164 സംഘങ്ങള്‍ പ്രതിസന്ധിയിലെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി വി.എന്‍ വാസവന്‍
164 സംഘങ്ങള്‍ നിക്ഷേപര്‍ക്ക് പണം മടക്കികൊടുക്കാനാകാതെ പ്രതിസന്ധിയിലെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇവ സര്‍വ്വീസ് സഹകരണ ബാങ്കുകളല്ല. വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണ്. നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയും ഇതാണെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ അപൂര്‍വ്വം ചില ബാങ്കുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലയനത്തിലേക്ക് പോകുന്ന സംഘങ്ങളില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപക ഗ്യാരന്റിയില്‍ നിന്ന് പണം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്്. ബാക്കി തുക തിരിച്ചുനല്‍കാനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് റിസേര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. മറ്റോരു മാര്‍ഗം എന്ന നിലയ്ക്ക് കേരള ബാങ്കില്‍ നിന്നും പ്രത്യേക ഓഡിയും റിസ്‌ക് ഫണ്ടില്‍ നിന്ന് സഹായവും നല്‍കും.
കഴിഞ്ഞ ദിവസം വൃദ്ധമരണപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. മരണപ്പെട്ടയാളുടെ ചികിത്സയ്ക്കായി 4.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അവസാനം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന് പണം തിരച്ചുനല്‍കാന്‍ കഴിഞ്ഞില്ലെന്നും തീരെകൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് നിക്ഷേപകനോട് മോശമായി പെരുമാറി എന്ന ആരോപണം പരിശോധിക്കാന്‍ അഡിഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment