കുട്ടനെല്ലൂരിന്റെ സ്വന്തം ന്യൂജെൻ ബാങ്ക്
ഹൈടെക് ബാങ്കിങ് സംവിധാനത്തോടെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ മുന്നേറുന്ന കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന് അന്നും ഇന്നും ഒരേ നയം .- സാമൂഹിക പ്രതിബദ്ധതയോടെ സമ്പൂർണ വികസനം .
സേവന പാതയിൽ; ഏഴു പതിറ്റാണ്ടു പിന്നിടുമ്പോൾ സാധാരണകാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി അത്യാധുനിക സാങ്കേതിക വിദ്യയോടെ ബാങ്കിങ് അനായാസകരമാക്കുന്നതോ ടൊപ്പം പ്രേദേശത്തിന്റെ വികസന ശക്തിയുമായ ബാങ്കിന്റെ ലാഭകണക്കുകളുടെ കണക്കുപുസ്തകത്തിന്റ ഒരു കോണിൽ ഒന്നുകൂടിയുണ്ട് ജനവിശ്വാസം എന്ന അമൂല്യമായാ അധിക മൂലധനം. കാലത്തിനനുസരിച് ന്യൂജെൻ ബാങ്കായി കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് മാറുമ്പോൾ നേതൃസ്ഥാനത്തും യുവത്വ ത്തിൻറെ തിളക്കം .33 കാരൻ പ്രസിഡന്റ് റിക്‌സൺ പ്രിൻസും 11 അംഗ ഭരണ സമിതിയും ഇരുപതിനായിരത്തോളം വരുന്ന അംഗങ്ങളും ചേർന്ന് സഹകരണത്തിന്റെ പുതിയ വിജയ ഗാഥതീർക്കുകയാണിവിടെ .ഒല്ലൂർ വില്ലേജിലെ കുട്ടനെല്ലൂർ ,പടവരാട് ,അഞ്ചേരി എന്നീ കോർപ്പറേഷൻ ഡിവിഷനുകൾ പ്രവർത്തന പരിധിയാക്കി കുട്ടനെല്ലൂർ തലയുയർത്തി നിൽക്കുന്ന ബാങ്കിന് അഭിമാനിക്കാൻ നേട്ടങ്ങൾ ഒട്ടേറെ
പുതിയ മാറ്റത്തിലേക്ക് ചുവടുവെച്ച് കോർ ബാങ്കിങ് ,എൻ .ഇ എഫ്.ടി , ആർ . ടി .ജി .എസ് ,ഐ .എം പി .എസ് , ഇ .എഫ് .ടിഎന്നീ ആധുനിക സേവനങ്ങൾ ലഭ്യമാക്കിയതിനു പുറമെ ഇന്റർനെറ്റ് ബാങ്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട് ,. കൂടാതെ മൈ ബാങ്ക് എന്ന പേരിൽ ഒരു പെയ്മെൻറെ ആപ്പും ഉണ്ട് . നോട്ട് നിരോധനത്തിന് ശേഷം നോട്ട് രഹിത ഇടപാടുകൾക് ആയാണ് ഈ മൊബൈൽ അപ്ലിക്കേഷൻ തയ്യാറക്കിയത്. ഗൂഗിൾ പ്ലെ സ്റ്റോറിൽനിന്ന് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയുന്ന അക്കൗണ്ട് ഹോൾഡർക് പ്രേദേശത്തെ കടകളിൽനിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത ഷോപ്പിംഗ് നടത്താം . സ്മാർട്ട് ഫോൺ ഇല്ലാതെയും ഈ സംവിധാനം ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം ഇ - പാസ് ബുക്കും ലഭിക്കും മൊബൈൽ റീചാർജിങും നടത്താം . വൈദ്യതി , ഡി .റ്റി .എ ച്ച് .ഡാറ്റ കാർഡ്,ഫോൺ ബില്ലുകൾ എന്നിവ അടക്കാനും അപ്ലിക്കേഷൻ നവീകരിച്ചിട്ടുണ്ട് . ഐ .എം .പി .എസ് വഴി ഒരു ദിവസം 5000 രൂപ വരെയും മാസം 25000 രൂപ വരെയും ട്രാൻസ്ഫർ ചെയ്യാം . ഇ . എഫ് ടി വഴി 2 ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം .എ ടി എം കാർഡും ഹൈഡ് ഓഫീസിൽ എ ടി എം കൗണ്ടറും ഒരുക്കിയിട്ടുണ്ട് .
