മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വായ്പാ ആപ്പ് തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യക്തികളുടെ മൊബൈൽ ഫോണിലേയ്ക്ക്, ഉപാധികളില്ലാതെ ലോൺ ലഭിക്കും, പണം ഉടൻ തന്നെ പിൻവലിക്കാനും കഴിയും എന്നതരത്തിൽ ബാങ്കിന്റെ പേരിൽ മെസേജ് ലഭിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. മെസേജിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ചൈനീസ് ലോൺ ആപ്പിന്റെ സെർവറിലേയ്ക്കാണ് നയിക്കുന്നത്. പണം പിൻവലിക്കുന്നതിനായി ഇവിടെ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ ഫോണിലുള്ള . കോൺടാക്ടുകൾ, ഫോട്ടോ, എസ് എം എസുകൾ വീഡിയോ തുടങ്ങി സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലെത്തും. പണം തിരിച്ചടയ്ക്കാനായി ഇക്കൂട്ടർ നടത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് സമ്പൂർണ സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുന്നതും അത് ദുരുപയോഗം ചെയ്യുന്നതും. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ ടെക്നിസാക്ന്റാണ് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്. മലയാളിയായ നന്ദകിഷോർ ഹരികുമാറാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.