സഹകരണ സംഘം രജിസ്ട്രാറായി അലക്‌സ് വര്‍ഗീസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിൽ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗം കൂടിയാണ്. അലക്സ് വർഗീസിന് സ്‌റ്റേറ്റ് സിവിൽ സർവ്വീസ് ക്വാട്ടയിൽ ഐ.എ.എസ് ലഭിച്ച ശേഷമുള്ള ആദ്യ നിയമനമാണിത്.
മൂന്ന് മാസമായി രജിസ്ട്രായി പ്രവർത്തിച്ചഅഥീല അബ്ദുള്ളയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. മാര്‍ച്ച് 22നാണ് അഥീലയെ സഹകരണ സംഘം രജിസ്ട്രാറായി നിയമിക്കുന്നത്. ഫീഷറീസ് ഡയറക്ടറായിരുന്ന അഥീലയ്ക്ക് അധിക ചുമതല നൽകിയാണ് രജിസ്ട്രാറായി നിയമിച്ചത്. പി.ബി. നൂഹിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് മാറ്റി ലൈഫ് മിഷന്‍ സി.ഇ.ഒ. ആയി നിയമച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.