News Image

ഈടുവെച്ച വസ്തു ഇനി യഥാർത്ഥ ഉടമകൾക്ക് ലേലത്തിൽ പിടിക്കാനാകില്ല; പുതിയ ഉത്തരവുമായി സുപ്രീം കോടതി

വസ്തു ഈടുവെച്ച് വായ്പ എടുത്തവർക്ക് തിരിച്ചടിയായി  സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാൽ സ്വത്ത് തിരിച്ചു പിടിക്കാൻ ഉടമസ്ഥർക്ക്  സാധിക്കില്ല  എന്നതാണ് 2016ലെ സർഫാസി നിയമ ഭേദഗതി പ്രകാരം പറയുന്നത്. ഈ  നിയമ ഭേദഗതി പ്രാബല്യത്തിൽ വരും മുമ്പ് വായ്പയെടുത്തവർ ക്കും ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  ജപ്തിയിലേക്ക് പോയ വസ്തുവകകൾ ലേലത്തിൽ തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതോടെ അതിനു സാധിക്കാത്ത അവസ്ഥ വരും.  ജസ്റ്റിസ് ജെ ബി പർദിവാല  അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  2016 ലാണ് സർഫാസി നിയമ ഭേദഗതി വരുന്നത്. എന്നാൽ 2016 ന്  മുമ്പ് എടുത്ത വായ്പകൾക്കും ഈ നിയമ ഭേദഗതി ബാധകമാകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. 2016ൽ നിയമഭേദഗതി വരുംമുമ്പ് വായ്പ എടുത്ത ആൾക്ക് ലേല നോട്ടീസ് പ്രസിദ്ധീകരിച്ചതിന്  ശേഷം ഈടുവെച്ച സ്വത്ത് തിരിച്ചെടുക്കാൻ  സാധിക്കുമായിരുന്നു.ലേല തീയതിക്ക് മുമ്പ് വരെ ഇത്തരത്തിൽ വസ്തു തിരിച്ചെടുക്കാൻ കഴിയുമായിരുന്നു.  വസ്തു വീടുവയ്ക്കുന്ന  ആളുടെ അവകാശമാണ്  2016ലെ ഈ നിയമ ഭേദഗതിയോടെ  ഇല്ലാതായി മാറിയത്. 

 2016 മുമ്പ് വായ്പയെടുത്ത ശേഷം ലേലത്തിൽ പോയ വസ്തു വുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായകമായ ഉത്തരവ്. സർഫാസി നിയമവുമായി ബന്ധപ്പെട്ടുള്ള ചില അവ്യക്തതകൾ നീക്കി വ്യക്തത വരുത്താൻ കേന്ദ്ര ധനമന്ത്രാലയത്തോട്  സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
News Image

ഡിജിറ്റല്‍ ഇടപാടുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ; നിർദ്ദേശങ്ങളുമായി ആർബിഐ

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ വിപ്ലവകരമായ മാറ്റവുമായി റിസര്‍വ് ബാങ്ക്.  എസ്.എം.എസ്. അധിഷ്ഠിത ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി ഒഴിവാക്കി റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലേക്ക് രാജ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയേയും മാറ്റാനാണ് ആര്‍.ബി.ഐയുടെ നിര്‍ദ്ദേശം. 2026 ഏപ്രില്‍ മുതല്‍ യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെ ആഭ്യന്തര ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിനപ്പുറമുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ്  പുതിയ നിയമങ്ങളുടെ ലക്ഷ്യം. 

 കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സാങ്കേതിക മേഖല പ്രയോജനപ്പെടുത്തി പുതിയ ഓതന്റിക്കേഷന്‍ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ ഒന്ന്.  എന്നാല്‍, എസ്.എം.എസ്. അധിഷ്ഠിത ഒ.ടി.പി. ഒഴിവാക്കില്ല. കുറഞ്ഞത് രണ്ട് സുരക്ഷാ നടപടികൾക്ക് അപ്പുറം, ഇടപാടിലെ തട്ടിപ്പ് സാധ്യത പരിഗണിച്ച് അധിക റിസ്‌ക് പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ കാര്‍ഡ് വിതരണക്കാര്‍ക്ക് ഇതിലൂടെ സാധിക്കുകയും ചെയ്യും.
News Image

ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ 'സഹകരണ മേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മപദ്ധതികളും ' വെബിനാർ 29 ന്

ടീം കോപ്പറേറ്റീവ്, സഹകരണ രംഗം ഓൺലൈൻ ന്യൂസ്, സഹകരണ രംഗം വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ  നേതൃത്വത്തിൽ  'സഹകരണ മേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മപദ്ധതികളും ' എന്ന വിഷയത്തിൽ  സെപ്തംബർ 29 ന് രാത്രി 7.30 ന്  വെബിനാർ നടക്കും.  എ സി എസ് ടി ഐ മുൻ ഡയറക്ടർ ഡോ. ബി.പി പിള്ള ക്ലാസ് എടുക്കും. ഗൂഗിൾ മീറ്റ് വഴിയാണ്  വെബിനാർ നടക്കുക.  താൽ പര്യമുള്ളവർ 833 004 50 26, 98 46 39 17 55 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
News Image

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് പരിശീലനം


 കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്കായി എ സി എസ് ടി ഐ  ( അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ) ൻ്റെ  ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. ഒക്ടോബർ 6 മുതൽ 10 വരെയാണ് പരിശീലന പരിപാടി  നടക്കുന്നത്. വിശദവിവരങ്ങൾ www.acstikerala.com എന്ന വെബ്സൈറ്റിലോ  9188318031, 949659 8031 എന്നീ നമ്പറുകളിലോ  ലഭിക്കും.
News Image

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു

മലപ്പുറം: പുന്നപ്പാല സർവീസ് സഹകരണ ബാങ്കിൽ ടീം കോ-ഓപ്പറേറ്റീവിൻ്റെ  നേതൃത്വത്തിൽ ആരംഭിച്ച സോളാർ ഇ വി ചാർജിംഗ് സ്റ്റേഷൻ  കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി  അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.  ഇ വി ചാർജിംഗ് സ്റ്റേഷനുകൾ  സഹകരണ ബാങ്കുകളെ സംബന്ധിച്ച് പുതിയ മുന്നേറ്റമാണ്.  സാമ്പത്തിക നേട്ടത്തിനുമപ്പുറം  പരിസ്ഥിതി സൗഹാർദ്ദം കൂടിയാണെന്നതാണ് ഇ വി ചാർജിംഗ് സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ബാങ്ക് പ്രസിഡണ്ട് കെ പി ഭാസ്കരൻ അധ്യക്ഷനായി. സോളാർ പവർ സ്വിച്ച് ഓൺ തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാമൻകുട്ടിയും വാഹന ചാർജിംഗ് ലോഞ്ചിങ് മലപ്പുറം ജോയിൻ്റ്  രജിസ്ട്രാർ ജനറൽ എൻ എം പ്രജീഷും നിർവഹിച്ചു. 

  
ബാങ്ക് സെക്രട്ടറി ഇൻചാർജ് പി ശാന്തി റിപ്പോർട്ട് അവതരിപ്പിച്ചു.  ചടങ്ങിൽ  ടീം കോ‌- ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ മന്ത്രി വി അബ്ദുറഹിമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ശോഭന, എ  കോമളവല്ലി, യൂണിറ്റ് ഇൻസ്പെക്ടർ പ്യാരിലാൽ, വണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ടി മുഹമ്മദാലി, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, പി ഗൗരി, വി രാമചന്ദ്രൻ, എം മോഹൻദാസ്, കെ പി രവീന്ദ്രൻ,  കെ എസ് ഇ ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇ ശ്രീജിത്ത്, വി സി ഉണ്ണികൃഷ്ണൻ, എം രാജഗോപാലൻ എന്നിവർ സംസാരിച്ചു.  പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സത്യനാഥൻ സ്വാഗതവും കെ പ്രവിൽ കുമാർ നന്ദിയും പറഞ്ഞു.   വിവിധ ബാങ്ക് പ്രസിഡണ്ടുമാർ,  സഹകരണ സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 


പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആർ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങൾ  നൽകിയതും ടീം കോ- ഓപ്പറേറ്റീവാണ്.  അനർട്ടിന്റെ സബ്സിഡിയോടുകൂടി  ടീം കോ- ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ  ആരംഭിക്കുന്ന ആറാമത്തെ  ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ്  സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം)  തുടങ്ങിയ അഞ്ച് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി  സഹകരണ മേഖലയിൽ കൊണ്ടുവന്നത്.  പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
News Image

വരുന്നൂ... കിടപ്പാടം ജപ്തി ഒഴിവാക്കാൻ പുതിയ നിയമം

തിരുവനന്തപുരം: താമസിക്കാന്‍ മറ്റുസ്ഥലങ്ങളില്ലാത്തവരുടെ  കിടപ്പാടം ബാങ്കുകളും മറ്റ്  ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നതൊഴിവാക്കാന്‍ നിയമം വരുന്നു. 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ (മനഃപൂര്‍വമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പാര്‍പ്പിടം ജപ്തിചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാവും ഈ നിയമത്തിൻ്റെ ആനുകൂല്യം ലഭിക്കുക. ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള  ആകെ വായ്പാതുക അഞ്ചുലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷവും കവിയാത്തവർക്കാണ് ഈ നിയമത്തിൻ്റെ പരിരക്ഷ ലഭിക്കുക. 

ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിധിക്ക് രൂപം നല്‍കും. പൊതുമേഖലാ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെഎസ്എഫ്ഇ, കെഎഫ്‌സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും  വായ്പ എടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക്  ഇത് ബാധകമാകില്ല.
News Image

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നാളെ മന്ത്രി വി അബ്ദു റഹിമാൻ നിർവഹിക്കും

മലപ്പുറം:പുന്നപ്പാല സർവീസ് സഹകരണ ബാങ്കിൽ ടീം കോ-ഓപ്പറേറ്റീവിൻ്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന  സോളാർ ഇ വി ചാർജിംഗ് സ്റ്റേഷൻ്റെ ഉദ്ഘാടനം  സെപ്തംബർ 22 ന് വൈകുന്നേരം 3 മണിക്ക് കായിക,  ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി  അബ്ദു റഹിമാൻ നിർവഹിക്കും.  പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി ഭാസ്കരൻ അധ്യക്ഷനാകും. 

ബാങ്ക് സെക്രട്ടറി ഇൻചാർജ് പി ശാന്തി റിപ്പോർട്ട് അവതരിപ്പിക്കും. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാമൻകുട്ടി സോളാർ പവർ സ്വിച്ച് ഓൺ കർമ്മവും  മലപ്പുറം ജോയിൻ്റ്  രജിസ്ട്രാർ ജനറൽ സുരേന്ദ്രൻ ചെമ്പ്ര വാഹന ചാർജിംഗ് ലോഞ്ചിങ്ങും നിർവഹിക്കും. 

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സത്യനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ശോഭന, എ  കോമളവല്ലി, തിരുവാലി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മോഹനൻ, നിലമ്പൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എൻ എം പ്രജീഷ്, ബാങ്ക് ചീഫ് അക്കൗണ്ടൻ്റ് കെ പ്രവിൽ കുമാർ,   വിവിധ ബാങ്ക് പ്രസിഡണ്ടുമാർ,  സഹകരണ സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആർ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങൾ  നൽകിയതും ടീം കോ- ഓപ്പറേറ്റീവാണ്.  അനർട്ടിന്റെ സബ്സിഡിയോടുകൂടി  ടീം കോ- ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ  ആരംഭിക്കുന്ന ആറാമത്തെ  ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ്  സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം)  തുടങ്ങിയ അഞ്ച് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി  സഹകരണ മേഖലയിൽ കൊണ്ടുവന്നത്.  പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
News Image

എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്

കണ്ണൂര്‍: എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ്  ബാങ്കിനുള്ള ദേശീയ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്. ഗോവയിൽ നടന്ന ചടങ്ങിൽ വെച്ച് ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്നും കതിരൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, ഡയറക്ടർമാരായ കാട്യത്ത് പ്രകാശൻ, കെ.സുരേഷ്, അസി.സെക്രട്ടറി എം.രാജേഷ് ബാബു, ബ്രാഞ്ച് മാനേജർ കെ. ബൈജു എന്നിവർ  ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
News Image

കെ സി ഇ യു 'ആദരവ് 2025' സെപ്തംബർ 20ന് നടക്കും

തൃശൂര്‍: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സി ഐ ടി യു ) 50-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദരവ് 2025 സെപ്തംബർ 20ന് വൈകിട്ട് 3 മണിക്ക് നടക്കും. തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ യു പി ജോസഫ്, എം കെ കണ്ണൻ, കെ കെ രാമചന്ദ്രൻ എം എൽ എ, എൻ കെ രാമചന്ദ്രൻ, പി എം വഹീദ, പി എസ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
News Image

ജെ എൽ ജി വായ്പാ വിതരണം ഒരു കോടി; വിജയം ആഘോഷിച്ച് മാറാടി വില്ലേജ് വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി

മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടീം കോ-ഓപ്പറേറ്റീവിൻ്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ ജെ എൽ ജി  
പദ്ധതിയുടെ വിജയാഘോഷവും ജെ എൽ ജി പഠന ക്ലാസും നടന്നു. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി  ബേബി ഉദ്ഘാടനം ചെയ്തു. 

ജെ എൽ ജി ഗ്രൂപ്പുകൾ മുഖേന ഒരു കോടി രൂപ വായ്പ വിതരണം നടത്തിയതിൻ്റെ   ഭാഗമായാണ് വിജയാഘോഷം സംഘടിപ്പിച്ചത്. വായ്പാ തിരിച്ചടവ് കൃത്യമായി നടന്നു എന്നതാണ് ഈ പദ്ധതിയെ വിജയത്തിലേക്ക് നയിച്ചത്. പദ്ധതി മുന്നോട്ട് വെച്ചതും തുടര്‍ന്നുള്ള പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കിയതും ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിലാണ്.

മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്  ഡോ. ചിന്നമ്മ വർഗീസ് അധ്യക്ഷയായി. മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട്  സാബു ജോൺ പദ്ധതി വിശദീകരിച്ചു. 

ഭരണ സമിതി അംഗം പ്രിൻസി ബേബി, പി പി തങ്കച്ചൻ അനുസ്മരണം നടത്തി. തുടർന്ന് ടീം കോ- ഓപ്പറേറ്റീവ്  പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ജെ എൽജി  പദ്ധതി പഠന ക്ലാസ് നയിച്ചു.   പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയ  മധു ചെമ്പേരിയെ ആദരിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒപി ബേബി മൊമൻ്റോയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ഭരണ സമിതി അംഗവുമായ ഷാൻ്റി എബ്രഹാം ഉപഹാരവും നൽകി. തുടർന്ന് സംഘത്തിന് കീഴിലെ 36 ജെ എൽ ജികളിൽ കൃത്യമായ തിരിച്ചടവ് നടത്തുന്ന 20 ഗ്രൂപ്പുകളെ  അനുമോദിച്ചു.  

 മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ജോളി, സംഘം സെക്രട്ടറി രമ്യ പി വി, വൈസ് പ്രസിഡണ്ട്  മിനി സാബു,  ഭരണസമിതി അംഗങ്ങളായ  രമ പരമേശ്വരൻ, നെസിനി ജെയിംസ്, സിയ ബെന്നി,  രഞ്ജിനി ബിനു, അനി വർഗീസ്, സിജി കെ സി, സിനി ജ സനിൽ, സംഘം ജീവനക്കാരായ   സീമ എസ് പ്രസാദ്, സാബി ജോസഫ്, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികളായ സജീഷ് കുട്ടനെല്ലൂർ, ശ്യാം എന്നിവർ പങ്കെടുത്തു.
News Image

മാറാടി വില്ലേജ് വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജെ എൽ ജി വിജയാഘോഷം; ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിക്ക് ആദരവ്

മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജെ എൽ ജി  
പദ്ധതിയുടെ വിജയാഘോഷത്തിൽ പദ്ധതിക്കാവശ്യമായ പഠന ക്ലാസുകളും സാങ്കേതിക സഹായവും നൽകിയ ടീം കോ- ഓപ്പറേറ്റീവ്  പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ ആദരിച്ചു.  മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി  ബേബി മൊമെൻ്റോയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ഭരണ സമിതി അംഗവുമായ ഷാൻ്റി എബ്രഹാം ഉപഹാരവും നൽകി.  

മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്  ഡോ. ചിന്നമ്മ വർഗീസ് അധ്യക്ഷയായി.  മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട്  സാബു ജോൺ,  മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ജോളി, സംഘം സെക്രട്ടറി രമ്യ പി വി, വൈസ് പ്രസിഡണ്ട്  മിനി സാബു,  ഭരണസമിതി അംഗങ്ങളായ  പ്രിൻസി ബേബി, രമ പരമേശ്വരൻ, നെസിനി ജെയിംസ്, സിയ ബെന്നി,  രഞ്ജിനി ബിനു, അനി വർഗീസ്, സിജി കെ സി, സിനി ജ സനിൽ, സംഘം ജീവനക്കാരായ സീമ എസ് പ്രസാദ്, സാബി ജോസഫ്, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികളായ സജീഷ് കുട്ടനെല്ലൂർ, ശ്യാം എന്നിവർ പങ്കെടുത്തു.
News Image

വയനാട് ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ മുട്ടിൽ എം.ശ്രീധരമേനോൻ അന്തരിച്ചു

കൽപറ്റ: വയനാട് ജില്ലാ സഹകരണ ബാങ്കിൻ്റെ ആരംഭ കാലം മുതൽ ജനറൽ മാനേജരായിരുന്ന മുട്ടിൽ പ്രശാന്തിയിൽ എം.ശ്രീധരമേനോൻ (88) അന്തരിച്ചു.കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.  എംസിസി ബാങ്കിലും വയനാട് ജില്ലാ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. കൽപ്പറ്റ റോട്ടറി ക്ലബ്ബ് ട്രഷറർ സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി.  മകൻ പ്രശാന്ത് (റിലയൻസ് ട്രൻഡ് ഫോർമാറ്റ് ഹെഡ്), പരേതയായ   കവയത്രി നന്ദിത. സംസ്കാരം  വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
News Image

കൊല്ലം- തേനി ദേശീയപാതയില്‍ വാഹനാപകടം; സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ക്ലർക്കായി തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. 


 ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപമാണ്  അപകടം നടന്നത്. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കിൽ ക്ലർക്കായ  അഞ്ജന കഴിഞ്ഞ  തിങ്കളാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്.  ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
News Image

ഭാഗ്യനിധി നിക്ഷേപ പദ്ധതി; നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതിയിൽ  വാഗ്ദാനം ചെയ്ത തുക നൽകാതിരുന്നതിനെ തുടർന്ന്  നൽകിയ  ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ തൃശൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ  വിധി. നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

 കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുവാനിടയുള്ളതിനാലാണ് നിക്ഷേപ സ്കീം അവസാനിപ്പിച്ചതെന്നായിരുന്നു നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ  വാദം. എന്നാൽ,  എതിർകക്ഷിയുടെ പ്രവൃത്തി നീതീകരിക്കാനാവാത്തതാണെന്നും സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് വാഗ്ദാനപ്രകാരം 80000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാനാണ് വിധി  പുറപ്പെടുവിച്ചത്.  ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.
News Image

നിക്ഷേപ തുകയ്ക്ക് പലിശ നൽകിയില്ല; മലയാളി ക്ഷേമനിധി ലിമിറ്റഡിനെതിരെ വിധി

തൃശൂർ: ഏങ്ങണ്ടിയൂർ മലയാളി ക്ഷേമനിധി ലിമിറ്റഡ്‌ നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ  പരാതിക്കാരിക്ക് അനുകൂല വിധി. ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്.   മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെയാണ്  വിധി പ്രഖ്യാപിച്ചത്. 

 1,00,000 രൂപയാണ് സജി ഉത്തമൻ സ്ഥാപനത്തിൽ  നിക്ഷേപിച്ചത്.  നിക്ഷേപത്തിന് 10.5% പലിശ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകുമ്പോൾ വാഗ്ദാനം ചെയ്ത പലിശ നൽകിയില്ല.  തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകാത്ത എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്,  ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് 1,00,000 രൂപയും 2023 ജൂലൈ മുതൽ 10.5% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ  വിധി പുറപ്പെടുവിക്കുകയായിരുന്നു.  ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

News Image

പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റം - മന്ത്രി വി എന്‍ വാസവന്‍

കാസര്‍ഗോഡ്: പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ്  നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പദ്ധതിയാണെന്നും കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

 പ്രകൃതി രമണീയമായ ഈ പ്രദേശത്ത്, പ്രത്യേകിച്ച് പുഴയുടെ സൗന്ദര്യവും അതിന്റെ എല്ലാ അര്‍ത്ഥത്തിലുള്ള ആസ്വദ്യതയും ഉറപ്പാക്കിക്കൊണ്ട് ഇവിടെ എത്തിച്ചേരുന്ന ഏതൊരു വ്യക്തിക്കും ശുദ്ധവായു ശ്വസിക്കാന്‍ അന്തരീക്ഷം ഒരുക്കി നല്‍കുന്നു എന്നതാണ്  ഏറ്റവും അനുഗ്രഹീതമായ ഘടകമെന്നും  പ്രത്യേകിച്ച് നഗരങ്ങളിലും ജനനിബിഢമായ കേന്ദ്രങ്ങളിലും അധിവസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നവും ആഗോള  പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത വിധം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈയ്ഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണെന്നും അത്തരം ഒരു ഘട്ടത്തിലാണ് ഇത്തരം ഇക്കോ ടൂറിസം പദ്ധതിക്ക് പ്രസക്തിയേറുന്നതെന്നും  മന്ത്രി പറഞ്ഞു. ചന്ദ്രഗിരിപ്പുഴയോരത്ത് ഇത്രയും  മനോഹരമായ ഒരു ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ മന്ത്രി അഭിനന്ദിച്ചു. 

സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാണ് കാസര്‍കോഡ് ബേഡഡുക്കയിലെ ചന്ദ്രഗിരിപ്പുഴയോരത്ത് പ്രവര്‍ത്തന സജ്ജമായത്.  ആറേക്കര്‍ സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ചന്ദ്രഗിരി പുഴയോരത്തെ തുരുത്തിലേക്ക് മനോഹരമായ തൂക്കുപാലത്തിലൂടെയാണ് പ്രവേശനം. പുഴയുടെ ഭംഗി നുകര്‍ന്ന് ആറേക്കറോളം വരുന്ന പൊലിയം തുരുത്തിലേക്ക് പോകാനാകും. പുഴകളാല്‍ ചുറ്റപ്പെട്ട തുരുത്തില്‍ വിനോദ സഞ്ചാര ഗ്രാമം തന്നെയാണ് ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയിരിക്കുന്നത്. കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റര്‍, നടപ്പാത തുടങ്ങി പലതും പൊലിയം തുരുത്തില്‍ ഒരുക്കിയിട്ടുണ്ട്.
News Image

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല; വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം

അ​ക്കൗ​ണ്ടി​ൽ​ പണമുണ്ട്. പക്ഷെ  പി​ൻ​വ​ലി​ക്കാ​നാകാത്ത അവസ്ഥയിലാണ് വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കിലെ നിക്ഷേപകർ. ഇതോടെ ബാങ്കിന്  മു​ന്നി​ൽ നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധിച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള നൂ​റോ​ളം നി​ക്ഷേ​പ​ക​രാണ്  ബാ​ങ്കി​നു മു​ന്നി​ലെ​ത്തി​യ​ത്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും സ​ന്ന​ദ്ധ​രാ​യി​ല്ല.


അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നു മു​ന്നി​ലെ​ത്തിയെങ്കിലും ഫലമുണ്ടായില്ല.  പ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് സെ​ക്ര​ട്ട​റി​യും  ന​ൽ​കി​യ​ത്. 80 ല​ക്ഷം വ​രെ നി​ക്ഷേ​പ​മു​ള്ള​വ​ർ ഒ​രു ല​ക്ഷം ചോ​ദി​ച്ചി​ട്ടുപോലും ന​ൽ​കാ​ൻ വി​സ്സ​മ്മ​തി​ക്കു​ക​യാ​ണ് ബാങ്ക് അധികൃതർ. പ​ണം എ​ന്നു ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പ് പോ​ലും ഇവർക്ക്  ന​ൽ​കാ​നാകാത്തത്  നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാഴ്ത്തിയിരിക്കുകയാണ്. 

ബാങ്കിൻ്റെ അനാസ്ഥയെ തുടർന്ന് ചെക്ക് മാറി നൽകാതെ യുവാവിൻ്റെ ജോലി നഷ്ടമായ സംഭവവും ഉണ്ടായി. ജി​ല്ല​യി​ലെ പ്ര​മു​ഖ കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാരനാണ് ജോലി നഷ്ടമായത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ റെ​ഡി​മി​ക്സ് യൂ​നി​റ്റ് വി​ഭാ​ഗ​ത്തി​ലെ ജീ​വനക്കാരനായിരുന്നു താഴെ ചൊവ്വ സ്വദേശി ടോണി. വ​ള​പ​ട്ട​ണം മ​ന്ന​യി​ലെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഇ​ന​ത്തി​ൽ 80,000രൂ​പ​യുടെ ചെക്കാണ്  ല​ഭി​ച്ചത്.  ജൂ​ൺ മൂ​ന്നി​ന്റെ തീ​യ​തി​യി​ലു​ള്ള ചെ​ക്ക് പി​റ്റേ​ന്ന് ത​ന്നെ വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കൈ​മാ​റി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷി​ച്ച് എ​ത്തു​മ്പോ​ഴെ​ല്ലാം പ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഇയാൾക്ക് ല​ഭി​ച്ച​ത്. ക​മ്പ​നി​യി​ൽ അ​ട​ക്കേ​ണ്ട തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല. ചെ​ക്ക് മാ​റി​കി​ട്ടാ​ത്ത വി​ഷ​യം അ​റി​യി​ച്ച​തി​നാ​ൽ ക​മ്പ​നി​ കു​റ​ച്ച് സാ​വ​കാ​ശം ന​ൽ​കി. പിന്നീട് ആ കാലാവധിയും കഴിഞ്ഞതോടെ ജോലി നഷ്ടമാവുകയായിരുന്നു.  പ​ണം താ​ൻ എ​ടു​ത്തു​വെ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​തെന്നും ഇയാൾ പറയുന്നു. 


ചികിത്സയ്ക്ക് ഉൾപ്പെടെ, ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ എത്തുന്നവർക്കും ഇത് തന്നെയാണവസ്ഥ. പണം തിരികെ കിട്ടാൻ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണിവർ.
News Image

സഹകരണ വകുപ്പിനു കീഴിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണം ബോണസ്


സഹകരണ വകുപ്പിന്  കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഇത്തവണ ഓണം ബോണസ് ലഭിക്കും. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പ കലക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ബോണസിന്  അര്‍ഹതയില്ലാത്ത എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും  ഓണത്തോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ചു. 5250 രൂപയാണ് രൂപയാണ് ഇവര്‍ക്ക് ലഭിക്കുക

News Image

അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം: സ്വാഗതസംഘം രൂപീകരണ യോഗം ആഗസ്റ്റ് 29ന്



 അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം ആലപ്പുഴയില്‍ നടക്കും. സമാപന പരിപാടിയുടെ  സ്വാഗതസംഘ രൂപീകരണ യോഗം 
ആഗസ്റ്റ് 29ന് 11 മണിക്ക് ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ ഹാളില്‍ നടക്കും.

News Image

കണ്ടല ബാങ്ക് തട്ടിപ്പ്; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് തന്നെ കൈമാറി


തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ഒരുകോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ തിരികെ ബാങ്കിനുതന്നെ കൈമാറി. 2,500 നിക്ഷേപകര്‍ക്കാണ് തട്ടിപ്പില്‍ പണം നഷ്ടമായത്. ഇത് തിരികെ നല്‍കുന്നതിനായാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്വത്തുക്കള്‍ ബാങ്ക് അധികൃതര്‍ക്ക് കൈമാറിയത്. 


മുഖ്യപ്രതിയും ബാങ്ക്  മുന്‍ പ്രസിഡണ്ടുമായ എന്‍. ഭാസുരാംഗന്റെയും കുടുംബത്തിന്റെയുമുള്‍പ്പെടെയുള്ള ഭൂമിയും കെട്ടിടങ്ങളും കാറും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍  ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമി, കണ്ടല ബാങ്ക് സെക്രട്ടറി ബൈജു രാജിന് കൈമാറി. 

നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം മാറനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്   ഭാസുരാംഗനും മകന്‍ ജെ.ബി. അഖില്‍ ജിത്തിനുമെതിരേ രണ്ടുവര്‍ഷം മുന്‍പ് ഇഡി കേസെടുത്തത്.  57 കോടി രൂപയുടെ തട്ടിപ്പ്  നടന്നെന്ന്  ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  ഇതേത്തുടര്‍ന്നാണ് ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന  ഒരു കോടി രൂപയിലേറെ സ്വത്തുകള്‍ കണ്ടു കെട്ടിയത്. ബാങ്കില്‍ പണയം വെച്ച സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. 

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ മാര്‍ഗമില്ലാതായതോടെ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടുന്നതിനായി  കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

 76.67 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളാണ് ബാങ്കിന് തിരികെ നല്‍കിയത്. ഇതിനുപുറമേ 25 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍, 
കണ്ടല ബാങ്കിന്റെ രണ്ട് ശാഖകളിലായുണ്ടായിരുന്ന 7.99 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയും  ബാങ്കിന് തിരികെ നല്‍കി. ആധാരത്തിലെ വിലയാണ് ഇ ഡി മൂല്യമായി കണക്കാക്കിയിരിക്കുന്നത് എന്നതിനാല്‍ സ്വത്തുക്കളുടെ മൂല്യം ഇതിന്റെ ഇരട്ടിയോളം വരും. ഇവ ലേലം ചെയ്ത് കിട്ടുന്ന തുകയുപയോഗിച്ചായിരിക്കും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക.

News Image

നിങ്ങള്‍ കെ വൈ സി പുതുക്കിയില്ലേ? എങ്കില്‍ അക്കൗണ്ട് ബ്ലോക്കാകും; അറിയാം ഈ നിര്‍ദേശങ്ങള്‍


നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പത്തുവര്‍ഷം പൂര്‍ത്തിയായോ. എങ്കില്‍ നിര്‍ബന്ധമായും കെ.വൈ.സി പുതുക്കണം. അല്ലെങ്കില്‍ പണം പിന്‍വലിക്കുന്നതടക്കമുള്ള  നിങ്ങളുടെ എല്ലാ ബാങ്കിങ്ങ് സേവനങ്ങളും തടസ്സപ്പെടും. 

കെ വൈ സി കാലാവധി കഴിഞ്ഞ  57 ലക്ഷം അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. കെ.വൈ സി പുതുക്കാത്തതിനെ തുടര്‍ന്ന് ഇതിനോടകം തന്നെ ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനതല  ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ കെ എസ് പ്രദീപ് പറഞ്ഞു. 

2014 -15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 
സീറോ ബാലന്‍സില്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന 
അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കാത്ത അക്കൗണ്ടുകളില്‍ അധികവും. കാലാവധി കഴിഞ്ഞ 57 ലക്ഷം അകൗണ്ടുകളില്‍ 90 ശതമാനവും ഇത്തരം അക്കൗണ്ടുകളാണ്. കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. 


ബാങ്കിലെത്തി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ്
കെ.വൈ.സി പുതുക്കേണ്ടത്. ഇക്കാര്യത്തില്‍ അക്കൗണ്ടുടമകളെ ബോധവത്കരി
കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 
അതേസമയം, . സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മൂന്ന്-നാല് ശതമാനം പേരാണുള്ളത്. ഇവര്‍ക്ക് അക്കൗണ്ട് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു വരികയാണ്. 



News Image

ഐ സി എം തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ എം എസ് എസ്, സ്വര്‍ണ്ണ ഉരുപ്പടി പരിശോധന പരിശീലനം




ഐ സി എം തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍  പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി  എം എസ് എസ്,  സ്വര്‍ണ്ണ  ഉരുപ്പടി പരിശോധന ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29, 30 തീയതികളില്‍ എറണാകുളം  മുപ്പത്തടം സഹകരണ ബാങ്ക്  ഹാളിലാണ് ദ്വിദിന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നത്.  


 സ്വര്‍ണ ഉരുപ്പടികളുടെ ഗുണനിലവാരം  പരിശോധിക്കുന്നതില്‍ പ്രായോഗിക  പരിജ്ഞാനം നല്‍കുന്നതിനൊപ്പം  പരിഷ്‌കരിച്ച എം എസ് എസ് നിബന്ധനകളും,അതിന്റെ ശരിയായ നടത്തിപ്പും ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് ഐ സി എം തിരുവനതപുരം പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്. എം എസ് എസ് കണക്കെഴുത്തുരീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസില്‍ വിശദമാക്കും. 

2300 രൂപയും 18 ശതമാനം  ജി എസ് ടി യും ആണ് ഫീസ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 5 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  വിശദ  വിവരങ്ങള്‍ക്ക്: 9946793893 9605890002.

News Image

അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് 100-ാം വാര്‍ഷികം : അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി


അയ്മനം : അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 100-ാം  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി. മന്ത്രി വി എന്‍ വാസവന്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 


യോഗത്തില്‍ റിസ്‌ക് ഫണ്ടിന് അര്‍ഹരായ ഏഴ് പേര്‍ക്ക് 10.70 ലക്ഷം രൂപ മന്ത്രി കൈമാറി. ബാങ്ക് പ്രസിഡണ്ട് ഒ ആര്‍ പ്രദീപ്കുമാര്‍ അധ്യക്ഷനായി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍, ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് കെ എന്‍ വേണുഗോപാല്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി പി സലിം, അസി. രജിസ്ട്രാര്‍ കെ പി ഉണ്ണികൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ഷാജിമോന്‍, രതീഷ് കെ വാസു, അയ്മനം പഞ്ചായത്തംഗം പ്രമോദ് തങ്കച്ചന്‍, സിപിഐഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ബെന്നി സി പൊന്നാരം, കോണ്‍ഗ്രസ് അയ്മനം മണ്ഡലം പ്രസിഡണ്ട് ഒളശ്ശ ആന്റണി, ബാങ്ക് മുന്‍ പ്രസിഡണ്ടുമാരായ കെ കെ ഭാനു,കെ കെ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട്  മിനി മനോജ് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി എസ് രഞ്ജിത നന്ദിയും പറഞ്ഞു.

News Image

ആറന്മുളക്കണ്ണാടി ആന്റ് കരകൗശല നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം 25ന്


ആറന്മുള: ആറന്മുളക്കണ്ണാടി ആന്റ് കരകൗശല നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘത്തിന്റെ  ആറന്മുള കിഴക്കേനടയിലുള്ള ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 25 ന്  രാവിലെ 9. 30 ന് നടക്കും. സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം  നിര്‍വഹിക്കും. ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

News Image

ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് നാട്ടുചന്ത ആഗസ്റ്റ് 23ന് തുടങ്ങും



 കാസര്‍ഗോഡ്: ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണത്തോടനുബന്ധിച്ചുള്ള നാട്ടുചന്തയ്ക്ക്
ആഗസ്റ്റ് 23 ന് തുടക്കമാകും.  

എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ കുണ്ടംകുഴി ഹെഡ് ഓഫീസ് പരിസരത്താണ് നാട്ടുചന്ത നടക്കുക. വിവിധ കാര്‍ഷികോല്‍പന്നങ്ങള്‍,  പലഹാരങ്ങള്‍, കറി പൗഡറുകള്‍, അച്ചാറുകള്‍ എന്നിവ മിതമായ നിരക്കില്‍ നാട്ടു ചന്തയിലൂടെ ലഭിക്കും. 

News Image

ഗ്രാമങ്ങളിലും ഇനി ഡിജിറ്റല്‍ ബാങ്കിങ്ങ് തരംഗം; വരുന്നൂ, രാജ്യം മുഴുവന്‍ ഡി ബി യു യൂണിറ്റുകള്‍


ബാങ്ക്, ബാങ്കിങ്ങ് എന്നീ പദങ്ങളുടെ നിര്‍വചനത്തിലും പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ജീവിതത്തിന്റെ  സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ബാങ്കുകള്‍ മാറിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ മാത്രമല്ല, കറന്‍സികള്‍ വരെ വ്യാപകമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സാധ്യത കൂടിവരികയാണ്. 

ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ഇത്തരം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍, 100 ല്‍ അധികം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളാണ് ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാകും.


എ ടി എമ്മുകള്‍ക്ക് സമാനമായ ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളിലൂടെ ലഭിക്കും. രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളും പ്രവര്‍ത്തനവും 

ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക കിയോസ്‌കുകളാണ് ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍. പരമ്പരാഗത ബാങ്കിങ്ങ്, ഓണ്‍ലൈന്‍ ബാങ്കിങ്ങ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. 

അക്കൗണ്ട് ആരംഭിക്കല്‍, പണം കൈമാറല്‍, വായ്പകള്‍ക്കായുളള അപേക്ഷ നല്‍കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വഴി ലഭിക്കും. ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ സഹായിക്കാന്‍ ഇത്തരം യൂണിറ്റുകളില്‍ സ്റ്റാഫുകളുടെ സേവനവും ഉണ്ടാകും. 

ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറെ സുഗമമാകുമെന്നതാണ് ഡി ബി യുവിന്റെ ഏറ്റവും പ്രധാന ഗുണം. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍  പദ്ധതികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (PMJDY), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY), പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മനിര്‍ഭര്‍ നിധി (PM SVANidhi) തുടങ്ങിയ പ്രധാന പദ്ധതികളെല്ലാം DBU കളില്‍ ലഭ്യമാക്കാനാണ് തീരുമാനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഡിജിറ്റല്‍  വിതരണം സുഗമമാക്കാനും നേരിട്ടുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റം കാര്യക്ഷമമാക്കാനും കഴിയും. 


ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ബാങ്കിങ്ങ്


ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്കിന്റെ സേവനങ്ങള്‍ കൈയെത്തും ദൂരെ എത്തിക്കുക എന്ന ലക്ഷ്യം കൂടി ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ക്കുണ്ട്. ഇതിന് വേണ്ട പ്രാഥമിക നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു.  എല്ലാ ഗ്രാമങ്ങളിലും ഡി ബി യു ആരംഭിച്ച് സാധാരണക്കാരിലേക്കും ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും  ഒരുപോലെ സൗകര്യപ്രദവും കാര്യക്ഷമവുമായ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ ലഭിക്കും. 

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

News Image

കേരള ദിനേശ് ഓണം സ്റ്റാള്‍ തുടങ്ങി; താരമായി ഓണക്കിറ്റ്

കേരള ദിനേശ് ഓണം  സ്റ്റാളിന്  കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി. നടന്‍ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷനായി. കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ആദ്യ വില്‍പ്പന നടത്തി. ഡോ. കെ എം രേഷ്മിത ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് അജിമോന്‍, അഡ്വ. ശശി ഡി നമ്പ്യാര്‍, കേരള ദിനേശ് കേന്ദ്ര സംഘം സെക്രട്ടറി എം എം കിഷോര്‍കുമാര്‍, കേന്ദ്രസംഘം ഡയറക്ടര്‍ എം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

 21 ഉല്‍പന്നങ്ങളടങ്ങിയ ഓണക്കിറ്റാണ്  സ്റ്റാളിലെ പ്രധാന ആകര്‍ഷണം. 1,300 രൂപ വില വരുന്ന ഓണക്കിറ്റ് 999 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങാം. കിറ്റ് കൂടാതെ തേങ്ങാപ്പാല്‍, പ്രഥമന്‍ കിറ്റ്, പായസം മിക്‌സ് (പാലട), തേങ്ങാപ്പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഗോതമ്പ് പൊടി, പുട്ടുപൊടി, ജാം, സ്‌ക്വാഷ്, അഗ്മാര്‍ക്ക് കറിപ്പൊടികള്‍, മസാലപ്പാെടികള്‍, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഇവിടുണ്ട്. കോട്ടണ്‍ ഷര്‍ട്ടുകള്‍, മുണ്ട്, സാരി, ബെഡ് ഷീറ്റ്, കുട്ടികളുടെ വസ്ത്രങ്ങള്‍, നൈറ്റി തുടങ്ങിയ തുണിത്തരങ്ങളും കുടകളും പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്. സെപ്തംബര്‍ നാല് വരെയാണ് ഓണം സ്റ്റാള്‍ പ്രവര്‍ത്തിക്കുക. 

News Image

അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസ്: രണ്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി



അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്ക് കേരള ഹൈക്കോടതി തിങ്കളാഴ്ച  ജാമ്യം അനുവദിച്ചു. വ്യാജ വായ്പകള്‍ അനുവദിച്ചുകൊണ്ട് 115.8 കോടി രൂപ തട്ടിയതിന്   ഇവര്‍ക്കെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രതികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

News Image

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ദിനേശ് : ഓണം സ്റ്റാള്‍ ആഗസ്റ്റ് 19 ന് ആരംഭിക്കും


ഓണത്തെ വരവേല്‍ക്കാനൊരുങ്ങി കേരള ദിനേശ്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിക്കുന്ന ഓണം സ്റ്റാളിന്റെ ഉദ്ഘാടനം  ആഗസ്റ്റ് 19ന് വൈകിട്ട് മൂന്ന് മണിക്ക് സിനിമാതാരം ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷനാകും. കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ 
അരക്കന്‍ ബാലന്‍ ആദ്യവില്പന സ്വീകരിക്കും. ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.


വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍, കറിക്കൂട്ടുകള്‍,  പായസം മിക്‌സ് തുടങ്ങി  ഓണാഘോഷത്തിനാവശ്യമായവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ദിനേശ് ഓണം സ്റ്റാള്‍ ആരംഭിക്കുന്നത്.

News Image

ചികിത്സയ്ക്ക് പണം നല്‍കിയില്ല; നിക്ഷേപത്തുക ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധ ദമ്പതികള്‍


ചികിത്സക്കായി  നിക്ഷേപത്തുക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധദമ്പതികള്‍. ബാങ്കിന്റെ ഠാണാവിലെ ഹെഡ് ഓഫിസിലാണ് ഇവര്‍  കുത്തിയിരിപ്പ് സമരം നടത്തിയത്.
രാവിലെ  ബാങ്കില്‍ എത്തിയ ദമ്പതികള്‍ ബാങ്ക് സമയം കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങിയത്. കോമ്പാറ സ്വദേശി തേക്കാനത്ത് ഡേവിസ് (80), ഭാര്യ താണ്ട (75) എന്നിവരാണ് മക്കളായ ജിജി, ജിഷ എന്നിവര്‍ക്കൊപ്പം പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തിയത്. താണ്ടയുടെ പേരില്‍ 10 ലക്ഷം രൂപയിലധികം 
സ്ഥിരനിക്ഷേപം ഉണ്ട്. 

ഹൃദ്രോഗിയായ ഡേവിസിന് അടിയന്തരമായി പേസ് മേക്കര്‍  ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ  ബാങ്കില്‍ ചെന്നിരുന്നു.  ആര്‍ബിഎ!!െ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അന്നു തന്നെ ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷം രൂപ ലഭിക്കാനുള്ള അപേക്ഷയും നല്‍കിയിരുന്നു. പിന്നീട് ചികിത്സയുടെ രേഖകളും ബാങ്ക് അധികൃതര്‍ക്ക് നല്‍കി. എന്നാല്‍, പണം ആവശ്യപ്പെട്ട് പലതവണ ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

 ബഹ്‌റൈനിലെ ഗവ. പ്രസില്‍ ജോലി ചെയ്തിരുന്ന ഡേവിസിന്റെ സമ്പാദ്യമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഡേവിസിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ബാങ്ക് അധികൃതരെ അറിയിച്ചപ്പോള്‍  ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാമെന്നാണ്  ബാങ്കിന്റെ ചെയര്‍പേഴ്‌സന്‍ അറിയിച്ചത്.   എന്നാല്‍  തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പണത്തിന് എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

 അതേ സമയം, ഡേവിസിന്റെ ശസ്ത്രക്രിയ ഏത് ആശുപത്രിയില്‍ വേണമെങ്കിലും നടത്താന്‍ ആവശ്യമായ ചെലവ് ബാങ്ക് വഹിക്കുമെന്ന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നതായും ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഇവര്‍ നല്‍കിയ അപേക്ഷ ആര്‍ബിഎ!!െയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.  ചികിത്സാ ആവശ്യം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി അടിയന്തരമായി പണം ആവശ്യമുള്ള 24 അപേക്ഷകളാണ്  ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ലഭിച്ചിട്ടുള്ളത്.  അതെല്ലാം ആര്‍ബിഎ!!െക്ക് അയച്ചിരുന്നു. തുടര്‍ നടപടികള്‍ ആരംഭിച്ചതായി ഇമെയില്‍ അറിയിപ്പ് ലഭിച്ചതായും വരും ദിവസങ്ങളില്‍ തന്നെ  പണം ലഭിക്കുമെന്നുമാണ്  ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

News Image

വൈവിധ്യവത്ക്കരണത്തിന്റെ വേറിട്ട മാതൃക; ക്രിമറ്റോറിയം പദ്ധതിയുമായി പുഴവാത് സഹകരണ ബാങ്ക്

ഓരോ മനുഷ്യരുടെയും  ജീവിതകാലയളവില്‍ ഒട്ടേറെ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ മരണശേഷമോ?

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാത് സര്‍വീസ് സഹകരണ ബാങ്കിന് ഉത്തരമുണ്ട്.  നാട്ടിലെ സാധാരണക്കാരന് താങ്ങും തണലുമായി നിലകൊള്ളുന്ന ബാങ്ക്  ക്രിമറ്റോറിയം സംവിധാനം ഒരുക്കിയാണ് വേറിട്ട മാതൃകയായത്. സഹകരണമേഖലയിലെ ആദ്യ ക്രിമറ്റോറിയം പദ്ധതിയാണ് പുഴവാത് ബാങ്കിലേത്.  വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക, വ്യവസായ മേഖലകളില്‍ ഒക്കെ സഹകരണ ബാങ്കുകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു മേഖലയിലേക്ക് കടന്നു വരുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഉണ്ട്. 

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പരിധിയിലാണ് പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശങ്ങളില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി പൊതുശ്മശാനമോ മറ്റു സൗകര്യങ്ങളോ ഇല്ല. ഇത് മനസ്സിലാക്കിയാണ് എന്നും സാധാരണക്കാര്‍ക്ക് ഒപ്പം നിന്നിരുന്ന ബാങ്ക് ക്രിമറ്റോറിയം എന്ന ആശയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട് ബാങ്കിന്റെ ഈ പദ്ധതി. 


ക്രിമറ്റോറിയം സേവനം ആവശ്യമുള്ളവര്‍ക്ക്, അവര്‍ പറയുന്ന ഇടങ്ങളില്‍ എത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ് രീതി.   രണ്ട് ജീവനക്കാരെയും ബാങ്ക് ഇതിനായി നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക രീതിയില്‍ ഗ്യാസ് ഉപയോഗിച്ചാണ് സംസ്‌കാരം നടത്തുന്നത്.  ഇതിന് അധികം വിറക് ആവശ്യമില്ല എന്നത്  മാത്രമല്ല, സാധാരണ ചിതയില്‍ ദഹിപ്പിക്കുന്നതുപോലെ അമിതമായ പുകയും  അന്തരീക്ഷ മലിനീകരണവും ഇല്ല എന്നതും പ്രത്യേകതയാണ്.  ഒരു ശവസംസ്‌കാര ചടങ്ങിന് 6500 രൂപയാണ് ഈടാക്കുന്നത്.  ഇതിനുപുറമേ മൊബൈല്‍ മോര്‍ച്ചറി സംവിധാനവും ബാങ്കിനുണ്ട്. ക്രിമറ്റോറിയവും അനുബന്ധ സംവിധാനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി ബാങ്കിന് സ്വന്തമായി കെട്ടിടമുണ്ട്.  വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു.  ക്രിമറ്റോറിയം, മൊബൈല്‍ മോര്‍ച്ചറി  എന്നിവയ്ക്കായി 3.45 ലക്ഷമാണ് ചിലവ്. 

മരണാനന്തര ചടങ്ങുകള്‍ക്ക് മറ്റും വരുന്ന ചിലവുകള്‍ പലപ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് മുന്നില്‍ക്കണ്ടാണ് കുറഞ്ഞചെലവില്‍ ശവദാഹത്തിനുള്ള  സംവിധാനമൊരുക്കി പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് ഈ മേഖലയിലേക്ക് കടന്നുവന്നത്.

News Image

പ്രമുഖ സഹകാരിയും സാഹിത്യകാരനുമായിരുന്ന ബി കെ തിരുവോത്ത് അന്തരിച്ചു



സഹകരണമേഖലയിലെ ആദ്യകാലസംഘാടകനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന അദ്ദേഹം  
കേരളത്തിലെ സഹകരണമേഖലയിലെ അസംഘടിതരായിരുന്ന ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിക്കുന്നതിന് മുന്നില്‍നിന്നു. കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നാഷനല്‍ കോ ഓപറേറ്റീവ് യൂണിയന്‍ ദേശീയസ മിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈമറി കോ ഓപറേറ്റിവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. വില്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.

സാഹിത്യരംഗത്തും ഏറെ സജീവമായിരുന്ന ബി കെ തിരുവോത്ത്  ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തേന്‍തുള്ളി (ചെറുകഥകള്‍), സോഷ്യലിസം വഴിത്തിരിവില്‍ (ലേഖനങ്ങള്‍), 
ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണില്‍ (ലേഖനം), പരല്‍മീനുകള്‍ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയില്‍ നിന്നൊരു കാറ്റാടി (ലേഖനങ്ങള്‍), വി.പി. സ്വാതന്ത്ര്യസമരത്തിലെ ഒരേട്, അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്‌ഫോടനങ്ങള്‍ (കെ.ബി.മേനോന്റെ ജീവചരിത്രം) എന്നിവയാണ് പ്രധാനകൃതികള്‍.



News Image

ദേശീയ സഹകരണ നയം; കേരളം എന്തു ചെയ്യും?




സഹകരണ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വഴി വെച്ചാണ് ദേശീയ സഹകരണ നയം പ്രഖ്യാപിച്ചത്. സഹകരണ മേഖലയില്‍  കേരളം മുമ്പ് നടപ്പിലാക്കിയ ആശയങ്ങള്‍ രാജ്യവ്യാപകമാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളാണ് സഹകരണ നയത്തില്‍ ഉള്ളതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ സഹകരണ നയം കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ലെന്നും സഹകരണം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്കാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്ര സഹകരണ നയത്തെക്കുറിച്ച് കോ- ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനറുമായ സാജിദ് എം. ആനക്കുഴി പറയുന്നു



 ദേശീയ സഹകരണ നയവും കേരളത്തിന്റെ ആശങ്കകളും 


സഹകരണം സംസ്ഥാന വിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സഹകരണം സംസ്ഥാന വിഷയമാണെന്ന് പ്രതിപാദിക്കുന്നു. സഹകരണം സംസ്ഥാന വിഷയമാകുമ്പോള്‍, കേന്ദ്രം അവതരിപ്പിക്കുന്ന നയങ്ങള്‍  സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പിലാക്കിയാല്‍ മാത്രമേ അതിന് പ്രാബല്യമുണ്ടാകൂ.  രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയാല്‍  മാത്രം കാര്യമില്ലെന്നും  രാജ്യത്തെ 50% സംസ്ഥാനങ്ങളും ഇത് അംഗീകരിക്കണമെന്നും അഥവാ മറ്റ് സംസ്ഥാനങ്ങള്‍  അംഗീകരിച്ചാല്‍ തന്നെ സംസ്ഥാന വിഷയമായ സാഹചര്യത്തില്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുത്താനും വരാതിരിക്കാനും അധികാരമുണ്ടെന്നും സാജിദ് എം. ആനക്കുഴി വ്യക്തമാക്കി.  നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍  ഈ നിയമം  കൊണ്ടുവരാന്‍  ശ്രമം നടത്തിയിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതാണ്. അതിന്റെ പ്രധാന  കാരണം ഇത് സംസ്ഥാന വിഷയമാണ് എന്നതാണ്.  അന്ന് മോഡല്‍ ബൈലോയും ഏകീകൃത നിയമങ്ങളും  കൊണ്ടുവന്നെങ്കിലും  നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ സംസ്ഥാനത്തെയും സഹകരണ നയങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തെയും  കാര്‍ഷിക ഭൂപ്രകൃതികള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്  ഉത്തര്‍പ്രദേശിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥ അല്ല കേരളത്തിലേത്.  ഇതൊക്കെ വച്ചുനോക്കുമ്പോള്‍ സഹകരണമേഖലയില്‍ ഒരു ഏകീകൃത രീതി  കൊണ്ടുവരിക എന്നത് അത്ര എളുപ്പത്തില്‍  നടപ്പിലാക്കാവുന്ന കാര്യമല്ല.  ഇത് നടപ്പിലാക്കുമോ ഇല്ലയോ എന്നത് കാലം തെളിയിക്കേണ്ട വിഷയമാണ് ' - സാജിദ് എം ആനക്കുഴി ചൂണ്ടിക്കാണിക്കുന്നു.

 സംസ്ഥാനങ്ങള്‍ ദേശീയ സഹകരണ നയം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്താല്‍ ഈ നിയമം നിലനില്‍ക്കില്ല. നിലനില്‍ക്കണമെങ്കില്‍  സംസ്ഥാനങ്ങളുടെ  കൂടി അംഗീകാരം ആവശ്യമാണ്.  കേന്ദ്രം ഏകീകൃതമായ പല സഹകരണ നയങ്ങളും  കൊണ്ടു വന്നിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതിന്റെ  പ്രധാന കാരണം ഇതു തന്നെയാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കേന്ദ്ര സഹകരണ നയം എന്ന്  കരുതാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹത്തിന്റെ പക്ഷം.


 ദേശീയ ഡാറ്റാബേസ് 


 ഓരോ സംസ്ഥാനത്തെയും ഡാറ്റകള്‍ വ്യത്യസ്തമാണ്. ഡാറ്റാബേസുകള്‍  ബന്ധിപ്പിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തിലെ ഡാറ്റാബേസിന്   അനുസൃതമായി നമ്മുടെ ഡാറ്റകളും മാറ്റേണ്ടിവരും. ഇത് നടപ്പിലാക്കാനാവുന്ന കാര്യമല്ല. ഡാറ്റാബേസുകള്‍  ഏകീകൃത ഡാറ്റാബേസിന്  കീഴില്‍ കൊണ്ടു വരിക എന്നതും ഡാറ്റാ ബേസുകള്‍ കൈമാറുക എന്നതും   പ്രായോഗികമായ കാര്യമല്ല എന്നതാണ് തന്റെ  അഭിപ്രായമെന്നും  അതുകൊണ്ടാണ് സംസ്ഥാന വിഷയമായി ഇതിനെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു നില്‍ക്കുന്നതെന്നും സാജിദ് എം. ആനക്കുഴി പറഞ്ഞു.



 സഹകരണനയം കേരളത്തിന് നേട്ടമോ ? 

 ദേശീയ സഹകരണ നയത്തില്‍ കേരളത്തിന് ചില ഗുണങ്ങളുണ്ട്. എന്നാലും കേരളത്തിലെ സഹകരണ നിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ആശങ്കകള്‍ക്ക് വകയുണ്ട്.   ഓള്‍ ഇന്ത്യ ഓഹരിയില്‍ 75% നിക്ഷേപങ്ങളും കേരളത്തില്‍നിന്നാണ്. ഒരു ഏകീകൃത രീതി കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ സഹകരണ മേഖലയിലും ഉണ്ടാകും. അത് ഒഴിവാക്കുക എന്നത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.  കേരളത്തിലെ സഹകരണ സംഘങ്ങളും പ്രവര്‍ത്തനങ്ങളും പോലെയല്ല കര്‍ണ്ണാടകത്തിലും ബീഹാറിലും ആന്ധ്രയിലും ഉള്ളത്. ഘടനകള്‍ വ്യത്യസ്തമാണ്. ത്രീ ടയര്‍ സ്ട്രക്ചര്‍ ആയിരുന്നു നബാര്‍ഡ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ സംസ്ഥാന വിഷയം എന്ന നിലയിലാണ് അത് ടൂ ടയര്‍  ആക്കിമാറ്റിയത്. വീണ്ടും അത് ത്രീ ടയറിലേക്ക്  കൊണ്ടുപോവുകയെന്നത് അത്ര പ്രായോഗികമായ കാര്യം അല്ല. നിലവിലുള്ള സമ്പ്രദായം അനുസരിച്ചേ  കേരളത്തിന് തുടര്‍ന്നു പോകാന്‍ കഴിയൂ എന്നും  സാജിദ് എം. ആനക്കുഴി വ്യക്തമാക്കി. 

News Image

കുളപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് തുണി ചന്തയ്ക്ക് ആഗസ്റ്റ് 13 ന് തുടക്കം



കുളപ്പുള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള  തുണി ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എ നിര്‍വഹിക്കും.  ബാങ്ക് പ്രസിഡണ്ട്  പി. രഞ്ജിത്ത് അധ്യക്ഷത വഹിക്കും.   ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് മുഖ്യാതിഥിയാകും. 

 കുത്താമ്പുള്ളി -  കണ്ണൂര്‍ എന്നിവിടങ്ങളിലെ മികച്ച കൈത്തറി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്  മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യം. 10% മുതല്‍ 50% വരെ വിലക്കിഴിവില്‍ കൈത്തറി തുണിത്തരങ്ങള്‍ ലഭിക്കും. 

ആഗസ്റ്റ് 26 മുതല്‍ ബാങ്ക് ഹെഡ് ഓഫീസ്, കുളപ്പുള്ളി ബ്രാഞ്ച്,  കണയം വെസ്റ്റ് ബ്രാഞ്ച് എന്നിവിടങ്ങളില്‍  നേന്ത്രക്കായ ചന്തയും സെപ്റ്റംബര്‍ 1, 2, 3 തീയതികളായി ഹെഡ് ഓഫീസില്‍ പച്ചക്കറി ചന്തയും നടക്കും.

News Image

വീണ്ടും വരുന്നു... 'കേരള സവാരി'


സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനനമായ  'കേരള സവാരി' വീണ്ടും വരുന്നു.   പ്രധാന യാത്രാകേന്ദ്രങ്ങളില്‍ ടാക്‌സികള്‍ക്കായി  പ്രീ പെയ്ഡ് കൗണ്ടര്‍ ഒരുക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് തദ്ദേശവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. 
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, പ്രമുഖ ക്ഷേത്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണം വേണമെന്നാണ്  നിര്‍ദേശം. 

 മൂവിങ് ടെക്' ഏജന്‍സിയുടെ 'നന്മയാത്രി' ആപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പദ്ധതി സംബന്ധിച്ച് തൊഴില്‍ നൈപുണ്യ വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്. 


 'മൂവിങ് ടെക്' ഏജന്‍സി തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും  ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചിയില്‍ 'യാത്രി' എന്ന പേരില്‍ ഇവര്‍ സര്‍വീസ് നടത്തുന്നുണ്ട്.

News Image

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി പുന:സംഘടിപ്പിച്ചു


സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി 
 പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രാഥമിക സഹകരണ സംഘം മാനേജ്‌മെന്റ് പ്രതിനിധി ആര്‍. തിലകനാണ് ചെയര്‍മാന്‍. പി. ഗഗാറിന്‍, സാബു എബ്രഹാം ( സംസ്ഥാന സഹകരണ ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍), ആമ്പക്കാട്ട് സുരേഷ്, അനില്‍കുമാര്‍ ( സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധികള്‍), കെ.വി പ്രജീഷ്, പി. പത്മജ, പി.എസ് ജയചന്ദ്രന്‍, പി.ഹരീന്ദ്രന്‍, മുരളി പ്രതാപ്, ടി.പി മല്‍ക, അഡ്വ. പുഷ്പദാസ് ( പ്രാഥമിക സഹകരണ സംഘം മാനേജ്‌മെന്റ് പ്രതിനിധികള്‍) , എന്‍.വി അജയകുമാര്‍ ( സഹകരണ പെന്‍ഷനേഴ്‌സ് പ്രതിനിധി) എന്നിവര്‍ അംഗങ്ങളാണ്.  സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം  രജിസ്ട്രാര്‍ എന്നിവരെ  എക്‌സ് ഒഫിഷ്യോ അംഗങ്ങളായും തെരഞ്ഞെടുത്തു.

News Image

ഇതര സഹകരണ സംഘങ്ങളുടെ വായ്പകള്‍ക്ക് പ്രൊസസ്സിംഗ് ചാര്‍ജ്



പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (PACS ) ഒഴികെയുള്ള ഇതര സഹകരണസംഘങ്ങളുടെ വായ്പകളിന്‍ മേല്‍ പ്രൊസസ്സിംഗ് ചാര്‍ജ് ഈടാക്കുന്നതിന് 
കേരള ബാങ്ക്  തീരുമാനിച്ചു. 

 ഇതിന്റെ അടിസ്ഥാനത്തില്‍ ഇതര സഹകരണ സംഘങ്ങളുടെ വായ്പകളില്‍ വായ്പാ തുക അനുവദിക്കുമ്പോഴും പരിധി വര്‍ധിപ്പിക്കല്‍/ പുതുക്കല്‍ എന്നിവ നടത്തുമ്പോഴും പ്രൊസസ്സിംഗ് ചാര്‍ജ് നല്‍കണം.  അന്‍പതു ലക്ഷം രൂപയ്ക്കു മുകളില്‍ അനുവദിക്കുന്ന വായ്പകള്‍ക്ക് അനുവദിച്ച തുകയുടെ 0.50% പ്രൊസസ്സിംഗ് ചാര്‍ജ് ഈടാക്കണം.  വായ്പാതുക 50 ലക്ഷം രൂപവരെ അനുവദിക്കുന്ന വായ്പകള്‍ക്കും ഇതര സംഘങ്ങള്‍ അംഗതലത്തില്‍ വിതരണം ചെയ്ത വായ്പകള്‍ക്ക് പുനര്‍വായ്പയായി  അനുവദിക്കുന്ന  വായ്പകള്‍ക്കും  ചാര്‍ജ് ബാധകമല്ല. പുതിയ തീരുമാനം  പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍  ഒഴികെയുള്ള ഇതര സഹകരണസംഘങ്ങളെ ദോഷകരമായി ബാധിക്കും.


News Image

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നവീകരിച്ച കാപ്പുമ്മല്‍ സായാഹ്ന ശാഖ ഉദ്ഘാടനം ആഗസ്റ്റ് 12ന്


 കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാപ്പുമ്മല്‍ സായാഹ്ന ശാഖയുടെ ഉദ്ഘാടനം ആഗസ്റ്റ് 12 ന്  ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

News Image

ദേശീയ സഹകരണ നയം; ആശങ്കയ്ക്കുമപ്പുറം അറിയാന്‍:- അഡ്വ. എം എം മോനായി പ്രതികരിക്കുന്നു



കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണനയം കഴിഞ്ഞ ദിവസം  കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. എന്നാല്‍ സഹകരണ നയം പുറത്ത് വന്നതോടെ കേരളത്തിന് ആശങ്കയ്ക്കും ആശ്വാസത്തിനും വകയുണ്ടെന്നാണ് സഹകരണമേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ സഹകാരികള്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങള്‍ രാജ്യമെമ്പാടും നടപ്പാക്കിയെടുക്കാനുള്ള ശ്രമമാണ് സഹകരണ നയം എന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍, സഹകരണ നയം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണെന്നും ജില്ലാ ബാങ്കുകള്‍ തിരിച്ച് കൊണ്ടുവരുന്നതുള്‍പ്പെടെ കേരളത്തിലെ സഹകരണ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നുമാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം സഹകരണം  സംസ്ഥാന വിഷയമായതിനാല്‍ ദേശീയ സഹകരണ നയം ഭരണഘടനാ വിരുദ്ധമാണെന്നും ആരോപണമുണ്ട്. ഇതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാടും. ദേശീയ സഹകരണ നയത്തെക്കുറിച്ച് മുന്‍ എംഎല്‍എയും എറണാകുളം ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ടുമായിരുന്ന അഡ്വ. എം എം മോനായി സംസാരിക്കുന്നു. 



ദേശീയ സഹകരണ നയം; കേരളത്തിന് ആശങ്ക വേണോ?

ദേശീയ സഹകരണ നയം നടപ്പായാല്‍ കേരളം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ സഹകരണ നയം പൂര്‍ണമായും സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമേ അതില്‍ നിയമ നിര്‍മാണം സാധ്യമാകൂ എന്ന് എം എം മോനായി വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണത്. സംസ്ഥാന വിഷയമായ ഒരു കാര്യത്തിലാണ് കേന്ദ്രം ഇപ്പോള്‍ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.  ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക്  രാഷ്ട്രീയമായ വേര്‍തിരിവില്ല. അതുകൊണ്ടു തന്നെ ഒരു സംഘത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന ആളുകള്‍ തന്നെ മറ്റു സംഘങ്ങളിലും അംഗങ്ങളാകുകയും  രണ്ടിടത്തുനിന്നും വായ്പകളെടുക്കുകയും ചെയ്യുന്ന അവസ്ഥയാണ്. സഹകരണ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വരുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രക്കാന്‍ റിസര്‍വ്വ് ബാങ്ക് പോലെയോ ഡിഐസിജിസി പോലെയോ ഉള്ള ഒരു കണ്‍ട്രോളിങ് സംവിധാനം ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വളരെയധികം പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കേരളത്തില്‍ 25000ത്തോളം സഹകരണ സംഘങ്ങള്‍ ഉണ്ട്. ഇനിയും കേന്ദ്ര സഹകരണ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ രൂപീകരിച്ചാല്‍ അത് ആരോഗ്യകരമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും തുടര്‍ന്നുണ്ടാകുന്ന മത്സരത്തില്‍  ആരൊക്കെ പിടിച്ചു നില്‍ക്കും എന്നത് നിലവില്‍ പ്രവചനാതീതമാണെന്നും  എം എം മോനായി പറഞ്ഞു. 


കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഗുണമോ?


നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അതിര്‍വരമ്പുകള്‍ ഉണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കേന്ദ്രത്തിന് മാത്രം നിയമം  നടത്താവുന്ന ഏരിയയും സംസ്ഥാനത്തിന് മാത്രം നിയമം നടപ്പാക്കാനാകുന്ന ഏരിയയും ഉണ്ട്. കേന്ദ്ര സഹകരണ നിയമം  സംസ്ഥാനത്തിന്റെ  അധികാര അതിര്‍ത്തിയിലേക്ക് ഉള്ള ഒരു കടന്നുകയറ്റമാണ്. കേന്ദ്ര ഗവണ്‍മെന്റ്  ഫണ്ട് ലഭിക്കുന്നതിനാല്‍ ചില ഗുണങ്ങള്‍ ഉണ്ട് എന്നുമാത്രം. പൊളിറ്റിക്കല്‍ പാര്‍ട്ടിസിപ്പേഷന്‍ സഹകരണ മേഖലയ്ക്ക് ഗുണം ചെയ്യും. പക്ഷെ, പൊളിറ്റിക്കല്‍ ഇന്റര്‍ഫിയറന്‍സ് സഹകരണ മേഖയ്ക്ക് ഗുണം ചെയ്യില്ല. 


സഹകരണ സംഘങ്ങള്‍ വഴിയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഭാരത്‌ ബ്രാന്‍ഡിന് കീഴില്‍ 

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി സഹകരണ മേഖലയ്ക്ക് സ്വന്തമായി വ്യവസായ ശ്യംഖല വേണമെന്നതാണ് പുതിയ സഹകരണ നയം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്ത നാടാണ് നമ്മുടേതെന്നും ഈ പദ്ധതികളും  നിര്‍ദേശങ്ങളും എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നതിലാണ് കാര്യമെന്നും എം എം മോനായി വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറെ വിപണി സാധ്യത കണ്ടെത്താനാവുന്ന നിര്‍ദേശമാണിതെങ്കിലും കര്‍ഷരില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കര്‍ഷകര്‍ക്ക് ന്യായമായ വില  ലഭിക്കത്തക്കവിധം  ഉത്പന്നങ്ങള്‍ സംഭരിക്കാനാവണം എന്നതുമാത്രമായിരിക്കണം ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. 


ദേശീയ ഡാറ്റാബേസ് 

ദേശീയ ഡാറ്റാബേസുമായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡാറ്റാബേസിനെ ബന്ധിപ്പിക്കണം എന്നതാണ് ദേശീയ സഹകരണ നയത്തിലെ മറ്റൊരു  നിര്‍ദേശം. മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് കീഴില്‍ രൂപീകരിക്കപ്പെട്ട ഒരു സംഘത്തിന് ഡാറ്റാബേസ് ഉണ്ടാക്കുകയും അത് ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസ് ബന്ധിപ്പിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ലെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും എം എം മോനായി പറഞ്ഞു. ബാങ്കിംഗ് സമ്പ്രദായത്തിലാണ് ജനങ്ങള്‍ക്ക് ഡാറ്റാബേസ് കൊണ്ടുള്ള ഗുണമുണ്ടാവുക.  സഹകരണ സംഘങ്ങള്‍ക്ക് റേറ്റിംഗ് ഇല്ല, എന്നാല്‍ മറ്റു ബാങ്കുകള്‍ക്ക സിബില്‍ റേറ്റിംഗ് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പകള്‍ നല്‍കുന്നതും. ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തീരുമാനിക്കപ്പെടുന്നത്. ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സിബില്‍ സ്‌കോറിന്റെ പ്രശ്നമില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ റേറ്റിംഗ് എന്താണെന്നും ഇന്ന് സാധാരണക്കാരുടെ ജീവിതം ദുഷ്‌ക്കരമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News Image

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ആര്‍ബിട്രേറ്ററുമാരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു


2002 ലെ മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് ഈ നിയമത്തിലെ വകുപ്പ് 84 പ്രകാരവും 1996 ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ട് അനുസരിച്ചും ഈ സംഘങ്ങളുടെ മാനേജ്‌മെന്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുമായി ബന്ധപ്പെട്ടതും (ഒരു മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അതിന്റെ വേതനം പറ്റുന്ന ജീവനക്കാര്‍ക്കെതിരെ എടുക്കുന്ന അച്ചടക്ക നടപടിയോ അല്ലെങ്കില്‍ 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിലെ വകുപ്പ് 2 ( കെ ) പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടോ ഒഴികെയുള്ളവ ) തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്, 2002ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിലെ വകുപ്പ് 4 (2)ന്റെ അടിസ്ഥാനത്തില്‍ ആര്‍ബിട്രേറ്റര്‍മാര്‍ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍  സംസ്ഥാന സഹകരണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ / ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവരും, 2025 ഓഗസ്റ്റ് 7ന് വിരമിച്ച ശേഷം 20 മാസം കഴിയാന്‍ പാടുള്ളതും അല്ല. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിരമിച്ച തീയതി, തസ്തിക, വകുപ്പ് എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 4 ന് വൈകിട്ട് 5 മണിക്ക് മുന്‍പ്  സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം) മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.   രൂപീകരിക്കുന്ന ആര്‍ബിട്രേറ്റര്‍മാരുടെ പാനലില്‍ നിന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഫയല്‍ ചെയ്യുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി, സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേക ഉത്തരവ് മുഖേന ചുമതലപ്പെടുത്തുന്ന ആര്‍ബിട്രേറ്റര്‍മാര്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കി അവാര്‍ഡ് പുറപ്പെടുവിക്കേണ്ടതാണ്. നിയമിക്കപ്പെടുന്ന ആര്‍ബിട്രേറ്റര്‍മാരുടെ പ്രതിഫലം ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ബന്ധപ്പെട്ട സംഘത്തില്‍ നിന്നും ലഭിക്കുന്നതാണ്

News Image

കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ആഗസ്റ്റ് 20ന് തുടക്കം



 കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് നടക്കും. 
ആഗസ്റ്റ് 20ന് വൈകിട്ട് നാലുമണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കുന്ന വിളംബരജാഥ സമ്മേളന സ്ഥലമായ  ജൈനിമേട് എന്‍.എന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ സമാപിക്കും. 21 ന്   ഉദ്ഘാടന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍  ഉദ്ഘാടനം ചെയ്യും. എം പിമാര്‍, എം എല്‍ എമാര്‍, പ്രമുഖ സഹകാരികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 21ന് വൈകുന്നേരം പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ വി.കെ സുരേഷ് ബാബു ക്ലാസ് എടുക്കും.  22ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

News Image

യു പി ഐ സേവനങ്ങള്‍ക്ക് പണം നല്‍കണോ? സൂചനകള്‍ നല്‍കി ആര്‍ ബി ഐ


യു പി ഐ ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചനയുമായി  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടിലെ പ്രധാനിയായ  യു പി ഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ്) ഈടാക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ പുതിയ  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിലവില്‍ യു.പി.ഐ സൗജന്യമായി നിലനിര്‍ത്താന്‍ ബാങ്കുകള്‍ക്കും മറ്റ് ഫിന്‍ടെക് ഇക്കോസിസ്റ്റത്തിനും സര്‍ക്കാര്‍  സബ്സിഡി നല്‍കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 



യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണില്‍ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു. ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കോ പേയ്മെന്റ് ഗേറ്റ്വേയ്‌ക്കോ കമ്പനികള്‍ നല്‍കുന്ന തുകയാണ് എംഡിആര്‍. നേരത്തെ 2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തയും  പുറത്തുവന്നിരുന്നു. യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം എന്നായിരുന്നു  റിപ്പോര്‍ട്ട്. ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുക എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരുന്നു.

News Image

വരുന്നൂ... യുപിഐ ഇടപാടിനും ബയോമെട്രിക് സംവിധാനം


യുപിഐ ഉപഭോക്താക്കള്‍ക്ക് പിന്‍ നമ്പറിന് പകരം ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിന്‍നമ്പറിന് പകരമായാണ് വിരലടയാളമുപയോഗിച്ചോ,  മുഖം തിരിച്ചറിഞ്ഞുള്ളതോ ആയ തിരിച്ചറിയല്‍ സംവിധാനം ഒരുങ്ങുന്നത്.  നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പിന്‍ നമ്പര്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും  ഒഴിവാക്കാനാകും.


നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്.  ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും പുതിയ രീതി നടപ്പാക്കുകയെന്നാണ് സൂചന. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയര്‍ത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവര്‍ഷത്തോളമായി എന്‍പിസിഐ ബയോമെട്രിക് വെരിഫിക്കേഷന്‍ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണ്.  2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയായാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക.

News Image

ടീം കോപ്പറേറ്റീവ് നേതൃത്വം നല്‍കി; മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നബാര്‍ഡ് റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് അന്തിമ അംഗീകാരം


ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  നബാര്‍ഡ്  റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് നബാര്‍ഡിന്റെ അന്തിമ അംഗീകാരം. 
പ്രൊജക്റ്റ് അംഗീകാരം ലഭിക്കുന്ന ബാങ്കുകള്‍ക്ക് നബാര്‍ഡ് 15 ലക്ഷം രൂപ ഗ്രാന്റ് നല്‍കും. ഒരു വര്‍ഷം ജില്ലയില്‍ ഒരു ബാങ്കിന് മാത്രമാണ് പ്രൊജക്റ്റ് ലഭിക്കുക. നബാര്‍ഡിന്റെ മുംബൈ  ഹെഡ് ഓഫീസില്‍ നിന്നാണ് അംഗീകാരം നല്‍കുന്നത്. നിരവധി ബാങ്കുകള്‍ ഇതിലേക്ക് പ്രൊജക്റ്റുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും ചിലതിനു മാത്രമേ  അംഗീകാരം ലഭിക്കാറുള്ളൂ. പദ്ധതിയുടെ ഡി പി ആര്‍  തയ്യാറാക്കിയതിനു പുറമേ സാങ്കേതികസഹായവും ടീം കോപ്പറേറ്റീവ് നല്‍കി.

News Image

സഹകരണ ബാങ്കുകളുടെ ശാഖാ വിപുലീകരണവും എ ടി എം സജ്ജീകരണവും; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ ബി ഐ



അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് (യു സി ബി) പുതിയ ശാഖകള്‍ തുറക്കുന്നതിനും, എ ടി എമ്മുകള്‍, പ്രോസസ്സിംഗ് സെന്ററുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും അനുമതികളും അംഗീകാരങ്ങളും നല്‍കുന്നതിനായി, ബിസിനസ് അംഗീകാരത്തിനുള്ള യോഗ്യതാ മാനദണ്ഡനിര്‍ദേശങ്ങള്‍ (ഇ സി ബി എ)  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ   പുറത്തിറക്കി. ബാങ്കുകളുടെ നിയന്ത്രണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.   

കഴിഞ്ഞ സാമ്പത്തിക   വര്‍ഷത്തില്‍  മാര്‍ച്ച് 31ലെ ഓഡിറ്റ് ചെയ്ത  സാമ്പത്തിക ഇടപാടുകളെ  അടിസ്ഥാനമാക്കി, മൂലധന പര്യാപ്തത, ആസ്തി നിലവാരം, ലാഭക്ഷമത, കരുതല്‍ അനുപാതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു ബാങ്കിനെ ഇ സി ബി എ മാനദണ്ഡങ്ങള്‍  പൂര്‍ണ്ണമായും പാലിക്കപ്പെടുന്നതായി കണക്കാക്കുമെന്നും  ആര്‍ ബി ഐ  പറഞ്ഞു.

ബാങ്കുകള്‍ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി  മൂലധന പര്യാപ്തതാ അനുപാതം (സി എ  ആര്‍) നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.  ബാങ്കുകളുടെ  അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍ പി എ) മൂന്ന് ശതമാനത്തില്‍ കൂടരുത്. കൂടാതെ, ബാലന്‍സ് ഷീറ്റില്‍ സഞ്ചിത നഷ്ടങ്ങളൊന്നുമില്ലാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്ക് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഇതില്‍ പറയുന്നു. 

നിലവിലെ അല്ലെങ്കില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ക്യാഷ് റിസര്‍വ് റേഷ്യോ (സി ആര്‍ ആര്‍) അല്ലെങ്കില്‍ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍ ) നിലനിര്‍ത്തുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സ് (സി ബി എസ്) പൂര്‍ണ്ണമായും നടപ്പിലാക്കിയിരിക്കണം. മുന്‍ സാമ്പത്തിക വര്‍ഷത്തിലോ നിലവിലെ സാമ്പത്തിക വര്‍ഷത്തിലോ  ബാങ്ക് ആര്‍ ബി ഐയുടെ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമല്ലാതിരിക്കുകയോ,  സൂപ്പര്‍വൈസറി ആക്ഷനോ,  പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനോ (പി സി എ) വിധേയമായിരിക്കുകയോ ചെയ്യരുത്. ബാങ്കിന്റെ ബോര്‍ഡില്‍ കുറഞ്ഞത് രണ്ട് പ്രൊഫഷണല്‍ ഡയറക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണം.


തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകളെ അടിസ്ഥാനമാക്കി, ഒരു ബാങ്ക് എല്ലാ വര്‍ഷവും ഇ സി ബി എ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടതാണ്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് സ്വയം പരിശോധിച്ച്  തൃപ്തിപ്പെടുകയും അത് അംഗീകരിക്കുന്ന ഒരു പ്രമേയം പാസാക്കുകയും വേണം. ബോര്‍ഡ് പ്രമേയത്തിന്റെ തീയതി മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ആര്‍ ബി ഐയെ അറിയിക്കണം.

News Image

പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12 ലക്ഷം കോടി തിരിച്ചടവ് കുടിശ്ശിക



രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ  വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയില്‍ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-16 മുതല്‍ 2024-25 വരെയുള്ള കണക്കാണിത്. കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ് കണക്കുകള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്. 1.06 ലക്ഷം കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. ആകെ എഴുതിത്തള്ളിയ തുകയുടെ ഒമ്പത് ശതമാനമാണിത്.   

എഴുതിത്തള്ളിയ കൂട്ടത്തില്‍ മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്ത 1,629 പേരുണ്ട്. ഇവര്‍ക്ക് ബാങ്കുകളിലുള്ള ബാധ്യത 1,62,938 കോടി രൂപയാണ്. ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍, സര്‍ഫാസി ആക്ട്, നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, പി.എം.എല്‍.എ, ഫെമ എന്നീ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇവ ഉപയോഗിച്ച് തിരിച്ചു പിടിക്കാനായത് 15,870 കോടിയുടെ ആസ്തി മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

വായ്പ എഴുതിത്തള്ളല്‍ എന്നാല്‍ കുടിശ്ശിക വരുത്തിയവരെ ബാധ്യതയില്‍നിന്ന് ഒഴിവാക്കലല്ല എന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. ഈ തുക ബാങ്കിന്റെ ബാധ്യതാ കണക്കില്‍നിന്ന് ഒഴിവാക്കും. അതേസമയം, വായ്പയെടുത്തവരെ ബാധ്യത പട്ടികയില്‍ നിലനിര്‍ത്തുകയും തിരിച്ചുപിടിക്കാനുള്ള നടപടി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

News Image

സ്വര്‍ണ പണയ വായ്പകള്‍ക്ക് സ്വീകാര്യതയേറുന്നു: ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന



രാജ്യത്ത് സ്വര്‍ണ പണയത്തിന്മേലുള്ള  വായ്പകള്‍ക്ക് സ്വീകാര്യതയേറിയതായി കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം  സ്വര്‍ണവിലയ്‌ക്കൊപ്പം തന്നെ  സ്വര്‍ണപണയ വായ്പകളും  കുതിച്ചുയര്‍ന്നെന്ന്  വ്യക്തമാണ്. 2024 മെയ് വരെയുള്ള കണക്കനുസരിച്ച് 1,16,777 കോടി രൂപയുടെ സ്വര്‍ണപ്പണയമായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം മെയ് വരെ ഇത് 2,51,369 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനയാണ്  വായ്പകളിലുണ്ടായിരിക്കുന്നത്.

  
മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ വായ്പകള്‍ ഈടിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണ വായ്പകളിലേക്ക് തിരിയുന്നുവെന്നാണ് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.  അടുത്തിടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതും ഈ  കുതിച്ചുകയറ്റത്തിന് ഒരു കാരണമാണ്. 

 രണ്ടര ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പയായി നല്‍കാന്‍ അനുമതിയുണ്ട്. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവയ്ക്ക് സ്വര്‍ണത്തിന്റെ 80  ശതമാനം  വരയും അഞ്ച് ലക്ഷത്തിനു മുകളില്‍ 75 ശതമാനം വരെയുമാണ് വായ്പ നല്‍കാനാവുക. സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും 4 ലക്ഷത്തിന് മുകളിലുള്ള ബുള്ളറ്റ് വായ്പകള്‍ ( മുതലും പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്ക്കാനാകുന്ന  വായ്പകള്‍) അനുവദിക്കാനാകും.

ഇതിനൊപ്പം സുരക്ഷിതമല്ലാത്ത വായ്പാ രീതികള്‍ അവസാനിപ്പിക്കുന്നതിന് ആര്‍.ബി.ഐ ചില പുതിയ നിയമങ്ങളും അവതരിപ്പിച്ചിരുന്നു.  ഈടായി സൂക്ഷിക്കുന്ന സ്വര്‍ണം ആരുടേതാണെന്ന് വ്യക്തമല്ലെങ്കില്‍ സ്വര്‍ണ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പണയമായി നല്‍കിയ സ്വര്‍ണമോ വെള്ളിയോ വീണ്ടും ഉപയോഗിക്കുന്നതില്‍ നിന്ന് വായ്പാസ്ഥാപനങ്ങള്‍ക്ക്  വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  കടം വാങ്ങുന്നയാള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചില നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ കടം കൊടുക്കുന്നവര്‍ക്ക് സ്വര്‍ണ വായ്പ പുതുക്കാന്‍ കഴിയൂ എന്നും ഈ നിയമത്തില്‍ പറയുന്നു. ബുള്ളറ്റ് തിരിച്ചടവ് നടത്തുന്ന വായ്പകളില്‍  കടം വാങ്ങുന്നയാള്‍ പലിശ അടച്ചതിനുശേഷം മാത്രമേ വായ്പ പുതുക്കാന്‍ കഴിയൂ. വായ്പാ മാനദണ്ഡങ്ങളില്‍ കൊണ്ടുവന്ന ഇത്തരം മാറ്റങ്ങള്‍ സ്വര്‍ണ വായ്പയ്ക്ക് ഗുണകരമായതായാണ് വിലയിരുത്തല്‍.

News Image

സഹകരണ സംഘങ്ങളുടെ നിക്ഷേപം സ്വീകരിക്കലും അംഗങ്ങളുടെ വായ്പ തിരിച്ചടവും; അറിഞ്ഞിരിക്കണം ഈ നിയന്ത്രണങ്ങള്‍





സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും നിക്ഷേപം തിരികെ നല്‍കുന്നതിനും   അംഗങ്ങള്‍ വായ്പ സ്വീകരിക്കുന്നതും തിരിച്ചടക്കുന്നതിനും ആദായ നികുതി നിയമത്തിലെ 269 എസ് എസ്, 269 ടി വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

സഹകരണ സംഘങ്ങള്‍ നിക്ഷേപം  സ്വീകരിക്കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ 
 സ്വീകരിക്കുന്നതിലുള്ള നിയന്ത്രണം 


ആദായ നികുതി നിയമത്തിലെ 269 എസ് എസ്  വകുപ്പിലെ വ്യവസ്ഥയനുസരിച്ച് ഒരാള്‍ മറ്റൊരാളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോള്‍ മുമ്പ് സ്വീകരിച്ച നിക്ഷേപത്തില്‍ മടക്കി നല്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയും  ഇപ്പോള്‍  നിക്ഷേപമായി സ്വീകരിക്കുന്ന തുകയുമടക്കം 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി സ്വീകരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം ഇടപാടുകള്‍ക്ക് അക്കൗണ്ട് പേയീ ചെക്ക്, അക്കൗണ്ട് പേയീ ബാങ്ക് ഡ്രാഫ്റ്റ്, ബാങ്ക് അക്കൗണ്ടിലൂടെയുള്ള  ഇലക്ടോണിക് ക്ലിയറിംഗ് സിസ്റ്റം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് , നെറ്റ് ബാംങ്കിംഗ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം ആധാര്‍ പേ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് രീതികള്‍ സ്വീകരിക്കേണ്ടതാണ്.

മേല്‍പറഞ്ഞ നിബന്ധനയില്‍ നിന്ന് സര്‍ക്കാര്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍,  കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിഞ്ജാപനത്തിലൂടെ പ്രഖാപിക്കുന്ന മറ്റു സ്ഥാപനങ്ങള്‍  എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന രണ്ടുപേര്‍ക്കും കാര്‍ഷിക വരുമാനം ഉണ്ടായിരിക്കുകയും ഇവര്‍ക്ക് രണ്ടുപേര്‍ക്കും നികുതി നല്‍കേണ്ടതായ വരുമാനം ഇല്ലാതിരിക്കുകയും ആണെങ്കില്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമല്ല.

2023 ഫിനാന്‍സ് ആക്ടിലൂടെ 269 എസ്എസ് വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച്  പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളേയും ഈ സംഘങ്ങളില്‍ നിന്ന്  അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളേയും സംബന്ധിച്ചിടത്തോളം 20000 രൂപ എന്നത് 2 ലക്ഷം രൂപ എന്നാക്കിയിട്ടുണ്ട്. 

 സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരികെ നല്‍കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ തിരിച്ചടക്കുന്നതിലുള്ള നിയന്ത്രണം  

ആദായ നികുതി നിയമത്തിലെ 269 ടി വകുപ്പിലെ വ്യവസ്ഥയനുസരിച്ച് നിക്ഷേപം തിരികെ നല്‍കുമ്പോഴും ഇത്തരം വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. തിരികെ നല്‍കുന്ന നിക്ഷേപ സംഖ്യയോ, നിക്ഷേപത്തില്‍ പലിശയടക്കം മടക്കി നന്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയോ 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി നല്‍കാന്‍ പാടില്ല.

2023 ലെ ഫിനാന്‍സ് ആക്ടിലൂടെ 269 ടി  വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങള്‍ മടക്കികൊടുക്കുമ്പോഴും  ഈ സംഘങ്ങളില്‍ നിന്ന്  അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളുടെ തിരച്ചടവ് സംബന്ധിച്ചിടത്തോളവും 20000 രൂപ എന്നത് 2 ലക്ഷം രൂപയാക്കിയിട്ടുണ്ട്.  എന്നാല്‍ മുകളില്‍ സൂചിപ്പിച്ച 269 എസ് എസ്  വകുപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിന്  ഈ വ്യവസ്ഥ ബാധകമല്ല. 

സ്ഥിര നിക്ഷേപങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കിലും കമ്പനികളല്ലാത്തവരെ സംബന്ധിച്ചിടത്തോളം എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു എന്ന് നിയമത്തിലുണ്ട്. ബാങ്കുകള്‍ക്ക് നിക്ഷേപകന്റെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട്  എന്നിവയില്‍ ക്രെഡിറ്റ് ചെയ്ത്  മേല്‍പറഞ്ഞ വ്യവസ്ഥ പാലിക്കാതെ നിക്ഷേപങ്ങള്‍ മടക്കി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ചുരുക്കത്തില്‍ സഹകരണ ബാങ്ക് അല്ലാത്ത ഒരു സഹകരണ സംഘത്തിന് 2 ലക്ഷം രൂപ നിക്ഷേപമുള്ള ഒരു അംഗത്തില്‍ നിന്ന്  പണമായി കൂടുതലായി നിക്ഷേപമൊന്നും സ്വീകരിക്കാനോ പണമായി നിക്ഷേപം മടക്കി നല്‍കാനോ ഇനി കഴിയില്ല. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ആണെങ്കിലും എഫ് ഡി ആണെങ്കിലും ഇത് ബാധകമാണ്.  നിയമം ലംഘിച്ചാല്‍ 100 ശതമാനം  തുക് പിഴയായി ഈടാക്കും. 
അംഗങ്ങള്‍ക്ക്  വായ്പ സ്വീകരിക്കുന്നത്തിനും തിരിച്ചടക്കുന്നതിനും നിയന്ത്രണമുള്ളതിനാല്‍ 2 ലക്ഷം രൂപയോ കൂടുതലോ പണമായി സ്വീകരിക്കുകയോ തിരിച്ചടക്കുകയോ ചെയ്താല്‍ 100 ശതമാനം തുക അവര്‍ പിഴയടക്കേണ്ടി വന്നേക്കാം.

2023 ലെ ഫിനാന്‍സ് അക്ടിലൂടെ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥകള്‍ക്ക് മുന്നെ നിലവിലിരുന്ന 269 എസ് എസ്, 269 ടി വകുപ്പുകളിലെ  നിയമവ്യവസ്ഥകള്‍ സഹകരണ സംഘങ്ങള്‍  അംഗങ്ങളുമായി  നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ബാധകമല്ലെന്നുള്ള  ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണലുകളുടെ വിധികള്‍  ഇതോടെ അപ്രസക്തമായിരിക്കുകയാണ്. 


News Image

അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു


വാഴക്കാല: അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്  ഹെഡ് ഓഫീസ് സമുച്ചയം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് എ സി  ഓഡിറ്റോറിയം ഉമാ തോമസ് എം എല്‍ എയും സേഫ് ഡെപ്പോസിറ്റ് ലോക്കറും ബാങ്ക് കൗണ്ടറും എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ വി സുധീറും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ ടി എല്‍ദോ അധ്യക്ഷനായി.  സെക്രട്ടറി ഇന്‍ ചാര്‍ജ് എം എസ് റീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ സുനീറ ഫിറോസ്, എ ജി  ഉദയകുമാര്‍, കെ കെ സന്തോഷ് ബാബു, എം കെ ചന്ദ്രബാബു, റാഷിദ് ഉള്ളംമ്പള്ളി, എന്‍ കെ വാസുദേവന്‍, ടി എ സുഗതന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമാരായിരുന്ന എം ഇ ഹസൈനാര്‍, കെ ആര്‍ ജയചന്ദ്രന്‍ എന്നിവരെയും   മുന്‍ സെക്രട്ടറിമാരെയും ചടങ്ങില്‍  ഉപഹാരം നല്‍കി ആദരിച്ചു. 


News Image

ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കാനാണ് പുതിയ നിയമം കൊണ്ടു വരുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞു. ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം കൂടിയാണ് ബാങ്ക് നല്‍കുന്ന അവാര്‍ഡുകള്‍. സഹകരണ മേഖലയെക്കുറിച്ചുള്ള തന്റെ ആശങ്ക ഈ വേദിയിലല്ലാതെ എവിടെ രേഖപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് കാലം പാലയാട് താമസിച്ച കാര്യവും അപ്പോള്‍ ഹിഗ്വിറ്റ എന്ന കഥയെഴുതാനുണ്ടായ പശ്ചാത്തലവുമെല്ലാം അദ്ദേഹം സ്മരിച്ചു.

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  എം.പി കുമാരന്‍ സാഹിത്യ പുരസ്‌ക്കാരവും യുവ കഥാകാരികള്‍ക്കുള്ള വി വി. രുക്മിണി ചെറുകഥാ പുരസ്‌ക്കാരവുമാണ്  എന്‍.എസ് മാധവന്‍ വിതരണം ചെയ്തത്. എം. പി കുമാരന്‍ പുരസ്‌കാരം എന്‍.ശശിധരന് സമ്മാനിച്ചു. അര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
യുവ കഥാകാരികള്‍ക്കുള്ള വി. വി രുക്മിണി ചെറുകഥാ പുരസ്‌ക്കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്‍പ്പവുമാണ്  പുരസ്‌കാരം. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി.അനില്‍ അധ്യക്ഷനായി. അഡ്വ. കെ. കെ രമേഷ് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. എഴുത്തുകാരായ ഇ. പി രാജഗോപാലന്‍, ഷീല ടോമി, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി എന്നിവര്‍ സംസാരിച്ചു. പുരസ്‌ക്കാര ജേതാക്കളായ എന്‍. ശശിധരനും,  കാവ്യ അയ്യപ്പനും  മറുപടി പ്രസംഗം നടത്തി. പുരസ്‌ക്കാര സമിതി കണ്‍വീനര്‍ സി. പി  ഹരീന്ദ്രന്‍  സ്വാഗതവും ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ നന്ദിയും പറഞ്ഞു.

News Image

ഓഗസ്റ്റ് ഒന്നു മുതല്‍ യുപിഐ നിയമങ്ങള്‍ മാറുന്നു: അറിയാം ഇക്കാര്യങ്ങള്‍

 


ഇന്ന് പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) നിയമങ്ങളില്‍ മാറ്റം വരികയാണ്.  യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. 

ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണോ  നിങ്ങള്‍? എങ്കില്‍  ഈ മാറ്റങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍  അറിഞ്ഞിരിക്കേണ്ടതാണ്.  അക്കൗണ്ട് ബാലന്‍സ് നോക്കുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും. 


ഇന്ത്യയില്‍ 600 കോടി യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം, യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് അടുത്തകാലത്തായി പരാതികള്‍ ഉയരുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുന്നതാണ് ഇത്തരത്തില്‍ തടസം നേരിടുന്നതിന്റെ പ്രധാന കാരണമെന്നാണ് എന്‍പിസിഐയുടെ വിലയിരുത്തല്‍. ഇത് സിസ്റ്റം ഓവര്‍ലോഡ് ആവുന്നതിനും മുഴുവന്‍ ഉപഭോക്താക്കളുടേയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങള്‍.



ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമപ്രകാരം  ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ. വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടത്തുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ. പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഒരു ദിവസം മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ ഇത്തരത്തില്‍ സ്റ്റാറ്റസ് പരിശോധിക്കാനാവൂ.

News Image

ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു; സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കും: വിശദാംശങ്ങള്‍ അറിയാം


കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചു കൊണ്ട്  കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. 


പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ (സര്‍വീസ് സഹകരണ ബാങ്കുകള്‍) പ്രവര്‍ത്തനത്തില്‍   പുതിയ നയത്തിലൂടെ നിരവധി കാതലായ മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റും.  സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും പുതിയ  നയം ലക്ഷ്യമിടുന്നുണ്ട്.  സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതു സേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി എന്നിവ കൂടി ആരംഭിച്ച്  വിവിധ മേഖലകളിലേക്കുള്ള പ്രവര്‍ത്തന വ്യാപനം കൂടി പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നു. 

കേരളം എതിര്‍പ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കണമെന്നും  നയത്തില്‍ പറയുന്നു.  കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡേറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക വായ്പകളില്‍ പലിശയിളവ് ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ സഹകരണ ബാങ്കുകളുടെ ഡേറ്റ കാര്‍ഷിക മന്ത്രാലയത്തിന്റെ അടക്കമുള്ള ഡേറ്റബേസുമായി സംയോജിപ്പിക്കും.

ദേശീയ തലത്തില്‍ അപ്പെക്സ് സഹകരണ ബാങ്ക് രൂപീകരിക്കും, സഹകരണ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രൂപീകരിക്കും, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും റാങ്കിങ് നല്‍കും, തകര്‍ച്ച നേരിടുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും എന്നിവയും ദേശീയ സഹകരണ നയത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

News Image

ഇനി കുട്ടികള്‍ക്കും യുപിഐ പേയ്‌മെന്റ് നടത്താം: അറിയാം ഇക്കാര്യങ്ങള്‍



ഡിജിറ്റല്‍ ലോകത്ത്, യുപിഐ പേയ്‌മെന്റുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് കടകളില്‍ നിന്നും സാധനം വാങ്ങുന്നത് മുതല്‍ ഓണ്‍ലൈന്‍ ബില്ലുകള്‍ അടയ്ക്കുന്നത് വരെ മിക്കവരും യുപിഐ പേയ്‌മെന്റ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇതുവരെ  കുട്ടികള്‍ക്ക് യുപിഐ പേയ്‌മെന്റ് നടത്താന്‍ സാധിച്ചിരുന്നില്ല. കുട്ടികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഇത് സാധ്യമാകാതിരുന്നത്. ഇപ്പോഴിതാ  ഈ പ്രശ്‌നത്തിന്  പരിഹാരവുമായാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) 'യുപിഐ സര്‍ക്കിള്‍' എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 


 എന്താണ് യുപിഐ സര്‍ക്കിള്‍? 

 യുപിഐ സര്‍ക്കിള്‍ എന്നത് ഒരു പ്രധാന ഉപയോക്താവിന് അതായത് പ്രാഥമിക ഉപയോക്താവിന്  അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്, മറ്റൊരു ഉപയോക്താവിന് (ദ്വിതീയ ഉപയോക്താവ്) യുപിഐ ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ്.

ഈ സംവിധാനം വഴി, പ്രായമായവര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും വേഗത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. പ്രധാന ഉപയോക്താവിന് നടത്തുന്ന ഇടപാടുകളില്‍ ഒരു  പരിധി നിശ്ചയിക്കാനും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും കഴിയും.

 യുപിഐ സര്‍ക്കിള്‍  പ്രധാനമായും  രണ്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാനാവുക. പ്രധാന ഉപയോക്താവ് അഥവാ പ്രാഥമിക ഉപയോക്താവ് (പ്രധാന ഉപയോക്താവിന് സ്വന്തമായി ബാങ്ക് അക്കൗണ്ടും യുപിഐ ഐഡിയുമുണ്ടാകും ), 
 ദ്വിതീയ ഉപയോക്താവ് അഥവാ സെക്കന്‍ഡറി യൂസര്‍ (ബാങ്ക് അക്കൗണ്ട് ഇല്ലാത്തയാള്‍ )
എന്നിവര്‍ക്കാണ്  യുപിഐ സര്‍ക്കിള്‍ സേവനം ലഭിക്കുന്നത്. 

പ്രധാന ഉപയോക്താവ് അവരുടെ യുപിഐ ആപ്പില്‍,  യുപിഐ സര്‍ക്കിള്‍ തിരഞ്ഞെടുത്ത് ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കാനാകും.  ഇത് അവരുടെ യുപിഐ ഐഡി ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ചെയ്യാവുന്നതാണ്.
ദ്വിതീയ ഉപയോക്താവിനെ ചേര്‍ത്ത ശേഷം, പ്രധാന ' ഉപയോക്താവിന് രണ്ട് തരം അധികാരപ്പെടുത്തലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 

പൂര്‍ണ്ണമായ അധികാരപ്പെടുത്തല്‍: ഈ രീതിയില്‍, പ്രധാന ഉപയോക്താവ് ഒരു നിശ്ചിത പ്രതിമാസ പരിധി നിശ്ചയിക്കുന്നു.   ഈ പരിധിക്കുള്ളില്‍ ദ്വിതീയ ഉപയോക്താവിന് ഇടപാടുകള്‍ നടത്താനാകും. ഓരോ ഇടപാടിനും 5,000 രൂപ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.  ഓരോ തവണയും ഇടപാടുകള്‍ നടത്തുന്നതിന്  പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമില്ല.


ഭാഗികമായ അധികാരപ്പെടുത്തല്‍:  രീതിയില്‍, ദ്വിതീയ ഉപയോക്താവ് ഓരോ ഇടപാട് നടത്തുമ്പോഴും പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമാണ്. പ്രധാന ഉപയോക്താവ് അവരുടെ യുപിഐ പിന്‍ നല്‍കിയാല്‍ മാത്രമേ ആ  ഇടപാട് പൂര്‍ത്തിയാകൂ.  പുതിയതായി ഒരു ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കുമ്പോള്‍ ആദ്യത്തെ 24 മണിക്കൂറില്‍ ഒരു ഇടപാടിന് 5,000 രൂപ മാത്രമായിരിക്കും പരിധി. ഒരു പ്രധാന ഉപയോക്താവിന് പരമാവധി അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേര്‍ക്കാനും  സാധിക്കും.

News Image

ദേശീയ സഹകരണനയം: ആശങ്കകളും പ്രതീക്ഷകളും





 ദേശീയ സഹകരണ നയം 2025, കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഇന്ന് പുറത്തിറക്കുന്നതോടെ ഇന്ത്യയുടെ സഹകരണ മേഖല വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. സഹകരണ മേഖലയ്ക്ക് ഒറ്റനയം കര്‍ശനമായി നടപ്പാക്കുമെന്നാണ് അമിത് ഷാ മുന്‍പ് പറഞ്ഞത്. കേരളം വലിയ ആശങ്കയോടെയാണ് സഹകരണ നയത്തെ നോക്കിക്കാണുന്നത്. 
സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി പുറത്തിറക്കിയ 2002 ലെ അടിസ്ഥാന നയത്തിന് പകരമായാണ് പുതിയ സഹകരണ നയം പ്രഖ്യാപിക്കുന്നത്. 

സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമൊനൊപ്പം, സഹകരണത്തിലൂടെ അഭിവൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പിലാക്കാനൊരുങ്ങുന്നത്. 

 ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യമെന്ത്? 


 സഹകരണ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തിലും, കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ വിപുലമായ തൊഴിലവസരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍  പ്രാപ്തമാണെന്ന് ഉറപ്പ് വരുത്തുകയുമാണ് നയത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

 2002 ലെ ദേശീയ സഹകരണ നയം മാറ്റുന്നതെന്തിന്? 

ആഗോളവല്‍ക്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തിലും രാജ്യത്തും വിദേശങ്ങളിലും സംഭവിച്ചിട്ടുള്ള  കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് സഹകരണ മന്ത്രാലയത്തിന്റെ ഈ നീക്കം. ഈ മാറ്റങ്ങള്‍ പരിഗണിച്ച്, 'നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളെ കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കാനും  'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും പുതിയ നയം രൂപീകരിക്കേണ്ടി വന്നു എന്ന് സഹകരണ മന്ത്രാലയം വ്യക്തമാക്കി.

 2025 ലെ ദേശീയ സഹകരണ നയത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? 

പുതിയ സഹകരണ നയം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും  1.4 ബില്യണ്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

2025 ലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിന്റെ  ഭാഗമായി നടന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ യോഗത്തില്‍, 2026 ഫെബ്രുവരിയോടെ 2,00,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 


സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന വിലയിരുത്തല്‍ യോഗത്തില്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 

2026 ജനുവരി 31-നകം എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സഹകരണ നയങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് അമിത് ഷായുടെ  ഉത്തരവ്. സഹകരണ ബാങ്കുകളെ ബാങ്കിംഗ് നിയമത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിനോട്  റിസര്‍വ് ബാങ്ക് മൃദുസമീപനമാണ്  സ്വീകരിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഒരു ഗ്രാമം പോലും സഹകരണ സംഘമില്ലാതെ അവശേഷിക്കരുതെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ദേശീയ സഹകരണ ഡാറ്റാബേസ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള 48 അംഗ ദേശീയതല സമിതിയാണ് പുതിയ ദേശീയ സഹകരണ നയത്തിന്റെ കരട് തയ്യാറാക്കിയത്. ദേശീയ, സംസ്ഥാന സഹകരണ ഫെഡറേഷനുകള്‍, വിവിധ സഹകരണ സംഘങ്ങള്‍, ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നത്.


എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി 17 മീറ്റിംഗുകള്‍ നടത്തുകയും അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, പട്ന എന്നിവിടങ്ങളില്‍ നാല് പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ യോഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ 648 നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുകയും പുതിയ സഹകരണ നയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


News Image

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം 30 ന്



കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ   ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം എന്നിവ 
ജൂലൈ 30 (ബുധനാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലെ ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ബയോമെട്രിക് മസ്റ്ററിങ് ഉദ്ഘാടനം സഹകരണ  തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ടി.എന്‍. വാസവും ഇ- ഓഫീസ് ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലും നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷനാകും. 

സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്,  സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.  കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, 
വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവി കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി ആര്‍. ശിവകുമാര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

News Image

സഹകരണ സംഘം ജീവനക്കാരുടെ വിവരശേഖരണം: ജൂലൈ 30 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള  SPARK മാതൃകയില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ്  
സഹകരണ സംഘം രജിസ്ട്രാര്‍  നിര്‍ദേശം നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സോഫ്റ്റ്വെയര്‍ ( കോപ്പറേറ്റീവ് എംപ്ലോയി മാനേജ്‌മെന്റ്  സിസ്റ്റം) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്. 
 ജീവനക്കാരുടെ വിവരശേഖരണത്തിനായി ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരുടെയും വിവരങ്ങള്‍ 
ശേഖരിക്കാനാണ് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.  ജോയിന്റ്  രജിസ്ട്രാര്‍ തലത്തില്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് ജൂലൈ 30 നുള്ളില്‍  അന്തിമമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

News Image

അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം 26 ന്

അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം 
ജൂലൈ 26ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് നടക്കും. വ്യവസായ നിയമ, കയർ വകുപ്പ് മന്ത്രി അഡ്വ പി  രാജീവ് ഉദ്ഘാടനം ചെയ്യും. എ സി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം  തൃക്കാക്കര എം എൽ എ ഉമ തോമസ് നിർവഹിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കർ, ബാങ്ക് കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം എറണാകുളം സഹകരണ ജോയിൻ്റ് രജിസ്ട്രാർ കെ വി സുധീർ  നിർവഹിക്കും.  ബാങ്ക് പ്രസിഡണ്ട് കെ ടി എൽദോ അധ്യക്ഷനാകും.  
ചടങ്ങിൽ മുൻ ബാങ്ക് പ്രസിഡണ്ട്,  സെക്രട്ടറിമാർ എന്നിവരെ ആദരിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ആദരവ് സമ്മാനിക്കും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കൊച്ചി മെട്രോ പ്രൊജക്റ്റ് സ്ഥലമേറ്റെടുക്കലിൻ്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. വാഴക്കാലയിൽ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് 7600 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹെഡ് ഓഫീസ് മന്ദിര നിർമാണം പൂർത്തീകരിച്ചത്.   ബാങ്കിംഗ് പ്രവർത്തനം കൂടാതെ എ സി ഓഡിറ്റോറിയം, കാർ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങിൽ ലേബർ ഫണ്ട് വെൽഫെയർ ബോർഡ് മുൻ ചെയർമാൻ സി കെ പരീത്, 
ബാങ്ക് വൈസ് പ്രസിഡണ്ട് എൻ കെ വാസുദേവൻ,  സെക്രട്ടറി ഇൻചാർജ് റീജ,  ഭരണസമിതി അംഗം ടി എ സുഗതൻ,
വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുക്കും.
News Image

കുതിച്ചുയര്‍ന്ന് സഹകരണ ബാങ്ക് ഐഡിആര്‍ : റിസര്‍വ്വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ ഇങ്ങനെ


 സഹകരണ ബാങ്കുകളുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപ അനുപാതം ( ഐ ഡി ആര്‍ )  61.9% ആയി ഉയര്‍ന്നതായി  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ ബാങ്കുകളുടെ ഐ ഡി ആര്‍  40.4 ശതമാനമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ചാണിത്. 

ആര്‍ബിഐ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം  ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1,982 ബാങ്കുകളില്‍ 1,843 എണ്ണം സഹകരണ ബാങ്കുകളാണ്. ബാക്കി 139 എണ്ണം പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യമേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), പേയ്മെന്റ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകളാണ്.

സഹകരണ സ്ഥാപനങ്ങളില്‍, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകള്‍  65.1% എന്ന ഇന്‍ഷ്വര്‍ നിക്ഷേപ അനുപാതം രേഖപ്പെടുത്തി. ഡിസ്ട്രിക് സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കുകള്‍ 64.3% ഐ ഡി ആറും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 42.2% എന്ന കുറഞ്ഞ  ഐ ഡി ആറും രേഖപ്പെടുത്തി.

2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സഹകരണ ബാങ്കുകളുടെ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങള്‍ 7,72,806 കോടി രൂപയായിരുന്നു. അതേസമയം അവയുടെ വിലയിരുത്താവുന്ന നിക്ഷേപങ്ങള്‍ 12,48,879 കോടി രൂപയായിരുന്നു.  അതിന്റെ ഫലമായി മൊത്തം ഐഡിആര്‍ 61.9 ശതമാനമായി ഉയര്‍ന്നു. 

ഡിഐസിജിസി ഒരു ബാങ്കില്‍ ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, എല്ലാ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളിലുമായി മൊത്തം നിക്ഷേപ അക്കൗണ്ടുകളുടെ 97.6%, അതായത് 293.7 കോടി അക്കൗണ്ടുകള്‍, പൂര്‍ണ്ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. മൂല്യത്തിന്റെ കാര്യത്തില്‍, മൊത്തം വിലയിരുത്താവുന്ന നിക്ഷേപങ്ങളുടെ 41.5%, അതായത് 241 ലക്ഷം കോടി രൂപ, ഡിഐസിജിസി പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഡിഐസിജിസി 26,764 കോടി രൂപ പിരിച്ചെടുത്തിരുന്നു.ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.1ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

News Image

ധര്‍മ്മടം ബാങ്ക് എം.പി കുമാരന്‍, വി.വി രുഗ്മിണി സാഹിത്യ പുരസ്‌കാരങ്ങള്‍ 26 ന് സമ്മാനിക്കും



ചരിത്ര ഗവേഷകനും എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.പി. കുമാരന്‍ മാസ്റ്ററുടെ സ്മരാണാര്‍ഥം നല്‍കുന്ന ധര്‍മ്മടം ബാങ്ക് എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവും വനിതാ സാഹിതി മുന്‍ അധ്യക്ഷയും നോവലിസ്റ്റുമായിരുന്ന വി.വി. രുഗ്മിണിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നവാഗത കഥാകാരിക്കുള്ള വി.വി. രുഗ്മിണി പുരസ്‌കാര സമര്‍പ്പണവും  ജൂലൈ 26 ന് (ശനിയാഴ്ച) വൈകിട്ട് 4.30ന്  ചിറക്കുനി ധര്‍മ്മടം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.   പ്രശസ്ത കഥാകൃത്ത് എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കും. 
എം.പി. കുമാരന്‍ സാഹിത്യ പുരസ്‌കാരം എന്‍. ശശിധരനും വി.വി. രുഗ്മിണി ചെറുകഥാ പുരസ്‌കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങും.   ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ ടി. അനില്‍ അധ്യക്ഷത വഹിക്കും.  നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, നോവലിസ്റ്റ് ഷീല ടോമി എന്നിവര്‍ പ്രഭാഷണം നടത്തും. പുരസ്‌കാര സമിതി അംഗം അഡ്വ. കെ.കെ. രമേശ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. രവി, റെയ്ഡ് കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍, കണ്ണൂര്‍ സഹകരണ വകുപ്പ് ജോ. ഡയറക്ടര്‍ പി.വി. വത്സരാജ്, പുരസ്‌കാര സമിതി കണ്‍വീനര്‍ സി.പി. ഹരീന്ദ്രന്‍, ധര്‍മ്മടം ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ എന്നിവര്‍ പങ്കെടുക്കും.




News Image

വി എസിന് ആദരം: സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ജൂലൈ 22 ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എൻ.ഐ ആക്ടിൻ്റെ  പരിധിയിൽപ്പെടാത്തതും സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും
അവധിയായിരിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.


 സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.  ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
News Image

സഹകരണ വകുപ്പിലെ ഒഴിവുകൾ; അപേക്ഷിക്കുന്നതിന് ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം

സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനായി ഇനി മുതൽ  കേരള കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൻ്റെ  വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. cseb.kerala.gov.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വരുന്ന സ്ക്രീനിൽ വൺടൈം രജിസ്ട്രേഷൻ ക്ലിക്ക് ചെയ്ത്  രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിന്  മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, തിരിച്ചറിയൽ രേഖകൾ എന്നിവ ആവശ്യമാണ്.    ഫോട്ടോ, ഒപ്പ്,  വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ,  എക്സ്പീരിയൻസ്  സർട്ടിഫിക്കറ്റ്,  റിസർവേഷൻ സർട്ടിഫിക്കറ്റ്  തുടങ്ങിയവയുടെ ഡിജിറ്റൽ കോപ്പിയും രജിസ്ട്രേഷന്   ആവശ്യമാണ്.  നൽകിയ വിവരങ്ങൾ എല്ലാം മൈ പ്രൊഫൈൽ ലിങ്കിലുള്ള പ്രൊഫൈൽ പ്രിവ്യൂ എന്ന മെനുവിൽ കാണാനാകും. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ പ്രൊഫൈൽ എൻട്രി എന്ന മെനുവിൽ പ്രവേശിച്ച് മാറ്റാൻ സാധിക്കുന്നതാണ്.
News Image

സ്വർണപ്പണയ വായ്പയിലെ ആശയക്കുഴപ്പങ്ങൾ അകറ്റാം; വിശദീകരണവുമായി റിസർവ് ബാങ്ക്

കാർഷിക, ചെറുകിട സംരംഭ (എംഎസ്എംഇ) മൂലധന ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് സ്വർണവും വെള്ളിയും സ്വയംസാക്ഷ്യപ്പെടുത്തി വായ്പയെടുക്കാം. 
സ്വർണ്ണ പണയ വായ്പ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ  ശക്തമായിരിക്കേയാണ് റിസർവ് ബാങ്കിൻ്റെ വിശദീകരണം.

കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം കൃഷി, എംഎസ്എംഇ ആവശ്യങ്ങൾക്കായി
ഈടില്ലാതെ 2 ലക്ഷം രൂപവരെ വായ്പ നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.1.6 ലക്ഷം രൂപയായിരുന്ന പരിധിയാണ് രണ്ടുലക്ഷം രൂപയാക്കി ഉയർത്തിയത്.  എന്നാൽ, പിന്നീടും ചില ബാങ്കുകൾ ഇതേപരിധിയിലുള്ള വായ്പകൾക്ക് ഉപഭോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയ സ്വർണവും  വെള്ളിയും ഈടായി സ്വീകരിച്ചിരുന്നു.  ഇത് ചട്ടവിരുദ്ധമാണെന്ന ആശയക്കുഴപ്പം ഉയരുകയും ചെയ്തിരുന്നു.
ചില ബാങ്കുകൾ ചട്ടവിരുദ്ധമാകുമെന്ന് സൂചിപ്പിച്ച് ഈടു സ്വീകരിക്കാനും മടിച്ചു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ വിശദീകരണം.

 ഉപഭോക്താക്കള്‍‌ സ്വയംസാക്ഷ്യപ്പെടുത്തിയ  ഈടു സ്വീകരിക്കുന്നത് ചട്ടവിരുദ്ധമല്ലെന്നും എന്നാൽ‌, മുൻഗണനാ ശ്രേണിയിലെ ഈടുരഹിത-വായ്പാച്ചട്ടം പാലിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നുമാണ്   റിസർവ് ബാങ്ക് നോട്ടിഫിക്കേഷനിൽ ചൂണ്ടിക്കാണിക്കുന്നത്.  ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സ്മോൾ‌ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കും ഈ ചട്ടം ബാധകമാണ്.
News Image

സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും; സെമിനാറുമായി ടീം കോപ്പറേറ്റീവ്

കണ്ണൂർ: 'സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടീം കോപ്പറേറ്റീവ്, സഹകരണരംഗം ഓൺലൈൻ ന്യൂസ്, സഹകരണരംഗം വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 26 ശനിയാഴ്ച 2 മണിക്ക് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാർ.  കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ഉദ്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മുൻ എ.സി.എസ്.ടി.ഐ ഡയറക്‌ടർ ബി.പി. പിള്ള മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇ.വി ചാർജിങ്ങ് സ്റ്റേഷൻ പ്രൊജക്റ്റിന്റെ സാധ്യതകളെക്കുറിച്ച് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ടെക് 7 എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഡയറക്ടർ ശ്രീകാന്ത് കണ്ണേരി എന്നിവർ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
News Image

50 രൂപയുടെ നാണയമില്ല; ഇഷ്ടം നോട്ടിനോട്

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയമിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.   നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സര്‍ക്കാര്‍ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. 

അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തത്. 2022-ല്‍ റിസർവ് ബാങ്ക് നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച്  സര്‍വേ നടത്തിയിരുന്നു. കറന്‍സി നോട്ടുകളാണ് നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നാണ്  സർവ്വേയിൽ വ്യക്തമായത്.
News Image

റവന്യൂ വിവരങ്ങൾ ഇനി ഒറ്റ ചിപ്പിൽ; കേന്ദ്രസർക്കാർ അംഗീകാരം നേടി ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം. 
കേന്ദ്ര ഭരണപരിഷ്ക്കരണ വകുപ്പിൽ   സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായാണ്  കേരളത്തിന്‍റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം നേടിയത്. 

വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വ്യക്തി വിവരങ്ങളും  ഡിജിറ്റൽ റവന്യൂ കാർഡിൽ അടങ്ങിയിട്ടുണ്ട്. എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യുആർ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്നതാണ് കാർഡ്.

വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. 
ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്.  ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുംവിധമാണ് നടപടികൾ പുരോഗമിക്കുന്നത്.
News Image

വായ്പയെടുത്തത് അറിയാതെ സ്ഥലം വാങ്ങി; കേരള ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ നിന്നും പ്രഹ്‌ളാദന് ആശ്വാസം

പത്തനംതിട്ട : കൊറ്റനാട് പഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സ്ഥലത്തിൻ്റെ മുന്‍ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവന്‍ തുകയും ഈടാക്കാനാണ് കേരള ബാങ്കിന് കളക്ടർ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയതിന് വിജയകുമാറിനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേരള ബാങ്ക്, ലൈഫ്മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിജയകുമാര്‍ 2017 മാര്‍ച്ചില്‍ 15 സെന്റ് സ്ഥലം കേരള ബാങ്കില്‍ പണയം വെച്ച് മൂന്നുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മറച്ചുവച്ചാണ് മൂന്ന് സെന്റ് സ്ഥലം മൂന്നുലക്ഷം രൂപയ്ക്ക് പ്രഹ്ളാദന് വിറ്റത്. തവണ മുടങ്ങിയപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
News Image

നിക്ഷേപത്തുക തിരിച്ചു നൽകിയില്ല; വടക്കേകാട് സഹകരണ ബാങ്കിനെതിരെ പരാതി

 നിക്ഷേപത്തുക തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന്  വടക്കേകാട് സഹകരണ ബാങ്ക് സെക്രട്ടറിക്കും ഭരണസമിതി അംഗങ്ങൾക്കും എതിരെ  കേസെടുത്തു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ നൽകിയില്ലെന്നാണ് പരാതി.  കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് വടക്കേ കാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.   വടക്കേകാട് റോഡ് കുറ്റികരിപ്പോട്ട് ബെഞ്ചമിൻ്റെ പരാതിയിലാണ് നടപടി. പരാതിക്ക് ആസ്പദമായ സംഭവം നടന്ന  കാലയളവിലെ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 


 ശാരീരിക വെല്ലുവിളി നേരിടുന്ന ബെഞ്ചമിൻ്റെ മാതാവ് ഫാത്തിമ യുടെ പേരിൽ 2022 ഡിസംബറിൽ 5 ലക്ഷം രൂപ വടക്കേകാട് ബാങ്കിൽ  സ്ഥിരനിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയില്ലെന്നാണ് പരാതി. ഫാത്തിമയുടെ ചികിത്സയ്ക്കുവേണ്ടിയാണ് തുക തിരിച്ചു ചോദിച്ചത്.  പലതവണ പോയപ്പോൾ രണ്ടു തവണയായി 10000 രൂപ മാത്രമാണ് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

കേസിലെ  ഒന്നാംപ്രതി ഫാത്തിമയുടെ സഹോദരൻ  ഉസ്മാനാണ്.   കുടുംബത്തിൽ ഫാത്തിമയ്ക്കുള്ള ഓഹരികൂടി  ഉസ്മാന് എഴുതി കൊടുത്തിരുന്നു. ഇതിൻ്റെ  വിലയാണ് ഉസ്മാൻ ബാങ്കിൽ നിക്ഷേപിച്ചത്.  ഈ തുക  പണമായി ആവശ്യപ്പെട്ടിരുന്നെങ്കിലും  ബാങ്കിൽ നിന്നും  കമ്മീഷൻ ലഭിക്കാനായി പണം ബാങ്കിൽ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.
News Image

സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ ബാങ്കുകളെ ഒരു വേദിയിൽ അണിനിരത്തുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക  മേഖലകളുടെ നാഡിയിടിപ്പായ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ റിയൽ ആയും ലൈവ് ആയും  വേദിയിൽ എത്തുന്ന വേറിട്ട പരിപാടിയാണിത്.  ഓരോ സഹകരണ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ, സഹകരണ വിദഗ്ധരുടെ വിലയിരുത്തലുകൾ, സഹകാരികളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയ ക്രിയാത്മകമായ സെഷനുകളും ഇതിന്റെ ഭാഗമാണ്. ഒരേസമയം ഇൻഫർമേഷനും ഇന്നോവേഷനും കൂടിച്ചേരുന്ന സഹകരണ വിജ്ഞാനപരിപാടി കൂടിയാണിത്.  പങ്കെടുക്കുന്ന എല്ലാ ബാങ്കുകളേയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകി ആദരിക്കും. ആദ്യഘട്ടം പരിപാടിയുടെ അബൂദപൂർവ്വമായ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയതെന്ന് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു. 

മുൻ ഏസിഎസിറ്റിഐയുടെ ഡയറക്ടർ. ബി.പി പിള്ള, കൺസ്യുമർ ഫെഡ് മാനേജിങ് ഡയറക്ടർ & മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ. എം. രാമനുണ്ണി, മുൻ കണ്ണൂർ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശിന്റെ ചെയർമാനുമായ എം കെ ദിനേശ് ബാബു, നബാർഡ് റിട്ട. സിജിഎം വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് പരിപാടിയുടെ   മേൽനോട്ടം വഹിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും. പ്രോഗ്രാമിൽ അറിയാനും പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും   7902305403, +91 83300 45026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News Image

സഹകരണ ബാങ്കിൽ നിന്ന് 18 കോടി രൂപയുടെ വായ്‌പ, 1.55 കോടി രൂപയുടെ ഇളവ്; വിവാദത്തിൽപെട്ട് പ്രീതി സിൻ്റ

മുംബൈ : തട്ടിപ്പ്  നടന്ന ന്യൂ ഇന്ത്യാ സഹകരണ ബാങ്ക് അനുവദിച്ച 18 കോടി രൂപയുടെ വായ്‌പ തിരിച്ചടച്ച് ബോളിവുഡ് തരാം പ്രീതി സിൻ്റ. താരത്തിന് 1.55 കോടി രൂപ വരെ ബാങ്ക് ഇളവായി നൽകിയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2011ൽ അനുവദിച്ച 18 കോടി രൂപയുടെ വായ്‌പ താരം 2014ൽ അടച്ചു തീർത്തതായി ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസന്വേഷിക്കുന്ന മുംബൈ പോലീസ് വ്യക്തമാക്കി.

പ്രീതി സിന്റ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ബിജെപിക്ക് കൈമാറിയെന്നും പകരമായി അടുത്തിടെ നഷ്ടത്തിലായ ന്യൂ ഇന്ത്യാ സഹകരണ ബാങ്ക് താരത്തിൻ്റെ 18 കോടി വായ്‌പ എഴുതിത്തള്ളിയെന്നും കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെപിസിസി)  എക്‌സിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു.
News Image

ചന്തകളിൽ തത്സമയ ലോൺ; പദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ചന്തകളിൽ പ്രതിദിന   വായ്‌പ പദ്ധതി വരുന്നു . ഒരു ദിവസത്തേക്ക് ഒരു രൂപ പലിശ നിരക്കിൽ ആയിരം രൂപ ലഭിക്കുന്ന ഈ റീകൂപ്പ് പദ്ധതി ചന്തയിൽ നിന്ന് തത്സമയം വായ്‌പ നൽകും. സംസ്ഥാനത്തെ പ്രധാന ചന്തകളിലെല്ലാം സമാനായ രീതിയിൽ വട്ടിപ്പലിശക്കാർ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറുരൂപ വായ്പയെടുത്താൽ ദിവസപലിശയായി പത്തുരൂപവരെ നൽകണം. കൊള്ള പലിശ ഈടാക്കി പ്രവർത്തിച്ചുവരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുകയാണ് ഈ പദ്ധതി കൊണ്ട് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ചെറുകിട-വഴിയോര കച്ചവടക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Image

നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഇനി നാല് അവകാശികൾ

ന്യൂഡൽഹി : ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഇനി 4 നോമിനികൾ  (അവകാശികൾ) വരെ ആകാമെന്നുള്ള പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച ബാങ്കിങ് ഭേദഗതി ബിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബിൽ നിയമമാകും. ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ആകെ ഒരു നോമിനി എന്നതിൽ നിന്നും 4 വരെ നോമിനികൾ വരെ ആകാമെന്നതാണ് പുതിയ മാറ്റം.

ഇതോടൊപ്പം 1934ലെ, ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം തുടങ്ങിയവയിലും ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്
News Image

സഹകരണ ബാങ്കിലെ വായ്‌പ തിരിച്ചടയ്ക്കാൻ സഹായം തേടി നിരാലംബയായ ഇരുപതുകാരി

ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരാലംബയായ ഇരുപതുകാരി വായ്‌പ തിരിച്ചടയ്ക്കാനാകാതെ സഹായം തേടുന്നു. മാള കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് ആൻ്റ് സ്പോർട്സ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിനി സുഷമയാണ് സഹായം തേടിയത്. ഈ മാസം മുപ്പത്തിയൊന്നിനാണ് വായ്പ തുകയായ നാലര ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി. 

അച്‌ഛനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത സുഷമയ്ക്ക് തന്റെ നാലാം വയസിലാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മുമ്മ പുഷ്പവല്ലിയാണ് സുഷമയ്ക്ക് ഏക ആശ്രയമായി ഉണ്ടായിരുന്നത്. എന്നാൽ അർബുദം ബാധിച്ച് അമ്മൂമ്മയും മരണപ്പെട്ടു. അമ്മുമ്മ വീട് പണിക്കായി സഹകരണ ബാങ്കിൽ നിന്ന് ഒന്നര ലക്ഷത്തിന്റെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ നിലവിൽ പലിശ സഹിതം നാലര ലക്ഷത്തോളം രൂപയുടെ കടക്കെണിയിലാണ് സുഷമ.
News Image

സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ; ഐസിഎം ദ്വിദിന പരിശീലനം

തിരുവനന്തപുരം : സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ച്, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ കോപ്പറേറ്റീവ് ബാങ്കുകൾ, മറ്റു സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കായി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ ഏപ്രിൽ 9,10 തിയതികളിലാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 3000 രൂപയും + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക് 9946793893, 9497471605 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
News Image

ഏപ്രിൽ ഒന്ന് മുതൽ ബാങ്കിംഗ് ഇടപാടുകളിൽ അടിമുടിമാറ്റം

ഏപ്രിൽ മുതൽ ബാങ്കിംഗ് ഇടപാടുകളിൽ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ടി.എം ഉപയോഗം, മിനിമം ബാലൻസ് തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എ.ടി.എം ഉപയോഗത്തിൽ സൗജന്യ പിൻവലിക്കലുകളുടെ എണ്ണം മൂന്നാക്കി ചുരുക്കുകയും ശേഷം നടത്തുന്ന പിൻവലിക്കലുകൾക്ക് 20 മുതൽ 25 രൂപ വരെ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 

മിനിമം ബാലൻസിന്റെ കാര്യത്തിൽ എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ  തുടങ്ങിയ ബാങ്കുകൾ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അക്കൗണ്ട് ഹോൾഡർ  ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് സ്ഥിതിചെയ്യുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് നിശ്ചയിക്കുന്നത്. നഗര പ്രദേശങ്ങൾക്ക് മിനിമം ബാലൻസ് തുക കൂടുതലും ഗ്രാമങ്ങളിൽ താരതമ്യേന കുറവുമാകും.

ഇതുകൂടാതെ തട്ടിപ്പുകൾ തടയുന്നതിനായി പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്) ബാങ്കുകൾ ഏറ്റെടുത്ത് നടപ്പിലാക്കും. ഇത് നടപ്പിലാക്കുന്നതിലൂടെ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ മാറാൻ, ഉപഭോക്താക്കൾ ചെക്കുകളുടെ പ്രധാന വിവരങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതായി വരും. മറ്റൊന്ന് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾ ബാങ്ക് രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടും എന്നതാണ്.
News Image

സഹകരണ സ്ഥാപനങ്ങൾക്ക് GST ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ രാധാകൃഷ്ണന്റെ വിശദീകരണം

സഹകരണ സ്ഥാപനങ്ങൾ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്  GST നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സഹകരണ വകുപ്പിൽ നിന്നിറങ്ങിയ സർക്കുലർ ഇത് സംബന്ധിച്ചു് അവബോധം നല്കാൻ പര്യാപ്തമല്ലെങ്കിലും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴി മരുന്നിട്ടുണ്ടെന്നത് നല്ല കാര്യം.

ബഹു. സുപ്രീം കോടതിയിൽ നിന്ന് Calcutta Club ന്റെ കേസിലുണ്ടായ വിധി ഇക്കാര്യത്തിൽ വളരെ പ്രസക്തമാണ്. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സഹകരണ സംഘങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവ അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക്‌ ലഭിക്കുന്ന പ്രതിഫലം ഇന്ത്യൻ ഭരണഘടനയുടെ 366 (29 A) അനുച്ഛേദം അനുസരിച്ചു് നികുതി വിമുക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ക്ലബ്ബുകൾ അംഗങ്ങൾക്ക് വിളമ്പുന്നതും വിൽക്കുന്നതുമായി മദ്യമുൾപ്പെടെയുള്ള ഉല്പന്നങ്ങൾക്കും  മറ്റു സേവനങ്ങൾക്കും നികുതി ഈടാക്കാതെ ഇരിക്കുമ്പോൾ പാവപ്പെട്ടവന്റേയും സാധാരണക്കാരെന്റെയും സഹകരണ സംഘങ്ങൾ കർഷകർക്ക് വിതരണം ചെയ്യുന്ന വളത്തിനും മറ്റും നികുതി നല്കികൊണ്ടിരിക്കുകയാണ് സഹകരണ സംഘങ്ങൾ.
 
സൂപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി GST നിയമത്തിൽ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയനുസരിച്ച് ക്ലബ്ബുകളും സഹകരണ സംഘങ്ങളും അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിന്  GST നല്കേണ്ടിവരുന്നതാണ്. ഈ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് മനസ്സിലാക്കാൻ വലിയ നിയമപരിജ്ഞാനം ഒന്നും ആവശ്യമില്ല. 

ഇപ്പോൾ ലോക്‌സഭയിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷനിൽ ബഹു. അഡ്വ. കെ. ഫ്രാൻസിസ്  ജോർജ്  MP മേല്പറഞ്ഞ വിഷയം ഇന്നലെ (25/03/2025) കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം ധനകാര്യ മന്ത്രിയുമായി നേരിൽ ഈ വിഷയം ഉടനെ ചർച്ച ചെയ്യുന്നതാണെന്നും അറിയാൻ കഴിഞ്ഞു.

ഒരു തീരുമാനമുണ്ടാകുന്നതുവരെ GST വകുപ്പിൽ നിന്ന് സമൻസോ, ഷോ കോസ് നോട്ടീസോ, ഓർഡറോ ലഭിക്കുന്നതായാൽ നിയമം അനുശാസിക്കുന്ന മാർഗ്ഗം അവലംബിക്കുക എന്നതാണ് സഹകരണ സംഘങ്ങൾക്ക് ചെയ്യാനുള്ളത്.
News Image

ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം  ഗുണഭോക്താക്കൾക്കാണ് 1600 രൂപ പെൻഷൻ ലഭിക്കുക.  സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ആരംഭിച്ചത്.

നിലവിൽ പെൻഷൻ നൽകി തുടങ്ങിയത് സാമൂഹ്യസുരക്ഷ, ക്ഷേമനിധി എന്നിവയിൽ അംഗങ്ങളായിട്ടുള്ള  ഗുണഭോക്താകൾക്കാണ്. ഇതിലൂടെ 26 ലക്ഷത്തോളം പേർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പെൻഷൻ ലഭിക്കും.
News Image

ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ഉപഭോക്തൃ കോടതി

ഭവന നിർമ്മാണ വായ്പക്ക് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്‌ടപ്പെടുത്തിയ കേസിൽ ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കോടതി. മലയാറ്റൂർ സ്വദേശി ജോളി മാത്യുവിന്റെ പരാതിയിന്മേലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ പരാതിക്കാരിക്ക് കോടതി ചെലവായി 10,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായിട്ടുണ്ട്. 

വായ്പ അടച്ചുതീർത്തിട്ടും ആധാരം തിരികെ കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിനെതിരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ജോളി മാത്യു  പരാതി സമർപ്പിച്ചത്.
News Image

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം, ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി - മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ അതിജീവിച്ച ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവിനുവേണ്ടിയുള്ള പ്രക്രിയകൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നിലപാടിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി മൊറട്ടോറിയം മാത്രം പോരെന്നും വായ്‌പ എഴുതിത്തള്ളുന്ന കാര്യം പരിഗണനയിൽ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.
News Image

പാക്സ് പുനരുദ്ധാരണ പാക്കേജ്: സഹകരണ മന്ത്രി നബാർഡുമായി ചർച്ച നടത്തി

പ്രതിസന്ധി നേരിടുന്ന കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS)ക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കണമെന്ന കേരളത്തിന്റെ ആവശ്യം  നബാർഡ്  പരിഗണിക്കും. നബാർഡ് ചെയർമാൻ  കെ വി  ഷാജിയുമായി  സഹകരണ മന്ത്രി വി എൻ വാസവൻ  നടത്തിയ ചർച്ചയിലാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന അനുകൂല പ്രതികരണമുണ്ടായത്. കേരള ബാങ്ക് വഴിയാകും പദ്ധതി നടപ്പിലാക്കുക. Animal Husbandary Infrastructure സ്കീമിൽ  പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന  പദ്ധതിയാണ് പരിഗണിക്കുന്നത്.

നിക്ഷേപത്തിലും  വായ്പയിലും കേരളത്തിലെ പാക്സുകൾ ഉയർന്ന നിലവാരം പുലർത്തുന്നതായി നബാർഡ് ചെയർമാൻ വ്യക്തമാക്കി. കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ   മെച്ചപ്പെട്ടു വരുന്നതിലും ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി. PACS -ന്റെ പുനരുദ്ധാരണ പാക്കേജിനെ പറ്റി പഠനം നടത്താൻ നാബ്കോൺസിനെ ചുമതലപ്പെടുത്താനും നിർദ്ദേശമുണ്ടായി. ഓഹരി പങ്കാളിത്തം, സാമ്പത്തിക ആവശ്യമനുസരിച്ച്  വായ്പ റിക്കവറിക്ക്  വായ്പ എന്ന  ഇനങ്ങളിലാണ്  സഹായം അനുവദിക്കുക.

കേരളം നടപ്പിലാക്കുന്ന നിക്ഷേപ ഗ്യാരണ്ടി സ്കീം, വാണിജ്യ ബാങ്ക് നിക്ഷേപങ്ങൾക്ക് DICGC നൽകുന്ന പരിരക്ഷയ്ക്ക്  തുല്യമാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഉൽപാദന  മേഖലകളിൽ മാത്രം വായ്പ നൽകുക എന്നത്  പ്രാഥമിക സഹകരണ സംഘങ്ങൾ പാലിക്കേണ്ടതാണെന്നും സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ, ഭക്ഷ്യ സംസ്കരണ മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  വായ്പ നൽകണമെന്നും ചെയർമാൻ നിർദ്ദേശിച്ചു. സഹകരണ മന്ത്രി കൂടാതെ  കേരള ബാങ്ക് പ്രസിഡണ്ട് ഗോപി  കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ്  ചെയർമാൻ  വി.രവീന്ദ്രൻ , ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം  ബി.പി പിള്ള, സി.ഇ.ഒ ജോർട്ടി എം ചാക്കോ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
News Image

ഓഡിറ്റിംഗ് നടപടി ക്രമങ്ങൾ; ഐസിഎം ദ്വിദിന പരിശീലനം

സഹകരണ മേഖലയിലെ ഓഡിറ്റിംഗ് നടപടി ക്രമങ്ങളെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് (ICM ) ഏപ്രിൽ 28, 29 തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സഹകരണ ബാങ്ക് /ഓഫീസ് ഇന്റേണൽ ഓഡിറ്റർമാർക്ക് ഇന്റർ ഓഡിറ്റിംഗ് നടപടിക്രമങ്ങൾ, ഉത്തരവാദിത്വങ്ങൾ, അക്കൗണ്ടുകളും രേഖകളും പരിശോധനയും വിലയിരുത്തരും, ഫണ്ട് മാനേജ്മെന്റ് വിനിയോഗവും വായ്പ വിതരണത്തിന്റെയും  ഡെപ്പോസിറ്റുകളുടെയും  എം.എസ്.എസിന്റെയും പരിശോധന നടപടിക്രമങ്ങൾ , താൽക്കാലിക ലാഭം-നഷ്ട കണക്കും ബാക്കിപത്രവും  തയ്യാറാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ  ക്ലാസുകൾ  എടുക്കും. രജിസ്ട്രേഷൻ ഫീസ്  2000 രൂപയും  + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ : 9946793893, 9497471605
News Image

തട്ടിപ്പ് കേസിൽ പ്രതിയായ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

കോട്ടയം: തട്ടിപ്പ് കേസിൽ പ്രതിയായി 27 വർഷം ഒളിവിൽ കഴിഞ്ഞ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് അറസ്റ്റിലായത്. 1998ൽ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്ന പ്രതി രണ്ടര കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് വിജിലൻസ്  പിടികൂടിയത്. നിലവിൽ 12 കേസുകളിൽ പ്രതിചേർക്കപ്പെട്ട  ഗോപിനാഥൻനായർ വർഷങ്ങൾക്കു ശേഷം രഹസ്യമായി നാട്ടിലെത്തി തിരികെ മടങ്ങവേയാണ് വിജിലൻസ് പിടിയിലായത്.
News Image

നിക്ഷേപ സമാഹരണ പുരോഗതി അവലോകന യോഗം

തിരുവനന്തപുരം: നിക്ഷേപ സമാഹരണ പുരോഗതി വിലയിരുത്തുന്നതിനായി തലസ്ഥാനത്തെ പാക്ക്സ്, 10 കോടിയിലധികം നിക്ഷേപമുള്ള എംപ്ലോയീസ്, നിക്ഷേപം സ്വീകരിക്കുന്ന മറ്റ് പ്രധാന സംഘങ്ങൾ എന്നിവയുടെ യോഗം 28ാം തിയതി 2 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ചേരും. യോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി അധ്യക്ഷത വഹിക്കും.
News Image

സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം : വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ /ഓൺലൈൻ / പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലാകും നിയമനം.   പരീക്ഷ ബോർഡിന്റെ ഓൺലൈൻ വെബ്സൈറ്റ് http://www.cseb.kerala.gov.in/ മുഖേനയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
News Image

ഉപയോഗത്തിലില്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ നഷ്ടമാകും

ന്യൂ ഡൽഹി: നിലവിൽ ഉപയോഗത്തിലല്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഏപ്രിൽ ഒന്ന് മുതലാണ് മാറ്റം വരുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സേവനങ്ങളുടെ ലഭ്യതയ്ക്ക് ഉപയോഗത്തിലുള്ള മൊബൈൽ നമ്പരിൽ ഉപഭോക്താക്കൾ അക്കൗണ്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
News Image

കേരളാ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് സംഘങ്ങൾക്ക് അംഗത്വം പുതുക്കാം

കേരളാ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ ഭാഗമായ സംഘങ്ങൾക്ക് 
2024-2025 വർഷത്തെ അംഗത്വം പുതുക്കാൻ അവസരം. ബോർഡിന്റെ ഓൺലൈൻ വെബ്സൈറ്റ് ( https://www.keralaco-opdgfb.org ) മുഖേനയാണ് അംഗത്വം പുതുക്കേണ്ടത്. നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
News Image

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ ജൂനിയർ ഇൻസ്‌പെക്ടർ തസ്‌കയിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2024 സെപ്റ്റംബർ 5ന് നടത്തിയ OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.
News Image

സഹകരണസർവകലാശാല സർക്കാരിന്റെ സജീവ പരിഗണനയിൽ

തിരുവനന്തപുരം: സഹകരണസർവകലാശാല തുടങ്ങുന്ന കാര്യം സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുന്നു. സ്വകാര്യസർവകലാശാല വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സഹകരണ സർവ്വകലാശാല തുടങ്ങുക. ഇത് സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർക്ക് നിർദേശം നൽകി. സഹകരണമേഖലയ്ക്ക് കീഴിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്രസർക്കാരും സഹകരണസർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്.
News Image

നിക്ഷേപ തട്ടിപ്പ് നടത്തിയ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ

നെടുമങ്ങാട് : 162 നിക്ഷേപകരുടെ 32 കോടിയോളം രൂപ തട്ടിപ്പു നടത്തിയ കേസിൽ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ സഹകരണ സംഘം സെക്രട്ടറി വി.എസ്.രാഖിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. 

സംഘമിപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. അഡ്മിനിസ്ട്രേറ്റർ വി എസ് രാഖിയുൾപ്പടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് അറസ്റ്റുണ്ടായത്.
News Image

നിക്ഷേപ തുക തിരികെ കിട്ടിയില്ല; ബാങ്കിനെതിരെ പ്രതിഷേധവുമായി കുടുംബം

നെയ്യാറ്റിൻകര : സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തത്തിനെതിരെ പ്രതിഷേധവുമായി കുടുംബം. തിരുവനന്തപുരം മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ മുന്നിലാണ് തൂയൂർ സ്വദേശി ഗോപാലകൃഷ്ണനും കുടുംബവും പ്രതിഷേധവുമായി എത്തിയത്. ബാങ്കിൽ 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമുള്ള ഗോപാലകൃഷ്ണൻ നായർ പലതവണ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതിനെ തുടർന്നാണ് കുടുംബം ബാങ്കിനെതിരെ പ്രതിഷേധിച്ചത്.

അതേസമയം 20 ലക്ഷം നൽകാനുണ്ടെന്ന നിക്ഷേപകന്റെ ആരോപണം ബാങ്ക് അധികൃതർ നിഷേധിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി ബാങ്കും നേരിടുന്നുണ്ടെന്നും ഇതിനിടയിലും എട്ട് ലക്ഷം രൂപയോളം തിരികെ നൽകിയിട്ടുണ്ടെന്നുമാണ് മാരായമുട്ടം ബാങ്കിന്റെ വിശദീകരണം.

News Image

ഐസിഎം ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : പാക്‌സുക, അർബൻ സഹകരണ ബാങ്കുകൾ, അർബൻ ക്രെഡിറ്റ് സൊസൈറ്റികൾ , എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികൾ തുടങ്ങിയവയിലെ സബ് സ്റ്റാഫുളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ 9 വരെ പൂജപ്പുര സിഎം ക്യാമ്പസിലാണ് പരിശീലനം. ജിസ്‌ട്രേഷൻ ഫീസ് 3000+18% GST ആണ്. കൂടുതൽ വിവരങ്ങക്ക് +91-9946793893, +91-9562701326 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


News Image

കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

                    ടീം കോപ്പറേറ്റിവിന്റെ അഭിമാന പദ്ധതിയായ EV ചാർജിങ് സ്റ്റേഷൻ കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിന്റെ മുന്നിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷന് 30 kw ശേഷിയുണ്ട്. ഒരേ സമയം ഒരു ഒരു കാറിനു ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ്     മെഷീനാണിത്. തൊഴിലാളി രഹിതവും ചിലവ് കുറഞ്ഞതും നൂതനവുമായ പദ്ധതി എന്ന നിലയ്ക്ക് ഇത് ശ്രദ്ധേയമാണ്. 

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ബാങ്ക് അംഗങ്ങൾക്ക് അനുവദിച്ച അംഗ സമാശ്വാസ നിധിയിൽനിന്നുള്ള സഹായധ വിതരണം റബ്ക്കോ ചെയർമാൻ കാരായി രാജൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ബാങ്ക് ഇടപാടുകാർക്കുള്ള യുപിഐ സേവനങ്ങളുടെ ഉദ്ഘാടനം SBI ഇന്ത്യയുടെ റീജണൽ മാനേജർ സിജോയും പുതിയതായി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിലും പ്രതിഭകളെ ആദരിക്കലും നിക്ഷേപം സ്വീകരിക്കലും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.അനിലും നിർവഹിച്ചു. ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കെ. എസ്. ബി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, ബാങ്ക് സെക്രട്ടറി പി. സുരേഷ്ബാബു, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അനർട്ടിന്റെ സബ്സിഡിയോടുകൂടി ടീം കോപ്പറേറ്റീവാണ് പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. പ്രൊജക്റ്റിന്റെ സാധ്യത മനസ്സിലാക്കി EV സ്റ്റേഷൻ തുടങ്ങാൻ വേണ്ടി ഒട്ടേറെ ബാങ്കുകൾ മുന്നോട്ടുവരുന്നുണ്ട്.
News Image

സഹകരണരത്നം സഹകരണ റിയാലിറ്റി ഷോ ചരിത്രത്തിന്റെ ഭാഗമായി

ലോകത്തിലാദ്യമായി ടീം കോ - ഓപ്പറേറ്റീവ് തൃശൂർ കില ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണരത്നം 2024 സഹകരണ റിയാലിറ്റി ഷോ കേരളത്തിലെ സഹകരണ മേഖലയുടെ നേർക്കാഴ്ചയായി. വ്യത്യസ്തത കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച സഹകരണരത്നം റിയാലിറ്റി ഷോ സഹകരണ ബാങ്കുകളുടെ ബാങ്കിങ് ഇതര പ്രവർത്തനങ്ങളുടേയും സാമൂഹിക ഇടപെടലിന്റേയും തുറന്നു കാട്ടൽ കൂടിയായി. നാടിന്റെ ചാലകശക്തികളായ സഹകരണ ബാങ്കുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിപാടിയിൽ അനാവരണം ചെയ്തത്. സംസ്ഥാനതലത്തിൽ 125 സഹകരണ ബാങ്കുകളെ ആദ്യഘട്ടത്തിൽ റിയാലിറ്റി ഷോയിലേക്ക് പരി​ഗണിച്ചിരുന്നു. അതിൽ നിന്നും തെരെഞ്ഞെടുത്ത 21 മികച്ച മാതൃകാ സഹകരണ ബാങ്കുകളാണ് ഫൈനൽ മെ​ഗാ പ്രോ​ഗ്രാമിൽ മാറ്റുരച്ചത്. പട്ടാമ്പി സർവീസ് സഹകരണ ബാങ്ക്, പനയാൽ സർവീസ് സഹകരണ ബാങ്ക്, മടിക്കൈ സർവീസ് സഹകരണ ബാങ്ക്, ചെക്യാട് സർവീസ് സഹകരണ ബാങ്ക്, മൊറാഴ - കല്ല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക്, മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്, മങ്കട സർവീസ് സഹകരണ ബാങ്ക്, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്, പെരുമണ്ണ സർവീസ് സഹകരണ ബാങ്ക്, ചാലക്കുടി ടൗൺ സഹകരണ ബാങ്ക്, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൊരട്ടി സർവീസ് സഹകരണ ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, തിരൂർ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, മീനങ്ങാടി സർവീസ് സഹകരണ ബാങ്ക്, പാപ്പിനിശ്ശേരി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നീ ബാങ്കുകളാണ് പങ്കാളികളായത്. ‌‌‌‌



സഹകരണ മാതൃകകളും സഹകരണ പാഠങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കാനും പഠിക്കാനും സഹകരണരത്നം വേദിയായപ്പോൾ, ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനുമുള്ള അവസരമായും ഇത് മാറി. ഒപ്പം ഓരോ സഹകരണ ബാങ്കുകൾക്കും ഒട്ടേറെ അവസരങ്ങളും സാധ്യതകളും സഹകരണരത്നം റിയാലിറ്റി ഷോ തുറന്നു നൽകി. പരിപാടി ആദ്യം മുതൽക്കുതന്നെ അതിന്റെ  ആധികാരികതയും സുതാര്യതയും നിലനിർത്താൻ സംഘാടകർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. എസിഎസ്ടിഐ മുൻ ഡയറക്ടർ ബി.പി.പിള്ള, കൺസ്യൂമർഫെഡ് മുൻ എംഡിയും എസിഎസ്ടിഐ മുൻ ഡയറക്ടറുമായ ഡോ. എം.രാമനുണ്ണി, കണ്ണൂർ മുൻ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം.കെ.ദിനേശ് ബാബു, കേരള കാർഷിക സർവകലാശാല റിട്ട.പ്രൊഫസർ ഡോ.പി.അഹമ്മദ്, കില ഫാക്കൽറ്റി എം.രേണുകുമാർ എന്നിവർ ഉൾപ്പെട്ട വിദ​ഗ്ധ സംഘമാണ് റിയാലിറ്റി ഷോയ്ക്ക് മാർനിർദേശവും സാങ്കേതിക സഹായവും നൽകിയത്. ടീം കോ - ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് പി.കെ.പ്രിയ എന്നിവർ നേതൃത്വം നൽകി.

ബാങ്കുകളുടെ പ്രവർത്തനം നേരിട്ടു കണ്ട് മനസ്സിലാക്കുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളേജ്  ഓഫ് കോപ്പറേഷൻ ബാങ്കിങ് & മാനേജ്മെന്റ്, തക്ഷശില കോ-ഓപ്പറേറ്റീവ് കോച്ചിങ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എത്തിയിരുന്നു. കൂടാതെ ഒട്ടേറെ സഹകരണബാങ്കുകളും കാണികളായി. പങ്കെടുത്ത 21 സഹകരണബാങ്കുകൾക്കും നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ.രവീന്ദ്രനാഥ് മൊമന്റോയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. പരിപാടിയിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്,  മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് എന്നീ സഹകരണ ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
--
News Image

'സഹകരണരത്നം - 2024 ' സഹകരണ റിയാലിറ്റി ഷോയ്ക്ക് വിദഗ്ധരുടെ അഡ്വൈസറി ബോർഡ്

ടീം കോ-ഓപ്പറേറ്റീവും  സഹകരണരംഗം ന്യൂസും ചേർന്ന് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ സഹകരണ റിയാലിറ്റി ഷോ  'സഹകരണരത്‌നം - 2024' ന്റെ കാര്യക്ഷമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സഹകരണം, ബാങ്കിങ്ങ്, കാർഷികം എന്നി മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട അഡ്വൈസറി ബോർഡ്.    
 എ .സി .എസ്. ടി .ഐ.യുടെ മുൻ ഡയറക്ടർ ബി.പി. പിള്ള, കൺസ്യുമർ ഫെഡ് മുൻ എം.ഡിയും   എ .സി .എസ്. ടി.ഐ. മുൻ ഡയറക്ടറുമായ ഡോ . എം . രാമനുണ്ണി, സഹകരണ വകുപ്പ് മുൻ ജോയിന്റ് രജിസ്ട്രാറും  കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, കേരള സർവ്വകലാശാല റിട്ട. പ്രൊഫ. ഡോ. പി. അഹമ്മദ്,  ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. സീനിയർ മാനേജർ എം. ഫിലിപ്പ് മാത്യു, കില കൺസൾട്ടന്റ് ഫാക്കൽറ്റി രേണുകുമാർ എന്നിവരാണ് അഡ്വൈസറി ബോർഡ് അഗംങ്ങൾ. 
സഹകരണ റിയാലിറ്റി ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനു   പുറമെ, ആവശ്യമായ സാങ്കേതിക സഹായവും ഇവർ നൽകുന്നുണ്ട്‌. ഫെബ്രുവരി - 17ന്   തൃശ്ശൂർ കില ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. മികച്ച സഹകരണ ബാങ്കുകളെ പൂർണ്ണമായും അനാവരണം ചെയ്യുന്ന റിയാലിറ്റി ഷോ, കേരളത്തിലെ സഹകരണ മേഖലയുടെ നേർകാഴ്ചയാകും.
News Image

ലോകചരിത്രത്തിൽ ആദ്യമായി സഹകരണറിയാലിറ്റിഷോ

ടീം കോ-ഓപ്പറേറ്റീവും സഹകരണരംഗം ന്യൂസും ചേർന്ന്  ലോകചരിത്രത്തിലും സഹകരണചരിത്രത്തിലും ആദ്യമായി സംഘടിപ്പിക്കുന്ന 'സഹകരണരത്‌നം - 2024' സഹകരണറിയാലിറ്റി ഷോയുടെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. സർക്കാർ സ്‌ഥാപനമായ കില ഓഡിറ്റോറിയത്തിൽ, ഫെബ്രുവരി - 17 നാണ് പ്രോഗ്രാം. ആദ്യം തൃശ്ശൂർ ടൗൺഹാളിൽ നടത്താനിരുന്ന പ്രോഗ്രാം, മികച്ച പ്രതികരണം പരിഗണിച്ച് കില ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
 
 സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഈ മെഗാ പ്രോഗ്രാമിൽ പ്രാഥമികഘട്ടത്തിൽ 120 - ബാങ്കുകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിൽനിന്ന് ഷോർട്ട്  ലിസ്റ്റ്  ചെയ്ത  30 - ബാങ്കുകളാണ് വേദിയിലെത്തുന്നത്. നാടിന്റെ  ചാലകശക്തികളായ സഹകരണ ബാങ്കുകൾ ഓരോ നാട്ടിലും വൈവിധ്യമാർന്ന മേഖലകളിൽ നടത്തിയ വിപ്ലകരമായ പ്രവർത്തനങ്ങളുടെ നേർകാഴ്ചയാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സഹകരണമേഖലക്ക് കരുത്തും ഉണർവും പകരുന്നതാണ് പരിപാടി. സഹകരണം, ബാങ്കിങ്, കാർഷികം എന്നീ മേഖലകളിൽനിന്നും റിട്ടയർ ചെയ്യ്തവർ ഉൾപ്പെട്ട വിദഗ്ധകമ്മിറ്റിയാണ് സഹകരണരത്‌നം റിയാലിറ്റി ഷോക്ക് മേൽനോട്ടം വഹിക്കുന്നത്.
News Image

തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.

കാർഷികവികസന കർഷകക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വം നൽകുന്ന തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.കാർഷിക സെമിനാറുകൾ, കർഷകരും കൃഷി ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി, കാർഷികവിളകളുടെയും നടീൽ വസ്തുക്കളുടെയും ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പഴയ കാല കാർഷികോപകരണങ്ങളുടെയും പ്രദർശന വിപണനമേള തുടങ്ങി മറ്റനേകം കാർഷിക കലാ  പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 4,5,6 ദിവസങ്ങളിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശം, കടുവാങ്കുളത്ത് വച്ച് നടക്കും.
News Image

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.

പെരുവയൽ സർവീസ് സഹകരണ ബാങ്കും നീതി മെഡിക്കൽ ഷോപ്പും KMCT മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ 12.30 വരെ പെരുവയൽ നീതി മെഡിക്കൽ ഷോപ്പിനു സമീപമാണ്  ക്യാമ്പ്. ഷുഗർ ,പ്രഷർ, രക്തം തുടങ്ങിയവയുടെ പരിശോധന ഉണ്ടാവുന്നതാണ്.നേത്ര രോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം,ശിശുരോഗ വിഭാഗം,ഇ.എൻ.ടി,ഗൈനക്കോളജി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്കും,ആരോഗ്യ ഇൻഷുറൻസ് (KASP) കാർഡ് ഉള്ളവർക്കും സർജറി തികച്ചും സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 0495 2492113,8086197647 ഈ നമ്പറുകളിൽ ബന്ധപെടുക.
News Image

ജൈവകൃഷി നടീൽ ഉത്സവം.

ഓണത്തോടനുബന്ധിച്ചു ഒളവണ്ണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ജൈവകൃഷി കമ്മറ്റി നടത്തുന്ന ജൈവകൃഷി നടീൽ ഉത്സവം കൊടിനാട്ടുമുക്കിൽ വി.കെ.സി മമ്മദ് കോയ ഉദ്ഘടാനം ചെയ്തു.ചടങ്ങിൽ ഒളവണ്ണ സർവീസ്   സഹകരണ ബാങ്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ടി.പി. കോയ മൊയ്‌ദീൻ സ്വാഗതം പറയുകയും കെ.കെ ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.
News Image

സഹകരണ പ്രസ്ഥാനനത്തിന്റെ സാമൂഹ്യ പ്രസക്തി -സാധ്യതകൾ,വെല്ലുവിളികൾ - 'സഹകരണ സെമിനാർ'

സഹകാര്യം പഠന വിഭാഗവും സഹകാര്യം ന്യൂസും സാസംഘടിപ്പിക്കുന്ന 'സഹകരണ സെമിനാർ'."സഹകരണ പ്രസ്ഥാനനത്തിs³d സാമൂഹ്യ പ്രസക്തി-സാദ്ധ്യതകൾ,വെല്ലുവിളികൾ" എന്നതാണ് വിഷയം.നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് സെമിനാർ ഉദ്ഘടാനം ചെയ്യും.മുൻ എം.എൽ. യും അഡ്വക്കേറ്റുമായ എം.എം മോനായി സെമിനാർ വിഷയം അവതരിപ്പിക്കും.ജൂൺ 24 ശനിയാഴ്ച ഉച്ചക്ക്  2.30ന് മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ.

