സഹകരണരത്നം സഹകരണ റിയാലിറ്റി ഷോ ചരിത്രത്തിന്റെ ഭാഗമായി

ലോകത്തിലാദ്യമായി ടീം കോ - ഓപ്പറേറ്റീവ് തൃശൂർ കില ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണരത്നം 2024 സഹകരണ റിയാലിറ്റി ഷോ കേരളത്തിലെ സഹകരണ മേഖലയുടെ നേർക്കാഴ്ചയായി. വ്യത്യസ്തത കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച സഹകരണരത്നം റിയാലിറ്റി ഷോ സഹകരണ ബാങ്കുകളുടെ ബാങ്കിങ് ഇതര പ്രവർത്തനങ്ങളുടേയും സാമൂഹിക ഇടപെടലിന്റേയും തുറന്നു കാട്ടൽ കൂടിയായി. നാടിന്റെ ചാലകശക്തികളായ സഹകരണ ബാങ്കുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിപാടിയിൽ അനാവരണം ചെയ്തത്. സംസ്ഥാനതലത്തിൽ 125 സഹകരണ ബാങ്കുകളെ ആദ്യഘട്ടത്തിൽ റിയാലിറ്റി ഷോയിലേക്ക് പരി​ഗണിച്ചിരുന്നു. അതിൽ നിന്നും തെരെഞ്ഞെടുത്ത 21 മികച്ച മാതൃകാ സഹകരണ ബാങ്കുകളാണ് ഫൈനൽ മെ​ഗാ പ്രോ​ഗ്രാമിൽ മാറ്റുരച്ചത്. പട്ടാമ്പി സർവീസ് സഹകരണ ബാങ്ക്, പനയാൽ സർവീസ് സഹകരണ ബാങ്ക്, മടിക്കൈ സർവീസ് സഹകരണ ബാങ്ക്, ചെക്യാട് സർവീസ് സഹകരണ ബാങ്ക്, മൊറാഴ - കല്ല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക്, മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്, മങ്കട സർവീസ് സഹകരണ ബാങ്ക്, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്, പെരുമണ്ണ സർവീസ് സഹകരണ ബാങ്ക്, ചാലക്കുടി ടൗൺ സഹകരണ ബാങ്ക്, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൊരട്ടി സർവീസ് സഹകരണ ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, തിരൂർ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, മീനങ്ങാടി സർവീസ് സഹകരണ ബാങ്ക്, പാപ്പിനിശ്ശേരി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നീ ബാങ്കുകളാണ് പങ്കാളികളായത്. ‌‌‌‌സഹകരണ മാതൃകകളും സഹകരണ പാഠങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കാനും പഠിക്കാനും സഹകരണരത്നം വേദിയായപ്പോൾ, ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനുമുള്ള അവസരമായും ഇത് മാറി. ഒപ്പം ഓരോ സഹകരണ ബാങ്കുകൾക്കും ഒട്ടേറെ അവസരങ്ങളും സാധ്യതകളും സഹകരണരത്നം റിയാലിറ്റി ഷോ തുറന്നു നൽകി. പരിപാടി ആദ്യം മുതൽക്കുതന്നെ അതിന്റെ  ആധികാരികതയും സുതാര്യതയും നിലനിർത്താൻ സംഘാടകർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. എസിഎസ്ടിഐ മുൻ ഡയറക്ടർ ബി.പി.പിള്ള, കൺസ്യൂമർഫെഡ് മുൻ എംഡിയും എസിഎസ്ടിഐ മുൻ ഡയറക്ടറുമായ ഡോ. എം.രാമനുണ്ണി, കണ്ണൂർ മുൻ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം.കെ.ദിനേശ് ബാബു, കേരള കാർഷിക സർവകലാശാല റിട്ട.പ്രൊഫസർ ഡോ.പി.അഹമ്മദ്, കില ഫാക്കൽറ്റി എം.രേണുകുമാർ എന്നിവർ ഉൾപ്പെട്ട വിദ​ഗ്ധ സംഘമാണ് റിയാലിറ്റി ഷോയ്ക്ക് മാർനിർദേശവും സാങ്കേതിക സഹായവും നൽകിയത്. ടീം കോ - ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് പി.കെ.പ്രിയ എന്നിവർ നേതൃത്വം നൽകി.

