പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന SRF(Special Refinance Facility) പദ്ധതി 2023 മാര്‍ച്ചില്‍ അവസാനിക്കും. ഇത് സംബന്ധിച്ച് നബാര്‍ഡും കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന കേരള ബാങ്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഭൂരിഭാഗം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ഇത് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പ്രദേശത്തിന്റെ feasibiltiy, viability എന്നിവയ്ക്കനുസരിച്ച പദ്ധതികള്‍ ബാങ്കുകള്‍ക്ക് SRF ലൂടെ മൂന്നോട്ടു വക്കാനാകും. കാര്‍ഷി കാര്‍ഷികേതര മേഖലകളിലെ പദ്ധതികള്‍ മുന്നോട്ടവെക്കാം. പദ്ധതി നടപ്പാക്കാനുദ്ധേശിക്കുന്ന ബാങ്കുകള്‍ നിര്‍ദേശിച്ച കാലവധിക്കുള്ളില്‍ DPR (Detailed Project Report) സമര്‍പ്പിക്കണം. അഗ്രോ സ്റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക. നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയാണ് കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുക. പദ്ധതികള്‍ക്കായി 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവും ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.