കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ കെ.കെ വില്ല വ്യത്യസ്തമാകുന്നത് 'സഹകരണം' കൊണ്ടാണ്. മറ്റെങ്ങും സഹകരണമില്ലേ എന്നാണ് ചോദ്യമെങ്കില്‍ ജീവിതത്തിലും പ്രവര്‍ത്തിയിലും ഒരുപോലെ സഹകരണം മുറുകെ പിടിക്കുന്ന ഇവിടത്തെ ദമ്പതിമാര്‍ തന്നെ മറുപടി പറയും, സഹകരണമാണ് തങ്ങളുടെ ജീവശ്വാസമെന്ന്.
ഒളവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിണ്ട് കെ.കെ ജയപ്രകാശനും ഭാര്യ ഇരിങ്ങല്ലൂര്‍ പാലാഴി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.പ്രഭിതയും താമസിക്കുന്നത് കെ.കെ. വില്ല എന്ന ഈ സഹകരണ വീട്ടിലാണ്. ഭരണ സമിതി അംഗങ്ങളോ, ഔദ്യോഗികമായ ചൂടേറിയ ഭരണസമിതി ചര്‍ച്ചകളോ ഒന്നുമില്ലെങ്കിലും ഇവിടെ സഹകരണം സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
ഒമ്പത് വര്‍ഷമായി ഒളവണ്ണ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ജയപ്രകാശന്‍ അതിനു മുന്‍പ് അഞ്ച് വര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പെയിന്റിങ് ആര്‍ട്ടിസ്റ്റ് ജോലിയാണ് മുന്‍പ് ചെയ്തു കൊണ്ടിരുന്നത്. പറ്റുന്ന അവസരങ്ങളിലൊക്കെ ഇപ്പോഴും ചെയ്യാറുണ്ട്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 18 കോടി ഡെപ്പോസിറ്റ് ഉണ്ടായിരുന്ന ബാങ്കില്‍ ഇപ്പോ ഡെപ്പോസിറ്റ് 100 കോടി കവിഞ്ഞ സന്തോഷത്തിലാണ് ജയപ്രകാശന്‍. പ്രസിഡന്റ് എന്ന നിലയില്‍ താനും ഭരണസമിതി അംഗങ്ങളും ജീവനക്കാരോട് ഊഷ്മളമായ ബന്ധം സ്ഥാപിച്ചതാണ് ഈ നേട്ടത്തിന്റെ ഒന്നാമത്തെ കാരണമെന്ന് അദ്ദേഹം പറയുന്നു. പിന്നെ നാടിന്റെ സാമ്പത്തിക പുരോഗതിക്കും വഴിവെക്കുന്ന നിരവധി വൈവിധ്യവത്കരണ പദ്ധതികളും ഇപ്പോള്‍ ബാങ്കിന്റേതായുണ്ട്.
പ്രഭിത 2022 ജൂണ്‍ ഒന്ന് മുതലാണ് ഇരിങ്ങല്ലൂര്‍ പാലാഴി സഹകരണ ബാങ്കിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് .അതിനു മുന്‍പ് 14 വര്‍ഷം ഇതേ ബാങ്കില്‍ തന്നെ ജോലി ചെയ്തിട്ടുണ്ട്. 7 വര്‍ഷം ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് മറ്റൊരു ബാങ്കില്‍ പ്രസിഡന്റ് ആണ് എന്നുള്ളതില്‍ തനിക്ക് വലിയ അഭിമാനമാണുള്ളതെന്ന് പ്രഭിത പറയുന്നു. രാവിലെ പ്രസിഡന്റ് സ്‌കൂട്ടറില്‍ ഒളവണ്ണ ബാങ്കിലേക്ക് പോകും വഴി സെക്രട്ടറിയെ ഇരിങ്ങല്ലൂര്‍ ബാങ്കില്‍ ഇറക്കും. വൈകീട്ട് സെക്രട്ടറിയെയും കൂട്ടിയാണ് വീട്ടിലേക്കുള്ള മടക്കം. വിവാഹ ജീവിതത്തിന്റെ 27 വര്‍ഷങ്ങള്‍ പിന്നിട്ട ഇവര്‍ക്ക്
ഭഗത് ഷാഹുല്‍, അലീഡ എന്നിവര്‍ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.