തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.

കാർഷികവികസന കർഷകക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വം നൽകുന്ന തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.കാർഷിക സെമിനാറുകൾ, കർഷകരും കൃഷി ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി, കാർഷികവിളകളുടെയും നടീൽ വസ്തുക്കളുടെയും ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പഴയ കാല കാർഷികോപകരണങ്ങളുടെയും പ്രദർശന വിപണനമേള തുടങ്ങി മറ്റനേകം കാർഷിക കലാ  പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 4,5,6 ദിവസങ്ങളിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശം, കടുവാങ്കുളത്ത് വച്ച് നടക്കും.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.

പെരുവയൽ സർവീസ് സഹകരണ ബാങ്കും നീതി മെഡിക്കൽ ഷോപ്പും KMCT മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ 12.30 വരെ പെരുവയൽ നീതി മെഡിക്കൽ ഷോപ്പിനു സമീപമാണ്  ക്യാമ്പ്. ഷുഗർ ,പ്രഷർ, രക്തം തുടങ്ങിയവയുടെ പരിശോധന ഉണ്ടാവുന്നതാണ്.നേത്ര രോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം,ശിശുരോഗ വിഭാഗം,ഇ.എൻ.ടി,ഗൈനക്കോളജി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്കും,ആരോഗ്യ ഇൻഷുറൻസ് (KASP) കാർഡ് ഉള്ളവർക്കും സർജറി തികച്ചും സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 0495 2492113,8086197647 ഈ നമ്പറുകളിൽ ബന്ധപെടുക.

ജൈവകൃഷി നടീൽ ഉത്സവം.

ഓണത്തോടനുബന്ധിച്ചു ഒളവണ്ണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ജൈവകൃഷി കമ്മറ്റി നടത്തുന്ന ജൈവകൃഷി നടീൽ ഉത്സവം കൊടിനാട്ടുമുക്കിൽ വി.കെ.സി മമ്മദ് കോയ ഉദ്ഘടാനം ചെയ്തു.ചടങ്ങിൽ ഒളവണ്ണ സർവീസ്   സഹകരണ ബാങ്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ടി.പി. കോയ മൊയ്‌ദീൻ സ്വാഗതം പറയുകയും കെ.കെ ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.

സഹകരണ പ്രസ്ഥാനനത്തിന്റെ സാമൂഹ്യ പ്രസക്തി -സാധ്യതകൾ,വെല്ലുവിളികൾ - 'സഹകരണ സെമിനാർ'

സഹകാര്യം പഠന വിഭാഗവും സഹകാര്യം ന്യൂസും സാസംഘടിപ്പിക്കുന്ന 'സഹകരണ സെമിനാർ'."സഹകരണ പ്രസ്ഥാനനത്തിs³d സാമൂഹ്യ പ്രസക്തി-സാദ്ധ്യതകൾ,വെല്ലുവിളികൾ" എന്നതാണ് വിഷയം.നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് സെമിനാർ ഉദ്ഘടാനം ചെയ്യും.മുൻ എം.എൽ. യും അഡ്വക്കേറ്റുമായ എം.എം മോനായി സെമിനാർ വിഷയം അവതരിപ്പിക്കും.ജൂൺ 24 ശനിയാഴ്ച ഉച്ചക്ക്  2.30ന് മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ.

സെമിനാറിൽ  പങ്കെടുക്കുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുക.

Ph : 9605890002 

 


എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ്.

പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്കിs³d  നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും + നേടിയ A ക്ലാസ് മെമ്പർമാരുടെ കുട്ടികളെ അനുമോദിക്കുന്നു.കോഴിക്കോട് ലീഗൽ സർവീസസ് അതോറിറ്റിയിലെ  സബ് ജഡ്ജ് & സെക്രട്ടറിയായ ഷൈജൽ എം.പി ഉദ്ഘടാനം ചെയ്യും.പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും.25/ 06/2023 ഞായറാഴ്ച വൈകുനേരം 4 മണിക്ക് പന്തീരാങ്കാവ് വ്യാപാര ഭവനിൽ വച്ചാണ് മെറിറ്റ് ഈവനിംഗ്.


പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം.

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘടാനം ചെയ്യും.2023 ജൂൺ 25നു ഞായർ രാവിലെ 9 മണിക്ക് അന്തിക്കാട് ഗവ:എൽ.പി.സ്കൂളിൽ വച്ചു നടക്കും.മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യാതിഥി ആയി എത്തും.സംഘം പ്രസിഡന്റ് ടി.കെ.മാധവൻ അധ്യക്ഷത വഹിക്കും.

സഹകരണ സംഭരണശാലകൾ വരുന്നു.

സഹകരണമേഖലയ്ക്കുകീഴിൽ ലോകത്തെ ഏറ്റവും വലിയ ധാന്യസംഭരണപദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രാ ഥമിക കാർഷിക സഹകരണ സംഘങ്ങൾ (പി.എ.സി.എസ്.) വഴി അഞ്ചുവർഷംകൊണ്ട് 700 ലക്ഷം ടൺ ശേഷിയുള്ള സംഭരണശാലകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഓരോ ബ്ലോക്കി ലും കാർഷികസംഘങ്ങൾക്ക് കീഴിൽ 2000 ടൺ ശേഷിയുള്ള സംഭരണശാലകൾ അനുവദിക്കും. കേരളമുൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ പ്രാരംഭപദ്ധതി നടപ്പാക്കും. ഒരേക്കറെങ്കിലും സ്വന്തം പേ രിലുള്ള കാർഷികസംഘങ്ങളെ യാണ് സംഭരണശാലകൾ തുടങ്ങാനായി തിരഞ്ഞെടുക്കുക. പദ്ധതിച്ചെലവിന്റെ 25 മുതൽ 30 ശതമാനം വരെ സബ്സിഡിയായും ബാക്കി തുക പലിശ കുറഞ്ഞ വായ്പയായും നൽകുമെന്ന് സഹകരണ വകുപ്പ് ഡയറക്ടർ കപിൽ മീണ പറഞ്ഞു. ഇതിനായി കാർഷിക, ഭക്ഷ്യസം സ്മരണ, ഉപഭോക്തൃകാര്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള വിവിധ പദ്ധതികളിൽനിന്ന് 1.30 ലക്ഷം കോടി രൂപ കണ്ടെത്തും.
സാധിക്കുമെങ്കിൽ നാല് മാസത്തിനകം തുടങ്ങാനുദ്ദേശിക്കുന്ന പ്രാരംഭപദ്ധതിയിൽ എന്നെ ഓരോ സംസ്ഥാനത്തെയും ഓരോ സംഘങ്ങളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. കേരളവും താത്പര്യം അറിയിച്ചതായാണ് വിവരമെന്നും കപിൽ മീണ പറഞ്ഞു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാ ദനം 3,100 ലക്ഷം ടൺ ആണ് ന്നിരിക്കേ അതിന്റെ 47 ശതമാനം, അഥവാ 1,450 ലക്ഷം ടൺ സംഭരിക്കാനുള്ള ശേഷിയേ ഇവിടെയുള്ളൂ. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിനെക്കാളേറെയാണ് സംഭരണശേഷി. സഹകരണസംഘങ്ങൾക്കുകീഴിൽ  അഞ്ച് വർഷംകൊണ്ട് 700 ലക്ഷം ടൺ കൂടി ശേഷിയുണ്ടാക്കുന്നതോടെ ഇത് 2,150 ലക്ഷം ടൺ ആകും. ഇന്ത്യയിൽ 63,000 കാർഷിക സഹകരണസംഘങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത് . കാർഷികസംഘങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) പോലുള്ള സർക്കാർ ഏജൻസികളുടെ സംഭരണകേന്ദ്രങ്ങളായും ന്യായവില ഷോപ്പുകളായും പ്രവർ ത്തിക്കാം.
പ്രാരംഭ പദ്ധതിയിലൂടെ പ്രാദേശികമായ ആവശ്യങ്ങൾ മനസ്സിലാക്കി രാജ്യവ്യാപകമായി കൂടുതൽ സംഭരണശാ ലകൾ തുടങ്ങും.

കുന്നുകര അഗ്രി പ്രൊഡക്ടസ് & മാർക്കറ്റിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപനം.

കുന്നുകര സർവീസ് സഹകരണ ബാങ്ക് കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ
അഗ്രികൾച്ചർ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് & മാർക്കറ്റിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണുവിന്റെ അദ്ധ്യക്ഷതയിൽ ബഹു കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്‌ നിർവ്വഹിച്ചു.

കുന്നുകര സർവീസ് സഹകരണബാങ്കിന് കീഴിൽ 9 വാർഡുകളിലായി രൂപീകരിച്ച 10 സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആയ 350 ൽ അധികം വരുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക്  ഏത് പരിതസ്ഥിതിയിലും ന്യായവില ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.നിലവിൽ വിപണിയിൽ ഉള്ള വാക്വംഫ്രെഡ് ചിപ്സുകളിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ രീതിയിൽ ഓയിൽ കണ്ടന്റ് ഉള്ള ഉൾപ്പന്നങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവികതയിലും രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ആരോഗ്യകരമായ ഉത്പന്നങ്ങൾ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഓഗസ്റ്റ് മാസത്തോടെ ഉൽപ്പാദനം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണു അറിയിച്ചു.



നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള യോഗം പീലിക്കോട് ഗ്രാമപഞ്ചായത്തിൽ.

പീലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു അവലോകനവും ചർച്ചയും സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ സാധ്യതകൾക്ക് അനുസൃതമായി നടപ്പിലാക്കാൻ കഴിയുന്ന നബാർഡ് പദ്ധതികളെ കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്യ്ത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ പദ്ധതികൾ വിശദീകരിച്ചു.ARDSന്റെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ,  വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്തിന് നബാർഡിന്റെ RIDF സ്‌ക്കിമിലും കാർഷികമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ DPR തയാറാക്കുന്നത്  തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ARDSൻറെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് ആണ്.

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ JLG പരിശീലനം.

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ നബാർഡിന്റെ സഹകരണത്തോടെ JLG ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.തൊഴിൽ രഹിതരായ വനിതകൾക്ക് അനിയോജ്യമായ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി വരുമാനം കണ്ടെത്തുകയാണ്  JLG പദ്ധതിയുടെ ലക്ഷ്യം.ബാങ്ക് പ്രസിഡന്റ് സി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ,ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്ലാസ് എടുത്തു.ബാങ്ക് സെക്രട്ടറി രമേശൻ,ബാങ്ക് മാനേജർ എ.വി.രാജൻ,ബാങ്ക് ഡയറക്ടർ കെ.വി.സുമതി എന്നിവർ സംസാരിച്ചു.തൃശൂർ കേന്ദ്രമായി സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ് ആണ് JLG പദ്ധതിക്ക് വേണ്ട മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നത്.

സഹകരണ ബാങ്കുകൾക്ക് കിട്ടാക്കടം എഴുതിതള്ളാനും ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനും ഉടൻ അനുമതി നൽകും:RBI

സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനുള്ള അനുമതി ഉടൻ ലഭിക്കുമെന്നു ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.വ്യാഴാഴ്ച  നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വക്തമായത്.ഇത്‌വരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തിരഞ്ഞെടുത്ത നോൺ-ബാങ്കിങ്  ഫിനാൻസ് കമ്പനികൾക്കും മാത്രമാണ് ഡഡ് അസറ്റ് സൊല്യൂഷനിലുള്ള(Dud asset solutions)അധികാരം ലഭ്യമാക്കിയിരുന്നത്.ഇതേക്കുറിച്ചുള്ള മാർഗ നിർദ്ദേശം ഉടൻ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
അതേസമയം പ്രകൃതിക്ഷോഭത്തിനിരക്കളായ വായ്പാക്കാരുടെ അക്കൗണ്ടുകൾ പുനസംഘടിപ്പിക്കുന്നതിന്‌ നിലവിലുള്ള മാനദണ്ഡം യുക്തിപരമായി ഉപയോഗിക്കാനും നിർദ്ദേശം നൽകിയതായി ആർ.ബി.ഐ ഗവർണർ അറിയിച്ചു.വായ്പാ  ലക്ഷ്യങ്ങളിൽ മറ്റ് അർബൻ കോപ്പറേറ്റീവ്‌ ബാങ്കുകൾ  നേരിടുന്ന വെല്ലുവിളികളും ലഘുകരിക്കേണ്ടതുണ്ട്.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2  വർഷം കൂടി നീട്ടിയിട്ടുണ്ട്.2026 മാർച്ച് വരെയാണ് സമയം നീട്ടിയതെന്നും ഗവർണർ പറഞ്ഞു.2023 മാർച്ച് 3ൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ വായ്പാ  ദാതാക്കൾക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരമുൾപ്പെടെ വിവിധ മേഖലയിലുള്ളവർക്ക് വിദേശ നാണ്യ സേവനങ്ങൾ എത്തിക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഈ തീരുമാനം എന്നും ആർ.ബി.ഐ അറിയിച്ചു

അഴിയൂർ വനിതാ സഹകരണ സംഘം പുതിയ ശാഖാ ഉദ്ഘാടനം.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് രൂപീകൃതമായ അഴിയൂർ വനിതാ സഹകരണ സംഘം ,കോറോത്ത് റോഡ് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചു. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ,  വി .എൻ. വാസവൻ 2023 ജൂൺ 8 വ്യാഴാഴ്ച്ച വൈകുന്നേരം 4:30  ന് കോറോത്ത് റോഡ് ശാഖ (പോസ്റ്റ് ഓഫീസിന് എതിർ വശം)  ഉദ്ഘാടനം  കർമ്മം നിർവഹിക്കും. 


കരിയർ കൗൺസിലിംഗ് & ഗൈഡൻസ് ക്യാമ്പ്

കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ്,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ കൗണ്സിലിംഗ് & ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജൂൺ 6 ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ന് എച്.എസ്.എസ് ഓഫ് ജീസസ്,കോതാട് സ്കൂളിൽ വച്ചു നടക്കും.സ്കൂൾ മാനേജർ റവ:ഫാദർ.മാർട്ടിൻ തൈപറമ്പിൽ  ഉദ്ഘടാനം നിർവ്വഹിക്കും.  

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക വർഷ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ  പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.അങ്കമാലി എം.എൽ.എ റോയി.എം ജോൺ പദ്ധതി ഉദ്ഘടാനം ചെയ്തു.അങ്കമാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഹന നിയമങ്ങളെക്കുറിച്ച്  ബോധവത്കരണ ക്ലാസ് എടുത്തു.14,33,308 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട 13 ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് വാഹനം കൈമാറിയത്. 2021-22 ൽ 12 ലക്ഷം രൂപ ചെലവിൽ 9 പേർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയിരുന്നു.


കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പും ചേർന്നൊരു മാസ്സ് ക്ലീനിങ് ഡ്രൈവ്.

കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമ്മാരുടെ നേതൃത്വത്തിൽ കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പ് എന്നിവരുമായി  സഹകരിച്ച് മാസ്സ് ക്ലീനിങ് ഡ്രൈവ്.മാലിന്യമുക്ത കുമ്പളങ്ങി എന്ന സന്ദേശത്തോടെയാണ് ഈ മാസ്സ് ക്ലീനിങ് ഡ്രൈവ്.2023 
ജൂൺ 3 ശനിയാഴ്ച രാവിലെ 8 മാണി മുതൽ കുമ്പളങ്ങി തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ.

എം.പി കുമാരൻ സാഹിത്യ പുരസ്‍ക്കാരം സമർപ്പിച്ചു.

ധർമ്മടം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2022ലെ ധർമ്മടം ബാങ്ക് എം.പി  കുമാരൻ സാഹിത്യ പുരസ്‌ക്കാരം മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി എൻ.പ്രഭാകരന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സമർപ്പിച്ചു.മലയാളത്തിലെ യുവ കഥാകാരികൾക്ക് വേണ്ടി പുതുതായി ഏർപെടുത്തിയ ധർമ്മടം ബാങ്ക് വി.വി രുക്മിണി പുരസ്‌ക്കാരം വി.പ്രവീണക്കും ചടങ്ങിൽ സമ്മാനിച്ചു.ചിറകുനിയിലെ ധർമ്മടം ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്തും പുരോഗമന കലാ  സാഹിത്യ സംഘം ജില്ലാ പ്രെസിഡന്റുമായ ടി.പി വേണുഗോപാലൻ അധ്യക്ഷനായി.

2000 രൂപയുടെ ബാങ്ക്നോട്ട് സർകുലേഷനിൽ നിന്ന് പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് നിർദ്ദേശം പുറപിടിവിച്ചിട്ടുണ്ട്

രാജ്യത്ത് 2000 രൂപയുടെ ബാങ്ക്നോട്ട് സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് സംബന്ധിച്ച്  ഭാരതീയ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിംഗ് ലൈസൻസോടെ പ്രവർത്തിക്കുന്നതും സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ സഹകരണ ബാങ്കുകൾ കൂടാതെയുള്ള മറ്റ് സ്ഥാപനങ്ങളും ഈ  നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 
നിർദ്ദശങ്ങൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സംഘം ചീഫ് എക്സിക്യൂട്ടീവും  ഭരണസമിതിയും ഉത്തരവാദികളായിരിക്കുന്നതാണ്. സംഘങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ സ്വീകരിക്കേണ്ടതും, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംഘങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പടെയുളള പരിശോധനകൾ ഈ കാലയളവിൽ നടത്തേണ്ടതുമാണ്.

ആധാർ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ:10 വർഷത്തിലെരിക്കൽ വിവരങ്ങളും രേഖകളും അക്ഷയ കേന്ദ്രം വഴി പുതുക്കണം.

ഏറെ നിർണായകമായ നീക്കത്തിൽ കേന്ദ്ര സർക്കാർ ആധാർ ചട്ടം ഭേദഗതി ചെയ്തു.പുതിയ ഭേതഗതിയോടെ ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും ഓരോ 10 വര്ഷം കൂടുമ്പോഴും പുതുക്കണം.വ്യാഴാ ഴ്ച ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യ മന്ത്രാലയം പുറത്തിറക്കി.ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്നു വിജ്ഞാപനം വ്യക്തമാകുന്നു.10 വര്ഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും ഇതിനായി സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ അക്ഷയ കേന്ദ്രം വഴിയാണ് പുതുക്കാൻ സൗകര്യം  ഉള്ളത്.ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള പ്രവാസി ഇന്ത്യക്കാരെയും ആധാർ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐ  പ്രോത്സാഹിപ്പിക്കുണ്ട്.പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പാസ്‌പോർടിലെ വ്യക്തിഗത വിവരങ്ങളും വിലാസവുമായിരിക്കണം ആധാറിൽ നൽകേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.



സ്റ്റുഡൻറ് മാർക്കറ്റ് ഉദ്ഘടനം

എടച്ചേരി സഹകരണ സർവീസ് ബാങ്ക് പുതിയങ്ങാടിയിൽ തുടങ്ങിയ സ്റ്റുഡൻറ്  മാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മിനി ഉദ്ഘടനം ചെയ്തു.വിദ്യാര്ഥികള്ക് ആവശ്യമായ പഠന സാമഗ്രികൾ അടങ്ങുന്നതാണ് ഈ സ്റ്റുഡൻറ് മാർക്കറ്റ്.ബാങ്ക് പ്രസിഡന്റ് പി.കെ.ബാലൻ അധ്യക്ഷനായി.ഡയറക്ടർമാരായ സാഗിൻ ടിന്റു,കെ.പി.സുരേന്ദ്രൻ,ടി.കെ ബാലൻ,ജീവനക്കാരനായ പ്രജീഷ് പുന്നോളി,ഇ.എം.കിരൺ ലാൽ എന്നിവർ സംസാരിച്ചു.ഓ.പി.നിതീഷ് സ്വാഗതവും വി.രാജീവ് നന്ദിയും പറഞ്ഞു.

സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

 കിള്ളിമംഗലം കർഷക സർവ്വിസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് പ്രസിഡന്റ് കെ.സി. ശിവദാസൻ വിതരണം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.മുഹമ്മദ് ഭരണ സമിതി അംഗങ്ങളായ ടി.സി.രാമകൃഷ്ണൻ,പി.ജെ.തോമസ്,ഇ.പി.അഭിലാഷ്,ഹസീന,ബാങ്ക് സ്റ്റാഫുകളായ വിജയകുമാർ,നീതു,വിഷ്ണുദേവ് എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ

ഒക്കൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച "കരിയർ ഗൈഡൻസ് സെമിനാർ" താന്നിപ്പുഴ സെന്റ് ജോസഫ്  പള്ളി പാരില്‍ വച്ച് നടന്നു.താന്നിപ്പുഴ പള്ളി വികാരി ഫാദർ ജോസ് തോട്ടക്കര സെമിനാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.വി.ബെന്നി അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ ആശംസ നേർന്നു.കരിയർ ഗൈഡൻസ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന ജലീൽ എം.എസ്. വിവിധ മേഖലകളിലുള്ള ഉപരി പഠന സാധ്യതകൾ, കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ, മികച്ച കരിയറുകളെ കുറിച്ചുള്ള വീക്ഷണം,പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനുള്ള അവസരങ്ങൾ,വിവിധ ഉദ്യോഗ മേഖലകൾ, ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു. 10,11,12 ക്ലാസ്സുകളിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ ട്രെയിനിങ് ക്യാമ്പ്

ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരളം സ്റ്റേറ്റ് ബ്രാഞ്ചിന്റെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം (എസ്.ഡി.ആർ.ടി) 3 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ മെയ് 26,27,28 നാണ് ക്യാമ്പ് നടക്കുന്നത് .

സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല - മദ്രാസ് ഹൈക്കോടതി

തിരുവാരൂര്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. പലിശരഹിത വായ്പകള്‍ നല്‍കിയിട്ടുള്ള കര്‍ഷകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
സഹകരണസംഘം എന്നതു നിയമത്താൽ രൂപീകൃതമായ  പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നും കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റേത് ഒരു സഹകരണസംഘമായതിനാല്‍ അതൊരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.

സഹകരണ എക്സ്പോ 2023

സഹകരണ എക്സ്പോയുടെ രണ്ടാമത് എഡിഷൻ, സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കും.
സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും സഹകരണ വിപണനവും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, എന്നിവയും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെട്ട പ്രത്യേക പവിലിയൻ, സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, പൊതുജനങ്ങൾക്കായി ദിവസവും സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികൾ എന്നിവ എക്സ്പോയുടെ പ്രത്യേകതകളാണ്.


അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (Primary Agricultural Credit Societies) ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഓരോ പഞ്ചായത്തിലും പ്രവർത്തനക്ഷമമായ പിഎസിഎസുകൾ സ്ഥാപിക്കുന്നതിനും, അതുപോലെ ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും, ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമത്തിലും, വലിയ ജലാശയങ്ങളുള്ള പഞ്ചായത്ത്/ഗ്രാമത്തിലും പ്രായോഗിക മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സഹകരണ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്, എന്ന് കേന്ദ്ര 
മന്ത്രി  പറഞ്ഞു.

കാസർകോട് ജില്ലാപഞ്ചായത്ത് ഫുഡ് പാർക്ക് പ്രൊജക്ട്

കാസർകോട് ജില്ലാ പഞ്ചായത്ത് മടിക്കൈയിൽ നടപ്പിലാക്കുന്ന ഫുഡ് പാർക്കിൻ്റെ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത, ടീം കോ-ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, മറ്റ് ജനപ്രതിനിധികൾ എന്നിവരും ചർച്ചയിലും സന്ദർശനത്തിലും പങ്കെടുത്തു.

JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് ട്രെയിനിംഗ് പ്രോഗ്രാം നടന്നു

വില്ല്യാപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ചുള്ള ട്രെയിനിംഗ് പ്രോഗ്രാം നടന്നു. JLG യുടെ സാധ്യതകളെ കുറിച്ചും ലഭ്യതകളെ കുറിച്ചും ടീം കോ-ഓപ്പറേറ്റീവ് പ്രോജക് ഡയറക്റ്റർ മധു ചെമ്പേരി ക്ലാസ്സ് എടുത്തു. കൂടാതെ വനിതകളുടെ വിവിധ JLG ഗ്രൂപ്പുകൾ രൂപികരിച്ചു. പ്രസിഡൻ്റ് ബാബു, സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു.


ചെമ്പിരിക്ക ബ്ലീച്ച് - ടൂറിസം പദ്ധതി

കാസർകോട് ജില്ലാപഞ്ചായത്ത്  ചെമ്പിരിക്ക ബ്ലീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായകേന്ദ്രം മാനേജർ സജീവ്, ടീം കോ -ഓപ്പറേറ്റിവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, എഞ്ചിനീയർമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചെമ്പിരിക്ക ബ്ലീച്ച് സന്ദർശിച്ചത്.  കേരള സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ DPR തയ്യാറാക്കുന്നത് ടീം കോ -ഓപ്പറേറ്റിവാണ്.

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റേഷനും നടന്നു. JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും JLG  സംരംഭങ്ങളെ കുറിച്ചും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി  ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ ക്ലാസ്സ് എടുത്തു. JLG പദ്ധതിയിലൂടെ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുകയാണ് ലക്ഷ്യം. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ - വാസന്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

കാർഷികേതര സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി ഒളവണ്ണ സർവ്വീസ് സഹരണ ബാങ്ക് ടീം കോപ്പറേറ്റീവുമായി ചേർന്ന് JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. ആദ്യ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2:00 ന് ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റ്റേഷനും നടന്നു. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി JLG ലക്ഷ്യങ്ങളെ കുറിച്ചും, JLG സംരംഭങ്ങളെ കുറിച്ചും, JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ വിശദമായ ക്ലാസ്സ് നയിച്ചു. JLG മാതൃക സ്വയം തൊഴിൽ പദ്ധതിയിലൂടെ തൊഴിൽ രഹിതമായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിഡൻ്റ് മോഹനൻ, ബാങ്ക് മുൻ പ്രസിഡൻ്റും ബോർഡ് അംഗവുമായ നന്ദകുമാർ, എന്നിവർ സംബന്ധിച്ചു.

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഗ്രാമീണ - കാർഷിക മേഖലയിൽ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുന്നതിന് വേണ്ടി ചെർപ്പുളശ്ശേരി സർവ്വീസ് സഹരണ ബാങ്ക്, ചെർപ്പുളശ്ശേരി നഗരസഭ കുടുംബശ്രീ മുഖേന JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. വനിതകൾക്ക്  സംരംഭങ്ങൾക്കുള്ള പരിശീലനവും, സാമ്പത്തിക സഹായവും, വിപണന സൗകര്യവും ബാങ്ക് നടക്കും. ആദ്യ പരിശീലന പരിപാടി ഇന്ന് രാവിലെ 10:30 ന്  നടക്കും. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും.

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് ക്ലാര്‍ക്ക്/കാഷ്യർ മാർക്ക് അപേക്ഷിക്കാം. ഇതില്‍ 106 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.
മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം ഉണ്ടാകും. നിയമന അധികാരി ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ ആയിരിക്കും. പ്രായപരിധി 1/01/2022 ല്‍ 18 വയസ്സ് തികയുകയും 40 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാര്‍ക്കും വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് : http://www.keralacseb.kerala.gov.in/


കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസൽമാരുടെ ഒഴിവ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്  (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോൾഡ് അപ്രൈസൽമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവർ, ആ ജില്ലയിലെ ബാങ്കിൻ്റെ ഏത് ശാഖയിലും ജോലിചെയ്യാൻ തയ്യാറാകണം. ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് ആപേക്ഷിക്കരുത്.
സ്വർണത്തിൻറെ മാറ്റ് പരിശോധിക്കുന്നതിൽ  ഏതെങ്കിലും അംഗീകൃത സ്ഥാപനം/ ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണനിർമാണതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, സ്വർണപ്പണികൾ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള  പത്താം ക്ലാസ്സ് ജയിച്ച 21 - 50 വയസ്സിനുള്ളിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
കേരള ബാങ്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ അപേക്ഷ തയ്യാറാക്കി ബാങ്കിൻ്റെ റീജനൽ ഓഫീസുകൾ/ ജില്ലാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജനുവരി 21 വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.


Team cooperative ൻ്റെ ഒഫീഷ്യൽ കോൺഫറൻസ് തൃശൂരിൽ നടന്നു

Dr. ജോർജ് തോമസ്, Dr. പി. അഹമ്മദ്, Dr. ഗീവർഗീസ്, മധു ചെമ്പേരി, പി. കെ പ്രിയ , അർജുൻ പ്രകാശ്, രാഗേഷ് എ. ആർ , സജീഷ് ഭാസ്കരൻ, ഐശ്വര്യ പി. എം, ഋഷി പി. പി, അതുല്യ മാത്യു, ശ്രീലക്ഷ്മി സജീവൻ, അനഘ വി. ആർ, സഞ്ജന എം. എസ് എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.  നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം പുതിയ പദ്ധതികളും ചർച്ചയായി.

കർഷക കടാശ്വാസം - ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും

കേരള സംസ്ഥാന കടാശ്വാസ  കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വായ്പാ തീയതി ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് എന്നീ ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക്  കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്.

ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക്

മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ ലയന നടപടികൾ  പൂർത്തികരിച്ചതിനെ തുടർന്ന് ബാങ്കിന്റെ  ബിസിനസ് ജനറൽ മാനേജർ (എറണാകുളം) മലബാർ ജില്ലയിലെ സ്‌പെഷ്യൽ ഓഫീസറായി ചുമതലയേറ്റു. 769 ശാഖകളാണ് കേരളബാങ്കിന് മുൻപ് ഉണ്ടായതെങ്കിൽ, മലപ്പുറം കൂടി ഇതിന്റെ ഭാഗമായതോടെ അത്  823 ആയി ഉയർന്നു. 
 സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ കൂടുതൽ ജനകീയമായി മാറുന്നതിന്റെ  ഭാഗമായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിസർവ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇതിൽ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിൽക്കുകയായിരുന്നു. ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന്  2019 ഒക്ടോബർ 7ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബർ 29 ന്  പൂർത്തീകരിച്ചത്.    
കേരളബാങ്ക് രൂപീകരിച്ചതിനെ തുടർന്ന് സംഘങ്ങൾക്കുള്ള വായ്പയുടെ പലിശനിരക്ക് 1 മുതൽ 4% വരെ കുറഞ്ഞു. കൂടാതെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക്  6% മാത്രം. സ്വർണപ്പണയ വായ്പയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന്  8% മാത്രമാണ് കേരള ബാങ്ക് ഈടാക്കുന്നത്. 8.5% ഉണ്ടായിരുന്ന ദീർഘകാല കാർഷിക വായ്പയുടെ പലിശനിരക്ക് 4.90% ആയി. വിവിധ ജില്ലകളിൽ പല പദ്ധതികൾക്ക് ഈടാക്കിയിരുന്ന പലിശനിരക്ക് പരമാവധി 9.5% ആയി നിജപ്പെടുത്തി. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന ഭവനവായ്പയുടെ നിരക്ക് 9% ആക്കി. വ്യക്തിഗത- സംരംഭ വായ്പകളിൽ പലിശ കുറച്ചിട്ടുണ്ട്. പക്ഷെ ഈ സേവനങ്ങള്‍ ഒന്നും മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഈ സേവനങ്ങൾ കേരളബാങ്കിന്റെ ശാഖകളിലൂടെ മലപ്പുറത്തേക്ക് എത്തുകയാണ്.

കേരള ബാങ്ക് ഇനി കേരളം മുഴുവനും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ  ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടു നിൽക്കുകയും മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്തു.
 അതിനുശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാനസർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌ മലപ്പുറം ജില്ലാ ബാങ്ക്‌ പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയും തീര്‍പ്പാക്കിയ ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കുകയായിരുന്നു.

ക്ഷേമപെൻഷൻ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടി കുറച്ച സർകാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിന് ഏജൻറ്റുമാർക്കുള്ള കമ്മീഷൻ മുൻകാല ഫ്രാപല്യതോടെ വെട്ടിക്കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ഡെപ്പോസിറ്റ് കളക്ടർമാരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി. ആർ രവി ഇടക്കാല സ്റ്റേ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള കമ്മീഷൻ ഈയിടെ സർക്കർ 50 രൂപയിൽ നിന്നും 30 രൂപയാക്കി വെട്ടികുറച്ചിരുന്നു. അതാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്.

മലപ്പുറത്തും ഇനി കേരള ബാങ്ക്‌

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാം. ഇതിനായുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ നടപടികൾ തുടരാമെന്ന്‌  ജസ്‌റ്റിസ്‌ വിജി അരുൺ അല്പം മുമ്പ് വിധി പറഞ്ഞു.   മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി  അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌  ജില്ലാ ബാങ്ക്‌ പ്രസിഡന്റും എംഎൽഎയുമായ യു എ ലത്തീഫും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയിലാണ് വിധി.

സഹകരണ ബാങ്കുകളിൽ ജോലി ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുന്നതിന്  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി 2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് അഞ്ചു വരെ.
കൂടുതൽ വിവരങ്ങൾക്ക് - https://moonamvazhi.com/wp-content/uploads/2023/01/exam.pdf

പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതി നടപ്പിലാക്കി

തലശ്ശേരി: കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സഹകരണ മേഖലയിൽ കൂടി നടപ്പിലാകുന്നതിന്റെ ഭാഗമായി പുന്നോൽ സർവ്വീസ് സഹകരണ ബാങ്കിലെ രോഗബാധിതരായ 'എ' ക്ലാസ്സ് മെമ്പർമാർക്ക് സർക്കാരിൽ നിന്നും ലഭിച്ച ചികിത്സ സമാശ്വാസ ഫണ്ട് ഇൻ. ചാർജ് ന്യൂമാഹി  (ഗ്രാമപഞ്ചായത്ത്) പ്രസിഡൻ്റ് അർജുൻ പവിത്രൻ, മെമ്പർമാരുടെ ആശ്രിതർക്കുളള അപകട മരണ ഇൻഷൂറൻസ് തുക സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ സി. കെ. രമേശൻ  എന്നിവർ വിതരണം ചെയ്തു.

കതിരൂർ സർവ്വീസ് സഹരണ ബാങ്ക് നടപ്പിലാക്കുന്ന പദ്ധതി; "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ"

കണ്ണൂർ: വിഷരഹിത പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ" എന്ന പദ്ധതിയിൽ 2023 വീടുകളിൽ പദ്ധതി നടപ്പിലാക്കുന്നു. കതിരൂർ പഞ്ചായത്തിലെ 2023 വീടുകളിൽ മട്ടുപ്പാവിൽ പച്ചക്കറികൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2023 ജനുവരി രണ്ടാം വാരം പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

കെ. സുധാകരൻ പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പെരിന്തൽമണ്ണ :പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെ.പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിച്ചു. സൂപ്പർ ഗ്രേഡ് പദവിയിലുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ ഹമീദ് എം. എൽ. എ,  വൈസ് പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ,  സെക്രട്ടറി എം. രാമദാസ് എന്നിവരുമായി  ചർച്ച നടത്തി.
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ എം. രാമദാസും ജീവനക്കാരും ഉപഹാരം നൽകി സ്വീകരിച്ചു.ഡി. സി. സി. പ്രസിഡന്റ്  അഡ്വ:വി. എസ്. ജോയ്,കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ. സി. ഇ. എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, അരവിന്ദൻ  മലപ്പുറം, ടി. രാധാകൃഷ്ണൻ എന്നിവർ  സംബന്ധിച്ചു.

ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്കാരം

 ശ്രീകൃഷ്ണപുരം സർവ്വീസ് ബാങ്ക്  ദേശീയ തലത്തിൽ മികച്ച സർവ്വീസ് സഹകരണ ബാങ്കിനുള്ള അവാർഡ്  നേടി. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമിത്തും (NCBS) ഫ്രൻ്റിയേഴ്സ് ഇൻ കോ- ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡ്സ് (FCBA) ഉം സംയുക്തമായി നൽകുന്നതാണ് അവാർഡ്. സഹകരണ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് നടപ്പിലാക്കിയ വൈവിധ്യവത്കരണത്തിലൂന്നിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹമാക്കിയത്. കോവിഡ് പ്രതിസന്ധിയിലും ഡെപ്പോസിറ്റ് വർദ്ധിപ്പിക്കാനും  നിക്ഷേപ - വായ്പാ നു പാതം മികച്ച രീതിയിൽ നിലനിർത്താനും ബാങ്കിനായി .
 ഇ. കെ.നായനാർ മെമ്മോറിയൽ ക്ലിനിക്ക്, നീതി ഫാർമസി, രണ്ട് ലാബുകൾ, രണ്ട് ജനസേവന കേന്ദ്രങ്ങൾ , ATM - CDM സെൻ്റർ, ആയുർവേദ ക്ലിനിക്ക്, ഔഷധി വൈദ്യശാല, രണ്ടര ഏക്കർ സ്ഥലത്ത് റബ്ബർ കൃഷി, 10000 ചതുരശ്ര അടിയിൽ സിവിൽ സപ്ലൈസ് ഏറ്റെടുത്ത് നടത്തുന്ന സംഭരണ കേന്ദ്രം, എ.സി. കോൺഫറൻസ് ഹാൾ, ഫെർട്ടിലൈസർ ഷോപ്പ്, ഇടപാടിനായെത്തുന്ന സാധാരണക്കാർക്ക് "അംഗപീഠം",  മുഴുവൻ ഇടപാടുകാർക്കും ഇൻഷൂറൻസ് പരിരക്ഷ , "സുരക്ഷ " --- ഇൻഷൂറൻസ് കോർപ്പറേറ്റ് ഏജൻസി, ശ്രദ്ധ ഹോംനേഴ്സിംഗ് ഏജൻസി, കുട്ടികൾക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതി, ഹൈടെക്സ്റ്റഡി റൂം വായ്പ, ഉന്നത വിദ്യാഭ്യാസത്തിനായി പലിശരഹിത ലാപ് ടോപ് വായ്പ, വിദ്യാഭ്യാസ വായ്പ,  ATM കാർഡ്, എല്ലാവരും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കർ സ്ഥലത്ത് ലാഭകരമായി നടപ്പാക്കിയ ചേന കൃഷി, കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരംഗത്തിന് വീട് വെച്ച് നല്കിയത്, വിഷുവിന് വർഷം തോറും നടത്തുന്ന നാണയമേള, ഒരു മിനിറ്റ് കൊണ്ട് ഗ്രാമിന് 4000/- രൂപ വരെ അനുവദിക്കുന്ന എക്സ്പ്രസ്സ് ഗോൾഡ് ലോൺ, 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പo ന ത്തിൽ മികവ് പുലർത്തുന്നവരുമായ പത്ത് കുട്ടികളുടെ ഡിഗ്രി പഠനം ഏറ്റെടുത്തത് തുടങ്ങി വൈവിദ്ധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ ബാങ്ക് ഏറ്റെടുത്ത് നടത്തി വരുന്നു. ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന് എന്നിവിടങ്ങളിലെ  ബ്രാഞ്ചുകളും ശ്രീകൃഷ്ണപുരം ചന്തപ്പുരയിലെ  പ്രഭാത-സായാഹ് ന_ ഒഴിവു ദിന ശാഖയും ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ബാങ്കിനുണ്ട്. മികച്ച ഫയൽ മാനേജ്മെന്റിന്  ISO 9001 :2015 സർട്ടിഫിക്കേഷനും ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. 20000 ലധികം അംഗങ്ങളും 130 കോടി രൂപ നിക്ഷേപവും 98 കോടി രൂപ വായ്പയും ആണ് ഇപ്പോൾ ബാങ്കിന് ഉള്ളത്. കെ.രാമകൃഷ്ണൻ (പ്രസിഡൻ്റ്), എ.രാമകൃഷ്ണൻ (വെെസ്പ്രസിഡൻ്റ്) സി. ഉല്ലാസ് കുമാർ (സെക്രട്ടറി)യുമാണ്.മദ്ധ്യപ്രദേശിലെ ഇൻഡോറിലെ മാരിയട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്കിന് വേണ്ടി പ്രതിനിധികൾ അവാർഡ്ഏറ്റുവാങ്ങി
.

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്.സംസ്ഥാന സർക്കാറിൻ്റെ ഏവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഏറ്റെടുത്ത് പാലക്കാട് ജില്ലയിലെ വലിമ്പിലിമംഗലം തരത്തിൽ പാടശേഖരത്തിൽ ചേന കൃഷി ഇറക്കിയ ബാങ്കിന് അപൂർവ നേട്ടം.  കർഷകൻ കൂടിയായ ഭരണസമിതി അംഗം .പി.ആർ.സന്ദീപാണ്‌ ചേനക്കൃഷിക്ക് നേതൃത്വം നൽകിയത്.  മികച്ച രീതിയിൽ വിളവിറക്കാനും ജനകീയത ഉറപ്പ് വരുത്തി വിളവെടുപ്പ് വരെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനത്തിലൂടെ പാടത്തുതന്നെയായിരുന്നു സന്ദീപ്. അദ്ധ്വാനത്തിന്റെ ഫലം ബാങ്കിനും നാടിനും ഒരുപോലെ ആഘോഷമായി. ഏറ്റവും മികച്ച വിളവുമായി സന്ദീപും സംഘവും  6016 കിലോ ചേനയാണ് പാടത്തുനിന്ന് കൊയ്തെടുത്തത്. കിലോയ്ക്ക്  24/- രൂപ വെച്ച് ചേന വിറ്റു പോവുകയും ചെയ്തു. കൃഷി നഷ്ടമാണെന്നു പറഞ്ഞ് പലരും പുറകോട്ടുപോകുന്ന സാഹചര്യത്തിലാണ് ബാങ്ക് വീണ്ടും കൃഷിയിലേക്ക് എന്ന പാഠം പകർന്നു നൽകിയത്.
ചേനക്കൃഷി വൻ വിജയമാക്കിയ സന്ദീപിനെയും സംഘത്തെയും  ശ്രീകൃഷ്ണപുരം സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണനും ഭരണസമിതി അംഗങ്ങളും അഭിനന്ദിച്ചു. ആദരിക്കാൻ ചടങ്ങു സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാങ്ക്.


                                  

സഹകരണയാത്ര : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

തൃശ്ശൂർ  : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് എം.ടി.വേലായുധൻ, സെക്രട്ടറി പി.എസ്.പ്രസാദ്, മറ്റ് ബോർഡ്  അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി. എഞ്ചിനീയർ  മുരളി, പ്രൊജക്റ്റ് അസിസ്റ്റന്റ് അർജുൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സഹകരണയാത്ര : എരിമയൂർ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട് :  നബാർഡ് SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട്  എരിമയൂർ  സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ്  സന്ദർശിച്ചു.  ബാങ്ക്  സെക്രട്ടറി സുമേഷുമായി  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച  നടത്തി. പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

സഹകരണ യാത്ര : കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് SRF സ്‌കീമിൽ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് കുഞ്ഞനന്ദൻ, സെക്രട്ടറി ബീന എന്നിവരുമായി ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

സഹകരണ യാത്ര : ഒക്കൽ അഗ്രിക്കൾച്ചറൽ ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ഒക്കൽ  അഗ്രിക്കൾച്ചറൽ  ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ബെന്നി, മറ്റ് ബാങ്ക് അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി.  പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

തിരുവനന്തപുരം : തിരുവനന്തപുരം മൺവിളയിലുള്ള അഗ്രിക്കൾച്ചറൽ  കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ACSTI) താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുയോജ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. (സർവീസിൽ നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം).

1. ഫാക്കൽറ്റി (കോ-ഓപ്പറേഷൻ) - 1 ഒഴിവ് 
2. റിസർച്ച് അസോസിയേറ്റ് - 1 ഒഴിവ് 
3. കൺസൾട്ടന്റ്സ് 
4. ഇന്റേൺഷിപ്പ്  - 7 പൊസിഷൻസ് 

ഫാക്കൽറ്റി തസ്തികയിലേക്കുള്ള അപേക്ഷ 05 / 10 / 2022-നോ അതിനുമുമ്പോ ബന്ധപ്പെട്ട രേഖകൾ സഹിതം നിർദ്ദിഷ്‌ട ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. ഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റ് എല്ലാ ഒഴിവുകൾക്കും, CV അല്ലെങ്കിൽ ബയോഡാറ്റ 05 / 10 / 2022-നോ അതിനുമുമ്പോ, ACSTI ഡയറക്ടർക്ക് സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2598031, 9496598031, 9188318031, E-mail - acstikerala@yahoo.com, Website - www.acstikerala.com.

സഹകരണ യാത്ര : മുടക്കുഴ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം  : നബാർഡ്  SRF  സ്‌കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് മുടക്കുഴ  സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി മേഴ്‌സി പോൾ എന്നിവരുമായി ചർച്ച നടത്തി. പുതിയ പ്രൊജക്റ്റ് ആരംഭിക്കാൻ തുടക്കമായി.



പിണറായി ബാങ്കിൽ JLG ട്രെയിനിങ്

കണ്ണൂർ : പിണറായി സർവീസ് സഹകരണ ബാങ്കിൽ, ടീം കോ- ഓപ്പറേറ്റീവിന്റെ  നേതൃത്വത്തിൽ JLG  ട്രെയിനിങ് പ്രോഗ്രാം നടത്തി. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് ഓഡിറ്റോറിയത്തിൽ  ട്രെയിനിങ് ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി ശ്രീഗണൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ വേലായുധൻ സ്വാഗതം പറയുകയും തുടർന്ന് പ്രസിഡന്റ് സുമജൻ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
ക്ലാസ്സിനോടൊപ്പം ഡിജിറ്റൽ അവതരണവും ഉണ്ടായതിനാൽ അംഗങ്ങൾക്ക് JLG-യെ പറ്റി മനസ്സിലാക്കാൻ സഹായകരമായി. ബാങ്ക് ബോർഡ് അംഗങ്ങളും മറ്റ് വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. JLGയുടെ സാധ്യതകൾ, പ്രയോജനങ്ങൾ, ലക്ഷ്യങ്ങൾ, അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെപ്പറ്റി ക്ലാസ്സിൽ വിശദീകരിച്ചു. 
കാർഷികമേഖലയിലും ഗ്രാമീണമേഖലയിലും സ്വയംസഹായ സംഘങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു പരിപാടി.

സഹകരണ യാത്ര : തായ്ക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, തായ്ക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് സുലൈമാൻ, സെക്രട്ടറി മഞ്ജു എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

സഹകരണ യാത്ര : ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

 ഇടുക്കി നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ശാന്തിഗ്രാം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,  ബാങ്ക് പ്രസിഡന്റ് ജോയി  ജോർജ് , സെക്രട്ടറി മനോജ് എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

സഹകരണയാത്ര : അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു.

അങ്കമാലി : നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് സെക്രട്ടറി സിൻസി ഡെന്നിയുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.

സഹകരണ യാത്ര : വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു.

പാലക്കാട് : ടീം കോ-ഓപ്പറേറ്റീവ് നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ പാലക്കാട് കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് സെക്രട്ടറി, ടി.കെ സുഭാഷുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.  


സഹകരണയാത്ര : അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

മലപ്പുറം : നബാർഡ് SRF  സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ  ടീം  കോ-ഓപ്പറേറ്റീവ് മലപ്പുറം അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ-ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് സെക്രട്ടറി പി.അഷ്റഫുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.


സഹകരണ യാത്ര : കടവത്തൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് എസ്. ആർ. എഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച  നടത്തുന്നതിന് ടീം കോ-ഓപ്പറേറ്റീവ് കടവത്തൂർ ബാങ്ക് സന്ദർശിച്ചു.
ബാങ്ക് പ്രസിഡന്റ് സത്യൻ, സെക്രട്ടറി ചന്ദ്രൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് ദേവിക എന്നിവർ ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ, പുതിയ പദ്ധതികൾ  ആരംഭിക്കാൻ തീരുമാനമായി.

സഹകരണ യാത്ര : തച്ചമ്പാറ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട് തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, സെക്രട്ടറി എം.ജയകുമാർ ,  ലാബ് കൺസൾട്ടന്റ് ഉണ്ണികൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തി.   കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.

'സഹകരണ ഓണം' വിപണന മേള ഇന്നു മുതൽ കോഴിക്കോട്

കോഴിക്കോട് സഹകരണ കൺസോ ഷ്യത്തിന്റെ ആഭിമുഖ്യത്തിൽ 'സഹകരണ ഓണം' വിപണന മേള ഇന്ന് (ആഗസ്റ്റ് 27 ) മുതൽ സ്പെറ്റംബർ 7 വരെ പുതിയറയിലുള്ള സഹകരണ ഭവന്റെ മുറ്റത്ത് ഒരുക്കും. വിവിധ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ, വായ്പാ മേളകൾ, കൈത്തറി ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധ സ്റ്റാളുകൾ സജ്ജമാക്കും. ഭീമൻ പൂക്കളം ഒരുക്കിയാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തുക.


യുവജന സഹകരണ സംഘം: 'വൈബ് ഫുഡ്‌സ്' പ്രോഡക്റ്റ് ലോഞ്ചിങ് നടത്തി

യുവജന സഹകരണ സംഘമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'വൈബ് ഫുഡ്‌സ്' കറി പൗഡറിന്റെ പ്രോഡക്റ്റ് ലോഞ്ച് സഹകരണ മന്ത്രി വി.എൻ വാസവൻ നിര്‍വഹിച്ചു. വി.കെ പ്രശാന്ത് എം.എൽഎ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സൊസൈറ്റിയുടെ കീഴില്‍ ഏഴ് ഉപഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വൈബ് പ്രോഡക്ട്‌സിന്റെ പുതിയ ബ്രാന്റാണ് വൈബ് ഫുഡ്‌സ് എന്ന പേരിലുള്ള കറിപൗഡറുകള്‍.  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.


നടക്കൽ സഹകരണ ബാങ്ക് : നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം

നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 26) വൈകീട്ട് മൂന്നിന് ബാങ്ക് അങ്കണത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ജി.എസ് ജയലാൽ എം.എൽ.എ അധ്യക്ഷനാകും. കോൺഫറൻസ് ഹാൾ ഉദ്ഘാടനം മുൻ എം പി പി.രാജേന്ദ്രൻ നിർവ്വഹിക്കും. മറ്റു ജനപ്രതിനിധികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.


സഹകരണ യാത്ര : കവിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പത്തനംതിട്ട കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അഡ്വ. രജിത് കുമാർ, ബോർഡ് അംഗം ഫിലിപ്പ്  എന്നിവരുമായി ചർച്ച നടത്തി.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

തുരുത്തിപ്പുറം സഹകരണ ബാങ്ക്: ഓണക്കാല വായ്പാ വിതരണവും പുരസ്കാര വിതരണവും

തുരുത്തിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷ സ്പെഷ്യൻ വായ്പാ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ബാങ്ക് പ്രസിഡന്റ് പി.വി ലാജു ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് വനിതകൾക്ക് ടൂ വീലർ വാങ്ങുന്നതിന് പ്രത്യേക വായ്പ, സ്വർണ വള വാങ്ങുന്നതിന് ചുരുങ്ങിയ പലിശ നിരക്കിൽ 60,000 രൂപ, സമ്യദ്ധി നിക്ഷേപ പദ്ധതി, സ്വർണ്ണി വായ്പ എന്നിവ നൽകി വരുന്നു. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഭരണ സമിതി അംഗങ്ങളായ ഡ്യൂയി ജോൺ , എം.വി മഹേഷ്, ആന്റണി തങ്കച്ചൻ , ഷൈനി തോമസ്, സെകട്ടറി എം.വി ഷൈമ എന്നിവർ സംസാരിച്ചു.


സഹകരണ യാത്ര : തിരുവാർപ്പ് സഹകരണ ബാങ്കുമായി പ്രോജക്ട് ചർച്ച

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവാർപ്പ് സർവ്വീസ് സഹകരണ ബാങ്കുമായി ടീം കോ-ഓപ്പറേറ്റീവ് ചർച്ച നടത്തി. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ബഷീർ, ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.


സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 1600 ഓണച്ചന്തകൾ ആരംഭിക്കും

സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴുവരെ പ്രവർത്തിക്കുന്ന ഓണച്ചന്തയിൽ  13 ഇന നിത്യോപയോഗസാധനങ്ങൾ 50% വിലക്കുറവിൽ ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% - 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാകും. മിൽമയുടെ സ്പെഷ്യൽ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) - 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നിവയാണ് പ്രധാന സബ്സിഡി ഇനങ്ങൾ. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭിക്കും. ഇതോടൊപ്പം കാഷ്യൂ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്നവ മാത്രമേ വിൽപനക്കായി എത്തിക്കുക. സഹകരണ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണമാത്രമാണ് വിൽപന നടത്തുക.


കടലും കടന്ന് ഹിറ്റായ കാര്‍ഷിക വിപ്ലവവുമായി വാരപ്പെട്ടി സഹകരണ ബാങ്ക്

കപ്പ വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിപണി കൂട്ടാന്‍ വാരപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച പദ്ധതി ഇന്ന് വിദേശ വിപണിയില്‍  സൂപ്പര്‍ ഹിറ്റാണ്. തുടക്കത്തില്‍ പാഴാവുന്ന കപ്പ 15 രൂപ നിരക്കില്‍ സംഭരിച്ച് അരിഞ്ഞു വാട്ടി ഉണക്കി പായ്ക്കറ്റിലാക്കുകയായിരുന്നു. വിദേശ മലയാളികള്‍ക്കായി തയാറാക്കിയപ്പോള്‍ യോജ്യമായ മസാലയുടെ പായ്ക്കറ്റ് കൂടി ചേര്‍ത്തു.അതോടെ വിദേശ മലയാളികള്‍ക്കിടയില്‍ 'ടപ്പിയോക്ക വിത്ത് മസാല' സൂപ്പര്‍ ഹിറ്റായി. ആസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാരപ്പെട്ടി ബ്രാന്റ് കപ്പയെത്തുന്നത്.


ഇങ്ങനെ,  കാര്‍ഷിക രംഗത്തെ ക്രിയാത്മകവും ജനോപകാരപ്രദവുമായ ഇടപെടലുകളാണ്
കോതമംഗലത്തുള്ള വാരപ്പെട്ടി സഹകരണ ബാങ്കിനെ കര്‍ഷകരുടെ സ്വന്തം ബാങ്കാക്കി മാറ്റുന്നത്.  തികച്ചും ഗ്രാമപ്രദേശമായ വാരപ്പെട്ടി വില്ലേജില്‍  ആധുനിക കൃഷി രീതികളും മാര്‍ക്കറ്റിംഗ് പദ്ധതികളും പരിചയപ്പെടുത്തുന്നതിലും ബാങ്ക് വിജയം കണ്ടു. തുടക്കം മുതല്‍ തന്നെ കര്‍ഷകര്‍ക്ക് താങ്ങായി നിന്നാണ് ബാങ്കിന്റെ വളര്‍ച്ച.

കര്‍ഷകര്‍ക്ക് വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും അനായാസം ലഭിക്കുന്നതിനായി ബാങ്ക് സ്ഥാപിച്ചതാണ് 'കാര്‍ഷിക ഉപകരണ സ്റ്റോര്‍ ' . വാര്‍പ്പെട്ടിക്കാരുടെ കൃഷിയുടെ ആരംഭം ഇവിടെ നിന്നാണ്. കര്‍ഷകര്‍ക്കാവശ്യമായ പച്ചക്കറിതൈ, വാഴക്കണ്ണ്, തെങ്ങിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍ ,ആട്, കോഴി, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ ബാങ്ക് വിതരണം ചെയ്യുന്നു. 

  

കേര കര്‍ഷകരെ ലക്ഷ്യമിട്ട് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ  ബാങ്കിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കോക്കനട്ട്  നഴ്സറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യവര്‍ഷം 2500 തെങ്ങിന്‍ തൈകളും കഴിഞ്ഞ വര്‍ഷം 10000 വിത്തു തേങ്ങ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും നേരിട്ട് ശേഖരിച്ച് നട്ട്  മുളപ്പിച്ച് തൈകളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. ഈ വര്‍ഷവും തൈകള്‍ വിതരണത്തിനായി ഒരുങ്ങുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  തരിശായി കിടന്നിരുന്ന 6 ഏക്കര്‍ പാടശേഖരം ഏറ്റെടുത്ത്   ബാങ്ക് നേരിട്ട് നെല്‍കൃഷി ചെയ്തും ചരിത്രം രചിച്ചു.  ഇത് നാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുതിന് ഒരു പ്രചോദനവുമായി .


കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാനും  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണി വര്‍ദ്ധിപ്പിക്കാനും ബാങ്ക് കൊണ്ടുവന്ന ആശയം വലിയ വിജയമായി.

പച്ചക്കറികളും പഴങ്ങളും ശുദ്ധമായ രീതിയില്‍ ഉണക്കി സൂക്ഷിക്കുന്നതിനും ലഭ്യത കുറവുള്ള സമയത്ത് വിപണനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യയായ ക്ലോസ്ഡ് ഹീറ്റ് പമ്പ് ഡീഹൈഡ്രേഷന്‍ വഴി വൈദ്യുതി ഉപയോഗിച്ച് ഉണക്കുന്ന രീതിയാണ് ബാങ്ക് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് നല്ല വില നല്‍കി വാങ്ങി ഉണക്കി സൂക്ഷിക്കുന്ന ചക്ക, ചക്കപ്പഴം, കപ്പ, പനാപ്പിള്‍, വാഴപ്പഴം, തുടങ്ങിയ എല്ലാ പഴങ്ങളും പച്ചക്കറികളും ഗുണമേന്മ നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും.


പഴങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഡീപ് ഫ്രീസ് ചെയ്ത് വാക്വംഫ്രൈയിംഗ് മെഷീന്‍ ഉപയോഗിച്ച് വളരെക്കുറച്ച് മാത്രം എണ്ണയില്‍ വറുത്തെടുക്കുന്ന രീതിയാണിത്.  എണ്ണ അമിതമായി ചൂടാകാതെയും സാധനങ്ങളുടെ ഗുണമേന്മയും യഥാര്‍ത്ഥ നിറവും നഷ്ടപ്പെടാതെയാണ് വറുത്തെടുക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക വഴി എണ്ണ 62 ആവര്‍ത്തിവരെ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കുന്ന ചിപ്സുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും യഥേഷ്ടം ഉപയോഗിക്കാം.



2015 മുതല്‍ വാരപ്പെട്ടി ബ്രാന്റില്‍  AGMARK വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.  2017 മുതല്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബാങ്ക് നേരിട്ട് വിപണനം നടത്തുന്നു.


മത്സ്യകൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും മത്സ്യകൃഷിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുതിനായി ഫിഷ്ടാങ്കും മത്സ്യകുഞ്ഞുങ്ങളേയും മീന്‍ തീറ്റയും അംഗങ്ങള്‍ക്ക് നല്‍കി ബാങ്ക് പരിധിയില്‍ 'വീട്ടിലൊരുകൂടമത്സ്യം'പദ്ധതി നടപ്പാക്കി.



ബാങ്കില്‍ നിന്നും സഹകാരികള്‍ക്ക് ആട്, പശു, പോത്ത് എന്നിവ വളര്‍ത്തുതിനായി വായ്പ നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് പൊതുമാര്‍ക്കറ്റിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള കാലിത്തീറ്റല ഭ്യമാക്കുക എ ലക്ഷ്യത്തോടെ കേരള ഫീഡ്സിന്റെ ഏജന്‍സി എടുത്ത് കാലത്തീറ്റ വിതരണം ചെയ്യുന്നത് ഏറെ സഹായകമാണ്.

ഈ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക വിപണിയും പ്രവര്‍ത്തിച്ചു വരുന്നു.  സംഘത്തിലെ അംഗങ്ങളായ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവരുടെ ഉത്പന്നങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ശേഖരിച്ച് ലേലം ചെയ്ത് വില്‍പന നടത്തി കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നു.


ഈ പദ്ധതികളെല്ലാം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും ജനനന്മ ലക്ഷ്യംവച്ചുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാനുമുള്ള പരിശ്രമത്തിലാണ് എം ജി രാമകൃഷ്ണന്‍ പ്രസിഡന്റും ടി ആര്‍ സുനില്‍ സെക്രട്ടറിയുമായ ഭരണസമിതി.



പ്രസിഡന്റ് എം ജി രാമകൃഷ്ണന്‍


സെക്രട്ടറി ടി ആര്‍ സുനില്‍



സഹകരണ യാത്ര : കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ജോയ് പോൾ, സെക്രട്ടറി സിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 


കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ: ധർണ നടത്തി

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് സമീപം ധർണ്ണ നടത്തി. മുൻ മന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെ യ്തു. ന്യായമായ പെൻഷൻ അനുവദിക്കുക,
നിർത്തലാക്കിയ ഡി എ പുനഃസ്ഥാപിച്ച് കലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ഡി എ അനുവദിക്കുക, പെൻഷൻ ബോർഡിൽ റിട്ടയർ ചെയ്തവരുടെ പ്ര തിനിധിയെ ഉൾപ്പെടുക, 2002ലെ ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് അനുവദിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, പെൻഷൻ കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ശുപാർശകൾ
മുൻകാലത്തോടെ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള മുഖ്യ പ്ര ഭാഷണം നടത്തി. പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ അധ്യക്ഷനായി. രാഷ്ട്രീയ  രംഗത്തെ പ്രമുഖർ , അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 


'ശുചിത്വം സഹകരണം' പദ്ധതിക്ക് തുടക്കമായി

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിർമ്മാർജ്ജന - ശുചിത്വ സംസ്ക്കാരം രൂപപ്പെടണമെന്നും മന്ത്രി പറഞ്ഞു. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായി  സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയുംവിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വം സഹകരണം ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. 
സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ്  തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനു നൽകി പരിശീലന കൈപുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. 

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്,   സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കൊടുവള്ളി സഹകരണ ബാങ്ക് :അഗ്രി എക്സ്പോയ്ക്ക് തുടക്കമായി

കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ "അഗ്രി എക്സ്പോ 2022" കാർഷിക പ്രദർശനവും വിപണന മേളയും പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഒ.പി.റഷീദ് അധ്യക്ഷനായി. വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു,  സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ബിനു കെ, അസിസ്റ്റന്റ് ഡയറക്ടർ ലേഖ,  മുനിസിപ്പൽ കൗൺസിലർ സിപി നാസർ കോയ തങ്ങൾ, കെ ബാബു, കെ സി വേലായുധൻ, കൊടുവള്ളി കൃഷി ഓഫീസർ അപർണ, യൂണിറ്റ് ഇൻസ്പെക്ടർ മിനി ചെറിയാൻ തുടങ്ങിയവർ നിർവഹിച്ചു. കേരളത്തിലെ പ്രമുഖ കമ്പനികളും സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ സ്റ്റാളുകളും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.സി.എൻ.അഹമ്മദ്കുട്ടി,സെക്രട്ടറി എ ജയശ്രീ, രാഷ്ട്രീയ പ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 

കൈതാരം സഹകരണ ബാങ്ക് : പ്രതിഭാ സംഗമം നടത്തി

കൈതാരം സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി. ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപം നടന്ന പ്രതിഭാ സംഗമം കെ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ സതീശൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിമ്ന സന്തോഷ്, കോട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ഷാജി, ബാങ്ക് സെക്രട്ടറി ഇ.പി ശ്രീജ, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5% പലിശയിളവ്

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നു ലക്ഷം വരെയുള്ള വായ്പകൾക്ക് ഒന്നര ശതമാനമാണു പലിശയിളവ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കും. ഇതിലൂടെ, 2022-23 മുതല്‍ 2024-25 വരെയുള്ള വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കു വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍(പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പിഎസിഎസ് - പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും. 


സഹകരണ യാത്ര : പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

നമ്പാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ് .  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക് : സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അദ്ധ്യക്ഷനായി. യാഗത്തില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ബാങ്കിനു ലഭിച്ച ISO 9001 - 2015 സര്‍ട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ് ഓഡിറ്റര്‍ വരുണ്‍ ഗണേഷില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ ബി മനോജ് ഏറ്റുവാങ്ങി. 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്‌മെന്റും സ്‌കോളര്‍ഷിപ്പും ചിറ്റാറ്റുകര പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂളുകളിലെ നാല്, എഴ് ക്ലാസുകളില്‍  ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്ള അവാര്‍ഡുകളും വിതരണം ചെയ്തു.  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര,വടക്കേക്കര പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്വിസ് മത്സരത്തിലും ബാങ്കിലെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരങ്ങളിലും വിജയികളായവര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. ഭരണ സമിതി അംഗം കെ.എസ്.ജനാര്‍ദ്ദനന്‍, രാജു ജോസ്, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ്.കെ., പറവൂര്‍ അസി. രജിസ്ട്രാര്‍ ടി.എം.ഷാജിത, ലക്ഷ്മി കോളേജ് പ്രിന്‍സിപ്പാള്‍ എം വി ജോസ് മാസ്റ്റര്‍, വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ്ഓഡിറ്റര്‍ വരുണ്‍ ഗണേഷ്, ഭരണ സമിതി അംഗങ്ങള്‍,സെക്രട്ടറി കെ. എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.


'ശുചിത്വം സഹകരണം'പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം

അങ്കണവാടി മുതല്‍ എല്‍.പി സ്‌കൂള്‍ തലം വരെയുള്ള കുട്ടികളില്‍ മാലിന്യ സംസ്‌കരണശീലം വളര്‍ത്തുന്നതിനായി നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 18) ഉച്ചക്ക് മൂന്നിന് കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് പരിശീലന കൈപുസ്തകം പ്രകാശനം ചെയ്യും. തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ കൈപുസ്തകം ഏറ്റുവാങ്ങും. വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടര്‍ച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അംഗം കെ.എം. രാധാകൃഷ്ണന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍. വിജയകുമാര്‍, സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍, വനിതാ ശിശുക്ഷേമ വകുപ്പ് പ്രോജക്ട് ഓഫീസര്‍ ജെബിന്‍ ലോലിത സെയ്ന്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കില്‍, ചെങ്ങളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. കമലാസനന്‍, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. മണി, തിരുവാര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ബഷീര്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഏറ്റുമാനൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആര്‍. അജയ്, പി.എസ്. ഷീനമോള്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എം ബിന്നു, ഫോബ്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രാജീവ് ജോര്‍ജ്, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവര്‍ പങ്കെടുക്കും.

സഹകരണ യാത്ര : ചെറുന്നിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  ചെറുന്നിയൂർ സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  സെക്രട്ടറി അനിത  ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 


കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് :മലപ്പുറം ജില്ലാ സമ്മേളനം നടന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34-ാമത് മലപ്പുറം ജില്ലാ സമ്മേളനം എ. പി. അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ആശ്രയിക്കുന്നത് ഏറെയും ഗ്രാമീണ ജനതയും സാധരണക്കാരുമാണ്. സർക്കാർ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയും സഹകരണമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ മുഖ്യപങ്കും ഈ മേഖലയുടേതാണ്. എന്നാൽ ഉത്തരവാദിത്തത്തോടെ ഈ മേഖലയെ സംരക്ഷിക്കേണ്ട കേന്ദ്ര -കേരള സർക്കാരുകളുടെ പല പ്രവർത്തനങ്ങളും ഈ മേഖലയുടെ പുരോഗതിക്കെതിരാണ്. ഇവയെയൊക്കെ അതിജീവിച്ചുകൊണ്ട് ഈ മേഖലക്ക് ഒരു കോട്ടവും തട്ടാതെ കാത്തുരക്ഷിക്കേണ്ട കടമ സഹകരണ ജീവനക്കാർക്കുണ്ട്. അതിനായി എംപ്ലോയീസ് ഫ്രണ്ട് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ  ഒ. സി. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ്‌ സമ്മേളനം ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വി. അനിൽകുമാർ, കെ. അലവി, ടി. പി. രമാദേവി, ഷക്കീല എന്നിവർക്ക് യാത്രയയപ്പ്‌ നൽകി. പ്രൊഫഷണൽ എക്സല്ലൻസ് എന്ന വിഷയത്തിൽ പി. വി. സുരേന്ദ്രനാഥ് മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു .മുൻ ഡി. സി. സി. പ്രസിഡന്റ് അന്തരിച്ച വി. വി. പ്രകാശിന്റെ സ്മരണിക എ. പി. അനിൽകുമാർ പ്രകാശനം ചെയ്തു.

സഹകാരി സ്പീക്കിംഗ് - സഹകാരി സംസാരിക്കുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സി.എം സാബു സംസാരിക്കുന്നു..

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ജന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും  പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്യുന്നവയാണ്. ഞങ്ങളുടെ ബാങ്കായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് തന്നെ കിടപ്പു രോഗികളെ സൗജന്യമായി വീട്ടിൽ പോയി ചികിത്സിക്കുന്നത് ഉൾപ്പെടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, 65 വയസ് കഴിഞ്ഞവർക്ക് പെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകി വരുന്നുണ്ട്. ഇതു കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഓടിയെത്താവുന്ന ഇടമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇത്തരത്തിൽ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരെ തകർക്കുന്നതാണ് സഹകരണ പ്രസ്ഥാനത്തിന് എതിരെയുണ്ടാക്കുന്ന എല്ലാ നീക്കങ്ങളും. കേരളത്തിലെ സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ നിക്ഷേപമായി ലഭിച്ചു കൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ്. നിക്ഷേപത്തിൽ കണ്ണ് വക്കുന്ന ന്യൂ ജൻ ബാങ്കുകൾക്ക് ഒപ്പം നിന്നുകൊണ്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുളള മാധ്യമ വേട്ടയാണ് നടക്കുന്നത്. എന്നാൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന സഹകരണ പ്രസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.