ബാങ്കുകളുടെ പ്രവർത്തനം നേരിട്ടു കണ്ട് മനസ്സിലാക്കുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളേജ്  ഓഫ് കോപ്പറേഷൻ ബാങ്കിങ് & മാനേജ്മെന്റ്, തക്ഷശില കോ-ഓപ്പറേറ്റീവ് കോച്ചിങ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എത്തിയിരുന്നു. കൂടാതെ ഒട്ടേറെ സഹകരണബാങ്കുകളും കാണികളായി. പങ്കെടുത്ത 21 സഹകരണബാങ്കുകൾക്കും നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ.രവീന്ദ്രനാഥ് മൊമന്റോയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. പരിപാടിയിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്,  മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് എന്നീ സഹകരണ ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
--

'സഹകരണരത്നം - 2024 ' സഹകരണ റിയാലിറ്റി ഷോയ്ക്ക് വിദഗ്ധരുടെ അഡ്വൈസറി ബോർഡ്

ടീം കോ-ഓപ്പറേറ്റീവും  സഹകരണരംഗം ന്യൂസും ചേർന്ന് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ സഹകരണ റിയാലിറ്റി ഷോ  'സഹകരണരത്‌നം - 2024' ന്റെ കാര്യക്ഷമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സഹകരണം, ബാങ്കിങ്ങ്, കാർഷികം എന്നി മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട അഡ്വൈസറി ബോർഡ്.    
 എ .സി .എസ്. ടി .ഐ.യുടെ മുൻ ഡയറക്ടർ ബി.പി. പിള്ള, കൺസ്യുമർ ഫെഡ് മുൻ എം.ഡിയും   എ .സി .എസ്. ടി.ഐ. മുൻ ഡയറക്ടറുമായ ഡോ . എം . രാമനുണ്ണി, സഹകരണ വകുപ്പ് മുൻ ജോയിന്റ് രജിസ്ട്രാറും  കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, കേരള സർവ്വകലാശാല റിട്ട. പ്രൊഫ. ഡോ. പി. അഹമ്മദ്,  ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. സീനിയർ മാനേജർ എം. ഫിലിപ്പ് മാത്യു, കില കൺസൾട്ടന്റ് ഫാക്കൽറ്റി രേണുകുമാർ എന്നിവരാണ് അഡ്വൈസറി ബോർഡ് അഗംങ്ങൾ. 
സഹകരണ റിയാലിറ്റി ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനു   പുറമെ, ആവശ്യമായ സാങ്കേതിക സഹായവും ഇവർ നൽകുന്നുണ്ട്‌. ഫെബ്രുവരി - 17ന്   തൃശ്ശൂർ കില ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. മികച്ച സഹകരണ ബാങ്കുകളെ പൂർണ്ണമായും അനാവരണം ചെയ്യുന്ന റിയാലിറ്റി ഷോ, കേരളത്തിലെ സഹകരണ മേഖലയുടെ നേർകാഴ്ചയാകും.

ലോകചരിത്രത്തിൽ ആദ്യമായി സഹകരണറിയാലിറ്റിഷോ

ടീം കോ-ഓപ്പറേറ്റീവും സഹകരണരംഗം ന്യൂസും ചേർന്ന്  ലോകചരിത്രത്തിലും സഹകരണചരിത്രത്തിലും ആദ്യമായി സംഘടിപ്പിക്കുന്ന 'സഹകരണരത്‌നം - 2024' സഹകരണറിയാലിറ്റി ഷോയുടെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. സർക്കാർ സ്‌ഥാപനമായ കില ഓഡിറ്റോറിയത്തിൽ, ഫെബ്രുവരി - 17 നാണ് പ്രോഗ്രാം. ആദ്യം തൃശ്ശൂർ ടൗൺഹാളിൽ നടത്താനിരുന്ന പ്രോഗ്രാം, മികച്ച പ്രതികരണം പരിഗണിച്ച് കില ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
 
 സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഈ മെഗാ പ്രോഗ്രാമിൽ പ്രാഥമികഘട്ടത്തിൽ 120 - ബാങ്കുകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിൽനിന്ന് ഷോർട്ട്  ലിസ്റ്റ്  ചെയ്ത  30 - ബാങ്കുകളാണ് വേദിയിലെത്തുന്നത്. നാടിന്റെ  ചാലകശക്തികളായ സഹകരണ ബാങ്കുകൾ ഓരോ നാട്ടിലും വൈവിധ്യമാർന്ന മേഖലകളിൽ നടത്തിയ വിപ്ലകരമായ പ്രവർത്തനങ്ങളുടെ നേർകാഴ്ചയാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സഹകരണമേഖലക്ക് കരുത്തും ഉണർവും പകരുന്നതാണ് പരിപാടി. സഹകരണം, ബാങ്കിങ്, കാർഷികം എന്നീ മേഖലകളിൽനിന്നും റിട്ടയർ ചെയ്യ്തവർ ഉൾപ്പെട്ട വിദഗ്ധകമ്മിറ്റിയാണ് സഹകരണരത്‌നം റിയാലിറ്റി ഷോക്ക് മേൽനോട്ടം വഹിക്കുന്നത്.