സെമിനാറിൽ  പങ്കെടുക്കുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുക.

Ph : 9605890002 

 

News Image

എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ്.

പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്കിs³d  നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും + നേടിയ A ക്ലാസ് മെമ്പർമാരുടെ കുട്ടികളെ അനുമോദിക്കുന്നു.കോഴിക്കോട് ലീഗൽ സർവീസസ് അതോറിറ്റിയിലെ  സബ് ജഡ്ജ് & സെക്രട്ടറിയായ ഷൈജൽ എം.പി ഉദ്ഘടാനം ചെയ്യും.പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും.25/ 06/2023 ഞായറാഴ്ച വൈകുനേരം 4 മണിക്ക് പന്തീരാങ്കാവ് വ്യാപാര ഭവനിൽ വച്ചാണ് മെറിറ്റ് ഈവനിംഗ്.

News Image

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം.

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘടാനം ചെയ്യും.2023 ജൂൺ 25നു ഞായർ രാവിലെ 9 മണിക്ക് അന്തിക്കാട് ഗവ:എൽ.പി.സ്കൂളിൽ വച്ചു നടക്കും.മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യാതിഥി ആയി എത്തും.സംഘം പ്രസിഡന്റ് ടി.കെ.മാധവൻ അധ്യക്ഷത വഹിക്കും.
News Image

സഹകരണ സംഭരണശാലകൾ വരുന്നു.

സഹകരണമേഖലയ്ക്കുകീഴിൽ ലോകത്തെ ഏറ്റവും വലിയ ധാന്യസംഭരണപദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രാ ഥമിക കാർഷിക സഹകരണ സംഘങ്ങൾ (പി.എ.സി.എസ്.) വഴി അഞ്ചുവർഷംകൊണ്ട് 700 ലക്ഷം ടൺ ശേഷിയുള്ള സംഭരണശാലകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഓരോ ബ്ലോക്കി ലും കാർഷികസംഘങ്ങൾക്ക് കീഴിൽ 2000 ടൺ ശേഷിയുള്ള സംഭരണശാലകൾ അനുവദിക്കും. കേരളമുൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ പ്രാരംഭപദ്ധതി നടപ്പാക്കും. ഒരേക്കറെങ്കിലും സ്വന്തം പേ രിലുള്ള കാർഷികസംഘങ്ങളെ യാണ് സംഭരണശാലകൾ തുടങ്ങാനായി തിരഞ്ഞെടുക്കുക. പദ്ധതിച്ചെലവിന്റെ 25 മുതൽ 30 ശതമാനം വരെ സബ്സിഡിയായും ബാക്കി തുക പലിശ കുറഞ്ഞ വായ്പയായും നൽകുമെന്ന് സഹകരണ വകുപ്പ് ഡയറക്ടർ കപിൽ മീണ പറഞ്ഞു. ഇതിനായി കാർഷിക, ഭക്ഷ്യസം സ്മരണ, ഉപഭോക്തൃകാര്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള വിവിധ പദ്ധതികളിൽനിന്ന് 1.30 ലക്ഷം കോടി രൂപ കണ്ടെത്തും.
സാധിക്കുമെങ്കിൽ നാല് മാസത്തിനകം തുടങ്ങാനുദ്ദേശിക്കുന്ന പ്രാരംഭപദ്ധതിയിൽ എന്നെ ഓരോ സംസ്ഥാനത്തെയും ഓരോ സംഘങ്ങളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. കേരളവും താത്പര്യം അറിയിച്ചതായാണ് വിവരമെന്നും കപിൽ മീണ പറഞ്ഞു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാ ദനം 3,100 ലക്ഷം ടൺ ആണ് ന്നിരിക്കേ അതിന്റെ 47 ശതമാനം, അഥവാ 1,450 ലക്ഷം ടൺ സംഭരിക്കാനുള്ള ശേഷിയേ ഇവിടെയുള്ളൂ. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിനെക്കാളേറെയാണ് സംഭരണശേഷി. സഹകരണസംഘങ്ങൾക്കുകീഴിൽ  അഞ്ച് വർഷംകൊണ്ട് 700 ലക്ഷം ടൺ കൂടി ശേഷിയുണ്ടാക്കുന്നതോടെ ഇത് 2,150 ലക്ഷം ടൺ ആകും. ഇന്ത്യയിൽ 63,000 കാർഷിക സഹകരണസംഘങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത് . കാർഷികസംഘങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) പോലുള്ള സർക്കാർ ഏജൻസികളുടെ സംഭരണകേന്ദ്രങ്ങളായും ന്യായവില ഷോപ്പുകളായും പ്രവർ ത്തിക്കാം.
പ്രാരംഭ പദ്ധതിയിലൂടെ പ്രാദേശികമായ ആവശ്യങ്ങൾ മനസ്സിലാക്കി രാജ്യവ്യാപകമായി കൂടുതൽ സംഭരണശാ ലകൾ തുടങ്ങും.
News Image

കുന്നുകര അഗ്രി പ്രൊഡക്ടസ് & മാർക്കറ്റിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപനം.

കുന്നുകര സർവീസ് സഹകരണ ബാങ്ക് കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ
അഗ്രികൾച്ചർ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് & മാർക്കറ്റിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണുവിന്റെ അദ്ധ്യക്ഷതയിൽ ബഹു കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്‌ നിർവ്വഹിച്ചു.

കുന്നുകര സർവീസ് സഹകരണബാങ്കിന് കീഴിൽ 9 വാർഡുകളിലായി രൂപീകരിച്ച 10 സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആയ 350 ൽ അധികം വരുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക്  ഏത് പരിതസ്ഥിതിയിലും ന്യായവില ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.നിലവിൽ വിപണിയിൽ ഉള്ള വാക്വംഫ്രെഡ് ചിപ്സുകളിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ രീതിയിൽ ഓയിൽ കണ്ടന്റ് ഉള്ള ഉൾപ്പന്നങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവികതയിലും രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ആരോഗ്യകരമായ ഉത്പന്നങ്ങൾ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഓഗസ്റ്റ് മാസത്തോടെ ഉൽപ്പാദനം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണു അറിയിച്ചു.


News Image

നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള യോഗം പീലിക്കോട് ഗ്രാമപഞ്ചായത്തിൽ.

പീലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു അവലോകനവും ചർച്ചയും സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ സാധ്യതകൾക്ക് അനുസൃതമായി നടപ്പിലാക്കാൻ കഴിയുന്ന നബാർഡ് പദ്ധതികളെ കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്യ്ത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ പദ്ധതികൾ വിശദീകരിച്ചു.ARDSന്റെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ,  വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്തിന് നബാർഡിന്റെ RIDF സ്‌ക്കിമിലും കാർഷികമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ DPR തയാറാക്കുന്നത്  തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ARDSൻറെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് ആണ്.
News Image

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ JLG പരിശീലനം.

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ നബാർഡിന്റെ സഹകരണത്തോടെ JLG ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.തൊഴിൽ രഹിതരായ വനിതകൾക്ക് അനിയോജ്യമായ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി വരുമാനം കണ്ടെത്തുകയാണ്  JLG പദ്ധതിയുടെ ലക്ഷ്യം.ബാങ്ക് പ്രസിഡന്റ് സി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ,ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്ലാസ് എടുത്തു.ബാങ്ക് സെക്രട്ടറി രമേശൻ,ബാങ്ക് മാനേജർ എ.വി.രാജൻ,ബാങ്ക് ഡയറക്ടർ കെ.വി.സുമതി എന്നിവർ സംസാരിച്ചു.തൃശൂർ കേന്ദ്രമായി സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ് ആണ് JLG പദ്ധതിക്ക് വേണ്ട മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നത്.
News Image

സഹകരണ ബാങ്കുകൾക്ക് കിട്ടാക്കടം എഴുതിതള്ളാനും ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനും ഉടൻ അനുമതി നൽകും:RBI

സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനുള്ള അനുമതി ഉടൻ ലഭിക്കുമെന്നു ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.വ്യാഴാഴ്ച  നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വക്തമായത്.ഇത്‌വരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തിരഞ്ഞെടുത്ത നോൺ-ബാങ്കിങ്  ഫിനാൻസ് കമ്പനികൾക്കും മാത്രമാണ് ഡഡ് അസറ്റ് സൊല്യൂഷനിലുള്ള(Dud asset solutions)അധികാരം ലഭ്യമാക്കിയിരുന്നത്.ഇതേക്കുറിച്ചുള്ള മാർഗ നിർദ്ദേശം ഉടൻ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
അതേസമയം പ്രകൃതിക്ഷോഭത്തിനിരക്കളായ വായ്പാക്കാരുടെ അക്കൗണ്ടുകൾ പുനസംഘടിപ്പിക്കുന്നതിന്‌ നിലവിലുള്ള മാനദണ്ഡം യുക്തിപരമായി ഉപയോഗിക്കാനും നിർദ്ദേശം നൽകിയതായി ആർ.ബി.ഐ ഗവർണർ അറിയിച്ചു.വായ്പാ  ലക്ഷ്യങ്ങളിൽ മറ്റ് അർബൻ കോപ്പറേറ്റീവ്‌ ബാങ്കുകൾ  നേരിടുന്ന വെല്ലുവിളികളും ലഘുകരിക്കേണ്ടതുണ്ട്.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2  വർഷം കൂടി നീട്ടിയിട്ടുണ്ട്.2026 മാർച്ച് വരെയാണ് സമയം നീട്ടിയതെന്നും ഗവർണർ പറഞ്ഞു.2023 മാർച്ച് 3ൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ വായ്പാ  ദാതാക്കൾക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരമുൾപ്പെടെ വിവിധ മേഖലയിലുള്ളവർക്ക് വിദേശ നാണ്യ സേവനങ്ങൾ എത്തിക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഈ തീരുമാനം എന്നും ആർ.ബി.ഐ അറിയിച്ചു
News Image

അഴിയൂർ വനിതാ സഹകരണ സംഘം പുതിയ ശാഖാ ഉദ്ഘാടനം.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് രൂപീകൃതമായ അഴിയൂർ വനിതാ സഹകരണ സംഘം ,കോറോത്ത് റോഡ് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചു. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ,  വി .എൻ. വാസവൻ 2023 ജൂൺ 8 വ്യാഴാഴ്ച്ച വൈകുന്നേരം 4:30  ന് കോറോത്ത് റോഡ് ശാഖ (പോസ്റ്റ് ഓഫീസിന് എതിർ വശം)  ഉദ്ഘാടനം  കർമ്മം നിർവഹിക്കും. 

News Image

കരിയർ കൗൺസിലിംഗ് & ഗൈഡൻസ് ക്യാമ്പ്

കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ്,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ കൗണ്സിലിംഗ് & ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജൂൺ 6 ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ന് എച്.എസ്.എസ് ഓഫ് ജീസസ്,കോതാട് സ്കൂളിൽ വച്ചു നടക്കും.സ്കൂൾ മാനേജർ റവ:ഫാദർ.മാർട്ടിൻ തൈപറമ്പിൽ  ഉദ്ഘടാനം നിർവ്വഹിക്കും.  
News Image

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക വർഷ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ  പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.അങ്കമാലി എം.എൽ.എ റോയി.എം ജോൺ പദ്ധതി ഉദ്ഘടാനം ചെയ്തു.അങ്കമാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഹന നിയമങ്ങളെക്കുറിച്ച്  ബോധവത്കരണ ക്ലാസ് എടുത്തു.14,33,308 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട 13 ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് വാഹനം കൈമാറിയത്. 2021-22 ൽ 12 ലക്ഷം രൂപ ചെലവിൽ 9 പേർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയിരുന്നു.

News Image

കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പും ചേർന്നൊരു മാസ്സ് ക്ലീനിങ് ഡ്രൈവ്.

കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമ്മാരുടെ നേതൃത്വത്തിൽ കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പ് എന്നിവരുമായി  സഹകരിച്ച് മാസ്സ് ക്ലീനിങ് ഡ്രൈവ്.മാലിന്യമുക്ത കുമ്പളങ്ങി എന്ന സന്ദേശത്തോടെയാണ് ഈ മാസ്സ് ക്ലീനിങ് ഡ്രൈവ്.2023 
ജൂൺ 3 ശനിയാഴ്ച രാവിലെ 8 മാണി മുതൽ കുമ്പളങ്ങി തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ.
News Image

എം.പി കുമാരൻ സാഹിത്യ പുരസ്‍ക്കാരം സമർപ്പിച്ചു.

ധർമ്മടം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2022ലെ ധർമ്മടം ബാങ്ക് എം.പി  കുമാരൻ സാഹിത്യ പുരസ്‌ക്കാരം മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി എൻ.പ്രഭാകരന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സമർപ്പിച്ചു.മലയാളത്തിലെ യുവ കഥാകാരികൾക്ക് വേണ്ടി പുതുതായി ഏർപെടുത്തിയ ധർമ്മടം ബാങ്ക് വി.വി രുക്മിണി പുരസ്‌ക്കാരം വി.പ്രവീണക്കും ചടങ്ങിൽ സമ്മാനിച്ചു.ചിറകുനിയിലെ ധർമ്മടം ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്തും പുരോഗമന കലാ  സാഹിത്യ സംഘം ജില്ലാ പ്രെസിഡന്റുമായ ടി.പി വേണുഗോപാലൻ അധ്യക്ഷനായി.
News Image

2000 രൂപയുടെ ബാങ്ക്നോട്ട് സർകുലേഷനിൽ നിന്ന് പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് നിർദ്ദേശം പുറപിടിവിച്ചിട്ടുണ്ട്

രാജ്യത്ത് 2000 രൂപയുടെ ബാങ്ക്നോട്ട് സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് സംബന്ധിച്ച്  ഭാരതീയ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിംഗ് ലൈസൻസോടെ പ്രവർത്തിക്കുന്നതും സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ സഹകരണ ബാങ്കുകൾ കൂടാതെയുള്ള മറ്റ് സ്ഥാപനങ്ങളും ഈ  നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 
നിർദ്ദശങ്ങൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സംഘം ചീഫ് എക്സിക്യൂട്ടീവും  ഭരണസമിതിയും ഉത്തരവാദികളായിരിക്കുന്നതാണ്. സംഘങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ സ്വീകരിക്കേണ്ടതും, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംഘങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പടെയുളള പരിശോധനകൾ ഈ കാലയളവിൽ നടത്തേണ്ടതുമാണ്.
News Image

ആധാർ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ:10 വർഷത്തിലെരിക്കൽ വിവരങ്ങളും രേഖകളും അക്ഷയ കേന്ദ്രം വഴി പുതുക്കണം.

ഏറെ നിർണായകമായ നീക്കത്തിൽ കേന്ദ്ര സർക്കാർ ആധാർ ചട്ടം ഭേദഗതി ചെയ്തു.പുതിയ ഭേതഗതിയോടെ ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും ഓരോ 10 വര്ഷം കൂടുമ്പോഴും പുതുക്കണം.വ്യാഴാ ഴ്ച ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യ മന്ത്രാലയം പുറത്തിറക്കി.ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്നു വിജ്ഞാപനം വ്യക്തമാകുന്നു.10 വര്ഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും ഇതിനായി സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ അക്ഷയ കേന്ദ്രം വഴിയാണ് പുതുക്കാൻ സൗകര്യം  ഉള്ളത്.ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള പ്രവാസി ഇന്ത്യക്കാരെയും ആധാർ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐ  പ്രോത്സാഹിപ്പിക്കുണ്ട്.പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പാസ്‌പോർടിലെ വ്യക്തിഗത വിവരങ്ങളും വിലാസവുമായിരിക്കണം ആധാറിൽ നൽകേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.


News Image

സ്റ്റുഡൻറ് മാർക്കറ്റ് ഉദ്ഘടനം

എടച്ചേരി സഹകരണ സർവീസ് ബാങ്ക് പുതിയങ്ങാടിയിൽ തുടങ്ങിയ സ്റ്റുഡൻറ്  മാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മിനി ഉദ്ഘടനം ചെയ്തു.വിദ്യാര്ഥികള്ക് ആവശ്യമായ പഠന സാമഗ്രികൾ അടങ്ങുന്നതാണ് ഈ സ്റ്റുഡൻറ് മാർക്കറ്റ്.ബാങ്ക് പ്രസിഡന്റ് പി.കെ.ബാലൻ അധ്യക്ഷനായി.ഡയറക്ടർമാരായ സാഗിൻ ടിന്റു,കെ.പി.സുരേന്ദ്രൻ,ടി.കെ ബാലൻ,ജീവനക്കാരനായ പ്രജീഷ് പുന്നോളി,ഇ.എം.കിരൺ ലാൽ എന്നിവർ സംസാരിച്ചു.ഓ.പി.നിതീഷ് സ്വാഗതവും വി.രാജീവ് നന്ദിയും പറഞ്ഞു.
News Image

സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

 കിള്ളിമംഗലം കർഷക സർവ്വിസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് പ്രസിഡന്റ് കെ.സി. ശിവദാസൻ വിതരണം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.മുഹമ്മദ് ഭരണ സമിതി അംഗങ്ങളായ ടി.സി.രാമകൃഷ്ണൻ,പി.ജെ.തോമസ്,ഇ.പി.അഭിലാഷ്,ഹസീന,ബാങ്ക് സ്റ്റാഫുകളായ വിജയകുമാർ,നീതു,വിഷ്ണുദേവ് എന്നിവർ പങ്കെടുത്തു.
News Image

വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ

ഒക്കൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച "കരിയർ ഗൈഡൻസ് സെമിനാർ" താന്നിപ്പുഴ സെന്റ് ജോസഫ്  പള്ളി പാരില്‍ വച്ച് നടന്നു.താന്നിപ്പുഴ പള്ളി വികാരി ഫാദർ ജോസ് തോട്ടക്കര സെമിനാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.വി.ബെന്നി അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ ആശംസ നേർന്നു.കരിയർ ഗൈഡൻസ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന ജലീൽ എം.എസ്. വിവിധ മേഖലകളിലുള്ള ഉപരി പഠന സാധ്യതകൾ, കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ, മികച്ച കരിയറുകളെ കുറിച്ചുള്ള വീക്ഷണം,പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനുള്ള അവസരങ്ങൾ,വിവിധ ഉദ്യോഗ മേഖലകൾ, ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു. 10,11,12 ക്ലാസ്സുകളിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
News Image

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ ട്രെയിനിങ് ക്യാമ്പ്

ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരളം സ്റ്റേറ്റ് ബ്രാഞ്ചിന്റെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം (എസ്.ഡി.ആർ.ടി) 3 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ മെയ് 26,27,28 നാണ് ക്യാമ്പ് നടക്കുന്നത് .
News Image

സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല - മദ്രാസ് ഹൈക്കോടതി

തിരുവാരൂര്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. പലിശരഹിത വായ്പകള്‍ നല്‍കിയിട്ടുള്ള കര്‍ഷകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
സഹകരണസംഘം എന്നതു നിയമത്താൽ രൂപീകൃതമായ  പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നും കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റേത് ഒരു സഹകരണസംഘമായതിനാല്‍ അതൊരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
News Image

സഹകരണ എക്സ്പോ 2023

സഹകരണ എക്സ്പോയുടെ രണ്ടാമത് എഡിഷൻ, സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കും.
സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും സഹകരണ വിപണനവും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, എന്നിവയും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെട്ട പ്രത്യേക പവിലിയൻ, സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, പൊതുജനങ്ങൾക്കായി ദിവസവും സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികൾ എന്നിവ എക്സ്പോയുടെ പ്രത്യേകതകളാണ്.

News Image

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (Primary Agricultural Credit Societies) ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഓരോ പഞ്ചായത്തിലും പ്രവർത്തനക്ഷമമായ പിഎസിഎസുകൾ സ്ഥാപിക്കുന്നതിനും, അതുപോലെ ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും, ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമത്തിലും, വലിയ ജലാശയങ്ങളുള്ള പഞ്ചായത്ത്/ഗ്രാമത്തിലും പ്രായോഗിക മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സഹകരണ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്, എന്ന് കേന്ദ്ര 
മന്ത്രി  പറഞ്ഞു.
News Image

കാസർകോട് ജില്ലാപഞ്ചായത്ത് ഫുഡ് പാർക്ക് പ്രൊജക്ട്

കാസർകോട് ജില്ലാ പഞ്ചായത്ത് മടിക്കൈയിൽ നടപ്പിലാക്കുന്ന ഫുഡ് പാർക്കിൻ്റെ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത, ടീം കോ-ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, മറ്റ് ജനപ്രതിനിധികൾ എന്നിവരും ചർച്ചയിലും സന്ദർശനത്തിലും പങ്കെടുത്തു.
News Image

JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് ട്രെയിനിംഗ് പ്രോഗ്രാം നടന്നു

വില്ല്യാപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ചുള്ള ട്രെയിനിംഗ് പ്രോഗ്രാം നടന്നു. JLG യുടെ സാധ്യതകളെ കുറിച്ചും ലഭ്യതകളെ കുറിച്ചും ടീം കോ-ഓപ്പറേറ്റീവ് പ്രോജക് ഡയറക്റ്റർ മധു ചെമ്പേരി ക്ലാസ്സ് എടുത്തു. കൂടാതെ വനിതകളുടെ വിവിധ JLG ഗ്രൂപ്പുകൾ രൂപികരിച്ചു. പ്രസിഡൻ്റ് ബാബു, സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു.

News Image

ചെമ്പിരിക്ക ബ്ലീച്ച് - ടൂറിസം പദ്ധതി

കാസർകോട് ജില്ലാപഞ്ചായത്ത്  ചെമ്പിരിക്ക ബ്ലീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായകേന്ദ്രം മാനേജർ സജീവ്, ടീം കോ -ഓപ്പറേറ്റിവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, എഞ്ചിനീയർമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചെമ്പിരിക്ക ബ്ലീച്ച് സന്ദർശിച്ചത്.  കേരള സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ DPR തയ്യാറാക്കുന്നത് ടീം കോ -ഓപ്പറേറ്റിവാണ്.
News Image

ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനു രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശം

സഹകരണസംഘങ്ങളിലെ സ്വര്‍ണപ്പണയ വായ്പയിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനു സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനായി സംഘം പ്രസിഡന്റ്, ചീഫ് എക്‌സിക്യുട്ടീവ്, രണ്ടു ഭരണസമിതിയംഗങ്ങള്‍, ഒരു സീനിയര്‍ ജീവനക്കാരന്‍ എന്നിവരടങ്ങിയ ഒരു സബ്കമ്മിറ്റി രൂപവത്കരിക്കാൻ രജിസ്ട്രാര്‍ നിര്‍ദേശിച്ചു. രജിസ്ട്രാറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ സംഘം ചീഫ് എക്‌സിക്യുട്ടീവിനും ഭരണസമിതിക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്തം. ഇതിലൂടെ സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന് ഇവര്‍ ഉത്തരവാദികളായിരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
News Image

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റേഷനും നടന്നു. JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും JLG  സംരംഭങ്ങളെ കുറിച്ചും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി  ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ ക്ലാസ്സ് എടുത്തു. JLG പദ്ധതിയിലൂടെ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുകയാണ് ലക്ഷ്യം. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ - വാസന്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
News Image

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

കാർഷികേതര സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി ഒളവണ്ണ സർവ്വീസ് സഹരണ ബാങ്ക് ടീം കോപ്പറേറ്റീവുമായി ചേർന്ന് JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. ആദ്യ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2:00 ന് ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
News Image

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റ്റേഷനും നടന്നു. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി JLG ലക്ഷ്യങ്ങളെ കുറിച്ചും, JLG സംരംഭങ്ങളെ കുറിച്ചും, JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ വിശദമായ ക്ലാസ്സ് നയിച്ചു. JLG മാതൃക സ്വയം തൊഴിൽ പദ്ധതിയിലൂടെ തൊഴിൽ രഹിതമായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിഡൻ്റ് മോഹനൻ, ബാങ്ക് മുൻ പ്രസിഡൻ്റും ബോർഡ് അംഗവുമായ നന്ദകുമാർ, എന്നിവർ സംബന്ധിച്ചു.
News Image

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഗ്രാമീണ - കാർഷിക മേഖലയിൽ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുന്നതിന് വേണ്ടി ചെർപ്പുളശ്ശേരി സർവ്വീസ് സഹരണ ബാങ്ക്, ചെർപ്പുളശ്ശേരി നഗരസഭ കുടുംബശ്രീ മുഖേന JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. വനിതകൾക്ക്  സംരംഭങ്ങൾക്കുള്ള പരിശീലനവും, സാമ്പത്തിക സഹായവും, വിപണന സൗകര്യവും ബാങ്ക് നടക്കും. ആദ്യ പരിശീലന പരിപാടി ഇന്ന് രാവിലെ 10:30 ന്  നടക്കും. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും.
News Image

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് ക്ലാര്‍ക്ക്/കാഷ്യർ മാർക്ക് അപേക്ഷിക്കാം. ഇതില്‍ 106 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.
മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം ഉണ്ടാകും. നിയമന അധികാരി ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ ആയിരിക്കും. പ്രായപരിധി 1/01/2022 ല്‍ 18 വയസ്സ് തികയുകയും 40 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാര്‍ക്കും വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് : http://www.keralacseb.kerala.gov.in/

News Image

കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസൽമാരുടെ ഒഴിവ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്  (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോൾഡ് അപ്രൈസൽമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവർ, ആ ജില്ലയിലെ ബാങ്കിൻ്റെ ഏത് ശാഖയിലും ജോലിചെയ്യാൻ തയ്യാറാകണം. ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് ആപേക്ഷിക്കരുത്.
സ്വർണത്തിൻറെ മാറ്റ് പരിശോധിക്കുന്നതിൽ  ഏതെങ്കിലും അംഗീകൃത സ്ഥാപനം/ ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണനിർമാണതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, സ്വർണപ്പണികൾ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള  പത്താം ക്ലാസ്സ് ജയിച്ച 21 - 50 വയസ്സിനുള്ളിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
കേരള ബാങ്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ അപേക്ഷ തയ്യാറാക്കി ബാങ്കിൻ്റെ റീജനൽ ഓഫീസുകൾ/ ജില്ലാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജനുവരി 21 വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

News Image

Team cooperative ൻ്റെ ഒഫീഷ്യൽ കോൺഫറൻസ് തൃശൂരിൽ നടന്നു

Dr. ജോർജ് തോമസ്, Dr. പി. അഹമ്മദ്, Dr. ഗീവർഗീസ്, മധു ചെമ്പേരി, പി. കെ പ്രിയ , അർജുൻ പ്രകാശ്, രാഗേഷ് എ. ആർ , സജീഷ് ഭാസ്കരൻ, ഐശ്വര്യ പി. എം, ഋഷി പി. പി, അതുല്യ മാത്യു, ശ്രീലക്ഷ്മി സജീവൻ, അനഘ വി. ആർ, സഞ്ജന എം. എസ് എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.  നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം പുതിയ പദ്ധതികളും ചർച്ചയായി.
News Image

കർഷക കടാശ്വാസം - ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും

കേരള സംസ്ഥാന കടാശ്വാസ  കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വായ്പാ തീയതി ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് എന്നീ ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക്  കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്.
News Image

ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക്

മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ ലയന നടപടികൾ  പൂർത്തികരിച്ചതിനെ തുടർന്ന് ബാങ്കിന്റെ  ബിസിനസ് ജനറൽ മാനേജർ (എറണാകുളം) മലബാർ ജില്ലയിലെ സ്‌പെഷ്യൽ ഓഫീസറായി ചുമതലയേറ്റു. 769 ശാഖകളാണ് കേരളബാങ്കിന് മുൻപ് ഉണ്ടായതെങ്കിൽ, മലപ്പുറം കൂടി ഇതിന്റെ ഭാഗമായതോടെ അത്  823 ആയി ഉയർന്നു. 
 സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ കൂടുതൽ ജനകീയമായി മാറുന്നതിന്റെ  ഭാഗമായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിസർവ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇതിൽ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിൽക്കുകയായിരുന്നു. ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന്  2019 ഒക്ടോബർ 7ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബർ 29 ന്  പൂർത്തീകരിച്ചത്.    
കേരളബാങ്ക് രൂപീകരിച്ചതിനെ തുടർന്ന് സംഘങ്ങൾക്കുള്ള വായ്പയുടെ പലിശനിരക്ക് 1 മുതൽ 4% വരെ കുറഞ്ഞു. കൂടാതെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക്  6% മാത്രം. സ്വർണപ്പണയ വായ്പയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന്  8% മാത്രമാണ് കേരള ബാങ്ക് ഈടാക്കുന്നത്. 8.5% ഉണ്ടായിരുന്ന ദീർഘകാല കാർഷിക വായ്പയുടെ പലിശനിരക്ക് 4.90% ആയി. വിവിധ ജില്ലകളിൽ പല പദ്ധതികൾക്ക് ഈടാക്കിയിരുന്ന പലിശനിരക്ക് പരമാവധി 9.5% ആയി നിജപ്പെടുത്തി. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന ഭവനവായ്പയുടെ നിരക്ക് 9% ആക്കി. വ്യക്തിഗത- സംരംഭ വായ്പകളിൽ പലിശ കുറച്ചിട്ടുണ്ട്. പക്ഷെ ഈ സേവനങ്ങള്‍ ഒന്നും മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഈ സേവനങ്ങൾ കേരളബാങ്കിന്റെ ശാഖകളിലൂടെ മലപ്പുറത്തേക്ക് എത്തുകയാണ്.
News Image

കേരള ബാങ്ക് ഇനി കേരളം മുഴുവനും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ  ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടു നിൽക്കുകയും മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്തു.
 അതിനുശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാനസർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌ മലപ്പുറം ജില്ലാ ബാങ്ക്‌ പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയും തീര്‍പ്പാക്കിയ ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കുകയായിരുന്നു.
News Image

ക്ഷേമപെൻഷൻ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടി കുറച്ച സർകാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിന് ഏജൻറ്റുമാർക്കുള്ള കമ്മീഷൻ മുൻകാല ഫ്രാപല്യതോടെ വെട്ടിക്കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ഡെപ്പോസിറ്റ് കളക്ടർമാരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി. ആർ രവി ഇടക്കാല സ്റ്റേ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള കമ്മീഷൻ ഈയിടെ സർക്കർ 50 രൂപയിൽ നിന്നും 30 രൂപയാക്കി വെട്ടികുറച്ചിരുന്നു. അതാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്.
News Image

മലപ്പുറത്തും ഇനി കേരള ബാങ്ക്‌

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാം. ഇതിനായുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ നടപടികൾ തുടരാമെന്ന്‌  ജസ്‌റ്റിസ്‌ വിജി അരുൺ അല്പം മുമ്പ് വിധി പറഞ്ഞു.   മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി  അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌  ജില്ലാ ബാങ്ക്‌ പ്രസിഡന്റും എംഎൽഎയുമായ യു എ ലത്തീഫും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയിലാണ് വിധി.
News Image

സഹകരണ ബാങ്കുകളിൽ ജോലി ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുന്നതിന്  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി 2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് അഞ്ചു വരെ.
കൂടുതൽ വിവരങ്ങൾക്ക് - https://moonamvazhi.com/wp-content/uploads/2023/01/exam.pdf
News Image

പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതി നടപ്പിലാക്കി

തലശ്ശേരി: കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സഹകരണ മേഖലയിൽ കൂടി നടപ്പിലാകുന്നതിന്റെ ഭാഗമായി പുന്നോൽ സർവ്വീസ് സഹകരണ ബാങ്കിലെ രോഗബാധിതരായ 'എ' ക്ലാസ്സ് മെമ്പർമാർക്ക് സർക്കാരിൽ നിന്നും ലഭിച്ച ചികിത്സ സമാശ്വാസ ഫണ്ട് ഇൻ. ചാർജ് ന്യൂമാഹി  (ഗ്രാമപഞ്ചായത്ത്) പ്രസിഡൻ്റ് അർജുൻ പവിത്രൻ, മെമ്പർമാരുടെ ആശ്രിതർക്കുളള അപകട മരണ ഇൻഷൂറൻസ് തുക സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ സി. കെ. രമേശൻ  എന്നിവർ വിതരണം ചെയ്തു.
News Image

കതിരൂർ സർവ്വീസ് സഹരണ ബാങ്ക് നടപ്പിലാക്കുന്ന പദ്ധതി; "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ"

കണ്ണൂർ: വിഷരഹിത പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ" എന്ന പദ്ധതിയിൽ 2023 വീടുകളിൽ പദ്ധതി നടപ്പിലാക്കുന്നു. കതിരൂർ പഞ്ചായത്തിലെ 2023 വീടുകളിൽ മട്ടുപ്പാവിൽ പച്ചക്കറികൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2023 ജനുവരി രണ്ടാം വാരം പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
News Image

കെ. സുധാകരൻ പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പെരിന്തൽമണ്ണ :പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെ.പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിച്ചു. സൂപ്പർ ഗ്രേഡ് പദവിയിലുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ ഹമീദ് എം. എൽ. എ,  വൈസ് പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ,  സെക്രട്ടറി എം. രാമദാസ് എന്നിവരുമായി  ചർച്ച നടത്തി.
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ എം. രാമദാസും ജീവനക്കാരും ഉപഹാരം നൽകി സ്വീകരിച്ചു.ഡി. സി. സി. പ്രസിഡന്റ്  അഡ്വ:വി. എസ്. ജോയ്,കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ. സി. ഇ. എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, അരവിന്ദൻ  മലപ്പുറം, ടി. രാധാകൃഷ്ണൻ എന്നിവർ  സംബന്ധിച്ചു.
News Image

ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്കാരം

 ശ്രീകൃഷ്ണപുരം സർവ്വീസ് ബാങ്ക്  ദേശീയ തലത്തിൽ മികച്ച സർവ്വീസ് സഹകരണ ബാങ്കിനുള്ള അവാർഡ്  നേടി. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമിത്തും (NCBS) ഫ്രൻ്റിയേഴ്സ് ഇൻ കോ- ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡ്സ് (FCBA) ഉം സംയുക്തമായി നൽകുന്നതാണ് അവാർഡ്. സഹകരണ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് നടപ്പിലാക്കിയ വൈവിധ്യവത്കരണത്തിലൂന്നിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹമാക്കിയത്. കോവിഡ് പ്രതിസന്ധിയിലും ഡെപ്പോസിറ്റ് വർദ്ധിപ്പിക്കാനും  നിക്ഷേപ - വായ്പാ നു പാതം മികച്ച രീതിയിൽ നിലനിർത്താനും ബാങ്കിനായി .
 ഇ. കെ.നായനാർ മെമ്മോറിയൽ ക്ലിനിക്ക്, നീതി ഫാർമസി, രണ്ട് ലാബുകൾ, രണ്ട് ജനസേവന കേന്ദ്രങ്ങൾ , ATM - CDM സെൻ്റർ, ആയുർവേദ ക്ലിനിക്ക്, ഔഷധി വൈദ്യശാല, രണ്ടര ഏക്കർ സ്ഥലത്ത് റബ്ബർ കൃഷി, 10000 ചതുരശ്ര അടിയിൽ സിവിൽ സപ്ലൈസ് ഏറ്റെടുത്ത് നടത്തുന്ന സംഭരണ കേന്ദ്രം, എ.സി. കോൺഫറൻസ് ഹാൾ, ഫെർട്ടിലൈസർ ഷോപ്പ്, ഇടപാടിനായെത്തുന്ന സാധാരണക്കാർക്ക് "അംഗപീഠം",  മുഴുവൻ ഇടപാടുകാർക്കും ഇൻഷൂറൻസ് പരിരക്ഷ , "സുരക്ഷ " --- ഇൻഷൂറൻസ് കോർപ്പറേറ്റ് ഏജൻസി, ശ്രദ്ധ ഹോംനേഴ്സിംഗ് ഏജൻസി, കുട്ടികൾക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതി, ഹൈടെക്സ്റ്റഡി റൂം വായ്പ, ഉന്നത വിദ്യാഭ്യാസത്തിനായി പലിശരഹിത ലാപ് ടോപ് വായ്പ, വിദ്യാഭ്യാസ വായ്പ,  ATM കാർഡ്, എല്ലാവരും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കർ സ്ഥലത്ത് ലാഭകരമായി നടപ്പാക്കിയ ചേന കൃഷി, കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരംഗത്തിന് വീട് വെച്ച് നല്കിയത്, വിഷുവിന് വർഷം തോറും നടത്തുന്ന നാണയമേള, ഒരു മിനിറ്റ് കൊണ്ട് ഗ്രാമിന് 4000/- രൂപ വരെ അനുവദിക്കുന്ന എക്സ്പ്രസ്സ് ഗോൾഡ് ലോൺ, 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പo ന ത്തിൽ മികവ് പുലർത്തുന്നവരുമായ പത്ത് കുട്ടികളുടെ ഡിഗ്രി പഠനം ഏറ്റെടുത്തത് തുടങ്ങി വൈവിദ്ധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ ബാങ്ക് ഏറ്റെടുത്ത് നടത്തി വരുന്നു. ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന് എന്നിവിടങ്ങളിലെ  ബ്രാഞ്ചുകളും ശ്രീകൃഷ്ണപുരം ചന്തപ്പുരയിലെ  പ്രഭാത-സായാഹ് ന_ ഒഴിവു ദിന ശാഖയും ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ബാങ്കിനുണ്ട്. മികച്ച ഫയൽ മാനേജ്മെന്റിന്  ISO 9001 :2015 സർട്ടിഫിക്കേഷനും ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. 20000 ലധികം അംഗങ്ങളും 130 കോടി രൂപ നിക്ഷേപവും 98 കോടി രൂപ വായ്പയും ആണ് ഇപ്പോൾ ബാങ്കിന് ഉള്ളത്. കെ.രാമകൃഷ്ണൻ (പ്രസിഡൻ്റ്), എ.രാമകൃഷ്ണൻ (വെെസ്പ്രസിഡൻ്റ്) സി. ഉല്ലാസ് കുമാർ (സെക്രട്ടറി)യുമാണ്.മദ്ധ്യപ്രദേശിലെ ഇൻഡോറിലെ മാരിയട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്കിന് വേണ്ടി പ്രതിനിധികൾ അവാർഡ്ഏറ്റുവാങ്ങി
.
News Image

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്.സംസ്ഥാന സർക്കാറിൻ്റെ ഏവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഏറ്റെടുത്ത് പാലക്കാട് ജില്ലയിലെ വലിമ്പിലിമംഗലം തരത്തിൽ പാടശേഖരത്തിൽ ചേന കൃഷി ഇറക്കിയ ബാങ്കിന് അപൂർവ നേട്ടം.  കർഷകൻ കൂടിയായ ഭരണസമിതി അംഗം .പി.ആർ.സന്ദീപാണ്‌ ചേനക്കൃഷിക്ക് നേതൃത്വം നൽകിയത്.  മികച്ച രീതിയിൽ വിളവിറക്കാനും ജനകീയത ഉറപ്പ് വരുത്തി വിളവെടുപ്പ് വരെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനത്തിലൂടെ പാടത്തുതന്നെയായിരുന്നു സന്ദീപ്. അദ്ധ്വാനത്തിന്റെ ഫലം ബാങ്കിനും നാടിനും ഒരുപോലെ ആഘോഷമായി. ഏറ്റവും മികച്ച വിളവുമായി സന്ദീപും സംഘവും  6016 കിലോ ചേനയാണ് പാടത്തുനിന്ന് കൊയ്തെടുത്തത്. കിലോയ്ക്ക്  24/- രൂപ വെച്ച് ചേന വിറ്റു പോവുകയും ചെയ്തു. കൃഷി നഷ്ടമാണെന്നു പറഞ്ഞ് പലരും പുറകോട്ടുപോകുന്ന സാഹചര്യത്തിലാണ് ബാങ്ക് വീണ്ടും കൃഷിയിലേക്ക് എന്ന പാഠം പകർന്നു നൽകിയത്.
ചേനക്കൃഷി വൻ വിജയമാക്കിയ സന്ദീപിനെയും സംഘത്തെയും  ശ്രീകൃഷ്ണപുരം സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണനും ഭരണസമിതി അംഗങ്ങളും അഭിനന്ദിച്ചു. ആദരിക്കാൻ ചടങ്ങു സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാങ്ക്.


                                  
News Image

സഹകരണയാത്ര : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

തൃശ്ശൂർ  : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് എം.ടി.വേലായുധൻ, സെക്രട്ടറി പി.എസ്.പ്രസാദ്, മറ്റ് ബോർഡ്  അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി. എഞ്ചിനീയർ  മുരളി, പ്രൊജക്റ്റ് അസിസ്റ്റന്റ് അർജുൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകരണയാത്ര : എരിമയൂർ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട് :  നബാർഡ് SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട്  എരിമയൂർ  സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ്  സന്ദർശിച്ചു.  ബാങ്ക്  സെക്രട്ടറി സുമേഷുമായി  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച  നടത്തി. പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് SRF സ്‌കീമിൽ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് കുഞ്ഞനന്ദൻ, സെക്രട്ടറി ബീന എന്നിവരുമായി ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : ഒക്കൽ അഗ്രിക്കൾച്ചറൽ ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ഒക്കൽ  അഗ്രിക്കൾച്ചറൽ  ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ബെന്നി, മറ്റ് ബാങ്ക് അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി.  പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

തിരുവനന്തപുരം : തിരുവനന്തപുരം മൺവിളയിലുള്ള അഗ്രിക്കൾച്ചറൽ  കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ACSTI) താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുയോജ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. (സർവീസിൽ നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം).

1. ഫാക്കൽറ്റി (കോ-ഓപ്പറേഷൻ) - 1 ഒഴിവ് 
2. റിസർച്ച് അസോസിയേറ്റ് - 1 ഒഴിവ് 
3. കൺസൾട്ടന്റ്സ് 
4. ഇന്റേൺഷിപ്പ്  - 7 പൊസിഷൻസ് 

ഫാക്കൽറ്റി തസ്തികയിലേക്കുള്ള അപേക്ഷ 05 / 10 / 2022-നോ അതിനുമുമ്പോ ബന്ധപ്പെട്ട രേഖകൾ സഹിതം നിർദ്ദിഷ്‌ട ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. ഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റ് എല്ലാ ഒഴിവുകൾക്കും, CV അല്ലെങ്കിൽ ബയോഡാറ്റ 05 / 10 / 2022-നോ അതിനുമുമ്പോ, ACSTI ഡയറക്ടർക്ക് സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2598031, 9496598031, 9188318031, E-mail - acstikerala@yahoo.com, Website - www.acstikerala.com.
News Image

സഹകരണ യാത്ര : മുടക്കുഴ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം  : നബാർഡ്  SRF  സ്‌കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് മുടക്കുഴ  സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി മേഴ്‌സി പോൾ എന്നിവരുമായി ചർച്ച നടത്തി. പുതിയ പ്രൊജക്റ്റ് ആരംഭിക്കാൻ തുടക്കമായി.


News Image

പിണറായി ബാങ്കിൽ JLG ട്രെയിനിങ്

കണ്ണൂർ : പിണറായി സർവീസ് സഹകരണ ബാങ്കിൽ, ടീം കോ- ഓപ്പറേറ്റീവിന്റെ  നേതൃത്വത്തിൽ JLG  ട്രെയിനിങ് പ്രോഗ്രാം നടത്തി. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് ഓഡിറ്റോറിയത്തിൽ  ട്രെയിനിങ് ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി ശ്രീഗണൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ വേലായുധൻ സ്വാഗതം പറയുകയും തുടർന്ന് പ്രസിഡന്റ് സുമജൻ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
ക്ലാസ്സിനോടൊപ്പം ഡിജിറ്റൽ അവതരണവും ഉണ്ടായതിനാൽ അംഗങ്ങൾക്ക് JLG-യെ പറ്റി മനസ്സിലാക്കാൻ സഹായകരമായി. ബാങ്ക് ബോർഡ് അംഗങ്ങളും മറ്റ് വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. JLGയുടെ സാധ്യതകൾ, പ്രയോജനങ്ങൾ, ലക്ഷ്യങ്ങൾ, അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെപ്പറ്റി ക്ലാസ്സിൽ വിശദീകരിച്ചു. 
കാർഷികമേഖലയിലും ഗ്രാമീണമേഖലയിലും സ്വയംസഹായ സംഘങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു പരിപാടി.
News Image

സഹകരണ യാത്ര : തായ്ക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, തായ്ക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് സുലൈമാൻ, സെക്രട്ടറി മഞ്ജു എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

 ഇടുക്കി നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ശാന്തിഗ്രാം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,  ബാങ്ക് പ്രസിഡന്റ് ജോയി  ജോർജ് , സെക്രട്ടറി മനോജ് എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണയാത്ര : അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു.

അങ്കമാലി : നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് സെക്രട്ടറി സിൻസി ഡെന്നിയുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.
News Image

സഹകരണ യാത്ര : വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു.

പാലക്കാട് : ടീം കോ-ഓപ്പറേറ്റീവ് നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ പാലക്കാട് കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് സെക്രട്ടറി, ടി.കെ സുഭാഷുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.  

News Image

സഹകരണയാത്ര : അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

മലപ്പുറം : നബാർഡ് SRF  സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ  ടീം  കോ-ഓപ്പറേറ്റീവ് മലപ്പുറം അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ-ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് സെക്രട്ടറി പി.അഷ്റഫുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.

News Image

സഹകരണ യാത്ര : കടവത്തൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് എസ്. ആർ. എഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച  നടത്തുന്നതിന് ടീം കോ-ഓപ്പറേറ്റീവ് കടവത്തൂർ ബാങ്ക് സന്ദർശിച്ചു.
ബാങ്ക് പ്രസിഡന്റ് സത്യൻ, സെക്രട്ടറി ചന്ദ്രൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് ദേവിക എന്നിവർ ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ, പുതിയ പദ്ധതികൾ  ആരംഭിക്കാൻ തീരുമാനമായി.
News Image

വിജയപഥത്തിൽ ഒരു നൂറ്റാണ്ട് ; ചരിത്രം രചിച്ച് കല്ലടിക്കോട് സഹകരണ ബാങ്ക്


പാലക്കാടന്‍ ഗ്രാമീണ സൗന്ദര്യം ഇഴപാകിയ മലയോര ഗ്രാമമായ കരിമ്പയില്‍, ജനങ്ങളുടെ അത്താണിയായി നിലകൊള്ളുന്ന കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് വിജയപഥത്തിൽ യാത്ര തുടങ്ങി ഒരു നൂറ്റാണ്ടാവുകയാണ്. വളര്‍ച്ചയോടൊപ്പം ജനനന്മ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങൾ കൊണ്ട് നാടിന്റെ ഹൃദയത്തുടിപ്പാകാന്‍ കഴിഞ്ഞു എന്നത് ഈ അഭിമാന നേട്ടത്തിന് തിളക്കം കൂട്ടുന്നു.

1923 ല്‍ തുപ്പനാട് പുഴയുടെ തീരത്ത് 5 രൂപ വീതം  250 രൂപ ഓഹരി മൂലധനവുമായാണ് മലങ്കാട്ടില്‍ ചെല്ലപ്പന്‍ നായര്‍ അധ്യക്ഷനായി ഐക്യനാണയ സംഘം ആരംഭിക്കുന്നത്. നെല്ല് സംഭരണവും റേഷന്‍ഷോപ്പുമാണ്‌ അന്നുണ്ടായിരുന്നത്.  
1964 ല്‍ സഹകരണ സംഘമായും 1975 ല്‍ സഹകരണ ബാങ്കായും ഉയര്‍ന്നു.  ഇടപാടുകള്‍ വര്‍ദ്ധിച്ചപ്പോൾ മറ്റ് ബിസിനസുകളിലേക്കുള്ള കാല്‍വെയ്പിന് മുന്നോടിയായാണ് ഇപ്പോള്‍ ബാങ്ക് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്.

ഇന്ന് ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന ബാങ്കിന് 175 കോടി നിക്ഷേപവും 122 കോടി വായ്പയുമുണ്ട്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും നടപ്പാക്കിയുമാണ് ബാങ്ക് വിജയ പടവുകള്‍ താണ്ടുന്നത്. കരിമ്പ പഞ്ചായത്താണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. രാവിലെ 9 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ഇടപാടുകാര്‍ക്ക് ഏറെ ഗുണകരമാണ്.  പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച് സേവനങ്ങള്‍ സുഗമവും കുറ്റമറ്റതുമാക്കിയിട്ടുണ്ട്. ഹെഡ് ഓഫീസും മൂന്ന് ബ്രാഞ്ചുകളും  കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.


ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ RTGS , NEFT വഴി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം, ഇടപാടുകാര്‍ക്ക് എസ് എം എസ് സൗകര്യം,western union money transfer സംവിധാനം, ഇന്ത്യയിലെവിടേക്കും demand draft, വിവിധതരം എം.എം.ബി.എസുകള്‍ എന്നിവ സേവനങ്ങൾ സുഗമമാക്കുന്നു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചും മറ്റ് മൂന്ന് ശാഖകളും ലാഭകരമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ബ്രാഞ്ചിലും ലോക്കര്‍ സൗകര്യം ലഭ്യമാണ്. ബാങ്കിന്റെ മീറ്റിംഗുകള്‍ക്കായി ഹെഡ് ഓഫീസിന് മുകളിൽ പൂര്‍ണ്ണമായി ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും, മറ്റു പരിപാടികള്‍ക്കായി 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.

    


സംഘത്തിന്റെ തുടക്കകാലത്ത്  നെല്ല് സംഭരണവും റേഷന്‍ഷോപ്പും  മാത്രമായിരുന്നു ആദായമെങ്കിൽ ഇന്ന് സാധാരണക്കാരന്റെ അത്താണിയും കല്ലടിക്കോടിന്റെ വ്യാപാര ശൃംഖലയില്‍ പങ്കാളിയുമാണ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്‍കിവരുന്നു. കൂടാതെ കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ , വിവാഹം, ചികിത്സ, കച്ചവടം, പഠനം എന്നിവയ്ക്ക് ഉള്‍പ്പെടെ വിവിധ വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. 20 വര്‍ഷമായി ലാഭത്തില്‍ പ്രവൃത്തിച്ചു വരുന്ന ബാങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം, കെ.എസ്.ആര്‍.ടി സി പെന്‍ഷന്‍ വിതരണം എന്നിവയും ബാങ്ക് വഴി നടത്തിവരുന്നു.

കാർഷിക ഗ്രാമമായ കരിമ്പയിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഗുണകരമാണ് കല്ലടിക്കോട് സഹകരണ ബാങ്കിന്റെ കാർഷിക പദ്ധതികൾ. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കും കൃഷിഭവനും സംയുക്തമായി  'കല്ലടിക്കോടന്‍ ജൈവ കുത്തരി' വിപണിയിലിറക്കിയത് കാർഷിക- വാണിജ്യ രംഗത്തെ മറ്റൊരു ചുവടുവെപ്പായി. മുട്ടിക്കൽ കണ്ടം തരിശ് ഭൂമിയിൽ രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്ത് ബാങ്ക് ഭരണ സമിതി കൃഷിയിറക്കി. നെല്ല് വിൽക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് അരിയാക്കി പുതിയ ബ്രാന്റിൽ വിപണിയിൽ ഇറക്കിയത്. നീതി സൂപ്പര്‍ മാര്‍ക്കറ്റിലും കല്ലടിക്കോട് ഇക്കോ ഷോപ്പിലും ഒരു കിലോയ്ക്ക് 50 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നത്.



 സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം, ഹരിത കേരളം 'പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും  ബാങ്ക് വിതരണം ചെയ്തു വരുന്നു.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി, കോഴി, പന്നി ഫാം എന്നിവ ആരംഭിക്കുന്നതിനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ലോണ്‍ നല്‍കി വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള രാസവളങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ബാങ്കിന്റെ വളം ഡിപ്പോ ഇടക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ആരോഗ്യ രംഗത്തെ ബാങ്കിന്റെ സേവനങ്ങള്‍ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണ്. ബാങ്ക് ആരംഭിച്ച നീതി സാന്ത്വനം ഡയാലിസിസ് സെന്റർ നന്മയും ജന സേവനവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്. വൃക്ക രോഗികള്‍ക്ക് ബാങ്കിന്റെ നീതി സാന്ത്വനം ഡയാലിസിസ് സെന്ററിലൂടെ കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യാം. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും ഗുണകരവുമായ ഈ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.  തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി ആശ്വാസമാകാനും ബാങ്കിന് കഴിഞ്ഞു. ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമായി നടത്താനും ആലോചിച്ചുവരുന്നു.



ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ അലോപ്പതി മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.



 സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വിവിധ ടെസ്റ്റുകള്‍ ബാങ്കിന്റെ നീതി ലാബിലൂടെ നടത്താനാകും.  രാവിലെ 6.30 മുതല്‍ വൈകീട്ട് 8 വരെ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ പരിശോധനകള്‍ക്കും  10% മുതല്‍ 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നു.


സാധാരണക്കാര്‍ക്ക് ആശ്രയമായ നീതി ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു വര്‍ഷക്കാലം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്ലിനിക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി.



ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയും അവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റും നാടിന്റെ ആശ്രയമാണ്.



പഠനത്തില്‍ മികവ് കാണിക്കുന്ന, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടപാടുകാരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് സ്പോണ്‍സര്‍ ചെയ്യുന്ന വ്യത്യസ്തമായ പദ്ധതിയും ബാങ്ക് നടപ്പാക്കുന്നു.
പൊതുനന്മ ഫണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് വിതരണം എന്നിവ  ചെയ്തുവരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് 10 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി.
കെയര്‍ ഹോം പദ്ധതിയിലൂടെ ഒരു വീട് നിര്‍മ്മിക്കുന്നതിനായി 4 ലക്ഷം രൂപ നല്‍കാനും ബാങ്കിന് കഴിഞ്ഞു.പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3 ലക്ഷം രൂപ നല്‍കി. കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 5,26,650 രൂപയും നല്‍കി.

150 സ്വയം സഹായ സംഘങ്ങളും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന് വായ്പ നല്‍കിയതിലൂടെ 'സ്മാര്‍ട്ട് ഇന്റീരിയല്‍ ക്ലീനിംഗ്' എന്ന സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി. ജനങ്ങളെ കൊള്ളപലിശക്കാരുടെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നു മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കിവരുന്നു.
ഇടപാടുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ്, സര്‍ക്കാരിന്റെ റിസ്‌ക് ഫണ്ട് പദ്ധതി എന്നിവയിലൂടെ സുരക്ഷ ഉറപ്പാക്കുന്നു.

ജെ എല്‍ ജി ഗ്രൂപ്പുകളുടെ വിപുലീകരണം, ഹാര്‍ഡ് വെയര്‍ ഷോപ്പ്, കാര്‍ഷിക വിപണന കേന്ദ്രവും കയറ്റുമതിയും, ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ള പുതിയ പദ്ധതികൾ. ഇവ കൂടി യാഥാർത്ഥ്യമാകുന്നതോടെ സഹകരണ മേഖലയിൽ വികസനത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വേറിട്ട മുഖമാകും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് വി.കെ ഷൈജു പ്രസിഡന്റും ബിനോയ് ജോസഫ് സെക്രട്ടറിയുമായുള്ള ഭരണസമിതി.



പ്രസിഡന്റ് വി.കെ ഷൈജു


സെക്രട്ടറി ബിനോയ് ജോസഫ്

News Image

സഹകരണ യാത്ര : തച്ചമ്പാറ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട് തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, സെക്രട്ടറി എം.ജയകുമാർ ,  ലാബ് കൺസൾട്ടന്റ് ഉണ്ണികൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തി.   കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

'സഹകരണ ഓണം' വിപണന മേള ഇന്നു മുതൽ കോഴിക്കോട്

കോഴിക്കോട് സഹകരണ കൺസോ ഷ്യത്തിന്റെ ആഭിമുഖ്യത്തിൽ 'സഹകരണ ഓണം' വിപണന മേള ഇന്ന് (ആഗസ്റ്റ് 27 ) മുതൽ സ്പെറ്റംബർ 7 വരെ പുതിയറയിലുള്ള സഹകരണ ഭവന്റെ മുറ്റത്ത് ഒരുക്കും. വിവിധ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ, വായ്പാ മേളകൾ, കൈത്തറി ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധ സ്റ്റാളുകൾ സജ്ജമാക്കും. ഭീമൻ പൂക്കളം ഒരുക്കിയാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തുക.

News Image

യുവജന സഹകരണ സംഘം: 'വൈബ് ഫുഡ്‌സ്' പ്രോഡക്റ്റ് ലോഞ്ചിങ് നടത്തി

യുവജന സഹകരണ സംഘമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'വൈബ് ഫുഡ്‌സ്' കറി പൗഡറിന്റെ പ്രോഡക്റ്റ് ലോഞ്ച് സഹകരണ മന്ത്രി വി.എൻ വാസവൻ നിര്‍വഹിച്ചു. വി.കെ പ്രശാന്ത് എം.എൽഎ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സൊസൈറ്റിയുടെ കീഴില്‍ ഏഴ് ഉപഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വൈബ് പ്രോഡക്ട്‌സിന്റെ പുതിയ ബ്രാന്റാണ് വൈബ് ഫുഡ്‌സ് എന്ന പേരിലുള്ള കറിപൗഡറുകള്‍.  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

News Image

നടക്കൽ സഹകരണ ബാങ്ക് : നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം

നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 26) വൈകീട്ട് മൂന്നിന് ബാങ്ക് അങ്കണത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ജി.എസ് ജയലാൽ എം.എൽ.എ അധ്യക്ഷനാകും. കോൺഫറൻസ് ഹാൾ ഉദ്ഘാടനം മുൻ എം പി പി.രാജേന്ദ്രൻ നിർവ്വഹിക്കും. മറ്റു ജനപ്രതിനിധികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.

News Image

സഹകരണ യാത്ര : കവിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പത്തനംതിട്ട കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അഡ്വ. രജിത് കുമാർ, ബോർഡ് അംഗം ഫിലിപ്പ്  എന്നിവരുമായി ചർച്ച നടത്തി.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

തുരുത്തിപ്പുറം സഹകരണ ബാങ്ക്: ഓണക്കാല വായ്പാ വിതരണവും പുരസ്കാര വിതരണവും

തുരുത്തിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷ സ്പെഷ്യൻ വായ്പാ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ബാങ്ക് പ്രസിഡന്റ് പി.വി ലാജു ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് വനിതകൾക്ക് ടൂ വീലർ വാങ്ങുന്നതിന് പ്രത്യേക വായ്പ, സ്വർണ വള വാങ്ങുന്നതിന് ചുരുങ്ങിയ പലിശ നിരക്കിൽ 60,000 രൂപ, സമ്യദ്ധി നിക്ഷേപ പദ്ധതി, സ്വർണ്ണി വായ്പ എന്നിവ നൽകി വരുന്നു. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഭരണ സമിതി അംഗങ്ങളായ ഡ്യൂയി ജോൺ , എം.വി മഹേഷ്, ആന്റണി തങ്കച്ചൻ , ഷൈനി തോമസ്, സെകട്ടറി എം.വി ഷൈമ എന്നിവർ സംസാരിച്ചു.

News Image

സഹകരണ യാത്ര : തിരുവാർപ്പ് സഹകരണ ബാങ്കുമായി പ്രോജക്ട് ചർച്ച

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവാർപ്പ് സർവ്വീസ് സഹകരണ ബാങ്കുമായി ടീം കോ-ഓപ്പറേറ്റീവ് ചർച്ച നടത്തി. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ബഷീർ, ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

News Image

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 1600 ഓണച്ചന്തകൾ ആരംഭിക്കും

സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴുവരെ പ്രവർത്തിക്കുന്ന ഓണച്ചന്തയിൽ  13 ഇന നിത്യോപയോഗസാധനങ്ങൾ 50% വിലക്കുറവിൽ ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% - 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാകും. മിൽമയുടെ സ്പെഷ്യൽ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) - 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നിവയാണ് പ്രധാന സബ്സിഡി ഇനങ്ങൾ. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭിക്കും. ഇതോടൊപ്പം കാഷ്യൂ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്നവ മാത്രമേ വിൽപനക്കായി എത്തിക്കുക. സഹകരണ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണമാത്രമാണ് വിൽപന നടത്തുക.

News Image

കടലും കടന്ന് ഹിറ്റായ കാര്‍ഷിക വിപ്ലവവുമായി വാരപ്പെട്ടി സഹകരണ ബാങ്ക്

കപ്പ വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിപണി കൂട്ടാന്‍ വാരപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച പദ്ധതി ഇന്ന് വിദേശ വിപണിയില്‍  സൂപ്പര്‍ ഹിറ്റാണ്. തുടക്കത്തില്‍ പാഴാവുന്ന കപ്പ 15 രൂപ നിരക്കില്‍ സംഭരിച്ച് അരിഞ്ഞു വാട്ടി ഉണക്കി പായ്ക്കറ്റിലാക്കുകയായിരുന്നു. വിദേശ മലയാളികള്‍ക്കായി തയാറാക്കിയപ്പോള്‍ യോജ്യമായ മസാലയുടെ പായ്ക്കറ്റ് കൂടി ചേര്‍ത്തു.അതോടെ വിദേശ മലയാളികള്‍ക്കിടയില്‍ 'ടപ്പിയോക്ക വിത്ത് മസാല' സൂപ്പര്‍ ഹിറ്റായി. ആസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാരപ്പെട്ടി ബ്രാന്റ് കപ്പയെത്തുന്നത്.


ഇങ്ങനെ,  കാര്‍ഷിക രംഗത്തെ ക്രിയാത്മകവും ജനോപകാരപ്രദവുമായ ഇടപെടലുകളാണ്
കോതമംഗലത്തുള്ള വാരപ്പെട്ടി സഹകരണ ബാങ്കിനെ കര്‍ഷകരുടെ സ്വന്തം ബാങ്കാക്കി മാറ്റുന്നത്.  തികച്ചും ഗ്രാമപ്രദേശമായ വാരപ്പെട്ടി വില്ലേജില്‍  ആധുനിക കൃഷി രീതികളും മാര്‍ക്കറ്റിംഗ് പദ്ധതികളും പരിചയപ്പെടുത്തുന്നതിലും ബാങ്ക് വിജയം കണ്ടു. തുടക്കം മുതല്‍ തന്നെ കര്‍ഷകര്‍ക്ക് താങ്ങായി നിന്നാണ് ബാങ്കിന്റെ വളര്‍ച്ച.

കര്‍ഷകര്‍ക്ക് വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും അനായാസം ലഭിക്കുന്നതിനായി ബാങ്ക് സ്ഥാപിച്ചതാണ് 'കാര്‍ഷിക ഉപകരണ സ്റ്റോര്‍ ' . വാര്‍പ്പെട്ടിക്കാരുടെ കൃഷിയുടെ ആരംഭം ഇവിടെ നിന്നാണ്. കര്‍ഷകര്‍ക്കാവശ്യമായ പച്ചക്കറിതൈ, വാഴക്കണ്ണ്, തെങ്ങിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍ ,ആട്, കോഴി, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ ബാങ്ക് വിതരണം ചെയ്യുന്നു. 

  

കേര കര്‍ഷകരെ ലക്ഷ്യമിട്ട് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ  ബാങ്കിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കോക്കനട്ട്  നഴ്സറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യവര്‍ഷം 2500 തെങ്ങിന്‍ തൈകളും കഴിഞ്ഞ വര്‍ഷം 10000 വിത്തു തേങ്ങ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും നേരിട്ട് ശേഖരിച്ച് നട്ട്  മുളപ്പിച്ച് തൈകളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. ഈ വര്‍ഷവും തൈകള്‍ വിതരണത്തിനായി ഒരുങ്ങുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  തരിശായി കിടന്നിരുന്ന 6 ഏക്കര്‍ പാടശേഖരം ഏറ്റെടുത്ത്   ബാങ്ക് നേരിട്ട് നെല്‍കൃഷി ചെയ്തും ചരിത്രം രചിച്ചു.  ഇത് നാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുതിന് ഒരു പ്രചോദനവുമായി .


കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാനും  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണി വര്‍ദ്ധിപ്പിക്കാനും ബാങ്ക് കൊണ്ടുവന്ന ആശയം വലിയ വിജയമായി.

പച്ചക്കറികളും പഴങ്ങളും ശുദ്ധമായ രീതിയില്‍ ഉണക്കി സൂക്ഷിക്കുന്നതിനും ലഭ്യത കുറവുള്ള സമയത്ത് വിപണനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യയായ ക്ലോസ്ഡ് ഹീറ്റ് പമ്പ് ഡീഹൈഡ്രേഷന്‍ വഴി വൈദ്യുതി ഉപയോഗിച്ച് ഉണക്കുന്ന രീതിയാണ് ബാങ്ക് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് നല്ല വില നല്‍കി വാങ്ങി ഉണക്കി സൂക്ഷിക്കുന്ന ചക്ക, ചക്കപ്പഴം, കപ്പ, പനാപ്പിള്‍, വാഴപ്പഴം, തുടങ്ങിയ എല്ലാ പഴങ്ങളും പച്ചക്കറികളും ഗുണമേന്മ നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും.


പഴങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഡീപ് ഫ്രീസ് ചെയ്ത് വാക്വംഫ്രൈയിംഗ് മെഷീന്‍ ഉപയോഗിച്ച് വളരെക്കുറച്ച് മാത്രം എണ്ണയില്‍ വറുത്തെടുക്കുന്ന രീതിയാണിത്.  എണ്ണ അമിതമായി ചൂടാകാതെയും സാധനങ്ങളുടെ ഗുണമേന്മയും യഥാര്‍ത്ഥ നിറവും നഷ്ടപ്പെടാതെയാണ് വറുത്തെടുക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക വഴി എണ്ണ 62 ആവര്‍ത്തിവരെ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കുന്ന ചിപ്സുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും യഥേഷ്ടം ഉപയോഗിക്കാം.



2015 മുതല്‍ വാരപ്പെട്ടി ബ്രാന്റില്‍  AGMARK വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.  2017 മുതല്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബാങ്ക് നേരിട്ട് വിപണനം നടത്തുന്നു.


മത്സ്യകൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും മത്സ്യകൃഷിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുതിനായി ഫിഷ്ടാങ്കും മത്സ്യകുഞ്ഞുങ്ങളേയും മീന്‍ തീറ്റയും അംഗങ്ങള്‍ക്ക് നല്‍കി ബാങ്ക് പരിധിയില്‍ 'വീട്ടിലൊരുകൂടമത്സ്യം'പദ്ധതി നടപ്പാക്കി.



ബാങ്കില്‍ നിന്നും സഹകാരികള്‍ക്ക് ആട്, പശു, പോത്ത് എന്നിവ വളര്‍ത്തുതിനായി വായ്പ നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് പൊതുമാര്‍ക്കറ്റിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള കാലിത്തീറ്റല ഭ്യമാക്കുക എ ലക്ഷ്യത്തോടെ കേരള ഫീഡ്സിന്റെ ഏജന്‍സി എടുത്ത് കാലത്തീറ്റ വിതരണം ചെയ്യുന്നത് ഏറെ സഹായകമാണ്.

ഈ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക വിപണിയും പ്രവര്‍ത്തിച്ചു വരുന്നു.  സംഘത്തിലെ അംഗങ്ങളായ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവരുടെ ഉത്പന്നങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ശേഖരിച്ച് ലേലം ചെയ്ത് വില്‍പന നടത്തി കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നു.


ഈ പദ്ധതികളെല്ലാം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും ജനനന്മ ലക്ഷ്യംവച്ചുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാനുമുള്ള പരിശ്രമത്തിലാണ് എം ജി രാമകൃഷ്ണന്‍ പ്രസിഡന്റും ടി ആര്‍ സുനില്‍ സെക്രട്ടറിയുമായ ഭരണസമിതി.



പ്രസിഡന്റ് എം ജി രാമകൃഷ്ണന്‍


സെക്രട്ടറി ടി ആര്‍ സുനില്‍


News Image

സഹകരണ യാത്ര : കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ജോയ് പോൾ, സെക്രട്ടറി സിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ: ധർണ നടത്തി

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് സമീപം ധർണ്ണ നടത്തി. മുൻ മന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെ യ്തു. ന്യായമായ പെൻഷൻ അനുവദിക്കുക,
നിർത്തലാക്കിയ ഡി എ പുനഃസ്ഥാപിച്ച് കലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ഡി എ അനുവദിക്കുക, പെൻഷൻ ബോർഡിൽ റിട്ടയർ ചെയ്തവരുടെ പ്ര തിനിധിയെ ഉൾപ്പെടുക, 2002ലെ ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് അനുവദിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, പെൻഷൻ കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ശുപാർശകൾ
മുൻകാലത്തോടെ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള മുഖ്യ പ്ര ഭാഷണം നടത്തി. പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ അധ്യക്ഷനായി. രാഷ്ട്രീയ  രംഗത്തെ പ്രമുഖർ , അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

News Image

'ശുചിത്വം സഹകരണം' പദ്ധതിക്ക് തുടക്കമായി

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിർമ്മാർജ്ജന - ശുചിത്വ സംസ്ക്കാരം രൂപപ്പെടണമെന്നും മന്ത്രി പറഞ്ഞു. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായി  സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയുംവിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വം സഹകരണം ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. 
സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ്  തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനു നൽകി പരിശീലന കൈപുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. 

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്,   സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
News Image

കൊടുവള്ളി സഹകരണ ബാങ്ക് :അഗ്രി എക്സ്പോയ്ക്ക് തുടക്കമായി

കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ "അഗ്രി എക്സ്പോ 2022" കാർഷിക പ്രദർശനവും വിപണന മേളയും പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഒ.പി.റഷീദ് അധ്യക്ഷനായി. വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു,  സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ബിനു കെ, അസിസ്റ്റന്റ് ഡയറക്ടർ ലേഖ,  മുനിസിപ്പൽ കൗൺസിലർ സിപി നാസർ കോയ തങ്ങൾ, കെ ബാബു, കെ സി വേലായുധൻ, കൊടുവള്ളി കൃഷി ഓഫീസർ അപർണ, യൂണിറ്റ് ഇൻസ്പെക്ടർ മിനി ചെറിയാൻ തുടങ്ങിയവർ നിർവഹിച്ചു. കേരളത്തിലെ പ്രമുഖ കമ്പനികളും സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ സ്റ്റാളുകളും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.സി.എൻ.അഹമ്മദ്കുട്ടി,സെക്രട്ടറി എ ജയശ്രീ, രാഷ്ട്രീയ പ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 
News Image

കൈതാരം സഹകരണ ബാങ്ക് : പ്രതിഭാ സംഗമം നടത്തി

കൈതാരം സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി. ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപം നടന്ന പ്രതിഭാ സംഗമം കെ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ സതീശൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിമ്ന സന്തോഷ്, കോട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ഷാജി, ബാങ്ക് സെക്രട്ടറി ഇ.പി ശ്രീജ, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
News Image

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5% പലിശയിളവ്

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നു ലക്ഷം വരെയുള്ള വായ്പകൾക്ക് ഒന്നര ശതമാനമാണു പലിശയിളവ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കും. ഇതിലൂടെ, 2022-23 മുതല്‍ 2024-25 വരെയുള്ള വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കു വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍(പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പിഎസിഎസ് - പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും. 

News Image

സഹകരണ യാത്ര : പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

നമ്പാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ് .  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക് : സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അദ്ധ്യക്ഷനായി. യാഗത്തില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ബാങ്കിനു ലഭിച്ച ISO 9001 - 2015 സര്‍ട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ് ഓഡിറ്റര്‍ വരുണ്‍ ഗണേഷില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ ബി മനോജ് ഏറ്റുവാങ്ങി. 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്‌മെന്റും സ്‌കോളര്‍ഷിപ്പും ചിറ്റാറ്റുകര പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂളുകളിലെ നാല്, എഴ് ക്ലാസുകളില്‍  ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്ള അവാര്‍ഡുകളും വിതരണം ചെയ്തു.  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര,വടക്കേക്കര പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്വിസ് മത്സരത്തിലും ബാങ്കിലെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരങ്ങളിലും വിജയികളായവര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. ഭരണ സമിതി അംഗം കെ.എസ്.ജനാര്‍ദ്ദനന്‍, രാജു ജോസ്, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ്.കെ., പറവൂര്‍ അസി. രജിസ്ട്രാര്‍ ടി.എം.ഷാജിത, ലക്ഷ്മി കോളേജ് പ്രിന്‍സിപ്പാള്‍ എം വി ജോസ് മാസ്റ്റര്‍, വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ്ഓഡിറ്റര്‍ വരുണ്‍ ഗണേഷ്, ഭരണ സമിതി അംഗങ്ങള്‍,സെക്രട്ടറി കെ. എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

News Image

'ശുചിത്വം സഹകരണം'പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം

അങ്കണവാടി മുതല്‍ എല്‍.പി സ്‌കൂള്‍ തലം വരെയുള്ള കുട്ടികളില്‍ മാലിന്യ സംസ്‌കരണശീലം വളര്‍ത്തുന്നതിനായി നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 18) ഉച്ചക്ക് മൂന്നിന് കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് പരിശീലന കൈപുസ്തകം പ്രകാശനം ചെയ്യും. തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ കൈപുസ്തകം ഏറ്റുവാങ്ങും. വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടര്‍ച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അംഗം കെ.എം. രാധാകൃഷ്ണന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍. വിജയകുമാര്‍, സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍, വനിതാ ശിശുക്ഷേമ വകുപ്പ് പ്രോജക്ട് ഓഫീസര്‍ ജെബിന്‍ ലോലിത സെയ്ന്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കില്‍, ചെങ്ങളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. കമലാസനന്‍, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. മണി, തിരുവാര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ബഷീര്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഏറ്റുമാനൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആര്‍. അജയ്, പി.എസ്. ഷീനമോള്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എം ബിന്നു, ഫോബ്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രാജീവ് ജോര്‍ജ്, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവര്‍ പങ്കെടുക്കും.
News Image

സഹകരണ യാത്ര : ചെറുന്നിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  ചെറുന്നിയൂർ സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  സെക്രട്ടറി അനിത  ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് :മലപ്പുറം ജില്ലാ സമ്മേളനം നടന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34-ാമത് മലപ്പുറം ജില്ലാ സമ്മേളനം എ. പി. അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ആശ്രയിക്കുന്നത് ഏറെയും ഗ്രാമീണ ജനതയും സാധരണക്കാരുമാണ്. സർക്കാർ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയും സഹകരണമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ മുഖ്യപങ്കും ഈ മേഖലയുടേതാണ്. എന്നാൽ ഉത്തരവാദിത്തത്തോടെ ഈ മേഖലയെ സംരക്ഷിക്കേണ്ട കേന്ദ്ര -കേരള സർക്കാരുകളുടെ പല പ്രവർത്തനങ്ങളും ഈ മേഖലയുടെ പുരോഗതിക്കെതിരാണ്. ഇവയെയൊക്കെ അതിജീവിച്ചുകൊണ്ട് ഈ മേഖലക്ക് ഒരു കോട്ടവും തട്ടാതെ കാത്തുരക്ഷിക്കേണ്ട കടമ സഹകരണ ജീവനക്കാർക്കുണ്ട്. അതിനായി എംപ്ലോയീസ് ഫ്രണ്ട് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ  ഒ. സി. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ്‌ സമ്മേളനം ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വി. അനിൽകുമാർ, കെ. അലവി, ടി. പി. രമാദേവി, ഷക്കീല എന്നിവർക്ക് യാത്രയയപ്പ്‌ നൽകി. പ്രൊഫഷണൽ എക്സല്ലൻസ് എന്ന വിഷയത്തിൽ പി. വി. സുരേന്ദ്രനാഥ് മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു .മുൻ ഡി. സി. സി. പ്രസിഡന്റ് അന്തരിച്ച വി. വി. പ്രകാശിന്റെ സ്മരണിക എ. പി. അനിൽകുമാർ പ്രകാശനം ചെയ്തു.
News Image

സഹകാരി സ്പീക്കിംഗ് - സഹകാരി സംസാരിക്കുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സി.എം സാബു സംസാരിക്കുന്നു..

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ജന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും  പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്യുന്നവയാണ്. ഞങ്ങളുടെ ബാങ്കായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് തന്നെ കിടപ്പു രോഗികളെ സൗജന്യമായി വീട്ടിൽ പോയി ചികിത്സിക്കുന്നത് ഉൾപ്പെടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, 65 വയസ് കഴിഞ്ഞവർക്ക് പെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകി വരുന്നുണ്ട്. ഇതു കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഓടിയെത്താവുന്ന ഇടമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇത്തരത്തിൽ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരെ തകർക്കുന്നതാണ് സഹകരണ പ്രസ്ഥാനത്തിന് എതിരെയുണ്ടാക്കുന്ന എല്ലാ നീക്കങ്ങളും. കേരളത്തിലെ സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ നിക്ഷേപമായി ലഭിച്ചു കൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ്. നിക്ഷേപത്തിൽ കണ്ണ് വക്കുന്ന ന്യൂ ജൻ ബാങ്കുകൾക്ക് ഒപ്പം നിന്നുകൊണ്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുളള മാധ്യമ വേട്ടയാണ് നടക്കുന്നത്. എന്നാൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന സഹകരണ പ്രസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.

News Image

പട്ടാമ്പി സഹകരണ ബാങ്ക്: ഫുട്ബോൾ ടർഫ് ഉദ്ഘാടനം

പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്ക് മുതുതല പറക്കാട് നിർമ്മിച്ച ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 18 ന് രാവിലെ 9 ന് കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും. സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ ഫുട്ബോൾ ടർഫാണിത്. മുഹമ്മദ് മുഹ്സിൻ എം.എൽ എ അധ്യക്ഷനാകും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റനും എം.എസ്.പി മുൻ കമാൻഡന്റുമായ യു.ഷറഫ് അലി കിക്ക് ഓഫ് നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.പി അജയകുമാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റ് സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.
News Image

സഹകരണ യാത്ര : വാമനപുരം സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വാമനപുരം സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  പ്രസിഡന്റ് രാജീവ് പി നായർ , സെക്രട്ടറി ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരും 2022 ലെ ഓണക്കാലത്ത് ബോണസ് / ഫെസ്റ്റിവൽ അലവൻസ് ലഭിക്കാത്തവരുമായ സഹകരണ സംഘം ജീവനക്കാർക്ക് ബോർഡിൽ നിന്നും ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം. സാമ്പത്തിക ബാധ്യതയെ തുടർന്ന് പ്രവർത്തനം ഇല്ലാത്ത സഹകരണ സംഘം രജിസ്ട്രാറുടെയും കയർ, കൈത്തറി, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് വ്യവസായം തുടങ്ങിയ ഇതര വകുപ്പുകളുടെയും ഭരണ നിയന്ത്രണത്തിലുള്ള വെൽഫെയർ ബോർഡിൽ അംഗങ്ങളായ ദുർബ്ബല വിഭാഗത്തിൽപ്പെട്ട സഹകരണ സംഘം ജീവനക്കാർക്കും കമ്മീഷൻ ഏജന്റുമാർക്കും അപേക്ഷിക്കാം. പ്രവർത്തനം നിന്നതിനാൽ 2022 വർഷത്തെ ഓണം ബോണസ് / ഫെസ്റ്റിവൽ അലവൻസ് സംഘത്തിലെ ജീവനക്കാർക്ക് നൽകാൻ സാധിക്കുകയില്ലെന്ന സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉൾപ്പെടെയുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള താലൂക്ക് / ജില്ലാതല ഉദ്യോഗസ്ഥന്റെ ശുപാർശ സഹിതം ബോർഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.kscewb.kerala.gov.in ൽ ലഭിക്കും. ഫോൺ - 0471 2333300

News Image

സഹകരണ യാത്ര : കരകുളം സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  കരകുളം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രസിഡന്റ് എൻ ശങ്കരൻ നായരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്ക്: ക്വിസ് മത്സരം സംഘടിപ്പിച്ചു

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം  സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി കോളേജ് പ്രിൻസിപ്പാൾ എം.വി.ജോസ്  മാസ്റ്റർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗം രാജു ജോസ് , ലൈബ്രറേറിയൻ സോമശേഖരൻ കർത്ത തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ SNMHSS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും GHSS പുതിയകാവ് മൂന്നാം സ്ഥാനത്തും, ഹൈ സ്കൂൾ വിഭാഗത്തിൽ GHSS പുതിയകാവ് ഒന്നാം സ്ഥാനത്തും SNMHSS മൂത്തകുന്നം രണ്ടാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് മൂന്നാം സ്ഥാനത്തും,UP  വിഭാഗത്തിൽ SNMHS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും St.Peters UPS തുരുത്തിപ്പുറം  മൂന്നാം സ്ഥാനത്തും, LP വിഭാഗത്തിൽ SNMGLPS കൊട്ടുവള്ളിക്കാട് ഒന്നാം സ്ഥാനത്തും GMLPS വടക്കേക്കര രണ്ടാം സ്ഥാനത്തും OLSAI കുഞ്ഞിത്തൈ മൂന്നാം സ്ഥാനത്തും എത്തി വിജയികളായി. ഇവർക്കുള്ള ഉപഹാരങ്ങൾ ആഗസ്റ്റ് 15 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങിൽ വിതരണം ചെയ്യും.
News Image

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വ്യാജ വായ്പാ ആപ്പ്; പിന്നിൽ ചൈനീസ് സംഘം

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വായ്പാ ആപ്പ് തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണ് തട്ടിപ്പ് കണ്ടെത്തിയത്.  വ്യക്തികളുടെ മൊബൈൽ ഫോണിലേയ്ക്ക്, ഉപാധികളില്ലാതെ ലോൺ ലഭിക്കും, പണം ഉടൻ തന്നെ പിൻവലിക്കാനും കഴിയും  എന്നതരത്തിൽ ബാങ്കിന്റെ പേരിൽ മെസേജ് ലഭിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. മെസേജിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ചൈനീസ് ലോൺ ആപ്പിന്റെ സെർവറിലേയ്ക്കാണ് നയിക്കുന്നത്. പണം പിൻവലിക്കുന്നതിനായി ഇവിടെ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ ഫോണിലുള്ള . കോൺടാക്ടുകൾ, ഫോട്ടോ, എസ് എം എസുകൾ വീഡിയോ തുടങ്ങി സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലെത്തും. പണം തിരിച്ചടയ്ക്കാനായി ഇക്കൂട്ടർ നടത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് സമ്പൂർണ സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുന്നതും അത് ദുരുപയോഗം ചെയ്യുന്നതും. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ ടെക്നിസാക്ന്റാണ് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്. മലയാളിയായ നന്ദകിഷോർ ഹരികുമാറാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. 
News Image

സഹകരണ യാത്ര : കല്ലിയൂര്‍ സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : നബാര്‍ഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി, കോ -ഓര്‍ഡിനേറ്റര്‍ ഷൈനിമോള്‍ എന്നിവര്‍  കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി.  സെക്രട്ടറി സെക്രട്ടറി ബിന്ദു, ബാങ്ക് ജീവനക്കാരായ എസ് വിഷ്ണു, സത്യശീലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

News Image

അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ കോട്ടച്ചേരി സഹകരണ ബാങ്കിന്റെ ആംബുലൻസ്

ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച  അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുണയായത് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് . തിങ്കളാഴ്ച മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റ് ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ  ആംബുലൻസ് ഡ്രൈവറായ സബിൻ ഈ ഉദ്യമം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം മൃതദേഹവുമായി രാജസ്ഥാനിലെ കരയുളി ഗ്രാമത്തിലേക്ക് പോവുകയും ബുധനാഴ്ച തിരിച്ച് മടങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയും യുവാവുമായ സബിൻ നാല് വർഷത്തോളമായി കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.  ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ദൂര യാത്രകൾ വേണ്ടി വരുമ്പോഴും സബിൻ ഏറ്റെടുക്കാറുണ്ട്. ജനസേവനമാണ് ആംബുലൻസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും  ബാങ്ക് അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് വിദ്യാർത്ഥികളെയും മറ്റും നാട്ടിലെത്തിക്കാൻ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ സർവ്വീസ് നടത്തിയിട്ടുണ്ട്.



ആംബുലൻസ് ഡ്രൈവർ സബിൻ

News Image

സഹകരണ ബാങ്കുകളുടെ നിക്ഷേപം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വി എന്‍ വാസവന്‍

ക്രമക്കേട് നടന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം  സംരക്ഷിക്കാനായി  സഹകരണ സംരക്ഷണ നിധി രൂപീകരിക്കാനും നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിയമ ഭേദഗതി വരുത്താനും തീരുമാനമായതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സംരക്ഷണ നിധി രൂപീകരിക്കാന്‍ സംഘങ്ങളുടെ മിച്ച ധനവും കരുതല്‍ ധനവും ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി കൊടുക്കുന്നതിനുള്ള ഒരു സഞ്ചിതനിധിയായാണ് രൂപീകരിക്കുന്നത്. ബാങ്കുകളില്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ ഇതിനെ മറകടക്കാന്‍ കൃത്യമായി പ്രൊജക്ട് തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് ഉറപ്പ് നല്‍കുന്ന ബാങ്കുകളെ സംരക്ഷിക്കാന്‍ ഈ ധനം ഉപയോഗപ്പെടുത്തും.  ഇതിനായി ആദ്യത്തെ ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ റി പേയ്‌മെന്റ് ആരംഭിക്കുകയും ചെയ്യും. ഇങ്ങനെ പ്രതിസന്ധിയിലായ സംഘത്തെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനാകും എന്നാണ് കരുതുന്നത്.  ക്രമക്കേടു നടന്ന സംഘങ്ങളില്‍ പണം ഈടാക്കേണ്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

ഇതുകൂടാതെ, നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ നിയമമനുസരിച്ച് ലയനം നടക്കുന്ന ബാങ്കുകള്‍ക്ക് 2 ലക്ഷം രൂപ നല്‍കുന്നതിന്റെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇനിമുതല്‍ ക്രമക്കേടിലൂടെ പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ക്കും ഇത് പ്രയോജനപ്പെടുത്തുന്നതിന് നിയമം ഭേദഗതി വരുത്താന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ്: നിക്ഷേപകര്‍ക്ക് 35 കോടി നല്‍കും

കരുവന്നൂര്‍ ബാങ്കിലെ കാലാവധി പൂര്‍ത്തിയായ(mature deposit) നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിന് നിക്ഷേപരകരുമായി സംസാരിച്ച് 35 കോടി നാളെ മുതല്‍ തിരിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 10 കോടി സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും നല്‍കും. 25 കോടി രൂപ കേരളബാങ്കില്‍ നിന്ന് നല്‍കും. ഇതു കൂടാതെ ചികിത്സയ്ക്ക് പണമില്ലാതെ സ്ത്രി മരമപ്പെട്ട കുടുംബത്തിന്റെ  
മുഴുവന്‍ നിക്ഷേപവും നാളെ തിരിച്ച് നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


News Image

സഹകരണ യാത്ര : മേലാറ്റൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  മേലാറ്റൂർ സർവ്വീസ്  സഹകരണ ബാങ്ക് സന്ദർശിച്ചു.  സെക്രട്ടറി മൂസമിൽ ഖാനുമായി   ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

സഹകാരി സ്പീക്കിംഗ്

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ കുഴുപ്പിള്ളി സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എം.സി സുനിൽ കുമാർ സംസാരിക്കുന്നു..

സഹകരണ പ്രസ്ഥാനങ്ങൾ അപകടത്തിലാണ് എന്ന നിലയിലാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നത്. ഇതിനെ മറികടക്കുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം. സഹകരണ പ്രസ്ഥാനങ്ങളുടെ അനിവാര്യതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കണം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കൃത്യമായി നടപടി എടുക്കുകയും അത് ജനങ്ങളിലേക്ക് എത്തുകയും വേണം. പല സഹകരണ പ്രസ്ഥാനങ്ങളെയും തകർച്ചയിൽ നിന്ന് വിജയത്തിലേക്കെത്തിച്ച , സഹകരണ മേഖലയെ ജീവനായി കണ്ട് പ്രവർത്തിക്കുന്ന സഹകാരികളുണ്ട്. അവരുടെ ആത്മാർത്ഥതയ്ക്കും അഭിമാനത്തിനും പോറലേൽക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതിനെ മറികടക്കാൻ എല്ലാ കാര്യങ്ങളും നിക്ഷേപകർക്ക് ബോധ്യപ്പെടുന്ന വിധത്തിൽ സുതാര്യമായി തന്നെ ചേയ്യേണ്ടതുണ്ട്. കൂൾ ബാർ തുടങ്ങുന്നതു മുതൽ എയർപോട്ട് വരെയുള്ള കാര്യങ്ങൾക്ക് സർക്കാരിനോട് ഒപ്പം നിൽക്കുന്ന രീതിയിൽ സഹകരണ മേഖല വളർന്നു കഴിഞ്ഞു. കേരളത്തിന്റെ അച്ചുതണ്ടെന്ന് പറയുന്നത് സഹകരണ മേഖലയാണ്.  പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് മണി മാനേജ്മെന്റ് കൃത്യമായി നടപ്പാക്കണം. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി  നേതൃസ്ഥാനത്തുള്ളവർ സുതാര്യമായി കാര്യങ്ങൾ നടപ്പാക്കുന്നതാണ് സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം.


News Image

മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് വർഷമായിട്ടും നിക്ഷേപകർക്ക് പണം കിട്ടിയിട്ടില്ല

2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ തട്ടിപ്പ് കണ്ടെത്തിയത്.38 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കണക്കാക്കിയിരുന്നത്.എന്നാൽ വിശദമായ അന്വേഷണത്തിൽ 60 കോടിക്ക് മുകളിലായിരുന്നു തട്ടിപ്പ് എന്ന് കണ്ടെത്തുകയായിരുന്നു.വ്യാജ വായ്‌പ ,ഉരുപ്പിടിയില്ലാതെ സ്വർണ്ണപണയത്തിന്മേൽ വായ്പ, സ്ഥിര നിക്ഷേപത്തിന് വ്യജ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ  രീതിയികളിലായിരുന്നു തട്ടിപ്പ് നടന്നത്.തഴക്കര ശാഖാ മാനേജർ ,അന്നത്തെ ബാങ്ക് പ്രസിഡന്റ് ,സെക്രട്ടറി,രണ്ട്‌ ജീവനക്കാർ എന്നിവരായിരുന്നു പ്രതികൾ .2017 മാർച്ചിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു ,പക്ഷെ പുരോഗതിയുണ്ടായില്ല .പിന്നീട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ .ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു .ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നിക്ഷേപം തിരിച്ചു കിട്ടാൻ നിക്ഷേപകർ സമരം ചെയ്യുന്നു .ചികിത്സക്ക് പോലും പണമില്ലതെ ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകരുണ്ട് ഇക്കൂട്ടത്തിൽ.60 ശതമാനം നിക്ഷേപകരും 60 വയസ്സ് പിന്നിട്ടവരാണ്.6 വർഷമായിട്ടും ഇവരുടെ കണ്ണീരൊപ്പാൻ ഒരു നടപടികളും ഇത് വരെ ഉണ്ടായിട്ടില്ല. 















News Image

തട്ടിപ്പു നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം വി .എസ് വിജയരാഘവൻ

സഹകാരി സ്പീക്കിങ് 
( സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ )
പാലക്കാട് ജില്ലയിലെ  എരിമയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ,മുൻ എം .പി യും ,പ്രമുഖ സഹകാരിയുമായ വി .എസ് വിജയരാഘവൻ പറയുന്നു .
                                       കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല തകർന്നാൽ വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയയും സ്വകാര്യ ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കും. കർഷകർക്ക് ഏതു സമയത്തും വായ്‌പ  നല്കാനും അവരെ സാമ്പത്തികമായി കൈ പിടിച്ചുയർത്താനും സഹകരണ മേഖല നൽകുന്ന പിന്തുണ വളരെ വലുതാണ്.ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് വായ്പ നല്കാൻ വിമുഖത കാട്ടുമ്പോൾ സഹായവുമായി എത്തുന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റപ്പെട്ട ചില  സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച് മൊത്തം സഹകരണ പ്രസ്ഥാനവും തകർച്ചയിലാണെന്ന് ആക്ഷേപിക്കരുത് .അഴിമതിയും തട്ടിപ്പും നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം.അതിൽ രാഷ്ട്രീയം കലർത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരും.
News Image

കൊങ്ങോർപ്പിള്ളി സഹകരണ ബാങ്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഏറ്റുവാങ്ങി

എറണാകുളം: കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന്. 2021-22 വർഷത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനമാണ് നേടിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ ജി ഹരി അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് കാഷ് അവാർഡ്. മികച്ച നിക്ഷേപ വായ്പ, ഉപഭോക്‌തൃ സൗഹൃദ പ്രവർത്തനം, വായ്പ കുടിശ്ശിക നിവാരണം മറ്റ് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. ജില്ലയിലെ 150 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നാണ് അവാർഡിന് അർഹരായവയെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ് വി.എ ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.ഡി റാണി തുടങ്ങിയവർ പങ്കെടുത്തു. 

News Image

സഹകരണ യാത്ര : വണ്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ

മലപ്പുറം: നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വണ്ടൂർ സഹകരണ ബാങ്കിലെത്തി പ്രസിഡൻറ് കെ.ടി മുഹമ്മദാലി ,സെക്രട്ടറി സുഭാഷ് എന്നിവരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 







News Image

ടീം കോ -ഓപ്പറേറ്റീവിന്റെ സഹകരണ യാത്ര / കുളപ്പുള്ളി സഹകരണ ബാങ്ക്

സഹകരണ യാത്ര 
ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ഷൊർണ്ണൂരിനടുത്തുള്ള കുളപ്പുള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് പുതിയതായി ആരംഭിക്കാനിരിക്കുന്ന  കൃഷി കേന്ദ്രീകൃത പ്രോജെക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തി .ബാങ്ക് പ്രസിഡൻറ് കെ .ടി .ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സെക്രട്ടറി വിനോദ് മേനോൻ,ബോർഡ് മെമ്പർ രഞ്ജിത്ത് ,പ്രോജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി മോൾ എന്നിവർ പങ്കെടുത്തു .ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ കൃഷി സംബന്ധമായ പുസ്തകങ്ങൾ മധു ചെമ്പേരി ബാങ്കിന് സമ്മാനിച്ചു.
 



News Image

കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ

സഹകാരി സ്പീക്കിങ്ങ്
വിതുര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  സന്തോഷ് കുമാർ .പി  പറയുന്നു
                                                                             ഇപ്പോൾ സഹകരണ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങളോ ,പ്രയാസങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്നറിയാമോ..? . സഹകരണ മേഖലയെ തകർക്കാനായി രാഷ്‌ടീയമായി ഇടപെടുന്നു...അങ്ങനെയാണ് ,ഇങ്ങനെയാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. സഹകരണ മേഖലക്ക് അകത്തു നിന്നുള്ള ആളുകൾ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദികൾ .300 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. പാവപ്പെട്ടവരുടെ പണമാണത്,സഹകരണ ബാങ്കുകളിൽ പണമിടുന്നത് വലിയ പണക്കാരല്ല തനി സാധാരണക്കാരാണ്.ഭരണ സമിതിയോടും,ജീവനക്കാരോടുമുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.ആ വിശ്വാസത്തിന് മുകളിലാണ് ഇപ്പോൾ കരിനിഴൽ വീണിരിക്കുന്നത്.  പാവപ്പെട്ടവരുടെ വിയർപ്പ്പ കലർന്ന ആ പണമാണ് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും കൊള്ളയടിച്ചത്. പണം നിക്ഷേപിച്ചവർ ഇന്ന്  ആശുപത്രിയിൽ പോകുന്നതിനും ,മറ്റു ആവശ്യങ്ങൾക്കുമായി  ബുദ്ധിമുട്ടുകയാണ് .ഇത്തരം ഒരു സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ പണം നിക്ഷപിച്ചർ ആശങ്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല.  "കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ" എന്ന് 
കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ മനസ്സിലാക്കണം എന്നാണ്  എനിക്ക് പറയുവാനുള്ളത്. ഓരോ സഹകരണ ബാങ്കുകളും ഓരോ പ്രസ്ഥാനങ്ങളാണ്.അവർക്ക് അവരവരുടേതായ ഭരണ സമിതികളുണ്ട്,നിയന്ത്രണങ്ങളുണ്ട്,പാരമ്പര്യമുണ്ട്.100 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണെന്ന് കരുതുക.ആ ബാങ്കിൽ 20 കോടി രൂപയോളം രൂപ എപ്പോൾ വേണമെങ്കിലും ക്യാഷ് ആക്കി മാറ്റാം എന്ന രീതിയിൽ  കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് ,പുറമെ 30 കോടിയോളം രൂപ കേരള ബാങ്കിൽ നിന്നും കടമെടുക്കാം .അങ്ങനെ 100  കോടി നിക്ഷേപമുള്ള ബാങ്കിന് 50 കോടി രൂപ എപ്പോൾ വേണമെങ്കിലും പിൻവലിച്ച് കൊടുക്കാവുന്നതാണ്.ഇതാണ് അവിടുത്തെ മാനേജ്മെന്റിന്റെ ഒരു സംവിധാനം.കരുവന്നൂർ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് നമുക്ക് പിന്നീട് മനസ്സിലായതാണ് .ഓരോ ആളുകളും നിക്ഷേപിച്ച പണം ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയല്ല .നമ്മുടെ തൊട്ടടുത്തുള്ള ആളുകൾക്ക് അത് വായ്പായായി കൊടുത്തിരിക്കുകയാണ്. അവർ തിരിച്ചടക്കുമ്പോൾ മാത്രമാണ് ബാങ്കിൽ ആ പണം എത്തുന്നത്.അവർ തിരിച്ചടക്കണമെങ്കിൽ കൊടുത്തിരിക്കുന്ന വായ്പകൾ 
നേർവഴിയിലുള്ളതായിരിക്കണം.കരുവന്നൂർ ഒരു ഒറ്റപ്പെട്ട സംഭവമാണ്. കുറച്ചു കാലതാമസം എടുത്തെങ്കിലും  എല്ലാവർക്കും പണം കൊടുക്കും എന്ന് ഗവൺമെന്റ്  ഉറപ്പു വരുത്തുന്നുണ്ട്. നിങ്ങൾ ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടുത്തെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും അവരുടെ ജീവിതരീതിയെയും നിർബന്ധമായും വീക്ഷിച്ചിരിക്കണം. ശരാശരിക്ക് മുകളിൽ അമിതമായി സാമ്പത്തിക ഇടപാട് നടത്തുന്നുണ്ടെങ്കിൽ സൂക്ഷിക്കണം അവിടെ എന്തോ   പ്രശ്നമുണ്ടെന്ന്  തന്നെ കരുതണം.  അല്ലാതെ കൂട്ടത്തോടെ ഓരോ സഹകരണ ബാങ്കുകളിലും ചെന്ന് പണം പിൻവലിക്കാൻ നിക്കരുത് അത് നമ്മുടെ നാടിനെ  വലിയ പ്രയാസങ്ങളിലും പ്രതിസന്ധിയിലും കൊണ്ടെത്തിക്കും . "വിശ്വാസ്യതക്ക് പോറലേൽക്കുന്ന ഒന്നും നമ്മുടെ ബാങ്കിൽ നടക്കുന്നില്ല" എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഓരോ സഹകരണ ബാങ്കുകളുടെയും ഉത്തരവാദിത്തമാണ്.



























 






News Image

ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

തൃശൂർ;ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
ഉത്തമൻ തേർ:പ്രസിഡന്റ് 
 സന്തോഷ്‌ കേരാച്ചൻ:വൈസ് പ്രസിഡന്റ്
ഭരണസമിതി അംഗങ്ങൾ 
 രാജഗോപാൽ കെ.
ഗോപാലകൃഷ്ണൻ PTA
ജോൺ ഇ എൽ
പ്രഭാത് പള്ളിതാഴത്ത്
ശാർങ്ങാധരൻ സി. എ.
സുരേഷ് ബാബു വി. കെ
ആബ്ദീൻ വലിയകത്ത്
മഞ്ജു ഉണ്ണികൃഷ്ണൻ
ഷീന ഉണ്ണികൃഷ്ണൻ
സീമ പ്രമോദ് എടുവായിൽ
  ഇ. രണദേവ്: മാനേജിങ് ഡയറക്ടർ


News Image

സഹകരണ സംഘം ,അർബൻ ബാങ്ക് ; നിയമന നിയമത്തിൽ ഭേദഗതി

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ,അർബൻ ബാങ്കുകളിലെയും നിയമന നിയമത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളിലെ അസിസ്റ്റന്റ്  സെക്രട്ടറി ,മാനേജർ നിയമനകൾക്ക് നിശ്ചിത അനുപാതം ബാധകമാകും .നേരത്തെ 10 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമാണ്  ഈ തസ്തികകളിലെ നിയമനത്തിന് നിശ്ചിത അനുപാതം ബാധകമായിരുന്നത് .രണ്ടു തസ്തികകളിലേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള അനുപാദത്തിലാണ് നിയമ ഭേദഗതിയിലൂടെ മാറ്റം വരുത്തിയത് .ഇനി 20 കോടി വരെ നിക്ഷേപമുള്ള പ്രഥമിക  സഹകരണ സംഘങ്ങളുടെയും,അർബൻ ബാങ്കുകളുടെയും അസിസ്റ്റൻറ്  
 സെക്രട്ടറി ,മാനേജർ തസ്തികകളിലേക്ക് മൂന്ന് പേർക്ക് സ്ഥാനക്കയറ്റം  നൽകുമ്പോൾ ഒരാളെ നേരിട്ട് നിയമിക്കണം .നൂറ്  കോടി വരെ നിക്ഷേപമുള്ള സംഘങ്ങളിൽ  രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ ഒന്ന്  നേരിട്ടാകണം. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംഘങ്ങളിൽ ഒരു സ്ഥാനക്കയറ്റത്തിന് നേരിട്ടുള്ള ഒരു  നിയമനവും  വേണം.
News Image

മുള്ളൂർക്കര വില്ലേജ് സഹകരണ ബാങ്ക്: പുതിയ ഭരണ സമിതി ചുമതലയേറ്റു

മുള്ളൂർക്കര വില്ലേജ് സർവീസ്  സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു.                       പ്രസിഡൻറ്  - സി .ഗോപി , വൈസ് .പ്രസിഡൻറ്  -സൗമ്യ രാജേഷ് .
  ബോർഡ് മെമ്പർമാർ ,അലി എം.എം ,ജയദാസ് കെ.ബി , പോൾ  സി.ജെ, മുഹമ്മദ് മുസ്തഫ                      ഷിബിൻ ലാൽ, സന്തോഷ്‌കുമാർ കെ .കെ ,ഉഷാകുമാരി എം .എ ചന്ദ്രൻ വാകപ്പാറ                                                               
 
                                                                         



News Image

കല്ലടിക്കോട് സഹകരണ ബാങ്കിന് ദേശീയ പുരസ്‌കാരം

പാലക്കാട് : കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ദേശീയ പുരസ്‌കാരത്തിന് അർഹമായി. സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് " ബെസ്റ്റ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക്" എന്ന വിഭാഗത്തിലാണ് ഇക്കോണമിക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം കല്ലടിക്കോട് സഹകരണ ബാങ്കിന് ലഭിച്ചത്.2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങളും,സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന നീതി മെഡിക്കൽസ് ,നീതി ഡയാലിസിസ് യുണിറ്റ് ,നീതി സൂപ്പർമാർക്കറ്റ് ,വളം ഡിപ്പോ എന്നിവയുടെ പ്രവർത്തനമികവും കൂടി കണക്കിലെടുത്താണ് അവാർഡ് .നൂറാം വർഷത്തിലേക്ക് കടക്കുന്ന ബാങ്കിന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകാരമാണിതെന്ന് ബാങ്ക് പ്രസിഡൻറ് വി.കെ ഷൈജു ,സെക്രട്ടറി ബിനോയ് ജോസഫ് എന്നിവർ പറഞ്ഞു .സെപ്റ്റംബർ 24 ന് ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.
News Image

സഹകാരി സ്പീക്കിങ്ങ് : എം.ജി രാമകൃഷ്ണൻ പറയുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ "മോഡൽ സഹകരണ ബാങ്കുകളിലൊന്നായ" 
വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പ്രമുഖ സഹകാരിയുമായ 
എം.ജി രാമകൃഷ്ണൻ പറയുന്നു.

കരുവന്നൂർ ഒരു ഒറ്റപ്പെട്ട ഒരു സംഭമാണ്.ഭരണ സമിതിയെക്കാൾ കൂടുതൽ  ജീവനക്കാരുടെ കാര്യക്ഷമതയുടെ പോരായ്മയാണ് അവിടെ സംഭവിച്ചത് . കാര്യങ്ങൾ തെറ്റായ രീതിയിൽ പോകുന്നു എന്ന് കാണുമ്പോൾ കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ , ഗവണ്മെന്റ്,ഡിപ്പാർട്മെന്റ് തലത്തിൽ വരെ അറിയിക്കുവാനുള്ള  സംവിധാനങ്ങൾ നിലവിലുള്ളതാണ് .അവർ  അവരുടെ കടമ നിർവ്വഹിച്ചിരുന്നുവെങ്കിൽ  കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. സ്ഥാപനം നിലനിന്നു പോകണം ഞങ്ങളുടെ ഉപജീവനമാണ് ഈ സ്ഥാപനവും ,പ്രസ്ഥാനവും,സഹകരണ മേഖലയുമെന്ന ചിന്ത   ജീവനക്കാർക്ക് കൂടി ഉണ്ടാവേണ്ടതായിരുന്നു. നൂറ് ശതമാനം ജീവനക്കാരാണ് ഉത്തരവാദി എന്നല്ല പറയുന്നത് ഭരണ സമിതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമാണല്ലോ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നത് . 
 .കരുവന്നൂർ ഒറ്റപ്പെട്ട സംഭവമാണ് സംഭവിക്കാൻ പാടില്ലാത്തതാണ്.അതിന്റെ പേരിൽ കേരളത്തിന്റെ സഹകരണ മേഖലക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല .എന്നുള്ളകാര്യത്തിൽ യാതൊരു തർക്കവുമില്ല .കേരളത്തിന്റെ സഹകരണ മേഖല എന്ന് പറഞ്ഞാൽ ജനലക്ഷങ്ങളുടെ  ആശ്രയമാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.  ഇവിടെ,  അഴിമതി രഹിതമായിട്ട് തന്നെയാണ് 99.9 ശതമാനം സഹകരണ സംഘങ്ങളും ,പാക്‌സും പ്രവർത്തിച്ചു വരുന്നത്.കാരണം ഒരു ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകനോ അല്ലെങ്കിൽ വായ്‌പയെടുക്കുന്ന ഒരാൾക്കോ ലഭിക്കുന്നതിന്റെ നൂറിരട്ടി  ആനുകൂല്യങ്ങളാണ്‌, മറ്റ്  സഹായധനങ്ങളായിട്ട് സഹകരണ മേഖലയിൽ  നിന്നും ലഭിക്കുക .വാരപ്പെട്ടി സഹകരണ ബാങ്ക്
 1,1 20 രൂപ വരുന്ന  14 നിത്യോപയോഗ സാധനങ്ങൾ വെറും 500 രൂപയ്ക്കാണ് ഈ കർക്കിടക മാസത്തിൽ 2500 കുടുംബങ്ങൾക്ക്  കൊടുക്കുവാൻ പോകുന്നത് .വേറെ ഏതെങ്കിലും ഒരു മേഖലക്ക് ഇങ്ങനെ ഒരു സഹായം കൊടുക്കുവാൻ കഴിയുമോ...?സഹകരണ സ്ഥാപനങ്ങൾ കർക്കശമായ സാമ്പത്തിക അച്ചടക്കം പാലിക്കണം ,ഓഡിറ്റിങ് കുറെക്കൂടി കർക്കശമാക്കണം.
സർക്കാരിന്റെ ഭാഗത്തു നിന്നും ചില പോരായ്മകൾ ഉണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല .കാരണം ഓഡിറ്റിങ്ങിനു വേണ്ടി പണം ചിലവഴിക്കുന്നത് സഹകരണ ബാങ്കുകൾ തന്നെയാണ് .ഓഡിറ്റർമാരെ യഥാസമയം ലഭിക്കാതെ വരുന്ന ചെറിയ ഒരു പോരായ്മായുണ്ട് .
അവര് വെറുതെ വൗച്ചർ നോക്കി മാത്രം പോകലല്ല ,സൂക്ഷ്മമായി പരിശോധിക്കുന്ന രീതി കൊണ്ടുവരണം.
അവര് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കീഴ്പ്പെട്ട് പോകാൻ പാടില്ല.
അത്തരത്തിലുള്ള എല്ലാ പോരായ്മകളും പരിഹരിച്ച് മുന്നോട്ടു പോയാൽ പ്രതിയോഗികളുടെ വായടച്ച് സഹകരണ മേഖലക്ക് കൂടുതൽ മുന്നേറാൻ സാധിക്കും സംശയമില്ല.
News Image

കാർഷിക വികസനം 'ഹൈ റേഞ്ചി 'ലെത്തിച്ച് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്


കട്ടപ്പനയിലെ കർഷകരുടെയും  കാർഷിക മേഖലയുടെയും വളർച്ച 'ഹൈ റേഞ്ചി 'ൽ കുതിക്കുയാണ്. മുന്നിൽ നിന്ന് നയിക്കാൻ  കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുണ്ടെന്നത് തന്നെ കാര്യം.

കാർഷിക മേഖലയുടെ ശാസ്ത്രീയമായ വളർച്ചയിലൂന്നി അതിനൂതന പദ്ധതികളെ കൂട്ടുപിടിച്ചാണ് പ്രയാണം.

മണ്ണ് പരിശോധിച്ച് കൃഷി നിശ്ചയിക്കുന്നതു മുതൽ വിപണി വരെയുള്ള കാര്യങ്ങൾക്ക് ഹൈടെക് പദ്ധതികളാണ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ളത്.

വിവിധോദ്ദേശ സഹകരണ സംഘമായി പ്രവർത്തനം ആരംഭിക്കുമ്പോൾ കുടിയേറ്റ കർഷക കുടുംബങ്ങളുടെ ഉന്നമനമായിരുന്നു  ബാങ്കിന്റെ  ലക്ഷ്യം. ഇന്ന് സംസ്ഥാനം മൊത്തം അറിയപ്പെടുന്ന ആധുനിക ധനകാര്യ കാർഷിക വികസന പ്രസ്ഥാനമായി മാറാൻ ബാങ്കിനെ സഹായിച്ചത് ഈ പ്രവർത്തനങ്ങളാണ്.

തുടക്കം മുതൽ കർഷകർക്ക് വളവും കീടനാശിനിയും ന്യായവിലയ്ക്കും സമയോചിതമായും നൽകി വന്നിരുന്നു. ഇന്ന് വളം കീടനാശിനികളുടെ വിലനിലവാരം പിടിച്ചു നിർത്താൻ ബാങ്ക് നടത്തുന്ന വളം ഡിപ്പോ നിർണ്ണായ പങ്കാണ് വഹിക്കുന്നത്. പ്രമുഖ വളം കീടനാശിനി കമ്പനികളുടെ സ്റ്റോക്ക് പോയിന്റായും ഗുണനിലവാരമുള്ള ജൈവ വളങ്ങളുടെ വിതരണക്കാരായും ബാങ്ക് പ്രവർത്തിക്കുന്നു.



അത്യുത്പാദന ശേഷിയുള്ള തൈകളാണ് കൃഷി വിജയകരമാകുന്നതിന്റെ അടിസ്ഥാനം. ഇത്തരത്തിൽ തൈകൾ കർഷകർക്ക് ഉറപ്പാക്കുന്നതിന് ബാങ്ക് അമ്പലക്കവലയിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ ലാബ് കട്ടപ്പനയിലെ കർഷകർക്ക് വലിയ നേട്ടമാണ്.  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബിലൂടെ ഏത്തൻ, പൂവൻ, ഞാലിപൂവൻ, റോബസ്റ്റ കാളി തുടങ്ങിയ വാഴ തൈകളും അലങ്കാര സസ്യങ്ങളായ സികോണിയം, സിങ്കോണിയം, വേരിക്കേറ്റ , വൈറ്റ് ബട്ടർഫ്ലൈ , ബ്രൗൺ റെഡ്, സ്പൈഡർ, ഫിലോ ഡെൻഡ്രോൺ, സെനൊഡു ഫിലോ ഡെൻഡ്രോൺ, സെനൊഡു എന്നിവയുടെ തൈകളും  വിതരണം ചെയ്തു വരുന്നുണ്ട്.




ഓരോ കൃഷിക്കും അനുയോജ്യമായ മണ്ണിന്റെ ഘടന കണ്ടുപിടിക്കുന്നതിന് സജ്ജമാക്കിയ മണ്ണു പരിശോധനാ കേന്ദ്രം, ജലം പരിശോധിക്കുന്നതിനായി  ലാബ് എന്നിവ കർഷകർക്ക് എറെ ഗുണകരമാണ്.  കൃഷിയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും സാമ്പിളുകൾ എടുത്ത് പരമാവധി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഫലം നൽകാൻ സാധിക്കുന്നു.




സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളോടു കൂടി കർഷക സേവന കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലമായി നടത്തുന്നു. ബാങ്കിന്റെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തും ഹൈടെക് ജൈവ കൃഷി നടത്തുന്നുണ്ട്. കട്ടപ്പന ബ്ലോക്കിലെ കർഷകരെ സംഘടിപ്പിച്ച്  ജൈവ കൃഷി ചെയ്യാൻ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു.




ജൈവ പച്ചക്കറി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ബാങ്ക് സ്വന്തമായി 2400 ചതുരശ്ര അടി പോളീ ഹൗസുകളും 2600 ചതുരശ്ര അടി മഴ മറകളും നടത്തുന്നു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തൊവരിയാറിൽ  പോളീഹൗസ്/ മഴമറ കൃഷിയിലൂടെ തക്കാളി, പയർ, ബീൻസ്, കുക്കുംബർ, ചീര, ലെത്യൂസ്, കാബേജ്, ഖേൽ തുടങ്ങിയ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ബാങ്കിന്റെ ഇക്കോ ഷോപ്പ് വഴി വിപണനം നടത്തുന്നു. തിരഞ്ഞെടുത്ത കർഷകരെ കൊണ്ട് ഹൈടെക് കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി സർക്കാർ സബ്സിഡി കിഴിച്ച് ബാക്കി വരുന്ന തുക ബാങ്ക് പലിശരഹിതമായി കർഷകർക്ക് വായ്പ നൽകുന്നു.




ഗുണമേന്മയും അത്യുത്പാദന ശേഷിയുമുള്ള കുരുമുളക് വള്ളികൾ കൃഷിക്കാർക്ക് മിതമായ നിരക്കിൽ നൽകുന്നുണ്ട്. ഓരോ വർഷവും 60,000 ൽ പരം പല ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികൾ അമ്പലക്കവല കർഷക സേവന കേന്ദ്രത്തിൽ നിന്നും നൽകുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ ബാങ്കിന്റെ നഴ്സറിയിലൂടെ   കുരുമുളക്, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, ടിഷ്യു കൾച്ചർ ഇൻഡോർ സസ്യങ്ങൾ എന്നിവയ്ക്കൊപ്പം പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി തൈകൾ മറ്റു ചെടികൾ എന്നിവ വിൽപ്പന നടത്തുന്നു.


ബാങ്കിന്റെയും കർഷകരുടെയും ഉത്പന്നങ്ങളുടെ വിപണിക്കായി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ തന്നെ ആധുനിക ശീതീകരണ സംവിധാനങ്ങളുള്ള ഇക്കോ ഷോപ്പ് നടത്തുന്നു. ജൈവ പച്ചക്കറിക്ക് ന്യായവില ഉറപ്പാക്കുക, വിപണന രംഗത്തെ ചൂഷണം ഒഴിവാക്കുക. നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രമായി ഏക വ്യാപാര സ്ഥാപനമാണ് ബാങ്ക് നടത്തുന്നത്.

 


കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിന് ഗ്രാമീണ വിപണന കേന്ദ്രവും പ്രവൃത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും കർഷകർ കൊണ്ടു വരുന്ന ഉത്പന്നങ്ങൾ ലേലം ചെയ്യും. ലേലതുക അടുത്ത ദിവസം തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.




ഉത്പന്നങ്ങൾ പാഴായി പോകുന്നത് ഒഴിവാക്കാൻ ബാങ്ക് പുതുതായി ആരംഭിച്ച പഴം, പച്ചക്കറി സംസ്ക്കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 10 ഇനം കറി പൗഡറുകൾ ഇതിലൂടെ ഉത്പാദിപ്പിക്കുന്നു. കർഷകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് അഗ്രോ ക്ലിനിക്കും പ്രവർത്തിക്കുന്നു.



പ്രസിഡന്റ് ജോയി വെട്ടിക്കുഴി


സെക്രട്ടറി റോബിന്‍സ് ജോര്‍ജ്‌


ഇങ്ങനെ, കട്ടപ്പനയിലെ കാർഷിക മേഖയുടെ ഊർജ്ജമായി മാറിയ കട്ടപ്പന സഹകരണ ബാങ്കിനെ  39 വർഷത്തോളമായി നയിക്കുന്ന പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും സെക്രട്ടറിയായ റോബിൻസ് ജോർജും അടുത്ത ചുവടുവെപ്പിന്റെ ആലോചനയിലാണ്.

തയ്യാറാക്കിയത് : അനീഷാ എം ഹിന്ദ്‌

News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പോളി മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ  "പോളി മെഗാ മെഡിക്കൽ ക്യാമ്പ്" സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറ്റയത്തിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗം എം.ജി. നെൽസൻ സ്വാഗതവും സെക്രട്ടറി കെ.എസ് ജയ്സി നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ശ്വാസകോശ സംബന്ധം, അസ്ഥിരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം  ലഭ്യമായിരുന്നു. പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ഭരണ സമിതി അംഗങ്ങളായ കെ എസ് ജനാർദ്ദനൻ, പി എൻ വിജയൻ ,പി കെ ഉണ്ണി, എ.എൻ.സൈനൻ, സുമ ശ്രീനിവാസൻ, ഐഷ ബഷീർ, എം.വി.ഷാലീധരൻ തുടങ്ങിയവർ സംസാരിച്ചു.
News Image

സഹകരണ യാത്ര ; മന്ദരത്തൂർ സഹകരണ ബാങ്ക് / കോഴിക്കോട്

കോഴിക്കോട്; ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി മന്ദരത്തൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെത്തി നബാർഡ് SRF സ്‌കീമിൽ ഉൾപ്പെട്ട പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി  നടപ്പിലാക്കാൻ പോകുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു. മന്ദരത്തൂർ ബാങ്ക് പ്രസിഡൻറ് ദിവാകരൻ മാഷ്,സെക്രട്ടറി ഷാജി ,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകാരി സ്പീക്കിങ്ങ്-പ്രമുഖ സഹകാരി പി.വി.ലാജു സംസാരിക്കുന്നു

സഹകരണ മേഖല ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ്.

പ്രമുഖ സഹകാരിയും തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി.വി ലാജു സംസാരിക്കുന്നു.
            ഒറ്റപ്പെട്ട സംഭവങ്ങളെ ഊതി വീർപ്പിക്കുന്ന പ്രവണതക്ക് തടയിട്ടില്ലെങ്കിൽ  സഹകരണ മേഖലയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.കാര്യക്ഷമമായ രീതിയിൽ നിയമ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്.ഭേദഗതി ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല ,സഹകരണ മേഖലക്ക് മൊത്തത്തിൽ ഗുണകരമായ തരത്തിലാണ് വരുത്തേണ്ടത്.അതുപോലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കേണ്ടതുണ്ട്.ബാങ്കുകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വം  ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പ്രവണതക്ക് തടയിടുന്നതിനായി നിയമ പോരായ്മകൾ കുറ്റമറ്റതാക്കണം.സഹകരണ മേഖലയുടെ മൊത്തം കുടിശ്ശിക വളരെ വലുതാണ് അത് തിരിച്ചു    പിടിക്കുന്നതിനായിട്ട് ഉദ്യോഗസ്ഥന്മാരോ ,സെയിൽ ഓഫീസർമാരോ അക്കാര്യത്തിൽ സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പോകുന്നില്ല എന്നതും യാഥാർഥ്യമാണ് സഹകരണ മേഖലയിൽ പ്രതിസന്ധി എന്ന് പറഞ് കുടിശ്ശിക രൂക്ഷമാവുകയും നിക്ഷേപങ്ങൾ  പിൻ വലിക്കാനായി ആളുകൾ വരികയും  ചെയ്താൽ  പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.ഒറ്റയടിക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനായി  വന്നാൽ അത് കൊടുക്കാൻ സാധിക്കാതെ വരും .അപ്പോൾ അത് ബാങ്കിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും.
News Image

'സഹകാരി സ്പീക്കിംഗ് '

സാധാരണക്കാരുടെ അത്താണിയായ സഹകരണ മേഖല
 ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ് .

പ്രമുഖ സഹകാരിയും എറണാകുളം ജില്ലയിലെ ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.കെ ഉമ്മർ സംസാരിക്കുന്നു..



കേരളത്തിലാകെ നിക്ഷേപം തിരിച്ച് നൽകാൻ കഴിയാത്ത 164 സംഘങ്ങൾ ഉണ്ടെന്ന് സഹകരണ മന്ത്രി പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഏറെ ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ ഇതിൽ 132 സംഘങ്ങളും ലേബർ സൊസൈറ്റികളും മറ്റ് സംഘങ്ങളുമാണ്. ലിക്വിഡേറ്റ് ചെയ്യപ്പെട്ട സൊസൈറ്റികളും ഇതിലുണ്ട്. എറണാകുളം ജില്ലയിൽ തന്നെ എട്ട് സൊസൈറ്റികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ PACS ഒരെണ്ണം പോലുമില്ല. അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സഹകാരികൾ ആശങ്കപെടേണ്ട സാഹചര്യമില്ല.

കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഉടൻ തന്നെ സർക്കാർ ബാങ്കിന്റെ ഭരണ സമിതി പിരിച്ച് വിട്ടിരുന്നു. നിക്ഷേപകർക്ക് ബാക്കി നൽകാനുള്ള പണം തിരിച്ച് നൽകാൻ നടപടി സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്.  ഒരു നിക്ഷേപകന്റെയും പണം നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെമ്പാടുമുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപ ഗ്യാരന്റി സ്കീം ഊർജിതമാണ്. ഓരോ ഡെപ്പോസിറ്റിനും ആനുപാതികമായ നിക്ഷേപ ഗ്യാരന്റി നൽകിയാണ് എല്ലാ ബാങ്കും പ്രവൃത്തിക്കുന്നത്. അതിനാൽ നിക്ഷേപകർ ആശങ്കപെടേണ്ട കാര്യമില്ല.  കേരളത്തിലാകെ നിക്ഷേപം പിൻവലിക്കപ്പെടുന്നു എന്ന് വാർത്ത വന്നപ്പോഴും ഞങ്ങളുടെ ബാങ്കായ ആനിക്കാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒരു നിക്ഷേപകനും പണം പിൻവലിക്കാൻ എത്തിയിട്ടില്ല. വിശ്വാസ്യതയുടെ കാര്യത്തിൽ കോട്ടം തട്ടിയിട്ടുമില്ല. എന്നാൽ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് സഹകരണ മേഖലയ്ക്ക് ഗുണകരമല്ല.
സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പല പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വേണ്ട നിലപാടെടുക്കുന്നുണ്ട്.

സഹകരണ മേഖല സമൂഹത്തിന് ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് നാടപ്പാക്കി വരുന്നത്. എല്ലാ രംഗത്തുമുള്ള  സഹകരണ മേഖലയുട ഇടപെടലുകൾ വൻകിട ക്കാർക്കും കോർപറേറ്റുകൾക്കും അമിത ലാഭം കൊയ്യാൻ കഴിയാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിലയാളുകൾ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം കൂടുന്നുണ്ട്. എന്നാൽ കേരളത്തിൽ എക്കാലത്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ, ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർന്നും ഇതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News Image

സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും ശാഖകളിലും ഏക‍ീകൃത സോഫ്റ്റ്‍വെയർ സംവിധാനം നടപ്പാക്കാൻ റീടെൻഡർ നടപടിയായി. തട്ടിപ്പുകൾ ത‌ടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ് വെയർ ആവിഷ്കരിച്ചിരിക്കുന്നത്.

4 വർഷം മുൻപു സോഫ്റ്റ്‍വെയർ സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ–ഉദ്യോഗസ്ഥ സമ്മർദം മൂലം പിന്മാറിയിരുന്നു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം സ്വന്തം നിലയ്ക്കു സ്ഥാപിച്ച സോഫ്റ്റ്‍വെയറുകൾ വഴിയാണ് ഇടപാടുകൾ നടത്തിവരുന്നത്. ഓഡിറ്റ് നടക്കുന്നതിനു തൊട്ടുമുൻപു സോഫ്റ്റ്‍വെയറിൽ കൃത്രിമം കാണിക്കാനാകുമെന്നതാണ് ഇതിന്റെ ന്യൂനത.  പുതിയ തീരുമാനപ്രകാരം എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങൾ കേരള ബാങ്കിന്റെ കോർ സോഫ്റ്റ്‍വെയറുമായി യോജിപ്പിച്ചു കേന്ദ്രീകൃത ഓൺലൈൻ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ചുവരികയാണ്.

സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കും ഇനി ഓൺലൈനിന്റെ സ‍ുതാര്യതയുണ്ടാകും. തിരഞ്ഞെടുപ്പ് അപേക്ഷകൾ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് വരികയാണ്.

News Image

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കാലാവധി നീട്ടി

"നവകേരളീയം കുടിശ്ശിക നിവാരണം 2021 " ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2022 സെപ്തംബർ 15 വരെ ദീർഘിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കി. നേരത്തെ ജൂലായ് 31 വരെ ദീർഘിപ്പിച്ച പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നതിന്നെ തുടർന്നാണ് തീരുമാനം.

News Image

സഹകരണ മേഖലയെ അങ്ങനെ തള്ളിക്കളയാനാകുമോ...?

കേരളത്തിലെ ആയിരക്കണക്കിന്
സഹകരണ സംഘങ്ങളിൽ  ചിലത് പ്രതിനന്ധിയിലാണ് എന്നത് യാഥാർഥ്യമാണ്. അതെല്ലാം കരുവന്നൂർ മോഡൽ തട്ടിപ്പ് കാരണമുണ്ടായതാണ് എന്ന രീതിയിൽ വരുന്ന പ്രചരണത്തെ കണ്ടില്ലെന്ന് നടിക്കരുത്.
മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ സംഘങ്ങളുടെ പ്രത്യേകത അവ സമൂഹവുമായി ഏറെ ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വായ്പകൾ കൊടുക്കുന്നതിനും കൊടുത്തവ തിരിച്ചു പിടിക്കുന്നതിനും മറ്റു ബാങ്കുകൾ കാട്ടുന്ന ക്രൂരമായ നയങ്ങൾ  സഹകരണ സംഘങ്ങൾക്കില്ല .
ഇന്നും ഒരു സാധാരണക്കാരന് ഒരു അത്യാവശ്യത്തിന്  ഓടിച്ചെല്ലാൻ സാധിക്കുന്നത് ആ ദേശത്തെ സഹകരണ സംഘങ്ങളിലേക്കാണ്.
അല്ലാതെ കേരളത്തിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കേരളത്തിന് പുറത്ത് വായ്പ നൽകാൻ ഉത്സാഹിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ശാഖയിലേക്കല്ല.
ജപ്തി നടപടികളെ തുടർന്നും വായ്പ നിഷേധിച്ചതിന്റെ പേരിലും വ്യക്തികളും കുടുംബം ഒന്നടങ്കവും ആത്മഹത്യ ചെയ്ത വാർത്തകൾ കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ചരിത്രമെടുത്താൽ നൂറുകണക്കിനാണുള്ളത്.
ഒരു അത്യാവശ്യ കാര്യത്തിന്
പണം കണ്ടെത്താനാവാതെ  നെട്ടോട്ടമൊടുമ്പോൾ അയാൾക്ക് ഒരുപക്ഷേ ആവശ്യമുള്ള തുകയ്ക്ക് പര്യാപ്തമായ രേഖകൾ ഈടായി നല്കാനില്ലെങ്കിലും ഉള്ള രേഖകൾ വാങ്ങി വെച്ചിട്ട് ആവശ്യമുള്ള പണം കൊടുക്കാൻ ഇവിടെ ഒരു പൊതുമേഖലാ ബാങ്കും തയ്യാറാവില്ല. അത് ചെയ്യാൻ ആ പ്രദേശത്തുള്ള ഒരു സഹകരണ സംഘം മാത്രമേ മുന്നോട്ടു വരികയുള്ളു.
അതുപോലെ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകുന്നതിലും മുന്നിൽ സഹകരണ സംഘങ്ങൾ തന്നെയാണ്. ഇതൊക്കെ പലപ്പോഴും അത്തരം ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അത് ബാങ്കിങ് അറിയാത്തവർ അവയുടെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ടല്ല. അതിലും ഉപരിയായി സാധാരണക്കാരന്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ഇന്ന് സഹകരണ സംഘങ്ങൾക്കെതിരെ ആയുധമെടുത്ത് സമൂഹമാധ്യമങ്ങളിൽ ഉറഞ്ഞു തുള്ളുന്ന ഓരോരുത്തരും നെഞ്ചിൽ കൈവച്ച് ഒരുവട്ടം ചിന്തിക്കണം. തനിക്കോ തന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കളിൽ ഒരാൾക്കെങ്കിലുമോ എന്നെങ്കിലുമൊരിക്കൽ
" ഇന്ന് മാധ്യമങ്ങൾ പ്രതിസ്ഥാനത്ത്  നിർത്തിയിരിക്കുന്ന സഹകരണ സംഘങ്ങൾ" കൈത്താങ്ങായിട്ടുണ്ടോ എന്ന്.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാട്ടി ഈ ജനകീയ പ്രസ്ഥാനത്തെ ഇല്ലാതാക്കരുത്.

 അഴിമതിക്കാരായവരെ പുറംതള്ളാൻ രാഷ്ട്രീയ നേതൃത്വവും ആർജ്ജവം കാണിക്കണം. വഴി വിട്ട പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണം
   
ചില സ്ഥാപനങ്ങളിൽ
അപൂർവ്വം ചിലർ പുഴുക്കുത്തുകളായുണ്ടാവും. എന്ന് കരുതി വളരെ നല്ല നിലയിൽ ജനകീയ ബാങ്കിംഗ് പ്രവർത്തനം നടത്തുന്നവയെ കൂടി പ്രതിസ്ഥാനത്ത് നിർത്താതിരിക്കുക.
ഓർക്കുക
   സഹകരണമെന്നത് ഒരു സംസ്കാരമാണ് , അതേ സമയം അത് ഒരു ജീവിതരീതിയിലാണ് എന്ന് മറക്കാതിരിക്കുക.
ഈ താൽക്കാലിക പ്രതിസന്ധിയെ നമ്മൾ അതിജീവിക്കും.


അവലംബം : സോഷ്യൽ മീഡിയലെ കുറിപ്പ്
News Image

78 ന്റെ ചെറുപ്പവുമായി സഹകരണ ജീവിതം


"എനിക്കിപ്പോ 78 ആണ് പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൃഷി ചെയ്യുന്നതിന് മാത്രമായി ഞാൻ പുതിയൊരു സഹകരണ സംഘത്തിന് രൂപം നൽകിയത്. ശൂരനാട്‌ കാർഷിക വികസന സഹകരണ സംഘം. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ഇത്തരമൊരു സഹകരണ സംഘം ആദ്യമായാണ്. രജിസ്ട്രേഷൻ കഴിഞ്ഞതേ ഉള്ളൂവെങ്കിലും 2 ഏക്കറിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു."  അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള "റോബർട്ട് ഓവൻ പുരസ്കാര"ത്തിന് അർഹനായ എം. ഗംഗാധര കുറുപ്പ് സഹകരണ രംഗം ന്യൂസുമായി പങ്കുവച്ച വാക്കുകളാണിത്.

ഇങ്ങനെ, വേറിട്ട തലങ്ങൾ കണ്ടെത്തി സഹകരണ വിജയഗാഥ രചിക്കുന്നതിലൂടെയാണ് ജി ഗംഗാധരക്കുറുപ്പ് വ്യത്യസ്തനാകുന്നത്. 50 വർഷങ്ങൾക്ക് മുമ്പാണ് കോളേജ് പഠനം കഴിഞ്ഞ് ഇദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. അന്ന് മുതൽ ഇന്നുവരെ തൊട്ടതെല്ലാം സഹകരണമാക്കി മാറ്റിയ പ്രവർത്തനങ്ങൾ സഹകരണത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബർട്ട് ഓവറന്റ നാമത്തോടൊപ്പം എം. ഗംഗാധര കുറുപ്പ് എന്ന പേരും ചേർത്തു വച്ചു.
സഹകരണ രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത ഇടങ്ങൾ ചുരുക്കം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പല നമ്പർ വൺ പദ്ധതികളുടെയും  ആശയങ്ങൾക്കും വിജയത്തിനും പുറകിൽ ഗംഗാധര കുറുപ്പിന്റെ പേര് കാണാം.

സ്വന്തം നാടായ കൊല്ലം ശൂരനാടുള്ള, ശൂരനാട്‌ തീപ്പെട്ടി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റായാണ് തുടക്കം. 1980 കളിലാണ് ശൂരനാട്‌ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് വരുന്നതും ഇതിന്റെ ബോര്‍ഡ് മെമ്പറാകുന്നതും. പിന്നീട് ശൂരനാട്‌
ക്ഷീരോത്പാദക സഹകരണ സംഘം ബോര്‍ഡ് മെമ്പറായി. രണ്ട് തവണയായി കോ-ഓപ്പറേറ്റീവ് ഹോൾ സെയിൽ  കൺസ്യൂമർ സ്റ്റോർ പ്രസിഡന്റായും  കൊല്ലം ജില്ലാ സഹകരണ ബാങ്ക് ബോർഡ് മെമ്പറായും പ്രവർത്തിച്ചു.

എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന കാലത്താണ് ഒരു സമരത്തിൽ പങ്കെടുത്തതിന് പിരിച്ചുവിടപ്പെടുന്നത്. പിന്നീട് തിരുവനന്തപുരത്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തു വന്നു.

 "ചെല്ലുന്നിടത്തെല്ലാം സഹകരണവും  കൂടെ കൂട്ടുന്ന എനിക്ക് വെറുതെയിരിക്കാനാകില്ലല്ലോ? " ഗംഗാധര കുറുപ്പ് ചോദിക്കുന്നു...

ആ സമയത്ത് തന്നെ പാരലൽ കോളേജ് അധ്യാപകരെ സംഘടിപ്പിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗത്തെ ആദ്യ സഹകരണ സംഘം സ്ഥാപിച്ചു. അങ്ങനെ 45 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം താലൂക്ക് എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നു. ഈ സംഘത്തിന്റെ പ്രവചനാതീതമായ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചതിലൂടെ  കഴിവും കഠിനപ്രയത്‌നവുമുള്ള ഒരു മികച്ച സഹകാരിയെ  സംസ്ഥാനത്തിന് സ്വന്തമാവുകയായിരുന്നു. ഒരു സഹകാരിയായി സ്വയം തെളിയിച്ച നാളുകൾ ! ഇന്ന് തിരുവനന്തപുരം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് ഈ സംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.  ഇത് മാതൃകയാക്കി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ അടിസ്ഥാനത്തിൽ പ്രവൃത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ രൂപീകൃതമാകുന്നതിന് തുടക്കമിട്ടത് ഗംഗാധര കുറുപ്പാണെന്നതിൽ തർക്കമില്ല.

പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് കൺസ്യൂമർ ഫെഡിന്റെ ചെയമാൻ സ്ഥാനമാണ്.  അവസരങ്ങൾ എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചേർന്നപ്പോൾ വീണ്ടും ചരിത്രം പിറന്നു. കൺസ്യൂമർ ഫെഡിനെ
ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹത്തിന്റെ ആവിഷ്കരണ മികവും ദീർഘവീക്ഷണവുമാണ്. നീതി സ്‌റ്റോർ , നീതി മെഡിക്കൽസ് , നീതി ഗ്യാസ് , ത്രിവേണി നോട്ട് ബുക്ക് എന്നിവ ഇദ്ദേഹത്തിന്റെ ആശയത്തിൽ പൂവിട്ടതാണ്. കേരളത്തിന്റെ സഹകരണ മേഖലയുടെ  തന്നെ നെടുംതൂണായി മാറിയ ഈ പദ്ധതികളുടെ വിജയം ഓരോ സാധാരണക്കാരന്റെയും വിജയമാണ്.  കൂടാതെ 2000 ത്തോളം പേർക്ക് തൊഴിൽ നൽകാനാകുന്ന തരത്തിൽ കൺസ്യൂമർ ഫെഡിനെ വളർത്തിയതും ഒന്നര കോടി രൂപ ചിലവഴിച്ച് എറണാകുളത്ത് ഹെഡ് ഓഫീസ് സ്ഥാപിച്ചതും ഇദ്ദേഹം ചെയർമാനായിരിക്കുമ്പോഴാണ് .

സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പറായി രണ്ട് തവണ പ്രവർത്തിച്ച ഇദ്ദേഹം, NCUI (നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ) ലേക്ക് അഖിലേന്ത്യാ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ എന്ന നേട്ടവും സ്വന്തമാക്കി ദേശീയ തലത്തിലും . ശ്രദ്ധിക്കപ്പെട്ടു.

സഹകരണ പ്രസ്ഥാനം എന്താണെന്നും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കാമെന്നുമെല്ലാം പ്രബന്ധങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ സഹകാരികളുമായി പങ്കുവച്ച് മുന്നോട്ടു പോയി. സഹകാരികൾക്ക് പരിശീല ക്ലാസുകൾ നടത്തി. സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കാനും സാധാരണക്കാർക്കായി പ്രവൃത്തിക്കാനും ഊർജം നൽകുന്ന സഹകരണ മേഖലയെ ഏതു ഘട്ടത്തിലും ഇദ്ദേഹം കൂടെ കൂട്ടി. ഇതിനിടയിൽ സജീവ പാർട്ടി പ്രവർത്തകനായും  സർക്കാർ ഉദ്യോഗസ്ഥനായും ആറ് വർഷം പി.എസ്.സി ചെയർമാനായുമെല്ലാം നിറഞ്ഞ് നിന്നു .
ഇന്ന് ചുറുചുറുക്കുള്ള ഈ 78 കാരൻ സഹകാരി സ്വന്തം പഞ്ചായത്തിൽ പുതിയൊരു കാർഷിക സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.  പ്രാഥമിക തലത്തിൽ തുടങ്ങി സംസ്ഥാനതലവും ദേശീയ തലവും കടന്ന് വീണ്ടും പ്രാദേശീക തലത്തിലേക്ക് ... ഗംഗാധര കുറുപ്പിന്റെ സഹകരണ ജീവിതത്തിന്റെ ഗ്രാഫ് ഇങ്ങനെ പോകുന്നു. ഇദ്ദേഹമുള്ളിടത്തെല്ലാം സഹകരണവുമുണ്ട്... ജീവിതപങ്കാളി അഡ്വ. ലീലയും സഹകരണ മേഖലയിലെ പ്രവർത്തകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.

തയ്യാറാക്കിയത്: അനീഷാ എം ഹിന്ദ്‌
News Image

കേരള ബാങ്കിന്റെ മിഷൻ 100 ഡേയ്‌സ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ 100 ദിന കര്‍മ്മ പദ്ധതി "മിഷന്‍ 100 ഡേയ്‌സ്" സഹകരണ വകുപ്പ് മന്ത്രി  വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനുളള   പരിശ്രമമാണ് നടത്തിവരുന്നത്. കേരള ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ ക്യാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വായ്പ വിതരണത്തില്‍ കൂടി കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയണം. മിഷന്‍ 100 ഡേയ്‌സ് കര്‍മ്മ പദ്ധതിയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
News Image

കരുവന്നൂർ തട്ടിപ്പ് : സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നതിന്റെ രേഖകളും നൽകണമെന്ന് ഹൈ കോടതി അറിയിച്ചു.
കരുവന്നൂർ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടും വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
News Image

സഹകരണ മേഖല - ആശങ്കകൾ എങ്ങനെ തള്ളിക്കളയാനാകും..?

സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലും സാധാരണക്കാരന്റെ  അത്താണിയുമാണ് സഹകരണ മേഖല എന്നതിൽ ആർക്കും തർക്കമില്ല. ബാങ്കിംങ് സ്ഥാപനം എന്നതിലുപരി ഒരു പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി  കൂടി പ്രവർത്തിക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങൾ . എന്നാൽ വിരലിലെണ്ണാവുന്ന ചില ബാങ്കുകൾ കർത്തവ്യം മറന്ന് പ്രവർത്തിച്ചതു വഴി ഇന്ന് സഹകരണ പ്രസ്ഥാനം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിലെ നിക്ഷേപക ചികിത്സക്ക് പണമില്ലാതെ മരിച്ച സംഭവവും,വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണെന്ന്  മന്ത്രി പറഞ്ഞത്  മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതും, ഈ സാഹചര്യത്തിൽ മറ്റു ചില ബാങ്കുകളിലെ അഴിമതി കഥകൾ കൂടി പുറത്തു വന്നതും സഹകരണ മേഖലക്ക് കനത്ത ആഘാതമായി. ചില ബാങ്കുകളിൽ നടന്ന ക്രമക്കേടുകൾ മൂലം മറ്റു ബാങ്കുകളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കരുക്കൾ നീക്കുന്നവർ ഈ സാഹചര്യം മുതലെടുക്കുമെന്നതിൽ സംശമില്ല.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ പിന്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത് എത്രയും വേഗം പ്രശ്ന പരിഹാരം എന്നതു തന്നെയാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്നത് വകുപ്പ്  ഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്ന്  കഴിഞ്ഞ ദിവസം  മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിച്ച്  കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ നിയമ തടസം മൂലം ഇതും നടന്നില്ല. കൺസോഷ്യത്തിന് ഗ്യാരന്റി നൽകുന്നതിനായി റിസർവ് ബാങ്കിന്റെ തടസം മറികടക്കാൻ നിയമ ഭേദഗതി നടപ്പാക്കുമെന്നും  മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും ഇതുവരെ പ്രാവർത്തിക മായിട്ടില്ല. വായ്പാ തിരിച്ചടവില്ലാതെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത് ബാങ്കുകൾക്ക് വീണ്ടും കുരുക്കാവും. ഇത്തരം പ്രശ്നങ്ങളുടെ ഉത്ഭവത്തോടെ  ജനങ്ങൾക്കിടയിലുണ്ടാകുന്ന ആശങ്ക എങ്ങനെ തള്ളിക്കളയാനാകും.  
സംസ്ഥാന സഹകരണ നിയമത്തിലെ ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.ഇതിൻറെ കരട് മാത്രമേ ആയിട്ടുള്ളൂ. ഭേദഗതി പ്രാബല്യത്തിൽ വന്ന്  കൺസോർഷ്യം രൂപീകരിച്ച ശേഷം നിക്ഷേപകർക്ക് എന്ന് പണം ലഭിക്കും എന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കി വിശ്വാസ്യത വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്.
ക്രമക്കേടു കണ്ടെത്തിയ മറ്റു ബാങ്കുകളിലും പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്ന പരിഹാരം കണ്ടെത്തണം. അഴിമതി നടത്തുന്നവർക്കെതിരെ  കൃത്യമായി നടപടിയെടുത്ത് വിശ്വാസ്യത നിലനിർത്തണം. 
സർക്കാരിന്റെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കും..?
സഹകരണ മേഖല സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലാണ് .അത് ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു ,നാളെയും അങ്ങനെ തന്നെ ആകണം. സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖല നിലനിൽക്കേണ്ടത് നാമോരോരുത്തരുടേയും ആവശ്യമാണ്.


News Image

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയുക -KCEU

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി സഹകരണ മേഖല മൊത്തത്തിൽ  പ്രശ്നത്തിലാണെന്ന് വരുത്തി  തീർക്കാനുള്ള ആസൂത്രിതമായ  ശ്രമത്തെ തിരിച്ചറിഞ്  ശക്തമായി എതിർക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ  സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുള്ളതിൽ ചില സംഘങ്ങൾ പ്രവർത്തന ക്ഷമ മല്ലാതായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്.ഇതിൽ ചില സ്ഥാപനങ്ങളിൽ തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ട്.ഈ സ്ഥാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നതുമാണ്.അത്തരം സ്ഥാപനങ്ങൾക്ക് നേരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്.ഏന്നാൽ ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് കോർപ്പറേറ്റുകളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യങ്ങൾക്ക് വഴങ്ങി  ചില മാധ്യമങ്ങൾ സഹകരണ മേഖലയെ കരിവാരി തേക്കുകയാണ്. ദീർഘകാലത്തെ വിശ്വാസ്യയോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ഉയർന്നു നിൽക്കുന്നത്.2 ലക്ഷം കോടിയിലധികം നിക്ഷേപം സഹകരണ മേഖലയിൽ സമാഹരിക്കാനായത് മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്.  ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയും ജീവനക്കാരും ആകെ പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള ഹീനമായ ശ്രമത്തിനെതിരെ സഹകാരികളും ജീവനക്കാരും ജാഗരൂകരാകണമെന്ന് KCEU  പ്രസ്താവനയിലൂടെ  സംസ്ഥാന പ്രസിഡൻറ് പി .എം വഹീദയും,ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രനും അറിയിച്ചു .



News Image

164 സംഘങ്ങള്‍ പ്രതിസന്ധിയിലെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി വി.എന്‍ വാസവന്‍


164 സംഘങ്ങള്‍ നിക്ഷേപര്‍ക്ക് പണം മടക്കികൊടുക്കാനാകാതെ പ്രതിസന്ധിയിലെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇവ സര്‍വ്വീസ് സഹകരണ ബാങ്കുകളല്ല. വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണ്. നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയും ഇതാണെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ അപൂര്‍വ്വം ചില ബാങ്കുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലയനത്തിലേക്ക് പോകുന്ന സംഘങ്ങളില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപക ഗ്യാരന്റിയില്‍ നിന്ന് പണം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്്.  ബാക്കി തുക തിരിച്ചുനല്‍കാനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് റിസേര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. മറ്റോരു മാര്‍ഗം എന്ന നിലയ്ക്ക് കേരള ബാങ്കില്‍ നിന്നും പ്രത്യേക ഓഡിയും റിസ്‌ക് ഫണ്ടില്‍ നിന്ന് സഹായവും നല്‍കും.
കഴിഞ്ഞ ദിവസം വൃദ്ധമരണപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. മരണപ്പെട്ടയാളുടെ ചികിത്സയ്ക്കായി 4.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അവസാനം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന് പണം തിരച്ചുനല്‍കാന്‍ കഴിഞ്ഞില്ലെന്നും തീരെകൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് നിക്ഷേപകനോട് മോശമായി പെരുമാറി എന്ന ആരോപണം പരിശോധിക്കാന്‍ അഡിഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

News Image

സഹകരണ യാത്ര : കുമ്പളങ്ങി, പേരാമ്പ്ര സഹകരണ ബാങ്കുകൾ സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

പുതിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി ടീം കോ-ഓപ്പറേറ്റീവ് കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്ക്(എറണാംകുളം), പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക് (കോഴിക്കോട്) എന്നിവ സന്ദർശിച്ചു. ടീം കോ- ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കുമ്പളങ്ങി ബാങ്ക് പ്രസിഡണ്ട് ജോർജ് ബേസിൽ, ബോർഡ് അംഗം കെ സി ജോസഫ് , സെക്രട്ടറി മരിയ ലിജി, ബ്രാഞ്ച് മാനേജർ ഉഷ എന്നിവരും പേരാമ്പ്ര ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി പ്രകാശൻ,  ടീം കോ - ഓപ്പറേറ്റീവ് പ്രൊജക്ട് കോർഡിനേറ്റർ നിയ എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക്

News Image

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്: ഇരുപതാം വാർഷികാഘോഷം വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടികൾ മന്ത്രി വി .എൻ വാസവൻ  ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുടെയും  ദുരിതങ്ങളുടെയും മഹാമാരിയുടെയും കാലത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പകർന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിച്ചത് സഹകരണ പ്രസ്ഥാനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.പ്രതിസന്ധി സാഹചര്യങ്ങളിൽ 
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിനെ പോലെയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സംഘത്തിന്  സാധിക്കട്ടെ എന്നും വി .എൻ വാസവൻ പറഞ്ഞു.
 ബാങ്കിന്റെ കീഴിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സഹകാരികളായ കൺസ്യൂമർഫെഡ് ചെയർമാൻ എം .മെഹബൂബ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ, ചക്കിട്ടപ്പാറ   വനിതാ സഹകരണ സംഘം പ്രസിഡന്റ് എം .ജെ ത്രേസ്യ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.
News Image

സഹകരണ ജീവനക്കാരിക്ക് കൈത്താങ്ങുമായി KCEF നിലമ്പൂർ താലൂക്ക് കമ്മിറ്റി

ജോലിക്കിടയിൽ ദേഹമാസകാലം പൊള്ളലേറ്റ്  മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തിരുവാലി സഹകരണ ബാങ്ക് ജീവനക്കാരിയും KCEF പ്രവർത്തകയുമായ ഷീബയ്ക്ക് നിലമ്പൂർ താലൂക്ക് കമ്മിറ്റി ധനസഹായം നൽകി.
നിലമ്പൂരിലെ മെമ്പർമാരുടെ പക്കൽനിന്നും ലഭിച്ച സാമ്പത്തിക സഹായവും ജില്ലയിലെ മറ്റു താലൂക്കുകളിലെ KCEF കമ്മിറ്റികൾ ആദ്യപടിയായി നൽകിയ സഹായ ധനവും ചേർത്ത് 125000 രൂപ  ഷീബയുടെ കുടുംബത്തിന് കൈമാറി.
    തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എ. പി. അനിൽകുമാർ എം. എൽ എ യുടെ പക്കൽനിന്നും ഷീബയുടെ ഭർത്താവ് ധനസഹായം ഏറ്റുവാങ്ങി. KCEF താലൂക്ക് പ്രസിഡന്റ് അനീഷ് കാറ്റാടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

News Image

60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ മഞ്ഞപ്രയിലെ ന്യൂ ജെൻ പിള്ളേർക്ക് കൺഫ്യുഷൻ ആകും.കാരണം അവർ കാണുന്ന കാലത്തേ പൗലോസേട്ടൻ സൈക്കിളിലാണ്.അവർക്കു മുൻപുള്ള തലമുറക്കും സൈക്കിളില്ലാതെ  പൗലോസേട്ടനെ സങ്കല്പിക്കാനേ ആവില്ല.1981 മുതൽ 85 വരെയുള്ള കാലത്ത് പഞ്ചായത്ത് പ്രസിഡൻറ് ആയപ്പോഴും സൈക്കിളിൽ നിന്നിറങ്ങിയിട്ടില്ല. ആ കാലത്ത് സൈക്കിൾ സർവ്വസാധാരണമായിരുന്നു എന്നത് യാഥാർഥ്യം. കൂടെ സൈക്കിളിൽ ഉണ്ടായിരുന്നവർ ബൈക്കിലേക്കും കാറിലേക്കും മാറിയപ്പോഴും പൗലോസേട്ടൻ സൈക്കിൾ ചവിട്ട് തുടർന്നു. 1988 ലാണ്  മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത്  ഭരണ ചക്രം ചവിട്ടാൻ തുടങ്ങി യത്. ഒപ്പം സൈക്കിൾ ചവിട്ടും തുടർന്നു.  നീണ്ട 34 വർഷമായി ബാങ്കിന്റെ പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്  75 കാരനായ  പൗലോസേട്ടൻ. ബാങ്ക് പ്രസിഡൻറ് അല്ല ഇനി ഇന്ത്യൻ പ്രസിഡൻറ് ആയാലും സൈക്കിളിലേ പോകു അതാണ് പൗലോസിന്റെ സുവിശേഷം. ഇക്കാലത്തിനിടയിൽ  പ്രഷറില്ല, ഷുഗറില്ല , കൊളസ്‌ട്രോളില്ല ,മുട്ടു വേദനയില്ല എല്ലാത്തിനുമുള്ള ഒറ്റമൂലിയാണ് സൈക്കിൾ. പൗലോസേട്ടനിൽ നിന്നും പ്രോചോദനമുൾക്കൊണ്ട്‌ നാട്ടിൽ ഇരുപതോളം പേർ സൈക്കിൾ ചികിത്സ നടത്തി രോഗ ശമനം കൈവരിച്ചിട്ടുണ്ട്. സദ്യക്കു പോയാൽ ഒന്നിൽ  കൂടുതൽ സസ്യേതര വിഭവങ്ങളുണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം കഴിക്കുക ,എന്തും അളവ് കുറച്ചു കഴിക്കുക, ഒരു ഭക്ഷണത്തിനും വിലക്കേർപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് പൗലോസേട്ടന്റെ  ആരോഗ്യ നിയമങ്ങൾ. മഞ്ഞപ്രയുടെ വീഥിയിലൂടെ സൈക്കിളിൽ പോകുന്ന പൗലോസേട്ടനെ തഴുകാൻ വരുന്ന കാറ്റിനുമുണ്ട് ഒരു പൗലോസ് ടച്ച്. മഞ്ഞപ്ര  പഞ്ചായത്തിലെ 4,000 വീടുകളിലും  ബാങ്കിന്റ നേതൃത്വത്തിൽ  നട്ട   ഫല വൃക്ഷത്തൈകൾക്ക് ഇവിടുത്തെ   കാറ്റിനെ സ്വാധീനിക്കാനാവും എന്നാർക്കാണ് അറിയാത്തത്. ഈ ആശയത്തിന് വിത്ത് വിതച്ച് സൈക്കിളിൽ പായുന്ന പൗലോസേട്ടനെ തഴുകാൻ കാറ്റിന്  പ്രത്യേക ഇഷ്ടമാണ്.
 





















News Image

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും; മന്ത്രി വി.എൻ വാസവൻ

കരൂവന്നൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടു വരുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നാലര ലക്ഷം രൂപ നിക്ഷേപകർക്ക് ഇപ്പോൾ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിക്കും. കരുവന്നൂർ സഹകരണ ബാങ്കിൽ കൺസോട്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ആർ.ബി.ഐ ഈ തീരുമാനത്തിനെ എതിർത്തതായി മന്ത്രി പറഞ്ഞു.

കരുവന്നൂരിൽ നിക്ഷേപ തുക ലഭിക്കാത്തിനിടെ തുടർന്ന് ചികിത്സ നടത്താൻ സാധിക്കാതെ സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാങ്കിൽ നിന്നും പണം ലഭിക്കാത്തി​തിനെ തുടർന്നാണോ അവർ മരിച്ചതെന്നതിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടിയശേഷം തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് കണ്ണമ്പ്രയിലെ കണ്ണമ്പ്രയിലെ സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ചുള്ള ചോദ്യത്തിന് അതേകുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. 

News Image

സഹകരണ യാത്ര : സഹകരണരംഗം ന്യൂസ് കല്ലടിക്കോട് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട്: കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി 'സഹകരണരംഗം ന്യൂസ്' ബാങ്ക് സന്ദർശിച്ചു. ഡോക്യുമെന്ററി ചിത്രീകരണത്തെക്കുറിച്ച് സഹകരണ രംഗം ന്യൂസ് കോർഡിനേറ്റർ സജീഷ്, റിപ്പോർട്ടർ അനീഷ ഹിന്ദ് എന്നിവർ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവിന്റെ പബ്ലിഷിങ്ങ് സ്ഥാപനമായ നമ്മുടെ മലയാളം പുറത്തിറക്കിയ പുസ്തകങ്ങൾ സെക്രട്ടറി ബിനോയ് ജോസഫ് , ബോർഡ് അംഗം കെ.കെ ചന്ദ്രൻ എന്നിവർക്ക് കൈമാറി.