പട്ടാമ്പി സഹകരണ ബാങ്ക്: ഫുട്ബോൾ ടർഫ് ഉദ്ഘാടനം

പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്ക് മുതുതല പറക്കാട് നിർമ്മിച്ച ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 18 ന് രാവിലെ 9 ന് കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും. സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ ഫുട്ബോൾ ടർഫാണിത്. മുഹമ്മദ് മുഹ്സിൻ എം.എൽ എ അധ്യക്ഷനാകും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റനും എം.എസ്.പി മുൻ കമാൻഡന്റുമായ യു.ഷറഫ് അലി കിക്ക് ഓഫ് നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.പി അജയകുമാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റ് സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.

സഹകരണ യാത്ര : വാമനപുരം സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വാമനപുരം സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  പ്രസിഡന്റ് രാജീവ് പി നായർ , സെക്രട്ടറി ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരും 2022 ലെ ഓണക്കാലത്ത് ബോണസ് / ഫെസ്റ്റിവൽ അലവൻസ് ലഭിക്കാത്തവരുമായ സഹകരണ സംഘം ജീവനക്കാർക്ക് ബോർഡിൽ നിന്നും ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം. സാമ്പത്തിക ബാധ്യതയെ തുടർന്ന് പ്രവർത്തനം ഇല്ലാത്ത സഹകരണ സംഘം രജിസ്ട്രാറുടെയും കയർ, കൈത്തറി, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് വ്യവസായം തുടങ്ങിയ ഇതര വകുപ്പുകളുടെയും ഭരണ നിയന്ത്രണത്തിലുള്ള വെൽഫെയർ ബോർഡിൽ അംഗങ്ങളായ ദുർബ്ബല വിഭാഗത്തിൽപ്പെട്ട സഹകരണ സംഘം ജീവനക്കാർക്കും കമ്മീഷൻ ഏജന്റുമാർക്കും അപേക്ഷിക്കാം. പ്രവർത്തനം നിന്നതിനാൽ 2022 വർഷത്തെ ഓണം ബോണസ് / ഫെസ്റ്റിവൽ അലവൻസ് സംഘത്തിലെ ജീവനക്കാർക്ക് നൽകാൻ സാധിക്കുകയില്ലെന്ന സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉൾപ്പെടെയുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള താലൂക്ക് / ജില്ലാതല ഉദ്യോഗസ്ഥന്റെ ശുപാർശ സഹിതം ബോർഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.kscewb.kerala.gov.in ൽ ലഭിക്കും. ഫോൺ - 0471 2333300


സഹകരണ യാത്ര : കരകുളം സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  കരകുളം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രസിഡന്റ് എൻ ശങ്കരൻ നായരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 


പറവൂർ വടക്കേക്കര സഹകരണ ബാങ്ക്: ക്വിസ് മത്സരം സംഘടിപ്പിച്ചു

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം  സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി കോളേജ് പ്രിൻസിപ്പാൾ എം.വി.ജോസ്  മാസ്റ്റർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗം രാജു ജോസ് , ലൈബ്രറേറിയൻ സോമശേഖരൻ കർത്ത തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ SNMHSS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും GHSS പുതിയകാവ് മൂന്നാം സ്ഥാനത്തും, ഹൈ സ്കൂൾ വിഭാഗത്തിൽ GHSS പുതിയകാവ് ഒന്നാം സ്ഥാനത്തും SNMHSS മൂത്തകുന്നം രണ്ടാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് മൂന്നാം സ്ഥാനത്തും,UP  വിഭാഗത്തിൽ SNMHS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും St.Peters UPS തുരുത്തിപ്പുറം  മൂന്നാം സ്ഥാനത്തും, LP വിഭാഗത്തിൽ SNMGLPS കൊട്ടുവള്ളിക്കാട് ഒന്നാം സ്ഥാനത്തും GMLPS വടക്കേക്കര രണ്ടാം സ്ഥാനത്തും OLSAI കുഞ്ഞിത്തൈ മൂന്നാം സ്ഥാനത്തും എത്തി വിജയികളായി. ഇവർക്കുള്ള ഉപഹാരങ്ങൾ ആഗസ്റ്റ് 15 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങിൽ വിതരണം ചെയ്യും.

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വ്യാജ വായ്പാ ആപ്പ്; പിന്നിൽ ചൈനീസ് സംഘം

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വായ്പാ ആപ്പ് തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണ് തട്ടിപ്പ് കണ്ടെത്തിയത്.  വ്യക്തികളുടെ മൊബൈൽ ഫോണിലേയ്ക്ക്, ഉപാധികളില്ലാതെ ലോൺ ലഭിക്കും, പണം ഉടൻ തന്നെ പിൻവലിക്കാനും കഴിയും  എന്നതരത്തിൽ ബാങ്കിന്റെ പേരിൽ മെസേജ് ലഭിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. മെസേജിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ചൈനീസ് ലോൺ ആപ്പിന്റെ സെർവറിലേയ്ക്കാണ് നയിക്കുന്നത്. പണം പിൻവലിക്കുന്നതിനായി ഇവിടെ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ ഫോണിലുള്ള . കോൺടാക്ടുകൾ, ഫോട്ടോ, എസ് എം എസുകൾ വീഡിയോ തുടങ്ങി സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലെത്തും. പണം തിരിച്ചടയ്ക്കാനായി ഇക്കൂട്ടർ നടത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് സമ്പൂർണ സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുന്നതും അത് ദുരുപയോഗം ചെയ്യുന്നതും. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ ടെക്നിസാക്ന്റാണ് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്. മലയാളിയായ നന്ദകിഷോർ ഹരികുമാറാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. 

സഹകരണ യാത്ര : കല്ലിയൂര്‍ സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : നബാര്‍ഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി, കോ -ഓര്‍ഡിനേറ്റര്‍ ഷൈനിമോള്‍ എന്നിവര്‍  കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി.  സെക്രട്ടറി സെക്രട്ടറി ബിന്ദു, ബാങ്ക് ജീവനക്കാരായ എസ് വിഷ്ണു, സത്യശീലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ കോട്ടച്ചേരി സഹകരണ ബാങ്കിന്റെ ആംബുലൻസ്

ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച  അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുണയായത് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് . തിങ്കളാഴ്ച മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റ് ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ  ആംബുലൻസ് ഡ്രൈവറായ സബിൻ ഈ ഉദ്യമം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം മൃതദേഹവുമായി രാജസ്ഥാനിലെ കരയുളി ഗ്രാമത്തിലേക്ക് പോവുകയും ബുധനാഴ്ച തിരിച്ച് മടങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയും യുവാവുമായ സബിൻ നാല് വർഷത്തോളമായി കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.  ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ദൂര യാത്രകൾ വേണ്ടി വരുമ്പോഴും സബിൻ ഏറ്റെടുക്കാറുണ്ട്. ജനസേവനമാണ് ആംബുലൻസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും  ബാങ്ക് അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് വിദ്യാർത്ഥികളെയും മറ്റും നാട്ടിലെത്തിക്കാൻ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ സർവ്വീസ് നടത്തിയിട്ടുണ്ട്.



ആംബുലൻസ് ഡ്രൈവർ സബിൻ


സഹകരണ ബാങ്കുകളുടെ നിക്ഷേപം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വി എന്‍ വാസവന്‍

ക്രമക്കേട് നടന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം  സംരക്ഷിക്കാനായി  സഹകരണ സംരക്ഷണ നിധി രൂപീകരിക്കാനും നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിയമ ഭേദഗതി വരുത്താനും തീരുമാനമായതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സംരക്ഷണ നിധി രൂപീകരിക്കാന്‍ സംഘങ്ങളുടെ മിച്ച ധനവും കരുതല്‍ ധനവും ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി കൊടുക്കുന്നതിനുള്ള ഒരു സഞ്ചിതനിധിയായാണ് രൂപീകരിക്കുന്നത്. ബാങ്കുകളില്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ ഇതിനെ മറകടക്കാന്‍ കൃത്യമായി പ്രൊജക്ട് തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് ഉറപ്പ് നല്‍കുന്ന ബാങ്കുകളെ സംരക്ഷിക്കാന്‍ ഈ ധനം ഉപയോഗപ്പെടുത്തും.  ഇതിനായി ആദ്യത്തെ ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ റി പേയ്‌മെന്റ് ആരംഭിക്കുകയും ചെയ്യും. ഇങ്ങനെ പ്രതിസന്ധിയിലായ സംഘത്തെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനാകും എന്നാണ് കരുതുന്നത്.  ക്രമക്കേടു നടന്ന സംഘങ്ങളില്‍ പണം ഈടാക്കേണ്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

ഇതുകൂടാതെ, നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ നിയമമനുസരിച്ച് ലയനം നടക്കുന്ന ബാങ്കുകള്‍ക്ക് 2 ലക്ഷം രൂപ നല്‍കുന്നതിന്റെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇനിമുതല്‍ ക്രമക്കേടിലൂടെ പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ക്കും ഇത് പ്രയോജനപ്പെടുത്തുന്നതിന് നിയമം ഭേദഗതി വരുത്താന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ്: നിക്ഷേപകര്‍ക്ക് 35 കോടി നല്‍കും

കരുവന്നൂര്‍ ബാങ്കിലെ കാലാവധി പൂര്‍ത്തിയായ(mature deposit) നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിന് നിക്ഷേപരകരുമായി സംസാരിച്ച് 35 കോടി നാളെ മുതല്‍ തിരിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 10 കോടി സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും നല്‍കും. 25 കോടി രൂപ കേരളബാങ്കില്‍ നിന്ന് നല്‍കും. ഇതു കൂടാതെ ചികിത്സയ്ക്ക് പണമില്ലാതെ സ്ത്രി മരമപ്പെട്ട കുടുംബത്തിന്റെ  
മുഴുവന്‍ നിക്ഷേപവും നാളെ തിരിച്ച് നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു



സഹകരണ യാത്ര : മേലാറ്റൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  മേലാറ്റൂർ സർവ്വീസ്  സഹകരണ ബാങ്ക് സന്ദർശിച്ചു.  സെക്രട്ടറി മൂസമിൽ ഖാനുമായി   ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

സഹകാരി സ്പീക്കിംഗ്

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ കുഴുപ്പിള്ളി സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എം.സി സുനിൽ കുമാർ സംസാരിക്കുന്നു..

സഹകരണ പ്രസ്ഥാനങ്ങൾ അപകടത്തിലാണ് എന്ന നിലയിലാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നത്. ഇതിനെ മറികടക്കുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം. സഹകരണ പ്രസ്ഥാനങ്ങളുടെ അനിവാര്യതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കണം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കൃത്യമായി നടപടി എടുക്കുകയും അത് ജനങ്ങളിലേക്ക് എത്തുകയും വേണം. പല സഹകരണ പ്രസ്ഥാനങ്ങളെയും തകർച്ചയിൽ നിന്ന് വിജയത്തിലേക്കെത്തിച്ച , സഹകരണ മേഖലയെ ജീവനായി കണ്ട് പ്രവർത്തിക്കുന്ന സഹകാരികളുണ്ട്. അവരുടെ ആത്മാർത്ഥതയ്ക്കും അഭിമാനത്തിനും പോറലേൽക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതിനെ മറികടക്കാൻ എല്ലാ കാര്യങ്ങളും നിക്ഷേപകർക്ക് ബോധ്യപ്പെടുന്ന വിധത്തിൽ സുതാര്യമായി തന്നെ ചേയ്യേണ്ടതുണ്ട്. കൂൾ ബാർ തുടങ്ങുന്നതു മുതൽ എയർപോട്ട് വരെയുള്ള കാര്യങ്ങൾക്ക് സർക്കാരിനോട് ഒപ്പം നിൽക്കുന്ന രീതിയിൽ സഹകരണ മേഖല വളർന്നു കഴിഞ്ഞു. കേരളത്തിന്റെ അച്ചുതണ്ടെന്ന് പറയുന്നത് സഹകരണ മേഖലയാണ്.  പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് മണി മാനേജ്മെന്റ് കൃത്യമായി നടപ്പാക്കണം. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി  നേതൃസ്ഥാനത്തുള്ളവർ സുതാര്യമായി കാര്യങ്ങൾ നടപ്പാക്കുന്നതാണ് സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം.



മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് വർഷമായിട്ടും നിക്ഷേപകർക്ക് പണം കിട്ടിയിട്ടില്ല

2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ തട്ടിപ്പ് കണ്ടെത്തിയത്.38 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കണക്കാക്കിയിരുന്നത്.എന്നാൽ വിശദമായ അന്വേഷണത്തിൽ 60 കോടിക്ക് മുകളിലായിരുന്നു തട്ടിപ്പ് എന്ന് കണ്ടെത്തുകയായിരുന്നു.വ്യാജ വായ്‌പ ,ഉരുപ്പിടിയില്ലാതെ സ്വർണ്ണപണയത്തിന്മേൽ വായ്പ, സ്ഥിര നിക്ഷേപത്തിന് വ്യജ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ  രീതിയികളിലായിരുന്നു തട്ടിപ്പ് നടന്നത്.തഴക്കര ശാഖാ മാനേജർ ,അന്നത്തെ ബാങ്ക് പ്രസിഡന്റ് ,സെക്രട്ടറി,രണ്ട്‌ ജീവനക്കാർ എന്നിവരായിരുന്നു പ്രതികൾ .2017 മാർച്ചിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു ,പക്ഷെ പുരോഗതിയുണ്ടായില്ല .പിന്നീട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ .ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു .ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നിക്ഷേപം തിരിച്ചു കിട്ടാൻ നിക്ഷേപകർ സമരം ചെയ്യുന്നു .ചികിത്സക്ക് പോലും പണമില്ലതെ ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകരുണ്ട് ഇക്കൂട്ടത്തിൽ.60 ശതമാനം നിക്ഷേപകരും 60 വയസ്സ് പിന്നിട്ടവരാണ്.6 വർഷമായിട്ടും ഇവരുടെ കണ്ണീരൊപ്പാൻ ഒരു നടപടികളും ഇത് വരെ ഉണ്ടായിട്ടില്ല. 
















തട്ടിപ്പു നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം വി .എസ് വിജയരാഘവൻ

സഹകാരി സ്പീക്കിങ് 
( സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ )
പാലക്കാട് ജില്ലയിലെ  എരിമയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ,മുൻ എം .പി യും ,പ്രമുഖ സഹകാരിയുമായ വി .എസ് വിജയരാഘവൻ പറയുന്നു .
                                       കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല തകർന്നാൽ വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയയും സ്വകാര്യ ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കും. കർഷകർക്ക് ഏതു സമയത്തും വായ്‌പ  നല്കാനും അവരെ സാമ്പത്തികമായി കൈ പിടിച്ചുയർത്താനും സഹകരണ മേഖല നൽകുന്ന പിന്തുണ വളരെ വലുതാണ്.ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് വായ്പ നല്കാൻ വിമുഖത കാട്ടുമ്പോൾ സഹായവുമായി എത്തുന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റപ്പെട്ട ചില  സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച് മൊത്തം സഹകരണ പ്രസ്ഥാനവും തകർച്ചയിലാണെന്ന് ആക്ഷേപിക്കരുത് .അഴിമതിയും തട്ടിപ്പും നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം.അതിൽ രാഷ്ട്രീയം കലർത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരും.

കൊങ്ങോർപ്പിള്ളി സഹകരണ ബാങ്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഏറ്റുവാങ്ങി

എറണാകുളം: കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന്. 2021-22 വർഷത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനമാണ് നേടിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ ജി ഹരി അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് കാഷ് അവാർഡ്. മികച്ച നിക്ഷേപ വായ്പ, ഉപഭോക്‌തൃ സൗഹൃദ പ്രവർത്തനം, വായ്പ കുടിശ്ശിക നിവാരണം മറ്റ് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. ജില്ലയിലെ 150 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നാണ് അവാർഡിന് അർഹരായവയെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ് വി.എ ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.ഡി റാണി തുടങ്ങിയവർ പങ്കെടുത്തു. 


സഹകരണ യാത്ര : വണ്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ

മലപ്പുറം: നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വണ്ടൂർ സഹകരണ ബാങ്കിലെത്തി പ്രസിഡൻറ് കെ.ടി മുഹമ്മദാലി ,സെക്രട്ടറി സുഭാഷ് എന്നിവരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 








ടീം കോ -ഓപ്പറേറ്റീവിന്റെ സഹകരണ യാത്ര / കുളപ്പുള്ളി സഹകരണ ബാങ്ക്

സഹകരണ യാത്ര 
ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ഷൊർണ്ണൂരിനടുത്തുള്ള കുളപ്പുള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് പുതിയതായി ആരംഭിക്കാനിരിക്കുന്ന  കൃഷി കേന്ദ്രീകൃത പ്രോജെക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തി .ബാങ്ക് പ്രസിഡൻറ് കെ .ടി .ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സെക്രട്ടറി വിനോദ് മേനോൻ,ബോർഡ് മെമ്പർ രഞ്ജിത്ത് ,പ്രോജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി മോൾ എന്നിവർ പങ്കെടുത്തു .ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ കൃഷി സംബന്ധമായ പുസ്തകങ്ങൾ മധു ചെമ്പേരി ബാങ്കിന് സമ്മാനിച്ചു.
 




കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ

സഹകാരി സ്പീക്കിങ്ങ്
വിതുര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  സന്തോഷ് കുമാർ .പി  പറയുന്നു
                                                                             ഇപ്പോൾ സഹകരണ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങളോ ,പ്രയാസങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്നറിയാമോ..? . സഹകരണ മേഖലയെ തകർക്കാനായി രാഷ്‌ടീയമായി ഇടപെടുന്നു...അങ്ങനെയാണ് ,ഇങ്ങനെയാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. സഹകരണ മേഖലക്ക് അകത്തു നിന്നുള്ള ആളുകൾ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദികൾ .300 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. പാവപ്പെട്ടവരുടെ പണമാണത്,സഹകരണ ബാങ്കുകളിൽ പണമിടുന്നത് വലിയ പണക്കാരല്ല തനി സാധാരണക്കാരാണ്.ഭരണ സമിതിയോടും,ജീവനക്കാരോടുമുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.ആ വിശ്വാസത്തിന് മുകളിലാണ് ഇപ്പോൾ കരിനിഴൽ വീണിരിക്കുന്നത്.  പാവപ്പെട്ടവരുടെ വിയർപ്പ്പ കലർന്ന ആ പണമാണ് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും കൊള്ളയടിച്ചത്. പണം നിക്ഷേപിച്ചവർ ഇന്ന്  ആശുപത്രിയിൽ പോകുന്നതിനും ,മറ്റു ആവശ്യങ്ങൾക്കുമായി  ബുദ്ധിമുട്ടുകയാണ് .ഇത്തരം ഒരു സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ പണം നിക്ഷപിച്ചർ ആശങ്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല.  "കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ" എന്ന് 
കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ മനസ്സിലാക്കണം എന്നാണ്  എനിക്ക് പറയുവാനുള്ളത്. ഓരോ സഹകരണ ബാങ്കുകളും ഓരോ പ്രസ്ഥാനങ്ങളാണ്.അവർക്ക് അവരവരുടേതായ ഭരണ സമിതികളുണ്ട്,നിയന്ത്രണങ്ങളുണ്ട്,പാരമ്പര്യമുണ്ട്.100 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണെന്ന് കരുതുക.ആ ബാങ്കിൽ 20 കോടി രൂപയോളം രൂപ എപ്പോൾ വേണമെങ്കിലും ക്യാഷ് ആക്കി മാറ്റാം എന്ന രീതിയിൽ  കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് ,പുറമെ 30 കോടിയോളം രൂപ കേരള ബാങ്കിൽ നിന്നും കടമെടുക്കാം .അങ്ങനെ 100  കോടി നിക്ഷേപമുള്ള ബാങ്കിന് 50 കോടി രൂപ എപ്പോൾ വേണമെങ്കിലും പിൻവലിച്ച് കൊടുക്കാവുന്നതാണ്.ഇതാണ് അവിടുത്തെ മാനേജ്മെന്റിന്റെ ഒരു സംവിധാനം.കരുവന്നൂർ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് നമുക്ക് പിന്നീട് മനസ്സിലായതാണ് .ഓരോ ആളുകളും നിക്ഷേപിച്ച പണം ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയല്ല .നമ്മുടെ തൊട്ടടുത്തുള്ള ആളുകൾക്ക് അത് വായ്പായായി കൊടുത്തിരിക്കുകയാണ്. അവർ തിരിച്ചടക്കുമ്പോൾ മാത്രമാണ് ബാങ്കിൽ ആ പണം എത്തുന്നത്.അവർ തിരിച്ചടക്കണമെങ്കിൽ കൊടുത്തിരിക്കുന്ന വായ്പകൾ 
നേർവഴിയിലുള്ളതായിരിക്കണം.കരുവന്നൂർ ഒരു ഒറ്റപ്പെട്ട സംഭവമാണ്. കുറച്ചു കാലതാമസം എടുത്തെങ്കിലും  എല്ലാവർക്കും പണം കൊടുക്കും എന്ന് ഗവൺമെന്റ്  ഉറപ്പു വരുത്തുന്നുണ്ട്. നിങ്ങൾ ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടുത്തെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും അവരുടെ ജീവിതരീതിയെയും നിർബന്ധമായും വീക്ഷിച്ചിരിക്കണം. ശരാശരിക്ക് മുകളിൽ അമിതമായി സാമ്പത്തിക ഇടപാട് നടത്തുന്നുണ്ടെങ്കിൽ സൂക്ഷിക്കണം അവിടെ എന്തോ   പ്രശ്നമുണ്ടെന്ന്  തന്നെ കരുതണം.  അല്ലാതെ കൂട്ടത്തോടെ ഓരോ സഹകരണ ബാങ്കുകളിലും ചെന്ന് പണം പിൻവലിക്കാൻ നിക്കരുത് അത് നമ്മുടെ നാടിനെ  വലിയ പ്രയാസങ്ങളിലും പ്രതിസന്ധിയിലും കൊണ്ടെത്തിക്കും . "വിശ്വാസ്യതക്ക് പോറലേൽക്കുന്ന ഒന്നും നമ്മുടെ ബാങ്കിൽ നടക്കുന്നില്ല" എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഓരോ സഹകരണ ബാങ്കുകളുടെയും ഉത്തരവാദിത്തമാണ്.



























 







ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

തൃശൂർ;ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
ഉത്തമൻ തേർ:പ്രസിഡന്റ് 
 സന്തോഷ്‌ കേരാച്ചൻ:വൈസ് പ്രസിഡന്റ്
ഭരണസമിതി അംഗങ്ങൾ 
 രാജഗോപാൽ കെ.
ഗോപാലകൃഷ്ണൻ PTA
ജോൺ ഇ എൽ
പ്രഭാത് പള്ളിതാഴത്ത്
ശാർങ്ങാധരൻ സി. എ.
സുരേഷ് ബാബു വി. കെ
ആബ്ദീൻ വലിയകത്ത്
മഞ്ജു ഉണ്ണികൃഷ്ണൻ
ഷീന ഉണ്ണികൃഷ്ണൻ
സീമ പ്രമോദ് എടുവായിൽ
  ഇ. രണദേവ്: മാനേജിങ് ഡയറക്ടർ



സഹകരണ സംഘം ,അർബൻ ബാങ്ക് ; നിയമന നിയമത്തിൽ ഭേദഗതി

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ,അർബൻ ബാങ്കുകളിലെയും നിയമന നിയമത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളിലെ അസിസ്റ്റന്റ്  സെക്രട്ടറി ,മാനേജർ നിയമനകൾക്ക് നിശ്ചിത അനുപാതം ബാധകമാകും .നേരത്തെ 10 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമാണ്  ഈ തസ്തികകളിലെ നിയമനത്തിന് നിശ്ചിത അനുപാതം ബാധകമായിരുന്നത് .രണ്ടു തസ്തികകളിലേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള അനുപാദത്തിലാണ് നിയമ ഭേദഗതിയിലൂടെ മാറ്റം വരുത്തിയത് .ഇനി 20 കോടി വരെ നിക്ഷേപമുള്ള പ്രഥമിക  സഹകരണ സംഘങ്ങളുടെയും,അർബൻ ബാങ്കുകളുടെയും അസിസ്റ്റൻറ്  
 സെക്രട്ടറി ,മാനേജർ തസ്തികകളിലേക്ക് മൂന്ന് പേർക്ക് സ്ഥാനക്കയറ്റം  നൽകുമ്പോൾ ഒരാളെ നേരിട്ട് നിയമിക്കണം .നൂറ്  കോടി വരെ നിക്ഷേപമുള്ള സംഘങ്ങളിൽ  രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ ഒന്ന്  നേരിട്ടാകണം. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംഘങ്ങളിൽ ഒരു സ്ഥാനക്കയറ്റത്തിന് നേരിട്ടുള്ള ഒരു  നിയമനവും  വേണം.

മുള്ളൂർക്കര വില്ലേജ് സഹകരണ ബാങ്ക്: പുതിയ ഭരണ സമിതി ചുമതലയേറ്റു

മുള്ളൂർക്കര വില്ലേജ് സർവീസ്  സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു.                       പ്രസിഡൻറ്  - സി .ഗോപി , വൈസ് .പ്രസിഡൻറ്  -സൗമ്യ രാജേഷ് .
  ബോർഡ് മെമ്പർമാർ ,അലി എം.എം ,ജയദാസ് കെ.ബി , പോൾ  സി.ജെ, മുഹമ്മദ് മുസ്തഫ                      ഷിബിൻ ലാൽ, സന്തോഷ്‌കുമാർ കെ .കെ ,ഉഷാകുമാരി എം .എ ചന്ദ്രൻ വാകപ്പാറ                                                               
 
                                                                         




കല്ലടിക്കോട് സഹകരണ ബാങ്കിന് ദേശീയ പുരസ്‌കാരം

പാലക്കാട് : കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ദേശീയ പുരസ്‌കാരത്തിന് അർഹമായി. സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് " ബെസ്റ്റ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക്" എന്ന വിഭാഗത്തിലാണ് ഇക്കോണമിക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം കല്ലടിക്കോട് സഹകരണ ബാങ്കിന് ലഭിച്ചത്.2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങളും,സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന നീതി മെഡിക്കൽസ് ,നീതി ഡയാലിസിസ് യുണിറ്റ് ,നീതി സൂപ്പർമാർക്കറ്റ് ,വളം ഡിപ്പോ എന്നിവയുടെ പ്രവർത്തനമികവും കൂടി കണക്കിലെടുത്താണ് അവാർഡ് .നൂറാം വർഷത്തിലേക്ക് കടക്കുന്ന ബാങ്കിന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകാരമാണിതെന്ന് ബാങ്ക് പ്രസിഡൻറ് വി.കെ ഷൈജു ,സെക്രട്ടറി ബിനോയ് ജോസഫ് എന്നിവർ പറഞ്ഞു .സെപ്റ്റംബർ 24 ന് ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.

സഹകാരി സ്പീക്കിങ്ങ് : എം.ജി രാമകൃഷ്ണൻ പറയുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ "മോഡൽ സഹകരണ ബാങ്കുകളിലൊന്നായ" 
വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പ്രമുഖ സഹകാരിയുമായ 
എം.ജി രാമകൃഷ്ണൻ പറയുന്നു.

കരുവന്നൂർ ഒരു ഒറ്റപ്പെട്ട ഒരു സംഭമാണ്.ഭരണ സമിതിയെക്കാൾ കൂടുതൽ  ജീവനക്കാരുടെ കാര്യക്ഷമതയുടെ പോരായ്മയാണ് അവിടെ സംഭവിച്ചത് . കാര്യങ്ങൾ തെറ്റായ രീതിയിൽ പോകുന്നു എന്ന് കാണുമ്പോൾ കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ , ഗവണ്മെന്റ്,ഡിപ്പാർട്മെന്റ് തലത്തിൽ വരെ അറിയിക്കുവാനുള്ള  സംവിധാനങ്ങൾ നിലവിലുള്ളതാണ് .അവർ  അവരുടെ കടമ നിർവ്വഹിച്ചിരുന്നുവെങ്കിൽ  കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. സ്ഥാപനം നിലനിന്നു പോകണം ഞങ്ങളുടെ ഉപജീവനമാണ് ഈ സ്ഥാപനവും ,പ്രസ്ഥാനവും,സഹകരണ മേഖലയുമെന്ന ചിന്ത   ജീവനക്കാർക്ക് കൂടി ഉണ്ടാവേണ്ടതായിരുന്നു. നൂറ് ശതമാനം ജീവനക്കാരാണ് ഉത്തരവാദി എന്നല്ല പറയുന്നത് ഭരണ സമിതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമാണല്ലോ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നത് . 
 .കരുവന്നൂർ ഒറ്റപ്പെട്ട സംഭവമാണ് സംഭവിക്കാൻ പാടില്ലാത്തതാണ്.അതിന്റെ പേരിൽ കേരളത്തിന്റെ സഹകരണ മേഖലക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല .എന്നുള്ളകാര്യത്തിൽ യാതൊരു തർക്കവുമില്ല .കേരളത്തിന്റെ സഹകരണ മേഖല എന്ന് പറഞ്ഞാൽ ജനലക്ഷങ്ങളുടെ  ആശ്രയമാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.  ഇവിടെ,  അഴിമതി രഹിതമായിട്ട് തന്നെയാണ് 99.9 ശതമാനം സഹകരണ സംഘങ്ങളും ,പാക്‌സും പ്രവർത്തിച്ചു വരുന്നത്.കാരണം ഒരു ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകനോ അല്ലെങ്കിൽ വായ്‌പയെടുക്കുന്ന ഒരാൾക്കോ ലഭിക്കുന്നതിന്റെ നൂറിരട്ടി  ആനുകൂല്യങ്ങളാണ്‌, മറ്റ്  സഹായധനങ്ങളായിട്ട് സഹകരണ മേഖലയിൽ  നിന്നും ലഭിക്കുക .വാരപ്പെട്ടി സഹകരണ ബാങ്ക്
 1,1 20 രൂപ വരുന്ന  14 നിത്യോപയോഗ സാധനങ്ങൾ വെറും 500 രൂപയ്ക്കാണ് ഈ കർക്കിടക മാസത്തിൽ 2500 കുടുംബങ്ങൾക്ക്  കൊടുക്കുവാൻ പോകുന്നത് .വേറെ ഏതെങ്കിലും ഒരു മേഖലക്ക് ഇങ്ങനെ ഒരു സഹായം കൊടുക്കുവാൻ കഴിയുമോ...?സഹകരണ സ്ഥാപനങ്ങൾ കർക്കശമായ സാമ്പത്തിക അച്ചടക്കം പാലിക്കണം ,ഓഡിറ്റിങ് കുറെക്കൂടി കർക്കശമാക്കണം.
സർക്കാരിന്റെ ഭാഗത്തു നിന്നും ചില പോരായ്മകൾ ഉണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല .കാരണം ഓഡിറ്റിങ്ങിനു വേണ്ടി പണം ചിലവഴിക്കുന്നത് സഹകരണ ബാങ്കുകൾ തന്നെയാണ് .ഓഡിറ്റർമാരെ യഥാസമയം ലഭിക്കാതെ വരുന്ന ചെറിയ ഒരു പോരായ്മായുണ്ട് .
അവര് വെറുതെ വൗച്ചർ നോക്കി മാത്രം പോകലല്ല ,സൂക്ഷ്മമായി പരിശോധിക്കുന്ന രീതി കൊണ്ടുവരണം.
അവര് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കീഴ്പ്പെട്ട് പോകാൻ പാടില്ല.
അത്തരത്തിലുള്ള എല്ലാ പോരായ്മകളും പരിഹരിച്ച് മുന്നോട്ടു പോയാൽ പ്രതിയോഗികളുടെ വായടച്ച് സഹകരണ മേഖലക്ക് കൂടുതൽ മുന്നേറാൻ സാധിക്കും സംശയമില്ല.

കാർഷിക വികസനം 'ഹൈ റേഞ്ചി 'ലെത്തിച്ച് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്


കട്ടപ്പനയിലെ കർഷകരുടെയും  കാർഷിക മേഖലയുടെയും വളർച്ച 'ഹൈ റേഞ്ചി 'ൽ കുതിക്കുയാണ്. മുന്നിൽ നിന്ന് നയിക്കാൻ  കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുണ്ടെന്നത് തന്നെ കാര്യം.

കാർഷിക മേഖലയുടെ ശാസ്ത്രീയമായ വളർച്ചയിലൂന്നി അതിനൂതന പദ്ധതികളെ കൂട്ടുപിടിച്ചാണ് പ്രയാണം.

മണ്ണ് പരിശോധിച്ച് കൃഷി നിശ്ചയിക്കുന്നതു മുതൽ വിപണി വരെയുള്ള കാര്യങ്ങൾക്ക് ഹൈടെക് പദ്ധതികളാണ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ളത്.

വിവിധോദ്ദേശ സഹകരണ സംഘമായി പ്രവർത്തനം ആരംഭിക്കുമ്പോൾ കുടിയേറ്റ കർഷക കുടുംബങ്ങളുടെ ഉന്നമനമായിരുന്നു  ബാങ്കിന്റെ  ലക്ഷ്യം. ഇന്ന് സംസ്ഥാനം മൊത്തം അറിയപ്പെടുന്ന ആധുനിക ധനകാര്യ കാർഷിക വികസന പ്രസ്ഥാനമായി മാറാൻ ബാങ്കിനെ സഹായിച്ചത് ഈ പ്രവർത്തനങ്ങളാണ്.

തുടക്കം മുതൽ കർഷകർക്ക് വളവും കീടനാശിനിയും ന്യായവിലയ്ക്കും സമയോചിതമായും നൽകി വന്നിരുന്നു. ഇന്ന് വളം കീടനാശിനികളുടെ വിലനിലവാരം പിടിച്ചു നിർത്താൻ ബാങ്ക് നടത്തുന്ന വളം ഡിപ്പോ നിർണ്ണായ പങ്കാണ് വഹിക്കുന്നത്. പ്രമുഖ വളം കീടനാശിനി കമ്പനികളുടെ സ്റ്റോക്ക് പോയിന്റായും ഗുണനിലവാരമുള്ള ജൈവ വളങ്ങളുടെ വിതരണക്കാരായും ബാങ്ക് പ്രവർത്തിക്കുന്നു.



അത്യുത്പാദന ശേഷിയുള്ള തൈകളാണ് കൃഷി വിജയകരമാകുന്നതിന്റെ അടിസ്ഥാനം. ഇത്തരത്തിൽ തൈകൾ കർഷകർക്ക് ഉറപ്പാക്കുന്നതിന് ബാങ്ക് അമ്പലക്കവലയിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ ലാബ് കട്ടപ്പനയിലെ കർഷകർക്ക് വലിയ നേട്ടമാണ്.  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബിലൂടെ ഏത്തൻ, പൂവൻ, ഞാലിപൂവൻ, റോബസ്റ്റ കാളി തുടങ്ങിയ വാഴ തൈകളും അലങ്കാര സസ്യങ്ങളായ സികോണിയം, സിങ്കോണിയം, വേരിക്കേറ്റ , വൈറ്റ് ബട്ടർഫ്ലൈ , ബ്രൗൺ റെഡ്, സ്പൈഡർ, ഫിലോ ഡെൻഡ്രോൺ, സെനൊഡു ഫിലോ ഡെൻഡ്രോൺ, സെനൊഡു എന്നിവയുടെ തൈകളും  വിതരണം ചെയ്തു വരുന്നുണ്ട്.




