കണ്ണൂർ : പിണറായി സർവീസ് സഹകരണ ബാങ്കിൽ, ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ JLG ട്രെയിനിങ് പ്രോഗ്രാം നടത്തി. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് ഓഡിറ്റോറിയത്തിൽ ട്രെയിനിങ് ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി ശ്രീഗണൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ വേലായുധൻ സ്വാഗതം പറയുകയും തുടർന്ന് പ്രസിഡന്റ് സുമജൻ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
ക്ലാസ്സിനോടൊപ്പം ഡിജിറ്റൽ അവതരണവും ഉണ്ടായതിനാൽ അംഗങ്ങൾക്ക് JLG-യെ പറ്റി മനസ്സിലാക്കാൻ സഹായകരമായി. ബാങ്ക് ബോർഡ് അംഗങ്ങളും മറ്റ് വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. JLGയുടെ സാധ്യതകൾ, പ്രയോജനങ്ങൾ, ലക്ഷ്യങ്ങൾ, അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെപ്പറ്റി ക്ലാസ്സിൽ വിശദീകരിച്ചു.
കാർഷികമേഖലയിലും ഗ്രാമീണമേഖലയിലും സ്വയംസഹായ സംഘങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു പരിപാടി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.