കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ
സഹകാരി സ്പീക്കിങ്ങ്
വിതുര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സന്തോഷ് കുമാർ .പി പറയുന്നു
ഇപ്പോൾ സഹകരണ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങളോ ,പ്രയാസങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്നറിയാമോ..? . സഹകരണ മേഖലയെ തകർക്കാനായി രാഷ്‌ടീയമായി ഇടപെടുന്നു...അങ്ങനെയാണ് ,ഇങ്ങനെയാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. സഹകരണ മേഖലക്ക് അകത്തു നിന്നുള്ള ആളുകൾ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദികൾ .300 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. പാവപ്പെട്ടവരുടെ പണമാണത്,സഹകരണ ബാങ്കുകളിൽ പണമിടുന്നത് വലിയ പണക്കാരല്ല തനി സാധാരണക്കാരാണ്.ഭരണ സമിതിയോടും,ജീവനക്കാരോടുമുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.ആ വിശ്വാസത്തിന് മുകളിലാണ് ഇപ്പോൾ കരിനിഴൽ വീണിരിക്കുന്നത്. പാവപ്പെട്ടവരുടെ വിയർപ്പ്പ കലർന്ന ആ പണമാണ് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും കൊള്ളയടിച്ചത്. പണം നിക്ഷേപിച്ചവർ ഇന്ന് ആശുപത്രിയിൽ പോകുന്നതിനും ,മറ്റു ആവശ്യങ്ങൾക്കുമായി ബുദ്ധിമുട്ടുകയാണ് .ഇത്തരം ഒരു സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ പണം നിക്ഷപിച്ചർ ആശങ്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല. "കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ" എന്ന്
കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ മനസ്സിലാക്കണം എന്നാണ് എനിക്ക് പറയുവാനുള്ളത്. ഓരോ സഹകരണ ബാങ്കുകളും ഓരോ പ്രസ്ഥാനങ്ങളാണ്.അവർക്ക് അവരവരുടേതായ ഭരണ സമിതികളുണ്ട്,നിയന്ത്രണങ്ങളുണ്ട്,പാരമ്പര്യമുണ്ട്.100 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണെന്ന് കരുതുക.ആ ബാങ്കിൽ 20 കോടി രൂപയോളം രൂപ എപ്പോൾ വേണമെങ്കിലും ക്യാഷ് ആക്കി മാറ്റാം എന്ന രീതിയിൽ കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് ,പുറമെ 30 കോടിയോളം രൂപ കേരള ബാങ്കിൽ നിന്നും കടമെടുക്കാം .അങ്ങനെ 100 കോടി നിക്ഷേപമുള്ള ബാങ്കിന് 50 കോടി രൂപ എപ്പോൾ വേണമെങ്കിലും പിൻവലിച്ച് കൊടുക്കാവുന്നതാണ്.ഇതാണ് അവിടുത്തെ മാനേജ്മെന്റിന്റെ ഒരു സംവിധാനം.കരുവന്നൂർ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് നമുക്ക് പിന്നീട് മനസ്സിലായതാണ് .ഓരോ ആളുകളും നിക്ഷേപിച്ച പണം ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയല്ല .നമ്മുടെ തൊട്ടടുത്തുള്ള ആളുകൾക്ക് അത് വായ്പായായി കൊടുത്തിരിക്കുകയാണ്. അവർ തിരിച്ചടക്കുമ്പോൾ മാത്രമാണ് ബാങ്കിൽ ആ പണം എത്തുന്നത്.അവർ തിരിച്ചടക്കണമെങ്കിൽ കൊടുത്തിരിക്കുന്ന വായ്പകൾ
നേർവഴിയിലുള്ളതായിരിക്കണം.കരുവന്നൂർ ഒരു ഒറ്റപ്പെട്ട സംഭവമാണ്. കുറച്ചു കാലതാമസം എടുത്തെങ്കിലും എല്ലാവർക്കും പണം കൊടുക്കും എന്ന് ഗവൺമെന്റ് ഉറപ്പു വരുത്തുന്നുണ്ട്. നിങ്ങൾ ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടുത്തെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും അവരുടെ ജീവിതരീതിയെയും നിർബന്ധമായും വീക്ഷിച്ചിരിക്കണം. ശരാശരിക്ക് മുകളിൽ അമിതമായി സാമ്പത്തിക ഇടപാട് നടത്തുന്നുണ്ടെങ്കിൽ സൂക്ഷിക്കണം അവിടെ എന്തോ പ്രശ്നമുണ്ടെന്ന് തന്നെ കരുതണം. അല്ലാതെ കൂട്ടത്തോടെ ഓരോ സഹകരണ ബാങ്കുകളിലും ചെന്ന് പണം പിൻവലിക്കാൻ നിക്കരുത് അത് നമ്മുടെ നാടിനെ വലിയ പ്രയാസങ്ങളിലും പ്രതിസന്ധിയിലും കൊണ്ടെത്തിക്കും . "വിശ്വാസ്യതക്ക് പോറലേൽക്കുന്ന ഒന്നും നമ്മുടെ ബാങ്കിൽ നടക്കുന്നില്ല" എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഓരോ സഹകരണ ബാങ്കുകളുടെയും ഉത്തരവാദിത്തമാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.