ഓരോ കൃഷിക്കും അനുയോജ്യമായ മണ്ണിന്റെ ഘടന കണ്ടുപിടിക്കുന്നതിന് സജ്ജമാക്കിയ മണ്ണു പരിശോധനാ കേന്ദ്രം, ജലം പരിശോധിക്കുന്നതിനായി  ലാബ് എന്നിവ കർഷകർക്ക് എറെ ഗുണകരമാണ്.  കൃഷിയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും സാമ്പിളുകൾ എടുത്ത് പരമാവധി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഫലം നൽകാൻ സാധിക്കുന്നു.




സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളോടു കൂടി കർഷക സേവന കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലമായി നടത്തുന്നു. ബാങ്കിന്റെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തും ഹൈടെക് ജൈവ കൃഷി നടത്തുന്നുണ്ട്. കട്ടപ്പന ബ്ലോക്കിലെ കർഷകരെ സംഘടിപ്പിച്ച്  ജൈവ കൃഷി ചെയ്യാൻ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു.




ജൈവ പച്ചക്കറി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ബാങ്ക് സ്വന്തമായി 2400 ചതുരശ്ര അടി പോളീ ഹൗസുകളും 2600 ചതുരശ്ര അടി മഴ മറകളും നടത്തുന്നു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തൊവരിയാറിൽ  പോളീഹൗസ്/ മഴമറ കൃഷിയിലൂടെ തക്കാളി, പയർ, ബീൻസ്, കുക്കുംബർ, ചീര, ലെത്യൂസ്, കാബേജ്, ഖേൽ തുടങ്ങിയ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ബാങ്കിന്റെ ഇക്കോ ഷോപ്പ് വഴി വിപണനം നടത്തുന്നു. തിരഞ്ഞെടുത്ത കർഷകരെ കൊണ്ട് ഹൈടെക് കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി സർക്കാർ സബ്സിഡി കിഴിച്ച് ബാക്കി വരുന്ന തുക ബാങ്ക് പലിശരഹിതമായി കർഷകർക്ക് വായ്പ നൽകുന്നു.




ഗുണമേന്മയും അത്യുത്പാദന ശേഷിയുമുള്ള കുരുമുളക് വള്ളികൾ കൃഷിക്കാർക്ക് മിതമായ നിരക്കിൽ നൽകുന്നുണ്ട്. ഓരോ വർഷവും 60,000 ൽ പരം പല ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികൾ അമ്പലക്കവല കർഷക സേവന കേന്ദ്രത്തിൽ നിന്നും നൽകുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ ബാങ്കിന്റെ നഴ്സറിയിലൂടെ   കുരുമുളക്, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, ടിഷ്യു കൾച്ചർ ഇൻഡോർ സസ്യങ്ങൾ എന്നിവയ്ക്കൊപ്പം പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി തൈകൾ മറ്റു ചെടികൾ എന്നിവ വിൽപ്പന നടത്തുന്നു.


ബാങ്കിന്റെയും കർഷകരുടെയും ഉത്പന്നങ്ങളുടെ വിപണിക്കായി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ തന്നെ ആധുനിക ശീതീകരണ സംവിധാനങ്ങളുള്ള ഇക്കോ ഷോപ്പ് നടത്തുന്നു. ജൈവ പച്ചക്കറിക്ക് ന്യായവില ഉറപ്പാക്കുക, വിപണന രംഗത്തെ ചൂഷണം ഒഴിവാക്കുക. നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രമായി ഏക വ്യാപാര സ്ഥാപനമാണ് ബാങ്ക് നടത്തുന്നത്.

 


കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിന് ഗ്രാമീണ വിപണന കേന്ദ്രവും പ്രവൃത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും കർഷകർ കൊണ്ടു വരുന്ന ഉത്പന്നങ്ങൾ ലേലം ചെയ്യും. ലേലതുക അടുത്ത ദിവസം തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.




ഉത്പന്നങ്ങൾ പാഴായി പോകുന്നത് ഒഴിവാക്കാൻ ബാങ്ക് പുതുതായി ആരംഭിച്ച പഴം, പച്ചക്കറി സംസ്ക്കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 10 ഇനം കറി പൗഡറുകൾ ഇതിലൂടെ ഉത്പാദിപ്പിക്കുന്നു. കർഷകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് അഗ്രോ ക്ലിനിക്കും പ്രവർത്തിക്കുന്നു.



പ്രസിഡന്റ് ജോയി വെട്ടിക്കുഴി


സെക്രട്ടറി റോബിന്‍സ് ജോര്‍ജ്‌


ഇങ്ങനെ, കട്ടപ്പനയിലെ കാർഷിക മേഖയുടെ ഊർജ്ജമായി മാറിയ കട്ടപ്പന സഹകരണ ബാങ്കിനെ  39 വർഷത്തോളമായി നയിക്കുന്ന പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും സെക്രട്ടറിയായ റോബിൻസ് ജോർജും അടുത്ത ചുവടുവെപ്പിന്റെ ആലോചനയിലാണ്.

തയ്യാറാക്കിയത് : അനീഷാ എം ഹിന്ദ്‌


പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പോളി മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ  "പോളി മെഗാ മെഡിക്കൽ ക്യാമ്പ്" സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറ്റയത്തിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗം എം.ജി. നെൽസൻ സ്വാഗതവും സെക്രട്ടറി കെ.എസ് ജയ്സി നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ശ്വാസകോശ സംബന്ധം, അസ്ഥിരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം  ലഭ്യമായിരുന്നു. പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ഭരണ സമിതി അംഗങ്ങളായ കെ എസ് ജനാർദ്ദനൻ, പി എൻ വിജയൻ ,പി കെ ഉണ്ണി, എ.എൻ.സൈനൻ, സുമ ശ്രീനിവാസൻ, ഐഷ ബഷീർ, എം.വി.ഷാലീധരൻ തുടങ്ങിയവർ സംസാരിച്ചു.

സഹകരണ യാത്ര ; മന്ദരത്തൂർ സഹകരണ ബാങ്ക് / കോഴിക്കോട്

കോഴിക്കോട്; ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി മന്ദരത്തൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെത്തി നബാർഡ് SRF സ്‌കീമിൽ ഉൾപ്പെട്ട പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി  നടപ്പിലാക്കാൻ പോകുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു. മന്ദരത്തൂർ ബാങ്ക് പ്രസിഡൻറ് ദിവാകരൻ മാഷ്,സെക്രട്ടറി ഷാജി ,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സഹകാരി സ്പീക്കിങ്ങ്-പ്രമുഖ സഹകാരി പി.വി.ലാജു സംസാരിക്കുന്നു

സഹകരണ മേഖല ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ്.

പ്രമുഖ സഹകാരിയും തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി.വി ലാജു സംസാരിക്കുന്നു.
            ഒറ്റപ്പെട്ട സംഭവങ്ങളെ ഊതി വീർപ്പിക്കുന്ന പ്രവണതക്ക് തടയിട്ടില്ലെങ്കിൽ  സഹകരണ മേഖലയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.കാര്യക്ഷമമായ രീതിയിൽ നിയമ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്.ഭേദഗതി ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല ,സഹകരണ മേഖലക്ക് മൊത്തത്തിൽ ഗുണകരമായ തരത്തിലാണ് വരുത്തേണ്ടത്.അതുപോലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കേണ്ടതുണ്ട്.ബാങ്കുകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വം  ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പ്രവണതക്ക് തടയിടുന്നതിനായി നിയമ പോരായ്മകൾ കുറ്റമറ്റതാക്കണം.സഹകരണ മേഖലയുടെ മൊത്തം കുടിശ്ശിക വളരെ വലുതാണ് അത് തിരിച്ചു    പിടിക്കുന്നതിനായിട്ട് ഉദ്യോഗസ്ഥന്മാരോ ,സെയിൽ ഓഫീസർമാരോ അക്കാര്യത്തിൽ സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പോകുന്നില്ല എന്നതും യാഥാർഥ്യമാണ് സഹകരണ മേഖലയിൽ പ്രതിസന്ധി എന്ന് പറഞ് കുടിശ്ശിക രൂക്ഷമാവുകയും നിക്ഷേപങ്ങൾ  പിൻ വലിക്കാനായി ആളുകൾ വരികയും  ചെയ്താൽ  പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.ഒറ്റയടിക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനായി  വന്നാൽ അത് കൊടുക്കാൻ സാധിക്കാതെ വരും .അപ്പോൾ അത് ബാങ്കിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും.

'സഹകാരി സ്പീക്കിംഗ് '

സാധാരണക്കാരുടെ അത്താണിയായ സഹകരണ മേഖല
 ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ് .

പ്രമുഖ സഹകാരിയും എറണാകുളം ജില്ലയിലെ ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.കെ ഉമ്മർ സംസാരിക്കുന്നു..



കേരളത്തിലാകെ നിക്ഷേപം തിരിച്ച് നൽകാൻ കഴിയാത്ത 164 സംഘങ്ങൾ ഉണ്ടെന്ന് സഹകരണ മന്ത്രി പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഏറെ ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ ഇതിൽ 132 സംഘങ്ങളും ലേബർ സൊസൈറ്റികളും മറ്റ് സംഘങ്ങളുമാണ്. ലിക്വിഡേറ്റ് ചെയ്യപ്പെട്ട സൊസൈറ്റികളും ഇതിലുണ്ട്. എറണാകുളം ജില്ലയിൽ തന്നെ എട്ട് സൊസൈറ്റികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ PACS ഒരെണ്ണം പോലുമില്ല. അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സഹകാരികൾ ആശങ്കപെടേണ്ട സാഹചര്യമില്ല.

കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഉടൻ തന്നെ സർക്കാർ ബാങ്കിന്റെ ഭരണ സമിതി പിരിച്ച് വിട്ടിരുന്നു. നിക്ഷേപകർക്ക് ബാക്കി നൽകാനുള്ള പണം തിരിച്ച് നൽകാൻ നടപടി സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്.  ഒരു നിക്ഷേപകന്റെയും പണം നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെമ്പാടുമുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപ ഗ്യാരന്റി സ്കീം ഊർജിതമാണ്. ഓരോ ഡെപ്പോസിറ്റിനും ആനുപാതികമായ നിക്ഷേപ ഗ്യാരന്റി നൽകിയാണ് എല്ലാ ബാങ്കും പ്രവൃത്തിക്കുന്നത്. അതിനാൽ നിക്ഷേപകർ ആശങ്കപെടേണ്ട കാര്യമില്ല.  കേരളത്തിലാകെ നിക്ഷേപം പിൻവലിക്കപ്പെടുന്നു എന്ന് വാർത്ത വന്നപ്പോഴും ഞങ്ങളുടെ ബാങ്കായ ആനിക്കാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒരു നിക്ഷേപകനും പണം പിൻവലിക്കാൻ എത്തിയിട്ടില്ല. വിശ്വാസ്യതയുടെ കാര്യത്തിൽ കോട്ടം തട്ടിയിട്ടുമില്ല. എന്നാൽ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് സഹകരണ മേഖലയ്ക്ക് ഗുണകരമല്ല.
സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പല പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വേണ്ട നിലപാടെടുക്കുന്നുണ്ട്.

സഹകരണ മേഖല സമൂഹത്തിന് ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് നാടപ്പാക്കി വരുന്നത്. എല്ലാ രംഗത്തുമുള്ള  സഹകരണ മേഖലയുട ഇടപെടലുകൾ വൻകിട ക്കാർക്കും കോർപറേറ്റുകൾക്കും അമിത ലാഭം കൊയ്യാൻ കഴിയാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിലയാളുകൾ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം കൂടുന്നുണ്ട്. എന്നാൽ കേരളത്തിൽ എക്കാലത്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ, ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർന്നും ഇതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും ശാഖകളിലും ഏക‍ീകൃത സോഫ്റ്റ്‍വെയർ സംവിധാനം നടപ്പാക്കാൻ റീടെൻഡർ നടപടിയായി. തട്ടിപ്പുകൾ ത‌ടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ് വെയർ ആവിഷ്കരിച്ചിരിക്കുന്നത്.

4 വർഷം മുൻപു സോഫ്റ്റ്‍വെയർ സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ–ഉദ്യോഗസ്ഥ സമ്മർദം മൂലം പിന്മാറിയിരുന്നു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം സ്വന്തം നിലയ്ക്കു സ്ഥാപിച്ച സോഫ്റ്റ്‍വെയറുകൾ വഴിയാണ് ഇടപാടുകൾ നടത്തിവരുന്നത്. ഓഡിറ്റ് നടക്കുന്നതിനു തൊട്ടുമുൻപു സോഫ്റ്റ്‍വെയറിൽ കൃത്രിമം കാണിക്കാനാകുമെന്നതാണ് ഇതിന്റെ ന്യൂനത.  പുതിയ തീരുമാനപ്രകാരം എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങൾ കേരള ബാങ്കിന്റെ കോർ സോഫ്റ്റ്‍വെയറുമായി യോജിപ്പിച്ചു കേന്ദ്രീകൃത ഓൺലൈൻ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ചുവരികയാണ്.

സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കും ഇനി ഓൺലൈനിന്റെ സ‍ുതാര്യതയുണ്ടാകും. തിരഞ്ഞെടുപ്പ് അപേക്ഷകൾ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് വരികയാണ്.


ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കാലാവധി നീട്ടി

"നവകേരളീയം കുടിശ്ശിക നിവാരണം 2021 " ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2022 സെപ്തംബർ 15 വരെ ദീർഘിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കി. നേരത്തെ ജൂലായ് 31 വരെ ദീർഘിപ്പിച്ച പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നതിന്നെ തുടർന്നാണ് തീരുമാനം.


സഹകരണ മേഖലയെ അങ്ങനെ തള്ളിക്കളയാനാകുമോ...?

കേരളത്തിലെ ആയിരക്കണക്കിന്
സഹകരണ സംഘങ്ങളിൽ  ചിലത് പ്രതിനന്ധിയിലാണ് എന്നത് യാഥാർഥ്യമാണ്. അതെല്ലാം കരുവന്നൂർ മോഡൽ തട്ടിപ്പ് കാരണമുണ്ടായതാണ് എന്ന രീതിയിൽ വരുന്ന പ്രചരണത്തെ കണ്ടില്ലെന്ന് നടിക്കരുത്.
മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ സംഘങ്ങളുടെ പ്രത്യേകത അവ സമൂഹവുമായി ഏറെ ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വായ്പകൾ കൊടുക്കുന്നതിനും കൊടുത്തവ തിരിച്ചു പിടിക്കുന്നതിനും മറ്റു ബാങ്കുകൾ കാട്ടുന്ന ക്രൂരമായ നയങ്ങൾ  സഹകരണ സംഘങ്ങൾക്കില്ല .
ഇന്നും ഒരു സാധാരണക്കാരന് ഒരു അത്യാവശ്യത്തിന്  ഓടിച്ചെല്ലാൻ സാധിക്കുന്നത് ആ ദേശത്തെ സഹകരണ സംഘങ്ങളിലേക്കാണ്.
അല്ലാതെ കേരളത്തിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കേരളത്തിന് പുറത്ത് വായ്പ നൽകാൻ ഉത്സാഹിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ശാഖയിലേക്കല്ല.
ജപ്തി നടപടികളെ തുടർന്നും വായ്പ നിഷേധിച്ചതിന്റെ പേരിലും വ്യക്തികളും കുടുംബം ഒന്നടങ്കവും ആത്മഹത്യ ചെയ്ത വാർത്തകൾ കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ചരിത്രമെടുത്താൽ നൂറുകണക്കിനാണുള്ളത്.
ഒരു അത്യാവശ്യ കാര്യത്തിന്
പണം കണ്ടെത്താനാവാതെ  നെട്ടോട്ടമൊടുമ്പോൾ അയാൾക്ക് ഒരുപക്ഷേ ആവശ്യമുള്ള തുകയ്ക്ക് പര്യാപ്തമായ രേഖകൾ ഈടായി നല്കാനില്ലെങ്കിലും ഉള്ള രേഖകൾ വാങ്ങി വെച്ചിട്ട് ആവശ്യമുള്ള പണം കൊടുക്കാൻ ഇവിടെ ഒരു പൊതുമേഖലാ ബാങ്കും തയ്യാറാവില്ല. അത് ചെയ്യാൻ ആ പ്രദേശത്തുള്ള ഒരു സഹകരണ സംഘം മാത്രമേ മുന്നോട്ടു വരികയുള്ളു.
അതുപോലെ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകുന്നതിലും മുന്നിൽ സഹകരണ സംഘങ്ങൾ തന്നെയാണ്. ഇതൊക്കെ പലപ്പോഴും അത്തരം ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അത് ബാങ്കിങ് അറിയാത്തവർ അവയുടെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ടല്ല. അതിലും ഉപരിയായി സാധാരണക്കാരന്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ഇന്ന് സഹകരണ സംഘങ്ങൾക്കെതിരെ ആയുധമെടുത്ത് സമൂഹമാധ്യമങ്ങളിൽ ഉറഞ്ഞു തുള്ളുന്ന ഓരോരുത്തരും നെഞ്ചിൽ കൈവച്ച് ഒരുവട്ടം ചിന്തിക്കണം. തനിക്കോ തന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കളിൽ ഒരാൾക്കെങ്കിലുമോ എന്നെങ്കിലുമൊരിക്കൽ
" ഇന്ന് മാധ്യമങ്ങൾ പ്രതിസ്ഥാനത്ത്  നിർത്തിയിരിക്കുന്ന സഹകരണ സംഘങ്ങൾ" കൈത്താങ്ങായിട്ടുണ്ടോ എന്ന്.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാട്ടി ഈ ജനകീയ പ്രസ്ഥാനത്തെ ഇല്ലാതാക്കരുത്.

 അഴിമതിക്കാരായവരെ പുറംതള്ളാൻ രാഷ്ട്രീയ നേതൃത്വവും ആർജ്ജവം കാണിക്കണം. വഴി വിട്ട പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണം
   
ചില സ്ഥാപനങ്ങളിൽ
അപൂർവ്വം ചിലർ പുഴുക്കുത്തുകളായുണ്ടാവും. എന്ന് കരുതി വളരെ നല്ല നിലയിൽ ജനകീയ ബാങ്കിംഗ് പ്രവർത്തനം നടത്തുന്നവയെ കൂടി പ്രതിസ്ഥാനത്ത് നിർത്താതിരിക്കുക.
ഓർക്കുക
   സഹകരണമെന്നത് ഒരു സംസ്കാരമാണ് , അതേ സമയം അത് ഒരു ജീവിതരീതിയിലാണ് എന്ന് മറക്കാതിരിക്കുക.
ഈ താൽക്കാലിക പ്രതിസന്ധിയെ നമ്മൾ അതിജീവിക്കും.


അവലംബം : സോഷ്യൽ മീഡിയലെ കുറിപ്പ്

78 ന്റെ ചെറുപ്പവുമായി സഹകരണ ജീവിതം


"എനിക്കിപ്പോ 78 ആണ് പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൃഷി ചെയ്യുന്നതിന് മാത്രമായി ഞാൻ പുതിയൊരു സഹകരണ സംഘത്തിന് രൂപം നൽകിയത്. ശൂരനാട്‌ കാർഷിക വികസന സഹകരണ സംഘം. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ഇത്തരമൊരു സഹകരണ സംഘം ആദ്യമായാണ്. രജിസ്ട്രേഷൻ കഴിഞ്ഞതേ ഉള്ളൂവെങ്കിലും 2 ഏക്കറിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു."  അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള "റോബർട്ട് ഓവൻ പുരസ്കാര"ത്തിന് അർഹനായ എം. ഗംഗാധര കുറുപ്പ് സഹകരണ രംഗം ന്യൂസുമായി പങ്കുവച്ച വാക്കുകളാണിത്.

ഇങ്ങനെ, വേറിട്ട തലങ്ങൾ കണ്ടെത്തി സഹകരണ വിജയഗാഥ രചിക്കുന്നതിലൂടെയാണ് ജി ഗംഗാധരക്കുറുപ്പ് വ്യത്യസ്തനാകുന്നത്. 50 വർഷങ്ങൾക്ക് മുമ്പാണ് കോളേജ് പഠനം കഴിഞ്ഞ് ഇദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. അന്ന് മുതൽ ഇന്നുവരെ തൊട്ടതെല്ലാം സഹകരണമാക്കി മാറ്റിയ പ്രവർത്തനങ്ങൾ സഹകരണത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബർട്ട് ഓവറന്റ നാമത്തോടൊപ്പം എം. ഗംഗാധര കുറുപ്പ് എന്ന പേരും ചേർത്തു വച്ചു.
സഹകരണ രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത ഇടങ്ങൾ ചുരുക്കം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പല നമ്പർ വൺ പദ്ധതികളുടെയും  ആശയങ്ങൾക്കും വിജയത്തിനും പുറകിൽ ഗംഗാധര കുറുപ്പിന്റെ പേര് കാണാം.

സ്വന്തം നാടായ കൊല്ലം ശൂരനാടുള്ള, ശൂരനാട്‌ തീപ്പെട്ടി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റായാണ് തുടക്കം. 1980 കളിലാണ് ശൂരനാട്‌ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് വരുന്നതും ഇതിന്റെ ബോര്‍ഡ് മെമ്പറാകുന്നതും. പിന്നീട് ശൂരനാട്‌
ക്ഷീരോത്പാദക സഹകരണ സംഘം ബോര്‍ഡ് മെമ്പറായി. രണ്ട് തവണയായി കോ-ഓപ്പറേറ്റീവ് ഹോൾ സെയിൽ  കൺസ്യൂമർ സ്റ്റോർ പ്രസിഡന്റായും  കൊല്ലം ജില്ലാ സഹകരണ ബാങ്ക് ബോർഡ് മെമ്പറായും പ്രവർത്തിച്ചു.

എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന കാലത്താണ് ഒരു സമരത്തിൽ പങ്കെടുത്തതിന് പിരിച്ചുവിടപ്പെടുന്നത്. പിന്നീട് തിരുവനന്തപുരത്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തു വന്നു.

 "ചെല്ലുന്നിടത്തെല്ലാം സഹകരണവും  കൂടെ കൂട്ടുന്ന എനിക്ക് വെറുതെയിരിക്കാനാകില്ലല്ലോ? " ഗംഗാധര കുറുപ്പ് ചോദിക്കുന്നു...

ആ സമയത്ത് തന്നെ പാരലൽ കോളേജ് അധ്യാപകരെ സംഘടിപ്പിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗത്തെ ആദ്യ സഹകരണ സംഘം സ്ഥാപിച്ചു. അങ്ങനെ 45 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം താലൂക്ക് എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നു. ഈ സംഘത്തിന്റെ പ്രവചനാതീതമായ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചതിലൂടെ  കഴിവും കഠിനപ്രയത്‌നവുമുള്ള ഒരു മികച്ച സഹകാരിയെ  സംസ്ഥാനത്തിന് സ്വന്തമാവുകയായിരുന്നു. ഒരു സഹകാരിയായി സ്വയം തെളിയിച്ച നാളുകൾ ! ഇന്ന് തിരുവനന്തപുരം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് ഈ സംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.  ഇത് മാതൃകയാക്കി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ അടിസ്ഥാനത്തിൽ പ്രവൃത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ രൂപീകൃതമാകുന്നതിന് തുടക്കമിട്ടത് ഗംഗാധര കുറുപ്പാണെന്നതിൽ തർക്കമില്ല.

പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് കൺസ്യൂമർ ഫെഡിന്റെ ചെയമാൻ സ്ഥാനമാണ്.  അവസരങ്ങൾ എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചേർന്നപ്പോൾ വീണ്ടും ചരിത്രം പിറന്നു. കൺസ്യൂമർ ഫെഡിനെ
ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹത്തിന്റെ ആവിഷ്കരണ മികവും ദീർഘവീക്ഷണവുമാണ്. നീതി സ്‌റ്റോർ , നീതി മെഡിക്കൽസ് , നീതി ഗ്യാസ് , ത്രിവേണി നോട്ട് ബുക്ക് എന്നിവ ഇദ്ദേഹത്തിന്റെ ആശയത്തിൽ പൂവിട്ടതാണ്. കേരളത്തിന്റെ സഹകരണ മേഖലയുടെ  തന്നെ നെടുംതൂണായി മാറിയ ഈ പദ്ധതികളുടെ വിജയം ഓരോ സാധാരണക്കാരന്റെയും വിജയമാണ്.  കൂടാതെ 2000 ത്തോളം പേർക്ക് തൊഴിൽ നൽകാനാകുന്ന തരത്തിൽ കൺസ്യൂമർ ഫെഡിനെ വളർത്തിയതും ഒന്നര കോടി രൂപ ചിലവഴിച്ച് എറണാകുളത്ത് ഹെഡ് ഓഫീസ് സ്ഥാപിച്ചതും ഇദ്ദേഹം ചെയർമാനായിരിക്കുമ്പോഴാണ് .

സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പറായി രണ്ട് തവണ പ്രവർത്തിച്ച ഇദ്ദേഹം, NCUI (നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ) ലേക്ക് അഖിലേന്ത്യാ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ എന്ന നേട്ടവും സ്വന്തമാക്കി ദേശീയ തലത്തിലും . ശ്രദ്ധിക്കപ്പെട്ടു.

സഹകരണ പ്രസ്ഥാനം എന്താണെന്നും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കാമെന്നുമെല്ലാം പ്രബന്ധങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ സഹകാരികളുമായി പങ്കുവച്ച് മുന്നോട്ടു പോയി. സഹകാരികൾക്ക് പരിശീല ക്ലാസുകൾ നടത്തി. സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കാനും സാധാരണക്കാർക്കായി പ്രവൃത്തിക്കാനും ഊർജം നൽകുന്ന സഹകരണ മേഖലയെ ഏതു ഘട്ടത്തിലും ഇദ്ദേഹം കൂടെ കൂട്ടി. ഇതിനിടയിൽ സജീവ പാർട്ടി പ്രവർത്തകനായും  സർക്കാർ ഉദ്യോഗസ്ഥനായും ആറ് വർഷം പി.എസ്.സി ചെയർമാനായുമെല്ലാം നിറഞ്ഞ് നിന്നു .
ഇന്ന് ചുറുചുറുക്കുള്ള ഈ 78 കാരൻ സഹകാരി സ്വന്തം പഞ്ചായത്തിൽ പുതിയൊരു കാർഷിക സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.  പ്രാഥമിക തലത്തിൽ തുടങ്ങി സംസ്ഥാനതലവും ദേശീയ തലവും കടന്ന് വീണ്ടും പ്രാദേശീക തലത്തിലേക്ക് ... ഗംഗാധര കുറുപ്പിന്റെ സഹകരണ ജീവിതത്തിന്റെ ഗ്രാഫ് ഇങ്ങനെ പോകുന്നു. ഇദ്ദേഹമുള്ളിടത്തെല്ലാം സഹകരണവുമുണ്ട്... ജീവിതപങ്കാളി അഡ്വ. ലീലയും സഹകരണ മേഖലയിലെ പ്രവർത്തകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.

തയ്യാറാക്കിയത്: അനീഷാ എം ഹിന്ദ്‌

കേരള ബാങ്കിന്റെ മിഷൻ 100 ഡേയ്‌സ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ 100 ദിന കര്‍മ്മ പദ്ധതി "മിഷന്‍ 100 ഡേയ്‌സ്" സഹകരണ വകുപ്പ് മന്ത്രി  വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനുളള   പരിശ്രമമാണ് നടത്തിവരുന്നത്. കേരള ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ ക്യാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വായ്പ വിതരണത്തില്‍ കൂടി കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയണം. മിഷന്‍ 100 ഡേയ്‌സ് കര്‍മ്മ പദ്ധതിയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കരുവന്നൂർ തട്ടിപ്പ് : സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നതിന്റെ രേഖകളും നൽകണമെന്ന് ഹൈ കോടതി അറിയിച്ചു.
കരുവന്നൂർ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടും വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

സഹകരണ മേഖല - ആശങ്കകൾ എങ്ങനെ തള്ളിക്കളയാനാകും..?

സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലും സാധാരണക്കാരന്റെ  അത്താണിയുമാണ് സഹകരണ മേഖല എന്നതിൽ ആർക്കും തർക്കമില്ല. ബാങ്കിംങ് സ്ഥാപനം എന്നതിലുപരി ഒരു പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി  കൂടി പ്രവർത്തിക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങൾ . എന്നാൽ വിരലിലെണ്ണാവുന്ന ചില ബാങ്കുകൾ കർത്തവ്യം മറന്ന് പ്രവർത്തിച്ചതു വഴി ഇന്ന് സഹകരണ പ്രസ്ഥാനം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിലെ നിക്ഷേപക ചികിത്സക്ക് പണമില്ലാതെ മരിച്ച സംഭവവും,വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണെന്ന്  മന്ത്രി പറഞ്ഞത്  മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതും, ഈ സാഹചര്യത്തിൽ മറ്റു ചില ബാങ്കുകളിലെ അഴിമതി കഥകൾ കൂടി പുറത്തു വന്നതും സഹകരണ മേഖലക്ക് കനത്ത ആഘാതമായി. ചില ബാങ്കുകളിൽ നടന്ന ക്രമക്കേടുകൾ മൂലം മറ്റു ബാങ്കുകളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കരുക്കൾ നീക്കുന്നവർ ഈ സാഹചര്യം മുതലെടുക്കുമെന്നതിൽ സംശമില്ല.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ പിന്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത് എത്രയും വേഗം പ്രശ്ന പരിഹാരം എന്നതു തന്നെയാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്നത് വകുപ്പ്  ഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്ന്  കഴിഞ്ഞ ദിവസം  മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിച്ച്  കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ നിയമ തടസം മൂലം ഇതും നടന്നില്ല. കൺസോഷ്യത്തിന് ഗ്യാരന്റി നൽകുന്നതിനായി റിസർവ് ബാങ്കിന്റെ തടസം മറികടക്കാൻ നിയമ ഭേദഗതി നടപ്പാക്കുമെന്നും  മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും ഇതുവരെ പ്രാവർത്തിക മായിട്ടില്ല. വായ്പാ തിരിച്ചടവില്ലാതെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത് ബാങ്കുകൾക്ക് വീണ്ടും കുരുക്കാവും. ഇത്തരം പ്രശ്നങ്ങളുടെ ഉത്ഭവത്തോടെ  ജനങ്ങൾക്കിടയിലുണ്ടാകുന്ന ആശങ്ക എങ്ങനെ തള്ളിക്കളയാനാകും.  
സംസ്ഥാന സഹകരണ നിയമത്തിലെ ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.ഇതിൻറെ കരട് മാത്രമേ ആയിട്ടുള്ളൂ. ഭേദഗതി പ്രാബല്യത്തിൽ വന്ന്  കൺസോർഷ്യം രൂപീകരിച്ച ശേഷം നിക്ഷേപകർക്ക് എന്ന് പണം ലഭിക്കും എന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കി വിശ്വാസ്യത വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്.
ക്രമക്കേടു കണ്ടെത്തിയ മറ്റു ബാങ്കുകളിലും പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്ന പരിഹാരം കണ്ടെത്തണം. അഴിമതി നടത്തുന്നവർക്കെതിരെ  കൃത്യമായി നടപടിയെടുത്ത് വിശ്വാസ്യത നിലനിർത്തണം. 
സർക്കാരിന്റെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കും..?
സഹകരണ മേഖല സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലാണ് .അത് ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു ,നാളെയും അങ്ങനെ തന്നെ ആകണം. സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖല നിലനിൽക്കേണ്ടത് നാമോരോരുത്തരുടേയും ആവശ്യമാണ്.



സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയുക -KCEU

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി സഹകരണ മേഖല മൊത്തത്തിൽ  പ്രശ്നത്തിലാണെന്ന് വരുത്തി  തീർക്കാനുള്ള ആസൂത്രിതമായ  ശ്രമത്തെ തിരിച്ചറിഞ്  ശക്തമായി എതിർക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ  സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുള്ളതിൽ ചില സംഘങ്ങൾ പ്രവർത്തന ക്ഷമ മല്ലാതായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്.ഇതിൽ ചില സ്ഥാപനങ്ങളിൽ തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ട്.ഈ സ്ഥാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നതുമാണ്.അത്തരം സ്ഥാപനങ്ങൾക്ക് നേരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്.ഏന്നാൽ ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് കോർപ്പറേറ്റുകളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യങ്ങൾക്ക് വഴങ്ങി  ചില മാധ്യമങ്ങൾ സഹകരണ മേഖലയെ കരിവാരി തേക്കുകയാണ്. ദീർഘകാലത്തെ വിശ്വാസ്യയോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ഉയർന്നു നിൽക്കുന്നത്.2 ലക്ഷം കോടിയിലധികം നിക്ഷേപം സഹകരണ മേഖലയിൽ സമാഹരിക്കാനായത് മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്.  ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയും ജീവനക്കാരും ആകെ പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള ഹീനമായ ശ്രമത്തിനെതിരെ സഹകാരികളും ജീവനക്കാരും ജാഗരൂകരാകണമെന്ന് KCEU  പ്രസ്താവനയിലൂടെ  സംസ്ഥാന പ്രസിഡൻറ് പി .എം വഹീദയും,ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രനും അറിയിച്ചു .




164 സംഘങ്ങള്‍ പ്രതിസന്ധിയിലെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി വി.എന്‍ വാസവന്‍


164 സംഘങ്ങള്‍ നിക്ഷേപര്‍ക്ക് പണം മടക്കികൊടുക്കാനാകാതെ പ്രതിസന്ധിയിലെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇവ സര്‍വ്വീസ് സഹകരണ ബാങ്കുകളല്ല. വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണ്. നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയും ഇതാണെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ അപൂര്‍വ്വം ചില ബാങ്കുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലയനത്തിലേക്ക് പോകുന്ന സംഘങ്ങളില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപക ഗ്യാരന്റിയില്‍ നിന്ന് പണം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്്.  ബാക്കി തുക തിരിച്ചുനല്‍കാനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് റിസേര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. മറ്റോരു മാര്‍ഗം എന്ന നിലയ്ക്ക് കേരള ബാങ്കില്‍ നിന്നും പ്രത്യേക ഓഡിയും റിസ്‌ക് ഫണ്ടില്‍ നിന്ന് സഹായവും നല്‍കും.
കഴിഞ്ഞ ദിവസം വൃദ്ധമരണപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. മരണപ്പെട്ടയാളുടെ ചികിത്സയ്ക്കായി 4.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അവസാനം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന് പണം തിരച്ചുനല്‍കാന്‍ കഴിഞ്ഞില്ലെന്നും തീരെകൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് നിക്ഷേപകനോട് മോശമായി പെരുമാറി എന്ന ആരോപണം പരിശോധിക്കാന്‍ അഡിഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.


