ടീം കോ -ഓപ്പറേറ്റീവ്; സഹകരണ ബാങ്കുകളുമായി ചർച്ച നടത്തി
സഹകരണ ബാങ്കുകൾക്ക് വേണ്ടി വിവിധ പ്രൊജെക്റ്റുകൾ ചെയ്യുന്നതിന്റെ മുന്നോടിയായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ഇരവിപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കൊല്ലം), പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ) പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം) കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി.മധു ചെമ്പേരി നബാർഡിന്റെ എസ്,ആർ.എഫ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ബാങ്ക് പ്രതിനിധികൾ ആരംഭിക്കുവാനാഗ്രഹിക്കുന്ന പുതിയ ആശയങ്ങൾ പങ്കു വെച്ചു. ഇരവിപുരം ബാങ്ക് പ്രസിഡൻറ് രാജഗോപാൽ വാളത്തുങ്കൽ ,പത്തിയൂർക്കാല ബാങ്ക് പ്രസിഡൻറ് ശശി,സെക്രട്ടറി മഹേശ്വരിയമ്മ . പൊൻകുന്നം ബാങ്ക് സെക്രട്ടറി ഗീത,ബോർഡ് മെമ്പർമാർ,കൈതാരം ബാങ്ക് പ്രസിഡൻറ് സതീശൻ, ബോർഡ് മെമ്പർമാർ , ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ അഞ്ജലി ,സജീഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .
പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.