കുന്നുകര സർവീസ് സഹകരണ ബാങ്ക് കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ
അഗ്രികൾച്ചർ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് & മാർക്കറ്റിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണുവിന്റെ അദ്ധ്യക്ഷതയിൽ ബഹു കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് നിർവ്വഹിച്ചു.
കുന്നുകര സർവീസ് സഹകരണബാങ്കിന് കീഴിൽ 9 വാർഡുകളിലായി രൂപീകരിച്ച 10 സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആയ 350 ൽ അധികം വരുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ഏത് പരിതസ്ഥിതിയിലും ന്യായവില ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.നിലവിൽ വിപണിയിൽ ഉള്ള വാക്വംഫ്രെഡ് ചിപ്സുകളിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ രീതിയിൽ ഓയിൽ കണ്ടന്റ് ഉള്ള ഉൾപ്പന്നങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവികതയിലും രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ആരോഗ്യകരമായ ഉത്പന്നങ്ങൾ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഓഗസ്റ്റ് മാസത്തോടെ ഉൽപ്പാദനം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണു അറിയിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.