സഹകരണ യാത്ര : കുമ്പളങ്ങി, പേരാമ്പ്ര സഹകരണ ബാങ്കുകൾ സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

പുതിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി ടീം കോ-ഓപ്പറേറ്റീവ് കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്ക്(എറണാംകുളം), പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക് (കോഴിക്കോട്) എന്നിവ സന്ദർശിച്ചു. ടീം കോ- ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കുമ്പളങ്ങി ബാങ്ക് പ്രസിഡണ്ട് ജോർജ് ബേസിൽ, ബോർഡ് അംഗം കെ സി ജോസഫ് , സെക്രട്ടറി മരിയ ലിജി, ബ്രാഞ്ച് മാനേജർ ഉഷ എന്നിവരും പേരാമ്പ്ര ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി പ്രകാശൻ,  ടീം കോ - ഓപ്പറേറ്റീവ് പ്രൊജക്ട് കോർഡിനേറ്റർ നിയ എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക്


കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്: ഇരുപതാം വാർഷികാഘോഷം വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടികൾ മന്ത്രി വി .എൻ വാസവൻ  ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുടെയും  ദുരിതങ്ങളുടെയും മഹാമാരിയുടെയും കാലത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പകർന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിച്ചത് സഹകരണ പ്രസ്ഥാനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.പ്രതിസന്ധി സാഹചര്യങ്ങളിൽ 
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിനെ പോലെയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സംഘത്തിന്  സാധിക്കട്ടെ എന്നും വി .എൻ വാസവൻ പറഞ്ഞു.
 ബാങ്കിന്റെ കീഴിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സഹകാരികളായ കൺസ്യൂമർഫെഡ് ചെയർമാൻ എം .മെഹബൂബ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ, ചക്കിട്ടപ്പാറ   വനിതാ സഹകരണ സംഘം പ്രസിഡന്റ് എം .ജെ ത്രേസ്യ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.

സഹകരണ ജീവനക്കാരിക്ക് കൈത്താങ്ങുമായി KCEF നിലമ്പൂർ താലൂക്ക് കമ്മിറ്റി

ജോലിക്കിടയിൽ ദേഹമാസകാലം പൊള്ളലേറ്റ്  മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തിരുവാലി സഹകരണ ബാങ്ക് ജീവനക്കാരിയും KCEF പ്രവർത്തകയുമായ ഷീബയ്ക്ക് നിലമ്പൂർ താലൂക്ക് കമ്മിറ്റി ധനസഹായം നൽകി.
നിലമ്പൂരിലെ മെമ്പർമാരുടെ പക്കൽനിന്നും ലഭിച്ച സാമ്പത്തിക സഹായവും ജില്ലയിലെ മറ്റു താലൂക്കുകളിലെ KCEF കമ്മിറ്റികൾ ആദ്യപടിയായി നൽകിയ സഹായ ധനവും ചേർത്ത് 125000 രൂപ  ഷീബയുടെ കുടുംബത്തിന് കൈമാറി.
    തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എ. പി. അനിൽകുമാർ എം. എൽ എ യുടെ പക്കൽനിന്നും ഷീബയുടെ ഭർത്താവ് ധനസഹായം ഏറ്റുവാങ്ങി. KCEF താലൂക്ക് പ്രസിഡന്റ് അനീഷ് കാറ്റാടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.


60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ മഞ്ഞപ്രയിലെ ന്യൂ ജെൻ പിള്ളേർക്ക് കൺഫ്യുഷൻ ആകും.കാരണം അവർ കാണുന്ന കാലത്തേ പൗലോസേട്ടൻ സൈക്കിളിലാണ്.അവർക്കു മുൻപുള്ള തലമുറക്കും സൈക്കിളില്ലാതെ  പൗലോസേട്ടനെ സങ്കല്പിക്കാനേ ആവില്ല.1981 മുതൽ 85 വരെയുള്ള കാലത്ത് പഞ്ചായത്ത് പ്രസിഡൻറ് ആയപ്പോഴും സൈക്കിളിൽ നിന്നിറങ്ങിയിട്ടില്ല. ആ കാലത്ത് സൈക്കിൾ സർവ്വസാധാരണമായിരുന്നു എന്നത് യാഥാർഥ്യം. കൂടെ സൈക്കിളിൽ ഉണ്ടായിരുന്നവർ ബൈക്കിലേക്കും കാറിലേക്കും മാറിയപ്പോഴും പൗലോസേട്ടൻ സൈക്കിൾ ചവിട്ട് തുടർന്നു. 1988 ലാണ്  മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത്  ഭരണ ചക്രം ചവിട്ടാൻ തുടങ്ങി യത്. ഒപ്പം സൈക്കിൾ ചവിട്ടും തുടർന്നു.  നീണ്ട 34 വർഷമായി ബാങ്കിന്റെ പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്  75 കാരനായ  പൗലോസേട്ടൻ. ബാങ്ക് പ്രസിഡൻറ് അല്ല ഇനി ഇന്ത്യൻ പ്രസിഡൻറ് ആയാലും സൈക്കിളിലേ പോകു അതാണ് പൗലോസിന്റെ സുവിശേഷം. ഇക്കാലത്തിനിടയിൽ  പ്രഷറില്ല, ഷുഗറില്ല , കൊളസ്‌ട്രോളില്ല ,മുട്ടു വേദനയില്ല എല്ലാത്തിനുമുള്ള ഒറ്റമൂലിയാണ് സൈക്കിൾ. പൗലോസേട്ടനിൽ നിന്നും പ്രോചോദനമുൾക്കൊണ്ട്‌ നാട്ടിൽ ഇരുപതോളം പേർ സൈക്കിൾ ചികിത്സ നടത്തി രോഗ ശമനം കൈവരിച്ചിട്ടുണ്ട്. സദ്യക്കു പോയാൽ ഒന്നിൽ  കൂടുതൽ സസ്യേതര വിഭവങ്ങളുണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം കഴിക്കുക ,എന്തും അളവ് കുറച്ചു കഴിക്കുക, ഒരു ഭക്ഷണത്തിനും വിലക്കേർപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് പൗലോസേട്ടന്റെ  ആരോഗ്യ നിയമങ്ങൾ. മഞ്ഞപ്രയുടെ വീഥിയിലൂടെ സൈക്കിളിൽ പോകുന്ന പൗലോസേട്ടനെ തഴുകാൻ വരുന്ന കാറ്റിനുമുണ്ട് ഒരു പൗലോസ് ടച്ച്. മഞ്ഞപ്ര  പഞ്ചായത്തിലെ 4,000 വീടുകളിലും  ബാങ്കിന്റ നേതൃത്വത്തിൽ  നട്ട   ഫല വൃക്ഷത്തൈകൾക്ക് ഇവിടുത്തെ   കാറ്റിനെ സ്വാധീനിക്കാനാവും എന്നാർക്കാണ് അറിയാത്തത്. ഈ ആശയത്തിന് വിത്ത് വിതച്ച് സൈക്കിളിൽ പായുന്ന പൗലോസേട്ടനെ തഴുകാൻ കാറ്റിന്  പ്രത്യേക ഇഷ്ടമാണ്.
 






















കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും; മന്ത്രി വി.എൻ വാസവൻ

കരൂവന്നൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടു വരുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നാലര ലക്ഷം രൂപ നിക്ഷേപകർക്ക് ഇപ്പോൾ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിക്കും. കരുവന്നൂർ സഹകരണ ബാങ്കിൽ കൺസോട്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ആർ.ബി.ഐ ഈ തീരുമാനത്തിനെ എതിർത്തതായി മന്ത്രി പറഞ്ഞു.

കരുവന്നൂരിൽ നിക്ഷേപ തുക ലഭിക്കാത്തിനിടെ തുടർന്ന് ചികിത്സ നടത്താൻ സാധിക്കാതെ സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാങ്കിൽ നിന്നും പണം ലഭിക്കാത്തി​തിനെ തുടർന്നാണോ അവർ മരിച്ചതെന്നതിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടിയശേഷം തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് കണ്ണമ്പ്രയിലെ കണ്ണമ്പ്രയിലെ സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ചുള്ള ചോദ്യത്തിന് അതേകുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. 


സഹകരണ യാത്ര : സഹകരണരംഗം ന്യൂസ് കല്ലടിക്കോട് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട്: കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി 'സഹകരണരംഗം ന്യൂസ്' ബാങ്ക് സന്ദർശിച്ചു. ഡോക്യുമെന്ററി ചിത്രീകരണത്തെക്കുറിച്ച് സഹകരണ രംഗം ന്യൂസ് കോർഡിനേറ്റർ സജീഷ്, റിപ്പോർട്ടർ അനീഷ ഹിന്ദ് എന്നിവർ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവിന്റെ പബ്ലിഷിങ്ങ് സ്ഥാപനമായ നമ്മുടെ മലയാളം പുറത്തിറക്കിയ പുസ്തകങ്ങൾ സെക്രട്ടറി ബിനോയ് ജോസഫ് , ബോർഡ് അംഗം കെ.കെ ചന്ദ്രൻ എന്നിവർക്ക് കൈമാറി.


കാക്കൂർ സഹകരണ ബാങ്ക് : പച്ച വെളിച്ചെണ്ണ, പഴം-പച്ചക്കറി സംസ്കരണ യൂണിറ്റുകളുടെ നിർമ്മാണം തുടങ്ങി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പച്ച വെളിച്ചെണ്ണ യൂണിറ്റിന്റേയും പഴം - പച്ചക്കറി സംസ്കരണ യൂണിറ്റിന്റേയും നിർമ്മാണം തുടങ്ങി. ഒലിയപ്പുറം കുഴിക്കാട്ടുകുന്നിലാണ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശ്രീദേവി അന്തർജനം, ബാങ്ക് ഡയറക്ടർമാർ , സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവാണ് ഈ പദ്ധതിക്ക് വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ്

സഹകരണയാത്ര

കേരളത്തിൽ ആദ്യമായി സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ് വരുന്നു. കോഴിക്കോട് ജില്ലയിലെ പന്നിയങ്കര  സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,ഇരിങ്ങല്ലൂർ പാലാഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊമ്മേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,
ഒളവണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളാണ് അഗ്രോ ഫാം ടൂറിസം പദ്ധതിക്കു വേണ്ടി കൈ കോർക്കുന്നത്.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ നിയ മേരി രാജു, പദ്ധതി ചെയർമാൻ  കെ.ഹരിദാസ്  (പന്നിയങ്കര ബാങ്ക് പ്രസിഡൻറ് ) വൈസ് ചെയർമാൻ  കോയാ മൊയ്തീൻ ( കൊമ്മേരി ബാങ്ക് പ്രസിഡൻറ് ) ജയപ്രകാശ് ( ഒളവണ്ണ ബാങ്ക് പ്രസിഡൻറ്)  സി .ഇ .ഓ മഹേഷ് ചന്ദ്ര  (പന്നിയങ്കര ബാങ്ക്  സെക്രട്ടറി)  അജയകുമാർ (കൊമ്മേരി  ബാങ്ക്, സെക്രട്ടറി)  പ്രഭിത (ഇരിങ്ങല്ലൂർ പാലാഴി ബാങ്ക് ,സെക്രട്ടറി) വൈസ് .പ്രസിഡന്റുമാർ ,ബോർഡ് മെമ്പർമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.




നരിക്കുനി സഹകരണ ബാങ്ക്: മികച്ച വിജയികളെ അനുമോദിച്ചു

കോഴിക്കോട് : നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി - പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച നരിക്കുനി പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചേളന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌  കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി. മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റാർ  വിനു ഉപഹാരങ്ങൾ വിതരണം ചെയ്തു. ദുബായ് എക്സ്പോ പവലിയനുകളുടെ രേഖാ ചിത്രം പകർത്തി ശ്രദ്ധ നേടിയ കലാകാരൻ കാരുകുളങ്ങര സ്വദേശി ലതീഷ് പുതിയോട്ടിലിനെ ചടങ്ങിൽ ആദരിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ സലീം മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പക്കണ്ടി, നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ മിനി പുല്ലംകണ്ടി എന്നിവർ സംസാരിച്ചു.ഡോ: യു. കെ അബ്ദുൾ നാസർ (ലക്ചറർ ഡയറ്റ് വടകര )മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടർ ഒ. പി. എം ഇക്ബാൽ സ്വാഗതവും ബാങ്ക് സെക്രട്ടറി എം. സി ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.

വില്ല്യാപ്പള്ളി പഞ്ചായത്ത് സഹകരണ ബാങ്ക്: 6-ാമത് ശാഖ ഉദ്ഘാടനം

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ 6-ാമത് ശാഖ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കീഴൽ യു.പി സ്കൂളിന് മുൻ വശത്ത് നടക്കുന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ലോക്കർ ഉദ്ഘാടനം ചെയ്യും.

സഹകരണ യാത്ര : കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്ക് സന്ദർശിച്ചു

ടീം കോ ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്കിൽ പുതിയ പ്രൊജക്റ്റുമായി  ബന്ധപ്പെട്ട് ചർച്ച നടന്നു. ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചക്ക് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി നേതൃത്വം നൽകി.  ബാങ്കിന്റെ നൂറാം  വാർഷികത്തോടനുബന്ധിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു .സെക്രട്ടറി ബിന്ദു,ജീവനക്കാരൻ എം.കെ പ്രസന്നൻ, ടീം കോ-ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ നിയ മരിയ രാജു,സജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സഹകരണ ദാമ്പത്യം

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ കെ.കെ വില്ല  വ്യത്യസ്തമാകുന്നത് 'സഹകരണം' കൊണ്ടാണ്. മറ്റെങ്ങും സഹകരണമില്ലേ എന്നാണ് ചോദ്യമെങ്കില്‍  ജീവിതത്തിലും പ്രവര്‍ത്തിയിലും ഒരുപോലെ സഹകരണം മുറുകെ പിടിക്കുന്ന ഇവിടത്തെ ദമ്പതിമാര്‍ തന്നെ മറുപടി പറയും, സഹകരണമാണ് തങ്ങളുടെ ജീവശ്വാസമെന്ന്.
ഒളവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിണ്ട് കെ.കെ ജയപ്രകാശനും ഭാര്യ  ഇരിങ്ങല്ലൂര്‍ പാലാഴി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.പ്രഭിതയും താമസിക്കുന്നത് കെ.കെ. വില്ല എന്ന ഈ സഹകരണ വീട്ടിലാണ്. ഭരണ സമിതി അംഗങ്ങളോ, ഔദ്യോഗികമായ ചൂടേറിയ  ഭരണസമിതി ചര്‍ച്ചകളോ ഒന്നുമില്ലെങ്കിലും ഇവിടെ സഹകരണം സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

ഒമ്പത് വര്‍ഷമായി ഒളവണ്ണ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ജയപ്രകാശന്‍ അതിനു മുന്‍പ് അഞ്ച് വര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പെയിന്റിങ് ആര്‍ട്ടിസ്റ്റ് ജോലിയാണ് മുന്‍പ് ചെയ്തു കൊണ്ടിരുന്നത്. പറ്റുന്ന അവസരങ്ങളിലൊക്കെ ഇപ്പോഴും ചെയ്യാറുണ്ട്.  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 18 കോടി ഡെപ്പോസിറ്റ് ഉണ്ടായിരുന്ന ബാങ്കില്‍ ഇപ്പോ ഡെപ്പോസിറ്റ് 100 കോടി കവിഞ്ഞ സന്തോഷത്തിലാണ് ജയപ്രകാശന്‍. പ്രസിഡന്റ് എന്ന നിലയില്‍ താനും ഭരണസമിതി അംഗങ്ങളും ജീവനക്കാരോട്  ഊഷ്മളമായ ബന്ധം സ്ഥാപിച്ചതാണ് ഈ നേട്ടത്തിന്റെ  ഒന്നാമത്തെ കാരണമെന്ന് അദ്ദേഹം പറയുന്നു. പിന്നെ നാടിന്റെ സാമ്പത്തിക പുരോഗതിക്കും വഴിവെക്കുന്ന  നിരവധി വൈവിധ്യവത്കരണ പദ്ധതികളും ഇപ്പോള്‍ ബാങ്കിന്റേതായുണ്ട്.
 
പ്രഭിത 2022 ജൂണ്‍ ഒന്ന് മുതലാണ് ഇരിങ്ങല്ലൂര്‍ പാലാഴി സഹകരണ ബാങ്കിന്റെ  സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് .അതിനു മുന്‍പ് 14 വര്‍ഷം ഇതേ ബാങ്കില്‍ തന്നെ ജോലി ചെയ്തിട്ടുണ്ട്. 7 വര്‍ഷം  ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് മറ്റൊരു ബാങ്കില്‍ പ്രസിഡന്റ് ആണ് എന്നുള്ളതില്‍ തനിക്ക് വലിയ അഭിമാനമാണുള്ളതെന്ന് പ്രഭിത  പറയുന്നു. രാവിലെ പ്രസിഡന്റ് സ്‌കൂട്ടറില്‍ ഒളവണ്ണ  ബാങ്കിലേക്ക് പോകും വഴി സെക്രട്ടറിയെ  ഇരിങ്ങല്ലൂര്‍ ബാങ്കില്‍  ഇറക്കും. വൈകീട്ട്  സെക്രട്ടറിയെയും കൂട്ടിയാണ് വീട്ടിലേക്കുള്ള മടക്കം. വിവാഹ ജീവിതത്തിന്റെ 27 വര്‍ഷങ്ങള്‍ പിന്നിട്ട ഇവര്‍ക്ക്
ഭഗത് ഷാഹുല്‍, അലീഡ എന്നിവര്‍ മക്കളാണ്.

വെട്ടിക്കവല സഹകരണ ബാങ്ക്: ഭരണഘടന സംരക്ഷണ കാമ്പയിന്‍ നടത്തി

വെട്ടിക്കവല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ദി സിറ്റിസണ്‍ 2022 ഭരണഘടന സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു. ബാങ്ക് ഹാളില്‍ നടന്ന കാമ്പയിനില്‍ കില റിസോഴ്സ്‌പേഴ്‌സണ്‍ ഡി. ശാന്ത  ഭരണഘടന ക്ലാസ്‌നയിച്ചു. ഭരണഘടന ആമുഖം സഹകാരി വിഷ്ണുപ്രിയ ചൊല്ലി കൊടുത്തു. ബാങ്ക് പ്രസിഡന്റ് അനോജ് കുമാര്‍, വൈസ് പ്രസിഡന്റ്  റ്റി എസ് ജയചന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍  ബിനുമാത്യു, എം ബാലചന്ദ്രന്‍, രാജേന്ദ്രന്‍, ബാങ്ക് സെക്രട്ടറി പ്രകാശ് ലക്ഷ്മണന്‍ മറ്റ് സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാന്നാനം സഹകരണ ബാങ്ക് :കാന്‍സര്‍ വാര്‍ഡിലേയ്ക്ക് റഫ്രിജറേറ്റര്‍ നല്കി

മാന്നാനം  സർവ്വീസ് സഹകര ബാങ്കിൻ്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിലേയ്ക്ക് റഫ്രിജറേറ്റർ നല്കി. സഹകരണ സംഘം കോട്ടയം അസിസ്റ്റൻറ് രജിട്രാർ രാജീവ് എം ജോൺ  കൈമാറിയ റഫ്രിജറേറ്റർ ക്യാൻസർ വിഭാഗം മേധാവി ഡോ.പി ശിവരാമകൃഷണൻ ഏറ്റുവാങ്ങി. ക്യാൻസർ വാർഡിൽ നടന്ന ചടങ്ങിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, സെക്രട്ടറി എബി ജേക്കബ്, ഭരണ സമിതി അംഗങ്ങളായ ഷൈജു തെക്കുംചേരി,
 ജേക്കബ് തോമസ് ജീവനക്കാരയ കെ ജെ ബിജു, സോബിൻ, ബാങ്കിലെ സഹകാരി പി ജി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നുമാണ് തുക ചിലവഴിച്ചത്. പൊതുനന്മ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലും കുട്ടികളുടെ ആശൂപത്രിയിലും മാന്നാനം സർവീസ് സഹകരണ ബാങ്കിൽ നിന്നും  ഉപകരണങ്ങൾ വാങ്ങി നല്കിയിട്ടുണ്ട്.

തച്ചമ്പാറ, മഞ്ഞപ്ര, പിണറായി, അഴീക്കോട് ബാങ്കുകള്‍ ടീം കോ-ഓപ്പറേറ്റീവ് സന്ദര്‍ശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി തച്ചമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്(പാലക്കാട്), മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് (എറണാംകുളം), പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്, അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്(കണ്ണൂര്‍) എന്നിവ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.  തച്ചമ്പാറ ബാങ്ക് പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി ജയകുമാര്‍, മഞ്ഞപ്ര ബാങ്ക് പ്രസിഡന്റ് പൗലോസ്, സെക്രട്ടറി ഷൈനി, പിണറായി ബാങ്ക് പ്രസിഡന്റ് സി വി സുമജന്‍, സെക്രട്ടറി എ ശ്രീഗണന്‍, അഴീക്കോട് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ജയേഷ്, പ്രസിഡന്റ് രവീന്ദ്രന്‍, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധി നിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക്

പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്

അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്


ACSTI ല്‍ സഹകരണ കോഴ്‌സുകള്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ACSTI) പുതിയ കോഴ്‌സ് ആരംഭിക്കുന്നു.  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് ആന്റ് ബാങ്ക് മാനേജ്‌മെന്റ്(പിജിഡിസിബിഎം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കിയാണ് എസിഎസ്ടിഐ പുതിയ കോഴ്‌സ് ആരംഭിക്കുന്നത്. ഡിഗ്രി 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അവസരം. പ്രായപരിധി 40 വരെ(for working candidates)/ 30 വരെ(for open candidates). എഴുത്ത് പരീക്ഷ, ജിഡി, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.acstikerala.com ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496598031 ,9188318031 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


കേരള ബാങ്കിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ  ഭരണസമിതി അംഗങ്ങളെയും മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസായും മികച്ച ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ആയും തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ശാഖയാണ്.മിനിസ്റ്റേഴ്‌സ് ട്രോഫിയും ,ഫലകവും ,3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുമാണ്‌ നൽകുക. സംസ്ഥാനത്തെ മികച്ച ശാഖയായി  തിരഞ്ഞെടുത്തിരിക്കുന്നത്  കൊയിലാണ്ടി ( കോഴിക്കോട്) കോണിച്ചിറ ( വയനാട്) എന്നീ ശാഖകളാണ് .പുരസ്‌കാര തുകയായ 2 ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും ഇരു ശാഖകളും പങ്കു വെക്കും. 
കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾക്കും ( PACS ) അർബൻ ബാങ്കുകൾക്കും 2020-21 വർഷത്തെ  പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നൽകുന്ന KB ( Pacs) എക്സലൻസ് അവാർഡിന് കണ്ണൂർ ജില്ലയിലെ കതിരൂർ സർവീസ് സഹകരണ ബാങ്ക് ( ഒന്നാം സ്ഥാനം) കോഴിക്കോട് ജില്ലയിലെ  കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട്) തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ( മൂന്നാം സ്ഥാനം )   എന്നീ ബാങ്കുകൾ അർഹരായി . അർബൻ ബാങ്കുകൾക്കുള്ള  KB എക്സലൻസ് അവാർഡിന് ഒറ്റപ്പാലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക്( ഒന്നാം സ്ഥാനം )  സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക്  (രണ്ടാം സ്ഥാനം) ദി കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് ,കൊല്ലം ( മൂന്നാം സ്ഥാനം ) എന്നീ ബാങ്കുകളും അർഹരായി.









സഹകരണരംഗത്തെ കാർഷിക വിപ്ലവം

അനീഷാ എം ഹിന്ദ്‌

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണ രംഗം ന്യൂസ് പങ്കുവക്കുന്നു..

PART - 3

യുവകർഷകർക്ക് കരുത്തായി കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കൃഷിപാഠം

കഞ്ഞിക്കുഴിയിലെ യുവ കർഷകരുടെ കരുത്ത് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക പഠന ക്ലാസും കാർഷിക രംഗത്തെ പ്രവർത്തനങ്ങളുമാണ്. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും വിജയം നേടാനും വഴിയൊരുക്കിയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സഹകരണ ബാങ്ക് കൃഷിയെ ചേർത്തു പിടിക്കുന്നത്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ട് കാർഷിക പഠന കേന്ദ്രം വഴി ഞായറാഴ്ചകളിൽ സൗജന്യ പഠന ക്ലാസാണ് ബാങ്ക് നടത്തുന്നത്. മുതിർന്ന കർഷകരുടെ കൃഷി അനുഭവങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം നൂതന കാർഷിക ആശയങ്ങളും പിന്തുടർന്നാണ് കഞ്ഞിക്കുഴി  സഹകരണ ബാങ്കിന്റെ വളർച്ച.

കഞ്ഞിക്കുഴിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി  എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിയ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ഇവിടുത്തെ കർഷകർക്ക് സ്വന്തം ബാങ്കാണ്. കാർഷിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തമായി കൃഷി നടത്തി വരുന്ന ബാങ്ക് സഹകരണ മേഖലയിലെ കാർഷിക വിപ്ലവത്തിന്റെ മുൻനിരയിലുണ്ട്.

മൂന്ന് വർഷമായി ബാങ്ക് നേരിട്ട് കൃഷി ആരംഭിച്ചിട്ട് . പൊന്നുട്ടു ചേരിയിൽ രണ്ട് ഏക്കർ പാട്ടത്തിനെടുത്താണ് കൃഷി. നെൽ കൃഷിയും പച്ചക്കറി കൃഷിയും ബാങ്ക് സ്വന്തമായി നടത്തുന്നുണ്ട്. അരി മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് ബാങ്ക് വിപണിയിലും സ്മാർട്ടാകുന്നത്. അവിൽ, അരിപ്പൊടി, അരിവറുത്ത പൊടി എന്നിവ ബാങ്കിന്റെ തന്നെ കോപ് - മാർട്ടിലൂടെ വിൽപ്പന നടത്തുന്നുണ്ട്.

 

കോപ് - മാർട്ടിലൂടെ വിത്ത്, തൈകൾ, ജൈവവളം, കീടനാശിനി എന്നിവ മിതമായ നിരക്കിൽ വിതരണം ചെയ്തും കഞ്ഞിക്കുഴിയിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് ബാങ്ക്. ആവശ്യക്കാർ ഏറെയുള്ള കഞ്ഞിക്കുഴി  വിത്തുകളും മറ്റ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് സ്വന്തമായി നടത്തുന്ന നഴ്സറിയിലൂടെ തൈകൾ  ഉത്പാദിപ്പിച്ചും വിവിധ
കാർഷിക കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്നുമാണ് വിൽപ്പന നടത്തുന്നത്.  

സർക്കാരിന്റെയും നബാർഡ്, എൻ സി ഡി സി എന്നിവയുടെയും സഹായത്തോടെ പ്രദേശത്തുള്ള  കാർഷിക ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളും വിൽപ്പന നടത്തുന്നു. പുല്ലുവെട്ട് യന്ത്രം, ഞാർ നടീൽ യന്ത്രം, ട്രാക്ടർ , കൊയ്ത്തു യന്ത്രം തുടങ്ങി കർഷകർക്ക് ആവശ്യമുള്ളവയെല്ലാം ഒരുക്കി നൽകാൻ ബാങ്ക് മുൻപിലുണ്ട്.

ബാങ്കിന്റെ കീഴിൽ അഞ്ച് പേരടങ്ങിയ 111 ഓളം ജെ എൽ ജി ഗ്രൂപ്പുകളുണ്ട്.  5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വായ്പ നൽകി ഇവരെയും കൃഷിയിൽ സജീവമാക്കി നിർത്തുകയാണ് ബാങ്ക്.  

മത്സ്യകൃഷിയിലും ഒരു കൈ നോക്കി വിജയം കണ്ടതിന്റെ അഭിമാനത്തിലാണ് ബാങ്ക്. അഞ്ചു പേരടങ്ങിയ അഞ്ച് ഗ്രൂപ്പുകൾ ബയോഫ്ലോക് ഫിഷ് ഫാമിങ്ങിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. അഞ്ച് ലക്ഷം വരെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്.


പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ


സെക്രട്ടറി പി.ടി ശശിധരൻ


തുടക്കകാലത്ത് കാർഷിക  വായ്പയും ആവശ്യമായ വിത്തും വളവും നൽകി കർഷകർക്ക് ഒപ്പം നിന്ന ബാങ്ക് ഇടക്കാലത്ത് ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും വീണ്ടും കാർഷിക മേഖലയിൽ സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് അഡ്വ.
എം.സന്തോഷ് കുമാറും സെക്രട്ടറി പി.ടി ശശിധരനും.


സഹകരണ നിയമ ഭേദഗതി പാസാക്കി

തിരുവനതപുരം : സഹകരണ നിയമ ഭേദഗതി നിയമസഭ പാസാക്കി . പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻ  കീഴിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അപ്പെക്‌സ് സംഘത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വരുത്തുന്നത്.മേഖലാ യൂണിയനില്‍ അംഗങ്ങളായ പ്രാഥമിക സംഘം പ്രസിഡന്റ്മാര്‍ക്കാണ് വോട്ടവകാശമുള്ളത്. നേരത്തെ നിയമം ഭേദഗതി ചെയ്തപ്പോള്‍ വ്യക്തമാക്കാതിരുന്ന സാഹചര്യത്തില്‍ ആണ്  വീണ്ടും ഭേദഗതിയായി കൊണ്ടു വന്നതെന്നും മന്ത്രി പറഞ്ഞു.
 ഇതോടെ എല്ലാ പ്രാഥമിക സംഘങ്ങളിലെ പ്രതിനിധികള്‍ക്കും വോട്ടവകാശം ഉറപ്പാകും.  അംഗത്വത്തിനും ഭാരവാഹി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനും കറവ മൃഗം വേണമെന്നും 90 ദിവസം 120 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ നല്‍കണമെന്നും നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമെ ക്ഷീരമേഖലയില്‍ ഏറ്റവും അധികം പണിയെടുക്കുന്ന വനിതകളെ സഹകരണ സംഘത്തിന്റെ ഭാരവാഹിത്വത്തിലേയ്ക്ക് കൊണ്ടു വരുന്നതിനായി പ്രസിഡന്റോ വൈസ് പ്രസിഡന്റോ വനിത ആയിരിക്കണമെന്ന വ്യവസ്ഥയും, ഇതിനു പുറമെ സോഷ്യല്‍ ഓഡിറ്റും നിര്‍ബന്ധമാക്കിയാതായി വി .എൻ .വാസവൻ പറഞ്ഞു.




സഹകരണ ബാങ്കുകളിലെ നിക്ഷേപ സുരക്ഷ ഉറപ്പു വരുത്താൻ പദ്ധതി : വി. എൻ വാസവൻ

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിക്ഷേപ ഗ്യാരന്റി സ്‌കീമിനു കീഴില്‍ പദ്ധതി തയ്യാറാക്കുന്നതായി സഹകരണം, രജിസ്ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍. വാസവന്‍. നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചില സ്ഥലങ്ങളിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന വാദം ശരിയല്ല. നിക്ഷേപ സമാഹരണ യജ്ഞം നടന്നപ്പോള്‍ 6000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 9967.43 കോടി നിക്ഷേപമായി ലഭിച്ചു. ഇത് വിശ്വാസ്യത തെളിയിക്കുന്നു. 
ബൈലോ ഭേദഗതി, ബൈലോ രജിസ്ട്രേഷന്‍ തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 90 ദിവസത്തിനകം ഇതിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ് എന്നിവ കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്ന വിഷയം ധനവകുപ്പുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. കേന്ദ്ര ബാങ്കിംഗ് നിയമത്തിലെ ഭേദഗതി സംസ്ഥാന സഹകരണ മേഖലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. ഇതിനു പുറമെ നിയമപരമായി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 
ആശുപത്രി സഹകരണ സംഘങ്ങളുടെ നവീകരണത്തിന് പദ്ധതി പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. സഹകരണ യൂണിയന്‍, കേപ്പ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന വിദ്യാഭ്യാസ സഹകരണ സ്ഥാപനങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരം ഉറപ്പുവരുത്തും. ഉല്‍പാദന മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിന് പാപ്കോസ്, കാപ്കോസ് എന്നീ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്. .കൃഷി രംഗത്തെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഓണ്‍ലൈന്‍ ട്രേഡിംഗ്, ബ്രാന്‍ഡിംഗ് എന്നിവ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കും. 
സഹകരണ സ്ഥാപനങ്ങളിലെ അധികമുള്ള ഫണ്ട് ഉപയോഗിച്ച് സംസ്ഥാന വികസനത്തിന് ഉപയോഗിക്കുന്നതിന് വഴിയൊരുക്കുന്ന പദ്ധതി യ്യാറാക്കുന്നതാണ്. സഹകരണ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിക്കുന്ന സേവനചട്ടം ഈ വര്‍ഷം നടപ്പില്‍ വരുത്തുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.

കടുത്തുരുത്തി സഹകരണ ബാങ്ക് : 10-ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ സഹകരണ വകുപ്പുമന്ത്രി  വി.എൻ. വാസവൻ നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ കൗണ്ടർ ഉദ്ഘാടനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി വെരി: റവ:ഫാദർ അബ്രാഹാം പറമ്പേട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു.  ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ നൽകി. സ്വർണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് നടത്തി. ലോക്കർ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ നിർവ്വഹിച്ചു.  SPCS ന്റെ പുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ എ എസ് സിമി തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗമായി കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചു വരുന്ന സഹകരണ സംഘം ജീവനക്കാരുടയും കമ്മീഷൻ ഏജന്റുമാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021- 22 വർഷത്തിൽ വിവിധ കോഴ്സുകളിൽ ഉയർന്ന മാർക്ക് / ഗ്രേഡ് നേടിയവരും സംസ്ഥാന സ്കൂൾ കലോത്സവം, സ്പോർട്സ് / ഗെയിംസ് മത്സരങ്ങളിൽ വിജയികളായവരും ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി - ട്രഷറർ , കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പി.ബി നമ്പർ - 427, ഏഴാം നില, ജവഹർ സഹകരണ ഭവൻ, DPI ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014, ഫോൺ -0471 2333300 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ മാതൃക, മറ്റ് വിവരങ്ങൾ എന്നിവ www.kscewb.kerala.gov.in ലും 999 55 06 280 എന്ന നമ്പറിലും ലഭിക്കും.