News Image

കാക്കൂർ സഹകരണ ബാങ്ക് : പച്ച വെളിച്ചെണ്ണ, പഴം-പച്ചക്കറി സംസ്കരണ യൂണിറ്റുകളുടെ നിർമ്മാണം തുടങ്ങി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പച്ച വെളിച്ചെണ്ണ യൂണിറ്റിന്റേയും പഴം - പച്ചക്കറി സംസ്കരണ യൂണിറ്റിന്റേയും നിർമ്മാണം തുടങ്ങി. ഒലിയപ്പുറം കുഴിക്കാട്ടുകുന്നിലാണ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശ്രീദേവി അന്തർജനം, ബാങ്ക് ഡയറക്ടർമാർ , സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവാണ് ഈ പദ്ധതിക്ക് വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
News Image

സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ്

സഹകരണയാത്ര

കേരളത്തിൽ ആദ്യമായി സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ് വരുന്നു. കോഴിക്കോട് ജില്ലയിലെ പന്നിയങ്കര  സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,ഇരിങ്ങല്ലൂർ പാലാഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊമ്മേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,
ഒളവണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളാണ് അഗ്രോ ഫാം ടൂറിസം പദ്ധതിക്കു വേണ്ടി കൈ കോർക്കുന്നത്.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ നിയ മേരി രാജു, പദ്ധതി ചെയർമാൻ  കെ.ഹരിദാസ്  (പന്നിയങ്കര ബാങ്ക് പ്രസിഡൻറ് ) വൈസ് ചെയർമാൻ  കോയാ മൊയ്തീൻ ( കൊമ്മേരി ബാങ്ക് പ്രസിഡൻറ് ) ജയപ്രകാശ് ( ഒളവണ്ണ ബാങ്ക് പ്രസിഡൻറ്)  സി .ഇ .ഓ മഹേഷ് ചന്ദ്ര  (പന്നിയങ്കര ബാങ്ക്  സെക്രട്ടറി)  അജയകുമാർ (കൊമ്മേരി  ബാങ്ക്, സെക്രട്ടറി)  പ്രഭിത (ഇരിങ്ങല്ലൂർ പാലാഴി ബാങ്ക് ,സെക്രട്ടറി) വൈസ് .പ്രസിഡന്റുമാർ ,ബോർഡ് മെമ്പർമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



News Image

നരിക്കുനി സഹകരണ ബാങ്ക്: മികച്ച വിജയികളെ അനുമോദിച്ചു

കോഴിക്കോട് : നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി - പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച നരിക്കുനി പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചേളന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌  കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി. മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റാർ  വിനു ഉപഹാരങ്ങൾ വിതരണം ചെയ്തു. ദുബായ് എക്സ്പോ പവലിയനുകളുടെ രേഖാ ചിത്രം പകർത്തി ശ്രദ്ധ നേടിയ കലാകാരൻ കാരുകുളങ്ങര സ്വദേശി ലതീഷ് പുതിയോട്ടിലിനെ ചടങ്ങിൽ ആദരിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ സലീം മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പക്കണ്ടി, നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ മിനി പുല്ലംകണ്ടി എന്നിവർ സംസാരിച്ചു.ഡോ: യു. കെ അബ്ദുൾ നാസർ (ലക്ചറർ ഡയറ്റ് വടകര )മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടർ ഒ. പി. എം ഇക്ബാൽ സ്വാഗതവും ബാങ്ക് സെക്രട്ടറി എം. സി ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
News Image

വില്ല്യാപ്പള്ളി പഞ്ചായത്ത് സഹകരണ ബാങ്ക്: 6-ാമത് ശാഖ ഉദ്ഘാടനം

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ 6-ാമത് ശാഖ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കീഴൽ യു.പി സ്കൂളിന് മുൻ വശത്ത് നടക്കുന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ലോക്കർ ഉദ്ഘാടനം ചെയ്യും.
News Image

സഹകരണ യാത്ര : കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്ക് സന്ദർശിച്ചു

ടീം കോ ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്കിൽ പുതിയ പ്രൊജക്റ്റുമായി  ബന്ധപ്പെട്ട് ചർച്ച നടന്നു. ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചക്ക് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി നേതൃത്വം നൽകി.  ബാങ്കിന്റെ നൂറാം  വാർഷികത്തോടനുബന്ധിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു .സെക്രട്ടറി ബിന്ദു,ജീവനക്കാരൻ എം.കെ പ്രസന്നൻ, ടീം കോ-ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ നിയ മരിയ രാജു,സജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകരണ ദാമ്പത്യം

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ കെ.കെ വില്ല  വ്യത്യസ്തമാകുന്നത് 'സഹകരണം' കൊണ്ടാണ്. മറ്റെങ്ങും സഹകരണമില്ലേ എന്നാണ് ചോദ്യമെങ്കില്‍  ജീവിതത്തിലും പ്രവര്‍ത്തിയിലും ഒരുപോലെ സഹകരണം മുറുകെ പിടിക്കുന്ന ഇവിടത്തെ ദമ്പതിമാര്‍ തന്നെ മറുപടി പറയും, സഹകരണമാണ് തങ്ങളുടെ ജീവശ്വാസമെന്ന്.
ഒളവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിണ്ട് കെ.കെ ജയപ്രകാശനും ഭാര്യ  ഇരിങ്ങല്ലൂര്‍ പാലാഴി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.പ്രഭിതയും താമസിക്കുന്നത് കെ.കെ. വില്ല എന്ന ഈ സഹകരണ വീട്ടിലാണ്. ഭരണ സമിതി അംഗങ്ങളോ, ഔദ്യോഗികമായ ചൂടേറിയ  ഭരണസമിതി ചര്‍ച്ചകളോ ഒന്നുമില്ലെങ്കിലും ഇവിടെ സഹകരണം സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

ഒമ്പത് വര്‍ഷമായി ഒളവണ്ണ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ജയപ്രകാശന്‍ അതിനു മുന്‍പ് അഞ്ച് വര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പെയിന്റിങ് ആര്‍ട്ടിസ്റ്റ് ജോലിയാണ് മുന്‍പ് ചെയ്തു കൊണ്ടിരുന്നത്. പറ്റുന്ന അവസരങ്ങളിലൊക്കെ ഇപ്പോഴും ചെയ്യാറുണ്ട്.  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 18 കോടി ഡെപ്പോസിറ്റ് ഉണ്ടായിരുന്ന ബാങ്കില്‍ ഇപ്പോ ഡെപ്പോസിറ്റ് 100 കോടി കവിഞ്ഞ സന്തോഷത്തിലാണ് ജയപ്രകാശന്‍. പ്രസിഡന്റ് എന്ന നിലയില്‍ താനും ഭരണസമിതി അംഗങ്ങളും ജീവനക്കാരോട്  ഊഷ്മളമായ ബന്ധം സ്ഥാപിച്ചതാണ് ഈ നേട്ടത്തിന്റെ  ഒന്നാമത്തെ കാരണമെന്ന് അദ്ദേഹം പറയുന്നു. പിന്നെ നാടിന്റെ സാമ്പത്തിക പുരോഗതിക്കും വഴിവെക്കുന്ന  നിരവധി വൈവിധ്യവത്കരണ പദ്ധതികളും ഇപ്പോള്‍ ബാങ്കിന്റേതായുണ്ട്.
 
പ്രഭിത 2022 ജൂണ്‍ ഒന്ന് മുതലാണ് ഇരിങ്ങല്ലൂര്‍ പാലാഴി സഹകരണ ബാങ്കിന്റെ  സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് .അതിനു മുന്‍പ് 14 വര്‍ഷം ഇതേ ബാങ്കില്‍ തന്നെ ജോലി ചെയ്തിട്ടുണ്ട്. 7 വര്‍ഷം  ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് മറ്റൊരു ബാങ്കില്‍ പ്രസിഡന്റ് ആണ് എന്നുള്ളതില്‍ തനിക്ക് വലിയ അഭിമാനമാണുള്ളതെന്ന് പ്രഭിത  പറയുന്നു. രാവിലെ പ്രസിഡന്റ് സ്‌കൂട്ടറില്‍ ഒളവണ്ണ  ബാങ്കിലേക്ക് പോകും വഴി സെക്രട്ടറിയെ  ഇരിങ്ങല്ലൂര്‍ ബാങ്കില്‍  ഇറക്കും. വൈകീട്ട്  സെക്രട്ടറിയെയും കൂട്ടിയാണ് വീട്ടിലേക്കുള്ള മടക്കം. വിവാഹ ജീവിതത്തിന്റെ 27 വര്‍ഷങ്ങള്‍ പിന്നിട്ട ഇവര്‍ക്ക്
ഭഗത് ഷാഹുല്‍, അലീഡ എന്നിവര്‍ മക്കളാണ്.
News Image

വെട്ടിക്കവല സഹകരണ ബാങ്ക്: ഭരണഘടന സംരക്ഷണ കാമ്പയിന്‍ നടത്തി

വെട്ടിക്കവല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ദി സിറ്റിസണ്‍ 2022 ഭരണഘടന സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു. ബാങ്ക് ഹാളില്‍ നടന്ന കാമ്പയിനില്‍ കില റിസോഴ്സ്‌പേഴ്‌സണ്‍ ഡി. ശാന്ത  ഭരണഘടന ക്ലാസ്‌നയിച്ചു. ഭരണഘടന ആമുഖം സഹകാരി വിഷ്ണുപ്രിയ ചൊല്ലി കൊടുത്തു. ബാങ്ക് പ്രസിഡന്റ് അനോജ് കുമാര്‍, വൈസ് പ്രസിഡന്റ്  റ്റി എസ് ജയചന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍  ബിനുമാത്യു, എം ബാലചന്ദ്രന്‍, രാജേന്ദ്രന്‍, ബാങ്ക് സെക്രട്ടറി പ്രകാശ് ലക്ഷ്മണന്‍ മറ്റ് സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Image

മാന്നാനം സഹകരണ ബാങ്ക് :കാന്‍സര്‍ വാര്‍ഡിലേയ്ക്ക് റഫ്രിജറേറ്റര്‍ നല്കി

മാന്നാനം  സർവ്വീസ് സഹകര ബാങ്കിൻ്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിലേയ്ക്ക് റഫ്രിജറേറ്റർ നല്കി. സഹകരണ സംഘം കോട്ടയം അസിസ്റ്റൻറ് രജിട്രാർ രാജീവ് എം ജോൺ  കൈമാറിയ റഫ്രിജറേറ്റർ ക്യാൻസർ വിഭാഗം മേധാവി ഡോ.പി ശിവരാമകൃഷണൻ ഏറ്റുവാങ്ങി. ക്യാൻസർ വാർഡിൽ നടന്ന ചടങ്ങിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, സെക്രട്ടറി എബി ജേക്കബ്, ഭരണ സമിതി അംഗങ്ങളായ ഷൈജു തെക്കുംചേരി,
 ജേക്കബ് തോമസ് ജീവനക്കാരയ കെ ജെ ബിജു, സോബിൻ, ബാങ്കിലെ സഹകാരി പി ജി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നുമാണ് തുക ചിലവഴിച്ചത്. പൊതുനന്മ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലും കുട്ടികളുടെ ആശൂപത്രിയിലും മാന്നാനം സർവീസ് സഹകരണ ബാങ്കിൽ നിന്നും  ഉപകരണങ്ങൾ വാങ്ങി നല്കിയിട്ടുണ്ട്.
News Image

തച്ചമ്പാറ, മഞ്ഞപ്ര, പിണറായി, അഴീക്കോട് ബാങ്കുകള്‍ ടീം കോ-ഓപ്പറേറ്റീവ് സന്ദര്‍ശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി തച്ചമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്(പാലക്കാട്), മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് (എറണാംകുളം), പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്, അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്(കണ്ണൂര്‍) എന്നിവ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.  തച്ചമ്പാറ ബാങ്ക് പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി ജയകുമാര്‍, മഞ്ഞപ്ര ബാങ്ക് പ്രസിഡന്റ് പൗലോസ്, സെക്രട്ടറി ഷൈനി, പിണറായി ബാങ്ക് പ്രസിഡന്റ് സി വി സുമജന്‍, സെക്രട്ടറി എ ശ്രീഗണന്‍, അഴീക്കോട് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ജയേഷ്, പ്രസിഡന്റ് രവീന്ദ്രന്‍, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധി നിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക്

പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്

അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്

News Image

ACSTI ല്‍ സഹകരണ കോഴ്‌സുകള്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ACSTI) പുതിയ കോഴ്‌സ് ആരംഭിക്കുന്നു.  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് ആന്റ് ബാങ്ക് മാനേജ്‌മെന്റ്(പിജിഡിസിബിഎം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കിയാണ് എസിഎസ്ടിഐ പുതിയ കോഴ്‌സ് ആരംഭിക്കുന്നത്. ഡിഗ്രി 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അവസരം. പ്രായപരിധി 40 വരെ(for working candidates)/ 30 വരെ(for open candidates). എഴുത്ത് പരീക്ഷ, ജിഡി, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.acstikerala.com ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496598031 ,9188318031 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

News Image

കേരള ബാങ്കിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ  ഭരണസമിതി അംഗങ്ങളെയും മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസായും മികച്ച ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ആയും തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ശാഖയാണ്.മിനിസ്റ്റേഴ്‌സ് ട്രോഫിയും ,ഫലകവും ,3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുമാണ്‌ നൽകുക. സംസ്ഥാനത്തെ മികച്ച ശാഖയായി  തിരഞ്ഞെടുത്തിരിക്കുന്നത്  കൊയിലാണ്ടി ( കോഴിക്കോട്) കോണിച്ചിറ ( വയനാട്) എന്നീ ശാഖകളാണ് .പുരസ്‌കാര തുകയായ 2 ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും ഇരു ശാഖകളും പങ്കു വെക്കും. 
കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾക്കും ( PACS ) അർബൻ ബാങ്കുകൾക്കും 2020-21 വർഷത്തെ  പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നൽകുന്ന KB ( Pacs) എക്സലൻസ് അവാർഡിന് കണ്ണൂർ ജില്ലയിലെ കതിരൂർ സർവീസ് സഹകരണ ബാങ്ക് ( ഒന്നാം സ്ഥാനം) കോഴിക്കോട് ജില്ലയിലെ  കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട്) തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ( മൂന്നാം സ്ഥാനം )   എന്നീ ബാങ്കുകൾ അർഹരായി . അർബൻ ബാങ്കുകൾക്കുള്ള  KB എക്സലൻസ് അവാർഡിന് ഒറ്റപ്പാലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക്( ഒന്നാം സ്ഥാനം )  സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക്  (രണ്ടാം സ്ഥാനം) ദി കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് ,കൊല്ലം ( മൂന്നാം സ്ഥാനം ) എന്നീ ബാങ്കുകളും അർഹരായി.








News Image

സഹകരണരംഗത്തെ കാർഷിക വിപ്ലവം

അനീഷാ എം ഹിന്ദ്‌

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണ രംഗം ന്യൂസ് പങ്കുവക്കുന്നു..

PART - 3

യുവകർഷകർക്ക് കരുത്തായി കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കൃഷിപാഠം

കഞ്ഞിക്കുഴിയിലെ യുവ കർഷകരുടെ കരുത്ത് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക പഠന ക്ലാസും കാർഷിക രംഗത്തെ പ്രവർത്തനങ്ങളുമാണ്. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും വിജയം നേടാനും വഴിയൊരുക്കിയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സഹകരണ ബാങ്ക് കൃഷിയെ ചേർത്തു പിടിക്കുന്നത്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ട് കാർഷിക പഠന കേന്ദ്രം വഴി ഞായറാഴ്ചകളിൽ സൗജന്യ പഠന ക്ലാസാണ് ബാങ്ക് നടത്തുന്നത്. മുതിർന്ന കർഷകരുടെ കൃഷി അനുഭവങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം നൂതന കാർഷിക ആശയങ്ങളും പിന്തുടർന്നാണ് കഞ്ഞിക്കുഴി  സഹകരണ ബാങ്കിന്റെ വളർച്ച.

കഞ്ഞിക്കുഴിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി  എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിയ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ഇവിടുത്തെ കർഷകർക്ക് സ്വന്തം ബാങ്കാണ്. കാർഷിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തമായി കൃഷി നടത്തി വരുന്ന ബാങ്ക് സഹകരണ മേഖലയിലെ കാർഷിക വിപ്ലവത്തിന്റെ മുൻനിരയിലുണ്ട്.

മൂന്ന് വർഷമായി ബാങ്ക് നേരിട്ട് കൃഷി ആരംഭിച്ചിട്ട് . പൊന്നുട്ടു ചേരിയിൽ രണ്ട് ഏക്കർ പാട്ടത്തിനെടുത്താണ് കൃഷി. നെൽ കൃഷിയും പച്ചക്കറി കൃഷിയും ബാങ്ക് സ്വന്തമായി നടത്തുന്നുണ്ട്. അരി മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് ബാങ്ക് വിപണിയിലും സ്മാർട്ടാകുന്നത്. അവിൽ, അരിപ്പൊടി, അരിവറുത്ത പൊടി എന്നിവ ബാങ്കിന്റെ തന്നെ കോപ് - മാർട്ടിലൂടെ വിൽപ്പന നടത്തുന്നുണ്ട്.

 

കോപ് - മാർട്ടിലൂടെ വിത്ത്, തൈകൾ, ജൈവവളം, കീടനാശിനി എന്നിവ മിതമായ നിരക്കിൽ വിതരണം ചെയ്തും കഞ്ഞിക്കുഴിയിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് ബാങ്ക്. ആവശ്യക്കാർ ഏറെയുള്ള കഞ്ഞിക്കുഴി  വിത്തുകളും മറ്റ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് സ്വന്തമായി നടത്തുന്ന നഴ്സറിയിലൂടെ തൈകൾ  ഉത്പാദിപ്പിച്ചും വിവിധ
കാർഷിക കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്നുമാണ് വിൽപ്പന നടത്തുന്നത്.  

സർക്കാരിന്റെയും നബാർഡ്, എൻ സി ഡി സി എന്നിവയുടെയും സഹായത്തോടെ പ്രദേശത്തുള്ള  കാർഷിക ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളും വിൽപ്പന നടത്തുന്നു. പുല്ലുവെട്ട് യന്ത്രം, ഞാർ നടീൽ യന്ത്രം, ട്രാക്ടർ , കൊയ്ത്തു യന്ത്രം തുടങ്ങി കർഷകർക്ക് ആവശ്യമുള്ളവയെല്ലാം ഒരുക്കി നൽകാൻ ബാങ്ക് മുൻപിലുണ്ട്.

ബാങ്കിന്റെ കീഴിൽ അഞ്ച് പേരടങ്ങിയ 111 ഓളം ജെ എൽ ജി ഗ്രൂപ്പുകളുണ്ട്.  5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വായ്പ നൽകി ഇവരെയും കൃഷിയിൽ സജീവമാക്കി നിർത്തുകയാണ് ബാങ്ക്.  

മത്സ്യകൃഷിയിലും ഒരു കൈ നോക്കി വിജയം കണ്ടതിന്റെ അഭിമാനത്തിലാണ് ബാങ്ക്. അഞ്ചു പേരടങ്ങിയ അഞ്ച് ഗ്രൂപ്പുകൾ ബയോഫ്ലോക് ഫിഷ് ഫാമിങ്ങിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. അഞ്ച് ലക്ഷം വരെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്.


പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ


സെക്രട്ടറി പി.ടി ശശിധരൻ


തുടക്കകാലത്ത് കാർഷിക  വായ്പയും ആവശ്യമായ വിത്തും വളവും നൽകി കർഷകർക്ക് ഒപ്പം നിന്ന ബാങ്ക് ഇടക്കാലത്ത് ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും വീണ്ടും കാർഷിക മേഖലയിൽ സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് അഡ്വ.
എം.സന്തോഷ് കുമാറും സെക്രട്ടറി പി.ടി ശശിധരനും.

News Image

സഹകരണ നിയമ ഭേദഗതി പാസാക്കി

തിരുവനതപുരം : സഹകരണ നിയമ ഭേദഗതി നിയമസഭ പാസാക്കി . പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻ  കീഴിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അപ്പെക്‌സ് സംഘത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വരുത്തുന്നത്.മേഖലാ യൂണിയനില്‍ അംഗങ്ങളായ പ്രാഥമിക സംഘം പ്രസിഡന്റ്മാര്‍ക്കാണ് വോട്ടവകാശമുള്ളത്. നേരത്തെ നിയമം ഭേദഗതി ചെയ്തപ്പോള്‍ വ്യക്തമാക്കാതിരുന്ന സാഹചര്യത്തില്‍ ആണ്  വീണ്ടും ഭേദഗതിയായി കൊണ്ടു വന്നതെന്നും മന്ത്രി പറഞ്ഞു.
 ഇതോടെ എല്ലാ പ്രാഥമിക സംഘങ്ങളിലെ പ്രതിനിധികള്‍ക്കും വോട്ടവകാശം ഉറപ്പാകും.  അംഗത്വത്തിനും ഭാരവാഹി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനും കറവ മൃഗം വേണമെന്നും 90 ദിവസം 120 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ നല്‍കണമെന്നും നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമെ ക്ഷീരമേഖലയില്‍ ഏറ്റവും അധികം പണിയെടുക്കുന്ന വനിതകളെ സഹകരണ സംഘത്തിന്റെ ഭാരവാഹിത്വത്തിലേയ്ക്ക് കൊണ്ടു വരുന്നതിനായി പ്രസിഡന്റോ വൈസ് പ്രസിഡന്റോ വനിത ആയിരിക്കണമെന്ന വ്യവസ്ഥയും, ഇതിനു പുറമെ സോഷ്യല്‍ ഓഡിറ്റും നിര്‍ബന്ധമാക്കിയാതായി വി .എൻ .വാസവൻ പറഞ്ഞു.



News Image

നാടിന് സ്‌നേഹത്തണലൊരുക്കി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

ഒരു നാടിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക വികസനത്തിന് മുന്നില്‍ നിന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ തണലൊരുക്കിയുമാണ് സഹകരണ ബാങ്കുകള്‍ വിജയവഴി താണ്ടുന്നത്. അതിനൂതന ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ സഹകരണ ബാങ്കുകളുടെ സവിശേഷതയാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി സഹകരണ വഴിയില്‍ വിപ്ലവം രചിച്ച തൃശൂര്‍ അത്താണിക്കടുത്തുുള്ള പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു..



സഹകരണ മേഖലയില്‍ ചരിത്രം രചിച്ച പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാടിന്റെ ഹൃദയം കവര്‍ന്ന് വിജയ വഴിയില്‍ മുന്നേറുകയാണ്.

നാടിനൊപ്പമുണ്ടെന്ന് പറയുക മാത്രമല്ല തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും നാട്ടുകാര്‍ക്കുമൊപ്പം നിന്ന് കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ട ബാങ്ക് ഒട്ടേറെ പേര്‍ക്ക് താങ്ങും തണലുമൊരുക്കി അതിജീവനപാതയിലും മുന്നിലാണ്.

കോവിഡില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായ പലര്‍ക്കും തങ്ങളുടെ ഉപജീവനമാര്‍ഗം വിട്ട് പല മേഖലകളിലേക്കും ചേക്കേറേണ്ടി വന്നു. ഈ ഘട്ടത്തില്‍ നിലനില്‍പ്പിനായി പൊരുതുന്നവര്‍ക്ക് വഴികാട്ടിയായി ബാങ്ക്. പല പദ്ധതികളെയും കോവിഡ് പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ത്തെണീറ്റ പാരമ്പര്യമുള്ള ബാങ്ക് ഇവിടേയും പൊരുതി മുന്നേറി.

കോവിഡ് മഹാമാരി ലോകത്തെ വേട്ടയാടുമ്പോഴും തങ്ങളുടെ പ്രദേശത്ത് ഭക്ഷ്യസുരക്ഷയും വരുമാന മാര്‍ഗവും ഉറപ്പാക്കുന്ന കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കാന്‍ ബാങ്കിനായി. ഇങ്ങനെ തുടങ്ങിവച്ച ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം മുന്‍പുണ്ടായിരുന്നവ തിരിച്ചു പിടിക്കാനും ഇന്ന് ബാങ്കിന് സാധിച്ചിട്ടുണ്ട്.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവ ജന പങ്കാളിത്തത്തോടെ നടത്തി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ അനുവദിച്ച്  കര്‍ഷകര്‍ക്കൊപ്പം നിന്നു. കേരള ബാങ്കിന്റെ SLF വായ്പ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തി.

    

കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ സ്ത്രീകളുടെ തയ്യല്‍ യൂണിറ്റായ ഗ്രീന്‍ ലൂംസ് സ്റ്റിച്ചിങ്ങ് യൂണിറ്റ് ആരംഭിച്ച് 5 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും ബാങ്കിന് കഴിഞ്ഞു. മാസ്‌ക്, തുണിസഞ്ചി എന്നിവ തയ്ക്കുന്നതിന് 4 തയ്യല്‍ മെഷീനുകള്‍ വാങ്ങി നല്‍കി. ഈ യൂണിറ്റ് ഇപ്പോഴും ബാങ്ക് കെട്ടിടത്തില്‍ പ്രവത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നടത്താന്‍ കഴിയാതെ വരികയും ഇന്ന് പൂര്‍വ്വാധികം ഉത്സാഹത്തോടെ ബാങ്ക് തിരിച്ചു പിടിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് ഞാറ്റുവേല ചന്തയും റൂറല്‍ ഹട്ടും.
സഹകരണ മേഖലയില്‍ തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ഉത്സവമായി മാറിയിരിക്കുകയാണ്.
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന ഒരുമയുടെ ആഘോഷമാണ്   ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും
കോവിഡ് കാലത്ത് നിന്നു പോയ ഞാറ്റുവേല ചന്ത വീണ്ടും ഉണര്‍ന്നപ്പോള്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിനായി നടത്തിവരുന്ന ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും ബാങ്കിന് പുനരാരംഭിക്കാന്‍ കഴിഞ്ഞു.

 

പച്ചക്കറി കൃഷിയും നെല്‍കൃഷിയുമൊക്കെ വീണ്ടും ഊര്‍ജിതമായി. പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കള്‍ ബാങ്കിന്റേതായി ഇന്നും പ്രവര്‍ത്തിക്കുന്നു. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു. നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജനസേവന രംഗത്തെ എണ്ണമറ്റ  പദ്ധതികളിലൂടെ സഹകരണ മേഖലയില്‍ വിസ്മയമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്ക്  പുതിയ പദ്ധതിയായ 'നാളികേര സംസ്‌കരണ കേന്ദ്രം' യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്വപ്ന പദ്ധതി കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

ഇന്ന് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന, സാങ്കേതിക മുന്നേറ്റം കൊണ്ടും നൂതന ആശയങ്ങള്‍ കൊണ്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സഹകരണ മേഖലയില്‍ തരംഗമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ പ്രയാണം തുടങ്ങിയിട്ട് 9 ദശകങ്ങള്‍ പിന്നിട്ടു. ബാങ്ക് ഇതുവരെ നടപ്പാക്കിയ ഓരോ പ്രവര്‍ത്തങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.

പെരിങ്ങണ്ടൂരില്‍ ഹെഡ് ഓഫീസും, പഴയ ഓഫീസ് കോംപ്ലക്‌സും, മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിംഗ് ഗ്രൗണ്ടും ഒരുമിച്ച് 15000 സ്‌ക്വയര്‍ ഫീറ്റിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും ശീതീകരിച്ച ഹെഡ് ഓഫീസില്‍ കോര്‍ ബാങ്കിങ്, വൈ ഫൈ തുടങ്ങി നൂതന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .  'എ. ടി.എം കൗണ്ടര്‍ സേവനവും ലഭ്യമാണ്.

1932ല്‍ പെരിങ്ങണ്ടൂര്‍ വില്ലേജിലെ അമ്പലപ്പുറത്ത് പരസ്പര സഹായ സംഘമായാണ് തുടക്കം. ആദ്യ പ്രസിഡണ്ട് മനക്കുളം കുഞ്ഞന്‍ രാജയില്‍ നിന്ന് 100 രൂപ കന്നിമൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ ഇപ്പോഴത്തെ ഡെപ്പോസിറ്റ് 200 കോടിക്ക് മുകളിലാണ്.

1954 ല്‍ കാര്‍ഷിക ബാങ്കായും 1967-ല്‍ സഹകരണ ബാങ്കായും പെരിങ്ങണ്ടൂരിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.  എ.പി കൃഷ്ണനുണ്ണി മേനോന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കശുവണ്ടി സംഭരണവും റേഷന്‍ കടയും ആരംഭിച്ചാണ് മാറ്റങ്ങള്‍ക്ക് തറക്കല്ലിട്ടത്. എം. ആര്‍ അനൂപ് കിഷോര്‍ പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാക്കി.

 കമ്പ്യൂട്ടര്‍വത്കരണം യാഥാര്‍ത്ഥ്യമാക്കിയതോടെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ സമഗ്രമാറ്റം കൊണ്ടുവരാനായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലാരംഭിച്ച നീതി മെഡിക്കല്‍സ് വൈവിധ്യ വത്കരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി. മെഡിക്കല്‍ കോളേജിനകത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിലൂടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കിയും ബാങ്ക് മാതൃകയാവുകയാണ്.

കുടുംബശ്രീ എന്ന ആശയം രൂപപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. എസ്.എച്ച്.ജി, ജെ.എല്‍.ജി കളിലൂടെ 70 ശതമാനം വനിതകളെ മുഖ്യധാരയിലേക്കെത്തിച്ചു. എസ്. എച്ച്.ജി ക്കായി ബാങ്കില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് കേരളത്തില്‍ ആദ്യമായി കയറ്റിറക്ക് തൊഴിലാളികള്‍ക്ക് എസ് എച്ച് ജി രൂപീകരിച്ചത് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കാണ്.

ഓരോ ചുവടുവെപ്പിലും ഒപ്പം നിന്ന നാടിന് ബാങ്ക് നല്‍കിയ സമ്മാനമാണ് 'ഗ്രീന്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ്'  ബ്രാന്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും  ചെറുകിട, കുടില്‍ വ്യവസായ യൂണിറ്റ് ഉത്പന്നങ്ങള്‍ക്ക് പുറമെ എല്ലാ വിധ ഉത്പന്നങ്ങളും ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും നടീല്‍ വസ്തുക്കളുമെല്ലാം ഗ്രീന്‍ മൈത്രിയിലൂടെ വിപണിയിലെത്തുന്നു. ഗ്രീന്‍ മൈത്രി -ഫിഷ് മാര്‍ട്ട്, മീറ്റ് മാര്‍ട്ട്, കോപ് മാര്‍ട്ട് എന്നിവയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


 കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം .
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്ക്കായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേതിലും ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് 'മില്‍ക് സിറ്റി' എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി.

  

പാര്‍ളിക്കാടും മെഡിക്കല്‍ കോളേജിനു സമീപവും ആരംഭിച്ച ബ്രാഞ്ചുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, വളം ഡെപ്പോ, 400 പേര്‍ക്ക് ഇരിക്കാവുന്ന ഇ.എം.എസ് ഹാള്‍, 75 പേര്‍ക്ക് ഇരിക്കുന്ന കെ. കെ. കൃഷ്ണന്‍ കുട്ടി സെമിനാര്‍ ഹാള്‍ എന്നിവയും ബാങ്കിന്റെ വികസന വികസന രേഖയിലെ കണ്ണികളാണ്

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് സമ്പാദ്യം വാത്സല്യം കിഡ്‌സ് ഡെപ്പോസിറ്റ് ,
ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ ശാസ്ത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചു കൊടുക്കുകയും, വെക്കേഷന്‍ ക്യാമ്പ്, തൊഴിലവസര ശില്പശാല, അക്കാദമിക് അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിലും ബാങ്ക് കയ്യൊപ്പ് ചാര്‍ത്തുന്നു.
ഇതിനു പുറമെ സ്‌കൂളുകളില്‍ മാതൃകാ പച്ചക്കറി കൃഷി  പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
70 കഴിഞ്ഞ മെമ്പര്‍മാര്‍ക്ക് സുഖായുസ് പെന്‍ഷന്‍, കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് , തണല്‍ പദ്ധതി, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ നല്‍കുന്നു.

മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും ടൂ വീലര്‍ ലഭ്യമാക്കിയ ബാങ്ക് ലോയല്‍റ്റി കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, രുപെ കാര്‍ഡ് എന്നിവയിലൂടെ മെമ്പര്‍ മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കി.


പ്രസിഡന്റ് എം ആര്‍ ഷാജന്‍


സെക്രട്ടറി ടി ആര്‍ രാജന്‍


ഇങ്ങനെ നാനാ മേഖലകളിലുമുള്ള സുതാര്യവും  ആത്മാര്‍ത്ഥവുമായ  ഇടപെടലുകള്‍ കൊണ്ട് നാടിന്റെ സംരക്ഷണ കവചമായി മാറി ബാങ്ക്. ഇന്ന് 'ഞങ്ങളുടെ സ്വന്തം ബാങ്ക് ' എന്ന് നാടും നാട്ടുകാരും ആത്മധൈര്യത്തോടെ  പറയുന്നതാണ്  പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിന്റെ വിജയം.


News Image

സഹകരണ ബാങ്കുകളിലെ നിക്ഷേപ സുരക്ഷ ഉറപ്പു വരുത്താൻ പദ്ധതി : വി. എൻ വാസവൻ

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിക്ഷേപ ഗ്യാരന്റി സ്‌കീമിനു കീഴില്‍ പദ്ധതി തയ്യാറാക്കുന്നതായി സഹകരണം, രജിസ്ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍. വാസവന്‍. നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചില സ്ഥലങ്ങളിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന വാദം ശരിയല്ല. നിക്ഷേപ സമാഹരണ യജ്ഞം നടന്നപ്പോള്‍ 6000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 9967.43 കോടി നിക്ഷേപമായി ലഭിച്ചു. ഇത് വിശ്വാസ്യത തെളിയിക്കുന്നു. 
ബൈലോ ഭേദഗതി, ബൈലോ രജിസ്ട്രേഷന്‍ തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 90 ദിവസത്തിനകം ഇതിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ് എന്നിവ കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്ന വിഷയം ധനവകുപ്പുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. കേന്ദ്ര ബാങ്കിംഗ് നിയമത്തിലെ ഭേദഗതി സംസ്ഥാന സഹകരണ മേഖലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. ഇതിനു പുറമെ നിയമപരമായി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 
ആശുപത്രി സഹകരണ സംഘങ്ങളുടെ നവീകരണത്തിന് പദ്ധതി പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. സഹകരണ യൂണിയന്‍, കേപ്പ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന വിദ്യാഭ്യാസ സഹകരണ സ്ഥാപനങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരം ഉറപ്പുവരുത്തും. ഉല്‍പാദന മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിന് പാപ്കോസ്, കാപ്കോസ് എന്നീ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്. .കൃഷി രംഗത്തെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഓണ്‍ലൈന്‍ ട്രേഡിംഗ്, ബ്രാന്‍ഡിംഗ് എന്നിവ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കും. 
സഹകരണ സ്ഥാപനങ്ങളിലെ അധികമുള്ള ഫണ്ട് ഉപയോഗിച്ച് സംസ്ഥാന വികസനത്തിന് ഉപയോഗിക്കുന്നതിന് വഴിയൊരുക്കുന്ന പദ്ധതി യ്യാറാക്കുന്നതാണ്. സഹകരണ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിക്കുന്ന സേവനചട്ടം ഈ വര്‍ഷം നടപ്പില്‍ വരുത്തുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.
News Image

പാക്സ്കൾക്ക് ഗുണകരമായ പദ്ധതികൾക്ക് മുൻഗണന : എം .കെ കണ്ണൻ


'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന പേരിൽ കേരളാ ബാങ്ക് കടന്നുവന്നത് ഒരുപാട് പ്രതീക്ഷയോടും, അതോടൊപ്പം ആശങ്കയോടും കൂടിയായിരുന്നു. പ്രവർത്തനത്തിന്റെ  രണ്ട് വർഷങ്ങൾ പിന്നിട്ട  വേളയിൽ 
കേരളാ ബാങ്കിന്റെ വൈസ് പ്രസിഡന്റും മുതിർന്ന സഹകാരിയുമായ എം. കെ. കണ്ണൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

കേരള ബാങ്ക് ആരംഭിക്കുന്ന സമയത്ത്‌ തന്നെ പറഞ്ഞിട്ടുണ്ട് ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് അത് എത്രത്തോളം യാഥാർഥ്യമായിട്ടുണ്ട്..?

ഗ്രാമീണ മേഖലയുടെ  നിലനില്പിന്റെ അടിസ്ഥാനം തന്നെ കൃഷിയാണ് .അത് മനസ്സിലാക്കിക്കൊണ്ട് വലിയ രീതിയിൽ കേരള ബാങ്ക് ഗ്രാമീണ മേഖലയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി കൂടുതൽ മൂല്യം നേടിക്കൊടുക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. വൈവിധ്യവതരണത്തിന്റെ ഭാഗമായി നബാർഡിന്റെ എസ് ആർ എഫ് പദ്ധതി ഇവിടെ കേരള ബാങ്ക് മുഖേന നടപ്പിലാക്കി വരികയാണ്. സഹകരണ ബാങ്കുകൾക്ക് ഇത്തരം  പദ്ധതികർക്കായി 4% പലിശയിൽ നബാർഡ് ലോൺ കൊടുക്കും. കൂടാതെ AIF പദ്ധതിയിലൂടെ  3% പലിശയിളവ് കിട്ടുന്നുണ്ട്. 2520 കോടി രൂപയാണ് AlF ൽ കേരളത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 47 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഒരുപാട് പ്രൊജക്ട് പ്രൊപ്പോസലുകൾ വന്നിട്ടുമുണ്ട്.
വെങ്ങിങ്ങിണിശ്ശേരി കോപ് മാര്‍ട്ട്, ആമ്പല്ലൂര്‍ മഞ്ഞള്‍, വെള്ളിക്കുളങ്ങര കദളി കേക്ക്, വാരപ്പെട്ടി കപ്പ എന്നിങ്ങനെ സഹകരണ വലിയ വിജയം നേടിയ പദ്ധതികൾ കാണാം.
 200 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫാര്‍മേഴ്്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് 40 ലക്ഷം രൂപ തിരിച്ചടയ്ക്കാത്ത വായ്പ,
കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയിലൂടെ 5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി ഗ്രാമീണ വികസനം ലക്ഷ്യം വെച്ച്  നടത്തുന്ന മറ്റ് പദ്ധതികളുമുണ്ട്.

  PACS കളുടെ കോടിക്കണക്കിനു രൂപ ഷെയർ ഇനത്തിൽ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു ഗുണകരമായി കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഒന്നും ഇല്ല എന്ന് പരാതി ഉണ്ടല്ലോ ...?

 കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന ആളുകൾ എല്ലാം തന്നെ സഹകാരികൾ ആണ്.അത് കൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ട്. പിന്നെ ഷെയർ അങ്ങനെ തന്നെ തിരിച്ചു കൊടുക്കാനാവില്ലല്ലോ ,ഷെയർ കൊടുത്താൽ പിന്നെ ബാങ്ക് ഇല്ലല്ലോ . പാക്സ്കൾക്ക് ഗുണകരമായ പദ്ധതികളുടെ ആസൂത്രണം നടക്കുന്നുണ്ട്, പാക്‌സുകളുടെ കാര്യത്തിൽ കേരളാ ബാങ്കിന് മുൻഗണനയുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേ സമയം വ്യക്തികളുടെ ഷെയര്റുകൾ  മടക്കികൊടുത്തു കഴിഞ്ഞു . പാക്‌സ്കൾക്ക്   ഡിവിഡൻറ് കൊടുക്കാനായിട്ടില്ല .ഡിവിഡന്റ് അടുത്ത വര്ഷം തന്നെ  കൊടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ് കേരള ബാങ്ക്.


കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ സഹകരണ ബാങ്കുകളുടെ പ്രസക്തി ..?

കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ എന്ന് പറയാം.  സഹകരണ ബാങ്കുകള്‍ ഇവിടെ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍  ലോണും മറ്റ് കാര്യങ്ങളിലൂടെയുമായി  ഇവിടെത്തന്നെ പ്രയോജനപ്പെടുത്തുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇവിടെനിന്ന് നിക്ഷേപം സ്വീകരിച്ച് പുറത്ത്  കൊടുക്കുന്നു. ഉദാഹരണത്തിന് ഒരു സാധാരണക്കാരന് 20,000 രൂപ ആവശ്യം വന്നാല്‍ മറ്റ് ബാങ്കുകളില്‍ പോയാല്‍ നൂറ് കടമ്പകളും  ബുദ്ധിമുട്ടുകളുമാണ് . എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇത്  നിഷ്പ്രയാസം ലഭിക്കുന്നു. കേരളത്തില്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്ത സംസ്‌കാരമില്ല. കുടുംബശ്രീ ഒക്കെ എത്ര കോടിയാണ് എടുത്തിട്ടുള്ളത്. കൃത്യമായി    തിരിച്ചടയ്ക്കുന്നുമുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകൾ.

 റിസർവ് ബാങ്കിന്  കീഴില്‍ വരുമ്പോള്‍ സഹകരണ ബാങ്കുകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നല്ലോ...?


ആര്‍ ബി ഐയുടെ കണ്‍സപ്റ്റില്‍ വരുന്ന ബാങ്കല്ല സർവീസ്  സഹകരണ ബാങ്കുകള്‍. "സർവീസ്" എന്ന വാക്ക് തന്നെ ശ്രദ്ധിക്കൂ  ഇവിടെ ചെയ്യുന്നത് സേവനമാണ്. നീതി സ്റ്റോര്‍, വളം ഡെപ്പോ, സൂപ്പര്‍മാര്‍ക്കറ്റ്,മെഡിക്കൽ സ്റ്റോർ ,ലാബ്  തുടങ്ങിയ നിരവധി വൈവിധ്യവത്കരണ  പദ്ധതികൾ ഇവിടെ നടന്നു വരുന്നുണ്ട്. എങ്കിലും നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങള്‍ വരുന്നുണ്ട് . അത്   നിലവിൽ എല്ലാത്തരത്തിലുള്ള  ബാങ്കുകളെയും ബാധിക്കുന്നുണ്ടല്ലോ.

 കരുവന്നൂര്‍ പോലെയുള്ള സംഭവങ്ങൾ  ആവര്‍ത്തിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായം ...?

ഒറ്റപ്പെട്ട സംഭവമാണത് .  ഒന്നോ രണ്ടോ സ്ഥലത്ത്
ഉണ്ടായ വിഷയത്തെ ഉയർത്തിപ്പിടിച്ച് സഹകരണ മേഖല തന്നെ ശരിയല്ല എന്ന് പറയുന്ന പ്രവണത ശരിയല്ല .പൊതു പ്രവർത്തകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .  ഉദ്യോഗസ്ഥര്‍ അറിയാതെ പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം ഒന്നും ചെയ്യാനാകില്ല
ഒരു സഹകരണ സംഘം തകര്‍ന്നാല്‍ നാടിനെ മൊത്തത്തില്‍ ബാധിക്കും എന്നുള്ള കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. ഇനി ഇത്തരം സംഭവങ്ങൾക്ക്  തടയിടാനുള്ള നിയമ ഭേദഗതി വരുന്നതോടെ  പരിഹാരം ഉണ്ടാകും.

 മലപ്പുറം ജില്ലാ ബാങ്ക്  കേരള ബാങ്കിൽ ലയിക്കുന്നതിന്റെ പുരോഗതി...?

അത് ഉടനെ ഉണ്ടാകും. അല്ലാതെ അവര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല. കേരള ബാങ്ക് വഴി കിട്ടുന്ന ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ  ഇപ്പോള്‍ അവർക്ക്കിട്ടുന്നില്ല. ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണ് ഉള്ളത്. കോടതി വിധിയും  നമുക്ക് അനുകൂലമാണ്. രാഷ്ട്രീയമായ ചില കുരുക്കുകളാണ് ഇത് ദീർഘിപ്പിക്കുന്നത് . താമസിയാതെ അത് യാഥാർഥ്യമാകും.

 ഭാവി ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ..?

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടുക, ചെറുകിട,വ്യവസായ  സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള  സാമ്പത്തിക പിന്തുണ നൽകുക എന്നതൊക്കെയാണ് പ്രധാനം. മലപ്പുറം ജില്ലയുടെ കൂടി പൂർണ്ണമായ സഹകരണം ഉണ്ടാവുക,അതോടൊപ്പം  
എന്‍ ആര്‍ ഐ നിക്ഷേപം കൂടി വന്നാല്‍  എല്ലാ അർത്ഥത്തിലും കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാകും.


 തയ്യാറാക്കിയത് :സജീഷ് കെ .എസ്, അനീഷ .എം.ഹിന്ദ്











News Image

കടുത്തുരുത്തി സഹകരണ ബാങ്ക് : 10-ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ സഹകരണ വകുപ്പുമന്ത്രി  വി.എൻ. വാസവൻ നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ കൗണ്ടർ ഉദ്ഘാടനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി വെരി: റവ:ഫാദർ അബ്രാഹാം പറമ്പേട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു.  ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ നൽകി. സ്വർണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് നടത്തി. ലോക്കർ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ നിർവ്വഹിച്ചു.  SPCS ന്റെ പുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ എ എസ് സിമി തുടങ്ങിയവർ പങ്കെടുത്തു.
News Image

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗമായി കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചു വരുന്ന സഹകരണ സംഘം ജീവനക്കാരുടയും കമ്മീഷൻ ഏജന്റുമാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021- 22 വർഷത്തിൽ വിവിധ കോഴ്സുകളിൽ ഉയർന്ന മാർക്ക് / ഗ്രേഡ് നേടിയവരും സംസ്ഥാന സ്കൂൾ കലോത്സവം, സ്പോർട്സ് / ഗെയിംസ് മത്സരങ്ങളിൽ വിജയികളായവരും ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി - ട്രഷറർ , കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പി.ബി നമ്പർ - 427, ഏഴാം നില, ജവഹർ സഹകരണ ഭവൻ, DPI ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014, ഫോൺ -0471 2333300 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ മാതൃക, മറ്റ് വിവരങ്ങൾ എന്നിവ www.kscewb.kerala.gov.in ലും 999 55 06 280 എന്ന നമ്പറിലും ലഭിക്കും.
News Image

വില്ല്യാപ്പള്ളി സഹകരണ ബാങ്ക്: വിദ്യാർത്ഥികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  റാങ്ക് ജേതാക്കളും  ,എസ് .എസ് .എൽ .സി ,പ്ലസ് ടു  ഉന്നത വിജയികളുമായ ബാങ്ക് ഇടപാടുകാരുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. ബാങ്ക് പ്രസിഡൻറ് കെ .എം ബാബു അധ്യക്ഷത വഹിക്കുന്ന പരിപാടി കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും.ജൂലൈ 16 ന് 3 മണിക്ക്  എം .ജെ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുക.
ബാങ്കിന്റെ ആറാമത് ശാഖയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 5 ന് (കീഴൽ യു.പി സ്കൂളിന് മുൻവശം) വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നതാണ്.
News Image

ACSTI ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നു

ACSTI (അഗ്രികൾച്ചർ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട്)  ഈ വർഷം Post Graduate Diploma in Cooperative and Bank Management ( PGDCBM) എന്ന കോഴ്സ് ആരംഭിക്കുകയാണ്. ഒരു വർഷക്കാലത്തെ ബിരുദാനന്തര ബിരുദ കോഴ്സ് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത് . അപേക്ഷ  ഫോറവും പ്രോസ്പെക്ടസും ജൂലൈ 18 മുതൽ വിതരണം ആരംഭിക്കും.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും  സഹകരണ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായ  ഈ കോഴ്സിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾക്ക് 9496598031 ,9188318031 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

News Image

'ശുചിത്വം സഹകരണം ' പദ്ധതിയുമായി സഹകരണ വകുപ്പ്

ശുചിത്വം ഒരു ശീലമാക്കി ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന 'ശുചിത്വം സഹകരണം ' പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. 'ഇ- നാട്' യുവജന സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായും നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ മുക്തമായ പരിസരങ്ങളില്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് 'ശുചിത്വം സഹകരണം ' പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

News Image

സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല

സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു.സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണിത് .2012 ബോർഡ് ആരംഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ച് ലക്ഷമാക്കിയത്. പണം നിക്ഷേപിച്ച സഹകരണ ബാങ്ക് ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ പണം തിരികെ കിട്ടൂ .നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്ന ബാങ്ക് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗമാണോ എന്നറിയുവാനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൻറെ വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.2020 -21 വർഷത്തെ വിഹിതം അടച്ചവ ആണ് നിലവിലെ പട്ടികയിലുള്ളത്.2021-21  വർഷത്തെ  പട്ടികയിലുള്ളത് ഉടൻ പ്രസിദ്ധീകരിക്കും.
News Image

സഹകരണ സർവ്വകലാശാല വരുന്നു

രാജ്യത്തെ സഹകരണ മേഖലക്ക് കരുത്ത് പകരുന്നതിനായി ഒരു "സഹകരണ സർവ്വകലാശാല" സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന്  കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി  അമിത് ഷാ പറഞ്ഞു . ഇത് രൂപീകരിക്കാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
News Image

പ്രസിഡന്റ് ഓട്ടത്തിലാണ്

സ്ഥലം : എറണാകുളം ജില്ലയിലെ കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
സമയം : ഉച്ചക്ക് രണ്ടു മണി
ലേഖകൻ ബാങ്കിൽ  ഒരാളെയും പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ സമയം  ബാങ്കിന് മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ സ്പീഡിൽ വന്നു ബ്രേക്കിട്ട് നിറുത്തി. ഓട്ടോ ഡ്രൈവർ കാക്കി ഷർട്ട് മാറ്റി വണ്ടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഷർട്ടിട്ട് ബാങ്കിനകത്തേക്ക് കയറി  ധൃതിയിൽ നടന്നു വന്ന അദ്ദേഹം എന്നെ കൈവീശി കാണിച്ചു അടുത്തേക്ക് വിളിച്ചു.ഞാൻ ഒപ്പം നടന്നു. ചില്ലു വാതിൽ തള്ളി തുറന്ന് 
 ഒഴിഞ്ഞു കിടന്ന കസേരയിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. ഇദ്ദേഹമാണ് കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡൻറ് കെ .കെ സതീശൻ.
അല്പം മുൻപ് കണ്ട ഓട്ടോറിക്ഷയും  ഡ്രൈവറുടെ കാക്കി വേഷവും  പ്രസിഡന്റിന്റെ ഉപജീവനോപാധിയാണ്. സാധാരണ ഗതിയിൽ പൊതു രംഗത്ത് നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ മറ്റു ജോലികൾ ചെയ്യുന്നത് താരതമ്യേനെ കുറഞ്ഞ നമ്മുടെ നാട്ടിൽ സതീശൻ വ്യത്യസ്തനാവുകയാണ്. നാട്ടുകാർക്ക് പ്രസിഡണ്ടിനെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല പ്രസിഡണ്ടിനെ ഓട്ടോയുമായി നാട്ടിലെ മുക്കിലും മൂലയിലും കാണാം.
2018 മുതൽ ബോർഡ് മെമ്പറായ ഇദ്ദേഹം പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിട്ട് നാല് മാസമേ ആയിട്ടുള്ളു. പക്ഷെ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 21 വർഷമായി.
2005 ൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്ന സമയത്തും ഓട്ടോ ഓടിക്കുമായിരുന്നു. രാവിലെ ബാങ്കിലേക്ക് പോകാനുള്ളത് കൊണ്ട് ആ സമയത്ത് ഓട്ടം പോകാറില്ല ബാങ്കിലെ പരിപാടികൾ കഴിഞ്ഞതിന് ശേഷം രണ്ട് കിലോമീറ്റർ അടുത്തുള്ള ചെമ്മായം ജംഗ്‌ഷനിലെത്തും ഇവിടെയാണ് സ്ഥിരമായി ഓട്ടോ ഇടുന്ന സ്ഥലം.സഹപ്രവർത്തകരുമായി അല്പസമയം കുശല പ്രശ്നങ്ങൾ. പിന്നെ ഓർഡർ അനുസരിച്ച് യാത്രക്കാരെയും കയറ്റി ഓട്ടം തുടങ്ങും
ഈ സവാരികൾക്കിടയിലാണ്  ബാങ്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പോകേണ്ട സ്ഥലങ്ങളിലേക്കൊക്കെ പോകുന്നത്.അതോടൊപ്പം വണ്ടിയിൽ കയറുന്നവരും,വഴിയിൽ കണ്ടുമുട്ടുന്നവരുമായ ആളുകളിൽ ചിലരുടെ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കൊടുക്കലും മറ്റും നടക്കും.പ്രസിഡൻറ് സ്ഥാനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ എന്ന തൊഴിലും ഒരുമിച്ചു കൊണ്ട് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സഹകരണരംഗം ന്യൂസിനോടുള്ള സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റ് എന്നത് ഒരു ചുമതലയാണ്,സ്ഥാനം അല്ല ,സ്ഥാനം എന്നുള്ളത് ഓരോരുത്തരുടെയും മനസ്സിൽ ആണ്.പിന്നെ ഇതൊരു വൺമാൻ ഷോ അല്ല "ക്‌ളാസ്സ് വൺ സ്പെഷ്യൽ ഗ്രേഡ്" ബാങ്കായ കൈതാരം സർവീസ് സഹകരണ ബാങ്കിനെ മുന്നോട്ടു നയിക്കുന്നത് അനുഭവ സമ്പത്തുള്ള ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ചുള്ള ഒരു ടീം ആണ്.ഇന്ന് പ്രസിഡന്റിന്റെ ചുമതല ഞാൻ വഹിക്കുന്നു. എനിക്ക് മുൻപേ ഇവിടെ പ്രവർത്തിച്ച നിരവധി  പേരുടെ വിയർപ്പാണ് ഈ ബാങ്കിന്റെ വളർച്ചയുടെ  ഇന്ധനം.  
പിന്നെ ഓട്ടോറിക്ഷ ഡ്രൈവർ എന്നുള്ളത് ഒരു ജോലിയാണ്. ബാങ്ക് പ്രസിഡന്റിന് ഓട്ടോ ഓടിക്കാൻ പാടില്ല എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല.  എപ്പോഴും ജനങ്ങളുമായി ഇടപെടാൻ ഇതൊരു വഴിയാണ് ,ഇനി ഇതിന്റെ ദോഷം പറയാം മുൻപ് സ്ഥിരമായി ഓട്ടം വിളിച്ചിരുന്ന ചിലർ  " പ്രസിഡന്റ് എപ്പോഴും തിരക്കിലല്ലേ" എന്ന് കരുതി തീരെ ഓട്ടത്തിന് വിളിക്കാറില്ല എന്നുള്ളതാണ്. ഒരു പൊതു പ്രവർത്തകൻ എപ്പോഴും സജ്ജമായിരിക്കണം എന്നത് പോലെ തന്നെ ഓട്ടോ ഡ്രൈവറും സജ്‌ജമായിരിക്കേണ്ടതുണ്ട്. അസമയത്തൊക്കെ വരുന്ന ആശുപത്രി ആവശ്യങ്ങൾക്ക് സാധാരണക്കാർ പെട്ടെന്ന് ആശ്രയിക്കുന്നത് ഓട്ടോറിക്ഷ തന്നെയാണ്.
ഈ സംഭാഷണത്തിനിടയിൽ പ്രസിഡന്റിന് തുടരെ ഫോൺ കോളുകൾ വരുന്നുണ്ട്.കൂടുതലും ബാങ്ക് സംബന്ധമായതാണ്  ഇടക്ക് ഓട്ടോയുടെ ആവശ്യക്കാരും വിളിയ്ക്കുന്നുണ്ട്.
 പ്രസിഡൻറ് എന്ന നിലയിൽ ബാങ്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ കെ .കെ സതീശൻ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു .   
നിർധനരായ ആളുകൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു പദ്ധതി ബാങ്കിന്റെ നേതൃത്വത്തിൽ ആലോചനയിലാണ്.അതോടൊപ്പം  ജാതി ,മത ,രാഷ്ട്രീയ വ്യത്യാസമില്ലാതെ  ഏറ്റവും അർഹതയുള്ള ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ ഒരു വീട് നിർമ്മിച്ചു നൽകുക എന്നുള്ളതും ലക്ഷ്യമാണ് .അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.  
ഹൃസ്വമായ ഞങ്ങളുടെ കൂടിക്കാഴ്ച്ച അവസാനിച്ചു.പ്രസിഡന്റിനൊപ്പം ഞാൻ ബാങ്കിന് പുറത്തിറങ്ങി .
കൈ തന്ന് പിരിഞ്ഞ പ്രസിഡൻറ് ഓട്ടോറിക്ഷയിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി  KL -42 ,1219 നമ്പറുള്ള ഓട്ടോ ബാങ്കിന് മുന്നിലിട്ട് തിരിച്ച് എതിർദിശയിലേക്ക് പോയി .
 ഇതൊരു സന്ദേശമാണ്. 
 തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന സന്ദേശം.പൊതു പ്രവർത്തനത്തോടൊപ്പം തൊഴിലും എന്ന സന്ദേശം, ജനപ്രതിനിധി ജനങ്ങളിൽ നിന്നും വേറിട്ട ആളല്ല എന്ന വലിയ സന്ദേശം.
 

  











News Image

സഹകരണ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സഹകരണ മേഖലയുമായി  ബന്ധപ്പെട്ട എല്ലാ പ്രയോക്താക്കളിൽ നിന്നും വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.  കൺവീനർ അസിസ്റ്റന്റ് രജിസ്ട്രാർ (ഇ.എം), സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ജവഹർ സഹകരണ ഭവൻ, ജഗതി, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ kcesrcr923@gmail.com എന്ന മെയിലിലോ  ആഗസ്റ്റ് 30 ന് മുമ്പ്  അയച്ചു നൽകേണ്ടതാണ്.
News Image

മാതൃകാ ബൈലോ ; ജൂലൈ 15 വരെ നിർദ്ദേശങ്ങൾ നൽകാം

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങളെ  ( pacs )  കൂടുതൽ വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി  തയ്യറാക്കിയ കരടു ബൈലോയെ കുറിച്ചുള്ള അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും ജൂലൈ 15  വരെ അറിയിക്കാവുന്നതാണ്.   പ്രാഥമീക സംഘങ്ങളുടെ ഘടന,പ്രവർത്തനം,അംഗത്വം ഉദ്ദേശ ലക്ഷ്യങ്ങൾ എന്നിവയെ കുറിച്ചുള്ള  വിശദമായ നിർദ്ദേശങ്ങളാണ് ഈ മാതൃകാ കരട് ബൈലോയിലുള്ളത് . ആരോഗ്യ മേഖലയിലും  വിദ്യാഭ്യാസ മേഖലയിലും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുവാനും ,പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലർഷിപ്പിനും,റേഷൻ കട ആരംഭിക്കുന്നതിനും പുതിയ ബൈലോയിൽ അനുമതി ഉണ്ട്.
News Image

"ബി എവയർ" ബുക്ക് ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്. വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക. ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.
News Image

"ബി എവയർ" ബുക്ക്ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ 
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്.
 വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക.
ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.
News Image

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് ദേശീയ പുരസ്‌കാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് ദേശീയ പുരസ്‌കാരം നേടി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. ദേശീയ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കേഴ്സ് ഫെഡറേഷനാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര പട്ടികയില്‍ ആദ്യ പേരായാണ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പ്രദേശങ്ങളുടെ വികസനവും കാര്‍ഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിന് സഹായകമായി കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതായി സഹകരമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കേന്ദ്ര അപ്പെക്സ് ബാങ്കുകളുടെ ഫണ്ടുകളും പദ്ധതികളും കൃത്യമായ ഇടപെടലുകളിലൂടെ നടപ്പിലാക്കാന്‍ കഴിഞ്ഞതും പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനിടയാക്കി. ജീവനക്കാരുടെയും കര്‍ഷകരുടെയും സഹകാരികളുടെയും ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവുമാണ് പുരസ്‌കാര ലഭ്യതയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

News Image

തിരുവില്വാമല,കാറളം,തുരുത്തിപ്പുറം,കടമ്പഴിപ്പുറം ബാങ്കുകളിൽ ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി തിരുവില്വാമല സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്  (തൃശൂർ) തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം) കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്( പാലക്കാട് ) എന്നീ ബാങ്കുകൾ സന്ദർശിച്ചു ചർച്ച നടത്തി . തിരുവില്വാമല ബാങ്ക് പ്രസിഡൻറ് പി .എസ് അരവിന്ദാക്ഷൻ നായർ ,കാറളം ബാങ്ക് പ്രസിഡൻറ് ബാബു,തിരുത്തിപ്പുറം ബാങ്ക് പ്രസിഡൻറ് ലാജു ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ ,സെക്രട്ടറി രമേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

കാർഷിക അടിസ്ഥാന സൗകര്യ വികസനം AlF ലൂടെ

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) അഥവാ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി. അടിസ്ഥാന സൗകര്യവികസനത്തിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകൂ എന്ന വസ്തുത മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

കാർഷികേ മേഖലയിൽ വികസനക്കുതിപ്പ്

AlF പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കിയാൽ കാർഷിക മേഖലയിൽ വലിയ വികസനക്കുതിപ്പ് തന്നെ കാണാനാകും.  ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണവും സംസ്‌കരണവും വിപണനവും നടത്തി അവ പാഴാവുന്നത് തടയുന്നതിലൂടെ കാര്‍ഷികമേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടാനും പദ്ധതി വഴിയൊരുക്കുന്നു. 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി(2032-33 വരെ). രണ്ട് കോടിവരെ വായ്പ എടുക്കന്ന പദ്ധതികള്‍ക്ക് 3% പലിശയിളവ് ലഭിക്കും. കൂടാതെ ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും. 2 വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കൂടാതെ മറ്റു സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്താനാകും.   വൈവിധ്യവത്കണത്തിലൂടെ കടന്നുപോകുന്ന സഹകരമേഖലയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്തി ഏറെ മുന്നോട്ടുപോകാനാകും.

PACS കള്‍ക്ക് മുതല്‍ക്കൂട്ട്
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് (PACS) പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് AIF. SRF മുഖേന 4% പലിശയില്‍ വായ്പ ലഭിക്കുമ്പോള്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് AIF ലൂടെ 3% പലിശയിളവ് ലഭിക്കും. അതായത് 1% പലിശയില്‍ വായ്പ നേടാനാകും.

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍
വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, NBFC-കള്‍, കേരള ബാങ്ക് എന്നവയില്‍ നിന്നും വായ്പയെടുക്കാനാകും.

യോഗ്യമായ പദ്ധതികള്‍

1. സൂക്ഷ്മ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍
2. ജൈവ ഉത്തേജന ഉത്പാദന യൂണിറ്റ് (വിത്തുത്പാദനം, ടിഷ്യു കള്‍ച്ചര്‍ നഴ്‌സറി)
3. ജൈവ വള ഉത്പാദനം
4. വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യം
5. പാക്ക് ഹൗസ്
6. കാര്‍ഷിക പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (വൃത്തിയാക്കല്‍, ഉണക്കല്‍, തരംതിരിക്കല്‍, ഗുണനിലവാരം അനുസരിച്ച് തരംതിരിക്കല്‍ )
7. സംഭരണ കേന്ദ്രങ്ങള്‍ (വെയര്‍ഹൗസ്, സിലോസ്, കോള്‍ഡ് സ്റ്റോറേജ് )
8. ഇ- മാര്‍ക്കറ്റിംഗ് സൗകര്യമുള്ള വിതരണ ശ്യംഖല
9. യോഗ്യതയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളില്‍ സോളാര്‍ പാനല്‍ നിര്‍മ്മാണം
10. റൈസ് & ഫ്‌ലോര്‍ മില്‍, ഓയില്‍ മില്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നത് , ശര്‍ക്കര / പഞ്ചസാര സംസ്‌കരണം

മാര്‍ഗനിര്‍ദേശം, സഹായം ലഭിക്കണം

ബാങ്കുകള്‍ക്ക് പദ്ധതിയെപ്പറ്റിയും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യമുണ്ട്. പ്രൊജക്ടുകള്‍ ആലോചിച്ചു തുടങ്ങുമ്പോള്‍ മുതല്‍ നേരിടുന്ന നിരവധി സാങ്കേതിക പ്രശ്നങ്ങളും പദ്ധതി നടത്തിപ്പിന് വിലങ്ങുതടിയാകുന്നു. പ്രൊജക്ട് തീരുമാനിക്കുന്നതില്‍ തുടങ്ങി ആവശ്യമുള്ള സമയങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭിക്കണം. ഒരു പ്രദേശത്തെപറ്റി പഠിച്ച് feasibility, viability യും അനുസരിച്ചുള്ള പദ്ധതി നിര്‍ദേശിക്കുന്നതിനും DPR തയ്യാറാക്കുന്നതിനും ബാങ്കുകള്‍ക്ക് ഈ മേഖലയില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നവരുടെ സഹായം ആവശ്യമായി വരുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാനം സംശയങ്ങള്‍ ദൂരീകിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം ബാങ്കുകള്‍ക്ക് ലഭിക്കണം.

DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം

AIF ന്റെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് DPR സമര്‍പ്പിക്കേണ്ടത്. വിവിധ തലങ്ങളില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുക. പരിശോധനയുടെ ഘട്ടങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വിശദീകരണം നല്‍കേണ്ടതായി വരുന്നു. പലപ്പോഴും മാനദണ്ഡങ്ങളില്‍ മാറ്റം വരികയും റിപ്പോര്‍ട്ട് തിരുത്തി ചെയ്യുകയും വേണ്ടിവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പല കാരണങ്ങളാലും DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്.

പ്രൊജക്ട് നടപ്പാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍

പദ്ധതിക്കായി സ്ഥലം വാങ്ങുന്നതുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. സ്വന്തമായി സ്ഥലം വാങ്ങുന്നതിന് ബാങ്കുകള്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ സ്ഥലം ലീസിനെടുത്ത് പ്രൊജക്ട് നടപ്പാക്കേണ്ടി വരുന്നു. കൂടാതെ ബില്‍ഡിംഗ് റൂള്‍ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങള്‍,  ബില്‍ഡിംഗ് നമ്പര്‍ കിട്ടാനുള്ള താമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

DPR തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും ബന്ധപ്പെടാം

പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും രണ്ട് വര്‍ഷമായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ഏജന്‍സിയായ ടീം കോ-ഓപ്പറേറ്റീവുമായി ബന്ധപ്പെടാം. കേരളത്തിലുടനീളം നിരവധി PACS കള്‍ക്കും സംഘങ്ങള്‍ക്കും DPR തയ്യാറാക്കിയ അനുഭവ സമ്പത്തുമുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ് ടീം കോ-ഓപ്പറേറ്റീവ്. വിവിധ മേഖലകളിലുള്ള വിദഗ്ദര്‍ ഉള്‍പ്പെട്ട ടീമിന്റെ സഹായവും ലഭിക്കും. ആവശ്യമെങ്കില്‍ വിവരങ്ങള്‍ക്ക് 9544638426, 8330045026 എന്ന നമ്പറുകളിലും teamcop8@gmail.com ലും ബന്ധപ്പടാവുന്നതാണ്.

News Image

മറയൂർ സഹകരണ ബാങ്കിന്റെ ടൂറിസം പദ്ധതി ഉദ്ഘാടനം

വൈവിധ്യവത്കരണത്തിന്റെ ചുവടു പിടിച്ച്  മറയൂർ സർവ്വീസ് സഹകരണ ബാങ്ക് ടൂറിസം രംഗത്തേക്ക് . ബാങ്കിന്റെ പുതിയ പദ്ധതിയായ മിസ്റ്റി റേഞ്ച് റിസോർട്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ജൂലൈ 10 ന് രാവിലെ 10.30 ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. സന്ദർശകർക്കായി റിസോർട്ടുകൾ അനുവദിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അദ്ധ്യക്ഷത വഹിക്കും. റിസപ്ക്ഷൻ കൗണ്ടർ, വെബ്സൈറ്റ്, ബുക്കിംഗ്, പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. ദേവികുളം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ.ആർ ശശി മുഖ്യ പ്രഭാഷണം നടത്തും. മറ്റ് രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
News Image

കുട്ടനെല്ലൂർ സഹകരണ ബാങ്ക് : പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് റിക്സൻ പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മുല്ലപ്പിള്ളിയുടെ പറമ്പിൽ നടന്ന നടീൽ ചടങ്ങിൽ കൃഷി ഓഫീസർ ഇ എൻ രവീന്ദ്രൻ,  കെ എം രാധാകൃഷ്ണൻ, ഡയറക്ടർമാരായ ടി എസ് വാസു, ജോൺ വാഴപ്പിള്ളി, ജിന്റോ ആന്റണി എന്നിവർ സംസാരിച്ചു. ഡയറക്ടർ കെ.ടി ശശീധരൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് എസ് കെ ഗോപാലകൃഷണൻ നന്ദിയും പറഞ്ഞു. പരിസരവാസികൾക്കും സഹകാരികൾക്കും സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു.
News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവം സമാപിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച  ഞാറ്റുവേല ഉത്സവത്തിന്റെ  സമാപന സമ്മേളനം  കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മികച്ച കാർഷിക ഗ്രൂപ്പുകൾ, മികച്ച കർഷകർ,ക്ഷീരകർഷകർ,കർഷക തൊഴിലാളികൾ, തുടങ്ങിയവരെ ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള ഔഷധ സസ്യങ്ങളുടെ  വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷും, ഓണക്കാല പച്ചക്കറി തൈകളുടെ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത്കുമാറും  നിർവ്വഹിച്ചു., ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ് രാജൻ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം.ദിനകരൻ, ഭരണ സമിതി അംഗങ്ങളായ ഗിരിജ അജിത്, രാജു ജോസ്, എം.വി.ഷാലീധരൻ സെക്രട്ടറി കെ.എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.

News Image

ടീം കോ -ഓപ്പറേറ്റീവ്; സഹകരണ ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി  വിവിധ പ്രൊജെക്റ്റുകൾ ചെയ്യുന്നതിന്റെ മുന്നോടിയായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ഇരവിപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കൊല്ലം), പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ) പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം) കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി.മധു ചെമ്പേരി നബാർഡിന്റെ എസ്,ആർ.എഫ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ബാങ്ക് പ്രതിനിധികൾ ആരംഭിക്കുവാനാഗ്രഹിക്കുന്ന പുതിയ ആശയങ്ങൾ പങ്കു വെച്ചു. ഇരവിപുരം ബാങ്ക് പ്രസിഡൻറ് രാജഗോപാൽ വാളത്തുങ്കൽ ,പത്തിയൂർക്കാല ബാങ്ക് പ്രസിഡൻറ് ശശി,സെക്രട്ടറി മഹേശ്വരിയമ്മ . പൊൻകുന്നം ബാങ്ക് സെക്രട്ടറി ഗീത,ബോർഡ് മെമ്പർമാർ,കൈതാരം ബാങ്ക് പ്രസിഡൻറ് സതീശൻ, ബോർഡ് മെമ്പർമാർ , ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ അഞ്ജലി ,സജീഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു . 
പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

കേരള ദിനേശിന് കേന്ദ്ര ധനവകുപ്പിന്റെ പ്രശംസ

 പ്രമുഖ സഹകരണ സ്ഥാപനമായ കേരള  ദിനേശിന് 2021 -22 വർഷത്തിലെ ജി.എസ്.ടി റിട്ടേണുകൾ കൃത്യ സമയത്ത് സമർപ്പിച്ചതിനും ജി .എസ് .ടി തുക കൃത്യ സമയത്ത് സർക്കാരിലേക്ക് അടച്ചതും പരിഗണിച്ചാണ്‌   ദിനേശിന് കേന്ദ്ര സർക്കാരിന്റെ പ്രശംസ .2017 ൽ ജി.എസ്.ടി പ്രാബല്ല്യത്തിൽ വന്നത് മുതൽ 14 മുതൽ 18 കോടി രൂപ വരെ പ്രതിവർഷം ജി .എസ്.ടി  ഇനത്തിൽ സ്ഥാപനം  അടച്ചു വരുന്നുണ്ട്,കൂടാതെ "ഫെയർ ബിസിനസ്സ് പ്രാക്ടീസസ്സ് അവാർഡ്" 2014 മുതൽ തുടർച്ചയായി  ഏഴു വര്ഷങ്ങളിൽ  ദിനേശിന് ലഭിച്ചിട്ടുണ്ട്.1968 ൽ ആരംഭിച്ച ദിനേശ് 1980 കളോടെ 42,000 തൊഴിലാളികൾക്ക് മുഴുവൻ സമയം തൊഴിൽ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സ്ഥാപനമായി വളർന്നത് .90 കളുടെ അവസാനത്തോടെ ബീഡി വ്യവസായം പ്രതിസന്ധിയിലായതിനെ തുടർന്ന് കുട നിർമ്മാണം,ഫുഡ് പ്രൊഡക്ട്സ് ,സോപ്പ് & കോസ്മെറ്റിക്സ് ,അപ്പാരൽസ്‌ ,റെസ്റ്റോറന്റ ,ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി വൈവിധ്യമാർന്ന  മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.








News Image

നബാര്‍ഡ് SRF പദ്ധതി: 2023 മാര്‍ച്ച് വരെ

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന SRF(Special Refinance Facility) പദ്ധതി 2023 മാര്‍ച്ചില്‍ അവസാനിക്കും. ഇത് സംബന്ധിച്ച് നബാര്‍ഡും കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന കേരള ബാങ്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഭൂരിഭാഗം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ഇത് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പ്രദേശത്തിന്റെ feasibiltiy, viability എന്നിവയ്ക്കനുസരിച്ച  പദ്ധതികള്‍ ബാങ്കുകള്‍ക്ക് SRF ലൂടെ മൂന്നോട്ടു വക്കാനാകും. കാര്‍ഷി കാര്‍ഷികേതര മേഖലകളിലെ പദ്ധതികള്‍ മുന്നോട്ടവെക്കാം. പദ്ധതി നടപ്പാക്കാനുദ്ധേശിക്കുന്ന ബാങ്കുകള്‍ നിര്‍ദേശിച്ച കാലവധിക്കുള്ളില്‍ DPR (Detailed Project Report) സമര്‍പ്പിക്കണം.  അഗ്രോ സ്റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക.  നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയാണ് കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുക. പദ്ധതികള്‍ക്കായി 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവും ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും.


News Image

സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണ് നിക്ഷേപസമാഹണ യജ്ഞത്തിന്റെ വിജയം: മന്ത്രി വി.എൻ വാസവൻ

ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയ്ക്ക് അപചയം സംഭവിച്ചു എന്ന് കാണിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്ന സാഹചര്യത്തിൽ നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വിജയം സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണെന്ന് സഹകരണ വകുപ്പ്  മന്ത്രി വി.എൻ വാസവൻ. അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് മാസത്തിൽ നിക്ഷേപസമാഹരണ യജ്ഞത്തിൽ ഒരു മാസം 6000 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും 9453 കോടി സമാഹരിക്കാനായെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനായി.

സംസ്ഥാന സഹകരണ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.  രാവിലെ മുതൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിച്ചു.   PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Image

ടീം കോ-ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡ് ആയി പി.എസ്. ഹരിത ചുമതലയേറ്റു

ടീം  കോ - ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡായി പി.എസ് ഹരിത ചുമതലയേറ്റു. കാർഷിക, കാർഷികേതര പ്രൊജക്ടുകൾക്ക്‌ രൂപം കൊടുക്കുന്നതിനും നടപ്പിലാക്കുന്നതിലും സാങ്കേതിക പരി ജ്ഞാനമുള്ള ഹരിത അഗ്രിക്കച്ചർ ബിരുദദാരിയാണ്. തിരുവനന്തപുരം വെള്ളായനി അഗ്രികൾച്ചർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പട്ടാമ്പി RARS ൽ നിന്ന് അഗ്രികൾച്ചർ സയൻസിൽ ഡിപ്ലോമയും  പൂർത്തിയാക്കിയിട്ടുണ്ട്. തൃശൂർ മണ്ണംപേട്ട സ്വദേശിനിയാണ്.
News Image

അന്താരാഷ്ട്ര സഹകരണ ദിനം:സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ സംസ്ഥാന സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം (ഒരു ലക്ഷം രൂപ) പി എസ് സി മുൻ ചെയർമാൻ എം ഗംഗാധര കുറുപ്പിനാണ്.

കോപ് ഡേ പുരസ്കാരം ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരം കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം, ഇന്നവേഷൻ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക്, എക്സലൻസ് അവാർഡ് എറണാകുളം പള്ളിയാക്കല്‍ സഹകരണ ബാങ്ക് എന്നിവയ്ക്കാണ്‌

ഓരോ വിഭാഗത്തിലെയും സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 1,00000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പുരസ്കാര തുക.

 കാറ്റഗറിയും ആദ്യ മൂന്ന് സ്ഥാനം നേടിയവരും ക്രമത്തിൽ

അർബൻ സഹകരണ ബാങ്ക് -എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് , പാലക്കാട് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് , പാലക്കാട് ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് .

പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
- എണാകുളം കണയന്നൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പാലക്കാട് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് .

പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘം
-കാസർകോട് പനയാൽ സർവീസ് സഹകരണ ബാങ്ക് , കണ്ണൂർ ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക്, കാസർകോട് തിമിരി സർവ്വീസ് സഹകരണ ബാങ്ക് .

എംപ്ലോയീസ് സഹകരണ സംഘം - പത്തനംതിട്ട തിരുവല്ല ഗവ.എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം ഡിസ്ട്രിക്റ്റ് പോലീസ് അക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വനിതാ സഹകരണ സംഘം -കണ്ണൂർ വെള്ളോറ വനിതാ സർവീസ് സഹകരണ സംഘം, കാസർകോട് ഉദുമ വനിതാ സർവീസ് സഹകരണ സംഘം, തിരുവനന്തപുരം നെല്ലിമൂട് വനിതാ സഹകരണ സംഘം .

പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘം
-തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം,എറണാകുളം എളംകുന്നപ്പുഴ പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം,വയനാട് തിരുനെല്ലി എസ്ടി സഹകരണ സംഘം .

ആശുപത്രി സഹകരണ സംഘം -കൊല്ലം ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി .

പലവക സഹകരണ സംഘം
-കേരള പോലീസ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി എറണാകുളം, എറണാകുളം കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം, കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി .

വിദ്യാഭ്യാസ സഹകരണ സംഘം -കണ്ണൂർ തളിപ്പറമ്പ് എജുക്കേഷണൽ സഹകരണ സംഘം,പാലക്കാട് മണ്ണാർക്കാട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി,മലപ്പുറം തിരൂർ താലൂക്ക് കോപ്പറേറ്റീവ് എജുക്കേഷണൽ സൊസൈറ്റി .

മാർക്കറ്റിംഗ് സഹകരണ സംഘം -കോഴിക്കോട് നോർത്ത് മലബാർ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സപ്ലെ ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി,  കണ്ണൂർ റീജനൽ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
News Image

സഹകരണ ബാങ്ക് 'ലിമിറ്റഡ് നമ്പർ. 1' ദാ ഇവിടെയുണ്ട് ....

കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഒന്നാം നമ്പറുകാരൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരം ദാ ഇവിടെയുണ്ട് , എറണാകുളം ജില്ലയിലെ എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ. 1 !. ഈ പേരിൽ തന്നെയുണ്ട് ഉത്തരം. ഇന്ന് ജൂലൈ 2  അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുമ്പോൾ  കേരള സഹകരണ ചരിത്രത്തിലെ ഈ ആദ്യ സ്ഥാപനത്തെ വിസ്മരിക്കാനാകില്ല .  
108 വർഷത്തെ  പാരമ്പര്യവും പ്രവർത്തന പാഠവവും അവകാശപ്പെടാനാവുന്ന ബാങ്ക്  സഹകരണ രംഗത്ത് 'വിശ്വാസം' എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്നത് ചരിത്രം. 1914 ൽ പരസ്പര സഹായക സമാജമായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘത്തിന്റെ ആശയത്തിന് പുറകിലുള്ളത്  ഗ്രാമീണ കൂട്ടായ്മയുടെ ചരിത്രമാണ്.  19 ാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയും ഇന്ത്യയിലെ ഒട്ടു മിക്ക ഗ്രാമങ്ങളെയും കൊടിയ ദാരിദ്ര്യമാണ് വേട്ടയാടിയിരുന്നത്. ഒരു ഘട്ടത്തിൽ, ഗ്രാമീണ സമ്പത്ഘടനയുടെ പുനഃസംഘടനയ്ക്കും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനും ബ്രിട്ടീഷ് ഭരണകൂടം ആലോചന തുടങ്ങി. അക്കാലത്ത് ഇന്ത്യയിലും  കേരളത്തിലും പരസ്പരം സഹായിച്ചു കൊണ്ടിരുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഗ്രാമീണർ കൂട്ടം കൂടുകയും അവരിൽ നിന്നും സ്വരൂപിക്കുന്ന തുക കൂട്ടത്തിൽ ഒരാൾക്ക് നൽകുകയുമായിരുന്നു ഈ സംഘങ്ങളുടെ പ്രവർത്തനരീതി. ഇവരുടെ രീതി പഠിച്ച സർ. ഫ്രഡറിക് നിക്കോൾസൺ  എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഇന്ത്യയിൽ റയീഫീസൺ മാതൃകയിൽ ഗ്രാമീണരുടെ കൂട്ടായ്മകൾ ഉണ്ടാക്കാൻ നിർദ്ദേശിച്ചു. ലോകമാകെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച തുടങ്ങിയപ്പോൾ1904-ൽ ഇന്ത്യയിലും പരസ്പര സഹായ സഹകരണ നിയമം പ്രാബല്യത്തിൽ വന്നു. ഇങ്ങനെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സഹായ സഹകരണ സംഘങ്ങൾ മുള പൊട്ടിതുടങ്ങി. ഇവിടെ കേരളത്തിലേക്കെത്തുമ്പോൾ, സംസ്ഥാനം രൂപപ്പെടുന്നതിനു മുൻപ് 1913ലാണ് കൊച്ചി രാജ്യത്ത് ആദ്യത്തെ സഹകരണ റെഗുലേഷൻ ആക്ട് നിലവിൽ വരുന്നത്. അന്ന് ദിവാൻ പേഷ്കാരായിരുന്ന എടക്കുന്നി വാരിയത്ത്  ഇക്കണ്ടവാര്യർ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടവനക്കാട് സന്ദർശിക്കാറുണ്ടായിരുന്നു.  ഇതുവഴി ജനങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ആദ്യ സഹകരണ സംഘത്തിന് എടവനക്കാട് ഇടമായത്. എടവനക്കാട്ടെ പ്രമുഖ കുടുംബങ്ങളിലൊന്നായ വലിയ വീട്ടിൽ അബ്ദുൾ അസീസിന്റെ ബംഗ്ലാവിൽ മത വർഗ വ്യത്യാസമില്ലാതെ, വിവിധ തൊഴിൽ ചെയ്യുന്ന, 20 മുതൽ 70 വരെ പ്രായമുള്ള 73 പേർ ഒത്തുകൂടിയ ചർച്ചയിലാണ് ആദ്യ സഹകരണ സംഘമെന്ന ആശയത്തിന്റെ ഉദയം. അങ്ങനെ 1914 ജൂൺ 13 ന്   ഇക്കണ്ട വാര്യർ ഒന്നാം നമ്പർ അംഗവും ആദ്യ പ്രസിഡന്റുമായും അബ്ദുൾ അസീസ് രണ്ടാം നമ്പർ അംഗവും ആദ്യ സെക്രട്ടറിയുമായി ഒന്നാം നമ്പർ പരസ്പര സഹായിക സമാജം രജിസ്റ്റർ ചെയ്തു കൊണ്ട്  കർമ്മപഥത്തിലേക്ക് കാലെടുത്തു വച്ചു. പിന്നീട് കാലഘട്ടത്തിനനുസരിച്ച് സംഘമായും എടവനക്കാട് റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കായും ഇന്ന് കാണുന്ന സർവ്വീസ് സഹകരണ ബാങ്കായും  മാറി.



നൂറ് വർഷം പിന്നിട്ട ബാങ്കിന്റെ യാത്രയിൽ 47 ഭരണ സമിതികളിലായി 19 പ്രസിഡന്റുമാരും 106 അംഗങ്ങളും ഒപ്പം 11 മുഖ്യ ജീവനക്കാരും സഹയാത്രികരായി.
നിയമ വഴിയിലൂടെ ഭരണസമിതിയിൽ പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതിന് 29 വർഷം മുമ്പ് തന്നെ ചിരട്ട പുരക്കൽ ചെറു കണ്ടൻ അയ്യപ്പനേയും കെ.എസ് കൗസല്യയേയും ഭരണ സമിതിയിൽ ഉൾപ്പെടുത്തി ജനാധിപത്യം അർത്ഥപൂർണ്ണമാക്കി ബാങ്ക്.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നാനാ മേഖലകളിലും ഇടപെട്ടാണ് സംഘം വളർന്നത്. ആശുപത്രി, സ്കൂളുകൾ എന്നിവയ്ക്ക് പ്രവർത്തനോപകരണങ്ങൾ, ന്യായവിലക്ക് ഭക്ഷ്യധാന്യം എന്നിവയുടെ വിതരണം മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചരിത്രം രേഖപ്പെടുത്തിയതിൽ ചിലത് മാത്രം.
എടവനക്കാടിന്റെ വടക്കേ അറ്റത്തുള്ള കണ്ടത്തിപറമ്പ് വീടിന്റെ പുരപ്പുറത്താണ് സംഘം ആദ്യം പ്രവർത്തിച്ചിരുന്നതായി പറയുന്നത്. പിന്നീട് വാടക കെട്ടിടങ്ങളിലേക്ക് ഓഫീസ് പ്രവർത്തനം മാറി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിലാണ് ഇപ്പോൾ ഹെഡ് ഓഫീസിന്റെ പ്രവർത്തനം .മൂന്ന് ബ്രാഞ്ചുകളുമുണ്ട്. അത്യാധുനിക ബാങ്കിങ് സംവിധാനങ്ങൾ നിലവിലുണ്ട്. സുനാമി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച എടവനക്കാടിന് സഹായവുമായി ആദ്യം ഓടിയെത്തിയത് ബാങ്കാണ്. ഇങ്ങനെ ഏത് ഘട്ടത്തിലും ബാങ്ക് ഒപ്പമുണ്ടെന്നും ഇനിയുമുണ്ടാകുമെന്ന ഉറപ്പാണ് ഇപ്പോഴത്തെ പ്രസിഡന്റ് ടി.എ ജോസഫും സെക്രട്ടറി റസീനയും നയിക്കുന്ന ഭരണസമിതി നാടിന് നൽകുന്നത്. എടവനക്കാട്  സർവീസ് സഹകരണ ബാങ്ക് വെട്ടിയ പാതയിലൂടെ ഇന്ന് ആയിരക്കണക്കിന്  സഹകരണ സ്ഥാപനങ്ങളാണ് നാടിന്   വെളിച്ചം പകർന്നു കൊണ്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നത്.
News Image

കോ-ഓപ്പറേറ്റീവ് ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി നബാർഡിന്റേതുൾപ്പടെയുള്ള  പ്രൊജക്റ്റുകൾ  ചെയ്യുന്ന പ്രമുഖ സ്ഥാപനമായ ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോ -ഓപ്പറേറ്റീവ് 
ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എറണാകുളം ജില്ലയിലെ കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,മണ്ണൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുമായാണ് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ   കോ-ഓർഡിനേറ്റർമാരായ ആര്യ ,സജീഷ് എന്നിവർക്കൊപ്പം  .സുൽത്താൻ ബത്തേരി ബാങ്ക് സെക്രട്ടറി ജെസ്സി ,ബോർഡ് മെമ്പർമാർ,കുത്തുകുഴി ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാർ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ മാസ്റ്റർ ,സെക്രട്ടറി രമേഷ് ,ബോർഡ് മെമ്പർമാർ,മണ്ണൂർ ബാങ്ക് സെക്രട്ടറി ഭരത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

News Image

മുപ്പത്തെട്ടര വർഷത്തെ സേവന മികവിൽ എ.എം ഹരിദാസ് വിരമിച്ചു

മലപ്പുറം : വണ്ടൂർ തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ എം ഹരിദാസ് മുപ്പത്തെട്ടര വർഷം നീണ്ട  സേവനത്തിന് വിരാമമിട്ട് പടിയിറങ്ങി. 1983ല്‍ ജൂനിയർ ക്ലർക്കായി സർവീസിൽ കയറിയ ഹരിദാസ്  2015 മുതലാണ് സെക്രട്ടറിയായി പ്രവർത്തിച്ചു തുടങ്ങിയത്. ഗ്രേഡ് 4 ൽ ആയിരുന്ന ബാങ്കിനെ സ്പെഷ്യൽ ഗ്രേഡിലേക്ക് ഉയർത്തിയത് ഇദ്ദേഹത്തിൻറെ പ്രവർത്തന നേട്ടമാണ്. 20 വർഷം മുൻപ് ഒന്നേകാൽ കോടിയിലധികം നഷ്ടമുണ്ടായിരുന്ന ബാങ്ക് 20 ലക്ഷത്തോളം ലാഭവും മൂന്നര കോടിയിലധികം വിവിധതരത്തിലുള്ള ജനറൽ റിസർവ്വുമുള്ള ബാങ്ക് ആയി മാറ്റി. ഒന്നരക്കോടി പെൻഷൻ കൺസോർഷ്യത്തിലും ഒരുകോടി കെഎസ്ആർടിസി കൺസോർഷ്യത്തിലും നിക്ഷേപിച്ചിട്ടുണ്ട്. പി ശശിഭൂഷൻ, പി രവീന്ദ്രൻ , അഡ്വ.സി കെ ജയ്ദേവ്  എന്നി പ്രസിഡന്റുമാർ നേതൃത്വം നൽകുന്ന ഭരണസമിതികൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ൽ ബാങ്കിന് പത്തിരിയാല്‍ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചതും നോട്ടുനിരോധനം, പ്രളയം, കോവിഡ് മഹാമാരി കാലങ്ങളിൽ അംഗങ്ങൾക്കും ഇടപാടുകൾക്കും സേവനം നൽകുന്നതിന് നേതൃത്വം നൽകിയതും ഹരിദാസിനെ  ജനപ്രിയനാക്കി  മാറ്റി. ഭരണസമിതിയും അംഗങ്ങളും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി  




News Image

അന്താരാഷ്ട്ര സഹകരണ ദിനാചരണം : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് ദാനവും നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാമൻ മാപ്പിള ഹാളിൽ സഹകരണം - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനാകും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ് സഹകരണ പതാക ഉയർത്തും. 'മെച്ചപ്പെട്ട ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.  ഇത് സംബന്ധിച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിക്കും.  തോമസ് ചാഴിക്കാടൻ എം പി , PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സെബാസ്റ്റ്യൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
News Image

ACSTI : പുതിയ സഹകരണ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം

ACSTI ൽ ജൂലൈ 18 മുതൽ ഒരു മാസക്കാലം നടക്കുന്ന  പരിശീലനത്തിൽ ( INDUCTION TRAINING)  ജീവനക്കാരെ പങ്കെടുപ്പിക്കാൻ താല്പര്യമുള്ള സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ ഉടൻ തന്നെ ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും  ACSTI വെബ്സൈറ്റിൽ/ ഇമെയിൽ  വഴി  അറിയിക്കണമെന്ന് ഡയറക്ടർ ഡോ.എം രാമനുണ്ണി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയിൽ  സഹകരണ സംഘങ്ങളിൽ പുതിയതായി ജോലിയിൽ  പ്രവേശിച്ച ജീവനക്കാർക്കാണ്  പരിശീലനം. ഒരു ബാച്ചിൽ പരമാവധി 35 പേർക്ക് മാത്രമാണ് പ്രവേശനം.  
സഹകരണ സംഘങ്ങളിൽ ദൈനംദിനം നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് പ്രാവീണ്യം ലഭിക്കാൻ കഴിയുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു മാസത്തെ പരിശീലനത്തിന് ഹോസ്റ്റലിലെ താമസം, ഭക്ഷണം, പരിശീലകരുടെ ഓണറേറിയം, പഠനയാത്ര എന്നിവ അടക്കം 16,500 രൂപയാണ് ട്രെയിനിങ് ചാർജ്.
News Image

ഒക്കൽ സഹകരണ ബാങ്ക്: അന്താരാഷ്ട്ര സഹകരണ ദിനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ക്ലാസുകളും

അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ രണ്ടിന് ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ  വിദ്യാഭ്യാസ അവാർഡ് വിതരണവും  ക്ലാസുകളും സംഘടിപ്പിക്കും. ഒക്കൽ എസ്.എൻ.എച്ച് എസ്.എസ് ഹാളിൽ രാവിലെ ഒമ്പതിന്‌ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കേരള ബാങ്ക് ഭരണ സമിതി അംഗം അഡ്വ. പുഷ്പാ ദാസ് നിർവ്വഹിക്കും.  റിട്ട. ജോ. രജിസ്ട്രാർ പി.ബി ഉണ്ണികൃഷ്ണൻ സഹകരണ ദിന സന്ദേശം നൽകും. തുടർന്ന് സെക്കൻററി, ഹയർ സെക്കന്ററി വിദാർത്ഥികൾക്ക് ' തുടർ പഠനം ഇനി എന്ത് ' എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസും 'വിജയിക്കാം 14 വഴികളിലൂടെ ' എന്നതിൽ മോട്ടിവേഷൻ ക്ലാസും നടക്കും.
News Image

പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി: ഇടപാടുകള്‍ നിര്‍ത്തി

നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന 1523-ാം നമ്പര്‍ പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവിധ നിക്ഷേപ വായ്പാ ഇടപാടുകളും നിര്‍ത്തിവച്ചതായി ജോയ്ന്റ് രജിസ്ട്രാര്‍ അറിയിച്ചു. സംഘം ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഘത്തിനെതിരെ സഹകരണ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചു.
News Image

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം


കര്‍ഷകര്‍ക്കൊപ്പം നിന്ന് വളര്‍ന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാര്‍ഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകള്‍ മനസിലാക്കി ആവിഷ്‌കരിക്കുന്ന കാര്‍ഷിക പദ്ധതികളിലൂടെ കര്‍ഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തില്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു......

Part - 2

കര്‍ഷക ഹൃദയം തൊട്ട് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്



പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വര്‍ഷം തോറും നടത്തിവരുന്ന ഞാറ്റുവേല ചന്തയ്ക്ക്  കോവിഡ് കാലത്ത് ലോക്ക് വീണെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം  വീണ്ടും  ഉത്സവാവേശത്തോടെ നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാങ്ക്. സഹകരണമേഖലയില്‍തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ആഘോഷമാക്കുമ്പോള്‍, ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍...
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന  നാടിന്റെ ഉത്സവമാനിന്ന് ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത. പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും. കുഞ്ഞുമനസ്സുകളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വിത്ത് പാകാന്‍ 15 സ്‌കൂളുകളിലേക്കാണ് വിത്തും  തൈകളും ഞാറ്റുവേല ചന്തയുടെ ഭാഗമായി നല്‍കിയത്. സ്‌കൂളിലെ പച്ചക്കറിതോട്ടത്തിനു പുറമെ വീട്ടിലെ തൊടിയിലും കുഞ്ഞുകൈകള്‍ തളിരിലകളെ പരിപാലിപ്പിക്കുമ്പോള്‍ ഇരട്ടി മധുരം.
പോയകാല സ്മരണകളുണര്‍ത്തുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇത്തവണത്തെ ഞാറ്റുവേല ചന്ത ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ കര്‍ഷകന് തന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിന് ആരംഭിച്ച ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും പുനരാരംഭിക്കാന്‍ കഴിഞ്ഞു. ഞാറ്റുവേല ചന്തയില്‍ വനിത സംഘങ്ങള്‍ക്ക് തൈ വിതരണവും 'ഹരിതം സഹകരണം പദ്ധതി' യുടെ ഭാഗമായി മാവിന്‍ തൈ വിതരണവും നടത്തി.
 


നാടിന് കൃഷി ചെയ്യാന്‍ ഊര്‍ജം നല്‍കുന്നതു മുതല്‍ വിപണി വരെയുള്ള എല്ലാ ഘട്ടങ്ങളിലും  സുരക്ഷയൊരുക്കി  കര്‍ഷക ഹൃദയം തൊടുകയാണ് ബാങ്ക്.
പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കളാണ് ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നത്. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു . നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് നല്കിവരുന്നു.




കോവിഡ് സമയത്തും കാലാനുസൃതമായ പദ്ധതികളിലൂടെ കൃഷിയും  നാടിനോടുള്ള കരുതലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബാങ്കിനായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണും അനുവദിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്നു.



കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം.
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്തായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് മില്‍ക് സിറ്റി എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി. മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി. എല്ലാം തിരിച്ച് പിടിക്കാന്‍ ബാങ്ക് സജ്ജമായിക്കഴിഞ്ഞു.

പ്രസിഡന്റ് എം.ആര്‍ ഷാജന്‍

സെക്രട്ടറി ടി.ആര്‍. രാജന്‍


കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന  ബാങ്കിന്റെ പദ്ധതിയായ നാളികേര സംസ്‌കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

News Image

സഹകരണ വികസന കര്‍മ പദ്ധതി :സെക്രട്ടറിമാര്‍ക്ക് ക്ലാസ്

കേരള ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( PACS ) വികസന സെല്ലിന്റെ സഹകരണത്തോടെ  നടപ്പാക്കുന്ന സഹകരണ വികസന കര്‍മ പദ്ധതിയുടെ ഭാഗമായി പ്രാഥമിക സംഘം സെക്രട്ടറിമാര്‍ക്കായി നാളെ (ജൂൺ 29) പഠനക്ലാസ് നടത്തും. കൊയിലാണ്ടി, വടകര താലൂക്കുകളിലെ സംഘം സെക്രട്ടറിമാര്‍ക്കുള്ള ക്ലാസ്  രാവിലെ പത്തു മുതല്‍ ഉച്ചക്കു രണ്ടുവരെ കോഴിക്കോട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രാഥമിക സര്‍വീസ് / റൂറല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രതയും കാര്യക്ഷമതയും കൈവരിക്കാനാണ് നബാര്‍ഡ് സഹായത്തോടെ ക്ലാസുകള്‍ നടത്തുന്നത്. ഡോക്യുമെന്റേഷന്‍, ആധാരങ്ങളുടെ പരിശോധന, സാങ്കേതികവിദ്യയുടെ നവീകരണം എന്നീ വിഷയങ്ങളിലാണു ക്ലാസ്. കേരള ബാങ്ക് ഭരണസമിതിയംഗം ഇ. രമേഷ് ബാബു, നബാര്‍ഡ് എ.ജി.എം. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.  വിശദവിവരങ്ങള്‍ക്ക്  8921512422 ( സി.കെ. വേണുഗോപാലന്‍ ), 9656111266 ( സഹീര്‍. എം ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ - ഭാഗം : 7

പരമ്പരയുടെ കഴിഞ്ഞ 6 ഭാഗങ്ങളും പിന്നിട്ടപ്പോൾ കേരളത്തിലെ സഹകാരികളിൽ നിന്നും വളരെ നല്ല  പ്രതികരണങ്ങളാണ് ഞങ്ങൾക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്.
സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ ഒരു തരംഗം  രൂപപ്പെട്ട ഈ സാഹചര്യത്തിൽ അനുഭവ സമ്പത്തുള്ള സഹകാരികളുടെ അഭിപ്രായങ്ങൾ സഹകരണ മേഖലക്ക്  ഗുണകരമാണ് എന്നതിൽ സംശയമില്ല.
      പരമ്പര തുടരുന്നു .....
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ  കരുണാകരൻ മാസ്റ്റർ പറയുന്നു.
 സഹകരണ ബാങ്കുകളിൽ നമുക്ക് നടത്താൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനൊരുങ്ങുമ്പോൾ സാങ്കേതികമായി ഒട്ടേറെ തടസ്സങ്ങളെ നമുക്ക്  അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് സഹകരണ പ്രസ്ഥാനങ്ങൾ ഒരു പുതിയ പദ്ധതിയുമായി വരുമ്പോൾ ആളുകൾ സംശയ ദൃഷ്ടിയോടെ കാണുന്ന പ്രവണതയുണ്ട്. നിലവിലെ സഹകരണ മേഖലയിലെ  ഒറ്റപ്പെട്ട ചില സംഭവങ്ങൾ മൂലം സത്യസന്ധമായിട്ടു ചെയ്യുന്ന കാര്യങ്ങളെപോലും  ആളുകൾ തെറ്റിദ്ധരിക്കുന്നു. ഡിപ്പാർട്മെൻറ് തലത്തിൽ നിന്നും വരുന്ന പുതിയ നിയമ ഭേദഗതിയോടെ ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് നമുക്ക് കരുതാം. മറ്റു മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേനെ പ്രശ്നങ്ങൾ കുറവുള്ള മേഖലയാണ് സഹകരണ മേഖല എന്നത് ഒരു യാഥാർഥ്യമാണ്. ഈയിടെയായി  നമ്മൾ  കാർഷി പദ്ധതികൾക്കായി  സ്ഥലം വാങ്ങിക്കുമ്പോൾ  സ്ഥലത്തിന്റെ വില മാർക്കറ്റ് വിലയേക്കാൾ കൂടുതൽ കൊടുക്കേണ്ടതായിട്ട് വരും. ജോയിൻറ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നമുക്ക് അധിക വിലയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ട്  ഇക്കാരണത്താൽ പ്രൊജെക്റ്റുകൾക്ക് അംഗീകാരം കിട്ടാത്ത   അവസ്ഥയാണുള്ളത്. വൈവിധ്യവത്കരണം നടപ്പിലാക്കുമ്പോൾ അതിന്റെ പൂർണ്ണ ഫലവും നാടിന് കിട്ടുന്ന തരത്തിലായിരിക്കണം പദ്ധതി രൂപപ്പെടുത്തേണ്ടത്. നാട്ടിലെ കർഷകർക്ക് ഗുണപ്രദമാവുകയും ,യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. "എല്ലാ ബാങ്കുകളും ചെയ്യുന്നുണ്ട് അത് കൊണ്ട് ഞങ്ങളും ചെയ്യുന്നു" എന്ന പ്രവണത പാടില്ല,വിദഗ്ദരായ ആളുകളെ കൊണ്ടുവന്ന് കൃത്യമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നിന്നും കൂടുതൽ സാങ്കേതിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്.പ്രോജക്റ്റ് സംബന്ധമായ പേപ്പർ വർക്കുകൾ കുറച്ചു കൂടെ ലളിതമാക്കിയാൽ ബാങ്കുകൾക്ക് സഹായകരമാകും.ഇനിയുള്ള കാലത്ത് വൈവിധ്യവത്കരണം ഇല്ലാതെ ബാങ്കുകൾക്ക് മുന്നോട്ട് പോവുക അസാധ്യമാണ്. കാലത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ മാറിയേ മതിയാകൂ ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ല .
News Image

പ്രൊജക്റ്റ് ചർച്ച ; ടീം കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ-ഓർഡിനേറ്റർ ഷാന എന്നിവർ സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം ജില്ലയിലെ കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,,പൂക്കോട്ടൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ,തൃശൂർ ജില്ലയിലെ കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്എന്നീ ബാങ്കുകളാണ് സന്ദർശിച്ചത്. പട്ടിത്തറ ബാങ്ക്  സെക്രട്ടറി സന്തോഷ്, കോഡൂർ ബാങ്ക് പ്രസിഡൻറ് അനിൽകുമാർ,സെക്രട്ടറി വിശ്വനാഥൻ ,പൂക്കോട്ടൂർ ബാങ്ക് സെക്രട്ടറി ഉമ്മർ , കാറളം ബാങ്ക് സെക്രട്ടറി ബാബു എന്നിവരും ബാങ്കുകളിലെ ജീവനക്കാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്







News Image

സഹകരണ സംഘം രജിസ്ട്രാറായി അലക്സ് വർഗീസ്

സഹകരണ സംഘം രജിസ്ട്രാറായി  അലക്‌സ് വര്‍ഗീസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിൽ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗം കൂടിയാണ്.  അലക്സ് വർഗീസിന് സ്‌റ്റേറ്റ് സിവിൽ സർവ്വീസ് ക്വാട്ടയിൽ ഐ.എ.എസ് ലഭിച്ച ശേഷമുള്ള ആദ്യ നിയമനമാണിത്.

മൂന്ന് മാസമായി രജിസ്ട്രായി പ്രവർത്തിച്ചഅഥീല അബ്ദുള്ളയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. മാര്‍ച്ച് 22നാണ് അഥീലയെ സഹകരണ സംഘം രജിസ്ട്രാറായി നിയമിക്കുന്നത്. ഫീഷറീസ് ഡയറക്ടറായിരുന്ന അഥീലയ്ക്ക്  അധിക ചുമതല നൽകിയാണ്  രജിസ്ട്രാറായി നിയമിച്ചത്.  പി.ബി. നൂഹിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് മാറ്റി ലൈഫ് മിഷന്‍ സി.ഇ.ഒ. ആയി നിയമച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റം.
News Image

എ.സി.എസ്.ടി.ഐ: വിവിധ വിഭാഗങ്ങളിൽ പരിശീലനം

അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സഹകരണ മേഖലയിലെ വിവിധ വിഭാഗം ജീവനക്കാരുടെ പ്രമോഷന് ആവശ്യമായ പരിശീലനം ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നു. പങ്കെടുക്കേണ്ടവർ എ.സി.എസ്.ടി.ഐ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ.എം.രാമനുണ്ണി അറിയിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങൾ അതാത് കോഡിനേറ്റർമാർ അറിയിക്കും.

പരിശീലന പരിപാടിയുടെ വിവരങ്ങൾ

ജൂലൈ 11 മുതൽ 13 വരെ - PACS ക്ലർക്ക് / അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ എന്നിവർക്ക് - Programme on development of PACS into MSc ,

ജൂലൈ 12 മുതൽ 15 വരെ -പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾക്ക് - Management of development Programme,

ജൂലൈ 18 മുതൽ 22 വരെ -ക്ലർക്ക് / കാഷ്യർ / അക്കൗണ്ടന്റിന്  - Know your customer, prevention of Money Laundering and Customer Protection  

ജൂലൈ 19 മുതൽ 22 വരെ - ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സെക്രട്ടറിമാർക്ക് - Preparation of Business Development Plan,

ജൂലൈ 25 മുതൽ 27 വരെ - PACS സബ് സ്റ്റാഫുകൾക്ക്- Programme on a greeting the customer to Improve level of happiness of all stakeholdes,

ജൂലൈ 25 മുതൽ 30 വരെ - PACS സൂപ്പർവൈസറി സ്റ്റാഫുകൾക്ക് - Programme on understanding financials of PACS,

ജൂലൈ 29 മുതൽ 30 വരെ - വകുപ്പ് തല ഉദ്യോഗസ്ഥർക്കും യുവ കോ-ഓപ്പറേറ്റീവ്സ് സെക്രട്ടറിമാർ - Co-operative Department of officials and Secrataries of SC / ST Yuva Co-operatives,

ജൂലൈ 18 - ആഗസ്റ്റ് 12 വരെ - PACS ലെ പുതിയ സ്റ്റാഫുകൾക്ക് - Induction Training Programme
News Image

ഇടപാടുകാര്‍ക്ക് 'അംഗ പീഠ'മൊരുക്കി ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്

ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിലെത്തുന്ന ഇടപാടുകാരെ കാത്തിരിക്കുന്നത് ബാങ്കിലെ ഏറ്റവും വലിയ ഇരിപ്പിടമാണ്. 'അംഗ പീഠം' എന്ന പേരില്‍ ഇടപാടുകാര്‍ക്ക് ഏറ്റവും നല്ല ഇരിപ്പിടമൊരുക്കി മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്.  പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനമാണിത്. ബാങ്കിന്റെ ഉടമസ്ഥര്‍ ഇടപാടിനായെത്തുന്ന സാധാരണക്കാരാണെന്ന അടിസ്ഥാനബോധം സമൂഹത്തില്‍ രൂപപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു.  ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന്, ഈവനിംഗ് & ഹോളിഡേ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മാതൃകയായി 'അംഗ പീഠം' ഒരുക്കും.  ബാങ്കിന് ഇടപാടുകാരാണ് മറ്റാരേക്കാളും വലുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണ തത്വങ്ങള്‍ പാലിക്കുന്നതിനും ബാങ്കിംഗ് രംഗത്ത് ഒരു നൂതനാശയം സൃഷ്ടിക്കുന്നതിനും ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത് ഉപകരിക്കുമെന്നും ഭരണസമിതി പറഞ്ഞു.

ജൂലായ് രണ്ടിന് രാവിലെ 10 ന് ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള മെയിന്‍ ബ്രാഞ്ചില്‍ മുന്‍ എം.എല്‍.എ കെ.എസ്.സലീഖ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പി.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഇടപാടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.  

പ്രസിഡന്റ്‌ കെ.രാമകൃഷ്ണന്‍

കെ.രാമകൃഷ്ണന്‍ പ്രസിഡന്റും എ.രാമകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായ  ഭരണസമിതിയാണ് പുതുതായി ചുമതലയേറ്റത്. എം.ടി കൃഷ്ണദാസ്, പ്രമോദ്, മധു, ശങ്കുണ്ണി എന്ന സുന്ദരന്‍, സുരേന്ദ്രന്‍, എം.സൈതാലി, തങ്കം, ലളിത, രാധാകൃഷ്ണന്‍, രാജഗോപാലന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നബാര്‍ഡ് മുഖേന നടക്കാനിരിക്കുന്ന പുതിയ പ്രൊജക്ട് വേഗത്തിലാക്കുക, നിലവിലുള്ള പദ്ധതികള്‍ ലാഭകരമായും ജനോപകാരപ്രദമായും മുന്നോട്ടു നയിക്കുക എന്നിവയാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ഇരുപതിനായിരത്തോളം അംഗങ്ങളുള്ള ബാങ്കിന് കീഴില്‍ നിലവില്‍ രണ്ട് ലാബുകളും, E. K നായനാര്‍ മെമ്മോറിയല്‍ ക്ലിനിക്കും, മംഗലാംകുന്ന്, എലമ്പുലാശ്ശേരി എന്നിവിടങ്ങളില്‍ ജനസേവന കേന്ദ്രങ്ങളും, വിശാലമായ എ സി  കോണ്‍ഫറന്‍സ് ഹാളും സിവില്‍ സപ്ലൈസിന് വാടകക്ക് നല്കിയിട്ടുള്ള വലിയ സംഭരണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.

News Image

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചെലവില്‍ സങ്കീര്‍ണമായ ചികിത്സകളും ശസ്ത്രക്രിയകളും ആശുപത്രിയില്‍ ലഭ്യമാണ്. അത്യാധുനിക ഡിജിറ്റല്‍ ഫ്‌ളാറ്റ് പാനല്‍ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയുള്ളതാണ് പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി മെട്രൊ ലൈഫ് കാര്‍ഡിയാക് സെന്റര്‍. 24 മണിക്കൂറും ചികിത്സാ സൗകര്യം ഇവിടെ ലഭ്യമാണ്. പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ക്ഷേമ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്.മേയർ എം.കെ വർഗീസ്, സനീഷ് കുമാർ ജോസഫ് എം .എൽ.എ, സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ പൊറിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
News Image

കണ്ടല്ലൂര്‍ സഹകരണ ബാങ്ക്: ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്

കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ ഇനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത് ശരിവച്ച് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത ഇടപാടുകള്‍ വഴി ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഭരണസമിതി അംഗങ്ങളടക്കമുളള ഉത്തരവാദികളില്‍നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 
സ്വര്‍ണപ്പണയ വായ്പയില്‍ ക്രമക്കേട് നടന്നതായുള്ള ഇടപാടുകരാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്തതായി കള്ള ഒപ്പിട്ട് വ്യാജ രേഖകളുണ്ടാക്കി, പലിശ ഇളവ് നല്‍കിയതായി രേഖ ചമച്ചു, തുടങ്ങിയവയായിരുന്നു പരാതികള്‍. സ്വര്‍ണപ്പണയ വായ്പയില്‍ നിയമപരമായി ഈടാക്കേണ്ട പലിശ ഈടാക്കിയില്ല, പിഴ‌പ്പലിശ ഒഴിവാക്കി, വായ്പയ്ക്ക് ഈടായി വച്ചിരുന്ന ഉരുപ്പടികള്‍ നിയമ വിരുദ്ധമായി ലേലം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തു, ബാങ്കിന്‍റെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ പലിശ നിരക്ക് തിരുത്തി എന്നിങ്ങനെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ ഉരുപ്പടികള്‍ തിരികെ എടുക്കാന്‍ വന്നപ്പോള്‍ നേരത്തേ വാങ്ങിയെടുത്തതായ വ്യാജരേഖ കാണിച്ചുവെന്ന ഇടപാടുകാരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പണയം വച്ച ഉരുപ്പടികള്‍ തരം തിരിച്ചത് പ്രസിഡന്റിന്‍റെ സാന്നിധ്യത്തിലാണ്. എന്നാല്‍ സെക്രട്ടറിയുടെ തലയില്‍ വച്ച് കയ്യൊഴിയുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലേലം ചെയ്ത ഉരുപ്പടികളുടെ എണ്ണം ഒരു ലിസ്റ്റില്‍ 433 എന്നും മറ്റൊന്നില്‍ 34 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍, ഇല്ലാത്ത സ്വര്‍ണം നല്‍കിയതായും കണ്ടെത്തി.
News Image

വിനയകുമാർ പി .കെ :KCEF സംസ്ഥാന പ്രസിഡണ്ട്

സഹകരണ മേഖലയിലെ സർവീസ് സംഘടനയായ KCEF ന്റെ സംസ്ഥാന പ്രസിഡന്റ് ആയി  ചെറുവത്തൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം.ഡി  വിനയകുമാർ പി.കെ  യെ തിരഞ്ഞെടുത്തു. 1985  ൽ സർവീസിൽ കയറിയ കാസർഗോഡ് സ്വദേശിയായ  വിനയകുമാർ മുൻപ് KCEF ന്റെ താലൂക്ക് സെക്രട്ടറി ,ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി ,വൈസ്.പ്രസിഡൻറ് ,ട്രഷറർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
News Image

തിരൂര്‍ സഹകരണ ബാങ്ക്: പൂമല ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : തിരൂര്‍ സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പൂമല ബ്രാഞ്ച് ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഇപ്പോള്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും സമഗ്രമായ നിയമ ഭേദഗതിക്ക് കരട് രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടുള്ള കുറ്റമറ്റ സംവിധാനം സഹകരണ മേഖലയില്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് കൗണ്ടര്‍, പി.എ തങ്കപ്പന്‍ സ്മാരക ഹാള്‍, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സേവിയര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനായി. എം എം വര്‍ഗീസ്, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍, ബാങ്ക് പ്രസിഡന്റ് എ എന്‍ കൃഷ്ണകുമാര്‍, ഡയറക്ടര്‍ എ റെജിരാജ്, സെക്രട്ടറി കെ.ബി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം തൈവമക്കള്‍ സംഘത്തിന്റെ നാടന്‍ പാട്ട് അരങ്ങേറി.


News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ പരമ്പര തുടരുന്നു - ഭാഗം : 6

വൈവിധ്യവത്കരണം സഹകരണ മേഖലയിൽ വളരെ അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.  വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാനും കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്ത സാധ്യതയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സഹകരണ മേഖലയിൽ വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് പല വൈവിധ്യവത്കരണ പദ്ധതികളും മുന്നോട്ടു പോകുന്നതിന് തടസ്സമായി വരുന്നത്.
            ഈ വിഷയത്തെ കുറിച്ച് നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി  വിജയം വരിച്ച  കേരളത്തിലെ ശ്രദ്ധേയമായ  ബാങ്കുകളിലൊന്നായ ഒക്കൽ  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി 15 വർഷക്കാലം പ്രവർത്തിച്ച  പ്രമുഖ സഹകാരി കെ .ഡി  ഷാജി പറയുന്നു.
വൈവിധ്യവത്കരണം അനിവാര്യമായ ഒന്നാണ്.  സഹകരണ മേഖലയിൽ  മാത്രമല്ല എല്ലാ മേഖലകളിലും വേണ്ടതാണ്. ജനാധിപത്യത്തിന്റെ  എല്ലാ സൗകര്യങ്ങളും, അധികാര വികേന്ദ്രീകരണവും, സമ്പന്നതയുമുള്ള, ലോകത്തു തന്നെ നല്ലൊരു നാട്ടിൽ ജീവിക്കുന്ന നമ്മൾ നിലവിലുള്ള എല്ലാ സാധ്യതകളുടെയും  അടുത്ത ഘട്ടത്തിലേക്ക്  കടക്കണം, ഇല്ലെങ്കിൽ മുരടിച്ചു പോവും.
സർക്കാർ സംവിധാനങ്ങളിലൊക്കെ ഇക്കാര്യത്തിൽ കുറെ കൂടി വേഗത വേണമെന്നാണ് എന്റെ അഭിപ്രായം. വേഗത്തിൽ കാര്യങ്ങൾ ചെയ്തു തരുന്നതിനുള്ള നടപടികൾ ഡിപ്പാർട്മെൻറിന്റെ ഭാഗത്തു നിന്നുണ്ടാകണം. സഹകരണ സ്ഥാപനം ചെയ്യുമ്പോൾ മറ്റു ബിസിനസുകാർ ചെയ്യുന്നതുപോലെ തുടക്കം തന്നെ ലാഭമുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ആവശ്യമാണ്. സഹായം ലഭിക്കുന്നുണ്ട്, ഞങ്ങളുടെ ബാങ്കിന് തന്നെ അമ്പത് ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. നന്നായി ഉപയോഗപ്പെടുത്തുന്നവർക്ക് പണം കിട്ടിയാൽ അത് സമൂഹത്തിനും ഗുണമായിട്ട് വരും.

പദ്ധതികൾക്ക് അനുമതി കിട്ടാനും മറ്റും ചില പരിമിതികളും ബുദ്ധിമുട്ടുകളും വരുന്നുണ്ട്. ചില നിയമ വ്യവസ്ഥകൾ കുറച്ചു കൂടി ലളിതമാക്കിയാൽ നന്നാകും. ഇതിനെല്ലാമപ്പുറത്ത്, സഹകരണ മേഖലയിലെ എന്റെ  17 വർഷത്തെ അനുഭവത്തിൽ പറയുകയാണെങ്കിൽ  ഭരണ സമിതി ജനാധിപത്യപരവും സത്യസന്ധവുമായിരിക്കണം. മികച്ച പ്രവർത്തനം  കാഴ്ചവെക്കണം. സെക്രട്ടറി മുതൽ ഉദ്യോഗസ്ഥ തലത്തിലുള്ളവർ ഇതിനൊപ്പം ചേർന്ന് ഒരു ടീമായി രൂപപ്പെട്ടാൽ ഏതു കാര്യവും നമുക്ക് ഏറ്റെടുക്കാൻ കഴിയും.വൈവിധ്യവത്കരണത്തിന് നിരവധി സാധ്യതകളുണ്ട്.  സഹകരണ സംഘങ്ങൾ ഇപ്പോൾ കാർഷിക മേഖലയിലും ഇടപെടുന്നുണ്ട്. ഇത് സമൂഹത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഞങ്ങൾ കഴിഞ്ഞ 4  വർഷമായി നെൽ കൃഷി ചെയ്യുന്നുണ്ട്.മറ്റൊരിടത്ത് കൊണ്ടുപോയാണ് നെല്ല്കുത്തി കൊണ്ടു വരുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഞങ്ങളുടെ അടുത്ത പദ്ധതി സ്വന്തം നിലയിൽ ഫാക്ടറി തുടങ്ങുക എന്നതാണ്. അതിനു വേണ്ടി നബാർഡിന്റെ  ഒരു ശതമാനം പലിശയിലുള്ള  വായ്‌പ ലഭ്യമാക്കിയിട്ടുണ്ട്.സഹകരണ ബാങ്കുകളിലെ ജനപ്രതിനിധികൾ കച്ചവടം ചെയ്തു പരിചയമുള്ളവരല്ല. അതുകൊണ്ട് തന്നെ ആ മേഖലയിൽ  പരിചയ സമ്പന്നതയുള്ളവരുടെ  സേവനം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.ഉദാഹരണമായി, ഒക്കൽ സഹകരണ ബാങ്ക്  സ്വന്തമായി ഒരു കൃഷി ഓഫീസറെ വെച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി വരുത്തി അത്തരം കാര്യങ്ങളൊക്കെ ഡിപ്പാർട്മെൻറ് ചെയ്തു തരുന്നുണ്ട്.കാലത്തിനനുസരിച്ച് സഞ്ചരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, ടീം ആയി പ്രവർത്തിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈവിധ്യവത്ക്കരണം കൊണ്ട് അത്ഭുതങ്ങൾ നടത്താൻ സഹകരണ സംഘങ്ങൾക്ക് സാധിക്കും, ഉറപ്പ്.
News Image

ആലങ്ങാട് സഹകരണ ബാങ്ക്: കാര്‍ഷിക ശില്പശാല നടത്തി

ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് കാര്‍ഷിക ശില്പശാല നടത്തി. കൊടുവഴങ്ങ ഹെഡ്ഡാഫീസ് ഹാളില്‍ നടന്ന ശില്പശാലയില്‍ നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ അജീഷ് ബാലു, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി എന്നിവര്‍ ക്ലാസെടുത്തു. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് മധു ചെമ്പേരി പറഞ്ഞു. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. നബാര്‍ഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി സഹകരണ ബാങ്കുകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് , ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, കര്‍ഷകസംഘം പ്രതിനിധി എം കെ ബാബു, നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ ആര്‍ ഷാജിത, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയില്‍, കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി ഹരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആലങ്ങാട് സഹകരണ ബാങ്ക് സെക്രട്ടറി ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.ഭരണ സമിതി അംഗം ബി. പി ശിവൻ സ്വാഗതവും ബിസ്റ്റിൻ നന്ദിയും പറഞ്ഞു.
News Image

സഹകരണ ജീവനക്കാരുടെ സേവന ചട്ടങ്ങൾ തയ്യാറാക്കൽ : കമ്മിറ്റി രൂപീകരിച്ചു

സഹകരണ ജീവനക്കാർക്ക് മാത്രമായി സേവന ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കി. അഡീഷണൽ സെകട്ടറി (റിട്ട. ധനകാര്യ വകുപ്പ് ) സി.എസ് ശ്രീജ, സഹകരണ സംഘം  അഡീഷണൽ രജിസ്ട്രാർ(റിട്ട)  കെ സജാദ് , ഇ എം സെക്ഷൻ അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ബിന്ദു എന്നിവരാണ് അംഗങ്ങൾ.
News Image

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു


കൃഷിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക്‌



തുടക്കം മുതൽ  കർഷകനും കൃഷിക്കും ഒപ്പമാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്.  കർഷകർക്ക്  സഹായം  നൽകുന്നതോടൊപ്പം കൃഷി നടത്താനുംബാങ്ക്‌ മുന്നിട്ടിറങ്ങി. ബാങ്കിന്റെ കാർഷിക പദ്ധതികൾ നാടിന് ഗുണകരമായതോടെ യുവതലമുറയെ  കൃഷിയിലേക്ക് ആകർഷിച്ച്‌ വിജയം ചരിത്രമാക്കുകയാണ് ബാങ്ക്‌.
വടക്കൻ പറവൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അധികം കണ്ടുപരിചയിക്കാത്ത കൃഷികളിലാണ് ബാങ്ക് കൈവച്ചത്. പൊക്കാളികൃഷി, കര നെൽകൃഷി,  ഓര് വെള്ളം കയറ്റിയുള്ള മത്സ്യ കൃഷി, ഡയറി ഫാമും ഉപ ഉത്പന്നങ്ങളുടെ വിപണനവും എല്ലാം നാട്ടിൽ  കൃഷിയും സംരഭകത്വവും വളർത്തി. വിത്തു  മുതൽ വിപണി വരെ ഓരോ ഘട്ടത്തിലും  പങ്കാളികളാവുന്നവരുടെ വലിയൊരു കാർഷിക കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലും ബാങ്ക് അഭിമാനിക്കുകയാണ്.

പൊക്കാളി കൃഷിയിലൂടെ ശ്രദ്ധ നേടിയ ബാങ്കിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എക്സിബിഷനുകളിലും കാർഷിക ഉത്സവങ്ങളിലും താരമാണിന്ന്.

കാർഷിക ലോൺ, കർഷകർക്കുവേണ്ട വിത്ത്, തൈകൾ, വളം, പണിയായുധങ്ങൾ, ക്ഷീരകർഷകർക്ക് കറവ ഉപകരണങ്ങൾ തുങ്ങിയവ കുറഞ്ഞ നിരക്കിലും സൗജന്യമായും നൽകിയാണ് ബാങ്ക് തുടക്കകാലത്ത് കർഷകർക്ക് കൈതാങ്ങായത്. ഇന്ന് കർഷകർക്ക് സഹായം നൽകുന്നതോടൊപ്പം മൂന്നര വർഷത്തോളമായി പൊക്കാളി, കരനെൽകൃഷിയും ബാങ്ക് നേരിട്ട് നടത്തുന്നു. പൂയപ്പിള്ളി 60 കെട്ട് പാടത്ത് ആറ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്കിന്റെ നേതൃത്വത്തിൽ വർഷം തോറും നെൽ കൃഷി നടത്തുന്നത്. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെ തൊഴിലാളികളെ വച്ചാണ് ചെയ്യുന്നത്. ബാങ്കിന്റെ ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അറുപതോളം തൊഴിലാളികളും  ഇതിൽ പങ്കാളികളാകുന്നു.

ബാങ്ക് കൃഷി ചെയ്ത നെല്ലും കർഷകരിൽ നിന്നും  വില കൊടുത്തു വാങ്ങുന്ന നെല്ലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണിയിലെത്തിക്കുന്നത്. ഫാർമേസ് എന്ന ബ്രാൻഡിൽ ബാങ്കിന്റെ കോപ് മാർട് വിപണനകേന്ദ്രത്തിലൂടെ ലഭ്യമാക്കുന്ന  പൊക്കാളി അരിയും ഉപ ഉത്പന്നങ്ങളായ അവൽ, പുട്ടുപൊടി എന്നിവയും ഇതിനകം വിപണി പിടിച്ചടക്കിക്കഴിഞ്ഞു .   ഇവ കൂടാതെ കർഷകരിൽ നിന്നും ശേഖരിക്കുന്ന കുടംപുളി, വാളൻപുളി, ചിപ്സ്, അച്ചാറുകൾ, കൂവപ്പൊടി എന്നിവയ്ക്കും ബാങ്ക് വിപണിയൊരുക്കുന്നു.  എക്സിബിഷനുകളിലും ജൈവ കാർഷിക ഉത്സവങ്ങളിലും ഫാർമേസ് ഉത്പ്പന്നങ്ങൾക്ക് വൻ ഡിമാൻറാണ്.



മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന  പച്ചക്കറി കർഷകരുടെ  അറുപതോളം  ഗ്രുപ്പുകളുണ്ടാക്കി കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞത്  വടക്കേക്കര ബാങ്കിന്റെ കാർഷിക വികസന പ്രവത്തനങ്ങളിലെ  നാഴികകല്ലാണ്. 6 -7 പേരടങ്ങിയ ഗ്രുപ്പുകൾക്ക് ഇങ്ങനെ വരുമാനം കണ്ടെത്താനാക്കുന്നത് ബാങ്കിന്റെ വിജയമാണ്.
 പീച്ചി, വഴുതന, വെണ്ട, കുമ്പളം, തക്കാളി, വെള്ളരി, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.   ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന  കാർഷിക സേവനകേന്ദ്രവും ഹൈ ടെക് നഴ്സറിയുമായ അഗ്രി ഹബ് കർഷകരുടെ ആവശ്യങ്ങൾ  അറിഞ്ഞു നിറവേറ്റുന്നു. കർഷകർക്ക് വേണ്ട വിത്ത്, വളം, പണിയായുധങ്ങൾ, പോളി ഹൌസിലൂടെ ഉത്പാദിപ്പിച്ച തൈകൾ, മണ്ണുത്തിയിൽ നിന്നും എത്തിക്കുന്ന ഗുണമേന്മയുള്ള തൈകൾ എന്നിവ അഗ്രി ഹബ്ബിലൂടെ ലഭ്യമാക്കിവരുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ നൽകിയും കോപ് മാർട്ടിലൂടെ ഉത്പ്പന്നങ്ങളുടെ വിപണി ഒരുക്കിയും ബാങ്ക് കർഷകർക്ക് താങ്ങാകുന്നു.

പ്രദേശത്തെ മൽസ്യ കൃഷിയുടെ സാധ്യത മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കൂട്ടം കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയായി. മൂന്നു ഗ്രുപ്പുകൾ ഇത്തരത്തിൽ ഓര് വെള്ളം കയറ്റിയുള്ള മത്സ്യകൃഷി ചെയ്തു വിജയം കണ്ടെത്തി. തിലോപ്പിയ മീനാണ്  പ്രധാനമായും കൃഷി ചെയ്തത്. കൃഷിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ലോൺ, മത്സ്യ കുഞ്ഞുങ്ങൾ, തീറ്റ എന്നിവ  നൽകിയും ബാങ്ക് സഹായമൊരുക്കുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് ആരംഭിച്ച കളരിക്കൽ ഡയറി ഫാം യുവ കർഷകർക്ക് മാതൃകയാണ്. ചിറ്റാട്ടുകര-പൂയപ്പിള്ളി പ്രദേശത്തെ യുവാക്കളുടെ സ്വാശ്രയ സംഘമാണ് കളരിക്കൽ ഡയറി ഫാം നടത്തുന്നത്. പദ്ധതിക്കുവേണ്ട സാമ്പത്തിക സഹായം നൽകിയും ഉൽപ്പന്നങ്ങളുടെ  വിപണി ഒരുക്കിയും ബാങ്ക് ഒപ്പം നിൽക്കുന്നു. കൂടാതെ  ഓരോ വീട്ടിലും ഓരോ കോഴിക്കൂട് എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് മുട്ടക്കോഴി വളർത്തുന്നതിന്  പ്രോത്സാഹനമായി  മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു.


 കോവിഡ് കാലത്ത് ഓണത്തോടനുബന്ധിച്  ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി അതിജീവനത്തിന്റെ  വേറിട്ട മുഖമായി മാറി. തളർച്ചയിലും പിന്നോട്ട് പോകാതെ പുതിയ സാധ്യത കണ്ടെത്തി കർഷകരെയും കൃഷിയെയും ചേർത്ത് പിടിച്ച് വിജയം കൊയ്യാനായത് മറ്റൊരു നേട്ടം. 'സുസ്മിതം ' എന്ന പേരിൽ നടത്തിയ ചെണ്ടുമല്ലി കൃഷി നൽകിയ വിജയം കർഷകർക്ക് വലിയ പിന്തുണയും  ആത്മവിശ്വാസവുമാണ് നൽകിയത്.  80 ഗ്രോ ബാഗുകളിലായി ബാങ്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും മറ്റ് സ്ഥലങ്ങൾ കണ്ടെത്തി കർഷക ഗ്രുപ്പുകളും കൃഷി നടത്തിയതും  വിജയകരമായി.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയ്ക്ക് കരുത്താവാൻ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുന്നോട്ട്.
News Image

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്ലാസ് നടത്തി

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളിലെ ആദ്യകാല ജീവനക്കാര്‍ സംഘത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഇന്ന് നിരവധി സംഘങ്ങളിലും ബഹുഭൂരിപക്ഷം പേരും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് അഴിമതിക്ക് ഇടമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡന്റ് കെ ബി ജയപ്രകാശ് അധ്യക്ഷനായി. നബാഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ക്ലാസെടുത്തു.വൈവിധ്യവത്കരണം ഇന്നത്തെ കാലത്ത് സഹകരണ മേഖലയിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണമേഖലയിൽ  വിപ്ലവകരമായവൈവിധ്യവൽക്കരണത്തിലൂടെ  വിപ്ലവകരമായ  മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നബാർഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെ സംഘങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ സമീപിണ്ടേതുണ്ട്. സംഘങ്ങളെ വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനായി  പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും  മധു ചെമ്പേരി പറഞ്ഞു.സര്‍വ്വീസില്‍ നിന്നും വിരമിച്ച പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി
എം.പി വിജയന്‍, കൊങ്ങാരപ്പിള്ളി ഫാർമേഴ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം. ഡി അബ്ദുൾ ഹക്കീം
എന്നിവരെ ചടങ്ങിൽ ആദരിച്ചു.

News Image

തിരൂർ സഹകരണ ബാങ്ക് : പൂമല ബ്രാഞ്ച് ഉദ്ഘാടനം

തൃശൂർ : തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പൂമല ബ്രാഞ്ച് ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സേവിയർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാങ്കിങ് കൗണ്ടർ ഉദ്‌ഘാടനം മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കും.
പി.എ തങ്കപ്പൻ സ്മാരക ഹാൾ  ഉദ്‌ഘാടനം എം എം വർഗീസും  സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്‌ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം.കെ കണ്ണനും നിർവ്വഹിക്കും.
ബാങ്ക് പ്രസിഡൻറ്  എ എൻ കൃഷ്ണകുമാർ സ്വാഗതവും   സയറക്ടർ എ റെജിരാജ് നന്ദിയും പറയും. സെക്രട്ടറി കെ.ബി പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കും. 
യോഗാനന്തരം തൈവമക്കൾ അവതരിപ്പിക്കുന്ന  നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.
News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പൊക്കാളി കൃഷി ആരംഭിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു,  ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫ്,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗങ്ങൾ, കർഷക തൊഴിലാളികൾ  തുടങ്ങിയവർ പങ്കെടുത്തു
News Image

സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാർക്ക് പ്രമോഷന് വേണ്ടി പരിശീലനം

പ്രാഥമിക കാർഷിക  സഹകരണസംഘങ്ങളിൽ സബ് സ്റ്റാഫ്  വിഭാഗത്തിൽ ജോലിചെയ്യുന്ന  ജീവനക്കാർക്ക്  തങ്ങളുടെ  പ്രമോഷന്  അർഹത നേടുന്നതിന്  വേണ്ടിയുള്ള  മൂന്നുദിവസത്തെ  പരിശീലനം 2022 ജൂൺ 22 മുതൽ 24 വരെ തീയതികളിൽ ACSTI ൽ വെച്ച് നടക്കുന്നു. ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്  ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ACSTI യുടെ  വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും, നിശ്ചിത ഫീസ്  അക്കൗണ്ടിലേക്ക് അടക്കുകയും ചെയ്യേണ്ടതാണ്.  
News Image

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്‌ളാസ് നാളെ

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പഠന ക്ലാസ് നടത്തും. നാളെ (ജൂൺ 18) ഉച്ചയ്ക്ക് രണ്ടിന് പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുക്കും. നബാഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുക്കും.  സർവ്വീസിൽ നിന്നും വിരമിച്ച, സംഘത്തിന്റെ മുൻ പ്രസിഡന്റുമാരായ വി.എ അബ്ദുൾ ഹക്കീം, എം.പി വിജയൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
News Image

കാർഷിക ശില്പശാലയും നബാർഡ് പദ്ധതികളുടെ വിശദീകരണവും

ആലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ വിവിധ പദ്ധതികളെ വിശദീകരിക്കുന്നതിനും ,കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക്   ബാങ്കിന്റെ കൊടുവഴങ്ങ ഹെഡ് ഓഫീസ് ഹാളിൽ വെച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നബാർഡ് ജില്ലാ വികസന ഓഫീസർ അജീഷ് ബാലു, ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്‌ളാസുകൾ നയിക്കും.
ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ് പി. എം മനാഫ്, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ, അസി. രജിസ്ട്രാർ എ. ആർ ഷാജിത, കൃഷി ഓഫീസർ ചിന്നു ജോസഫ്, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജി ഹരി, കർഷക സംഘം പ്രതിനിധി, എം. കെ ബാബു തുടങ്ങി കാർഷിക സഹകരണ രംഗത്തെ പ്രമുഖർ പങ്കെടുക്കും
News Image

എം.ബിനോയ്കുമാർ: സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എം .ബിനോയ്കുമാർ നിയമിതനായി കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടറായി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സഹകരണ വകുപ്പിൽ സഹകരണ അഡീഷണൽ രജിസ്ട്രാർ ആയി വിരമിച്ച എം .ബിനോയ് കുമാർ കോട്ടയം മണർകാട് സ്വദേശിയാണ്.
News Image

ടീം കോ-ഓപ്പറേറ്റീവിന്റെ പുതിയ ഓഫീസ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവിന്റെ തൃശൂരിലെ പുതിയ ഓഫീസ് തിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് ,ജീവനക്കാരൻ ഷിന്റോ ലാസർ എന്നിവർ സന്ദർശിച്ചു .ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,സഹകരണ രംഗം ന്യൂസ് ചീഫ് എഡിറ്റർ പി.കെ പ്രിയ ,സജീഷ് കുട്ടനെല്ലൂർ ,അനീഷ .എം. ഹിന്ദ്, ആര്യ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതിയ ഓഫീസ് തൃശൂർ നഗരത്തിൽ കോട്ടപ്പുറം രാഗമാലികാപുരത്തുള്ള  ഇ൦പീരിയൽ അപ്പാർട്ട്മെൻറ്സിലാണ് പ്രവർത്തിക്കുന്നത്.   
News Image

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : പഠന ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. കാക്കൂർ  സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. നബാർഡ് പദ്ധതികളെക്കുറിച്ചും  എസ് ആർ എഫ് പദ്ധതികളെക്കുറിച്ചും കേരള ബാങ്ക് പ്രതിനിധികളായ ഷാജി സക്കറിയ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് റിപ്പോർട്ടിനെക്കുറിച്ചും ഡി പി ആർ തയ്യാറാക്കുന്നതിനെപ്പറ്റിയും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുത്തു.  സഹകാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും സംബന്ധിച്ച് സഹകരണ വകുപ്പ് ജൂനിയർ ഇൻസ്പെക്ടർ ശ്യാം കൃഷ്ണൻ ക്ലാസെടുത്തു.
News Image

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : അർദ്ധ ദിന പഠന ക്ലാസ്

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇന്ന് അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിക്കും. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ അധ്യക്ഷനാകും. സഹകരണ മേഖലയും വൈവിധ്യവൽക്കരണവും എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസ്സെടുക്കും. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും എന്ന വിഷയങ്ങളിലും ക്ലാസ് നടക്കും.
News Image

വടകര സർക്കിൾ സഹകരണ യൂണിയൻ: ആസ്ഥാന മന്ദിരം ഉദ്ഘാടനം

വടകര സർക്കിൾ സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം 'സഹകരണ ഭവൻ' ഉദ്ഘാടനം നാളെ (ജൂൺ 14 ) രാവിലെ 10.30 ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. വടകര നാഷണൽ ഹൈവേ ലിങ്ക് റോഡ് ജംഗ്ഷന് സമീപത്ത് രണ്ട് നിലകളിലായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്. കെ.കെ രമ എം.എൽ.എ അധ്യക്ഷയാകും. കെ.മുരളീധരൻ എം.പി വിശിഷ്ടാഥിതിയാകും. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ബി.സുധ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സഹകരണ സന്ദേശം നൽകും. കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ , ഇ.കെ വിജയൻ എം.എൽ.എ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു, കോഴിക്കോട് ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) വി.വിജയൻ എന്നിവർ നിക്ഷേപ സമാഹരണവും അവാർഡ് വിതരണവും നടത്തും. യു എൽ സി സി ചെയർമാൻ രമേശൻ പാലേരി മുൻകാല സഹകാരികളെ ആദരിക്കും. സി.കെ നാണു മുൻ എം.എൽ. എ , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ , മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

News Image

ടീം കോ-ഓപ്പറേറ്റീവ് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി

ടീം കോ-ഓപ്പറേറ്റീവ് തൃശൂർ കോട്ടപ്പുറം രാഗമാലിക പുരത്ത് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. കേരളാ കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ ഡോ. പി. അഹമ്മദ് ആശംസയറിയിച്ചു. ടീം കോ-ഓപ്പറേറ്റീവിന്റെ ഉപഹാരം ഡോ. ജോർജ് തോമസ് ഡോ.പി അഹമ്മദിന് സമർപ്പിച്ചു. തിരൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് കുമാർ, സ്റ്റാഫ് ഷിന്റോ ലാസർ, സഹകരണരംഗം ന്യൂസ് എഡിറ്റർ പി.കെ പ്രിയ, കോർഡിനേറ്റർ സജീഷ്, അനീഷ, ആര്യ, ശ്യാം, ലളിതാംബിക വിയ്യൂർ, നിതിൻ സതീശൻ എന്നിവരും പങ്കെടുത്തു.
News Image

വൈവിധ്യവത്കരണം : മേൽനോട്ടവും നിയന്ത്രണവും അത്യാവശ്യമാണ്

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ പരമ്പര തുടരുന്നു . ഭാഗം: 5

   കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടിയ  തൃശൂർ ജില്ലയിലെ മാളയ്ക്ക് സമീപം  ചെയ്യുന്ന വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി  ഇ .ഡി സാബു സംസാരിക്കുന്നു
 
സഹകരണ മേഖലയിൽ വൈവിധ്യ വത്കരണം നടത്തുമ്പോൾ ആദ്യം വേണ്ടത് ഫീസിബിളായ നല്ല ഒരു പ്രൊജക്റ്റ് ആണ് .പലപ്പോഴും ആ പ്രൊജക്റ്റിനു രൂപം കൊടുക്കുമ്പോൾ  ,അതിനു വേണ്ട സാങ്കേതിക പരിജ്ഞാനം  ഉള്ള ആളുകൾ ഇല്ല എന്നുള്ളതാണ്ഒരു പ്രധാന പ്രശ്നം.
പലപ്പോഴും പ്രൊജക്റ്റുകൾ റിപ്പീറ്റ് ചെയ്യപ്പെടുന്നു .ഒരു സംഘം ചെയ്യുന്ന പ്രോജക്റ്റുകൾ തന്നെ മറ്റു സംഘങ്ങളും അനുകരിക്കുന്ന രീതിയാണ് കൂടുതലും കണ്ടു വരുന്നത്.
ഒരേ പോലുള്ള പ്രൊജക്റ്റുകൾ വിവിധ സംഘങ്ങൾ ചെയ്യുമ്പോൾ വൈവിധ്യവത്‌കരണം എന്ന് പറയാനാകില്ല, ഒരേ ദിശയിലേക്ക് എല്ലാവരും സഞ്ചരിക്കുന്ന ഒരു രീതിയായി മാറും . അവർ തമ്മിലുള്ള മത്സരവും  കടുത്തതായിരിക്കും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പ്രധാനമായും  സഹകരണ  സ്റ്റോറുകളിലൂടെയാണ്   വിറ്റഴിക്കുന്നത്. അവിടെ വിവിധ സംഘങ്ങളുടെ തന്നെ ഒരേ പോലുള്ള പ്രൊഡക്ടുകൾ തമ്മിൽ   മത്സരം വന്നാൽ  ദോഷം ചെയ്യും.

   ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ മനസ്സിലാക്കി പ്രൊജക്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ  മുന്നോട്ടു വരണം. അത് പോലെ ഏതു പ്രൊജക്റ്റാണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുവാനുള്ള സംവിധാനവും  വേണം.
ഇപ്പോൾ സഹകരണ വകുപ്പ് അങ്ങനെ ഒരു  ശ്രമം ആരംഭിച്ചിട്ടുണ്ട് ഓരോ ജില്ലക്കും അനുയോജ്യമായ വിളകൾ കൊടുത്ത് വരുന്ന രീതി. പാലക്കാടിന് നെല്ല് തൃശൂരിന് വാഴ എന്നിങ്ങനെ, അതൊരു നല്ല തുടക്കമാണ്.
ഇ .ഡി സാബു
(സെക്രട്ടറി, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് )
      വൈവിധ്യവത്കരണത്തിന് കോ -ഓർഡിനേഷൻ പ്രധാനപ്പെട്ട ഘടകമാണ്.  ഡിപാർട്മെന്റ് തലത്തിൽ  ഇത്തരത്തിൽ  ബിസിനസ്സുകൾ ചെയ്യുന്ന സ്ഥാപനങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും അവർക്ക് സർവീസ് കൊടുക്കാനും  ഒരു സംവിധാനം സഹകരണ മേഖലയിൽ ജില്ലാ തലത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

     സംഘങ്ങൾ  ഒന്നിൽ കൂടുതൽ പ്രോഡക്റ്റുകൾ ചെയ്യുവാൻ ശ്രെമിക്കണം,ഒരു പ്രോജക്റ്റ് മാത്രം  ചെയ്യുമ്പോൾ അതിൽ നഷ്ടം ഉണ്ടായാൽ തന്നെ  മറ്റൊന്നിലൂടെ മാനേജ് ചെയ്യാൻ സാധിക്കും.  .പ്ലാൻ ഫണ്ടിൽ പദ്ധതി നടപ്പിലാക്കുമ്പോൾ അത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടോ  എന്ന് ഉറപ്പാക്കുവാനുള്ള സംവിധാനവും  ഉണ്ടാവണം. ആരും ശ്രെദ്ധിക്കാതെ വരുമ്പോൾ,  ബിസിനസിലെ പ്രശ്നങ്ങൾ കൂടി വരുമ്പോൾ  സ്വാഭാവികമായും സ്ഥാപനങ്ങൾ  അതിൽ നിന്ന് മാറിപ്പോകും. എത്ര വർഷം  പ്രവർത്തിക്കണം, എങ്ങനെ പ്രവർത്തിക്കണം, എത്ര  സെയിൽ ഉണ്ടാകണം എന്നൊക്കെ നിബന്ധനകൾ വെയ്ക്കണം.  അങ്ങനെ ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കണം വീണ്ടും പ്ലാൻ  ഫണ്ട് പോലുള്ള സഹായങ്ങൾ  അനുവദിക്കേണ്ടത്. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം.

സഹകരണ സ്ഥാപനങ്ങളെ  കൺസോർഷ്യം പോലെ   മറ്റൊരു ഇൻസ്റ്റ്യൂഷൻ ആയി  മാറ്റിയെടുക്കുന്ന സംവിധാനം നിലവിൽ ഉണ്ട്. ഇത് ദുരുപയോഗം  ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. കമ്പനിപോലെ  രജിസ്ട്രർ ചെചെയ്ത്  അതിലേക്ക് മാറുന്ന ഒരു സംവിധാനവും  ഉണ്ട്. ഇതിൽ  ഇൻവെസ്റ്റ് ചെയ്യുന്ന സ്ഥാപനം വേറെയും ഇമ്പ്ലിമെൻറ് ചെയ്യുന്ന സ്ഥാപനം വേറെയുമായി  രണ്ടു തരത്തിൽ  കാര്യങ്ങൾ പോകും.  ഓഡിറ്റിന്റെ സമയത്ത് ഇൻവെസ്റ്റ് ചെയ്ത സ്ഥാപനത്തിലെ കണക്കുകൾ പരിശോധിക്കാനോ  മോണിറ്റർ ചെയ്യാനോ  ഇവിടെ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ  ഒഴിവാക്കുന്നതായിരിക്കും നല്ലത്. മൈലപ്ര ഒക്കെ സംഭവിച്ചത് അതാണ്.  അവർ കമ്പനി രജിസ്ട്രർ ചെയ്തു, അവിടത്തെ  ഓഡിറ്റർക്കോ ഭരണ സംവിധാനങ്ങൾക്കോ സഹകരണ സ്ഥാപനങ്ങളിൽ  പോയി പരിശോധിക്കാൻ അനുവാദമില്ല. സഹകരണ സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള സംവിധാനങ്ങൾ കൂടി ഉണ്ടാകണം. എത്ര  രൂപ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്,   അത്രയും രൂപ കൃത്യമായി സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോ?, അതിന്റെ പലിശ കൃത്യമായി ഇൻവെസ്റ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോ എന്നൊക്കെ   പരിശോധിച്ചാൽ, പിന്നീട് കൂടുതൽ മുതൽ മുടക്ക് വരാത്തരീതിയിൽ  തടയിടാൻ  സാധിക്കും.
 
പിന്നെ പ്രൊഡക്റ്റിന്റെ വളർച്ചക്ക്  വലിയ രീതിയിലുള്ള പരസ്യം വേണം. ഒരു സംഘത്തിന് ഒരു പ്രൊഡക്റ്റിന് വേണ്ടി മാത്രം  ചിലപ്പോൾ പരസ്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. അപ്പോൾ ഒരു കോമൺ ബ്രാൻഡിംഗ് സംവിധാനം വേണം. ചെറിയ തുക സ്ഥാപനങ്ങളിൽ നിന്നും വാങ്ങി കോമൺ ബ്രാൻഡിംഗ് ചെയ്യണം.
പിന്നെ സഹകരണ സ്റ്റോറുകളിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രൊഡക്റ്റുകൾ വെക്കാൻ സാധിക്കണം. ജില്ലയിൽ 50 പ്രൊഡക്റ്റ് ഉണ്ടെങ്കിൽ ആ പ്രൊഡക്റ്റുകൾ മുഴുവനും സഹകരണ സ്ഥാപനങ്ങളിലൂടെ വില്പന നടത്താനുള്ള സംവിധാനം ഉണ്ടാവണം.വൈവിധ്യവത്കരണം പ്രസക്തമാണെങ്കിൽ തന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ  നഷ്ടം വരാൻ സാധ്യത ഉണ്ട്. വൈവിധ്യവത്കരണം സ്വന്തം പണം ഉപയോഗിച്ചല്ല ചെയ്യേണ്ടത്. ഇത്ര പണം മാത്രമേ എടുക്കാൻ കഴിയു എന്ന നിയന്ത്രണം നിയമപരമായി തന്നെ  ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.
News Image

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം. വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറ്റി.സഹകരണ വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെയും സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫീസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അഭിമാനാര്‍ഹമായ ചരിത്ര നിമിഷമാണിത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും സമ്പൂര്‍ണമായി ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
News Image

സഹകരണ ബാങ്കുകളിലെ ഭവന വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കു നല്‍കുന്ന ഭവന വായ്പയുടെ ഉയര്‍ന്ന പരിധി ഇരട്ടിയായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പരിധി 11 വര്‍ഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വര്‍ഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ നിക്ഷേപം അനുസരിച്ചാണ് പരിധിയിലെ വ്യത്യാസം. വാണിജ്യ, റിയല്‍ എസ്റ്റേറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് വായ്പ നല്‍കാനും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  പാര്‍പ്പിട-ഇതര പദ്ധതികള്‍ക്ക് അനുമതിയില്ല. എന്നാല്‍ സംയോജിത പാര്‍പ്പിട പദ്ധതികളില്‍ മൊത്തം വിസ്തീര്‍ണത്തിന്റെ 10 ശതമാനത്തില്‍ താഴെ ഷോപ്പിങ് കോംപ്ലക്‌സ്, സ്‌കൂള്‍ അടക്കമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരു ബാങ്കിന് ആകെ നല്‍കാവുന്ന ഭവനവായ്പയുടെ പരിധി ആസ്തിയുടെ 5 ശതമാനമായി തുടരും. മറ്റ് ബാങ്കുകളെ പോലെ വാതില്‍പ്പടി സേവനം നല്‍കാന്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  


News Image

നബാര്‍ഡ് എസ്.ആര്‍.എഫ് പദ്ധതി : എങ്ങനെ വേഗത്തിലാക്കാം


സഹകരണ മേഖലയുടെ ഇന്നത്തെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഏറ്റവും അനിവാര്യമായ ഒന്നാണ് വൈവിധ്യവത്കരണം. ഒട്ടേറെ സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം സംഘങ്ങളും ഇപ്പോഴും വൈവിധ്യവത്കണത്തിന്റെ പാതയിലേക്ക് കടന്നുവന്നിട്ടില്ലെന്നതാണ് വസ്തുത.  

പ്രാഥമിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് SRF(Special Refinance Facility). വൈവിധ്യവത്കരണത്തില്‍ സഹകരണ മേഖലയുടെ മുഖച്ഛായതന്നെ മാറ്റിയെഴുതാനുതകുന്ന പദ്ധതിയാണിത്. ഇതൊക്കെയാണെങ്കിലും ആരംഭിച്ച് രണ്ട് വര്‍ഷമായിട്ടും സഹകരണ സംഘങ്ങള്‍ ഈ പദ്ധതി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നബാര്‍ഡ് ലക്ഷമിടുന്നതുപോലെ നടപ്പായാല്‍ സഹകരണരംഗത്ത് വലിയ വികസന വിപ്ലവം നടക്കുമെന്നുതന്നെ പറയാം. സഹകരണ സംഘങ്ങള്‍ മള്‍ട്ടി സര്‍വീസ് സെന്ററുകളായി മാറുന്നതോടൊപ്പം വൈവിധ്യവത്കരണത്തിന്റെ വലിയ കുതിപ്പ് തന്നെ കാണാനാകും. ഒരു പ്രദേശത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുകയും തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയും സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ നേട്ടം. 2025-26 വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി. ഏഴുവര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. സംഘങ്ങളുടെ ബിസിനസ് വര്‍ദ്ധപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണപരമായ വികസനം  എന്നിവയിലൂടെ സംസ്ഥാനത്തെ 600 ഓളം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ചുരുങ്ങിയ കാലയളവില്‍ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ ബിസിനസ് വര്‍ദ്ധിപ്പിക്കാനും അതുവഴി ജനങ്ങളെ സഹകരണ മേഖലയോട് അടുപ്പിക്കാനും പദ്ധതി വഴിവെക്കും.

എന്നാല്‍ സംഘങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം ഒരു പ്രദേശത്തിന്റെ തന്നെ ഗുണകരമായ മാറ്റത്തിന് പ്രാപ്തമായ പദ്ധതി നടപ്പാക്കുന്നതില്‍ സംഘങ്ങള്‍ പിന്നിലാണ്്. വലിയൊരു ശതമാനം ഇപ്പോഴും പദ്ധതിയോട് വൈമുഖ്യം കാണിക്കുകയാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് സംഘങ്ങളെ ഇതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പദ്ധതിയെക്കുറിച്ച് ആഴത്തിലറിയാത്തതും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കാനോ പരിഹരിക്കാനോ സംവിധാനമില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടാതെ നബാര്‍ഡ്് മുഖേന പ്രൊജക്ടുകള്‍ നടപ്പാക്കുമ്പോഴുണ്ടാകേണ്ട കൃത്യത ബാങ്കുകള്‍ക്ക് പാലിക്കാന്‍ കഴിയാതെ പോകുന്നതും പദ്ധതിയുമായി അകറ്റിനിര്‍ത്തുന്നു. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ബാങ്കുകളുടെ എസ്.ആര്‍.എഫ് പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയാനും ആശങ്ക പരിഹരിക്കുന്നതിനുമായി വിവധ പരിശീലനക്ലാസുകള്‍ നിലവില്‍ നടന്നുവരുന്നുണ്ട്. 



4% പലിശയില്‍ വായ്പ

പ്രാഥമിക കാര്‍ഷിക വായ്പാ സഹകണ സംഘങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ സംഭരണം, സംസ്‌കരണം, വിനിമയം, വിപണനം എന്നിവ മെച്ചപ്പെടുത്തി സാധാരണ കര്‍ഷരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വിവിധ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ക്ക് 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ അനുവദിക്കും. അഗ്രോ സ്‌റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക.  നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ് തുടങ്ങി കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കും വായ്പ ലഭിക്കും. ഒരു പ്രദേശത്തിന്റെ feasibility, viability എന്നിവയ്ക്കനുസരിച്ച പദ്ധതികള്‍ സംഘങ്ങള്‍ മുന്നോട്ട് വെക്കാനാണ് നവാര്‍ഡ് ഉദ്ദേശിക്കുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ തന്നെ നബാര്‍ഡില്‍ നിന്നും ഡി.പി.ആര്‍ അംഗീകാരം നേടാനും വായ്പ നേടാനും കഴിയും.


AIF ലൂടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് 3% പലിശയിളവ്


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്്്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവ് ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാലേ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണവും വില്‍പ്പനയും നടത്താനും അവ പാഴാവുന്നത് ഒഴിവാക്കാനും സംസ്‌കരണവും മൂല്യവര്‍ദ്ധനവും ഉയര്‍ത്തി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയൂ എന്നതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. നാല് വര്‍ഷം കാലാവധിയുള്ള പദ്ധതി രാജ്യത്താകമാനം നടപ്പാക്കാന്‍ ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്. ആദ്യ വര്‍ഷത്തില്‍ 10,000 കോടി രൂപയും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 30,000 കോടി രൂപ വീതവുമാണ് നീക്കിവച്ചത്. കേരളത്തിന് മാത്രമായി 2520 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഇതിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ വിപ്ലവം സാധ്യമാകും എന്നാണ് കണക്ക് കൂട്ടല്‍. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കൂടാതെ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസ്രര്‍ കമ്പനികള്‍, കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, ജെ എല്‍ ജി, വിവിധോദ്ധേശ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്കും പലിശയിളവ് ലഭിക്കും. വൈവിധ്യവത്കണത്തിലൂടെ കടന്നുപോകുന്ന സഹകരമേഖലയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്തി ഏറെ മുന്നോട്ടുപോകാനാകും.



സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കും

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക എന്നതാണ് മുമ്പത്തെ മാനദണ്ഡം. നിലവില്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ വായ്പ ലഭിക്കും. ഈടായി fixed deposite/collateral securitt എന്നിവയാണ് പരിഗണിക്കുക.


സ്ഥലം ലീസിനെടുത്തും പദ്ധതി നടപ്പാക്കാം

സ്വന്തമായി സ്ഥലമില്ലാത്ത ബാങ്കുകള്‍ക്ക് സ്ഥലം പത്തുവര്‍ഷത്തെ കരാറില്‍ പാട്ടത്തിനെടുത്തും പദ്ധതി ആരംഭിക്കാന്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി സ്ഥവം വാങ്ങുന്നതിന് പലവിധത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സാധ്യത ഏറെ ഗുണം ചെയ്യുന്നതാണ്.


പ്രൊജക്ട് വേഗത്തിലാക്കുന്നതില്‍ ഡി.പി.ആര്‍ (Detailed Project Report) ന് മുഖ്യ പങ്ക്

നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. നബാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രൊജക്ട്് റിപ്പോര്‍ട്ടാണ് തയ്യാറാക്കേണ്ടത്. അതാത് പ്രദേശത്തിന് അനുയോജ്യമായ പദ്ധതിവേണം DPR ആയി സമര്‍പ്പിക്കാന്‍. വിവിധ തലങ്ങളില്‍ പരിശോധിച്ച ശേഷം കേരളബാങ്കും നബാര്‍ഡും പ്രൊജ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. പ്രദേശത്തെ പറ്റി പഠിച്ച് യോചിച്ച പദ്ധതി നിര്‍ദേശിക്കാനും ഡി പി ആര്‍ തയ്യാറാക്കുന്നതിനും പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായം തേടാം. 

സംശയങ്ങള്‍ക്ക് ബന്ധപ്പെടാം

പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും രണ്ട് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ഏജന്‍സിയായ ടീം കോ-ഓപ്പറേറ്റീവുമായി ബന്ധപ്പെടാം. കേരളത്തിലുടനീളം നിരവധി ബാങ്കുകള്‍ക്ക് DPR തയ്യാറാക്കിയ അനുഭവ സമ്പത്തുമുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ് ടീം കോ-ഓപ്പറേറ്റീവ്. വിവിധ മേഖലകളിലുള്ള വിദഗ്ദര്‍ ഉള്‍പ്പെട്ട ടീമിന്റെ സഹായവും ലഭിക്കും. ആവശ്യങ്ങള്‍ക്ക് 9496908426, 9544638426 എന്ന നമ്പറുകളിലും teamcop8@gmail.com ലും ബന്ധപ്പടാവുന്നതാണ്.



