ആധാർ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ:10 വർഷത്തിലെരിക്കൽ വിവരങ്ങളും രേഖകളും അക്ഷയ കേന്ദ്രം വഴി പുതുക്കണം.
ഏറെ നിർണായകമായ നീക്കത്തിൽ കേന്ദ്ര സർക്കാർ ആധാർ ചട്ടം ഭേദഗതി ചെയ്തു.പുതിയ ഭേതഗതിയോടെ ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും ഓരോ 10 വര്ഷം കൂടുമ്പോഴും പുതുക്കണം.വ്യാഴാ ഴ്ച ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യ മന്ത്രാലയം പുറത്തിറക്കി.ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്നു വിജ്ഞാപനം വ്യക്തമാകുന്നു.10 വര്ഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും ഇതിനായി സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ അക്ഷയ കേന്ദ്രം വഴിയാണ് പുതുക്കാൻ സൗകര്യം ഉള്ളത്.ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള പ്രവാസി ഇന്ത്യക്കാരെയും ആധാർ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കുണ്ട്.പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പാസ്‌പോർടിലെ വ്യക്തിഗത വിവരങ്ങളും വിലാസവുമായിരിക്കണം ആധാറിൽ നൽകേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.