വില്ല്യാപ്പള്ളി സഹകരണ ബാങ്ക്: വിദ്യാർത്ഥികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  റാങ്ക് ജേതാക്കളും  ,എസ് .എസ് .എൽ .സി ,പ്ലസ് ടു  ഉന്നത വിജയികളുമായ ബാങ്ക് ഇടപാടുകാരുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. ബാങ്ക് പ്രസിഡൻറ് കെ .എം ബാബു അധ്യക്ഷത വഹിക്കുന്ന പരിപാടി കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും.ജൂലൈ 16 ന് 3 മണിക്ക്  എം .ജെ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുക.
ബാങ്കിന്റെ ആറാമത് ശാഖയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 5 ന് (കീഴൽ യു.പി സ്കൂളിന് മുൻവശം) വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നതാണ്.

ACSTI ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നു

ACSTI (അഗ്രികൾച്ചർ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട്)  ഈ വർഷം Post Graduate Diploma in Cooperative and Bank Management ( PGDCBM) എന്ന കോഴ്സ് ആരംഭിക്കുകയാണ്. ഒരു വർഷക്കാലത്തെ ബിരുദാനന്തര ബിരുദ കോഴ്സ് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത് . അപേക്ഷ  ഫോറവും പ്രോസ്പെക്ടസും ജൂലൈ 18 മുതൽ വിതരണം ആരംഭിക്കും.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും  സഹകരണ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായ  ഈ കോഴ്സിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾക്ക് 9496598031 ,9188318031 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


'ശുചിത്വം സഹകരണം ' പദ്ധതിയുമായി സഹകരണ വകുപ്പ്

ശുചിത്വം ഒരു ശീലമാക്കി ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന 'ശുചിത്വം സഹകരണം ' പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. 'ഇ- നാട്' യുവജന സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായും നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ മുക്തമായ പരിസരങ്ങളില്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് 'ശുചിത്വം സഹകരണം ' പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.


സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല

സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു.സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണിത് .2012 ബോർഡ് ആരംഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ച് ലക്ഷമാക്കിയത്. പണം നിക്ഷേപിച്ച സഹകരണ ബാങ്ക് ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ പണം തിരികെ കിട്ടൂ .നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്ന ബാങ്ക് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗമാണോ എന്നറിയുവാനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൻറെ വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.2020 -21 വർഷത്തെ വിഹിതം അടച്ചവ ആണ് നിലവിലെ പട്ടികയിലുള്ളത്.2021-21  വർഷത്തെ  പട്ടികയിലുള്ളത് ഉടൻ പ്രസിദ്ധീകരിക്കും.

സഹകരണ സർവ്വകലാശാല വരുന്നു

രാജ്യത്തെ സഹകരണ മേഖലക്ക് കരുത്ത് പകരുന്നതിനായി ഒരു "സഹകരണ സർവ്വകലാശാല" സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന്  കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി  അമിത് ഷാ പറഞ്ഞു . ഇത് രൂപീകരിക്കാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഓട്ടത്തിലാണ്

സ്ഥലം : എറണാകുളം ജില്ലയിലെ കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
സമയം : ഉച്ചക്ക് രണ്ടു മണി
ലേഖകൻ ബാങ്കിൽ  ഒരാളെയും പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ സമയം  ബാങ്കിന് മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ സ്പീഡിൽ വന്നു ബ്രേക്കിട്ട് നിറുത്തി. ഓട്ടോ ഡ്രൈവർ കാക്കി ഷർട്ട് മാറ്റി വണ്ടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഷർട്ടിട്ട് ബാങ്കിനകത്തേക്ക് കയറി  ധൃതിയിൽ നടന്നു വന്ന അദ്ദേഹം എന്നെ കൈവീശി കാണിച്ചു അടുത്തേക്ക് വിളിച്ചു.ഞാൻ ഒപ്പം നടന്നു. ചില്ലു വാതിൽ തള്ളി തുറന്ന് 
 ഒഴിഞ്ഞു കിടന്ന കസേരയിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. ഇദ്ദേഹമാണ് കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡൻറ് കെ .കെ സതീശൻ.
അല്പം മുൻപ് കണ്ട ഓട്ടോറിക്ഷയും  ഡ്രൈവറുടെ കാക്കി വേഷവും  പ്രസിഡന്റിന്റെ ഉപജീവനോപാധിയാണ്. സാധാരണ ഗതിയിൽ പൊതു രംഗത്ത് നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ മറ്റു ജോലികൾ ചെയ്യുന്നത് താരതമ്യേനെ കുറഞ്ഞ നമ്മുടെ നാട്ടിൽ സതീശൻ വ്യത്യസ്തനാവുകയാണ്. നാട്ടുകാർക്ക് പ്രസിഡണ്ടിനെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല പ്രസിഡണ്ടിനെ ഓട്ടോയുമായി നാട്ടിലെ മുക്കിലും മൂലയിലും കാണാം.
2018 മുതൽ ബോർഡ് മെമ്പറായ ഇദ്ദേഹം പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിട്ട് നാല് മാസമേ ആയിട്ടുള്ളു. പക്ഷെ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 21 വർഷമായി.
2005 ൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്ന സമയത്തും ഓട്ടോ ഓടിക്കുമായിരുന്നു. രാവിലെ ബാങ്കിലേക്ക് പോകാനുള്ളത് കൊണ്ട് ആ സമയത്ത് ഓട്ടം പോകാറില്ല ബാങ്കിലെ പരിപാടികൾ കഴിഞ്ഞതിന് ശേഷം രണ്ട് കിലോമീറ്റർ അടുത്തുള്ള ചെമ്മായം ജംഗ്‌ഷനിലെത്തും ഇവിടെയാണ് സ്ഥിരമായി ഓട്ടോ ഇടുന്ന സ്ഥലം.സഹപ്രവർത്തകരുമായി അല്പസമയം കുശല പ്രശ്നങ്ങൾ. പിന്നെ ഓർഡർ അനുസരിച്ച് യാത്രക്കാരെയും കയറ്റി ഓട്ടം തുടങ്ങും
ഈ സവാരികൾക്കിടയിലാണ്  ബാങ്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പോകേണ്ട സ്ഥലങ്ങളിലേക്കൊക്കെ പോകുന്നത്.അതോടൊപ്പം വണ്ടിയിൽ കയറുന്നവരും,വഴിയിൽ കണ്ടുമുട്ടുന്നവരുമായ ആളുകളിൽ ചിലരുടെ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കൊടുക്കലും മറ്റും നടക്കും.പ്രസിഡൻറ് സ്ഥാനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ എന്ന തൊഴിലും ഒരുമിച്ചു കൊണ്ട് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സഹകരണരംഗം ന്യൂസിനോടുള്ള സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റ് എന്നത് ഒരു ചുമതലയാണ്,സ്ഥാനം അല്ല ,സ്ഥാനം എന്നുള്ളത് ഓരോരുത്തരുടെയും മനസ്സിൽ ആണ്.പിന്നെ ഇതൊരു വൺമാൻ ഷോ അല്ല "ക്‌ളാസ്സ് വൺ സ്പെഷ്യൽ ഗ്രേഡ്" ബാങ്കായ കൈതാരം സർവീസ് സഹകരണ ബാങ്കിനെ മുന്നോട്ടു നയിക്കുന്നത് അനുഭവ സമ്പത്തുള്ള ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ചുള്ള ഒരു ടീം ആണ്.ഇന്ന് പ്രസിഡന്റിന്റെ ചുമതല ഞാൻ വഹിക്കുന്നു. എനിക്ക് മുൻപേ ഇവിടെ പ്രവർത്തിച്ച നിരവധി  പേരുടെ വിയർപ്പാണ് ഈ ബാങ്കിന്റെ വളർച്ചയുടെ  ഇന്ധനം.  
പിന്നെ ഓട്ടോറിക്ഷ ഡ്രൈവർ എന്നുള്ളത് ഒരു ജോലിയാണ്. ബാങ്ക് പ്രസിഡന്റിന് ഓട്ടോ ഓടിക്കാൻ പാടില്ല എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല.  എപ്പോഴും ജനങ്ങളുമായി ഇടപെടാൻ ഇതൊരു വഴിയാണ് ,ഇനി ഇതിന്റെ ദോഷം പറയാം മുൻപ് സ്ഥിരമായി ഓട്ടം വിളിച്ചിരുന്ന ചിലർ  " പ്രസിഡന്റ് എപ്പോഴും തിരക്കിലല്ലേ" എന്ന് കരുതി തീരെ ഓട്ടത്തിന് വിളിക്കാറില്ല എന്നുള്ളതാണ്. ഒരു പൊതു പ്രവർത്തകൻ എപ്പോഴും സജ്ജമായിരിക്കണം എന്നത് പോലെ തന്നെ ഓട്ടോ ഡ്രൈവറും സജ്‌ജമായിരിക്കേണ്ടതുണ്ട്. അസമയത്തൊക്കെ വരുന്ന ആശുപത്രി ആവശ്യങ്ങൾക്ക് സാധാരണക്കാർ പെട്ടെന്ന് ആശ്രയിക്കുന്നത് ഓട്ടോറിക്ഷ തന്നെയാണ്.
ഈ സംഭാഷണത്തിനിടയിൽ പ്രസിഡന്റിന് തുടരെ ഫോൺ കോളുകൾ വരുന്നുണ്ട്.കൂടുതലും ബാങ്ക് സംബന്ധമായതാണ്  ഇടക്ക് ഓട്ടോയുടെ ആവശ്യക്കാരും വിളിയ്ക്കുന്നുണ്ട്.
 പ്രസിഡൻറ് എന്ന നിലയിൽ ബാങ്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ കെ .കെ സതീശൻ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു .   
നിർധനരായ ആളുകൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു പദ്ധതി ബാങ്കിന്റെ നേതൃത്വത്തിൽ ആലോചനയിലാണ്.അതോടൊപ്പം  ജാതി ,മത ,രാഷ്ട്രീയ വ്യത്യാസമില്ലാതെ  ഏറ്റവും അർഹതയുള്ള ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ ഒരു വീട് നിർമ്മിച്ചു നൽകുക എന്നുള്ളതും ലക്ഷ്യമാണ് .അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.  
ഹൃസ്വമായ ഞങ്ങളുടെ കൂടിക്കാഴ്ച്ച അവസാനിച്ചു.പ്രസിഡന്റിനൊപ്പം ഞാൻ ബാങ്കിന് പുറത്തിറങ്ങി .
കൈ തന്ന് പിരിഞ്ഞ പ്രസിഡൻറ് ഓട്ടോറിക്ഷയിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി  KL -42 ,1219 നമ്പറുള്ള ഓട്ടോ ബാങ്കിന് മുന്നിലിട്ട് തിരിച്ച് എതിർദിശയിലേക്ക് പോയി .
 ഇതൊരു സന്ദേശമാണ്. 
 തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന സന്ദേശം.പൊതു പ്രവർത്തനത്തോടൊപ്പം തൊഴിലും എന്ന സന്ദേശം, ജനപ്രതിനിധി ജനങ്ങളിൽ നിന്നും വേറിട്ട ആളല്ല എന്ന വലിയ സന്ദേശം.
 

  












സഹകരണ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സഹകരണ മേഖലയുമായി  ബന്ധപ്പെട്ട എല്ലാ പ്രയോക്താക്കളിൽ നിന്നും വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.  കൺവീനർ അസിസ്റ്റന്റ് രജിസ്ട്രാർ (ഇ.എം), സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ജവഹർ സഹകരണ ഭവൻ, ജഗതി, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ kcesrcr923@gmail.com എന്ന മെയിലിലോ  ആഗസ്റ്റ് 30 ന് മുമ്പ്  അയച്ചു നൽകേണ്ടതാണ്.

മാതൃകാ ബൈലോ ; ജൂലൈ 15 വരെ നിർദ്ദേശങ്ങൾ നൽകാം

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങളെ  ( pacs )  കൂടുതൽ വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി  തയ്യറാക്കിയ കരടു ബൈലോയെ കുറിച്ചുള്ള അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും ജൂലൈ 15  വരെ അറിയിക്കാവുന്നതാണ്.   പ്രാഥമീക സംഘങ്ങളുടെ ഘടന,പ്രവർത്തനം,അംഗത്വം ഉദ്ദേശ ലക്ഷ്യങ്ങൾ എന്നിവയെ കുറിച്ചുള്ള  വിശദമായ നിർദ്ദേശങ്ങളാണ് ഈ മാതൃകാ കരട് ബൈലോയിലുള്ളത് . ആരോഗ്യ മേഖലയിലും  വിദ്യാഭ്യാസ മേഖലയിലും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുവാനും ,പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലർഷിപ്പിനും,റേഷൻ കട ആരംഭിക്കുന്നതിനും പുതിയ ബൈലോയിൽ അനുമതി ഉണ്ട്.

"ബി എവയർ" ബുക്ക് ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്. വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക. ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.

"ബി എവയർ" ബുക്ക്ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ 
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്.
 വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക.
ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് ദേശീയ പുരസ്‌കാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് ദേശീയ പുരസ്‌കാരം നേടി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. ദേശീയ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കേഴ്സ് ഫെഡറേഷനാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര പട്ടികയില്‍ ആദ്യ പേരായാണ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പ്രദേശങ്ങളുടെ വികസനവും കാര്‍ഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിന് സഹായകമായി കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതായി സഹകരമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കേന്ദ്ര അപ്പെക്സ് ബാങ്കുകളുടെ ഫണ്ടുകളും പദ്ധതികളും കൃത്യമായ ഇടപെടലുകളിലൂടെ നടപ്പിലാക്കാന്‍ കഴിഞ്ഞതും പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനിടയാക്കി. ജീവനക്കാരുടെയും കര്‍ഷകരുടെയും സഹകാരികളുടെയും ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവുമാണ് പുരസ്‌കാര ലഭ്യതയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


തിരുവില്വാമല,കാറളം,തുരുത്തിപ്പുറം,കടമ്പഴിപ്പുറം ബാങ്കുകളിൽ ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി തിരുവില്വാമല സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്  (തൃശൂർ) തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം) കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്( പാലക്കാട് ) എന്നീ ബാങ്കുകൾ സന്ദർശിച്ചു ചർച്ച നടത്തി . തിരുവില്വാമല ബാങ്ക് പ്രസിഡൻറ് പി .എസ് അരവിന്ദാക്ഷൻ നായർ ,കാറളം ബാങ്ക് പ്രസിഡൻറ് ബാബു,തിരുത്തിപ്പുറം ബാങ്ക് പ്രസിഡൻറ് ലാജു ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ ,സെക്രട്ടറി രമേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കാർഷിക അടിസ്ഥാന സൗകര്യ വികസനം AlF ലൂടെ

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) അഥവാ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി. അടിസ്ഥാന സൗകര്യവികസനത്തിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകൂ എന്ന വസ്തുത മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

കാർഷികേ മേഖലയിൽ വികസനക്കുതിപ്പ്

AlF പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കിയാൽ കാർഷിക മേഖലയിൽ വലിയ വികസനക്കുതിപ്പ് തന്നെ കാണാനാകും.  ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണവും സംസ്‌കരണവും വിപണനവും നടത്തി അവ പാഴാവുന്നത് തടയുന്നതിലൂടെ കാര്‍ഷികമേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടാനും പദ്ധതി വഴിയൊരുക്കുന്നു. 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി(2032-33 വരെ). രണ്ട് കോടിവരെ വായ്പ എടുക്കന്ന പദ്ധതികള്‍ക്ക് 3% പലിശയിളവ് ലഭിക്കും. കൂടാതെ ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും. 2 വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കൂടാതെ മറ്റു സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്താനാകും.   വൈവിധ്യവത്കണത്തിലൂടെ കടന്നുപോകുന്ന സഹകരമേഖലയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്തി ഏറെ മുന്നോട്ടുപോകാനാകും.

PACS കള്‍ക്ക് മുതല്‍ക്കൂട്ട്
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് (PACS) പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് AIF. SRF മുഖേന 4% പലിശയില്‍ വായ്പ ലഭിക്കുമ്പോള്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് AIF ലൂടെ 3% പലിശയിളവ് ലഭിക്കും. അതായത് 1% പലിശയില്‍ വായ്പ നേടാനാകും.

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍
വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, NBFC-കള്‍, കേരള ബാങ്ക് എന്നവയില്‍ നിന്നും വായ്പയെടുക്കാനാകും.

യോഗ്യമായ പദ്ധതികള്‍

1. സൂക്ഷ്മ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍
2. ജൈവ ഉത്തേജന ഉത്പാദന യൂണിറ്റ് (വിത്തുത്പാദനം, ടിഷ്യു കള്‍ച്ചര്‍ നഴ്‌സറി)
3. ജൈവ വള ഉത്പാദനം
4. വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യം
5. പാക്ക് ഹൗസ്
6. കാര്‍ഷിക പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (വൃത്തിയാക്കല്‍, ഉണക്കല്‍, തരംതിരിക്കല്‍, ഗുണനിലവാരം അനുസരിച്ച് തരംതിരിക്കല്‍ )
7. സംഭരണ കേന്ദ്രങ്ങള്‍ (വെയര്‍ഹൗസ്, സിലോസ്, കോള്‍ഡ് സ്റ്റോറേജ് )
8. ഇ- മാര്‍ക്കറ്റിംഗ് സൗകര്യമുള്ള വിതരണ ശ്യംഖല
9. യോഗ്യതയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളില്‍ സോളാര്‍ പാനല്‍ നിര്‍മ്മാണം
10. റൈസ് & ഫ്‌ലോര്‍ മില്‍, ഓയില്‍ മില്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നത് , ശര്‍ക്കര / പഞ്ചസാര സംസ്‌കരണം

മാര്‍ഗനിര്‍ദേശം, സഹായം ലഭിക്കണം

ബാങ്കുകള്‍ക്ക് പദ്ധതിയെപ്പറ്റിയും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യമുണ്ട്. പ്രൊജക്ടുകള്‍ ആലോചിച്ചു തുടങ്ങുമ്പോള്‍ മുതല്‍ നേരിടുന്ന നിരവധി സാങ്കേതിക പ്രശ്നങ്ങളും പദ്ധതി നടത്തിപ്പിന് വിലങ്ങുതടിയാകുന്നു. പ്രൊജക്ട് തീരുമാനിക്കുന്നതില്‍ തുടങ്ങി ആവശ്യമുള്ള സമയങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭിക്കണം. ഒരു പ്രദേശത്തെപറ്റി പഠിച്ച് feasibility, viability യും അനുസരിച്ചുള്ള പദ്ധതി നിര്‍ദേശിക്കുന്നതിനും DPR തയ്യാറാക്കുന്നതിനും ബാങ്കുകള്‍ക്ക് ഈ മേഖലയില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നവരുടെ സഹായം ആവശ്യമായി വരുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാനം സംശയങ്ങള്‍ ദൂരീകിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം ബാങ്കുകള്‍ക്ക് ലഭിക്കണം.

DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം

AIF ന്റെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് DPR സമര്‍പ്പിക്കേണ്ടത്. വിവിധ തലങ്ങളില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുക. പരിശോധനയുടെ ഘട്ടങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വിശദീകരണം നല്‍കേണ്ടതായി വരുന്നു. പലപ്പോഴും മാനദണ്ഡങ്ങളില്‍ മാറ്റം വരികയും റിപ്പോര്‍ട്ട് തിരുത്തി ചെയ്യുകയും വേണ്ടിവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പല കാരണങ്ങളാലും DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്.

പ്രൊജക്ട് നടപ്പാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍

പദ്ധതിക്കായി സ്ഥലം വാങ്ങുന്നതുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. സ്വന്തമായി സ്ഥലം വാങ്ങുന്നതിന് ബാങ്കുകള്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ സ്ഥലം ലീസിനെടുത്ത് പ്രൊജക്ട് നടപ്പാക്കേണ്ടി വരുന്നു. കൂടാതെ ബില്‍ഡിംഗ് റൂള്‍ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങള്‍,  ബില്‍ഡിംഗ് നമ്പര്‍ കിട്ടാനുള്ള താമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

DPR തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും ബന്ധപ്പെടാം

പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും രണ്ട് വര്‍ഷമായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ഏജന്‍സിയായ ടീം കോ-ഓപ്പറേറ്റീവുമായി ബന്ധപ്പെടാം. കേരളത്തിലുടനീളം നിരവധി PACS കള്‍ക്കും സംഘങ്ങള്‍ക്കും DPR തയ്യാറാക്കിയ അനുഭവ സമ്പത്തുമുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ് ടീം കോ-ഓപ്പറേറ്റീവ്. വിവിധ മേഖലകളിലുള്ള വിദഗ്ദര്‍ ഉള്‍പ്പെട്ട ടീമിന്റെ സഹായവും ലഭിക്കും. ആവശ്യമെങ്കില്‍ വിവരങ്ങള്‍ക്ക് 9544638426, 8330045026 എന്ന നമ്പറുകളിലും teamcop8@gmail.com ലും ബന്ധപ്പടാവുന്നതാണ്.


മറയൂർ സഹകരണ ബാങ്കിന്റെ ടൂറിസം പദ്ധതി ഉദ്ഘാടനം

വൈവിധ്യവത്കരണത്തിന്റെ ചുവടു പിടിച്ച്  മറയൂർ സർവ്വീസ് സഹകരണ ബാങ്ക് ടൂറിസം രംഗത്തേക്ക് . ബാങ്കിന്റെ പുതിയ പദ്ധതിയായ മിസ്റ്റി റേഞ്ച് റിസോർട്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ജൂലൈ 10 ന് രാവിലെ 10.30 ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. സന്ദർശകർക്കായി റിസോർട്ടുകൾ അനുവദിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അദ്ധ്യക്ഷത വഹിക്കും. റിസപ്ക്ഷൻ കൗണ്ടർ, വെബ്സൈറ്റ്, ബുക്കിംഗ്, പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. ദേവികുളം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ.ആർ ശശി മുഖ്യ പ്രഭാഷണം നടത്തും. മറ്റ് രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കുട്ടനെല്ലൂർ സഹകരണ ബാങ്ക് : പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് റിക്സൻ പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മുല്ലപ്പിള്ളിയുടെ പറമ്പിൽ നടന്ന നടീൽ ചടങ്ങിൽ കൃഷി ഓഫീസർ ഇ എൻ രവീന്ദ്രൻ,  കെ എം രാധാകൃഷ്ണൻ, ഡയറക്ടർമാരായ ടി എസ് വാസു, ജോൺ വാഴപ്പിള്ളി, ജിന്റോ ആന്റണി എന്നിവർ സംസാരിച്ചു. ഡയറക്ടർ കെ.ടി ശശീധരൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് എസ് കെ ഗോപാലകൃഷണൻ നന്ദിയും പറഞ്ഞു. പരിസരവാസികൾക്കും സഹകാരികൾക്കും സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു.

പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവം സമാപിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച  ഞാറ്റുവേല ഉത്സവത്തിന്റെ  സമാപന സമ്മേളനം  കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മികച്ച കാർഷിക ഗ്രൂപ്പുകൾ, മികച്ച കർഷകർ,ക്ഷീരകർഷകർ,കർഷക തൊഴിലാളികൾ, തുടങ്ങിയവരെ ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള ഔഷധ സസ്യങ്ങളുടെ  വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷും, ഓണക്കാല പച്ചക്കറി തൈകളുടെ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത്കുമാറും  നിർവ്വഹിച്ചു., ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ് രാജൻ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം.ദിനകരൻ, ഭരണ സമിതി അംഗങ്ങളായ ഗിരിജ അജിത്, രാജു ജോസ്, എം.വി.ഷാലീധരൻ സെക്രട്ടറി കെ.എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.


ടീം കോ -ഓപ്പറേറ്റീവ്; സഹകരണ ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി  വിവിധ പ്രൊജെക്റ്റുകൾ ചെയ്യുന്നതിന്റെ മുന്നോടിയായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ഇരവിപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കൊല്ലം), പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ) പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം) കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി.മധു ചെമ്പേരി നബാർഡിന്റെ എസ്,ആർ.എഫ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ബാങ്ക് പ്രതിനിധികൾ ആരംഭിക്കുവാനാഗ്രഹിക്കുന്ന പുതിയ ആശയങ്ങൾ പങ്കു വെച്ചു. ഇരവിപുരം ബാങ്ക് പ്രസിഡൻറ് രാജഗോപാൽ വാളത്തുങ്കൽ ,പത്തിയൂർക്കാല ബാങ്ക് പ്രസിഡൻറ് ശശി,സെക്രട്ടറി മഹേശ്വരിയമ്മ . പൊൻകുന്നം ബാങ്ക് സെക്രട്ടറി ഗീത,ബോർഡ് മെമ്പർമാർ,കൈതാരം ബാങ്ക് പ്രസിഡൻറ് സതീശൻ, ബോർഡ് മെമ്പർമാർ , ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ അഞ്ജലി ,സജീഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു . 
പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കേരള ദിനേശിന് കേന്ദ്ര ധനവകുപ്പിന്റെ പ്രശംസ

 പ്രമുഖ സഹകരണ സ്ഥാപനമായ കേരള  ദിനേശിന് 2021 -22 വർഷത്തിലെ ജി.എസ്.ടി റിട്ടേണുകൾ കൃത്യ സമയത്ത് സമർപ്പിച്ചതിനും ജി .എസ് .ടി തുക കൃത്യ സമയത്ത് സർക്കാരിലേക്ക് അടച്ചതും പരിഗണിച്ചാണ്‌   ദിനേശിന് കേന്ദ്ര സർക്കാരിന്റെ പ്രശംസ .2017 ൽ ജി.എസ്.ടി പ്രാബല്ല്യത്തിൽ വന്നത് മുതൽ 14 മുതൽ 18 കോടി രൂപ വരെ പ്രതിവർഷം ജി .എസ്.ടി  ഇനത്തിൽ സ്ഥാപനം  അടച്ചു വരുന്നുണ്ട്,കൂടാതെ "ഫെയർ ബിസിനസ്സ് പ്രാക്ടീസസ്സ് അവാർഡ്" 2014 മുതൽ തുടർച്ചയായി  ഏഴു വര്ഷങ്ങളിൽ  ദിനേശിന് ലഭിച്ചിട്ടുണ്ട്.1968 ൽ ആരംഭിച്ച ദിനേശ് 1980 കളോടെ 42,000 തൊഴിലാളികൾക്ക് മുഴുവൻ സമയം തൊഴിൽ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സ്ഥാപനമായി വളർന്നത് .90 കളുടെ അവസാനത്തോടെ ബീഡി വ്യവസായം പ്രതിസന്ധിയിലായതിനെ തുടർന്ന് കുട നിർമ്മാണം,ഫുഡ് പ്രൊഡക്ട്സ് ,സോപ്പ് & കോസ്മെറ്റിക്സ് ,അപ്പാരൽസ്‌ ,റെസ്റ്റോറന്റ ,ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി വൈവിധ്യമാർന്ന  മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.









നബാര്‍ഡ് SRF പദ്ധതി: 2023 മാര്‍ച്ച് വരെ

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന SRF(Special Refinance Facility) പദ്ധതി 2023 മാര്‍ച്ചില്‍ അവസാനിക്കും. ഇത് സംബന്ധിച്ച് നബാര്‍ഡും കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന കേരള ബാങ്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഭൂരിഭാഗം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ഇത് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പ്രദേശത്തിന്റെ feasibiltiy, viability എന്നിവയ്ക്കനുസരിച്ച  പദ്ധതികള്‍ ബാങ്കുകള്‍ക്ക് SRF ലൂടെ മൂന്നോട്ടു വക്കാനാകും. കാര്‍ഷി കാര്‍ഷികേതര മേഖലകളിലെ പദ്ധതികള്‍ മുന്നോട്ടവെക്കാം. പദ്ധതി നടപ്പാക്കാനുദ്ധേശിക്കുന്ന ബാങ്കുകള്‍ നിര്‍ദേശിച്ച കാലവധിക്കുള്ളില്‍ DPR (Detailed Project Report) സമര്‍പ്പിക്കണം.  അഗ്രോ സ്റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക.  നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയാണ് കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുക. പദ്ധതികള്‍ക്കായി 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവും ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും.



സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണ് നിക്ഷേപസമാഹണ യജ്ഞത്തിന്റെ വിജയം: മന്ത്രി വി.എൻ വാസവൻ

ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയ്ക്ക് അപചയം സംഭവിച്ചു എന്ന് കാണിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്ന സാഹചര്യത്തിൽ നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വിജയം സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണെന്ന് സഹകരണ വകുപ്പ്  മന്ത്രി വി.എൻ വാസവൻ. അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് മാസത്തിൽ നിക്ഷേപസമാഹരണ യജ്ഞത്തിൽ ഒരു മാസം 6000 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും 9453 കോടി സമാഹരിക്കാനായെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനായി.

സംസ്ഥാന സഹകരണ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.  രാവിലെ മുതൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിച്ചു.   PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.


ടീം കോ-ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡ് ആയി പി.എസ്. ഹരിത ചുമതലയേറ്റു

ടീം  കോ - ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡായി പി.എസ് ഹരിത ചുമതലയേറ്റു. കാർഷിക, കാർഷികേതര പ്രൊജക്ടുകൾക്ക്‌ രൂപം കൊടുക്കുന്നതിനും നടപ്പിലാക്കുന്നതിലും സാങ്കേതിക പരി ജ്ഞാനമുള്ള ഹരിത അഗ്രിക്കച്ചർ ബിരുദദാരിയാണ്. തിരുവനന്തപുരം വെള്ളായനി അഗ്രികൾച്ചർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പട്ടാമ്പി RARS ൽ നിന്ന് അഗ്രികൾച്ചർ സയൻസിൽ ഡിപ്ലോമയും  പൂർത്തിയാക്കിയിട്ടുണ്ട്. തൃശൂർ മണ്ണംപേട്ട സ്വദേശിനിയാണ്.

അന്താരാഷ്ട്ര സഹകരണ ദിനം:സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ സംസ്ഥാന സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം (ഒരു ലക്ഷം രൂപ) പി എസ് സി മുൻ ചെയർമാൻ എം ഗംഗാധര കുറുപ്പിനാണ്.

കോപ് ഡേ പുരസ്കാരം ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരം കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം, ഇന്നവേഷൻ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക്, എക്സലൻസ് അവാർഡ് എറണാകുളം പള്ളിയാക്കല്‍ സഹകരണ ബാങ്ക് എന്നിവയ്ക്കാണ്‌

ഓരോ വിഭാഗത്തിലെയും സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 1,00000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പുരസ്കാര തുക.

 കാറ്റഗറിയും ആദ്യ മൂന്ന് സ്ഥാനം നേടിയവരും ക്രമത്തിൽ

അർബൻ സഹകരണ ബാങ്ക് -എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് , പാലക്കാട് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് , പാലക്കാട് ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് .

പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
- എണാകുളം കണയന്നൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പാലക്കാട് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് .

പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘം
-കാസർകോട് പനയാൽ സർവീസ് സഹകരണ ബാങ്ക് , കണ്ണൂർ ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക്, കാസർകോട് തിമിരി സർവ്വീസ് സഹകരണ ബാങ്ക് .

എംപ്ലോയീസ് സഹകരണ സംഘം - പത്തനംതിട്ട തിരുവല്ല ഗവ.എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം ഡിസ്ട്രിക്റ്റ് പോലീസ് അക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വനിതാ സഹകരണ സംഘം -കണ്ണൂർ വെള്ളോറ വനിതാ സർവീസ് സഹകരണ സംഘം, കാസർകോട് ഉദുമ വനിതാ സർവീസ് സഹകരണ സംഘം, തിരുവനന്തപുരം നെല്ലിമൂട് വനിതാ സഹകരണ സംഘം .

പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘം
-തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം,എറണാകുളം എളംകുന്നപ്പുഴ പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം,വയനാട് തിരുനെല്ലി എസ്ടി സഹകരണ സംഘം .

ആശുപത്രി സഹകരണ സംഘം -കൊല്ലം ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി .

പലവക സഹകരണ സംഘം
-കേരള പോലീസ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി എറണാകുളം, എറണാകുളം കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം, കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി .

വിദ്യാഭ്യാസ സഹകരണ സംഘം -കണ്ണൂർ തളിപ്പറമ്പ് എജുക്കേഷണൽ സഹകരണ സംഘം,പാലക്കാട് മണ്ണാർക്കാട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി,മലപ്പുറം തിരൂർ താലൂക്ക് കോപ്പറേറ്റീവ് എജുക്കേഷണൽ സൊസൈറ്റി .

മാർക്കറ്റിംഗ് സഹകരണ സംഘം -കോഴിക്കോട് നോർത്ത് മലബാർ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സപ്ലെ ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി,  കണ്ണൂർ റീജനൽ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

സഹകരണ ബാങ്ക് 'ലിമിറ്റഡ് നമ്പർ. 1' ദാ ഇവിടെയുണ്ട് ....

കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഒന്നാം നമ്പറുകാരൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരം ദാ ഇവിടെയുണ്ട് , എറണാകുളം ജില്ലയിലെ എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ. 1 !. ഈ പേരിൽ തന്നെയുണ്ട് ഉത്തരം. ഇന്ന് ജൂലൈ 2  അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുമ്പോൾ  കേരള സഹകരണ ചരിത്രത്തിലെ ഈ ആദ്യ സ്ഥാപനത്തെ വിസ്മരിക്കാനാകില്ല .  
108 വർഷത്തെ  പാരമ്പര്യവും പ്രവർത്തന പാഠവവും അവകാശപ്പെടാനാവുന്ന ബാങ്ക്  സഹകരണ രംഗത്ത് 'വിശ്വാസം' എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്നത് ചരിത്രം. 1914 ൽ പരസ്പര സഹായക സമാജമായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘത്തിന്റെ ആശയത്തിന് പുറകിലുള്ളത്  ഗ്രാമീണ കൂട്ടായ്മയുടെ ചരിത്രമാണ്.  19 ാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയും ഇന്ത്യയിലെ ഒട്ടു മിക്ക ഗ്രാമങ്ങളെയും കൊടിയ ദാരിദ്ര്യമാണ് വേട്ടയാടിയിരുന്നത്. ഒരു ഘട്ടത്തിൽ, ഗ്രാമീണ സമ്പത്ഘടനയുടെ പുനഃസംഘടനയ്ക്കും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനും ബ്രിട്ടീഷ് ഭരണകൂടം ആലോചന തുടങ്ങി. അക്കാലത്ത് ഇന്ത്യയിലും  കേരളത്തിലും പരസ്പരം സഹായിച്ചു കൊണ്ടിരുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഗ്രാമീണർ കൂട്ടം കൂടുകയും അവരിൽ നിന്നും സ്വരൂപിക്കുന്ന തുക കൂട്ടത്തിൽ ഒരാൾക്ക് നൽകുകയുമായിരുന്നു ഈ സംഘങ്ങളുടെ പ്രവർത്തനരീതി. ഇവരുടെ രീതി പഠിച്ച സർ. ഫ്രഡറിക് നിക്കോൾസൺ  എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഇന്ത്യയിൽ റയീഫീസൺ മാതൃകയിൽ ഗ്രാമീണരുടെ കൂട്ടായ്മകൾ ഉണ്ടാക്കാൻ നിർദ്ദേശിച്ചു. ലോകമാകെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച തുടങ്ങിയപ്പോൾ1904-ൽ ഇന്ത്യയിലും പരസ്പര സഹായ സഹകരണ നിയമം പ്രാബല്യത്തിൽ വന്നു. ഇങ്ങനെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സഹായ സഹകരണ സംഘങ്ങൾ മുള പൊട്ടിതുടങ്ങി. ഇവിടെ കേരളത്തിലേക്കെത്തുമ്പോൾ, സംസ്ഥാനം രൂപപ്പെടുന്നതിനു മുൻപ് 1913ലാണ് കൊച്ചി രാജ്യത്ത് ആദ്യത്തെ സഹകരണ റെഗുലേഷൻ ആക്ട് നിലവിൽ വരുന്നത്. അന്ന് ദിവാൻ പേഷ്കാരായിരുന്ന എടക്കുന്നി വാരിയത്ത്  ഇക്കണ്ടവാര്യർ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടവനക്കാട് സന്ദർശിക്കാറുണ്ടായിരുന്നു.  ഇതുവഴി ജനങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ആദ്യ സഹകരണ സംഘത്തിന് എടവനക്കാട് ഇടമായത്. എടവനക്കാട്ടെ പ്രമുഖ കുടുംബങ്ങളിലൊന്നായ വലിയ വീട്ടിൽ അബ്ദുൾ അസീസിന്റെ ബംഗ്ലാവിൽ മത വർഗ വ്യത്യാസമില്ലാതെ, വിവിധ തൊഴിൽ ചെയ്യുന്ന, 20 മുതൽ 70 വരെ പ്രായമുള്ള 73 പേർ ഒത്തുകൂടിയ ചർച്ചയിലാണ് ആദ്യ സഹകരണ സംഘമെന്ന ആശയത്തിന്റെ ഉദയം. അങ്ങനെ 1914 ജൂൺ 13 ന്   ഇക്കണ്ട വാര്യർ ഒന്നാം നമ്പർ അംഗവും ആദ്യ പ്രസിഡന്റുമായും അബ്ദുൾ അസീസ് രണ്ടാം നമ്പർ അംഗവും ആദ്യ സെക്രട്ടറിയുമായി ഒന്നാം നമ്പർ പരസ്പര സഹായിക സമാജം രജിസ്റ്റർ ചെയ്തു കൊണ്ട്  കർമ്മപഥത്തിലേക്ക് കാലെടുത്തു വച്ചു. പിന്നീട് കാലഘട്ടത്തിനനുസരിച്ച് സംഘമായും എടവനക്കാട് റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കായും ഇന്ന് കാണുന്ന സർവ്വീസ് സഹകരണ ബാങ്കായും  മാറി.



നൂറ് വർഷം പിന്നിട്ട ബാങ്കിന്റെ യാത്രയിൽ 47 ഭരണ സമിതികളിലായി 19 പ്രസിഡന്റുമാരും 106 അംഗങ്ങളും ഒപ്പം 11 മുഖ്യ ജീവനക്കാരും സഹയാത്രികരായി.
നിയമ വഴിയിലൂടെ ഭരണസമിതിയിൽ പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതിന് 29 വർഷം മുമ്പ് തന്നെ ചിരട്ട പുരക്കൽ ചെറു കണ്ടൻ അയ്യപ്പനേയും കെ.എസ് കൗസല്യയേയും ഭരണ സമിതിയിൽ ഉൾപ്പെടുത്തി ജനാധിപത്യം അർത്ഥപൂർണ്ണമാക്കി ബാങ്ക്.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നാനാ മേഖലകളിലും ഇടപെട്ടാണ് സംഘം വളർന്നത്. ആശുപത്രി, സ്കൂളുകൾ എന്നിവയ്ക്ക് പ്രവർത്തനോപകരണങ്ങൾ, ന്യായവിലക്ക് ഭക്ഷ്യധാന്യം എന്നിവയുടെ വിതരണം മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചരിത്രം രേഖപ്പെടുത്തിയതിൽ ചിലത് മാത്രം.
എടവനക്കാടിന്റെ വടക്കേ അറ്റത്തുള്ള കണ്ടത്തിപറമ്പ് വീടിന്റെ പുരപ്പുറത്താണ് സംഘം ആദ്യം പ്രവർത്തിച്ചിരുന്നതായി പറയുന്നത്. പിന്നീട് വാടക കെട്ടിടങ്ങളിലേക്ക് ഓഫീസ് പ്രവർത്തനം മാറി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിലാണ് ഇപ്പോൾ ഹെഡ് ഓഫീസിന്റെ പ്രവർത്തനം .മൂന്ന് ബ്രാഞ്ചുകളുമുണ്ട്. അത്യാധുനിക ബാങ്കിങ് സംവിധാനങ്ങൾ നിലവിലുണ്ട്. സുനാമി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച എടവനക്കാടിന് സഹായവുമായി ആദ്യം ഓടിയെത്തിയത് ബാങ്കാണ്. ഇങ്ങനെ ഏത് ഘട്ടത്തിലും ബാങ്ക് ഒപ്പമുണ്ടെന്നും ഇനിയുമുണ്ടാകുമെന്ന ഉറപ്പാണ് ഇപ്പോഴത്തെ പ്രസിഡന്റ് ടി.എ ജോസഫും സെക്രട്ടറി റസീനയും നയിക്കുന്ന ഭരണസമിതി നാടിന് നൽകുന്നത്. എടവനക്കാട്  സർവീസ് സഹകരണ ബാങ്ക് വെട്ടിയ പാതയിലൂടെ ഇന്ന് ആയിരക്കണക്കിന്  സഹകരണ സ്ഥാപനങ്ങളാണ് നാടിന്   വെളിച്ചം പകർന്നു കൊണ്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നത്.

കോ-ഓപ്പറേറ്റീവ് ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി നബാർഡിന്റേതുൾപ്പടെയുള്ള  പ്രൊജക്റ്റുകൾ  ചെയ്യുന്ന പ്രമുഖ സ്ഥാപനമായ ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോ -ഓപ്പറേറ്റീവ് 
ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എറണാകുളം ജില്ലയിലെ കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,മണ്ണൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുമായാണ് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ   കോ-ഓർഡിനേറ്റർമാരായ ആര്യ ,സജീഷ് എന്നിവർക്കൊപ്പം  .സുൽത്താൻ ബത്തേരി ബാങ്ക് സെക്രട്ടറി ജെസ്സി ,ബോർഡ് മെമ്പർമാർ,കുത്തുകുഴി ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാർ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ മാസ്റ്റർ ,സെക്രട്ടറി രമേഷ് ,ബോർഡ് മെമ്പർമാർ,മണ്ണൂർ ബാങ്ക് സെക്രട്ടറി ഭരത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


മുപ്പത്തെട്ടര വർഷത്തെ സേവന മികവിൽ എ.എം ഹരിദാസ് വിരമിച്ചു

മലപ്പുറം : വണ്ടൂർ തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ എം ഹരിദാസ് മുപ്പത്തെട്ടര വർഷം നീണ്ട  സേവനത്തിന് വിരാമമിട്ട് പടിയിറങ്ങി. 1983ല്‍ ജൂനിയർ ക്ലർക്കായി സർവീസിൽ കയറിയ ഹരിദാസ്  2015 മുതലാണ് സെക്രട്ടറിയായി പ്രവർത്തിച്ചു തുടങ്ങിയത്. ഗ്രേഡ് 4 ൽ ആയിരുന്ന ബാങ്കിനെ സ്പെഷ്യൽ ഗ്രേഡിലേക്ക് ഉയർത്തിയത് ഇദ്ദേഹത്തിൻറെ പ്രവർത്തന നേട്ടമാണ്. 20 വർഷം മുൻപ് ഒന്നേകാൽ കോടിയിലധികം നഷ്ടമുണ്ടായിരുന്ന ബാങ്ക് 20 ലക്ഷത്തോളം ലാഭവും മൂന്നര കോടിയിലധികം വിവിധതരത്തിലുള്ള ജനറൽ റിസർവ്വുമുള്ള ബാങ്ക് ആയി മാറ്റി. ഒന്നരക്കോടി പെൻഷൻ കൺസോർഷ്യത്തിലും ഒരുകോടി കെഎസ്ആർടിസി കൺസോർഷ്യത്തിലും നിക്ഷേപിച്ചിട്ടുണ്ട്. പി ശശിഭൂഷൻ, പി രവീന്ദ്രൻ , അഡ്വ.സി കെ ജയ്ദേവ്  എന്നി പ്രസിഡന്റുമാർ നേതൃത്വം നൽകുന്ന ഭരണസമിതികൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ൽ ബാങ്കിന് പത്തിരിയാല്‍ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചതും നോട്ടുനിരോധനം, പ്രളയം, കോവിഡ് മഹാമാരി കാലങ്ങളിൽ അംഗങ്ങൾക്കും ഇടപാടുകൾക്കും സേവനം നൽകുന്നതിന് നേതൃത്വം നൽകിയതും ഹരിദാസിനെ  ജനപ്രിയനാക്കി  മാറ്റി. ഭരണസമിതിയും അംഗങ്ങളും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി  





അന്താരാഷ്ട്ര സഹകരണ ദിനാചരണം : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് ദാനവും നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാമൻ മാപ്പിള ഹാളിൽ സഹകരണം - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനാകും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ് സഹകരണ പതാക ഉയർത്തും. 'മെച്ചപ്പെട്ട ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.  ഇത് സംബന്ധിച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിക്കും.  തോമസ് ചാഴിക്കാടൻ എം പി , PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സെബാസ്റ്റ്യൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ACSTI : പുതിയ സഹകരണ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം

ACSTI ൽ ജൂലൈ 18 മുതൽ ഒരു മാസക്കാലം നടക്കുന്ന  പരിശീലനത്തിൽ ( INDUCTION TRAINING)  ജീവനക്കാരെ പങ്കെടുപ്പിക്കാൻ താല്പര്യമുള്ള സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ ഉടൻ തന്നെ ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും  ACSTI വെബ്സൈറ്റിൽ/ ഇമെയിൽ  വഴി  അറിയിക്കണമെന്ന് ഡയറക്ടർ ഡോ.എം രാമനുണ്ണി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയിൽ  സഹകരണ സംഘങ്ങളിൽ പുതിയതായി ജോലിയിൽ  പ്രവേശിച്ച ജീവനക്കാർക്കാണ്  പരിശീലനം. ഒരു ബാച്ചിൽ പരമാവധി 35 പേർക്ക് മാത്രമാണ് പ്രവേശനം.  
സഹകരണ സംഘങ്ങളിൽ ദൈനംദിനം നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് പ്രാവീണ്യം ലഭിക്കാൻ കഴിയുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു മാസത്തെ പരിശീലനത്തിന് ഹോസ്റ്റലിലെ താമസം, ഭക്ഷണം, പരിശീലകരുടെ ഓണറേറിയം, പഠനയാത്ര എന്നിവ അടക്കം 16,500 രൂപയാണ് ട്രെയിനിങ് ചാർജ്.

ഒക്കൽ സഹകരണ ബാങ്ക്: അന്താരാഷ്ട്ര സഹകരണ ദിനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ക്ലാസുകളും

അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ രണ്ടിന് ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ  വിദ്യാഭ്യാസ അവാർഡ് വിതരണവും  ക്ലാസുകളും സംഘടിപ്പിക്കും. ഒക്കൽ എസ്.എൻ.എച്ച് എസ്.എസ് ഹാളിൽ രാവിലെ ഒമ്പതിന്‌ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കേരള ബാങ്ക് ഭരണ സമിതി അംഗം അഡ്വ. പുഷ്പാ ദാസ് നിർവ്വഹിക്കും.  റിട്ട. ജോ. രജിസ്ട്രാർ പി.ബി ഉണ്ണികൃഷ്ണൻ സഹകരണ ദിന സന്ദേശം നൽകും. തുടർന്ന് സെക്കൻററി, ഹയർ സെക്കന്ററി വിദാർത്ഥികൾക്ക് ' തുടർ പഠനം ഇനി എന്ത് ' എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസും 'വിജയിക്കാം 14 വഴികളിലൂടെ ' എന്നതിൽ മോട്ടിവേഷൻ ക്ലാസും നടക്കും.

പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി: ഇടപാടുകള്‍ നിര്‍ത്തി

നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന 1523-ാം നമ്പര്‍ പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവിധ നിക്ഷേപ വായ്പാ ഇടപാടുകളും നിര്‍ത്തിവച്ചതായി ജോയ്ന്റ് രജിസ്ട്രാര്‍ അറിയിച്ചു. സംഘം ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഘത്തിനെതിരെ സഹകരണ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചു.

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം


കര്‍ഷകര്‍ക്കൊപ്പം നിന്ന് വളര്‍ന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാര്‍ഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകള്‍ മനസിലാക്കി ആവിഷ്‌കരിക്കുന്ന കാര്‍ഷിക പദ്ധതികളിലൂടെ കര്‍ഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തില്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു......

Part - 2

കര്‍ഷക ഹൃദയം തൊട്ട് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്



പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വര്‍ഷം തോറും നടത്തിവരുന്ന ഞാറ്റുവേല ചന്തയ്ക്ക്  കോവിഡ് കാലത്ത് ലോക്ക് വീണെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം  വീണ്ടും  ഉത്സവാവേശത്തോടെ നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാങ്ക്. സഹകരണമേഖലയില്‍തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ആഘോഷമാക്കുമ്പോള്‍, ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍...
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന  നാടിന്റെ ഉത്സവമാനിന്ന് ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത. പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും. കുഞ്ഞുമനസ്സുകളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വിത്ത് പാകാന്‍ 15 സ്‌കൂളുകളിലേക്കാണ് വിത്തും  തൈകളും ഞാറ്റുവേല ചന്തയുടെ ഭാഗമായി നല്‍കിയത്. സ്‌കൂളിലെ പച്ചക്കറിതോട്ടത്തിനു പുറമെ വീട്ടിലെ തൊടിയിലും കുഞ്ഞുകൈകള്‍ തളിരിലകളെ പരിപാലിപ്പിക്കുമ്പോള്‍ ഇരട്ടി മധുരം.
പോയകാല സ്മരണകളുണര്‍ത്തുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇത്തവണത്തെ ഞാറ്റുവേല ചന്ത ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ കര്‍ഷകന് തന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിന് ആരംഭിച്ച ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും പുനരാരംഭിക്കാന്‍ കഴിഞ്ഞു. ഞാറ്റുവേല ചന്തയില്‍ വനിത സംഘങ്ങള്‍ക്ക് തൈ വിതരണവും 'ഹരിതം സഹകരണം പദ്ധതി' യുടെ ഭാഗമായി മാവിന്‍ തൈ വിതരണവും നടത്തി.
 


നാടിന് കൃഷി ചെയ്യാന്‍ ഊര്‍ജം നല്‍കുന്നതു മുതല്‍ വിപണി വരെയുള്ള എല്ലാ ഘട്ടങ്ങളിലും  സുരക്ഷയൊരുക്കി  കര്‍ഷക ഹൃദയം തൊടുകയാണ് ബാങ്ക്.
പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കളാണ് ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നത്. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു . നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് നല്കിവരുന്നു.




കോവിഡ് സമയത്തും കാലാനുസൃതമായ പദ്ധതികളിലൂടെ കൃഷിയും  നാടിനോടുള്ള കരുതലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബാങ്കിനായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണും അനുവദിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്നു.



കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം.
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്തായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് മില്‍ക് സിറ്റി എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി. മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി. എല്ലാം തിരിച്ച് പിടിക്കാന്‍ ബാങ്ക് സജ്ജമായിക്കഴിഞ്ഞു.

പ്രസിഡന്റ് എം.ആര്‍ ഷാജന്‍

സെക്രട്ടറി ടി.ആര്‍. രാജന്‍


കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന  ബാങ്കിന്റെ പദ്ധതിയായ നാളികേര സംസ്‌കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും


സഹകരണ വികസന കര്‍മ പദ്ധതി :സെക്രട്ടറിമാര്‍ക്ക് ക്ലാസ്

കേരള ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( PACS ) വികസന സെല്ലിന്റെ സഹകരണത്തോടെ  നടപ്പാക്കുന്ന സഹകരണ വികസന കര്‍മ പദ്ധതിയുടെ ഭാഗമായി പ്രാഥമിക സംഘം സെക്രട്ടറിമാര്‍ക്കായി നാളെ (ജൂൺ 29) പഠനക്ലാസ് നടത്തും. കൊയിലാണ്ടി, വടകര താലൂക്കുകളിലെ സംഘം സെക്രട്ടറിമാര്‍ക്കുള്ള ക്ലാസ്  രാവിലെ പത്തു മുതല്‍ ഉച്ചക്കു രണ്ടുവരെ കോഴിക്കോട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രാഥമിക സര്‍വീസ് / റൂറല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രതയും കാര്യക്ഷമതയും കൈവരിക്കാനാണ് നബാര്‍ഡ് സഹായത്തോടെ ക്ലാസുകള്‍ നടത്തുന്നത്. ഡോക്യുമെന്റേഷന്‍, ആധാരങ്ങളുടെ പരിശോധന, സാങ്കേതികവിദ്യയുടെ നവീകരണം എന്നീ വിഷയങ്ങളിലാണു ക്ലാസ്. കേരള ബാങ്ക് ഭരണസമിതിയംഗം ഇ. രമേഷ് ബാബു, നബാര്‍ഡ് എ.ജി.എം. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.  വിശദവിവരങ്ങള്‍ക്ക്  8921512422 ( സി.കെ. വേണുഗോപാലന്‍ ), 9656111266 ( സഹീര്‍. എം ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ - ഭാഗം : 7

പരമ്പരയുടെ കഴിഞ്ഞ 6 ഭാഗങ്ങളും പിന്നിട്ടപ്പോൾ കേരളത്തിലെ സഹകാരികളിൽ നിന്നും വളരെ നല്ല  പ്രതികരണങ്ങളാണ് ഞങ്ങൾക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്.
സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ ഒരു തരംഗം  രൂപപ്പെട്ട ഈ സാഹചര്യത്തിൽ അനുഭവ സമ്പത്തുള്ള സഹകാരികളുടെ അഭിപ്രായങ്ങൾ സഹകരണ മേഖലക്ക്  ഗുണകരമാണ് എന്നതിൽ സംശയമില്ല.
      പരമ്പര തുടരുന്നു .....
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ  കരുണാകരൻ മാസ്റ്റർ പറയുന്നു.
 സഹകരണ ബാങ്കുകളിൽ നമുക്ക് നടത്താൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനൊരുങ്ങുമ്പോൾ സാങ്കേതികമായി ഒട്ടേറെ തടസ്സങ്ങളെ നമുക്ക്  അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് സഹകരണ പ്രസ്ഥാനങ്ങൾ ഒരു പുതിയ പദ്ധതിയുമായി വരുമ്പോൾ ആളുകൾ സംശയ ദൃഷ്ടിയോടെ കാണുന്ന പ്രവണതയുണ്ട്. നിലവിലെ സഹകരണ മേഖലയിലെ  ഒറ്റപ്പെട്ട ചില സംഭവങ്ങൾ മൂലം സത്യസന്ധമായിട്ടു ചെയ്യുന്ന കാര്യങ്ങളെപോലും  ആളുകൾ തെറ്റിദ്ധരിക്കുന്നു. ഡിപ്പാർട്മെൻറ് തലത്തിൽ നിന്നും വരുന്ന പുതിയ നിയമ ഭേദഗതിയോടെ ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് നമുക്ക് കരുതാം. മറ്റു മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേനെ പ്രശ്നങ്ങൾ കുറവുള്ള മേഖലയാണ് സഹകരണ മേഖല എന്നത് ഒരു യാഥാർഥ്യമാണ്. ഈയിടെയായി  നമ്മൾ  കാർഷി പദ്ധതികൾക്കായി  സ്ഥലം വാങ്ങിക്കുമ്പോൾ  സ്ഥലത്തിന്റെ വില മാർക്കറ്റ് വിലയേക്കാൾ കൂടുതൽ കൊടുക്കേണ്ടതായിട്ട് വരും. ജോയിൻറ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നമുക്ക് അധിക വിലയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ട്  ഇക്കാരണത്താൽ പ്രൊജെക്റ്റുകൾക്ക് അംഗീകാരം കിട്ടാത്ത   അവസ്ഥയാണുള്ളത്. വൈവിധ്യവത്കരണം നടപ്പിലാക്കുമ്പോൾ അതിന്റെ പൂർണ്ണ ഫലവും നാടിന് കിട്ടുന്ന തരത്തിലായിരിക്കണം പദ്ധതി രൂപപ്പെടുത്തേണ്ടത്. നാട്ടിലെ കർഷകർക്ക് ഗുണപ്രദമാവുകയും ,യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. "എല്ലാ ബാങ്കുകളും ചെയ്യുന്നുണ്ട് അത് കൊണ്ട് ഞങ്ങളും ചെയ്യുന്നു" എന്ന പ്രവണത പാടില്ല,വിദഗ്ദരായ ആളുകളെ കൊണ്ടുവന്ന് കൃത്യമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നിന്നും കൂടുതൽ സാങ്കേതിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്.പ്രോജക്റ്റ് സംബന്ധമായ പേപ്പർ വർക്കുകൾ കുറച്ചു കൂടെ ലളിതമാക്കിയാൽ ബാങ്കുകൾക്ക് സഹായകരമാകും.ഇനിയുള്ള കാലത്ത് വൈവിധ്യവത്കരണം ഇല്ലാതെ ബാങ്കുകൾക്ക് മുന്നോട്ട് പോവുക അസാധ്യമാണ്. കാലത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ മാറിയേ മതിയാകൂ ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ല .

പ്രൊജക്റ്റ് ചർച്ച ; ടീം കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ-ഓർഡിനേറ്റർ ഷാന എന്നിവർ സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം ജില്ലയിലെ കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,,പൂക്കോട്ടൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ,തൃശൂർ ജില്ലയിലെ കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്എന്നീ ബാങ്കുകളാണ് സന്ദർശിച്ചത്. പട്ടിത്തറ ബാങ്ക്  സെക്രട്ടറി സന്തോഷ്, കോഡൂർ ബാങ്ക് പ്രസിഡൻറ് അനിൽകുമാർ,സെക്രട്ടറി വിശ്വനാഥൻ ,പൂക്കോട്ടൂർ ബാങ്ക് സെക്രട്ടറി ഉമ്മർ , കാറളം ബാങ്ക് സെക്രട്ടറി ബാബു എന്നിവരും ബാങ്കുകളിലെ ജീവനക്കാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്








സഹകരണ സംഘം രജിസ്ട്രാറായി അലക്സ് വർഗീസ്

സഹകരണ സംഘം രജിസ്ട്രാറായി  അലക്‌സ് വര്‍ഗീസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിൽ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗം കൂടിയാണ്.  അലക്സ് വർഗീസിന് സ്‌റ്റേറ്റ് സിവിൽ സർവ്വീസ് ക്വാട്ടയിൽ ഐ.എ.എസ് ലഭിച്ച ശേഷമുള്ള ആദ്യ നിയമനമാണിത്.

മൂന്ന് മാസമായി രജിസ്ട്രായി പ്രവർത്തിച്ചഅഥീല അബ്ദുള്ളയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. മാര്‍ച്ച് 22നാണ് അഥീലയെ സഹകരണ സംഘം രജിസ്ട്രാറായി നിയമിക്കുന്നത്. ഫീഷറീസ് ഡയറക്ടറായിരുന്ന അഥീലയ്ക്ക്  അധിക ചുമതല നൽകിയാണ്  രജിസ്ട്രാറായി നിയമിച്ചത്.  പി.ബി. നൂഹിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് മാറ്റി ലൈഫ് മിഷന്‍ സി.ഇ.ഒ. ആയി നിയമച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റം.

എ.സി.എസ്.ടി.ഐ: വിവിധ വിഭാഗങ്ങളിൽ പരിശീലനം

അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സഹകരണ മേഖലയിലെ വിവിധ വിഭാഗം ജീവനക്കാരുടെ പ്രമോഷന് ആവശ്യമായ പരിശീലനം ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നു. പങ്കെടുക്കേണ്ടവർ എ.സി.എസ്.ടി.ഐ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ.എം.രാമനുണ്ണി അറിയിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങൾ അതാത് കോഡിനേറ്റർമാർ അറിയിക്കും.

പരിശീലന പരിപാടിയുടെ വിവരങ്ങൾ

ജൂലൈ 11 മുതൽ 13 വരെ - PACS ക്ലർക്ക് / അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ എന്നിവർക്ക് - Programme on development of PACS into MSc ,

ജൂലൈ 12 മുതൽ 15 വരെ -പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾക്ക് - Management of development Programme,

ജൂലൈ 18 മുതൽ 22 വരെ -ക്ലർക്ക് / കാഷ്യർ / അക്കൗണ്ടന്റിന്  - Know your customer, prevention of Money Laundering and Customer Protection  

ജൂലൈ 19 മുതൽ 22 വരെ - ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സെക്രട്ടറിമാർക്ക് - Preparation of Business Development Plan,

ജൂലൈ 25 മുതൽ 27 വരെ - PACS സബ് സ്റ്റാഫുകൾക്ക്- Programme on a greeting the customer to Improve level of happiness of all stakeholdes,

ജൂലൈ 25 മുതൽ 30 വരെ - PACS സൂപ്പർവൈസറി സ്റ്റാഫുകൾക്ക് - Programme on understanding financials of PACS,

ജൂലൈ 29 മുതൽ 30 വരെ - വകുപ്പ് തല ഉദ്യോഗസ്ഥർക്കും യുവ കോ-ഓപ്പറേറ്റീവ്സ് സെക്രട്ടറിമാർ - Co-operative Department of officials and Secrataries of SC / ST Yuva Co-operatives,

ജൂലൈ 18 - ആഗസ്റ്റ് 12 വരെ - PACS ലെ പുതിയ സ്റ്റാഫുകൾക്ക് - Induction Training Programme

ഇടപാടുകാര്‍ക്ക് 'അംഗ പീഠ'മൊരുക്കി ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്

ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിലെത്തുന്ന ഇടപാടുകാരെ കാത്തിരിക്കുന്നത് ബാങ്കിലെ ഏറ്റവും വലിയ ഇരിപ്പിടമാണ്. 'അംഗ പീഠം' എന്ന പേരില്‍ ഇടപാടുകാര്‍ക്ക് ഏറ്റവും നല്ല ഇരിപ്പിടമൊരുക്കി മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്.  പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനമാണിത്. ബാങ്കിന്റെ ഉടമസ്ഥര്‍ ഇടപാടിനായെത്തുന്ന സാധാരണക്കാരാണെന്ന അടിസ്ഥാനബോധം സമൂഹത്തില്‍ രൂപപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു.  ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന്, ഈവനിംഗ് & ഹോളിഡേ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മാതൃകയായി 'അംഗ പീഠം' ഒരുക്കും.  ബാങ്കിന് ഇടപാടുകാരാണ് മറ്റാരേക്കാളും വലുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണ തത്വങ്ങള്‍ പാലിക്കുന്നതിനും ബാങ്കിംഗ് രംഗത്ത് ഒരു നൂതനാശയം സൃഷ്ടിക്കുന്നതിനും ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത് ഉപകരിക്കുമെന്നും ഭരണസമിതി പറഞ്ഞു.

ജൂലായ് രണ്ടിന് രാവിലെ 10 ന് ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള മെയിന്‍ ബ്രാഞ്ചില്‍ മുന്‍ എം.എല്‍.എ കെ.എസ്.സലീഖ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പി.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഇടപാടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.  

പ്രസിഡന്റ്‌ കെ.രാമകൃഷ്ണന്‍

കെ.രാമകൃഷ്ണന്‍ പ്രസിഡന്റും എ.രാമകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായ  ഭരണസമിതിയാണ് പുതുതായി ചുമതലയേറ്റത്. എം.ടി കൃഷ്ണദാസ്, പ്രമോദ്, മധു, ശങ്കുണ്ണി എന്ന സുന്ദരന്‍, സുരേന്ദ്രന്‍, എം.സൈതാലി, തങ്കം, ലളിത, രാധാകൃഷ്ണന്‍, രാജഗോപാലന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നബാര്‍ഡ് മുഖേന നടക്കാനിരിക്കുന്ന പുതിയ പ്രൊജക്ട് വേഗത്തിലാക്കുക, നിലവിലുള്ള പദ്ധതികള്‍ ലാഭകരമായും ജനോപകാരപ്രദമായും മുന്നോട്ടു നയിക്കുക എന്നിവയാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ഇരുപതിനായിരത്തോളം അംഗങ്ങളുള്ള ബാങ്കിന് കീഴില്‍ നിലവില്‍ രണ്ട് ലാബുകളും, E. K നായനാര്‍ മെമ്മോറിയല്‍ ക്ലിനിക്കും, മംഗലാംകുന്ന്, എലമ്പുലാശ്ശേരി എന്നിവിടങ്ങളില്‍ ജനസേവന കേന്ദ്രങ്ങളും, വിശാലമായ എ സി  കോണ്‍ഫറന്‍സ് ഹാളും സിവില്‍ സപ്ലൈസിന് വാടകക്ക് നല്കിയിട്ടുള്ള വലിയ സംഭരണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.


തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചെലവില്‍ സങ്കീര്‍ണമായ ചികിത്സകളും ശസ്ത്രക്രിയകളും ആശുപത്രിയില്‍ ലഭ്യമാണ്. അത്യാധുനിക ഡിജിറ്റല്‍ ഫ്‌ളാറ്റ് പാനല്‍ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയുള്ളതാണ് പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി മെട്രൊ ലൈഫ് കാര്‍ഡിയാക് സെന്റര്‍. 24 മണിക്കൂറും ചികിത്സാ സൗകര്യം ഇവിടെ ലഭ്യമാണ്. പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ക്ഷേമ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്.മേയർ എം.കെ വർഗീസ്, സനീഷ് കുമാർ ജോസഫ് എം .എൽ.എ, സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ പൊറിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കണ്ടല്ലൂര്‍ സഹകരണ ബാങ്ക്: ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്

കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ ഇനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത് ശരിവച്ച് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത ഇടപാടുകള്‍ വഴി ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഭരണസമിതി അംഗങ്ങളടക്കമുളള ഉത്തരവാദികളില്‍നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 
സ്വര്‍ണപ്പണയ വായ്പയില്‍ ക്രമക്കേട് നടന്നതായുള്ള ഇടപാടുകരാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്തതായി കള്ള ഒപ്പിട്ട് വ്യാജ രേഖകളുണ്ടാക്കി, പലിശ ഇളവ് നല്‍കിയതായി രേഖ ചമച്ചു, തുടങ്ങിയവയായിരുന്നു പരാതികള്‍. സ്വര്‍ണപ്പണയ വായ്പയില്‍ നിയമപരമായി ഈടാക്കേണ്ട പലിശ ഈടാക്കിയില്ല, പിഴ‌പ്പലിശ ഒഴിവാക്കി, വായ്പയ്ക്ക് ഈടായി വച്ചിരുന്ന ഉരുപ്പടികള്‍ നിയമ വിരുദ്ധമായി ലേലം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തു, ബാങ്കിന്‍റെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ പലിശ നിരക്ക് തിരുത്തി എന്നിങ്ങനെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ ഉരുപ്പടികള്‍ തിരികെ എടുക്കാന്‍ വന്നപ്പോള്‍ നേരത്തേ വാങ്ങിയെടുത്തതായ വ്യാജരേഖ കാണിച്ചുവെന്ന ഇടപാടുകാരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പണയം വച്ച ഉരുപ്പടികള്‍ തരം തിരിച്ചത് പ്രസിഡന്റിന്‍റെ സാന്നിധ്യത്തിലാണ്. എന്നാല്‍ സെക്രട്ടറിയുടെ തലയില്‍ വച്ച് കയ്യൊഴിയുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലേലം ചെയ്ത ഉരുപ്പടികളുടെ എണ്ണം ഒരു ലിസ്റ്റില്‍ 433 എന്നും മറ്റൊന്നില്‍ 34 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍, ഇല്ലാത്ത സ്വര്‍ണം നല്‍കിയതായും കണ്ടെത്തി.

വിനയകുമാർ പി .കെ :KCEF സംസ്ഥാന പ്രസിഡണ്ട്

സഹകരണ മേഖലയിലെ സർവീസ് സംഘടനയായ KCEF ന്റെ സംസ്ഥാന പ്രസിഡന്റ് ആയി  ചെറുവത്തൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം.ഡി  വിനയകുമാർ പി.കെ  യെ തിരഞ്ഞെടുത്തു. 1985  ൽ സർവീസിൽ കയറിയ കാസർഗോഡ് സ്വദേശിയായ  വിനയകുമാർ മുൻപ് KCEF ന്റെ താലൂക്ക് സെക്രട്ടറി ,ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി ,വൈസ്.പ്രസിഡൻറ് ,ട്രഷറർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരൂര്‍ സഹകരണ ബാങ്ക്: പൂമല ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : തിരൂര്‍ സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പൂമല ബ്രാഞ്ച് ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഇപ്പോള്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും സമഗ്രമായ നിയമ ഭേദഗതിക്ക് കരട് രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടുള്ള കുറ്റമറ്റ സംവിധാനം സഹകരണ മേഖലയില്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് കൗണ്ടര്‍, പി.എ തങ്കപ്പന്‍ സ്മാരക ഹാള്‍, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സേവിയര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനായി. എം എം വര്‍ഗീസ്, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍, ബാങ്ക് പ്രസിഡന്റ് എ എന്‍ കൃഷ്ണകുമാര്‍, ഡയറക്ടര്‍ എ റെജിരാജ്, സെക്രട്ടറി കെ.ബി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം തൈവമക്കള്‍ സംഘത്തിന്റെ നാടന്‍ പാട്ട് അരങ്ങേറി.



സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ പരമ്പര തുടരുന്നു - ഭാഗം : 6

വൈവിധ്യവത്കരണം സഹകരണ മേഖലയിൽ വളരെ അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.  വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാനും കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്ത സാധ്യതയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സഹകരണ മേഖലയിൽ വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് പല വൈവിധ്യവത്കരണ പദ്ധതികളും മുന്നോട്ടു പോകുന്നതിന് തടസ്സമായി വരുന്നത്.
            ഈ വിഷയത്തെ കുറിച്ച് നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി  വിജയം വരിച്ച  കേരളത്തിലെ ശ്രദ്ധേയമായ  ബാങ്കുകളിലൊന്നായ ഒക്കൽ  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി 15 വർഷക്കാലം പ്രവർത്തിച്ച  പ്രമുഖ സഹകാരി കെ .ഡി  ഷാജി പറയുന്നു.
വൈവിധ്യവത്കരണം അനിവാര്യമായ ഒന്നാണ്.  സഹകരണ മേഖലയിൽ  മാത്രമല്ല എല്ലാ മേഖലകളിലും വേണ്ടതാണ്. ജനാധിപത്യത്തിന്റെ  എല്ലാ സൗകര്യങ്ങളും, അധികാര വികേന്ദ്രീകരണവും, സമ്പന്നതയുമുള്ള, ലോകത്തു തന്നെ നല്ലൊരു നാട്ടിൽ ജീവിക്കുന്ന നമ്മൾ നിലവിലുള്ള എല്ലാ സാധ്യതകളുടെയും  അടുത്ത ഘട്ടത്തിലേക്ക്  കടക്കണം, ഇല്ലെങ്കിൽ മുരടിച്ചു പോവും.
സർക്കാർ സംവിധാനങ്ങളിലൊക്കെ ഇക്കാര്യത്തിൽ കുറെ കൂടി വേഗത വേണമെന്നാണ് എന്റെ അഭിപ്രായം. വേഗത്തിൽ കാര്യങ്ങൾ ചെയ്തു തരുന്നതിനുള്ള നടപടികൾ ഡിപ്പാർട്മെൻറിന്റെ ഭാഗത്തു നിന്നുണ്ടാകണം. സഹകരണ സ്ഥാപനം ചെയ്യുമ്പോൾ മറ്റു ബിസിനസുകാർ ചെയ്യുന്നതുപോലെ തുടക്കം തന്നെ ലാഭമുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ആവശ്യമാണ്. സഹായം ലഭിക്കുന്നുണ്ട്, ഞങ്ങളുടെ ബാങ്കിന് തന്നെ അമ്പത് ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. നന്നായി ഉപയോഗപ്പെടുത്തുന്നവർക്ക് പണം കിട്ടിയാൽ അത് സമൂഹത്തിനും ഗുണമായിട്ട് വരും.

പദ്ധതികൾക്ക് അനുമതി കിട്ടാനും മറ്റും ചില പരിമിതികളും ബുദ്ധിമുട്ടുകളും വരുന്നുണ്ട്. ചില നിയമ വ്യവസ്ഥകൾ കുറച്ചു കൂടി ലളിതമാക്കിയാൽ നന്നാകും. ഇതിനെല്ലാമപ്പുറത്ത്, സഹകരണ മേഖലയിലെ എന്റെ  17 വർഷത്തെ അനുഭവത്തിൽ പറയുകയാണെങ്കിൽ  ഭരണ സമിതി ജനാധിപത്യപരവും സത്യസന്ധവുമായിരിക്കണം. മികച്ച പ്രവർത്തനം  കാഴ്ചവെക്കണം. സെക്രട്ടറി മുതൽ ഉദ്യോഗസ്ഥ തലത്തിലുള്ളവർ ഇതിനൊപ്പം ചേർന്ന് ഒരു ടീമായി രൂപപ്പെട്ടാൽ ഏതു കാര്യവും നമുക്ക് ഏറ്റെടുക്കാൻ കഴിയും.വൈവിധ്യവത്കരണത്തിന് നിരവധി സാധ്യതകളുണ്ട്.  സഹകരണ സംഘങ്ങൾ ഇപ്പോൾ കാർഷിക മേഖലയിലും ഇടപെടുന്നുണ്ട്. ഇത് സമൂഹത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഞങ്ങൾ കഴിഞ്ഞ 4  വർഷമായി നെൽ കൃഷി ചെയ്യുന്നുണ്ട്.മറ്റൊരിടത്ത് കൊണ്ടുപോയാണ് നെല്ല്കുത്തി കൊണ്ടു വരുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഞങ്ങളുടെ അടുത്ത പദ്ധതി സ്വന്തം നിലയിൽ ഫാക്ടറി തുടങ്ങുക എന്നതാണ്. അതിനു വേണ്ടി നബാർഡിന്റെ  ഒരു ശതമാനം പലിശയിലുള്ള  വായ്‌പ ലഭ്യമാക്കിയിട്ടുണ്ട്.സഹകരണ ബാങ്കുകളിലെ ജനപ്രതിനിധികൾ കച്ചവടം ചെയ്തു പരിചയമുള്ളവരല്ല. അതുകൊണ്ട് തന്നെ ആ മേഖലയിൽ  പരിചയ സമ്പന്നതയുള്ളവരുടെ  സേവനം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.ഉദാഹരണമായി, ഒക്കൽ സഹകരണ ബാങ്ക്  സ്വന്തമായി ഒരു കൃഷി ഓഫീസറെ വെച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി വരുത്തി അത്തരം കാര്യങ്ങളൊക്കെ ഡിപ്പാർട്മെൻറ് ചെയ്തു തരുന്നുണ്ട്.കാലത്തിനനുസരിച്ച് സഞ്ചരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, ടീം ആയി പ്രവർത്തിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈവിധ്യവത്ക്കരണം കൊണ്ട് അത്ഭുതങ്ങൾ നടത്താൻ സഹകരണ സംഘങ്ങൾക്ക് സാധിക്കും, ഉറപ്പ്.

ആലങ്ങാട് സഹകരണ ബാങ്ക്: കാര്‍ഷിക ശില്പശാല നടത്തി

ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് കാര്‍ഷിക ശില്പശാല നടത്തി. കൊടുവഴങ്ങ ഹെഡ്ഡാഫീസ് ഹാളില്‍ നടന്ന ശില്പശാലയില്‍ നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ അജീഷ് ബാലു, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി എന്നിവര്‍ ക്ലാസെടുത്തു. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് മധു ചെമ്പേരി പറഞ്ഞു. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. നബാര്‍ഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി സഹകരണ ബാങ്കുകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് , ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, കര്‍ഷകസംഘം പ്രതിനിധി എം കെ ബാബു, നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ ആര്‍ ഷാജിത, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയില്‍, കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി ഹരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആലങ്ങാട് സഹകരണ ബാങ്ക് സെക്രട്ടറി ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.ഭരണ സമിതി അംഗം ബി. പി ശിവൻ സ്വാഗതവും ബിസ്റ്റിൻ നന്ദിയും പറഞ്ഞു.

സഹകരണ ജീവനക്കാരുടെ സേവന ചട്ടങ്ങൾ തയ്യാറാക്കൽ : കമ്മിറ്റി രൂപീകരിച്ചു

സഹകരണ ജീവനക്കാർക്ക് മാത്രമായി സേവന ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കി. അഡീഷണൽ സെകട്ടറി (റിട്ട. ധനകാര്യ വകുപ്പ് ) സി.എസ് ശ്രീജ, സഹകരണ സംഘം  അഡീഷണൽ രജിസ്ട്രാർ(റിട്ട)  കെ സജാദ് , ഇ എം സെക്ഷൻ അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ബിന്ദു എന്നിവരാണ് അംഗങ്ങൾ.

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു


കൃഷിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക്‌



തുടക്കം മുതൽ  കർഷകനും കൃഷിക്കും ഒപ്പമാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്.  കർഷകർക്ക്  സഹായം  നൽകുന്നതോടൊപ്പം കൃഷി നടത്താനുംബാങ്ക്‌ മുന്നിട്ടിറങ്ങി. ബാങ്കിന്റെ കാർഷിക പദ്ധതികൾ നാടിന് ഗുണകരമായതോടെ യുവതലമുറയെ  കൃഷിയിലേക്ക് ആകർഷിച്ച്‌ വിജയം ചരിത്രമാക്കുകയാണ് ബാങ്ക്‌.
വടക്കൻ പറവൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അധികം കണ്ടുപരിചയിക്കാത്ത കൃഷികളിലാണ് ബാങ്ക് കൈവച്ചത്. പൊക്കാളികൃഷി, കര നെൽകൃഷി,  ഓര് വെള്ളം കയറ്റിയുള്ള മത്സ്യ കൃഷി, ഡയറി ഫാമും ഉപ ഉത്പന്നങ്ങളുടെ വിപണനവും എല്ലാം നാട്ടിൽ  കൃഷിയും സംരഭകത്വവും വളർത്തി. വിത്തു  മുതൽ വിപണി വരെ ഓരോ ഘട്ടത്തിലും  പങ്കാളികളാവുന്നവരുടെ വലിയൊരു കാർഷിക കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലും ബാങ്ക് അഭിമാനിക്കുകയാണ്.

പൊക്കാളി കൃഷിയിലൂടെ ശ്രദ്ധ നേടിയ ബാങ്കിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എക്സിബിഷനുകളിലും കാർഷിക ഉത്സവങ്ങളിലും താരമാണിന്ന്.

കാർഷിക ലോൺ, കർഷകർക്കുവേണ്ട വിത്ത്, തൈകൾ, വളം, പണിയായുധങ്ങൾ, ക്ഷീരകർഷകർക്ക് കറവ ഉപകരണങ്ങൾ തുങ്ങിയവ കുറഞ്ഞ നിരക്കിലും സൗജന്യമായും നൽകിയാണ് ബാങ്ക് തുടക്കകാലത്ത് കർഷകർക്ക് കൈതാങ്ങായത്. ഇന്ന് കർഷകർക്ക് സഹായം നൽകുന്നതോടൊപ്പം മൂന്നര വർഷത്തോളമായി പൊക്കാളി, കരനെൽകൃഷിയും ബാങ്ക് നേരിട്ട് നടത്തുന്നു. പൂയപ്പിള്ളി 60 കെട്ട് പാടത്ത് ആറ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്കിന്റെ നേതൃത്വത്തിൽ വർഷം തോറും നെൽ കൃഷി നടത്തുന്നത്. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെ തൊഴിലാളികളെ വച്ചാണ് ചെയ്യുന്നത്. ബാങ്കിന്റെ ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അറുപതോളം തൊഴിലാളികളും  ഇതിൽ പങ്കാളികളാകുന്നു.

ബാങ്ക് കൃഷി ചെയ്ത നെല്ലും കർഷകരിൽ നിന്നും  വില കൊടുത്തു വാങ്ങുന്ന നെല്ലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണിയിലെത്തിക്കുന്നത്. ഫാർമേസ് എന്ന ബ്രാൻഡിൽ ബാങ്കിന്റെ കോപ് മാർട് വിപണനകേന്ദ്രത്തിലൂടെ ലഭ്യമാക്കുന്ന  പൊക്കാളി അരിയും ഉപ ഉത്പന്നങ്ങളായ അവൽ, പുട്ടുപൊടി എന്നിവയും ഇതിനകം വിപണി പിടിച്ചടക്കിക്കഴിഞ്ഞു .   ഇവ കൂടാതെ കർഷകരിൽ നിന്നും ശേഖരിക്കുന്ന കുടംപുളി, വാളൻപുളി, ചിപ്സ്, അച്ചാറുകൾ, കൂവപ്പൊടി എന്നിവയ്ക്കും ബാങ്ക് വിപണിയൊരുക്കുന്നു.  എക്സിബിഷനുകളിലും ജൈവ കാർഷിക ഉത്സവങ്ങളിലും ഫാർമേസ് ഉത്പ്പന്നങ്ങൾക്ക് വൻ ഡിമാൻറാണ്.



മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന  പച്ചക്കറി കർഷകരുടെ  അറുപതോളം  ഗ്രുപ്പുകളുണ്ടാക്കി കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞത്  വടക്കേക്കര ബാങ്കിന്റെ കാർഷിക വികസന പ്രവത്തനങ്ങളിലെ  നാഴികകല്ലാണ്. 6 -7 പേരടങ്ങിയ ഗ്രുപ്പുകൾക്ക് ഇങ്ങനെ വരുമാനം കണ്ടെത്താനാക്കുന്നത് ബാങ്കിന്റെ വിജയമാണ്.
 പീച്ചി, വഴുതന, വെണ്ട, കുമ്പളം, തക്കാളി, വെള്ളരി, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.   ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന  കാർഷിക സേവനകേന്ദ്രവും ഹൈ ടെക് നഴ്സറിയുമായ അഗ്രി ഹബ് കർഷകരുടെ ആവശ്യങ്ങൾ  അറിഞ്ഞു നിറവേറ്റുന്നു. കർഷകർക്ക് വേണ്ട വിത്ത്, വളം, പണിയായുധങ്ങൾ, പോളി ഹൌസിലൂടെ ഉത്പാദിപ്പിച്ച തൈകൾ, മണ്ണുത്തിയിൽ നിന്നും എത്തിക്കുന്ന ഗുണമേന്മയുള്ള തൈകൾ എന്നിവ അഗ്രി ഹബ്ബിലൂടെ ലഭ്യമാക്കിവരുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ നൽകിയും കോപ് മാർട്ടിലൂടെ ഉത്പ്പന്നങ്ങളുടെ വിപണി ഒരുക്കിയും ബാങ്ക് കർഷകർക്ക് താങ്ങാകുന്നു.

പ്രദേശത്തെ മൽസ്യ കൃഷിയുടെ സാധ്യത മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കൂട്ടം കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയായി. മൂന്നു ഗ്രുപ്പുകൾ ഇത്തരത്തിൽ ഓര് വെള്ളം കയറ്റിയുള്ള മത്സ്യകൃഷി ചെയ്തു വിജയം കണ്ടെത്തി. തിലോപ്പിയ മീനാണ്  പ്രധാനമായും കൃഷി ചെയ്തത്. കൃഷിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ലോൺ, മത്സ്യ കുഞ്ഞുങ്ങൾ, തീറ്റ എന്നിവ  നൽകിയും ബാങ്ക് സഹായമൊരുക്കുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് ആരംഭിച്ച കളരിക്കൽ ഡയറി ഫാം യുവ കർഷകർക്ക് മാതൃകയാണ്. ചിറ്റാട്ടുകര-പൂയപ്പിള്ളി പ്രദേശത്തെ യുവാക്കളുടെ സ്വാശ്രയ സംഘമാണ് കളരിക്കൽ ഡയറി ഫാം നടത്തുന്നത്. പദ്ധതിക്കുവേണ്ട സാമ്പത്തിക സഹായം നൽകിയും ഉൽപ്പന്നങ്ങളുടെ  വിപണി ഒരുക്കിയും ബാങ്ക് ഒപ്പം നിൽക്കുന്നു. കൂടാതെ  ഓരോ വീട്ടിലും ഓരോ കോഴിക്കൂട് എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് മുട്ടക്കോഴി വളർത്തുന്നതിന്  പ്രോത്സാഹനമായി  മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു.


 കോവിഡ് കാലത്ത് ഓണത്തോടനുബന്ധിച്  ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി അതിജീവനത്തിന്റെ  വേറിട്ട മുഖമായി മാറി. തളർച്ചയിലും പിന്നോട്ട് പോകാതെ പുതിയ സാധ്യത കണ്ടെത്തി കർഷകരെയും കൃഷിയെയും ചേർത്ത് പിടിച്ച് വിജയം കൊയ്യാനായത് മറ്റൊരു നേട്ടം. 'സുസ്മിതം ' എന്ന പേരിൽ നടത്തിയ ചെണ്ടുമല്ലി കൃഷി നൽകിയ വിജയം കർഷകർക്ക് വലിയ പിന്തുണയും  ആത്മവിശ്വാസവുമാണ് നൽകിയത്.  80 ഗ്രോ ബാഗുകളിലായി ബാങ്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും മറ്റ് സ്ഥലങ്ങൾ കണ്ടെത്തി കർഷക ഗ്രുപ്പുകളും കൃഷി നടത്തിയതും  വിജയകരമായി.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയ്ക്ക് കരുത്താവാൻ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുന്നോട്ട്.

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്ലാസ് നടത്തി

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളിലെ ആദ്യകാല ജീവനക്കാര്‍ സംഘത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഇന്ന് നിരവധി സംഘങ്ങളിലും ബഹുഭൂരിപക്ഷം പേരും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് അഴിമതിക്ക് ഇടമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡന്റ് കെ ബി ജയപ്രകാശ് അധ്യക്ഷനായി. നബാഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ക്ലാസെടുത്തു.വൈവിധ്യവത്കരണം ഇന്നത്തെ കാലത്ത് സഹകരണ മേഖലയിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണമേഖലയിൽ  വിപ്ലവകരമായവൈവിധ്യവൽക്കരണത്തിലൂടെ  വിപ്ലവകരമായ  മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നബാർഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെ സംഘങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ സമീപിണ്ടേതുണ്ട്. സംഘങ്ങളെ വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനായി  പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും  മധു ചെമ്പേരി പറഞ്ഞു.സര്‍വ്വീസില്‍ നിന്നും വിരമിച്ച പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി
എം.പി വിജയന്‍, കൊങ്ങാരപ്പിള്ളി ഫാർമേഴ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം. ഡി അബ്ദുൾ ഹക്കീം
എന്നിവരെ ചടങ്ങിൽ ആദരിച്ചു.


തിരൂർ സഹകരണ ബാങ്ക് : പൂമല ബ്രാഞ്ച് ഉദ്ഘാടനം

തൃശൂർ : തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പൂമല ബ്രാഞ്ച് ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സേവിയർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാങ്കിങ് കൗണ്ടർ ഉദ്‌ഘാടനം മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കും.
പി.എ തങ്കപ്പൻ സ്മാരക ഹാൾ  ഉദ്‌ഘാടനം എം എം വർഗീസും  സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്‌ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം.കെ കണ്ണനും നിർവ്വഹിക്കും.
ബാങ്ക് പ്രസിഡൻറ്  എ എൻ കൃഷ്ണകുമാർ സ്വാഗതവും   സയറക്ടർ എ റെജിരാജ് നന്ദിയും പറയും. സെക്രട്ടറി കെ.ബി പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കും. 
യോഗാനന്തരം തൈവമക്കൾ അവതരിപ്പിക്കുന്ന  നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പൊക്കാളി കൃഷി ആരംഭിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു,  ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫ്,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗങ്ങൾ, കർഷക തൊഴിലാളികൾ  തുടങ്ങിയവർ പങ്കെടുത്തു

സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാർക്ക് പ്രമോഷന് വേണ്ടി പരിശീലനം

പ്രാഥമിക കാർഷിക  സഹകരണസംഘങ്ങളിൽ സബ് സ്റ്റാഫ്  വിഭാഗത്തിൽ ജോലിചെയ്യുന്ന  ജീവനക്കാർക്ക്  തങ്ങളുടെ  പ്രമോഷന്  അർഹത നേടുന്നതിന്  വേണ്ടിയുള്ള  മൂന്നുദിവസത്തെ  പരിശീലനം 2022 ജൂൺ 22 മുതൽ 24 വരെ തീയതികളിൽ ACSTI ൽ വെച്ച് നടക്കുന്നു. ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്  ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ACSTI യുടെ  വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും, നിശ്ചിത ഫീസ്  അക്കൗണ്ടിലേക്ക് അടക്കുകയും ചെയ്യേണ്ടതാണ്.  

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്‌ളാസ് നാളെ

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പഠന ക്ലാസ് നടത്തും. നാളെ (ജൂൺ 18) ഉച്ചയ്ക്ക് രണ്ടിന് പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുക്കും. നബാഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുക്കും.  സർവ്വീസിൽ നിന്നും വിരമിച്ച, സംഘത്തിന്റെ മുൻ പ്രസിഡന്റുമാരായ വി.എ അബ്ദുൾ ഹക്കീം, എം.പി വിജയൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

കാർഷിക ശില്പശാലയും നബാർഡ് പദ്ധതികളുടെ വിശദീകരണവും

ആലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ വിവിധ പദ്ധതികളെ വിശദീകരിക്കുന്നതിനും ,കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക്   ബാങ്കിന്റെ കൊടുവഴങ്ങ ഹെഡ് ഓഫീസ് ഹാളിൽ വെച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നബാർഡ് ജില്ലാ വികസന ഓഫീസർ അജീഷ് ബാലു, ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്‌ളാസുകൾ നയിക്കും.
ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ് പി. എം മനാഫ്, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ, അസി. രജിസ്ട്രാർ എ. ആർ ഷാജിത, കൃഷി ഓഫീസർ ചിന്നു ജോസഫ്, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജി ഹരി, കർഷക സംഘം പ്രതിനിധി, എം. കെ ബാബു തുടങ്ങി കാർഷിക സഹകരണ രംഗത്തെ പ്രമുഖർ പങ്കെടുക്കും

എം.ബിനോയ്കുമാർ: സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എം .ബിനോയ്കുമാർ നിയമിതനായി കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടറായി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സഹകരണ വകുപ്പിൽ സഹകരണ അഡീഷണൽ രജിസ്ട്രാർ ആയി വിരമിച്ച എം .ബിനോയ് കുമാർ കോട്ടയം മണർകാട് സ്വദേശിയാണ്.

ടീം കോ-ഓപ്പറേറ്റീവിന്റെ പുതിയ ഓഫീസ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവിന്റെ തൃശൂരിലെ പുതിയ ഓഫീസ് തിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് ,ജീവനക്കാരൻ ഷിന്റോ ലാസർ എന്നിവർ സന്ദർശിച്ചു .ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,സഹകരണ രംഗം ന്യൂസ് ചീഫ് എഡിറ്റർ പി.കെ പ്രിയ ,സജീഷ് കുട്ടനെല്ലൂർ ,അനീഷ .എം. ഹിന്ദ്, ആര്യ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതിയ ഓഫീസ് തൃശൂർ നഗരത്തിൽ കോട്ടപ്പുറം രാഗമാലികാപുരത്തുള്ള  ഇ൦പീരിയൽ അപ്പാർട്ട്മെൻറ്സിലാണ് പ്രവർത്തിക്കുന്നത്.   

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : പഠന ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. കാക്കൂർ  സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. നബാർഡ് പദ്ധതികളെക്കുറിച്ചും  എസ് ആർ എഫ് പദ്ധതികളെക്കുറിച്ചും കേരള ബാങ്ക് പ്രതിനിധികളായ ഷാജി സക്കറിയ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് റിപ്പോർട്ടിനെക്കുറിച്ചും ഡി പി ആർ തയ്യാറാക്കുന്നതിനെപ്പറ്റിയും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുത്തു.  സഹകാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും സംബന്ധിച്ച് സഹകരണ വകുപ്പ് ജൂനിയർ ഇൻസ്പെക്ടർ ശ്യാം കൃഷ്ണൻ ക്ലാസെടുത്തു.

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : അർദ്ധ ദിന പഠന ക്ലാസ്

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇന്ന് അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിക്കും. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ അധ്യക്ഷനാകും. സഹകരണ മേഖലയും വൈവിധ്യവൽക്കരണവും എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസ്സെടുക്കും. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും എന്ന വിഷയങ്ങളിലും ക്ലാസ് നടക്കും.

വടകര സർക്കിൾ സഹകരണ യൂണിയൻ: ആസ്ഥാന മന്ദിരം ഉദ്ഘാടനം

വടകര സർക്കിൾ സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം 'സഹകരണ ഭവൻ' ഉദ്ഘാടനം നാളെ (ജൂൺ 14 ) രാവിലെ 10.30 ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. വടകര നാഷണൽ ഹൈവേ ലിങ്ക് റോഡ് ജംഗ്ഷന് സമീപത്ത് രണ്ട് നിലകളിലായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്. കെ.കെ രമ എം.എൽ.എ അധ്യക്ഷയാകും. കെ.മുരളീധരൻ എം.പി വിശിഷ്ടാഥിതിയാകും. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ബി.സുധ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സഹകരണ സന്ദേശം നൽകും. കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ , ഇ.കെ വിജയൻ എം.എൽ.എ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു, കോഴിക്കോട് ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) വി.വിജയൻ എന്നിവർ നിക്ഷേപ സമാഹരണവും അവാർഡ് വിതരണവും നടത്തും. യു എൽ സി സി ചെയർമാൻ രമേശൻ പാലേരി മുൻകാല സഹകാരികളെ ആദരിക്കും. സി.കെ നാണു മുൻ എം.എൽ. എ , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ , മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


ടീം കോ-ഓപ്പറേറ്റീവ് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി

ടീം കോ-ഓപ്പറേറ്റീവ് തൃശൂർ കോട്ടപ്പുറം രാഗമാലിക പുരത്ത് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. കേരളാ കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ ഡോ. പി. അഹമ്മദ് ആശംസയറിയിച്ചു. ടീം കോ-ഓപ്പറേറ്റീവിന്റെ ഉപഹാരം ഡോ. ജോർജ് തോമസ് ഡോ.പി അഹമ്മദിന് സമർപ്പിച്ചു. തിരൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് കുമാർ, സ്റ്റാഫ് ഷിന്റോ ലാസർ, സഹകരണരംഗം ന്യൂസ് എഡിറ്റർ പി.കെ പ്രിയ, കോർഡിനേറ്റർ സജീഷ്, അനീഷ, ആര്യ, ശ്യാം, ലളിതാംബിക വിയ്യൂർ, നിതിൻ സതീശൻ എന്നിവരും പങ്കെടുത്തു.

വൈവിധ്യവത്കരണം : മേൽനോട്ടവും നിയന്ത്രണവും അത്യാവശ്യമാണ്

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ പരമ്പര തുടരുന്നു . ഭാഗം: 5

   കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടിയ  തൃശൂർ ജില്ലയിലെ മാളയ്ക്ക് സമീപം  ചെയ്യുന്ന വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി  ഇ .ഡി സാബു സംസാരിക്കുന്നു
 
സഹകരണ മേഖലയിൽ വൈവിധ്യ വത്കരണം നടത്തുമ്പോൾ ആദ്യം വേണ്ടത് ഫീസിബിളായ നല്ല ഒരു പ്രൊജക്റ്റ് ആണ് .പലപ്പോഴും ആ പ്രൊജക്റ്റിനു രൂപം കൊടുക്കുമ്പോൾ  ,അതിനു വേണ്ട സാങ്കേതിക പരിജ്ഞാനം  ഉള്ള ആളുകൾ ഇല്ല എന്നുള്ളതാണ്ഒരു പ്രധാന പ്രശ്നം.
പലപ്പോഴും പ്രൊജക്റ്റുകൾ റിപ്പീറ്റ് ചെയ്യപ്പെടുന്നു .ഒരു സംഘം ചെയ്യുന്ന പ്രോജക്റ്റുകൾ തന്നെ മറ്റു സംഘങ്ങളും അനുകരിക്കുന്ന രീതിയാണ് കൂടുതലും കണ്ടു വരുന്നത്.
ഒരേ പോലുള്ള പ്രൊജക്റ്റുകൾ വിവിധ സംഘങ്ങൾ ചെയ്യുമ്പോൾ വൈവിധ്യവത്‌കരണം എന്ന് പറയാനാകില്ല, ഒരേ ദിശയിലേക്ക് എല്ലാവരും സഞ്ചരിക്കുന്ന ഒരു രീതിയായി മാറും . അവർ തമ്മിലുള്ള മത്സരവും  കടുത്തതായിരിക്കും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പ്രധാനമായും  സഹകരണ  സ്റ്റോറുകളിലൂടെയാണ്   വിറ്റഴിക്കുന്നത്. അവിടെ വിവിധ സംഘങ്ങളുടെ തന്നെ ഒരേ പോലുള്ള പ്രൊഡക്ടുകൾ തമ്മിൽ   മത്സരം വന്നാൽ  ദോഷം ചെയ്യും.

   ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ മനസ്സിലാക്കി പ്രൊജക്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ  മുന്നോട്ടു വരണം. അത് പോലെ ഏതു പ്രൊജക്റ്റാണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുവാനുള്ള സംവിധാനവും  വേണം.
ഇപ്പോൾ സഹകരണ വകുപ്പ് അങ്ങനെ ഒരു  ശ്രമം ആരംഭിച്ചിട്ടുണ്ട് ഓരോ ജില്ലക്കും അനുയോജ്യമായ വിളകൾ കൊടുത്ത് വരുന്ന രീതി. പാലക്കാടിന് നെല്ല് തൃശൂരിന് വാഴ എന്നിങ്ങനെ, അതൊരു നല്ല തുടക്കമാണ്.
ഇ .ഡി സാബു
(സെക്രട്ടറി, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് )
      വൈവിധ്യവത്കരണത്തിന് കോ -ഓർഡിനേഷൻ പ്രധാനപ്പെട്ട ഘടകമാണ്.  ഡിപാർട്മെന്റ് തലത്തിൽ  ഇത്തരത്തിൽ  ബിസിനസ്സുകൾ ചെയ്യുന്ന സ്ഥാപനങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും അവർക്ക് സർവീസ് കൊടുക്കാനും  ഒരു സംവിധാനം സഹകരണ മേഖലയിൽ ജില്ലാ തലത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

     സംഘങ്ങൾ  ഒന്നിൽ കൂടുതൽ പ്രോഡക്റ്റുകൾ ചെയ്യുവാൻ ശ്രെമിക്കണം,ഒരു പ്രോജക്റ്റ് മാത്രം  ചെയ്യുമ്പോൾ അതിൽ നഷ്ടം ഉണ്ടായാൽ തന്നെ  മറ്റൊന്നിലൂടെ മാനേജ് ചെയ്യാൻ സാധിക്കും.  .പ്ലാൻ ഫണ്ടിൽ പദ്ധതി നടപ്പിലാക്കുമ്പോൾ അത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടോ  എന്ന് ഉറപ്പാക്കുവാനുള്ള സംവിധാനവും  ഉണ്ടാവണം. ആരും ശ്രെദ്ധിക്കാതെ വരുമ്പോൾ,  ബിസിനസിലെ പ്രശ്നങ്ങൾ കൂടി വരുമ്പോൾ  സ്വാഭാവികമായും സ്ഥാപനങ്ങൾ  അതിൽ നിന്ന് മാറിപ്പോകും. എത്ര വർഷം  പ്രവർത്തിക്കണം, എങ്ങനെ പ്രവർത്തിക്കണം, എത്ര  സെയിൽ ഉണ്ടാകണം എന്നൊക്കെ നിബന്ധനകൾ വെയ്ക്കണം.  അങ്ങനെ ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കണം വീണ്ടും പ്ലാൻ  ഫണ്ട് പോലുള്ള സഹായങ്ങൾ  അനുവദിക്കേണ്ടത്. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം.

സഹകരണ സ്ഥാപനങ്ങളെ  കൺസോർഷ്യം പോലെ   മറ്റൊരു ഇൻസ്റ്റ്യൂഷൻ ആയി  മാറ്റിയെടുക്കുന്ന സംവിധാനം നിലവിൽ ഉണ്ട്. ഇത് ദുരുപയോഗം  ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. കമ്പനിപോലെ  രജിസ്ട്രർ ചെചെയ്ത്  അതിലേക്ക് മാറുന്ന ഒരു സംവിധാനവും  ഉണ്ട്. ഇതിൽ  ഇൻവെസ്റ്റ് ചെയ്യുന്ന സ്ഥാപനം വേറെയും ഇമ്പ്ലിമെൻറ് ചെയ്യുന്ന സ്ഥാപനം വേറെയുമായി  രണ്ടു തരത്തിൽ  കാര്യങ്ങൾ പോകും.  ഓഡിറ്റിന്റെ സമയത്ത് ഇൻവെസ്റ്റ് ചെയ്ത സ്ഥാപനത്തിലെ കണക്കുകൾ പരിശോധിക്കാനോ  മോണിറ്റർ ചെയ്യാനോ  ഇവിടെ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ  ഒഴിവാക്കുന്നതായിരിക്കും നല്ലത്. മൈലപ്ര ഒക്കെ സംഭവിച്ചത് അതാണ്.  അവർ കമ്പനി രജിസ്ട്രർ ചെയ്തു, അവിടത്തെ  ഓഡിറ്റർക്കോ ഭരണ സംവിധാനങ്ങൾക്കോ സഹകരണ സ്ഥാപനങ്ങളിൽ  പോയി പരിശോധിക്കാൻ അനുവാദമില്ല. സഹകരണ സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള സംവിധാനങ്ങൾ കൂടി ഉണ്ടാകണം. എത്ര  രൂപ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്,   അത്രയും രൂപ കൃത്യമായി സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോ?, അതിന്റെ പലിശ കൃത്യമായി ഇൻവെസ്റ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോ എന്നൊക്കെ   പരിശോധിച്ചാൽ, പിന്നീട് കൂടുതൽ മുതൽ മുടക്ക് വരാത്തരീതിയിൽ  തടയിടാൻ  സാധിക്കും.
 
പിന്നെ പ്രൊഡക്റ്റിന്റെ വളർച്ചക്ക്  വലിയ രീതിയിലുള്ള പരസ്യം വേണം. ഒരു സംഘത്തിന് ഒരു പ്രൊഡക്റ്റിന് വേണ്ടി മാത്രം  ചിലപ്പോൾ പരസ്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. അപ്പോൾ ഒരു കോമൺ ബ്രാൻഡിംഗ് സംവിധാനം വേണം. ചെറിയ തുക സ്ഥാപനങ്ങളിൽ നിന്നും വാങ്ങി കോമൺ ബ്രാൻഡിംഗ് ചെയ്യണം.
പിന്നെ സഹകരണ സ്റ്റോറുകളിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രൊഡക്റ്റുകൾ വെക്കാൻ സാധിക്കണം. ജില്ലയിൽ 50 പ്രൊഡക്റ്റ് ഉണ്ടെങ്കിൽ ആ പ്രൊഡക്റ്റുകൾ മുഴുവനും സഹകരണ സ്ഥാപനങ്ങളിലൂടെ വില്പന നടത്താനുള്ള സംവിധാനം ഉണ്ടാവണം.വൈവിധ്യവത്കരണം പ്രസക്തമാണെങ്കിൽ തന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ  നഷ്ടം വരാൻ സാധ്യത ഉണ്ട്. വൈവിധ്യവത്കരണം സ്വന്തം പണം ഉപയോഗിച്ചല്ല ചെയ്യേണ്ടത്. ഇത്ര പണം മാത്രമേ എടുക്കാൻ കഴിയു എന്ന നിയന്ത്രണം നിയമപരമായി തന്നെ  ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം. വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറ്റി.സഹകരണ വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെയും സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫീസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അഭിമാനാര്‍ഹമായ ചരിത്ര നിമിഷമാണിത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും സമ്പൂര്‍ണമായി ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകളിലെ ഭവന വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കു നല്‍കുന്ന ഭവന വായ്പയുടെ ഉയര്‍ന്ന പരിധി ഇരട്ടിയായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പരിധി 11 വര്‍ഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വര്‍ഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ നിക്ഷേപം അനുസരിച്ചാണ് പരിധിയിലെ വ്യത്യാസം. വാണിജ്യ, റിയല്‍ എസ്റ്റേറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് വായ്പ നല്‍കാനും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  പാര്‍പ്പിട-ഇതര പദ്ധതികള്‍ക്ക് അനുമതിയില്ല. എന്നാല്‍ സംയോജിത പാര്‍പ്പിട പദ്ധതികളില്‍ മൊത്തം വിസ്തീര്‍ണത്തിന്റെ 10 ശതമാനത്തില്‍ താഴെ ഷോപ്പിങ് കോംപ്ലക്‌