News Image

റെയ്ഡ്കോ: ഗോൾഡൻ ജൂബിലി ആഘോഷത്തിന് തുടക്കം

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ പ്രവർത്തനത്തിന്റെ 50 വർഷം  പൂർത്തീകരിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടനം ജൂൺ 13 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വഹിക്കും .റെയ്ഡ്‌കോ ചെയർമാൻ വത്സലൻ പനോളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ മേഖലയിലെയും പൊതു സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും.വൈസ് ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ സ്വാഗതവും മാനേജിങ് ഡയറക്ടർ മനോജ് കുമാർ സി.പി നന്ദിയും പറയും.എല്ലാ ജില്ലകളിലുമായി റെയ്ഡ്‌കോക്ക് 36 ബ്രാഞ്ചുകളും ,4 ഉത്പാദക യൂണിറ്റുകളുമുണ്ട് ആന്തമാനിലെ പോർട്ട് ബ്ളയറിൽ അഗ്രോ മെഷിനറി യൂണിറ്റും ഉണ്ട്.കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 161 കോടി രൂപയുടേതായിരുന്നു.
News Image

കറൻസിയിൽ ഗാന്ധി മാത്രം; ടാഗോറും കലാമുമില്ലെന്ന് റിസർവ് ബാങ്ക്

കറന്‍സി നോട്ടില്‍ മഹാത്മാ ഗാന്ധിയെക്കൂടാതെ  ടാഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
ഏതാനും മാധ്യമങ്ങളില്‍ ഇത്തരത്തിൽ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ നിര്‍ദേശമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

News Image

അകത്തേത്തറ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് സംഘർഷം : കോൺഗ്രസ്സ് പാനലിന് വിജയം

പാലക്കാട് ജില്ലയിലെ അകത്തേത്തറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ  സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു മണിയ്ക്കൂറോളം പോലിസുമായി ഏറ്റുമുട്ടി. ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറിൽ നാലു പോലിസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു എന്നാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ ആരോപിച്ചത്. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ചു സിപിഎം പ്രതിഷേധം തുടങ്ങിയതോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചത്.മെയ്‌ എട്ടിന് കള്ളവോട്ട് ആരോപണം മൂലം തെരഞ്ഞെടുപ്പ് നിർത്തി വച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ഞായറാഴ്ച്ച  വീണ്ടും തെരഞ്ഞെടുപ്പ് വെച്ചത്. രാവിലെ സമാധാനമായി തുടങ്ങിയ തെരഞ്ഞെടുപ്പ് ഉച്ചയോടെ സംഘർഷത്തിന് വഴിമാറി. മതിയായ രേഖകൾ ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയവരെ പോലീസ് തടഞ്ഞു. ഇത് പ്രതിഷേധത്തിനു വഴിമാറി. കോൺഗ്രസ് പ്രവർത്തകർ റിട്ടേണിങ് ഓഫിസറെ തടഞ്ഞുവെച്ചു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമിച്ചു എന്നാണ് കോൺഗ്രസ്‌ ബിജെപി പ്രവർത്തകർ ആരോപിച്ചത് . സംഘര്ഷത്തിനിടയിലും വോട്ടെടുപ്പ് നടന്നു .കോൺഗ്രസ്സ് പാനലാണ് വിജയിച്ചത്.
News Image

നടപടിക്രമങ്ങൾ ലളിതമാക്കണം - പി. പി. രഘുനാഥൻ

'സഹകരണ മേഖലയിൽ വൈവിധ്യവത്ക്കരണം  പ്രശ്നങ്ങളും പ്രതിസന്ധികളും '  പരമ്പര തുടരുന്നു.  ഭാഗം-4

 വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക്  മുന്നോട്ടു പോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ വൈവിധ്യവത്കരണത്തിന്റെ  സാധ്യത പല സഹകരണ സ്ഥാപനങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത. ഇനി മുന്നോട്ട് വന്നാൽ തന്നെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിയും വരുന്നു. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് വൈവിധ്യവത്കരണ പദ്ധതികൾ മുന്നോട്ടു പോകുന്നതിന് തടസമായി നിൽക്കുന്നത്.
മാതൃകാ പരമായ നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കുകയും  വിജയം വരിക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ  സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. പി. രഘുനാഥൻ  സഹകരണരംഗം ന്യൂസുമായി സംസാരിക്കുന്നു.

കേരളത്തിലെ സഹകരണ പ്രസ്ഥാനം വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് .ബാങ്കിങ് പ്രവർത്തനത്തോടൊപ്പം തന്നെ നിരവധി സംരംഭങ്ങൾ ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സഹകരണ സംഘങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് തൊഴിൽ കൊടുക്കുവാനും ആ പ്രദേശത്തെ സാമൂഹിക ഘടനയിൽ തന്നെ  ഇടപെടൽ നടത്താനും ഇന്ന് സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്.ഞങ്ങളുടെ ബാങ്കായ ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഈ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.നബാർഡ്, കേരള ബാങ്ക്, എൻ.സി.ഡി.സി., സഹകരണ ഡിപ്പാർട്ട്മെൻറ് എന്നിവയുടെ ടെയൊക്കെ സഹകരണത്തോടെ അഗ്രോ സർവീസ് സെന്റർ, ഫാർമേഴ്‌സ് സൂപ്പർ മാർക്കറ്റ്,  പെരുവണ്ണാമൂഴി റിസോർവെയറി ലെ സോളാർ ബോട്ടിങ്, കാർഷിക നഴ്സറി, ടൂറിസ്റ്റ് ബസ് സർവീസ് കൂടാതെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് തുടങ്ങിയ ബസ്സ് സർവീസ് എന്നീ സംരംഭങ്ങൾ ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം നൂറോളം ആളുകൾക്ക് തൊഴിൽ കൊടുക്കാനും ഇതിലൂടെ കഴിഞ്ഞു.
           പി. പി. രഘുനാഥൻ
( പ്രസിഡൻറ, ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്)

വൈവിധ്യവത്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ  നാനാവിധത്തിലുള്ള പ്രതിസന്ധികൾ ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്നു എന്നത് വസ്തുതയാണ്.പ്രോജക്റ്റുകൾ രൂപപ്പെടുത്തിയെടുക്കുന്നത് മുതൽ അനുമതി നേടി എടുക്കുന്നതു വരെയുള്ള കടമ്പകൾ വളരെ സങ്കീർണ്ണമാണ്. പ്രൊജെക്ടിനു വേണ്ട ഡി.പി.ആർ തയ്യാറാകുന്നുന്നതുൾപ്പെടെ എല്ലാ നടപടി ക്രമങ്ങളും ലളിതമാക്കണമെന്ന അഭിപ്രായമാണ്  ഒരു സഹകരണ ബാങ്കിന്റെ പ്രസിഡൻറ് എന്ന നിലയിൽ എനിക്കുള്ളത്.കോവിഡ് പോലെയുള്ള മഹാമാരിയുടെ കാലത്ത്  സംരംഭങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിനുള്ള സഹായം പലപ്പോഴും നബാർഡ് തുടങ്ങിയ ഏജൻസിയുടെ ഭാഗത്തു നിന്നും വേണ്ടത്ര ലഭിച്ചിട്ടില്ല എന്നുള്ളതും ഒരു പരാമർത്ഥമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഏത് രൂപത്തിലുള്ള സംരംഭങ്ങൾക്കാണ് ശോഭിക്കാൻ കഴിയുക എന്ന്  കണ്ടെത്തുന്നത് ഒരു വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ ഒരു കണ്ടെത്തലാണ് ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാനമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും നടപടിക്രമങ്ങൾ ലഘുകരിക്കാൻ ഡിപ്പാർട്ട്മെന്റും മറ്റു ഏജൻസികളും തയ്യാറായാൽ ഒട്ടേറെ സഹകരണ സംഘങ്ങൾ  വൈവിധ്യവത്കരണത്തിലേക്ക് കടന്നുവരും എന്ന  കാര്യത്തിൽ ഒരു സംശയവുമില്ല.
ഇന്നത്തെ മത്സരാധിഷ്ഠി ത വിപണിയിൽ ഓരോ സംരംഭങ്ങളും വിജയിപ്പിച്ചെടുക്കുക എന്നത് സഹകരണ സംഘങ്ങൾ അഭിമുഖീ കരിക്കുന്ന വലിയൊരു പ്രശ്നമാണ്. വിപണി കണ്ടെത്താനും വിപണിക്കനുസരിച്ച്‌ വിലയിലും ഗുണ നിലവാരത്തിലും മാറ്റങ്ങൾ യഥാസമയം വരുത്തി ഇടപെടാൻ കഴിയുക എന്നതും പ്രധാനമാണ്. അത് പലപ്പോഴും സഹകരണ സംഘങ്ങൾക്ക് കഴിയാറില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക്" അഗ്രികൾച്ച റൽ ഇൻഫ്രാ സ്ട്രെക്ച്ചർ ഫണ്ട്" ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഏ തെല്ലാം തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് ഇത് ലഭ്യമാണ്  എന്നതിന്  വ്യക്തത വരുന്നില്ല. പ്രോജക്റ്റുകൾ രൂപപ്പെടുത്തി എടുക്കാനും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് യഥാസമയം ഡി.പി.ആർ സമർപ്പിക്കാനുമൊക്കെ ഉള്ള പ്രവർത്തനങ്ങൾക്ക്  കുറച്ചു കൂടി  സഹായം ലഭ്യമാക്കുക  എന്നുള്ളത് കൂടി  നബാർഡും  ഡിപ്പാർട്ട്മെന്റും ചെയ്‌താൽ പ്രതിസന്ധികൾ മറികടക്കാൻ സഹകരണ സംഘങ്ങളെ സഹായിക്കും. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അഭ്യസ്തവിദ്യരായവർക്ക്‌ തൊഴിൽ  കണ്ടെത്താനും കഴിയുന്ന തരത്തിൽ  പ്രോജക്റ്റുകൾ രൂപപ്പെടുത്തി സമൂഹത്തിൽ ശക്തമായി ഇടപെടാൻ സഹകരണ സംഘങ്ങൾക്ക്കഴിയും, അതിന്‌ മുന്നോട്ട് വരണം എന്നാണ് എന്റെ അഭിപ്രായം.

News Image

നബാർഡ് കേരള ചീഫ് ജനറൽ മാനേജർ : ഡോ. ജി. ഗോപകുമാരൻ നായർ ചുമതലയേറ്റു

നബാര്‍ഡ് കേരള  ചീഫ് ജനറല്‍ മാനേജരായി ഡോ. ജി ഗോപകുമാരന്‍ നായര്‍  ചുമതലയേറ്റു. ജാര്‍ഖണ്ഡ് സംസ്ഥാന സിജിഎമ്മായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു  അദ്ദേഹം. കേരള സർവ്വകലാശാലയിൽ  നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
1996-ല്‍ നബാര്‍ഡില്‍ സാമ്പത്തിക വിദഗ്ധനായി ചേര്‍ന്ന ഗോപകുമാരൻ നായര്‍, നബാര്‍ഡിനും അതിന്റെ അനുബന്ധ സ്ഥാപനമായ നാബ്കോണ്‍സിനും വേണ്ടി 90-ലധികം ഫീല്‍ഡ് അധിഷ്ഠിത പഠനങ്ങള്‍ നടത്തി. നബാര്‍ഡിന്റെ ചെന്നൈയിലെ റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ്, മുംബൈ, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഡെവലപ്മെന്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
News Image

9400 സംഘങ്ങൾ വഴി ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പിടിപ്പിക്കും

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഒരു ലക്ഷം മാവിൻതൈകൾ നട്ടുപിടിപ്പിക്കും. "തീം ട്രീസ് ഓഫ് കേരള" പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വരുന്ന ജൂൺ അഞ്ചിന് കോട്ടയം ജില്ലയിൽ വെച്ച് നിർവഹിക്കും. തുടർന്ന് 9400 സഹകരണസംഘങ്ങൾ വഴി ഒരു മാസത്തിനകം ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പിടിക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഓരോ വര്‍ഷം ഓരോ ഇനം ഫല വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. 2018 ല്‍ പ്ലാവ്, 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി എന്നിവയാണ് വച്ചു പിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വച്ചു പിടിപ്പിച്ച മരങ്ങളുടെ സംരക്ഷണവും സഹകരണ സംഘങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
News Image

കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ വിപണി: സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിച്ചു

സർക്കാരിനാവശ്യമായ സേവനങ്ങളും ഉത്പ്പന്നങ്ങളും വിൽക്കുന്ന ഓൺലൈൻ വിപണിയിൽ ( e market place ) സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ  യോഗത്തിൽ തീരുമാനിച്ചു.രാജ്യത്തെ 8.54 ലക്ഷം സഹകരണ സ്ഥാപനങ്ങൾക്ക് ഇ മാർക്കറ്റ് പ്ളേസ് വഴി ഉത്പ്പന്നങ്ങളും സേവനങ്ങളും വാങ്ങാനാകും .സഹകരണ സ്ഥാപനങ്ങളിലെ 27 കോടി അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.വിപണിയിലെ ഉപയോതാക്കളായി സഹകരണ സ്ഥാപനങ്ങൾക്ക് ഇ മാർക്കറ്റ് പ്ളേസ് വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യാനാകും .ഉന്നത നിലവാരമുള്ള ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലക്ക് സ്ഥാപനങ്ങൾക്ക് ഇത് വഴി വാങ്ങാനാകും .2016 ൽ നിലവിൽ വന്ന ഈ സംവിധാനത്തിലൂടെ ഇപ്പോൾ സഹകരണ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിക്കുവാനുള്ള തീരുമാനം.
News Image

പൂക്കോട്ടൂർ ,മങ്കട പള്ളിപ്പുറം ,ആനിക്കാട് ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവിന്റെ പ്രൊജക്റ്റ് ചർച്ച നടന്നു

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,മങ്കട പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,എറണാകുളം ജില്ലയിലെ ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച നടത്തി.പൂക്കോട്ടൂർ ബാങ്ക് സെക്രട്ടറി ഉമ്മർ ,മങ്കട പള്ളിപ്പുറം ബാങ്ക് സെക്രട്ടറി യുസഫ് ആനിക്കാട് ബാങ്ക് പ്രസിഡൻറ് ഉമ്മർ ,സെക്രട്ടറി സിന്ധു ,പി .ആർ .ഓ അനുമോൻ ,ബോർഡ് മെമ്പർമാരായ ഷിബു ,രാജു എന്നിവർക്ക് പുറമെ  ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ ഷാന ,സജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മങ്കട പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് വായ്പ ലഭ്യമാക്കണം

എല്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്കും കേരള ബാങ്ക് ശാഖകളിൽനിന്ന്  വായ്പ ലഭ്യമാക്കണമെന്ന് സൊസൈറ്റീസ് വെൽഫേർ അസോസിയേഷൻ കോഴിക്കോട് ജില്ലാ യോഗം ആവശ്യപ്പെട്ടു.
      ജില്ലാ സഹകരണ ബാങ്കുകൾ മുഖേന നൽകിയിരുന്ന ഓവർ ഡ്രാഫ്റ്റ് / കാഷ് ക്രെഡിറ്റ് സൗകര്യം കേരള ബാങ്ക് നിലവിൽ വന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രതിനിധികളുടെ ജില്ലാ കൺവെൻഷൻ ജൂൺ അഞ്ചിന് ഇരിങ്ങൽ സർഗാലയയിൽ നടത്തും.
യോഗത്തിൽ  പി പി സജീവൻ അധ്യക്ഷനായി. വി പി റിന്റ, കെ ശങ്കരൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

News Image

ഒക്കല്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന്

ഒക്കല്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിക്കുന്ന "ആര്‍ദ്രം 22" മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ നടക്കും. ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയോഷന്‍, അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. കോവിഡ് ബാധിതരായതിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ പരിശോധന നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് കാര്‍ഡിയോളജി, പള്‍മണറി, പ്രമേഹം, പ്രഷര്‍, ഇ സി ജി പരിശോധനകള്‍ ചെയ്തുനല്‍കും. പരിപാടിയില്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരെ ആദരിക്കും.
News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സാന്ത്വനം പദ്ധതി പ്രകാരം ബാങ്ക് അംഗങ്ങളിൽ വിധവകളുടെ മക്കൾക്ക് ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ്റ്  എ. ബി. മനോജ് വിതരണം നിർവ്വഹിച്ചു. ഭരണസമിതി അംഗം എ.എൻ.സൈനൻ അധ്യക്ഷനായി.  രാജു ജോസ്, എം.വി.ഷാലീധരൻ, സെക്രട്ടറി  കെ. എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ,സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ/ സഹകാരികൾ പറയുന്നു.. ഭാഗം-3


വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്.വൈവിധ്യവത്കരണം നടപ്പിലാക്കുന്ന  സഹകരണ ബാങ്കുകൾ ഒരു പാട്‌ ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട്.  ഈ വിഷയത്തെക്കുറിച്ച്   പ്രമുഖ സഹകാരികൾ  സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്ന 'സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ' എന്ന പരമ്പര    തുടരുകയാണ്.

കേരളത്തിൽതന്നെ  വൈവിധ്യവൽക്കരണരംഗത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന  തൃശൂർ ജില്ലയിലെകാട്ടൂർ സർവീസ് സഹകരണ ബാങ്ക്  സെക്രട്ടറി ടി.വി. വിജയകുമാർ അനുഭവം  പങ്കുവെയ്ക്കുകയാണിവിടെ. ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലെക്സിലെ 15 സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ബിസിനസ് സംരംഭങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ നേർസാക്ഷ്യം...  

1998 മുതലാണ് ഞങ്ങളുടെ ബാങ്ക് ബാങ്കിംഗ് ഇടപാടിന് അപ്പുറത്തുള്ള മറ്റു പദ്ധതികളിലേക്ക് കടന്നത്. ഞങ്ങൾ നിർമ്മിച്ച ഷോപ്പിംഗ് കോപ്ലക്സിൽ കൺസ്യുമർ ഷോപ്പ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് മെഡിക്കൽ ഷോപ്പ് ആരംഭിച്ചു. ഇപ്പോൾ  രണ്ടാം നിലയിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  ടൈലറിങ് യുണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. കോംപ്ലക്സിലെ
ചില മുറികൾ വാടകയ്ക്കും  കൊടുത്തിട്ടുണ്ട്.
ഇവിടെ വിവിധ തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. അതുകൊണ്ടുതന്നെ ഒന്നിനല്ലെങ്കിൽ മറ്റൊന്നിനായി പഞ്ചായത്തിലെ ഭൂരിപക്ഷം പേരും ദിവസവും ബാങ്കുമായി ഇടപെടുന്നു.300 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ കൊടുക്കുവാനും സാധിക്കുന്നുണ്ട്.
വിജയകുമാർ
സെക്രട്ടറി ,കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

 2010 ലാണ് ഓയിൽ മില്ല് തുടങ്ങുവാൻ ബാങ്ക് തീരുമാനിച്ചത്. പക്ഷെ നമ്മുടെ നാട്ടിലെ ചുവപ്പു നാടയിൽ കുരുങ്ങി എട്ട് വർഷം കാത്തിരിക്കേണ്ടി വന്നു. 2018 ലാണ് അത് യഥാർഥ്യമായത്. തമിഴ് നാട്ടിൽ നിന്നൊക്കെ വരുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വരവ് ഭീഷണിയാണ്. ഇത് തടയാൻ ഗവണ്മെന്റ് ഭാഗത്തു നിന്നും ഇപ്പോഴും ഒരു നടപടിയുമില്ല.ഔഷധിയിലേക്കും, കൺസ്യുമർ ഫെഡിലേക്കുമുള്ള ഓർഡറുകൾ ഉള്ളതു കൊണ്ട് കൂടിയാണ് ഞങ്ങൾ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നത്.
നാട്ടിൽ ഒരു വ്യവസായം വരുമ്പോൾ നേരിടേണ്ടിവരുന്ന എതിർപ്പ്, ബിൽഡിംഗ്‌ നമ്പർ കിട്ടുവാനുള്ള താമസം എന്നിവയെല്ലാം തടസ്സമായിരുന്നു.ഒരു കെട്ടിടത്തിൽ 10 ടോയ്‌ലെറ്റ്  വേണമെന്നാണത്രെ ബിൽഡിംഗ്‌ റൂൾ. ഇത്രയും  എണ്ണത്തിന്റെ ആവശ്യമുണ്ടോ  എന്നത് ഒരു  ചോദ്യമാണ്. കറന്റ് കണക്ഷനുമായി ബന്ധപ്പെട്ടും   കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
പക്ഷെ ഇതൊക്കെ പരിഹരിക്കാൻ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നോ, ഡിപ്പാർട്ട്മെന്റ് ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടായിട്ടില്ല.
 ഏതെങ്കിലും ഒരു വ്യക്തിയാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ  പകുതിയിലെ ഇട്ടു പോകുമായിരുന്നു. ഇനി തുടങ്ങിയാൽ തന്നെ ലാഭകരമായി മുന്നോട്ട് പോകണമെങ്കിൽ  ശക്തമായ മാർക്കറ്റിങ് വേണം. കോവിഡ് രൂക്ഷമായ സമയത്ത് സപ്ലൈക്കോ യുടെ 12 കോടി രൂപയ്ക്കുള്ള തുണിസഞ്ചി ഓർഡർ കിട്ടിയിരുന്നു.അതു മൂലം 500 പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് അത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു.വൈവിധ്യ വത്കരണം ഉള്ളതു കൊണ്ടു മാത്രമാണ് അത് സാധിച്ചത്. വൈവിധ്യവത്കരണത്തിലൂടെ  പ്രാദേശികമായി പ്രവർത്തിച്ചു വരുന്ന ബാങ്കുകൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടാനും സാഹചര്യമൊരുക്കും.
News Image

കാക്കൂർ സഹകരണബാങ്ക് ശതാബ്ദി സ്മരണിക പുറത്തിറക്കി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് 100 വർഷം പൂർത്തിയിക്കുന്നിന്റെ ഭാഗമായി ശദാബ്ദി സ്മരണിക "നിറവ്" പുറത്തിറക്കി. സ്മരണിക പ്രകാശനം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ പഞ്ചായത്ത് പ്രിസിഡന്റ് രമ മുരളിധര കൈമളിന് നൽകി ഉത്ഘാടനം ചെയ്തു. ബാങ്കിന്റെ 100 വർഷത്തെ പ്രവർത്തന ചരിത്രം, വളർച്ച, നേട്ടങ്ങൾ തുടങ്ങിയ അനാവരണം ചെയ്യുന്ന സ്മരണികയിൽ വിവിധ സഹകാരികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അനുഭവക്കുറിപ്പുകൾ പങ്കുവക്കുന്നുണ്ട്. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ സഹകാരികളും ജനപ്രതിനിധികളും പങ്കെടുത്തു.

News Image

കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി

നിർത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് 1000 രൂപയായി ഉയർത്തുക,ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ടി.വി ചന്ദ്രമോഹനൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആർ റാഫേൽ , സെക്രട്ടറി ഏല്യ പി. വർക്കി തുടങ്ങിയർ സംസാരിച്ചു.

News Image

പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രതിനിധികൾ കഞ്ഞിക്കുഴി സഹകരണ ബാങ്ക് സന്ദർശിച്ചു

തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികൾ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു .കാർഷിക മേഖലയിൽ കഞ്ഞിക്കുഴി ബാങ്ക് നടത്തുന്ന ഇടപെടലുകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും ,അതെ കുറിച്ച് പഠിക്കുന്നതിനും വേണ്ടിയാണ് പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറ് ഇ .കെ ബിജു ,ടെക്നിക്കൽ ഡയറക്ടർ ആർ.എ മുരുകേശൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ കഞ്ഞിക്കുഴി ബാങ്കിലെത്തിയത്.ബാങ്ക് പ്രസിഡൻറ് അഡ്വ.സന്തോഷ് കുമാർ ,സെക്രട്ടറി ശശിധരൻ ,ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
News Image

മുണ്ടൂർ സഹകരണ ബാങ്ക് :പുതിയ ഭരണ സമിതി നിലവിൽ വന്നു

തൃശൂർ ;മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ  സഹകരണ മുന്നണി സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. എം.ജെ നിജോൺ ( പ്രസിഡൻറ് ) സിന്ധു സുരേഷ്  ( വൈസ് .പ്രസിഡൻറ് ) പി .കെ .ജനാർദ്ദനൻ ,പി .കെ ലക്ഷ്മണൻ ,എം .എസ് .ശ്രീജിത്ത് ,കെ .എസ് ഋഷികേശ് ,സി .ഡി ജോസ് ,കെ .എസ് രാധാകൃഷ്ണൻ ,ഗിൽഷ സുധീർ ,നിഷ മനോജ് ,തങ്കമണി കുമാരൻ ,പി .എസ് നികേഷ് ,സി .ടി ഡേവിസ് എന്നിവരെയാണ് തിരഞ്ഞെടുത്തത് . 
News Image

സഹകരണ പരിശീലന കോളേജ് ശിലാ സ്ഥാപനം

സംസ്ഥാന സഹകരണ യുണിയന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞ ങ്ങാട് സഹകരണ പരിശീലന കോളേജിനു വേണ്ടി പാലാത്തടത്തിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ  കോളേജിന്റെ പുതിയ കെട്ടിട്ടം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ശിലാസ്ഥാപന കർമ്മം മെയ്‌ 30 ന് രാവിലെ 10 മണിക്ക്  നീലേശ്വരം പാലാത്തടത്തുള്ള കണ്ണൂർ സർവകലാശാല ഡോ. പി. കെ രാജൻ മെമ്മോറിയൽ
 ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ
 നിർവ്വഹിക്കും. എം. രാജഗോപാൽ എം. എൽ. എ, രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
News Image

ബാങ്കിങ്ങ് ലൈസൻസ് : RBI ആറ് അപേക്ഷകൾ നിരസിച്ചു

ബാങ്കുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ബാങ്ക് ലൈസൻസിനായി അപേക്ഷിച്ച 6 സ്ഥാപനങ്ങളുടെ ലൈസൻസ് നിരസിച്ചതായി റിസർവ് ബാങ്ക്. യു. എ. ഇ എക്സ്ചേഞ്ച് ഫിനാൻഷ്യൽ , ചൈതന്യ  ഇന്ത്യ ഫിൻ ക്രെഡിറ്റ്‌, പങ്കജ് വൈഷ്, കാലിക്കറ്റ് സിറ്റി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, വി സോഫ്റ്റ്‌ ടെക്നോളജീസ്, റെപ്കോ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ അപേക്ഷയാണ് അനുയോജ്യമല്ലെന്ന് കണ്ടെത്തി റിസർവ് ബാങ്ക് തള്ളിയത്.മൊത്തം ലഭിച്ച 11 അപേക്ഷകളിൽ നിന്നും 6 എണ്ണമാണ് തള്ളിയത് ബാക്കിയുള്ളത് പരിശോധിച്ച് വരികയാണെന്നും RBI അറിയിച്ചു.
News Image

അഴീക്കോട് ,കരാറിനകം ,പെരിങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവ് ചർച്ച നടത്തി

ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി കണ്ണൂർ ജില്ലയിലെ അഴീക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് .പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾ  നടത്തി.അഴീക്കോട് ബാങ്ക് പ്രസിഡൻറ് പി.രവീന്ദ്രൻ, സെക്രട്ടറി ഷീല.അസി.സെക്രട്ടറി സന്തോഷ്,കോ -ഓർഡിനേറ്റർ അശ്വതി. കരിക്കിനകം ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ പി.പവിത്രൻ,പെരിങ്ങോട്ടുകുറിശ്ശി ബാങ്ക് മുൻ സെക്രട്ടറി വിജയ ശങ്കരനുണ്ണി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു

കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


News Image

വൈവിധ്യമാർന്ന വികസന പദ്ധതികളുകളുമായി വിജയക്കുതിപ്പിൽ സഹകരണ വകുപ്പ്

സഹകരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയത്  1712 സ്ഥിരം നിയമനങ്ങള്‍. വിവിധ പദ്ധതികള്‍ വഴി 43,894 പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കി. ആകെ 46,606 തൊഴില്‍ അവസരങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ സഹകരണ വകുപ്പില്‍ സൃഷ്ടിച്ചത്. കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകള്‍ യഥാസമയം പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒഴിവുകളുണ്ടാകുമ്പോള്‍ കാലതാമസമില്ലാതെ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് സഹകരണ വകുപ്പ് ഒരുക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ പിന്തുണയും സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്നു. സംരംഭങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കുറവുകള്‍ നികത്തി ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കി സംരംഭത്തിന് ആവശ്യമായ മൂലധനം വായ്പയായി നല്‍കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉദാരമായ സമീപനമാണ് സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സംരംഭങ്ങള്‍ ഒരുക്കി സ്ഥിര വരുമാനം നേടാന്‍ കഴിയുന്ന തരത്തിലുള്ള 43,894 സംരംഭങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ സാര്‍ത്ഥകമായത്.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ വഴിയും കേരള ബാങ്ക് വഴിയും പ്രത്യേക വായ്പാ പദ്ധതിയും നടപ്പിലാക്കി വരുന്നു. രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി തുടങ്ങി. ചെറുകിട സംരംഭങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ക്കും സ്ഥിര വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


 കെയര്‍ ഹോമിലൂടെ ഭവന സമുച്ചയങ്ങൾ

കെയർ ഹോം പദ്ധതിയിലൂടെ ഭൂമിയും താമസ സ്ഥലവും ഇല്ലാത്തവര്‍ക്ക് 14 ജില്ലകളിലും ലൈഫ് പദ്ധതി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  ആദ്യ ഭവന സമുച്ചയം തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 4 വീടുകള്‍ വീതമുള്ള പത്ത് ബ്ലോക്കുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറി. എല്ലാ സൗകര്യങ്ങളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പൊതു ഉപയോഗത്തിന് ആവശ്യമായ കുട്ടികളുടെ പാര്‍ക്ക്, യോഗങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഒത്തു ചേരുന്നതിനുള്ള പൊതുവായ ഹാള്‍, എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ജിം, വായനശാല തുടങ്ങിയ സൗകര്യങ്ങളും ഭവന സമുച്ചയങ്ങളില്‍ ഒരുക്കുന്നുണ്ട്. ജില്ലകളില്‍ സൗകര്യപ്രദമായ സ്ഥലങ്ങള്‍ ലഭ്യമാക്കുന്നതിന് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയില്‍ ശേഷിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ശേഷിച്ച 11 വീടുകളില്‍ ഒരു വീടുകളായിരുന്നു പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്.


 30 യുവജന സഹകരണ സംഘങ്ങള്‍

ഒന്നാം ഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി 25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയ 30 യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സേവന മേഖലയിലും ഐടി മേഖലയിലും തുടങ്ങി വിവിധങ്ങളായ മേഖലകളിലാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കളുടെ കൂട്ടായ്മയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, വാതില്‍പ്പടി സേവനം, കാര്‍ഷിക മേഖലയിലെ ഇടപെടല്‍, കാറ്ററിംഗ് സര്‍വ്വീസുകള്‍, എല്‍ഇഡി ലൈറ്റ് നിര്‍മ്മാണം, സോഫ്റ്റ് വെയര്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വിജയകരമായാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും പട്ടികജാതി, പട്ടിക വര്‍ഗ യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രാദേശികമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തരത്തിലുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ഈ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സഹകരണ മേഖലയില്‍ വിവിധ തലങ്ങളില്‍ യുവജനങ്ങളുടെ കഴിവും പ്രവര്‍ത്തന മികവും പരമാവധി ഉപയോഗിക്കാന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കഴിഞ്ഞു.



വനിതാ സഹകരണ സംഘങ്ങള്‍

വനിതാ സഹകരണ സംഘങ്ങള്‍ വഴി മാസ്‌ക്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ക്യാരിബാഗ്, പിപിഇ കിറ്റ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിച്ചു മിതമായ നിരക്കില്‍ വിപണനം നടത്തി. പത്ത് വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ( രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമായും 3 ലക്ഷം രൂപ സബ്‌സിഡിയായും ) നല്‍കി. മികച്ച രീതിയില്‍ വനിതാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.


കലാകാരന്മാരുടെ സഹകരണ സംഘം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവും അധികം വിഷമം നേരിട്ടത് കലാകാരന്മാരായിരുന്നു.  വേദികള്‍ നഷ്ടപ്പെടുകയും സമിതികള്‍ ഇല്ലാതാകുകയും ചെയ്ത അവസ്ഥയില്‍ ജീവിതം വഴിമുട്ടിയ കലാകാരന്മാരെ മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി ഒരു സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. സ്ഥിരമായ വേദികളൊരുക്കുക, കലാകാരന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കലാകാരന്മാരുടെ സഹകരണ സംഘം ആരംഭിക്കാന്‍ കഴിഞ്ഞു.



മുറ്റത്തെ മുല്ല വഴി വായ്പ നൽകിയത്  1272.92 കോടി രൂപ

ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ ബ്ലെയ്ഡ് പലിശക്കാരില്‍ നിന്നും രക്ഷിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് 1000 രൂപ മുതല്‍ 50000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയായ മുറ്റത്തെ മുല്ല വിജയകരമായി നടവിലാക്കി വരുന്നു. സഹകരണ ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്ന പണമാണ് സാധാരണക്കാര്‍ക്ക് അവര്‍ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടയില്‍ 11842 കുടുംബശ്രീ യൂണിറ്റുകള്‍ വഴി 3,56,628 പേര്‍ക്ക് 1272.92 കോടി രൂപ വായ്പയായി നല്‍കി.

തീരദേശ മേഖലയിൽ മത്സ്യ വിപണനം നടത്തുന്നവര്‍, മത്സ്യ അനുബന്ധ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് അഞ്ച് ദിവസം വരെ കാലാവധിയില്‍ 20,000 രൂപ നല്‍കുന്ന സ്നേഹതീരം പദ്ധതിയും വിജയകരം. മത്സ്യ വിപണനം നടത്തുന്നവര്‍ ദിവസ പലിശയ്ക്ക് കൊള്ളപ്പലിശക്കാരില്‍ നിന്നും വായ്പ എടുക്കാറുണ്ട്. രാവിലെ എടുക്കുന്ന വായ്പ വൈകുന്നേരം തിരിച്ചടച്ചാലും വലിയ പലിശയാണ് നല്‍കേണ്ടി വരുന്നത്. ഈ ചൂഷണം അവസാനിപ്പിക്കുന്നതിനാണ് തീരദേശമുള്ള 10 ജില്ലകളിലെ 175 സഹകരണ സംഘങ്ങള്‍ വഴി സ്‌നേഹതീരം വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ദിനംപ്രതി നിരവധി മത്സ്യ തൊഴിലാളികള്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപ മാത്രം കമ്മിഷനുള്ള ഈ വായ്പ എടുക്കുന്നുണ്ട്.



ഓൺലൈൻ പഠന സഹായമായി വിദ്യാതരംഗിണി

കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ സജീവമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണും ടാബ് ലെറ്റുകളും വാങ്ങുന്നതിന് സഹകരണ സംഘങ്ങളില്‍ നിന്നും പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി. 80265 വായ്പകളിലായി 77,68,47,581 രൂപ നല്‍കി.


നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങ്

പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ പ്രവര്‍ത്തന പരിധിയായി കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പര്‍ 4505  രൂപീകരിച്ചു. സംഘത്തിന്റെ അധീനതയില്‍ കുട്ടനാടും അപ്പര്‍ കുട്ടനാടും പാലക്കാട് റൈസ് മില്‍ മാതൃകയില്‍ ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനം നടന്നു വരുന്നു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിച്ച് കേരളത്തിനകത്തും പുറത്തും വിപണനം നടത്തും. പ്രവര്‍ത്തന പരിധിയില്‍പ്പെട്ട നെല്‍ കര്‍ഷകരെ സഹായിക്കുകയും നെല്‍ കൃഷി വ്യാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘത്തിന്റെ മൂലധനം 310 കോടി രൂപയാണ്. കോട്ടയം ജില്ലയിലെ 26 കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ചേര്‍ന്നാണ് കോട്ടയം ആസ്ഥാനമായി കാപ്‌കോസ് രൂപീകരിച്ചത്.
പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് പാപ്‌കോസ് രൂപീകരിച്ചത്. 36 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ അംഗങ്ങളാണ്. സര്‍ക്കാരില്‍ നിന്നും ഓഹരി മൂലധനമായി ഒരു കോടി രൂപയും സബ്‌സിഡിയായി ഒരു കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപ അനുവദിച്ചു. മോഡേണ്‍ റൈസ് മില്‍ സ്ഥാപിക്കുന്നതിന് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കണ്ണമ്പ്ര വില്ലെജില്‍ മാങ്ങാട് 27.66 ഏക്കര്‍ സ്ഥലം വാങ്ങി. ഇവിടേയ്ക്കുള്ള 500 മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതിയുടെ സിവില്‍ വര്‍ക്ക് ഇ ടെണ്ടര്‍ നടപടി സ്വീകരിച്ചു സമയ ബന്ധിതമായി പൂര്‍ത്തിയാകുന്നു.


അശരണരായ സഹകാരികള്‍ക്കും അംഗങ്ങള്‍ക്കും കൈത്താങ്ങ്

സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നിരാലംബരായ സഹകാരികള്‍ക്ക് രോഗ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി 50,000 രൂപയുടെ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചു. അപേക്ഷകള്‍ പരിഗണിച്ച് സഹായധന വിതരണം ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തനിടയില്‍ രണ്ടു തവണ സഹകരണ സംഘം അംഗങ്ങള്‍ക്കുള്ള സമാശ്വാസ നിധി വിതരണം ചെയ്തു. രണ്ടാം തവണ അംഗ സമാശ്വാസ പദ്ധതിയില്‍ നിന്നും 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11,060 അപേക്ഷകര്‍ക്കായാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്കാണ് സമാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കുന്നത്. ഇതുവരെയുള്ള അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമാശ്വാസ നിധിയില്‍ നിന്നും 11,194 പേര്‍ക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു. അന്നു വരെയുള്ള എല്ലാ അപേക്ഷകളും പരിഗണിച്ചായിരുന്നു തുക അനുവദിച്ചത്.



പാലിയേറ്റീവ് കെയര്‍ / ഓള്‍ഡ് ഏജ് ഹോം


വൃദ്ധ മാതാപിതാക്കൾക്കായി പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍, ഓള്‍ഡ് ഏജ് ഹോം എന്നിവ നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.



 551 ഏക്കറിൽ വിഷരഹിത പച്ചക്കറി

സാധാരണക്കാര്‍ക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്  500 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 551.83 ഏക്കര്‍ സ്ഥലത്താണ് സഹകരണ സംഘങ്ങള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവിടെ വിളയുന്ന പച്ചക്കറികള്‍ ന്യായ വിലയ്ക്ക് സഹകരണ സംഘങ്ങള്‍ തന്നെ സംഭരിച്ച് ഗ്രാമീണ ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അനിയന്ത്രിത കീടനാശിനി തളിച്ച പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാന്‍ സഹകരണ മേഖല ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.


സെമിസ് : ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ മെഡിസെപ്  മാതൃകയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സെമിസ് എന്ന പേരിലെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അനിയന്ത്രിതമായ ചികിത്സാ ചെലവ് സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് തരണം ചെയ്യാനാകും.



സമ്പൂര്‍ണ ഇ ഓഫീസ്

സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ സമ്പൂര്‍ണ ഇ ഓഫീസ് സംവിധാനം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ ഓഫീസുകളിലെയും കമ്പ്യൂട്ടര്‍ വല്‍ക്കരണ പരിപാടിയും പൂര്‍ത്തിയായി. ഇതോടെ സഹകരണ മേഖലയിലെ എല്ലാ ഓഫീസുകളും ഒരു നെറ്റ് വര്‍ക്കിനു കീഴിലാകുകയും സേവനങ്ങള്‍ അതിവേഗം ലഭ്യമാകുകയും ചെയ്യുന്നു.  
സഹകരണ പരീക്ഷാ ബോര്‍ഡിലും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. ഇനി മുതല്‍ പരീക്ഷാ നടത്തിപ്പും പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കഴിയും. പരീക്ഷാ നടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സോഫ്റ്റ് വെയറും പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കുന്ന കോമണ്‍ സോഫ്റ്റ് വെയര്‍ സംവിധാനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടിആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആര്‍എഫ്പി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.


 സഹകരണ ഓഡിറ്റും കാമിസും

സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗില്‍ സമഗ്ര മാറ്റം. പ്രത്യേക ഓഡിറ്റ് സംവിധാനം. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ഡയറക്ടേറ്റ് സ്ഥാപിച്ചു.
 സഹകരണ സംഘങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ലോകത്തെവിടെ നിന്നും ഒറ്റ ക്ലിക്കില്‍ ആര്‍ക്കും അറിയാന്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ( സിഎഎംഐഎസ് - കാമിസ് )


തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം


സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒതുങ്ങി പോകാതെ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതി എസ്‌കെഡിസി (സെറര) സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്പ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമതയും പ്രവര്‍ത്തന മികവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഇടപെടലായി കേപ്പ് മാറി.


സഹകരണ എക്‌സ്‌പോ 2022

സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പ്രാദേശിക സംഘങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായാണ് എക്‌സ്‌പോ തീരുമാനിച്ചത്. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച സഹകരണ എക്‌സ്‌പോ വന്‍ വിജയമായി. 210 സ്റ്റാളുകളിലായി നടന്ന പ്രദര്‍ശനം ലക്ഷകണക്കിന് ആളുകള്‍ കണ്ടു.
സെമിനാറുകളില്‍ സഹകരണ മേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഗൗരവ്വമായ ചര്‍ച്ച നടന്നു. സ്റ്റാളുകളില്‍ രണ്ടരക്കോടിയിലധികം രൂപയുടെ വിപണനം നടന്നു.


സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും വിപണനവും


സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ഏകീകൃത ബ്രാന്‍ഡിംഗ് കൊണ്ടു വന്ന് വിപണി ശൃംഖല കെട്ടിപടുക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക, ദേശീയ അന്തര്‍ ദേശീയ വിപണിയില്‍ ചുവടുറപ്പിക്കുക, പ്രധാന സ്ഥലങ്ങളില്‍ ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുക. ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിക്കുക, ഓണ്‍ ലൈന്‍ വിപണി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടി സഹകറണ വകുപ്പ് രൂപം നല്‍കി പദ്ധതിയാണ്  ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫ് കോ ഓപ്പറേറ്റീവ് പ്രോഡക്ട്‌സ്.
. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ സഹകരണ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. രീീുസലൃമഹമ  എന്ന സര്‍ട്ടിഫിക്കേഷന്‍ നല്‍കി തുടങ്ങി.


നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കും

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തിന്റെ വക ഭൂമിയില്‍ നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംഘത്തിന് നല്‍കി. ബഹു. സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ 18 അംഗ ഉപദേശക സമിതി രൂപീകരിച്ചു. കണ്ടന്റ് കമ്മിറ്റി രൂപീകരിച്ചു. പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചു. മൂന്ന് കോടി രൂപ നല്‍കി. പ്രവര്‍ത്തനം പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഭാഷകള്‍, ഇപ്പോള്‍ നിലവിലുള്ള ഭാഷകള്‍, അവയുടെ ചരിത്രം, സാംസ്‌കാരിക സ്വാധീനം, മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍, അപൂര്‍വ്വമായ ഗ്രന്ഥങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ ശേഖരിച്ച് പ്രദര്‍ശനം നടത്തുകയും പഠനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷര മ്യൂസിയം സ്ഥാപിക്കുന്നത്. ലോകത്തെ പ്രധാന പഠന പ്രദര്‍ശന കേന്ദ്രമായി ഇതു മാറും.


ആദിവാസി പിന്നോക്ക മേഖലയിലെ ഇടപെടല്‍

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഗര്‍ഭിണികളായ സ്ത്രീ സ്ത്രീകള്‍ക്ക് ഗൈനക്കോളജസ്റ്റിന്റെ സേവനം ഉറപ്പു വരുത്തിയും വിവിധങ്ങളായ ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അട്ടപ്പാടിയിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. സോഷ്യല്‍ ആഡിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 6924 രോഗികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ, 3042 ഔട്ട് പേഷ്യന്റ്, 2022 ഇന്‍പേഷ്യന്റ് 1860 വിവിധ പരിശോധനകള്‍ , അഞ്ച് പേര്‍ക്ക് ബൈപ്പാസ് സര്‍ജറി, 46 പേര്‍ക്ക് ആന്‍ജിയോബ്ലാസ്റ്റി, ശിശു രോഗ വിഭാഗത്തില്‍ ഒന്നര കിലോഗ്രാമില്‍ കുറവ് തൂക്കമുള്ള 35 കുട്ടികള്‍ക്ക് തുടര്‍ ചികിത്സ എന്നിവ നല്‍കി. 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ 205 ലക്ഷം രൂപ ( ഓഹരി 30 ലക്ഷം + സ്ബ്‌സിഡി 175 ലക്ഷം ) വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തു.


സമഗ്ര നിയമ പരിഷ്‌കരണവും വനിതാ പ്രാതിനിധ്യവും

സഹകരണ രംഗത്തെ അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുമായി സമഗ്ര നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അടിയന്തരമായി നിയമ നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കും.  വിദ്ഗദ്ധര്‍ അടങ്ങിയ പാനല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി കരട് ബില്‍ തയ്യാറാക്കി വരുന്നു.
ക്ഷീര കര്‍ഷക മേഖലയില്‍ സമഗ്രമായ മാറ്റത്തിനും അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും സ്ഥിരമായി ഒരു ഭാരവാഹി തന്നെ സംഘങ്ങളിലും അപ്പെക്‌സ് സംഘങ്ങളിലും തുടരുന്നത് തടയുനന്നതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി. ക്ഷീരമേഖലയില്‍ കൂടുതലായുള്ള സ്ത്രീകളെ പരിഗണിക്കാന്‍ വേണ്ടി പ്രാഥമിക സംഘങ്ങളില്‍ അടക്കം ഭാരാവാഹി സ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം പുതിയ വ്യവസ്ഥയിലൂടെ ഉറപ്പു വരുത്തി. ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് വരുന്നവര്‍ക്ക് നിര്‍ബന്ധമായും കറവ മൃഗം ഉണ്ടാകണമെന്ന വ്യവസ്ഥയും നിശ്ചിത അളവില്‍ പ്രാദേശിക സംഘത്തില്‍ പാലളക്കണമെന്ന് വ്യവസ്ഥയും ഉള്‍പ്പെടുത്തിയതോടെ ഭാരവാഹികളാകാന്‍ മാത്രമായി എത്തുന്നവരെ തടയാന്‍ കഴിഞ്ഞു.
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ / സഹകാരികൾ പറയുന്നു -2

"സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിവിധികൾ "
 എന്ന വിഷയത്തെ കുറിച്ചുള്ള കേരളത്തിലെ പ്രമുഖ സഹകാരികളുടെ അഭിപ്രായ കുറിപ്പുകൾ തുടരുന്നു.
മാതൃകാപരമായ നിരവധി വൈവിധ്യവത്കരണ പദ്ധതികളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറി എം. പുരുഷോത്തമൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

                                 പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾ വൈവിധ്യവത്കരണം നടത്തുമ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.നിയമപരമായും ധാർമികമായും അതാണ് വേണ്ടത്. പക്ഷെ വർത്താനകാലത്ത് കൃഷിയിൽ നിന്നും 'പാക്സുകൾ" അകന്നു പോയിരിക്കയാണ്‌. അത് ആരുടേയും കുറ്റമൊന്നുമല്ല.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കൃഷിയുമായി ബന്ധപ്പെടുത്തി
 വൈവിധ്യവത്കരണം നടത്തുന്നതിനായി  ഒരു ശതമാനം പലിശക്ക് രണ്ട് കോടി വരെയുള്ള അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട്‌ ലഭ്യമാണ്.
 കൃഷിക്കാരന്റെ ഉത്പന്നം സംഭരിച്ച് അത് വിൽക്കുന്ന പരമ്പരാഗതമായ ചിന്താഗതിയിൽ നിന്നൊക്കെ മാറി മുന്നോട്ട് പോകേണ്ട സാഹചര്യമാണിന്നുള്ളത്. ഓരോ സംഘത്തിന്റെയും സാധ്യതകൾ കണ്ടെത്തി സഹകരണ വകുപ്പോ, നബാർഡോ, കേരള ബാങ്കോ, മറ്റു ഏജൻസികളോ
" നിങ്ങൾ ഈ പ്രൊജക്റ്റ്‌ ചെയ്താൽ നന്നായിരിക്കും " എന്ന് സംഘങ്ങളോട് പറയുകയും അതിനു വേണ്ട ഗൈഡൻസ്
തരികയും ചെയ്യുന്ന ഒരു സാഹചര്യം നിലവിലുണ്ടെങ്കിൽ.ഇവിടെ വൈവിധ്യവത്കരണത്തിന്റെ അത്ഭുതകരമായ വളർച്ച നമുക്ക് കാണാൻ കഴിയും.
എം .പുരുഷോത്തമൻ
 ( മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,  സെക്രട്ടറി )

എന്തു ചെയ്യണം എന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. "അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട്‌ പ്രകാരം വായ്പ ലഭ്യമാണ് നിങ്ങൾക്ക് വേണമെങ്കിൽ പ്രൊജക്റ്റ്‌ തയ്യാറാക്കി  അപേക്ഷിക്കാം" എന്ന് മാത്രമാണ് ആകെ പറയുന്നത്.
 ഞാൻ സെക്രട്ടറി ആയ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിനാണ് എ. ഐ. എഫ് പ്രകാരമുള്ള ആദ്യ വായപയായ 2 കോടി രൂപ കേരളത്തിൽ ആദ്യമായി ലഭിക്കുന്നത്.
"നാട്ടു ചന്ത" ( wash & packed vegitabile )എന്ന ഒരു പദ്ധതിയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. ഇതിന്റെ സാങ്കേതിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി
 അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ പോവുകയുണ്ടായി അവിടെ നിന്നൊന്നും കാര്യമായ പരിഹാരം കിട്ടിയില്ല.
 പദ്ധതി പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ വ്യവസായ വകുപ്പൊക്കെ ചെയ്യുന്ന പോലെ പരിശീലന പരിപാടികളും മറ്റും കാര്യങ്ങളും സംഘടിപ്പിക്കേണ്ടത് വൈവിധ്യവത്കരണത്തിന്റെ കാര്യത്തിലും ആവശ്യമാണ്.
 സാമ്പത്തികമായി ഒട്ടേറെ സാധ്യതകൾ ഉണ്ട്‌ പക്ഷെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലാണ് കൺഫ്യൂഷൻ.ഇപ്പോൾ ഫണ്ടിനു വേണ്ടിയാണ് പ്രൊജക്റ്റ്‌ അന്വേഷിക്കുന്നത്, ശരിക്കും പ്രൊജക്റ്റിനു വേണ്ടിയാണ് ഫണ്ട്‌ അന്വേഷിക്കേണ്ടത്.
നമുക്ക് നൂതനമായt പദ്ധതികളാണ് ആവശ്യം.


News Image

കോപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ റീജയണൽ ഓഫീസ് ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടേഴ്‌സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് താമസ പരിശീലനവും സൗകര്യവും ഒരുക്കുന്നതിനു വേണ്ടി കല്പറ്റ എസ്. പി. ഓഫീസ് പരിസരത്ത് നിർമ്മിച്ച വയനാട് റീജയണൽ ഓഫീസിന്റെ ഉദ്ഘാടനം ബത്തേരി എം. എൽ. എ  ഐ. സി ബാലകൃഷ്ണൻ നിർവ്വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി. കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി.വിരമിച്ച അംഗങ്ങൾക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ സംസ്ഥാന ട്രഷറർ പ്രിയേഷ് സി. പി, സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, നംഷീദ്.എം.ജില്ലാ സെക്രട്ടറി പ്രോമിസൻ പി. ജെ എന്നിവർ സംസാരിച്ചു
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങളും പ്രതിസന്ധികളും

 സഹകരണ മേഖലയിൽ വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാൻ കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്തമായ സാധ്യതയാണുള്ളത്.ഇങ്ങനെയൊക്കെ ആണെങ്കിലും വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ്  വൈവിധ്യവത്കരണ പദ്ധതികൾക്ക്  തടസ്സമായി നിൽക്കുന്നത്.
 നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി വൻ വിജയം കൈവരിച്ച കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ "അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ" പ്രസിഡൻറ്  പി.മുകുന്ദൻ സഹകരണരംഗം ന്യൂസിനോട് ഈ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു....

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഗുണകരമായ ഒന്നാണ്. പക്ഷെ  ഇതിനാവശ്യമായ രീതിയിലുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കലാണ് പ്രധാന പ്രശ്നം. അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു പാട് ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്.
ഒരു പ്രദേശത്തിന്റെ സാധ്യതയും ആവശ്യകതയും മനസ്സിലാക്കി കൊണ്ടുള്ള പ്രൊജക്റ്റുകളാണ് തയ്യാറാക്കേണ്ടത്.  അല്ലാതെ മറ്റൊരിടത്ത് വിജയിച്ച ഒരു പദ്ധതി അനുകരിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല, പരാജയമായിരിക്കും ഫലം. ഒരിടത്ത് ഒരു പദ്ധതി വിജയിക്കുന്നത് ആ നാടിനെ കൂടി ആശ്രയിച്ചാണ്.
                      പി.മുകുന്ദൻ

പിന്നെ ഒരു പ്രൊജക്റ്റ് സമർപ്പിച്ചാൽ അനുമതി കിട്ടുന്നതിനുള്ള കാലതാമസം ഈ വിഷയത്തിൽ  ബാങ്കുകളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ് .  പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ  ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതിക്കും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഒരേ പോലുള്ള പദ്ധതികൾ ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ ഇത് ഒരു മത്സരാധിഷ്ഠിത പരിപാടിയായി  മാറും. ഉത്‌പ്പന്നത്തിന്റെ മാർക്കറ്റിങ്ങിനെ ബാധിക്കും. ഇത് നഷ്ടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും.
ഉദാഹരണമായി പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾ വെളിച്ചണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. നബാർഡ് പോലും ഇപ്പോ വെളിച്ചണ്ണ യൂണിറ്റുകളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നില്ല. നാളികേരം കൊണ്ട് വെളിച്ചെണ്ണ മാത്രമല്ല വേറെയും ഒട്ടനവധി ഉത്പ്പന്നങ്ങൾ ഉണ്ടാക്കാം. വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാം,
തേങ്ങാ പാല് ഉണ്ടാക്കാം. പിണ്ണാക്ക്, കാലിത്തീറ്റ, ബിസ്കറ്റുകൾ,വിനാഗിരി എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. തേങ്ങാ വെള്ളം എങ്ങനെ സോഫ്റ്റ്‌ ഡ്രിങ്ക് ആക്കി മാറ്റാം എന്നുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണ്. നാളികേരം ഉദാഹരണമായി പറഞ്ഞതാണ്. ചക്ക കൂടുതൽ ലഭ്യമാകുന്ന സ്ഥലത്ത് ചക്കയെ കേന്ദ്രീകരിച്ചാണ് പ്രോജക്റ്റുകൾ തയ്യാറാക്കേണ്ടത്.
ഒരു ഉത്പ്പന്നം കൊണ്ട് തന്നെ വിവിധ തരത്തിലുള്ള വൈവിധ്യവത്കരണത്തിലേക്ക് പോകാൻ നമുക്ക് സാധിക്കും.
ആ രീതിയിലുള്ള ശാസ്ത്രീമായ ആസൂത്രണം  ആവശ്യമാണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ,സഹായങ്ങൾ, പരിശീലനങ്ങൾ  എന്നിവയ്ക്കൊക്കെയുള്ള സംവിധാനം ഉണ്ടായാൽ ഒട്ടേറെ ലാഭകരമായ സംരംഭങ്ങൾ ഇവിടെ യാഥാർഥ്യമാകും. ഇനിയുള്ള കാലം വൈവിധ്യവത്കരണത്തിന്റേത് കൂടിയാണ്. സഹകരണ മേഖലക്കുള്ള വിശ്വാസ്യത മറ്റൊരു മേഖലക്കുമില്ല എന്ന് നമ്മൾ മറന്നു കൂടാ. സഹകരണ ബാങ്കുകൾ അതിനായി മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണ്. സഹകരണ മേഖലയുടെ നിലനില്പിനും  ഇന്ന് എത്തി നിൽക്കുന്ന വളർച്ചയുടെ തുടർച്ചക്കും അത് അത്യാവശ്യമാണ്.

( അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  പി.മുകുന്ദൻ )

News Image

സഹകരണ ബാങ്കുകളിലെ ജപ്തി ഫീസ് ശതമാന കണക്കിൽ വർധിപ്പിക്കുന്നത് പിൻവലിക്കും

സഹകരണ ബാങ്ക് വായ്പകളിലെ ജപ്തി നടപടികൾക്കുള്ള ഫീസ് ശതമാനക്കണക്കിൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പ്രതിഷേധത്തെ തുടർന്ന് സഹകരണ വകുപ്പ് പിന്മാറിയേക്കും. വായ്പക്കാർക്കും സംഘങ്ങൾക്കും ഒരു പോലെ അധിക ബാധ്യതയകുന്ന തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ശതമാനക്കണക്കിൽ ഫീസ് ഈടാക്കുന്നതിന് പകരം നിലവിലെ ഫീസ് നിരക്ക് നിലനിർത്താനാണ് ആലോചന. ഫീസ് വർദ്ധന സംമ്പന്ധിച്ച് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരടു നിർദേശമാണ് പുറത്തുവിട്ടതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇക്കാര്യം സഹകരണ സംഘങ്ങളുമായി ചർച്ച ചെയ്ത ശേഷമേ തുടർ നടപടി സ്വീകരിക്കു എന്നും മന്ത്രി പറഞ്ഞു. ജപ്തി നടപടികൾക്കുള്ള ആർബിട്രേഷൻ ഫീസ്, വായ്പ കുടിശികയുടെ 7.5 ശതമാനമാക്കി ഉയത്തിയതിൽ മന്ത്രി ഉൾപ്പെടെ സഹകരണ രജിസ്ട്രാറെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തിരിച്ചടവിന് നിവൃത്തിയില്ലാതെ വായ്പ കുടിശിക വരുന്നവരിൽ നിന്നും ആർബിട്രേഷൻ ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്നത് അനീതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരടു നിർദേശം രജിസ്ട്രാറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷമേ അന്തിമവിജ്ഞാപനം ഇറക്കൂവെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ആർബിട്രേഷൻ ഫീസ് ശതമാനക്കണക്കിൽ നിന്ന് ഒഴിവാക്കി 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലാക്കുന്ന വിധത്തിലായിരിക്കും അന്തിമ വിജ്ഞാപനമിറക്കുക. നിലവിൽ എത്ര തുകയുടെ വായ്പ കുടിശിക ആയാലും നിയമനടപടികൾക്കായി പരമാവധി 5000 രൂപയാണ് സംഘങ്ങൾ ഫീസ് ഈടക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ളതിന് 5000 രൂപയും അതിന് മുകളിൽ വരുന്ന തുകയ്ക്ക് ആകെ തുകയുടെ 7.5 ശതമാനവും ഫീസ് അടയ്ക്കണമെന്നാണ് പുതിയ കരട് വിജ്ഞാപനത്തിൽ പറയുന്നത്. ഇതനുസരിച്ച് 10 ലക്ഷം രൂപ കുടിശിക ഉണ്ടെങ്കിൽ ജപ്തി നടപടി തുടങ്ങാൻ 75,000 രൂപ ട്രഷറിയിൽ അടയ്ക്കണം. ഇതു പിന്നീട് വായ്പക്കാരൻ സംഘത്തിന് തിരിച്ചു കൊടുക്കുകയും വേണം. ഇതിനെതിരെയാണ് പ്രതിഷേധമുയർന്നത്. 

News Image

പ്രൊജക്റ്റുകളുടെ ഭാഗമായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ നിലവിൽ ഉള്ളതും ,നടപ്പിലാക്കി കൊണ്ടിരിക്കുന്നതുമായ പ്രൊജക്റ്റുകൾ സംബന്ധമായ ചർച്ചകൾക്കായി വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു. മന്ദരത്തൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോഴിക്കോട് ) മുതലമട സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) പുതുക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ) കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ആര്യഎന്നിവർ  ചർച്ചകൾക്ക് നേതൃത്വം വഹിച്ചു .മന്ദരത്തൂർ ബാങ്ക് പ്രസിഡൻറ് പ്രസിഡൻറ് ദിവാകരൻ മാഷ് ,സെക്രട്ടറി വത്സകുമാർ ,ബോർഡ് മെമ്പർ ,മുതലമട ബാങ്ക് സെക്രട്ടറി സുജീഷ് ,പുതുക്കാട് ബാങ്ക് പ്രസിഡൻറ് പ്രഭാകരൻ സെക്രട്ടറി അനിത ,മുൻ സെക്രട്ടറി നാരായണൻ പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് ബാബുരാജ് ,കല്ലടിക്കോട് സെക്രട്ടറി ബിനോയ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
മുതലമട സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

പുതുക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്






News Image

കാട്ടൂർ സഹകരണബാങ്ക് : കപ്പ വിളവെടുപ്പ്

തൃശൂർ: കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ സുഭിക്ഷ കേരളം  പദ്ധതി പ്രകാരം ബാങ്കിന്റെ ഒരു 
ഏക്രയോളം  സ്ഥലത്ത്  നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ്‌  ജോമോൻ വലിയവീട്ടിൽ നിർവഹിച്ചു. ബാങ്കിനു കീഴിൽ വിവിധ കൃഷി ഇനങ്ങൾ  സ്വന്തം സ്ഥലത്തും  മറ്റിതര  തരിശുഭൂമികളിലും  കൃഷി ചെയ്യുവാൻ ബാങ്ക് മുൻകൈ എടുക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി അംഗം. ജൂലിയസ് ആന്റണി, സെക്രട്ടറി ടി. വി.  വിജയകുമാർ, ബ്രാഞ്ച് മാനേജർ  കെ. കെ. രാജേഷ്. ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
News Image

കർഷക കടാശ്വാസ കമ്മീഷൻ ഇളവ് : അപേക്ഷിക്കാൻ രണ്ട് വർഷം കൂടി നീട്ടി

കർഷകർ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേനെ ഇളവിനായി അപേക്ഷിക്കാനുള്ള
  കാലാവധി  രണ്ടു വർഷത്തേക്ക് കൂടി നീട്ടി.പഴയ അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന കാരണം പറഞ്ഞു പുതിയത് സ്വീകരികാത്തതിനാൽ ആയിരക്കണക്കിന് കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായി രണ്ടു വർഷങ്ങളിലെ മഹാ പ്രളയം. കോവിഡ് എന്നിവ മൂലം കടക്കെണിയിലായിരുന്നവരായിരുന്നു ഇവർ. വായ്പകളിൽ പരമാവധി 2 ലക്ഷം രൂപ വരെ കടാശ്വാസം അനുവദിക്കാൻ കമ്മീഷന് അനുമതിയുണ്ട്. ഈ തുക കൃഷിക്കാരനു വേണ്ടി ബാങ്കുകൾക്ക് സർക്കാർ നൽകും. കമ്മീഷനിൽ അപേക്ഷ നൽകുന്ന കർഷകരെയും ബന്ധപ്പെട്ട ബാങ്ക് അധികൃതരെയും വിളിച്ചു ഹിയറിങ്ങ് നടത്തിയാണ് തീർപ്പുവരുത്തുക.
News Image

ആധാരം രജിസ്‌ട്രേഷൻ : ഓൺലൈൻ വഴി തുടക്കം

ആധാരം രജിസ്റ്റർ ചെയ്യുന്ന നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ആധാരങ്ങൾ ഇനി ഫോം രൂപത്തിൽ ഓൺലൈൻ വഴി തയ്യാറാക്കുന്നതിനുള്ള സൗകര്യം രജിസ്‌ട്രേഷൻ വകുപ്പ്  തുടങ്ങിക്കഴിഞ്ഞു.പുതിയ രീതിയിലെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷൻ തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാർ ഓഫീസിനു കീഴിലുള്ള വില്ലേജുകളിലെ കുടംബാംഗങ്ങളുടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷൻ ഫോം രൂപത്തിൽ ആയിക്കഴിഞ്ഞു.ഉടൻ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ്‌രജിസ്ട്രാർ ഓഫീസുകളിലും നടപ്പാകും .ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാൽ സബ് രജിസ്ട്രാർ ഓഫീസിലെ മഷി പുരട്ടി വിരൽ പതിപ്പിക്കുന്ന നിലവിലെ രീതി തുടരും .


കാക്കൂർ സഹകരണ ബാങ്കിന്റെ ഡോക്യുമെന്ററി ചിത്രം ശ്രദ്ധേയമാകുന്നു

കാക്കൂർ സർവീസ് സഹകരണ ബാങ്കിനെ കുറിച്ചുള്ള ഡോക്യൂമെന്ററി പുറത്തിറങ്ങി.പ്രവർത്തനത്തിന്റെ 100 വർഷം പൂർത്തീകരിച്ച  ഈ വേളയിലാണ് "കാക്കൂരിന്റെ സഹകരണ ഗാഥ" എന്ന പേരിലുള്ള 38 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയത്.   
എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശമായ കൂത്താട്ടുകുളത്തിനടുത്താണ് കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്കിന്റെ ചരിത്രവും,വർത്തമാനവും കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ഡോക്യൂമെന്ററിയിൽ മുൻ കാല പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതികളും ,പ്രവർത്തനങ്ങളും വിശദമായി  ചിത്രീകരിച്ചിട്ടുണ്ട്.ബാങ്കിന്റെ ചരിത്രം പറയുമ്പോൾ അത്  കാക്കൂർ എന്ന നാടിൻറെ കൂടി ചരിത്രമായി ഡോക്യൂമെന്ററിയിലൂടെ ഇതൾവിരിയുന്നു. സഹകരണ മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ടീം കോ -ഓപ്പറേറ്റീവ് ആണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് . kakkoor scb Media എന്ന യുട്യൂബ്  ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തിരിക്കുന്നത്.










 
News Image

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വിവിധ ബാങ്കുകളിൽ പ്രൊജക്റ്റുകൾ

മൂന്നാർ ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സോസൈറ്റി (ഇടുക്കി ) ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ( എറണാകുളം ) കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ)അശമന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് (എറണാകുളം ) എന്നീ ബാങ്കുകളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ
പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾ നടന്നത്. ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസെറ്റി സെക്രട്ടറി അമൽ, വെറ്റിറിനറി യൂണിവേഴ്സിറ്റി Rtd ഡീൻ ഡോ.ഗീവർഗീസ്  ടീം കോ -ഓപ്പറേറ്റീവ് സ്റ്റാഫ് വിസ്മയ, ആനിക്കാട് ബാങ്ക് പ്രസിഡന്റ് ഉമ്മർ, സെക്രട്ടറി ബിന്ദു, ബോർഡ് മെമ്പേഴ്‌സ്, കാട്ടൂർ ബാങ്ക് സെക്രട്ടറി വിജയകുമാർ, അശമന്നൂർ ബാങ്ക് പ്രസിഡന്റ് ഷാജി, സെക്രട്ടറി കിരൺ എന്നിവചർച്ചകളിൽ പങ്കെടുത്തു
. 
ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
 

കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്


അശമന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
News Image

സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങിനുള്ള ഫീസ് നാലിരട്ടി വർദ്ധിപ്പിച്ചു

സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങിനുള്ള ഫീസ് ,ആർബിട്രേഷൻ ഫീസ് ,തിരഞ്ഞെടുപ്പ് ഫീസ് ,എന്നിവ അടക്കമുള്ള ഫീസുകൾ അമിതമായി വർദ്ധിപ്പിക്കുവാൻ ധാരണയായി സഹകരണ നിയമത്തിലെ ഫീസുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദ്ദേശങ്ങളിലാണ് വർദ്ധനയുടെ കാര്യം പറയുന്നത്.സഹകരണ സംഘങ്ങൾക്കും ജനങ്ങൾക്കും ഒരു പോലെ തിരിച്ചടിയാകുന്നതാണ് ഫീസ് വർദ്ധന .അര ലക്ഷം രൂപയുടെ ഓഡിറ്റിങ്ങിന് ഇനി മുതൽ രണ്ട്‌ ലക്ഷം രൂപയും ,ഒരു ലക്ഷം രൂപയുടെ ഓഡിറ്റിങ്ങിന് അഞ്ച് ലക്ഷം രൂപയും സർക്കാരിലേക്ക് അടക്കണം.ഓരോ വർഷവും ഇത്രയും ഉയർന്ന തുക ഓഡിറ്റിങ്ങിനു ചെലവാക്കേണ്ടി വരുന്നത് താങ്ങാനാവില്ലെന്ന് സംഘങ്ങൾ ചൂണ്ടിക്കാട്ടുന്നു.
News Image

"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി" വിജയകരമാക്കി വാമനപുരം സഹകരണ ബാങ്ക്

"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി"യിലൂടെ  വിജയകരമായി പച്ചക്കറി വിളയിച്ച് വാമനപുരം സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ. ബാങ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള 92 സെന്റ്  സ്ഥലത്ത് പയർ, പാവൽ, വെണ്ട, പടവലം, ചേന, ചേമ്പ്, ഇഞ്ചി, ഏത്തവാഴ, മരച്ചീനി തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുവിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജീവ് പി നായർ നിർവ്വഹിച്ചു. ആദ്യ വിളവെടുപ്പ് നെടുമങ്ങാട് അസി. രജിസ്ട്രാർ എസ് സുരേഷ് നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇട്ടിമൂട് മോഹനൻ അധ്യക്ഷനായി. സെക്രട്ടറി വി ഷിബു, ടി നാഗപ്പൻ, യു.എസ് സാബു , വിനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.

News Image

ഗ്രന്ഥശാല സഹകരണ കൂട്ടായ്മയുടെ " വിഷൻ 2023 " ന് തുടക്കമായി

കേരളത്തിലാദ്യമായി രൂപം കൊണ്ട ഗ്രന്ഥശാലാ പ്രവർത്തകരുടെ സഹകരണ കൂട്ടായ്മയായ കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ പ്രവർത്തക സഹകരണ സംഘത്തിന്റെ (LYBCOS) പ്രവർത്തനങ്ങൾ സഹകാരികളിലേക്ക് എത്തിക്കുവാനുള്ള കർമ്മ പരിപാടിയായ വിഷൻ 2023 ന് തുടക്കമായി. ചവറ മണ്ഡലത്തിലെ സഹകാരികളുടെ യോഗം ചവറ സുശീലാ ഗോപാലൻ സ്മാരക ഹാളിൽ ചേർന്നു. അഡ്വ.പി.ബി. ശിവൻ അദ്ധ്യക്ഷനായ ചടങ്ങ് സിൻഡിക്കേറ്റംഗം ജി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.വിജയകുമാർ വിഷൻ 2023 അവതരിപ്പിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് , വി.പി.ജയപ്രകാശ് മേനോൻ , ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ ,എസ്. വത്സല കുമാരി എന്നിവർ സംസാരിച്ചു. പി.കെ. ഗോപാലകൃഷ്ണൻ സ്വാഗതവും മണപ്പള്ളി ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി
News Image

സഹകാരി സ്വാന്ത്വനം പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നടന്നു

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ   രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക്  ചികിത്സാ ധനസഹായം  ലഭ്യമാക്കുന്ന  'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി വി .എൻ വാസവൻ സഹകാരിയായിരുന്ന എൻ.ഡി. ചാക്കോയ്ക്ക് നൽകി നിർവ്വഹിച്ചു.
ഏറ്റുമാനൂർ സഹകരണബാങ്കിന്റെ ദീർഘകാല ഭാരവാഹിയായിരുന്നു എൻ.ഡി ചാക്കോ . സ്‌ട്രോക്ക് വന്ന് തളർന്ന് കിടക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ധാരാളം പണം ചികിത്സയ്ക്കായി ആവശ്യമുള്ള ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം എത്തിയിരിക്കുന്നത്.
അൻപതിനായിരം രൂപയാണ് ഈ രീതിയിൽ നൽകുന്നത്. സഹായം എന്നതിനപ്പുറം സഹകരണ മേഖലയ്ക്ക് ഇവർ നൽകിയ നിസ്വാർത്ഥമായ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഇത് നൽകുന്നത്.സഹകരണ മേലയിൽ 17 സുപ്രധാന പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
News Image

വിതുര സഹകരണ ബാങ്ക്: ടർഫ് സ്റ്റേഡിയം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

വിതുര സർവീസ് സഹകരണ ബാങ്ക് നിർമിച്ച ടർഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മെയ് 19ന് രാവിലെ പത്തിന് വിതുര കെ.പി.എസ് എം ജംഗ്ഷനിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം.എൽ.എ അഡ്വ. ജി. സ്റ്റീഫൻ അധ്യക്ഷനാകും. എം.പി അടൂർ പ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ,  സാമൂഹിക രാഷ്ട്രീയ സഹകരണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

News Image

തൊടുപുഴ സഹകരണ ബാങ്ക് എ ടി എം കൗണ്ടർ ആരംഭിച്ചു

തൊടുപുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ എ ടി എം , സി ഡി എം കൗണ്ടർ തൊടുപുഴ സിറ്റി മാളിൽ പ്രവർത്തനമാരംഭിച്ചു.    
തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് കെ എം ബാബു അദ്ധ്യക്ഷനായി. എല്ലാ ബാങ്കിന്റെയും എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സി ഡി എം വഴി സാധിക്കും.
News Image

വെങ്ങോല സഹകരണ ബാങ്ക്: സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

വെങ്ങോല ബാങ്കിന്റെ സഹകരണ  സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. വളയൻചിറങ്ങര ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് എം ഐ ബീരാസ് അധ്യക്ഷനായി.
ഭരണ സമിതിയംഗങ്ങളായ സി എസ് നാസിറുദ്ദീൻ, കെ കെ ശിവൻ, ഹസൻകോയ, ധന്യരാമദാസ്, ബാങ്ക് സെക്രട്ടറി സിന്ധു കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി സിമി കുര്യൻ, ഫോർമർ മെംബേഴ്സ് ഫോറം കൺവീനർ എൻ എ ഗംഗാധരൻ, കെ എസ് സദാശിവൻ, എൻ സുരേഷ്‌കുമാർ, കെ വി ബിനോയി എന്നിവർ പരിപാടിയിൽ  സംബന്ധിച്ചു.
News Image

സംസ്ഥാനത്ത് ഇനി മുതൽ ഇ - പട്ടയങ്ങൾ

സംസ്ഥാനത്ത് ഇനി മുതല്‍ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യും. ക്യു ആർ കോഡും ഡിജിറ്റൽ ഒപ്പുമുള്ളതാണ് ഇ- പട്ടയങ്ങൾ. പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റ സെന്ററിൽ നഷ്ടപ്പെടാത്ത രീതിയിൽ സൂക്ഷിക്കും. ആദ്യ ഇ - പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് മന്ത്രി കെ രാജൻ നിർവഹിച്ചു. 

 ആദ്യ ഘട്ടമായി ലാന്റ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയസര്‍ട്ടിഫിക്കറ്റുകളാണ് ഇ-പട്ടയയങ്ങളാക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് പട്ടയങ്ങളും ഇ-പട്ടയങ്ങളായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇ-പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്ട് വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചതിനു ശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ നടത്താം.  പട്ടയങ്ങളുടെ ആധികാരികത ക്യൂ ആര്‍ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താമെന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും.  ഇ-പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം.
News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് എ ടി എം കൗണ്ടർ ആരംഭിച്ചു

പറവൂർ - വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് എ.ടി.എം, സി ഡി എം കൗണ്ടർ ആരംഭിച്ചു.
ബാങ്ക് പ്രസിഡന്റ്  എ.ബി.മനോജ് പ്രവർത്തനോദ്ഘാടനം  നിർവ്വഹിച്ചു. ബാങ്കിൻ്റെ മുൻ ഭരണസമിതി അംഗവും ലക്ഷ്മി കോളേജ് പ്രിൻസിപ്പാളുമായ എം.വി.ജോസ് മാസ്റ്റർ കാർഡ് ഉപയോഗിച്ച്  ആദ്യ ഇടപാട് നടത്തി.
ഏത് ബാങ്കിന്റെയും കാർഡുകൾ മാസ്റ്റർ, വിസ, റുപ്പെ എന്ന വ്യത്യാസമില്ലാതെ ഉപയോഗിച്ച് പണം പിൻവലിക്കാം. കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളിലേക്ക് സി ഡി എം സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറി കെ.എസ്.ജയ് സി, ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

News Image

കറന്റ് അക്കൗണ്ട് തുറക്കാനും 20 ലക്ഷത്തിൽ കൂടിയ ഇടപാടിനും പാൻ, ആധാർ നിർബന്ധം

കറന്റ് അക്കൗണ്ട് തുറക്കുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും, പിൻവലിക്കുന്നതിനും പാൻ
അല്ലെങ്കിൽ ബയോ മെട്രിക് ആധാർ നിർബന്ധമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വിജ്ഞാപനമിറക്കി.  സാമ്പത്തിക ഇടപാടുകളിൽ‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും സഹകരണ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൃത്യമായി അറിയിക്കണമെന്നാണ് നിർദേശം. ഉറവിട നികുതി പിരിവ് എളുപ്പമാക്കാനും സഹായിക്കും. പാൻ ഇല്ലാത്തവർക്ക്  ബയോമെട്രിക് ആധാർ ഉപയോഗിക്കാൻ 2019ലെ ധനകാര്യ നിയമത്തിൽ അനുമതി നൽകിയിരുന്നു.  

News Image

ഭിന്നശേഷിക്കാർക്ക് സംരംഭത്തിനായി "സഹകരണം സൗഹൃദം" പദ്ധതി

പാലക്കാട്‌ :ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയായ "സഹകരണം സൗഹൃദം" പദ്ധതിക്ക് തുടക്കം കുറിച്ചു.
  മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിച്ചു.
ആദ്യവായ്പ മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ വിതരണം ചെയ്തു. 9 വായ്പകള്‍ 9 സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരം വായ്പകള്‍ നല്‍കി തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്ക് : ഇറച്ചി വിപണന കേന്ദ്രം ഉദ്ഘാടനം

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിൽ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം .പി.ഐ )വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു  ഗുണമേന്മയുള്ള സുരക്ഷിത ഭക്ഷണം (വിവിധ തരം ഇറച്ചികളും ഇറച്ചി വിഭവങ്ങളും ) ഇനിമുതൽ പറവൂർ- വടക്കേക്കര  സഹകരണ ബാങ്ക്  ന്റെ കോ-ഓപ് മാർട്ടിൽ നിന്നും ലഭിക്കുന്നതാണ്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം  മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം .പി.ഐ ) ചെയർ പേഴ്സൻ  കമലാ സദാനന്ദൻ  നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്  എ.ബി. മനോജ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സനീഷ് ആദ്യ വിൽപന നടത്തി. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി  കെ.എസ്. ജയ് സി, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
News Image

CAPE ന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്തു

കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ( Cape) ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വഹിച്ചു. സാധാരണക്കാര്‍ക്ക് ഉന്നത നിലവാരത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍ തുടങ്ങുകയെന്ന വിപ്ലവകരമായ ലക്ഷ്യമാണ് കേപ്പിന്റെ പിറവിക്ക് പിന്നില്‍.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നിരവധി വിദഗ്ദ്ധരെ സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇടപെടല്‍ നടത്താന്‍ കേപ്പിന് കഴിഞ്ഞു. ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേപ്പിന് ഒരു ആസ്ഥാന മന്ദിരം ഇത്രയും കാലമില്ലായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് കെട്ടിടത്തിലും മുട്ടത്തറയിലെ കോളെജിലുമൊക്കെയായിട്ടായിരുന്നു ആസ്ഥാന ഓഫീസ് പ്രവര്‍ത്തിച്ചത്. സഹകരണ വകുപ്പ് നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.എഞ്ചിനീയറിംഗ് കോളേജുകളും ,മെഡിക്കല്‍ കോളേജും, ആലപ്പുഴയിലെ സാഗര ആശുപത്രിയുമായാണ് കേപ്പ് പ്രവര്‍ത്തനം തുടരുന്നത്.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് മന്ദിരത്തിന്റെ  നിര്‍മ്മാണ ചുമതല നിർവ്വഹിച്ചത്.


.
News Image

PADCOS : സഹകരണ സ്റ്റുഡൻറ്സ് മാർക്കറ്റ്

പന്തീരാങ്കാവ് അഗ്രികൾച്ചറിസ്റ്റ്സ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് &വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെയ് 8 മുതൽ ജൂൺ 8 വരെ " സഹകരണ സ്റ്റുഡൻറ്സ് മാർക്കറ്റ് " സംഘടിപ്പിക്കുന്നു.മെയ് 8 ന് രാവിലെ അഡ്വ.ടി .സിദ്ധിക്ക് എം .എൽ .എ ഉദ്‌ഘാടനം നിർവ്വഹിക്കും.എല്ലാ ബ്രാൻഡഡ് നോട്ട് ബുക്കുകളും കുടകളും മറ്റെല്ലാ സ്കൂൾ പഠനോപകരണങ്ങളും വിലക്കുറവിൽ ഇവിടെ ലഭ്യമാകും .
News Image

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ ധനസഹായം

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ്  29 സഹകാരികള്‍ക്ക് സഹായധനം അനുവദിക്കാന്‍ തീരുമാനിച്ചു. അംഗങ്ങള്‍ക്ക് ആശ്വാസധന സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ജീവിതകാലത്തുടനീളം സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന സഹകാരികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതികളൊന്നും തന്നെയില്ലാത്ത സാഹചര്യത്തിൽ  പ്രായാധിക്യവും അസുഖങ്ങളും കാരണം അവശരായവര്‍ക്ക് നിസഹായഘട്ടത്തില്‍ സഹായം നല്‍കേണ്ടത് സഹകരണ മേഖലയുടെ കടമയാണ് എന്ന ബോധ്യത്തിൽ നിന്നുമാണ്   മൂന്ന് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള അവശത അനുഭവിക്കുന്ന സഹകാരികള്‍ക്ക് 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതിക്ക് സർക്കാർ രൂപകൽപന നൽകിയത് . ഏപ്രില്‍ 26 വരെ ലഭിച്ച അപേക്ഷകളില്‍ നിന്നും  29 പേര്‍ക്ക് അടിയന്തിരമായി  സഹായധനം അനുവദിക്കാനാണ്  തീരുമാനിച്ചത്.
News Image

പൊയ്യ സഹകരണ ബാങ്ക് :കാർഷിക യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ നടന്നു

തൃശൂർ :പൊയ്യ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന " സഹകാരി കർഷക സംഗമവും, കാർഷിക യന്ത്രങ്ങളുടെ പരിചയപ്പെടുത്തലും " തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ കർഷക സഹകാരികൾ  ഒത്തു ചേർന്ന പരിപാടിയിൽ കാർഷിക മേഖലയിലെ നൂതനമായ സാങ്കേതിക വിദ്യകളിലേക്ക്  കർഷകരെ നയിക്കുന്നതിന്റെ  ഭാഗമായി ടില്ലറുകൾ ,സ്‌പെയറുകൾ ,പുല്ലുവെട്ടി ,വുഡ് കട്ടർ തുടങ്ങിയ യന്ത്രങ്ങൾ  പരിചയപ്പെടുത്തുന്നതി.ബാങ്ക് പ്രസിഡൻറ് സി.എസ് രഘുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്‌സി തോമസ് മുഖ്യാതി ഥിയായി പങ്കെടുത്തു.
News Image

അനധികൃത പണമിടപാട് : മൊബൈൽ ആപ്പുകൾക്കെതിരെ നടപടി

കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെ അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. 
 നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ നിയമനടപടി സ്വീകരിക്കാൻ ജില്ലാ  പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.സാധാരണക്കാര്‍ക്ക് അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മൈബൈല്‍ ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.3000 രൂപ വായ്പയായി എടുത്താല്‍ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.തട്ടിപ്പിനിരയായവർ പരാതി നൽകാൻ മടിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡി ജി പി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്.
News Image

അവധി പ്രഖ്യാപിച്ചു

റംസാൻ പ്രമാണിച്ച് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്ക്  നാളെ (3-5-2022) അവധി പ്രഖ്യാപിച്ചു
News Image

നാട്ടിലും മറുനാട്ടിലും ജനപ്രിയമായി വാരപ്പെട്ടി ബ്രാൻഡ്

സഹകരണ ബാങ്കിന്റെ ഉത്പന്നങ്ങൾക്ക് വിദേശ വിപണിയും കീഴടക്കാനാകുമെന്ന് തെളിയിച്ച്  വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്.  ബാങ്കിന്റെ  വാരപ്പട്ടി ബ്രാൻഡ് ഉത്പന്നങ്ങളായ വാരപ്പെട്ടി വെളിച്ചെണ്ണ, വാട്ടിയ കപ്പ, ഉണക്ക ഏത്തപ്പഴം എന്നിവ  ആസ്ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിപണിയിലും തിളങ്ങുകയാണ്. ഈ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏക സഹകരണ ബാങ്കാണ് വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്. വാരപ്പെട്ടി വെളിച്ചണ്ണ, ഡ്രൈഡ് ടപ്പിയോക്ക വിത്ത് മസാല, ബനാന ക്രിസ്പി വാക്വം ഫ്രൈ എന്നീ പേരുകളിലാണ് കയറ്റുമതി. ഇവ കൂടാതെ ചെമ്മീൻ ചമ്മന്തിയും സെൻ സോഡയും വിപണിയിലുണ്ട്.  ബാങ്ക് ഉത്പാദിപ്പിക്കുന്ന ബനാന വാക്വം ഫ്രൈ യുടെ ലോഞ്ചിങ് മറൈൻ ഡ്രൈവിൽ നടന്ന സഹകരണ എക്സ്പോ യിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി യിൽ നിന്ന് ആദ്യ പാക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ട് സാംസ്‌കാരിക  വകുപ്പ്  മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു. 

കാർഷികോത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന് അനുസൃതമായ ന്യായവില ലഭിക്കാത്തത് മുൻനിർത്തിയാണ് ബാങ്ക് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണിയിലേക്ക്  കാൽവച്ചത്. വെളിച്ചെണ്ണയുടെ ഉത്പാദനത്തിലൂടെയാണ്  തുടക്കം കുറിച്ചത്. വെളിച്ചെണ്ണ വിപണിയിൽ തിളങ്ങിയത് കൂടുതൽ ഉത്പന്നങ്ങൾ പുറത്തിക്കാൻ പ്രചോദനമായി.  ഇതോടൊപ്പം വിദേശത്തേക്ക് വെളിച്ചെണ്ണയുടെ കയറ്റുമതി ആരംഭിച്ചു. മൈലൂരിൽ വ്യവസായ കേന്ദ്രം സ്ഥാപിച്ച് മണ്ണുത്തി കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ഏത്തക്കായ, ചക്ക, കപ്പ, പൈനാപ്പിൾ എന്നിവ വാക്വം ഫ്രൈ സിസ്റ്റത്തിലൂടെ വറുത്തെടുത്തു. സാധാരണ വറുത്തെടുക്കുമ്പോൾ ഉപ്പേരിയിലുള്ള എണ്ണയുടെ അളവിന്റെ  12 ശതമാനം മാത്രമാണ് ഇത്തരത്തിൽ വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണി കൂടാതെ മിതമായ വിലയ്ക്ക് അത്യുല്പാദന ശേഷിയുള്ള തെങ്ങിൻ തൈകളും പ്ലാവിൻ തൈകളും ബാങ്ക് കർഷകർക്ക് നൽകി വരുന്നുണ്ട്. ഓരോ വർഷവും 10,000 കുറ്റ്യാടി തൈകളും സബ്‌സിഡി നിരക്കിൽ 2000 സൂപ്പർ ഏർളി പ്ലാവിൻ തൈകളും വിതരണം ചെയ്യുന്നുണ്ട്. 65 കൂട്ടുത്തരവാദിത്വ സംഘങ്ങൾ രൂപീകരിച്ച് മരച്ചീനി, ഏത്തവാഴ കൃഷി ചെയ്യിക്കുന്നുണ്ട്.
News Image

എക്സ്പോ: ബേഡഡുക്ക വനിതാ സംഘത്തിന് മികച്ച അംഗീകാരം

സഹകരണ എക്‌സ്‌പോയിൽ നിന്നും ബേഡഡുക്ക വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ട് അംഗീകാരങ്ങൾ നേടിക്കൊണ്ട്  ശ്രെദ്ധേയമായി . മികച്ച പെർഫോമൻസ്,വനിതാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എന്നീ അംഗീകാരങ്ങളാണ് കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക വനിതാ സംഘം പ്രവർത്തകരുടെ സ്റ്റാൾ  സ്വന്തമാക്കിയത്. സോപ്പുകൾ ,ക്ളീനിങ് പൗഡറുകൾ,അഗർബത്തി ,കർപ്പൂരം ,എൽ .ഇ .ഡി ബൾബ് ,കോട്ടൺ വേസ്റ്റ് എന്നിവ പൂർണ്ണമായും ഹാൻഡ് മെയ്‌ഡായി നിർമ്മിച്ച  പ്രകൃതി ഉത്പ്പന്നങ്ങളാണ്.


News Image

സഹകരണ എക്സ്പോ : വെണ്ണൂർ സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

സഹകരണ എക്സ്പോയിൽ സംസ്ഥാന തലത്തിൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.
 2013 മുതലാണ് ബാങ്ക് കാർഷികമേഖലയിൽ നേരിട്ട് ഇടപെടാൻ ആരംഭിച്ചത്. കർഷക സേവന കേന്ദ്രം, നേഴ്സറി, കർഷക സേന, കാർഷിക യന്ത്രങ്ങളുടെ സേവനം എന്നിവ ആരംഭിച്ച ബാങ്ക് പിന്നീട് കാർഷികരംഗത്തെ വിവിധപദ്ധതികൾ ഓരോന്നായി ഏറ്റെടുക്കുകയാണ് ഉണ്ടായത്. തുടർന്ന് മണ്ണ് പരിശോധന കേന്ദ്രം, ടിഷ്യുകൾച്ചർ, ഡിജിറ്റൽ ക്ലാസ്സ് റൂം, ജീവനം ഇക്കോ സഹകരണ സ്റ്റോർ എന്നിവ ആരംഭിച്ചത് വഴി "വിത്ത് മുതൽ വിപണനം വരെ"യുള്ള മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ബാങ്ക് നടത്തുന്ന ഈ പ്രവർത്തനങ്ങളാണ് സ്റ്റാളിലൂടെ ആകർഷകവും  അനുഭവവേദ്യവും  ആയത്.
News Image

സഹകരണ എക്സ്പോ - പാപ്പിനിവട്ടം സഹകരണ ബാങ്കിന് പുരസ്‌കാരം

സഹകരണ എക്സ്‌പോയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ പങ്കെടുത്ത 56 സംഘങ്ങളിൽ നിന്നും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് സ്വന്തമാക്കി.
  വൈവിധ്യമാർന്ന സോളാർ ഉത്പന്നങ്ങളുംLED ബൾബുകളുമാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. 
എൽ.ഇ.ഡി ബൾബുകൾ, ഹാങ്ങിങ്ങ് , സ്പോട്ട്, ട്രാക്ക് , ബാംബൂ , വാൾ, ബാൽക്കണി തുടങ്ങിയl അലങ്കാര ലൈറ്റുകൾ, സോളാർ ഓൺഗ്രിഡ് പവർ പ്ലാന്റ്, സോളർ വാട്ടർ ഹീറ്റർ, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ബാങ്കിന്റെ സ്റ്റാളിന് മിഴിവേകിയത്. ബാങ്കിന്റെ കീഴിലുള്ള PAPSCO LED സൊലൂഷൻസും , PAPSCO സോളാർ യൂണിറ്റുമാണ് ഈ ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് പ്രവർത്തന മികവിനുള്ള " നാഷണൽ ഫെഡറേഷൻ ഫോർ കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ "സുഭാഷ് യാദവ് അവാർഡ്" മൂന്നു തവണ ലഭിക്കുകയും,
 സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാർഡും മുൻപ് പാപ്പിനിവട്ടം സഹകരണ ബാങ്ക് സ്വന്തമാക്കിയിരുന്നു.
News Image

നബാർഡ് SRF സ്കീം -ട്രെയിനിംഗ്

നബാർഡ് എസ്. ആർ. എഫ് പദ്ധതിയെ കുറിച്ച്  "അഗ്രികൾച്ചറൽ കോ -ഓപ്പറേറ്റീവ് സ്റ്റാഫ്‌ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ "( ACSTI ) നേതൃത്വത്തിൽ ട്രെയിനിംഗ് നടത്തുന്നു.
Project Management For Farm and Non Farm Sector എന്നതാണ് വിഷയം.
മെയ്‌ 3 മുതൽ 7 വരെയാണ് ട്രെയിനിങ് നടക്കുക.
നബാർഡിൽ നിന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്ക്  ലഭ്യമാക്കുന്ന Agri Infrastructure Funding (AIF ), PACS as Multi service center ( PACS - MSC), എന്നീ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും, സാധ്യതകളും, സാങ്കേതിക കാര്യങ്ങളുമൊക്കെയാണ് ട്രെയിനിങ്ങിൽ വിഷയമാവുക.
നബാർഡും കേന്ദ്ര സർക്കാരും കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി ഒട്ടേറെ ബാങ്കുകൾ പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് 
ACSTI  ട്രെയിനിംഗ് നടത്തുന്നത്.
കാർഷിക പ്രൊജക്റ്റുകൾക്ക് 
കേവലം ഒരു ശതമാനം പലിശക്ക് ആണ്  AIF സ്കീം ലഭ്യമാകുന്നത്.PACS as Multi Service Center 4 ശതമാനം പലിശക്ക് ലഭിക്കും .സെക്രട്ടറി, ബ്രാഞ്ച് മാനേജർ, ഭരണസമിതിയിലെ ഏതെങ്കിലും ഡയറക്ടർ, എന്നിവരാണ് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ടത്.
  താല്പര്യമുള്ളവർ ഏപ്രിൽ 30 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 0471 259 8031
News Image

ദേശീയ തലത്തിൽ കേരള ബാങ്കിന് അവാർഡ്

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏർപ്പെടുത്തിയ അവാർഡിൽ ദേശീയതലത്തിൽ പ്രഥമ സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്. സംസ്ഥാന സഹകരണ ബാങ്കുകളുടെ വികസനം പ്രത്യേകിച്ച് സഹകരണ മേഖലയിലെ വായ്പാ വിതരണത്തിന്റെ വളർച്ച ലക്ഷ്യമാക്കിയാണ് സംസ്ഥാന സഹകരണ ബാങ്കുകളുടെ അപ്പെക്സ് ഫെഡറേഷൻ ആയ NAFSCOB ന്റെ പ്രവർത്തനം. 1964 ൽ സ്ഥാപിതമായ ഈ സംഘടന 1982-83 മുതൽ സഹകരണ ബാങ്കിംഗ് രംഗത്തെ മികവിന് വിവിധ മേഖലയ്ക്ക് അവാർഡ് നൽകുന്നുണ്ട്.
സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിനു പകരം ഗ്രാമീണ ജനതക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ജനാധിപത്യ രീതിയിലുള്ള പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, വിവേകപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശപാലന രീതി, മികച്ച ലാഭനേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറൈസേഷനിലും ഉണ്ടായ നേട്ടങ്ങൾ, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് പ്രവർത്തന മികവിനുള്ള പ്രഥമസ്ഥാനം കേരള ബാങ്കിന് ദേശീയതലത്തിൽ ലഭിച്ചത്.
News Image

സഹകരണ ജീവനക്കാർക്ക് പ്രമോഷന് സഹായകമായ കോഴ്സ്

തിരുവനന്തപുരത്തെ മൺവിളയിലുള്ള "അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്" (ACSTI ) മെയ്‌ മാസത്തിൽ സഹകരണ ജീവനക്കാരുടെ പ്രമോഷന് സഹായകരമായ  "Understanding Financials"  എന്ന കോഴ്സ് സംഘടിപ്പിക്കുന്നു.മെയ് 17 മുതൽ 22   വരെ  നടക്കുന്ന കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ മുപ്പതാം  തീയതിക്ക് മുൻപായി  രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
ഫോൺ : 0471-2598031
News Image

കേരള ബാങ്ക് നിയമനങ്ങൾ PSC ക്ക്

കേരള ബാങ്കില്‍ വിവിധ തസ്തികകളിൽ  വരാന്‍ പോകുന്ന ഒഴിവുകള്‍  മുന്നില്‍ കണ്ട് ആയിരത്തിലധികം തസ്തികകളിലേയ്ക്ക് നിയമനം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പി.എസ്.സി യോട് സഹകരണവകുപ്പ്  ആവശ്യപ്പെട്ടു. പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് ഇതിന് ശേഷം വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി  പി.എസ്.സി  ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
News Image

സഹകരണ മേഖലയിൽ കേരളത്തിന്റെ വികസനമുഖം അനാവരണം ചെയ്ത് സഹകരണ എക്സ്പോ സഹകരണ മേഖലയിൽ കേരളത്തിന്റെ വികസനമുഖം അനാവരണം ചെയ്ത് സഹകരണ എക്സ്പോ

കോവിഡിന്റെ പിടിയിൽ നിന്ന് അയഞ്ഞ സംസ്ഥാനത്ത് വർണ്ണപൊലിമകൊണ്ടും ജനപങ്കാളിത്തം  കൊണ്ടും അക്ഷരാർഥത്തിൽ മറ്റൊരു പൂരമായി എറണാകുളം മറൈൻ ഡ്രൈവിലെ  സഹകരണ എക്സ്പോ. കേരളത്തിന്റെ വികസനത്തിൽ സഹകരണ മേഖലയുടെ അനിഷേധ്യ സാന്നിധ്യം അനാവരണം ചെയ്തതോടൊപ്പം  സഹകരണത്തിന്റെ ഒരുമയും കരുത്തും ഇനിയും പൂർണമായും ഉപയോഗപ്പെടുത്തേണ്ട സാധ്യതയും തുറന്നു കാണിക്കുന്നതാണ് പ്രദർശനം. കാർഷികാവശ്യങ്ങൾക്ക്‌ സാമ്പത്തിക സഹായം നൽകാൻ പണ്ട് കാലത്ത് ഉദയം ചെയ്ത സഹകരണ പ്രസ്ഥാനത്തിന്റെ ഇന്നത്തെ വളർച്ച ഓരോ നാടിന്റെയും വികസനമാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നീരാളി പിടുത്തത്തിൽ നിന്ന് സാധാരണക്കാരെയും സാമ്പത്തിക മേഖലയെയും രക്ഷിക്കാൻ കോ-ഓപ്പറേറ്റ്  പ്രസ്ഥാനത്തിന്  ശേഷിയുണ്ടെന്ന് പ്രഘോഷണം ചെയ്യുകയാണ് ഇവിടെ. ഒരു കാലത്ത് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കുത്തകയായിരുന്ന പല മേഖലകളിലേക്കും ഇന്ന് സഹകരണ പ്രസ്ഥാങ്ങൾ ചുവടുവെച്ചു കഴിഞ്ഞു, വന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന സംഘങ്ങൾ മുതൽ കെട്ടിട നിർമാണരംഗത്ത് ശക്തമായ അടിത്തറയുള്ള സംഘങ്ങളും  അത്യാധുനിക സാങ്കേതികവിദ്യ ഉത്‌പന്നമാക്കിയ സംഘങ്ങളുമെല്ലാം നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ കൊടുംകാറ്റ് തന്നെയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് ശക്തി പകരേണ്ടത് നാം ഓരോരുത്തരുമാണ്.
News Image

എക്സ്പോയിൽ താരമായി ദിനേഷ് കാരന്തൂർ

കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും, കവിയുമായ ദിനേഷ് കാരന്തൂർ സഹകരണ എക്സ്പോയിൽ സജീവ സാന്നിധ്യമാണ്.കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകളെ അനുസ്മരിക്കുന്ന തരത്തിലുള്ള കവിതാ ശകലങ്ങൾ എക്സ്പോ ക്കകത്തു ചുവരിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ദിനേഷ് ശ്രെദ്ധേയനാകുന്നത്. ദിനേഷ് കാരന്തൂർ രചിച്ച നൂറോളം വരുന്ന കവിതാ ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ വിവിധ അവസ്ഥകളെ സ്പർശിക്കുന്ന ചെറുകവിതകൾ വായിക്കുവാൻ ഇവിടെ ധാരാളം പേർ വരുന്നുണ്ട്. ഇദ്ദേഹം രചിച്ച സഹകരണ ഗാനം മിനി ആന്റണി ഐ. എ. എസ് ആണ് എക്സ്പോ പവലിയനിൽ വെച്ച് പ്രകാശനം ചെയ്യുകയുമുണ്ടായി.
News Image

എക്സ്പോയിൽ താരമായി ദിനേഷ് കാരന്തൂർ

കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും,  കവിയുമായ ദിനേഷ് കാരന്തൂർ സഹകരണ എക്സ്പോയിൽ സജീവ സാന്നിധ്യമാണ്.കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകളെ അനുസ്മരിക്കുന്ന തരത്തിലുള്ള കവിതാ ശകലങ്ങൾ എക്സ്പോ ക്കകത്തു ചുവരിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ദിനേഷ് ശ്രെദ്ധേയനാകുന്നത്.
ദിനേഷ് കാരന്തൂർ രചിച്ച നൂറോളം വരുന്ന കവിതാ ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
മനുഷ്യ ജീവിതത്തിന്റെ
വിവിധ അവസ്ഥകളെ സ്പർശിക്കുന്ന ചെറുകവിതകൾ വായിക്കുവാൻ ഇവിടെ ധാരാളം പേർ വരുന്നുണ്ട്.
ഇദ്ദേഹം രചിച്ച സഹകരണ ഗാനം മിനി ആന്റണി ഐ. എ. എസ് ആണ് എക്സ്പോ പവലിയനിൽ വെച്ച് പ്രകാശനം ചെയ്യുകയുമുണ്ടായി.
News Image

ആരോഗ്യകാര്യവുമായി ആനിക്കാട് ബാങ്കിന്റെ ആസ്കോ ഡയഗ്നോസ്റ്റിക് സെന്റർ

സഹകരണ എക്സ്പോയിലെ വൈവിധ്യവും ആകർഷകവുമായ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഒരൽപ്പം ആരോഗ്യ കാര്യത്തിലേക്ക് സന്ദർശകരുടെ ശ്രദ്ധ പതിപ്പിക്കുകയാണ് ആനിക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റാൾ. ബാങ്കിന്റെ കീഴിലുള്ള ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററർ ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ കൊളസ്ട്രോൾ, ഷുഗർ, തൈറോയ്ഡ് ഉൾപ്പെടെയുള്ള  പരിശോധനകൾ മിതമായ നിരക്കിൽ ചെയ്തു കൊടുത്താണ് ബാങ്ക് കരുതലാക്കുന്നത്. ഏകദേശം നാനൂറോളം ആളുകൾ ഇതിനോടകം പരിശോധന നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലുള്ള സെന്ററിൽ ഇവ കൂടാതെ സി.ടി സ്കാൻ, ഡിജിറ്റൽ മാമോഗ്രാം , ഡിജിറ്റൽ എക്സറേ, പീഡിയാട്രിക് ഒ.പി, ഗൈനക്കോളജി ഒ.പി എന്നിവയുമുണ്ട്.

News Image

സസ്യവൈവിധ്യങ്ങളുടെ പരവതാനിയൊരുക്കി വടകര ബാങ്കിന്റെ സഹകരണ കാർഷിക നഴ്സറി

വൈവിധ്യമാർന്ന ചെടികളുടെ വിപണിയുമായി സഹകരണ എക്സ്പോയിൽ ഒരു മിനി നഴ്സറി തന്നെ ഒരുക്കിയിരിക്കുകയാണ് വടകര റൂറൽ ബാങ്ക്. ബാങ്കിന്റെ കീഴിലുള്ള വടകര സഹകരണ കാർഷിക നഴ്സറിയുടെ 181 - ാം നമ്പർ സ്റ്റാൾ ഇതിനോടകം തന്നെ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. അലങ്കാര ചെടികൾക്കും വിവിധയിനം പൂച്ചെടികൾക്കുമായി നിരവധി പേരാണ് സ്റ്റാളിൽ ഒഴുകിയെത്തുന്നത്. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന അഗ്ലോണിയ, സീ സീ , ബർക്കിൻ, ലില്ലി തുടങ്ങിയ അലങ്കാര ചെടികൾ റോസ്, ചെത്തി, കനകാമ്പരം, ജമന്തി, തെച്ചി തുടങ്ങിയ പൂച്ചെടികൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്. തേൻവരിക്ക, മാവ്, പ്ലാവ്, കുറ്റ്യാടി, റംബൂട്ടാൻ തുടങ്ങിയ പഴവർഗ്ഗ തൈകൾ, തെങ്ങ്, കവുങ്ങ് തൈകൾ  എന്നിവയുടെയും വിപണി കൊഴുക്കുകയാണ്. ഇവ കൂടാതെ പച്ചക്കറി വിത്തുകൾ, ജൈവവളം, ചെടി ചട്ടികൾ എന്നിവയും സ്റ്റാളിൽ ലഭിക്കും. എല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

News Image

ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാതെ കാക്കൂർ ബാങ്കിന്റെ 'കാസ്കോ 163' വെളിച്ചെണ്ണ

ഗുണമേന്മയുള്ള വെളിച്ചെണ്ണ മിതമായ നിരക്കിൽ വിപണിയിലെത്തിച്ച് കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ  39-ാം നമ്പർ സ്റ്റാൾ.  കേരകർഷകർക്ക് കൈത്താങ്ങായി പ്രദേശത്തെ കർഷകരിൽ നിന്ന് കൊപ്ര സംഭരിച്ചാണ് കാസ്കോ 163 ബ്രാന്റ് വെളിച്ചെണ്ണയുടെ നിർമ്മാണം.  പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം ലഭ്യമാണ്. ഇതുകാതെ പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച് തയ്യാറാക്കിയിരിക്കുന്ന തേനും സ്റ്റാളിൽ ലഭിക്കും.
News Image

കാർഷിക യന്ത്രങ്ങൾ പരിചയപ്പെടുത്തി കാലടി ബാങ്ക്

കർഷകർക്ക് കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ വിവിധ കാർഷിക യന്ത്രങ്ങൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുകയാണ് കാലടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക്.  വ്യത്യസ്ത തരത്തിലുള്ള മിനി റൈസ് മിൽ& ഫ്ലോർ മില്ലുകൾ, നാപ്സാക്ക് പവർ സ്പ്രേയറുകൾറുകൾ, ഹോർട്ടി, അഗ്രി ടൂൾ കിറ്റുകൾ എന്നിവ സ്റ്റാൾ 87 ൽ ലഭിക്കും. കൂടാതെ വളം, ഗ്രോ ബാഗ്, അച്ചാറുകൾ, സംഭാരം എന്നിവയും ഇവിടെയുണ്ട്. ബാങ്കിലെ അംഗം ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ബുദ്ധ പ്രതിമകളും ആകർഷകമാണ്.

News Image

'പ്രകൃതി ' ഉത്പന്നങ്ങളുമായി ബേഡഡുക്കയിൽ നിന്നും വനിത സംരംഭകർ

ബേഡഡുക്ക വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ  വനിതാ സംരംഭകരുടെ 'പ്രകൃതി' ബ്രാൻഡിലുള്ള ക്ലീനിംഗ് ഉത്പന്നങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. സോപ്പുകൾ, ക്ലീനിങ് പൗഡറുകൾ, അഗർബത്തി, കർപ്പൂരം, LED ബൾബ്, കോട്ടൺ വേസ്റ്റ് തുടങ്ങിയവ സ്റ്റാൾ - 6 ൽ ലഭ്യമാണ്. പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ ഹാൻഡ് മെയ്ഡായാണ് ഉത്പന്നങ്ങൾ നിർമ്മിച്ചിട്ടുളളത്.

News Image

വിപണിയിൽ ഇടം പിടിച്ച് അഞ്ചരകണ്ടി ബാങ്കിന്റെ 'സഹകാരി' ഓയിലുകൾ

അഞ്ചരകണ്ടി ബാങ്കിന്റെ 'സഹകാരി' ബ്രാന്റിലുള്ള വിവിധയിനം ഓയിലുകൾ സഹകരണ എക്സ്പോ വിപണിയിലും ഇടം പിടിച്ചു. വെളിച്ചെണ്ണ, വിളക്കെണ്ണ, കോക്കനട്ട് പൗഡർ, സോപ്പ് എന്നിവയുമായി 100-ാം നമ്പർ സ്റ്റാൾ സജ്ജമാണ്.

Expo കാഴ്ചകൾ
News Image

തങ്കമണി ബാങ്കിന്റെ 'സഹ്യ' ചായപ്പൊടി വിപണിയിൽ തരംഗം

വിപണിയിൽ തരംഗമായി തങ്കമണി സർവ്വീസ് സഹകരണ ബാങ്കിന്റെ 'സഹ്യ' ചായപ്പൊടി. ഗുണവും രുചിയും മണവും ഒത്തുചേർന്ന ഇടുക്കി ചായപ്പൊടിയ്ക്കായി സ്റ്റാൾ നമ്പർ 74 ൽ എത്താം. ചെറുകിട കർഷകരിൽ നിന്നും തേയില ശേഖരിച്ച് ബാങ്കിന്റെ തന്നെ ഫാക്ടറിയിലാണ് ചായപ്പൊടി നിർമ്മിക്കുന്നത്. വിവിധ വിലയിലുള്ള പാക്കയ്ക്കുകൾ ലഭിക്കും. 

News Image

എക്സ്പോയിലേക്ക് തമിഴ്നാട് സഹകരണ സംഘങ്ങൾ

കൊച്ചിയിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ.തമിഴ്നാട്ടിൽ നിന്നുള്ള സഹകരണ സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.മന്ത്രി വി. എൻ വാസവൻ തമിഴ്നാട് സംഘത്തെ സ്വീകരിച്ചു.
ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ച കേരള സർക്കാരിനെ അവർ അനുമോദനം അറിയിച്ചു.
എറെ മാതൃകപരമാണ് കേരള സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന "എക്സ്പ്പോ" എന്നും തമിഴ്നാട് സഹകരണ വകുപ്പിൽ ഇക്കാര്യം അറിയിക്കുമെന്നും മേളയിലെ മുഴുവൻ സ്റ്റാളുകളും സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ  അറിയിച്ചു.
News Image

ജൈവ ഉത്പന്നങ്ങളുടെ വിപണിയുമായി ഒക്കൽ ബാങ്ക്

ഒക്കൽ ബാങ്കിന്റെ ജൈവ ഉത്പന്നങ്ങളുടെ സ്റ്റാളിൽ സന്ദർശകർ കൂടുന്നു. ബാങ്ക് നേരിട്ടും സ്വാശ്രയ ഗ്രൂപ്പുകൾ വഴിയും കൃഷി ചെയ്ത് ബാങ്കിന്റെ മില്ലുകളിൽ സംസ്കരിച്ചെടുത്ത   അരിയും ഉത്പന്നങ്ങളുമാണ് വിപണിയിലുള്ളത്. ഉണക്കലരി, അവൽ, വിവിധയിനം പൊടികൾ, കപ്പ ഉണക്കിയത് , വിവിധയിനം കൊണ്ടാട്ടങ്ങൾ എന്നിവ 140 ാം നമ്പർ സ്റ്റാളിൽ ലഭിക്കും.

News Image

ചെറുകിട കച്ചവടക്കാരെ പ്രതിസന്ധി ഘട്ടങ്ങളിൽ സംരക്ഷിക്കാൻ കേരള ബാങ്കിന് കഴിഞ്ഞത് വലിയ നേട്ടം: മന്ത്രി വി.എൻ വാസവൻ

ചെറുകിട കച്ചവടക്കാരെ പ്രളയം, കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ സംരക്ഷിക്കാൻ കേരള ബാങ്കിന് കഴിഞ്ഞത് വലിയ നേട്ടമെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ എക്സ്പോ 2022 ന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിനെ സംബന്ധിച്ച് പ്രതീക്ഷാ നിർഭരമായ സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിന്റെ വികസനത്തിനുള്ള സാമ്പത്തിക സ്രോതസ് കൂടിയാണ് കേരള ബാങ്ക്. മലപ്പുറം ജില്ലാ ബാങ്കും വൈകാതെ കേരളാ ബാങ്കിനോടൊപ്പം ചേരാനുള്ള സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. യുക്രൈനിൽ നിന്നും മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുകൂലമായ നിലപാട് എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സാധ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ കരുത്ത് തെളിയിച്ച് കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5631.58 കോടിയുടെ അധിക വളർച്ച കൈവരിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാൻ കേരള ബാങ്ക് ആരംഭിച്ച 'ബി ദി നമ്പർ വൺ' ക്യാമ്പയിൻ വിജയകരമായതായും പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ എന്നിവർ പങ്കെടുത്തു.
News Image

പച്ചക്കറി വിത്തുകളുടെ വിപണിയൊരുക്കി കഞ്ഞിക്കുഴി ബാങ്ക്

ബാങ്കിന്റെ പദ്ധതിയിലൂടെ കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം പച്ചക്കറി വിത്തുകളുടെ വിപണിയൊരുക്കുകയാണ്  കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ 30-ാം നമ്പർ സ്റ്റാൾ. കഞ്ഞിക്കുഴി പയർ, കുറ്റി പയർ തുടങ്ങിയ പയർ വിത്തുകൾ കൂടാതെ വഴുതന,  സൂര്യകാന്തി എന്നിയുടെ വിത്തുകളും ലഭ്യം. കൂടാതെ ബാങ്കിന്റെ 'വനിതാ സെൽഫി' യൂണിറ്റ് നിർമിക്കുന്ന ഡിഷ് വാഷും സ്റ്റാളിലുണ്ട്.

News Image

കാർഷിക ഉത്പന്നങ്ങളുമായി ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്

കാർഷിക  ഉത്പന്നങ്ങളുമായി ചക്കിട്ടപ്പാറ  സർവീസ് സഹകരണ
ബാങ്കിന്റെ 3-ാം നമ്പർ സ്റ്റാൾ  എക്സ്പോയിൽ സജീവം. പ്രദേശത്തെ കർഷകരിൽ നിന്നും ബാങ്കിന്റെ കർഷക സേവന കേന്ദ്രം വഴി വിപണിയിലെത്തിക്കുന്ന മഞ്ഞൾ, ഇഞ്ചി, കാച്ചിൽ, ചേമ്പ്, തേൻ,  വിവിധയിനം തൈകൾ, വിത്ത് തേങ്ങ, ജൈവവളം എന്നിവ സ്റ്റാളിൽ ലഭ്യമാണ്.

News Image

കോർപ്പറേറ്റുകളെ നേരിടാൻ കോ-ഓപ്പറേറ്റീവുകൾക്കേ സാധിക്കൂ: വി.എസ് സുനിൽ കുമാർ

കോർപ്പറേറ്റുകളെ നേരിടാൻ കോ-ഓപ്പറേറ്റീവുകൾക്കേ സാധിക്കൂ എന്ന് മുൻ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ പറഞ്ഞു. "സഹകരണ എക്സ്പോ 2022" രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച "കാർഷിക അനുബന്ധ മേഖലകളിൽ സഹകരണ പ്രസ്ഥാനം നടത്തുന്ന ഇടപെടലുകളും വികസന സാധ്യതകളും" സെമിനാർ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈമറി അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ കാർഷിക രംഗത്ത് സംഘടിതമായ ഇടപെടലുകൾ നടത്തണം.കർഷർ തന്നെ സംരംഭരാവുകയാണ് വേണ്ടത്. ഇതിലൂടെ യുവജനങ്ങൾ സഹകരണ രംഗത്തേക്ക് കടന്നുവരികയും കേരളത്തിൽ തൊഴിൽ മേഖല ശക്തിപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മിൽമ ചെയർമാൻ കെ. എസ് മണി അധ്യക്ഷനായി.

ഷീല തോമസ് ഐ. എ എസ് ( സി. എം. ഡി, കേരള റബ്ബർ Ltd) പ്രബന്ധ അവതരണം നടത്തി. ഷാജി. പി. സക്കറിയ, ജയചന്ദ്രൻ എം. എസ്., പി. വി സ്കറിയ എന്നിവർ പങ്കെടുക്കുത്തു. ബലരാമപുരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രതാപചന്ദ്രൻ മോഡറേറ്ററായി.

News Image

സഹകരണ എക്സ്പോ: ഇന്നത്തെ പരിപാടികൾ

സെമിനാർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ

"കാർഷിക അനുബന്ധ മേഖലകളിൽ സഹകരണ പ്രസ്ഥാനം നടത്തുന്ന ഇടപെടലുകളും വികസന സാധ്യതകളും"

മിൽമ ചെയർമാൻ കെ. എസ് മണി അധ്യക്ഷത വഹിക്കുന്ന സെമിനാർ മുൻ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

ഷീല തോമസ് ഐ. എ എസ് ( സി. എം. ഡി, കേരള റബ്ബർ Ltd) പ്രബന്ധ അവതരണം നടത്തും. ഷാജി. പി. സക്കറിയ, ജയചന്ദ്രൻ എം. എസ്., പി. വി സ്കറിയ എന്നിവരും പങ്കെടുക്കും.ബലരാമപുരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രതാപചന്ദ്രൻ മോഡറേറ്റർ ആകും.

താര സംഗമം മെഗാഷോ : രാത്രി 7 മണിക്ക്

News Image

സഹകരണ എക്സ്പോ മുഖ്യമന്ത്രി ഉ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച സഹകരണ എക്സ്പോ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളുടെ ഉദ്യമങ്ങളും സേവനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നതാണ് ഈ എക്സ്പോയുടെ  പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും എക്സ്പ്പോ വേദിയാകും. എല്ലാ മേഖലകളിലും സഹകരണ രംഗം വ്യാപിച്ചിരിക്കുന്നു  ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ എല്ലാ കാര്യങ്ങളിലും സഹകരണ മേഖല ഒപ്പമുണ്ട്.  ജനജീവിതം അത്ര കണ്ട് സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കൊച്ചി കോർപറേഷൻ മേയർ  അഡ്വ.എം അനിൽകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല ഐഎഎസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ , മുതിർന്ന സഹകാരി കോലിയക്കോട് കൃഷ്ണൻ നായർ,  ജനപ്രതിനിധികൾ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, , സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹകാരികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

60,000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ എക്സ്പോയിൽ 200 ഓളം സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ സ്റ്റാളുകൾ പ്രവർത്തിക്കും.  സഹകരണ ബാങ്കുകളുടെ വൈവിധ്യമാർന്ന  ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും വാങ്ങാനും എക്സ്പോ വേദിയാകും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ചകളും വരും ദിവസങ്ങളിൽ നടക്കും.

News Image

മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്ക് : ബ്രാഞ്ച് ഉദ്ഘാടനം

മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കോടതിപ്പടി ശാഖ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. പുതിയ ശാഖയുടെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.
 പ്രഭാത സായാഹ്ന ഒഴിവുദിന ശാഖയായി പ്രവർത്തനമാരംഭിച്ച കോടതിപ്പടി ശാഖ, ഇനിമുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി വരെയും പ്രവർത്തിക്കും.  ഈ ശാഖ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിനുവേണ്ടിയാണ് കൂടുതൽ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നത്.
News Image

സഹകരണ എക്സ്പോ ഏപ്രിൽ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തികൊണ്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍  ആരംഭിക്കുന്ന "സഹകരണ എക്‌സ്‌പോ 2022" ഏപ്രില്‍ 18 ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും.  നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് എക്സ്പോ സ്റ്റോളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി കോർപറേഷൻ മേയർ  അഡ്വ.എം അനിൽകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല ഐഎഎസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ ഏപ്രിൽ 18 മുതൽ 25 വരെ പ്രദര്‍ശനം നടക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം എന്ന ലക്ഷ്യത്തിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ്   വികസിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. 

News Image

"നെൽക്കതിർ" അവാർഡ് നേടിയ മലമുറി കർഷക സമതിയെ അനുമോദിച്ചു

എറണാകുളം ജില്ലയിൽ 2020-21 വർഷത്തിലെ കാർഷിക വിജ്ഞാന വ്യാപന പദ്ധതി വിഭാഗത്തിൽ "നെൽക്കതിർ" അവാർഡ് കരസ്ഥമാക്കിയ രായമംഗലം പഞ്ചായത്തിലെ മലമുറി കർഷക സമതിയെ കീഴില്ലം സഹകരണ ബാങ്ക്  അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉപഹാരം നൽകി. പരിപാടിയിൽ ആർ. അനീഷ്, രാജപ്പൻ എസ്. തെയ്യാരത്ത്, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, കെ.കെ. അഷറഫ്, പി.കെ.രാജീവ്, അനൂപ് ശങ്കർ, രവി.എസ്.നായർ, റെജിമോൻ എന്നിവർ പങ്കെടുത്തു.
News Image

സഹകരണ എക്സ്പോ ഏപ്രിൽ 18 മുതൽ 25 വരെ

സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ എക്‌സ്‌പോ 2022 കൊച്ചി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 ന് ആരംഭിക്കും. 25 വരെ പ്രദര്‍ശനം നടക്കും.സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്ന ലക്ഷ്യത്തിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ്  വികസിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമാണ് സഹകരണ എക്‌സ്‌പോ 2022.
News Image

എ ടി എമ്മിൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാം: എല്ലാ ബാങ്കുകൾക്കും അനുമതി നൽകുമെന്ന് ആർ ബി ഐ

ന്യൂഡൽഹി: കാർഡ് ഉപയോഗിക്കാതെ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സംവിധാനം എല്ലാ ബാങ്കുകളിലും നടപ്പക്കാനൊരുങ്ങി ആർബിഐ. യു പി ഐ സംവിധാനത്തിലൂടെ പണം പിൻവലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്കുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ നിലവിലുണ്ട്. ഇത് മറ്റെല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഇതുവഴി പണമിടപാടുകൾ വേഗത്തിൽ നടത്താനും എ ടി എം തട്ടിപ്പുകൾ തടയാനും സാധിക്കുമെന്നുമാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. പണവായ്പ നയപ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്ന റിസർ ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. എ ടി എം വഴി കാർഡില്ലാതെ പണമെടുക്കുമ്പോൾ യു പി ഐ വഴി ഉപയോക്താവിന്റെ അംഗീകാരം ഉറപ്പാക്കും. ഇതുസംബന്ധിച്ച് എൻപിസിഐ, എ ടി എം നെറ്റ് വർക്കുകൾ, ബാങ്കുകൾ എന്നിവയ്‌ക്ക് ഉടൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുള്ള മൊബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ് ഉപയോഗിച്ചും സേവനം സാധ്യമാക്കാം. ഇത്തരത്തിൽ പ്രതിദിന ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതൽ 20,000 രൂപ വരെയാണ് കാർഡില്ലാതെ പിൻവലിക്കാനാവുക. ഓരോ ബാങ്കുകളിലും ഈ പരിധി വ്യത്യാസമായിരിക്കും.
News Image

സഹകരണ സമഗ്ര നിയമ പരിഷ്കരണം: വിദഗ്ദരുമായി ചർച്ച നടത്തി

സഹകരണ സമഗ്ര നിയമ പരിഷ്കരണം സംബന്ധിച്ച്  നിയമ വിദഗ്ധരുമായി എറണാകുളത്ത് ചർച്ച നടത്തി. അടുത്ത നിയമസഭാ സമ്മേളനത്തിൽ സമഗ്ര പരിഷ്‌ക്കരണ ബില്ല് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ചർച്ച സംഘടിപ്പിച്ചത്. സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
 അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോർണി മനോജ് കുമാർ, സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ താജുദ്ദീൻ,  സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ അദില അബ്‌ദുള്ള ഐ എ എസ്, സഹകരണ ഓഡിറ്റ് ഡയറക്ടർ എം. എസ്. ഷെറിൻ ഐ എ അൻ്റ് എ എസ് തുടങ്ങിയവർ പങ്കെടുത്തു.
News Image

പെൻഷൻ ഫണ്ട്: ഓൺലൈൻ ഉപയോഗ പരിശീലനം

പെൻഷൻ ഫണ്ട് അടക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വന്നിട്ടും ഇപ്പോഴും നിരവധി സംഘങ്ങൾ ഈ സംവിധാനം ഉപയോഗിക്കുന്നില്ല അതു കൊണ്ട് ഈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പരിശീലനം പെൻഷൻ ബോർഡ് ഉദ്യോഗസ്ഥർ എറണാകുളത്ത് മറൈൻ ഡ്രൈവിൽ സഹകരണ വകുപ്പ് നടത്തുന്ന എക്സ്പോയിൽ നിന്നും തിരഞ്ഞെടുക്കുന്ന സംഘം പ്രതിനിധികൾക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്.താല്പര്യമുള്ളവർ sahapb21@gmail.com എന്ന ഇമെയിലിൽ  സംഘത്തിൻ്റെയും പ്രതിനിധിയുടെയും വിവരങ്ങൾ അടങ്ങിയ റിക്വസ്റ്റ് മെയിൽ അയക്കേണ്ടതാണ്.
News Image

എളവള്ളി ഗ്രാമപഞ്ചായത്തിന് ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ ആദരം

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട എളവള്ളി ഗ്രാമപഞ്ചായത്തിനെയും മികച്ച രണ്ടാമത്തെ  പഞ്ചായത്ത്‌ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട  തോമസ് ഏലിയാസ് രാജനെയും ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് ആദരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ആദരവ് സദസ്സിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിയോഫോക്സ്, ബാങ്ക് പ്രസിഡന്റ്‌ ആർ.എ അബ്ദുൽ ഹക്കീം ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.ജി സുബിദാസ്,ബാങ്ക് വൈസ് പ്രസിഡന്റ്‌ ഷാജി കാക്കശ്ശേരി, ബാങ്ക് സെക്രട്ടറി പോളി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
News Image

മടിക്കൈ സഹകരണ ബാങ്കിന് നിക്ഷേപ സമാഹരണത്തിൽ മൂന്നാം സ്ഥാനം

കാസർഗോഡ് :
നിക്ഷേപ സമാഹരണത്തിൽ മടിക്കൈ  സർവീസ് സഹകരണ ബാങ്ക് ഹോസ്‌ദുർഗ് താലൂക്കിൽ ഇത്തവണയും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
News Image

സഹകരണ മേഖലയിലെ ജീവനക്കാർക്ക് പരിശീലനം

സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ പരിശീലന കേന്ദ്രമായ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ ജീവനക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കും. സഹകരണ വായ്പാ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാർക്കായുള്ള ചട്ടം 185 (1) അനുസരിച്ചുള്ള പ്രമോഷൻ പരിപാടി ഏപ്രിൽ 11 മുതൽ 13 വരെയും സൂപ്പർവൈസറി സ്റ്റാഫുകൾക്കായുള്ള ചട്ടം 185 (1) അനുസരിച്ചുള്ള പ്രമോഷൻ പരിപാടി ഏപ്രിൽ  25 മുതൽ 30 വരെയും തിരുവനന്തപുരം ഓഫീസിൽ നടക്കും. സബ് സ്റ്റാഫുകൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കോർഡിനേറ്ററായ എസ്. ശ്രീശാന്തുമായി (ഫോൺ 9847 38 3331) ബന്ധപ്പെടണം. 2655 രൂപയാണ് ഫീസ്. 
സൂപ്പർവൈസറി സ്റ്റാഫുകൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കോർഡിനേറ്ററായ സുനിതയുമായി (ഫോൺ 8848 03 4532) ബന്ധപ്പെടണം. 5310 രൂപയാണ് ഫീസ്.
News Image

പലിശരഹിത കാർഷിക വായ്പാ വിതരണം മുടങ്ങുന്നു, ഇനി പലിശ അടക്കണം

സംസ്ഥാനത്ത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്യുന്ന കാർഷിക വായ്പകൾ പൂർണ്ണമായും പലിശരഹിതമാക്കിയത് 2012 മുതലായിരുന്നു.കർഷകർക്കുള്ള കാർഷിക വായ്പകൾ 2004 മുതൽ കിസാൻ ക്രഡിറ്റ് കാർഡ് (KCC) വായ്പകളായാണ് വിതരണം ചെയ്യുന്നത് അന്ന് തൊട്ട് തന്നെ കേന്ദ്ര സർക്കാർ 3% പലിശ സബ്സിഡി നബാർഡ് വഴി കർഷകർക്ക് നൽകിയിരുന്നു. ബാക്കി വരുന്ന 4% പലിശയായിരുന്നു രാജ്യത്തെ കർഷകർ കാർഷിക വായ്പകൾക്ക് നൽകേണ്ടി വന്നിരുന്നത്. ബാക്കി വരുന്ന 4% പലിശ ഉത്തേജന പലിശയായി
കർഷകർക് നൽകാൻ
 2012 ൽ മന്ത്രി സഭാ തലത്തിൽ തീരുമാനം എടുക്കുകയായിരുന്നു.
അങ്ങനെ കാർഷിക വായ്പകൾ പൂർണ്ണമായും പലിശരഹിതമായി മാറുകയായിരുന്നു, കൃത്യസമയത്ത് തിരിച്ചടവ് വരുന്ന വായ്പകൾക്ക് മാത്രമാണ് ഈ ആനുകൂല്യമെന്നതിനാൽ സഹകരണ ബാങ്കുകളിൽ കാർഷിക വായ്പകൾ കൃത്യമായി തിരിച്ചടക്കാൻ കർഷകർ ശ്രദ്ധിച്ചിരുന്നു.അതു കൊണ്ട് തന്നെ കാർഷിക വായ്പകളിൽ ഓവർഡ്യൂ ഇല്ലാത്ത അവസ്ഥ കാർഷിക സഹകരണ സംഘങ്ങൾക്കും ഏറെ ഗുണകരമായിരുന്നു.എന്നാൽ പലിശ സബ്സിഡി ഇനത്തിൽ കേന്ദ്ര ഗവ: നബാർഡ് വഴി നൽകുന്ന  പലിശ സബ്സിഡ് കഴിഞ്ഞ 2 വർഷത്തേതും സംസ്ഥാന സർക്കാർ നൽകണ്ട ഉത്തേജന പലിശ കഴിഞ്ഞ 9 വർഷത്തേതും സംഘങ്ങൾക്ക് ലഭിക്കാനുണ്ട്. ഈ ഇനത്തിൽ 15 കോടി രൂപ വരെ ലഭിക്കാനുള്ള സഹകരണ സ്ഥാപനങ്ങൾ കാസർഗോഡ് ജില്ലയിൽ തന്നെ ഉണ്ട്. കൂടുതൽ കാർഷിക വായ്പകൾ വിതരണം ചെയ്യുന്ന ഈസ്റ്റ് എളേരി, പനത്തടി, മാലോം തുടങ്ങിയ സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 5 മുതൽ 15 വരെ കോടി രൂപയാണ്. മറ്റ് ലക്ഷക്കണക്കിന് രൂപ പലിശ സബ്സിഡി ഇനത്തിൽ ലഭിക്കാനുള്ള സംഘങ്ങൾ വേറെയുമുണ്ട്.എല്ലാമാസവും സഹകരണ വകുപ്പിൽ നിന്നും ലഭിക്കാനുള്ള പലിശയുടെ കണക്ക് ചോദിക്കുമെന്നല്ലാതെ സംഘങ്ങൾക്ക് പലിശ ലഭ്യമാക്കാൻ ഗവ. ബജറ്റിൽ തുക വകയിരുത്തിയാലല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്ന നിസ്സഹായാവസ്ഥയാണ് സഹകരണ വകുപ്പും പ്രകടിപ്പിക്കുന്നത്. എന്നാൽ കേരളാ ബാങ്കാകട്ടെ 6 മാസം കൂടുമ്പോൾ കാർഷിക വായ്പയുടെ പലിശ സഹകരണ സംഘങ്ങൾക്ക് കേരളാ ബാങ്ക് ശാഖകളിലുള്ള അക്കൗണ്ടുകളിൽ നിന്നും പിടിച്ചെടുക്കും.ഈ ഒരു സാഹചര്യത്തിൽ കർഷകരിൽ നിന്നും പലിശ ഈടാക്കുകയല്ലാതെ കാർഷിക സഹകരണ സംഘങ്ങൾക്ക് മറ്റ് വഴി കളൊന്നും മുന്നിലില്ല.
 ഈ അവസ്ഥയിൽ സംഘങ്ങളെ സഹായിക്കേണ്ട കേരളാ ബാങ്കും പലിശ കർഷക അംഗങ്ങളിൽ നിന്നും ഈടാക്കാനാണ് സംഘങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ ലോക്ക് ഡൗൺ കാരണം വർദ്ധിച്ച കുടിശ്ശിക വായ്പകൾ തീർപ്പാക്കാൻ മൊറട്ടോറിയം കാലത്തെ പലിശ എങ്കിലും അനുവദിച്ചു കൊണ്ട് വായ്പ എടുത്ത് തിരിച്ചടക്കാൻ കഷ്ടപ്പെടുന്നവരെയും, സംഘങ്ങളെയും സഹായിക്കാൻ നടപടി ഉണ്ടാകാത്തത് എന്താണ് എന്ന ചോദ്യവും അവശേഷിക്കുന്നു.
News Image

         ജെ.ഡി.സി കോഴ്‌സ്  അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം :  സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2022-23 വര്‍ഷ ജെഡി.സി  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള  അപേക്ഷകൾ ഓണ്‍ ലൈനായി  സമര്‍പ്പിക്കാം.  അവസാന തീയതി 2022 ഏപ്രിൽ 30  അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
News Image

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ ചർച്ച നടന്നു

ടീം കോ-ഓപ്പറേറ്റീവിന്റെ പ്രൊജക്റ്റ്‌ ഡയറക്ടർ  മധു ചെമ്പേരിയുടെ നേതൃത്വത്തിൽ  പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു.
 മാള ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ), കവളങ്ങാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം),ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ഇടുക്കി), എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. മാള ടൌൺ കോ -ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന സോളാർ സംബന്ധമായ ചർച്ചയിൽ പ്രസിഡന്റ് അഡ്വ. പോളി, സെക്രട്ടറി ഷാജു വാഴപ്പിള്ളി, വൈസ്. പ്രസിഡന്റ് ഷംല സുബ്രഹ്മണ്യൻ, ഡയറക്ടർമാരായ സന്തോഷ്‌ ആട്ടപ്പിള്ളി, ധന്യ ഹരിദാസ്, സോളാർ ടെക്നിക്കൽ ടീം അംഗങ്ങളായ ഷാബു, ബിനു എന്നിവരും പങ്കെടുത്തു. കവളങ്ങാട് ബാങ്ക് പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി മധു സൂദനൻ. ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി അമൽ, ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. മധു ചെമ്പേരിക്കൊപ്പം സഹകരണരംഗം ചീഫ് എഡിറ്റർ പി. കെ. പ്രിയയും ചർച്ചകൾക്ക് നേതൃത്വം നൽകി.
   


News Image

അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ഒഴിവ്

തിരുവനന്തപുരം: അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. പ്രായപരിധി 25-40 വയസ്  (അർഹതയനുസരിച്ച് ഇളവ് ലഭിക്കും).
ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഹയും മറ്റേതെങ്കിലും ലൈബ്രറി സോഫ്റ്റുവെയറും  അറിഞ്ഞിരിക്കണം.  പ്രതിമാസ വരുമാനം 20,000 രൂപ.
സിസ്റ്റം അഡ്മിനിസ്റ്റേറ്റർ ഒഴിവിലേക്ക് ബി.ടെക്ക് / ബി സി എ / ബി എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക്  അപേക്ഷിക്കാം. ഹാർഡ് വെയർ ഇൻസ്റ്റാളേഷൻ , സോഫ്റ്റ് വെയർ അപ്ലിക്കേഷൻ ഉൾപ്പെടെയുള്ളവയുടെ മെയിന്റനൻസ് , നെറ്റ് വർക്കിങ് എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വരുമാനം 25,000 രൂപ. 
താത്പര്യമുള്ളവർ ഏപ്രിൽ 10 ന് വൈകീട്ട് അഞ്ചിനകം  അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മൺവിള , കുളത്തൂർ പോസ്റ്റ്, തിരുവനന്തപുരം - 695 583 എന്ന വിലാസത്തിലോ acstiofkscb1@gmail.com എന്ന മെയിലിലോ അപേക്ഷ സമർപ്പിക്കണം. 
കൂടുതൽ വിവരങ്ങൾക്ക് www.acstikerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ :
 9496598031, 9188318031, 0471-2598031
News Image

പ്രൊജക്റ്റുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പ്രൊജെക്ട് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിലാണ് കോട്ടപ്പടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം) പയ്യന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കണ്ണൂർ ) തൃക്കരിപ്പൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കാസർഗോഡ് ) എന്നിവിടങ്ങളിൽ സന്ദർശിച്ച് ചർച്ച നടത്തിയത്. കോട്ടപ്പടി ബാങ്ക് സെക്രട്ടറി ഷാബു ,മാനേജർ എബി .പയ്യന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റും പയ്യന്നൂർ മുൻസിപ്പൽ ചെയർമാനുമായ അഡ്വ .ശശി വട്ടക്കോവിൽ,സെക്രട്ടറി നിഷ, തൃക്കരിപ്പൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് അഡ്വ. കെ .കെ രാജേന്ദ്രൻ ,മുൻ .പ്രസിഡൻറ് ടി.വി ബാലകൃഷ്‌ണൻ എം.ഡി  കെ.ശശി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
   
News Image

കയ്യൂർ സഹകരണ ബാങ്ക് : പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നടന്നു

കാസർഗോഡ്: കയ്യൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ജൂബിലി സ്മാരക കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനവും  വ്യവസായ - നിയമവകുപ്പ് മന്ത്രി  പി.രാജീവ് നിർവ്വഹിച്ചു. എം.രാജഗോപാലൻ.എം.എൽ.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ജോയിൻ്റ് രജിസ്റ്റർ  കെ.രമ, പ്ലാനിങ്ങ് ഏ.ആർ  എം.ആനന്ദൻ, അസിസ്റ്റൻറ് രജിസ്ട്രാർ കെ.രാജഗോപാലൻ, കെ.പി.വത്സലൻ, കെ.ശകുന്തള, സി.വി.നാരായണൻ, കെ.സുധാകരൻ, ഷീബ.പി.ബി, എം.ശാന്ത, പ്രശാന്ത്.കെ, പി.ലീല, ശോഭന, ലങ്കേഷ് ഒ.പി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ സ്വാഗതവും സി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.
News Image

കുടിശ്ശിക നിവാരണ യജ്‌ഞം ഏപ്രിൽ -30 വരെ നീട്ടി

കുടിശ്ശിക നിവാരണ യജ്‌ഞം മാര്‍ച്ച് 31 ന് അവസാനിച്ചു എങ്കിലും കോവിഡ് അനുബന്ധ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നവകേരളീയം കുടിശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ കുടിശികയില്‍ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായിരുന്നു നവ കേരളീയം കുടിശിക നിവാരണ യജ്ഞം ആരംഭിച്ചത്. 2022 മാര്‍ച്ച് 31  ന് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം.  സഹകരണ ബാങ്കുകളില്‍ കുടിശിക നിവാരണ യജ്ഞം മികച്ച രീതിയില്‍ നടക്കുകയും ചെയ്തിരുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വ്യാപാര വ്യവസായ രംഗത്തും ഉണര്‍വുണ്ടായിട്ട് അധികകാലമായിട്ടില്ലെന്നും വരുമാനം പൂര്‍ണ തോതില്‍ ലഭ്യമായില്ലെന്നും സഹകാരികള്‍ അറിയിക്കുകയും കുടിശിക നിവാരണത്തിന് സമയം അനുവദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ കുടിശിക നിവാരണ യജ്ഞം ദീര്‍ഘിപ്പിച്ചത്.
News Image

കാക്കൂർ സഹകരണബാങ്ക് : പച്ച വെളിച്ചണ്ണ പുറത്തിറക്കി

കൂത്താട്ടുകുളം :നൂറ് വർഷം പൂർത്തിയാക്കിയ കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിൻ്റെ ആദ്യപടിയായി  "കാസ്കോ163" എന്ന പേരിൽ പച്ച വെളിച്ചെണ്ണ പുറത്തിറക്കി.അഡ്വ.അനൂപ് ജേക്കബ് എം. എൽ. എ  ഉദ്ഘാടനം ചെയ്തു. സെയിൽസ് ഔട്ട് ലെറ്റിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ എം.ജെ.ജേക്കബ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ അധ്യക്ഷനായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് ഷാജു ആദ്യവിൽപ്പന നടത്തി. കൃഷി വകുപ്പിന്റെ 13 ലക്ഷം രൂപയുടെ സബ്സിഡി ആത്മ പ്രോജക്ട് ഡയറക്ടർ ഷീല പോൾ കൈമാറി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സന്ധ്യമോൾ പ്രകാശ്, സാജു ജോൺ എന്നിവർ മികച്ച കർഷകരെ ആദരിച്ചു. എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ത്രാർ സജീവ്.ഡി.കർത്ത,മുവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ.ഉമ്മർ, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെമെൻ്റ് സഹകരണ സംഘം പ്രസിഡണ്ട് ജെയ്സൺ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, ഗ്രാമ പഞ്ചായത്തംഗം സി.വി. ജോയി, , അസിസ്റ്റൻൻ്റ് രജിസ്ട്രാർ ജെയ്‌മോൻ. യു.ചെറിയാൻ, കൃഷി ഓഫീസർ ജിജി റ്റി.കെ., വാർഡ് മെമ്പർ സി.വി. ജോയി, ബോർഡ് മെമ്പർമാരായ റ്റി.സി. തങ്കച്ചൻ, വി.ആർ.രാധാകൃഷണൻ, കെ.കെ. രാജ്കുമാർ , ബിനോയി അഗസ്റ്റിൻ, വർഗീസ് മാണി, സാജു പി.പി. സി.സി. ശിവൻ കുട്ടി, സബിത അജി, സ്മിത വിശ്വംഭരൻ ,സെക്രട്ടറി ഇൻ - ചാർജ് ശ്രീദേവി അന്തർജ്ജനം റ്റി.എസ്, ആഡിറ്റർ വിഷ്ണു രാധൻ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ എം.എം. ജോർജ് സ്വാഗതമാശംസിച്ചു.
News Image

കൊരട്ടി സഹകരണ ബാങ്ക് : സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചു

കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്‌കാരവും സ്‌കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. അസി. കളക്ടർ സൂഫിയാൻ അഹമ്മദ്  പുരസ്‌കാര വിതരണം നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ. പി അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയ ശ്രീരേഖയെ ആദരിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ബിജു, വൈസ്. പ്രസിഡന്റ് എം. കെ സുഭാഷ്, സെക്രട്ടറി എൻ. ജി സനിൽകുമാർ, കെ. എ ജോജി തുടങ്ങിയവർ സംസാരിച്ചു.193 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാര വിതരണം നടത്തിയത്
News Image

ജില്ലയിലെ മികച്ച പച്ചക്കറി കർഷകനെ ആദരിച്ചു

കുന്നംകുളം: തൃശൂർ ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ എം. ബാലാജിയെ കുന്നംകുളം അർബൻ കോ -ഓപ്പറേറ്റീവ് സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ ആദരിച്ചു. സംഘം പ്രസിഡന്റ് പിയൂസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി. കെ. വാസു ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ടി. എ വേലായുധൻ, എം. എ വേലായുധൻ,n എഡ്വി സക്കറിയ, സി. വി പോൾ എന്നിവരും പങ്കെടുത്തു. കുന്നംകുളം ഗവ : ഹൈ സ്കൂളിലേക്ക് സംഘം വാട്ടർ പ്യുരിഫയറും നൽകി.
News Image

കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് :പച്ച വെളിച്ചെണ്ണ സംരംഭം ഉദ്ഘാടനം

കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ "Kasco 163" എന്ന ബ്രാൻഡിലുള്ള പച്ച വെളിച്ചെണ്ണ സംരംഭത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 30 രാവിലെ 11 മണിക്ക് ഒലിയപ്പുറം കോളേജ് ജംഗ്ഷനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കും.
ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  അനൂപ് ജേക്കബ് എം. എൽ. എ സെയിൽസ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.മുൻ എം. എൽ. എ  എം. ജെ ജേക്കബ് മികച്ച കർഷകരെ ആദരിക്കും.
News Image

ഒരു കോടി രൂപ മുകളിൽ പണമായി പിൻവലിച്ച സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് വക ആദായ നികുതി നോട്ടീസ്

2021 -22 വർഷം കേരള ബാങ്കിൽ നിന്നും ഒരു കോടിയിൽ കൂടുതൽ പണമായി പിൻവലിച്ച  സർവീസ് സഹകരണ ബാങ്കുകൾക്ക് 194 N പ്രകാരം TDS പിടിക്കാൻ അറിയിപ്പ് വന്നിരിക്കുകയാണ്. സാമ്പത്തിക വർഷത്തിന്റെ ഈ അവസാന സമയത്ത്  രണ്ട് 
 ശതമാനം തുക ആദായ നികുതി അടക്കുന്നതിനാണ് നോട്ടീസ് വന്നിരിക്കുന്നത്.
സാമൂഹിക പെൻഷൻ, കെ. എസ്. ആർ. ടി. സി
പെൻഷൻ എന്നിവ വിതരണം ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.
 പെൻഷൻ വിതരണം ചെയ്യുന്നതിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ നികുതി അടക്കേണ്ടതായി സംഘങ്ങൾക്ക് വരുന്നു. കേരളത്തിലെ 1600 സംഘങ്ങളെയും ബാധിക്കുന്ന നടപടിയാണിത്. ആദായ നികുതി വകുപ്പ് പരിധിയിൽ കൂടുതൽ പണം പിൻവലിച്ച അക്കൗണ്ടുകളിൽ നിന്നും നികുതി പിരിച്ചു അടക്കാൻ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച്ച്‌ 31 ന് മുൻപ് നികുതി പിരിച്ച് ആദായ നികുതി വകുപ്പിന് അടക്കണമെന്ന് കേരള ബാങ്ക് സംഘങ്ങൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
 കഴിഞ്ഞ വർഷം വരെ പെൻഷന് ആവശ്യമായ തുക ട്രഷറിയിൽ നിന്നും നേരിട്ടാണ് നൽകിയിരുന്നത് .പിന്നീടത് കേരള ബാങ്കിലേക്ക് മാറ്റുകയാണുണ്ടായത്. ഇതിനെതിരെ അഡ്വ. എം. എം മോനായി മുഖാന്തിരം നൽകിയ
കേസുകൾക്ക് കോടതി സ്റ്റേ നൽകിയിട്ടുണ്ട് എന്നത് താത്കാലിക ആശ്വാസമാണ്.

തയ്യാറാക്കിയത് :
 ആർ. എം. രാമചന്ദ്രൻ
(കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ, ചെയർമാൻ)
News Image

കേരള ബാങ്കിലെ കാർഷിക സ്വർണപ്പണയ വായ്‌പ്പക്കും സബ്‌സിഡി

കേരള ബാങ്കിലെ കാർഷിക സ്വർണപ്പണയ വായ്പക്കും സബ്‌സിഡി ലഭിച്ചു തുടങ്ങി. കഴിഞ്ഞ വർഷം പണയം വച്ച് ഈ വർഷം പുതുക്കുന്നവർക്കാണ് ഇപ്പോൾ സബ്‌സിഡി ലഭിക്കുന്നത്. 7 ശതമാനം പലിശക്ക് 3 ലക്ഷം രൂപ വരെയാണ് കാർഷിക സ്വർണപ്പണയ വായ്പ. ഒരു വർഷമാണ് കാലാവധി.6 മാസത്തിനു ശേഷം പണയം തിരിച്ചെടുക്കുന്നവർക്കും പുതുക്കുന്നവർക്കും 3 ശതമാനം സബ്‌സിഡി ലഭിക്കുമെന്നാണ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്.
News Image

സഹകരണ പെൻഷൻ വിഹിതം ഇനി ഓൺലൈനായി മാത്രം അടക്കാം

സഹകരണ പെൻഷൻ ബോർഡിൽ അംഗങ്ങളായ ജീവനക്കാരുടെ പേരിൽ അടക്കാനുള്ള പെൻഷൻ ഫണ്ട് വിഹിതം sahakaranapension.org  എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു എന്ന് ബോർഡിന്റെ അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.ഓൺലൈൻ ആയി പണം അടക്കുന്നതിനെ കുറിച്ചുള്ള വീഡിയോ sahapb എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.മുഴുവൻ സഹകരണ സ്ഥാപനങ്ങളും വെബ്സൈറ്റ് ലോഗിൻ ചെയ്ത് മാസ വിഹിതവും കുടിശിഖ പെൻഷൻ ഫണ്ടും ഉടൻ അടക്കണം .കുടിശിഖക്ക് 10 ശതമാനം നിരക്കിൽ പലിശ ഈടാക്കുമെന്നും അറിയിച്ചു
News Image

സഹകരണ സംഘ ഭരണസമിതി അംഗങ്ങൾക്കുള്ള ചികിത്സാ സഹായത്തിന് അപേക്ഷ ക്ഷണിച്ചു

സഹകരണ സംഘ ഭരണസമിതി അംഗങ്ങള്‍ക്കുള്ള ആശ്വാസനിധി പദ്ധതിയായ സഹകാരി സാന്ത്വന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള സഹകാരികള്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം കിട്ടുക. ചികിത്സക്കായി പരമാവധി 50,000 രൂപയും സഹകാരികള്‍ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്കു പരമാവധി 25,000 രൂപയും ലഭിക്കും .അപേക്ഷകര്‍ സഹകരണ രംഗത്തു സര്‍ക്കിള്‍ ( താലൂക്ക് )/ ജില്ല / സംസ്ഥാനതലത്തില്‍ ഏതെങ്കിലും സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി വളരെക്കാലമായി പ്രവര്‍ത്തിച്ചവരോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരോ ആകണം. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍പ്പെട്ട സഹകരണ സംഘത്തിന്റെ ഭരണസമിതിയില്‍ രണ്ടു തവണയെങ്കിലും അംഗമായിരിക്കുകയും ഇപ്പോള്‍ അവശതയനുഭവിക്കുന്നവരുമായിരിക്കണം. ജീവനക്കാരുടെ സംഘങ്ങളില്‍ ഭരണസമിതിയംഗമായവര്‍ക്ക് ഈ പദ്ധതിയില്‍ അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷ ബന്ധപ്പെട്ട സഹകരണ സംഘം സെക്രട്ടറി മുഖേന താലൂക്കിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി / അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ക്കാണു ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ സഹിതം സമര്‍പ്പിക്കേണ്ടത്.
News Image

ഇന്നും നാളെയും സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും

ശനിയാഴ്ച്ച ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ദേശീയ പണി മുടക്കിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്.ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷനും ,ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ,ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനയിലായതിനാൽ പ്രവർത്തനം തടസ്സപ്പെടും എന്നതുകാരണമാണ് മന്ത്രി തലത്തിൽ നിന്നും ഈ ഉത്തരവ് വന്നിരിക്കുന്നത് 
News Image

സഹകരണ എക്സ്പോ 2022

സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന "സഹകരണ എക്‌സ്‌പോ 2022" കൊച്ചി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 ന് ആരംഭിക്കും. 25 വരെ പ്രദര്‍ശനം നടക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്ന ലക്ഷ്യത്തിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ്  വികസിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാന്റെ 
സഹകരണമേഖലയിലെ പുതിയ ആശയങ്ങളുടെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുക. ഉല്‍പ്പാദന രംഗത്തുള്ളതുമായ സംഘങ്ങള്‍ക്ക് തങ്ങളുടെ  ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തും വിധം പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുുള്ള പവലിയനുകള്‍ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമാണ്.
മില്‍മ, മത്സ്യഫെഡ്, കയര്‍ഫെഡ്, ഖാദി, കൈത്തറി, ദിനേശ്തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും  വില്‍പ്പനയും എക്‌സ്‌പോയിലുണ്ടാകും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.
സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റി , കണ്‍സ്യൂമര്‍ ഫെഡ്,മാര്‍ക്കറ്റ്‌ഫെഡ്, എസ് സി/എസ്ടി ഫെഡ്,പ്രധാന സഹകരണ ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രത്യേക പവലിയനുകളും ഒരുക്കും.
 വീഡിയോ പ്രദര്‍ശനങ്ങളും ഉണ്ടാകും.
എല്ലാ ദിവസവും സമകാലിക വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകാരികളും വിദഗ്ധരും ഈ സെമിനാറുകളിലും  ചര്‍ച്ചകളിലും പങ്കെടുക്കും. 
സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകളുമുണ്ടാകും. 
പൊതുജനങ്ങള്‍ക്കായി ഓരോ ദിവസവും സാംസ്‌കാരിക, കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സഹകരണ സന്ധ്യ അരങ്ങേറും.
News Image

കീഴില്ലം സഹകരണ ബാങ്ക് : വിവിധ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം

കീഴില്ലം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന് ISO സർട്ടിഫിക്കേഷന്റെയും വിവിധ ജനക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം ഏപ്രിൽ 1 ന് ജി. സി. ഡി. എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള നിർവ്വഹിക്കും.
 അംഗങ്ങൾക്ക് ചികിത്സ സഹായ സമാശ്വാസ ഫണ്ട് 2,70,000 രൂപയുടെ വിതരണം, 100 ദിന പദ്ധതിയുടെ ഭാഗമായി 25 ഏക്കർ സ്ഥലത്ത് കൃഷിയുടെ ആരംഭം,കീഴില്ലം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന് ISO സർട്ടിഫിക്കേഷന്റെയും വിവിധ ജനക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം ഏപ്രിൽ 1 ന് ജി. സി. ഡി. എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള നിർവ്വഹിക്കും.
 അംഗങ്ങൾക്ക് ചികിത്സ സഹായ സമാശ്വാസ ഫണ്ട് 2,70,000 രൂപയുടെ വിതരണം, 100 ദിന പദ്ധതിയുടെ ഭാഗമായി 25 ഏക്കർ സ്ഥലത്ത് കൃഷിയുടെ ആരംഭം,കൃഷിക്കാർക്ക് 
പച്ചക്കറി വിത്ത്, വളം, കീടനാശിനി എന്നിവയുടെ സൗജന്യ വിതരണം. ബാങ്കിന്റെ ആഴ്ച്ച ചന്തയിലേക്ക് കൃഷി വകുപ്പ് നൽകുന്ന കമ്പ്യുട്ടറിന്റെ കൈമാറ്റം, "വിഷുക്കണിക്ക് ഒരു പച്ചക്കറി വിത്ത് " വിളവെടുപ്പ്, മെഡിക്കൽ ഇൻഷുറൻസ്, ഖാദി വിപണന മേള എന്നീ വൈവിധ്യവും ജനോപകാര പ്രദവുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക.കൃഷിക്കാർക്ക് പച്ചക്കറി വിത്ത്, വളം, കീടനാശിനി എന്നിവയുടെ സൗജന്യ വിതരണം. ബാങ്കിന്റെ ആഴ്ച്ച ചന്തയിലേക്ക് കൃഷി വകുപ്പ് നൽകുന്ന കമ്പ്യുട്ടറിന്റെ കൈമാറ്റം, "വിഷുക്കണിക്ക് ഒരു പച്ചക്കറി വിത്ത് " വിളവെടുപ്പ്, മെഡിക്കൽ ഇൻഷുറൻസ്, ഖാദി വിപണന മേള എന്നീ വൈവിധ്യവും ജനോപകാര പ്രദവുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക.
News Image

കുറഞ്ഞ ചിലവിൽ കാർഷിക യന്ത്രങ്ങൾ കർഷകർക്ക് നൽകുമെന്ന് മന്ത്രി പി. പ്രസാദ്

ആലപ്പുഴ :കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് സ്വന്തമായി വാങ്ങിയ കൊയ്ത്തുമെതിയെന്ത്രത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി 
സർക്കാർ സബ്സിഡികൾ നൽകി സഹകരണ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ആധുനിക കാർഷിക യന്ത്രങ്ങൾ വ്യാപകമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പാടശേഖരങ്ങളിൽ കൊയ്ത്തു പോലുള്ള ജോലികൾക്ക് തൊഴിലാളി ദൗർലഭ്യം തരിശിനു കാരണമാകുന്നു.
മിതമായ നിരക്കിൽ യന്ത്രങ്ങൾ കർഷകർക്കു ലഭ്യമാക്കിയാൽ നെൽകൃഷി കൂടുതൽ വിപുലമാക്കുവാൻ കഴിയും.കഞ്ഞിക്കുഴി സഹകരണ ബാങ്ക് വാങ്ങിയ കൊയ്ത്ത് മെതിയെന്ത്രം കരപ്പുറത്തെ നെൽകൃഷിക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാങ്ക് ഹെഡാഫീസിനു മുൻ വശം നടന്ന ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കാർഷിക കൺവീനർ ജി. ഉദയപ്പൻ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു. രവി പാലത്തിങ്കൽ , ജി.മുരളി, റ്റി.ആർ ജഗദീശൻ ,കെ. കൈലാസൻ , വി.പ്രസന്നൻ , കർഷക അവാർഡു ജേതാവ് സെൽവരാജ്, കെ.ബി. ബൈന്ദ എന്നിവർ സംസാരിച്ചു. ആയിരത്തി ഇരുനൂറ്റിയൻപതു കിലോ നെല്ല് സംഭരിച്ച് ചാക്കിൽ നിറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കുബോട്ട കമ്പനിയുടെആധുനിക യന്ത്രമാണ് ബാങ്ക് വാങ്ങിയത്. ഭാരവും ഇന്ധനക്ഷമതയും കുറവാണന്നതും ഇതിന്റെ പ്രത്യേകതയാണ്. ഞാറു നടുന്ന യന്ത്രവും, കച്ചിൽ കെട്ടുന്ന യന്ത്രവും ട്രാക്ടറും വരമ്പുകോരിയുമെല്ലാം ബാങ്ക് സ്വന്തമായിവാങ്ങിച്ചിട്ടുണ്ട്. ബാങ്കിനു കീഴിലുളള കർഷക കേന്ദ്രം വഴി മിതമായ വാടക നിരക്കിൽ കർഷകർക്കു ഇത് ലഭിക്കും.
News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്കിന് കൃഷി വകുപ്പിന്റെ അംഗീകാരം

എറണാകുളം :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മികച്ച  രണ്ടാമത്തെ പൊതു സ്ഥാപനത്തിനുള്ള ജില്ലാതല അംഗീകാരം പറവൂർ-വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്. കോതമംഗലം എം.എ.കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോതമംഗലം എം.എൽ.എ  ആന്റണി ജോണിൽ നിന്നും ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അവാർഡ് ഏറ്റുവാങ്ങി .സെക്രട്ടറി  കെ.എസ് ജയ്സി ,ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.ബാങ്ക് ഒട്ടേറെ കാർഷിക പ്രവർത്തനങ്ങൾ നാട്ടിൽ നടപ്പിലാക്കിയിട്ടുണ്ട്.  നഴ്സറി, അഗ്രി ഹബ്, കാർഷിക ഹരിത സേന, കാർഷിക വിപണന കേന്ദ്രം എന്നിവ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.കൂടാതെ ജെ. എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ചു കൊണ്ട് കാർഷിക അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു.
News Image

പെരുമ്പാവൂർ സഹകരണ ബാങ്ക് : സഹകരണ സേവ കേന്ദ്രം ഉദ്ഘാടനം

പെരുമ്പാവൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ മാർച്ച്‌ 26 ന് 3 മണിക്ക് 36-മത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് "സഹകരണ സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും" നടക്കും.കുന്നത്തുനാട് താലൂക്ക് തഹസീൽദാർ വിനോദ് രാജ് സഹകരണ സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.സഹകരണ സംഘം അസി. രജിസ്ട്രാർ 
കെ. ഹേമ വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിക്കും.
News Image

വാരപ്പെട്ടി സഹകരണ സംഘം : വിപണന കേന്ദ്രം ഉദ്ഘാടനം

വാരപ്പെട്ടി സഹകരണ സംഘം ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ വിപണന കേന്ദ്രം വളഞ്ഞമ്പലത്ത് കൊച്ചി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർ കെ.പി ലതിക ടീച്ചർ അദ്ധ്യക്ഷയായി. സംഘം പ്രസിഡൻ്റ് എം.ജി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജി.സി.ഡി.ഏ.ചെയർമാൻ കെ.ചന്ദ്രൻ പിള്ള, നബാർഡ് റീജണൽ മാനേജർ അജീഷ് ബാലു, കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ എസ്. കെ സനിൽ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത,  ഡേവിഡ് പറമ്പിത്തറ, ശങ്കർ ജി, മാണി വിതയത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.സി ഷൺമുഖദാസ്,  കെ.എസ് ചന്ദ്രശേഖരമോനോൻ ,മനോജ് തോമസ്, കെ ശ്രീലേഖ,  സെക്രട്ടറി ടി. ആർ സുനിൽ ,  എം.പി വർഗീസ് എന്നിവർ സംസാരിച്ചു.
News Image

മാലിന്യ പരിപാലനത്തിന് ഹരിത മിത്രം ആപ്പ് വരുന്നു

കേരളത്തിലെ ദിവസേനെയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് " ഹരിതമിത്രം " എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി.365 തദ്ദേശ സ്ഥാപനങ്ങളിൽ ഏപ്രിൽ മുതൽ ഇത് ഉപയോഗിച്ച് തുടങ്ങും. ഹരിത കർമ്മസേന മുഖേനയുള്ള "വാതിൽപ്പടി പാഴ്വസ്തു ശേഖരണ സേവനം " മെയ് 30 ന് മുൻപായി തദ്ദേശ സ്ഥാപനങ്ങളിൽ ലഭ്യമാകും.സേവനം ലഭിക്കുന്നതിൽ വീഴ്ച്ച ഉണ്ടായാൽ പൊതു ജനങ്ങൾക്ക് ആപ്പ് വഴി തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാവുന്നതാണ്. കെൽട്രോൺ ആണ് ഇതിനു വേണ്ട സാങ്കേതിക സഹായം ചെയ്യുന്നത്.
News Image

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും,ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീണ്‍ മാര്‍ക്കറ്റുകളും ആരംഭിക്കും.ഇതിനായി വാര്‍ഷിക പദ്ധതിയില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി വിവിധ പ്രദേശങ്ങളില്‍ ഗ്രാമീണ്‍ മാര്‍ക്കറ്റുകളും പച്ചക്കറി ശേഖരണ  കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി 400 ലക്ഷം രൂപയും സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കായി 300 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലും വിളവെടുപ്പ് കാലയളവില്‍ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം ചെയ്യുന്നതിനുമാണ് ഈ വിപണികള്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെയും പ്രമുഖ മാര്‍ക്കറ്റിംഗ് സംഘങ്ങളുടെയും മാര്‍ക്കറ്റ് ഫെഡിന്റെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സംയോജിപ്പിച്ചാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുക.
News Image

സഹകരണ എക്സ്പോ ഏപ്രിൽ 18 മുതൽ

സഹകരണ എക്സ്പോ എറണാകുളം മറൈൻ ഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കും.നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്ര വഴികളുടെ നേർക്കാഴ്ചയും പൊതു പ്രദർശനവുമാണ് മുഖ്യമായും ഉണ്ടാവുക. സെമിനാറുകൾ,വീഡിയോ പ്രദർശനങ്ങൾ, കലാ സാംസ്കാരിക സന്ധ്യകൾ എന്നിവയും ഉണ്ടാകും
News Image

ആനിക്കാട് സഹകരണ ബാങ്ക്: "ആസ്കോ പാലിയേറ്റീവ് കെയർ ഉദ്ഘാടനം

എറണാകുളം : ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "ആസ്കോ പാലിയേറ്റീവ് കെയറിന്റെ"ഉദ്‌ഘാടനം മാർച്ച് 20 ന് രാവിലെ 9 മണിക്ക് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കും.സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ സജീവ് കർത്ത മുഖ്യാതിഥിയായി പങ്കെടുക്കും. അതോടൊപ്പം ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിൽ "ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് " സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ് .
News Image

ലേബർ കോൺട്രാക്ട് സെസൈറ്റിയുടെ സഹകരണത്തോടെ കൂടൽമാണിക്ക ക്ഷേത്രത്തിൽ ഔഷധവനം

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ കൂടൽമാണിക്ക ക്ഷേത്രാങ്കണത്തിൽ ഔഷധ വനമൊരുങ്ങുന്നു.മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ  ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലും ദേവസ്വത്തിന് കീഴിലെ 12 കീഴേടം പറമ്പുകളിലും ഔഷധ വനം ഒരുക്കുന്നതിന് ധാരണയായി.തുളസി ,കുറുന്തോട്ടി ,ശതാവരി ,കൊടുവേലി തുടങ്ങിയ സസ്യങ്ങളും ക്ഷേത്ര മതിലിനോട് ചേർന്ന് അശോകം ഉൾപ്പടെയുള്ള വൃക്ഷത്തൈകളും നടും. തരിശായി കിടക്കുന്ന ക്ഷേത്ര പറമ്പുകൾ കൃഷിഭൂമിയാക്കി മാറ്റുന്നതിനും ഗുണ നിലവാരമുള്ള ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതിനും അശോകം പോലെയുള്ള ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പദ്ധതിയെന്ന്‌ ചെയർമാൻ പ്രദീപ് .യു .മേനോൻ പറഞ്ഞു .തൈകളും ,വളവും സാങ്കേതിക നിർദ്ദേശങ്ങളും സൊസൈറ്റി നൽകുമെന്ന് പ്രസിഡൻറ് സി.വി .രവി പറഞ്ഞു.
News Image

സമാശ്വാസ നിധി ധന സഹായ വിതരണം

കൊല്ലങ്കോട് അഗ്രികൾച്ചറൽ സർവീസ് സഹകരണ ബാങ്കിൽ 
സംസ്ഥാന സഹകരണ വകുപ്പ് മെമ്പർ റിലീഫ് ബോർഡ് നൽകുന്ന അംഗത്വ സമാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം   ബാങ്ക് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് കെ. ഗംഗധരൻ, ഡയറക്ടർമാരായ എം. അക്ബർ ബാവ, സി. ചന്ദ്രൻ, കെ. ഗിരീഷ്,പത്മാവതി, ബിന്ദു,സെക്രട്ടറി വി സച്ചിതാനന്ദൻ എന്നിവർ പങ്കെടുത്തു.
News Image

മാങ്ങാനം സഹകരണ ബാങ്ക്: നവതി സ്മാരക മന്ദിരം ഉദ്ഘാടനം

മാങ്ങാനം സർവീസ് സഹകരണബാങ്ക്
നവതി സ്മാരകമന്ദിരമായി കോട്ടയം വടവാതൂരിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി. എൻ വാസവൻ നിർവഹിച്ചു. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ അജിത്കുമാർ, കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാൻ റ്റി.ആർ രഘുനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം  റെജി.എം ഫിലിപ്പോസ്,
 , വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ വി റ്റി സോമൻകുട്ടി,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ദീപാ ജീസസ്, പഞ്ചായത്ത് മെമ്പർമാരായ  ഉഷ വേണു ഗോപാൽ, ഷിലു 
തോമസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോജോ സാമൂവൽ നന്ദി പറഞ്ഞു
News Image

പ്രൊജക്റ്റിന്റെ ഭാഗമായി ബാങ്കുകൾ സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പ്രൊജെക്റ്റുമായി  ബന്ധപ്പെട്ട ചർച്ചകൾക്കായി കൊമ്മേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( കോഴിക്കോട് ) തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ) കൂത്താട്ടുകുളം ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നിവിടങ്ങളിൽ സന്ദർശിച്ചു .ടീം കോ -ഓപ്പറേറ്റീവ്പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം  ,കോർഡിനേറ്റർ ആതിര .വി.ബാലകൃഷ്ണൻ ,ശ്യാം എന്നിവരുമുണ്ടായിരുന്നു.കൊമ്മേരി ബാങ്ക് പ്രസിഡൻറ് കോയാ മൊയ്തീൻ,സെക്രട്ടറി അജയകുമാർ .കൂത്താട്ടുകുളം ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് സണ്ണി കുര്യാക്കോസ് ,എം .ഡി അഭിലാഷ്തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.തിരൂർ ബാങ്ക് പ്രസിഡൻറ് കൃഷ്ണകുമാർ ,സെക്രട്ടറി കെ.ബി.പ്രദീപ് ബോർഡ് മെമ്പർ ജോസ് എന്നിവർ  സോളാർ സംബന്ധമായ ചർച്ചകളിലും പങ്കെടുത്തു.
 
News Image

പറവൂർ-വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്: വാർഷിക പൊതുയോഗം നടന്നു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ  2020-21  വർഷത്തെ വാർഷിക പൊതുയോഗം 2022 മാർച്ച്   13 ഞായറാഴ്ച്ച ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്നു.യോഗത്തിൽ  മികച്ച  കർഷകൻ/ ക്ഷീരകർഷക/ മട്ടുപ്പാവ് / അടുക്കളത്തോട്ടം  കർഷകർ  എന്നിവരെ ആദരിച്ചു.  ചടങ്ങിൽ മെമ്പർ മാർക്കുള്ള 2020- 2021 സാമ്പത്തിക വർഷത്തെ 25% ഡിവിഡന്റ് പ്രഖ്യാപിച്ചു. മുതിർന്ന അംഗങ്ങൾക്ക് നൽകി വരുന്ന പെൻഷന് ഉള്ള അർഹത 70 വയസ്സും അംഗത്വമെടുത്തിട്ട് 25 വർഷവും എന്ന് ഭേദഗതി ചെയ്തു. 2021 മാർച്ച് 31 ന് 70 വയസ്സും അംഗത്വമെടുത്തിട്ട് 25 വർഷവും പൂർത്തിയായ അംഗങ്ങൾ 25.03.2022 നകം പെൻഷനുള്ള  അപേക്ഷ  സമർപ്പിക്കേണ്ടതാണ്.


News Image

ടീം കോ-ഓപ്പറേറ്റീവിന് കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ആദരം

ശതാബ്ദിയുടെ നിറവിൽ എത്തിയ എറണാകുളം ജില്ലയിലെ കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവും പ്രവർത്തനങ്ങളും ദൃശ്യവത്കരിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ടീം കോ-ഓപ്പറേറ്റീവിന് ബാങ്കിന്റെ ആദരം. നാടിന്റെ പശ്ചാത്തലവും ബാങ്കിന്റെ വികസന വഴിയും നിലവിലെ പ്രവർത്തനങ്ങളും ഉൾപ്പെടെ കാക്കൂർ ബാങ്കിന്റെ സസൂർണ്ണ ചിത്രം അവതരിച്ച ഡോക്യുമെന്ററി മികച്ച അഭിപ്രായമാണ് നേടിയത്.

96 -മത് വാർഷിക പൊതുയോഗത്തിലാണ് ഏകദേശം 45 മിനിറ്റ് വരുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. യോഗത്തിൽ  ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാനിൽ നിന്ന് ടീം കോ ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, സഹകരണ  രംഗം ന്യൂസ്  എഡിറ്റർ പി.കെ പ്രിയ,  ശ്യാം, അനീഷാ എം ഹിന്ദ് എന്നിവർ ട്രോഫി ഏറ്റുവാങ്ങി.

News Image

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ 96 - മത് വാർഷിക പൊതുയോഗവും ഡോക്യുമെൻററി പ്രദർശനവും നടന്നു

ശതാബ്ദിയുടെ നിറവിൽ എത്തിയ എറണാകുളം ജില്ലയിലെ കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് തയ്യാറാക്കിയ  ഡോക്യുമെൻററി 96 - മത് വാർഷിക പൊതുയോഗത്തിൽ പ്രദർശിപ്പിച്ചു. ബാങ്കിന്റെ ഇതുവരെയുള്ള 100 വർഷത്തെ ചരിത്രം ദൃശ്യവത്കരിച്ച ഡോക്യുമെന്ററി മികച്ച അഭിപ്രായം നേടി. അതേ വേദിയിൽ  ടീം കോ- ഓപ്പറേറ്റീവ് ദൃശ്യാവിഷ്കാരം നടത്തിയ കാക്കൂർ  സഹകരണ ബാങ്കിൻറെ നൂറു വർഷത്തെ ചരിത്രം വർണ്ണിക്കുന്ന ശതാബ്ദി  ഗീതവും പുറത്തിറക്കി. സാജു മണ്ണത്തൂർ രചിച്ച ഗാനത്തിന് സനു ഗോപിനാഥാണ് സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്.
കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൻറെ ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ മുരളീധര കൈമൾ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. യോഗത്തിൽ സന്നദ്ധസേനാ പ്രവർത്തകർ, ആശാ വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ, കർഷകർ, ബാലസംഘത്തിലെ കുട്ടി കർഷകർ ,സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവരെ ആദരിച്ചു. മുറ്റത്തെ മുല്ല ഗ്രൂപ്പുകൾക്കുള്ള 2021 ലെ ഇൻസന്റീവ്  വിതരണം ചെയ്തു. മുൻ എം.എൽ. എ യും ബാങ്കിന്റെ  മുൻ പ്രസിഡന്റുമായ എം .ജെ .ജേക്കബ്  , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ് , പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.സിനു എം ജോർജ് , സെക്രട്ടറി ടി.എസ്. ശ്രീദേവി അന്തർജനം, മുൻ ബാങ്ക് പ്രസിഡന്റുമാർ, ജീവനക്കാർ  തുടങ്ങിയവർ പങ്കെടുത്തു.

News Image

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും ഡോക്യുമെൻററി പ്രദർശനവും ഇന്ന്

ശതാബ്ദിയുടെ നിറവിൽ എത്തിയ എറണാകുളം ജില്ലയിലെ കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് തയ്യാറാക്കിയ ഡോക്യുമെൻററിയുടെ പ്രദർശനം  ഇന്ന് രാവിലെ 11 ന് കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ നടക്കും. വാർഷിക പൊതുയോഗത്തിലാണ് പ്രദർശനം നടക്കുക. യോഗത്തിൻറെ ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ മുരളീധര കൈമൾ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനാകും. ബാങ്കിൻറെ നൂറു വർഷത്തെ ചരിത്രം ഉൾപ്പെടുത്തി സാജു മണ്ണത്തൂർ എഴുതി  സനു ഗോപിനാഥ് സംഗീതവും ആലാപനവും നിർവ്വഹിച്ച ശതാബ്ദി ഗീതവും പുറത്തിറക്കും. യോഗത്തിൽ സന്നദ്ധസേനാ പ്രവർത്തകർ, ആശാ വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ , കർഷകർ തുടങ്ങിയവരെ ആദരിക്കും.
News Image

നിക്ഷേപ സമാഹരണം: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു

പെരുബാവൂർ : സഹകരണ വകുപ്പിന് കീഴിലുള്ള 42-മത് നിക്ഷേപ സമാഹരണ യജ്‌ഞം കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.90 കോടി രൂപയാണ് താലൂക്കിലെ ടാർജറ്റ് .നിക്ഷേപ സമാഹരണ യജ്ഞം ചെയർമാൻ ആർ. എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതിയംഗം പി.പി.അവറാച്ചൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം പി.എസ്സ്.സുബ്രമണ്യൻ ,അസി. രജിസ്ട്രാർ കെ.ഹേമ, അസി.ഡയറക്ടർ സി. പി രമ, വിവിധ ബാങ്ക് പ്രസിഡൻ്റുമാരായ എം.ഐ. ബീരാസ് ,ത്യാഗരാജൻ, റ്റി.റ്റി.വിജയൻ, ചാക്കോ പി മാണി. ബിജു തോമസ്, മോഹനൻ, ഷാജി സരിഗ, വിജയ ചന്ദ്രൻ ,രവി.സി സി ജോഷി തോമസ് എന്നിവർ പ്രസംഗിച്ചു.
News Image

കാക്കൂർ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും ഡോക്യുമെൻററി പ്രദർശനവും നാളെ

ശതാബ്ദിയുടെ നിറവിൽ എത്തിയ എറണാകുളം ജില്ലയിലെ കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് തയ്യാറാക്കിയ ഡോക്യുമെൻററിയുടെ പ്രദർശനം നാളെ(മാർച്ച് 12 ശനിയാഴ്ച) രാവിലെ 11 ന് കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ നടക്കും. 96 -മത് വാർഷിക പൊതുയോഗത്തിലാണ് പ്രദർശനം നടക്കുക. യോഗത്തിൻറെ ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ മുരളീധര കൈമൾ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനാകും.
 യോഗത്തിൽ സന്നദ്ധസേനാ പ്രവർത്തകർ, ആശാ വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ , കർഷകർ തുടങ്ങിയവരെ ആദരിക്കും.
News Image

കൊല്ലം ജില്ലാ സഹകരണ ആശുപത്രി: പുതിയ കെട്ടിട്ടം ഉദ്ഘാടനം

സഹകരണ മേഖലയില്‍ മറ്റൊരു വലിയ ചുവട് വയ്പ്പുകൂടി നടത്തുകയാണ് കൊല്ലം ജില്ലാ സഹകരണ ആശുപത്രി . മൂന്നര പതിറ്റാണ്ട് കാലം ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും  നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള ഈ സൊസൈറ്റിക്കു കീഴിലുള്ളതാണ് എന്‍ എസ് സഹകരണ ആശുപത്രി. ആരോഗ്യ രംഗത്തെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 
അലോപ്പതി രംഗത്ത് മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനു പിന്നാലെ ആയുര്‍വേദ രംഗത്തേയ്ക്കും പ്രവേശിക്കുകയാണ്. സഹകരണ സംഘത്തിന്റെ രണ്ടാം കാമ്പസായ മെഡിലാന്റില്‍ നാളെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയാണ്. ബഹുമാനപ്പെട്ട മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കുന്ന കെട്ടിടത്തിന് 1.30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 9 നിലകളിലായി 120 കിടക്കകളും 28 പഞ്ചകര്‍മ്മ തീയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 
ഹെര്‍ബല്‍ ടീ ഷോപ്പ്, റെസ്റ്റാറന്റ്, ഡീലക്‌സ് മുറികള്‍, പേ വാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍ തുടങ്ങിയ എല്ലാ സജ്ജീകരണം മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഹിതഹര, വമന, വസ്തി എന്നിവയ്ക്കുള്ള ആധുനിക സംവിധാനങ്ങള്‍, യോഗാ സെന്റര്‍, ഫിസിയോ തെറാപ്പി, ഫാര്‍മസി, ലബോറട്ടറി, മള്‍ട്ടി ജിം, ബ്യൂട്ടിക്ലിനിക്ക് എന്നിവയും ആശുപത്രി കോംപ്ലക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നു. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും ലഭ്യമാക്കുന്നു. 
സഹകരണ രംഗത്തെ വലിയൊരു മുന്നേറ്റമാണ് എന്‍ എസ് സഹകരണ ആശുപത്രി നടത്തുന്നത്.  ഉദ്ഘാടന ചടങ്ങില്‍  ധനകാര്യ മന്ത്രി ശ്രീ.കെ.എന്‍. ബാലഗോപാല്‍,  ക്ഷീര വികസന മന്ത്രി  ജെ. ചിഞ്ചുറാണി, സഹകരണ സംഘം പ്രസിഡന്റ് പി. രാജേന്ദ്രന്‍, എം. നൗഷാദ് എം എല്‍ എ എന്നിവരും പങ്കെടുക്കും.
News Image

സാഹിത്യ പ്രവർത്തക സഹകരണ സംഘം 4 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച നാല് വനിതാ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വനിതാ ദിനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രകാശനം ചെയ്തു. സുധക്കുട്ടിയുടെ ഈ വല്ലിയില്‍ നിന്നു ചെമ്മേ, ബി. ബിന്ദുവിന്റെ "ചെമ്പ് മുക്ക് ഷാപ്പ് ടി.എസ്. നമ്പര്‍ ഒന്ന്", ഡോ. മിത്ര സതീഷിന്റെ "ഹൗ ഓര്‍ഡ് ആര്‍ യു"  വീണയുടെ "അരശുപള്ളി" തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്..
News Image

അനെർട്ട് സബ്‌സിഡി: സോളാർ റീചാർജിങ് സ്റ്റേഷൻ തുടങ്ങാം

അനെർട്ട് സബ്‌സിഡി സ്‌കീമിൽ സോളാർ റീചാർജിങ് സ്റ്റേഷൻ തുടങ്ങാൻ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും അവസരം.
ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ബാങ്കുകൾക്ക് മുൻഗണന.
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക.
 Team Co- operative,
Ph:9496908426
9544638426
News Image

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം.

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്പ്മെൻറ് കോർപ്പറേഷനാണ് അവാർഡ് നല്കുന്നതു്.ചൊവ്വാഴ്ച (8-3 -22-മൂന്ന് മണിക്ക് വഴുതക്കാട് കോ-ഓപ്പറേറ്റീവ് മാനേജ, മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സഹകരണ മന്ത്രി വി -എൻ- വാസവൻ അവാർഡ് വിതരണം ചെയ്യും. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ രണ്ടാം സ്ഥാനമാണ് ലദിച്ചിരിക്കുന്നതു്.
വാരപ്പെട്ടി ബ്രാൻ്റ് വെളിച്ചെണ്ണ ഡി ഹെഡ്രഡേഷൻ വഴി ഉണക്കിയ ഏത്തപ്പഴം, ഉണക്കിയെടുത്ത കപ്പ, ഉണക്കിയ ചക്ക തുടങ്ങിയ ഉല്പന്നങ്ങൾ യൂ.എസ് - ഏ ന്യൂസിലാൻറ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റു നടത്തുന്ന ബാങ്കാണ് വാരപ്പെട്ടി.

News Image

ഭര്‍ത്താവും മക്കളും നഷ്ടമായ വീട്ടമ്മയുടെ കടബാധ്യത ഏറ്റെടുത്ത് കേരള ബാങ്ക് ജീവനക്കാർ

ഇലഞ്ഞി ആലപുരം കോലാടിയില്‍ വീട്ടില്‍ രാജീവന്റെ ഭാര്യ നിമി  രാജീവിന്റെ ജീവിത ദുരിതങ്ങള്‍ കണ്ടറിഞ്ഞ കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഈ കുടുംബത്തിന്റെ കടബാധ്യത എറ്റെടുക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. വീട്ടമ്മയായ നിമിയുടെ ഭര്‍ത്താവ് രാജീവും മകന്‍ മിഥുനും 2020 ല്‍ മോനിപ്പിള്ളിയില്‍ വച്ചുണ്ടായ ബൈക്കപടകത്തില്‍ മരണപ്പെടുകയുണ്ടായി. കാർപ്പൻറ്ററായിരുന്ന  രാജീവും മകനും സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചായിരുന്നു അപകടം. ഈ അപകടത്തിന് ഒരു വര്‍ഷം മുമ്പ് ഗുരുതര രോഗം ബാധിച്ച മകള്‍ അഞ്ജിത മരണപ്പെടുകയുണ്ടായി. മകള്‍ നഷ്ടമായതിന്റെ മുറിവ് മനസില്‍ നിന്ന് മായുന്നതിന് മൂമ്പേ ഭര്‍ത്താവും മകനും നഷ്ടമായ നിമിയുടെ വായ്പ കുടിശിക സംഖ്യ മാസങ്ങളായി ഒടുക്കി വരുന്നത് ബ്രഞ്ചിലെ ജീവനക്കാരും സഹായസന്നദ്ധരായ ഇടപാടുകാരുമാണ്. മകളുടെ മരണത്തിന് മുമ്പ് വീടുനിര്‍മ്മിക്കാന്‍ 3 ലക്ഷം രൂപയാണ് നിമി വായ്പ എടുത്തിരുന്നത്. ഇപ്പോള്‍ രണ്ടര ലക്ഷത്തോളം രൂപയാണ് വായ്പ കണക്കില്‍ ബാക്കിയുള്ളത്. കഴിഞ്ഞ നവംബറില്‍ 31,200 രൂപ ജീവനക്കാരുടെ നേതൃത്വത്തില്‍ സമാഹരിച്ച് അടക്കുകയുണ്ടായി. ഡിസംബറില്‍ 3,200 രൂപയും ജനുവരില്‍ 9000, 15000, 1750 എന്നിങ്ങനെ സംഖ്യകളും ശാഖ മാനേജര്‍ എം.വനജയുടെ നേതൃത്വത്തില്‍ കണ്ടെത്തി നിമിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. നാട്ടിലെ കേരള ബാങ്കിന്റെ 40 ഓളം ഇടപാടുകാര്‍ ഇക്കാര്യത്തില്‍ വിലയേറിയ സംഭാവനകള്‍ നല്‍കി. അവശേഷിക്കുന്ന സംഖ്യ കൂടി കണ്ടെത്തി നിമിയുടെ വായ്പ അവസാനിപ്പിച്ച് ഈട് വസ്തുവായ മൂന്ന് സെന്റിന്റെ ആധാരം മടക്കികൊടുക്കുവാനുള്ള പ്രയത്‌നത്തിലാണ് കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ച് ജീവനക്കാര്‍. നിമി ബാങ്കില്‍ ഈട് വച്ചിട്ടുള്ള ഭൂമിയില്‍ പണിപൂര്‍ത്തിയാവാത്ത ചെറിയ ഒരു വീടും ചെറിയ പെട്ടിക്കടയുമാണ് ഉള്ളത്. ഈ കടയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ സംഖ്യയാണ് നിമിയുടേയും മാതാവ് തങ്കമ്മയുടേയും ഏക വരുമാനമാര്‍ഗം
News Image

വനിതാ ദിനത്തിൽ ഷീ ബാങ്കിങ്ങിനൊരുങ്ങി കുറുപ്പംപടി സഹകരണ ബാങ്ക്

മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ഷീബാങ്കിംഗ് നടപ്പിലാക്കുവാൻ കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് ഒരുങ്ങി. ബാങ്കിൻ്റെ ഹെഡ് ഓഫീസാണ് വനിതാ ബാങ്കിംഗിനായി സജ്ജമാക്കിയിട്ടുള്ളത്. വനിതാ ദിനത്തിൽ പ്രസിഡൻ്റ്, സെക്രട്ടറി , മാനേജർ തുടങ്ങി എല്ലാ ചുമതലകളും വനിതകൾക്കായിരിക്കും. സുസ്ഥിരമായ നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന യു.എൻ പ്രമേയത്തിലൂന്നി സ്ത്രീ പുരുഷ സമത്വത്തിൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായാണ് വനിതാ ദിനത്തിൽ സഹകരണ ബാങ്ക്  ഷീ -ബാങ്കിംഗ് നടപ്പിലാക്കുന്നത്. ഭരണ സമിതി അംഗം ഉഷാദേവി ജയകൃഷ്ണൻ, അസി.സെക്രട്ടറി സി.വി. മായ, മാനേജർ എം. നിർമ്മല തുടങ്ങിയവർ നേതൃത്വം നൽകും.
News Image

സഹകരണ നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടു വരും. വി. എൻ. വാസവൻ

സഹകരണ നിയമങ്ങളിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടു വരുമെന്ന് മന്ത്രി വി. എൻ വാസവൻ പറഞ്ഞു.ഇതിന്റെ കരട് ഭേദഗതി രൂപം തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പെരുമ്പാവൂർ കുന്നത്തു നാട് സർക്കിൾ സഹകരണ യൂണിയന്റെ നവീകരിച്ച കെട്ടിടത്തിന്റെയും, കോൺഫ്രൻസ് ഹാളിന്റെയും, അംഗത്വ സമാശ്വാസ ഫണ്ട് വിതരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽദോസ് കുന്നപ്പിള്ളി എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ ടി. എം സക്കീർ ഹുസൈൻ,മുൻ എം. എൽ. എ സാജു പോൾ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം രാമചന്ദ്രൻ,അഡ്വ. പുഷ്പദാസ്, വി എം. ശശി, കെ. കെ അഷ്‌റഫ്‌, ഒ. ദേവസി, കെ.സജീവ് കർത്ത,ഷിബുന കെ മുഹമ്മദ്‌,പി. പി അവറാച്ചൻ, കെ. ഹേമ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കെ. പി വിനോദ്, ഉല്ലാസ്. എസ്. പിള്ള, എം എസ് സിജു എന്നിവരെ ആദരിച്ചു.
News Image

കാക്കൂർ സഹകരണ ബാങ്ക് : CDS അംഗങ്ങൾക്ക് സ്വീകരണം നൽകി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തിരുമാറാടി പഞ്ചായത്തിൽ പുതിയതായി തെരഞ്ഞടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾക്ക് സ്വീകരണം നൽകി.
ബാങ്കുമായി ചേർന്ന്  കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി നൂതനമായ വ്യവസായ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.ബാങ്ക് പ്രസിഡൻറ്  അനിൽ ചെറിയാൻ ബോർഡ് അംഗം വർഗീസ്മാണി,
സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു  യോഗം.. യോഗത്തിൽ ബാങ്കുമായി ചേർന്ന് നടത്തി വരുന്ന പ്രവർത്തനങ്ങളായ "മുറ്റത്തെ മുല്ല,JLG" എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ചും വിലയിരുത്തി.
News Image

സോളാർ ബോട്ട് സർവീസുമായി ചക്കിട്ടപാറ സഹകരണ ബാങ്ക്

കോഴിക്കോട് :പെരുവണ്ണാമൂഴി റിസർവോയറിൽ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സോളാർ ബോട്ട് സർവീസ് പ്രവർത്തനമാരംഭിച്ചു.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടി. പി രാമകൃഷ്ണൻ എം. എൽ. എ അധ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡന്റ് പി. സി. രഘുനാഥ്‌, സെക്രട്ടറി  ബിന്ദു കെ. കെ, ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രകൃതി രമണീയമായ നിരവധി ദ്വീപുകളാൽ അലംകൃതമാണ് പെരുവണ്ണാമൂഴി റിസർവോയർ.പെരുവണ്ണാമൂഴിയുടെ ടൂറിസം വികസനത്തിൽ നിർണ്ണായകമാകാവുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിനും മുതൽ കൂട്ടാകും
News Image

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുത്

മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍  ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുത്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ട്.
സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ട്.
News Image

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ബാങ്കുകളിൽ ചർച്ച നടന്നു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട്  എറണാകുളം,കോട്ടയം ,തൃശൂർ പത്തനംതിട്ട ജില്ലകളിലെ  ബാങ്കുകളിൽ ചർച്ച നടന്നു .ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി കോ-ഓർഡിനേറ്റർ ആതിര .വി . ബാലകൃഷ്ണൻ ,  രേഷ്മ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
 

 നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും ,പുതിയതായി ആരംഭിക്കാൻ പോകുന്നതുമായ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുത്തൻവേലിക്കര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് രാധാകൃഷ്ണൻ ,സെക്രട്ടറി രേണു വിശ്വം അസിസ്റ്റൻറ് രജിസ്ട്രാർ ബേബി തോമസ് എൽദോ. കുമ്പഴ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് വിജയകുമാരൻ ,സെക്രട്ടറി ജയ . വടക്കുംഭാഗം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ഫിലിപ്പ് ,സെക്രട്ടറി മിനിമോൾ.കുഴിപ്പിള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് അഡ്വ .സുനിൽകുമാർ ,സെക്രട്ടറി അജയകുമാർ .പുതുപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് തോമസ്,വൈസ്.പ്രസിഡൻറ്  മോഹൻദാസ് ,സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.








News Image

സാഹിത്യ പ്രവർത്തക സഹകരണ സംഘം വക "അക്ഷരം മ്യൂസിയം"

കോട്ടയം :സാഹിത്യ പ്രവർത്തക സഹകരണ സംഘം നിർമ്മിക്കുന്ന 
 "അക്ഷരം മ്യൂസിയത്തിന്റെ " ശിലാസ്ഥാപനം നടന്നു. നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് മ്യൂസിയത്തിനുവേണ്ടിയുള്ള കെട്ടിടം ഉയരുക. ഒരു പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. 
 4 ഘട്ടമായാണ് നിർമാണം.
 കവിതാ വിഭാഗം , ഗദ്യ സാഹിത്യം, വൈജ്ഞാനിക സാഹിത്യം )എന്നിങ്ങനെയാണ് നാലു ഘട്ടങ്ങൾ. മ്യൂസിയത്തിൽ എല്ലാ വിഭാഗങ്ങളിലും കാര്യങ്ങൾ വിഡിയോ  ഓഡിയോ ക്രമീകരണങ്ങളോടെ വിശദീകരിക്കും. സന്ദർഭത്തിന് ഉതകുന്ന ചുമർച്ചിത്രരചനകളും ഉണ്ടാകും.    ഒന്നാം ഘട്ടത്തിൽ "വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും" തുടർന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള ഘട്ടങ്ങളും  ഉണ്ടാകും .  ഗുഹാ ചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, മുതലുള്ള കാര്യങ്ങൾ.  ഗോത്രഭാഷ, സാക്ഷരതാ പ്രവർത്തനം, എസ്പിസിഎസിന്റെ ചരിത്രം. പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ സന്ദർശനവും കഴിഞ്ഞാൽ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളിൽ ഫോക് ലോർ കലാരൂപങ്ങളുടെ ഡിജിറ്റൽ ആവിഷ്‌കാരം ഉണ്ടാകും. 
 രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെ സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 
നാടൻപാട്ട്, സംഘകാല സാഹിത്യം,  തമിഴകം ശാസനങ്ങൾ എന്നിവയിൽ  തുടങ്ങി  സമകാലിക കവിതകളിൽ വരെ എത്തി നിൽക്കും. ഇവയുടെയെല്ലാം ദൃശ്യ -ശ്രാവ്യ പ്രദർശനം ഉണ്ടാകും. മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും.  നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളുണ്ടാകും. നാടക ശാഖയ്ക്കായി പ്രത്യേകം ഇടം ക്രമീകരിക്കുന്നുണ്ട്. എഴുത്തുകാരുടെ ജീവചരിത്രവും ഇവിടെ പ്രദർശിപ്പിക്കും.
വൈജ്ഞാനിക സാഹിത്യകാലം എന്ന  4 -ാം ഘട്ടത്തിൽ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തും.
News Image

പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടന്നു

വിവിധ പ്രൊജെക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി  ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കുകൾ സന്ദർശിച്ചു.   തണ്ണിത്തോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( പത്തനംതിട്ട  )  കുമരകം റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്(കോട്ടയം  ) ചെങ്ങളം  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം) പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ )  എന്നീ ബാങ്കുകളാണ് സന്ദർശിച്ചത് .തണ്ണിത്തോട് ബാങ്ക് പ്രസിഡൻറ് ശ്രീകുമാർ,സെക്രട്ടറി ഓമന ,ബോർഡ് മെമ്പർ ,ജീവനക്കാരൻ.കുമരകം  ബാങ്ക് സെക്രട്ടറി വിദ്യ.ചെങ്ങളം ബാങ്ക് പ്രസിഡൻറ് കമലാസനൻ,സെക്രട്ടറി സുനിൽ .പള്ളിപ്പുറം ബാങ്ക് സെക്രട്ടറി സജി ബോർഡ് മെമ്പർമാരായ തോമസ്,ടോമി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

News Image

GST വകുപ്പ് പുതിയ സംവിധാനത്തിലേക്ക്

സംസ്ഥാന ചരക്ക് സേവന നികുതി ( ജി എസ് ടി ) വകുപ്പ് ചൊവ്വാഴ്ച മുതൽ ജി എസ് ടി എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് 10 ന് മന്ത്രി കെ എൻ. ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും ധന അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് അധ്യക്ഷനാകും. എൻ ഐ സി സഹകരണത്തോടെ കേരളം വികസിപ്പിച്ച സോഫ്റ്റ്‌വയർ സംവിധാനമാണ് ഡാറ്റ സ്വീകരിക്കാൻ ഇതുവരെ ഉപയോഗിച്ചിരുന്നത്. പുതിയ സംവിധാനം കാര്യക്ഷമമായ നികുതി പിരിവ്, നികുതിധായകാർക്ക് തടസ്സമില്ലാത്ത സേവനം എന്നിവക്ക് ഗുണകരമാകും
News Image

ഭവന നിർമ്മാണത്തിനുള്ള ചെക്ക് കൈമാറി

തൃശൂർ :വരന്തരപ്പിള്ളി സ്വദേശി അന്ധനായ മണികണ്ഠന്റെ ഭവന നിർമ്മാണത്തിന് തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി നൽകിയ ചെക്ക് പുതുക്കാട് എം എൽ എ കെ.കെ രാമചന്ദ്രൻ മണികണ്ഠന് കൈമാറി.മണികണ്ഠന്റെയും അസുഖ ബാധിതയായ അമ്മയുടെയും ദുരിത ജീവിതത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത കണ്ടതിനെ തുടർന്നാണ് സൊസൈറ്റി ധനസഹായം നൽകാൻ
തീരുമാനിച്ചത്. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോണ്ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി. ജി സജീവ്  സന്നിഹിതനായിരുന്നു. സൊസൈറ്റിയുടെ "ഹോം ഫോർ ഹോംലെസ്സ് "എന്ന പദ്ധതിയുടെ ഭാഗമായാണ് ചെക്ക് കൈമാറിയത്.
News Image

കീഴില്ലം സഹകരണ ബാങ്ക് : നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം

കീഴില്ലം സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ പുല്ലുവഴി ബ്രാഞ്ച് കെട്ടിടത്തിൽ ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജൻ വർഗീസ്, രാജപ്പൻ എസ്. തെയ്യാരത്ത് , പി.കെ.രാജീവൻ, കെ. സി.സത്യൻ , റോജി ജോർജ് , പി.കെ. ദിലീപ് കുമാർ, ജിജി രാജൻ, ശരണ്യ സുനിൽ, ശോഭ വിക്രമൻ , കെ.എസ് വിഷ്ണു , ബ്ലോക്ക് മെമ്പർ ബീന ഗോപിനാഥ് , ഫാദർ ജോർജ് പരത്തു വയലിൽ , ഡാ : ടി.ആർ.എസ് വിനീത്, മൃദുല രാജ്, സെകട്ടറി രവി.എസ്.നായർ എന്നിവർ പങ്കെടുത്തു.
News Image

കാക്കൂർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിനെ കുറിച്ച് ഡോക്യുമെന്ററി

എറണാകുളം :കാക്കൂർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട  ചർച്ച നടന്നു. ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ, സെക്രട്ടറി ടി. എസ് ശ്രീദേവി അന്തർജനം, ഭരണ സമിതി അംഗം വർഗീസ് മാണി, ജീവനക്കാരൻ ജോൺസൺ, ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, സഹകരണ രംഗം ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സജീഷ് കുട്ടനെല്ലൂർ,റിപ്പോർട്ടർ അനീഷാ എം ഹിന്ദ്, കോർഡിനേറ്റർ എം.കെ ശ്യാം എന്നിവർ പങ്കെടുത്തു. ടീം കോ-ഓപ്പറേറ്റീവാണ് വിപുലമായ ഈ ഡോക്യുമെൻററി തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നത്.
News Image

പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കൈമാറി

കാസർഗോഡ് :ചെറുവത്തൂർ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പുതിയതായി നടപ്പിലാക്കുന്ന  നബാർഡിന്റെ SRF പദ്ധതി പ്രകാരമുള്ള കാർഷിക പ്രൊജക്റ്റിന്റെ DPR ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി  ബാങ്ക് പ്രസിഡന്റ്  കൃഷ്ണൻ മാസ്റ്റർക്ക് കൈമാറുന്നു.ബാങ്ക് എം. ഡി വിനയകുമാർ പി. കെ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
News Image

പുരസ്‌കാര സമർപ്പണവും, സ്കോളർഷിപ്പ് വിതരണവും

കൊല്ലം : പി. സദാനന്ദൻ പിള്ള സോഷ്യൽ & കൾച്ചറൽ സൊസൈറ്റിയും കലയ്ക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്‌കാര സമർപ്പണവും സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 28 ന് 4 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.കവി ബാബു പാക്കനാർക്ക് അഡ്വ. എൻ. അനിരുദ്ധൻ പുരസ്‌കാരം നൽകും.സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
News Image

സ്മാർട്ട്‌ ആകുന്ന റേഷൻ കാർഡുകൾ

ഭക്ഷ്യ വിതരണ രംഗത്തെ ചരിത്രപരമായ മാറ്റമാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി എന്നത്. എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതി എന്ന സൗകര്യത്തിനാണ് എടിഎം കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലും പിവിസി റേഷന്‍ കാര്‍ഡ് ആയി മാറ്റിയത്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാർഡുകളാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങിയതോടെ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യുആര്‍ കോഡ് സ്‌കാനറും ഉണ്ട്. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.  
കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും. നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി. അക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്. 
സംസ്ഥാനത്ത് 90.45 ലക്ഷം റേഷന്‍കാര്‍ഡുകളാണ് ഉളളത്. അതില്‍ 12,98,997 പേര്‍ അവരുടെ റേഷന്‍കാര്‍ഡുകള്‍ പി.വി.സി കാര്‍ഡുകളാക്കി കഴിഞ്ഞു. സര്‍ക്കാര്‍ നയമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം, പഴയ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം, അംഗങ്ങളെ ഒഴിവാക്കാം, പുതിയ അംഗങ്ങളെ ചേര്‍ക്കാം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
News Image

വനിത സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് കേരള ബാങ്ക് വായ്പ നൽകും

"മഹിളാ ശക്തി " എന്ന പേരിൽ വനിതകൾക്ക് സ്വയംതൊഴിൽ സഹായ വായ്‌പാ പദ്ധതിയുമായി കേരള ബാങ്ക്.
വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക്‌ ഒറ്റയ്‌ക്കോ കൂട്ടായോ വായ്‌പ ലഭിക്കും.
കാറ്ററിങ്‌‌ യൂണിറ്റിന്‌ ഒരുലക്ഷം രൂപവരെ അന്നപൂർണ വായ്‌പ ലഭിക്കും. മറ്റു വാണിജ്യസംരംഭങ്ങൾക്ക്‌ അഞ്ചുലക്ഷംവരെ അനുവദിക്കും. ബ്യൂട്ടി പാർലർ, ട്യൂഷൻ, തയ്യൽ, ഡേ കെയർ തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്ക്‌ വനിത മുദ്ര പദ്ധതിയിൽ രണ്ടു ലക്ഷംവരെ കിട്ടും. സർക്കാർ സംരംഭങ്ങളുടെ ഭാഗമായി കച്ചവടംചെയ്യുന്നവർക്ക് സംരംഭത്തിന്റെ 50 ശതമാനംവരെ നൽകുന്ന വനിതാ വികസന വായ്‌പയുമുണ്ട്‌. 18നും 45നുമിടയിലുള്ളവർക്ക്‌ സംരംഭത്തിന്‌ ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന "ഉദ്യോഗിനി വായ്‌പാപദ്ധതിയും" ആവിഷ്‌കരിച്ചു. ഇതിൽ അപേക്ഷകരുടെ വാർഷിക വരുമാനം 45,000 രൂപയിൽ താഴെയായിരിക്കണം. ഗ്രാമീണ വനിതകളുടെ പുനരുദ്ധാരണവും ആരോഗ്യപരിപാലനവും ഉറപ്പുവരുത്താൻ വനിതാ ശക്തികേന്ദ്ര പദ്ധതിയുമുണ്ട്‌. അമ്പതിനായിരം രൂപവരെ കുറഞ്ഞ പലിശനിരക്കിൽ വായ്‌പ കിട്ടും.
വനിതാ സഹകരണസംഘങ്ങൾ നേരിട്ടുനടത്തുന്ന സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനവും സ്വർണ പണയ ക്യാഷ് ക്രെഡിറ്റും അനുവദിക്കും. സ്വയംസഹായസംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായവർക്ക്‌ മഹിളാശക്തി, ചെറുകിട സംരംഭം, ഭക്ഷ്യ സംസ്‌കരണ–-സൂക്ഷ്മ വ്യവസായ വായ്‌പകൾക്ക്‌‌ അർഹതയുണ്ട്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നബാർഡും അനുവദിക്കുന്ന പലിശ ഇളവുമുണ്ടായിരിക്കും.
News Image

ദിനേശ് ഫുഡ്‌സിൽ നിർമ്മിച്ച IBR ബോയിലറിന്റെ പ്രവർത്തനം ആരംഭിച്ചു

കേരള ദിനേശിന്റെ വൈവിധ്യവല്‍ക്കരണ യൂണിറ്റായ "തൊട്ടട ദിനേശ് ഫുഡ്‌സില്‍" പുതുതായി നിര്‍മ്മിച്ച IBR ബോയിലറിന്റെ  പ്രവര്‍ത്തന ഉദ്ഘാടനംതൊട്ടട യൂണിറ്റില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ  നിര്‍വഹിച്ചു. സംഘം ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.  പ്രതിദിനം 1200 ലിറ്റര്‍ തേങ്ങാപാല്‍ ഉല്‍പന്നങ്ങളായ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുവാന്‍ ഉതകുന്നരീതിയിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍, സംഘം ഡയറക്ടര്‍മാരായ വാഴയില്‍ സതി, കെ. ഗൗരി എന്നിവരും പങ്കെടുത്തു.

News Image

പട്ടിക വിഭാഗക്കാർക്ക് 23 ന് തൊഴിൽ മേള

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടിക ജാതി, പട്ടിക വർഗ്ഗ ഉദ്യോഗാർത് ഥികൾക്കായി 23 ന് സൗജന്യ തൊഴിൽ മേള നടത്തും. ഫിനാൻഷ്യൽ അഡ്വർടൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് തസ്തികകളിലായി എഴുപതോളം ഒഴിവ്.
യോഗ്യത പ്ലസ് ടു ജയം, വയസ്സ് 25-65, തിരുവനന്തപുരം തൈക്കാട് സംഗീത കോളേജിന് പുറകിലെ നാഷ്നൽ കരിയർ സെന്റർ ഫോർ എസ് സി /എസ് ടി യിലാണ്.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20.
0471-2332113, 8304009409
News Image

ജൂനിയർ കോ -ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് : പുതിയ ഭേദഗതി ഉൾപ്പെടുത്തി

ദീര്‍ഘനാളത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ഓരോരുത്തരും പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകള്‍ പാസായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നതും നിയമനം നേടുന്നതും. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന്റെ അവസാന പടിയാണ് ഈ റാങ്ക് ലിസ്റ്റുകള്‍. ഇതില്‍ നിയമന സാദ്ധ്യതയുള്ള സ്ഥാനങ്ങളിലേയ്ക്ക് എത്തുമ്പോഴാണ് ഓരോരുത്തരുടെയും പ്രതീക്ഷകള്‍ പൂവണിയുന്നത്. എന്നാല്‍ നിയമന സാദ്ധ്യതയില്‍ ഉള്‍പ്പെട്ടിട്ടും സാങ്കേതികത്വങ്ങള്‍ കൊണ്ട് നിയമനം നടക്കാതെ പോകുമ്പോഴുണ്ടാകുന്ന നഷ്ടബോധവും നിരാശയും പറഞ്ഞറിയിക്കാന്‍ കഴിയില്ല. 
ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷം ഇത്തരം ഒരു ആശങ്ക പടര്‍ന്നിരുന്നു. 2018 ല്‍ 237 -ാം കാറ്റഗറി നമ്പരായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷമായിരുന്നു യോഗ്യതയായി ഉള്‍പ്പെടുത്തിയ ബിരുദങ്ങളുടെ കൂട്ടത്തില്‍ ബി ടെക്, ബിബിഎ, ബിഎഎല്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയത്. ആയിര കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു  ഈ നടപടി. 
ഇതുള്‍പ്പെടുത്തിയ ഭേദഗതി കേരള കോ ഓപ്പറേറ്റീവ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഉള്‍പ്പെടുത്തിയതോടെ 237/2018    വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളില്‍ അനിശ്ചിതത്വമുണ്ടായി. ഇത് ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ ആശങ്കയിലാഴ്ത്തി.
ഇന്നലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കക്ക് വിരാമമായി.
News Image

കടവത്തൂർ സഹകരണ ബാങ്ക് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കടവത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാർക്കും ജീവനക്കാർക്കും വേണ്ടി കണ്ണൂർ ICM ൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബാങ്ക് പ്രസിഡന്റ് സി. സത്യൻ ഉദ്ഘാടനം ചെയ്തു.
 വിവിധ വിഷയങ്ങളെ ആസ്പദമാക്കി  ക്ലാസ്സുകൾ നടന്നു. lCM ഡയറക്ടർ എം.വി.ശശികുമാർ ,ഫാക്കൽറ്റി മെംബർമാരായ വി.എൻ.ബാബു, അഭിലാഷ്, അബ്ദുള്ള (റിട്ട. ജോ: രജിസ്ട്രാർ ) പി.മോഹനൻ (റിട്ട.സിൻഡിക്കേററ് ബാങ്ക് ) എന്നിവരും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
സെക്രട്ടറി എം.ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.പറശ്ശിനികടവ് പുഴയിൽ ഉല്ലാസ ബോട്ട് യാത്രയും ഉണ്ടായിരുന്നു.
News Image

പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് കുട്ടനെല്ലൂർ സഹകരണ ബാങ്ക്

കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി. മുല്ലപ്പിള്ളി രാജേഷിന്റെ ഭൂമിയിൽ കെ.പി പോൾ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് റിക്സൻ പ്രിൻസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജേഷ് മുല്ലപ്പിള്ളി സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് എസ്.കെ ഗോപാല കൃഷ്ണൻ നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ടി. എസ്.വാസു, ജോൺ വാഴപ്പിള്ളി, കെ എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിഷുവിന് വിളവെടുക്കാവുന്ന രീതിയിൽ തക്കാളി, വെണ്ട, മത്തൻ, കുമ്പളം, വെള്ളരി, പടവലം, ചീര മുതലായവയാണ് കൃഷി ചെയ്യുന്നത്.
News Image

കൊപ്ര സംഭരണം : സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ

കേരളത്തിൽ കൊപ്ര സംഭരണത്തിനായി സഹകരണ സംഘങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ഇന്ന് മുതൽ ആരംഭിക്കും.തിരഞ്ഞെടുപ്പ് പെട്ടന്ന് പൂർത്തിയാക്കി 23 മുതൽ സംഭരണം ആരംഭിക്കാനാണ് തീരുമാനം. സംഘങ്ങളെ തിരഞ്ഞെടുത്ത ശേഷം കർഷക രജിസ്ട്രെഷനും തുടങ്ങും. കൃഷി വകുപ്പ് മാർഗ നിർദ്ദേശങ്ങൾ സഹകരണ സംഘങ്ങൾക്ക് കൈമാറി. എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. നാഫെഡ് മുഖേന നടത്തുന്ന കൊപ്ര സംഭരണത്തിന്റെ കേരളത്തിലെ ചുമതല കേരഫെഡ്, മാർക്കറ്റ് ഫെഡ് അധികൃതർക്കാണ്.
News Image

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ മേലാറ്റൂർ സഹകരണ ബാങ്ക് : പഠന സന്ദർശന യാത്ര നടത്തി

മേലാറ്റൂർ സർവീസ് സഹകരണ ബാങ്ക്  ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പഠന സന്ദർശന യാത്ര നടത്തി .ബാങ്ക് സെക്രട്ടറി ബി .മുസമ്മിൽ ഖാൻ ,ഭരണസമിതി അംഗങ്ങൾ   ജീവനക്കാർ,ജെ .എൽ .ജി ഗ്രൂപ്പ് അംഗങ്ങൾ  തുടങ്ങി  28 പേരടങ്ങുന്ന സംഘമാണ് തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( തൃശൂർ ) പറവൂർ -വടക്കേക്കര സർവീസ് കോ -ഓപ്പറേറ്റീവ്( എറണാകുളം) എന്നീ ബാങ്കുകളുടെ കീഴിലുള്ള ജെ .എൽ .ജി സംരംഭങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും,പഠിക്കുന്നതിനുമായി എത്തിയത്.
തിരൂർ ബാങ്കിന്റെ  ജെ .എൽ .ജി സംരംഭങ്ങൾ,സൂപ്പർ മാർക്കറ്റ് ,പറവൂർ-വടക്കേക്കര ബാങ്കിന്റെ  ജെ എൽ ജി സംരംഭങ്ങൾ, നഴ്‌സറി,അഗ്രോ സർവീസ് സെന്റർ എന്നിവ കണ്ടു മനസ്സിലാക്കിയ അംഗങ്ങൾക്ക് സംരംഭകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇരിങ്ങാലക്കുടയിലുള്ള കാർഷിക സംസ്കരണ യന്ത്രങ്ങളുടെ  നിർമ്മാണ  യൂണിറ്റും സന്ദർശിച്ചു.
തിരൂർ ബാങ്കിൽ ജീവനക്കാരൻ  ഷിന്റോ ലാസർ ,സൂപ്പർമാർക്കറ്റ് മാനേജർ പി .എ .സുരേഷ്. പറവൂർ -വടക്കേക്കര ബാങ്ക് പ്രസിഡൻറ് എ.ബി.മനോജ്,ജെ .എൽ.ജി കോ -ഓർഡിനേറ്റർ ഉല്ലാസ്, ജീവനക്കാർ എന്നിവർ ചേർന്നാണ് മേലാറ്റൂർ സഹകരണ ബാങ്ക് പ്രതിനിധികളെ  സ്വീകരിച്ചത്.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ -ഓർഡിനേറ്റർ ശ്യാം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി .


News Image

ചെന്ത്രാപ്പിന്നി, കീഴില്ലം, തെക്കുംഭാഗം ബാങ്കുകൾ സന്ദർശിച്ചു

പുതിയ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് ടീം കോ - ഓപ്പറേറ്റീവ്  ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് ( തൃശൂർ )കീഴില്ലം സർവീസ് സഹകരണ ബാങ്ക് ( എറണാകുളം), തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ( ഇടുക്കി ) എന്നീ ബാങ്കുകൾ സന്ദർശിച്ചു. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി,അഞ്ജിമ എന്നിവർക്കൊപ്പം ചെന്ത്രാപ്പിന്നി ബാങ്ക് പ്രസിഡന്റ്  അജയകുമാർ, സെക്രട്ടറി എം. എസ്. പ്രമീള. കീഴില്ലം ബാങ്ക് സെക്രട്ടറി രവി. തെക്കുംഭാഗം ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, സെക്രട്ടറി ബൈജു    എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
News Image

സഹകരണ ഇൻഷുറൻസ് 5 ലക്ഷം : പ്രഖ്യാപനം പാതി വഴിയിൽ

സഹകരണ നിക്ഷേപ ഇൻഷുറൻസ് 5 ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനം പാതിവഴിയിൽ.ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ട് 2 മാസം പിന്നിട്ടു.ഡിസംബറിൽ തന്നെ 
പ്രാഥമിക സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകില്ലെന്ന് RBI കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മൂലം ഇടപാട്കാരിൽ ഉണ്ടായ ആശങ്ക അകറ്റാനാണ് 3 ലക്ഷം രൂപയുടെ ഇൻഷുറൻസ്  5 ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
News Image

വാട്ടർ കണക്ഷൻ അപേക്ഷ ഇനി ഓൺലൈനിലൂടെ മാത്രം

വാട്ടർ കണക്ഷനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കേണ്ട എന്ന് ജല അതോറിറ്റി തീരുമാനിച്ചു. പുതിയ സോഫ്റ്റ്‌വയർ സജ്ജമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.ഓൺലൈൻ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് അടുത്ത ആഴ്ചമുതൽ നാല് ഘട്ടങ്ങളിലായി
പരിശീലനം നൽകും.അതോറിറ്റി വെബ്സൈറ്റിലൂടെ ഓരോ ഉപയോക്താവും പ്രത്യേക യുസർ അക്കൌണ്ട് സൃഷ്ടിച്ചാണ് അപേക്ഷിക്കേണ്ടത്.എസ്. എം. എസ്, ഇമെയിൽ എന്നിവ മുഖേന വാട്ടർ ചാർജ് ലഭ്യമാക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തി, അതിനായി എല്ലാ ഉപയോക്താക്കളും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും ജല അതോറിറ്റി അഭ്യർത്ഥിച്ചു.
News Image

കാർഷിക ക്ലബ്ബുകളുമായി യുവജനക്ഷേമബോർഡ്

കാർഷിരംഗത്ത് തൽപ്പരരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നു.
ആദ്യ ഘട്ടമെന്ന നിലയിൽ ഒരു ജില്ലയിൽ 10 ക്ലബ്ബുകൾ വീതം സംസ്ഥാനത്താകമാനം 140 ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ക്ലബ് രൂപീകരണത്തിനുളള ധനസഹായത്തിനു പുറമേ ജില്ലാ - സംസ്ഥാ നാടിസ്ഥാനത്തിൽ കാർഷിക മത്സരങ്ങളും സംഘടിപ്പിക്കും.
News Image

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പലിശരഹിത വായ്പ

കോവിഡുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് കുടുംബശ്രീ "സാമ്പത്തിക സുരക്ഷ പദ്ധതി" ഒരുക്കുന്നു.
"പ്രവാസി ഭദ്രത നാനോ " പ്രോഗ്രാമിന്റെ ഭാഗമായാണ് നോർക്ക ഇത് നടപ്പിലാക്കുന്നത്.
കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ അല്ലെങ്കിൽ തൊഴിൽ നഷ്ടത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വനിതാ സഹായ ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവർക്കാണ് പലിശരഹിത വായ്പ ലഭിക്കുക. നോർക്ക റൂട്ട്സ് അനുവദിക്കുന്ന ഫണ്ടിൽ നിന്നും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധനസഹായം ലഭിക്കും.14 ലക്ഷത്തോളം പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.
News Image

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പലിശരഹിത വായ്പ

കോവിഡുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് കുടുംബശ്രീ "സാമ്പത്തിക സുരക്ഷ പദ്ധതി" ഒരുക്കുന്നു.
"പ്രവാസി ഭദ്രത നാനോ " പ്രോഗ്രാമിന്റെ ഭാഗമായാണ് നോർക്ക ഇത് നടപ്പിലാക്കുന്നത്.
കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ അല്ലെങ്കിൽ തൊഴിൽ നഷ്ടത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വനിതാ സഹായ ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവർക്കാണ് പലിശരഹിത വായ്പ ലഭിക്കുക. നോർക്ക റൂട്ട്സ് അനുവദിക്കുന്ന ഫണ്ടിൽ നിന്നും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധനസഹായം ലഭിക്കും.14 ലക്ഷത്തോളം പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.
News Image

സഹകരണ ബാങ്ക് : നിക്ഷേപ, വായ്പ പലിശ പുതുക്കി

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ട് വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി.
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ.ഒരു വര്‍ഷം ( 181 – 364 ദിവസം ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു.
വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിര്‍ണയിക്കുക. 2021 ജനുവരിയിലും നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.
 സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം.
News Image

ടീം കോ -ഓപ്പറേറ്റീവ് : സഹകരണ ബാങ്കുകൾ സന്ദർശിച്ചു

വിവിധ പ്രൊജെക്റ്റുകളുമായി ബന്ധപ്പെട്ട് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ബാങ്കുകൾ സന്ദർശിച്ചു.മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( എറണാകുളം ) പൊൽപ്പുള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( പാലക്കാട് ) ആല സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ) നല്ലേപ്പിള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( പാലക്കാട് ) എന്നീ ബാങ്കുകളാണ് സന്ദർശിച്ചത് . അഗ്രികൾച്ചർ എൻജിനീയർ നയന ,മഞ്ഞപ്ര ബാങ്ക് പ്രസിഡൻറ് പൗലോസ്,ജീവനക്കാരൻ.പൊൽപ്പുള്ളി ബാങ്ക് സെക്രട്ടറി ജെസ്സി .ആല ബാങ്ക്സെക്രട്ടറി രാജേന്ദ്രൻ.നല്ലേപ്പിള്ളി ബാങ്ക് പ്രസിഡൻറ് ജയപാലൻ ,സെക്രട്ടറി സുമേഷ് എന്നിവരുംചർച്ചകളിൽപങ്കെടുത്തു.

 


News Image

പ്രവാസികൾക്ക് ഇനി കേരളത്തിൽ ധൈര്യമായി നിക്ഷേപിക്കാമെന്ന് മന്ത്രി പി. രാജീവ്‌

വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ അപേക്ഷിച്ച് ഏഴ് ദിവസത്തിനകം അനുമതി നൽകുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കിയെന്ന്‌ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ ദുബായിൽ പറഞ്ഞു.
 പ്രവാസികൾക്ക് ഓഫീസുകൾ കയറി ഇറങ്ങുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും, നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തു വന്നിരുന്ന പണി മുടക്കുകൾ കുറഞ്ഞു എന്നത് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി എന്നതിന്റെ തെളിവാണെന്നും, ഗൾഫിൽ വ്യവസായ വാണിജ്യ രംഗത്ത് വിജയിച്ച ധാരാളം ആളുകൾ കേരളത്തിലേക്ക് നിക്ഷേപ അവസരം തേടി എത്തുന്നുണ്ട് ഇവരെ ഭരണകൂടം ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും, ഇക്കാര്യത്തിൽ പ്രതിപക്ഷ സഹകരണമുണ്ടെന്നും മന്ത്രി പറഞ്ഞു.
News Image

ഊരാളുങ്കൽ സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന " സഹകാരി സെമിനാർ "

ഊരാളുങ്കൽ സർവീസ് സഹകരണ ബാങ്കിന്റെ 100-മത് വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 ന് " സഹകാരി " സെമിനാർ സംഘടിപ്പിക്കുന്നു.കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ മുൻ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക്ക് " സഹകരണ പ്രസ്ഥാനവും കേരള ബദലും " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
" നമ്മുടെ സഹകരണ പ്രസ്ഥാനവും സമകാലിക പ്രശ്നങ്ങളും " എന്ന വിഷയത്തിൽ ഐ സി എം ഡയറക്ടർ ( കണ്ണൂർ ) ഡോക്ടർ ശശികുമാറും പ്രഭാഷണം നടത്തും.
News Image

ഡിജിറ്റൽ രൂപ 2023ൽ

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി ( ഡിജിറ്റൽ രൂപ )2023 ആദ്യത്തോടെ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ പതിപ്പാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി.
News Image

സഹകരണ സംഘങ്ങൾ വഴി കൊപ്ര സംഭരിക്കും. മന്ത്രി. പി. പ്രസാദ്

നാഫെഡ് മുഖേന കേരളത്തിൽ കൊപ്ര സംഭരിക്കാൻ കേന്ദ്രനുമതി ലഭിച്ച സാഹചര്യത്തിൽ കേര കർഷകരിൽ നിന്നും, കേര ഫെഡ് വഴിയും, കേര സഹകരണ സംഘങ്ങൾ വഴിയും പരമാവധി കൊപ്ര സംഭരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംഭരിക്കുന്ന കൊപ്രയുടെ വില കർഷർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്ന വിധമായിരിക്കും സംഭരണം നടത്തുക. ഓൺലൈൻ മുഖേന പേര് രജിസ്ട്രർ ചെയ്യുന്നവർക്ക് അംഗീകൃത എജൻസികൾ വഴി കൊപ്ര നൽകാൻ സാധിക്കും.
News Image

റബർ പാൽ ഉത്പന്ന നിർമാണ പരിശീലനം

റബർ ബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് (എൻ ഐ ആർ ടി )റബർ പാലിൽ നിന്നുള്ള ഉത്പന്ന നിർമാണത്തിൽ 3 ദിവസത്തെ ഓൺലൈൻ പരിശീലനം നൽകും. റബർ പാലിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിലെ സാധ്യതകൾ, ലാറ്റക്സ് കോംബൗണ്ടിങ്, എം എസ് എം ഇ (മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) പദ്ധതികൾ തുടങ്ങിയവ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ പരിശീലനം 9 മുതൽ 11 വരെ നടത്തും. പരിശീലന സമയം ദിവസവും രാവിലെ 10 മുതൽ ഒരു മണിവരെ. ഫോൺ : 04812353127
News Image

സപ്ലൈകോ വില്പന ശാലകൾ കണ്ടെത്താൻ മൊബൈൽ ആപ്പ്

സപ്ലൈകോ വില്പന ശാലകൾ എവിടെ ഉണ്ടെന്ന് തിരയുവാനും അവയെ കുറിച്ച് പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും മൊബൈൽ ആപ്ലിക്കേഷൻ സജ്ജമായി. ട്രാക്ക് സപ്ലൈക്കോ ( Track Supplyco ), ഫീഡ് സപ്ലൈക്കോ ( feed supplyco )എന്നീ ആപ്പുകളുടെ ഉദ്ഘാടനവും പ്രകാശനവും മന്ത്രി ജി. ആർ. അനിൽ നിർവ്വഹിച്ചു.
 ക്രിസ്തുമസ് - പുതുവത്സര മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സപ്ലൈക്കോ നടത്തിയ മത്സരത്തിലെ വിജയികളെ ഓൺലൈൻ നറുക്കെടുപ്പിലൂടെ മന്ത്രി തിരഞ്ഞെടുത്തു.
 സപ്ലൈകോ എംഡി സഞ്ജീവ്കുമാർ പട്‌ജോഷി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
News Image

ക്ഷീരശ്രീ:വനിതാ കൂട്ടായ്മ വരുന്നു

ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ " കുടുംബശ്രീ " മാതൃകയിൽ " ക്ഷീരശ്രീ " എന്ന പേരിൽ വനിതാ കൂട്ടായ്മ വരുന്നു.പാലിന്റെ മൂല്ല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ പ്രാദേശിക വിപണനവും ക്ഷീര മേഖലയിലെ സ്ത്രീ ശാക്തീകാരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ ഉള്ളത് സ്ത്രീകളാണ്. ക്ഷീര സംഘങ്ങളിലേക്ക് പാൽ അളന്നു നൽകുക എന്നതിനപ്പുറം സംരംഭങ്ങളിലേക്ക് ഇവർ എത്തുന്നില്ല
 വനിതകൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന സംരംഭകത്വ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
News Image

100 കോടിയുടെ രക്ഷാ പാക്കേജ് അടുത്ത ആഴ്ച്ചയോടെ : എം. കെ. കണ്ണൻ

തൃശൂർ : ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യം രൂപീകരണം പൂർത്തിയായതായി കേരള ബാങ്ക് വൈസ്. ചെയർമാൻ എം. കെ. കണ്ണൻ പറഞ്ഞു. 100 കോടിയുടെ രക്ഷാ പാക്കേജ് അടുത്ത ആഴ്ച്ചയോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സഹകരണ സംഘങ്ങളിൽ നിന്നു സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ ഏഴര ശതമാനം പലിശയോടെ തിരിച്ചു നൽകുമെന്നും എം. കെ. കണ്ണൻ പറഞ്ഞു
News Image

സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വെച്ചു

മേയ് 1 ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ട സഹകരണ സംഘങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകള്‍ നീട്ടി വയ്ക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ച സഹകരണ സംഘങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവും നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തേയ്ക്കാണ് തിരഞ്ഞെടുപ്പു നടപടികള്‍ മാറ്റി വയ്ക്കുന്നത്. ഇതിന് ശേഷം കോവിഡ് പ്രതിരോധം വിലയിരുത്തി തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാം. തല്‍ക്കാലത്തേയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വച്ച് സഹകാരികളും ഭരണസമിതികളും കോവിഡ് പ്രതിരോധ, ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും വി. എൻ. വാസവൻ ആവശ്യപ്പെട്ടു.
News Image

കരുവന്നൂർ ബാങ്ക് : 90 കോടി രൂപയുടെ വായ്പകൾ കേരള ബാങ്ക് ഏറ്റെടുക്കും

കരുവന്നൂർ സഹകരണ ബാങ്കിന്റെ 90 കോടി രൂപയുടെ വായ്‌പകൾ കേരള ബാങ്ക്‌ ഏറ്റെടുക്കും. തിരിച്ചടവ്‌ ഉറപ്പുള്ളവയെന്ന്‌ ‌ വിലയിരുത്തിയ വായ്‌പകളാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിലൂടെ കരുവന്നൂർ ബാങ്കിന്‌ നിക്ഷേപ തുക മടക്കി നൽകുന്ന പ്രവർത്തനം ഊർജിതപ്പെടുത്താനാകും. ബാങ്കിന്റെ പ്രവർത്തനത്തുടർച്ച ഉറപ്പാക്കുന്നതിന്‌ സഹായിക്കണമെന്ന സർക്കാർ നിർദേശത്തിൽ അനുകൂല നിലപാടാണ്‌ കേരള ബാങ്കിനുള്ളത്.
പ്രതിസന്ധി ഘട്ടത്തിൽ സംഘത്തെ സഹായിക്കാനുള്ള ബാധ്യത നിറവേറ്റുക എന്നതുകൂടി പരിഗണിച്ചാണ്‌ തീരുമാനം.
കരുവന്നൂർ ബാങ്കിൽ‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച്‌ നിക്ഷേപകരുടെ തുക തിരികെ നൽകാനുള്ള ശ്രമം ത്വരിതപ്പെടുത്തി. നിക്ഷേപകരെ നേരിൽ കാണാൻ തുടങ്ങി. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനും ബാങ്കിനോടുള്ള വിശ്വാസ്യത ഉറപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജിൽ എല്ലാ നിക്ഷേപകരുടെയും പണം തിരികെ നൽകുമെന്ന ഉറപ്പുണ്ട്‌. വിവിധ വായ്‌പാ പദ്ധതികളിൽ 374 കോടി രൂപ പുറത്തുനിൽക്കുന്നതായാണ്‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി വിലയിരുത്തൽ.
ആസ്‌തി–-ബാധ്യതകൾ തിട്ടപ്പെടുത്തൽ, വായ്‌പകളിൽ തിരിച്ചടവ്‌ ഉറപ്പാക്കൽ, നിക്ഷേപകർക്ക്‌ തുക മടക്കി നൽകൽ എന്നിവയിൽ സഹകരണ വകുപ്പും ബാങ്കിനെ സഹായിക്കും. ഇതിനായി സെയിൽ ഓഫീസറുടെ സേവനം നൽകാൻ കഴിഞ്ഞദിവസം ധാരണയായി. ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്തുന്നതിനും ബാധ്യതകൾ തീർക്കുന്നതിനും അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയെ സെയിൽ ഓഫീസർ സഹായിക്കും. നിഷ്‌ക്രിയ വായ്‌പകളിൽ ആർബിട്രേഷൻ നടപടികൾക്കടക്കം നേതൃത്വം നൽകും.
ആർബിട്രേഷൻ വിധിയായിട്ടും നടപടി എടുക്കാത്ത 230 കേസ്‌ ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 29 കേസിൽ വിധി വരാനുണ്ട്‌. 575 കേസിൽ ആർബിട്രേഷൻ നടപടി സ്വീകരിക്കണം. ഇതിനും സെയിൽ ഓഫീസർ നേതൃത്വം നൽകും.
News Image

മേലാറ്റൂർ സഹകരണ ബാങ്കിൽ JLG ഗ്രൂപ്പ് രൂപീകരിച്ചു

മലപ്പുറം : മേലാറ്റൂർ സർവീസ് സഹകരണ ബാങ്കിൽ,ടീം- കോപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വനിതകളുടെ JLG ഗ്രൂപ്പുകൾ രൂപികരിച്ചു .മേലാറ്റൂർ വ്യാപാര ഭവനിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി 
ക്ലാസ് എടുത്തു.രാവിലെയും ഉച്ചക്കുമായി രണ്ടു ബാച്ചായിട്ടായിരുന്നു പരിശീലനം.
സെക്കന്റ് സെഷൻ ഉദ്ഘാടനം ബാങ്ക് ഡയറക്ടർ യു. ടി. മുൻഷർ നിർവഹിച്ചു സെക്രട്ടറി ബി. മുസമ്മിൽ ഖാൻ 
ഡയറക്ടർമാരായ എ. കെ.അബ്ദുൽ ഹമീദ്, കെ. പി. ജുമൈല, എരൂത്ത് റംലത്ത് എന്നിവർ സംസാരിച്ചു.JLG ഗ്രൂപ്പിലൂടെ വനിതകൾക്കുള്ള സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലനവും, സാങ്കേതിക സഹായവും, സാമ്പത്തിക സഹായവും നൽകാനാണ് JLG എന്ന മാതൃകാ പദ്ധതിയിലൂടെ
ബാങ്ക് ഉദ്ദേശിക്കുന്നത്.
News Image

കോവിഡ് പോരാട്ടത്തിൽ ആശ്വാസവുമായി സഹകരണ മേഖല

കോവിഡിന്റെ ഈ മൂന്നാം തരംഗത്തിലും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സഹകരണ ആശുപത്രികൾ. ഐസിയു അടക്കമുള്ള മികച്ച ചികിത്സാ സൗകര്യം ഒരുക്കി കുറഞ്ഞ ചിലവിൽ മികച്ച സേവനമാണ് നൽകുന്നത്. 45 ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ ബെഡ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രികൾ ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്, ടെലിമെഡിസിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി അവശ്യ മരുന്നുകളടക്കം 13 ശതമാനം വരെ വിലക്കുറവിൽ നൽകിവരുന്നു. നെബുലൈസർ, പൾസ് ഓക്സീമീറ്റർ തുടങ്ങിയ ഉപകരണങ്ങളും പൊതുവിപണിയിലേതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാക്കുന്നത്. മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർമ്മിച്ച് വിതരണം ചെയ്തും കോവിഡിനെതിരായ പോരാട്ടത്തിൽ സഹകരണ സംഘങ്ങൾ സജീവമാണ്. ഇതിനു പുറമെ സഹകരണ സംഘങ്ങളുടെ ആബുംലൻസുകൾ സംസ്ഥാനത്തുടനീളം ഉപയോഗിക്കുന്നുണ്ട്. ലഭ്യമായ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലാണ് സഹകരണ മേഖല.
News Image

സഹകരണ ഫുട്ബോൾ ടൂർണമെന്റ് :കരുവൻ തിരുത്തി ബാങ്കിന് വിജയം

കോഴിക്കോട് : കേരള കോ-ഓപ്പ് എംപ്ലോയീസ് യൂണിയൻ ടൗൺ ബാങ്ക് യൂണിറ്റ് സംഘടിപ്പിച്ച "എം.ഭാസ്ക്കരൻ മെമ്മോറിയൽ സഹകരണ ജീവനക്കാരുടെ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനലിൽ വിജയിച്ച കരുവൻ തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ടീമിന് കിട്ടിയ പ്രൈസ് മണി "ബേപ്പൂർ ഡവലപ്പ്മെൻറ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്" ജനകീയ ഫണ്ടിലേക്ക് ബാങ്ക് സെക്രട്ടറി ഖാലിദ് ഷമീമിൽ നിന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡണ്ട് കെ.എം.ബഷീർ, എം.ഗിരീഷ്, ടി.രാധാ ഗോപി ,കെ.ഗംഗാധരൻ, സി.ഷിജു, എൻ.രാജീവൻ എന്നിവർ പങ്കെടുത്തു.
News Image

ഒറ്റത്തവണ കുടിശ്ശിക പദ്ധതി മാർച്ച്‌ 31 വരെ നീട്ടി

സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ഒറ്റത്തവണ കുടിശിക തീര്‍പ്പാക്കുന്നതിനുള്ള പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ ഡിസംബര്‍ 31 ന് കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം പലര്‍ക്കും കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഘങ്ങളെയും ബാങ്കുകളെയും കുടിശിക രഹിതമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു 2021 ഓഗസ്റ്റില്‍ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് കാരണം ഉദ്ദേശിച്ചത്ര വേഗതയില്‍ ലക്ഷ്യം കാണാനായില്ല. ഈ സാഹചര്യത്തിലാണ് നേരത്തെ പദ്ധതിയുടെ കാലാവധി രണ്ടു തവണയായി നീട്ടി നല്‍കിയത്. ഡിസംബര്‍ 31 നായിരുന്നു അവസാനിപ്പിക്കാനിരുന്നത്. ഇതാണ് കൂടുതല്‍ പേര്‍ക്കു ഗുണകരമാകുമെന്ന് കണ്ട് കാലാവധി നീട്ടി നല്‍കിയത്. ഈ അവസരം സഹകരണ സംഘങ്ങളും സഹകാരികളും വായ്പ എടുത്ത് പല കാരണങ്ങള്‍ കൊണ്ട് കുടിശിക ആയവരും പരമാവധി ഉപയോഗിക്കണം. വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പാ കുടിശികയ്ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ കുടിശികയില്‍ കുറവുണ്ടാകുകയും ചെയ്യും.
News Image

ചേന്ദമംഗലം കൈത്തറി ആഗോള വിപണിയിലെത്തിക്കാൻ ഇ- കൊമേഴ്സ് വെബ്സൈറ്റ്

നബാർഡിന്റെ സഹകരണത്തോടെ ചേന്ദമംഗലം വീവേഴ്‌സ് സൊസൈറ്റിസ് എംപവർമെൻറ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇ കൊമേഴ്‌സ് വെബ്സൈറ്റ് ന്റെ സോഫ്റ്റ് ലോഞ്ച് പ്രോഗ്രാം നബാർഡ് CGM  പി.ബാലചന്ദ്രൻ നിർവഹിച്ചു.കൺസോർഷ്യം ചെയർമാൻ  അജിത് കുമാർ പി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺസോർഷ്യം സെക്രട്ടറി  അജിത് ഗോതുരുത്ത് സ്വാഗതം ആശംസിച്ചു.കേരള ബാങ്ക് DGM Dr . N  അനിൽകുമാർ ഇ-കൊമേഴ്‌സ് സൈറ്റ് വഴി ആദ്യവിൽപ്പന നിർവഹിച്ചു. അഗ്രോനേച്ചർ CEO ശ്രീ രഞ്ജിത്ത് രാജേന്ദ്രൻ പദ്ധതി വിശദീകരിക്കുകയും നബാർഡ് AGM  അജീഷ് ബാലു ആശംസകൾ അറിയിക്കുകയും ചെയ്തു.
News Image

ചെറുതാഴം സഹകരണ ബാങ്ക് : ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നു

ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം
സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺലൈൻ വഴി നിർവഹിച്ചു.
നിക്ഷേപത്തിനും വായ്പയ്ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍, സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും സഹായകമാകുന്ന നിരവധി പദ്ധതികള്‍ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.ഇപ്പോള്‍ ചെറുതാഴം ബാങ്കും ആ പാതയിലേയ്ക്ക് കടന്നിരിക്കുന്നത് സന്തോഷത്തോടെ മാത്രമെ കാണാന്‍ കഴിയൂ എന്ന് വി. എൻ. വാസവൻ പറഞ്ഞു.
പ്രമേഹം ഒരു ജീവിത ശൈലീ രോഗമാണ്. ഇത് പിന്നീട് വൃക്കരോഗങ്ങളിലേയ്ക്കും കടക്കുന്നു. സാധാരണക്കാരായ രോഗികളാണ് ഏറ്റവും അധികം വിഷമിക്കുന്നത്. ഇവര്‍ക്ക് ഡയാലിസിസ് ഒഴിവാക്കാനാകില്ല. സൗജന്യമായി ഡയാലിസിസിനായി കാത്തിരിക്കേണ്ടി വരും. ഗുരുതരമാകുന്ന സ്ഥിതിയുണ്ടായാല്‍ ഈ കാത്തിരിപ്പ് നടക്കില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ മികച്ച രീതിയിലുള്ള ഡയാലിസിസ് നടത്താന്‍ കഴിഞ്ഞാല്‍ വലിയ ആശ്വാസമാകും.
ഈ സാഹചര്യത്തിലാണ് ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ഡയാലിസിസ് സെന്റർ ആരംഭിച്ചിരിക്കുന്നത്.
News Image

സർക്കാർ ജീവനക്കാരിൽ നിന്നും ആശയങ്ങൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ  വകുപ്പുകളുടെ പ്രവർത്തനംശക്തിപ്പെടുത്താനും കൂടുതൽ എളുപ്പമാക്കാനും ജീവനക്കാരിൽ നിന്നും മെച്ചപ്പെട്ട ആശയങ്ങൾ തേടി സംസ്ഥാന സർക്കാർ.
 
വികസനപദ്ധതികൾ നടപ്പാക്കൽ, ക്ഷേമ പ്രവർത്തനം, വിവിധ സേവനങ്ങൾ ലഭ്യമാക്കൽ എന്നീ മൂന്ന് മേഖലകളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നമോ പരിഹാരമോ ആശയമോ ആണ് സമർപ്പിക്കേണ്ടത്. 

ഓരോ മേഖലയിലെയും മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശയങ്ങൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്.

https://kdisc.kerala.gov.in/index.php/tic2021
News Image

സർക്കാർ ജീവനക്കാരിൽ നിന്നും ആശയങ്ങൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ  വകുപ്പുകളുടെ പ്രവർത്തനംശക്തിപ്പെടുത്താനും കൂടുതൽ എളുപ്പമാക്കാനും ജീവനക്കാരിൽ നിന്നും മെച്ചപ്പെട്ട ആശയങ്ങൾ തേടി സംസ്ഥാന സർക്കാർ.
 
വികസനപദ്ധതികൾ നടപ്പാക്കൽ, ക്ഷേമ പ്രവർത്തനം, വിവിധ സേവനങ്ങൾ ലഭ്യമാക്കൽ എന്നീ മൂന്ന് മേഖലകളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നമോ പരിഹാരമോ ആശയമോ ആണ് സമർപ്പിക്കേണ്ടത്. 

ഓരോ മേഖലയിലെയും മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശയങ്ങൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്.

https://kdisc.kerala.gov.in/index.php/tic2021
News Image

റിസർവ് ബാങ്കിനെതിരെ നിയമ നടപടി : സർക്കാർ പിന്നോട്ട്

സർവീസ് സഹകരണ ബാങ്കിന്റെ പേരിനൊപ്പമുള്ള " ബാങ്ക് " എന്ന വാക്ക് ഒഴിവാക്കണമെന്നുള്ള റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുള്ള നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട്.കേരള ബാങ്കിന്റെ അന്തിമ അനുമതി,എൻ. ആർ. ഐ നിക്ഷേപ ലൈസൻസ് അടക്കമുള്ള പല കാര്യങ്ങളും റിസർവ് ബാങ്കിന്റെ പരിഗണനയിലുള്ള സാഹചര്യത്തിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് സർക്കാർ.റിസർവ് ബാങ്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി സഭ ചേർന്ന് തീരുമാനി ച്ചത്.ഉടൻ തന്നെ ഹർജി ഫയൽ ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് നീക്കത്തിനെതിരെ വലിയ തോതിൽ പ്രതിരോധം സംഘടിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.എന്നാൽ രണ്ടു മാസം പിന്നിടുമ്പോൾ വിവിധ ജില്ലകളിൽ സഹകരണ സംരക്ഷണ സമിതികൾ ചേർന്ന് സമരം പ്രഖ്യാപിച്ചത് മാത്രമാണ് നടന്നത്.
News Image

ടീം കോ -ഓപ്പറേറ്റീവിന്റെ ബാങ്ക് വിസിറ്റ്

ടീം കോ-ഓപ്പറേറ്റേവിന്റെ പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ വടക്കുഞ്ചേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, കാസർഗോഡ് ജില്ലയിലെ പടന്ന  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്എന്നീ ബാങ്കുകളിലാണ്  പ്രൊജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സന്ദർശനം നടത്തിയത്. വടക്കുഞ്ചേരിബാങ്ക് പ്രസിഡൻറ് റെജി മാത്യു ,സെക്രട്ടറി സുഭാഷ്,ചങ്ങരോത്ത് ബാങ്ക് പ്രസിഡൻറ് കുഞ്ഞനന്തൻ മാഷ് ,സെക്രട്ടറി ശോഭ ,പടന്ന ബാങ്ക് സെക്രട്ടറി രഘു എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .
  
News Image

ടീം കോ - ഓപ്പറേറ്റീവ് - സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു. നീലേശ്വരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കാസർഗോഡ് )കോട്ടായി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട്‌ ) മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) കഞ്ഞി ക്കുഴി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ ) എന്നീ ബാങ്കുകളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശിച്ചത്. പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി, കോ - ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ, ആതിര വി ബാലകൃഷ്ണൻ, ശ്യാം എന്നിവർക്കൊപ്പം
നീലേശ്വരം ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ ,അസിസ്റ്റൻറ് സെക്രട്ടറി രാജേഷ് ,കോട്ടായി ബാങ്ക് സെക്രട്ടറി വിജയൻ, മഞ്ഞപ്ര ബാങ്ക് പ്രസിഡൻറ് പൗലോസ് സെക്രട്ടറി ഷൈനി,മുൻ സെക്രട്ടറി ഷാജി ,കഞ്ഞിക്കുഴി ബാങ്ക് സെക്രട്ടറി ഗീത ,ബോർഡ് മെമ്പർ കൈലാസ് ,ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
    
News Image

നബാർഡ് പ്രതിനിധി മാവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു

നബാർഡ് പ്രതിനിധി മുഹമ്മദ് റിയാസ് മാവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു.
ബാങ്കിന്റെ കോക്കനട്ട് ഓയിൽ യുണിറ്റ്,സൂപ്പർ മാർക്കറ്റ് ,നീതി മെഡിക്കൽ സ്റ്റോർ എന്നീ സ്ഥാപനങ്ങളാണ് സന്ദർശിച്ചത്.
News Image

നബാർഡ് പ്രതിനിധി മാവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വിസിറ്റ് ചെയ്തു

നബാർഡ് പ്രതിനിധി  മുഹമ്മദ് റിയാസ് മാവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വിസിറ്റ് ചെയ്തു. ബാങ്കിന്റെ കോക്കനട്ട് ഓയിൽ യുണിറ്റ്,സൂപ്പർ മാർക്കറ്റ് ,നീതി മെഡിക്കൽ സ്റ്റോർ എന്നീ സ്ഥാപനങ്ങളാണ് സന്ദർശിച്ചത്
News Image

സഹകരണ ജീവനക്കാർക്ക് ആധുനീക സാങ്കേതിക വിദ്യയിൽ പരിശീലനം

സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് സാങ്കേതിക വിദ്യയുടെ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സംശയങ്ങളുണ്ടാകാതിരിക്കാനും തെറ്റുകള്‍ പിണയാതിരിക്കാനും പരിശീലനം നൽകുമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.പരിശീലനം നേടിക്കഴിഞ്ഞാൽ 
കുറ്റമറ്റ രീതിയില്‍ ഇടപാടുകള്‍ക്ക് വേഗത കൈവരും. ഭരണ സമിതി അംഗങ്ങള്‍ക്കും പരിശീലനം നൽകുന്നതിലൂടെ സഹകരണ മേഖലയുടെ ഇടപെടലുകള്‍ക്ക് വേഗത കൈവരുന്നതിനോടൊപ്പം സുതാര്യമാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 വായ്പയ്ക്കായി എത്തുന്നവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന ശൈലികൾ ഒഴിവാക്കും. "നിക്ഷേപകരെയും വായ്പക്കാരെയും ഒരു പോലെ തന്നെ പരിഗണിക്കും" എന്നത് ഉറപ്പു വരുത്തും.
 ജനങ്ങള്‍ക്കിടയില്‍ സഹകരണ സംഘങ്ങളുടെ പ്രസക്തി വിശദമാക്കുകയും കുടുതല്‍ പേരെ സഹകരണ രംത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് സഹകരണ മേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത് എന്നും വി. എൻ. വാസവൻ കൂട്ടിച്ചേർത്തു.
News Image

പലിശയില്ലാ കാർഷിക വായ്പകൾ അവസാനിപ്പിക്കാൻ പ്രാഥമീക സഹകരണ സംഘങ്ങൾ

പലിശയില്ലാതെ നൽകിയിരുന്ന കാർഷിക വായ്‌പകൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് പ്രാഥമീക സഹകരണ സംഘങ്ങൾ. വായ്പകൾക്ക് പലിശ സബ്‌സിഡി നൽകിയ വകയിൽ സംസ്ഥാന സർക്കാർ നൽകാനുള്ള കോടികൾ ബാധ്യതയായ സാഹചര്യത്തിലാണ് തീരുമാനം.ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന കാർഷിക വായ്പകൾ തിരിച്ചടക്കുമ്പോൾ 6 ശതമാനം പലിശയും ചേർത്ത് അടക്കേണ്ടിവരും .സംസ്ഥാന സർക്കാരും നബാർഡും സബ്‌സിഡി തുക അനുവദിക്കുന്ന മുറക്ക് ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് കൈമാറാനാണ് പുതിയ തീരുമാനം.
News Image

പോത്ത് കൃഷിയുമായി പനത്തടി സഹകരണ ബാങ്ക്

പച്ചില വളത്തിനായി പോത്ത് ഫാം ആരംഭിച്ച് പനത്തടി സർവീസ് സഹകരണ ബാങ്ക്.കാസർഗോഡ് ജില്ലയിലെ സഹകരണ മേഖലയിൽ നിന്നും ആദ്യമായാണ് പോത്ത് ഫാം ആരംഭിക്കുന്നത്.
വയനാട്ടിൽ നിന്നും 14 പോത്ത് കുട്ടികളെയും ഒരു എരുമക്കുട്ടിയെയുമാണ്
ഫാമിൽ എത്തിച്ചി ട്ടുള്ളത്.ചൂടംകല്ല് ഹെഡ് ഓഫീസിന് സമീപത്തായി ബാങ്കിന്റെ സ്ഥലത്താണ് ഫാം.
 ബാങ്കിന്റെ 15 ഏക്കറോളം വരുന്ന സ്ഥലത്തുള്ള തെങ്ങ്, വാഴ, പച്ചക്കറി ഉൾപ്പടെയുള്ള കൃഷികൾക്കും വളം ഉപയോഗിക്കും.
 പോത്ത് പരിപാലനത്തിനായി പ്രത്യേകം തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.
പോത്ത് കൃഷി നേരിൽ കാണാനും കൃഷി രീതി പഠിക്കുവാനും നിരവധി പേർ ഫാമിൽ  എത്തുന്നുമുണ്ട്.
News Image

സഹകരണ സംഘം അംഗങ്ങൾക്ക് സമാശ്വാസ നിധിയിൽ നിന്നും ധന സഹായം

ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്ക് അംഗത്വ സമാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാൻ തീരുമാനമായി.
അര്‍ബുദം, വൃക്കരോഗം, കരള്‍ രോഗം, പരാലിസിസ്, അപകടത്തില്‍ ശയ്യാവലംബരായവര്‍, എച്ച്‌ഐവി, ഗുരുതരകമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ബൈപ്പാസ്, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, മാതാപിതാക്കള്‍ മരിച്ചു പോയ സാഹചര്യത്തില്‍ അവര്‍ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ ധനസഹായം ലഭ്യമാവുക.സഹകരണ സംഘങ്ങള്‍ കേരള സഹകരണ അംഗത്വ സമാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തില്‍ നിന്നാണ് തുക നല്‍കുന്നത്.
 ഫെബ്രുവരി 16ന് സമാശ്വാസ നിധിയില്‍ നിന്നും 11,194 പേര്‍ക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു. അന്നു വരെയുള്ള എല്ലാ അപേക്ഷകളും പരിഗണിച്ചായിരുന്നു തുക അനുവദിച്ചത്
News Image

ആഴ്ച്ചയിൽ ഒരു ദിവസം ഖാദി- പദ്ധതിയുമായി കതിരൂർ സഹകരണ ബാങ്ക്

കണ്ണൂർ ജില്ലയിലെ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ "ആഴ്ചയിൽ ഒരു ദിവസം ഖാദി പദ്ധതി" യുടെ ഭാഗമായി ഖാദി യൂണിഫോം ധരിക്കാൻ വേണ്ടി തീരുമാനിച്ചു .ബാങ്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ, സെക്രട്ടറി കെ. അശോകൻ എന്നിവർക്ക് ഖാദി വസ്ത്രം നൽകി പദ്ധതിയുടെ  ഉദ്ഘാടനം ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.,പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി.മാധവൻ നമ്പൂതിരി, കണ്ണൂർ ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഐ.കെ അജിത്ത് കുമാർ, കെ. വി.ഫാറൂഖ് എന്നിവർ പങ്കെടുത്തു.
News Image

ടീം കോ -ഓപ്പറേറ്റീവിന് കാക്കൂർ സഹകരണ ബാങ്കിന്റെ അംഗീകാരം

കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രത്യേക അംഗീകാരം പ്രഡിഡന്റ് അനിൽ ചെറിയാനിൽ നിന്നും ടീം കോ - ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി ഏറ്റു വാങ്ങി.
കാക്കൂർ സഹകരണ ബാങ്കിന്റെ നബാർഡ് SRF സ്കീം പ്രകാരമുള്ള " കാർഷിക മൂല്ല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രൊസസിങ് യുണിറ്റിന് " വേണ്ട DPR തയ്യാറാക്കിയത് ടീം കോ -ഓപ്പറേറ്റീവ് ആയിരുന്നു. പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കേരള ബാങ്കിന് സമർപ്പിച്ചപ്പോൾ വളരെ നല്ല അഭിപ്രായം ലഭിക്കുകയുണ്ടായി. ഇതിനു ശേഷം കേരളാ ബാങ്കിന്റെ തന്നെ നിർദേശ പ്രകാരം " റോസ്സ്റ്റഡ് വെളിച്ചണ്ണ" നിർമ്മാണ യുണിറ്റിന്റെ പ്രോജക്റ്റും ടീം കോ -ഓപ്പറേറ്റീവ് ഭംഗിയായി ചെയ്ത് കൊടുക്കുകയുണ്ടായി.
അതിന്റെ ഭാഗമായാണ് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സെക്രട്ടറി ശ്രീദേവി അന്തർജനം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ടീം കോ -ഓപ്പറേറ്റിവിന് അംഗീകാരം നൽകിയത്.
News Image

സഹകരണ മേഖലയിൽ ഖാദി വസ്ത്രം : സംസ്ഥാന തല ഉദ്ഘാടനം

സഹകരണ മേഖലയിൽ ആഴ്ച്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൽഖാദി ബോർഡു വൈസ് ചെയർമാൻ പി.ജയരാജൻ നിർവ്വഹിക്കും.
ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബാങ്ക് ഹെഡാഫീസിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.
ആഴ്ച്ചയിൽ ഒരു ദിവസം ബാങ്കിലെയും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഖാദി വസ്ത്രം ഉപയോഗിക്കുന്നതിനുളള പദ്ധതിയാണ് ബാങ്ക് തയ്യാറാക്കിയിട്ടുള്ളത്.
News Image

വിതുര :സഹകരണ സേവന കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം : വിതുര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാർക്കറ്റ് ജംക്ഷനിലെ ബാങ്ക് ശാഖയോട് ചേർന്ന് സഹകരണ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
 ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പിള്ളി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സന്തോഷ്‌ കുമാർ അധ്യ ക്ഷത വഹിച്ചു.വില്ലേജ് ഓഫീസ്, സപ്ലെ ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ്, സർക്കാർ, സർക്കാരിതര ഓൺലൈൻ സേവനങ്ങൾക്ക് പുറമെ, കെ. എസ്. ഇ. ബി ബില്ല്, വാട്ടർ ചാർജ്, ഇൻഷുറൻസ്, മൊബൈൽ റീചാർജിങ്, ഡി ടി ഏച് റീ ചാർജിങ്, മണി ട്രാൻസ്ഫർ തുടങ്ങി എല്ലാ വിധ സേവനങ്ങളും സഹകരണ സേവന കേന്ദ്രത്തിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.
News Image

കേരള ബാങ്ക് | സംഘടനകളുടെ ലയന സമ്മേളനം നടന്നു

കേരളാ ബാങ്കിലെ ബെഫി സംഘടനകളായ ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ - കേരള, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ ലയന സമ്മേളനം ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു
News Image

അനെർട്ട് സബ്‌സിഡിയോടെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കാം

അനെർട്ട്‌ സബ്‌സിഡിയോടുകൂടി നടപ്പിലാക്കുന്ന 'സൗരതേജസ്സ്' സൗരോർജ വൈദ്യുത പദ്ധതിയുടെ ക്യാമ്പയിൻ പാർട്ണർ ആയി ടീം കോ ഓപ്പറേറ്റീവിന്റെ മാതൃ സ്ഥാപനമായ അഗ്രിക്കൾചർ & റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയെ തിരഞ്ഞെടുത്തു. വീടുകളിൽ സബ്‌സിഡി നിരക്കിൽ സോളാർ പാനലുകൾ സ്ഥാപിച്ച് അധികം വരുന്ന വൈദ്യുതി കെ. എസ്. ഇ. ബി ക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ വീടുകളിൽ 40 ശതമാനം വരെ സബ്‌സിഡിയോടെ പാനലുകൾ സ്ഥാപിക്കാം.
അതാത് പ്രദേശങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 9544638426
News Image

ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന് പുതിയ നേതൃത്വം

ഓമശ്ശേരി: ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി കെ.പി. അഹമ്മദ് കുട്ടി മാസ്റ്ററും വെെസ് പ്രസിഡന്റായി മന്‍സൂര്‍ ഓമശ്ശേരിയും ചുമതലയേറ്റു.
  ഓമശ്ശേരി സര്‍വീസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി സി സി ജനറല്‍ സെക്രട്ടറി പി പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ പുളിക്കല്‍ മുഖ്യാതിഥി ആയിരുന്നു. സഹകരണ സംഘം യൂണിറ്റ് ഇന്‍സ്പെകടര്‍ മിനി ചെറിയാന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
    ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി രാധാമണി,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുഹറ,യു.കെ അബു, സിപി ഉണ്ണി മോയി, വിജെ ചാക്കോ, റസാഖ് മാസ്റ്റർ, പി വി സാദിഖ്, അഗസ്റ്റിൻ ജോസഫ്, പി കെ ഗംഗാധരന്‍, കോമളവല്ലി ധനലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
        കെ കെ അബ്ദുള്ളക്കുട്ടി സ്വാഗതവും കെ പി നൗഷാദ് നന്ദിയും പറഞ്ഞു.
News Image

ആയുർജാക്ക് ഫാമിലെ പ്ലാവിൻ തൈകൾ കാണാൻ കൃഷി മന്ത്രി എത്തി

തൃശൂർ: ജൈവ കർഷകനും ക്ഷോണമിത്ര അവാർഡ് ജേതാവുമായ വർഗീസ് തരകന്റെ കുറുമാൽ കുന്നിലെ ആയുർജാക്ക് ഫാമിലെ വൈവിധ്യമേറിയ പ്ലാവിൻ തൈകൾ കാണാൻ കൃഷി മന്ത്രി പി.പ്രസാദ് എത്തി.ഉയരം കുറഞ ഒന്നര വർഷത്തിനുള്ളിൽ കായ്ക്കുന്നതുൾപ്പടെ 56 ഇനം പ്ലാവിൻ തൈകൾ തരകന്റെ ഫാമിലുണ്ട് .ഇത്തരമൊരു പ്ലാവിൻ തോട്ടം പരിപാലിക്കുന്നത് അഭിനന്ദനാർഹമാണ്.സംസ്ഥാന കൃഷി വകുപ്പിന് വേണ്ടി വർഗീസ് തരകനെ  അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി .പി ദിവ്യ,വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.എം.ഷോബി പഞ്ചായത്ത് മെമ്പർമാർ ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
News Image

SRF പദ്ധതി സഹകരണ ബാങ്കുകളെ മൾട്ടി സർവീസ് സെന്ററുകളാക്കി മാറ്റും : മധു ചെമ്പേരി

നബാർഡിന്റെ SRF പദ്ധതി സഹകരണ ബാങ്കുകളെ നാടിന്റെ മൾട്ടി സർവീസ് സെന്ററുകളാക്കി മാറ്റുമെന്ന് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.ടീം കോ -ഓപ്പറേറ്റീവും ,പറവൂർ -വടക്കേക്കര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ " എസ്.ആർ .എഫ് പദ്ധതികളുടെ വിശദീകരണം" എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ വിപ്ലവം സൃഷ്ടിക്കുന്നതോടൊപ്പം നാടിൻറെ വികസനത്തിനും നബാർഡിന്റെ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെമെന്നും പറഞ്ഞ അദ്ദേഹം
SRF പദ്ധതികളെ ക്കുറിച്ചും അതിൽ വരുന്ന പ്രൊജെക്ടുകളെക്കുറിച്ചും സഹകാരികൾക്കു വേണ്ടി വിശദീകരിച്ചു . പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡൻറ് എ.ബി .മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ,തൃശൂർ ജില്ലകളിലെ നിരവധി സഹകാരികൾ പങ്കെടുത്തു.



News Image

കാലാനുസൃതമായി സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിലേക്ക് മാറണം ഡോ.എം.രാമനുണ്ണി

ഓരോ പ്രദേശത്തെയും സാധ്യതകളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട് മാറുന്ന കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിലേക്ക് മാറണമെന്ന് സഹകരണ വിദഗ്ദനായ ഡോ.എം.രാമനുണ്ണി പറഞ്ഞു. ടീം കോ-ഓപ്പറേറ്റീവും പറവൂർ-വടക്കേക്കര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച " സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം" സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.ജനങ്ങൾക്ക് ആവശ്യമുള്ളത് എന്താണോ എന്ന് മനസ്സിലാക്കി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കേന്ദ്രങ്ങളായി ഓരോ സഹകരണ സംഘങ്ങളും മാറണമെന്നും അദ്ദേഹം പറഞ്ഞു .പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡണ്ട് എ.ബി.മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  'നബാർഡ് എസ്.ആർ.എഫ് പദ്ധതികളുടെ വിശദീകരണം" എന്ന വിഷയത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പ്രഭാഷണം നടത്തി.വടക്കൻ പറവൂർ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, പറവൂർ -വടക്കേക്കര സഹകരണ ബാങ്ക് സെക്രട്ടറി കെ .എസ് .ജെയ്സി , ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ എന്നിവർ സംസാരിച്ചു.

News Image

മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയം: സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാമ്പാടി ഒമ്പതാംമൈലില്‍ വെച്ച് മന്ത്രിയുടെ കാര്‍ ബയോ വെയിസ്റ്റ് കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു മന്ത്രിക്ക് കാര്യമായ പരിക്കില്ല.പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമീക പരിശോധനകൾ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് പോയി 
News Image

വാരപ്പെട്ടി സഹകരണ ബാങ്കിന്റെ കയറ്റുമതി പദ്ധതി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്തു

കേരളത്തിലെ കാർഷിക വിഭവങ്ങൾ ഒരു സഹകരണ സംഘത്തിന്റെ ഇടപെടലിലൂടെ വിദേശികളുടെ തീൻമേശയിലേക്ക് എത്തുന്നത് ചെറിയ കാര്യമല്ല. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിൽ കാർഷിക കേരളം ഈ പുതുവർഷത്തിൽ മുന്നോട്ടു കുതിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഏടാണ് വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചിരിക്കുന്ന കയറ്റുമതി.
വാരപ്പെട്ടികാരുടെ ഏത്തപ്പഴവും വെളിച്ചെണ്ണയും ചിപ്‌സും കടൽ കടക്കുകയാണ്. അമേരിക്ക ഓസ്‌ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
വിപുലമായ ഈ പദ്ധതിയുടെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.  വൈവിധ്യവത്ക്കരണം കൊണ്ട് സംസ്ഥാനത്ത് തന്നെ മാതൃകയായിരിക്കുകയാണ് വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ലഭിക്കുന്നില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട് അതിനെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കേരളത്തിന് പുറത്തേക്ക് പുതിയ സാധ്യത കണ്ടെത്തിയ വാരപ്പെട്ടി ബാങ്കിന്റെ ശൈലി മറ്റു ബാങ്കുൾക്കും പിന്തുടരാവുന്നതാണെന്നും വി.എൻ.വാസവൻ പറഞ്ഞു.


News Image

കേരള പോലീസ് സഹകരണ സംഘം വീട് നിർമ്മിച്ച് നൽകി

തിരുവനന്തപുരം :കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച  വീടിന്റെ താക്കോൽദാനം സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ
" ആനയറ ചാത്തമ്പറ കൊച്ചുകരികുളങ്ങര വീട്ടിൽ ലീലയ്ക്ക്' നൽകി നിർവഹിച്ചു. 12 ലക്ഷത്തോളം രൂപയാണ് ഈ ഇരുനില വീടിന്റെ നിർമ്മാണത്തിനായി പോലീസ് ഹൗസിംഗ് സഹകരണ സംഘം ചിലവഴിച്ചത്. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ലീലയുടെ വീട് കഴിഞ്ഞ പ്രളയത്തിൽ ഇടിഞ്ഞു പോയിരുന്നു. രണ്ട് സെന്റ് വസ്തുവിലാണ്  3 ബെഡ് റൂമും ഹാളും കിച്ചനും 2 ടോയ്‌ലറ്റും ഉൾപ്പെടെ രണ്ട് നിലകളിലായി 700 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമിച്ചിരിക്കുന്നത്.
News Image

കേരള ബാങ്കിന്റെ ശില്പശാല

കേരള ബാങ്ക് ഭരണസമിതി അംഗങ്ങളും  ഉദ്യോഗസ്ഥരും പങ്കെടുത്ത  ശില്പശാലയിൽ  സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായെത്തി.
കേരളബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെയാണ്  Be The Number One എന്ന പേരിലുള്ള ക്യാമ്പയിൻ സംസ്ഥാന തലത്തിൽ ആരംഭിച്ചത്. സംസ്ഥാന തലത്തിൽ ഒന്നാമതെത്തുന്ന റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ, ശാഖ എന്നിവയ്ക്ക്  സഹകരണ വകുപ്പുമന്ത്രിയുടെ മിനിസ്റ്റേഴ്സ് ട്രോഫി നൽകും.
ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കുന്നതിന് കൃത്യ മായ തയ്യാറെടുപ്പും ആസൂത്രണവും ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ്  ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശില്പശാല സംഘടിപ്പിച്ചത്. ബിസിനസ് സ്ട്രാറ്റർജി ആസൂത്രണം, ജീവനക്കാർക്ക് പരമാവധി പ്രോത്സാഹനം എന്നിവയാണ് ശില്പശാലയിൽ ഉദ്ദേശിക്കുന്നത്.
News Image

"സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം" സെമിനാർ ജനുവരി 5 ന് , ഏവർക്കും സ്വാഗതം

"സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം" സെമിനാർ ജനുവരി 5 ന് , ഏവർക്കും സ്വാഗതം 
News Image

കയ്യൂർ കയാക്കിങ് പാർക്കിന്റെ ഉദ്ഘാടനം ജനുവരി 1 ന്

കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായി കൂക്കോട്ട് ആരംഭിക്കുന്ന കയ്യൂർ കയാക്കിങ് പാർക്കിന്റെ ഉദ്ഘാടനം ജനുവരി 1  ന് 3.30 ന് എം.രാജഗോപാൽ എം .എൽ .എ ഉദ്‌ഘാടനം ചെയ്യും.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.വത്സലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നീലേശ്വരം മുൻസിപ്പാലിറ്റി ചെയര്പേഴ്‌സൺ ടി.വി ശാന്ത മുഖ്യാതിഥിയായിരിക്കും
News Image

വാരപ്പെട്ടി സഹകരണ ബാങ്ക്: മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതി ഉദ്ഘാടനം

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഉദ്ഘാടനം ജനുവരി ഒന്നാം തിയതി ഉച്ചക്ക് 1.30 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. ഇതോടൊപ്പം പ്ലാന്റിന്റെ ഒന്നാം വാർഷികവും ,പുതിയതായി വാക്വം ഫ്രൈ സംവിധാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ബനാന വാക്വം ഫ്രൈ ,തേങ്ങാ വെള്ളത്തിൽ നിന്നുള്ള വിനാഗിരി എന്നിവയുടെയും ഉദ്‌ഘാടനം നടക്കും.ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം ജോയിൻ്റ് രജിസ്ട്രാർ സജീവ് കർത്ത,നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെൻറ് മാനേജർ അജീഷ് ബാലു ,സർക്കിൾ യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ,കോതമംഗലം അസി.രജിസ്ട്രാർ കെ.വി.സുധീർ ,ബാങ്ക് പ്രസിഡൻറ് എം.ജി രാമകൃഷ്ണൻ,സെക്രട്ടറി ടി .ആർ.സുനിൽ  തുടങ്ങി സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.






News Image

ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക്:കർഷക ശ്രേഷ്ഠ അവാർഡ് സമർപ്പണം നടന്നു

സംസ്ഥാനതലത്തിൽ അംഗീകാരം നേടുന്ന കർഷകർക്ക് ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക് ഏർപ്പെടുത്തിയ കർമ്മശ്രേഷ്ട പുരസ്‌കാരം സമർപ്പിച്ചു.സംസ്ഥാന കൃഷിവകുപ്പിന്റെ ശ്രെമ ശക്തി അവർഡ് നേടിയ കർഷക തൊഴിലാളി കാടങ്കോട്ടെ തവ്വൻകണ്ടം മനോഹരന് ബാങ്ക് പ്രസിഡൻറ് വി.കൃഷ്ണൻ മാസ്റ്റർ പുരസ്‌കാര സമർപ്പണം നൽകി.എസ് .എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ബാങ്ക് മുൻ പ്രസിഡൻറ് പി.സി.രാമന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു.ബാങ്ക് മാനേജിങ് ഡയറക്ടർ പി .കെ വിനയകുമാർ ,റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.









News Image

കുന്നമംഗലം,മുണ്ടൂർ,പയ്യോളി,കടലുണ്ടി ബാങ്കുകളിൽ ടീം കോ-ഓപ്പറേറ്റീവ് സന്ദർശനം നടത്തി

കോഴിക്കോട് ജില്ലയിലെ  കുന്നമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,പയ്യോളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,കടലുണ്ടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, തൃശൂർ ജില്ലയിലെ മുണ്ടൂർ സർവീസ് കോ- ഓപ്പറേറ്റീവ് എന്നീ ബാങ്കുകളിൽ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശനം നടത്തി. പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, കോ-ഓർഡിനേറ്റർമാരായ റോസ്മി ,ശ്യാം എന്നിവർക്കൊപ്പം കുന്നമംഗലം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ,സെക്രട്ടറി ആനന്ദവല്ലി ,ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ .പയ്യോളി ബാങ്ക് സെക്രട്ടറി ജയദേവൻ. കടലുണ്ടി ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ, മുണ്ടൂർ ബാങ്ക് പ്രസിഡൻറ് ശ്രീനിവാസൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

 


News Image

കുട്ടി കർഷക സംഗമം

പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ കാർഷിക സേവന കേന്ദ്രത്തിൽ ഡിസംബർ 29 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് "കുട്ടി കർഷക സംഗമം" നടക്കും.ആലുവ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷ്ണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ ഒത്തു ചേരുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി .പ്രദീഷ് നിർവ്വഹിക്കും.പാറക്കടവ് ബ്ലോക്ക് കൃഷി അസി .ഡയറക്ടർ രാജേന്ദ്ര പ്രസാദ് മുഖ്യാതിഥിയായിരിക്കും.കാർഷിക ക്വിസ് ,ഗ്രോ ബാഗിൽ മണ്ണ് നിറച്ച് ചെടി നടീൽ തുടങ്ങി വിവിധ പരിപാടികളും നടക്കും
News Image

എസ്.എസ്.എൽ.സി, പ്ലസ് ടു ,ഉന്നത വിജയികളെ അനുമോദിച്ചു

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ചെക്യാട് പഞ്ചായത്തിലെ എസ്.എസ്.എൽ.സി. , പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ചെക്യാട് സൗത്ത് എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. എസ്.ഐ.എച്ച്.എസ്. ഉമ്മത്തൂർ പ്രിൻസിപ്പാൾ പി.ടി.അബ്ദുറഹിമാൻ മാസ്റ്റർ, വളയം ഹയർസെക്കൻ്ററി  ഹെഡ്മാസ്റ്റർ എൻ.കെ.പ്രേമചന്ദ്രൻ മാസ്റ്റർ, വി.കെ.ഭാസ്കരൻ, പഴയങ്ങാടി അബ്ദുറഹിമാൻ,  ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ,പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
News Image

സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം- സെമിനാർ ജനുവരി 5 ന്

കേരളത്തിലെ ജനങ്ങളെ  സാമ്പത്തിക സ്വയം പര്യാപ്തരാക്കുന്നതിലും ,നാടിന്റെ ഉന്നമനത്തിനു വേണ്ടി  പ്രവർത്തിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നതാണ്  സഹകരണ സ്ഥാപനങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്.ബാങ്കിങ്ങിനോടൊപ്പം തന്നെ സഹകരണ മേഖലയിൽ വൈവിധ്യവത്കരണം അനിവാര്യമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ പശ്ചാത്തലത്തിൽ സഹകരണമേഖലയിൽ സജീവമായി ഇടപെടുകയും പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന ടീം കോ-ഓപ്പറേറ്റീവ്  പറവൂർ വടക്കേക്കര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ  " സഹകരണ ബാങ്കുകളിലെ  വൈവിധ്യവത്കരണം" എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുകയാണ്.പറവൂർ-വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്  2022 ജനുവരി 5 ന്   ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടി സഹകരണ വിദഗ്ദനായ ഡോ: എം.രാമനുണ്ണി ഉദ്‌ഘാടനം ചെയ്യുന്നതാണ് ( മുൻ തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ ,കൺസ്യുമർ ഫെഡ് മുൻ എംഡി ) കേരള ബാങ്ക് എറണാകുളം ജനറൽ മാനേജർ ശ്രീ.എൻ അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. പറവൂർ- വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ.ബി .മനോജിന്റെ അധ്യക്ഷതയിൽ   " സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം" എന്ന വിഷയത്തെക്കുറിച്ച് ഡോ.എം.രാമനുണ്ണിയുടെ വിശദമായ ക്ലാസ്  ഉണ്ടായിരിക്കുന്നതാണ് .
തുടർന്ന് " നബാർഡിന്റെ SRF പദ്ധതികളുടെ വിശദീകരണം" എന്ന വിഷയത്തിൽ ടീം കോ -ഓപ്പറേറ്റീവ്, പ്രൊജക്റ്റ് ഡയറക്ടർ  മധു ചെമ്പേരി ക്ലാസ് എടുക്കുന്നതാണ്. സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇതൊരു സുവർണ്ണാവസരമാണ് ,കാരണം ഇനിയുള്ള കാലം ബാങ്കിങ്ങിനോടൊപ്പം തന്നെ വൈവിധ്യവത്കരണത്തിന്റെയും കൂടിയാണ്. ബാങ്കുകൾക്ക് വിദഗ്ധരിൽ നിന്ന് കൃത്യമായ ദിശാബോധം ലഭിക്കുകയും വിവിധ പദ്ധതികളെ കുറിച്ചുള്ള അറിവുകളും സാധ്യതകളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും എന്നുള്ളതാണ് ഈ സെമിനാറിന്റെ പ്രത്യേകത

രജിസ്ട്രേഷന് ബന്ധപ്പെടുക
9846391755
9544638426













News Image

സഹകരണ ബാങ്കുകളെക്കുറിച്ചും പരാതി നൽകാം

മറ്റേതു മേഖലകളെപോലെ തന്നെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ കുറിച്ചും നിലവിൽ  പല വിധത്തിലുള്ള  പരാതികൾ ഉണ്ട്.പക്ഷെ എവിടെ പരാതിപ്പെട്ടാൽ പരിഹാരംകിട്ടും എന്ന കാര്യത്തിൽ ഇടപാടുകാർക്ക് വ്യക്തതയില്ലായിരുന്നു.എന്നാൽ ഇനി സഹകരണ ബാങ്കുകളെക്കുറിച്ചും ബാംങ്കിംഗ് ഓംബുഡ്സ്മാനോട് പരാതിപ്പെടാം .അക്കൗണ്ട് ഉടമകൾക്കുള്ള ധന നഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും.ഇതിനു പുറമെ സമയ നഷ്ടം,മാനസിക ക്ലേശം,തുടങ്ങിയവക്ക് ഒരു ലക്ഷം രൂപവരെ വിധിക്കാം.ബന്ധപ്പെട്ട ബാങ്കിൽ പരാതി നൽകി 30 ദിവസത്തിനകം അനുകൂല നടപടിയില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാം സേവനം സൗജന്യമാണ്. cms.rbi.org.in എന്ന വെബ്‌സൈറ്റിലൂടെ പരാതി സമർപ്പിക്കാം.ഏതു ഭാഷയിലും പരാതി നൽകാം.ഇതിനുള്ള മാതൃകയും പരിധിയിൽ വരുന്ന ബാങ്കുകളും വെബ്സൈറ്റിൽ ഉണ്ട്. ഇമെയിൽ: crpc@rbi.org.in ടോൾ ഫ്രീ നമ്പർ: 14448 ( മലയാളം ഉൾപ്പടെ 10 ഭാഷകളിൽ സംസാരിക്കാം)
News Image

രാജ്യത്തെ ബാങ്കുകൾ 10 വർഷത്തിനുള്ളിൽ എഴുതിത്തള്ളിയത് 11.68 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ എഴുതി തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ്.ഇതോടെ 10 വർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതിതള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി രൂപയായി .ബാങ്കുകൾ ഭക്ഷ്യ ഇതര മേഖലയിൽ മൊത്തം നൽകിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖല ബാങ്കുകളാണ്.കിട്ടാക്കടം വരുത്തിയവരുടെ പേര് ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ല.വൻകിടക്കാരാണ് വായ്പ മുടക്കിയവരിൽ ഏറിയ പങ്കും.എഴുതിത്തള്ളുന്നതോടെ വായ്പ തുക തിരിച്ചു പിടിക്കാനുള്ള സാധ്യത അവസാനിപ്പിക്കില്ലെന്നും അക്കൗണ്ട് കൃത്യമാക്കാൻ കിട്ടാക്കടം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും ബാങ്കുകൾ വാദിക്കുന്നു.എന്നാൽ 15 - 20 ശതമാനത്തിൽ കൂടുതൽ തുക ഇത്തരത്തിൽ തിരിച്ചു പിടിക്കാറില്ല.
News Image

വടകര റൂറൽ ബാങ്ക് കാർഷിക പരിശീലന കേന്ദ്രവും അനുബന്ധ പദ്ധതികളും ആരംഭിക്കും

വടകര :  ബാങ്കിംഗ് മേഖലയിൽ ആധുനികവൽക്കരണം നടപ്പിലാക്കി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി കഴിഞ്ഞ കോവിഡ് കാലത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ വടകര റൂറൽ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നു ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരൻ ബാങ്കിന്റെ 57 മത് പൊതുയോഗത്തിൽ പറഞ്ഞു.  ഈ സാമ്പത്തിക വർഷം നൽകുന്ന 400 കോടി രൂപ  വായ്പയിൽ 100 കോടി രൂപ മുൻഗണന വിഭാഗത്തിന് നൽകും. നിലവിൽ 335 കോടി നിക്ഷേപമുള്ള ബാങ്ക് അടുത്ത സാമ്പത്തിക വർഷം 500 കോടിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്.  കേന്ദ്ര സർക്കാർ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് വീരഞ്ചേരിയിൽ ബൃഹത്തായ കാർഷിക പരിശീലന കേന്ദ്രത്തിനും അനുബന്ധ സേവനങ്ങൾക്കുമായി  6 കോടി രൂപയുടെ പദ്ധതി പുതിയ വർഷത്തെ അഭിമാന പദ്ധതിയാണെന്നും പ്രസിഡണ്ട്‌ അറിയിച്ചു.
 ബാങ്ക് മെമ്പർമാർക്കു 20% ലാഭവിഹിതം നൽകാൻ യോഗം  തീരുമാനിച്ചു.  യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. പി. പ്രദീപ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ഭരണ സമിതി അംഗങ്ങളായ കെ. എം. വാസു, സി. കുമാരൻ, സോമൻ മുതുവന, അഡ്വ. ഇ. എം. ബാലകൃഷ്ണൻ, എ. കെ. ശ്രീധരൻ, കെ. ടി. സുരേന്ദ്രൻ, എൻ. കെ. രാജൻ, പി.എം. ലീന, ആലീസ് വിനോദ്, എ. പി. സതി എന്നിവർ പ്രസംഗിച്ചു.
News Image

ടീം കോ -ഓപ്പറേറ്റീവ് : സഹകരണ ബാങ്കുകളിൽ പ്രൊജക്റ്റുകളുമായി ബനധപ്പെട്ട് സന്ദർശനം നടത്തി

 ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വിവിധ സഹകരണ ബാങ്കുകളിൽ  പ്രൊജക്റ്റുകളുമായി ബനധപ്പെട്ട് സന്ദർശനം നടത്തി .കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട് )
പള്ളിപ്പുറം സർവീസ്  സഹകരണ ബാങ്ക് ( ആലപ്പുഴ) ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട് )
 
പെരുമ്പുഴ ഗ്രാമോദ്ധാരണം സർവീസ് സഹകരണ ബാങ്ക്( കൊല്ലം) എന്നീ ബാങ്കുകളിലാണ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.  കൂടരഞ്ഞി ബാങ്ക്സെക്രട്ടറി ജിമ്മി ,ജീവനക്കാർ എന്നിവരും, പള്ളിപ്പുറംബാങ്ക് സെക്രട്ടറി സജി,ബോർഡ് അംഗങ്ങൾ ,ചക്കിട്ടപ്പാറ ബാങ്ക് പ്രസിഡൻറ് രാഘുനാഥൻ മാഷ്,പെരുമ്പുഴ ബാങ്ക് സെക്രട്ടറി മണികണ്ഠൻ പിള്ള ,ജീവനക്കാർ എന്നിവരുമാണ് ചർച്ചകളിൽ പങ്കെടുത്തത്.
News Image

കെ .എസ്.ആർ.ടി.സി സഹകരണ ബാങ്കുകളിൽ നിന്നും 146 കോടി രൂപ കടമെടുക്കുന്നു

സഹകരണ ബാങ്കുകളിൽ നിന്ന് 146 കോടി രൂപ കടമെടുത്ത് കെ .എസ് .ആർ.ടി സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിന് തീരുമാനമായി. ഇതിനു പുറമെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്കാൻ തീരുമാനിച്ചതായും ധനകാര്യ മന്ത്രി കെ .എൻ .ബാലഗോപാൽ അറിയിച്ചു .
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ .എസ് .ആർ.ടി സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിനു മുൻപിൽ അനിശ്ചിതകാല സമരത്തിലായിരുന്നു.നവംബർ മാസത്തെ പെൻഷൻ വിതരണം ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
News Image

ഹോം ഡെലിവറിയുമായി ഇനി സപ്ലൈക്കോ ഉത്പന്നങ്ങൾ

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ.
തൃശൂരിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാര്‍ച്ച് 31ന് മുന്‍പായി കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പാക്കും. 
ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് സമ്മാനിക്കും. ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി  ആട്ട നല്‍കും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും.
കേരളത്തിലെ ഏകദേശം 500ല്‍ അധികം വരുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അവയുടെ 10.കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കിലോമീറ്ററിനുള്ളില്‍ 5 കിലോ തൂക്കം വരുന്ന ഒരു ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാല്‍, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിപ്പിക്കുന്നതാണ്. 
ഓണ്‍ലൈന്‍ വിപണനം സപ്ലൈകോയില്‍ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ പൂര്‍ത്തീകരിക്കുന്നത്.
News Image

കാഞ്ഞങ്ങാട് "സഹകരണ സംരക്ഷണ സമിതി" പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാസർഗോഡ്: കേരളത്തിലെ സഹകരണ മേഖലക്ക് നേരെയുള്ള  കേന്ദ്ര കടന്നുകയറ്റത്തിനെതിരെ സഹകരണ സംരക്ഷണ സമിതി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എം .രാജഗോപാൽ എം .എൽ.എ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തരാക്കുന്നതിനും ,രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നിയമ ഭേദഗതികളാണ് സർക്കാർ നടത്തുന്നതെന്ന് എം .രാജഗോപാൽ എം .എൽ.എ പറഞ്ഞു.
സഹകരണ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ എ .രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കൺവീനർ സാബു എബ്രഹാം ,കെ .രാജ്‌മോഹൻ,കെ.വി ഭാസ്കരൻ കെ .ശശി ,പി സുകുമാരൻ കെ .പി .വത്സലൻ സ്വാഗതവും കെ.വി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.
News Image

നന്ദിയോട് സഹകരണ ബാങ്ക് സന്ദര്ശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ  നേതൃത്വത്തിൽ പ്രൊജക്റ്റിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് സർവീസ് സഹകരണ ബാങ്കിലെത്തി ചർച്ച നടത്തുകയും കോക്കനട്ട് പ്രോസസിംഗ് യുണിറ്റ് സന്ദർശിക്കുകയും ചെയ്തു.പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ-ഓർഡിനേറ്റർ ശ്യാം,ബാങ്ക് പ്രസിഡൻറ് ശശി ,സെക്രട്ടറി ലത ,ജീവനക്കാർ എന്നിവരും പങ്കെടുത്തു.
 


News Image

സഹകരണ സംഘങ്ങളും ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും - ഓപ്പൺ ഡിബേറ്റ്

"സഹകരണ സംഘങ്ങളും ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും" എന്ന വിഷയത്തിൽ തൃശ്ശൂരിൽ ഓപ്പൺ ഡിബേറ്റ് നടക്കുന്നു. ഡിസംബർ 29 ന് ബുധനാഴ്ച രാവിലെ 10.30 മുതൽ  തൃശൂർ ജില്ലാ സഹകരണ ബാങ്ക് കുറുപ്പം റോഡ് ശാഖ ഹാളിൽ വെച്ചാണ്
പരിപാടി നടക്കുക. ഓപ്പൺ ഫോറത്തിൽ പ്രമുഖ സഹകാരികൾ, നിയമജ്ഞർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവരും പങ്കെടുക്കുന്നതാണ്.
News Image

സഹകരണ സംരക്ഷണ സമിതി കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം: സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ   കോട്ടയം കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച സഹകാരി മാർച്ച് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചതിനെ തുടർന്ന്  നടന്ന ധർണ്ണ  തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴി കുളം മുഖ്യപ്രഭാഷണം നടത്തി.
 കേരളത്തിലെ എല്ലാ RBI ഓഫീസുകൾക്കു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമരം നടന്നത്. ജില്ലാ  സഹകരണ സംരക്ഷണ സമിതി ചെയർമാൻ ജോഷി ഫിലിപ്പ്,  സി.കെ.ശശിധരൻ,   ബി.ശശികുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ. ജോസഫ് ഫിലിപ്പ്, അഡ്വ.സതീഷ്ചന്ദ്രൻ നായർ, പി.ഹരിദാസ്, ജോൺസൺ പുളിക്കിയിൽ,  സഹകരണ ജീവനക്കാരുടെ സംഘടനാ നേതാക്കളായ TC വിനോദ്, KK സന്തോഷ്, R. ബിജു, K പ്രശാന്ത്  തുടങ്ങിയവർ സംസാരിച്ചു . ജില്ലാ സഹകരണ സംരക്ഷണ സമിതി കൺവീനർ കെ.ജയകൃഷ്ണൻ സ്വാഗതവും കോട്ടയം താലൂക്ക് സമിതി കൺവീനർ T M രാജൻ കൃതജ്ഞതയും പറഞ്ഞു. മാർച്ചിലും ധർണ്ണയിലും നൂറു കണക്കിന് ബാങ്ക് ഭരണസമിതി അംഗങ്ങളും  സഹകരണ ജീവനക്കാരും പങ്കെടുത്തു.
News Image

കുഴുപ്പിള്ളി SCB യുടെ സഹകരണത്തോടെ മത്സ്യ സംസ്കരണ യുണിറ്റ് തുടങ്ങി

കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ  കുഴുപ്പിള്ളി സി ഡി എസ് കുഴുപ്പിള്ളി പഞ്ചായത്തു ഏഴാം വാർഡിൽ ആരംഭിച്ച ഡ്രൈഫിഷ്   യൂണിറ്റി ന്റെ   ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്  അംഗം അഡ്വ .എം .ബി. ഷൈനി നിർവഹിച്ചു . കുഴുപ്പിള്ളി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് കെ .എസ്. നിബിൻ അധ്യക്ഷത വഹിച്ചു . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ .സാജിത്ത് ,വാർഡ് മെമ്പർ  ജയൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജൈസൺ , വാർഡ് അംഗങ്ങളായ ഷൈബി ഗോപാലകൃഷ്ണൻ , എം .എം പ്രമുഖൻ ,കുഴുപ്പിള്ളി സർവീസ് ബാങ്ക് പ്രസിഡന്റ് എം .സി.സുനിൽകുമാർ ,സെക്രട്ടറി വി. എ. അജയകുമാർ എന്നിവർ സംസാരിച്ചു .
News Image

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ്

സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് നടത്തി പ്രീമിയം അടവാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി  ഉടനെ പ്രാബല്യത്തിലാകുമെന്നുള്ള  (MEDISEP )കാര്യം നമുക്ക് അറിയാം.  ഇത് സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങളും ഇറങ്ങിക്കഴിഞ്ഞു.സർക്കാർ ജീവനക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്ന മേഖലയാണ് സഹകരണ മേഖല.  ഈ സ്ക്കീം ഇവിടെയും നടപ്പിലാക്കുകയാണെങ്കിൽ സർക്കാറിനോ, സ്ഥാപനത്തിനോ, യാതൊരു നഷ്ടവും വരുന്നില്ല.   അതാത് ജീവനക്കാരുടെ സ്വന്തം വിഹിതം മാത്രമാണ് ഈ പദ്ധതിയിലെ പ്രീമിയം. സഹകരണ മേഖലയിലെ ജീവനക്കാർക്ക് കൂടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയാണ് അവരുടെ കുടുംബത്തിനും വലിയൊരാശ്വാസമാകുമെന്ന് അറിയിക്കട്ടെ.
 സാമൂഹ്യക്ഷേമ പ്രർത്തനങ്ങൾ ആത്മാർത്ഥമായി ചെയ്യുകയും സേവനം മുഖ്യ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കാൻ വൈകരുതെന്ന് അപേക്ഷിക്കുകയാണ്.
    ദിനേഷ് കാരന്തൂർ
News Image

അവിണിശ്ശേരി സഹകരണ ബാങ്കിൽ വിദ്യാഭ്യാസ അവാർഡ് വിതരണം

തൃശൂർ: അവിണിശ്ശേരി സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് കെ .ശങ്കർജിയുടെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാമൂഹിക ജീവിതത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്നതിനുള്ള ശേഷിയാണ് വിദ്യാഭ്യാസം കൊണ്ട് നേടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സി.സി.മുകുന്ദൻ എം.എൽ .എ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ .രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം വി.ജി.വനജകുമാരി ,വി .ഐ .ജോൺസൺ ,കെ .ജോസഫ് ആൻറണി,ടി .എസ് ശൈലജ,എം .കെ .പ്രസാദ് ,കെ .കെ .മോഹനൻ ,കെ.രാജഗോപാലൻ,കെ .പി അഖിത ,ബാങ്ക് പ്രസിഡൻറ് കെ.ശശിധരൻ .വൈസ് .പ്രസിഡൻറ് അഡ്വ .എം .എ .രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.3 ലക്ഷം രൂപ 115 വിദ്യാർത്ഥികൾക്ക് അവാർഡ് തുകയായി നൽകി.
News Image

കോവിഡ് പ്രതിസന്ധി മറികടക്കാൻ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി

കോവിഡ് ,കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉത്പാദന സേവന വിപണന മേഖലയിലെ സൂക്ഷ്മ ,ചെറുകിട ,ഇടത്തരം സംരംഭകർക്കും ,ബസ്സുടമകൾക്കും വായ്പ ലഭിക്കും.ഒപ്പം ഇരു ചക്രമുൾപ്പടെയുള്ള ഇലക്ടിക് വാഹനങ്ങൾ വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാകും.വ്യാപാരികളുടെയും,സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനും പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനുമാണ് "കെ ബി സുവിധ പ്ലസ്" വായ്പ പദ്ധതി ആവിഷ്ക്കരിച്ചത്.ഒമ്പത് ശതമാനം പലിശക്ക് 60 മാസ കാലയളവിലേക്കാണ് വായ്‌പ നൽകുക .പലിശയിൽ നാല് ശതമാനം സർക്കാർ സബ്‌സിഡി നൽകും , ആ നിലക്ക് അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളു.സർക്കാർ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത് .









News Image

ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന് ദേശീയ അംഗീകാരം

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഫ്രോണ്ടിയർ മാഗസിന്റെ 2020-2021 സാമ്പത്തിക വർഷത്തെ പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ മികച്ച ബാങ്കിനുള്ള FCBA 2021 പുരസ്‌കാരം ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. മികച്ച ബാങ്കിംഗ് പ്രവർത്തനങ്ങളോടൊപ്പം ആരോഗ്യ രംഗത്തെയും , കാർഷിക - ഉല്പാദന - വിപണന മേഖലകളിലെയും വികസന - ക്ഷേമ പ്രവർത്തങ്ങളിൽ ബാങ്കിന്റെ ഇടപെടലുകളും വിലയിരുത്തിയാണ് പുരസ്‌കാരം ലഭിച്ചത്. ഫ്രോണ്ടിയർ മാഗസിൻ ഗോവയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഗോവ സഹകരണ വകുപ്പ് സെക്രട്ടറി സി. ആർ ഗാർഗ്‌ IAS ൽ നിന്നും ബാങ്ക് സെക്രട്ടറി റ്റി. എസ് അഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി.
News Image

ഇടുക്കി ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം

സഹകരണ മേഖലക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നടപടികള്‍ക്കതിരെ  ഇടുക്കി ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കണ്‍വണ്‍ഷന്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ചേര്‍ന്നു.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വണ്‍ഷന്‍ ഉദ്ഘടനം ചെയ്തു.  സമൂഹത്തിന്റെ സമസ്ത  മേഖലകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന സഹകരണ മേഖലയെ തകര്‍ക്കാനുളള ഏതു നീക്കത്തേയും ചെറുത്തുതോല്‍പ്പിക്കുമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള  ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പരിരക്ഷ  ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. 
കണ്‍വണ്‍ഷനില്‍ എം. എം. മണി എം. എല്‍. എ മുഖ്യ പ്രഭാഷണം  നടത്തി. പാക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. വി ശശി  , പ്രമുഖ സഹകാരികളായ  ഒ.ആര്‍ ശശി, കെ .ആര്‍ സോദരന്‍, കെ.ഐ ആന്റണി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍  ജില്ലാ സെക്രട്ടറി റ്റി.സി രാജശേഖരന്‍, എംപ്ലോയീസ് ഫ്രണ്ട്  ജില്ലാ സെക്രട്ടറി എബ്രഹാം കുര്യാക്കോസ്  എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്മാരും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് കണ്‍വൻഷനില്‍ പങ്കെടുത്തത്. ആയിരത്തൊന്നംഗ  ജനറല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തുകൊണ്ട്  ജില്ല സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു.  മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി ഡീന്‍ കുര്യാക്കോസ്, എം.എം മണി എം  .എല്‍ എ, പി .ജെ .ജോസഫ് എം  .എല്‍ എ,  എ .രാജ എം  .എല്‍. എ,  വാഴൂര്‍ സോമന്‍ എം  .എല്‍. എ എന്നിവര്‍ രക്ഷാധികാരികളായും ജോയി തോമസ് ചെയര്‍മാനും, കെ.വി ശശി ജനറല്‍ കണ്‍വീനറുമായി  151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും  തിരഞ്ഞെടുത്തു.  ജില്ല സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 രാവിലെ  11 മണിക്ക്  കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍  സഹാരികളും ജീവനക്കാരും ചേര്‍ന്ന് ധര്‍ണ്ണാ സമരം നടത്തും. ഡിസംബര്‍ 25  ന് മുന്‍പ്  സര്‍ക്കിള്‍ സഹകരണ   യൂണിയനുകളുടെ നേതൃത്വത്തില്‍ താലൂക്ക് തല കണ്‍വണ്‍ഷനുകള്‍ ചേര്‍ന്ന് താലൂക്ക് തല സമിതികള്‍ രൂപീകരിക്കുവാനും തീരുമാനിച്ചു .  ഡിസംബര്‍ 31 ന് മുന്‍പ്  ഓരോ സഹകരണ സ്ഥാപനങ്ങളിലും സഹകാരി കണ്‍വണ്‍ഷനുകള്‍ ചേര്‍ന്ന് സംഘതല സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍  ഭവന സന്ദര്‍ശന പരിപാടികളും നടത്തും.
News Image

നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി ഉയർത്തിയത് സ്വാഗതാർഹം: സെക്രട്ടറീസ് സെന്റർ

സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തിയ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ്  തീരുമാനം  സ്വാഗതാർഹമാണെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെന്റെർ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ. ഭാഗ്യനാഥും  അറിയിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുൻകൈ എടുത്ത് പ്രഖ്യാപിച്ച ഈ  തീരുമാനത്തെ സഹകരണ മേഖലയും കേരളീയ സമൂഹവും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യും. വാണിജ്യ-പൊതുമേഖല ബാങ്കുകൾക്ക് സമാനമായതിലും മികച്ച രീതിയിലുള്ള ഇൻഷ്യൂറൻസ്‌ ഗ്യാരണ്ടി സ്കീം നടപ്പിലാക്കുക വഴി കേരളത്തിലെ മൂഴുവൻ സഹകരണ സംഘങ്ങളിലെ  നിക്ഷേപകർക്കും  ഇതിൻറെ പരിരക്ഷ ലഭിക്കും,  രണ്ട് ലക്ഷമായിരുന്ന നിക്ഷേപ ഗ്യാരണ്ടി തുകയാണ് ഒറ്റയടിക്ക് അഞ്ച് ലക്ഷമാക്കി  ഉയർത്തിയത് .സഹകരണ സംഘങ്ങളിലേക്ക്  നിക്ഷേപകർക്ക് ആവേശം പകരുന്ന തീരുമാനമാണിത്.. നേരത്തേ സംഘങ്ങളുടെ ലിക്വിഡേഷൻ സമയത്ത് മാത്രമായിരുന്ന പരിരക്ഷ ഭേദഗതി യിലൂടെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ധീരമായ തീരുമാനം അഭിനന്ദനാർഹമാണ്, .
കൂടുതൽ നിക്ഷേപകരെ  ഇതുവഴി നിക്ഷേപകരെ സഹകരണസംഘങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും സെക്രട്ടറീസ് സെന്റർ ഭാരവാഹികൾ വ്യക്തമാക്കി
News Image

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ട്രെയിനിങ് നടന്നു

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ടീം അംഗങ്ങൾക്കുള്ള ട്രെയിനിങ് നടന്നു.നബാർഡ് റിട്ട .ചീഫ് ജനറൽ മാനേജർ വി .ആർ രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു.
വി .ആർ.രവീന്ദ്രനാഥ്,പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,സഹകരണ രംഗം ചീഫ് എഡിറ്റർ പി.കെ .പ്രിയ, അർജുൻ പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു .കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ,സജീഷ് കുട്ടനെല്ലൂർ ,ശ്യാം, ആതിര.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 
News Image

അഷ്ടമുടി സഹകരണ ആശുപത്രിക്ക് ദേശീയ തലത്തിൽ അവാർഡ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മാതൃകാപരമായി സേവന സന്നദ്ധതയോടെ നടപ്പാക്കിയതിന് ദേശീയതലത്തിൽ കേന്ദ്രസർക്കാർ നല്കുന്ന "ഇംപ്ലിമെന്റേഷൻ ഓഫ് ബസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷൻ അവാർഡ് "കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി ആന്റ് ട്രോമോ കെയർ സെന്ററിന് ലഭിച്ചു.
രാജ്യത്ത് ആകെ മൂന്ന് സ്ഥാപനങ്ങളെയാണ് ഈ അവാര്ഡിന് തെരഞ്ഞെടുത്തത്. കേരളത്തില് അവാർഡ് ലഭിച്ച ഏക ആശുപത്രിയാണ് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി. രോഗികളുടെ സുരക്ഷയും ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണവും,കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കിടത്തി ചികിത്സ കഴിഞ്ഞ് വീട്ടിലേക്കു പോയ ശേഷം രോഗിക്ക് നല്കുന്ന സവിശേഷ സേവനങ്ങളും, പദ്ധതി പ്രകാരം ചികിത്സക്കെത്തുന്ന ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ടതും പരാതി രഹിതവുമായ ചികിത്സയിലൂടെ ഈ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടത്തുന്ന സവിശേഷമായ പ്രവർത്തനങ്ങളുമാണ് അവാർഡിനായി പരിഗണിച്ചത്
News Image

ഊരാളുങ്കൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ഇന്ത്യയുടെ അഭിമാനമുയർത്തിക്കൊണ്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  കോ -ഓപ്പറേറ്റീവ് സൊസൈറ്റി ( ULCCS ) ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി.വ്യവസായ ഉപഭോക്‌തൃ സേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റു  വരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021 ലെ വേൾഡ് കോ -ഓപ്പറേറ്റീവ് മോണിറ്റർ റാങ്ക് ചെയ്തിരിക്കുകയാണ്.രണ്ടാം തവണയാണ് ഊരാളുങ്കൽ സൊസൈറ്റി ഈ സ്ഥാനം നേടുന്നത്.ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനം സ്പെയിനിലെ മോൺട്രോഗാൻ എന്ന തൊഴിലാളി സംഘത്തിനാണ്.മൂന്നു മുതലുള്ള സ്ഥാനങ്ങൾ ഇറ്റലി ,അമേരിക്ക,ജപ്പാൻ,ഡെന്മാർക്ക്,തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്. ഇന്റർനാഷണൽ കോ -ഓപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വര്ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് വേൾഡ് കോ -ഓപ്പറേറ്റീവ് മോണിറ്റർ .വിപുലമായ വസ്തുതാ ശേഖരം പരിശോധിച്ച് ലോകത്തെ സഹകരണ സമ്പദ്ഘടന വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതിൽ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ -ഓപ്പറേറ്റീവ് ലിമിറ്റഡ്( IFFCO)ഗുജറാത്ത് മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റി,വളം നിർമ്മാതാക്കളായ( Kribhco)എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ കൂടാതെ പട്ടികയിൽ ഉള്ളത്.വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നൽകി ആദരിച്ചിരുന്നു. ആ ആഗോള സമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമീക സഹകരണ സംഘമായ  ഊരാളുങ്കൽ സൊസൈറ്റിയെ മാതൃകാ സഹകരണ സംഘമായി പ്രഖ്യാപിച്ച് യുനെസ്‌കോ ഡോക്യുമെന്റ് ചെയ്തിട്ടുമുണ്ട് .
































 
News Image

കരകുളം ബാങ്കിൽ ഫീൽഡ് വിസിറ്റ് നടത്തി

തിരുവനന്തപുരം ജില്ലയിലെ കരകുളം സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ -ഓർഡിനേറ്റർ ശ്യാം എന്നിവർ ബാങ്ക് സന്ദർശിക്കുകയും ,ഫീൽഡ് വിസിറ്റ് നടത്തുകയും ചെയ്തു .ബാങ്ക് സെക്രട്ടറി ബിജു ,ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

News Image

സഹകരണനിക്ഷേപ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കും : മന്ത്രി വി .എൻ .വാസവൻ

സഹകരണ നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കാൻ തീരുമാനിച്ചതായി മന്ത്രി വി .എൻ .വാസവൻ പറഞ്ഞു .കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയാണ് ഇൻഷുറൻസ് തുക 5 ലക്ഷമാക്കാൻ തീരുമാനിച്ചത്.ഇതിനു റൂൾ ഭേദഗതി ചെയ്യേണ്ടതായുണ്ട്.നിലവിൽ ലിക്വിഡേഷനിൽ പോകുന്ന സംഘങ്ങൾക്കാണ് പരിരക്ഷ കൊടുത്തിരുന്നത്.ഏതെങ്കിലും ക്രമക്കേടുണ്ടാകുന്ന സംഘത്തിലെ നിക്ഷേപകർക്കും ബാധകമാകുന്ന തരത്തിലുള്ള ഭേദഗതിയാണ് വരുത്താൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു
News Image

ഡിസംബർ 16,17 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഡിസംബർ 16,17 തീയതികളിൽ ബാങ്കുകൾ അഖിലേന്ത്യാ തലത്തിൽ പണിമുടക്കുന്നു.ഇത്തവണത്തെ സമരം, LIC യും BPCL ഉം ഖനികളും തീവണ്ടിയും എയർപോർട്ടും ഒക്കെ പോലെ പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യകമ്പനികൾക്ക് വിൽക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ്.
ഇത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക എന്നതിന്റെ 50 കാരണങ്ങൾ താഴെ വായിക്കാം.
1. രാജ്യത്തെ ബാങ്കുകളിൽ 157 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇവയിൽ സിംഹഭാഗവും സാധാരണക്കാരുടെ ജീവിത സമ്പാദ്യങ്ങളായ ഗാർഹിക നിക്ഷേപങ്ങളാണ്. ഇത് മുഴുവൻ സ്വകാര്യ മുതലാളിമാരുടെ നിയന്ത്രണത്തിലാവും.

2. ഈ ഭീമമായ നിക്ഷേപങ്ങളുടെ വിനിയോഗം ഭാവിയിൽ മുതലാളിമാരുടെ ഇഷ്ടം പോലെയേ നടക്കൂ.

3.  രാഷ്ട്രപുനർ നിർമ്മാണത്തിനായി വിനിയോഗിക്കപ്പെടേണ്ട പൊതുസമ്പാദ്യം, ചില വ്യക്തികളുടെ സമ്പത്ത് വർദ്ധിപ്പിക്കാനായി മാത്രം വിനിയോഗിക്കപ്പെടും.

4.  സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാകുന്ന നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമാവും.
5. ലാഭം മാത്രം ലക്ഷ്യമിടുന്ന സ്വകാര്യ ഉടമകളുടെ നിയന്ത്രണത്തിൽ, നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന  പലിശ ഗണ്യമായി കുറയും.

6. രാജ്യത്തെ ബാങ്കുകളുടെ
ആസ്തികൾ, രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി മുണ്ടു മുറുക്കിയുടുത്തും പട്ടിണി കിടന്നും നല്കിയ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയതാണ്. അത് ചില വ്യക്തികളുടെ മാത്രം കൈവശമാകും.

7. രാജ്യത്തിന്റെ പൊതു സമ്പത്തിന്റെ  വിനിമയവും നിയന്ത്രണവും കോർപ്പറേറ്റുകൾക്ക് കൈമാറിയാൽ, അത് രാജ്യത്തിന്റെ പരമാധികാരം തന്നെ അപകടത്തിലാക്കും.

8. ഭീമമായ സമ്പാദ്യം കയ്യാളുന്ന അതിസമ്പന്നരായ കുത്തകൾ സർക്കാരുകളെ വരുതിയിലാക്കും. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്.

9. സ്വകാര്യവത്കരണത്തിന്റെ മറവിൽ, വിദേശ ശക്തികൾ നമ്മുടെ ബാങ്കുകളുടെ നിയന്ത്രണം പിടിച്ചെടുക്കും.

10. കള്ളപ്പണം, കള്ളനോട്ട്, പണലഭ്യത, വിലക്കയറ്റം ഇവയെയൊക്കെ തങ്ങളുടെ താത്പര്യാനുസൃതം നേരിട്ട് സ്വാധീനിയ്ക്കാൻ ഈ കുത്തകകൾക്ക് സാധിക്കും.

11. ബാങ്കുകളിലെ പൊതുപണം വിദേശ രാജ്യങ്ങളിലെ പോലെ ആയുധവ്യാപാരം, മയക്കുമരുന്ന്, ഊഹക്കച്ചവടം ഇവയിലേക്കൊക്കെ വഴി മാറ്റപ്പെട്ടാലും അതിശയിക്കാനില്ല.

12. രാജ്യസുരക്ഷ തന്നെ അപകടത്തിലാകും. സാമ്പത്തിക കുറ്റകൃത്യങ്ങളും ബാങ്കിംഗ് തട്ടിപ്പുകളും പെരുകും.

13. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കറൻസി ലഭ്യതയെ സ്വാധീനിക്കാൻ ഈ സ്വകാര്യ മുതലാളിമാർക്ക് കഴിയും.

14. രാജ്യത്തെ ബാങ്കുകളുടെ സ്വഭാവം സേവനത്തിൽ നിന്നും മാറി ഒന്നാന്തരം കച്ചവടമായി മാറും.

15. പ്രാദേശിക വികസനം, അടിസ്ഥാന സൗകര്യ വളർച്ച, ഉത്പാദനം, തൊഴിൽ തുടങ്ങിയ നിർണ്ണായക മേഖലകളിൽ നിക്ഷേപിക്കാനാവശ്യമായ പണം പ്രാദേശിക ഭരണകൂടങ്ങൾക്ക് കണ്ടെത്താനാകാതെ വരും.

16. തനതായ ലാഭമുണ്ടാക്കാത്ത ഗ്രാമീണ ശാഖകൾ അടച്ചു പൂട്ടപ്പെടും.
17. ഗ്രാമങ്ങളിൽ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലക്ഷക്കണക്കിന് അനുബന്ധ തൊഴിൽ സാധ്യതകളും ഇല്ലാതാകും.

18.  ഇടപാടുകളുടെ ചിലവു ചുരുക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങൾ ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കും. ഇത് ഉൾക്കൊള്ളാൻ കഴിയാത്ത സാധാരണക്കാർ ബാങ്കിംഗിന് പുറത്താകും.

19. കൊട്ടി ഘോഷിക്കപ്പെട്ട സാമ്പത്തിക ഉൾക്കൊള്ളൽ (financial inclusion) പഴങ്കഥയാകും.

20. സർക്കാർ പദ്ധതികളായ ജൻ ധൻ യോജന, സുരക്ഷാ ഇൻഷുറൻസ്, മുദ്രാ ലോൺ, സുകന്യാ സമൃദ്ധി ഇവയൊക്കെ കടലാസ് പദ്ധതികളായി ചുരുങ്ങും.

21. ബാങ്കിന് കനത്ത ബിസിനസ് സമ്മാനിക്കാൻ കഴിയാത്ത ശരാശരിക്കാരും സാധാരണക്കാരും ബാങ്കുകളിൽ നിന്ന് ക്രമേണ പുറന്തള്ളപ്പെടും.

22. ലാഭേച്ഛ മൂത്ത മുതലാളിമാർ ബാങ്കിംഗ് സേവനങ്ങൾക്ക് ചാർജ്ജുകളും ഫീസുകളും വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയും.

23.  മുൻഗണനാ വായ്പകളായ കൃഷി, ചെറുകിട വ്യവസായം, സ്വയം  തൊഴിൽ വായ്പകൾ  കിട്ടാതാവും.

24. നമ്മുടെ സമർത്ഥരായ കുട്ടികൾക്ക്, ലളിതമായ വ്യവസ്ഥകളിൽ വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക അസാധ്യമാകും.
25. കോർപ്പറേറ്റുകൾക്കും വമ്പൻ മുതലാളിമാർക്കും വൻ വായ്പകൾ നല്കുന്നതാവും സ്വകാര്യ ബാങ്കുകളുടെ മുൻഗണന.

26. നിയന്ത്രണമില്ലാത്ത വൻകിട വായ്പകൾ ബാങ്കുകളുടെ സ്ഥിരതയെയും നിലനിൽപിനെയും ബാധിക്കും.

27. കഴിഞ്ഞ കാലങ്ങളിൽ തകർച്ചയുടെ വക്കിലെത്തിയ സ്വകാര്യ ബാങ്കുകളെയും അവയിലെ നിക്ഷേപകരുടെ താത്പര്യങ്ങളെയും സംരക്ഷിച്ച പൊതുമേഖലാ ബാങ്കുകൾ ഇല്ലാതാകുന്നത്, ബാങ്കുകളുടെ സമ്പൂർണ്ണ തകർച്ചകൾക്ക് വഴിയൊരുക്കും.

28.  ലാഭം പരമാവധി വർദ്ധിപ്പിക്കാൻ വായ്പാ പലിശയും അനുബന്ധ ചാർജുകളും വർദ്ധിപ്പിക്കും.

29. ചില സ്വകാര്യ ബാങ്കുകൾ ഇന്ന് വായ്പ തിരിച്ചു പിടിക്കലിന് അനുവർത്തിക്കുന്ന ആശാസ്യമല്ലാത്ത ഗുണ്ടാ മോഡൽ വ്യാപകമാകും.

30. പൊതു മേഖലാ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ - പെൻഷൻ, സ്കോളർഷിപ്പ്, ഗ്രാന്റ്, ക്ഷേമനിധി, ഭവന നിർമ്മാണ സഹായം, ദുരിതാശ്വാസം - ഇവയുടെയെല്ലാം വിതരണം അവതാളത്തിലാവും.

31. ബാങ്കിംഗ് വ്യവസായത്തിലൂടെ സ്വരൂപിക്കുന്ന ലാഭം,  രാജ്യത്തിന് മുതൽക്കൂട്ടാവുന്നതിന് പകരം ചിലരുടെ അക്കൗണ്ടുകളിലേക്കായി വിദേശത്തേക്ക് കടക്കും.

32.  ഉയർന്ന മിനിമം ബാലൻസ് നില നിർത്തേണ്ടി വരും. 'സീറോ ബാലൻസ്' പഴങ്കഥയാവും.

33. എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന ജനകീയ ബാങ്കിംഗ് സംവിധാനം ഇല്ലാതാകും.

34. ബാങ്കിംഗ് മേഖലയിൽ സ്ഥിരം തൊഴിൽ അവസരങ്ങൾ ഇനി ഉണ്ടാവില്ല.
35.  തുച്ഛമായ ശമ്പളം മാത്രം നൽകി, കോൺട്രാക്ട് അടിസ്ഥാനത്തിൽ, താത്കാലിക ജോലി സമ്പ്രദായം വ്യാപകമാകും.

36. ബാങ്കിംഗ് നിയമനങ്ങളിലെ സുതാര്യത ഇല്ലാതാകും.

37. സമൂഹത്തിലെ ദുർബല വിഭാഗങ്ങളായ പട്ടികജാതി, പട്ടികവർഗ്ഗം, ഓ. ബി.സി., വികലാംഗർ ഇവർക്കൊക്കെയുള്ള തൊഴിൽ സംവരണം ഇല്ലാതാകും.

38. സർക്കാർ ഉടമസ്ഥത ഒഴിയുന്നതോടെ ബാങ്കുകളിലെ സർക്കാർ മേൽനോട്ട സംവിധാനങ്ങൾ ദുർബലമാകും.

39.  ചോര നീരാക്കി നാട്ടിലേക്ക് വിദേശ നാണ്യം കൊണ്ടു വരുന്ന പ്രവാസികളുടെ നിക്ഷേപങ്ങൾ  അരക്ഷിതമാകും.

40. പല കാരണങ്ങളാൽ ബാങ്കിംഗിന് പുറത്താകുന്ന സാധാരണക്കാരുടെ നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതമല്ലാത്ത മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാൻ നിർബന്ധിതമാകും.

41. ബാങ്കുകൾ പാവപ്പെട്ടവർക്ക് അപ്രാപ്യമാകുന്നതോടെ, അനുദിനാവശ്യങ്ങൾക്കായി  സാമ്പത്തിക തട്ടിപ്പുകാരുടെയും ബ്ലേഡ് കമ്പനികളുടെയും ചൂഷണത്തെ ആശ്രയിക്കേണ്ടി വരും. ഇത് കടുത്ത സാമൂഹ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
42. സ്വകാര്യബാങ്കുകളുടെ മേൽക്കൈയ്ക്കായുള്ള പരസ്പര മത്സരത്തിൽ പൊതുതാത്പര്യങ്ങൾ അവഗണിക്കപ്പെടും. ബാങ്കിംഗ് മേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാകും.

43. ബാങ്കുകളിലെ കിട്ടാക്കടം പെരുകും. മുതലാളിമാരും സുഹൃത്തുക്കളും ബാങ്കുകളുടെ ആസ്തികൾ കൊള്ളയടിച്ച് നാടു വിടുന്നത് സാധാരണമാകും.

44. കിട്ടാക്കട വിഷയത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ദുർബലമാവും. ശക്തമായ നടപടികളുടെയും കർശനമായ നിയമങ്ങളുടെയും അഭാവത്തിൽ പാപ്പർ നിയമം മറയാക്കി കൂടുതൽ പേർ നാട് വിടും.

45. ഇതിനകം വൻ കിട്ടാക്കടം വരുത്തി വച്ചിട്ടുള്ള കുത്തക മുതലാളിമാർക്ക് രക്ഷപെടാൻ അവസരം സംജാതമാകും. കിട്ടാക്കടക്കാർ തന്നെ ബാങ്ക് ഉടമസ്ഥരായി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല.

 46. സ്വകാര്യവത്കരണത്തെ തുടർന്നുള്ള പിരിച്ചുവിടൽ മൂലം നിലവിൽ ഉളള ചിലരുടെയെങ്കിലും ജോലികൾ നഷ്ടപ്പെടും.

47. സ്വകാര്യ ബാങ്കുകൾ തകരാനുളള സാധ്യത കൂടുതലാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവത്കരണം നടത്തിപ്പിലെ അഴിമതികൾ, റിസ്ക് തുടങ്ങിയവയ്ക്ക് സാധ്യത കൂട്ടുന്നു.

48. ബാങ്കിംഗ് സ്വകാര്യവത്കരണം അനുവദിക്കുന്നത്, മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ശ്രമങ്ങൾ ത്വരിതപ്പെടുത്തും.

49. സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണമുണ്ടാകും. സാമ്പത്തിക അസമത്വം വർദ്ധിക്കും.

50. കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക തകർച്ചയിൽ ലോകമാസകലം ബാങ്കുകൾ തകർന്നപ്പോൾ ഇന്ത്യൻ ബാങ്കുകൾ പിടിച്ചു നിന്നത് അവയുടെ പൊതു ഉടമസ്ഥത മൂലമാണെന്നത് ലോകം അംഗീകരിച്ച സത്യമാണ്.

സഹകരണരംഗം ഓൺലൈൻ ന്യൂസ്
News Image

പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണെന്ന് RBI ഗവർണർ

രാജ്യത്ത് വിവിധ മേഖലകളിൽ ഉത്പാദനം കൂട്ടുന്നതിനുള്ള വായ്പ നയങ്ങൾ രൂപീകരിക്കുമെന്ന് മോണിറ്ററി പോളിസി നയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക സ്ഥിരത നിലനിർത്തുവാനുള്ള പണ ലഭ്യത നയങ്ങൾ റിസർവ് ബാങ്ക് തുടരും. പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണെന്നും RBI ഗവർണർ അറിയിച്ചു
 ആഗോള തലത്തിൽ സാമ്പത്തിക ഇടപാടുകൾ കോവിഡിന് മുമ്പത്തെ കാലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ധന നികുതി കുറഞ്ഞതോടെ സമ്പദ് വ്യവസ്ഥയും മുന്നേറുന്നുണ്ട്. എന്നാൽ ഒമിക്രോൺ ഉയർത്തുന്ന ഭീഷണി മൂലം സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
News Image

ടീം കോ -ഓപ്പറേറ്റീവിന്റെ ബാങ്ക് വിസിറ്റ്

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വിവിധ സഹകരണ ബാങ്കുകളിൽ നിലവിലുള്ളതും പുതിയതായി ആരംഭിക്കുവാൻ പോകുന്നതുമായ പ്രൊജക്റ്റുകളുമായി ബനധപ്പെട്ട് ചർച്ച നടത്തി .
എലപ്പുള്ളി സഹകരണ ബാങ്ക് (പാലക്കാട്) . കുഴിപ്പള്ളി സഹകരണ ബാങ്ക് (എറണാകുളം).
കഞ്ഞിക്കുഴി സഹകരണ ബാങ്ക് (ആലപ്പുഴ).വടക്കുംചേരി സഹകരണ ബാങ്ക് (പാലക്കാട്) എന്നീ ബാങ്കുകളിലാണ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചത്.കോ -ഓർഡിനേറ്റർമാരായ  അർച്ചന രാമകൃഷ്ണൻ,ശ്യാം എന്നിവരും ,

എലപ്പുള്ളി ബാങ്ക്പ്രസിഡൻറ് ചൈതന്യ കൃഷ്‌ണൻ ,സെക്രട്ടറി പാർത്ഥൻ . കുഴിപ്പള്ളി ബാങ്ക്പ്രസിഡൻറ് അഡ്വ.സുനിൽകുമാർ,സെക്രട്ടറി അജയകുമാർ. കഞ്ഞിക്കുഴി ബാങ്ക്പ്രസിഡൻറ് അഡ്വ.സന്തോഷ് കുമാർ,സെക്രട്ടറി ഗീത ,ബോർഡ് അംഗങ്ങൾ,ജീവനക്കാർ , വടക്കുംചേരി ബാങ്ക് സെക്രട്ടറി സുഭാഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.











News Image

സഹകരണ സംഘം ബാങ്ക് അല്ല എന്ന പ്രസ്താവനയുമായി നിർമ്മല സീതാരാമൻ

പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് നിർദേശം പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു. RBI ക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകേണ്ടത് തങ്ങളുടെ കടമയാണെന്നു RBI അറിയിച്ചിട്ടുണ്ടെന്നും നടപടി നിയമപരമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് എതിരല്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്. വോട്ടവകാശമില്ലാത്തവരിൽ  നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുമായി നവംബർ 22 നാണ് റിസർവ് ബാങ്ക് വാർത്താക്കുറിപ്പ് ഇറക്കിയത്. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം പ്രാഥമീക സഹകരണ സംഘങ്ങൾക്ക് ലൈസൻസ് ഇല്ലെന്നും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ( ഡി. ഐ. സി. ജി. സി ) വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ലഭിക്കില്ലെന്നും RBI ചൂണ്ടിക്കാട്ടിയിരുന്നു.
News Image

RBI യുടെ സഹകരണ മേഖലയിലെ കടന്നു കയറ്റത്തിനെതിരെ ധർണ്ണ നടത്തി



കൊച്ചി : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക ,സഹകരണ ബാങ്കിങ് മേഖലക്കെതിരായ റിസർവ് ബാങ്കിൻറെ നിയമ വിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ ( CITU ) ആഭിമുഖ്യത്തിൽ കൊച്ചി റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി .സി .ഐ .ടി .യു സംസ്ഥാന സെക്രട്ടറി കെ .എൻ .ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡൻറ് പി .എം വഹീദ അധ്യക്ഷത വഹിച്ചു .യൂണിയൻ മുൻ ജനറൽ സെക്രട്ടറി വി .എ .രമേഷ്, സി .ഐ .ടി .യു നേതാവ് കെ .വി .മനോജ് യൂണിയൻ നേതാക്കളായ സുരേഷ് കുമാർ ,ടി .ആർ .സുനിൽ ,പി .ടി .അജിത്ത് ,രാജശേഖരൻ,ടി .സി .വിനോദ് ,വാസുദേവൻ ഇളയത് ,ശാന്താറാം ,
ഇ .വി .ഷീല എന്നിവർ സംസാരിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി കെ .ബി .ജയപ്രകാശ് സ്വാഗതവും  ജില്ലാ സെക്രട്ടറി സി .പി .അനിൽ നന്ദിയും പറഞ്ഞു.







News Image

കാഴ്ച്ചയിലും കൗതുകമായി യുവജന സഹകരണ സംഘം ഓഫീസ്

100 ദിന കർമ്മ പരിപാടിയുടെ  ഭാഗമായി രജിസ്റ്റർ ചെയ്ത പുനലൂരിലെ കലാകാരൻ മാരുടെ യുവജന സഹകരണ സംഘത്തിന്റെ ഓഫീസ് കാഴ്ചയിലും വ്യത്യസ്‌തമാണ് .ഈ ഓഫീസിലേക്ക് കടന്നു ചെല്ലുന്ന ഏതൊരാളും കലാകാരന്മാരുടെ കരവിരുത് കണ്ട് ഒന്നത്ഭുതപ്പെടും.ലോറിയുടെയും ,വാനിന്റെയും ,സ്കൂട്ടറിന്റെയും സൈക്കിളിന്റെയും ഭാഗങ്ങളാണ് ഓഫീസ് കാബിനുകളും ,ഫര്ണിച്ചറുകളുമായി രൂപം മാറിയിരിക്കുന്നത് .സ്കൂട്ടറിൽ ഇരുന്ന് ഡിസൈൻ വർക്ക് ചെയ്യുന്ന സെക്രട്ടറിയും ,വാനിലിരുന്ന് ഫയൽ നോക്കുന്ന ഓഫീസ് സ്റ്റാഫും,ലോറിയിൽ ഇരുന്ന് പദ്ധതികൾ ആവിഷ്‌കരിക്കുന്ന പ്രസിഡണ്ടും കൗതുക കാഴ്ച്ചയാണ്.
വീഡിയോ ആൽബം,പരസ്യ നിർമ്മാണം ,ഡോക്യുമെന്ററി അവാർഡ് നൈറ്റ്,മ്യൂസിക് ബാൻഡ് ,കോമഡി ബാൻഡ് ,വാണിജ്യ വിഡിയോകൾ ,ടോക്ക് ഷോ ,ടൂർ ഫോട്ടോ ഗ്രാഫി തുടങ്ങിയ മേഖലകളിലാണ് ആർട്ടിസ്റ്റ് വെൽഫെയർ യുവ സഹകരണ സംഘം പ്രധാനമായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.



News Image

11 സൂപ്പർമാർക്കറ്റുകളുമായി മടിക്കൈ സഹകരണ ബാങ്ക്

കാസർഗോഡ് ജില്ലയിലെ സഹകരണ മേഖലയിലെ ശ്രേദ്ധേയ സാന്നിധ്യമാണ് മടിക്കൈ സർവീസ് സഹകരണ ബാങ്ക് .നാടിൻറെ സാമ്പത്തിക മേഖലയിൽ  നിർണ്ണായക പങ്ക് വഹിക്കുന്ന ബാങ്ക് ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി ജനനന്മക്കും സാമൂഹിക പ്രതിബദ്ധതക്കും എന്നും മുൻ‌തൂക്കം നൽകിക്കൊണ്ട്   വൈവിധ്യവത്ക്കരണത്തിലൂടെ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്നു.ബാങ്കിന്റെ നേതൃത്വത്തിൽ  നീതി മെഡിക്കൽസ്,സിമൻറ് ഡിപ്പോ,വളം ഡിപ്പോ,ഇലക്ട്രിക്കൽ,പ്ലംബിങ്,ഹാർഡ്‌വെയർ ഷോപ്പുകൾ ,കൊപ്രാ സംഭരണം ,കശുവണ്ടി സംഭരണം തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മിനി സൂപ്പർമാർക്കറ്റുകളാണ് ഹൈലൈറ്റ് .ഒന്നും രണ്ടുമല്ല 11എണ്ണമാണ് നാടിൻറെ നാനാ ഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നത്.
അമ്പലത്തുകര,ചാളക്കടവ്,ചതുരക്കിണർ,മൂന്ന് റോഡ്,കാഞ്ഞിരപ്പൊയിൽ,കളത്തുങ്കൽ,കാലിചാംപൊതി,ബങ്കളം ,എരിക്കുളം,പൂത്തക്കാൽ,കോതോട്ട്പാറ എന്നീ സ്ഥലങ്ങളിലാണ് സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിച്ചു വരുന്നത്.മറ്റു സ്ഥാപനങ്ങളിലേക്കാൾ സാധനങ്ങൾക്ക് ഇവിടെ  വിലക്കുറവുണ്ട്  എന്നതും ,ബാങ്കിന് നാട്ടിലുള്ള വിശ്വാസ്യതയുമാകാം ജനങ്ങളെ സൂപ്പർമാർക്കറ്റുകളിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന കാരണം."ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ"എന്ന അലിഖിത പരസ്യവാചകം ഇവിടെ യാഥാർഥ്യമാകുന്നു .
ബാങ്കിന്റെ പരിധിയിലെ  അനുയോജ്യമായ സ്ഥലങ്ങളിൽ ഇനിയും സൂപ്പർമാർക്കറ്റ് തുടങ്ങുവാനുള്ള ആശയം ബാങ്ക് ഭരണ സമിതിക്കുണ്ട്.ബാങ്ക് സെക്രട്ടറി രമേശൻ ,പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഭരണ സമിതി അംഗങ്ങൾ,ജീവനക്കാർ  എന്നിവരുടെ ദീർഘവീക്ഷണവും ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുമാണ് മടിക്കൈ ബാങ്കിനെ കൂടുതൽ വളർച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത്.
Sajeesh. KS 


 
























News Image

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരുത്തുക

കോട്ടയം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരുത്തണമെന്ന് കോട്ടയത്ത് കേരളാ ബാങ്ക് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന സഹകാരികളുടെയും ജീവനക്കാരുടെയും സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു.ഭരണഘടനയുടെ 7 -മത്  ഷെഡ്യൂളിൽ ഉൾപ്പെടുന്ന "സഹകരണം" സംസ്ഥാന വിഷയമായതിനാലാണ് 97-മത്  ഭരണഘടനാ ഭേദഗതിയുടെ പാർട്ട് 9B യുടെ അനുഛേദങ്ങൾ സുപ്രീംകോടതി റദ്ദ് ചെയ്തത്.സഹകരണ മന്ത്രാലയം കേന്ദ്രസർക്കാർ രൂപീകരിച്ചതിനു പിന്നാലെ ബാങ്കിങ് റഗുലേഷൻ ആക്ടിന്റെ ഭേദഗതികളുടെ മറവിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് നീക്കം.ഇതിനായി RBI പത്രക്കുറിപ്പ് ഇറക്കിയത് സഹകാരികളിലും നിക്ഷേപകരിലും ഭയാശങ്കകൾ സൃഷ്ടിക്കാൻ വേണ്ടി ബോധപൂർവം ആയിരുന്നു.എന്നാൽ കക്ഷി രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതയ്ക്കും അതീതമാണ് കേരളത്തിലെ സഹകരണ മേഖലയുടെ യോജിപ്പും കരുത്തുമെന്നത് ഏവർക്കും അറിവുള്ളതാണ്. ബാങ്ക്,ബാങ്കർ, ബാങ്കിങ് എന്നീ സംജ്ഞകളും ചെക്കും ഉപയോഗിക്കാൻ പാടില്ലെന്ന സർക്കുലറും,C ക്ലാസ്സ് മെമ്പർഷിപ്പ് അഥവാ നോമിനൽ അസോസിയേറ്റ് അംഗങ്ങൾക്ക് നിക്ഷേപം പാടില്ലെന്ന പ്രഖ്യാപനവും ദുരുദ്ദേശപരമാണ്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകൾ വെറും ധനകാര്യ സ്ഥാപനമായ ബാങ്കുകൾ മാത്രമല്ല നാടിന്റെ നാനാ മേഖലകളിലും സർവതല സ്പർശിയായി ഇടപെടുന്ന സ്ഥാപനങ്ങളാണ്.കൂടാതെ നീതി സ്റ്റോറുകൾ,മെഡിക്കൽസ്റ്റോറുകൾ,അഗ്രോഷോപ്പുകൾ,വളക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ  നടത്തുകയും വിലക്കയറ്റം നിയന്ത്രിക്കാൻ കമ്പോളത്തിൽ ഇടപെട്ട് വരികയും ചെയ്യുന്നു.പ്രളയം,കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നമ്മുടെ നാടിനെ വേട്ടയാടിയപ്പോഴും സംസ്ഥാന സർക്കാരിനോടൊപ്പം രക്ഷാകവചമാകാൻ മുന്നിൽ നിന്നത് പ്രാഥമിക സഹകരണ ബാങ്കുകളും കേരളത്തിലെ സഹകരണമേഖലയുമാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ചാലക ശക്തിയായ  സഹകരണ മേഖല എല്ലാ വിധ പ്രതി സന്ധികളെയും അതി ജീവിച്ചാണ് ഇന്നലെകളിൽ വളർന്നു വന്നിട്ടുള്ളത്.മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും,സ്വകാര്യ നിധികൾക്കും ലൈസൻസ് നൽകുന്ന RBI സഹകരണ മേഖലക്കുനേരെ നടത്തുന്ന യുദ്ധ പ്രഖ്യാപനത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടുവാൻ കൺവെൻഷൻ തീരുമാനിച്ചു.
പാക്‌സ് അസോസിയേഷൻ(പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ്‌ അസോസിയേഷൻ) സഹകരണ ജീവനക്കാരുടെ സംഘടനകളായ കെ സി ഇ യു, കെ സി ഇ എഫ്,  കെ സി ഇ സി എന്നീ സംഘടനകളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ഡിസംബർ 15 നകം താലൂക്ക് തലത്തിൽ വിപുലമായ കൺവെൻഷനുകളും, ഡിസംബർ 20 നകം ബാങ്ക്തല കൺവെൻഷനുകളും ഡിസംബർ 25 നകം സഹകാരി സമ്പർക്ക പരിപാടി എന്ന നിലയിൽ ലഘുലേഖയുമായി ഭവനസന്ദർശനവും നടത്താൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.


News Image

വനിതാ സെൽഫിയുമായി കഞ്ഞികുഴി സഹകരണ ബാങ്ക്

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പ്രസ്റ്റീജ് പദ്ധതിയാണ് വനിതാ സെൽഫി.സാമ്പത്തിക സ്വാശ്രയത്തിലൂടെ നാടിൻറെ പുരോഗതി എന്ന  കാഴ്ച്ചപ്പാടോടെ രൂപം കൊടുത്ത സഹകരണ മേഖലയിലെ വനിതകളുടെ ആദ്യ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പായ "വനിതാ സെൽഫിക്ക്'  2016 ലാണ് ബാങ്ക് രൂപം കൊടുത്തത്.
ഇന്ന് 140 -ഓളം വനിതകളുടെ അഭിമാനവും ആത്മസാക്ഷാത്കാരവുമാണ് വനിതാ സെൽഫി എന്ന ഈ സംരംഭം.
വൈവിധ്യമാർന്ന ഒട്ടേറെ തൊഴിൽ സംരംഭങ്ങൾ ഒരുക്കുന്നതോടൊപ്പം തന്നെ ബാങ്ക് വായ്‌പ നൽകിയ വ്യക്തികളുടെയും സ്വാശ്രയ സംഘങ്ങളുടെയും കാര്ഷികോത്പന്നങ്ങൾ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി വനിതാ സെൽഫി എന്ന ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിക്കുകയും ചെയുന്നു .ഒപ്പം വനിതാ സെൽഫി കോഫീ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്.വനിതകളുടെ കലാഭിരുചി പ്രോത്സാഹിപ്പിക്കുന്ന വനിതാ സെൽഫിക്ക് കീഴിൽ വനിതാ ചെണ്ടമേള ഗ്രൂപ്പും ഉണ്ട് .വനിതകളുടെ തയ്യൽ യൂണിറ്റും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.സ്ത്രീകൾക്കാവശ്യമുള്ള ഗുണമേന്മയുള്ള വസ്ത്രങ്ങൾ മിതമായ നിരക്കിൽ ഇവിടെ  നൽകി വരുന്നു.
കഴുകി ഉപയോഗിക്കാവുന്ന കോട്ടൺ വർണ്ണ മാസ്കുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. സ്ത്രീകളെ വീട് ശുചീകരണത്തിന് വിട്ട് നൽകുന്ന " ഫ്രീ ഫ്രണ്ട്‌ലി ഹോം സർവീസിൽ 12 വനിതകൾ പ്രവർത്തിക്കുന്നുണ്ട്. ഫംഗ്ഷനുകൾ   നടക്കുന്ന സ്ഥലത്ത്  വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും,സെക്യൂരിറ്റി ജോലികൾക്കുമായി "സുരക്ഷാ സേന " യും വനിതാ സെൽഫിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. വിവിധ തലങ്ങളിലായി വനിതാ സെൽഫിയിലൂടെ ഇവർ കൈവെക്കാത്ത മേഖലകളില്ല.
വനിതകളുടെ ഈ കൂട്ടായ്‌മയുടെ പെരുമ പഠിക്കാൻ ഫ്രാൻസിൽ നിന്നും ഒരു സംഘമെത്തിയത്  ഏറ്റവും വലിയ അംഗീകാരമായി ഇവർ കാണുന്നു.



News Image

ഇഫ്‌കോ: ലോകത്തിലെ ഒന്നാം നമ്പർ സഹകരണ സംഘം

ഇന്ത്യയിലെ രാസവള നിർമ്മാണ വിപണന സഹകരണ സ്ഥാപനമായ ഇഫ്‌കോ ( IFFCO ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ -ഓപ്പറേറ്റീവ് ലിമിറ്റഡ് ) ലോകത്തിലെ 300 സഹകരണ സംഘങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി .കഴിഞ്ഞ വർഷവും ഇഫ്‌ക തന്നെയായിരുന്നു ഒന്നാമത്.പ്രതിശീർഷ വിറ്റു വരവിന്റെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് സ്ഥാനലബ്ദി.മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഇഫ്‌ക്കോയ്ക്കും    ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിനും അഭിമാനിക്കാവുന്ന കാര്യമാണിത് .
News Image

പാപ്പിനിവട്ടം സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ പ്രവർത്തനമാരംഭിച്ചു

പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ കൂളിമുട്ടം പൊക്ലായി സെൻററിൽ പ്രവർത്തനമാരംഭിച്ചു .സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു.എം .എൽ എ  ഇ .ടി .ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം .എൽ എ വി .ആർ സുനിൽ കുമാർ നീതി ക്ലിനിക്കൽ ലാബിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു .വിദ്യാഭ്യസ അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .കെ .ഗിരിജ നിർവ്വഹിച്ചു.പാപ്‌സ്‌കോ അഗ്രോ നഴ്സറി ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് .പ്രസിഡന്റ് വി .എസ് രവീന്ദ്രനും ,ആദ്യ നിക്ഷേപ സ്വീകരണം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ് ജയയും നിർവ്വഹിച്ചു .ആദ്യകാല ഭരണ സമിതി അംഗം പി .എസ് അർജുനനെ ബാങ്ക് വൈസ് .പ്രസിഡൻറ് ഗീത പ്രസാദ് ആദരിച്ചു.
വായ്പാ വിതരണ ഉദ്‌ഘാടനം ബാങ്ക് പ്രസിഡൻറ് ഇ .കെ ബിജുവും ,പാപ്സ്കോ മൾട്ടി സർവീസ് സെന്റർ പദ്ധതി വിശദീകരണംബാങ്ക് ടെക്നിക്കൽ ഡയറക്ടർ ആർ .എ മുരുകേശനും നിർവ്വഹിച്ചു.ബാങ്ക് സെക്രട്ടറി ടി .ബി .ജിനി ,ഹഫ്സ ഒഫൂർ,ജസ്‌ന ഷമീർ ,പി .കെ ചന്ദ്രശേഖരൻ ,ടി .കെ .സുധീഷ്,ഒ .എ ജെൻട്രിൻ,വി .ആർ .ധർമ്മരാജൻ,എൻ .ആർ .ഹർഷകുമാർ ,ഇ കെ .ദേവാനന്ദൻ,ഇ.ജി .സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.






News Image

ഒരു സഹകരണ സ്ഥാപനത്തിനും നിക്ഷേപം നഷ്ടമാകില്ല : വി .എൻ .വാസവൻ

ആരുടേയും നിക്ഷേപം നഷ്ടമാകുന്ന സാഹചര്യം കേരളത്തിലെ ഒരു സഹകരണ സ്ഥാപനത്തിലും ഉണ്ടാകില്ല എന്ന് സഹകരണകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു.വടക്കാഞ്ചേരി ബ്ലോക്ക് വിവിധോദ്ദേശ സഹകരണ സംഘം നിർമ്മിച്ച ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനിടയിലാണ്  മന്ത്രി ഇങ്ങനെ പറഞ്ഞത് .റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ സഹകരണ മേഖലക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.ഭവന രഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയ പദ്ധതികൾ സഹകരണ മേഖലയിൽ വ്യാപകമായി നടപ്പാക്കുമെന്നും വി .എൻ വാസവൻ പറയുകയുണ്ടായി .സേവിയർ ചിറ്റിലപ്പിള്ളി എം .എൽ എ അധ്യക്ഷത വഹിച്ചു.എ .സി .മൊയ്തീൻ എം .എൽ .എ , കേരള ബാങ്ക് വൈസ്.ചെയർമാൻ എം .കെ .കണ്ണൻ ,നഗരസഭ വൈസ് .ചെയർമാൻ പി .എൻ .സുരേന്ദ്രൻ,സ്ഥിരം സമിതി അധ്യക്ഷൻ ,എം .ആർ .അനൂപ് കിഷോർ എന്നിവർ പ്രസംഗിച്ചു.










News Image

സഹകരണ നിയമ ഭേദഗതി : ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ

സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാർ കേരള ഹൈകോടതിയെ അറിയിച്ചു.വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവും വിധം നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് നിക്ഷേപം തിരികെ നല്കിയില്ലെന്നതുമായി ബന്ധപ്പെട്ട കോടതീയ ലക്ഷ്യ നടപടികൾ പരിഗണിക്കുന്നതിനിടയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്.


News Image

കർഷക ക്ഷേമനിധി ബോർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു

കാർഷിക കേരളത്തിൽ നിന്നും കർഷകന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്തിനു മാതൃകയായുള്ള ആദ്യ കർഷക ക്ഷേമ നിധി ബോർഡിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
18 നും 55 നും ഇടയിൽ പ്രായമുള്ള കൃഷി ,അനുബന്ധ മേഖലയിലെ കർഷകർക്ക് അപേക്ഷിക്കാം.5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും കൃഷി ഭൂമിയുള്ളതും 5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനവുമുണ്ടായിരിക്കണം. 5 വർഷത്തിൽ കുറയാതെ അംശാദായം അടച്ച്‌ ക്ഷേമ നിധിയിൽ കുടിശ്ശികയില്ലതെ 60 വയസ്സ് പൂർത്തിയാക്കുന്നവർക്ക് അടച്ച അംശാദായത്തിനും കാലയളവിനും ആനുപാതികമായി പെൻഷൻ ലഭിക്കും.
കുടുംബ പെൻഷൻ
അനാരോഗ്യ ആനുകൂല്യം
അവശത ആനുകൂല്യം
ചികിത്സാ സഹായം
പ്രസവാനുകൂല്യം
വിവാഹ ധനസഹായം
വിദ്യാഭ്യാസ ധനസഹായം
മരണാനന്തര ആനുകൂല്യം എന്നിവയാണ് മറ്റു കാര്യങ്ങൾ .
ഓൺലൈൻ അംഗത്വ രജിസ്‌ട്രേഷന് വെബ്സൈറ്റ് സന്ദർശിക്കുക.
www.kfwfb.kerala.gov.in








News Image

സഹകരണ വകുപ്പ് " കെയർ ഹോം പദ്ധതി " മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

സഹകരണ വകുപ്പ് കെയർ ഹോം രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ ഭവന സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു.സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ അധ്യക്ഷത വഹിച്ചു.ജനകീയ മുഖമുള്ള സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .സഹകരണ മേഖല ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് കേരളത്തിലാണ് ,ഇതിനു ജനം മറുപടി നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിനു സഹകരണ പ്രസ്ഥാനങ്ങൾ എത്രമാത്രം അനിവാര്യമാണെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്ന ഈ പദ്ധതിയുടെ ഭാഗമായി തൃശൂ ജില്ലയിലെ പഴയന്നൂരിലാണ് കെയർ ഹോമുകൾ നിർമ്മിച്ചിരിക്കുന്നത്. 2 നിലകളുള്ള പത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന ഈ ഭവനസമുച്ചയത്തോടൊപ്പം കുട്ടികൾക്കുള്ള കളിസ്ഥലം, അംഗനവാടി, കമ്മ്യൂണിറ്റി ഹാൾ , വായനശാല, മാലിന്യസംസ്‌ക്കരണ കേന്ദ്രം, പാർക്കിംഗ് ഏരിയ, പൂന്തോട്ടം എന്നിവയും നിർമ്മിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ .രാധാകൃഷ്ണൻ, കെ രാജൻ ,കടകംപള്ളി സുരേന്ദ്രൻ എം .എൽ .എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,കളക്ടർ ഹരിത.വി .കുമാർ,ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി .കെ ഡേവിസ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

News Image

പുതിയ ക്യാമ്പയിനുമായി കേരള ബാങ്ക് : ബീ ദ നമ്പർ വൺ

ജീവനക്കാരിൽ ഉത്സാഹം സൃഷ്ട്ടിച്ച്   സേവനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും  വർദ്ധിപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കി മാറ്റുക എന്ന ലക്‌ഷ്യം മുൻ നിർത്തി  "ബീ ദ നമ്പർ വൺ "   എന്ന പേരിൽ കേരള ബാങ്ക് കാംപെയിൻ നടത്തുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  ശാഖക്ക് സംസ്ഥാന തലത്തിൽ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും .മികച്ച ജില്ലക്ക് മൂന്ന് ലക്ഷവും ,മികച്ച ശാഖകക്ക്  രണ്ട് ലക്ഷവും ,ജില്ലാതലത്തിൽ മികച്ച ശാഖക്ക് അമ്പതിനായിരം രൂപയും ക്യാഷ് അവാർഡ് നൽകും.ഡിസംബർ 1 മുതൽ 2022 മാർച്ച് 31 വരെ ഉള്ള കാലയളവിൽ വിജയിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക
News Image

സഹകരണ സമാശ്വാസ പദ്ധതിയിൽ ‍ നിന്നും 22.33 കോടി രൂപ അനുവദിച്ചു

സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്നും 2.23 കോടി രൂപ അനുവദിച്ചു .വിവിധ ജില്ലകളിൽ നിന്നുമുള്ള 11,060 അപേക്ഷകർക്കായാണ്  22,93,50,000 രൂപ അനുവദിച്ചത്.ഗുരുതര രോഗങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്നത്.ഇത് വരെയുള്ള അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയിട്ടുണ്ട്.സമാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിക്കുന്നത് ഇത് രണ്ടാം തവണയാണ് .നേരത്തെ 11,194 പേർക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു.അന്നുവരെയുള്ള എല്ലാ അപേക്ഷകളും അനുവദിച്ചായിരുന്നു തുക അനുവദിച്ചത്.അതിനു ശേഷം ലഭിച്ച അപേക്ഷകളാണ് ഇന്നലെ നടന്ന യോഗത്തിൽ പരിഗണിച്ചത് 
News Image

കേരള ബാങ്കിന്റെ ഐ. ടി ഇന്റഗ്രേഷൻ യുണിറ്റ് ഉദ്‌ഘാടനം

കേരള ബാങ്കിന്റെ ഐ .ടി .ഇന്റഗ്രേഷൻ പ്രൊജക്റ്റ് മാനേജ്മെന്റ് യുണിറ്റിന്റെ  ( PMU )ഉദ്‌ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി.മിനി ആന്റണി ഐ .എ .എസ് നിർവ്വഹിക്കും.ഡിസംബർ 4 രാവിലെ 11 ന് കേരള ബാങ്കിൽ ( കാക്കനാട് ) വെച്ച് നടക്കും.
News Image

RBI നിയന്ത്രണം: സഹകരണ ബാങ്കുകൾ നിയമ പോരാട്ടത്തിലേക്ക്

റിസർവ് ബാങ്ക് നിയന്ത്രണത്തിനെതിരെ പ്രാഥമീക സഹകരണ സംഘങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി  നിയമ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും.നടപടികൾക്കായി വി .എൻ .വാസവനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പ്രാഥമീക സഹകരണബാങ്കുകൾ ബാങ്ക് എന്ന് ഉപയോഗിക്കരുത് വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത് .തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത് .1625 പ്രാഥമീക സഹകരണബാങ്കുകളെയും ആയിരക്കണക്കിന് സഹകരണ സംഘങ്ങളേയും ഈ തീരുമാനം ബാധിക്കും.സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ അവിടുത്തെ സഹകരണ വകുപ്പ് മന്ത്രിമാർക്ക് കത്തയക്കും.








News Image

ചെക്യാട് സഹകരണ ബാങ്ക്: മണ്ണ് പരിശോധനയും സെമിനാറും

ചെക്യാട്  സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് മണ്ണ് പരിശോധനയും കാർഷിക സെമിനാറും നടക്കും. ഡിസംബർ 6 തിങ്കൾ വൈകു: 3 മണിക്ക്
കുറുന്തേരി ബ്രാഞ്ച് പരിസരത്ത്  വെച്ച് ചെക്യാട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്‌ഘാടനം ചെയ്യും. റിട്ട. കൃഷി ഓഫീസർ ശ്രീധരൻ പൊന്നംകോട്ട്
" മണ്ണ് പരിശോധനയും ശാത്രീയ വളപ്രയോഗവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

മണ്ണ് പരിശോധനക്കായി സാമ്പിൾ എടുക്കേണ്ട വിധം:

1. മൺവെട്ടി ഉപയോഗിച്ച് “V”  ആകൃതിയിൽ മണ്ണ് വെട്ടി എടുക്കുക  (കൃഷിയിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇപ്രകാരം എടുക്കണം, ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന സ്ഥലത്തു 1 അടി ആഴത്തിലുള്ള മണ്ണ്, ദീർഘകാല വിളകൾ കൃഷി ചെയുന്ന സ്ഥലമാണെങ്കിൽ ഒന്നര  അടി ആഴത്തിലുള്ള ഉള്ള മണ്ണ് )

2. ഇവ കൂട്ടിയോജിപ്പിച്ചു തണലത്ത്‌ നിരത്തുക (കമ്പ് , വേര് , കല്ല് നീക്കം ചെയ്യുക ).

3. മണ്ണ് നന്നായി യോജിപ്പിച്ചു സമചതുരത്തിന്റെ ആകൃതിയിൽ പരത്തണം

4. ഈ സമചതുരത്തിനെ നാലായി  വിഭജിച്ചു എതിർവശത്തുള്ള രണ്ടു ഭാഗങ്ങൾ ഒഴിവാക്കുക . ബാക്കി വരുന്ന മണ്ണ് വീണ്ടും മിക്സ് ചെയ്തു സമചതുരമാക്കണം .500  ഗ്രാം മണ്ണ് സാമ്പിൾ ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരണം .

5. ഇത് ഉണങ്ങിയതിനു ശേഷം സാമ്പിൾ പരിശോധനക്കായി ഉപയോഗിക്കാം

NOTE: അടുത്തിടെ വളപ്രയോഗം നടത്തിയ സ്ഥലങ്ങൾ,വിളകളുടെ ചുവട് , ചാണക കുഴി , കമ്പോസ്റ്റ് കുഴി എന്നിവയുടെ സമീപ പ്രദേശ്‌നങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കരുത്.

മണ്ണ് പരിശോധനക്ക് നൽകുമ്പോൾ ആവശ്യമായ വിവരങ്ങൾ
1. പേര്
2. മേൽവിലാസം
3. ഫോൺ നമ്പർ
4. ആധാർ കാർഡ് നമ്പർ
5. വാർഡ് നമ്പർ
6.സ്ഥലത്തിന്റെ വിസ്തീർണം
7.സർവ്വേ നമ്പർ
8.കൃഷി ചെയ്യുന്ന വിളകൾ

മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിൾ 04/12/2021 ന് മുമ്പായി ബാങ്കിലോ ബങ്കിൻ്റെ അനുബന്ധ സ്ഥാപനങ്ങളിലോ എത്തിക്കേണ്ടതാണ്.
     
ഫോൺ: 95 26 111 278
               97 45 343 539
News Image

സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് ,കാഷ്യർ തസ്തിക : 300 ഒഴിവ്

സഹകരണ സംഘം / ബാങ്ക് ജൂനിയർ ക്ലർക്ക് തസ്തികകളിൽ 300 ഒഴിവുകൾ. തിരുവനന്തപുരം 10 ,കൊല്ലം 24 ,പത്തനംതിട്ട 3 ,ആലപ്പുഴ 6 ,കോട്ടയം 18 ,ഇടുക്കി 7 ,എറണാകുളം 31 ,തൃശൂർ 49 ,പാലക്കാട് 52 ,മലപ്പുറം 28 ,കോഴിക്കോട് 30 ,വയനാട് 2 കണ്ണൂർ 29 ,കാസർഗോഡ് 11 എന്നിങ്ങനെയാണ് ഒഴിവുകളുടെ ജില്ല തിരിച്ചുള്ള കണക്ക് .ഡിസംബർ 29  വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും .വിദ്യാഭ്യാസ യോഗ്യത എസ് .എസ് .എൽ .സി അല്ലെങ്കിൽ തത്തുല്യ യോഗ്യത : സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്ററിവ് ട്രെയിനിങ് കോഴ്സ് ( ജെ ഡി സി )അടിസ്ഥാന യോഗ്യത .കാസർഗോഡ് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്ക് കർണ്ണാടക സഹകരണ ഫെഡറേഷന്റെ ഡിപ്ലോമയും അടിസ്ഥാന യോഗ്യതയാണ്.ബി .കോം ( കോ-ഓപ്പറേഷൻ )അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും എച്ച് ഡി സി ,ജെ ഡി സി ,അല്ലെങ്കിൽ കാർഷിക  സർവ്വകലാശാല ബി എസ് സി ( സഹകരണം -ബാങ്കിങ് )
ഉള്ളവർക്കും അപേക്ഷിക്കാം .പറയാം 18-40 ,പട്ടിക വിഭാഗത്തിന് 5 വർഷം ഇളവ്.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന 80 മാർക്ക് ഒഎം ആർ പരീക്ഷയുടെയും സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
അസിസ്റ്റന്റ് സെക്രട്ടറി / ചിഫ് അക്കൗണ്ടൻറ് ( 6 ഒഴിവുകൾ ) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ( 3 ) സിസ്റ്റം സൂപ്പർവൈസർ ( 1 ) ഡേറ്റ എൻട്രി ഓപ്പറേറ്റർ ( 7 ) ടൈപ്പിസ്റ്റ് ( 2 ) തുടങ്ങിയ ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്ക് അപേക്ഷിക്കാം .ഒരു സംഘം / ബാങ്കിന് അപേക്ഷാ ഫീ 150 രൂപ .തുടർന്ന് ഓരോന്നിനും 50 രൂപ വീതം .കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org











News Image

സഹകരണ ബാങ്കുകളുടെ ഒത്തൊരുമയിൽ നാടിന് ഡയാലിസിസ് സെന്റർ

മലപ്പുറം ജില്ലയിലെ അരീക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ഊർങ്ങാട്ടിരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കീഴുപറമ്പ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾ ചേർന്ന് രൂപീകരിച്ച ഏറനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏറനാട് ഡയാലിസീസ് സെന്ററിന്റെ ഉദ്‌ഘാടനം ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.തുടർന്ന് അരീക്കോട് ഉഗ്രപുരത്ത്‌ വെച്ച് ഏറനാട് എം .എൽ .എ  വി.കെ ബഷീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി .അബ്ദുറഹ്‍മാൻ ഡയാലിസിസ് സെന്റർ  നാടിന് സമർപ്പിക്കും.നിലമ്പൂർ എം .എൽ .എ  പി.വി അൻവർ ഉപഹാര സമർപ്പണം നടത്തും.
News Image

കൊരട്ടി സഹകരണ ബാങ്കിന്റെ "പ്രാതൽ പദ്ധതി" മാതൃകാപരം

കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ "പ്രാതൽ" പദ്ധതി ശ്രദ്ധേയമാകുന്നു.നാഷണൽ ഹൈവേയോട് ചേർന്നുള്ള കൊരട്ടി ബ്രാഞ്ച് ഹെഡ് ഓഫീസ് കെട്ടിടത്തിന് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറിൽ  പ്രഭാത  ഭക്ഷണം ദിവസവും ഒരുക്കി വെക്കുന്ന പദ്ധതിയാണിത്.കേരള സർക്കാരിന്റെ "വിശപ്പുരഹിത കേരളം" എന്ന കാഴ്ച്ചപ്പാടിന് പിന്തുണയേകിക്കൊണ്ടുള്ള ഉദ്യമമാണിത്.വിശപ്പുള്ള ആർക്കും ഇവിടെ നിന്ന് രാവിലെ 7 മുതൽ 9 വരെയുള്ള സമയത്ത് സൗജന്യ പ്രഭാത  ഭക്ഷണം സ്വയം എടുത്ത് കഴിക്കാം എന്നതാണ് "പ്രാതൽ' പദ്ധതിയുടെ പ്രത്യേകത.കുടുംബശ്രീ അംഗങ്ങളാണ് ദിവസവും ഇവിടേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്.ബാങ്കിന്റെ നീതി ലാബിൽ ടെസ്റ്റ് ചെയ്യാൻ വരുന്ന അന്യ ദേശത്തുള്ള ഷുഗർ രോഗികൾക്ക് ഇത് ഏറെ ആശ്വാസം കൂടിയാണ്.കൂടാതെ വഴിയോരത്ത് യാത്രക്കാർക്ക് സൗജന്യമായി ശുദ്ധജലം നൽകുന്ന പദ്ധതിയും ബാങ്കിന്റേതായി നടന്നുവരുന്നു .
News Image

5,000 രൂപവരെ കർഷക പെന്‍ഷന്‍:ഡിസംബര്‍ ഒന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോര്‍ട്ടല്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും. ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ കര്‍ഷകര്‍ക്ക് ബുധനാഴ്ച മുതല്‍ http://kfwfb.kerala.gov.in വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധി മുഖേനയാണ് പെന്‍ഷന്‍ ലഭിക്കുക.

പതിനെട്ടിനും 55നും ഇടയില്‍ പ്രായമുള്ള, മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തവരുമായ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 100 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച്‌ അപേക്ഷിക്കണം. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാകണം. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുള്ളവയെ പരിപാലിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ തുക ഒന്നിച്ച്‌ അടയ്ക്കാനുമാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍കൂടി നിധിയിലേക്ക് അടയ്ക്കും.

അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയില്‍ അംഗമായി തുടരുകയും 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് അഞ്ചു വര്‍ഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെന്‍ഷന്‍ ലഭിക്കുക.
News Image

ടിഷ്യു കൾച്ചറിൽ അഭിമാന നേട്ടം കൊയ്ത് ചുങ്കത്തറ സഹകരണ ബാങ്ക്

മലപ്പുറം :ചുങ്കത്തറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അത്യാധുനീക സാങ്കേതിക മികവിലുള്ള ടിഷ്യു കൾച്ചർ ലാബ് കാർഷിക മേഖലക്കും സഹകരണ മേഖലക്കും ഒരു പോലെ മുതൽക്കൂട്ടാണ്.ബാങ്കിന്റെ നേതൃത്വത്തിൽ  2019 ലാണ് ലാബ് പ്രവർത്തനമാരംഭിച്ചത്. ഏതൊരു സസ്യത്തിന്റെയും ഏതൊരു ഭാഗത്തു നിന്നും ഒരു പുതിയ സസ്യം ഉണ്ടാക്കാൻ സാധിക്കുo എന്നതും ,"അനുകൂല സാഹചര്യത്തിൽ അതിനെ പരിചരിക്കുകയാണെങ്കിൽ അതിൽ നിന്നും പുതിയ സസ്യം ഉണ്ടാകും" എന്നതു മാണ് ടിഷ്യു കൾച്ചറിന്റെ അടിസ്ഥാന തത്വം. നേന്ത്രൻ ,സ്വർണ്ണമുഖി ,,പൂവൻ , റോബസ്റ്റ ,ജി 9 ,ചെങ്കദളി  അലങ്കാര ചെടികൾ (ഓർക്കിഡ് ) എന്നീ  ഇനങ്ങളാണ് പ്രധാനമായുംചുങ്കത്തറ സഹകരണ ടിഷ്യു കൾച്ചർ ലാബിൽ ഉത്പാദിപ്പിക്കുന്നത്.നേന്ത്രനാണ്‌ കൂടുതൽ ആവശ്യക്കാർ എത്തുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് മാതൃ സസ്യത്തിന്റെ അതേ സ്വഭാവഗുണങ്ങളോട് കൂടിയ രൂപത്തിലുള്ള ആയിരകണക്കിന് തൈകൾ ഉണ്ടാക്കിയെടുക്കാമെന്നുള്ളതാണ് ടിഷ്യു കൾച്ചറിന്റെ
പ്രധാന നേട്ടം.പ്രാദേശികമായ വില്പ്പനക്കൊപ്പം തന്നെ തിരുവനന്തപുരം ,എറണാകുളം ,കണ്ണൂർ ,ബാംഗ്ലൂർ ,തമിഴ്നാട് എന്നിവിടങ്ങളിലേക്കും വാഴകൾ വില്പന നടത്തുന്നുണ്ട്.  ഒരേ സമയം വിളവെടുപ്പ് നടത്താമെന്നതും, സാധാരണയിൽക്കവിഞ്ഞ തൂക്കം ലഭിക്കുന്നതും സാധാരണയെ അപേക്ഷിച്ച് 70 ശതമാനത്തോളം കീടാണുക്കളിൽ നിന്നും സുരക്ഷിതമായിരിക്കും എന്നീ ഗുണങ്ങളാണ്  ടിഷ്യു കൾച്ചറിനെ കൂടുതൽ ആകർഷകമാക്കുന്നത് ..
പൂർണ്ണമായും അണു വിമുക്തമാക്കിയാണ്  ലാബ് പ്രവർത്തിക്കുന്നത്. ലാബിനകത്തു  വിദഗ്ദരായ ആറ് ടെക്‌നീഷ്യന്മാർ ജോലി ചെയ്യുന്നുണ്ട് ഇവരുടെ നേതൃത്വത്തിൽ  ആണ് ഗുണമേന്മയുള്ള മികച്ച  തൈകൾ ഉത്പാദിപ്പിക്കുന്നത്.ഇതിനു പുറമെ  പ്രൈമറി ,സെക്കൻഡറി ഹാർഡനിങ്ങിനായി  എട്ട് പേരും പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തും സമീപ  ജില്ലകളിലുമുള്ള  കൃഷി ഭവനുകളിലേക്ക് ഇവിടെ നിന്നും തൈകൾ വിതരണം ചെയ്യുന്നുണ്ട് .മറ്റ് സ്വകാര്യ സ്‌ഥാപനങ്ങളിലേക്കാൾ കുറഞ്ഞ വിലക്ക് തൈകൾ ലഭിക്കും എന്നതും കൂടുതൽ കർഷകരെ ഇവിടേക്ക് ആകർഷിക്കുന്നു.
 

സജീഷ് കെ .എസ്
News Image

സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെ ബാങ്കിംഗ് മേഖല ഭയപ്പെടുന്നു : കരകുളം കൃഷ്‍ണപിള്ള

കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാനുള്ള റിസർവ്വ്ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കങ്ങൾ ആശങ്കജനകവും ആപത് കരവുമാണെന്ന്
സഹകരണ ജനാധിപത്യ വേദി ചെയർമാൻ  അഡ്വ. കരകുളംകൃഷ്ണപിള്ള പ്രസ്താവിച്ചു . നിയമങ്ങളിൽ മാറ്റം വരുത്തുമ്പോഴും
അത് നടപ്പിലാക്കുമ്പോഴും നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കേണ്ടതാണ് . കേരളത്തിലെ സഹകരണ മേഖല കൈവരിച്ച കരുത്ത് ഏതെങ്കിലും ഏജൻസിയുടെ സഹായം കൊണ്ടല്ല അതിന് റിസർവ് ബാങ്കിന്റെ  പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പങ്കുമില്ല .നല്ല ജനവിശ്വാസം ആർജ്ജിച്ചു കൊണ്ട്
പതിനായിരക്കണക്കിന് സഹകാരികളുടെ
അർപ്പണ മനോഭാവവുമാണ് ഇന്ന് കാണുന്ന നിലയ്ക്കുള്ള വളർച്ചയ്ക്കും പുരോഗതിക്കും
ഇടയാക്കിയിട്ടുള്ളത്. ഇടപാടുകാരെ കൊള്ളയടിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനങ്ങളുടെ മേൽ എന്ത് നിയന്ത്രണമാണ് റിസർവ് ബാങ്കിന് ഉള്ളത് .
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ചെറിയ ശതമാനമായ ക്രെഡിറ്റ് സർവീസ് സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് വർഷങ്ങളായി ഉപയോഗിച്ചുവരുന്നത് ബന്ധപ്പെട്ട സർക്കാരിൻറെ പൂർണ
അനുവാദത്തോടെയാണ് .
കേരളത്തിലെ സഹകരണ മേഖലയുടെ കരുത്ത് റിസർവ് ബാങ്കിനെ ഭയപ്പെടുത്തുന്നു. വാണിജ്യബാങ്കുകളെക്കാൾ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാക്കിയ സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെ ബാങ്കിംഗ് മേഖല ഭയപ്പെടുന്നു .
2018 ലെ റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും 2020 ലെ ബാങ്കിംഗ് ഭേദഗതി നിയമത്തിലും വേണ്ടത്ര ഗൗരവം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല .
ഒരു സഹകരണ സ്ഥാപനം ഒരു കോടിയിലധികം രൂപ ഒരു സാമ്പത്തിക വർഷം മറ്റൊരു സ്ഥാപനത്തിൽ നിന്നും പിൻവലിച്ചാൽ രണ്ടു ശതമാനം
ആദായ നികുതി നൽകണമെന്ന് ഉത്തരവ്
പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടടുത്ത് അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും നികുതി ഒടുക്കുന്നതിൽ നിന്നും ഇളവ് വാങ്ങി .
യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണെങ്കിലും പ്രത്യേക സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയും സഹകാരികളും
സംസ്ഥാന സർക്കാർ നോടൊപ്പം റിസർവ്വ് ബാങ്കിൻ്റെ നയങ്ങൾക്കെതിരായി യോജിച്ച പ്രതിരോധത്തിന്  തയ്യാറാകണമെന്ന് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.
News Image

കട്ടപ്പന സഹകരണ ബാങ്കിന്റെ ഹൈപ്പർ മാർക്കറ്റ്

മനുഷ്യന്റെ എല്ലാ ആവശ്യങ്ങളിലും ഇടപെടാൻ കഴിയുന്ന രീതിയിൽ സഹകരണ മേഖല വളർന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടന വേളയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് .
ഹൈറേഞ്ചിലെ ജനതക്ക് നൽകുന്ന മഹത്തായ സംരംഭമാണ് കട്ടപ്പന ബാങ്കിന്റെ പുതിയ സംരഭമെന്നും മന്ത്രി കൂട്ടിച്ചേർത്തു .അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഡീൻ കുര്യാക്കോസ് എം .പി .ഉദ്‌ഘാടനം ചെയ്തു.ബാങ്കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ സഹകരണ മേഖലക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു .
ബാങ്ക് പ്രസിഡൻറ് ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു .ഹൈപ്പർ മാർക്കറ്റ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കും .മൽസ്യ മാംസ പച്ചക്കറി വിഭാഗം രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും ,മറ്റു വിഭാഗങ്ങൾ രാവിലെ 9 മുതൽ 8 വരെയും പ്രവർത്തിക്കും
News Image

സഹകരണ സംഘങ്ങൾക്ക്മേൽ നിയന്ത്രണം ;സർക്കാർ നിയമോപദേശം തേടി

പ്രാഥമീക സഹകരണ സംഘങ്ങൾക്ക് നേരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടി മറികടക്കാൻ സംസ്ഥാന സർക്കാർ അഡ്വ .ജനറലിന്റെ നിയമോപദേശം തേടി.എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കാമെന്നാണ്‌ അഡ്വ .ജനറൽ കെ .ഗോപാലകൃഷ്ണകുറുപ്പ് അറിയിച്ചത് .ഇതിനു പുറമെ റിസർവ് ബാങ്കിന് നിവേദനവും നൽകും .അഡ്വ .ജനറലുമായി മന്ത്രി .പി .രാജീവ് ശനിയാഴ്ചയാണ് കൊച്ചിയിൽ ചർച്ച നടത്തിയത്.സഹകരണ സംഘങ്ങൾ ബാങ്ക് ,ബാങ്കർ ,ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശത്തിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന  ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സർക്കാർ നിലപാട്


News Image

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് വിവരം ഇനി വിരൽത്തുമ്പിൽ

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് വിവരം ഇനി ജനങ്ങൾക്കുമറിയാം .ഇതിനുള്ള കോ -ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ( സി .എ .എം .ഐ .എ .എസ്)എന്ന ഓൺലൈൻ സംവിധാനം ജനുവരിയിൽ സജ്ജമാകും.രജിസ്ട്രാർമാരുടെയും ഫംക്ഷണൽ രജിസ്ട്രാർമാരുടെയും നിയന്ത്രണത്തിലുള്ള എല്ലാ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഈ സംവിധാനത്തിലൂടെ ലഭിക്കും. സി .എ .എം .ഐ .എ .എസിലെ പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ സഹകരണവകുപ്പിന്റെ ഏത് ഉദ്യോഗസ്ഥനും പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ  കഴിയും.നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യാനുള്ള സഹകരണ സംഘങ്ങളുടെ എണ്ണം ,ഓഡിറ്റ് പൂർത്തീകരിച്ചവയുടെ എണ്ണം ,പൂർത്തീകരിക്കാനുള്ളവയുടെ എണ്ണം ,തുടങ്ങിയ വിവരങ്ങൾ താലൂക്ക് തിരിച്ച് ഇതിലൂടെ ലഭ്യമാക്കാൻ കഴിയും .സംഘം നഷ്ടത്തിലാണോ ,ലാഭത്തിലാണോ ,എത്രയാണ് നിക്ഷേപം ,എത്ര വായ്‌പ കൊടുത്തിട്ടുണ്ട് ,എന്തൊക്കെ പദ്ധതികളാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ആർക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നതാണ് ഓൺലൈൻ പോർട്ടലിന്റെ മെച്ചം.സാംസ്‌ഥാനത്ത് 16,112 സംഘങ്ങളാണുള്ളത്.








News Image

ചെക്യാട് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ ഉദ്‌ഘാടനം

കോഴിക്കോട് : ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ കുറുവന്തേരി ആബൂന്റെ പറമ്പിൽ സഹകരണ വകുപ്പ മന്ത്രി വി .എൻ .വാസവൻ ഉദ്‌ഘാടനം ചെയ്തു .ബാങ്കിങ്ങ് റെഗുലേറ്ററി നിയമം പ്രാഥമീക സഹകരണ മേഖല തകർക്കാനുള്ള  കടന്നുകയറ്റമാണെന്നും ഇതിനെതിരെ നിയമ യുദ്ധവും സഹകാരികളുടെ പ്രതിഷേധവും ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു .ഇ .കെ വിജയൻ എം .എൽ .എ അധ്യക്ഷനായി .ബാങ്ക് സെക്രട്ടറി കെ .ഷാനിഷ് റിപ്പോർട്ട് അവതരിപ്പിച്ചു .ആദ്യ നിക്ഷേപം കോഴിക്കോട് എ .ആർ പ്ലാനിങ് ഓഫീസർ ടി .ജയരാജനും ഭവന വായ്പാ പദ്ധതി വടകര എ ആർ ജനറൽ ടി .സുധീഷും ,ബാങ്ക് വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി വനജയും ഉദ്‌ഘാടനം ചെയ്തു.സാമൂഹിക പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാരെ പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്തിൽ ആദരിച്ചു.വളയം പഞ്ചായത്ത് പ്രസിഡൻറ് കെ .പി പ്രദീഷ് ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു.ബാങ്ക് മുൻ പ്രസിഡണ്ടുമാരെ പുറമേരി ബാങ്ക് പ്രസിഡൻറ് വി .പി കുഞ്ഞികൃഷ്ണൻ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബാങ്ക് പ്രസിഡണ്ട് എം .കുഞ്ഞിരാമൻ സ്വാഗതവും പി .കെ .സിൻസിൽ നന്ദിയും പറഞ്ഞു.








News Image

കോവിഡ് പശ്ചാത്തലത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട വനിതകളെ സ്വയം തൊഴിൽ സംരംഭകരാക്കി മാറ്റി സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി " JLG" പദ്ധതി സഹകരണ മേഖലയിൽ വ്യാപിപ്പിക്കുമെന്ന് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.
JLG പദ്ധതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സഹകരണ ബാങ്കുകൾക്ക് ട്രെയിനിങ് ,സാങ്കേതിക സഹായം എന്നിവയെല്ലാം ടീം കോ -ഓപ്പറേറ്റീവ് ലഭ്യമാക്കുന്നു.ഗവ:തലത്തിൽ ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാണെങ്കിൽ അതിനുള്ള മാർഗ്ഗനിർദേശങ്ങളും നൽകുന്നു.

താല്പര്യമുള്ള ബാങ്കുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക :
Team Co-operative
(co-operative development cell)
9496908426 ,9544638426,9846391755
News Image

ടീം കോ -ഓപ്പറേറ്റീവ് : വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു

പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ കുഴിപ്പള്ളി സഹകരണ ബാങ്ക്  ( എറണാകുളം ) ,കഞ്ഞിക്കുഴി സഹകരണ ബാങ്ക് ( ആലപ്പുഴ  ) ചെറുകര സഹകരണ ബാങ്ക് ( ആലപ്പുഴ ) കൈപ്പമംഗലം സഹകരണ ബാങ്ക് ( തൃശൂർ ) കാരിയേലി സഹകരണ ബാങ്ക് ( എറണാകുളം ) നെടുമ്പ്രം സഹകരണ ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകളിലെത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ പോകുന്നതുമായ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.
മധു ചെമ്പേരിക്കൊപ്പം ടെനിക്കൽ ഡയറക്ടർ ഡോ. ഗീവർഗീസ് ( വെറ്റിനറി  യൂണിവേഴ്സിറ്റി റിട്ട.
ഡീൻ) കോ -ഓർഡിനേറ്റർ ആദർശ് വി.എസ് എന്നിവരും പങ്കെടുത്തു. കുഴിപ്പള്ളി ബാങ്ക് പ്രസിഡൻറ് സുനിൽ ,സെക്രട്ടറി അജയകുമാർ .കഞ്ഞിക്കുഴി ബാങ്ക് സെക്രട്ടറി ഗീത ,ബോർഡ് അംഗം ഉദയപ്പൻ,ജീവനക്കാരൻ ശശി. ചെറുകര ബാങ്ക് പ്രസിഡൻറ് എൻ .ജി .തങ്കപ്പൻ ,സെക്രട്ടറി സത്യദാസ് .കാരിയെലി ബാങ്ക് സെക്രട്ടറി ഷാജി.കൈപ്പമംഗലം ബാങ്ക് പ്രസിഡൻറ് ദേവാനന്ദൻ. നെടുമ്പ്രം ബാങ്ക് സെക്രട്ടറി ബിജു ,ബോർഡ് മെമ്പർ എൽദോസ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു
.  





News Image

RBI യുടെ പുതിയ തീരുമാനങ്ങൾ പുനഃ പരിശോധിക്കേണ്ടതാണെന്ന് വി .എൻ .വാസവൻ

സംസ്ഥാനങ്ങളിലെ സഹകരണ മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പടുവിച്ചിരിക്കുന്ന പുതിയ തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ.
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ ഒഴിച്ചു കൂട്ടാനാകാത്ത സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിംഗ് നിയമ ഭേദഗതിയിലൂടെ സഹകരണ മേഖലയില്‍ ഇടപെടാന്‍ നടത്തിയ കേന്ദ്ര ശ്രമത്തെ സുപ്രീം കോടതി തടയുകയും സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട് .ഇതിനു പിന്നാലെയാണ് ഫെഡറല്‍ തത്വങ്ങള്‍ ഒന്നാകെ ലംഘിച്ച് ഇടപെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന  ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി  കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്കിംഗ് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വ്യവസ്ഥകള്‍ക്കു വിധേയമായി ബാധകമായിട്ടുള്ളതാണ്. പ്രഥമിക സഹകരണ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ലഭ്യമല്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ആര്‍.ബി.ഐ തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തുന്നതെന്നും വി .എൻ .വാസവൻ പറഞ്ഞു . സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പു വരുത്തുകയും ഇതിലേയ്ക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്. കാലോചിതമായി ഇതു പരിഷ്‌കരിക്കാനുള്ള നടപടികളിലുമാണ്.
ഈ ഘട്ടത്തിലും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആര്‍.ബി.ഐ പത്രക്കുറിപ്പിനെതിരെ കേന്ദ്ര സര്‍ക്കാരിനും മറ്റ് ഉന്നത അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കും. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തുന്ന കാര്യവും പരിഗണിക്കും. ഈ പ്രശ്‌നത്തിലെ നിയമപരമായ വിഷയങ്ങള്‍ വിദഗ്ദ്ധരായ നിയമജ്ഞരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏത് പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് എക്കാലത്തും സഹകരണ മേഖലയ്ക്കുണ്ടെന്ന് ഇതിനകം കേരളം തെളിയിച്ചിട്ടുണ്ട് സഹകാരികള്‍ക്ക് അതിനാൽ ആശങ്ക വേണ്ട എന്നും വി .എൻ .വാസവൻ പറഞ്ഞു.
News Image

ക്ഷീര,മൃഗ സംരക്ഷണ മേഖലയിലെ നബാർഡ് പദ്ധതികൾ കേന്ദ്ര സർക്കാർ നിർത്തലാക്കി

ചെറുകിട നാമമാത്ര കർഷകരെ സഹായിച്ചു വന്ന മൃഗസംരക്ഷണ മേഖലയിലെ നബാർഡ് വഴി നടപ്പാക്കുന്ന എല്ലാ പദ്ധതികളും കേന്ദ്ര ഗവ: നിർത്തലാക്കി. 10 പശു(1.75 ലക്ഷം ), 20 പശുക്കുട്ടികൾ (2.33 ലക്ഷം ),105 ആട് (1.25ലക്ഷം ), 20പന്നി (1 ലക്ഷം ),20,000 ഇറചി കോഴികൾ  (11.2ലക്ഷം ),20,000 മുട്ടക്കോഴി (20 ലക്ഷം ), താറാവ്, കാട,ടർക്കി,ഗിനി (5 ലക്ഷം ),20 മുയൽ (75,000രൂപ )2000 പോത്ത് (62.5 ലക്ഷം ), കറവ മെഷീൻ (25000 രൂപ) വാഹനം ( 3 മൂന്നു ലക്ഷത്തി 25000 രൂപ ) എന്നിവക്ക് 25 ശതമാനം സബ്സിഡി ജനറൽ 33.33 BPL SC/ക്ക്  നൽകുന്ന സ്കീമുകളെല്ലാം നിർത്തലാക്കിയിട്ടുണ്ട്. പകരം വലിയ ഫാമുകൾക്ക് ഗോകുൽ മിഷൻ പദ്ധതിയാണ് നാഷണൽ ഡയറി ഡവലപ്പ്മെന്റ് ബോർഡ് വഴി നടപ്പിലാക്കുന്നത്.
4 കോടി രൂപ ചിലവുള്ള 200 പശുക്കളെയോ എരുമകളെയോ വളർത്തുന്ന വൻകിട പദ്ധതിക്ക് 50 ശതമാനമാണ് സബ്സിഡി പ്രഖ്യാപിച്ചിട്ടുള്ളത്. 5 ഏക്ര സ്ഥലം പദ്ധതിക്കാവശ്യമാണ് താനും. കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാൻ പരിമിതികളുണ്ട്. വടക്കേ ഇന്ത്യയിലെ സംരംഭകരെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് ആരോപണം. വീട്ടുപറമ്പിൽ  അഞ്ചോ ആറോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ക്ഷീര കർഷകരെയാണ് കേന്ദ്ര ഗവ: അവഗണിച്ചത്. പുതിയ പദ്ധതിക്ക് 2 കോടി രൂപ ലോണെടുക്കണം. അതിന് വസ്തു ജാമ്യം വേണം. ഇതൊന്നും സാധാരണ കർഷകർക്ക് സാധ്യമായ കാര്യമല്ല. ദേശീയ കന്നുകാലി മിഷൻ എന്ന പേരിലാണ് വേറെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴി, ആട്, പന്നിവളർത്തൽ , തീറ്റ പുൽ സംസ്കരണം തുടങ്ങിയ മേഖലകളിലാണ് പുതിയ പ്രഖ്യാപനം. എല്ലാം വൻകിട പദ്ധതികളാണ്. മുട്ടകോഴി വളർത്തലിൽ ചുരുങ്ങിയത് 1000 എണ്ണവും ആടുവളർത്തലിൽ 500 എണ്ണവും പന്നിഫാമിന് 100 എണ്ണവും വേണം. കേരളത്തിലെവിടെയും 500 ആടുകളെ വളർത്തുന്ന ഫാമില്ല. 50 ശതമാനം സബ്സിഡിയുണ്ടെങ്കിലും ചെറുകിട കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. സ്ഥലപരിമിതിയും ലോൺ ലഭ്യതയുമാണ് പ്രശ്നം. കോഴി വളർത്തലിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള "ഇറച്ചിക്കോഴി വളർത്തൽ" പദ്ധതിയിലില്ല .
വലിയ മുട്ടക്കോഴി ഫാമുകൾ ഒന്നും തന്നെ കേരളത്തിലില്ല. പരമാവധി സബ്സിഡി കോഴി ഫാമിന്25 ലക്ഷവും ആട് വളർത്തലിന് 50 ലക്ഷവും പന്നിവളർത്തുന്നതിന് 30 ലക്ഷവും തീറ്റപുൽ സംസ്കരണത്തിന് 50 ലക്ഷവുമാണ്. സംസ്ഥാനത്തെ പദ്ധതി നിർവഹണ ഏജൻസി കന്നുകാലി വികസന ബോർഡും മൃഗസംരക്ഷണ വകുപ്പുമാണ്. പുതിയ വൻകിട പദ്ധതികൾ ആവശ്യം തന്നെയാണ്.പക്ഷെ ഇത് ചെറുകിട കർഷകരുടെ പദ്ധതികൾക്ക് പകരമാകരുത്. ചെറുകിട കർഷകരെ സഹായിക്കുന്ന പഴയ നബാർഡ് പദ്ധതികൾ പുനസ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
News Image

സഹകരണ മേഖലയിൽ വീണ്ടും ആർ.ബി.ഐ യുടെ ഇടപെടൽ

സഹകരണ സംഘങ്ങളും സൊസൈറ്റികളും പേരുകള്‍ക്കൊപ്പം "ബാങ്ക്" എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ചു റിസര്‍വ് ബാങ്ക്. ഇത്തരം സംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.
ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ബാങ്ക് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആര്‍.ബി.ഐ. പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും ആര്‍.ബി.ഐയുടെ നിയമങ്ങളിലേക്കു മാറുന്നതിനു സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതിയും വരുത്തിയിരുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് അവരുടെ പേരുകളുടെ ഭാഗമായി 'ബാങ്ക്', 'ബാങ്കര്‍' അല്ലെങ്കില്‍ 'ബാങ്കിങ്' എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുണ്ട്. ആര്‍.ബി.ഐ. അംഗീകരിച്ച ഇത്തരം സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇതിന് അനുമതിയുള്ളത്.
 കൂടാതെ ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും / നാമമാത്ര അംഗങ്ങളില്‍ നിന്നും / അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി. 1949- ലെ ബി.ആര്‍. ആക്ട് പ്രകാരം ഇത്തരം സൊസൈറ്റികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ബാങ്കിങ് ബിസിനസ് ചെയ്യുന്നതിന് അവര്‍ക്ക് അധികാരമില്ലെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷയും ഇത്തരം സംഘങ്ങളിലേയും സൊസൈറ്റികളിലേയും നിക്ഷേപങ്ങള്‍ക്കു ലഭിക്കില്ല എന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

.



News Image

ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്കിന്റെ ആദരവ് 2021

ഏങ്ങണ്ടിയൂർ കർഷക സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി രമേശൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ. എൽ .ബി ഒന്നാം റാങ്ക് ജേതാവ് ഡീസ. കെ .കുമാർ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ഉദയ് എന്നിവരെയും ,എസ് .എസ് .എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറിൽപരം വിദ്യാർത്ഥികളെയും  ആദരിച്ചു . ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം. എ.ഹാരീസ് ബാബു അധ്യക്ഷത വഹിച്ചു .  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, ചാവക്കാട് താലൂക്ക് സർക്കിൾ സഹകര യൂണിയൻ ചെയർമാൻ ടി വി.ഹരിദാസ് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി.സുരേഷ്, കെ.ആർ.ശിവദാസ്, പ്രീത ടീച്ചർ,പി.ജെ.ജോൺ മാസ്റ്റർ, കെ.ആർ.രാജേഷ്, ഉണ്ണികൃഷ്ണൻ കാര്യാട്ട്, കെ.ആർ.കൃഷ്ണൻ, എ.എസ്. തങ്കപ്പൻ, കനകൻ, മുഹമ്മദ്‌ റാഫി, ഡോ.ഇ. കെ.രാമചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് രാജഗോപാൽ ചുള്ളിപ്പറമ്പിൽ സ്വാഗതവും മാനേജിംങ്ങ് ഡയറക്ടർ ഇ.രണദേവ് നന്ദിയും പറഞ്ഞു.
News Image

അഞ്ച് അംഗീകാരത്തിന്റെ മികവിൽ കാസർഗോഡ്

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയെ സംബന്ധിച്ച്  എല്ലാ സാങ്കേതിക കാര്യങ്ങളും,വികസനവും വൈകിയെത്തുന്നു എന്ന് പരക്കെ ആക്ഷേപമുള്ള ജില്ലയാണ് . എന്നാൽ അത് ഒരു പരിധി വരെ  യാഥാർഥ്യവുമാണ്. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന സഹകരണ സംഘങ്ങളിൽ നിന്നും, സ്‌ഥാപനങ്ങളിൽ നിന്നും മികച്ച സംഘങ്ങൾക്കുള്ള സഹകരണ വകുപ്പിന്റെ "എക്സലൻസ് അവാർഡ്" സഹകരണ വകുപ്പ് മന്ത്രി യിൽ നിന്നും ഏറ്റു വാങ്ങിയത് കാസർഗോഡ് ജില്ലയിലെ തന്നെ  അഞ്ച് ബാങ്കുകളാണ്.ഒരേ ജില്ലയിൽ നിന്ന് തന്നെ അഞ്ച് ബാങ്കുകൾക്ക് ഈ അംഗീകാരം കിട്ടിയത്  കാസർഗോഡ് ജില്ലയെ സംബന്ധിച്ച് എക്കാലവും അഭിമാനിക്കാവുന്ന  കാര്യമാണ്.പനത്തടി സഹകരണ സംഘം ( പ്രാഥമീക കാർഷിക വായ്പാ സഹകരണ സംഘം ) ഉദുമ വനിതാ സഹകരണ സംഘം ( വനിതാ സഹകരണ സംഘം ) മുളിയാർ അഗ്രി കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ( പലവക സഹകരണ സംഘം ) മടിക്കൈ സഹകരണ സംഘം (പ്രാഥമീക കാർഷിക വായ്പാ സഹകരണ സംഘം ) 
അവാർഡ് ഫോർ അപ്രീസിയേഷൻ -കോട്ടച്ചേരി സഹകരണ സംഘം, ,എന്നീ  അഞ്ച് സഹകരണ സംഘങ്ങളാണ് പുരസ്‌കാര ലബ്ധിയിലൂടെ കാസർഗോഡിന്റെ യശസ്സുയർത്തിയത്.



News Image

സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

2019 -20 വർഷത്തെ സഹകരണ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കുമുള്ള എക്സലൻസ് അവാർഡുകൾ സഹകരണ മന്ത്രി വി .എൻ വാസവൻ വിതരണം ചെയ്തു . കോഴിക്കോട് നടന്ന സഹകരണ വാരാഘോഷത്തിന്റെ സമാപന വേദിയിൽ അവാർഡുകൾ വിതരണം ചെയ്തു .
ഒന്നാം സ്ഥാനങ്ങൾ
1 പ്രാഥമീക കാർഷിക വായ്പാ സഹകരണ സംഘം ,പനത്തടി സഹകരണ ബാങ്ക് ,കാസർഗോഡ് 
2 അർബൻ സഹകരണ ബാങ്ക് -ചെർപ്പുളശേരി അർബൻ സഹകരണ ബാങ്ക് ,പാലക്കാട്
3 പ്രാഥമീക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് -ആലത്തൂർ പ്രാഥമീക കാർഷിക ഗ്രാമ വികസന ബാങ്ക് ആലത്തൂർ ,പാലക്കാട്
4 എംപ്ലോയിസ് സഹകരണ സംഘം -വടക്കാഞ്ചേരി ഗവഃ സെർവെൻറ്സ് സഹകരണ സംഘം
5 ആശുപത്രി / വിദ്യാഭ്യാസ സഹകരണ സംഘം-കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
6 വനിതാ സഹകരണ സംഘം -ഉദുമ വനിത സഹകരണ സംഘം ,കാസർഗോഡ്
7 പട്ടികജാതി / പട്ടിക വർഗ്ഗ സഹകരണ സംഘം -വല്ലച്ചിറ പട്ടികജാതി സഹകരണ സംഘം -തിരുവനന്തപുരം
8 പലവക സഹകരണ സംഘം / മുളിയാർ അഗ്രി കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ,കാസർഗോഡ് 

രണ്ടാം സ്ഥാനങ്ങൾ
1 പ്രാഥമീക കാർഷിക വായ്പാ സഹകരണ സംഘം -മടിക്കൈ സഹകരണ സംഘം കാസർഗോഡ്
2 അർബൻ സഹകരണ ബാങ്ക് -ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് ,പാലക്കാട്
3 എംപ്ലോയിസ് സഹകരണ സംഘം -എറണാകുളം ജില്ലാ പോലീസ് ക്രെഡിറ്റ് സഹകരണ സംഘം
4 ആശുപത്രി ,വിദ്യാഭ്യാസ സഹകരണ സംഘം -മണ്ണാർക്കാട് കോ -ഓപ്പറേറ്റീവ് എജ്യുക്കേഷൻ സൊസൈറ്റി ,പാലക്കാട്
5 വനിതാ സഹകരണ സംഘം -ആഴിയൂർ വനിതാ സഹകരണ സംഘം ,കോഴിക്കോട്
6 പട്ടികജാതി / പട്ടിക വർഗ്ഗ സഹകരണ സംഘം -ശ്രീകണ്ഠാപുരം പട്ടികജാതി വികസന സഹകരണ സംഘം ,കണ്ണൂർ
7 പലവക സഹകരണ സംഘം -മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ,തൃശൂർ
8 പ്രാഥമീക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് -കണയന്നൂർ താലൂക്ക് കാർഷിക  ഗ്രാമ വികസന ബാങ്ക്,എറണാകുളം 

മൂന്നാം സ്ഥാനങ്ങൾ
1 പ്രാഥമീക കാർഷിക വായ്പാ സഹകരണ സംഘം-കതിരൂർ സഹകരണ സംഘം ,കണ്ണൂർ
2  അർബൻ സഹകരണ ബാങ്ക്- പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ,തൃപ്പുണിത്തുറ ,എറണാകുളം
3  പ്രാഥമീക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് - പ്രാഥമീക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ,ഇടുക്കി
4 എംപ്ലോയിസ് സഹകരണ സംഘം-മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേർസ് സഹകരണ സംഘം ,മലപ്പുറം
5  ആശുപത്രി ,വിദ്യാഭ്യാസ സഹകരണ സംഘം -കോഴിക്കോട് ജില്ലാ സഹകരണ  ആശുപത്രി സംഘം
6 വനിതാ സഹകരണ സംഘം-നെല്ലിമൂട് വനിതാ സഹകരണ സംഘം,തിരുവനന്തപുരം
7 പട്ടികജാതി / പട്ടിക വർഗ്ഗ സഹകരണ സംഘം-എളംകുന്നപ്പുഴ എസ് .സി എസ് .ടി സഹകരണ സംഘം ,എറണാകുളം
8 പലവക സഹകരണ സംഘം -കൊച്ചിൻ നേവൽ ബേസ് കൺസ്യുമർ സഹകരണ സംഘം ,എറണാകുളം.

അവാർഡ് ഫോർ അപ്രീസിയേഷൻ
കോട്ടച്ചേരി സഹകരണ ബാങ്ക് ,കാസർഗോഡ്
ചെറുതാഴം സഹകരണ ബാങ്ക് ,കണ്ണൂർ ,ബാലരാമപുരം സഹകരണ ബാങ്ക് തിരുവനന്തപുരം ,കടയ്ക്കൽ സഹകരണ ബാങ്ക് ,കൊല്ലം .മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്ക്  ,പാലക്കാട് .കണ്ണമ്പ്ര സഹകരണ ബാംങ്ക് ,പാലക്കാട് .കരകുളം സഹകരണ ബാങ്ക് ,തിരുവനന്തപുരം ,കൊല്ലം സഹകരണ ബാങ്ക് പാലക്കാട്.

സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം .

സഹകരണ വകുപ്പിന്റെ എക്സലൻസ് അവാർഡ്
ഇ .എം .എസ് സഹകരണാശുപത്രി ,പെരിന്തൽമണ്ണ

ഇന്നവേഷൻ അവാർഡ് -മണ്ണാർക്കാട് റൂറൽ സഹകരണ സംഘം ,പാലക്കാട്







































News Image

ചെറുകിട സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വായ്പയുമായി കേരളം ബാങ്ക്

കോവിഡ് പ്രതിസന്ധിയിൽ തളർന്നു പോയ ചെറുകിട കർഷകർക്ക് സംരംഭകർക്ക് ഈടില്ലാതെ അഞ്ച് ലക്ഷം രൂപ വരെ വായ്‌പ  നൽകുന്ന പദ്ധതിയുമായി കേരള ബാങ്ക്.കെ ബി സുവിധ പ്ലസ് എന്ന വായ്‌പകളുടെ ഉദ്‌ഘാടനം സഹകരണ മന്ത്രി വി .എൻ വാസവൻ നിർവഹിച്ചു.പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്‌പക ലഭിക്കും.കേരളം ബാങ്കിന്റെ എല്ലാ ശാഖകളിലും വായ്‌പ ലഭിക്കും .ഉത്പാദന സേവന വിപണന മേഖലകളിലെ സൂക്ഷ്മ ,സേവന, ഇടത്തരം സംരംഭകർ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പടെ ഇരു ചക്ര വാഹനങ്ങൾ വാങ്ങുന്നവർ എന്നിവർക്കൊക്കെയാണ് ഈടില്ലാതെ വായ്‌പ നൽകുന്നത് .പരമാവുധി 5 ലക്ഷം രൂപ വരെ (ബസുടമകൾക്കും ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം വരെ  )
News Image

നൂറ് മേനി വിജയം കൊയ്ത് പട്ടുവം സഹകരണ ബാങ്ക്

പട്ടുവം സർവീസ് സഹകരണ ബാങ്ക്   കഴിഞ്ഞ നാല് വർഷമായി തരിശായി കിടന്ന  60 ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് നൂറു മേനി വിജയം കൊയ്ത് മുന്നേറി ക്കൊണ്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന സ്ഥലമാണ് പട്ടുവം.തരിശായി കിടന്ന ഭൂമി സഹകരണ ബാങ്ക് കൃഷിക്കായി ഏറ്റെടുക്കുകയായിരുന്നു. ഞാറ് നടുന്ന സ്ത്രീ തൊഴിലാളികൾ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ജീവനക്കാർ തന്നെയാണ് ചെയ്യുന്നത്.
പൊതുവെ കൃഷി നഷ്ടത്തിലാണെന്നു പറയുന്നുണ്ടെങ്കിലും ജീവനക്കാർ തന്നെ ചെയ്യുന്നതുകൊണ്ടാണ് നഷ്ടമില്ലാതെ പോകുന്നതെന്ന് ബാങ്ക് സെക്രട്ടറി ശ്രീനിവാസൻ പറയുന്നു .കീടനാശിനിയോ രാസവളങ്ങളോ അധികതോതിൽ ഉപയോഗിക്കാതെ ചെയ്യുന്ന നാടൻ കുത്തരിക്ക്  ധാരാളം ആവശ്യക്കാരുണ്ട് . കിലോക്ക് 50 രൂപയ്ക്കാണ് വില്പന  നടത്തുന്നത് .
ബാങ്കിന്റെ ഉടമസ്ഥതയിൽ 40 ലക്ഷം രൂപ മുതൽ മുടക്കി കൃഷിക്കാവശ്യമുള്ള എല്ലാ ഉപകരണങ്ങളും വാടകക്ക് നൽകുന്ന  സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ആളുകളെ കൃഷിയിലേക്ക് കൊണ്ടുവരാൻ ബാങ്കിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും ഒപ്പം പഞ്ചായത്തിൽ തരിശായി കിടക്കുന്ന എല്ലാ ഭൂമിയും ഏറ്റെടുത്ത് കൃഷി ചെയ്യുവാനാണ് ബാങ്കിന്റെ പദ്ധതിയെന്നും സെക്രട്ടറി പറഞ്ഞു






News Image

KCEF സംസ്ഥാന സമ്മേളനം ഡിസംബറിൽ

പാലക്കാട്‌ :കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 33-മത്  സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം  നടന്നു.
      ഡി. സി. സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു.
    കെ. സി. ഇ. എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. 
    സമ്മേളനം ഡിസംബർ 17,18,19  തിയതികളിലായി പാലക്കാട്‌ നടക്കും . ഡിസംബർ 17ന് വൈകുന്നേരം 4മണിക്ക് പാലക്കാട്‌ നഗരംചുറ്റിയുള്ള വിളമ്പര ഘോഷയാത്ര ഉണ്ടാകും. 18ന് നടക്കുന്ന സഹകരണ സെമിനാർ  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.19ന് സമ്മേളനം കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യും. പിന്നീടുനടക്കുന്ന വനിതാ സമ്മേളനം, പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം തുടങ്ങിയ പരിപാടികൾ  മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 
സഹകരണ മേഖലയിലെ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, സിംബോസിയം, സഹകാരി സംഗമം എന്നിവയും  ഉണ്ടാകും.
    
News Image

അച്ഛൻറെ പാട്ടിന് മകളുടെ ശബ്ദവുമായി സഹകരണ ഗീതം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ "കാരന്തൂർ സർവീസ് സഹകരണ ബാങ്ക് " സെക്രട്ടറിയും എഴുത്തുകാരനുമായ ദിനേഷ് കാരന്തൂർ എഴുതിയ "സഹകരണ ഗീതം" ശ്രദ്ധേയമാകുന്നു.
ദിനേഷിന്റെ മകളും ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയുമായ ദിൽന ദിനേഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.സഹകരണ മേഖലയുമായി ബന്ധപ്പെട്ട്  ഉയർന്നുവരുന്ന വരുന്ന പല വിഷയങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്‌തു കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ദിനേഷ് കാരന്തൂർ


News Image

"ക്ലിപ്തം നമ്പർ 321429 " പുസ്തക പ്രകാശനം

നൗഷാദ് അരീക്കോടിന്റെ സർവീസ് സ്റ്റോറി "ക്ലിപ്തം നമ്പർ 321429"എന്ന പുസ്തകത്തിന്റെ പ്രകാശനം സഹകരണ സംഘം രജിസ്ട്രാർ പി .ബി .നൂഹ് കോഴിക്കോട് ഡെപ്യുട്ടി മേയർ സി .പി .മുസാഫിർ അഹമ്മദിന് നൽകി പ്രകാശനം ചെയ്യും.മുൻ അഡീഷണൽ രജിസ്ട്രാർ ആണ്  നൗഷാദ് അരീക്കോട്.അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ ,ജോയിൻറ് രജിസ്ട്രാർ ടി .ജയരാജൻ ,കാനേഷ് പൂനൂർ ,സി .എൻ .വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും . 
News Image

സഹകരണ മേഖല നിഷേധിക്കാനാവാത്ത സാന്നിധ്യം : മന്ത്രി വി .എൻ വാസവൻ

നമ്മുടെ രാജ്യത്തും, ആഗോളതലത്തിലും, സംസ്ഥാന തലത്തിലും, നിലനിൽക്കുന്നത്  വളരെ സങ്കീർണ്ണമായ  സാമ്പത്തിക സാമൂഹിക സാഹചര്യമാണ് .ഏത് പ്രയാസത്തിന്റെയും ,ബുദ്ധിമുട്ടിന്റേയും ,കഷ്ടപ്പാടിന്റേയും നടുവിൽ സഹകരണ മേഖല അതിന്റെ ബലിഷ്ഠമായ കരങ്ങൾക്കൊണ്ട് നൽകി വരുന്ന സേവനങ്ങൾ നിഷേധിക്കാനാവാത്തതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി ,എൻ വാസവൻ പറഞ്ഞു . സഹകാരികളും ബഹുജനങ്ങളും എല്ലാം യോജിച്ച് ഈ കാലഘട്ടത്തിന്റെ സവിശേഷതകളനുസരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സന്ദർഭമാണിതെന്നും അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്‌ഘാടന വേദിയിലെ അധ്യക്ഷ പ്രസംഗത്തിൽ  മന്ത്രി പറഞ്ഞു.നമ്മുടെ രാജ്യത്ത് സഹകരണ മേഖല കൂടുതൽ കരുത്താർജ്ജിച്ച് മുന്നോട്ടുപോകുന്നതിനായി നാനാവിധത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഈ കാലഘട്ടത്തിൽ തുടക്കം കുറിക്കാൻ നമുക്ക് സാധിച്ചു.കേരള ബാങ്ക് എന്ന ആശയം യാഥാർത്യമാക്കൻ നമുക്ക് സാധിച്ചു .  യുവജനങ്ങളുടെ പങ്കാളിത്തം സഹകരണ മേഖലയിൽ ഉറപ്പിക്കുന്നതിനായി യുവജന സഹകരണ സംഘങ്ങൾ രൂപീകരിച്ചത് ഒരു വലിയ നേട്ടമാണ്.പന്ത്രണ്ട് വനിതാ സഹകരണ സംഘങ്ങളും ഇക്കാലയളവിൽ ആരംഭിക്കുകയുണ്ടായി .കോവിഡ് രൂക്ഷമായ സമയത്ത് ഓരോ സഹകരണ സംഘങ്ങളും ഹെല്പ് ഡെസ്‌ക്കുകളായി മാറി ശ്കതമായ ഇടപെടൽ നടത്തി.പ്രളയത്തിന്റെയും കോവിഡിന്റേയും സാഹചര്യത്തിലായി സഹകരണ മേഖല 226 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് .വിദ്യാതരംഗിണി പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് 92 കോടി രൂപയുടെ വായ്‌പ്പയും  നൽകുകയുണ്ടായി ,ഇത് പോലെ ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി സഹകരണമേഖല പ്രയാണം തുടരുകയാണ് .ഇതിനു പുറമെ  കേരളത്തിലെ എല്ലാ സഹകരണ സംഘങ്ങളെക്കുറിച്ചും പൊതു ജനങ്ങൾക്ക് അറിയുന്നതിനായുള്ള കോ -ഓപ്പറേറ്റീവ് ഇൻഫർമേഷൻ സിസ്റ്റം ഒരാഴ്ചക്കകം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.







News Image

"ഒരു സഹകരണ സെൽഫി" ഹൃസ്വ ചിത്രം ശ്രേദ്ധേയമാകുന്നു

കോഴിക്കോട് : കൊമ്മേരി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച "ഒരു സഹകരണ സെൽഫി" എന്ന ഹൃസ്വ ചിത്രം  ആശയം കൊണ്ടും ,ചിത്രീകരണ മികവുകൊണ്ടും ശ്രദ്ധേയമായി .സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തുറന്ന് കാണിക്കുന്നതും  സാധാരണക്കാരന് എത്രത്തോളം  കൈത്താങ്ങാണ് സഹകരണ മേഖല എന്ന് വിളിച്ചോതുന്നതുമായ  ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കൊമ്മേരി സഹകരണ ബാങ്കിലെ ജീവനക്കാരനായ പ്രജി .സി.പി ആണ്.ഗാനരചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്ന സബീഷ് കൊമ്മേരിയും ,അസോസിയേറ്റ് ഡയറക്ടർ ടി.ജിതിനും ബാങ്കിലെ ജീവനക്കാരാണ്.ബേപ്പൂർ സഹകരണ ബാങ്കിലെ ജീവനക്കാരനായ ടി .കെ .ജോഷിയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത് .
റഷീദ് നാസ് സംവിധാനം  നിർവഹിച്ച "സഹകരണ സെൽഫി"യിൽ സിനിമ ,ടി .വി താരം വിജയൻ കാരന്തൂർ, ടി.കെ .ജോഷി ,അപർണ്ണ വിനോദ്, ഗംഗാധരൻ ആയാടത്തിൽ, പത്മൻ പന്തീരങ്കാവ്, പ്രമോദ് പൂക്കുറ്റി, ടി. നിഖിൽ, ഗൗരി വിശ്വനാഥ്, ഗോപിക വിശ്വനാഥ് എന്നിവരാണ്  അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ്നിർവ്വഹിച്ചത്.
കോഴിക്കോട്  ശ്രീ തീയ്യേറ്ററിൽ   ബാങ്ക് പ്രസിഡണ്ട് ടി.പി.കോയ മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോക്ടർ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.  സെക്രട്ടറി എ.എം .അജയകുമാർ സ്വാഗതവും  ഡയറക്ടർ പി.അബ്ദുൾ റഷീദ് നന്ദിയും രേഖപ്പെടുത്തി.
ചിത്രം യൂട്യൂബിൽ റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്. ബോധവത്കരണ സ്വഭാവമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ അലയൊലികൾ സമൂഹം ഏറ്റെടുക്കും എന്നതിൽ സംശയമില്ല.

സജീഷ് കുട്ടനെല്ലൂർ






News Image

ആഡ്സിന്റെ വാർഷിക പൊതു യോഗം

കാർഷിക മേഖലയിലും സഹകരണ മേഖലയിലുംനിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന  "അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി"യുടെ വാർഷിക പൊതുയോഗം തൃശ്ശൂരിൽ നടന്നു. ARDS ന്റെ "കോ -ഓപ്പറേറ്റീവ് ഡെവലപ്പ്മെൻറ് സെൽ" ആണ്  ടീം കോ -ഓപ്പറേറ്റീവ്‌.
പ്രസിഡൻറ് മധു ചെമ്പേരി അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ  ഡോ.സി .ജോർജ് തോമസ്( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) വെറ്ററിനറി യൂണിവേഴ്സിറ്റി, റിട്ട .ഡീൻ ഡോ.പി .ഐ .ഗീവർഗീസ്  ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) റിട്ട .കൃഷി ജോ .ഡയറക്ടർ അബ്ദുൾ ലത്തീഫ് .എം ( ജോയിന്റ്‌ സെക്രട്ടറി) പി .കെ പ്രിയ ( സെക്രട്ടറി ) ഗ്രീഷ്‌മ ജോസ് ( ട്രഷറർ)
കേരള കാർഷിക സർവകലാശാല .റിട്ട .പ്രൊഫസർ.ഡോ:പി .അഹമ്മദ് ( വൈസ് .പ്രസിഡൻറ്) റിട്ട .കൃഷി ജോ.ഡയറക്ടർ കെ .മോഹനൻ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ) കേരള കാർഷിക സർവ്വകലാശാല റിട്ട .പ്രൊഫസർ.ഡോ: പി .രാജേന്ദ്രൻ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവർ പ്രസംഗിച്ചു .
സെക്രട്ടറി പി .കെ .പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു .ഭാവി പദ്ധതികളെ കുറിച്ച് ചർച്ച നടന്നു .പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സെസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും തീരുമാനിച്ചു...
സജീഷ് കുട്ടനെല്ലൂർ ,അർച്ചന രാമകൃഷ്ണൻ ,ആദർശ് വി .എസ്, ശ്യാം ,ബാബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

 പുതിയ ഭാരവാഹികൾ
          മധു ചെമ്പേരി : പ്രസിഡൻറ്
          ഡോ .പി .അഹമ്മദ്:വൈസ് .പ്രസിഡൻറ്
          പി .കെ .പ്രിയ : സെക്രട്ടറി
         അബ്‌ദുൾ ലത്തീഫ് .എം :ജോയിൻറ് സെക്രട്ടറി
         ഗ്രീഷ്മ ജോസ് ; ട്രഷറർ
         ഡോ .പി .ഐ .ഗീവർഗീസ് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )
         കെ .മോഹനൻ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )
         ഡോ.സി .ജെ .ജോർജ് തോമസ് ( എക്സിക്യൂട്ടീവ് കമ്മിറ്റി   അംഗം )  
         ഡോ .പി .രാജേന്ദ്രൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )



        
News Image

ക്ഷീരകർഷകർക്ക് ധന സഹായം നൽകി

കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് ക്ഷീരകർഷകർക്ക് ധന സഹായം നൽകി.കേരള ബാങ്ക് വൈസ്.പ്രസിഡൻറ് എം .കെ .കണ്ണൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് എൻ .കെ .ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ .ആർ.ജോജോ മുഖ്യാതിഥിയായിരുന്നു.വൈസ് .പ്രസിഡൻറ് കെ .കെ പോളി സ്വാഗതവും സെക്രട്ടറി മരിയ ജോൺ നന്ദിയും പറഞ്ഞു .204 ക്ഷീര കർഷകർക്കാണ് ധനസഹായം നൽകിയത് .
 


News Image

സഹകരണ മേഖല പുതിയ കാലത്തിന്റെ ബദൽ സാധ്യത : മുഖ്യമന്ത്രി

ഒരേ സമയം വിവിധ മേഖലകളിൽ നിന്നുള്ള ആക്രമണങ്ങൾ  നേരിട്ടിട്ടും സഹകരണ മേഖല പിടിച്ചു നിന്നത് ജനങ്ങൾക്ക് ഇതിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ് ,അത് കൊണ്ട് തന്നെ സഹകരണ മേഖല  പുതിയ  കാലത്തിന്റെ  സാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 68-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘടാനവേളയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.ലോകത്ത് 279 ദശലക്ഷം പേരുടെ പ്രധാന വരുമാന മാർഗ്ഗം സഹകരണ മേഖലയിൽ നിന്നുമാണ്,ഗ്രാമീണ മേഖലയുടെ അത്താണിയായ സഹകരണ ബാങ്കുകളെ ഏതോ സ്വകാര്യ ബ്ലേഡ് സ്ഥാപനം പോലെയാണ് ചിലർ വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.നോട്ട് നിരോധനവും,പ്രളയവും ,കോവിഡ് മാന്ദ്യവും,ആസൂത്രിത ആക്രമണങ്ങളും ,സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിയമ നിർമ്മാണവും എല്ലാം തന്നെ ശ്വാസം മുട്ടിക്കുന്നതാണെങ്കിലും സഹകരണ മേഖല സജീവമായ പ്രവർത്തനത്തിലൂടെ ഉണർവോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.മലയാളികളെ സംബന്ധിച്ചു സഹകരണ മേഖല ഒരു ജീവിത രീതിയാണ് ,അത് സാധാരണക്കാരന്റെ ദൈനം ദിന ജീവിതവുമായി ഇഴചേർന്നു കിടക്കുന്നു ഈ തിരിച്ചറിവാണ്  68-മത് സഹകരണ വാരാഘോഷത്തിന്റെ പ്രസക്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സഹകരണ മേഖലയിലെ നേതാക്കൾ ,ഉദ്യോഗസ്ഥർ ,ജീവനക്കാർ തുടങ്ങിയവരും  പങ്കെടുത്തു.


 
News Image

സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നവംബർ 14 ന് നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്ത് RDR ഹാളിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ഓൺ ലൈൻ വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സിമ്പോസിയങ്ങൾ , സെമിനാറുകൾ എന്നിവ താലൂക്ക് തലത്തിൽ നടക്കും. സഹകരണ യൂണിയനാണ് പരിപാടികൾക്ക് നേതൃത്വം നല്കുന്നത്. 14 ന് എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയർത്തും. കർ ശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
സഹകരണ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ വേളയിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തില് നടപ്പിലായിട്ടുള്ളത്. മാറി നിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കൂടി കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്‌നം യാഥാര്ത്ഥ്യമാകുകയാണ്. ആദ്യഘട്ടത്തിൽ കേരള ബാങ്കിലേയ്ക്കുള്ള മലപ്പുറം ജില്ലാ ബാങ്കിനെ എതിർത്തിരുന്ന പ്രതിപക്ഷം നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന വേളയിൽ പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഐക്യകണ്‌ഠേന ബില്ല് പാസാക്കാനായി. സഹകരണ രംഗത്ത് ഭരണ പ്രതിപക്ഷ ഐക്യം എല്ലാക്കാലത്തും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലെ സഹകരണ മേഖല വലിയ മുന്നേറ്റം നടത്തുന്നതിനും കാരണമായത്.
മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രി
യുടെ ദൂരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായും ഭവന രഹിതര്ക്കും പുതിയ വീടുകള് നിര്മ്മിച്ചു നല്കുന്ന കാര്യത്തിലായാലും വാക്‌സിന് ചലഞ്ചിന്റെ കാര്യത്തിലായാലും വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയിട്ടുള്ളത്. മാതൃകാപരമായ ഈ ഇടപെടലുകളിൽ നിന്നും സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാണ്. വനിതാ സംരംഭകത്വം, ഓണ്ലൈന് വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനുള്ള സഹായം, യുവജന സഹകരണ സംഘങ്ങൾ ഇത്തരത്തിൽ സജീവമായ സഹകരണ മേഖല കുതിപ്പ് തുടരുകയാണ്. കാർഷിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്. നെല്ല് സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘവും സംഘത്തിനു കീഴിലുള്ള റൈസ് മില്ലുകളും, ക്ഷീര കർഷക സഹകരണ സംഘങ്ങളിലെ ഭാരവാഹി സ്ഥാനങ്ങളിലെ വനിതാ സംവരണം തുടങ്ങി മാതൃകാപരമായ നിരവധി മുന്നേറ്റങ്ങൾ നടത്താൻ സംസ്ഥാന സഹകരണ വകുപ്പിന് കഴിഞ്ഞു. ഗുണകരമായ ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ പ്രവര്ത്തനങ്ങളെ കുറിച്ചുള്ള സംവാദങ്ങളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഉയർന്നു വരും.
(സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്)


News Image

വൈബ് പ്രോഡക്ട്സിന്റെ നല്ല മീനിന്റെ ഉദ്‌ഘാടനം നടന്നു

വൈബ് പ്രോഡക്ട്സിന്റെ "നല്ല മീനിന്റെ" ഉദ്‌ഘാടനം സഹകരണ മന്ത്രി വി .എൻ വാസവൻ നിർവഹിച്ചു .
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച യുവജന സംരംഭക സഹകരണ സംഘമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 7 ഉപഡിവിഷനുകളിലൊന്നാണ് വൈബ് പ്രോഡക്ട്സ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് വൈബ്കോസിന്റെ ലക്ഷ്യം.
മരിയനാട്, വിഴിഞ്ഞം, പൂന്തുറ, പെരുമാതുറ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളിൽ നിന്നും വൈബ്കോസിന്റെ പ്രവർത്തകർ നേരിട്ട് വാങ്ങുന്ന മത്സ്യം പ്രത്യേകം ഡിസൈൻ ചെയ്ത വാഹനത്തിൽ റെസിഡൻഷ്യൽ ഏരിയകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. വൈബ് പ്രോഡക്ട്സിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൾ, കറിപൌഡറുകൾ, ധാന്യ പൊടികൾ, അച്ചാറുകൾ, സ്നാക്സ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയും ഉടൻതന്നെ വിപണിയിലെത്തിക്കും.
News Image

ഡയാലിസിസ് യൂണിറ്റുമായി കല്ലടിക്കോട് സഹകരണ ബാങ്ക്

പാലക്കാട്: ബാങ്കിങ് ഇതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകൾ വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നത്.
സൂപ്പർ മാർക്കറ്റുകൾ, നീതി മെഡിക്കൽസ് ,നീതി ലാബ്,കർഷക സേവന കേന്ദ്രം തുടങ്ങി ആ നിര നീളുകയാണ്.സാധാരണക്കാരന് വലിയ രീതിയിലുള്ള ഇളവ് ലഭിക്കുന്നു എന്നുള്ളതാണ് ഇത്തരം സഹകരണ കേന്ദ്രങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ പ്രധാന കാരണം.  എന്നാൽ  പാലക്കാട് ജില്ലയിലെ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഇവിടെ തികച്ചും വ്യത്യസ്തമാവുകയാണ്. ബാങ്കിൻറെ നേതൃത്വത്തിൽ സേവനത്തിൻറെ കരങ്ങളുമായി ഒരു ഡയാലിസിസ് സെന്റർ ഇവിടെ പ്രവർത്തിച്ചു വരുന്നു.ശാന്തി ഇന്റഗ്രേറ്റഡ് നാഷണൽ ഡയാലിസിസ് മിഷനുമായി ചേർന്ന് 2018 മുതലാണ് ബാങ്കിന്റെ ഹെഡ് ഓഫീസ് പരിസരത്ത് " സാന്ത്വനം ഡയാലിസിസ് സെന്റർ " പ്രവർത്തിച്ചു വരുന്നത് .ജീവിതം അനിശ്ചിതത്തിലായ അനേകം കുടുംബങ്ങൾക്ക് അത്താണിയാണിന്ന്  ഈ സ്ഥാപനം .സാധാരണയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത് .കോവിഡ് മഹാമാരി കാലത്ത് ഭരണ സമിതിയുടെയും ,ജീവനക്കാരുടെയും ,സുമനസ്സുകളുടെയും സഹായത്തോട് കൂടി മുഴുവൻ രോഗികൾക്കും സൗജന്യമായാണ് ഇവിടെ ഡയാലിസിസ് നൽകിയിരുന്നത് .ഇത് പൂർണ്ണമായും സൗജന്യമാക്കാനാണ് ബാങ്ക് ഭരണസമിതി  ആലോചിക്കുന്നത് .
മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ക്ലിനിക്ക് ,നീതി മെഡിക്കൽസ് , ഹൈടെക് ലാബ് എന്നിവയും ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ബാങ്ക് പ്രസിഡണ്ട് വി .കെ .ഷൈജു ,സെക്രട്ടറി ബിനോയ് ജോസഫ് ഭരണ സമിതി അംഗങ്ങൾ ,ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കല്ലടിക്കോട് സഹകരണ ബാങ്ക് കൂടുതൽ ജനകീയമായി വളർന്നു കൊണ്ടിരിക്കുന്നു .

സജീഷ് കെ .എസ്
സഹകരണരംഗം സ്പെഷ്യൽ










News Image

മധു ചെമ്പേരിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകളിൽ പ്രോജക്ടുകൾ നടത്തുന്ന സ്ഥാപനമായ ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ അസിസ്റ്റൻറ് ഗാർഗി ,കോ -ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ആദർശ് വി .എസ് ,ശ്യാം എന്നിവരാണ്  ബാങ്കുകളിലെത്തി നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ പോകുന്നതുമായ പ്രോജക്ടുകളെക്കുറിച്ചു ചർച്ച നടത്തിയത്
കളവംകോടം സഹകരണ ബാങ്ക്( ആലപ്പുഴ ) മൂലത്തറ സഹകരണ ബാങ്ക് ( പാലക്കാട് ) പുതുപ്പള്ളി സഹകരണ ബാങ്ക് ( പുതുപ്പള്ളി ) കടമ്പഴിപ്പുറം സഹകരണ ബാങ്ക് ( പാലക്കാട് ) ദേശവർദ്ധിനി സഹകരണ ബാങ്ക് ( ആലുവ ) കല്ലടിക്കോട് സഹകരണ ബാങ്ക് ( പാലക്കാട് ) എന്നീ ബാങ്കുകളിലാണ് ടീം കോ -ഓപ്പറേറ്റീവ് സന്ദർശിച്ചത്
കളവംകോടം ബാങ്ക് സെക്രട്ടറി ആനന്ദൻ,മൂലത്തറ ബാങ്ക് സെക്രട്ടറി ശിവസുന്ദർ,പുതുപ്പള്ളി ബാങ്ക് പ്രസിഡൻറ് തോമസ് ,വൈസ് .പ്രസിഡൻറ് മോഹൻദാസ്, സെക്രട്ടറി ബാലകൃഷ്ണൻ
ദേശവർദ്ധിനി ബാങ്ക് പ്രസിഡൻറ് സഹീർ ,സെക്രട്ടറി അബ്ദുൽ റഫീഖ് ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമകൃഷ്ണൻ മാഷ് ,സെക്രട്ടറി രഘു.കല്ലടിക്കോട് ബാങ്ക് വൈസ് .പ്രസിഡൻറ് ദാവൂദ്,സെക്രട്ടറി ബിനോയ് ജോസഫ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.





News Image

സഹകരണ ബാങ്ക് ജീവനക്കാരുടെ ക്രിക്കറ്റ് മത്സരം കൗതുകമായി

നീലേശ്വരം: ദീപാവലി നാളിൽ സഹകരണ ബാങ്ക് ജീവനക്കാർ തമ്മിൽ നടത്തിയ വാശിയേറിയ  ക്രിക്കറ്റ് മത്സരം കായിക പ്രേമികൾക്ക്  പുതുമ നിറഞ്ഞ അനുഭവമായി.  KCEF നീലേശ്വരം യൂണിറ്റിലെ  പ്രവർത്തകർ സംഘടിപ്പിച്ച ക്രിക്കറ്റ് മാച്ചിൽ
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരും, കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ബാങ്ക് ജീവനക്കാരുമാണ് മത്സരത്തിൽ പങ്കാളികളായത്.
വാശിയേറിയ രണ്ട് മത്സരങ്ങളിലും വിജയം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിനായിരുന്നു. .ബാങ്ക് പ്രസിഡണ്ടും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും  മറ്റു ജീവനക്കാരും നല്കിയ അകമഴിഞ്ഞ പിന്തുണയാണ്  കളിക്കാരായ ജീവനക്കാർക്ക് ഊർജ്ജവും പ്രചോദനവുമായത്. നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ടീം  ഗിരീഷ്.ടി (ക്യാപ്റ്റൻ ) ബാബു എം, പ്രജിത്ത്. സി.വി , ചന്ദ്രൻ. കെ , രാധാകൃഷ്ണൻ എം, വിമൽ ഐ വി , പ്രിയേഷ്.കെ, ബിജു.കെ, രമേശൻ. ഇ, സന്തോഷ് കുമാർ എം.വി, നിഖിൽ, ബാബുരാജ് എന്നിവരും പ്രദീപ് കുമാർ (ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ടീം ക്യാപ്റ്റൻ) ശരത്ചന്ദ്രൻ , വിനോദ് കുമാർ പി , സുജിത് കെ, പ്രവീൺ,പ്രശാന്ത്, മനോജ്, വിജയ്, രാജേഷ് സി, കൃഷ്ണലാൽ , സുഹാസ്.നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ  ഗ്രൗണ്ടിലായിരുന്നു സഹകരണ മേഖലയിലെ വ്യത്യസ്ഥതയാർന്നതും കൗതുകമുണർത്തുന്നതുമായ ഈ മാച്ച് നടന്നത്..

സഹകരണരംഗം സ്പെഷ്യൽ
News Image

ഒക്കൽ സഹകരണ ബാങ്ക് : മൂന്നാം ഘട്ട മത്സ്യ കൃഷി ആരംഭിച്ചു

ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ
ഒരു  ഏക്കർ വരുന്ന 2 കുളങ്ങളിലായി കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ജൈവ മത്സ്യകൃഷി നടത്തിവരുന്നുണ്ട് . ഇതിന് തുടർച്ചയായി മൂന്നാം ഘട്ട ജൈവ  മത്സ്യകൃഷിയുടെ  ഉദ്ഘാടനം   കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചുകൊണ്ട് നിർവ്വഹിച്ചു. തിലോപ്പിയ, കട്ല  റോഹു, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ്‌ റ്റി. വി മോഹനൻ അദ്ധ്യക്ഷനായി. കുന്നത്തുനാട് അസ്സി. രജിസ്ട്രാർ  കെ.സുനിൽ ചടങ്ങിൽ  പങ്കെടുത്തു.
News Image

അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ  https://register.eshram.gov.in/  എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു
.
E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ

1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു
2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം
3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം

* ആർക്കൊക്കെ അപേക്ഷിക്കാം

 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം.
  പ്രായപരിധി 16നും 59നും ഇടയിൽ..
  EPFO, ESIC എന്നീ പദ്ധതികളിൽ അംഗമായിരിക്കരുത്..
  ആദായ നികുതി അടക്കുന്നവരാകരുത്..

*അസംഘടിത തൊഴിലാളികൾ ആരൊക്കെ ?

   ചെറുകിട, നാമമാത്ര കർഷകർ,
   കാർഷിക തൊഴിലാളികൾ,
   മത്സ്യത്തൊഴിലാളികൾ,
   മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ,
   ബീഡി റോളിംഗ്,
   ലേബലിംഗും, പാക്കിംഗും,
   കെട്ടിട നിർമാണ തൊഴിലാളികൾ,  
   തുകൽ തൊഴിലാളികൾ,
   നെയ്ത്തുകാർ,
   ആശാരിമാർ,
   ഉപ്പ് തൊഴിലാളികൾ,  
   ഇഷ്ടിക ചൂളകളിലും, കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ,
   മില്ലുകളിലെ തൊഴിലാളികൾ,  
   മിഡ് വൈഫുകൾ,
   വീട്ടുജോലിക്കാർ,
   ബാർബർമാർ,
   പഴം, പച്ചക്കറി കച്ചവടക്കാർ,
   ന്യൂസ് പേപ്പർ വെണ്ടർമാർ,
   റിക്ഷാ വലിക്കുന്നവർ,
   ഓട്ടോ ഡ്രൈവർമാർ,
   സെറികൾച്ചർ തൊഴിലാളികൾ,  
   മരപ്പണിക്കാർ,
   ടാറിങ്ങ് തൊഴിലാളികൾ,
   പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും, ജോലിക്കാരും,
   തെരുവ് കച്ചവടക്കാർ,
   തൊഴിലുറപ്പ് തൊഴിലാളികൾ ( MGNREGA )
   ആശാ വർക്കർമാർ,
   പാൽ പകരുന്ന കർഷകർ,
   കുടിയേറ്റ തൊഴിലാളികൾ...

*ആവശ്യമായ രേഖകൾ
  ആധാർ,
  ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ,
  ബാങ്ക് അക്കൗണ്ട്,

*സ്വന്തമായി അപേക്ഷിക്കുന്നതെങ്ങനെ ?

 https://register.eshram.gov.in/  എന്ന സൈറ്റിൽ
  Self registration എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി താഴെ തന്നിരിക്കുന്ന ക്യാപ്ച്ച കറക്റ്റ് ആയി ടൈപ്പ് ചെയ്യുക..
  EPFO, ESIC എന്നിവയിൽ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് NO എന്ന് ടിക്ക് മാർക്ക് നൽകി Send OTP ക്ലിക്ക് ചെയ്ത് ഫോണിൽ വരുന്ന OTP നമ്പർ നൽകുക..
  ആധാർ നമ്പർ നൽകുമ്പോൾ വീണ്ടും ഫോണിൽ ലഭിക്കുന്ന OTP നൽകി മുന്നോട്ടുപോവുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും..
  അത് കൺഫോം ചെയ്തു തുടർന്ന് ഇ-മെയിൽ, പിതാവിന്റെ പേര്, രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങൾ നൽകുക..
  സ്ഥിരമായ വിലാസവും നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും നൽകുക.. എത്ര വർഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം.. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളി എങ്കിൽ അതും അറിയിക്കണം..
  വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം, ശേഷം ജോലി വിവരങ്ങൾ നൽകണം..
   ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം, ഇല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് വിവരങ്ങൾ നൽകുകയും ആവാം..
  വിവരങ്ങൾ കൺഫോം ചെയ്യുമ്പോൾ OTP ലഭിക്കും അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും..
  തുടർന്ന് UAN നമ്പറുള്ള കാർഡ് ഡൗൺലോഡ് ചെയ്യാം..

 UAN നമ്പർ ഫോണിലും എസ് എം എസ് ആയി എത്തുകയും ചെയ്യും..
സംശയ നിവാരണത്തിന് 14434 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം




News Image

ടീം കോ -ഓപ്പറേറ്റീവ് : വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു

പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ കരയാമ്പറമ്പ് സഹകരണ ബാങ്ക് ( എറണാകുളം ) ,കണ്ണപുരം ക്ലേ പോർട്ട് സഹകരണ ബാങ്ക് ( കണ്ണൂർ ) ഒഞ്ചിയം സഹകരണ ബാങ്ക് ( കോഴിക്കോട് )
കൈപ്പമംഗലം സഹകരണ ബാങ്ക് ( തൃശൂർ ) ആലങ്ങാട് സഹകരണ ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകളിലെത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ പോകുന്നതുമായ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.
മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർമാരായ  അർച്ചന രാമകൃഷ്‌ണൻ ,ആദർശ് വി .എസ് ,ശ്യാം എന്നിവരും ഉണ്ടായിരുന്നു. കരയാമ്പറമ്പ് ബാങ്ക് സെക്രട്ടറി നിഖിൽ ,
ക്ലേ പോർട്ട് സഹകരണ ബാങ്ക് സെക്രട്ടറി രജിലേഷ് ,ഒഞ്ചിയം ബാങ്ക് സെക്രട്ടറി സത്യൻ ,പ്രസിഡണ്ട് വി .പി .ഗോപാലകൃഷ്ണൻ ,കൈപ്പമംഗലം ബാങ്ക് പ്രസിഡണ്ട് ദേവാനന്ദൻ ,സെക്രട്ടറി ജീജ .സി.ഡി ,ആലങ്ങാട് ബാങ്ക് സെക്രട്ടറി ജയപ്രകാശ് അസിസ്റ്റൻറ് സെക്രട്ടറി ലാലു എന്നിവരും ചർച്ചകളിൽ പങ്കെടുത്തു









News Image

കൃഷി നാശനഷ്ടം അപേക്ഷ തിയതി നീട്ടി

ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനായി AIMS ഓൺലൈൻ വെബ് പോർട്ടലിലൂടെ അപേക്ഷ നൽകാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി .വിശദ വിവരങ്ങൾക്ക് സമീപത്തെ കൃഷി ഭവനുമായി ബന്ധപ്പെടുക.ടോൾഫ്രീ നമ്പർ 1800-425-1661
ഓൺലൈൻ പോർട്ടൽ ലിങ്ക് : www.aims.kerala.gov.in
News Image

ടീം കോ -ഓപ്പറേറ്റീവിൻറെ നേതൃത്വത്തിൽ കല്ലടിക്കോട് ബാങ്കിൽ JLG പദ്ധതി

കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ  വനിതകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന JLG ഗ്രൂപ്പുകൾ രൂപീകരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി പരിശീലന ക്ലാസ് നടത്തി .
എൻ .എസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .എസ് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .സ്ത്രീകൾ പഴയകാലത്തെ അപേക്ഷിച്ചു മുഖ്യധാരയിലേക്ക്  ഇറങ്ങി വന്നു കൊണ്ടിരിക്കുന്ന കാലമാണിത് ,സ്ത്രീകൾ വെറുതെ പുറത്തിറങ്ങിയാൽ പോരാ അവർക്ക് വരുമാനം കൂടി ലഭ്യമാകേണ്ടതുണ്ട്,അതിനു ഇത്തരം സംരംഭങ്ങൾ വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .

സഹകരണ മേഖലയിൽ കേരളത്തിലുടനീളം ഇടപെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടീം കോ -ഓപ്പറേറ്റീവ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത് .സംഘ സംരംഭങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ്
ജെ .എൽ .ജി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.

ധനപരവും സാങ്കേതികവുമായ സഹായങ്ങൾ നൽകിയാണ് വനിതകൾക്ക്  വായ്‌പ നൽകുന്നത് .തുടർന്ന് ആവശ്യമായ മാർഗ നിർദേശങ്ങളും ബാങ്ക് നൽകും .ബാങ്ക് പ്രസിഡൻറ് വി .കെ .ഷൈജു അധ്യക്ഷനായി.
കേരള കാർഷിക സർവകലാശാല റിട്ട .പ്രൊഫസർ ഡോ.പി .അഹമ്മദ് JLG പദ്ധതിയെ കുറിച്ചും, അതിന്റെ ലക്ഷ്യത്തെയും , തുടർ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സ്‌ എടുത്തു. അതോടൊപ്പം ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ദാവൂദ് ,കെ .കെ ചന്ദ്രൻ ,യുസഫ് പാലക്കൽ ,മുഹമ്മദ് ഹാരിസ് ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

                             : സജീഷ് കുട്ടനെല്ലൂർ
News Image

നാടിന്റെ സ്വന്തം ബാങ്ക് ബസ്സ്

ജനമനസ്സുകളിലേക്ക് സഞ്ചാര പാതയൊരുക്കി മലയോര മേഖലയിൽ തലയെടുപ്പോടെ  നിൽക്കുകയാണ് ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്. ദീർഘകാലമായി ജനങ്ങൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നത്തെ പരിഹരിച്ചുകൊണ്ട് ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ജനങ്ങളുടെ സ്വന്തം ബാങ്കാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു.
 പെരുവണ്ണാമൂഴി- ചക്കിട്ടപ്പാറ-പേരാമ്പ്ര റൂട്ടിൽ ബസ്സ് സർവീസ് ഉണ്ടായിരുന്നില്ല. യാത്രക്കായി ജനങ്ങൾ ജീപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. മലയോര മേഖലയിൽ നിന്നും പേരാമ്പ്ര എത്തിച്ചേരുക എന്നത് ചക്കിട്ടപ്പാറ നിവാസികളെ സംബന്ധിച്ച് വലിയ ദുരിതമായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന പ്രദേശ നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ബാങ്കിന്റെ 60 -മത് വാർഷികാഘോഷ വേളയിലാണ് " ബാങ്ക് ബസ്സ് " യഥാർഥ്യമായത്. 2018 മെയ്‌ 14 ന് അന്നത്തെ മന്ത്രി ടി. പി. രാമകൃഷ്ണനാണ് ബസ്സ് സർവീസിന് ഫ്ലാഗ് ഓഫ് ചെയ്തത്.
 പൂർണ്ണ മനസോടെ ജനങ്ങൾ ബാങ്ക് ബസുകളെ സ്വാഗതം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് കുറച്ചു പ്രതിസന്ധികൾ ഉണ്ടായെങ്കിലും ബസ്സുകൾ ഇപ്പോഴും സർവീസ് തുടരുകയാണ്. 3 വനിതകൾ ഉൾപ്പടെ 8 പേർ ജോലി ചെയ്യുന്നുണ്ട്.50 ലക്ഷം രൂപയാണ് ബസ്സുകൾ വാങ്ങാൻ ബാങ്ക് ചിലവഴിച്ചത്. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയാണ്   സർവീസ് നടത്തി വരുന്നത് . ഒരു നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമൊരുക്കിയതിലൂടെ നാടിൻറെ ചരിത്രത്തിലും സഹകരണ മേഖലയുടെ ചരിത്രത്തിലും ചക്കിട്ടപ്പാറ സഹകരണ
ബാങ്കിന്റെ പേര് എന്നും  നിലനിൽക്കും . സഹകരണ മേഖലയുടെ ചരിത്രത്തിൽ തന്നെ  ഇതുപോലൊരു ഉദ്യമം മറ്റെങ്ങും കാണാൻ കഴിയില്ല എന്നത് യഥാർഥ്യമാണ്.
പ്രവർത്തന മികവുകൊണ്ട് കേരളത്തിലെ  ഒന്നാം നിര സഹകരണ ബാങ്കുകളിലൊന്നായ  ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് .
ജനങ്ങൾക്ക് ഉപകാരപ്രദമായ
നിരവധി ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
  ബാങ്കിന്റെ മറ്റൊരു പ്രധാന ചുവടു വെയ്പ്പാണ് "ഗ്രീൻ ഹോളിഡേയ്‌സ്" എന്ന ടൂറിസം പദ്ധതി.
ദേശീയ അന്തർ ദേശീയ ടൂർ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ഹോളിഡേയ്‌സ് വിനോദ യാത്രകൾ, പഠന,സന്ദർശന യാത്രകൾ, തീർത്ഥയാത്രകൾ എന്നിവയും ഒരുക്കുന്നുണ്ട്. എൻ. സി. ഡി. സി സഹായത്തോടെയുള്ള
ടൂറിസം പ്രൊജക്റ്റിന്റെ ഭാഗമായി ടൂറിസ്റ്റ് ബസ് സർവീസും ചക്കിട്ടപ്പാറ സഹകരണ ബാങ്ക് നടത്തിവരുന്നുണ്ട്.
ബാങ്ക് പ്രസിഡൻറ് പി .പി രഘുനാഥ്‌ ,
സെക്രട്ടറി സുരേഷ് ഇ .എം ,
ഭരണസമിതി അംഗങ്ങൾ  എന്നിവരുടെ   ഐക്യത്തോടെയുള്ള
ഇടപെടലുകളും ദീർഘ വീക്ഷണവുമാണ് ബാങ്കിനെ കൂടുതൽ ഉയർച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത് .


News Image

പ്രോജക്ടുകളുമായി ബന്ധപ്പെട്ട് "ടീം കോ -ഓപ്പറേറ്റീവ്" പ്രതിനിധികൾ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നതും ,നടപ്പിലാക്കാൻ പോകുന്നതുമായ പദ്ധതികളുമായി ബന്ധപ്പെട്ട്    പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ബാങ്കുകളിലെത്തി ചർച്ച നടത്തി .
കവളങ്ങാട് സഹകരണ ബാങ്ക് ( എറണാകുളം ) ശാന്തിഗ്രാം സഹകരണ ബാങ്ക് ( ഇടുക്കി) ചുങ്കത്തറ സഹകരണ ബാങ്ക് ( മലപ്പുറം )മന്ദാരത്തൂർ സഹകരണ ബാങ്ക് ( കോഴിക്കോട്) നെടുമ്പന സഹകരണ ബാങ്ക് ( കൊല്ലം) തോപ്രാംകുടി സഹകരണ ബാങ്ക്( ഇടുക്കി )  എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശിച്ചത്
പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ , ആദർശ് വി .എസ് ,ശ്യാം, ടെക്നിക്കൽ കോ-ഓർഡിനേറ്റർ രഹ്ന എന്നിവരും പങ്കെടുത്തു.
കവളങ്ങാട് ബാങ്കിന്റെ സെക്രട്ടറി മധുസൂദനൻ ,പ്രസിഡണ്ട് മുഹമ്മദ് ,ശാന്തിഗ്രാം ബാങ്ക് പ്രസിഡൻറ് ജോയ് ,സെക്രട്ടറി മനോജ് ,ചുങ്കത്തറ ബാങ്ക് പ്രസിഡൻറ് സെബാസ്റ്റ്യൻ ,വൈസ് .പ്രസിഡൻറ് കുഞ്ഞാൻ ,സെക്രട്ടറി ഹാൻസ് ജേക്കബ് ,ബോർഡ് അംഗങ്ങൾ ,ജീവനക്കാർ ,
മന്ദാരത്തൂർ ബാങ്ക് പ്രസിഡൻറ് ദിവാകരൻ മാഷ് ,സെക്രട്ടറി വത്സകുമാർ ,ബോർഡ് അംഗങ്ങൾ,ജീവനക്കാർ,നെടുമ്പന ബാങ്ക് സെക്രട്ടറി അജിത്ത്കുമാർ ,ബോർഡ് അംഗം ശ്രീകൃഷ്ണൻ പിള്ള.തോപ്രാംകുടി ബാങ്ക് സെക്രട്ടറി സുനിത ബോർഡ് അംഗം പ്രദീപ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .



News Image

മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി.നടപടി ക്രമങ്ങൾ പാസ്സാക്കി ഉത്തരവിറക്കുന്നതോടെ മലപ്പുറം ജില്ലാ ബാങ്കും അതിന്റെ ആസ്തി, ബാധ്യതകളും കേരള ബാങ്കിൽ വന്നു ചേരും.പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ബില്ല്‌ നിയമസഭ പാസ്സാക്കുകയാണുണ്ടായത്.
മലപ്പുറം ജില്ലാ സഹകരണ  ബാങ്ക് കൂടി ഉൾപ്പെടുന്നതോടെ കേരള ബാങ്ക് എല്ലാ അർത്ഥത്തിലും യാഥാർഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു .
News Image

ക്ഷീര സഹകരണ മേഖല :‍ സഹകരണ ഭേദഗതി ബില്‍ പാസായി

ക്ഷീര സഹകരണ മേഖലയില് കാതലായ മാറ്റങ്ങള് ഉള്പ്പെടുന്ന സഹകരണ സംഘം ഭേദഗതി ബില് പാസായി.ഒപ്പം  ക്ഷീര സഹകരണ സംഘങ്ങളില് അംഗത്വത്തിനുള്ള വ്യവസ്ഥ ഉദാരമാക്കുകയും ചെയ്തു . എന്നാല് യഥാര്ത്ഥ കര്ഷകര്ക്ക് മാത്രം അംഗത്വം ലഭിക്കുന്നതിനും ഭാരവാഹിത്വം ഉറപ്പു വരുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉള്പ്പെടുത്തിയിട്ടുണ്ട്. 120 ദിവസത്തില് 90 ദിവസം പ്രാഥമിക സംഘങ്ങളില് പാലളക്കുന്ന കര്ഷകര്ക്കായിരിക്കും അംഗത്വം ലഭിക്കുക. നേരത്തെ നിശ്ചിത ലിറ്റര് പാല് നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. കൂടുതല് കര്ഷകര്ക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടിയാണ് വ്യവസ്ഥ ഉദാരമാക്കിയത്. എന്നാല് മേഖലാ യൂണിയനിലടക്കം ഭാരവാഹികളാകാന് സഹകണ സംഘത്തിന്റെ പരിധിയില് സ്വന്തമായി കറവയുള്ള പശുവോ എരുമയോ ഉണ്ടായിരിക്കുകയും പാല്, സൊസൈറ്റിയില് നല്കുകയും ചെയ്യണമെന്ന വ്യവസ്ഥയും ബില്ലില് ഉള്പ്പെടുത്തിയിട്ടുമുണ്ട്



News Image

ഡിജിറ്റൽ സിഗ്നേച്ചർ : സാങ്കേതിക തകരാറ് മൂലം പകരം സംവിധാനം ഏർപ്പെടുത്തി

കഴിഞ്ഞ നാലഞ്ചു ദിവസമായി ഇ ഗഹാന്‍ സംവിധാനത്തില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിപ്പിക്കാന്‍ കഴിയാതെ വന്നിരുന്നു. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാനെത്തുന്നവര്‍ക്കും വായ്പാ കുടിശിക തീര്‍ക്കുന്നവര്‍ക്കും ഈ സ്ഥിതി ബുദ്ധിമുട്ട് സൃഷ്ടിച്ചു. കുടിശികയായ വായ്പയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ നിരവധി സാധാരണക്കാര്‍ക്കാണ് ഇക്കാര്യത്തിൽ ബുദ്ധിമുട്ട് നേരിട്ടത്.  എന്‍.ഐ.സി ( നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ) ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. 315 സബ് രജിസട്രാര്‍ ഓഫീസുകളില്‍ 200 ഓഫീസുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ഓഫീസുകളില്‍ നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ്. ഈ സാഹചര്യത്തില്‍ സബ് രജിസ്ട്രാര്‍മാര്‍ ഗഹാനില്‍ നേരിട്ട് ഒപ്പു വച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ലഭിക്കുന്ന ഇ ഗഹാന്‍, ഫയല്‍ ചെയ്ത ശേഷം ഡൗണ്‍സലോഡ് ചെയ്ത് സബ് രജിസ്ട്രാര്‍മാര്‍ ഒപ്പും ഓഫീസ് സീലും പതിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.  ഡിജിറ്റല്‍ സിഗ്നേച്ചര്‍ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ നല്‍കുന്ന ഗഹാനുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്ത് സമയബന്ധിതമായി അപ്പ് ലോഡ് ചെയ്യുകയും വേണം. ഇതു സംബന്ധിച്ച അടിയന്തര സര്‍ക്കുലര്‍ രജിസ്‌ട്രേഷന്‍ ഐജി പുറപ്പെടുവിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Image

സഹകരണ ഭരണ സമിതി അംഗത്വം : ഇനി രണ്ട് തവണ മാത്രം

സഹകരണ രംഗത്ത് ക്രമക്കേടുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  നിയമം ഭേദഗതി ചെയ്യുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി  റിട്ട .അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ കരട് ശുപാർശകൾ മന്ത്രി വി .എൻ വാസവന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. സഹകരണ സ്‌ഥാപനങ്ങളുടെ ഭരണ സമിതി അംഗത്വം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയായിപരിമിതപ്പെടുത്തണമെന്നും മൂന്നിലൊന്നു അംഗത്വം സ്ത്രീകൾക്ക് സംവരണം ചെയ്യണമെന്നും ശുപാർശ ചെയ്തു . 51 വകുപ്പുകളിലായി 121 ഭേദഗതികളാണ് ശുപാർശ ചെയ്തിരിക്കുന്നത്.ജീവനക്കാരുടെ നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും.എല്ലാ വിഭാഗം സംഘങ്ങളിലെയും പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള തസ്തികകളിലേക്ക് ഉള്ള പരീക്ഷാ നടത്തിപ്പ് ചുമതല സഹകരണ പരീക്ഷാ ബോർഡിന് നൽകും .അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ക്കുറിച്ച് ഓഡിറ്റർമാർക്കും ,സ്ഥാപന മേധാവികൾക്കും ,പോലീസിനും വിജിലൻസിനും പരാതിപ്പെടാനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തും .ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കാരണക്കാരനായ ജീവനക്കാരനിൽ നിന്നും തുക തിരിച്ചു പിടിക്കും. സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് സംസ്ഥാന കമ്മീഷൻ നടത്തും .സഹകരണ വിജിലൻസിന് ക്രിമിനൽ ചട്ടം അനുസരിച്ചു പ്രവർത്തിക്കാൻ അധികാരം നൽകും .ഓഡിറ്റ് ചെയ്യുന്നവർ ഒരു സംഘത്തിൽ രണ്ടിൽ കൂടുതൽ തവണ പോകാൻ പാടില്ല.ഓഡിറ്റ് പിഴവ് സംഭവിച്ചാൽ നടത്തിയവരുടെ ചിലവിൽ വീണ്ടും ഓഡിറ്റ് നടത്തും .









News Image

നിധിൻ.ടി.ജോസഫിന് ബിഗ് സല്യൂട്ട്

ഇടുക്കി : ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവർ നിധിൻ .ടി .ജോസഫ്  ഇന്ന് താരമാണ്.
ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിദഗ്ദ ചികിത്സക്കായി     കട്ടപ്പന സഹകരണ ആശുപത്രിയിൽ നിന്നും കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഇടുക്കിയിലെ മലഞ്ചെരിവുകളിലൂടെയും, വളവുകളിലൂടെയും ആംബുലൻസ് ഓടിച്ച്  ഒരു മണിക്കൂർ അമ്പതു മിനിട്ട് സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തവും തലയിലേറ്റിയാണ് നിധിൻ  ആംബുലൻസിന്റെ വളയം തിരിച്ചത്. ഓക്സിജന്റെ അളവ് കുറഞ്ഞിട്ട് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന നിധിന്  സഹകരണരംഗം ഓൺലൈൻ ന്യൂസിന്റെ ബിഗ് സല്യൂട്ട്.
News Image

ജാമ്യമില്ലാത്ത വായ്പയുമായി കേരള ബാങ്ക്

ബാങ്ക് വായ്പക്ക് ജാമ്യം നല്കാൻ കഴിയാതെ വിഷമിക്കുന്നവർക്കായി കേരള ബാങ്ക്  5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ലോൺ  നൽകുവാനായി തീരുമാനിച്ചു . ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ,ചെറുകിട കർഷകർക്കും ,ബസ് ഉടമകൾക്കും ,കുടംബശ്രീ അംഗങ്ങൾക്കുമാണ് കേരള ബാങ്ക്  5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. 5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്പകളിൽ മുതലിൽ ഇളവ് നൽകാനുള്ള പദ്ധതിയുമുണ്ട് .ബോധപൂർവ്വമല്ലതെ തിരിച്ചടവ് മുടങ്ങിയവർ ,മാരക രോഗം ബാധിച്ചവർ ,അപകടം മൂലം കിടപ്പായവർ ,വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവർ 5 സെന്റ് ഭൂമിയും വീടും മാത്രമുള്ളവർ ,മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് നൽകുന്നത്.
News Image

വടകര റൂറൽ ബാങ്കിന് ബാങ്കിംഗ് ഫ്രോന്റിർസ് അവാർഡ്.

വടകര:  സഹകരണ ബാങ്കിംഗ് മേഖലയിലെ പല വിഭാഗങ്ങളിലായുള്ള പ്രവർത്തന മികവിന്  മുംബൈ ആസ്ഥാനമായുള്ള ബാങ്കിംഗ്  ഫ്രോന്റിർസ് ദേശീയ തലത്തിൽ  നൽകുന്ന അവാർഡ് വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് ലഭിച്ചു.  നേരത്തെ എൻ. സി. ഡി. സി യുടെ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിനുള്ള ദേശീയ അവാർഡും ബാങ്കിന് ലഭിച്ചിരുന്നു. ഒക്ടോബർ 22, 23 തീയ്യതികളിൽ രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രഗത്ഭ വ്യക്തികൾ പങ്കെടുത്ത വെബിനാറിൽ കേന്ദ്ര ധന കാര്യ സഹ മന്ത്രി ഡോ. ഭഗവത് കരാട് മുഖ്യഥിതി ആയ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ദാന പരിപാടി നവംബർ അവസാനം ഗോവയിൽ നടക്കും.
News Image

PWD റസ്റ്റ്ഹൗസുകൾ ഇനി മുതൽ "പീപ്പിൾസ് റസ്റ്റ്ഹൗസുകൾ"

പി .ഡബ്ലിയു.ഡി റസ്റ്റ്ഹൗസുകൾ ഇനി മുതൽ പീപ്പിൾസ് റസ്റ്റ്ഹൗസുകളാക്കി മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി പി .എ .മുഹമ്മദ് റിയാസ് പറയുകയുണ്ടായി. ഇതിന്റെ ഭാഗമായി മുറികൾ പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാനാകുന്ന തരത്തിൽ ഓണ്ലൈൻ ബുക്കിംഗ് സൗകര്യം നവംബർ ഒന്നിന് നിലവിൽ വരും. റസ്റ്റ് ഹൗസിൽ ഒരു മുറി വേണമെങ്കിൽ ഇനി സാധാരണക്കാരന് പോര്ട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്ലൈൻ സംവിധാനം തയ്യാറാക്കുക.
റസ്റ്റ് ഹൗസ് കൂടുതൽ ജനസൗഹൃദമാക്കി പീപ്പിള്സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന് സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീര്ഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ് ലറ്റ് ഉൾ പ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾ പ്പെടെയുള്ള സംവിധാനം ഏര്പ്പെടുത്തി ജനകീയമാക്കും. സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും.
May be an image of text that says "PWD REST HOUSE ഇനി മുതൽ People's Rest House ONLINE BOOKING Food Hygiene Muhammad Riyas M”nstr ÛF& &TO"

News Image

ഓൺലൈൻ തട്ടിപ്പ് : ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ചില പ്രത്യേക  ഓഫറുകളും മറ്റും വ്യക്തമാക്കികൊണ്ട് മൊബൈലുകളിലെത്തുന്ന എസ്.എം.എസ്. ലിങ്കുകള്‍ തുറക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. കാരണം ഇത്തരം ചില ലിങ്കുകള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് എന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളിലാകും നിങ്ങളെ കൊണ്ടെത്തിക്കുക. ഇവിടെ നല്‍കുന്ന ഒരോ വിവരങ്ങളും ഹാക്കര്‍മാരുടെ സെര്‍വറിലാകും സേവ് ആകുക. പിന്നെ പറയോണ്ടതില്ലലോ, അക്കൗണ്ട് എപ്പോള്‍ കാലിയായെന്നു നോക്കിയാല്‍ മതി.അതുപോലെ തന്നെ നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ കുക്കികള്‍ക്കുള്ള അനുവാദം ചോദിക്കാറുണ്ട്. പലരും ഇത്തരം മെസേജുകള്‍ വായിച്ചുനോക്കാതെ തന്നെ അ‌നുവദിക്കുകയാണു ചെയ്യുന്നത്. എല്ലാ കുക്കികളും അത്ര നല്ലതല്ലെന്ന കാര്യം ഓര്‍ക്കുക. ഇതുവഴിയും വിവരങ്ങള്‍ ചോരാം. ആവശ്യമില്ലാത്ത ആപ്പുകള്‍ മൊബൈലിലും മറ്റും ഉപയോഗിക്കാതിരിക്കുക. കാരണം മിക്ക ആപ്പുകളും ഇന്ന് ഉപയോഗിക്കുന്നതിനു ഫോണിലെ മുഴുവന്‍ പെര്‍മിഷനുകളും ആവശ്യമാണ്.
ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ മൊബൈലിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്ന കാര്യം എപ്പോഴും ഓര്‍ക്കുക. പ്രത്യേകിച്ച് ഒ.ടി.പി, പിന്‍, പാസ്‌വേഡ്, സി.വി.വി. തുടങ്ങിയ വിവരങ്ങള്‍. ഇത്തരം ആവശ്യങ്ങളുണ്ടയാല്‍ തന്നെ ഇതു തട്ടിപ്പാണെന്നു മനസിലാക്കുക. ഇവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുക. നിങ്ങള്‍ നേരിട്ടു സ്ഥാപനത്തെ ബന്ധപ്പെടുക. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഉടനെ വിവരം അധികൃതരെ അറിയിക്കുക. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുക. കുറച്ചു സമയത്തെക്കെങ്കിലും ഫോണിലെ സിഗ്നല്‍ നഷ്ടമായാല്‍ മറ്റൊരു ഫോണില്‍നിന്നു കസ്റ്റമര്‍കെയറുമായി ബന്ധപ്പെടുക. ഫോണുകളിലും ഓൺലൈൻ ഇൻബോക്സുകളിലും അ‌ക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിക്കുന്നതു ഒഴിവാക്കുന്നതും നല്ലതാണ്.
News Image

പത്തനംതിട്ട ജില്ലയിൽ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് വാർത്തകൾ

സ്വകാര്യ സ്ഥാപനങ്ങളെ കടത്തിവെട്ടിക്കൊണ്ട് പത്തനംതിട്ട ജില്ലയിൽ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് വാർത്തകൾ പുറത്തുവരുന്നു .നാരങ്ങാനം ,കുളനട ,ആറന്മുള ,കിടങ്ങന്നൂർ നാൽക്കാലി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .ജീവനക്കാരെ രക്ഷിക്കാൻ വേണ്ടി യൂണിയൻ നേതൃത്വം രംഗത്തെത്തിയെന്നും ആക്ഷേപമുണ്ട് .നിക്ഷേപിച്ച പണം പാസ്സ് ബുക്കിൽ വരവ് വച്ചെങ്കിലും അക്കൗണ്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഹെഡ് ഓഫീസിൽ പോയി അന്വേഷിക്കൂ എന്നാണ് മറുപടി കിട്ടിയത്.നേരത്തെ ഉണ്ടായിരുന്ന ജീവനക്കാർ ആരും തന്നെ ഇപ്പോൾ ഇവിടങ്ങളിൽ ഇല്ല എന്നുള്ളതാണ് മറ്റൊരു കാര്യം.പാസ്സ് ബുക്ക് അനുസരിച്ചു ഇരുപത്തയ്യായിരം രൂപ നിക്ഷേപിച്ച ആൾ   എത്തിയപ്പോൾ ഓഫീസ് രേഖകൾ അനുസരിച്ചു 2000 രൂപ മാത്രമാണ് ഉണ്ടായിരുന്നത് .എല്ലാ മാസവും പണമടക്കുകയും പാസ്സ് ബുക്കിൽ രേഖപ്പെടുത്താറുമുണ്ട് പണമെടുക്കാൻ ചെന്നപ്പോഴാണ് കബളിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ജീവനക്കാരുമായി തർക്കമായി ,പിന്നീട് വകുപ്പ് ഉദ്യോഗസ്ഥർ വന്നു പരിശോധിച്ചപ്പോഴാണ് രേഖകളിലെ പൊരുത്തക്കേടുകൾ കണ്ടത് .
കേന്ദ്ര സർക്കാർ പൂർണ്ണ സുരക്ഷിതത്വംഉറപ്പു നൽകുന്ന പോസ്റ്റ് ഓഫീസുകളിൽ നിന്നും വരുന്ന ഇത്തരം വാർത്തകൾ ജനങ്ങളിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നു .
News Image

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും ബഹുമതികള്‍

രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മ  പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പുരസ്‌കാരങ്ങള്‍' എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങള്‍. വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ "കേരള ജ്യോതി" പുരസ്‌കാരം ഒന്നും "കേരള പ്രഭ" രണ്ടുപേര്‍ക്കും "കേരള ശ്രീ" പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും.
കേരളപ്പിറവി ദിനത്തില്‍ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. ഏപ്രില്‍ മാസത്തില്‍ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച്‌ നാമനിര്‍ദ്ദേശം പുറപ്പെടുവിക്കും. നവംബര്‍ ഒന്ന് കേരള പിറവിക്ക് വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്‌ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികള്‍ പ്രഖ്യാപിക്കുക.



News Image

ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറൊട്ടോറിയംപ്രഖ്യാപിച്ചു

ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു .മഴക്കെടുതി മൂലമുള്ള കൃഷി നാശവും ,കടലാക്രമണവും ,കോവിഡ് ലോക്ക് ഡൗണും കണക്കിലെടുത്താണ് നടപടി.വിവിധ ധന സ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് ബോർഡ് ,കോ -ഓപ്പറേറ്റീവ് ഹൗസിങ്ങ് ഫെഡറേഷൻ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ,വെജിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ ,സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത കാർഷിക ,വിദ്യാഭ്യാസ ക്ഷീര വികസന മൃഗ സംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകും.


News Image

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ നടന്നു

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ ( KCEU ) 29-മത്  സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ നടന്നു. സി .ഐ .ടി .യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം .പി , സി .ഐ .ടി .യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും സി .പി .എം തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം .എം .വർഗീസ് ,  സി .ഐ .ടി .യു സംസ്ഥാന വൈസ് .പ്രസിഡൻറ് യു.പി ജോസഫ് എന്നിവർ പങ്കെടുത്തു .
"കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണം ഭരണഘടനയോടുള്ള കേന്ദ്ര സർക്കാരിന്റെ വെല്ലുവിളിയാണെന്നും ,കേരളത്തിലെ അതി വിപുലമായ സഹകരണ മേഖലയെയും അതിൽ പണിയെടുക്കുന്ന ഒരു ലക്ഷത്തോളം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇല്ലായ്മ ചെയ്യുന്നതുമായ ഭരണഘടനാ  വിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും" കെ .സി .ഇ .യു പ്രമേയം പാസ്സാക്കി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി  യൂണിയൻ നേതാക്കളും ,അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തത്.
News Image

SBI ക്ക് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക്  ഒരു കോടി രൂപ പിഴ ചുമത്തി. വാണിജ്യ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട ആര്‍ബിഐയുടെ തട്ടിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങളിൽ പിഴവ് വരുത്തിയതാണ് പിഴ ലഭിക്കാൻ കാരണമെന്നാണ് സൂചന. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് പിഴ എന്നും ബാങ്കിൻെറ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിനെയോ കരാറിനെയോ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.  ബാങ്കിലെ ഒരു ഇടപാടുകാരൻെറ അക്കൗണ്ട് അവലോകനം നടത്തിയതിൻെറ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ ബാങ്ക് കാലതാമസം വരുത്തിയതിനാണ് പിഴ. ഇതിനായുള്ള ആര്‍ബിഐ ഉത്തരവുകൾ പാലിക്കാത്തതാണ് പിഴ ഈടാക്കാൻ കാരണം. ആർബിഐ ബാങ്കിന് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയിരുന്നു.
 വാര്‍ത്ത വന്നതിന് ശേഷം എസ്ബിഐ ഓഹരികൾ നഷ്ടത്തിലായി.
അതേസമയം, തിങ്കളാഴ്ച എസ്‌ബി‌ഐയുടെ ഓഹരികൾ 1.29 ശതമാനം ഉയർന്ന് 496 രൂപയിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ കാലയളവിൽ ഈ ഓഹരി മികച്ച വരുമാനം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്കിൻെറ ഓഹരികൾ 143 ശതമാനം വർദ്ധിച്ചിരുന്നു.
വിവിധ ബാങ്കുകൾ മുഖേനയുള്ള പണം ഇടപാടുകൾ നിരീക്ഷിച്ച് ക്രമക്കേടു കണ്ടെത്തിയാൽ കര്‍ശനമായ നടപടികൾ ആര്‍ബിഐ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്.
News Image

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച ശാഖയുടെ ഉദ്‌ഘാടനംനടന്നു

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച ചെമ്മരത്തൂർ ശാഖയുടെ ഉദ്‌ഘാടനം മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. സഹകരണ മേഖല നാടിൻറെ നട്ടെല്ലാണെന്നും ,പ്രത്യേകിച്ച് ...യുവജനങ്ങൾക്കായി ആരംഭിക്കുന്ന സഹകരണ സംഘങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു .
കെ .പി കുഞ്ഞഹമ്മദ് കുട്ടി എം .എൽ .എ അധ്യക്ഷത വഹിച്ച ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം .ശ്രീലത ,തിരുവള്ളൂർ ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് സവിത മണക്കുനി ,ബാങ്ക് പ്രസിഡന്റ്
എ .ടി .ശ്രീധരൻ ,സെക്രട്ടറി കെ .പി .പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു
News Image

ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ റെയ്ഡ്കോയുമായി ചർച്ച നടത്തി

കണ്ണൂർ:   പുതിയ പ്രൊജെക്ടിനു വേണ്ടിയുള്ള റെയ്‌ഡ്കോയുടെ ക്ഷണം സ്വീകരിച് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ,കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ എന്നിവർ  റെയ്‌ഡ്കോയിലെത്തി , "റെയ്ഡ്കോ" ചെയർമാൻ വത്സൻ പനോളി ,മാനേജിങ് ഡയറക്ടർ മനോജ് കുമാർ എന്നിവരുമായി ചർച്ച നടത്തി.റെയ്ഡ്കോയുടെ ഫാക്ടറി സന്ദർശിക്കുകയും ,കറി പൗഡർ ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച് വിശദമായി മനസ്സിലാക്കുകയും ചെയ്തു .


News Image

സംസ്ഥാന തല ഐ ടി ഇന്റഗ്രേഷൻ കിക്കോഫ്" മന്ത്രി :വി .എൻ .വാസവൻ നിർവഹിക്കുന്നതാണ്

കേരള ബാങ്കിന്റെ ആകെ ബിസ്സിനസ്സ് 1,06,396  കോടി പിന്നിടുന്ന ഘട്ടത്തിൽ ഇടപാടുകാർക്ക് അത്യാധുനിക ബാങ്കിങ് സേവനങ്ങൾ വേഗത്തിലാക്കുക എന്നതിന്റെ ആദ്യ പടിയായി 13 ജില്ലാ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുടെയും ,കേരള സംസ്ഥാന സഹകരണ ബാങ്കിന്റെയും സോഫ്റ്റ് വെയർ ഏകീകരണം നടക്കുകയാണ് .ഇതിന്റെ മുന്നോടിയായുള്ള "സംസ്ഥാന തല ഐ ടി ഇന്റഗ്രേഷൻ കിക്കോഫ്" സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവഹിക്കുന്നതാണ്.ഒക്ടോബർ 16 ശനിയാഴ്ച 11.30 ന് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുക. 
News Image

കോവിഡിനെ തുരത്താൻ ഫോണിൽ സാനിറ്റൈസർ പുരട്ടുന്ന ശീലമുണ്ടോ ...?

കോവിഡിനെ തുരത്താന്‍ മൊബൈല്‍ ഫോണുകളില്‍ സാനിറ്റൈസര്‍ പുരട്ടുന്ന ശീലമുണ്ടെങ്കില്‍ മാറ്റിവെച്ചോളൂ, അല്ലാത്ത പക്ഷം പുതിയൊരെണ്ണം വാങ്ങേണ്ട ഗതികേടിലാകും. സാനിറ്റൈസര്‍ മൊബൈല്‍ ഫോണുകള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫോണ്‍ ഡിസ്പ്ലേ, സ്പീക്കര്‍, ക്യാമറ, മൈക്ക് ഒക്കെയാണ് സാനിറ്റൈസര്‍ അംശം എത്തിയാല്‍ വേഗം തകരാറിലാകുന്നത്.
ഡിസ്പ്ലേയില്‍ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്. മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസര്‍ വീണാല്‍ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. പിന്നീട് ഫോണ്‍ നിശ്ചലമാകും.
വിരലടയാളം വെച്ച് ഫോണ്‍ തുറക്കുന്ന സംവിധാനവും നിലയ്ക്കും. സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാന്‍ കൊടുക്കുമ്പോള്‍ ഇവയെ മൊബൈല്‍ കമ്പനികള്‍ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് – വാട്ടര്‍ ഡാമേജ് – എന്ന നിലയിലായിരിക്കും. നശിക്കട്ടെ സകല അണുക്കളും എന്ന നിലയില്‍ സാനിറ്റൈസര്‍ എടുത്ത് മൊബൈലില്‍ തൂക്കുകയും ആസകലം സ്പ്രേ ചെയ്യുകയും ചെയ്യുന്നവര്‍ നിരവധിയാണെന്ന് മൊബൈല്‍ സര്‍വീസിങ് സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
News Image

ചക്ക വിഭവങ്ങൾ ഇനി ഓസ്ട്രേലിയയിലും അമേരിക്കയിലും

ചാലക്കുടി : പരിയാരം പഞ്ചായത്തിലെ വേളൂക്കരയിൽ നിന്ന് 15 ലധികം ചക്ക വിഭവങ്ങൾ ഇനി കടൽ കടക്കും. ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസാസിങ് കമ്പനിയിൽ
തയ്യാറാക്കിയ ചക്കയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉത്പന്നങ്ങൾ അയക്കുന്നതിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് മായ ശിവദാസൻ അധ്യക്ഷത വഹിച്ചു. അമേരിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കും ഉടൻ കയറ്റുമതി ആരംഭിക്കും.
കേരളത്തിൽ നിന്നും ഇത്രയധികം ചക്ക വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നത് ആദ്യമാണ്.
News Image

നിധി കമ്പനികളുടെ അംഗീകാരം കേന്ദ്ര സർക്കാർ പിൻവലിച്ചു

കേരളത്തിലെ 204 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്ര സർക്കാർ പിൻവലിച്ചു. നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ്  നടപടി. ഇവർക്ക് നിക്ഷേപങ്ങൾ സ്വീകരിക്കുവാനോ പുതിയ ഇടപാടുകൾ നടത്താനോ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.കേരളത്തിലെ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.
News Image

ഈടും പലിശയുമില്ലാതെ 10,000 രൂപ വായ്‌പ അനുവദിച്ചു കൊണ്ട് കേരള സർക്കാർ

കോവിഡിൽ തളർന്ന വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുവാനായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു കേരള സർക്കാർ .വിനോദ സഞ്ചാര മേഖലയിലും അനുബന്ധ മേഖലയിലും ജോലി ചെയ്യുന്നവർക്കാണ് 10,000 രൂപ വായ്പ നൽകുക ,വായ്പ്പക്ക് ഈടും പലിശയും വേണ്ട എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .കോവിഡിൽ വിനോദ സഞ്ചാര മേഖല വലിയ തിരിച്ചടി നേരിട്ടിരുന്നു .തിരിച്ചു വരവിനൊരുങ്ങുന്ന വിനോദ സഞ്ചാര മേഖലക്കും കരുത്ത് പകരുകയാണ് സർക്കാർ ലക്‌ഷ്യം .അപേക്ഷകൾ പരിശോധിക്കുന്നതിനും വായ്‌പ അനുവദിക്കുന്നതിനും ടൂറിസം ഡയറക്ടർ ചെയർമാനും ആർ .ടി .മിഷൻ കോ -ഓർഡിനേറ്റർ കൺവീനറുമായ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട് .
News Image

മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട് : അന്വേഷണത്തിന് ജോയിൻറ് രജിസ്ട്രാറുടെ ഉത്തരവ്

കൊല്ലം ജില്ലയിലെ  മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന  ക്രമക്കേടില്‍ അന്വേഷണത്തിന് നിർദേശം പുറപ്പെടുവിച്ചു കൊണ്ട്   സഹകരണ വകുപ്പ് രംഗത്തെത്തി . സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടേതാണ് ഉത്തരവ്. മയ്യനാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ക്രമക്കേടിൽ മുൻ ജീവനക്കാർക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി   ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരാതിയെത്തി. വെറും അഞ്ചുലക്ഷം രൂപയ്ക്ക് സെക്രട്ടറി  വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകന്റെയും  പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. അഞ്ചുലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരിൽ വായ്പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി ബാങ്കിൽ നിന്ന് വായ്പ നൽകി. വായ്പാ തുക രാധാകൃഷ്ണന്റെ ബന്ധുവായ സുനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാർച്ച് 23 ന് . അതേദിവസം വൈകിട്ട് തന്നെ ഈ തുക സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
News Image

യുവജന സഹകരണ സംഘങ്ങളുടെ പ്രമോട്ടര്‍മാര്‍ക്കുള്ള ശില്‍പ്പശാല വി .എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു

യുവജന സഹകരണ സംഘങ്ങളുടെ പ്രമോട്ടര്മാര്ക്ക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനെജ്മെന്റ് (ഐസിഎം) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശില്പ്പശാല സഹകരണ മന്ത്രി വി .എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു . രജിസ്റ്റര് ചെയ്ത 29 സംഘങ്ങളില് നിന്നും 87 പ്രമോട്ടര്മാരാണ് മൂന്ന് ദിവസത്തെ ശില്പ്പശാലയില് പങ്കെടുക്കുന്നത്. സഹകരണ സംഘങ്ങള് രജിസ്റ്റര് ചെയ്യാന് യുവജനങ്ങള് ആവേശത്തോടെ രംഗത്തു വന്നപ്പോള് തന്നെ അവര്ക്ക് സഹകരണ സംഘം നടത്തിപ്പിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകാന് ആവശ്യമായ പരിശീലനം നല്കണമെന്ന് മന്ത്രി പറഞ്ഞു .
സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങള് അര്പ്പണ ബോധത്തോടെ പ്രവര്ത്തിച്ചാല് ലോകത്തിനു തന്നെ മാതൃകയാകും. മികച്ച ആശയങ്ങളോടെയാണ് യുവജന സഹകരണ സംഘങ്ങള് രംഗത്തു വന്നത്. പ്രവര്ത്തനങ്ങളില് കാര്യമായ ഊര്ജ്ജസ്വലതയും കാണുന്നുണ്ട്. പ്രത്യാശാ കിരണങ്ങള് ഉയര്ത്തി പുതിയ ദിശാബോധം പകരാന് ഊര്ജ്ജസ്വലമായി പ്രവര്ത്തിക്കാന് യുവാക്കള്ക്ക് കഴിയും. യുവജനങ്ങളെ ഈ സമയത്ത് വഴിതിരിച്ചുവിട്ടാല് വലിയ ദുരന്തങ്ങളുണ്ടാകും. യുവജനങ്ങള്ക്ക് ദിശാബോധം പകര്ന്ന് പുതിയ ചിന്താധാരയും പകര്ന്നു നല്കിയാല് സമൂഹത്തിന് പ്രയോജനപ്രദമായ രംഗത്ത് ഉപയോഗിക്കാന് കഴിയും എന്നും മന്ത്രി പറഞ്ഞു
News Image

കോവിഡ് ധന സഹായം 50,000 രൂപ, അപ്പീലിനും ധനസഹായത്തിനും ഇന്ന് മുതൽ അപേക്ഷിക്കാം

കോവിഡ് ധനസഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക 'കൊവിഡ് 19" മരണ സർട്ടിഫിക്കറ്റ് നൽകും. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുക
ഓൺലൈനായും നേരിട്ടും അ‌പേക്ഷ നൽകാം.അ‌ക്ഷയകേന്ദ്രങ്ങൾ വഴിയും അ‌പേക്ഷ നൽകാം.
കൊവിഡ് മൂലം മരിച്ചവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മരണത്തിലുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ  ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ പട്ടിക തയ്യാറാക്കുക. കേരള സർക്കാർ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾക്ക് അപ്പീൽ നൽകാം.
News Image

sss

lllll
News Image

ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് എക്സ്പോഷർ വിസിറ്റ് നടത്തി

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ചുങ്കത്തറ സഹകരണ ബാങ്ക് എക്സ്പോഷർവിസിറ്റ് നടത്തി.
തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ,എറണാകുളം ജില്ലയിലെ ഒക്കൽ സഹകരണ ബാങ്ക് ,വാരപ്പെട്ടി സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്കാണ് ചുങ്കത്തറ സഹകരണ ബാങ്ക് പ്രതിനിധികൾ എക്സ്പോഷർവിസിറ്റ് നടത്തിയത്.
ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ -ഓർഡിനേറ്റർ ശ്യാം ,ചുങ്കത്തറ ബാങ്ക് പ്രസിഡൻറ് സെബാസ്റ്റ്യൻ ,വൈസ്. പ്രസിഡൻറ് കുഞ്ഞാൻ. സെക്രട്ടറി ഹാൻസ് ,ഡയറക്ടർമാരായ സത്യൻ ,വർഗീസ് ,ബാങ്ക് ജീവനക്കാർ എന്നിവരും എക്സ്പോഷർവിസിറ്റിൻറെ ഭാഗമായി. വെങ്ങിണിശ്ശേരി ബാങ്കിന്റെ വെളിച്ചെണ്ണ യുണിറ്റ് ,ഒക്കൽ ബാങ്കിന്റെ ജൈവ കലവറ,കോപ്-മാർട്ട്.വാരപ്പെട്ടി ബാങ്കിന്റെ അഗ്രി പ്രോസസിംഗ് സെന്റർ എന്നിവിടങ്ങളിൽ സന്ദർശിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. 
വെങ്ങിണിശ്ശേരി ബാങ്ക് പ്രസിഡൻറ്ഷിബു ,സെക്രെട്ടറി അനിൽ ,മുൻ പ്രസിഡന്റ് മുരളീധരൻ ,സൂപ്പർവൈസർ അനിൽ ഒക്കൽ ബാങ്ക് പ്രസിഡൻറ് മോഹനൻ സെക്രട്ടറി അഞ്ജു  റിട്ട .ജോയിൻറ് രജിസ്ട്രാർ ഉണ്ണികൃഷ്‌ണൻ ,വാരപ്പെട്ടി ബാങ്ക് സെക്രട്ടറി സുനിൽ ,ജീവനക്കാർ എന്നിവർ എക്സ്പോഷർവിസിറ്റിന് ആതിഥ്യമരുളി.
News Image

കേരള ബാങ്കിന്റെ ചുമട്ടു തൊഴിലാളികൾക്കുള്ള പരസ്പര ജാമ്യ വായ്പയുടെ ഉദ്‌ഘാടനം നടന്നു

കൊല്ലം : കേരള ബാങ്ക്, ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോര്ഡ് അംഗങ്ങള്ക്ക്  നല്കുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ കീഴില് വിവിധ മേഖലകളില് ജോലി ചെയ്യുന്ന തൊഴിലാളികള്ക്കുള്ള വായ്പാ സഹായം സര്ക്കാര് നിര്ദ്ദേശ പ്രകാരം കേരള ബാങ്കാണ് ആസൂത്രണം ചെയ്തത്. പദ്ധതി സംസ്ഥാന വ്യാപകമായാണ് നടപ്പിലാക്കുന്നത്. ക്ഷേമനിധി അംഗങ്ങളായ ചുമട്ടു തൊഴിലാളികള്ക്ക് കേരള ബാങ്കിന്റെ ശാഖകളില് നിന്നും വായ്പ ലഭ്യമാക്കും.
News Image

ഒക്കൽ സഹകരണ ബാങ്ക് : പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്തു

ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് പെരുമ്പാവൂർ സെൻട്രൽ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് കൊണ്ട്  ബാങ്കിലെ പഴം പച്ചക്കറി സ്വാശ്രയ ഗ്രൂപ്പുകൾക്ക് സ്വജന്യമായി പച്ചക്കറി തൈകളും, വിത്തും വളവും വിതരണം ചെയ്തു.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ  കെ. സജീവ് കർത്ത വിതരണോദ്ഘാടനം നിർവ്വഹിച്ചു.  രാജശേഖരൻ ശ്രീനിവാസൻ (റോട്ടറി ക്ലബ്ബ്,ഗവർണർ) മുഖ്യതിഥിയായി.  ബാങ്ക് പ്രസിഡന്റ്‌ റ്റി. വി മോഹനൻ  അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രവർത്തന പരിധിയിലെ 12 വാർഡുകളിലായി 12 സ്വശ്രയ ഗ്രൂപ്പുകളിലൂടെ 360 അംഗങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകുന്നു. "വിഷരഹിത പഴം പച്ചക്കറി ഗ്രാമം" എന്നതാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന പഴം പച്ചക്കറികൾ ബാങ്ക് ശേഖരിച്ച് വില്പ്ന നടത്തുന്നതാണ്.
News Image

കാർഷിക കേരളത്തിന് സഹകരണ വകുപ്പിന്റെ കൈത്താങ്‌


സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക മേഖലയില്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് ശ്രീമതി. കെ.കെ. ശൈലജ എംഎല്‍എ  ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വി. എൻ വാസവൻ രേഖാമൂലം നൽകിയ മറുപടി 

▪️  കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സംഘങ്ങള്‍ തുടങ്ങിയവ ആകെ വായ്പയുടെ 40 % മേഖലയ്ക്ക് വിതരണം ചെയ്യണമെന്ന് നിര്‍ദേശം നല്‍കി. 
▪️  ഹ്രസ്വകാല, മധ്യകാല വായ്പാ പരിധി 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തി. 
▪️  കാര്‍ഷിക അനുബന്ധ വായ്പാ പരിധി 3 ലക്ഷമായി ഉയര്‍ത്തി.
▪️  കാര്‍ഷിക സ്വര്‍ണ പണയ വായ്പ പരിധിയും 3 ലക്ഷം
ഇവയ്ക്ക് പുറമെ കേരള ബാങ്കില്‍ നിന്നുള്ള കാര്‍ഷിക ഇടപെടല്‍.
▪️  3 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയ്ക്ക് കെബി കിസാന്‍ മിത്ര.
▪️  കെബിഎല്‍ടി കാര്‍ഷിക പുനര്‍വായ്പ .
▪️  വസ്തു ഈടിേډല്‍ 8.50 ശതമാനം നിരക്കില്‍ 5 വര്‍ഷം വരെ പ്രതിവര്‍ഷം പുതുക്കാവുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പ .
▪️  3 ലക്ഷം വരെ കെസിസി രീതിയില്‍ വായ്പ.
▪️  15 വര്‍ഷ കാലാവധിക്ക് 60 ലക്ഷം രൂപ 9 ശതമാനം പലിശ നിരക്കില്‍ വായ്പ.
▪️  8.50 % പലിശ നിരക്കില്‍ കേന്ദ്ര സബ്സിഡിയില്‍ കെബി മൈക്രോ ഫുഡ് പ്രോസസിങ് വായ്പ .
▪️  സൂക്ഷ്മ, ചെറുകിട, ഇടത്തരം  സംരംഭങ്ങള്‍ക്ക് മൂലധനം നല്‍കാന്‍ ഒരു വര്‍ഷ കാലാവധിയില്‍ രണ്ട് ലക്ഷം വായ്പ.
News Image

സഹകരണ സംഘങ്ങളിൽ പലിശ കൂട്ടി വായ്‌പ പുതുക്കി നൽകുന്നതിനെതിരെ നടപടി : വി .എൻ .വാസവൻ

സഹകരണ സംഘങ്ങളിലെ വായ്‌പ്പാ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തിൽ പലിശ കൂട്ടി വായ്‌പ പുതുക്കി നൽകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ .വാസവൻ നിയമസഭയിൽ പറഞ്ഞു.സഹകരണ സ്ഥാപനങ്ങളിലെ ഒറ്റത്തവണ തീർപ്പാക്കൽ ഒരു മാസം കൂടി നീട്ടി .ഐ .ടി സിനിമ ,ഡോക്യുമെന്ററി നിർമ്മാണം ,വ്യാപാരം തുടങ്ങിയ മേഖലകളിൽ യുവജനങ്ങൾക്കായി 29 സഹകരണ സംഘങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു .സഹകരണ മേഖലയിലെ പ്രവർത്തനം മികവുറ്റതാക്കാൻ സഹകരണ വിജിലൻസ് ,സഹകരണ ഓഡിറ്റ് എന്നിവയിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തും.സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് പലിശ മാത്രമായി തിരിച്ചടവ് പറ്റില്ല .മുതൽ തുക ഒരു വർഷത്തേക്ക് ഒഴിവാക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലാണിത്എന്നും അദ്ദേഹം പറഞ്ഞു .സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്‌പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.സഹകരണ സംഘങ്ങളിലെ ഓഡിറ്റ് വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയും വിധം ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം സി .ഡിറ്റ് സഹായത്തോടെ തയ്യാറാക്കും എന്നും മന്ത്രി വി .എൻ വാസവൻ പറഞ്ഞു .






News Image

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ്..

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ്..
കേരളത്തിൻ്റെ സ്വന്തം കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ മാതൃകയിൽ ടൂറിസം കേന്ദ്രങ്ങളിൽ "ഫുഡി വീൽസ്" എന്ന പേരിൽ റെസ്റ്റോറന്റുകൾ ഒരുങ്ങുകയാണ്.
വൈക്കം കായലോരത്ത് ഒരുക്കിയ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ് ഉടൻ ഉദ്ഘാടനം ചെയ്യും. ഇതേ മാതൃകയിൽ കേരളത്തിലെ 10 ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ് ഒരുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള കെടിഡിസിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി എൻജിനീയറിങ്‌ വിഭാഗമാണ് വൈക്കത്ത് ഭക്ഷണശാല നിർമ്മിച്ചത്. വൈക്കം കെഎസ്ആർടിസി ഡിപ്പോയിലെ ഉപയോഗശൂന്യമായ ബസ് രൂപമാറ്റം വരുത്തി ഡബിൾ ഡെക്കർ ആക്കുകയായിരുന്നു. 40 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.

News Image

സമ്പൂർണ്ണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ കേരള ബാങ്ക് ലാഭത്തിലാണെന്ന് മന്ത്രി വി .എൻ വാസവൻ

കേരള ബാങ്ക് സമ്പൂർണ്ണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലാഭത്തിലാണെന്നും നിക്ഷേപത്തിൽ വർദ്ധനവുണ്ടെന്നും സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ. 9 .27 % വർദ്ധനവ് രേഖപ്പെടുത്തി അഭിമാനകരമായ മുന്നേറ്റം നടത്തുവാൻ കേരള ബാങ്കിന് സാധിച്ചുവെന്നും തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് ഈ മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു .ന്യൂ ജെൻ ബാങ്കുകൾക്കൊപ്പം മത്സരിക്കാൻ കേരള ബാങ്കിന് സാധിക്കുമെന്നും സമീപ കാലത്തു തന്നെ കേരള ബാങ്ക് ഒന്നാം നിരയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു .18200 കോടി പ്രാഥമീക സംഘങ്ങൾക്ക് വായ്പ്പയായി നൽകി ,സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ നിധി ഉടൻ നടപ്പിലാക്കും ,വൺ ടൈം നിഷ്ക്രിയ ആസ്തി 14.40 ശതമാനമായി കുറക്കാൻ സാധിച്ചു, NRI നിക്ഷേപം കൂടി ഉടൻ ലക്‌ഷ്യം കാണും. കരുവന്നൂർ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു.നിയമ ഭേദഗതി കൂടി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമ വിരുദ്ധ പ്രവർത്തനം പൂർണ്ണമായും തടയാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
News Image

വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പുതിയ ഓൺലൈൻ അനിമൽ വെൽഫയർ കോഴ്സ്

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി  നടത്തുന്ന   " അനിമൽ വെൽഫെയർ കോഴ്‌സിന്റെ" ഭാഗമായി വിഡിയോ ഡോക്യൂമെന്റേഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി എൽ .പി .എം ഡിപ്പാർട്മെന്റ് ഹെഡ് ജോസഫ് മാത്യു ,അസിസ്റ്റന്റ് പ്രൊഫസർ എ .പ്രസാദ് , എന്നിവരുമായി ചർച്ച നടത്തി. ടീം കോപ്പറേറ്റീവിന്റെ മീഡിയ സ്ഥാപനമായ " നമ്മുടെ മലയാളമാണ്" ഈ പദ്ധതിയുടെ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യുന്നത് .വളർത്തു മൃഗങ്ങളെ കുറിച്ചും അവയുടെ പരിചരണത്തെ കുറിച്ചും കൃത്യമായി മനസ്സിലാക്കുന്ന കോഴ്സാണിത് .ഒക്ടോബർ അവസാനം ക്ലാസ്സിന്റെ ചിത്രീകരണം നടക്കും.
News Image

കക്കട്ടിൽ റൂറൽ ബാങ്ക് വാണിമേൽ ബ്രാഞ്ച് തുറന്നു

കക്കട്ടിൽ കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാണിമേൽ ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.ഇ .കെ .വിജയൻ എം .എൽ .എ അധ്യക്ഷനായി.ദയാനന്ദൻ കരിപ്പിള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.കെ .പി .കുഞ്ഞഹമ്മദ് കുട്ടി എം .എൽ .എ ലോക്കർ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി .സുരയ്യ ആദ്യ നിക്ഷേപം സ്വീകരിച്ചു.ടി .ജയരാജൻ .എം .കെ ആഗസ്റ്റി ,സി .സുനിൽ ,പി .സുരേന്ദ്രൻ ,കൂടത്താംകണ്ടി സുരേഷ് ,കെ .പി .പ്രദീഷ് ,സെൽമ രാജു,പി .പി ചാത്തു,ടി .പ്രദീപ്കുമാർ ,കെ .കെ .ഇന്ദിര ,സി .കെ ശിവറാം ,പി .ഐ .ആന്റണി എന്നിവർ സംസാരിച്ചു .ബാങ്ക് പ്രസിഡന്റ് കെ .കൃഷ്ണൻ സ്വാഗതവും ,പ്രമോദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.



                                  
News Image

വാട്ട്സ് ആപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാം

വാട്ട്സ് ആപ്പ് വഴി ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയുവാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമാണ് .ഗൂഗിൾ പേ യിൽ ഉപയോഗിക്കുന്നത് പോലെ പണം അയക്കലും സ്വീകരിക്കലും വാട്സ്ആപ്പ് വഴി ചെയ്യാവുന്നതാണ് .നിരവധി ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഇതിനായി വാട്സ് ആപ്പുമായി ഒരു ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കണം.സെറ്റിങ്സിൽ പോയി പേയ്‌മെന്റ് ഓപ്ഷൻ ക്ലിക് ചെയ്താൽ വേണ്ട നിർദേശങ്ങൾ ലഭിക്കും.ബാലൻസ് ചെക്ക് ചെയ്യുന്നതിനായി പേയ്‌മെൻറ്സിൽ പോവുക ,ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക ,ബാങ്ക് അക്കൗണ്ട് ബാലൻസ് എന്നത് തിരഞ്ഞെടുക്കുക എന്നിട്ട് പിൻ നമ്പർ കൊടുത്താൽ ബാലൻസ് അറിയുവാൻ സാധിക്കും.
News Image

ടീം കോ- ഓപ്പറേറ്റീവ്, കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

കേരളത്തിലെ മാതൃകാ സഹകരണ ബാങ്കായ ആലപ്പുഴ ജില്ലയിലെ "കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്"  പുതിയതായി നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി
ടീം കോ -ഓപ്പറേറ്റീവ്  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,
കോ -ഓർഡിനേറ്റർ ശ്യാം എന്നിവർ ബാങ്ക് സന്ദർശിച്ചു .ബാങ്ക് പ്രസിഡന്റ് അഡ്വ .എം .സന്തോഷ്‌കുമാർ , സെക്രട്ടറി ഗീത ,ഭരണസമിതി അംഗം ജഗദീശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു  
News Image

സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒക്ടോബർ 31 വരെ നീട്ടി

സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയത്. ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും. സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്.

2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെ വായ്പകള്‍ക്കും പരിഗണന ലഭിക്കും.  വായ്പയെടുത്ത മാതാപിതാക്കള്‍ മരണപ്പെടുകയും മക്കള്‍ ബാദ്ധ്യസ്ഥരാകുകയും ചെയ്യുന്ന വായ്പകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഇളവുകള്‍ ലഭിക്കും. സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ അതേ വ്യവസ്ഥകള്‍ തന്നെയായിരിക്കും ദീര്‍ഘിപ്പിക്കുന്ന അവസരത്തിലും ബാധകമാകുക. സംസ്ഥാന സഹകരണ  ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ ഒഴികെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും രജിസ്ട്രാറുടെ അനുമതിയോടെ പദ്ധതി നടപ്പിലാക്കാം.


News Image

ടീം കോ -ഓപ്പറേറ്റീവിന്റെ എക്സ്പോഷർ വിസിറ്റ്

ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ സഹകരണ  ബാങ്കുകളിൽ എക്സ്പോഷർ വിസിറ്റ് നടത്തി.

പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ ,

 പ്രൊജക്റ്റ് അസിസ്റ്റൻറ് ആർഷ,  ടെക്നിക്കൽ എൻജിനീയർ രാജിത്ത് എന്നിവരും പങ്കെടുത്തു.

   തൃശൂർ ജില്ലയിലെ വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ "കോപ്രോ" വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റും, 

എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ "സെൻ ക്ലബ്" സോഡാ നിർമ്മാണ യൂണിറ്റും ,വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുമാണ്  ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശിച്ചത്.

വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബു വി .വി, സെക്രട്ടറി അനിൽ കുമാർ സൂപ്പർവൈസർ അനിൽ ,ടെക്നിക്കൽ അസിസ്റ്റന്റ് ആദർശ് എന്നിവരും വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡൻറ് എം .ജി .രാമകൃഷ്ണൻ, സെക്രട്ടറി സുനിൽ പി .ആർ എന്നിവരും സന്നിഹിതരായിരുന്നു.


News Image

കേരളത്തിലെ കലാകാരന്മാർക്ക് സഹകരണ വകുപ്പിന്റെ കൈത്താങ്ങ്

കേരളത്തിലെ കലാകാരന്മാർക്ക് സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. വിവിധ കലാരൂപങ്ങൾ സംരക്ഷിക്കുകയും കലാകാരന്മാർക്ക് പരമാവധി വേദികൾ നല്കുകയും ചെയ്യുക വഴി അവരുടെ വരുമാനമാർഗം സുരക്ഷിതമാക്കാനുള്ള ശ്രമമാണ് സഹകരണ വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി സംസ്ഥാന വ്യപകമായി പ്രവർത്തന പരിധിയുള്ള സഹകരണ സംഘം ആരംഭിക്കുകയാണ്.
കലാകാരന്മാരായിരിക്കും ഈ സംഘത്തിന്റെ അമരത്ത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ആസ്ഥാനത്തെ പൊൻകുന്നം വർക്കി ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിൽ അധികം കലാകാരന്മാർ പങ്കെടുത്തു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘത്തിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഷോകൾ നടത്തുവാനും ഉദ്ദേശമുണ്ട് . "ടൂറിസം മേഖലയുടെ സഹകരണത്തോടുകൂടി കേരളീയ കലകളെ സംരക്ഷിക്കുക" എന്ന ലക്ഷ്യവും സഹകരണ സംഘത്തിനുണ്ട്. ബൈലോയുടെ കരടുരൂപം യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. ചീഫ് പ്രമോട്ടറായി കാർട്ടൂൺ അക്കാദമി മുൻ ചെയർമാനും പ്രമുഖ സഹകാരിയുമായ പ്രസന്നൻ ആനിക്കാടിനെ തെരഞ്ഞെടുത്തു. സംഘത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുവാൻ വേണ്ട നടപടികൾ സഹകരണ വകുപ്പ് ഉടൻ സ്വീകരിക്കും
News Image

കേരള കാർഷിക സർവ്വകലാശാലയുടെ സുവർണ്ണജൂബിലി ആഘോഷം നടന്നു

 കേരള കാർഷിക സർവ്വകലാശാലയുടെ സുവർണ്ണജൂബിലി ആഘോഷം, വെള്ളാനിക്കര സർവ്വകലാശാല ക്യാമ്പസിലുള്ള സി.അച്യുതമേനോൻ ബ്ളോക്കിലെ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ഉദ്‌ഘാടനം ചെയ്തു .    റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായിരുന്നു

News Image

സഹകരണ വാരാഘോഷം സംഘാടക സമിതി രൂപീകരിച്ചു

സഹകരണ വാരാഘോഷം സംഘാടക സമിതി  രൂപീകരിച്ചു 
സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വി .എൻ വാസവൻ മുഖ്യ രക്ഷാധികാരിയായും സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ചെയർമാനുമായ 110 പേരടങ്ങുന്ന സംഘാടക സമിതിയാണ് സഹകരണ വാരാഘോഷത്തിനായി രൂപീകരിച്ചത്.

മന്ത്രിമാർ ,എം .എൽ .എ മാർ ,എം .പി മാർ തുടങ്ങിയ ജനപ്രതിനിധികളും പോലീസ് കമ്മീഷ്ണർ തുടങ്ങിയ ഉദ്യോഗസ്ഥരും രക്ഷാധികാരികളാണ്.
"സഹകരണ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ വിപുലവും വിശാലവുമായ ചർച്ചകൾ വാരോഘോഷത്തിൽ സജീവമായുണ്ടാകണമെന്ന്" മന്ത്രി പറഞ്ഞു. ഇതിനായി സഹകാരികൾ ഒറ്റക്കെട്ടായി നീങ്ങണം , ഈ മേഖല സ്വാഭാവികമായും കാലാനുസൃത മാറ്റങ്ങൾക്ക് നിർബന്ധിതമായിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് രൂപം കൊണ്ട നിയമങ്ങളും ചട്ടങ്ങളും ഇന്ന് അപര്യാപ്തമാണ്. നിയമത്തിൽ മാറ്റം വരുത്തി കാലോചിതമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. നവംബർ 14 മുതൽ 20 വരെയാണ് സഹകരണ വാരാഘോഷം നടക്കുക.  തിരുവനന്തപുരത്ത്  ഉദ്‌ഘാടനവും കോഴിക്കോട് സമാപന സമ്മേളനവും എന്ന രീതിയിലാണ് പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. .



News Image

ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു

കേരളത്തിലെ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR,  നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ   ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു  ചർച്ച നടത്തുകയും ,ഫീൽഡ് വിസിറ്റ് ചെയ്യുകയുമുണ്ടായി .

മന്ദാരത്തൂർ സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട് )  കണ്ണാടി സർവീസ് സഹകരണ ബാങ്ക് ( പാലക്കാട് )  തത്തമംഗലം സർവീസ് സഹകരണ ബാങ്ക് ( പാലക്കാട് )  

കൊല്ലംകോട് സർവീസ് സഹകരണ ബാങ്ക് ( പാലക്കാട് ) ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് ( എറണാകുളം) എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം ടെക്നിക്കൽ എൻജിനീയർ രാജിത്ത്, കോ -ഓർഡിനേറ്റർമാരായ ഐശ്വര്യ പി .എം , അർച്ചന രാമകൃഷ്‌ണൻ ,ശ്യാം എന്നിവരും ഉണ്ടായിരുന്നു .

പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ ,സെക്രട്ടറി വത്സകുമാർ
 (മന്ദാരത്തൂർ  സഹകരണ ബാങ്ക് ) 

 സെക്രട്ടറി അനിൽ ,സീനിയർ ക്ലർക്ക്  മനോജ് ( കണ്ണാടി സഹകരണ ബാങ്ക്)  സെക്രട്ടറി ജ്യോതി ( തത്തമംഗലം സഹകരണ ബാങ്ക്)  ,പ്രസിഡന്റ് എ .സുരേന്ദ്രൻ ,സെക്രട്ടറി സച്ചിദാനന്ദൻ  ( കൊല്ലംകോട് സഹകരണ ബാങ്ക്) ബോർഡ് മെമ്പേർസ് ( ഗാന്ധി സ്മാരക  സഹകരണ ബാങ്ക്) എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

 ഇതിനു പുറമെ പുതുപ്പള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം )
കുഴിപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ( എറണാകുളം )

 എന്നിവിടങ്ങളിൽ ഫീൽഡ് വിസിറ്റും നടത്തി. പുതുപ്പള്ളി ബാങ്ക് പ്രസിഡൻറ് തോമസ്  ബോർഡ് മെമ്പേഴ്സ്  ,കുഴിപ്പിള്ളി  ബാങ്ക്  സെക്രട്ടറി അജയകുമാർ എന്നിവർ നേതൃത്വം നൽകി 











News Image

സഹകരണ നിയമ ഭേദഗതി : മൂന്നംഗ സമിതിയെ നിയോഗിച്ചു

സഹകരണ സ്‌ഥാപനങ്ങളിൽ ക്രമക്കേട് നടത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നത് ഉൾപ്പടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ നിയമ ഭേദഗതിയുടെ കരട് ബിൽ തയ്യാറാക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിച്ചു .റിട്ട .അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ് സഹകരണ പരിശീലനകേന്ദ്രം റിട്ട .പ്രിൻസിപ്പൽ മദന ചന്ദ്രൻ നായർ ,റിട്ട .അസിസ്റ്റന്റ് രജിസ്ട്രാർ ,എൻ .ബി .പ്രദീപ് കുമാർ എന്നിവരാണ് അംഗങ്ങൾ,സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ലോ ഓഫീസറാണ് സമിതിയുടെ കൺവീനർ 
News Image

രാജ്യ തലസ്ഥാനത്ത് ഇന്ന് 'ദേശീയ സഹകരണ സമ്മേളനം'

"സഹകരണത്തിൽ നിന്ന് സമൃദ്ധി"എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ന്  രാജ്യ തലസ്ഥാനത്ത് 'ദേശീയ സഹകരണ സമ്മേളനം' നടക്കുന്നു.ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുക്കും.സഹമന്ത്രി ബി .എൽ .വെർമ്മ  (സഹകരണ മന്ത്രാലയം & വടക്കു കിഴക്കൻ പ്രദേശ മന്ത്രാലയം )
ഇൻറ്റർ നാഷണൽ കോ -ഓപ്പറേറ്റീവ് അലയൻസ് ,പ്രസിഡൻറ് എരിയാൽ ഗ്വാർക്കോ എന്നിവരും പരിപാടിയിൽ പങ്കെടുക്കും .
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഹകാരികൾ പങ്കെടുക്കും. 
News Image

മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ സഹകരണ ബാങ്കുകൾ സന്ദർശി

സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR,  നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ   ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .

  ധർമ്മടം സർവീസ് സഹകരണ ബാങ്ക് ( കണ്ണൂർ ) കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക്(എറണാകുളം ) ചുങ്കത്തറ സർവീസ് സഹകരണ  ബാങ്ക്( മലപ്പുറം) വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക്( എറണാകുളം ) ഇളമാട് സർവീസ് സഹകരണ ബാങ്ക്(  കൊല്ലം )  എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്.പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം ടെക്നിക്കൽ എൻജിനീയർ രാജിത്ത് , 

ടെക്നിക്കൽ കൺസൾട്ടൻസ് ആയ നയന,അർജുൻ ,അതുൽ ,കോ -ഓർഡിനേറ്റർമാരായ  അർച്ചന രാമകൃഷ്‌ണൻ, ശ്യാം എന്നിവരും ഉണ്ടായിരുന്നു .ധർമ്മടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അനിൽ,.  

കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ചാക്കോച്ചൻ ,എം .ഡി .സനീഷ്.  ചുങ്കത്തറ സർവീസ് സഹകരണ  ബാങ്ക് ,പ്രസിഡന്റ് സെബാസ്റ്റ്യൻ ,സെക്രട്ടറി ഹാൻസ് ജേക്കബ് ബോർഡ് മെമ്പേഴ്‌സ് ,ജീവനക്കാർ. വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയരാജൻ.  ഇളമാട് സർവീസ് സഹകരണ ബാങ്ക്  പ്രസിഡന്റ് അഡ്വ .ബിനു ,സെക്രട്ടറി ജലജ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു 


   
News Image

ഹരിത ഭവനം പദ്ധതി രണ്ടാംഘട്ടം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

മുളന്തുരുത്തി: സുസ്ഥിരവികസനവും സുരക്ഷിത ജീവിതവും ലക്ഷ്യമിട്ട് സംസ്ഥാന ഗവൺമെന്റ് നവകേരളമിഷൻ വഴി മുന്നോട്ടുവയ്ക്കുന്ന പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ "കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് " "തുരുത്തിക്കര സയൻസ് സെന്ററിന്റെ" സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് "ഹരിതഭവനം പദ്ധതി".  ഒന്നാംഘട്ടത്തിൽ നവീന കൃഷിരീതികളുടെ വ്യാപനം, മുട്ട ഭവനം, മത്സ്യ ഭവനം, നിർമ്മല ഭവനം, ജല ഭവനം എന്നീ പദ്ധതികൾക്ക് ആണ് തുടക്കം കുറിച്ചതെങ്കിൽ    രണ്ടാംഘട്ടത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയായ കണയന്നൂർ താലൂക്കിൽ  കെ.എസ്.ഇ.ബിയുടെ സബ്സിഡി പ്രയോജനപ്പെടുത്തിക്കൊണ്ട് ബാങ്കിന്റെ ജെ എൽ ജി വായ്പയും നൽകി പരമാവധി വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചുകൊണ്ട് 'സൗര ഭവന പദ്ധതി"യും തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് "തേൻ ഭവനം  പദ്ധതി" യും നടപ്പിലാക്കുന്നു. ഹരിത ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി നെഫ്റ്റ് ഹോട്ടൽ ഹാളിൽ വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാൽ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് സി. കെ. റെജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ കൊള്ളിനാൽ, കണയന്നൂർ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ ശ്രീലേഖ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി ഷിബു, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജി, കേന്ദ്ര ബാങ്ക് റീജിയണൽ മാനേജർ ശ്രീദേവി എസ് തെക്കിനേഴത്ത്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത് കരുൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ കെ എൻ സുരേഷ്, തുരുത്തിക്കര സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി .എ തങ്കച്ചൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ.രഞ്ജു മുളന്തുരുത്തി ബാങ്കിന് വേണ്ടി നിർവഹിച്ച പരസ്യചിത്രം ഡബ്ബിങ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ പ്രകാശനം ചെയ്തു . സൗര ഭവനം പദ്ധതിയെ കുറിച്  കെ.എസ്.ഇ .ബി  അസിസ്റ്റന്റ് എൻജിനീയർ അരുൺ ടി. എ.വിശദീകരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ. എൻ സോമരാജൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഷെർലി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
News Image

സംരംഭ അനുമതികൾക്കായി കേന്ദ്ര ഏകജാലക സംവിധാനം

രാജ്യത്ത് വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം തുടക്കമിട്ടു .അനുമതികൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കാൻ ദേശീയ ഏകജാലക ഓൺലൈൻ സംവിധാനം വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി .അനുമതി സംബന്ധിച്ച പുരോഗതി പരിശോധിക്കാനും സംശയങ്ങൾ ഉന്നയിക്കാനും സൗകര്യമൊരുക്കും .പൊതു അപേക്ഷാ ഫോം ലഭ്യമാക്കും .രേഖകൾ ഓൺലൈൻ വഴി സമർപ്പിക്കാം സംസ്ഥാന സർക്കാരുകളുടെ സൈറ്റുകളിൽ ഏകജാലക വെബ്സൈറ്റുകളിലേക്ക് പോകുവാനുള്ള ലിങ്കുകളും നൽകും 
News Image

ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR,  നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ   ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .

കോങ്ങാട് സർവീസ് സഹകരണ ബാങ്ക് ( പാലക്കാട് ) പുലാക്കോട് സർവീസ് സഹകരണ ബാങ്ക് ( തൃശൂർ ) കവളങ്ങാട് സർവീസ് സഹകരണ ബാങ്ക്( എറണാകുളം ) 

പുതുപ്പള്ളി സർവീസ് സഹകരണ ബാങ്ക് ( കോട്ടയം ) ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് ( ഇടുക്കി ) എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം  കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ ,ടെക്നിക്കൽ കൺസൾട്ടർമാരായ അർജുൻ,അതുൽഎന്നിവരും പങ്കെടുത്തു.

കോങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ ,സെക്രട്ടറി ജയദേവൻ ബോർഡ് മെമ്പേഴ്സ് ,പുലാക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് ,ബോർഡ് മെമ്പേഴ്‌സ് ,  കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ,സെക്രട്ടറി മധുസൂദനൻ.
പുതുപ്പള്ളി  സഹകരണ ബാങ്ക്  പ്രസിഡന്റ് തോമസ് ,സെക്രട്ടറി ബാലകൃഷ്ണൻ ,വൈസ് .പ്രസിഡന്റ് മോഹൻദാസ് ബോർഡ് മെമ്പേഴ്‌സ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു, സെക്രട്ടറി രാജാജി, ബോർഡ് മെമ്പേഴ്‌സ്  ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

News Image

ഹരിത ഭവനം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്‌ഘാടനം മന്ത്രി കെ .എൻ .ബാലഗോപാൽ നിർവ്വഹിക്കും

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ തുരുത്തിക്കര റൂറൽ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന ഹരിത ഭവനം പദ്ധതിയുടെ രണ്ടാംഘട്ട  ഉദ്‌ഘാടനം സെപ്റ്റംബർ 23 രാവിലെ 11 ന് നെഫ്റ്റ് ഹോട്ടൽ ബാങ്ക്വറ്റ് ഹാളിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ .ബാലഗോപാൽ നിർവ്വഹിക്കും.ബാങ്ക് പ്രസിഡന്റ് സി .കെ .റെജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻ കൊള്ളിനാൽ മുഖ്യാതിഥിയായിരിക്കും.
News Image

സഹകരണ വകുപ്പ് വിദ്യാ തരംഗിണി വായ്പ്പ പദ്ധതിയിലൂടെ 73.18 കോടി രൂപ നൽകി

സഹകരണ വകുപ്പ്  വിദ്യാ തരംഗിണി വായ്പ പദ്ധതിയിലൂടെ 75,650 വിദ്യാർത്ഥികൾക്കായി 73.18 കോടി രൂപയാണ് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പലിശരഹിത വായ്പയായി  ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകിയത്. കോവിഡ് പ്രതിസന്ധിയിൽ  സാധാരണക്കാർക്ക് താങ്ങാവുകയാണ് സഹകരണ വകുപ്പ്. ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർ ‍ത്ഥികൾക്ക് ഫോണും ടാബും ലാപ്ടോപും ഉറപ്പാക്കാനാണ് നൂറ്ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വിദ്യാതരംഗണി വായ്പ പദ്ധതി  സഹകരണ വകുപ്പ് ആരംഭിച്ചത്.
News Image

കുഴുപ്പിള്ളി സഹകരണ ബാങ്ക് ഓൺലൈനിൽ PSC പരിശീലന ക്ലാസ് ആരംഭിച്ചു

കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ,പി.എസ്. സി പരീക്ഷകൾക്കായുള്ള  സൗജന്യ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചു . കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നൂറോളം ഉദ്യോഗാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുന്നത് . പറവൂർ സ്മാർട്ട് അക്കാദമിയുമായി ചേർന്ന് നടത്തുന്ന ക്ലാസ്സുകളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് എം സി സുനിൽകുമാർ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ജിൻഷാ കിഷോർ ,ബാങ്ക് ഭരണ സമിതിഅംഗങ്ങൾ  എന്നിവരും  പങ്കെടുത്തു . 
News Image

വൻകിട കമ്പനികളുടെ ബാങ്കിങ് പ്രവേശന വിഷയത്തിൽ RBI നിലപാട് മാറ്റിയതായി സൂചന

വൻകിട കമ്പനികളുടെ ബാങ്കിങ് പ്രവേശന വിഷയത്തിൽ RBI നിലപാട് മാറ്റിയതായി സൂചന.ബാങ്കിങ്ങ് മേഖലയിലെ ലൈസൻസിങ് സമ്പ്രദായം ഉദാരീകരിച്ചപ്പോൾ മുതൽ ബാങ്ക് ലൈസൻസിനായി വൻകിട വ്യവസായ ഗ്രൂപ്പുകൾ ശ്രമം തുടങ്ങിയിരുന്നു .വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിങ് മേഖലയിലേക്ക് തല്ക്കാലം പ്രവേശനം അനുവദിക്കേണ്ട എന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയതായി റിപ്പോർട്ട് .2020 നവംബറിലാണ് റിസർവ് ബാങ്കിന്റെ ആഭ്യന്തര പ്രവർത്തക സമിതി വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിങ് ലൈസൻസ് നൽകുന്നതിനായി ശുപാർശ നൽകിയത്.ഇതിനു പിന്നാലെ വലിയതോതിൽ വിമർശനം ഉയർന്നിരുന്നു . RBI യുടെ പുതിയ നിലപാട് രണ്ടാഴ്ചക്കകം പുറത്തു വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.
News Image

വീടിന്റെ അറ്റ കുറ്റ പണികൾക്ക് 50,000 രൂപ വരെ ലഭിക്കും

ന്യുനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹ ബന്ധം വേർപ്പെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും .ന്യുനപക്ഷ ക്ഷേമ വകുപ്പാണ് ഈ സഹായം നൽകുന്നത്.മുസ്ലിം ,ക്രിസ്ത്യൻ ,സിഖ് ,പാഴ്‌സി ,ജൈന മത വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാനാവുക.സർക്കാർ ,അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ജില്ലാ കളക്ട്രേറ്റുകളിലെ ന്യുനപക്ഷ ക്ഷേമ  വിഭാഗത്തിൽ സെപ്റ്റംബർ 30 വരെയാണ്  അപേക്ഷകൾ സ്വീകരിക്കുക.
www.minori ty wel fare.kerala.gov.in ഈ വെബ്‌സൈറ്റിൽ നിന്നും അപേക്ഷയുടെ മാതൃക ലഭിക്കും
News Image

പാറക്കടവ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം സെപ്തംബർ 23 ന്

പാറക്കടവ് സഹകരണ ബാങ്കിന്റെ  വിദ്യാഭ്യാസ അവാർഡ് വിതരണം 2021 സെപ്തംബർ 23 ന് രാവിലെ 10 .30 ന് കുറുമശ്ശേരി യു .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും .ബാങ്ക് പ്രസിഡന്റ് സി .എം.സാബു  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിക്കും.അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് പാറക്കടവ്ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .വി .പ്രതീഷ് നിർവ്വഹിക്കും.കെ .കെ .പിഷാരടി സ്മാരക എൻഡോവ്മെന്റ് വിതരണം പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി .എൻ .ജയദേവൻ നിർവ്വഹിക്കും.
News Image

കോട്ടയം സഹകരണ ബാങ്ക് : ഹെഡ് ഓഫീസിൻ്റെയും മെയിൻ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം നടന്നു

കോട്ടയം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസിൻ്റെയും മെയിൻ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ഹാൻ്റക്സ് പ്രസിഡണ്ട് കെ. മനോഹരൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട്  ബിപിൻ ചാന്ദ് അധ്യക്ഷത വഹിച്ചു. യശശരീരനായ ബാങ്ക് ഡയറക്ടർ  കെ.കെ.ശ്രീനിവാസനെ  അനുസ്മരിച്  ബാങ്ക് സെക്രട്ടറി  സമ്പത്ത് കുമാർ പ്രഭാഷണം നടത്തി. കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ പി.എൻ, KCEU ഏരിയാ സിക്രട്ടറി കെ.പ്രദീപൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ഹാൻ്റക്സിൻ്റെ പ്രസിണ്ടായി തിരഞ്ഞെടുത്ത കെ. മനോഹരനെയും, കോട്ടയം ബാങ്ക് മുൻ പ്രസിഡണ്ട് പി.പി ചന്ദ്രനെയും ആദരിച്ചു. ബാങ്കിൻ്റെ നിക്ഷേപ സ്വീകരണവും, ആദരിക്കലും കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സി.രാജീവൻ നിർവ്വഹിച്ചു.  ബാങ്ക് ഡയറക്ടർമാരായ  . സി. രവീന്ദ്രൻ സ്വാഗതവും  എൻ.പുരുഷോത്തമൻ നന്ദിയും രേഖപ്പെടുത്തി.
News Image

കരനെൽ കൃഷിയിൽ വിജയഗാഥ സൃഷ്ട്ടിച്ച് തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്ക്

കരനെൽ കൃഷിയിൽ വിജയഗാഥ സൃഷ്ടിക്കുകയാണ് തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്ക്.  ബാങ്ക് ജീവനക്കാർ   ടൗണിലെ മുഖ്യ ശാഖയോടനുബന്ധിച് കരനെൽ കൃഷി നടത്തിയാണ്   100 മേനി വിജയം കൊയ്തത്  . തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു .60 സെന്റ് സ്ഥലത്ത് ജീരകശാല ,തൊണ്ണൂറാൻ ,തുടങ്ങിയ നെല്ലിനങ്ങളാണ് കൃഷിചെയ്തത്.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി വിവിധയിനം പച്ചക്കറികൾ ,നെല്ല് ,വാഴ തുടങ്ങിയവ കൃഷി ചെയ്ത് ഒരു നാടിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന കാര്യത്തിൽ ബാങ്ക് മുൻ നിരയിൽ പ്രവർത്തിച്ചു .ബാങ്ക് പ്രസിഡന്റ് അഡ്വ .കെ .കെ .രാജേന്ദ്രൻ തൃക്കരിപ്പൂർ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ ,അസിസ്റ്റന്റ് പി .ഗീത വൈസ് .പ്രസിഡന്റ് വി .വി .വിജയൻ മാനേജിങ് ഡയറക്ടർ കെ .ശശി ,ഡയറക്ട് ബോർഡ് അംഗങ്ങളായ ടി .വി .ബാലകൃഷ്ണൻ ,ധനഞ്ജയൻ മാസ്റ്റർ, ബാങ്ക് ജീവനക്കാരായ സി .സേതു മാധവൻ ,ഇ .വി .ഗണേശൻ ,കെ .പദ്മനാഭൻ ,യു .ജയരാജൻ ,കെ .പവിത്രൻ ,ഇ .പി .കുഞ്ഞിക്കണ്ണൻ ,കെ .യു .രാമദാസ് ,എൻ .ഷാജി എന്നിവർ പങ്കെടുത്തു .
News Image

കടമ്പനാട് സഹകരണ ബാങ്ക് ആരംഭിക്കുന്ന മൽസ്യഫെഡ് ഫിഷ് മാർട്ടിന്റെ ഉദ്‌ഘാടനം

കടമ്പനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൽസ്യഫെഡ് ഫിഷ് മാർട്ടിന്റെ ഉദ്‌ഘാടനം സെപ്റ്റംബർ 19 ന് വൈകീട്ട് 5 മണിക്ക് ഫിഷറീസ് ,സാംസ്കാരിക ,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും .നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൽസ്യഫെഡ് ചെയർമാൻ ടി .മനോഹരൻ ,മത്സ്യഫെഡ് ഭരണസമിതി അംഗം രാജാദാസ് എന്നിവർ പങ്കെടുക്കും .
News Image

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സഹകരണ സംഘം ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം നടന്നു



കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സഹകരണ സംഘം ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ ഓൺലൈൻ വഴി നിർവ്വഹിച്ചു .കോഴിക്കോടും കൊല്ലത്തുമായി  രണ്ട് ശാഖകൾ  വിജയകരമായി പ്രവർ ത്തിച്ചു വരുന്ന സംഘത്തിന്റെ  മൂന്നാമത് ശാഖയാണ് ആലപ്പുഴ ജില്ലയിൽ  ആരംഭിച്ചത്. "സംസ്ഥാനത്തെ ഉന്നത പദവികളിലുള്ള ഉദ്യോഗസ്ഥരും സഹകരണ മേഖലയിൽ  പ്രവർത്തിക്കുന്നു എന്നത്  അഭിമാനാർഹമായ കാര്യമാണ്. അവരുടെ സാമ്പത്തിക ഇടപാടുകളിൽ  സഹകരണ സംഘത്തെ കൂടി ഉൾപ്പെടുത്തുന്നത് വിശ്വാസ്യത ഉറപ്പുള്ളത് കൊണ്ടാണെന്ന് " മന്ത്രി പറഞ്ഞു  സാംസ്‌കാരിക വകുപ്പ്  മ ന്ത്രി സജി  ചെറിയാൻ അധ്യക്ഷത   വഹിച്ച ചടങ്ങിൽ  ആദ്യ നിക്ഷേപം സ്വീകരിച്ചത് പി.പി. ചിത്തരഞ്ജൻ  എം.എൽ .എ ആയിരുന്നു. 
News Image

കുന്നുകര സഹകരണ ബാങ്ക് : വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന കേരള സർക്കാർ പദ്ധതിയായ കെയർ ഹോം പദ്ധതി പ്രകാരം കുന്നുകര സർവീസ് സഹകരണ ബാങ്ക് നിർമ്മാണം പൂർത്തീകരിച്ച പതിമൂന്നാമത്തെ വീടായ വയൽക്കര നൂലുണ്ണിപ്പാടം ഓമനക്കുട്ടന്റെ വീടിന്റെ താക്കോൽദാനം വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ്‌ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് എം വി കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ്‌മെമ്പർ കെ സി ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം എ അബ്ദുൽജബ്ബാർ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ കാസിം സി കെ, സി എം വർഗീസ് അസിസ്റ്റന്റ് രെജിസ്ട്രാർ നോർത്ത് പറവൂർ ദേവരാജൻ, കെയർ ഹോം ഇൻസ്‌പെക്ടർ സോഫി,ഡയറക്ട്ടർ ബോർഡ് മെമ്പർമാരായ കെ സി ജയകുമാർ എസ് ബിജു, രാജൻ കെ കെ, ഹരിപ്രസാദ് എം ആർ, സുധീർ, എം എസ്, മഹേശൻ വി സി , വർഗീസ് പി പി, ശ്രീദേവി എൻ, ലേഖ പോൾ, ബിജി സതീശൻ ,ബാങ്ക് സെക്രട്ടറി കെ. എസ് ഷിയാസ് എന്നിവർ സംസാരിച്ചു

News Image

ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ "മരത്തിന്റെ പേരറിയാം"

മരത്തിന്റെ പേര് അറിയണോ ? ശാസ്ത്രീയ നാമം അറിയണോ?  മൊബൈലെടുത്ത് സ്‌കാന് ചെയ്താൽ  മതി. ഇനി മുതൽ നഗരസഭാ പ്രദേശങ്ങളിലെ മരങ്ങളുടെ വിവരങ്ങൾ  അറിയാൻ  അവയിൽ  സ്ഥാപിച്ച ക്യൂആർ കോഡ് സ്‌കാൻ  ചെയ്താൽ  മതിയാകും.
ക്യൂആർ കോഡ്  നെയിം പ്ലേറ്റുകൾ  സ്ഥാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  കോട്ടയം നഗരസഭാ പാർക്കിൽ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവഹിച്ചു .വനം വകുപ്പും, കോട്ടയം സാമൂഹിക വനവത്കരണവിഭാഗവും, കോട്ടയം സി.എം.എസ്.കോളേജും കോട്ടയം മുനിസിപ്പാലിറ്റിയും ചേർന്നാണ് ആകർഷകവും നവീനവുമായ ഈ പദ്ധതി നടപ്പിലാക്കുന്നത്.
News Image

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍

വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു.
വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനുമുമ്പ്  ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് 4 ന് പദ്ധതിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം
1,02,029 കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പോര്‍ട്ടല്‍ വഴിയുള്ള പര്‍ച്ചേസ് നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ 21.5% കുട്ടികള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ലഭിച്ചത്  പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിദ്യാകിരണം പോര്‍ട്ടല്‍ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്കൂളുകള്‍ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചും ആവശ്യമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നല്‍കുന്നവർക്ക് ആദായനികുതി ഇളവുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

News Image

കാരവൻ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

കാലത്തിന് ഒരു മുഴം മുൻപേ നടന്നു കൊണ്ട് കാരവൻ  ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്.  കേരളത്തിലേക്ക് എത്തുന്ന  വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്ന പദ്ധതിയാണിത്. രണ്ടു പേർക്കും നാലു പേർക്കും വരെ  സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. ഇത്തരം വാഹനത്തിൽ പ്രാദേശിക വിനോദ സഞ്ചാര  കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

News Image

കേരള ബാങ്ക് നേട്ടത്തിന്റെ നെറുകയിൽ

ചുരുങ്ങിയ കാലയളവിലെ പ്രവർത്തനം കൊണ്ട് കേരള ബാങ്ക് നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് .

കേരള ബാങ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ :

* 5 മാസത്തിനിടയിൽ കേരള ബാങ്ക് കാർഷിക വായ്പ 2648 കോടി രൂപ നൽകുകയുണ്ടായി .
* നിക്ഷേപവും വായ്പയും വര്ദ്ധിപ്പിച്ചു,നിക്ഷേപ വര്ദ്ധന 5658 കോടി രൂപയാണ്.
* മാർച്ച് 31 വരെ 5295 കോടി രൂപ കാർഷിക വായ്പ നൽകി ,ഇത് മുൻ വർഷത്തേക്കാൾ 507 കോടി രൂപ അധിക വായ്പയാണ്.
* നിഷ്‌ക്രിയ ആസ്തിയിൽ 387.95 കോടിയുടെ കുറവ്
* നിഷ്‌ക്രിയ ആസ്തി , വായ്പകളുടെ 14.7%
* സാമ്പത്തിക വര്ഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്
* ബാങ്കിന്റെ അറ്റാദായം 61.96 കോടി രൂപയായി ഉയർ ന്നു
* പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ലിക്വിഡിറ്റി ഫണ്ട് 2000 കോടി
* ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ മേഖലയിൽ 60 ലക്ഷം രൂപ കുറഞ്ഞ പലിശയിൽ വായ്പ
* 35 ശതമാനമോ പത്ത് ലക്ഷം രൂപ വരെയോ സബ്സിഡി



കടപ്പാട് : സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്




News Image

വൈപ്പിൻ നിയോജക മണ്ഡലത്തിലെ സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കമായി

വൈപ്പിൻ നിയോജക മണ്ഡലത്തിലെ സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കമായി.കോതാട് ജീസസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പോടെയാണ് പദ്ധതി ആരംഭിച്ചത്. കെ .എൻ .ഉണ്ണികൃഷ്ണൻ എം .എൽ .എ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ചൈതന്യ കണ്ണാശുപത്രി കോരാമ്പാടം സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് .നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ നേത്ര പരിശോധനാ  ക്യാമ്പ് സംഘടിപ്പിക്കും .തുടർന്ന് 40 വയസ്സ് പിന്നിട്ട സ്ത്രീകൾക്ക് വേണ്ടി സൗജന്യ മാമ്മോഗ്രാഫി പരിശോധനയും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമെന്ന് എം .എൽ .എ പറഞ്ഞു .
കോരാമ്പാടം സഹകരണ ബാങ്ക് പ്രസിഡണ്ട് ഹാരോൾഡ് നിക്കോൾസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടമക്കുടി പഞ്ചായത്ത് പ്രഡിസണ്ട് മേരി വിൻസെന്റ് ,വൈസ് പ്രസിഡണ്ട് കെ .പി .വിപിൻരാജ് ,വാർഡ് അംഗം ജൈനി സെബാസ്റ്റ്യൻ ,ചൈതന്യ ആശുപത്രി പി .ആർ .ഓ ജെറിൻ മാത്യു ,ഫാദർ : സുജിത് ,കോതാട് ജീസ്സസ്സ് എച് .എസ് .എസ് പ്രധാനാധ്യാപിക സി .എം മേരി പ്രിൻസിപ്പൽ ഷെറിൻ ഡിക്കൂഞ്ഞ ,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ അലക്സ് ആട്ടുള്ളി ,ബാബുരാജ് എന്നിവർ സംസാരിച്ചു .
News Image

കൃഷിയും ടൂറിസവും ഒത്തു ചേരുന്ന "കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്‌ പദ്ധതി" ക്ക് തുടക്കമായി

കൃഷിയെ വിനോദ സഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്‌ പദ്ധതി മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയിൽ 5 വർഷത്തിനുള്ളിൽ 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ഉയർത്തിക്കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു.
5 വർഷം കൊണ്ട് 30,000 പേർക്ക് തൊഴിലും വരുമാനവും നൽകുകയാണ് ലക്ഷ്യം.2023 മാർച്ച്‌ 31 ന് മുൻപ് 500 ഫാം ടൂറിസം യുണിറ്റുകളും വീട്ടുവളപ്പിലെ 5,000 സംയോജിത കൃഷി യുണിറ്റുകളും നെറ്റ് വർക്കിന്റെ ഭാഗമായി സജ്ജമാക്കും.
 കൃഷി ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഒരുക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ യുണിറ്റുകളായി അംഗീകരിക്കപ്പെടുന്ന കൃഷിയിടങ്ങളെ ടൂറിസം പാക്കേജുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും.
News Image

"കാർഷിക ഉപകരണ മേള" യുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക്

ചിറ്റാട്ടുകര സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ
 ചിറ്റാട്ടുകര നീതി കാർഷിക നഴ്സറിയിൽ
പ്രമുഖ കമ്പനികളുടെ  "കാർഷിക ഉപകരണ മേള" ആരംഭിച്ചു.
ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി വി ഹരിദാസൻ മേള ഉത്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ്‌ ആർ എ അബ്ദുൽ ഹക്കീം അധ്യക്ഷനായിരുന്നു.
എളവള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിയോഫോക്സ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി സുബിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ്‌ ഷാജി കാക്കശ്ശേരി, മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ചെറുപുഷ്പം ജോണി, ബാങ്ക് ഡയറക്ടർമാരായ ബാബു പി ഐ, ഗീത മോഹനൻ, പി എം ജോസഫ്, സുജിത സതീശൻ, അശോകൻ മൂക്കോല, അഖിൽ പി കെ എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ 14,15,16 തിയ്യതികളിലായി സംഘടിപ്പിക്കുന്ന മേളയിൽ 
പ്രമുഖ കമ്പനികളുടെ ട്രില്ലർ മുതൽ സ്പ്രയർ വരെ 83 തരം 
ഉപകരണങ്ങളുടെ  പ്രവർത്തന രീതി മനസ്സിലാക്കാനും വാങ്ങുവാനുമുള്ള സൗകര്യമുണ്ടാകും.കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിനായി സർക്കാർ നൽകുന്ന 40% മുതൽ 80% വരെയുള്ള സബ്‌സിഡിക്കായുള്ള മാർഗ്ഗനിർദേശങ്ങളും നൽകും.നീതി നഴ്സറിയിൽ  മലേഷ്യൻ കുള്ളൻ, കേരശ്രീ തെങ്ങുകൾ,വിദേശ സ്വദേശ ഫലവൃക്ഷ തൈകൾ,പച്ചക്കറി തൈകൾ, അലങ്കാരചെടികൾ വിത്തുകൾ,വളങ്ങൾ, അലങ്കാരചട്ടികൾ, കളിമൺ പാത്രങ്ങൾ എന്നിവയും ന്യായവിലയിൽ ലഭ്യമാകും.
News Image

മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്

കേരളത്തിലെ 14   ജില്ലകളിലുമായി നടത്തിയ " മീറ്റ് ദ മിനിസ്റ്റർ " പരിപാടിയുടെ തുടർച്ചയായി "മീറ്റ് ദ  
ഇൻവെസ്റ്റർ " പരിപാടി യുമായി മന്ത്രി പി. രാജീവ് .100 കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭ ങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്‌ഥരും നടത്തുന്ന ഈ  ആശയ വിനിമയ പരിപാടി ഇന്ന് ആരംഭിക്കും.
സംരംഭകരുടെയും വ്യവസായികളുടെയും അഭിപ്രായങ്ങൾ 
തേടുകയും സർക്കാർ തലത്തിൽ പിന്തുണ ഉറപ്പാക്കുകയും 
ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ധാത്രി, സിന്തറ്റ്,നീറ്റ ജലാറ്റിൻ, എന്നീ വ്യവസായ ഗ്രൂപ്പുകളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
News Image

നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് 16,828 പേർക്ക് തൊഴിൽ നൽകി : വി .എൻ .വാസവൻ

സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ 16,828 പേർക്കാണ് തൊഴിൽ നൽകിയതെന്ന് മന്ത്രി വി .എൻ .വാസവൻ . പ്രാഥമിക സഹകരണ സംഘങ്ങളിൽ 151 പേർക്ക് സ്ഥിരം നിയമനം നല്കി. കേരള ബാങ്കിൽ 13 സ്ഥിരം നിയമനങ്ങളും നല്കി. കേരള ബാങ്കിൽ മാത്രം 10,093 സംരംഭക തൊഴിൽ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിര്ദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പില് 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തില് 6540 തൊഴില് അവസരങ്ങൾ സൃഷ്ടിച്ചുവെന്നും വി .എൻ .വാസവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില് 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേർക്കാണ് തൊഴിൽ അവസരങ്ങൾ ഒരുക്കി നല്കിയത്. തൃശ്ശൂര് 597, എറണാകുളം 563, കണ്ണൂര് 533, ആലപ്പുഴ 503, പാലക്കാട് 414, കാസർഗോഡ് 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനയാണ് സഹകരണ വകുപ്പ് ഒരുക്കിയ തൊഴിൽ അവസരങ്ങൾ . കര്മ്മ പദ്ധതി പൂർത്തിയാക്കുന്നതിനു മുമ്പ് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. യുവജനങ്ങളാണ് സംരംഭകത്വ മേഖലയിൽ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങൾ പ്രാദേശിക സ്റ്റാര്ട്ട് അപ്പുകളായി മാറും.
സഹകരണ വകുപ്പ് മുന്നോട്ട് വച്ച ആശയവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിച്ചു. കൃത്യമായ പദ്ധതികളുമായി എത്തിയവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയ ബന്ധിതമായി നല്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ പരിശോധനകളിലൂടെ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് സഹകരണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നൂറു ദിന കര്മ്മ പദ്ധതിയുടെ ഭാഗമാക്കിയത്. 10 വനിതാ സഹകരണ സംഘങ്ങൾക്ക് സംരഭകത്വം ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ വീതം നല്കിയതിനു പിന്നാലെ 27 യുവജന സഹകരണ സംഘങ്ങളും ആരംഭിച്ചിരുന്നു. സേവന മേഖലയിൽ പ്രവര്ത്തിക്കുന്ന യുവജന സഹകരണ സംഘങ്ങളിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമായി. പ്രവര്ത്തനം കൂടുതല് സജീവമാകുന്നതോടെ പ്രാദേശിക തലത്തിൽ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളായി യുവജന സംഘങ്ങൾ മാറും. നൂറു ദിന കര്മ്മപദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പില് പ്രഖ്യാപിച്ച അഞ്ച് പദ്ധതികളില് നാല് പദ്ധതികളും പൂര്ത്തിയാക്കിയിട്ടുണ്ട്. തൃശ്ശൂര് പഴയന്നൂരിലെ കെയർ ഹോം പദ്ധതിയും പൂർ ത്തിയായി വരുന്നു. അവസാനഘട്ട പ്രവര്ത്തനങ്ങൾ പൂർ ത്തിയാക്കി അര്ഹതപ്പെട്ടവര്ക്ക് വീടുകൾ കൈമാറാൻ തയ്യാറെടുക്കുകയാണ്. ഇതോടെ നൂറു ദിന കര്മ്മ പദ്ധതിയില് സഹകരണ വകുപ്പ് നൂറു ശതമാനം പ്രവർ ത്തനങ്ങളും പൂര്ത്തിയാക്കുമെന്നും വി .എൻ .വാസവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

News Image

മിനിറ്റുകൾക്കുള്ളിൽ പാൻ കാർഡ് ലഭ്യമാകും !

മിനിറ്റുകൾക്കുള്ളിൽ പാൻ കാർഡ് ലഭിക്കാൻ ആദായനികുതി വകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റിൽനിന്ന് ഇൻസ്റ്റന്റ് പാൻ തെരഞ്ഞെടുക്കുക. ഇതിൽനിന്ന് ഇ-പാൻ തെരഞ്ഞെടുക്കുക. തുടർന്ന് ആധാർ നമ്പർ നൽകുക(നിലവിൽ പാൻ നമ്പർ ഉള്ളവർക്കു പുതിയ കാർഡ് ലഭിക്കില്ല). ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകുന്നതോടെ 15 അക്ക തിരിച്ചറിയൽ നമ്പർ നിങ്ങൾക്ക് ലഭിക്കും. കൂടാതെ പാൻ കാർഡും മറ്റു വിവരങ്ങളും നിങ്ങൾ ആധാറിൽ നൽകിയിരിക്കുന്ന ഇ- മെയിലിലേക്ക് ലഭിക്കും.
ഒ.ടി.പി. നൽകിയ സമയത്ത് നിങ്ങൾക്കു ലഭിച്ച 15 അക്ക നമ്പർ വഴി പാൻ കാർഡിന്റെ തൽസമയ വിവരങ്ങളും നിങ്ങൾക്ക് അറിയാനാകും. നിലവിൽ പാൻ കാർഡ് ലഭ്യമായവർ ഈ മാസം 30 നകം ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പാൻ റദ്ദാകുന്നതാണ്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും റീഫണ്ടിനും തടസം നേരിടും. കൂടാതെ പിന്നീടുള്ള ഒരോ പാൻ ഉപയോഗത്തിനും പിഴയും ബാധകമാകും. എസ്.ബി.ഐയും ആധാർകാർഡ് പാനുമായി ബന്ധിപ്പിക്കാത്തവർക്ക് സേവനങ്ങൾ നൽകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

News Image

പള്ളിപ്പുറം സഹകരണ ബാങ്ക്: വിദ്യാഭ്യാസ അവാർഡ് വിതരണം സെപ്തംബർ 18 ന്

പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും മികവ് കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള "വി .എം .ധർമ്മരത്നം മാസ്റ്റർ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം" സെപ്തംബർ 18 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു . SSLC ,SSE , പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ 242 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത് .ഈ ചടങ്ങിൽ വെച്ച് എസ് .എസ് .എൽ .സി ക്ക് 100 ശതമാനം വിജയം കൈവരിച്ച  പള്ളിപ്പുറം   സെന്റ്മേരീസ് ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക  പി .വി .റാണി ഡോക്ടറേറ്റ് ലഭിച്ച ഡോ ;കവിത സി .ആർ ,ഡോ ; ആതിര കെ .ജെ , ഫസ്റ്റ് ക്ലാസ്സിൽ എം .ബി .ബി .എസ് പാസ്സായ കുമാരി റോഷ്‌ന റോമിയോ , എന്നിവരെയും ആദരിക്കും .ബാങ്ക് പ്രസിഡന്റ് അഡ്വ .കെ .വി .എബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങ്  കെ .എൻ .ഉണ്ണികൃഷ്ണൻ എം .എൽ .എ ഉദ്‌ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് മെമ്പർ എം .ബി .ഷൈനി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ.ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ രാധിക സതീഷ് എന്നിവർ പങ്കെടുക്കും .ബാങ്ക് ഭരണ സമിതി അംഗം പി .ബി .സജീവൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി കെ .എസ് അജയകുമാർ നന്ദിയും പറയും.
News Image

മൈലപ്ര സഹകരണ ബാങ്ക് : പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നടന്നു

പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്കിന്റെ പുതിയ സംരഭമായ അഗ്രോ  സെന്ററിന്റേയും, മണ്ണാറക്കുളഞ്ഞി ബ്രാഞ്ചിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. കേരളത്തിലെ സമാന്തര സാമ്പത്തിക സംവിധാനമാണ് സഹകരണ മേഖല ,സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം സഹകാരികൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു . സഹകരണ മേഖലക്കെതിരെയുള്ള തെറ്റായ നീക്കം അപലപനീയമാണ്. ബാങ്കിംഗ് മേഖല സുതാര്യമാണെന്നും,  സഹകരണ മേഖലയിൽ കാണുന്ന തെറ്റായ നടപടികൾ
ക്കെതിരെ ഇട തു-വലതു വ്യത്യാസമില്ലാതെ നടപടിയെടുക്കുവാൻ ഗവൺമെന്റ്  തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .  ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. കെ.യു.ജനീഷ്കുമാർ എം.എൽ.എ കർഷകമിത്ര അവാർഡ് ദാനം നടത്തി. ഇ.എം.എസ് ഹോസ്പിറ്റൽ ചെയർമാൻ ടി.കെ.ജി നായർ,
മൈലപ്രാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള, കേരള ബാങ്ക് ഡയറക്ടർ നിർമ്മലാ ദേവി എസ്., അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാമകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. ഭാർഗ്ഗവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജെസ്സി ശാമുവേൽ, ജോൺ ശാമുവേൽ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് എൻ.ആർ. സുനിൽകുമാർ നന്ദിയും പറഞ്ഞു.


News Image

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

തൃശൂർ : വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി കെ എന്നിവരാണ് അറസ്റ്റിലായത് . 12 ഭരണ സമിതി അംഗങ്ങള്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ പദവി ദുരുപയോഗം ചെയ്തുവെന്നും അഴിമതി നൂറുകോടിയേറെ തുകയുടേതാണെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ബാങ്കിലെ മുന്‍ ജീവനക്കാരനായ എം വി സുരേഷ് നല്‍കിയ ഹര്‍ജി യാണ് കോടതിയുടെ പരിഗണനയിലുള്ളത്.
News Image

"കേരള ദിനേശ്" ഇന്ന് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു

  പ്രമുഖ സഹകരണ സ്ഥാപനമായ "കേരള ദിനേശ്"  ഇന്ന് ചില പുതിയ  ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുകയാണ്.

 ദിനേശ് പിക്കിൾസ് ,ദിനേശ് ഹെയർ ഓയിൽ ,ദിനേശ് ബേബി ഓയിൽ ,ടോയ്‌ലെറ്റ് ക്ളീനർ ,ഫ്ലോർ ക്ളീനർ ,സാനിറ്റൈസർ തുടങ്ങിയ പുതിയ ഉത്പന്നങ്ങളുടെ വിപണനോത്‌ഘാടനം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ആണ് നിർവ്വഹിക്കുന്നത് .

അടുത്ത ദിവസം മുതൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഷോപ്പുകളിൽ നിന്നും ഈ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
News Image

ഓമശ്ശേരി സഹകരണ ബാങ്കിന്റെ ATM കൗണ്ടർ ഉദ്ഘാടനം ചെയ്തു

ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രഥമ എ ടി എം കൗണ്ടര്‍ ഓമശ്ശേരിയില്‍  ഡോ. എം കെ മുനീര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്‌തു. 
      ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിലെ ആദ്യത്തെ എ ടി എം കൗണ്ടറായ ഹിറ്റാച്ചി വെെറ്റ് ലേബല്‍ മെഷീന്‍ എയ്സ്മണി നിയോ ബാങ്കിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
    ഇരുപത്തി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ ടി എം കൗണ്ടറില്‍ നിന്നും  ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും തെരഞ്ഞെടുത്ത ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനുമുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. 
    ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുള്‍നാസര്‍,പി പി കുഞ്ഞായിന്‍, യു കെ ഹുസെെന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി വി സാദിഖ്, ഒ എം ശ്രീനിവാസന്‍,ഷഹന എസ് പി, എ കെ അബ്ദുള്ള, ബാങ്ക് ഡയറക്ടര്‍മാരായ കെ പി അയമ്മദ് കുട്ടി മാസ്റ്റര്‍,കെ എം കോമളവല്ലി,കെ മുഹമ്മദ്,അബ്ദുറഹിമാന്‍, മന്‍സൂര്‍, മാലിക്  തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് വെെസ്പ്രസിഡന്റ് പി കെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി കെപി നൗഷാദ് നന്ദിയും പറഞ്ഞു.
News Image

യൂബര്‍ മോഡലില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നു

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് യൂബര്‍, ഓല മോഡലില്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നു.നവംബര്‍ 1ന് പ്രവര്‍ത്തനം ആരംഭിക്കും.  മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐ.ടി, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ് ആരംഭിക്കുന്നത്.
ലേബര്‍ കമ്മിഷണറേയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനേയും ഐടിഐ ലിമിറ്റഡിനേയും ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാര്‍ട്ട് ഫോണ്‍ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.
പൈലറ്റ് പ്രൊജക്‌ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തും. ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോര്‍ഡ് ഒരുക്കും. നടത്തിപ്പിലേക്കായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അഡ്വാന്‍സ് ചെയ്യും. ഈ തുക പദ്ധതി നടപ്പിലാക്കുമ്പോൾ സര്‍ക്കാരിന് ലഭിക്കുന്ന തുകയില്‍ നിന്ന് തിരികെ ലഭ്യമാക്കും.
News Image

ഡിജിറ്റൽ കറൻസിയെ കുറിച്ച് കടുത്ത ആശങ്ക: റിസർവ് ബാങ്ക്

ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ കറൻസി സംബന്ധിച്ചു RBI ക്ക് കടുത്ത ആശങ്കയുണ്ടെന്നും അത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഇത്തരം കറൻസികൾ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യ 9.5% വളർച്ച നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും വിലക്കയറ്റാം നാല് ശതമാനമാക്കി കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
News Image

മൈലപ്ര ബാങ്കിന്റെ മണ്ണാറക്കുളഞ്ഞി ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്

മൈലപ്ര സഹകരണ ബാങ്കിന്റെ മണ്ണാറകുളഞ്ഞിയിലെ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനവും, പുതിയതായി തുടങ്ങുന്ന അഗ്രോ സെന്ററിന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണവും അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ എന്നിവർ പങ്കെടുക്കും.ബാങ്കിന്റെ നാലാമത്തെ സംരംഭമാണ് അഗ്രോ സെന്റർ.ഗോതമ്പു സംസ്കരണ ശാല,
 സൂപ്പർ മാർക്കറ്റ്, അഗ്രി മാർട്ട് വിപണന കേന്ദ്രം എന്നിവയാണ് മറ്റു സംരംഭങ്ങൾ
News Image

വെളിയത്തുനാട് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം

വെളിയത്തുനാട് സഹകരണ ബാങ്ക് ,സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം സെപ്റ്റംബർ 13 തിങ്കളാഴ്ച്ച എറണാകുളം ജോയിന്റ് രജിസ്ട്രാർ കെ .സജീവ് കർത്ത നിർവ്വഹിക്കും .ബാങ്ക് പ്രസിഡണ്ട് എസ് .ബി .ജയരാജിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അസിസ്റ്റന്റ് രജിസ്ട്രാർ വി .ബി .ദേവരാജ് പങ്കെടുക്കും .കെയർഹോം പദ്ധതി പ്രകാരം നിർമ്മിച്ച ഒമ്പതാമത് വീടാണിത് .കാരക്കാട്ടുപറമ്പിൽ കെ .കെ .കബീറിന് വേണ്ടിയുള്ളതാണ് ഈ ഭവനം 

News Image

പ്രാഥമീക കാർഷിക സഹകരണ സംഘങ്ങൾക്ക് നബാർഡ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനം

പ്രാഥമീക കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടി നബാർഡ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനം ഓൺലൈനായി നടക്കുന്നു. "വായ്പ്പ നൽകൽ ,തിരിച്ചടവ് ,സബ്‌സിഡി "തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയുടെ ഉള്ളടക്കം .സെപ്‌തംബർ 22, 24 തീയതികളിൽ രാവിലെ 10 മണിമുതലാണ് പരിപാടി നടക്കുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‍മെന്റ് ,കണ്ണൂർ ആണ് പ്രോഗ്രാമിന് നേതൃത്വം വഹിക്കുന്നത് . ബന്ധപ്പെടേണ്ട നമ്പർ : 9496856183 ( കെ .സുധാകരൻ )
News Image

പനച്ചീ ക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി കെ ജെ അനിൽ കുമാറിനെ തെരഞ്ഞെടുത്തു

പനച്ചിക്കാട്  റീജയണൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി കെ ജെ അനിൽ കുമാറിനെ തെരഞ്ഞെടുത്തു
 KCEU  സംസ്ഥാന ട്രഷറർ, സി പി ഐ (എം) ഏരിയാ കമ്മിറ്റി അംഗം, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി, കേരള പാഡി പ്രൊക്യൂർ മെന്റ് പ്രോസസിംഗ്  ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം പ്രൊമോട്ടിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരികയാണ്. കോട്ടയം റബർ ബോർഡ് ജീവനക്കാരി  സുമയാണ് ഭാര്യ.
News Image

കോട്ടയം സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം

കോട്ടയം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഹാൻഡെക്സ് പ്രസിഡണ്ട് കെ .മനോഹരൻ നിർവ്വഹിക്കുന്നതാണ് .ബാങ്ക് പ്രസിഡണ്ട് ബിപിൻ ചാന്ദ് പി .എ ചടങ്ങിന് അധ്യക്ഷത വഹിക്കുന്നതാണ്
News Image

കുട്ടനെല്ലൂർ സഹകരണ ബാങ്ക് എൻഡോവ്മെന്റിനും വിദ്യാഭ്യാസ അവാർഡിനും അപേക്ഷകൾ ക്ഷണിക്കുന്നു .

ബാങ്ക് മെമ്പർമാരുടെ മക്കളിൽ നിന്നും 2020 മാർച്ച് മാസം നടന്ന SSLC  പ്ലസ് 2 പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്കായി നൽകുവാൻ തീരുമാനിച്ചിട്ടുള്ള ക്യാഷ് അവാർഡിന് മെമ്പർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .മാർക്ക് ലിസ്റ്റിന്റെ ഫോട്ടോസ്റ്റാറ് കോപ്പി സഹിതമുള്ള അപേക്ഷകൾ സെപ്തംബർ 10 വൈകീട്ട് 4 മണിക്ക് മുൻപ് ബാങ്ക് ഹെഡ് ഓഫീസിൽ എത്തിച്ചു തരേണ്ടതാണ് .കെ .കൊച്ചുകുട്ടൻമാസ്റ്റർ സ്മാരക എൻഡോവ്മെന്റിനും ( 10,000 രൂപ   ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.പ്ലസ്‌ടു വിനു ഉയർന്ന മാർക്ക് നേടി ബിരുദപഠനത്തിനു  ഈ വര്ഷം പ്രവേശനം ലഭിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിയെയായിരിക്കും എൻഡോവ്മെന്റിന് പരിഗണിക്കുക.
News Image

വനിതാ വികസന കോര്‍പ്പറേഷന്‍ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല് ‍ കുന്നു.നിശ്ചിത വരുമാന പരിധിയിലുളള 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ ആറ് ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org
വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് മൂന്ന് ശതമാനം- 3.5 ശതമാനം പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു.
സി.ഡി.എസ് ന് കീഴിലുളള എസ്.എച്ച്‌.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭ്യമാവുന്നതാണ്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2984932, 9496015008
News Image

വനം വകുപ്പിന്റെ സൗജന്യ വൃക്ഷ തൈകൾക്കായി സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

2022 ലെ പരിസ്ഥിതി ദിനം / വനമഹോത്സവം... പരിപാടികള്‍ക്കായി വനം വകുപ്പ് സൗജന്യമായി നല്‍കുന്ന വൃക്ഷ തൈകള്‍ ആവശ്യമുള്ള സംഘടനകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ / സ്ഥാപനങ്ങള്‍ /വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ / എന്‍ജിഒ കള്‍ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ തൈകള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്...ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തൈകൾ ലഭിക്കുന്നതല്ല.
രജിസ്റ്റര്‍ ചെയ്യുവാന്‍  സന്ദര്‍ശിക്കുക. http://harithakeralam.kcems.in/index1.php
News Image

കോരാമ്പാടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

വൈപ്പിൻ എം .എൽ .എ  നടത്തുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി  കോരാമ്പാടം സർവീസ് സഹകരണ ബാങ്കും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സെപ്റ്റംബർ 13 തിങ്കളാഴ്ച രാവിലെ 9  മുതൽ വൈകീട്ട് 3 വരെ കോതാട് ജീസസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.കെ .എൻ .ഉണ്ണികൃഷ്ണൻ എം .എൽ .എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഈ നമ്പറുകളിൽ ബന്ധപ്പെടുക.
ഹെഡ് ഓഫീസ്: 8289837435 ,   മൂലമ്പിള്ളി : 7012835892 ,  പിഴല : 6282468846 ,  കടമക്കുടി : 8590898804 .
News Image

ഗ്രാമ പഞ്ചായത്തിലെ നടപടികളും സേവനങ്ങളും ഇനി വിരൽ തുമ്പിൽ

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്. എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കും.
News Image

യുവ സഹകരണ സംഘങ്ങളുടെ ഉദ്‌ഘാടനം ഇന്ന്

സഹകരണ മേഖലയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കുവാനും അവരിൽ സംരംഭകത്വം വളർത്തിയെടുക്കാനും
സേവന മേഖലയിൽ അവരുടെ സംഘബലം ഉപയോഗിക്കാനും
 യുവ സഹകരണ സംഘങ്ങൾ വരികയായി.

ഇത് അധികം വൈകാതെ പ്രദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളാകും.

 ഭാവിയുടെ ശക്തിയും പ്രതീക്ഷയുമായ യുവജനങ്ങൾക്ക് കരുതലാകുന്ന  ഈ മഹാ സംരംഭത്തിൻ്റെ ഉദ്ഘാടനം 2021 ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

News Image

കോവിഡ് വാക്സിനേഷേൻ സെന്ററിലേയ്ക്ക് കുളപ്പുള്ളി സഹകരണ ബാങ്ക് സംഭാവന നൽകി

ഷൊർണ്ണൂർ നഗരസഭയുടെ കിഴിൽ കുളപ്പുള്ളിയിൽ പ്രവർത്തിക്കുന്ന അർബർ ഹെൽത്ത് സെന്ററിൽ ആരംഭിക്കുന്ന കോവിഡ് വാക്സിനിഷേൻ സെന്ററിലേയ്ക്ക് കുളപ്പുള്ളി സർവ്വീസ് സഹകരണ ബാങ്ക്  ആവശ്യമായ മേശയും കർട്ടൻ സ്ക്രീനും സംഭാവന ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ .ടി. ജോർജ്ജിൽ നിന്നും ഷൊർണ്ണൂർ നഗരസഭ ചെയർമാൻ  എം.കെ. ജയപ്രകാശ് ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൻ  സിന്ധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ S G മുകുന്ദൻ,  ജിഷ, വാർഡ് കൗൺസിലർ പി. പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ: അശ്വതി, ബാങ്ക് ഡയറക്ടർ പി. രഞ്ജിത്ത്, ബാങ്ക് സെക്രട്ടറി  വിനോദ് മേനോൻ എന്നിവർ പങ്കെടുത്തു 
News Image

വിവിധ പണമിടപാടുകൾ നിരീക്ഷിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ്

കള്ളപ്പണം വിപണിയിലെത്തുന്നത് തടയാന്‍ വിവിധ ഇടപാടുകൾക്കും ആദായനികുതി വകുപ്പ് നിരീക്ഷണമേ‍ർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ( CBDT)  ആണ് ഇടപാടുകളിലെ നിരീക്ഷണം ഏകോപിപ്പിക്കുന്നത്. നോട്ടു നിരോധനത്തിനുശേഷം പല ഇടപാടുകള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ 10 ലക്ഷമോ അതിന് മുകളിലോ ആയാല്‍ ആദായനികുതി നോട്ടീസ് നിങ്ങളെ തേടിയെത്തും. നിശ്ചിത തുകയ്ക്കുള്ള നിക്ഷേപങ്ങൾ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടന്നാലുടന്‍ ബാങ്ക് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുകയാണെങ്കിലും സിബിഡിടിയുടെ പിടിയിലകപ്പെടാം. കൂടാതെ 10 ലക്ഷം രൂപയിലധികം ക്രെഡിറ്റ് കാര്‍ഡിലൂടെ ഒരു സാമ്പത്തിക വര്‍ഷം ഇടപാട് നടക്കുകയാണെങ്കിലും ആദായ നികുതി വകുപ്പിന് വിശദീകരണം നല്‍കേണ്ടിവരും.വസ്തു ഇടപാട് നടത്തുമ്പോഴും ആദായ നികുതി വകുപ്പ് നോട്ടീസ് നിങ്ങളെ തേടിയെത്താം. 30 ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള സ്റ്റാമ്പ് ഡ്യൂട്ടിയുടെ വസ്തു ഇടപാടുകള്‍ക്കാണ് ഐടി വകുപ്പിന്റെ അന്വേഷണമുണ്ടാവുക.കമ്പനികള്‍ പുറത്തിറക്കുന്ന ഷെയര്‍, ബോണ്ട്‌സ്, ഡിബെഞ്ച്വര്‍ എന്നിവ വാങ്ങുമ്പോഴും ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. 10 ലക്ഷമോ അതില്‍ കൂടുതലോ ഈ രീതിയിലുള്ള ഇടപാടുകള്‍ക്കാണ് ഐടി വകുപ്പ് നോട്ടീസ് അയക്കുക. 

News Image

കോടഞ്ചേരി സഹകരണ ബാങ്കിന്റെ "നീതി മെഡിക്കൽ സ്റ്റോർ" ഉദ്ഘാടനം നടന്നു

കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്  നീതി മെഡിക്കൽ സ്റ്റോർ മർകസ് നോളജ് സിറ്റിക്ക് സമീപം കൈതപൊയിലിൽ  തിരുവമ്പാടി MLA ലിന്റോ  ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌  ജോർജ്കുട്ടി വിളക്കുന്നേൽ അധ്യക്ഷനായ  ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  അലക്സ്‌ തോമസ് മുഖ്യാഥിതി ആയിരുന്നു , വാർഡ് മെമ്പർമാരായ  റീന സാബു,  ജമീല അസീസ്,വ്യാപാരി വ്യവസായി കൈതപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്‌  സിദ്ദിഖ് ബാങ്ക് ഭരണസമിതി അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ്‌ പി പി ജോയി സ്വാഗതവും ബാങ്ക് സെക്രട്ടറി വിപിൻ ലാൽ നന്ദിയും പറഞ്ഞു
News Image

ധർമ്മടം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് അനുമോദനം

ധർമ്മടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്.എൽ.സി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു .സെപ്റ്റംബർ 5 ന് രാവിലെ 9 മണിക്ക് ധർമ്മടം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ: വി .ശിവദാസൻ എം .എൽ .എ പരിപാടി ഉദ്ഘാടനം ചെയ്യും.രാവിലെ 9 ,10 ,11 മണി സമയത്തിന് 3 ബാച്ച് ആയി കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി നടത്തുക 
News Image

ഓണ്‍ലൈന്‍ പണത്തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ നിലവില്‍ വന്നു

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും. കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും  വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.
സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പോലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
News Image

അധ്യാപക ദിനത്തിൽ പാറക്കടവ് സഹകരണബാങ്കിന്റെ ഗുരുവന്ദനം

സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ചു പാറക്കടവ് സർവീസ് സഹകരണ ബാങ്ക്"ഗുരുവന്ദനം' എന്ന പരിപാടിയിലൂടെ അക്ഷരലോകത്തേക്ക് കൈ പിടിച്ചുയർത്തിയ അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്നു .കെ .കെ സരസ്വതിയമ്മ ,പി .എൽ വിലാസിനിയമ്മ ,എ .എൻ . ഭാസ്കരമേനോൻ ,ഒ ,ജെ .പോൾ ,ജി .പുരുഷോത്തമൻ ,കെ .രാധമ്മ , ഇന്ദിര ടി .എൻ എന്നിവരാണ് ആദരവേറ്റുവാങ്ങുന്ന ഗുരുക്കന്മാർ    
   
News Image

ചെക്ക് വഴി പണമടക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുക

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് ഒന്നുമുതൽ ബാങ്കിങ് നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു .ഇതനുസരിച്ചു ചെക്കുകൾ എല്ലാ ദിവസവും മുഴുവൻ സമയവും ക്ലിയർ ചെയ്യാൻ കഴിയും .ഇപ്പോൾ എല്ലാ ദിവസവും NACH ലഭ്യമായതിനാൽ ചെക്ക് വഴി പണമടക്കുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം .ചെക്ക് 24 മണിക്കൂറും ക്ലിയറിങ്ങിനായി പോവുകയും .അവധി ദിവസങ്ങളിൽ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും.അതിനാൽ ഒരു ബാങ്കിൽ ചെക്ക് നൽകുമ്പോൾ അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്നു ഉറപ്പുവരുത്തുക ,അല്ലെങ്കിൽ ചെക്ക് ബൗൺസ് ആകും.ചെക്ക് ബൗൺസ് ആയാൽ പിഴ നൽകേണ്ടിവരും. 
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ .പി. സി.ഐ ) നടത്തുന്ന ഒരു ബൾക്ക് പെയ്മെന്റ് സംവിധാനമാണ് എൻ .സി .എച് പുതിയ നിയമം അനുസരിച് ലാഭവിഹിതം ,പലിശ ,ശമ്പളം ,പെൻഷൻ എന്നിവ അവധി ദിവസങ്ങളിൽ പോലും അക്കൗണ്ടിലെത്തും .ഒന്നിലധികം ക്രഡിറ്റ് കൈമാറ്റങ്ങൾ ഈ നിയമം സുഖമമാക്കുന്നു.വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം, വായ്പകൾക്കുള്ള തവണകൾ, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകൾ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.
ഈ വർഷം ജനുവരിയിൽ, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ആർബിഐ ഒരു ‘പോസിറ്റീവ് പേ’ സംവിധാനം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്കായി 'പോസിറ്റീവ് പേ സിസ്റ്റം' പ്രകാരം ചെക്ക് റീ-കൺഫർമേഷൻ കീ വിശദാംശങ്ങൾ ആവശ്യമായി വന്നേക്കാം.
ഈ പ്രക്രിയയിൽ, ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക, കൂടാതെ മുമ്പ് അംഗീകാരം നൽകിയതും നൽകിയതുമായ ചെക്കുകളുടെ ചെക്ക് നമ്പർ, ക്ലിയറിംഗുകൾക്കായി അവതരിപ്പിച്ച ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വിശദാംശങ്ങൾ ചെക്ക് നൽകുന്നയാൾ സമർപ്പിക്കണം.
News Image

സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ സുപ്രധാനമായ മാറ്റം വരുന്നു

റേഷന്‍ കാര്‍ഡുകളില്‍ സുപ്രധാനമായ മാറ്റം വരാൻ പോവുകയാണ് . കാര്‍ഡ് എന്നാണ് പേരെങ്കിലും കാലങ്ങളായി ഒരു പുസ്തകത്തെയാണ് നമ്മള്‍ റേഷന്‍ കാര്‍ഡ് ആയി ഉപയോഗിക്കാറുള്ളത്.എന്നാല്‍ ശരിക്കും അത് കാര്‍ഡാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും.
25 രൂപയാണ് നല്‍കിയാല്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാം. പക്ഷെ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണെന്നാണ് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്‍റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പർ , വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്‍റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായി ഒപ്പം കൊണ്ടു നടക്കാന്‍ സാധിക്കും എന്നത് ഈ കാര്‍ഡിന്‍റെ ഒരു ഗുണമാണ്.
News Image

എ ടി എമ്മിൽ നിന്നും കീറിയ നോട്ട് ലഭിച്ചാൽ എന്ത് ചെയ്യണം ..?

പണമിടപാടിനായി നമ്മൾ എപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് എ ടി എം കൗണ്ടറുകൾ ,എന്തെങ്കിലും അത്യാവശ്യത്തിനായി എ ടി എമ്മിൽ കയറി പണം പിൻവലിക്കുമ്പോൾ  ചിലപ്പോൾ അത്യപൂർവമായി  കീറിയതോ ,ഒരു ഭാഗം നഷ്ടപ്പെട്ടതോ ആയ നോട്ടുകൾ ലഭിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാം .കീറിയ നോട്ടുകൾ ലഭിച്ചാൽ ഏതു ബാങ്കിന്റെ എ ടി എം ആണോ ആ ബാങ്കിൽ എത്തുക ,പണം പിൻവലിച്ചപ്പോൾ കിട്ടിയ സ്ലിപ്പ് ( സ്ലിപ് ഇല്ലെങ്കിൽ മൊബൈലിൽ വന്ന മെസ്സേജ് )  കീറിയ നോട്ടുകളും എ ടി എം സ്ഥിതി ചെയ്യുന്ന സ്ഥലം ,സമയം എന്നിവയും എഴുതി ചേർത്ത അപേക്ഷയും നൽകണം .അപേക്ഷ പരിശോധിച്ചതിനു ശേഷം കീറിയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകും.  
News Image

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സംസ്ഥാന സഹകരണ കാർഷിക  ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാര വിതരണം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവ്വഹിച്ചു .കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയായാണ് സഹകരണ ബാങ്കുകൾ പ്രവൃത്തിക്കുന്നതെന്നും രാജ്യത്തിൻറെ വ്യവസായ  പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു .
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ് പറഞ്ഞു.

മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കിയില്‍ നിന്നുള്ള ഇ.എസ്. തോമസും രണ്ടാമത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം വൈക്കത്തു നിന്നുള്ള കെ.എം. സെബാസ്റ്റ്യനും   ഏറ്റു വാങ്ങി. യോഗത്തില്‍ ബാങ്ക് ഡയറക്ടറും മുന്‍ എംഎല്‍എയുമായ കെ. ശിവദാസന്‍ നായരും വൈസ് പ്രസിഡന്റ് കെ. നീലകണ്ഠനും കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജിംഗ് ഡയറക്ടര്‍ ബിനോയ് കുമാര്‍, ഡയറക്ടര്‍ കുഞ്ഞഹമദ് കുട്ടി എംഎല്‍എ, പി. മമ്മിക്കുട്ടി എംഎല്‍എ ,. ജനറല്‍ മാനേജര്‍ അപര്‍ണ്ണ പ്രതാപ് എന്നിവർ സംസാരിച്ചു.

News Image

ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുവാൻ നിർദേശങ്ങളുമായി റിസർവ് ബാങ്ക്

ഓൺലൈൻ ഇടപാടുകൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരുടെ  സുരക്ഷക്ക് വേണ്ടി കൂടുതൽ നിർദ്ദേശങ്ങളുമായി റിസർവ് മുന്നോട്ടു വന്നു കഴിഞ്ഞു . അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടിച്ചാൽ മതിയാകില്ലെന്നതാണ് പ്രധാന തീരുമാനം . റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി കാർഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാർഡ് നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പർ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും.
കാർഡ് വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതൽ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട പ്രവർത്തിയാണ്. ഒന്നിലേറെ കാർഡുകളുള്ളവർക്ക് ഈ കാർഡുകൾ കൈയ്യിൽ കൊണ്ടുനടക്കേണ്ടിയും വരും. ആമസോണിലും ഫ്ലി‌പ്കാർട്ടിലും അടക്കം ഓൺലൈൻ ഷോപ്പിങ് ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഗൂഗിൾ പേ, പേ ടിഎം തുടങ്ങിയവ വഴി പണം നൽകുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ള
ആപ്പുകൾ റീച്ചാർജ് ചെയ്യുന്നതിനുമെല്ലാം ഭാവിയിൽ മുഴുവൻ കാർഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.ആമസോൺ, ഗൂഗിൾ പേ, പേ ടിഎം പോലുള്ള കമ്പനികൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസർവ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം. 




News Image

കോവിഡ് കാല പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് ധനസഹായ പദ്ധതികൾ

പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ മൂന്ന് പദ്ധതികളാണ് നോർക്ക പ്രഖ്യാപിച്ചിട്ടുള്ളത്.   "പ്രവാസി ഭദ്രതാ പേൾ" എന്ന പേരിലുള്ള  പദ്ധതി പ്രകാരമാണിത് . രണ്ട് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. കുടുംബശ്രീ ജില്ലാമിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയംഗത്വം നേടിയ വ്യക്തികൾക്കോ, കുടുംബാംഗങ്ങൾ കുടുംബശ്രീയിൽ അംഗമായവര്‍ക്കോ ആണ് ലോൺ ലഭിക്കുക.കൊവിഡ് മൂലം വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കും, തിരിച്ച് പോകാനാകാതെ നാട്ടിൽ കുരുങ്ങിയവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യത്ത് താമസിച്ചിരിക്കണം .രണ്ട് വര്‍ഷത്തിനുള്ളിൽ തുല്യ തവണകളായി ആണ് ഇഎംഐ തിരിച്ചടക്കേണ്ടത്. കെഎസ്ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെ ലോൺ ലഭിക്കും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോൺ ലഭിക്കുക. 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ സബ്‍സിഡി നോര്‍ക്ക റൂട്ട്സ് നൽകും എന്നതാണ് പ്രത്യേകത. കെഎസ്ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നൽകേണ്ടത്.


News Image

റബ്ബർ കർഷകർക്ക് ആശ്വാസവുമായി എത്തുന്നു കേരള റബ്ബർ ലിമിറ്റഡ്

റബ്ബർ അധിഷ്ഠിത മൂല്യവര്ധിത ഉല്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്ക്കാർ രൂപം നല്കിയ കേരള റബ്ബർ ലിമിറ്റഡ് ഉടനെ പ്രവർ ത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഈ പുതിയ സംരംഭം റബ്ബർ കര്ഷകർക്ക് വമ്പിച്ച സാധ്യതകൾ തുറക്കുന്നതാണ്.കേരളത്തിലെ റബർ കർഷകരെ സംബന്ധിച്ചടത്തോളം വളരെ ആശ്വാസകരമാണ് ഈ വാർത്ത. കേന്ദ്രസര്ക്കാർ വില്പനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനമായ "എച്ച്എന്എല്‍" കേരള സർക്കാർ ഏറ്റെടുത്ത ശേഷം അവിടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്താണ് കേരള റബ്ബർ ലിമിറ്റഡിന്റെ പുതിയ സംരംഭങ്ങൾ എത്തുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
യുവജനങ്ങൾക്കും യുവ സംരംഭകർക്കും ഏറെ ആഹ്ലാദം നൽകുന്ന കാരുണ്യമാണിത് . ഏറെ നാളുകളായി കേരളത്തിലെ റബർ കര്ഷകര് കാത്തിരുന്ന സ്വപ്നമാണ് യാഥാര്ഥ്യമാവുന്നത്. റബർ ഉല്പാദിപ്പിക്കുമ്പോഴും അത് വാങ്ങാന് ആളില്ലാത്ത അവസ്ഥയായിരുന്നു കര്ഷകരെ അലട്ടിയിരുന്നത്. സര്ക്കാർ സഹായങ്ങൾ ഏറെ പ്രഖ്യാപിച്ചിട്ടും പ്രമുഖ കമ്പനികൾ വിപണിയിൽ നിന്ന് വിട്ട് നിന്നത് കര്ഷകരെ അലട്ടിയിരുന്നു. സ്വന്തം നാട്ടിൽ തന്നെ കൂടുതൽ സംരംഭങ്ങൾ എത്തുന്നതോടെ കര്ഷകർക്ക് വന്കിട കമ്പനികൾക്ക് മുന്നിൽ മുട്ടുമടക്കി നില്ക്കേണ്ട സാഹചര്യം ഉണ്ടാവുകയില്ല എന്നതാണ് ഏറ്റവും പ്രധാനം.

News Image

സഹകരണ വിദ്യാഭ്യാസ രംഗത്തെ മികവിന് "കെ .എം .മാണി എവർറോളിംഗ് ട്രോഫി"


ആദ്യകാല സഹകാരിയും അരനൂറ്റാണ്ടുകാലം എം .എൽ എ യും , മന്ത്രിയുമായിരുന്ന കെ .എം മാണിയുടെ സ്മരണ നിലനിർത്തുന്നതിനായി സഹകരണ വിദ്യാഭ്യാസ മികവിന് കെ .എം .മാണി എവർറോളിംഗ് ട്രോഫിയും എന്റോവ്മെന്റും ഏർപ്പെടുത്താൻ പാലാ മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തീരുമാനിച്ചു.സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന പരിശീലന കോളേജ് ,കേന്ദ്രങ്ങളിൽ നിന്നും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം സമ്മാനിക്കുക.നവംബറിലെ സഹകരണ വാരാഘോഷ സമ്മേളനത്തിൽ തന്നെ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.

News Image

തരംഗമായി വിദ്യാതരംഗിണി വായ്പാ പദ്ധതി

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും, ടാബും ഉറപ്പാക്കുന്നതിന്  സഹകരണ വകുപ്പ് നടപ്പാക്കുന്ന വിദ്യാതരംഗിണി വായ്പ പദ്ധതി ഒട്ടേറെ പേർക്കാണ്  ആശ്വാസം പകർന്നത്. ഇതുവരെ 75,650 വിദ്യാര്‍ത്ഥികള്‍ക്കായി   73.18 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചിട്ടുണ്ട്.9369 പേർക്കായി വായ്പകളില്‍ 8,94,08,452 രൂപ അനുവദിച്ച് തൃശൂർ ജില്ലയാണ് ഒന്നാമത്.
News Image

കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും നിക്ഷേപ പരിരക്ഷ ലഭിക്കും

റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻറ്റി കോർപ്പറേഷൻ (ഡി ഐ സി ജി സി ) വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ സംസ്ഥാന സഹകരണ ബാങ്ക് ആയ കേരള ബാങ്കിനും ലഭിക്കും .സഹകരണ മേഖലയിൽ സംസ്ഥാന ബാങ്ക് ,ജില്ലാ സഹകരണ ബാങ്ക് ,അർബൻ സഹകരണ ബാങ്കുകൾ എന്നിവക്കാണ് നിക്ഷേപ ഇൻഷുറൻസ് പദ്ധതി ബാധകം.കേരള ബാങ്കിന്റെ ഭാഗമാകാത്ത മലപ്പുറം ജില്ലാ സഹകരണ  ബാങ്കിനും ബാധകമാണ്. ഒരാൾക്ക് ഒരു ബാങ്കിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷ  വ്യക്തിഗത അക്കൗണ്ട് ,ജോയിൻറ് അക്കൗണ്ട് , പ്രൊപ്രൈറ്ററി സ്ഥാപനത്തിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ട് എന്നിവ വെവ്വേറെ പരിഗണിക്കും .ഓരോന്നിനും അഞ്ചു ലക്ഷം രൂപയ്ക്കു വരെ പരിരക്ഷ
News Image

മണ്ണൂർ സഹകരണ ബാങ്കിൽ ഫല വൃക്ഷതൈ വിതരണോത്ഘാടനം


മണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ  ഗുണമേന്മയുള്ള ഫലവൃക്ഷതൈകളുടെ വിതരണോൽഘാടനം  പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി അഡ്വ. PA മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബാങ്ക്  പ്രസിഡൻറ് പ്രൊഫ: ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക്  സെക്രട്ടറി  വസന്തകുമാരി സ്വാഗതം പറഞ്ഞു ബാങ്ക്  ഡയറക്ടർമാരും ജീവനക്കാരും  പരിപാടിയിൽ പങ്കെടുത്തു. ഫലവൃക്ഷതൈകൾ മിതമായ നിരക്കിൽ ബാങ്ക്  ഹെഡ് ഓഫീസിനടുത്തുള്ള നഴ്സറിയിൽ നിന്നും ലഭിക്കുന്നതാണ്  
News Image

ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ കറൻസി ഡിസംബറോടെ പുറത്തിറങ്ങും

ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് റിസർവ്  ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഘട്ടം ഘട്ടങ്ങളായാണ് ആര്‍ബിഐ അതിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിഡിബിസി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്. 
ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഏറെ ശ്രദ്ധ ചെലുത്തിവരികയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെയും നൂതന ഉത്പ്പന്നമാണ് ഡിജിറ്റല്‍ കറന്‍സി എന്നതിനാല്‍ ശ്രദ്ധയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.
.ഈ വര്‍ഷം ഡിസംബര്‍ മാസം അവസാനത്തോടെ ആര്‍ബിഐയ്ക്ക് അതിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണാടിസ്ഥാനത്തിലുള്ള പുറത്തിറക്കല്‍ സാധിച്ചേക്കും. പണം നേരിട്ട്  ഉപയോഗിക്കുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവും, ജനങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കു മേലുള്ള താത്പര്യം ഉയര്‍ന്നു വരുന്നതും പരിഗണിച്ചാണ് ഈ ട്രയല്‍ ആരംഭിക്കുവാനുള്ള തീരുമാനം ആര്‍ബിഐ കൈക്കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ആര്‍ബിഐ പഠനം നടത്തി വരികയാണ്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തീക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കുവാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ആര്‍ബിഐ പഠന വിധേയമാക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും, പണ നയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങനെയാണ് ബാധിക്കുക എന്നതും ആര്‍ബിഐ പരിശോധിക്കുമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു .

News Image

സഹകരണ മേഖലയിൽ രണ്ടാമത്തെ നെല്ല് സംഭരണ സംഘം നിലവിൽ വന്നു

നെല്ല് സംഭരണത്തിനും വിപണനത്തിനുമായി സഹകരണ വകുപ്പിന് കീഴിൽ കേരള പാഡി പൊക്യൂർമെൻറ് പ്രോസസിംഗ് ഏൻഡ് മാർക്കറ്റിങ് സഹകരണ സംഘം നിലവിൽ വന്നു .കർഷകരിൽ നിന്ന് ന്യായ വിലക്ക് നെല്ല് സംഭരിച്ചു അരിയാക്കി വിപണനം നടത്താനാണു കോട്ടയം ആസ്ഥാനമാക്കി സംഘം സ്ഥാപിച്ചത്.പാലക്കാട് ജില്ലയിൽ സമാനമായ സഹകരണ സംഘം ഉണ്ട് . സംഘത്തിന്റെ ഭാഗമായി നെല്ല് സംസ്കരിച്ചു അരിയാക്കി മാറ്റുന്നതിന് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും റൈസ് മില്ലും സ്ഥാപിക്കും .പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകൾ സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിലാണ്.26 കാർഷിക പ്രാഥമിക സഹകരണ സംഘങ്ങൾ അംഗങ്ങളായ കെഐപി ഓഎസി  ന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്.കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് പുതിയ സഹകരണ സംഘ0  വഴിയൊരുക്കുമെന്ന് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു .
News Image

100 ദിന കർമ്മ പദ്ധതികൾ കാലവുധിക്കു മുൻപേ "സഹകരണ വകുപ്പ്' പൂർത്തിയാക്കിയതായി : മന്ത്രി വി .എൻ .വാസവൻ

രണ്ടാം പിണറായി മുന്നണി സര്ക്കാരിന്റെ ആദ്യ നൂറുദിന കര്മ്മപരിപാടിയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതായി സഹകരണ വകുപ്പ്. അഞ്ച് പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. മുഴുവന് പദ്ധതികളും നൂറു ദിനങ്ങൾ പൂർത്തിയാകുന്നതിനു മുമ്പു തന്നെ സജ്ജമാക്കാൻ സഹകരണ വകുപ്പിനു കഴിഞ്ഞുവെന്ന് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു . പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കർമ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയിൽ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂർത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്.
തൃശ്ശൂർ ജില്ലയിലൽ പഴയന്നൂരിൽ ഭൂരഹിത ഭവന രഹിതർക്കായി 40 ഫ്‌ളാറ്റുകളുള്ള ഭവന പദ്ധതി (കെയർ ഹോം) 100 ദിന കര്മ്മ പദ്ധതിയുടെ പ്രഖ്യാപനങ്ങളില് പ്രധാനപ്പെട്ടതായിരുന്നു. പദ്ധതി പൂര്ത്തീകരിച്ചു കഴിഞ്ഞു. സഹകരണ വകുപ്പിന്റെ തനതു ഫണ്ടിൽ നിന്നാണ് പദ്ധതി നടപ്പിലാക്കിയത്. സെപ്റ്റംബർ മാസം അർഹരായവർക്ക് താക്കോൽ കൈമാറും.
നിർദ്ധനരായ വിദ്യാര്ത്ഥികൾക്ക് സ്മാര്ട്ട് ഫോണ് വാങ്ങുന്നതിന് 10000 രൂപ വരെ പലിശ രഹിത വായ്പ നല്കുന്ന പദ്ധതി. എല്ലാ സഹകരണ സംഘങ്ങളും പദ്ധതി നടപ്പിലാക്കി. പരമാവധി അഞ്ച് ലക്ഷം രൂപയായിരുന്നു ഓരോ സഹകരണ സംഘങ്ങള് വായ്പ നല്കണമെന്ന് നിശ്ചയിച്ചിരുന്നത്. നൂറു ശതമാനവും പൂര്ത്തിയാക്കാന് കഴിഞ്ഞു.
10 വനിതാ സഹകരണ സംഘങ്ങൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിന് അഞ്ചു ലക്ഷം രൂപ നല്കി സംരംഭകത്വം തുടങ്ങുമെന്ന പ്രഖ്യാപനവും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാകുകയാണ്.
25 യുവ ജനസഹകരണ സംഘങ്ങൾ രജിസ്‌ട്രേഷന്
നടപടികൾ പൂര്ത്തിയാക്കി, സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി നെല്ല് സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റര് ചെയ്ത് 2 ആധുനിക റൈസ് മില്ലുകള് ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാകുകയാണ്. അവസാന ഘട്ട പ്രവര്ത്തനങ്ങള് നടന്നു വരുന്നു.സെപ്റ്റംബറില് നൂറു ദിന കർമ്മ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പു തന്നെ പ്രവര്ത്തനം ആരംഭിക്കും. ഒഴിവുള്ള 21 തസ്തികളിലേയ്ക്ക് സ്ഥിരം നിയമനം നടത്തുമെന്നും പ്രഖ്യപിച്ചിരുന്നു. വിവിധ ജില്ലകളിലായി 21 തസ്തികളില് സ്ഥിരം നിയമനം നടത്തി കഴിഞ്ഞു. സംരംഭകത്വ മേഖലയില് 10,000 തൊഴിലാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില് 9524 തൊഴില് ലഭ്യമാക്കി കഴിഞ്ഞു. ശേഷിക്കുന്നവ മൂന്നാഴ്ചയ്ക്കുള്ളില് നല്കുന്നതിനുള്ള നടപടികള് പൂര്ത്തിയാക്കി
News Image

നാളെ ലോക അടുക്കളത്തോട്ട ദിനം , എങ്ങനെ എളുപ്പത്തിൽ അടുക്കളത്തോട്ടം നിർമ്മിക്കാം ....?

ആഗസ്റ്റ് മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക അടുക്കളത്തോട്ട ദിനമായി ആചരിക്കുന്നു. നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.

#  അടുക്കളത്തോട്ടം

നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനുപിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.

 # അടുക്കളത്തോട്ടത്തിനുള്ള ഇടം തെരഞ്ഞെടുക്കല്‍

അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമസമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം. വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്കര്‍ഷത ഇല്ലെങ്കിലും കഴിയുന്നതും ചതുരത്തേക്കാള്‍ ദീര്‍ഘചതുരാകൃതിയിലാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന് 5 സെന്‍റ് സ്ഥലം മതി.

# ഭൂമി തയ്യാറാക്കല്‍

30-40 സെ.മീ. താഴ്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കു. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.

# വിതയ്ക്കല്‍, നടീല്‍

നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരു വശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം. മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-456 സെ.മീ. അകലത്തിലും, സവാളയ്ക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളലിയെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം. ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്. ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്ത് നടണം. ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല. തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാവുന്നതാണ്.


കടപ്പാട് :
പരപ്പനാട് ഹെർബൽ ഗാർഡൻ & എക്കോ ഷോപ്പ് 
പരപ്പനങ്ങാടി
News Image

സര്‍ക്കാര്‍ ഓഫീസ് സേവനങ്ങളില്‍ നിങ്ങള്‍ ഹാപ്പിയാണോ? എന്റെ ജില്ലാ ആപ്പിലൂടെ ലോകത്തോട് പറയാം

പുതിയ കാലത്തില്‍ നമ്മളില്‍ പലരും റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്.ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു.
സമാന രീതിയില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചത്.
ഈ ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും.
രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കും.
അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, മൊബൈല്‍  ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈല്‍ നമ്ബര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ.
താഴെ കാണുന്ന ലിങ്കില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
https://play.google.com/store/apps/details


News Image

'സഹകരണ സൗഹൃദ കുടുംബ അദാലത്തിന്" തുടക്കം കുറിച്ച് കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം കുടിശിക നിവാരണ പദ്ധതി(ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി) പ്രയോജനപ്പെടുത്തി കൊണ്ട് ഗുരുതരമായ കടബാധ്യതയിൽ നിൽക്കുന്ന ഇടപാടുകാരുടെ വീടുകളിൽ ബാങ്കിൻ്റെ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും സന്ദർശിച്ചു കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണത്തിലൂടെ കുടിശികയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണ് സഹകരണ സൗഹൃദ കുടുംബ അദാലത്ത്.സാധാരണ രീതിയിൽ കുടിശ്ശികക്കാരെ ബാങ്കിലേക്ക് വിളിച്ചു വരുത്തി അദാലത്ത്  നടത്തുന്ന രീതിയാണ് ബാങ്കുകൾ സംഘടിപ്പിച്ചു വരുന്നത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹകരണ പ്രസ്ഥാനം ഇടപാടുകാരുടെ വീടുകളിൽ പോയി സൗഹാർദ്ദപരമായി അദാലത്ത് നടത്തി കുടിശ്ശിക കുറക്കുവാൻ ശ്രമിക്കുന്നത്.പലപ്പോഴും ഭൂരിപക്ഷം ഇടപാടുകാരും വായ്പ എടുത്തിട്ടുള്ള വിവരവും അത് കുടിശ്ശിക ആയി കിടക്കുന്ന വിവരവും കുടുംബാംഗങ്ങളോട് പറയാറില്ല.അവസാനം ജപ്തി നടപടികളിലേക്ക് പോകുമ്പോൾ ആണ് കുടുംബാംഗങ്ങൾ അറിയുന്നത്. കടബാധ്യത സംബന്ധിച്ച് കുടുംബാംഗങ്ങൾ എല്ലാവരും അറിയുമ്പോൾ കൂട്ടായ ചർച്ചയിലൂടെ ഒരു പോംവഴി ഉരുത്തിരിഞ്ഞു വരും.കോവിഡ് മൂലം പ്രയാസപ്പെടുന്ന സഹകാരികളെ  നടപടികളിലൂടെ ബുദ്ധിമുട്ടിക്കാതെ അവരുടെ കൂടെ നിന്ന് കടബാധ്യതയിൽ നിന്നും രക്ഷിക്കുക എന്ന  ലക്ഷ്യത്തോടെ ആണ് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ബാങ്ക് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ഭരണസമിതി അംഗങ്ങൾ,കേന്ദ്രബാങ്ക് പ്രതിനിധികൾ,സെയിൽ ഓഫീസർ,ബാങ്ക് സെക്രട്ടറി,മറ്റു ജീവനക്കാർ എന്നിവർ നേരിട്ട് ഇടപാടുകാരെയും കുടുംബാംഗങ്ങളെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതിയുടെ ഭാഗമായി  സന്ദർശിച്ചത്.
News Image

പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ് .എസ് .എൽ .സി ,പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഓൺലൈനിലൂടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.സൂമിലൂടെ ആഗസ്റ്റ്  29 ന് വൈകീട്ട് 6 മണിക്കാണ് പരിപാടി നടക്കുക.ബാങ്ക് പ്രസിഡണ്ട് സി .എം സാബു പരിപാടി ഉദ്ഘാടനം ചെയ്യും .പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ബൈജു പാം ആണ്  ക്ലാസ് നയിക്കുന്നത്.
News Image

ഗാന്ധി സ്മാരക സഹകരണ ബാങ്കിന്റെ പെരുമ്പടന്ന ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം

നന്ത്യാട്ടുകുന്നം   ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച  പെരുമ്പടന്ന ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 30 ന് ഉച്ചക്ക് 1.30 ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് സി. എ. രാജീവ്‌  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
 മുഖ്യാതിഥിയായിരിക്കും. മുൻ സഹകരണ മന്ത്രി എസ്. ശർമ, മുൻ എം. എൽ. എ പി. രാജു, മുൻസിപ്പൽ ചെയർപേഴ്സൺ പ്രഭാവതി, ബാങ്ക് സെക്രട്ടറി ബ്രിജേഷ്,
 ബാങ്ക് മുൻ പ്രസിഡന്റ് എൻ. ആർ. സുധാകരൻ, ബോർഡ് മെമ്പർ ചന്ദ്രു ചന്ദ്രൻ എന്നിവർ സംസാരിക്കും. ചടങ്ങിൽ കോവിഡ് പോരാളികളെ ആദരിക്കും.
News Image

വിളപ്പിൽ സർവീസ് സഹകരണ ബാങ്കിന്റെ 75 - മത് വാർഷികാഘോഷം നടന്നു.

വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയുടെ  ഉദ്ഘാടനവും സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിച്ചു.
 കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എംഎല്‍എ നിര്‍വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാങ്ക് സെക്രട്ടറി എസ്. റിച്ചാര്‍ഡ്‌സന്‍ അവതരിപ്പിച്ചു. യോഗത്തില്‍ മുന്‍കാല പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ലാലി, ലില്ലി മോഹന്‍, സുകുമാരന്‍, ബാബുകുമാര്‍, മുക്കംപാലമൂട് ബിജു, നിസാമുദ്ദീന്‍, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
News Image

ബാങ്ക് ലോക്കർ : പുതിയ നിർദേശവുമായി റിസർവ്‌ ബാങ്ക്

സ്വര്‍ണം അടക്കമുള്ള വിലയേറിയ പല സാധനങ്ങളും സൂക്ഷിക്കാന്‍ നമ്മള്‍  ആശ്രയിക്കുന്ന ഒന്നാണ് ബാങ്ക് ലോക്കറുകള്‍. ഇങ്ങനെ ലോക്കറില്‍ വച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ബാങ്കുകള്‍ ഇതുവരെ സ്വീകരിച്ച നിലപാട്. കാലങ്ങളോളമായി തുടരുന്ന നിലപാായിരുന്നു ഇത്.  
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ പുതിയ നിർദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ 
. തീപിടുത്തം, മോഷണം, കവര്‍ച്ച, കൊള്ള, വഞ്ചന തുടങ്ങിയവ സംഭവിച്ചാല്‍ ഡിപ്പോസിറ്റ് ലോക്കറിന്റെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക്  പറയുന്നത് 
 ലോക്കറുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആറ് മാസത്തിനുളളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിപ്പിക്കണമെന്ന് റിസര്‍വ് ബാങ്കിന് സുപ്രീം കോടതി   നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

News Image

കരുവന്നൂർ ബാങ്ക്: ആസ്തി ,ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടി......

കരുവന്നൂർ സര്വീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നല്കാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തുമെന്നും സഹകരണ മന്ത്രി വി .എൻ വാസവൻ പറഞ്ഞു. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തില് മൂന്നംഗ സമിതിയായിരിക്കും പ്രവർത്തിക്കുക. തിരിമറി കേസില് പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ട് പോകാതിരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സും നീതി സ്റ്റോറുകളും കരുവന്നൂര് ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ട് പോകുക.
നിക്ഷേപകർക്ക് നിക്ഷേപം തിരികെ നല്കുന്നതിനുള്ള പാക്കേജ് തയ്യാറാക്കി വരുകയാണ്. തിരികെ നല്കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്ഡ് എന്നിവയുൾപ്പെടുന്ന കണ്സോർഷ്യം രൂപീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.
ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോർ ട്ട് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോര്ട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കും. അന്തിമ റിപ്പോര്ട്ട് ലഭിച്ചാലൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു .
News Image

യുവാക്കൾക്കായുള്ള സഹകരണ സംഘങ്ങൾ സെപ്തംബർ 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ യുവാക്കളുടെ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള കൂട്ടായ്മയായ യുവ സഹകരണ സംഘങ്ങളുടെ  ഉദ്ഘാടനം സെപ്തംബർ 6 ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിക്കും.  
 സേവന മേഖലയില് യുവാക്കളുടെ സംഘബലം മാതൃകാപരമായ രീതിയില് ഉപയോഗിക്കുവാനും , സാധാരണക്കാർക്ക് വിവിധ തരത്തിലുള്ള സേവനങ്ങൾ  സൗജന്യമായോ സൗജന്യ നിരക്കിലോ ഈ സംഘങ്ങൾ  വഴി ലഭ്യമാക്കുവാനും കഴിയും. യുവ തലമുറയ്ക്ക് പുതിയ ദിശാബോധം നല്‌കുന്നതിനാണ്  സഹകരണവകുപ്പ്   ഈ  പദ്ധതിക്കു രൂപകൽപന നൽകിയത് .
പ്രാദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളായി അധികം വൈകാതെ തന്നെ യുവാക്കളുടെ സഹകരണ സംഘങ്ങൾ  മാറും. ഐടി, ഐടി ഇതര മേഖലകളിൽ  സ്വയം സംരംഭകരായി വളർന്നു വരാനും  യുവ ജനതയ്ക്ക് കൈത്താങ്ങാകുന്ന തരത്തിലാണ് യുവ സഹകരണ സംഘങ്ങൾ  രൂപകല്പ്പന ചെയ്തിരിക്കുന്നത്. സേവന മേഖലയിൽ  പുതിയ ചരിത്രം കുറിക്കാൻ  യുവ സഹകരണ സംഘങ്ങൾക്കാകുo.നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് യുവാക്കളുടെ സഹകരണ സംഘങ്ങൾ  പ്രഖ്യപിച്ചത്. ഗവറുടെ നയപ്രഖ്യാപന പ്രസംഗത്തിലും യുവ സഹകരണ സംഘങ്ങളെ  പരാമർശിച്ചിരുന്നു .
News Image

കൊരട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "ഞാറ്റുവേല ചന്ത

കൊരട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "ഞാറ്റുവേല ചന്ത" ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 4 വരെ കൊരട്ടി ഗ്രാമ പഞ്ചായത്തിന് സമീപമുള്ള ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും .തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ ഡേവിസ്  മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും .ബാങ്ക് പ്രസിഡന്റ് കെ .പി .തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .സി .ബിജു മുഖ്യാതിഥിയായിരിക്കും . വിദേശ സ്വദേശ ഫല വൃക്ഷതൈകൾ ,വയനാടൻ പച്ചമരുന്നുകൾ ,ചക്കയുടെ വിവിധ ഉത്പന്നങ്ങൾ,നെല്ലിക്ക ,കാന്താരി തുടങ്ങി വിവിധയിനം സിറപ്പുകൾ ,കുടുംബ ശ്രീയുടെ വിവിധ ഉത്പന്നങ്ങൾ,വിവിധ കാർഷിക ഉപകരണങ്ങൾ ,വളങ്ങൾ ,ജൈവ കീടനാശിനികൾ ,ഈറ്റ ,മുള ഉപയോഗിച്ചുള്ള നെയ്ത്തുൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.
News Image

തിമിരി സഹകരണ ബാങ്കിൽ മത്സ്യകൃഷി വിളവെടുപ്പ്

തിമിരി സർവീസ് സഹകരണ ബാങ്ക് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടത്തിയ മത്സ്യകൃഷി ആദ്യമായി വിളവെടുപ്പ് നടത്തി. ഉത്രാട  
ദിനത്തിൽ  നടന്ന വിളവെടുപ്പിൽ ഒന്നര കിന്റൽ മത്സ്യമാണ് ലഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഇ. രാഘവന്റെ  അധ്യക്ഷതയിൽ   എം. രാജഗോപാൽ  എം. എൽ. എ ആണ് ഉത്രാട ദിനത്തിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ  7 ശുദ്ധജല ടാങ്കുകളിലായി 1250 മത്സ്യകുഞ്ഞുങ്ങളെയാണ് വിക്ഷേപിച്ചത്. എട്ടു ലക്ഷം
രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വന്നത്. ഓണത്തിന്
മുന്നോടിയായി രണ്ട് ടാങ്കുകളിൽ നിന്നുമാണ് വിളവെടുപ്പ് നടത്തിയത്. മറ്റു ടാങ്കുകളിലെ വിളവെടുപ്പ് അടുത്ത  മാസമാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്. ഒരു വർഷം രണ്ട് തവണയാണ് വിളവെടുപ്പ് നടത്തുക. പദ്ധതി കൂടുതൽ വിപുലീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.
News Image

എല്ലാറ്റിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു കൊണ്ട് സർക്കാർ

ജനങ്ങളോട് എന്തിനുമേതിനും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍‌ക്കാര്‍ തീരുമാനിച്ചു.പകരം അപേക്ഷകര്‍ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായിരിക്കെ ഭരണപരിഷ്കാര കമ്മിഷന്‍ സമര്‍പ്പിച്ച അഞ്ചാം റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിച്ചാണു മാറ്റം.
പരീക്ഷയ്ക്കോ ജോലിക്കോ അപേക്ഷിക്കുമ്പോൾ പിഎസ്‌സിയും മറ്റു വകുപ്പുകളും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്. തിരഞ്ഞെടുക്കപ്പെടുകയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയോ ചെയ്യുമ്പോൾ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ മതിയെന്നും ചീഫ് സെക്രട്ടറി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിച്ചു.
ഓരോ വകുപ്പും പല ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. ഇതിനു മുന്നോടിയായി ഇപ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക തയാറാക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വകുപ്പും അവ സ്വീകരിക്കുന്ന വകുപ്പുകളും തമ്മില്‍ ആശയവിനിമയം നടത്തി ഒഴിവാക്കാവുന്നവയുടെ പട്ടിക തയാറാക്കണം.
ഓണ്‍ലൈന്‍ സംവിധാനമായ ഡിജിലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലേ വകുപ്പുകള്‍ ഇനി സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ സംവിധാനത്തെ പിഎസ്‌സിയുമായും മറ്റു റിക്രൂട്മെന്റ് ബോര്‍ഡുകളുമായും ബന്ധിപ്പിച്ചാല്‍ ആധികാരികത നേരിട്ടു പരിശോധിക്കാം.
ഏതെങ്കിലും സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കേണ്ടി വന്നാല്‍ അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. വകുപ്പുകളെ ഏകോപിപ്പിച്ച്‌ പരിഷ്കാരങ്ങള്‍ പൊതുഭരണ വകുപ്പ് നടപ്പാക്കും.
News Image

ക്യു ആർ കോഡ് സ്കാനിംഗ് : മുന്നറിയിപ്പുമായി പോലീസ്

ക്യൂആര്‍ കോഡ് ഉപയോഗിച്ച്‌ പണമിടപാട് നടത്തുമ്പോൾ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേരള പൊലീസിന്റെ മുന്നറിയിപ്പ്.യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച്‌ പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം.
കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. യുപിഐ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച്‌ വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആദ്യം മൊബൈല്‍ നമ്പർ ചോദിക്കും. യുപിഐ വഴി പണം കൈമാറാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പർ ചോദിക്കുന്നത്. തുടര്‍ന്ന് പണം കൈമാറാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച്‌ ക്യൂആര്‍ കോഡ് അയക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നത്. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് കൊച്ചി സൈബര്‍ സെല്‍ വ്യക്തമാക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്ന കാക്കനാട് സ്വദേശിയും സമാനമായ തട്ടിപ്പിന് ഇരയായി. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റമായെന്നും ഒരു അപ്പാര്‍ട്ട്‌മെന്റ് തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനെ സമീപിച്ചത്. യുപിഐ വഴി മുന്‍കൂര്‍ പണം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇടപാടിന്റെ ഭാഗമെന്ന നിലയില്‍ മൊബൈല്‍ നമ്പർ ചോദിച്ചു. കൂടാതെ ഓണ്‍ലൈന്‍ ഇടപാടിനായി ബാങ്ക് വിശദാംശങ്ങളും ചോദിച്ചു. പിന്നീട് പണം കൈമാറാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ക്യൂആര്‍ കോഡ് അയച്ചു കൊടുത്തു. കണക്ടിവിറ്റി പ്രശ്‌നം കാരണം ഇത് സാധ്യമായില്ല. തുടര്‍ന്ന് സംശയം തോന്നിയ റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
പണം സ്വീകരിക്കാന്‍ ക്യൂആര്‍ കോഡോ പാസ് വേര്‍ഡോ ആവശ്യമില്ല എന്ന കാര്യം ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പണം കൈമാറാന്‍ മാത്രമാണ് ക്യൂആര്‍ കോഡിന്റെ ആവശ്യമെന്നും സംസ്ഥാന പൊലീസ് ഓര്‍മ്മിപ്പിച്ചു.
News Image

"ഗ്രാമങ്ങളെ തൊട്ടറിയാം" ഗ്രാമീണ ടൂറിസം പാക്കേജുകൾ തിരിച്ചെത്തുന്നു.

ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന "ഗ്രാമീണ ടൂറിസം" പാക്കേജുകള്‍ ആഗസ്റ്റ് 20 മുതല്‍ ആരംഭിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.ഇതിന്റെ ആദ്യ ഘട്ടമായി കാസര്‍കോട് ജില്ലയിലെ ബേക്കല്‍, വയനാട് ജില്ലയിലെ തേക്കും തറ, കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ വിവിധ അനുഭവവേദ്യ പാക്കേജുകളാണ് പുനരാരംഭിച്ചത്.
വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ്, സ്റ്റോറി ടെല്ലിംഗ്, നേറ്റീവ് എക്‌സ്പീരിയന്‍സ്, വില്ലേജ് വാക്ക് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ നിന്ന് ഭക്ഷണ വൈവിധ്യം ആസ്വദിക്കാനാകുന്ന പദ്ധതി  ഇപ്പോള്‍ ആരംഭിക്കുന്നില്ല. എന്നാല്‍ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളില്‍ ഭക്ഷണം ലഭ്യമാക്കും.
ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായ വീടുകളിലെയും മറ്റ് സംരഭങ്ങളിലേയും 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും 100% ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ ഉറപ്പ് വരുത്തും. പാക്കേജുകള്‍ക്ക് ഓണം പ്രമാണിച്ച്‌ പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.
News Image

മണ്ണിന്റെ പോഷക ഗുണങ്ങൾ തൊട്ടറിയാൻ "മണ്ണ് " എന്ന മൊബൈൽ ആപ്ലിക്കേഷൻ

മണ്ണ്​ അറിഞ്ഞ്​ കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക്​ മണ്ണിലിറങ്ങേണ്ട. നിങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്‍റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ട്​ തൊട്ടറിയാനുള്ള സംവിധാനമൊരുക്കുകയാണ്​ 'മണ്ണ്​' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്​ 'MAM (Mobile Application on Mannu-മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്​.
മണ്ണിന്‍റെ ഫലപുഷ്​ടി നിര്‍ണയിക്കുന്നതില്‍ പ്രധാന മൂലകങ്ങള​ുടെയും മറ്റ്​ ഭൗതിക ഗുണങ്ങളുടെയും അളവ്​ ശാസ്​ത്രീയമായി നിജപ്പെടുത്തുന്നതിനെയാണ്​ മണ്ണ്​ പരിശോധന എന്ന്​ പറയുന്നത്​. പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച്‌ ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുത്ത്​ കാത്തിരുന്നാണ്​ സാധാരണ ഫലം അറിയുന്നത്​. ഇതിനുപകരം, ഓരോ തുണ്ട്​ ഭൂമിയിലേയും മണ്ണിന്‍റെ ​പോഷകനില മനസ്സിലാക്കുവാനും അതനുസരിച്ച്‌​ വളപ്രയോഗം നടത്താനുമുള്ള വിവരങ്ങളാണ്​ MAM മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കുന്നത്​.
MAM മൊബൈലില്‍ ലഭ്യമാക്കാന്‍ പ്ലേസ്​റ്റോറില്‍ നിന്നും Mannu ഡൗണ്‍ലോഡ്​ ചെയ്യണം. കൃഷിയിടത്തില്‍പോയി ജി.പി.എസ്​ ഓണാക്കിയതിന്​ ശേഷം MAM ഓപ്പണ്‍ ചെയ്യുക. സ്​ക്രീനില്‍ മുകളില്‍ ഇടത്​ ഭാഗത്തുള്ള നക്ഷ​ത്ര അടയാളത്തില്‍ അമര്‍ത്തണം. അപ്പോള്‍ 'ജി.പി.എസ്​ ആവറേജിന്‍' എന്ന്​ കാണാം. അപ്പോള്‍ ഓപണ്‍ ചെയ്​ത്​ കിട്ടുന്ന സ്​ക്രീനില്‍ താഴെയായി 'പോഷകനില പരിശോധിക്കുക' എന്ന്​ കാണാം. അവിടെ അമര്‍ത്തിയാല്‍ ആ സ്​ഥലത്തുള്ള ഓരോ മൂലകത്തിന്‍റെയും പോഷകനില മനസ്സിലാക്കാം. ഒാര്‍ഗാനിക് കാര്‍ബണ്‍,  ഫോസ്ഫറസ്, കോപ്പര്‍, സിങ്ക് പിഎച്ച്‌ മൂല്യം എന്നിവയെല്ലാം വിശദീകരിക്കും.
News Image

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റിൽ MBA ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2021-23 എം.ബി.എ(ഫുള്‍ ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് 18 ന് രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയുള്ളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷകര്‍ക്ക് https://meet.google.com/jrx-mtdy-rti  എന്ന ലിങ്കിലൂടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/9188001600.
News Image

പെരളശേരി സഹകരണ ബാങ്ക് പച്ചക്കറി തൈകൾ വിതരണം ചെയ്‌തു

പെരളശ്ശേരി സഹകരണ ബാങ്ക് പ്രവർത്തന പരിധിയിൽ 50,000 പച്ചക്കറിതൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ഉൽഘാടനം  കണ്ണൂർ ജില്ലാ സഹകരണ സംഘം ജോ: ഡയറക്ടർ (ഓഡിറ്റ്)  ഇ.രാജേന്ദ്രൻ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.പി.ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കർഷകനും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ സി.പി.നാണു തൈകൾ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡണ്ട് ടി.കെ.ഉല്ലാസ് ബാബു സ്വാഗതം പറഞ്ഞു.
News Image

ഊരാളുങ്കൽ സഹകരണ ബാങ്കിന്റെ നൂറാം വാർഷികവും ,ഹെഡ് ഓഫീസ് കെട്ടിട സമുച്ചയ ഉദ്ഘാടനവും

ഊരാളുങ്കൽ സർവീസ് സഹകരണ ബാങ്ക്  2022 ൽ രൂപീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുവാനൊരുങ്ങുകയാണ് ,2021 ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് മടപ്പള്ളിയിൽ ഹെഡ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവ്വഹിക്കും .നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം  കെ .കെ രമ  എം .എൽ എ നിർവ്വഹിക്കും.ബാങ്ക് പ്രസിഡണ്ട് വി .പി കൃഷ്‌ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ   വൈസ് .പ്രസിഡണ്ട് യു .എം സുരേന്ദ്രൻ  സ്വാഗതവും  അസിസ്റ്റന്റ് സെക്രട്ടറി  എം .എൻ .ബാലകൃഷ്ണൻ നന്ദിയും പറയും 
News Image

സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്സവ ബത്ത: താൽക്കാലിക ജീവനക്കാർക്ക്

സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ ബോണസ്സിനു അർഹതയില്ലാത്ത , കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പാ കളക്ഷൻ ഏജന്റുമാർ ,സെക്യൂരിറ്റി ഏജന്റുമാർ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ എല്ലാ താൽക്കാലിക ജീവനക്കാർക്കും 2021 വർഷത്തെ ഓണത്തോട് അനുബന്ധിച് 5,000 രൂപ പ്രത്യേക  ഉത്സവ ബത്ത അനുവദിച്ചു  
News Image

തിരൂർ സഹകരണ ബാങ്കിന്റെ പൂമല ബ്രാഞ്ച് കെട്ടിടത്തിന്റെ തറക്കല്ലിടൽ നടന്നു

തിരൂർ  സഹകരണ ബാങ്കിന്റെ പൂമല ബ്രാഞ്ച് കെട്ടിടത്തിന്റെ  തറക്കല്ലിടൽ നടന്നു .ബാങ്ക് പ്രസിഡണ്ട് എ .എൻ .കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് എം .എൽ .എ സേവ്യർ ചിറ്റലപ്പിള്ളി തറക്കല്ലിടൽ നിർവ്വഹിച്ചു .മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ജെ ബൈജു ,മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി .കെ .പുഷ്പാകരൻ , വാർഡ്മെമ്പർ ഫ്രാൻസി .എം ഫ്രാൻസിസ് എന്നിവർ ആശംസ അറിയിച്ചു .ബാങ്ക് ഡയറക്ടർ റെജി രാജ് സ്വാഗതവും ,സെക്രട്ടറി കെ .ബി .പ്രദീപ് നന്ദിയും പറഞ്ഞു  
News Image

സൂക്ഷിച്ചുവേണം ഓണാഘോഷം ; ഇല്ലെങ്കില്‍ ഒക്ടോബറോടെ പണി ഉറപ്പ് \ Break The Chain

ഓണമല്ലേ ബന്ധുവീട്ടിലൊക്കെ പോയി, പുറത്തൊക്കെയൊന്ന് കറങ്ങിവരാം’ ഈ പതിവ് മാറ്റിവയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കില്‍ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിഘടകം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ആ​ഗസ്തില്‍ 1569 രോ​ഗികളാണുണ്ടായത്. ഓണക്കാലത്തിനുശേഷം ഒക്ടോബറിലത് ആറുമടങ്ങായി. നിലവില്‍ ഇരുപതിനായിരത്തിലധികം രോ​ഗികള്‍ ജില്ലയിലുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12 മടങ്ങാണിത്. സാഹചര്യം ഇതായിരിക്കെ, സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ​ഗുരുതരമാകുമെന്ന് ഡോക്ടര്‍മാരായ രാജീവ് ജയദേവന്‍, സണ്ണി പി ഓരത്തേല്‍, ടി വി രവി എന്നിവര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
പഴയ വൈറസിനേക്കാള്‍ മാരകമാണ് ഡെല്‍റ്റാ വകഭേദം.
അതിവേ​ഗം പടരും. രോ​ഗലക്ഷണങ്ങള്‍ നേരത്തേ പ്രകടമാകും. രോ​ഗിയില്‍നിന്ന് കൂടുതല്‍ കാലം കൂടുതല്‍ വൈറസുകള്‍ പുറത്തുവരും. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ സോഷ്യല്‍ ബബിള്‍ (ദിവസവും കാണുന്ന വ്യക്തികള്‍) പരമാവധി കുറയ്ക്കണം. കൂടുതല്‍ ബബിളുകള്‍ ഒന്നുചേരുന്ന കുടുംബസം​ഗമങ്ങള്‍ ഒഴിവാക്കുകയും വേണം. നിരവധി ബബിളുകള്‍ ഒന്നിക്കുന്നതിനാല്‍ കുടുംബസം​ഗമങ്ങളില്‍ അതിവേ​ഗം കോവിഡ് വ്യാപനം നടക്കും.
വീടുകള്‍ രോ​ഗവ്യാപനം നടക്കുന്ന പ്രധാനയിടമായി മാറിയെന്നത് ഉള്‍ക്കൊള്ളണം. മാസ്കും സാനിറ്റൈസറും വീടുകളിലും ശീലമാക്കണം. വീടിനുള്ളില്‍ വായുസഞ്ചാരം പരമാവധി വര്‍ധിപ്പിക്കണം. തുറസ്സായ ഇടങ്ങളില്‍ രോ​ഗവ്യാപന നിരക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
വാക്സിന്‍ എടുത്തിട്ടുള്ളവരില്‍ രോ​ഗബാധയുണ്ടായാലും ലക്ഷണങ്ങള്‍ കുറവായിരിക്കും. എന്നാല്‍, മറ്റുള്ളവരിലുള്ള അത്രയുംതന്നെ വൈറസ് ഇവരിലുമുണ്ടാകും. വാക്സിനെടുത്ത 90 ശതമാനത്തിനും രോ​ഗം ​ഗുരുതരമാകുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവിക രോ​ഗബാധമൂലവും വാക്സിനേഷന്‍മൂലവും പ്രതിരോധശേഷി ലഭിച്ചാല്‍ ഭാവിതരം​ഗങ്ങള്‍ ​ഗുരുതരമാകില്ലെന്നും പഠനത്തില്‍ പറയുന്നു.
News Image

സഹകരണ ബാങ്കുകൾക്കുമേൽ ‘കേന്ദ്രബാങ്ക്’ പിടിമുറുക്കുന്നു

രാജ്യത്തെ സഹകരണബാങ്കുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി, ദേശീയതലത്തിൽ ‘അപ്പെക്‌സ് ബോഡി’ രൂപവത്കരിച്ചു. ‘അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ്’ എന്നപേരിൽ കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സാമ്പത്തികസഹായം ഇതുവഴിയാക്കാനാണ് ആലോചന. നിലവിൽ കേരളബാങ്ക് വഴി കാർഷിക വായ്പയ്ക്കായി ലഭിക്കുന്ന റീഫിനാൻസ് ഉൾപ്പെടെ ഇതിലേക്കു മാറും. ഫലത്തിൽ ഫിനാൻസ് കമ്പനി സഹകരണബാങ്കുകളുടെ ‘കേന്ദ്രബാങ്ക്’ ആയി മാറും.
അർബൻ ബാങ്കുകൾ, സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണബാങ്കുകൾ, വായ്പാ സഹകരണസംഘങ്ങൾ, കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവയാണ് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ ഭാഗമാകുന്നത്. എന്നാൽ, തുടക്കത്തിൽ അർബൻ ബാങ്കുകളുടെ അംബ്രല്ല ഓർഗനൈസേഷനായി ഇതിനെ മാറ്റാനാണു തീരുമാനം.
സഹകരണ ബാങ്കുകൾക്ക് സാമ്പത്തികസഹായവും സാമ്പത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു.
ഒരേസമയം, സഹകരണബാങ്കുകൾക്ക് സാമ്പത്തിക-സാമ്പത്തികേതര സഹായം നൽകുന്ന കേന്ദ്രസ്ഥാപനമായും റിസർവ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജൻസിയായും ഈ കമ്പനി പ്രവർത്തിക്കും. വാണിജ്യബാങ്കുകൾക്ക് ബാങ്കേഴ്‌സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജൻസി. സഹകരണ ബാങ്കുകൾക്കായി ഇനി ഈ കന്പനിയായിരിക്കും നിയന്ത്രണ ഏജൻസി. 100 കോടിയുടെ പ്രവർത്തനമൂലധനമാണ് പുതിയ കമ്പനിക്കുള്ളത്.
പത്തുരൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും നൽകുക. അർബൻ ബാങ്കുകളോട് ഓഹരിയെടുക്കാൻ നിർദേശം ലഭിച്ചെങ്കിലും കേരളത്തിലെ അർബൻ ബാങ്ക് അസോസിയേഷൻ അത് അംഗീകരിച്ചിട്ടില്ല.
അർബൻ ബാങ്കുകൾക്കു പുറമേ, പ്രാഥമിക സഹകരണബാങ്കുകളെ ഇതിന്റെ ഭാഗമാക്കിയാൽ അത് സംസ്ഥാനത്തിന്റെ സഹകരണമേഖലയിൽ വലിയ പ്രശ്നങ്ങൾക്കു വഴിവെക്കും. പ്രത്യേകിച്ച്, കേരളബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടിയാകും.സാമ്പത്തികസഹായം
സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും റീഫിനാൻസ് ഫെസിലിറ്റിയും മൂലധന സഹായവും ഉറപ്പാക്കുകയെന്നതാണ് സാമ്പത്തികസഹായത്തിൽ ഉൾപ്പെടുന്നത്. നിലവിൽ ശരാശരി 2500 കോടിയോളം രൂപ കേരളബാങ്കിന് നബാർഡിന്റെ റീഫിനാൻസ് സഹായം ലഭിക്കുന്നുണ്ട്. കേരളബാങ്ക് വഴി ഇത് പ്രാഥമിക സഹകരണബാങ്കുകൾക്കും കാർഷികസംഘങ്ങൾക്കും വിതരണംചെയ്യുന്നതാണ് രീതി.
ഈ സഹായം ഉൾപ്പെടെ ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങൾക്കുള്ള റീഫിനാൻസ് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയിലൂടെ നൽകാനാണു സാധ്യത. സംഘങ്ങളുടെ വളർച്ച, വികസനം, സാമ്പത്തികസ്ഥിരത എന്നിവയ്ക്കുള്ള സാമ്പത്തികസഹായം നൽകുകയെന്നതാണ് കേന്ദ്രസ്ഥാപനത്തിന്റെ പ്രവർത്തനരേഖയിൽ പറയുന്നത്.
സാമ്പത്തികേതരസഹായം
സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും ആധുനിക ഐ.ടി. സേവനങ്ങൾ ലഭ്യമാക്കുക, ഡേറ്റ സെന്റർ സ്ഥാപിക്കുക, സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്തുക, എ.ടി.എം. ശൃംഖല കൊണ്ടുവരിക, സഹകരണ പേമെന്റ് ഗേറ്റ് വേ സൃഷ്ടിക്കുക, മറ്റു ബാങ്കുകളുമായുള്ള ഇടപാടുകളുടെ സെറ്റിൽമെന്റ് ഏജൻസിയായി പ്രവർത്തിക്കുക തുടങ്ങിയവ അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനി ചെയ്യും. റിസ്‌ക് മാനേജ്‌മെന്റ്, മ്യൂച്വൽഫണ്ട്, ഇൻഷുറൻസ് കൺസൽട്ടൻസി, മാനേജ്‌മെന്റ് കൺസൽട്ടൻസി, എച്ച്.ആർ. കൺസൽട്ടൻസി, ജീവനക്കാർക്കുള്ള പരിശീലനം എന്നിവയും നിർവഹിക്കും.
News Image

പാൻകാർഡ് ആവശ്യമാണ് ,എന്തിനൊക്കെ ..?


ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മാത്രമല്ല, പല പ്രധാന ഇടപാടുകൾ നടത്താനും പാൻ കാർഡ് നിർബന്ധമാണ്. ആധാര്‍ പാൻ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്. നികുതിദായകൻെറ എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കാനും എളുപ്പത്തിൽ റിട്ടേൺ സമര്‍പ്പിക്കാനും ഒക്കെ ഇത് സഹായകരമാകും . എന്തൊക്കെ ഇടപാടുകൾക്ക് പാൻകാര്‍ഡ് വേണം എന്നറിഞ്ഞിരിക്കാം.

പുതിയ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വേണോ? പാൻകാര്‍ഡ് നിര്‍ബന്ധമാണ്. അതുപോലെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളമോട്ടോർ വാഹനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴും പാൻ കാര്‍ഡ് വേണം. ഒരു ധനകാര്യ സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ അക്കൗണ്ട് തുറക്കുന്നതിനും പാൻ കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഓഹരി വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പാൻകാര്‍ഡ് ആവശ്യമാണ്. 50,000 രൂപയിൽ കൂടുതലുള്ള പണം ഇടപാടുകൾ, മറ്റു ബില്ലുകൾ എന്നിവക്കെല്ലാം പാൻ കാര്‍ഡ് ആവശ്യമാണ് .

50,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് ഏതെങ്കിലും സ്ഥാപനങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങണമെങ്കിലും പാൻകാര്‍ഡ് നിര്‍ബന്ധമാണ്.ഒരു ധനകാര്യ സ്ഥാപനത്തിലെ സഹകരണ ബാങ്കിലോ നിക്ഷേപം നടത്താനും പാൻകാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഒരു ദിവസത്തിൽ 50,000 രൂയിൽ കൂടുതൽ തുകയുടെ ഇടപാടുകൾ പാൻകാര്‍ഡ് ഇല്ലാതെ നടത്താൻ ആകില്ല; ഡ്രാഫ്റ്റുകൾക്കും പേ ഓർഡറുകൾക്കും ചെക്കുകൾക്കും ഒക്കെ ഈ പരിധി ബാധകമാണ്. 50000 രൂപക്ക് മുകളിലുള്ള ഇൻഷുറൻസ് പ്രീമിയം, 10 ലക്ഷം രൂപക്ക് മുകളിലുള്ള വസ്തു കൈമാറ്റം എന്നിവക്കും പാൻകാര്‍ഡ് നിർബന്ധമാണ് 
News Image

ഗാന്ധിജിയെ കണ്ട അഴീക്കോട് ! independence day special

മലയാളത്തിന്റെ അനശ്വരനായ പ്രഭാഷകൻ ഡോ: സുകുമാർ അഴീക്കോട് മഹാത്മാ ഗാന്ധിയെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്ന ഒരു ഭാഗം അദ്ദേഹത്തിന്റെ "അഴീക്കോടിന്റെ ആത്മകഥ ' എന്ന പുസ്തകത്തിൽ ഉണ്ട് . രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -മത് വാർഷികം ആഘോഷിക്കുന്ന ഈ മുഹൂർത്തത്തിൽ അഴീക്കോട് മാഷ് ഹൃദയത്തിൽ ചാലിച്ചെഴുതിയ ഈ വാക്കുകൾ നമുക്ക് പുത്തനുണർവ് നൽകും .
  അഴീക്കോടിന്റെ ആത്മകഥയിൽ നിന്നും ...
                            എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ആകർഷിച്ചു കൊണ്ട് ഗാന്ധിജി തൊടാവുന്ന അകലത്തിൽ ഇരിക്കുമ്പോഴുള്ള ഉള്ളുലച്ചിൽ പറഞ്ഞറിയിക്കാൻ വയ്യ !. ജവഹർലാലിന്റെ നേതൃത്വത്തിൽ ഇടക്കാല ഭരണം ഡൽഹിയിൽ വാഴുന്ന കാലം.ആസന്നമായ സ്വാതന്ത്ര്യത്തിന്റെ ആവേശത്തിൽ വികാരം കൊണ്ട രാഷ്ട്രീയ നേതാക്കൾ തലസ്ഥാന പുരിയിൽ  തമ്പടിച്ചു കഴിയുമ്പോൾ ആ അധികാര കേന്ദ്രങ്ങളിൽ നിന്നു വളരെ മാറി വിജനവും അതി ശാന്തവുമായ ഒരു വലിയ കുടിലിൽ ചർക്ക തിരിച്ചു കഴിയുന്ന മഹാനുഭാവനെ ഞാൻ ഇരു കൺ നിറയെ കണ്ടു.പൂച്ച രാജാവിനെ നോക്കിയിരുന്നതുപോലെ ഞാൻ രാജവല്ലാത്ത ആ മഹാരാജാവിനെ നോക്കിയിരുന്നു.മഹാരാജാവ് ,ആശ്ചര്യമെന്നു പറയട്ടെ ,ഈ പൂച്ചയേയും ചർക്ക തിരിക്കുന്ന തിരക്കിനിടയിൽ നോക്കിയിരുന്നു .മാത്രമല്ല തന്റെ സുപ്രസിദ്ധമായ പല്ലു പോയ മോണ കാട്ടി ചിരിക്കുകയും ചെയ്തു .അപ്പോഴാണ് എനിക്ക് ഒരു നവജൻമം കിട്ടിയത്.എന്റെ ഈ ഭൗതിക ശരീരത്തിൽ അനശ്വരതയുടെ വല്ല കണികയും ഇന്ന് നില നിൽക്കുന്നുണ്ടെങ്കിൽ അത്
ചൈതന്യദായകമായ ആ മഹാ ദർശനത്തിന്റെ ഫലമായിരിക്കണം. 

ദർശനത്തിനു പുറമെ മഹാത്മാവിന്റെ ഉപദേശവും എനിക്ക് അവിടെ വെച് കിട്ടി. ദർശന ഭാഗ്യം നേരിട്ട് സിദ്ധിച്ചെങ്കിൽ ശ്രവണ ഭാഗ്യം മറ്റൊരാളുടെ ശബ്ദത്തിൽ എനിക്ക് ലഭിച്ചു -ആര്യനായകത്തിന്റെ ശബ്ദത്തിലൂടെ.ഗാന്ധിജിയുടെ വർധ  വിദ്യാഭ്യാസ പദ്ധതിയുടെ മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു അദ്ദേഹം .എനിക്ക് ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞാൽ കൊള്ളാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഉടനെ വന്നു ."ആശ്രമത്തിൽ എന്തിനാണ് കഴിയാൻ ആഗ്രഹിക്കുന്നത് ?  നിങ്ങളുടെ ഗ്രാമത്തിന് നിങ്ങളെ ആവശ്യമുണ്ട്".മഹാത്മാവിന്റെ ശബ്ദമാണ് അത് ,അദ്ദേഹത്തിന്റെ ഉപദേശമായി അത്  ഞാൻ സർവാത്മനാ കൈക്കൊണ്ടു .ജവഹർലാൽ നെഹ്‌റു ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ ഗാന്ധിജി കൊടുത്ത ഉപദേശവും ഇത്  തന്നെയായിരുന്നു . "ഗ്രാമങ്ങളിലേക്ക് പോവുക, മറ്റെവിടെയുമല്ല ഇന്ത്യ സ്പന്ദിക്കുന്നത്" .

ഒരു  യാത്രയിൽ കാണാൻ കഴിഞ്ഞത് രണ്ടു ലോകങ്ങൾ ഒന്ന് ഡൽഹി പ്രതിനിധാനം ചെയ്യുന്ന അധികാര മത്സരത്തിന്റെയും ധനാർജന വ്യഗ്രതയുടെയും ലോകം .മറ്റേത് സേവാഗ്രാം പ്രതിനിധീഭവിക്കുന്ന  ജീവിത ലാളിത്യത്തിന്റെയും ,ആത്മ നിയന്ത്രണത്തിന്റെയും സ്നേഹപ്രകാശത്തിന്റെയും ലോകം.ആദ്യത്തേത് മനുഷ്യകുലത്തെ ആകെ ഗ്രസിക്കാൻ വാപിളർന്നു നീങ്ങുന്നു .രണ്ടാമത്തേത് ഉദിച്ചു വരുമ്പോഴേക്ക് കാർമേഘങ്ങളാൽ മൂടിയ ഒരു പ്രകാശഗോളം പോലെ മങ്ങിയിരിക്കുന്നു .

* "അഴീക്കോടിന്റെ ആത്മകഥ" - പുസ്തകത്തിൽ നിന്നും. 

തയ്യാറാക്കിയത് ; സജീഷ് കുട്ടനെല്ലൂർ 
News Image

ഏറനാട് വനിതാ സഹകരണ സംഘം SSLC - +2 വിജയികളെ അനുമോദിച്ചു

ഏറനാട് വനിതാ സഹകരണ സംഘം SSLC - +2 വിജയികളെ അനുമോദിച്ചു. വൈസ് പ്രസി ഡ ൻ്റ് എ .പാർവതീ ദേവി ,കൗൺസിലർ ഷാനി രാജൻ പരുത്തിപ്പറ്റ,എം ചന്ദ്രഹാസ്,  അഡ്വ.സുജാത വർമ്മ, പ്രൊ.സരോജം _ശോഭന എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ . പി .മിനി സ്വാഗതവും ശരത് നന്ദിയും പറഞ്ഞു.
സംഘം പ്രസിഡൻ്റ് സി.വിജയലക്ഷ്മി അദ്ധ്യക്ഷയായി
News Image

"കോവിഡ് ആശങ്കകളും അതിജീവന മാർഗ്ഗങ്ങളും" പ്രഭാഷണം ഇന്ന്

സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ സദസ്സിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴു മണിക്ക് ജ്യോതിസ് മോഹൻ IRS ( ജോയിൻറ് ഇൻകം ടാക്സ് കമ്മീഷ്ണർ ) പ്രഭാഷണം നടത്തുന്നു .'കോവിഡ് ; ആശങ്കകളും അതിജീവന മാർഗ്ഗങ്ങളും " ആണ് വിഷയം ."സൂം" പ്ലാറ്റ്‌ ഫോമിലൂടെയാണ് പരിപാടി നടത്തുന്നത് .
Zoom ID: 89097159467
Passcode:123456
News Image

ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR,  നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ   ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .

പുലാക്കോട് സഹകരണ ബാങ്ക് ( തൃശൂർ ) കോങ്ങാട് സഹകരണ ബാങ്ക് ( പാലക്കാട് ) ശ്രീകൃഷണപുരം സഹകരണ ബാങ്ക് ( പാലക്കാട് ) ചക്കിട്ടപാറ സഹകരണ ബാങ്ക് ( കോഴിക്കോട് ) എന്നിവിടങ്ങളിലാണ്സ ന്ദർശനം നടത്തിയത് .

മധു ചെമ്പേരിക്കൊപ്പം അഗ്രികൾച്ചർ എൻജിനീയർ രാജിത്ത് ,കോ .ഓർഡിനേറ്റർമാരായ  ഐശ്വര്യ പി .എം ., അർച്ചന രാമകൃഷ്ണൻ ,ശ്യാം ,ആദർശ് വി ,എസ്‌ എന്നിവരും പങ്കെടുത്തു . പുലാക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ്, ഭരണസമിതി അംഗം ജോൺ .

കോങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയകുമാർ ,സെക്രട്ടറി ജയകുമാർ ,ഭരണസമിതി അംഗങ്ങൾ .
 ശ്രീകൃഷണപുരം സഹകരണ ബാങ്ക്  പ്രസിഡന്റ്  രാമകൃഷ്ണൻ മാഷ്  .ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് രാഘുനാഥൻ മാഷ് , സെക്രട്ടറി സുരേഷ് ,വൈസ് .പ്രസിഡന്റ് സുരാജ് ,ഭരണസമിതി അംഗം നൗഷാദ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

News Image

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ഓണം വിപണിയുടെ ഉദ്‌ഘാടനം നടന്നു

കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണിയുടെ ഉദ്ഘാടനം തൃശൂർ, മേയർ എം. കെ. വർഗീസ്  ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന വർഗീസ് കണ്ടംകുളത്തി ( സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൃശൂർ കോർപ്പറേഷൻ ).
നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് റിക്സൺ പ്രിൻസ് അധ്യക്ഷനായിരുന്നു.  സമീപ പ്രദേശങ്ങളിലുള്ള ഡിജിറ്റൽ ഡിവൈ സുകളുടെ കൈമാറ്റം കൗണ്സിലർ നീതു ദിലീഷ് നിർവ്വഹിച്ചു. കെ.വി ബിജു, ടി. എസ് വാസു ,ജോ ണ് വാഴപ്പിള്ളി, ശശിധരൻ കുണ്ടോളി, രസന രാമകൃഷ്ണൻ, ഷീജ ജയ്സൻ,ആന്റോ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. എം. ആർ. രാജേഷ് സ്വാഗതവും ജിന്റോ ആന്റണി നന്ദിയും പറഞ്ഞു. ഏകദേശം 50 ശതമാനം വിലക്കിഴിവിൽ സർക്കാർ സബ്സിഡിയോടെ നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക് ഓണവിപണിയിൽ ലഭ്യമാണ് .ബാങ്കിന്റെ പഴം പച്ചക്കറി ചന്ത 17 ന് മുൻ യുവജന ക്ഷേമ ബോർഡ് വിദഗ്ദാംഗം കെ .പി .പോൾ  ഉദ്‌ഘാടനം ചെയ്യും .ശ്യാമള വേണുഗോപാൽ ആദ്യ വില്പന നിർവ്വഹിക്കും .ശുദ്ധമായ വെളിച്ചെണ്ണയിൽ ബാങ്ക് തയ്യറാക്കുന്ന കായ ഉപ്പേരിയുടെ വില്പനയും വെസ്റ്റ് അഞ്ചേരി ബ്രാഞ്ചിൽ ആരംഭിച്ചിട്ടുണ്ട് 



News Image

പാർട്ടി സ്ഥാനം വഹിക്കുന്നവർ സഹകരണ ബാങ്കിന്റെ തലപ്പത്ത് വേണ്ടെന്ന് സി. പി. എം

ബാങ്കിന്റെ ശമ്പളം വാങ്ങികൊണ്ടുള്ള പാർട്ടി പ്രവർത്തനം വേണ്ടെന്ന കർശന നിർദേശവുമായി സി. പി. എം.  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സ്ഥാനങ്ങൾ വഹിക്കുന്നവരോട് ഒന്ന് തിരഞ്ഞെടുക്കാൻ സി. പി. എം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചത്.പാർട്ടി അംഗങ്ങളോ അനുഭാവികളോ പ്രസിഡന്റ്റുമാരായി വരുന്ന സഹകരണ ബാങ്കുകളിൽ ലോക്കൽ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ജീവനക്കാരായുണ്ടെങ്കിൽ ബാങ്ക് ഭരണസമിതിയുടെ തീരുമാനങ്ങൾ നടപ്പിലാവാതെ വരുന്നത് പ്രതിസന്ധികളുണ്ടാക്കാറുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രസിഡന്റ് പാർട്ടി അംഗമായിരുന്നെങ്കിലും മുൻ ലോക്കൽ സെക്രട്ടറിയും നിലവിലെ ലോക്കൽ കമ്മിറ്റി അംഗവും ജീവനക്കാരായി  ഉണ്ടായിരുന്നു, ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം
News Image

ബാങ്ക് പ്രതിസന്ധി ഉണ്ടായാൽ പണം നഷ്ടപ്പെടില്ല

ബാങ്കുകൾക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയാലും മൂന്ന് മാസം കൊണ്ട് നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിൻവലിക്കാം. 90 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് തുക പിൻവലിക്കാൻ അനുവദിക്കുന്ന 2021 ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനാൽ ആണിത്. പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് സംരക്ഷണം ഉള്ളത്.
യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായിരുന്നു. മുമ്പ് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് ലഭിച്ചിരുന്നതെങ്കിൽ പിന്നീട് ഈ തുക അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തുകയായിരുന്നു.ബാങ്കുകൾക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിക്കും, പരമാവധി 90 ദിവസത്തിനുള്ളൽ അഞ്ച് ലക്ഷം രൂപ വരെയുള്ള തുക തിരികെ നൽകും.

2021ലെ ഡിഐജിസി ബിൽ നിക്ഷേപകരുടെ സേവിംഗ്സ് ഡെപ്പോസിറ്റുകൾ, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് നിക്ഷേപങ്ങൾ എന്നിവക്കും ഇൻഷുറൻസ് സംരക്ഷണം നൽകുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ക്ലെയിമുൾ ബാധകമാകും  ബാങ്കുകൾ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പണം നഷ്ടപ്പെടുന്ന നിക്ഷേപകരുടെ ദുരിതങ്ങൾക്ക് ഇത് പരിഹാരമാകുമെന്ന് റിസർവ്  ബാങ്ക് ബോർഡ് ഡയറക്ടർ സതീഷ് മറാത്തെ ചൂണ്ടിക്കാട്ടുന്നു.
News Image

കുട്ടികൾ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അടച്ചിട്ട മുറികളില്‍ കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കള്‍ക്ക് കാണാന്‍ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ഉപകരണങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കളുടെ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കണം. രക്ഷകര്‍ത്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-കാലം എന്ന പേരില്‍ സാമൂഹ്യമാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സൗഹൃദങ്ങളില്‍ പരിധി സൂക്ഷിക്കുന്നതിനുള്ള ജാഗ്രതപ്പെടുത്തലുമായി പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ ഇടങ്ങളില്‍ അതിവിപുലമായ ചതിക്കുഴികളാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത പ്രായത്തിലെത്തുന്ന കുട്ടികളെ ഈ ചതിക്കുഴിയില്‍ വീഴ്‌ത്തുവാനുള്ള വിരുത് കാട്ടുന്നവര്‍ വര്‍ധിക്കുകയാണ്.
ഇത് സൈബര്‍ കുറ്റകൃത്യമായി മാത്രം കണ്ടാല്‍ പോര. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നുള്ള മാനസികമായ മോചനമാണ് അനിവാര്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വീഴുന്ന സംഭവങ്ങള്‍ ഉണ്ട്.
പെണ്‍കുട്ടികളെ സൈബര്‍ സാധ്യതകള്‍ ഉപയോഗിച്ച്‌ അപായപ്പെടുത്താന്‍ നോക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. എന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയമസാധ്യതകള്‍ ഒരുക്കുന്നതിന് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലെ കോടതികളുടെ നിരീക്ഷണങ്ങളും പരിഗണിക്കേണ്ടതുണ്ട്.
പൊതുഅവബോധം സൃഷ്ടിക്കലാണ് പ്രധാനം.  രക്ഷിതാക്കള്‍ക്കാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
News Image

ATM ൽ പണമില്ലെങ്കിൽ ഇനി മുതൽ ബാങ്ക് പിഴ അടക്കേണ്ടി വരും

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴ ഈടാക്കുമെന്ന് റിസേർവ്‌ ബാങ്ക് അറിയിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്ല്യത്തിൽ വരും മാസത്തിൽ ആകെ  10 മണിക്കൂറെങ്കിലും എടിഎമ്മിൽ പണമില്ലാത്ത  
സ്ഥിതി വന്നാൽ ആ എടിഎമ്മിന്റെ ഉടമയായ ബാങ്ക് 10,000 രൂപ പിഴ നൽകേണ്ടിവരും.  എടിഎമ്മുകളിൽ പണം നിറക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അനാസ്ഥ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഇപ്പോൾ ഇടപെട്ടിരിക്കുന്നത്.
News Image

ഏഴ് പതീറ്റാണ്ടിന്റെ വിശ്വാസ്യതയുമായി കൊരട്ടി സർവീസ് സഹകരണ ബാങ്ക്


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് കൊരട്ടി സർവീസ് സഹകരണ ബാങ്ക് രൂപീകൃതമായത്.കൃത്യമായി പറഞ്ഞാൽ 1947 ഫെബ്രുവരി 6 ന് .കൊരട്ടിയുടെ വികസനത്തിൽ പങ്കാളിയാവുകയും നാടിനൊപ്പം വളർന്നു പ്രദേശത്തിന്റെ ഹൃദയത്തുടിപ്പായി മാറുകയും ചെയ്ത ബാങ്കിന്റെ വൈവിധ്യവൽക്കരണവും പ്രവർത്തനങ്ങളിലെ സുതാര്യതയുമാണ്,  ക്‌ളാസ് വൺ സൂപ്പർ ഗ്രേഡീൽ പ്രവർത്തിക്കുന്ന    കൊരട്ടി സർവീസ് സഹകരണ ബാങ്കിനെ കൂടുതൽ ജനകീയമാക്കിയത്.
കൊരട്ടി കേന്ദ്രമായുള്ള ബാങ്കിന് ഹെഡ് ഓഫീസിലെ മെയിൻ ബ്രാഞ്ചിന് പുറമെ വാലുങ്ങാമുറിയിലും ,റെയിൽവേ സ്റ്റേഷനിലും ,ചിറങ്ങരയിലും ആറ്റപ്പാടത്തും ബ്രാഞ്ചുകളുണ്ട് .

ബാങ്കിന് 22,348 അംഗങ്ങളുണ്ട്.ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ വായ്‌പ നൽകുന്നതോടൊപ്പം ബാങ്കിങ് ഇതര പ്രവർത്തനങ്ങളിലും അംഗങ്ങളുടെ ക്ഷേമ പ്രവര്ത്തനങ്ങളിലും ബാങ്ക് മാനേജ്മെൻറ് പ്രഥമ പരിഗണന നൽകുന്നു .ബാങ്കിന്റെ നേതൃത്വത്തിൽ 3 നീതി മെഡിക്കൽ സ്റ്റോഴ്സ് പ്രവർത്തിച്ചു വരുന്നുണ്ട് .ഇവിടെ ഇപ്പോൾ മരുന്നുകൾക്ക്കുറഞ്ഞത് 15 % കിഴിവ് നൽകി വരുന്നുണ്ട് .ഇൻസുലിൻ മരുന്നുകൾക്ക് 19 % കിഴിവ് നൽകുന്നുണ്ട് .നീതി ലാബിലും നീതി ഒപ്ടിക്കൽസിലും വലിയ കിഴിവ് നൽകിയിട്ടും ലാഭകരമായാണ് പ്രവർത്തിച്ചു വരുന്നത് .നിലവിലെ ഇ .സി .ജി ക്കു പുറമെ അൾട്രാ സൗണ്ട് സ്കാനിങ് സെന്റർ ആരംഭിക്കുന്നതിനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട് .
നീതി ലാബിൽ വരുന്നവർക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന പരിപാടി വിജയകരമായി തുടർന്നു വരുന്നു. കൂടാതെ ശുദ്ധീകരിച്ച കുടിവെള്ളം പൊതുജനങ്ങൾക്ക് നൽകുന്ന പദ്ധതിയുമുണ്ട്.

ബാങ്ക് 2017 ൽ "10 കെ. വി യുടെ സോളാർ പവർ പ്ലാന്റ്" റെയിൽവേ സ്റ്റേഷൻ 
ബ്രാഞ്ചിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ "20 കെ. വി. സോളാർ പ്രൊജക്ട്" ഹെഡ് ഓഫീസിൽ പണി ആരംഭിച്ചിട്ടുണ്ട്.
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്വാശ്രയ കർഷക സംഘങ്ങൾ ,കർഷകരുടെ കൂട്ടായ്മകൾ ,ക്ലസ്റ്ററുകൾ തുടങ്ങിയവക്ക് 50,000 രൂപ വരെ പലിശരഹിത വായ്‌പകൾ നൽകിവരുന്നുണ്ട് .ബാങ്കിന്റെ കാർഷിക മേഖലയിലെ സജീവമായ ഇടപെടലിന്റെ ഉദാത്തമായ ഉദാഹരണമാണിത്, ഹെഡ് ഓഫീസിൽ ഇ .എസ് .ഐ ഡിസ്പെൻസറി ,കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ -ഓപ്പറേറ്റീവ് സ്റ്റോർ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട് .സർക്കാർ നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക്കുറഞ്ഞ വിലക്ക് നല്കാൻ വേണ്ടി നടത്തുന്ന എല്ലാ കൺസ്യുമർ ചന്തകളും ബാങ്ക് ഏറ്റെടുത്ത് നടത്തി വരുന്നു .

കൂടാതെ സ്കൂൾ ചന്ത ,ഹൈബ്രീഡ് തൈകൾ ,ഹാച്ചറി ,എന്നിവ ലഭ്യമാക്കുന്ന ഞാറ്റുവേല ചന്തയും ബാങ്ക് അതാതു കാലത്തു നടത്തി വരാറുണ്ട് .ബാങ്കിന്റെ " കാരുണ്യ സ്പർശം' ചികിത്സ സഹായ നിധി പ്രകാരം അംഗങ്ങൾക്ക് സഹായം നൽകാറുമുണ്ട് .കെ .പി തോമസ് പ്രസിഡണ്ടും ,എം .കെ സുഭാഷ് വൈസ് പ്രസിഡന്റുമാണ്.ബിന്ദു ബാബു ,സലോമ സാൻണ്ടർ ,പി .സി .ബിജു ,അഡ്വ .കെ .എ ജോജി ,പി .എ രാമകൃഷ്ണൻ,ഉമേഷ് കുമാർ ഐ .ജി ,നളിനി ഗോപിനാഥ് ,രമ്യ വി .എം . സി .ആർ .സോമശേഖരൻ ,ടി .കെ .സദാനന്ദൻ ,എം .കെ .സുരേഷ് എന്നിവർ  അംഗങ്ങളായ ഭരണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ വളർച്ചക്കും  ജനസമ്മതിക്കും ഉതകുന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്  .എൻ .ജി സനിൽകുമാറാണ് സെക്രട്ടറി .
 