മുൻഗാമികളുടെ പ്രവർത്തന പാത പിന്തുടർന്ന് വളർച്ചയുടെ ഗ്രാഫിൽ പുതിയ ഉയരങ്ങൾ തൊടുമ്പോൾ ,അതാതു കാലത്ത് വ്യക്തമായ ധാരണയോടെ കഠിന പ്രയത്നം ചെയ്ത നിരവധി സകാരികൾക്കുള്ള സ്നേഹപ്രണാമം കൂടിയാകുന്നു അത് .
ചിട്ടിക്കമ്പനികളുടെ കളിത്തൊട്ടിലായ തൃശ്ശൂരിൽ സഹകരണ രംഗത്ത് ആദ്യമായി മാസനിക്ഷേപ സ്കീമിന് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചതും രണ്ടരവർഷത്തോളം തുടർച്ചയായുള്ള പടക്ക വിപണിയും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ സ്വതന്ത്രത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയർന്ന നാളുകളിൽ ,1948 ൽ രൂപംകൊണ്ട കുട്ടനെല്ലൂർ പരസ്പര സഹായ സഹകരണസംഘം ആണ് പിന്നീട് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് . മുണ്ടോളി പുഷ്പകത്ത് രാമൻ നമ്പിയാരും കുറച്ച് സുഹൃത്തുക്കളും ചേർന്ന് കൊച്ചി സർക്കാരിന്റെ 1113 ലെ ആക്ട് 10 പ്രകാരം രജിസ്റ്റർ ചെയ്ത സംഘം 1949 മാർച്ച് 11 മുതൽ പ്രവർത്തനം ആരംഭിച്ചു .എ . സി രാമൻ കുട്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രെസിഡന്റായി .പ്രെസിഡന്റിൻറെ സ്ഥലത്തും കുട്ടനെല്ലൂർ ഗ്രാമീണവായനശാലയിലമൊക്കെയായി പ്രവർത്തിച്ച സംഘം കൃഷി ,കച്ചവടം , കുടിൽ വ്യവസായം ,സാധാരണക്കാർക്ക്
സാധനങ്ങൾ വിലകുറച്ചു കിട്ടുന്നതിനുള്ള ഡിപ്പാർട്മെന്റൽ സ്റ്റോർ എന്നിവ നടത്തുകയോ ധനസഹായം നൽകുകയോ ചെയ്ത് ഗ്രാമീണ ഉന്നമനമാണ് ലക്ഷ്യമാക്കിയത് .ബാലാരിഷ്ടതകൾ സഹകരണത്തിന്റെ കെട്ടുറപ്പിൽ മറികടന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്‌പ നൽകുകയും ചെയുക എന്ന ബാങ്കിങ് ഇടപാടിനൊപ്പം നാടിൻറെ സ്പന്ദനവും തൊട്ടറിഞ്ഞപ്പോൾ നാട്ടുകാരുടെ ബാങ്കായി ഉയരാൻ അധികനാൾ വേണ്ടിവന്നില്ല .കുട്ടനെല്ലൂർ യുവജനസമിതി സൗജന്യമായി നൽകിയ 26 സെന്റ് സ്ഥലം വില്പന നടത്തിയ പണം കൊണ്ടാണ് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നസാക്ഷ്കാരത്തിന് ഇന്ന് ഹെഡ്ഓഫീസ് സ്ഥിതി ചെയുന്ന 10 സെൻറ് സ്ഥലം വാങ്ങിയത് .
1965 ലാണ് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് .ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്പൂർത്തിയായ ഒന്നാമത്തെ കെട്ടിടം 1972 മാർച്ച് 25 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എൻ .കെ ബാലകൃഷ്ണനും രണ്ടാമത്തെ കെട്ടിടം 1988 ജനുവരി 30 ന് കൃഷി മന്ത്രിയായിരുന്ന വി .വി രാഘവനും ഉത്‌ഘാടനം ചെയ്തു .
ചിട്ടയായ ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം വൈവിധ്യവത്കരണത്തിലൂടെയും പ്രവർത്തനം ഊർജിതമാക്കിയ ബാങ്കിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .നിക്ഷേപ സമാഹാരസമാഹരണത്തോടൊപ്പം ജനോപകാരപ്രദമായ ലോണുകളും പ്രധാന ആകർഷണമായി . സ്വയം തൊഴിൽ വായ്‌പ, വാഹനവായ്‌പ, ഗൃഹോപകരണ വായ്‌പ, സ്വർണ പണയ വായ്‌പ വസ്തു പണയ വായ്‌പ, എന്നിവയിലായി 172 കോടി രൂപയോളം വായ്‌പയായി നൽകിയിട്ടുണ്ട് .ഗ്രൂപ്പ് ഡെപ്പോസിറ്റ് ക്രെഡിറ്റ് സ്കീം എന്ന ചിട്ടിയും ജന സമിതി നേടിയതാണ് . വളം ഡിപ്പോ ,റേഷൻ ഷോപ് , നീതി സ്റ്റോർ , പാചക വാതക വിതരണം തുടങ്ങിയവയിലൂടെയും അതാത് കാലത്ത് സാമൂഹിക ഇടപെടൽ നടത്തിയിരിക്കുന്നു . കൂടാതെ അപകടമരണ ഇൻഷുറൻസും ലോക്കർ സൗകര്യം ഏർപ്പെടുത്തിയതും ജനങ്ങളെ കൂടുതൽ ബാങ്കിനോട് അടുപ്പിച്ചു.2002 മുതൽ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ വിജയ യാത്ര തുടരുന്ന ബാങ്കിന് വെസ്റ്റ് അഞ്ചേരി, അഞ്ചേരി ചിറ , പടവരാട് എന്നിവടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ബാങ്കിങ് ഇതര മേഖലയിൽ ഉറച്ച ചുവടുവെപ്പായി 2002 ൽ അഞ്ചേരിച്ചിറ ബ്രാഞ്ച് ബിൽഡിംഗ് ആരംഭിച്ച നീതി മെഡിക്കൽസ് പ്രേദേശത്തെ നിർധന രോഗികൾക്കു കാരുണ്യ സ്പർശമായി. ഇതിന്റെ തുടർച്ചയായി 2010 ൽ ഇവിടെ മെഡിക്കൽ ലാബും 2015 ൽ വെസ്റ്റ് അഞ്ചേരിയിൽ നീതി മെഡിക്കൽസും ആരംഭിച്ചു .അവശത അനുഭവിക്കുന്ന രോഗികൾക്കും , കാൻസർ രോഗികൾക്കും നൽക്കുന്ന ധനസഹായം , റോഡ് അപകടങ്ങളിൽ സൗജന്യ സേവനം നൽകുന്ന എല്ലാ സജീകരണങ്ങളോടും കൂടിയ ആംബുലൻസ് എന്നിവയൊക്കെ നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും അടയാളങ്ങൾ കൂടിയാകുന്നു .
അഞ്ചേരിച്ചിറയിലെ സൂപ്പർമാർക്കറ്റ് ,വെസ്റ്റ് അഞ്ചേരിയിലെ പടക്കക്കട എന്നിവയും ജനശ്രദ്ധ നേടിയവയാണ്. ഏറ്റവും കൂടുതൽ തട്ടിപ്പും കൊള്ളലാഭവും കൊയ്യുന്ന പടക്ക വിപണിയിൽ ബാങ്കിന്റെ ഇടപെടൽ ഒരു സ്ഫോടനം ഉണ്ടാക്കി .പുറത്തു നിന്ന് വാങ്ങുന്ന രണ്ടു കവർ പടക്കത്തിന്റെ അതെ വിലക്ക് അഞ്ചു കവർ പടക്കം ബാങ്കിന്റെ നീതി പടക്കക്കടയിൽ നിന്ന് ലഭിച്ചപ്പോൾ ഉപഭോക്താവിന്റെ മുഖത്തും പ്രകാശം. ഉത്സവ സീസൺ ആരംഭിക്കുന്ന ഒക്ടോബറിൽ തുടങ്ങി വിഷു വരെ ആറുമാസത്തിലേറെ നീതി പടക്ക കടയിൽ കച്ചവടം പൊടിപൊടിക്കുന്നു . സഹകരണ മേഖലയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യത്തെ ആണ് .
സമൂഹത്തിന്റെ ഉന്നതിക്ക് എന്നും പ്രാധാന്യം നിൽക്കുന്ന ബാങ്ക് ഒല്ലൂർ മേൽപ്പാല നിർമാണത്തിന് ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട് . മരിയാപുരം എൽ . പി സ്കൂളിലെ ക്ലാസ് മുറികൾ നവീകരിക്കാൻഅഞ്ചു ലക്ഷം രൂപയും ഒല്ലൂർ ഹൈ സ്കൂൾ പുനരുദ്ധാരണത്തിന് പ്രേത്യക ധനസഹായവും നൽകി. മാതൃകയാകുന്നതിനോടൊപ്പം പഠനത്തിലും കായിക ശേഷിയിലും മികവ് പുലർത്തുന്ന ബാങ്ക് പരിധിയിലെ വിദ്യാർത്ഥികൾക് ക്യാഷ് അവാർഡും 1000 കുട്ടികൾക്കു പഠനോപകരണ കിറ്റും എല്ലാ വർഷവും വിതരണത്തെ ചെയ്യുന്നു .
കാ ർഷിക മേഖലക് കരുത്ത് പകരുന്നതിനു ബാങ്കിന് കീഴിലുള്ള 45 ഓളം എസ് . എ ച്ച് . ജി ഗ്രൂപ്പുകൾക്കിടയിൽ ജൈവപച്ചക്കറി കൃഷിക്ക് പ്രോത്സാഹനവും നൽകിവരുന്നു .
അംഗങ്ങൾക് ഡിവിഡന്റ് നല്കുന്നതിനോടൊപ്പം ഇൻഷുറൻസ് പരിരക്ഷ , മരണാന്തര സഹായം തുടങ്ങിയ ക്ഷേമനടപടികളിലൂടെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ബാങ്കിന് കീഴിൽ 31 സ്ഥിരം ജീവനക്കാരും 50 ൽ ഏറെ താത്കാലിക ജീവനകരും ഉണ്ട്.
സ്വപ്ന പദ്ധതിയായ കോർപറേറ്റ് ഓഫീസിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിന് പാടവരാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് .കോൺഫറൻസ് ഹാൾ ഓഡിറ്റോറിയും , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് , ബ്രാഞ്ച് ഓഫീസ് എന്നിവയോടെയാണ് ഇതിന്റെ രൂപ കല്പന .
പ്രസിഡന്റ് റിക്‌സൺ പ്രിൻസിനൊപ്പം വൈസ് പ്രസിഡന്റ് എം . ആർ രാജേഷ് , അമ്പിളി സതീശൻ , ജിന്റോ ആൻ്റണി , ഷീജ ഡെയ്‌സൺ ,ജോൺ വാഴപ്പിള്ളി , ടി എസ് വാസു , കെ . എസ് അജി , ദീപ ബിജു ,കെ . ടി ശശീധരൻ , രസ്ന രാമകൃഷ്ണൻ എന്നീവർ ചേർന്നതാണ് ഇപ്പോഴത്തെ ഭരണ സമിതി . സെക്രട്ടറി ആന്റോ ഫ്രാൻസിസ് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.