തയ്യാറാക്കിയത് ; സജീഷ് കെ .എസ് 
News Image

കരുവന്നൂർ തട്ടിപ്പ് കേസ് : ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു വീഴ്ച

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചകൾ ഉണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു .സർക്കാർ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത് .റിപ്പോർട്ട് സംബന്ധിച്ചു ആവശ്യമായ നടപടികൾ എടുക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.യുഡിഎഫ് ഭരണകാലത്തും എൽഡിഎഫ് ഭരണകാലത്തും സഹകരണ മേഖലയിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.നിലവിൽ ബാങ്കിന്റെ ഭരണസമിതിയെ  പിരിച്ചു വിട്ടതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട് ,പാർട്ടി തല നടപടികളും എടുത്തിട്ടുണ്ട് .തുടർ നടപടികൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന 
News Image

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘം വിജയികളെ അനുമോദിച്ചു

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘം സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ 2020-2021 അധ്യയനവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ  ഉന്നത വിജയം നേടിയ അബിയ കെ.ബി യെ എടപ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും  എടപ്പറ്റ വനിതാ സംഘം ഡയറക്ടറുമായ  ശബ്‌ന ചാലിൽ   മൊമൻ്റോ നലകി ആദരിച്ചു . ചടങ്ങിൽ സംഘം പ്രസിഡൻ്റ് പി ടി പ്രഭാവതി , സെക്രട്ടറി  സുർജിത്ത് കെ,  
 ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ എന്നിവരും പങ്കെടുത്തു.
News Image

ധർമ്മടം സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെ ഉദ്‌ഘാടനം നടന്നു

ർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെയും നീതി മെഡിക്കൽസിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. ചടങ്ങിൽ ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ .കെ. രവി. അദ്ധ്യക്ഷത വഹിച്ചു. കോ-ഓപ്പ് മാർട്ടിൽ നിന്നും ആദ്യവിൽപ്പന തലശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എൻ.കെ. നിഖിൽ ,ബാങ്ക്  മുൻ പ്രസിഡണ്ട് പണിക്കൻ രാജന് പച്ചക്കറി കിറ്റ്നൽകി നിർവ്വഹിച്ചു. കൃഷി ഓഫീസർ സുരേഷ് ആശംസാ പ്രസംഗം നടത്തി. ധർമ്മടം സർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനിൽ സ്വാഗതവും സെക്രട്ടറി എൻ.പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു..
News Image

ഓണം വിപണിയുടെ കൊല്ലം ജില്ലാ ഉദ്ഘാടനം

സംസ്ഥാന സഹകരണ വകുപ്പിന്റെ ഈ വർഷത്തെ "ഓണം വിപണി 2021" ന്റെ കൊല്ലം ജില്ലാ തല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ. എൻ .ബാലഗോപാൽ നിർവ്വഹിക്കും.കൊട്ടാരക്കര ഈസ്റ്റ് സഹകരണ ബാങ്ക് അങ്കണത്തിൽ  നടക്കുന്ന ചടങ്ങിന്റെ അധ്യക്ഷത വഹിക്കുന്നത് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. വിക്രമൻ ആണ്. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ആദ്യ വിൽപന നിർവ്വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം. പി വിശിഷ്ട അതിഥി യായിരിക്കും.ആഗസ്റ്റ് 11 മുതൽ 20 വരെയാണ് സംസ്ഥാന മെമ്പാടും സഹകരണ വകുപ്പ് ഓണം വിപണി സംഘടിപ്പിക്കുക.
സംസ്ഥാന സഹകരണ വകുപ്പിന്റെ ഈ വർഷത്തെ "ഓണം വിപണി 2021" ന്റെ കൊല്ലം ജില്ലാ തല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ. എൻ .ബാലഗോപാൽ നിർവ്വഹിക്കും.കൊട്ടാരക്കര ഈസ്റ്റ് സഹകരണ ബാങ്ക് അങ്കണത്തിൽ  നടക്കുന്ന ചടങ്ങിന്റെ അധ്യക്ഷത വഹിക്കുന്നത് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. വിക്രമൻ ആണ്. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി
 ജെ. ചിഞ്ചു റാണി ആദ്യ വിൽപന നിർവ്വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം. പി വിശിഷ്ട അതിഥി യായിരിക്കും.ആഗസ്റ്റ് 11 മുതൽ 20 വരെയാണ് സംസ്ഥാന മെമ്പാടും സഹകരണ വകുപ്പ് ഓണം വിപണി സംഘടിപ്പിക്കുക.
 
News Image

കൊരട്ടി സഹകരണ ബാങ്കിന്റെ മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പ്

ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കൊരട്ടി സർവീസ് സഹകരണ ബാങ്ക് " മെഗാ വാക്സിനേഷൻ ക്യാമ്പ് "നടത്തുവാൻ തീരുമാനിച്ചു .ഓഗസ്റ്റ് 14 ,15 തിയതകളിൽ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ കൊരട്ടി ഗ്രാമ പഞ്ചായത്തിന് സമീപമുള്ള ഏദൻ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക .ഓഗസ്റ്റ് 9 മുതൽ 12 വരെയുള്ള തീയതികളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബാങ്ക് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് വാക്സിൻ ലഭ്യമാകുക.ബുക്കിങ് സംബന്ധമായ സംശയങ്ങൾക്ക് 9497313159 ,9447409671  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 
News Image

റബ്ബർ കർഷകർക്ക് ആശ്വാസം ! റബ്ബറിന്റെ വില ഉയരുന്നു

റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന്റെ വില  ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടന്നൊരു വില തകർച്ച ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ .
കോവിഡ് കാലത്ത് കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഇറക്കുമതി അനാകർഷകമാക്കി. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യത്തകർകാഴ്‌ചയാണ്‌ മറ്റൊരു കാര്യം .ഇതോടെ നാട്ടിൽ നിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ് വ്യവസായികൾ.
മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി ...മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതും  വിലകൂടാൻ ഒരുകാരണമാണ്.
News Image

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നിരവധി ഒഴിവുകൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരളത്തിലെ സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും നിരവധി ഒഴിവുകൾ | 22,000 രൂപ - 51,000 രൂപ വരെ ശമ്പളം
എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
സഹകരണ വകുപ്പിന് കീഴിലെ വിവിധ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ള വിവിധ തസ്തികകളിലേക്കുള്ള  ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .
ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, കാഷ്യർ, അക്കൗണ്ടന്റ്, മാനേജർ, തുടങ്ങി നിരവധി തസ്തികയിലായി  249  ഒഴിവുകളാണുള്ളത്.

 ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മറ്റ് തസ്തികകളിലേക്ക് ഡിഗ്രി, B.Tech, MBA, MCA തുടങ്ങിയവയും (തസ്തികയ്ക്കനുസരിച്ച്) ആണ് യോഗ്യത.

18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി (SC/ST വിഭാഗങ്ങൾക്ക് 45 വയസ്സ് വരെയും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (OBC) 43 വയസ്സ് വരെയും അപേക്ഷിക്കാം)

തെരഞ്ഞെടുക്കപ്പെട്ടാൽ  22,000 രൂപ - 51,000 രൂപ വരെ ശമ്പള സ്കെയിലിലാണ് ജോലി

കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ, അപേക്ഷ, തുടങ്ങിയവയ്ക്കായി താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക

https://bit.ly/KeralaCopVarious

 https://bit.ly/CooperativeClerk

News Image

കൃഷി വകുപ്പിന്റെ 'ഓണസമൃദ്ധി' പച്ചക്കറി ചന്തകൾ 17 മുതൽ

കൃഷി വകുപ്പിന്റെ' ഓണസമൃദ്ധി " നാടൻ പഴം ,പച്ചക്കറി ചന്തകൾ ഓഗസ്റ്റ് 17 മുതൽ 20 വരെ നടത്തും .സംസ്ഥാനത്ത് 2000 കർഷക ചന്തകളാണ് സജ്ജമാക്കുക .പ്രാദേശിക കർഷകരിൽ നിന്നു പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 10 ശതമാനം അധിക വിലക്ക് പച്ചക്കറികൾ സംഭരിച്ചു പൊതു വിപണിയെ അപേക്ഷിച്ചു 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു .കൂടാതെ ഉത്തമ കൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 20 % അധിക വിലക്ക് സംഭരിച്ചു പൊതു വിപണി വില്പന വിലയിൽ നിന്ന് 10 % വിലക്കുറവിൽ ലഭ്യമാക്കാനും തീരുമാനിച്ചു. 


News Image

നബാർഡിൽ 162 മാനേജർ ഒഴിവുകൾ

 നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍(നബാർഡ് ) 162 മാനേജര്‍ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 155 ഒഴിവുണ്ട്.

അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)-2: ആര്‍മി/നേവി/എയര്‍ ഫോഴ്സ് ഓഫീസറായുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം: 25-40 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-148
ജനറല്‍-74: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം.
അല്ലെങ്കില്‍ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിഎച്ച്‌.ഡി.

അഗ്രിക്കള്‍ച്ചര്‍-13: അഗ്രിക്കള്‍ച്ചറില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദാനന്തരബിരുദം.

അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്-3:അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.

അനിമല്‍ ഹസ്ബന്‍ഡറി-4:വെറ്ററിനറി സയന്‍സസ്/അനിമല്‍ ഹസ്ബന്‍ഡറി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

ഫിഷറീസ്-6:ഫിഷറീസ് സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം.

ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.

പ്ലാന്റേഷന്‍/ഹോര്‍ട്ടികള്‍ച്ചര്‍-6: ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ബിരുദാനന്തരബിരുദം.

ലാന്‍ഡ് ഡെവലപ്മെന്റ്-സോയില്‍ സയന്‍സ്-2: അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

വാട്ടര്‍ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കില്‍ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

ഫിനാന്‍സ്-21:ബി.ബി.എ./ബി.എം.എസ്. (ഫിനാന്‍സ്/ബാങ്കിങ്) അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്)/എം.ബി.എ. ഫിനാന്‍സ്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ മെമ്പർഷിപ്പും.

കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-15: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍ -5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷനില്‍ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം: 21-30 വയസ്സ്.

മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-7:ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാ സിലബസും വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ്  7
News Image

സംസ്ഥാന വ്യാപകമായി സഹകാരികളുടെ പ്രതിഷേധ ധർണ്ണ നടന്നു

കേന്ദ്ര സർക്കാരിന്റെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുളള നീക്കത്തിനെതിരെ സഹകാരികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ   സഹകരണ സ്ഥാപനങ്ങൾക്കും ,കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലുമായി പ്രതിഷേധ ധർണ്ണ നടന്നു

 .അതാത് ഇടങ്ങളിലെ പ്രാദേശിക നേതാക്കൾ പരിപാടികൾക്ക്  നേതൃത്വം നൽകി .കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് സംസ്ഥാന വ്യാപകമായി ആളുകൾ അണിനിരന്നത് .കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചത്  സഹകരണ സ്ഥാപ നങ്ങളുടെ അധികാരം കൈക്കലാക്കി സഹകരണ മേഖലയെ  തകർക്കുവാനാണെന്ന് സഹകരണ മേഖലയിൽ നിന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു
News Image

ഹാൻഡ് സാനിറ്റെസറുകളുടെ അനിയന്ത്രിതമായ ഉപയോഗം :മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കണ്ണിന്​ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്​ധര്‍. 2019 ഏപ്രില്‍ മുതല്‍ ആഗസ്​റ്റ്​ വരെ കാലയളവില്‍ കുട്ടികളുടെ സാനിറ്റൈസര്‍ ഉപയോഗംമൂലമുള്ള നേത്രരോഗപ്രശ്‌നം ഏഴുമടങ്ങ് വര്‍ധിച്ചെന്ന്​ ഫ്രഞ്ച് സെന്‍റര്‍ ഫോര്‍ വിഷന്‍ കണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലും ആല്‍ക്കഹോളിന്റെ ഉയര്‍ന്നസാന്ദ്രത അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലായാല്‍ കോര്‍ണിയയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറും. സാനിറ്റൈസര്‍ കണ്ണില്‍ തെറിച്ചാല്‍ ധാരാളം വെള്ളം ഉപയോഗിച്ച്‌ കണ്ണ് ഉടന്‍ കഴുകാന്‍ ഡോക്​ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
ആല്‍ക്കഹോളും ആല്‍ക്കലൈന്‍ രാസവസ്​തുക്കളുമാണ് സാനിറ്റൈസ് ചെയ്യുന്ന ജെല്ലില്‍ ചേര്‍ക്കുന്നത്. ഇതുമൂലം കുട്ടികളുടെ കണ്ണിന് പരിക്കുണ്ടാകുന്നത് കോവിഡിന്റെ തുടക്കംമുതല്‍ ലോകമെമ്പാടും വര്‍ധിച്ചുവരുകയാണെന്ന് ആരോഗ്യ വിദഗ്​ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
News Image

വിദ്യകിരണം പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പോലെ തീര്‍ത്തും ജനകീയമായ ഒരിടപെടലാണ് വിദ്യാകിരണത്തിലൂടെയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലോകമാകെയുള്ള വ്യക്തികള്‍, സംഘടനകള്‍,കമ്പനികൾ തുടങ്ങി എല്ലാവര്‍ക്കും ഇതുമായി സഹകരിക്കാം. വിദ്യാകിരണം പദ്ധതിയുടെ വെബ്‌സൈറ്റായ https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും ഇതില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എത്ര കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. ആവശ്യമായസാമ്പത്തിക  സഹായവും പോര്‍ട്ടലിലൂടെ തന്നെ നല്‍കാം.
കമ്പനികളുടെ   സി എസ് ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച്‌ വിദ്യാകിരണം പദ്ധതിയുമായി സഹകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനുള്ള സംവിധാനവുമുണ്ട്. കേരളത്തിലാകെ എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ആവശ്യമാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലും എത്ര കുട്ടികള്‍ക്കാണ് അവ ആവശ്യമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിദ്യാകിരണം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. രാജീവ്, ആന്റണി രാജു, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും സംബന്ധിച്ചു.






News Image

പുത്തൻവേലിക്കര സഹകരണ ബാങ്കിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു

പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  കേരള സർക്കാരിൻ്റെ 'സുഭിക്ഷ കേരളം"  കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു . ബാങ്ക് പ്രസിഡൻ്റ് A. N.രാധാകൃഷ്ണൻ    ഉദ്ഘാടനം ചെയ്തു . ബോർഡ്  അംഗങ്ങളായ  M ,M കരുണാകരൻ മാസ്റ്റർ , T  .E രാമകൃഷ്ണൻ,CS ലാത്സൻ,ഗോപകുമാർ, ചഞ്ജല, രേണുക. ദിനകരൻ,തുടങ്ങിയവർ പങ്കെടുത്തു.
News Image

കാഞ്ഞിക്കുളം സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിക്കുളം സഹകരണ ബാങ്ക് ആരംഭിച്ച    നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം   മലമ്പുഴ MLA  എ. പ്രഭാകരൻ നിർവഹിച്ചു. ,മുണ്ടുർ പഞ്ചായത്ത് പ്രസിഡന്റ്  സജിത അധ്യക്ഷ യായി ,ആദ്യ വില്പന  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശബരീദാസൻ നിർവഹിച്ചു , സഹകരണ സംഘം അസിസ്റ്റന്റ്  രജിസ്ട്രാർ  ഷണ്മുഖൻ ,ഷീബ കണ്ണൻ . രാമദാസ് ,ഓ സി  ശിവൻ , ബാങ്ക് സെക്രട്ടറി അജിത്കുമാർ  എന്നിവർ പങ്കെടുത്തു  ടി . കെ രമേഷ് നന്ദി രേഖപ്പെടുത്തി.
News Image

സഹകരണ മേഖലയിലെ പുത്തൻ അറിവുകളുമായി ഒരു പുസ്തകം " സഹകരണ മേഖല ,ഇന്നലെ ,ഇന്ന് "

സഹകരണ മേഖലയിലെ പുത്തൻ അറിവുകൾ കോർത്തിണക്കി  ജി .മുരളീധരൻ പിള്ള ( റിട്ട .അസിസ്റ്റൻറ് രജിസ്ട്രാർ ) രചിച്ച ഗ്രന്ഥമാണ് "സഹകരണ മേഖല ഇന്നലെ ,ഇന്ന് " 420 പേജുകളുള്ള ഈ പുസ്തകത്തിൽ അന്തർദേശീയ സഹകരണരംഗം ,കേരള സഹകരണ രംഗം ,സഹകരണ സംഘം നടത്തിപ്പും മേൽനോട്ടവും ,ദേശീയ സഹകരണ സ്ഥാപനങ്ങൾ ,കേന്ദ്ര സഹകരണ മന്ത്രാലയം ,മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ,ഇന്ത്യയിലെ സഹകാരികൾ ,കേരളത്തിലെ സഹകാരികൾ ,കേരളത്തിലെ സഹകരണ മന്ത്രിമാർ ,ഭാവി സഹകരണ ,കേരള വികസന മാർഗ്ഗങ്ങൾ തുടങ്ങി സഹകരണ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട് .350 രൂപയാണ് പുസ്തകത്തിന്റെ വില 
News Image

കോരാമ്പാടം സഹകരണ ബാങ്ക് ഓൺലൈൻ PSC കോച്ചിങ്‌ ആരംഭിക്കുന്നു

കോരാംമ്പാടം സർവീസ് സഹകരണ ബാങ്കും സ്മാർട്ട്‌ അക്കാദമി യും  ചേർന്ന് PSC കോച്ചിങ് ക്ലാസ്സ്‌ നടത്തുവാൻ തീരുമാനിച്ചു.
 6 മാസം നീണ്ടു നിൽക്കുന്ന  ഓൺലൈൻ കോച്ചിംഗ് ക്ലാസ്സിൽ 
ചേരുവാൻ ആഗ്രഹിക്കുന്നവർ
താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .......                                  6 മാസത്തെ കോഴ്സ് ഫീസായ 300 രൂപ ബാങ്ക്  അക്കൗണ്ട് വഴി അടക്കാവുന്നതാണ്.....
അഡ്മിഷൻ ആദ്യത്തെ നൂറു പേർക്ക് മാത്രം :...
https://onlinepsc.kscbank.in/psc/registration
News Image

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ വിജയഗാഥ

ജനകീയ അടിത്തറയും സുതാര്യതയും  കൈമുതലാക്കി സാമൂഹിക  പ്രതിബദ്ധതയോടെ 'ക്ലാസ് വൺ സൂപ്പർ ഗ്രേഡി'ൽ  മുന്നേറുന്ന 'പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കി'ന്  ഇന്ന് അഭിമാനിക്കാൻ നേട്ടങ്ങൾ ഏറെയുണ്ട്. കാര്യക്ഷമമായ പദ്ധതി പ്രവർത്തനങ്ങളും  സുതാര്യമായ പണമിടപാടും, വായ്പാ വിതരണത്തിലെ കൃത്യതയും ബാങ്കിനെ സഹകരണ ബാങ്കുകളുടെ  മുൻനിരയിൽ എത്തിക്കുമ്പോൾ  എന്നും സാധാരണക്കാർക്കൊപ്പം എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നാടിന്റെ വെളിച്ചമാവുകയാണ് ബാങ്ക്.
കാർഷിക മേഖലയിലും സാമൂഹ്യ സേവന രംഗത്തും  നടത്തുന്ന ഇടപെടലുകളാണ് ബാങ്കിനെ വേറിട്ടു നിർത്തുന്നത്.
പരമ്പരാഗതവും നൂതനവുമായ കാർഷിക സംരംഭങ്ങൾ ഒരു കുടക്കീഴിൽ  വിജയകരമായി നടപ്പിലാക്കി 
പ്രദേശത്തിന്റെ അഗ്രി ഹബ് ആയി മാറിയിരിക്കുകയാണ് ബാങ്ക്.

ബാങ്കിന്റെ  പോളിഹൗസിൽ  ഉത്പാദിപ്പിക്കുന്ന തൈകൾ വിൽക്കുന്നതിന്  നഴ്സറിയും പ്രവർത്തിച്ചു വരുന്നു.
ആവശ്യക്കാർക്ക് കാർഷിക പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കാൻ 'ഗ്രീൻ ആർമി'യും, പച്ച പട്ടാളത്തിന്   വിവിധ തരം കാർഷിക യന്ത്രങ്ങളും സ്വന്തമായുണ്ട്. പച്ചക്കറി കൃഷി ചെയ്യുന്ന എസ്.എച്ച്.ജി. ഗ്രൂപ്പുകളും ബാങ്കിന് കീഴിലുണ്ട്. 

അംഗങ്ങളുടെ സമഗ്രവികസനവും ബാങ്ക് ലക്ഷ്യമിടുന്നു. മുതിർന്ന പൗരന്മാർക്ക് പെൻഷൻ പദ്ധതി, കാൻസർ രോഗികൾക്ക് വൈദ്യസഹായം, വിധവകൾക്കുള്ള ക്ഷേമപദ്ധതികൾ, രോഗബാധിതരായ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ ഉൾപ്പടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ബാങ്ക് നടത്തി വരുന്നു.

എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളായ പറവൂർ താലൂക്കിലെ മുഴുവൻ വിദ്യാർഥികൾക്കും ബാങ്ക്  പുരസ്കാരം നൽകി ആദരിക്കാറുണ്ട്. അംഗങ്ങളുടെ പ്രൊഫഷണൽ വിദ്യാർഥികളായ  മക്കൾക്ക് 50,000 രൂപയുടെ  സ്‌ക്കോളർഷിപ്പും ബാങ്ക് നൽകി വരുന്നു.

കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണക്കാലത്ത് 50 ശതമാനം ഡിസ്‌കൗണ്ടിൽ കൈത്തറി വില്പന കേന്ദ്രവും ബാങ്ക് നടത്താറുണ്ട്.  ഒരു തയ്യൽ ഗ്രൂപ്പും ബാങ്കിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.
 ബാങ്കിന്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ പ്രദേശത്തെ സാധാരണ ജനങ്ങൾക്ക്  സബ്സിഡി നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നു. രോഗ നിർണ്ണയത്തിനും, മറ്റു പരിശോധനകൾക്കുമായി മെഡിക്കൽ ലാബും പ്രവർത്തിച്ചു വരുന്നു.
ജനങ്ങൾക്ക് എല്ലാ ഓൺലൈൻ സേവനങ്ങളും സുഗമമാക്കുന്നതിന് വേണ്ടി ആരംഭിച്ച ബാങ്കിന്റെ
 മറ്റൊരു സംരംഭമാണ് "ഇ-സേവന കേന്ദ്രം."
പറവൂർ-വടക്കേക്കര സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നടത്തുന്ന "കോ- ഓപ്പ് മാർട്ടിൽ" ജനങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികളും, ഭക്ഷ്യ ഉത്പ്പന്നങ്ങളും ലഭ്യമാണ്. കർഷകരിൽ നിന്ന് പച്ചക്കറി ഉൽപന്നങ്ങൾ സംഭരിച്ച് ന്യായമായ വിലയ്ക്ക് കോ-ഓപ്പ്  മാർട്ടിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നു.

എ.ബി.മനോജ്‌( പ്രസിഡണ്ട്) സൈനൻഎ .എൻ രാജുജോസ് ,കെ .
എസ് .ജനാർദ്ദനൻ ,എം .ജി .നെൽസൺ ,എം .വി .ഷാലീധരൻ,പി .എൻ .വിജയൻ ,പി .കെ .ഉണ്ണി ,ഗിരിജ അജിത് ,സുമ ശ്രീനിവാസൻ ,ഐഷ ബഷീർ എന്നിവർ അംഗങ്ങളുമായ ഭരണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ വളർച്ചക്കും  ജനസമ്മതിക്കും ഉതകുന്ന പ്രവർത്തനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. സെക്രട്ടറി കെ. എസ്. ജയ്‌സി.
News Image

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ട, Packs ജില്ലകമ്മിറ്റിയുടെ കത്ത് വൈറൽ ആകുന്നു.

 സോഷ്യൽ മീഡിയയിലൂടെ ആയിരിക്കണക്കിന് ആളുകൾ ഷെയർ ചെയ്ത Packs പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കത്ത്
ആരംഭിക്കുന്നത് ഇങ്ങനെയാണ്....

ആയിരത്തി അറുനൂറോളം പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ 5000ത്തിലധികം  സംഘങ്ങളുംആരോഗ്യം, ടൂറിസം, തുടങ്ങി സമസ്ത മേഖലകളിലും മികച്ച പ്രകടനം നടത്തുന്ന ബൃഹത്തായ ഒന്നാണ് കേരളത്തിലെ സഹകരണ മേഖല. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ഈ മേഖലയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടന്നു വരികയാണ്. അപൂർവ്വം ചില സർവ്വീസ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും വലിയ സാമ്പത്തിക ക്രമക്കേട് നടക്കുന്നു എന്ന ചില മാധ്യമങ്ങളുടേയും തൽപരകക്ഷികളുടേയും പ്രചരണത്തെ തള്ളിക്കളയണം. കേരളത്തിലെ സാധാരണ മനുഷ്യരുടെ ഏതൊരാവശ്യവും പഞ്ചായത്തിലെ തനത് വിഭവങ്ങളുടെ സമാഹരണത്തിലൂടെ തന്നെ സാധ്യമാക്കുന്ന രീതിയാണ് പ്രാഥമിക ബാങ്കുകൾ ചെയ്യുന്നത്. നിക്ഷേപകനും വായ്പക്കാരനും ഒരേ സംഘത്തിലെ A ക്ലാസ്സ് മെമ്പർമാരായിരിക്കും. ജീവനക്കാരും ഭരണ സമിതി അംഗങ്ങളും  അതേ പഞ്ചായത്തിലുള്ളവരും സമൂഹത്തിൽ ഏറെ സുപരിചിതരുമായിരിക്കും. ഒരേ ഗ്രാമത്തിൽ നിത്യവും കാണുന്നവർ ഭരണ സമിതിക്കാരും, നിക്ഷേപകരും, വായ്പക്കാരും, ജീവനക്കാരു മാകുന്ന സാധാരണക്കാർക്ക് ഏതൊരാവശ്യത്തിനും ആദ്യം ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ നാട്ടിലെ ഏക സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള വൈവിധ്യങ്ങളായ സേവനങ്ങളൊരുക്കി നല്കുന്ന ഓരോ ഗ്രാമത്തിൻ്റെയും ഐശ്വര്യമായി നിൽക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സുദീർഘമായ പാരമ്പര്യം കൊണ്ടും സമ്പന്നമായ പ്രവർത്തന മികവു കൊണ്ടും അതിശയിപ്പിക്കുന്ന സേവന സന്നദ്ധത കൊണ്ടും സഹകരണ ബാങ്കുകൾ ഒട്ടേറെ പരിമിതികൾക്കിടയിലും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു.രണ്ട്ലക്ഷം കോടിയിലധികം രൂപ സഹകരണ സംഘങ്ങളിൽ നിക്ഷേപമുണ്ട്.നിക്ഷേപത്തോളം തന്നെ വായ്പാ ബാക്കി നിൽപ്പും ഉണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത. അതത് പഞ്ചായത്തുകളിൽ തന്നെയാണ് നിക്ഷേപങ്ങൾ വായ്പയായി നല്കുന്നത്. പല വാണിജ്യ ബാങ്കുകളും ചെയ്യുന്നതു പോലെ ഷെയർ മാർക്കറ്റുകളിലൊ ഊഹക്കച്ചവടങ്ങളിലോ നിക്ഷേപിക്കുന്ന  രീതി സഹകരണ ബാങ്കുകൾക്കില്ല.  സ്ഥാപനം ലിക്വിഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുമുണ്ട്. ഇത്രയും സുരക്ഷിതമായ പണമിടപാട് സ്ഥാപനങ്ങൾക്കെതിരായി നിരവധിയായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്.നിക്ഷേപങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശയും ഏറ്റവും ചുരുങ്ങിയ സമയത്തിനകം വായ്പ ലഭ്യമാക്കുകയും എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിൻ വലിക്കാനും സൗകര്യമൊരുക്കുകയും ചെയ്യുന്ന നാടിൻ്റെ വിളക്കുകളാണ് സഹകരണ സംഘങ്ങൾ.  ഒറ്റപ്പെട്ട ചില സംഭവങ്ങളെ സാമാന്യവൽക്കരിക്കാനും പർവ്വതീകരിക്കാനും ഉപജാപങ്ങൾ മെനയാനും ശ്രമിക്കുന്നവർക്ക് അവരുടെ മോഹങ്ങൾ സാർഥകമാക്കാനാകില്ല.കാരണം സാമാന്യ ജനങ്ങളുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നിരിക്കുന്നു കേരളത്തിൽ ഈ പ്രസ്ഥാനം. നിരവധി കോർപ്പറേറ്റുകൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് കോടികൾ മുക്കി രാജ്യം വിടുന്നത് അവർക്ക് ദല്ലാൾ പണി ചെയ്യുന്ന മാധ്യമ ഭീമൻമാർ കണ്ടില്ലെന്ന് നടിക്കുന്നതും, അത്യപൂർവ്വമായി മാത്രം കേരളത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും എന്തിനെന്ന് ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. അപൂർവ്വ മെങ്കിലും സഹകരണ മേഖലക്കാകെ കളങ്കം വരുത്തുന്ന ഇത്തരം പ്രവൃത്തികളെ സാധൂകരിക്കാനല്ല ഇത് പറയുന്നത്. അത് കേവലം ഒറ്റപ്പെട്ട സംഭവമാണെന്ന യാഥാർഥ്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ട മാധ്യമ ധർമ്മമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങൾക്ക് നേരെ വരുന്ന ഏത് അക്രമങ്ങളെയും ഭയാശങ്കകളില്ലാതെ നേരിടാൻ കേരളത്തിലെ സഹകാരി സമൂഹത്തിനാകും.പ്രതിസന്ധികളെ ജന വിശ്വാസം കൊണ്ടും നിയമപരമായി നേരിട്ടും അതിജീവിച്ച ചരിത്രമാണ് സഹകാരികൾക്ക് ഉള്ളത്.ഇവിടെയും അതു തന്നെ സംഭവിക്കും. അത്രക്ക് കരുതലോടും ജാഗ്രതയോടും സഹകാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഒരു പ്രചരണത്തിനും തകർക്കാനാകാത്ത വിശ്വാസത്തോടെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തുള്ള സഹകരണ പ്രസ്ഥാനത്തിനും അതിന് നേതൃത്വം കൊടുക്കുന്ന സഹകാരികൾക്കും അതിജീവനത്തിൻ്റെ ഉദാത്തമാതൃകകൾ സൃഷ്ടിക്കാനാകും.ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് മാത്രമല്ല അവർ നേരിടുന്ന ഏത് പ്രശ്നങ്ങളിലും ആദ്യം ഓടിയെത്തി സാന്ത്വനവും പ്രതിക്ഷയും നല്കുന്നവരാണ് കേരളത്തിലെ സഹകാരി സമൂഹം, അതു കൊണ്ടു തന്നെ ദുഷ്പ്രചരണങ്ങളെ ഞങ്ങൾ തള്ളിക്കളയുകയും ജന വിശ്വാസത്തെ നെഞ്ചേറ്റുകയും ചെയ്യും. അപൂർവ്വം ചില കറുത്ത പുള്ളികളെ മാറ്റിനിർത്തിയാൽ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്നതും, നിക്ഷേപങ്ങൾ പഞ്ചായത്തിന് പുറത്തേക്ക് പോകുന്നില്ല എന്നതും സഹകരണ പ്രസ്ഥാനത്തിൻ്റെ മേൻമ തന്നെയാണ്.അതുകൊണ്ടുതന്നെ ആർക്കും ഒരു പൈസയും നഷ്ടമാകില്ല...
എന്നു പറഞ്ഞു കൊണ്ടാണ്  Packs അസോസിയേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി യുടെ കത്ത് അവസാനിക്കുന്നത്.



News Image

കെയർഹോം പദ്ധതിയിൽ ഒക്കൽ സഹകരണ ബാങ്കിന് അംഗീകാരം

 കെയർഹോം പദ്ധതിയുടെ ഭാഗമായി ഒക്കൽ സഹകരണ ബാങ്കിന് അംഗീകാരം ലഭിച്ചു.കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകിയ സഹകരണ ബാങ്കുകൾക്ക് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിലാണ്  പ്രശസ്തിപത്രം വിതരണം നടത്തിയത് . യൂണിയൻ ചെയർമാൻ ആർ. എം രാമചന്ദ്രനിൽ നിന്ന് ഒക്കൽ സർവീസ് സഹകരണ ബാങ്ക്  പ്രസിഡന്റ്‌ റ്റി. വി പ്രശസ്തിപത്രം ഏറ്റുവാങ്ങി. കെയർ ഹോം പദ്ധതിയിലൂടെ ഒക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൂന്ന് വീടുകൾ സമയബന്ധിതമായി പണി പൂർത്തിയാക്കുകയും താക്കോൽ കൈമാറ്റം നടത്തുകയുമുണ്ടായി.

News Image

എന്താണ് ഇ -റുപ്പി...? അതുവഴി പണമില്ലാതെ എങ്ങനെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാം

 ഇടനിലക്കാരുടെയും മധ്യസ്​ഥന്‍മാരുടെയും മറ്റും ഇടപെടലിന്‍റെ ഫലമായി സര്‍ക്കാര്‍ സഹായം ജനങ്ങളിലേക്ക്​ ഫലപ്രദമായി എത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ട്​ നാളുകള്‍ ഏറെയായി.
ക്ഷേമപദ്ധതികളിലെ അഴിമതിയും വഞ്ചനയും കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായാണ്​ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) ആരംഭിച്ചത്. ആധുനിക സാങ്കേതികവിദ്യയും ഐ.ടി ഉപകരണങ്ങളും ഉപയോഗപ്പെടുത്തി വേഗത്തില്‍ ഫണ്ട്​ ഒഴുകാനും കൃത്യമായ ഗുണഭോക്താക്കളില്‍ എത്തിക്കാനുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.
ഫണ്ട്​ വിതരണത്തിലെ ഈ 'ചോര്‍ച്ച' തടയാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഏറ്റവും പുതിയ സംരംഭമായ ഇ-റുപ്പി ഇന്നലെ ​ പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഇ-റുപ്പിയെ കുറിച്ച്‌​ അറിയേണ്ടതെല്ലാം വിവരിക്കുകയാണ്​ ചുവടെ.

എന്താണ്​ ഇ-റുപ്പി...?

രാജ്യത്ത്​ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായായാണ്​ ഇ -റുപ്പി അവതരിപ്പിക്കുന്നത്​. ഇലക്​ട്രോണിക്​ വൗച്ചര്‍ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്‍റ്​ സിസ്റ്റം നാഷനല്‍ പേമെന്‍റ്​സ്​ കോര്‍പ​റേഷനാണ്​ (എന്‍.പി.സി.ഐ) വികസിപ്പിച്ചത്​.
ദേശീയ സാമ്പത്തിക സേവന വകുപ്പ്​, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ യു.പി.ഐ പ്ലാറ്റ്​ഫോമില്‍ ഇത്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ പേമെന്‍റിന്‍റെ പണ -സമ്പർക്കരഹിത രൂപമാണ്​ ഇ-റുപ്പി.

ഇ -റുപ്പി സേവനം എങ്ങനെ ഉപയോഗപ്പെടുത്താം?

ഇ-റൂപ്പി സംവിധാനം മൊബൈല്‍ ഫോണുകളെ ആശ്രയിച്ചാണ്​. ഇത് തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്‍റ്​ സംവിധാനമാണ്. ഒരു ഗുണഭോക്താവിന് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ക്യു.ആര്‍ കോഡ് അല്ലെങ്കില്‍ എസ്​.എം.എസ്​ അധിഷ്‌ഠിത ഇ-വൗച്ചര്‍ ലഭിക്കും. അത് വിവിധ സേവന ദാതാക്കളില്‍ നിന്ന് വീണ്ടെടുക്കാം. ഉദാഹരണത്തിന് ആശുപത്രിയിലോ അല്ലെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലോ വൗച്ചറുകള്‍ ഉപയോഗപ്പെടുത്താം. ഇ -റുപ്പി പേമേന്‍റെ്​ സേവനത്തിന്‍റെ സഹായത്തോടെ കാര്‍ഡ്​, ഡിജിറ്റല്‍ പേമെന്‍റ്​ ആപ്പ്​, ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ ഇല്ലാതെ ഉപഭോക്താവിന്​ വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ക്യാഷ്​ലെസ്​ ആയി കോവിഡ്​ വാക്​സിനേഷനുള്ള സൗകര്യവും ഇ-റുപ്പി ഒരുക്കുന്നു.
ഇ -റുപ്പി സേവനങ്ങളുടെ സ്​പോണ്‍സര്‍മാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റല്‍ രൂപത്തില്‍ ബന്ധിപ്പിക്കും. ഇടപാട്​ പൂര്‍ത്തിയായതിന്​ ശേഷം മാത്രമേ സേവന ദാതാവിന്​ പണം ലഭിക്കൂവെന്നും ഉറപ്പാക്കും. പ്രീ പെയ്​ഡ്​ സേവനമാണ്​ അടിസ്​ഥാനം. അതിനാല്‍ സേവന ദാതാവിന്​ കൃത്യസമയത്ത്​ പണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ഇന്ത്യ, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, പഞ്ചാബ്​ നാഷനല്‍ ബാങ്ക്​ എന്നിവര്‍ ഇ-റുപ്പി സംവിധാനത്തോട്​ സഹകരിക്കുന്നു.

ഇ -റുപ്പി ഗുണഭോക്താക്കള്‍ ആരൊക്കെ​?

സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും മരുന്ന്​, പോഷകാഹാര പിന്തുണ നല്‍കുന്ന പദ്ധതികളിലേക്ക്​ ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്​മാര്‍ ഭാരത്,​ പ്രധാന്‍ മന്ത്രി ജന്‍ ​ആരോഗ്യ യോജന, വളം സബ്​സിഡികള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായി ഉപ​േയാഗിക്കാം.
സ്വകാര്യ മേഖലക്കും ഈ ഡിജിറ്റല്‍ വൗച്ചറുകള്‍ അവരുടെ ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കും സി.എസ്​.ആര്‍ ഫണ്ടുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.
മൊബൈല്‍ നമ്പർ മതി ബാങ്ക്​ അക്കൗണ്ട്​ ആവശ്യമില്ല
ഡി.ബി.ടി പദ്ധതികള്‍ക്കായി ജന്‍ധന്‍ അക്കൗണ്ട്​, ആധാര്‍ നമ്പർ , മൊബൈല്‍ നമ്പർ എന്നിവ ആവശ്യമാണ്​. ആധാര്‍ നമ്പർ നിര്‍ബന്ധമല്ല. എന്നാല്‍ ഇ-റുപ്പിക്ക്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങള്‍ ആവശ്യമില്ല. ഗുണഭോക്താവിന്‍റെ മൊബൈല്‍ നമ്പർ മാത്രമാണ്​ ആവശ്യം. ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഡി.ബി.ടി പദ്ധതി 100 കോടി മൊബൈല്‍ കണക്ഷനുകളെ ആശ്രയിക്കുന്നു.
ഇന്ത്യയിലെ നാഗരിക ജനസംഖ്യയുടെ 85 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി 2019ല്‍​ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

News Image

ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഈ- റുപ്പി പുറത്തിറങ്ങി

ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഇ-റുപ്പി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് അധിഷ്ഠിത ഇ- വൗച്ചറാണ്  ഇ-റുപ്പി. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ്  ഇ-റുപ്പി പദ്ധതിയെന്ന് പ്രധാനമന്ത്രി. 'ഇ-റുപ്പി സംവിധാനം ഇടപാടുകൾ കൂടുതൽ ലളിതമാക്കും'. 'ആരോഗ്യമേഖലയിലടക്കം ഇ-റുപ്പി ഉപയോഗപ്രദം; ഇടപാട് സുരക്ഷിതമായിരിക്കും'. ഇ-റുപ്പി സംവിധാനത്തിലൂടെ സുസ്ഥിര ഭരണമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി.
News Image

കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി സുരേഷ്‌ഗോപിയെ തിരഞ്ഞെടുത്തു

സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. "കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്' എന്നാണ് സ്ഥാനലബ്‍ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. "ഇന്ത്യയുടെ നാളീകേര വികസന ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും", സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.


കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളീകേര വികസന ബോര്‍ഡിന്‍റെ പ്രഖ്യാപിത ലക്ഷ്യം നാളീകേരത്തിന്‍റെയും നാളീകേര ഉത്പന്നങ്ങളുടെയും വികസനത്തിനായുള്ള പ്രവര്‍ത്തനമാണ്. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ഒരു സാങ്കേതിക വികസന കേന്ദ്രവും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 


News Image

സഹകരണ മേഖലക്ക് കരുത്തായി "സഹകരണരംഗം ന്യൂസ് ക്യാമ്പയിൻ"

പ്രിയ സഹകാരികളെ,       കരുവന്നൂർ വിഷയത്തെ ആയുധമാക്കി സഹകരണ മേഖലക്ക് നേരെ കരിവാരി തേക്കുന്നതും  ആക്ഷേപങ്ങൾ ചൊരിയുന്നതുമായ കാഴ്ച്ചകൾ  അടുത്ത ദിവസങ്ങളിൽ നമ്മൾ കണ്ടതാണല്ലോ .
സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകളെ നമ്മൾ എതിർക്കുന്നു, അതിനെതിരെ ശക്തമായ നടപടിയുവേണം. അതോടൊപ്പം 
"സഹകരണ മേഖല" കേരളത്തിന് എന്തെല്ലാം സംഭാവനകളാണ് നൽകിയത് എന്നും  ,കേരളത്തിന്റെ വികസനത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാനം എവിടെയാണെന്നതും ചരിത്രമാണ് ഒപ്പം അത് പകൽപോലെ സത്യവുമാണ് .ഇതൊന്നും കാണാതെ ഒരു വിഭാഗം  സഹകരണ മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി ഒട്ടും ശരിയല്ല.
ഇതിന്റെ പേരിൽ സഹകരണ പ്രസ്ഥാനത്തിന് ഒന്നും സംഭവില്ലെന്നും നമുക്ക് ഉത്തമ ബോധ്യമുള്ളതാണ് ..ഈ സാഹചര്യത്തിൽ " സഹകരണ രംഗം ന്യൂസും ,ടീം കോ -ഓപ്പറേറ്റീവും ചേർന്ന് വിപുലമായ ഒരു  കാംപെയിന് തുടക്കമിടുകയാണ്. പോസ്റ്ററുകളായും ,വിഡിയോകളായും ,വിദഗ്ദരുമായുള്ള സംവാദങ്ങളായും ,കൂട്ടായ ചർച്ചകളായും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഞങ്ങൾ എത്തുകയാണ്  . നിങ്ങളുടെ പരിപൂർണ്ണമായ ,ഉപദേശ നിർദ്ദേശങ്ങളും ,പങ്കാളിത്തവും പരിപാടിയിലുടനീളം ഞങ്ങൾ പ്രതീക്ഷിക്കുന്നു .  
സഹകരണ മേഖലക്ക് നേരെയുള്ള കള്ള പ്രചരണങ്ങൾക്കും ,ആക്ഷേപങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൽ ഞങ്ങളും എന്നും നിങ്ങളോടൊപ്പമുണ്ട് .
                            
സ്നേഹപൂർവ്വം 
മധു ചെമ്പേരി, 
മാനേജിങ് എഡിറ്റർ, 
സഹകരണരംഗം ന്യൂസ്
9496908426
830045026
News Image

"കരുവന്നൂർ ഉയർത്തുന്ന ആശങ്കകളും ചോദ്യങ്ങളും " വീഡിയോ വൈറൽ ആകുന്നു

"കരുവന്നൂർ ഉയർത്തുന്ന ആശങ്കകളും ചോദ്യങ്ങളും 
" എന്ന വിഷയത്തിൽ ഡോ ; എം .രാമനുണ്ണി "സഹകരണരംഗം" ഫേസ്ബുക് പേജിൽ നടത്തിയ " പ്രഭാഷണ വീഡിയോ ' സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
 ഫേസ്ബുക്ക് പേജിൽ തന്നെ പന്ത്രണ്ടായിരത്തോളം  ആളുകളാണ് ഈ വിഡിയോ കണ്ടത്. ഇരുനൂറോളം ഷെയറുകളും ഈ പോസ്റ്റിനു വന്നിട്ടുണ്ട് https://www.facebook.com/Sahakaranarangam-Online-News-102929558565028
 "sahakaranaranagam tcr " എന്ന യൂട്യൂബ് ചാനലിലും ഈ വീഡിയോ ലഭ്യമാണ് https://www.sahakaranarangam.com/news-details.php?newsid=447

News Image

സഹകരണ മേഖലയിൽ പുതിയ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ

കരുവന്നൂർ വായ്പാ തട്ടിപ്പിൽ  പ്രതികളെക്കുറിച്ച് അവ്യക്തതയുണ്ടെന്നും പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത് . സി .പി .എം ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാണിക്കണം . 'സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണമെന്നും"  സതീശൻ ആവശ്യപ്പെട്ടു. കരുവന്നൂർ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ലെന്നാണ് വിമർശനം. 

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളെയും പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. ടിപിആർ നോക്കി ലോക്ക്‍ഡൗൺ ചെയ്യുന്നത് ശാസ്ത്രീയമല്ല. ഇത് പ്രതിപക്ഷവും വിദഗ്ധരും നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറായി. സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റിവയ്ക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികൾ നർത്തി വെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

 

 

 

News Image

സഹകരണ രംഗം ന്യൂസ് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു .

കുറഞ്ഞ കാലം കൊണ്ട് സഹകരണ മേഖലയിൽ  ഒരു പുതിയ മാധ്യമ സംസ്കാരത്തിനു വഴിവെട്ടിയ 'ടീം കോ -ഓപ്പറേറ്റീവിന്റെ" നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ' സഹകരണരംഗം ന്യൂസ് ' ഒരു പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു . sahkaranarangam tcr എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിലൂടെ വരും ദിവസങ്ങളിൽ സഹകരണമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിഡിയോകൾ ലഭ്യമാകുന്നതാണ്
youtube / sahkaranarangam tcr 
 .ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ലിങ്ക്
News Image

ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രതിനിധികൾ ടീം കോ -ഓപ്പറേറ്റീവ് ഓഫീസ് സന്ദർശിച്ചു .

പുതിയ പ്രോജക്ടിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ മികച്ച മാതൃകാ ബാങ്കായ  ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ ടീം കോ -ഓപ്പറേറ്റീവിന്റെ ഓഫീസ് സന്ദർശിച്ചു .

ബാങ്ക് പ്രസിഡണ്ട് പി .പി രാഘുനാഥൻ ,വൈസ് .പ്രസിഡണ്ട്  സുരാജൻ ,ഡയറക്ടർ നൗഷാദ് കെ .കെ.  ടീം കോ -ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ,

കോ -ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ആദർശ് വി ,എസ് ,സഹകരണരംഗം ന്യൂസ് കോ -ഓർഡിനേറ്റിംഗ് എഡിറ്റർ സജീഷ് കെ .എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു 

News Image

വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികൾ

വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്‌ട് റിപ്പോര്‍ട്ട് 5 രൂപ തപാല്‍ സ്റ്റാമ്പ്  ഒട്ടിച്ച്‌ നല്‍കണം. സ്വന്തം മേല്‍വിലാസം എഴുതിയ കവറും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. കോര്‍പ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളിലും www.kswdc.org എന്ന വെബ്‌സൈ​റ്റിലും അപേക്ഷാഫോം ലഭിക്കും.
ഒ.ബി.സി വിഭാഗം
പരമാവധി വായ്പ : 10 ലക്ഷം രൂപ
ന്യൂനപക്ഷ വിഭാഗം
പരമാവധി വായ്പ :
ക്രെഡിറ്റ് ലൈന്‍ 1 : 20 ലക്ഷം രൂപ
ക്രെഡിറ്റ് ലൈന്‍ 2 : 30 ലക്ഷം രൂപ
പട്ടികജാതി വിഭാഗം
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ
എല്ലാ വായ്പകള്‍ക്കും
പ്രായപരിധി: 18 - 55
പലിശ നിരക്ക്: 6 ശതമാനം
പിഴപ്പലിശ: 6 ശതമാനം
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
ആവശ്യമായ രേഖകള്‍
01. ജാതി, വയസ് തെളിയിക്കുന്ന രേഖകള്‍
02. റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍
03. കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്ക​റ്റ്
04. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്
05. ആധാര്‍ കാര്‍ഡ്
06. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
07. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്ക​റ്റ്
ഉദ്യോഗസ്ഥ ജാമ്യം 
 1 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10 ശതമാനം ശമ്പളം  കൈപ്പ​റ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
 3 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 12 ശതമാനം വരെ  ശമ്പളം   കൈപ്പ​റ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
അഞ്ചുസെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും അനുബന്ധ രേഖകളും, മുന്‍ ആധാരം, കരം തീര്‍ത്ത രസീത്, വില നിര്‍ണയ സര്‍ട്ടിഫിക്ക​റ്റ്, കൈവശാവകാശ സര്‍ട്ടിഫിക്ക​റ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്ക​റ്റ് ആന്‍ഡ് സ്‌കെച്ച്‌, 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട(ബാദ്ധ്യത) സര്‍ട്ടിഫിക്ക​റ്റ്
News Image

സഹകരണരംഗം ഓൺലൈൻ ന്യൂസും ടീം കോ -ഓപ്പറേറ്റീവും ചേർന്ന് സംഘടിപ്പിക്കുന്ന Facebook Live ഇന്ന് 4 മണിക്ക്

സഹകരണരംഗം ഓൺലൈൻ ന്യൂസും ടീം കോ -ഓപ്പറേറ്റീവും ചേർന്ന് സംഘടിപ്പിക്കുന്ന  Facebook Live  ഇന്ന് 4 മണിക്ക് നടക്കും .     "കരുവന്നൂർ: ഉയർത്തുന്ന ആശങ്കകളും ചോദ്യങ്ങളും"  എന്ന വിഷയത്തെ ആസ്പദമാക്കി   ഡോ : എം. രാമനുണ്ണി സംസാരിക്കും .നിങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നതായിരിക്കും .ഏവർക്കും സ്വാഗതം.
Facebook / sahakaranaranagam Online News 
News Image

സഹകരണ ബാങ്കുകൾക്ക് നേരെ മൊത്തത്തിൽ വിരൽ ചൂണ്ടേണ്ടതുണ്ടോ ...? തെറ്റ് ചെയ്തവർക്ക് നേരെ ചൂണ്ടൂ ....

കരുവന്നൂർ ബാങ്കിൽ സംഭവിച്ച ഒരു തട്ടിപ്പിന്റെ പേരിൽ നാട്ടിലെ സഹകരണ ബാങ്കുകളെ മൊത്തത്തിൽ വിമർശിക്കുന്ന, പ്രതിസ്ഥാനത്ത് നിർത്തുന്ന ഒരു രീതിയാണ് മാധ്യമങ്ങൾ ചെയ്തു വരുന്നത്.
ഇത് ഒട്ടും നല്ല പ്രവണതയല്ല. മാധ്യമങ്ങളെ സംബന്ധിച്ചു ഇത് സ്ഥിരം ശൈലിയാണെന്നു നമുക്കറിയാം. ഒരു മഞ്ഞ ഷർട്ട്‌ ഇട്ട ആൾ ചെയ്ത കുറ്റത്തിന് കേരളത്തിൽ മഞ്ഞ ഷർട്ട്‌ ഇട്ട മുഴുവൻ പേരെയും പ്രതിസ്ഥാനത്ത് കൊണ്ട് വന്നു അവർ ചർച്ച നടത്തി റേറ്റിംഗ് കൂട്ടും.
കേരളം ഇന്നത്തെ ജീവിത നിലവാരത്തിൽ ജീവിക്കുന്നതിന് ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നതിനോളം തന്നെ പങ്കുണ്ട് സഹകരണ പ്രസ്ഥാനത്തിന്. ജന്മികളുടെയും പലിശക്കാരായ തമിഴന്മാരുടെയും മാർവാഡികളുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ അത്താഴ പട്ടിണി കിടന്ന് സ്വരുക്കൂട്ടിയ അഞ്ചും പത്തും വച്ച് മലയാളി പ്രാദേശികമായി രൂപപ്പെടുത്തിയെടുത്തതാണ് ഓരോ സഹകരണ സ്ഥാപനങ്ങളും.
ഭൂപരിഷ്കരണത്തിൽ കിട്ടിയ പത്ത് സെന്റ് ആത്മവിശ്വാസത്തോടെ പണയം വെക്കാൻ അങ്ങനെ ഒരു സഹകരണ ബാങ്ക് ഉണ്ടായ ഇടത്തു നിന്നാണ് വിദ്യാഭ്യാസം നേടിയ മലയാളികളിൽ വലിയൊരു പങ്ക് പ്രവാസത്തിനുള്ള പണം നേടിയത്. പ്രവാസത്തിലെ പണം കൊണ്ട് ആധാരം തിരിച്ചെടുക്കാമെന്നും അത് വരേയ്ക്കും പണയ വസ്തുവിൽ വീട്ടുകാർ സുരക്ഷിതരായി താമസിക്കുമെന്ന ആത്മവിശ്വാസവും. അങ്ങനെ പോയ പ്രവാസികൾ പലരും അവരുടെ സമ്പാദ്യം നിക്ഷേപിക്കാൻ മറ്റൊരു സ്ഥലം നോക്കേണ്ടി വന്നിട്ടില്ല.
ആ പണം അതാതു നാട്ടിൽ ചെറുകിട സംരംഭങ്ങൾക്കും മനുഷ്യന്റെ സുപ്രധാന ആവശ്യങ്ങൾക്കും വായ്പയായി നാട്ടിലിറങ്ങിയപ്പൊൾ അതിൽ കൂടുതൽ മനുഷ്യർ ജീവിതം കരുപ്പിടിപ്പിച്ചു. പ്രതിസന്ധികളിൽ വലിയ നൂലാമാലകൾ ഇല്ലാതെ വായ്പ തേടാവുന്ന അവരവരുടെ സ്വന്തം സ്ഥാപനമായി വളർന്ന് ഇന്ന് ഒന്നര ലക്ഷം കോടിയുടെ ബിസിനസ്സിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുകയാണ്  കേരളത്തിലെ സഹകരണ പ്രസ്ഥാനം എന്നത് യാഥാർഥ്യമാണ്...അത്  സത്യവുമാണ്.തെറ്റ് ചെയ്തവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരിക ,അവർക്കു നേരയല്ലേ വിരൽ ചൂണ്ടേണ്ടതും .








News Image

മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR,  നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ   ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .കോഴിക്കോട് ജില്ലയിലെ നടക്കുതാഴെ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,

നരിക്കുനി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ഒഞ്ചിയം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,പയ്യോളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചേളന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചെക്ക്യാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചോമ്പാൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,

എടച്ചേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എറണാകുളം ജില്ലയിൽ  കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് , ഗാന്ധി സ്മാരക സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പറവൂർ ,പാലക്കാട് ജില്ലയിൽ കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കൈല്യാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് തൃശൂർ ജില്ലയിൽ കിള്ളിമംഗലം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,

തിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,വിൽവട്ടം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,കുഴൂർ സർവീസ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് . കോട്ടയം ജില്ലയിൽ മാടപ്പള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശനം നടത്തിയത്.പ്രോജക്ട് ഡയറക്ടർ
മധു ചെമ്പേരിക്കൊപ്പം ടെക്‌നിക്കൽ ഡയറക്ടർ നയന,  കോ-ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ഐശ്വര്യ പി .എം ,ആദർശ് ,ശ്യാം എന്നിവരും പങ്കെടുത്തു.മനോജൻ (സെക്രട്ടറി ,നടക്കുതാഴെ സഹകരണ ബാങ്ക് ) ഹരീഷ് ( സെക്രട്ടറി ,നരിക്കുനി സഹകരണ ബാങ്ക് ) സത്യൻ ( സെക്രട്ടറി ,ഒഞ്ചിയം സഹകരണ ബാങ്ക് ) ജയദേവൻ ( സെക്രട്ടറി ,പയ്യോളി സഹകരണ ബാങ്ക് ) ടി .കെ സോമനാഥൻ ( പ്രസിഡണ്ട് ) എസ് .ത്രിലോക് കുമാർ ( സെക്രട്ടറി ) ചേളന്നൂർ സഹകരണ ബാങ്ക്. 

ഷാനിഷ് ( സെക്രട്ടറി ,ചെക്യാട് സഹകരണ ബാങ്ക് )  സുനീഷ് ( സെക്രട്ടറി ,ചോമ്പാൽ സഹകരണ ബാങ്ക് . പി .ചാക്കോച്ചൻ ( പ്രസിഡണ്ട്)
( എം ഡി )സനീഷ്,കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
ബീന ( സെക്രട്ടറി,മാടപ്പള്ളി സഹകരണ ബാങ്ക് ) ശിവദാസൻ ( പ്രസിഡന്റ് ) സിമി ( എംഡി ) കിള്ളിമംഗലം സഹകരണ ബാങ്ക് .
കെ .ബി പ്രദീപ് ( സെക്രട്ടറി , തിരൂർ സഹകരണ ബാങ്ക് ) കെ .മുരളീധരൻ (പ്രസിഡണ്ട് )മരിയ വിൻസെന്റ് പോൾ ( സെക്രട്ടറി )വിൽവട്ടം സഹകരണ ബാങ്ക് .

 മോഹൻദാസ് ( പ്രസിഡണ്ട് )സുനിത (സെക്രട്ടറി )കുഴൂർ സഹകരണ ബാങ്ക്. ഷൈജു (പ്രസിഡണ്ട്) .ബിനോയ്(സെക്രട്ടറി ) കല്ലടിക്കോട് സഹകരണ ബാങ്ക് .  രാജീവ്( പ്രസിഡന്റ് )ബ്രിജേഷ് (  സെക്രട്ടറി) ഗാന്ധി സ്മാരക സഹകരണ ബാങ്ക് പറവൂർ .നിതീഷ് ( സെക്രട്ടറി ,എടച്ചേരി സഹകരണ ബാങ്ക് .  അഡ്വ. എൻ. രാഗേഷ്( പ്രസിഡന്റ്) പി.കെ. ബിന്ദു ( സെക്രട്ടറി )
കയിലിയാട് സഹകരണ ബാങ്ക് എന്നീ ബാങ്ക് പ്രതിനിധികളും ഭരണസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
News Image

വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ധനസഹായം; അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31

ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 10,000 രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു . വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്നാണ് സ്കോളർഷിപ്പ് നൽകുന്നത്. സംസ്ഥാന, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ്പ് നൽകുന്നത് .
അഞ്ച് , ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ മാസ്റ്റേഴ്സ്", ഏഴ് , എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ സ്കോളേഴ്സ്", ഒൻപത് , പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ വിസാർഡ്സ്'എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം 10,000 രൂപ വീതമാണ് സ്കോളർഷിപ്പ് ലഭിക്കുക.
പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടത്തും. ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും.. രജിസ്ട്രേഷനുള്ള വെബ്‍സൈറ്റ് ഐഡി  https://edronalearning.com/scholarship  

News Image

പാറക്കടവ് സഹകരണ ബാങ്കിന് ആദരവ് ലഭിച്ചു

2018 പ്രളയാനന്തരം  സംസ്ഥാന സഹകരണ വകുപ്പിന്റെ കിഴിൽ  'കെയർ ഹോം' പദ്ധതിയിൽ പാറക്കടവ് സഹകരണ ബാങ്ക് നേതൃത്വം നൽകി  7 വീടുകൾ പണി പൂർത്തീകരിച്ചിരുന്നു.     ഇതിനുള്ള സഹകരണ വകുപ്പിന്റെ ആദരവ് ജില്ലാ ജോയിന്റ് രജിസ്ട്രാർ ശ്രീ. സജീവ് കർത്തയിൽനിന്നും ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.

 കൂടാതെ മാരക രോഗം ബാധിച്ചവർക്കുള്ള സംസ്ഥാന സർക്കാരിന്റെ 'മെംബേർസ് റിലീഫ് ഫണ്ടിന്റ' ആദ്യ ഗഡുവായ 22 വ്യക്തികൾക്കായുള്ള 5,05,000/- രൂപ ഇന്നു ബാങ്കിനു ലഭിച്ചു
News Image

സ്വർണ്ണപണയ വായ്പ: നിയന്ത്രണങ്ങൾ കടുപ്പിച്ചു ബാങ്കുകൾ, ശ്രെദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം

 കോവിഡില്‍ വന്‍ സ്വീകാര്യതയേറിയ സ്വര്‍ണപ്പണയ വായ്‌പകള്‍ വന്‍തോതില്‍ കിട്ടാക്കടമായി മാറുന്നത് ബാങ്കുകളെയും ബാങ്കിതര ധനകാര്യ‌സ്ഥാപനങ്ങളെയും ആശങ്കയിലാഴ്‌ത്തുന്നു. തിരിച്ചടവ് മുടങ്ങിയതും സ്വര്‍ണവില തകര്‍ച്ചയുമാണ് പ്രധാന തിരിച്ചടി. നഷ്‌ടം മറികടക്കാനായി മിക്ക ധനകാര്യ സ്ഥാപനങ്ങളും കിട്ടാക്കടമായ വായ്‌പകളിലെ ഈടുവച്ച സ്വര്‍ണപ്പണയങ്ങളുടെ ലേലവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ പ്രമുഖ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സ് ലേലം ചെയ്‌തത് 404 കോടി രൂപ മതിക്കുന്ന ഒരു ടണ്‍ സ്വര്‍ണമാണ്. തൊട്ടുമുൻപത്തെ മൂന്നു പാദങ്ങളിലെ മൊത്തം ലേലം എട്ട് കോടി രൂപ മാത്രമായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തെ ആകെ ലേലം 412 കോടി രൂപയും.
കോവിഡും ലോക്ക്ഡൗണും മൂലം വരുമാനം ഇടിഞ്ഞതിനാല്‍ സാമ്പത്തികത്തിനാവശ്യം നിറവേറ്റാന്‍ ജനങ്ങളും ചെറുകിട സംരംഭങ്ങളും കഴിഞ്ഞവര്‍ഷം സ്വര്‍ണപ്പണയ വായ്‌പകളെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. 2020 ആഗസ്‌റ്റില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍ എത്തിയതും (പവന് 42,000 രൂപ, ഗ്രാമിന് 5,250 രൂപ) സ്വര്‍ണപ്പണയ വായ്‌പകളുടെ ലോണ്‍-ടു-വാല്യു (എല്‍.ടി.വി) റിസര്‍വ് ബാങ്ക് 90 ശതമാനമാക്കി ഉയര്‍ത്തിയതും സ്വര്‍ണവായ്‌പകളെ ആകര്‍ഷകമാക്കി.
പണയംവച്ചാല്‍ കൂടുതല്‍ തുക ലഭിക്കുമെന്നതാണ് എല്‍.ടി.വി ഉയര്‍ത്തിയതിന്റെ നേട്ടം. ഡിമാന്‍ഡ് ഏറിയതോടെ, പതിവിന് വിപരീതമായി പൊതുമേഖലാ ബാങ്കുകളും സ്വര്‍ണവായ്‌പ നല്‍കാന്‍ മത്സരിച്ചു. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച്‌ കോവിഡ് രണ്ടാംതരംഗമുണ്ടായതും സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ തിരിച്ചടവ് നിര്‍ജീവമായതും സ്വര്‍ണവില കുറഞ്ഞതും വായ്‌പകളെ കിട്ടാക്കടത്തിലേക്ക് നയിക്കുകയായിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ മൊത്തം വായ്‌പകളില്‍ 38 ശതമാനത്തോളം സ്വര്‍ണവായ്‌പകളാണ്. എന്നാല്‍, കഴിഞ്ഞപാദത്തില്‍ ബാങ്കിന്റെ പുതിയ കിട്ടാക്കട ബാദ്ധ്യതയായ 435 കോടി രൂപയില്‍ 337 കോടി രൂപയും സ്വര്‍ണവായ്‌പകളായിരുന്നു. ഫെഡറല്‍ ബാങ്ക് കഴിഞ്ഞപാദത്തില്‍ സ്വര്‍ണവായ്‌പയില്‍ മാത്രം 50 കോടി രൂപയുടെ പുതിയ ബാദ്ധ്യത രേഖപ്പെടുത്തി.
ഡിമാന്‍ഡില്‍ കുറവില്ല
കിട്ടാക്കടം കൂടുകയാണെങ്കിലും സ്വര്‍ണപ്പണയ വായ്‌പകള്‍ക്ക് ഇപ്പോഴും മികച്ച ഡിമാന്‍ഡുണ്ട്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്ക് കുറിച്ച വളര്‍ച്ച 53.90 ശതമാനമാണ്. എസ്.ബി.ഐയുടെ സ്വര്‍ണ വായ്‌പകള്‍ ഏറെവര്‍ഷം മുൻപ് വരെ 3,000 കോടി രൂപയോളമായിരുന്നത് കഴിഞ്ഞവര്‍ഷം 20,000 കോടി രൂപ കടന്നു. മറ്റു ബാങ്കുകളിലും എന്‍.ബി.എഫ്.സികളിലും കാണുന്നത് മികച്ച വളര്‍ച്ചയാണ്.
കടുപ്പമായി നിബന്ധനകള്‍
കിട്ടാക്കട വര്‍ദ്ധന ചെറുക്കാന്‍ സ്വര്‍ണപ്പണയ വായ്‌പകളിന്മേലുള്ള നിബന്ധനകള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട് ബാങ്കുകള്‍. സി.എസ്.ബി ബാങ്ക് ലോണ്‍-ടു-വാല്യു (എല്‍.ടി.വി) 90 ശതമാനത്തില്‍ നിന്ന് 75 ശതമാനത്തിലേക്ക് കുറച്ചു. കേരളത്തിലെ അര്‍ബന്‍ ബാങ്കുകളില്‍ 90 ദിവസം പിന്നിട്ട സ്വര്‍ണവായ്‌പകള്‍ പുതുക്കി നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്‌പയുടെ കാലാവധി മൂന്നുമാസമായി ചുരുക്കിയിട്ടുമുണ്ട്.
തിളക്കത്തോടെ സ്വര്‍ണവായ്‌പ
കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം സ്വര്‍ണപ്പണയ വായ്‌പാമൂല്യം ആറുലക്ഷം കോടി രൂപയാണ്. ഇതില്‍ 75 ശതമാനം അസംഘടിത മേഖലയിലാണ്.
സംഘടിത മേഖലയിലെ മൊത്തം സ്വര്‍ണപ്പണയ വായ്‌പകള്‍ കഴിഞ്ഞവര്‍ഷം 1.6 ലക്ഷം കോടി രൂപയില്‍ നിന്ന് രണ്ടുലക്ഷം കോടി രൂപയിലെത്തിയിരുന്നു.
ഇതില്‍ 1.20 ലക്ഷം കോടി രൂപ ബാങ്കുകളിലും 80,000 കോടി രൂപ എന്‍.ബി.എഫ്.സികളിലുമാണ്.
News Image

പാസ്പോർട്ട് ഇനി പോസ്റ്റോഫീസ് വഴി എടുക്കാനുള്ള സൗകര്യമൊരുക്കി തപാൽ വകുപ്പ്

 നിങ്ങള്‍ ഒരു പാസ്‌പോര്‍ട്ട് എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല പകരം നിങ്ങളുടെ അടുത്തുള്ള "പോസ്റ്റോഫീസിലേക്ക്" പോയാല്‍ മതി. അവിടെ നിങ്ങള്‍ക്ക്  പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കാന്‍ കഴിയും.
India Post രാജ്യത്തെ പല പോസ്റ്റോഫീസുകളിലും പാസ്‌പോര്‍ട്ട് രജിസ്ട്രേഷന്‍, പാസ്‌പോര്‍ട്ട് അപേക്ഷ തുടങ്ങി നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനായി നിങ്ങള്‍ പോസ്റ്റോഫീസിലെ കോമണ്‍ സര്‍വീസ് സെന്റര്‍ (CSC) കൗണ്ടറുകളിലേക്കാണ് പോകേണ്ടത്. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള് അറിയാം..
India Post ഒരു ട്വീറ്റിലൂടെ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പോസ്റ്റോഫീസിലെ CSC കൗണ്ടറില്‍ പാസ്‌പോര്‍ട്ടിനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും എളുപ്പമാണെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാമെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പോസ്റ്റ് ഓഫീസിലേക്ക് പോകുക.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അടുത്തുള്ള പോസ്‌റ്റ് ഓഫീസുകളില്‍‌ നിലവിലുള്ള "പാസ്‌പോര്‍ട്ട് സേവാ സെന്റര്‍"  സന്ദര്‍ശിച്ച്‌ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം. ഇപ്പോള്‍ പോസ്റ്റോഫീസുകളില്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ അനുവദിച്ച ശേഷം പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഉപയോഗക്ഷമത കൂടുതല്‍ വര്‍ദ്ധിക്കുന്നുണ്ട്.
പോസ്റ്റോഫീസില്‍ തന്നെ പരിശോധന നടത്തും.
Passportindia.gov.in ന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രവും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രവും പാസ്‌പോര്‍ട്ട് ഓഫീസിലെ ശാഖകളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള ഫ്രണ്ട് എന്‍ഡ് സേവനം നല്‍കും.
പാസ്‌പോര്‍ട്ട്  നല്‍കുന്നതിനുള്ള ടോക്കണ്‍ മുതല്‍ അപേക്ഷ നല്‍കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ ചെയ്യും.
 പാസ്‌പോര്‍ട്ടിനായി നിങ്ങള്‍ക്ക് ആദ്യം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്, തീയതി ലഭിച്ചാല്‍, രസീത്, മറ്റ് യഥാര്‍ത്ഥ രേഖകള്‍ എന്നിവയുടെ ഹാര്‍ഡ് കോപ്പിയുമായി നിങ്ങള്‍ പോസ്റ്റോഫീസിലേക്ക് പോകേണ്ടതാണ്.
ഇവിടെ നിങ്ങളുടെ ഡോക്യൂമെന്റസ് പരിശോധിക്കും, അതിനുശേഷം നിങ്ങളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ SMS വഴി നല്‍കും, ഈ പ്രക്രിയക്ക് കുറഞ്ഞത് 15 ദിവസം എടുക്കും
News Image

സഹകരണ സംഘങ്ങളിലെ വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എളുപ്പത്തിൽ

സഹകരണ സംഘങ്ങളിലെ വാക്സിൻ എടുക്കാത്ത ജീവനക്കാർ ഇനി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ സ്ലോട്ട് ബുക്കിങ് ലഭിക്കുന്നതാണ്.
 സഹകരണ ജീവനക്കാരെ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ https://www.cowin.gov.in/ പോർട്ടലിൽ രജിസ്റ്റർ ചെയ്ത registration number ആവശ്യമാണ്.
 Covid19.kerala.gov.in  ഇൽ  Frontline workers (bulk) ൽ  ക്ലിക്ക് ചെയ്യുക. സെക്രട്ടറി അല്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയോ ആധാർ കാർഡ് നമ്പർ വച്ച് ആദ്യതവണ രജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന ഒടിപി അനുസരിച്ച് സ്ഥാപനത്തിന്റെ പേരും മറ്റു വിവരങ്ങളും നൽകുക.Type of organization : Government എന്നും,  Name : Kerala Co Operative Employee എന്നും നൽകുക. മേലുദ്യോഗസ്ഥന്റെ എംപ്ലോയി ഐഡി കാർഡ് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്  . അതിനുശേഷം വരുന്ന വിൻഡോയിൽ ഓരോ ജീവനക്കാരുടെയും പേര്, ജനിച്ചവർഷം, മൊബൈൽ നമ്പർ, Covin രജിസ്ട്രേഷൻ ഐഡി, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം എന്നിവ സെലക്ട് ചെയ്യുക. മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ നൽകിയതിനു ശേഷം വീണ്ടും മേലുദ്യോഗസ്ഥന്റെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് സബ്മിറ്റ് ചെയ്യുക. വാക്സിൻ സ്ലോട്ട്  അനുവദിക്കുന്ന  മുറക്ക് ഓരോ ജീവനക്കാരനും അവരവരുടെ മൊബൈൽ നമ്പറിൽ വാക്സിനേഷൻ തീയതി, സമയം  മെസ്സേജ് വരുന്നതാണ്
News Image

സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സംസ്ഥാന സർക്കാരിന്റെ  പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും.
AAY (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്‌ത്‌ രണ്ട്‌, മൂന്ന്‌ തീയതിയിലും PAHH (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ നാലുമുതൽ ഏഴുവരെയും NPS (നീല) വിഭാഗത്തിന് ആഗസ്‌ത്‌ ഒമ്പതുമുതൽ 12 വരെയും NPNS  (വെള്ള)  വിഭാഗത്തിന് ആഗസ്‌ത്‌ 13 മുതൽ 16 വരെയുമാണ്‌ കിറ്റ്‌ വിതരണം. 
സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
News Image

അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ്പരീക്ഷ സെപ്തംബർ 7 മുതൽ

രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും 2021-22 അദ്ധ്യയനവർഷം ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ  നടത്തും. 
കാർഷിക/ അനുബന്ധ വിഷയങ്ങളിലാണ് പ്രവേശനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. പ്ലസ്ടു/ തത്തുല്ല്യ  പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. 
150 മിനുട്ടാണ് പരീക്ഷാ ദൈർഘ്യം. ജൂലൈ 25 മുതൽ http://icar.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് മോഡിലാണ് പരീക്ഷ.
കൂടുതൽ വിവരങ്ങൾക്ക്
Helpline: +91 8301839189
News Image

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പൈതൃക മ്യൂസിയത്തിന് സർക്കാർ ഒന്നരക്കോടി രൂപ അനുവദിച്ചു

സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയത്താണ് പൈതൃക മ്യൂസിയം തുടങ്ങുന്നത് .കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടന്നത് . ജൂൺ 24 ന് ചേർന്ന സഹകരണ വകുപ്പ് വർക്കിങ്  ഗ്രൂപ്പ് യോഗത്തിലാണ് മ്യൂസിയം നിർമ്മാണത്തിന് സർക്കാർ സഹായം നൽകണമെന്ന് ശുപാർശ ചെയ്തത് .രണ്ടാം ഘട്ട നിർമ്മാണത്തിലേക്കാണ് സർക്കാർ സബ്‌സിഡി ഇനത്തിൽ ഒന്നരക്കോടി രൂപ അനുവദിച്ചിരിക്കുന്നത് .1945 ലാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപീകരിച്ചത് 
News Image

ആരോഗ്യ ഇന്‍ഷുറന്‍സ്; കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കിലും അതില്‍ "എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്,എന്തൊക്കെ ഒഴിവാക്കപ്പെട്ടിട്ടുണ്ട് " എന്ന് പോലും ശ്രെദ്ധിക്കാത്തവരാണ്  കൂടുതലും .  കോവിഡ് പിടിപ്പെട്ടവരില്‍ പലരും പിന്നീടാണ് മനസ്സിലാക്കിയത് "ഇന്‍ഷുറന്‍സ് പരിരക്ഷ പല കാര്യങ്ങള്‍ക്കും ലഭിക്കുന്നില്ലെന്ന്". ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം കാര്യമില്ല, മികച്ച സംരക്ഷണം കൂടി നല്‍കുന്നവയായിരിക്കണം എന്ന കാര്യത്തില്‍ ഇപ്പോൾ പലര്‍ക്കും ബോധോദയം ഉണ്ടായിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങളാണ് ചുവടെ.

ആവശ്യം വ്യക്തമായി മനസ്സിലാക്കുക:
ഒരാളുടെ പ്രായം, വരുമാനം, ലിംഗം എന്നിവയ്ക്ക് അനുസരിച്ച്‌ വേണം എത്ര രൂപയുടെ ഇന്‍ഷുറന്‍സ് വേണമെന്ന് തീരുമാനിക്കാന്‍. എല്ലാ പോളിസികളിലും ആധുനിക ചികിത്സാ സൗകര്യങ്ങളായ റോബോട്ടിക് സര്‍ജറി, വിദേശത്തു വെച്ചുള്ള അടിയന്തിര ചികിത്സ തുടങ്ങിയവയ്‌ക്കൊന്നും പരിരക്ഷ ലഭിക്കണമെന്നില്ല. ഏതു തരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ളത് തെരഞ്ഞെടുക്കണം. കുറഞ്ഞ സം അഷ്വേര്‍ഡ് തുകയുള്ള ഫ്‌ളോട്ടര്‍ പോളിസികള്‍ കോവിഡ് കാലത്ത് ഒഴിവാക്കാം.

* വെയ്റ്റിംഗ് പിരീഡും പോളിസി കാലാവധിയും:
രണ്ടു മൂന്നു വര്‍ഷത്തെ പോളിസി കാലാവധിയുള്ള പോളിസി എടുക്കുക. ഇതു വഴി പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ വേറെയും നേടാനാകും. മിക്ക പോളിസികള്‍ക്കും വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കും. നിലവില്‍ രോഗിയായ, മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് നിശ്ചിത വെയ്റ്റിംഗ് പിരീഡ് കഴിഞ്ഞേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. പോളിസിയെടുക്കുമ്പോൾ  തന്നെ വെയ്റ്റിംഗ് പിരീഡ് എത്രയെന്ന് മനസ്സിലാക്കുക. കുറഞ്ഞ കാലം വെയ്റ്റിംഗ് പിരീഡ് ഉള്ള പോളിസി തെരഞ്ഞെടുക്കാം.

* കാഷ്‌ലെസ് സൗകര്യമുണ്ടോ:
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ വരുന്ന ഹോസ്പിറ്റലുകള്‍ ഏതൊക്കെയെന്നും എവിടെയൊക്കെ കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകുമെന്നും മനസ്സിലാക്കുക. പലപ്പോഴും അടിയന്തിര ചികിത്സ തേടുമ്ബോൾ പണം  മുന്‍കൂട്ടി നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ കാഷ്‌ലെസ് സൗകര്യം നല്‍കുന്ന രാജ്യത്ത് എല്ലായിടത്തും കവറേജുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ഉള്ള ഇന്‍ഷുറന്‍സ് കമ്പനിയെ   തന്നെ വേണം തെരഞ്ഞെടുക്കാന്‍. ആനുകൂല്യങ്ങള്‍ കുറയാതെ തന്നെ കുറഞ്ഞ പ്രീമിയമുള്ള പോളിസി കണ്ടെത്തണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ  വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ഓണ്‍ലൈനായി പോളിസി എടുക്കുകയാണെങ്കില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിച്ചേക്കാം. പല കമ്പനികളും  പ്രീമിയം മാസ-ത്രൈമാസ തവണകളായി അടക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

* മറ്റു കവറേജുകള്‍:
പോളിസിയുടമ തീര്‍ച്ചയായും തന്റെയും ആശ്രിതരുടെയും പ്രായവും നിലവിലുള്ള രോഗവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് വേണം പോളിസി തെരഞ്ഞെടുക്കാന്‍. നിലവില്‍ ചെറിയ തുകയ്ക്കുള്ള പോളിസി ഉണ്ടെങ്കില്‍ കൂടുതല്‍ തുകയ്ക്കുള്ള ടോപ്പ് അപ്പ് പോളിസികളിലൂടെ കൂടുതല്‍ കവറേജ് ലഭ്യമാക്കാനാകും. ഹോസ്പിറ്റല്‍ ചെലവ് എന്നാല്‍ ഹോസ്പിറ്റലില്‍ കഴിയുന്ന ദിവസങ്ങളിലെ മാത്രമല്ല, അതിനു മുൻപുള്ള പരിശോധനകളും ആശുപത്രിവാസത്തിനുള്ള ശേഷമുള്ള ചെലവുകളുമെല്ലാം ഉള്‍പ്പെടും. പല പോളിസികളും ഡേ കെയര്‍ സംരക്ഷണം, വീട്ടില്‍ കിടത്തിയുള്ള ചികിത്സ, ആയുര്‍വേദ-യുനാനി-സിദ്ധ-ഹോമിയോപ്പതി ചികിത്സ, സ്റ്റം സെല്‍ തെറാപ്പി, റോബോട്ടിക് സര്‍ജറി പോലുള്ള ആധുനിക ചികിത്സ എന്നിവ കൂടി കവറേജില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
 
News Image

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.നാലര വർഷമായ ഭരണ സമിതിയെ

100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമീക അന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.നാലര വർഷമായ ഭരണ സമിതിയെയാണ് പിരിച്ചു വിട്ടത് .മുകുന്ദപുരംഅസിസ്റ്റന്റ് രജിസ്ട്രാർ എം .സി അജിത്തിനെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിക്കൊണ്ട് ജില്ലാ രജിസ്ട്രാർ ആണ് ഉത്തരവിട്ടത് .കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും 5 വർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യ നിഗമനം .ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട് .
News Image

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്തുവാൻ തയ്യാറെടുത്ത് സഹകരണ വകുപ്പ്

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ  "കരുവന്നൂർ സഹകരണ ബാങ്ക്" തട്ടിപ്പ് കേസിന്റെ   പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് തീരുമാനിച്ചു .സഹകരണ വകുപ്പ്മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനായി  ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും  മന്ത്രി പറഞ്ഞു. അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
News Image

മടിക്കൈ സഹകരണ ബാങ്ക് ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മധുരക്കിഴങ്ങു കൃഷി ആരംഭിച്ചു

മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മധുരക്കിഴങ്ങു കൃഷി ആരംഭിച്ചു.അടുക്കത്ത്പറമ്പിലെ 60 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത് . ബാങ്ക് വൈസ് പ്രസിഡന്റ് ഒ .കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .ഡയറക്ടർ എം .പ്രശാന്ത് അധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ ഒ .വി നാരായണൻ ,വി .വി      വിജയൻ ,കെ .കുഞ്ഞിരാമൻ ,ഇ .ദാമോദരൻ ,സെക്രട്ടറി പി .രമേശൻ ,അസിസ്റ്റന്റ് സെക്രട്ടറി കെ .വി .ബാലൻ തുടങ്ങിയവർ സംസാരിച്ചു .ബാങ്ക് ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി 

News Image

ലൈബ്രറി സയന്‍സ്, ജേര്‍ണലിസം, എംബിഎ; കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനം; ജൂലൈ 26 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
എം.എസ്‌സി.: കംപ്യൂട്ടേഷണല്‍ ബയോളജി, പ്ലാന്റ് സയന്‍സ് എത്‌നോ ബോട്ടണി, വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൈക്രോ ബയോളജി, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, മോളിക്യുലാര്‍ ബയോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ജിയോഗ്രഫി, അപ്ലൈഡ് സുവോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്,.
എം.ബി.എ.
എം.സി.എ.
ലൈബ്രറി സയന്‍സ്
എം.എ.: ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മ്യൂസിക്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ആന്ത്രപ്പോളജി, ട്രൈബല്‍ ആന്‍ഡ് റൂറല്‍ സ്റ്റഡീസ്.
എല്‍എല്‍.ബി.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദമാണ് പി.ജി. കോഴ്‌സുകളിലേക്കുള്ള യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന്റെ അവസാന തീയതിക്കകം സര്‍വകലാശാല നിഷ്‌കര്‍ഷിച്ച യോഗ്യത നേടണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.ബി. എ. പ്രോഗ്രാമിന്റെ പ്രവേശനം കെമാറ്റ്, സിമാറ്റ്, കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ www.admission.kannuruniversity.ac.in വഴി നല്‍കാം. ഒന്നില്‍ക്കൂടുതല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 04972715261,7356948230, deptsws@kannuruniv.ac.in.
News Image

സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ 28 തസ്തികകളില്‍ ഒഴിവുകള്‍; പിഎസ് സി അപേക്ഷ ക്ഷണിച്ചു

28 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in
സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 20-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ബിഎസ് സി നഴ്‌സിങ് വിജയിച്ചിരിക്കണം.
സ്റ്റാഫ് നഴ്സ് ഗ്രേഡ് II:
ശമ്പളം : 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍).
പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്‌.എസ്.ഇ. കോഴ്സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങില്‍ വി.എച്ച്‌.എസ്.ഇ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
2. ബി.എസ്സി. നഴ്സിങ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ഒരു ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജനറല്‍ നഴ്സിങ്ങിലും മിഡ്വൈഫറിയിലും മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.
3. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫ് ആയും പുരുഷന്മാര്‍ നഴ്സായും രജിസ്റ്റര്‍ചെയ്തിരിക്കണം.
വര്‍ക്ക് അസിസ്റ്റന്റ്:
ശമ്പളം  : 8,100-12,130 രൂപ. ഒഴിവുകളുടെ എണ്ണം: 83. നിയമനരീതി: നേരിട്ടുള്ള നിയമനം. പ്രായം: 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. ഉദ്യോഗാര്‍ഥികള്‍ ഏഴാംക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം. 2. ഉദ്യോഗാര്‍ഥികള്‍ക്ക് നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.
News Image

" കേന്ദ്ര സഹകരണ മന്ത്രാലയം :കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ ...? "വെബിനാർ" യൂട്യൂബിൽ കാണാം

സഹകരണരംഗം ന്യൂസും ടീം കോ -ഓപ്പറേറ്റീവും ചേർന്ന്  സംഘടിപ്പിച്ച " കേന്ദ്ര സഹകരണ മന്ത്രാലയം :കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ ...? "  എന്ന വിഷയത്തിലൂന്നിയ വെബിനാർ സഹകാരികളുടെ പങ്കാളിത്തം കൊണ്ടും വിഷയത്തിലെ ആശയ സംമ്പുഷ്ടത കൊണ്ടും ശ്രേദ്ധേയമായി.ത്യശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ഡോ; എം .രാമനുണ്ണി ആണ് പ്രഭാഷണം നടത്തിയത്.കോ -ഓർഡിനേറ്റിംഗ് എഡിറ്റർ സജീഷ് സ്വാഗതവും പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി നന്ദിയും പറഞ്ഞു.പ്രഭാഷണം ഒരു മണിക്കൂറിലധികം സമയം നീളുകയുണ്ടായി.പരിപാടി തത്സമയം കാണാൻ സാധിക്കാത്തവർക്കായി " കാര്യം സഹകാര്യം " എന്ന യൂട്യൂബ് ചാനലിലൂടെ കാണുവാനുള്ള സൗകര്യം ലഭ്യമാണ് . Youtube Link :https://youtu.be/EpgVmfiKrLU
News Image

മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്ക് ആരംഭിച്ച കോവിഡ് 19 RTPCR ലാബിന്റെ ഉദ്ഘാടനം മന്ത്രി വി .എൻ വാസവൻ നിർവ്വഹിച്ചു

പാലക്കാട് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച കോവിഡ് 19 RTPCR ലാബിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വഹിച്ചു.
മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് മഹാമാരിയുടെ പ്രയാസകരമായ കാലഘട്ടത്തിൽ പൊതു സമൂഹത്തിന് ഏറെ പ്രയോജനകരമാകുന്ന കോവിഡ് 19 RTPCR പരിശോധനക്ക് സ്വന്തമായി ഒരു ലാബ് സജ്ജമാക്കിയിരിക്കുന്നു എന്നത് ഏറെ അഭിമാനമർഹിക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു .എല്ലാ വിധ അധുനിക സംവിധാനങ്ങളും ഉളള ഈ ബാങ്കിൽ ഓർഗാനിക് ഷോപ്പ്, നീതി സ്റ്റോർ , നീതി മെഡിക്കൽ സെന്റർ, ഫിസിയോ തെറാപ്പി, സെന്റൽ ക്ലിനിക്ക് , ഡയാലിസിസ് സെന്റർ തുടങ്ങി ആതുര ശുശ്രൂഷാ രംഗത്തും , പൊതു വിതരണ രംഗത്തും നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .മുൻ എം .എൽ .എ പി .കെ ശശി ശിലാഫലകം അനാച്ഛാദനം ചെയ്തു .സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് ,സഹകരണ സംഘം രജിസ്ട്രാർ പി .ബി നൂഹ് ഐ എ എസ് ,മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി .മുഹമ്മദ് ബഷീർ ,തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ .ഷൗക്കത്തലി ബാങ്ക് പ്രസിഡന്റ് അഡ്വ .കെ .സുരേഷ് ,സെക്രട്ടറി എം .പുരുഷോത്തമൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
News Image

പുതിയ ഇളവുകള്‍ ഒന്നും ഇല്ല, സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ തുടരുന്ന വാരാന്ത്യ ലോക്ക് ഡൗണിന് മാറ്റമില്ല. ലോക്ക് ഡൌണ്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനം. ഒരാഴ്ച കൂടി നിയന്ത്രണം തുടരും.
കൂട്ട പരിശോധനകള്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെ തീരുമാനം ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ നടത്തും. വാര്‍ഡ് തലത്തില്‍ മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് ഏരിയകളില്‍ വരെ ശക്തമായ ഇടപെടല്‍ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബക്രീദിനോടനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.തൊട്ട് പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ നടപടി. നേരത്തെ ശനി,ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ ഒഴിവാക്കാനായിരുന്നു തീരുമാനം.അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 16000ത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ നിന്നും താഴേക്ക് പോവുന്നില്ലെന്നാതാണ് ആശങ്ക. 104 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്.


News Image

വാട്സ്‌ആപ്പില്‍ ഇനി HD ചിത്രങ്ങളും അയക്കാം; മറ്റു പുതിയ ഫീച്ചറുകളും.....

വാട്സ്‌ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ നിങ്ങളുടെ ബാക്കപ്പുകള്‍ അവരുടെ ക്ലൗഡില്‍ സ്വതന്ത്രമായി എന്‍ക്രിപ്റ്റ് ചെയ്യുന്നു. വാട്സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.21.15.5 അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. വാട്സ്‌ആപ്പിന്റെ നിലവിലെ പതിപ്പില്‍ ചാറ്റുകള്‍ എല്ലാം ഗൂഗിള്‍ ഡ്രൈവ് പോലുള്ള ആപ്പുകളില്‍ സ്റ്റോര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്.
എങ്ങനെയാണ് ഇനി എന്‍ക്രിപ്റ്റ് ചെയ്യുക? നിങ്ങളുടെ എല്ലാ ചാറ്റുകളും ഇനി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു സംരക്ഷിക്കപ്പെടും, അതിനായി നിങ്ങള്‍ ഒരു പാസ്സ്‌വേര്‍ഡ് ഉണ്ടാക്കണം, അതുവഴിയാകും നിങ്ങളുടെ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയുക.
പക്ഷേ ഒരു കാര്യം ഓര്‍ക്കണം, നിങ്ങള്‍ പാസ്സ്‌വേര്‍ഡ് മറന്ന് പോവുകയാണെങ്കില്‍ പിന്നെ സ്റ്റോര്‍ ചെയ്തിരിക്കുന്ന ചാറ്റ് വീണ്ടെടുക്കാന്‍ സാധിക്കില്ല.
നിങ്ങള്‍ നല്‍കുന്ന പാസ്സ്‌വേര്‍ഡ് സ്വകാര്യമായിരിക്കുമെന്നും അത് വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ എന്നിവ ആയി പങ്കുവെക്കില്ലെന്നും 'വാബീറ്റഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചറില്‍ പാസ്സ്‌വേര്‍ഡ് മാറ്റുന്നതിനായി 64 അക്ക എന്‍ക്രിപ്‌ഷന്‍ കീയും നല്‍കിയിട്ടുണ്ട്, പക്ഷേ നിങ്ങള്‍ ആ കീ നഷ്ടപെടുത്തിയാലും നിങ്ങളുടെ ഡാറ്റ പിന്നെ എടുക്കാന്‍ സാധിക്കില്ല.
ഇതിനോടൊപ്പം "എച്  ഫൊട്ടോസ്" എന്ന ഫീച്ചറും വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി കൂടുതല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍ . വാട്സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ക്വാളിറ്റി തിരഞ്ഞെടുക്കുന്നതിന് മൂന്ന് ഫീച്ചറുകള്‍ കാണാന്‍ കഴിയും.ആദ്യത്തേത് "ബെസ്റ്റ് ക്വാളിറ്റി" ആണ് അത് പേര് വിശദീകരിക്കുന്ന പോലെ തന്നെയാണ്, പക്ഷേ ഉയര്‍ന്ന നിലവാരമുള്ള ഇമേജുകള്‍ അയയ്ക്കാന്‍ വാട്ട്‌സ്‌ആപ്പ് ഒരു ഓപ്ഷന്‍ നല്‍കുന്നില്ല. "ചെറിയ തോതില്‍ ആണെങ്കിലും പോലും ചിത്രങ്ങള്‍ ഇപ്പോഴും കംപ്രസ്സ് ചെയ്യപ്പെടുന്നുണ്ട്. കംപ്രഷന്‍ അല്‍ഗോരിതം വാട്സ്‌ആപ്പ് ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം യഥാര്‍ത്ഥ ക്വാളിറ്റി നിലനിര്‍ത്തുകയും, 2048×2048 വലുതാണെങ്കില്‍ അളവില്‍ മാറ്റം വരുത്തുകയും ചെയ്യും. നേരത്തെ ചിത്രത്തിന്റെ 80 ശതമാനം യഥാര്‍ത്ഥ ക്വാളിറ്റിയാണ് നിലനിര്‍ത്തിയിരുന്നത്, എന്നാല്‍ വലിയ ചിത്രങ്ങള്‍ എപ്പോഴും ചെറുതാക്കിയിരുന്നു," വാബീറ്റഇന്‍ഫോ വ്യക്തമാക്കി.
മികച്ച നിലവാരമുള്ള ചിത്രങ്ങള്‍‌ നല്‍‌കുന്നതിന് വാട്സ്‌ആപ്പ് യഥാര്‍ത്ഥ ചിത്രത്തിനു നല്‍കുന്ന ഗുണനിലവാരത്തിന്റെ ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് വാബീറ്റഇന്‍ഫോ നിര്‍ദ്ദേശിക്കുന്നു. 'ഓട്ടോ' 'ഡാറ്റ സേവര്‍' എന്നീ രണ്ടു ഓപഷനുകളും ഇതില്‍ ലഭിക്കും. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോഴായിരിക്കും ലഭിക്കുക എന്നതില്‍ വ്യക്തതയില്ല.
News Image

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ചെലവേറിയതാകും, സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ റിസർവ് ബാങ്ക്

ബാങ്കുകളില്‍ നിന്ന് ഇനി പണം വലിക്കുന്നത് ചെലവേറിയതാകും. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഒരു ട്രാന്‍സാക്ഷന് 21 രൂപയാണ് ഈടാക്കുക.
 പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും.
ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്‍സാക്ഷന്‍ വരെ സൗജന്യമായി നടത്താം. അതുകഴിഞ്ഞാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഇത് ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ബാധകമായിരിക്കും. അഞ്ച് തവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും.
മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ നഗരങ്ങളില്‍ സൗജന്യമാണ്. നോണ്‍ മെട്രോ സെന്ററുകളില്‍ ഇത് അഞ്ചാണ്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് എടിഎം ഇടപാടുകലുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റിലായിരുന്നു അവസാന വര്‍ധന. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട തുക പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലാണ്. ഇത്രയും കാലമായത് കൊണ്ട് തന്നെ തുക പുതുക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ബിഐ പറഞ്ഞു. എടിഎം സ്ഥാപിക്കുന്നതും അതിന്റെ ചെലവുകളുമെല്ലാം ബാങ്കുകളാണ് വഹിക്കുന്നത്. അത് വര്‍ധിച്ച്‌ വരുന്നതും ബാങ്കുകളെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
2019ല്‍ എടിഎം നിരക്ക് വര്‍ധനവിനെ കുറിച്ച്‌ പഠിക്കാന്‍ ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എസ്ബിഐ നേരത്തെ എടിഎമ്മുകളിലെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരുന്നു. ജൂലായ് മുതല്‍ നടപ്പാക്കിയും തുടങ്ങിയിരുന്നു. 15 രൂപയും ഒപ്പം ജിഎസ്ടിയുമാണ് പരിധി കഴിഞ്ഞാല്‍ എസ്ബിഐ ഈടാക്കുക. കൊവിഡ് സമയത്ത് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരേണ്ടത് പിടിച്ച്‌ നില്‍ക്കാന്‍ അത്യാവശ്യമാണെന്ന് ബാങ്കുകള്‍ പറഞ്ഞു.
News Image

കൃഷിഭവനുകളിൽ യുവാക്കൾക്ക് ഇൻസെന്റീ വോടെ ഇന്റേൺഷിപ്പിന് അവസരം

1077 പേർക്ക് ആറുമാസം ഇൻ്റേൺഷിപ്പിന് അവസരം നൽകുന്ന പദ്ധതിയാണ്   കൃഷിവകുപ്പ് നടപ്പിലാക്കുന്നത്.  വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ  കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. incentive ആയി പ്രതിമാസം 1000 രൂപ വീതം നൽകും. കൃഷിവകുപ്പ് വെബ് സൈറ്റിൽ   അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ പകർപ്പും , സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇൻ്റർവ്യു സമയത്ത് പരിശോധിക്കുന്നതായിരിക്കും.  വി എച്ച് എസ് സി അവസാന വർഷ വിദ്യാർത്ഥികൾ, കൃഷി ജൈവകൃഷി എന്നിവയിൽ വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ ബിഎസ് സി അഗ്രിക്കൾച്ചർ കഴിഞ്ഞ വർ  എന്നിവരെ മാത്രമേ ഇൻ്റേൺഷിപ്പിന് അനുവദിക്കൂ.
കാർഷിക മേഖലയിൽ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ്
 യുവതീയുവാക്കൾക്ക്  കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അവസരം നൽകുന്നത് . ജൂലൈ മാസം 24 വരെ താല്പര്യമുള്ളവർക്ക്  www.keralaagriculture.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കാം. ജൂലൈ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഇൻറർവ്യൂ നടത്തി ഇൻ്റേണുകളെ  തെരഞ്ഞെടുക്കുന്നതായിരിക്കും.
 വിളകളുടെ കൃഷി രീതി .വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിർണയം,ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ, കാർഷിക സംരംഭകത്വ സാധ്യതകൾ ,കാർഷിക വ്യവസായവും സാമ്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, കർഷകനുമായുള്ള ആശയവിനിമയം, കാർഷിക ഉൽപ്പന്ന സംസ്കരണം- മൂല്യവർദ്ധനവ് സാധ്യതകൾ ,വിപണി ഇടപെടലുകൾ,കൃഷി ഓഫീസിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കാർഷിക വികസന പ്രവർത്തനങ്ങൾ, നടീൽ ഉപകരണങ്ങളുടെ വിതരണം,  ഫീൽഡിൽ നിന്നുള്ള വിവരശേഖരണം എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകും.

News Image

സ്വന്തമായി കൃഷിഭൂമി ഇല്ലാത്ത കർഷകന് "പിഎം കിസാൻ സമ്മാൻ നിധി"യുടെ ഗുണഭോക്താവാകാൻ സാധിക്കുമോ..?

 കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചതാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന.ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്. 2,000 രൂപയുടെ ഗഢുക്കളായി അര്‍ഹരായ കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തുക നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
എന്നാല്‍, എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ? പണക്കാരായ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ? കൃഷിയുടമയാണ് എന്നാല്‍, കര്‍ഷകന്‍ അല്ല എങ്കില്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ?
തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ പദ്ധതിയെപ്പറ്റി ഇപ്പോഴും ഉയരുന്നുണ്ട്.
ഭാര്യയും ഭര്‍ത്താവും കര്‍ഷകര്‍ ആണ് എങ്കില്‍ക്കൂടി "PM കിസാൻ സമ്മാൻ നിധി"യിലൂടെ ഇരുവര്‍ക്കും വെവ്വേറെ ധനസഹായം ലഭിക്കില്ല. കാരണം, ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് എന്നതാണ്. ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്നതാണ് പൊതുവേ ഇന്ത്യയില്‍ കുടുംബം എന്ന് പറയുന്നത്. അതിനാല്‍, ഈ പദ്ധതിയിലൂടെ ഭാര്യയ്ക്കും ഭര്‍ത്താവിനും സാമ്പത്തിക സഹായം ലഭിക്കില്ല. കുടുംബത്തിനായി വര്‍ഷം തോറും 6,000 രൂപ ലഭിക്കും.
പദ്ധതിയുടെ നിയമങ്ങള്‍ അനുസരിച്ച്‌ ഒരു കുടുംബത്തിനാണ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുക. എന്നാല്‍, ഒരേ കുടുംബത്തിലെ രണ്ടംഗങ്ങള്‍ പദ്ധതിയുടെ പ്രയോജനം നേടുന്നതായി കണ്ടെത്തിയാല്‍ ആവരെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്താക്കും.
കൂടാതെ കൃഷി ഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെമറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല.
കര്‍ഷകനാണ്, എന്നാല്‍ സ്വന്തമായി കൃഷിഭൂമി ഇല്ല എങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കാരണം കൃഷിഭൂമിയുടെ ഉടമയ്ക്കാണ് പണം ലഭിക്കുക എന്നത് കൊണ്ട് തന്നെ.
കര്‍ഷകനാണ്, എന്നാല്‍, കൃഷിഭൂമി സ്വന്തം പേരിലല്ല എങ്കിലും, ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ഒരു വ്യക്തിയുടെ പിതാവിന്‍റെയോ മുത്തച്ഛന്‍റെയോ പേരിലാണ് അയാളുടെ കൃഷി ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കിലും പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിയില്ല. ആദ്യം കൃഷിഭൂമി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്.
കൃഷിഭൂമിയുള്ള എല്ലാവരും കര്‍ഷകരല്ല. ... സ്വന്തം പേരില്‍ കൃഷിഭൂമി ഉള്ള, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വ്യക്തികള്‍ക്കും പദ്ധതിയുടെ പ്രയോജനം  നേടുവാന്‍ സാധിക്കില്ല.
പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയിലൂടെ
കേന്ദ്ര സര്‍ക്കാര്‍ ഈ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

News Image

സഹകരണ മന്ത്രാലയം : കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ..? സഹകരണരംഗം ന്യൂസ് സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 21 ന്

 കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ "സഹകരണ മന്ത്രാലയം" രൂപീകരിക്കുകയും അമിത് ഷാ സഹകരണ  മന്ത്രിയായി വരികയും ചെയ്ത സാഹചര്യത്തിൽ  കേരളത്തിലെ സഹകരണ മേഖലയിൽ വലിയ രീതിയിലുള്ള ആശങ്ക പടർന്നിട്ടുണ്ട്,അതിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനകളും ,പ്രസ്താവനകളും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു തുടങ്ങുകയുമുണ്ടായി .ഈ അവസരത്തിൽ "സഹകരണരംഗം ഓൺലൈൻ ന്യൂസ് " വിപുലമായ രീതിയിൽ ഒരു വെബിനാർ സംഘടിപ്പിക്കുകയാണ്. " കേന്ദ്ര സഹകരണ മന്ത്രാലയം: കേരളത്തിലെ സഹകരണ ബാങ്കുകൾആശങ്കപ്പെടേണ്ടതുണ്ടോ..? "  എന്ന വിഷയത്തിലൂന്നി വെബിനാറിൽ പ്രഭാഷണം നടത്തുന്നത്  ഡോ ; എം .രാമനുണ്ണി  ( തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ,കൺസ്യുമർ ഫെഡ് മുൻ MD ) ജൂലൈ 21 ബുധനാഴ്ച ,4 മണിക്ക് നടക്കുന്ന ഈ വെബിനാറിലേക്ക് മുഴുവൻ സഹകാരിസുഹൃത്തുക്കളെയും ,പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു . 
 മധു ചെമ്പേരി     
മാനേജിങ് എഡിറ്റർ 
സഹകരണരംഗം ന്യൂസ്‌                                                                                                        
                                               
 വെബിനാർ Link   :https://meet.google.com/siq-xvko-vik

ഫോൺ ;9846391755 ,9544638426 
 
സഹകരണ മേഖലയിലെ വാർത്തകൾ വിരൽത്തുമ്പിൽ 
News Image

ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ നബാർഡ് പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ സന്ദർശിച്ചു

നബാർഡിന്റെ SRF സ്‌കീം ചെയ്യുന്നത് സംബന്ധിച്ചു ചർച്ച
 നടത്തുന്നതിനും മറ്റു പ്രൊജെക്ടുകൾ നടപ്പിലാക്കുന്നതിനുമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ കേരളത്തിലെ വിവിധ ബാങ്കുകൾ സന്ദർശിച്ചു  ചർച്ച നടത്തുകയുണ്ടായി
 .പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,ടെക്നിക്കൽ ഡയറക്ടർ ജഗത്ത് ,കോ -ഓർഡിനേറ്റർമാരായ ഐശ്വര്യ ,നയന ,അർച്ചന രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു .തോപ്രാംകുടി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( ഇടുക്കി ) 
 കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) തിരുനെല്ലി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( വയനാട് ) പുതിയങ്ങാടി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോഴിക്കോട് ) ചുങ്കത്തറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( മലപ്പുറം )പുതുപ്പരിയാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,
  ശ്രീകൃഷ്ണപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് സന്ദർശനം നടത്തിയത്  .
News Image

നബാർഡിന്റെ പ്രോജക്ട് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് ഒറ്റപ്പാലം MLA അഡ്വ .കെ .പ്രേംകുമാർ

നബാർഡിന്റെ പ്രോജക്ടുകൾ ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിനു വളരെ അനിവാര്യമാണെന്ന് ഒറ്റപ്പാലം എം .എൽ .എ അഡ്വ .കെ .പ്രേംകുമാർ പറഞ്ഞു .  തൊഴിൽ അവസരം സൃഷ്ട്ടിക്കുന്നതിനും നാടിൻറെ വികസനത്തിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ശ്രീകൃഷ്ണപുരം സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ  നടപ്പിലാക്കാൻ പോകുന്ന നബാർഡിന്റെ പ്രൊജെക്ടുമായി  ബന്ധപ്പെട്ട ചർച്ചയിൽ  പങ്കെടുക്കുവാനായി എത്തിയതായിരുന്നു എം .എൽ .എ . ബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണൻ ,സെക്രട്ടറി ഉല്ലാസ് ,ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ-ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ ,ശ്യാം , ബാങ്ക് ഭരണ സമിതി അംഗങ്ങൾ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.ഈ പദ്ധതിക്കു വേണ്ടി പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും ടീം കോ -ഓപ്പറേറ്റീവ് ആണ് .


News Image

കോവിഡ്- മൂന്നാംതരംഗത്തിലേക്ക് നീങ്ങുന്നു,​ രാജ്യത്ത് അടുത്ത 125 ദിവസം നിര്‍ണായകമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങിയത് ഇതിന്റെ സൂചനയാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണെന്നും നീതി ആയോഗ് അംഗം ഡോ.
വി.കെ. പോള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന് പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് 82 ശതമാനമാണ്. ജൂലായോടെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്നതിനുള്ള വഴിയിലാണ് സര്‍ക്കാര്‍.
നിരവധി രാജ്യങ്ങളില്‍ കൊവിഡ് സാഹചര്യം കൂടുതല്‍ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി
News Image

രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും  ഈ ഇളവ് ബാധകമായിരിക്കും. അതേസമയം  രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.
News Image

സ്ത്രീ സുരക്ഷാ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു

വടക്കേക്കര സർവീസ് സഹകരണ ബാങ്കിനു കീഴിലുളള "ഈശ്വര വിലാസം ലൈബ്രറി & റീഡിങ്റൂം ന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സിലിന്റെ നിര്ദ്ദേശാനുസരണം "സ്‌നേഹഗാഥ" എന്ന പേരിൽ സ്ത്രീ സുരക്ഷാ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ലിംഗപദവി തുല്യത എല്ലാത്തിലും ലഭ്യമാക്കുന്നതിനും പൊതുജീവിതത്തിലും വീടുകളിലും സ്ത്രീകൾ രണ്ടാംകിട പൗരന്മാരല്ല എന്ന ചിന്താഗതി മാറ്റുന്നതിനും ഗ്രന്ഥശാലകൾ ബോധവല്ക്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ആർ . കെ സന്തോഷിന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണനൻ ഉദ്ഘാടനം ചെയ്തു .ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ഷെറീന ബഷീർ ,വില്യം പോൾ ,പി .പി വിനോദ് ,സെക്രട്ടറി ഇൻചാർജ് ടി .മധു ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു .

News Image

പി. ബി നൂഹ് ഐ. എ. എസ് ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

സഹകരണ സംഘം റജിസ്ട്രാർ  പി ബി നൂഹ് IAS ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന
കോ-ഓപ്പ് മാർട്ട്, സഹകരണ നീതി ലാബ് & ക്ലിനിക്, നീതി മെഡിക്കൽ സ്റ്റോർ, ജൈവ കലവറ, ഫിഷ്മാർട് എന്നിവ സന്ദർശിക്കുകയും ബാങ്കിന്റെ ജൈവ കൃഷിയും മറ്റു ഇതര പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുകയും ചെയ്തു. എറണാകുളം ജില്ല സഹകരണ ജോയിന്റ് റജിസ്ട്രാർ  സജീവ് എം കർത്ത, കുന്നത്തുനാട് അസി. റജിസ്ട്രാർ  എൻ. എ മണി എന്നിവർ ഒപ്പമുണ്ടായിരുന്നു. ബാങ്ക് ഭരണ സമിതി അംഗങ്ങളും  ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി.
News Image

ഭൂമിയുടെ ഡിജിറ്റൽ സർവേ സ്വകാര്യവൽക്കരിക്കില്ലെന്ന് മന്ത്രി കെ. രാജൻ

ഭൂമിയുടെ ഡിജിറ്റല്‍ സര്‍വ്വേ സ്വകാര്യവത്ക്കരിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍
 കേന്ദ്ര സര്‍ക്കാരിന്റെ സര്‍വ്വേ ഓഫ് ഇന്ത്യ നേരിട്ട് ഡിജിറ്റല്‍ സര്‍വ്വേ നടത്തും. സര്‍വ്വേ ജീവനക്കാര്‍ അതിന് നേതൃത്വം നല്‍കും. സര്‍വ്വേ കോഴ്‌സ് പാസായി ലൈസന്‍സ് നേടിയവരേയും നിയമിക്കും. സര്‍വ്വേയര്‍മാരും ഡ്രാഫ്റ്റ്മാര്‍മാരുമുള്‍പ്പെടെ 3407 ജീവനക്കാരാണ് വകുപ്പിലുള്ളത്. രണ്ടു വര്‍ഷത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. 
ഡിജിറ്റര്‍ സര്‍വ്വേ നടത്തിപ്പിന് കേരള ലാന്‍ഡ് റെക്കോഡ് മോഡേണൈസേഷന്‍ മിഷന്‍ രൂപീകരിക്കുമെന്നും 
റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. 
പദ്ധതി പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ഭൂരേഖകളൊക്കെ ഡിജിറ്റലാവും. കൈവശ ഭൂമിക്ക് കൃത്യമായ കണക്കുണ്ടാകും. ഭൂമി ഇടപാടുകള്‍ എളുപ്പമാവലും. പൊതു സ്വകാര്യ ഭൂമി സംശയാതീതമായി തിരിച്ചറിയാം
News Image

KCEF സംസ്ഥാന ഭാരവാഹികൾ സഹകരണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി

KCEF സംസ്ഥാന നിർവ്വാഹ സമതിയുടെ തീരുമാനപ്രകാരം സംസ്ഥാന പ്രസിഡൻ്റ്  ജോഷ്വാ മാത്യു ,സംസ്ഥാന സെക്രട്ടറിമാരായ എൻ.സുഭാഷ്കുമാർ ,
അജയൻ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിൽ
സഹകരണ മന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകി. 

1.20-21ആഡിറ്റ് പൂർത്തികരിക്കുന്നതിന് മുൻപ് കോവിഡ് മൂലമുള്ള കുടിശ്ശിക കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി റിസർവ് വെക്കുന്നത് ഒഴിവാക്കി ഉത്തരവാകുക.
2.വായ്പ്പാ കാലാവധി റീഷെഡ്യൂൾ ചെയ്തു കുടിശിക കുറക്കുകയും വായ്പ്പക്കാരെ സഹായിക്കുകയും ചെയ്യുക.
3.നിയമനത്തിലെ 1:4 അപാകത പരിഹരിച്ചു പുതിയ ഉത്തരവ് ഇറക്കുക.
4.കേരള ബാങ്ക്, സഹകരണ ജീവനക്കാരുടെ PF പലിശ കുറച്ച നടപടി പിൻവലിക്കുക. PACS ന് ദോഷകരമാക്കിയുള്ള തീരുമാനങ്ങൾ പിൻവലിക്കുക.
5.സഹകരണ ബാങ്കുകളുടെ നിക്ഷേപ പലിശ ട്രഷറി നിക്ഷേപ പലിശ നിരക്കിനേക്കാൾ അധികരിച്ചു നിശ്ചയിക്കുക...എന്നീ വിഷയങ്ങൾ അടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്.
സംഘടന നൽകിയ നിവേദനങ്ങൾ സസൂക്ഷ്മം പരിശോധിച്ചതിന് ശേഷം ഗൗരവമുള്ളതാണന്നും , അടുത്ത് തന്നെ ചർച്ച ചെയ്തു പരിഹരിക്കാം എന്നു മന്ത്രി ഉറപ്പ് നൽകി..
News Image

സഹകരണ സംഘങ്ങൾക്ക് ആദയനികുതി വകുപ്പ് പ്രകാരം ഇളവനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു

സഹകരണ സംഘങ്ങൾക്ക് ആധായ നികുതി വകുപ്പ് പ്രകാരം ആശ്വാസമായി ഉന്നത നീതി പീഠം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ സംഘങ്ങൾക്ക് ആദായ നികുതി 80P വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധിക്ക് രാജ്യം സാക്ഷിയായി. ജസ്റ്റിസ് ആർ.എഫ് നരിമാൻ, നവിൻ സിൻഹ, കെ.എം. ജോസഫ് അടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്.
സഹകരണ സംഘങ്ങൾക്ക് നികുതി ഇളവുകൾ നഷ്ടപ്പെടാൻ കാരണമായ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി സുപ്രീം കോടതി റദാക്കി. നിലവിലെ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കിട്ടാനാണ് മാവിലായി സർവീസ് ഹകരണ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ദീർഘ നാൾ നീണ്ട ആദായ നികുതി വകുപ്പിന്റെയും സഹകരണ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പൂർണമായും തള്ളിക്കൊണ്ടാണ് ബഹു.സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങൾക്ക് നികുതിയില്‍ അനുവദിച്ച് കൊടുക്കുന്ന വിവിധ തരം കിഴിവുകളാണ് ആദായ നികുതി വകുപ്പ് 80P യില്‍ പ്രതിപാദിക്കുന്നത്.

ഈ കിഴിവുകള്‍ അനുവദിക്കാതിരിക്കാന്‍ കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും മറ്റ് സംഘങ്ങളും ബാങ്കിങ്ങ് ഇടപാടുകളാണ് നടത്തുന്നത് എന്ന വാദമാണ് ആദായനികുതി വകുപ്പ് വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്നത്. ഈ വാദങ്ങളെല്ലാം തള്ളി കൊണ്ടാണ് എല്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നികുതി ഇളവ് ലഭിക്കുന്ന സുപ്രധാന വിധി വന്നിട്ടുള്ളത്. വിധിയുടെ പരിസമാപ്തിയിലെ പ്രസക്തമായ വാക്കുകൾ ഇങ്ങനെയാണ്: "Full Bench Judgement is set aside.These appeals are directed to be placed before the appropriate benches of Kerala High Court for disposal on merit in the light of this judgment". മാത്രമല്ല സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള വകുപ്പായി 80P യെ കാണണമെന്നും അതിന്റെ മാനുഷിക മുഖം വിശാല മനസ്സോടെ വിവേക പൂർവ്വം വ്യാഖ്യാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വിധിയിലെ പ്രസക്ത ഭാഗങ്ങൾ:

1.കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കണം.

2. അപ്രകാരമുള്ള സ്ഥാപനങ്ങളുടെ മേൽ കൂടുതല്‍ പരിശോധനകള്‍ ആദായനികുതി വകുപ്പ് നടത്തേണ്ടതില്ല.

3.റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ഉള്ള സഹകരണ സംഘങ്ങളെ മാത്രമേ സഹകരണ ബാങ്കുകളായി കണക്കാക്കാൻ പാടൊള്ളു. അല്ലാത്തവ സഹകരണ സംഘങ്ങളായി കണ്ടാൽ മതി.

4.കാര്‍ഷിക വായ്പ, കാര്‍ഷികേതര വായ്പ എന്ന വ്യത്യാസമില്ലാതെ നികുതി ഇളവിന് അർഹതയുണ്ടായിരിക്കും.

5. മെമ്പർമാർക്കണോ പൊതുജനങ്ങൾക്കാണോ വായ്പകള്‍ നല്‍കിയിരിക്കുന്നത് എന്ന കാര്യത്തിൽ മാത്രമേ ആദായനികുതി വകുപ്പിന് പരിശോധിക്കാൻ അവകാശമൊള്ളൂ.

6. വോട്ടവകാശമുള്ള അംഗങ്ങളെപ്പോലെ (എ ക്ലാസ്സ്‌ അംഗങ്ങൾ) നാമമാത്ര അംഗങ്ങളെയും മെമ്പര്‍മാരായി കാണണം.

7.എതെങ്കിലും തരത്തിൽ ആദായ നികുതി വകുപ്പിന് സംശയം ഉൽഭവിച്ചാൽ അക്കാര്യംകൂടി സഹകരണ സംഘങ്ങൾക്ക് അനുകൂലമായിട്ടായിരിക്കണം തീരുമാനിക്കേണ്ടത്.

ഓരോ സാമ്പത്തിക വർഷത്തിലും സഹകരണ സംഘത്തിന് അസെസ്സ്മെന്റ് നടത്തി കോടികൾ നികുതി അടക്കുന്നതിന് നോട്ടീസ് നൽകുകയും അപ്പീൽ നിലനിൽക്കുമ്പോൾത്തന്നെ നികുതി അടച്ചില്ല എന്ന കാരണം പറഞ്ഞ് എക്കൗണ്ടുകൾ മരവിപ്പിക്കുക,എക്കൗണ്ടിൽ നിന്നും തുക പിടിച്ചെടുക്കുക, പിഴ ചുമത്തി പ്രതികാരം ചെയ്യുക തുടങ്ങിയ ആദായ നികുതി വകുപ്പിന്റെ പ്രവർത്തികൾക്ക് ഇതോടെ അന്ത്യമായി.

മാവിലായി കേസിന്റെ വിധിയനുസരിച്ഛ് എല്ലാ സഹകരണ സംഘങ്ങൾക്കും 80P വകുപ്പ് പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതിനാൽ ആദായ നികുതി വകുപ്പ് അസ്സസ്മെന്റ് നടത്തി സംഘങ്ങളിൽനിന്നും പിടിച്ചെടുത്ത വൻതുക തിരിച്ചുപിടിക്കാൻ ഇനി നിയമ പോരാട്ടം നടത്തേണ്ടിവരും.

കേരള കോ-ഓപ്പറേറ്റീവ്സൊസൈറ്റിസ് ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകളെ ബാങ്കുകളായി കാണാനാവില്ലന്നും, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളായി കാണണമെന്ന വാദം ശരിവെച്ചിരിക്കുന്നു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് ആദായ നികുതി വകുപ്പ് സംഘങ്ങൾക്ക് മേൽ മറ്റൊരു പോർമുഖം തുറക്കാനുള്ള സാധ്യത തള്ളിക്കളയാവാനില്ല. എന്തായാലും സഹകരണ സ്ഥാപനങ്ങളുടെ മാനുഷിക മുഖം ഉയർത്തിപ്പിടിച്ച ബഹു: സുപ്രീം കോടതി മൂന്നംഗം ബെഞ്ചിന്റെ വിധി അഭിമാനപ്പൂർവം നാടിന് സ്വാഗതം ചെയ്യാം. ജനകീയ സ്ഥാപങ്ങളായ സഹകരണ സംഘങ്ങൾക്കും പൊതുസമൂഹത്തിനും ബഹു:സുപ്രീം കോടതിയുടെ ചരിത്ര വിധി ഊർജ്ജം പകരുകതന്നെ ചെയ്യും.
News Image

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ...ചില പൊടികൈകൾ

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വീണ്ടും വര്‍ധിക്കുന്നതിന് അനുസരിച്ച് തട്ടിപ്പുകളും ഏറുകയാണ്.ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതെ രക്ഷപ്പെടാന്‍ സാധിക്കും.
ഒടിപി അഥവാ വണ്‍ ടൈം പാസ് വേര്‍ഡുകള്‍ എന്നത് സാധാരണ പാസ്  വേര്‍ഡുകള്‍ക്ക് സമാനമാണ്. അതിനാല്‍ത്തന്നെ അപരിചിതരുമായി ഒടിപി നമ്പര്‍ പങ്കുവയ്ക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുവാന്‍ കാരണമാകും. അതുപോലെത്തന്നെ വ്യാജ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതും നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ കാരണമാകും. വ്യക്തികളില്‍ നിന്നും ഒടിപി നമ്പര്‍ ശേഖരിച്ച് അക്കൗണ്ടിന്റെ പ്രവര്‍ത്തനം കൈക്കലാക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. 
യഥാര്‍ഥമെന്ന് തോന്നിക്കുന്ന ഇ മെയിലുകള്‍ വഴിയും തട്ടിപ്പുകാര്‍ നിങ്ങളെ കെണിയില്‍ വീഴ്ത്തിയേക്കാം. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയുമൊക്കെ പേരുകളില്‍ വരുന്ന ഇത്തരം ഇമെയിലുകളിലുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടമാകുവാനുള്ള സാധ്യതയുണ്ട്്. ഇത്തരം ഇമെയിലുകള്‍ അവഗണിക്കുവാനും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുവാനും എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം പലപ്പോഴും മിക്ക ആള്‍ക്കാരും ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും ചെയ്തു തീര്‍ക്കുന്നതിനായി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പല സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും സേവ് ചെയ്തുവയ്ക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രൗസറിലെ ഓട്ടോ ഫില്‍ സേവനവും, മൊബൈല്‍ അപ്ലിക്കേഷനിലെ ടാപ് ആന്റ് പേ സേവനവും ഓഫ് ചെയ്ത് വയ്ക്കാം. ഇത് ആവശ്യത്തിന് മാത്രം ആക്ടീവ് ചെയ്്ത് ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും.
 സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് ടാപ് ആന്റ് പേ സേവനവും ഇന്ന് ലഭ്യമാണ്. അവിടെ പിന്‍ നമ്പറുകളോ സുരക്ഷാ കോഡുകളോ ഒന്നും തന്നെ ഇടപാടുകള്‍ നടത്താനായി നിങ്ങള്‍ക്ക് ആവശ്യമില്ല. ഇത് സമയലാഭം തരുമെങ്കിലും കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കും. അതിനാല്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി അത്യാവശ്യമെങ്കില്‍ മാത്രം ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുക. ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം? പ്രൊമോഷണല്‍ മെസേജുകള്‍ കണ്ട് അതിന് പുറകേ പോയി പണം നഷ്ടപ്പെടുത്തുന്നവരും കുറവല്ല. കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഇത്തരം സന്ദേശങ്ങളില്‍ നല്‍കുണ്ടാകുക. എന്നാല്‍ അത് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പില്‍ വീഴ്ത്താനുള്ള ഒരു കെണി മാത്രമാണെന്ന് ഓര്‍ക്കുക. ഇത്തരം പ്രമോഷണല്‍ മെസ്സേജുകള്‍ പാടേ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. മേൽ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ഒരു പരിധി വരെയെങ്കിലും തട്ടിപ്പിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും.
News Image

നബാർഡിന്റെ 40 - മത് വാർഷികത്തോ ടനുബന്ധിച്ചു 4 പുതിയ പദ്ധതികൾ

നബാർഡിന്റെ 40 - മത് വാർഷികത്തോ ടനുബന്ധിച്ചു 4  പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. താറാവുകളിലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗത്തിന് വാക്സിൻ വികസിപ്പിക്കുന്നതിനു  കേരള വെറ്ററിനറി സർവകലാശാല ക്കു 18.50 ലക്ഷം രൂപ ഗ്രാൻഡ് നൽകും. നിലമ്പൂരിലെ ആദിവാസി മേഖലകളിൽ ദീർഘ ദൂര വയർലസ് കണക്ടിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി. മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് മോട്ടോർ എൻജിന്റെ കേടുപാട് തീർക്കുന്നതിനു സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റിക്ക് 15 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ അക്വീ സിഷൻ പ്രോഗ്രാം വഴി ഗ്രാഫിക് ഡിസൈനർ പ്രോഗ്രാം , m w s , ക്ലൗഡ് പ്രോഗ്രാം എന്നീ കോഴ്‌സുകൾ പഠിപ്പിക്കാൻ 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.290 പേരാണ് ഗുണഭോക്‌ത്താ ക്കൾ
News Image

ആരോഗ്യ മേഖല കോഴ്‌സുകളെ പറ്റി മനോരമയുടെ വെബിനാർ

ഇന്ത്യയിലും വിദേശത്തും ആരോഗ്യ രംഗത്ത് ഏറെ തൊഴിൽ സാധ്യതയുള്ള കേരള സർക്കാരിന്റെ കോഴ്‌സുകളെ ക്കുറിച്ച് മനോരമ തൊഴിൽ വീഥി വെബിനാർ സംഘടിപ്പിക്കുന്നു.18 ന് ഉച്ചക്ക് 3.30 ന് നടത്തുന്ന പരിപാടിയിലേക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ വിളിക്കുകയോ പേരും ഇമെയിൽ ഐഡിയും വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
7356606921, 7356606923
News Image

'സഹകരണരംഗം' അഞ്ചാമത് വാട്സ്ആപ്പ് ഗ്രൂപ്പ്ആ രംഭിച്ചു

സഹകരണ ബാങ്കുകളുടെ വികസനത്തിനു വേണ്ടി  പുതിയ പദ്ധതികൾ തുടങ്ങുന്നതിനും, ,നടപ്പിലാക്കുന്നതിനും വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്ന  സ്ഥാപനമായ ടീം കോ -ഓപ്പറേറ്റീവ്  രണ്ടു വര്ഷം മുൻപ്ഒരു ഗ്രൂപ്പ് ആയി  ആരംഭിച്ച  "സഹകരണരംഗം വാട്സാപ്പ് ഗ്രൂപ്പ്' ഇന്ന് 1,2,3,4 എന്നിങ്ങനെ 4  ഗ്രൂപ്പുകൾ പിന്നിട്ടിരിക്കുകയാണ്. 4 ഗ്രൂപ്പുകളിലുമായി 1000 ത്തോളം അംഗങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ,ഈ അവസരത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ചാമത് ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. .സഹകാരികളും ,സഹകരണ മേഖലകളുമായി ബന്ധപ്പെട്ടവരും ,ഉദ്യോഗസ്ഥ തലത്തിലുള്ളവരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് .സഹകരണ മേഖലയിലെ ഓരോ സ്പന്ദനങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും ,ചർച്ച ചെയ്യുന്നതിനുമായാണ്  ഈ ഗ്രൂപ്പുകൾ നിലകൊള്ളുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  ഒരു "ഓൺലൈൻ ന്യൂസ് മീഡിയ " ആരംഭിക്കുകയും,"സഹകരണരംഗം ന്യൂസ് " എന്ന പേരിൽ  അത് കൂടുതൽ വിശാലമായ കാൻവാസിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .ഉദ്യോഗസ്ഥ മേഖലയിൽ ഉള്ളവർ സർവീസിൽ നിന്നും വിരമിക്കുമ്പോൾ  അഡ്‌മിനെ അറിയിച്ചാൽ റിമൂവ് ചെയ്യുന്നതായിരിക്കും .അതുപോലെ പുതിയതായി ചാർജ് എടുക്കുന്നവരുടെ നമ്പറും സ്ഥാപനത്തിന്റെ പേരും നൽകുകയാണെങ്കിൽ ഗ്രൂപ്പിൽ ആഡ് ചെയ്യാവുന്നതാണ് .ഗ്രൂപ്പിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടു ഗ്രൂപ്പിലും ,'സഹകരണ രംഗം' ന്യൂസ് പോർട്ടലിലും വരുത്തേണ്ട മാറ്റങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണ് എന്നും അറിയിക്കുന്നു .                       
                                                                എന്ന് 
                                                            സ്നേഹപൂർവ്വം 
                                                             ഗ്രൂപ്പ് അഡ്മിൻ 

                                                              മധു ചെമ്പേരി   
News Image

പലിശ ഇല്ലാതെ 250 രൂപ മുതൽ 1000 രൂപ വരെ താൽക്കാലിക വായ്‌പ നൽകി പേ ടിഎം

കോവിഡിൽ പണദൗർലബ്യം നേരിടുന്നവർക്ക് താൽക്കാലിക  ആശ്വാസം എന്ന നിലക്ക് 250 രൂപ മുതൽ 1000 രൂപ വരെ വായ്‌പ പ്രഖ്യാപിച്ചുകൊണ്ട് പേ ടിഎം .  ഇതിലൂടെ ഫോൺ റീ ചാർജ് ,കറന്റ് ബില്ല് ,ഡി .ടി .എച് റീ  ചാർജ് എന്നിവ ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്നതാണ് .പലിശ ഈടാക്കുന്നില്ല എന്നതാണ് പ്രത്യേകത ,30 ദിവസം കൊണ്ട് ഇത് തിരിച്ചടച്ചാൽ മതിയാകും.തുടക്കക്കാരായ ഉപഭാക്താക്കളെയാണ് പേ  ടിഎം ഇതുവഴി ലക്ഷ്യമിടുന്നത് .ഈ വായ്പ പദ്ധതിക്ക് വാർഷിക ഫീസോ ,അക്ടിവേഷൻ ഈടാക്കില്ല ,അതേസമയം കൺവീനിയൻസ് ഫീസ് ഉണ്ടാകും .
News Image

വ്യവസായ തർക്കങ്ങൾ ഒഴിവാക്കാനായി പുതിയ നിയമങ്ങൾ കൊണ്ടുവരും

കിറ്റക്സ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വ്യവസായ നടത്തിപ്പിലെ തടസങ്ങൾ ഒഴിവാക്കാനായി നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു .വ്യവസായങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ പരാതികൾ ഏകീകൃത സംവിധാനം വഴി പരിഹരിക്കാനാണ് നിയമം കൊണ്ടുവരുന്നത്.പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ,ജില്ലാ തലത്തിൽ തർക്ക പരിഹാരത്തിന് ഉന്നതാധികാര സമിതികൾക്ക് രൂപം നൽകും 
 
News Image

കേന്ദ്ര നീക്കത്തിനെതിരെ സഹകരണ ജീവനക്കാർ പ്രതിഷേധ സമരം നടത്തി

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയന്റെ നേതൃത്വത്തിൽ   കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് യൂണിറ്റ്  ബാങ്കിൻ്റെ മുൻപിൽ പ്രതിരോധ സമരം നടത്തി. KCEU കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സബ് കമ്മറ്റി അംഗം  ജോമോൻ ജേക്കബ്  അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് പ്രസിഡൻ്റ്  സി.കെ റെജി ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളിൽ ഇടപെടാൻ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് സാധിക്കില്ലന്നും ഇതിനെതിരെ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ രാഷ്ട്രീയ പാർട്ടികളും സഹകാരികളും ബഹുജനങ്ങളും യോജിച്ച് നിലപാട് എടുത്ത് മുൻപോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ബാങ്ക് വൈസ് പ്രസിഡൻ്റ്  എൻ എൻ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി.  വിജിത്ത് എം.ടി , സിജു പി.സ് , അമ്യത കെ.എ എന്നിവർ പ്രസംഗിച്ചു.
News Image

ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം

ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചു .
കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവ്. കടകളുടെ പ്രവൃത്തി സമയം നീട്ടി; 'ഡി' കാറ്റഗറി ഒഴികെ എട്ടുമണിവരെ തുറക്കാം. ടിപിആർ 15ന് മുകളിലാണ് 'ഡി' കാറ്റഗറി. ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളിവരെ ഇടപാടുകാർക്ക് പ്രവേശനം. വാരാന്ത്യ ലോക്ഡൗൺ തുടരും.
News Image

സഹകരണ മന്ത്രാലയ രൂപീകരണം ആശങ്കാജനകം,കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് :കരകുളം കൃഷ്ണപിള്ള

സഹകരണ വകുപ്പിനു വേണ്ടി കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനും അതിൻ്റെ ചുമതല അമിത് ഷായക്ക് നൽകുവാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ സഹകരണ മേഖല ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു. സഹകരണം ഒരു സംസ്ഥാന വിഷയമായിരിക്കെ ഇത്തരം  നീക്കത്തിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങൾ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.കേവലം ആയിരത്തോളം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് വേണ്ടി ഒരു മന്ത്രാലയം എന്നത്  യുക്തിക്ക് നിരക്കുന്നതല്ല. ഇൻകംടാക്സ് നിയമഭേദഗതിയും 2020 ൽ നടപ്പിലാക്കിയ ബാങ്കിംഗ് ഭേദഗതി നിയമവും കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇൻകംടാക്സ് നിയമത്തിലും ബാങ്കിംഗ് നിയമത്തിലും സഹകരണ പ്രസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന പരീരക്ഷ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇതിൻ്റെ എല്ലാംഅനുഭവത്തിൻ്റെ വെളിച്ചത്തിൽ സംസ്ഥാന വിഷയമായ സഹകരണമേഖലയ്ക്ക് ഭരണഘടനാപരമായ പരിരക്ഷ  നഷ്ടപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
 കേരളത്തിലെ  സഹകരണ മേഖലയെ തങ്ങളുടെ പരിധിയിൽ നിർത്താൻ എന്ത് ഹീനമായ പരിശ്രമവും നടത്തുന്ന സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ ഒരു തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നത് . ബാങ്കിംഗ് ദേദഗതി നിയമം വഴി വർഷങ്ങളായി കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് എന്ന പേര് മേലിൽ ഉപയോഗിക്കാൻ പാടില്ല. കേരള  സംസ്ഥാന സഹകരണ ബാങ്കിന് കേരള ബാങ്ക് ആയി മാറാൻ റിസർവ്വ്ബാ ങ്ക്  വച്ച 19 നിർദ്ദേശങ്ങളിൽ  ഒന്ന് മേലിൽ ബാങ്ക് എന്ന പേര് ഉപയോഗിച്ച്  സംസ്ഥാനത്ത് പുതിയ സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ്, ഈ വ്യവസ്ഥ സർക്കാർ അംഗീകരിച്ചു. ബാങ്കിംഗ് ഭേദഗതി നിയമം പാസായപ്പോൾ  അതിലൂടെ സംസ്ഥാനത്തെ  സഹകരണമേഖലയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ചർച്ചചെയ്ത് യോജിച്ച നിലപാട് സ്വീകരിക്കാൻ സർവകക്ഷിയോഗം വിളിക്കുമെന്ന് അന്നത്തെ സഹകരണ മന്ത്രിയുടെ  പ്രഖ്യാപനം പാഴ്‌വാക്കായി. കഴിഞ്ഞ സർക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത നിലപാടാണ് ഈ സർക്കാരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.  യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികൾക്ക് പ്രവർത്തിക്കുവാൻ അവസരം നൽകാതെ നിയമവിരുദ്ധമായി പുറത്താക്കാനുള്ള ശ്രമങ്ങൾ പുതിയ സർക്കാർ സ്വീകരിക്കുന്നു. കേരളത്തിലെ  കരുത്തുറ്റ സഹകരണ മേഖലയെ തകർക്കാൻ  കേന്ദ്ര-സംസ്ഥാന   സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ ശ്രമങ്ങൾക്കെതിരെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയും സഹകരണ ജനാധിപത്യവേദിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അതിൻ്റെ ഭാഗമായി ജൂലൈ 22-ാം തിയതി രാജ്ഭവനു മുന്നിൽ സഹകാരികളുടെ ധർണ്ണ സംഘടിപ്പിക്കുമെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു.
News Image

സംരംഭം തുടങ്ങാൻ പണമില്ലാത്തവർക്കായി PMEGP പദ്ധതി

പുതിയ ഒരു സംരംഭം തുടങ്ങാന്‍ ആശയം ഉണ്ടായിരിക്കും, പക്ഷെ അതിനു വേണ്ട പണം ഇല്ലാതെ പദ്ധതി തന്നെ ഉപേക്ഷിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്, അത്തരത്തിലുള്ള  സ്വയം തൊഴില്‍ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു  വേണ്ടി  പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചോ , പ്രത്യേകമായോ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട് .        അത്തരത്തിൽ  പ്രധാനപ്പെട്ട ഒന്നാണ് "കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം" അവതരിപ്പിക്കുന്ന PMEGP   വായ്പ . സബ്‌സിഡിയും ഈ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.  പുതുതായി സംരഭം ആരംഭിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും, ചാരിറ്റിബിള്‍ ട്രസ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, പ്രൈവറ്റ് ഷെഡ്യൂള്‍ഡ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ  ലഭിക്കുന്നതാണ്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പിഎംഇജിപി. പദ്ധതിയുടെ മേല്‍നോട്ട ചുമതല. സംസ്ഥാനതലത്തില്‍ നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിലെ അപേക്ഷ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമാണ് പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.



News Image

കോരാമ്പാടം സഹകരണ ബാങ്കിലെ സോളാർ ഫിഷ് ഡ്രയറിന്റെ ഉദ്ഘാടനം മന്ത്രി . പി. രാജീവ് നിർവഹിച്ചു

കടമക്കുടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കോരാമ്പാടം സഹകരണ ബാങ്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു .മന്ത്രി പി. രാജീവ് വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപികമാർക്ക് സ്മാർട്ട് ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്തു .സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ സി എസ് ആർ തുക 10 ലക്ഷം രൂപ ചിലവിൽ ബാങ്ക് സ്ഥാപിച്ച സോളാർ ഫിഷ്  ഡ്രയറിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു .6 മണിക്കൂർ സമയം കൊണ്ട് 50 കിലോ ചെമ്മീൻ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ സംവിധാനത്തിന്റെ ചുമതല ബാങ്കുകൾക്ക് കീഴിലെ വനിതാ ഗ്രൂപ്പുകൾക്കാണ് .ബാങ്കും പറവൂർ സ്മാർട്ട് അക്കാദമിയും ചേർന്നു നടത്തുന്ന  പി .എസ് .സി കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം കെ .എൻ . ഉണ്ണികൃഷ്ണൻ എം .എൽ .എ  നിർവഹിച്ചു .കടമക്കുടിയിലെ തനത് ഉത്പന്നങ്ങളായ പൊക്കാളി ,കരിമീൻ ,ഞണ്ട് ,ചെമീൻ ,താറാമുട്ട എന്നിവ നൽകിയാണ് മന്ത്രിയെ വരവേറ്റത് .
News Image

നികുതി ഇളവ് ലഭിക്കും ; ആദായ നികുതി നിയമപ്രകാരം

ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിന് ലഭിക്കുന്ന 10,000 രൂപവരെയുള്ള പലിശയ്ക്ക് നികുതി ഇളവ്  ലഭിക്കും  .  ആദായനികുതി നിയമത്തിലെ സെക്ഷൻ 80 TTA  പ്രകാരമാണ്   ഇളവ് ലഭിക്കുക . അതുപോലെ മുതിർന്ന പൗരൻമാർക്ക് 50,000 രൂപവരെയുള്ള പലിശയ്ക്കും നികുതി ഇളവ് ലഭിക്കുന്നതാണ്.2011 ജൂൺ മൂന്നിലെ സർക്കാർ വിജ്ഞാപന പ്രകാരം പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ നിന്ന് നേടിയ 3,500 രൂപ വരെയുള്ള പലിശ വരുമാനം സിംഗിൾ അക്കൗണ്ടുകൾക്കുള്ള നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടുകൾക്ക് ഈ ഇളവ് പരിധി പ്രതിവർഷം 7,000 രൂപയായി ഉയർത്തുകയും ചെയ്തു. മുതിർന്ന പൗരന്മാർ‌ക്ക് സെക്ഷൻ 80 ടി‌ടി‌എ, സെക്ഷൻ 80 ടിടിബി എന്നിവ പ്രകാരമാണ് ഇളവുകൾ ലഭിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഒരു വ്യക്തി പോസ്റ്റ് ഓഫീസിൽനിന്നുള്ള പലിശയുമായി ബന്ധപ്പെട്ട് സെക്ഷൻ 10 (15) പ്രകാരം ഇളവ് അവകാശപ്പെടുന്നുണ്ടെങ്കിൽ, അതേ വരുമാനത്തിന് പിന്നീട് മറ്റൊരു കിഴിവും ക്ലെയിം ചെയ്യാൻ സാധിക്കില്ല.എന്നാൽ ഈ പരിധി കവിഞ്ഞുള്ള പലിശയ്ക്ക് 80 ടിടിഎ അല്ലെങ്കിൽ 80 ടിടിബി കിഴിവുകൾക്കായി പരിഗണിക്കാം. നികുതിദായകൻ സെക്ഷൻ 80 ടിടിഎ പ്രകാരം നികുതി കിഴിവായി പലിശ വരുമാനം ക്ലെയിം ചെയ്യുന്നുവെങ്കിൽ അയാൾക്ക് മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന് കീഴിൽ പലിശ വരുമാനം കാണിക്കേണ്ടതുണ്ട്. ഈ വർഷം മുതൽ നികുതിദായകർക്ക് ഐടിആർ ഫോമുകളിൽ മുൻകൂട്ടി പൂരിപ്പിച്ച പലിശ വരുമാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും പലിശ സംബന്ധിച്ച വിശദാംശങ്ങൾ നികുതി വകുപ്പിന് അയയ്‌ക്കേണ്ടതുണ്ട്.

News Image

സഹകരണ സംഘങ്ങൾക്ക് "കേരള ബാങ്ക്" പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

കേരള ബാങ്ക് "സമഗ്ര" എന്ന പുതിയ വായ്പാ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചു .കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമീക വായ്‌പ സഹകരണ സംഘങ്ങൾ ,അർബൻ ബാങ്ക് എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയാണു കേരള ബാങ്ക് സമഗ്ര പദ്ധതി നടപ്പിലാക്കുന്നത് . പദ്ധതിയുടെ ബ്രൗഷർ പ്രകാശനം ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു . കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമീക സഹകരണ സംഘങ്ങളിലൂടെ  ഗ്രാമങ്ങളിൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ,വിവര സാങ്കേതിക വിദ്യ ,പഠന പരിശീലന കേന്ദ്രങ്ങൾ ,ആതുരാലയങ്ങൾ എന്നിവയുടെ സ്ഥാപനവും വളർച്ചയും സംഘങ്ങളിലൂടെ സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു .ആധുനീക കാർഷിക യന്ത്രങ്ങൾ, വാഹനങ്ങൾ ,കെട്ടിട നിർമ്മാണം ,കമ്പ്യൂട്ടർവത്ക്കരണം , കോർ ബാങ്കിങ് സൗകര്യം തുടങ്ങി പ്രാഥമീക സംഘങ്ങളുടെ സമഗ്ര വികസനത്തിന് വായ്പ ലഭ്യമാണ് .സംഘങ്ങൾ ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ 80 ശതമാനം വരെ വായ്‌പ ലഭിക്കും.





News Image

സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ

കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ ജൂലൈ 21 ന്  സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾക്ക് മുന്നിൽ  പ്രതിഷേധ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു .വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂണിയൻ കേന്ദ്ര ബാങ്ക് മേധാവികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യൂണിയനുമായി ചർച്ച ചെയ്‌ത്‌ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾക്ക് മുന്നിൽ  പ്രതിഷേധ ധർണ്ണ നടത്തുവാൻ സംഘടന തീരുമാനിച്ചതെന്ന് ജനറൽ സെക്രട്ടറി വി .എ .രമേഷ് പറഞ്ഞു 
News Image

മിൽമ ചെയർമാൻ പി .ബാലൻ മാസ്റ്റർ നിര്യാതനായി

പ്രമുഖ സഹകരണ സ്ഥാപനമായ മിൽമയുടെ ചെയർമാൻ പി .ബാലൻ മാസ്റ്റർ  അന്തരിച്ചു . മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു .30 വര്ഷമായി മിൽമയുടെ  ഡയറക്‌ട് ബോർഡ് അംഗമായിരുന്നു .ആറു വർഷമായി മിൽമയുടെ എറണാകുളം യൂണിയൻ ചെയർമാൻ ആണ് .മൂന്ന്  മാസമായി അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഭാര്യ വാസന്തി ദേവി ,മക്കൾ രഞ്ജിത്ത് ,രശ്മി .മരുമക്കൾ ഷാജി ബാലകൃഷ്ണൻ ,മഞ്ജു രഞ്ജിത്ത് 
News Image

റിയൽ എസ്റ്റേറ്റിനായി പുതിയ വെബ്പോർട്ടൽ നിൽവിൽ വന്നു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോർട്ടൽ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കാൻ വെബ് പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.ഫ്ലാറ്റുകളും വില്ലകളും വാങ്ങാൻ താല്പര്യമുള്ളവർക്കും ,വായ്പ നൽകുന്ന ബാങ്കുകൾക്കും ഇത് സഹായകമാകും .rera.kerala.gov.in 
News Image

കുഞ്ഞിത്തൈ സഹകരണ ബാങ്ക് വിദ്യാതരംഗിണി വായ്പയും,പച്ചക്കറി വിത്തുവിതരണവും നടത്തി

കൊറോണ വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും  മൂലം  കുട്ടികൾക്ക്  വിദ്യാലയങ്ങളിൽപ്പോയി വിദ്യഭ്യാസം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈൻ  വിദ്യാഭ്യാസത്തിനായി മൊബൈൽ  ഫോണില്ലാത്ത അംഗങ്ങളുടെ മക്കൾക്ക് ഫോൺ വാങ്ങുന്നതിനായി "കുഞ്ഞിത്തൈ സഹകരണ ബാങ്ക്" നൽകുന്ന "വിദ്യാ തരംഗണിപലിശരഹിത വിദ്യാഭ്യാസ വായ്പയുടെയും, "ഓണത്തിന് ഒരു മുറം പച്ചക്കറി"യുടെ ഭാഗമായുള്ള വിത്ത് വിതരണത്തിന്റെയും   ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് വി .ഡി  സതീശൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മിനി വർഗ്ഗീസ്, അജിത ഷൺമുഖൻ ,ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത് ഭരണ സമിതി അംഗങ്ങളായ A. ട. രാഗേഷ്, ശ്യാംലാൽ പടന്നയിൽ , ലെനിൻ  കലാധരൻ ,  CB. ബിജി.മേഴ്സി ജോണി, ഇന്ദിരാ ഗോപിനാഥ് അനിൽ ഏലിയാസ് . സി നി മുരളി . കണ്ണൻ കുശഡു പറമ്പിൽഎന്നിവർ പ്രസംഗിച്ചു.


News Image

മീറ്റ് ദ മിനിസ്റ്റേഴ്‌സ് പരിപാടിയുമായി വ്യവസായ മന്ത്രി പി .രാജീവ്

കേരളത്തിലെ വ്യവസായികളുടെയും ,വിവിധ സംരംഭകരുടെയും പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കുവാനായി വ്യവസായ മന്ത്രി പി. രാജീവ് " മീറ്റ് ദ മിനിസ്റ്റേഴ്‌സ് ' പരിപാടിയുമായി എല്ലാ ജില്ലകളിലുമെത്തുന്നു .പുതിയ സംരംഭങ്ങൾ തുടങ്ങിയവരെയും തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും മന്ത്രി കാണും .15 ന് എറണാകുളത്തു നിന്നാണ് പരിപാടി ആരംഭിക്കുക.വിവിധ വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിക്കും .പരാതികൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ,ഇ മെയിൽ മുഖേനയോ നേരത്തെ അറിയിക്കേണ്ടതാണ്.പരാതിയുടെ പകർപ്പ് meettheminister@gmail.com  എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.കാണേണ്ട സമയം ഓരോരുത്തരെയും പ്രത്യേകം അറിയിക്കും 
News Image

റിസർവ് ബാങ്കിന്റെ വക പിഴ ; ചില പ്രമുഖ ബാങ്കുകൾക്ക്

ചില വ്യവസ്ഥകൾ ലംഗിച്ചതിനെ തുടർന്ന്  റിസർവ് ബാങ്ക് 14 ബാങ്കുകൾക്ക് പിഴയിട്ടു .1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിനു വിരുദ്ധമായി പ്രവർത്തിച്ചതായും കണ്ടെത്തി .തുടർന്ന് ബാങ്കുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച  റിസർവ് ബാങ്ക് പിഴ ചുമത്താൻ തീരുമാനിച്ചത് .ബന്ധൻ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡ ,ബാങ്ക് ഓഫ് മഹാരാഷ്ട്ര ,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ,ഉത്തർ കാശി സ്‌മോൾ ഫിനാൻസ് ബാങ്ക്,ക്രഡിറ്റ് സൂയിസ് ,ഇന്ത്യൻ ബാങ്ക് ,ഇൻടുസൻഡ് ബാങ്ക് ,കര്ണ്ണാടക ബാങ്ക് ,കരൂർ വൈശ്യ ബാങ്ക് ,പഞ്ചാബ് & സിന്ധ് ബാങ്ക് ,സൗത്ത് ഇന്ത്യൻ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ് ,എന്നീ ബാങ്കുകൾക്കാണ് പിഴ വീണത് 
News Image

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സേവിയർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു

വടക്കാഞ്ചേരി: ഓട്ടുപാറ ഷോപ്പിംഗ് കോംപ്ലക്സിൽ  വടക്കാഞ്ചേരി  സർവീസ് സഹകരണ ബേങ്കിന്റെ വളം ഡിപ്പോക്ക്  സമീപം ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എൻ ടി ബേബി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ
ഷീല മോഹനൻ, ബാങ്ക് വൈസ് പ്രസിഡണ്ട് അബ്ദുൾ റസാഖ്,  സെക്രട്ടറി കെ പി മദനൻ എന്നിവർ സംസാരിച്ചു
News Image

അമിത്‌ ഷാ ;കേന്ദ്ര സഹകരണ മന്ത്രി

കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചു .അമിത്ഷാ ആണ് സഹകരണ മന്ത്രി. മുൻപ്  കൃഷി വകുപ്പിന് കീഴിൽ ആയിരുന്നു സഹകരണവകുപ്പ് പ്രവർത്തിച്ചിരുന്നത്.   ഏറ്റവും താഴെ തട്ടിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.സഹകരണ മേഖലക്ക് സംരംഭങ്ങൾ തുടങ്ങുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളും സാമ്പത്തിക സഹായങ്ങളും ഉണ്ടാകും .                        
News Image

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി ആഗസ്റ്റ് മാസം 2000 രൂപ ലഭിക്കും

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി യോജനയുടെ ഒമ്പതാം ഗഡു ആഗസ്ത് മാസം അക്കൗണ്ടിലെത്തുമെന്ന് റിപ്പോർട്ട്. 2000 രൂപയാണ് ഓരോ അംഗങ്ങളുടെയും അക്കൗണ്ടിലെത്തുക. ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണിത്. പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, സാമ്പത്തികമായി അവരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. രണ്ടേക്കറിൽ താഴെ കൃഷി ഭൂമി ഉള്ള ആർക്കും പിഎം കിസാൻ യോജനയിൽ അപേക്ഷിക്കാം. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. സ്വന്തമായി കൃഷി ഭൂമിയുള്ളവർക്ക് ഓൺലൈനായും ഓഫ്‍ലൈനായും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. ഏകദേശം 75000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.
News Image

സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്ക് സംസ്ഥാന ഗവണ്മെന്റ് പലിശ സബ്‌സിഡി നൽകണമെന്ന് : വി. ഡി. സതീശൻ

പത്തനംതിട്ട : കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുനു അദ്ദേഹം. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വൺ ടൈം സെറ്റിൽമെന്റ് വഴി സംഘങ്ങൾക്കുണ്ടാ കുന്ന സാമ്പത്തിക ബാധ്യത സർക്കാർ നൽകുകയും കർഷകർക്ക് പലിശരഹിത വായ്പകൾ നൽകി കാർഷിക മേഖലയിൽ ആവശ്യമായ പണം ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം.  കാർഷിക മേഖലയിൽ ഇതുവഴി ഉത്പാദനം വർദ്ധിക്കുകയും വിപണന മേഖല സജീവമാകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ ജനവിഭാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിവരുന്ന സഹായങ്ങൾ  ആശ്വാസകരമാണ്. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാർ ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും സാധാരണ ജനവിഭാഗത്തിന് കൈത്താങ്ങായി നില കൊള്ളാൻ നേരായ ദിശയിലുള്ള സംഘടനാ പ്രവർത്തനം  സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വഴി നടത്തപ്പെട്ട വെബിനാറിൽ ആയിരത്തോളം സഹകരണ ജീവനക്കാരും നിരവധി സഹകാരികളും പങ്കെടുത്തു. തിരുവനന്തപുരം ഐ.സി. എം.ആർ. സീനിയർ ഫാക്കൽറ്റി ഡോ.സക്കീർ ഹുസൈൻ വിഷയം അവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. കെ..സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.ഡി. സാബു , എൻ. സുബാഷ് കുമാർ, കെ.രാധ, എന്നിവർ വെബിനാറിന്റെ കോ- ഓഡിനേറ്റർമാരായിരുന്നു.  സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പിള്ളി സ്വാഗതവും, ട്രഷറാർ പി.കെ. വിനയകുമാർ നന്ദിയും പറഞ്ഞു.
News Image

നബാർഡ് പദ്ധതികളുമായി ബന്ധപ്പെട്ടു ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ ബാങ്കുകൾ സന്ദർശിച്ചു

നബാർഡ് SRF സ്‌കീം ചെയ്യുന്നത് സംബന്ധിച്ചു ചർച്ച നടത്തുന്നതിനും മറ്റു പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുമായി ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികൾ കേരളത്തിലെ വിവിധ ബാങ്കുകൾ സന്ദർശിച്ചു ചർച്ച നടത്തുകയുണ്ടായി . പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,ടെക്നിക്കൽ കൺസൽട്ടൻറ് ജഗത് ,കോ -ഓർഡിനേറ്റർമാരായ ഐശ്വര്യ ,അഞ്ജലി ,ഹരിതലക്ഷ്മി എന്നിവർ പങ്കെടുത്തു .
കോഴിക്കോട് ജില്ലയിലെ മാവൂർ സഹകരണ ബാങ്ക് ,ചേളന്നൂർ സഹകരണ ബാങ്ക്, നന്മണ്ട റൂറൽ സഹകരണ ബാങ്ക് ,ബേപ്പൂർ സഹകരണ ബാങ്ക് ,കടലുണ്ടി സഹകരണ ബാങ്ക് ,ഒഞ്ചിയം സഹകരണ ബാങ്ക് ,എടച്ചേരി സഹകരണ ബാങ്ക് ,ചെക്കിയാട് സഹകരണ ബാങ്ക് ,ചോമ്പാൽ സഹകരണ ബാങ്ക് .ഇടുക്കി ജില്ലയിലെ തങ്കമണി സഹകരണ ബാങ്ക് ,ചക്കുവള്ളം സഹകരണ ബാങ്ക് ,തോപ്രാംകുടി സഹകരണ ബാങ്ക് ,ശാന്തിഗ്രാം സഹകരണ ബാങ്ക് ,നെടുങ്കണ്ടം അറബൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ,ഉടുമ്പുഞ്ചോല സഹകരണ ബാങ്ക് ,സേനാപതി സഹകരണ ബാങ്ക്. എറണാകുളം ജില്ലയിലെ കുഴിപ്പിള്ളി സഹകരണ ബാങ്ക്,നോർത്ത് പറവൂർ ഗാന്ധി സ്മാരക സഹകരണ ബാങ്ക് ,ചിറ്റാട്ടുകര സഹകരണ ബാങ്ക് .പത്തനംതിട്ട ജില്ലയിലെ മൈലപ്ര സഹകരണ ബാങ്ക്. തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് സന്ദർശിച്ചത് .

News Image

ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനിൽ തിരുത്തണോ..? ചെയ്യേണ്ടത്, ഇത്രമാത്രം

നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ചേര്‍ത്ത വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുകയോ വിവരങ്ങള്‍ പുതുക്കുകയോ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ സ്മാര്‍ട്ട്ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച്‌ ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച്‌ ലളിതമായ ചില നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ്. ആധാര്‍ കാര്‍ഡില്‍ പേര്, വിലാസം, ലിംഗം, ജനനത്തീയതി എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ മാറ്റാന്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കഴിയു.
നിങ്ങള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാം എന്നതിനെക്കുറിച്ച്‌ കൂടുതലറിയാന്‍ വായിക്കുക.

How to update Aadhaar card details online?- ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

സ്റ്റെപ്പ് 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://uidai.gov.in/) തുറന്ന് പോയി "Update Aadhaar" (ആധാര്‍ അപ്‌ഡേറ്റ് ചെയ്യുക ) എന്ന സെക്ഷന്‍ തുറക്കുക.

സ്റ്റെപ്പ് 2: തുടര്‍ന്ന് "Update Address in your Aadhaar" (നിങ്ങളുടെ ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുക) എന്ന ലിങ്കില്‍ വീണ്ടും ടാപ്പുചെയ്യേണ്ടതുണ്ട്. നിങ്ങള്‍ അതില്‍ ക്ലിക്കുചെയ്‌തുകഴിഞ്ഞാല്‍, നിങ്ങളുടെ വിലാസവും മറ്റു വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.

സ്റ്റെപ്പ് 3: ഇപ്പോള്‍ "Proceed to Update Aadhaar" (ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി തുടരുക) എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ ആധാര്‍ നമ്ബറും സ്ക്രീനില്‍ കാണിക്കുന്ന ക്യാപ്‌ച വെരിഫിക്കേഷനിലുള്ള അക്കങ്ങളും അക്ഷരങ്ങളും നിങ്ങള്‍ സമര്‍പ്പിക്കണം. അതിനുശേഷം, നിങ്ങള്‍ 'സെന്‍ഡ് ഒടിപി' എന്ന ബട്ടണ്‍ ടാപ്പുചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ആറ് അക്ക ഒടിപി ലഭിച്ചുകഴിഞ്ഞാല്‍, അത് നല്‍കുക. അതിനുശേഷം, നിങ്ങളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. അതിനായി നിങ്ങള്‍ "demographics data" (ഡെമോഗ്രാഫിക്സ് ഡാറ്റ) എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യേണ്ടതുണ്ട്. "Proceed" (തുടരുക ) എന്ന ബട്ടണ്‍ ക്ലിക്കുചെയ്ത് ഏറ്റവും പുതിയ വിശദാംശങ്ങള്‍ ചേര്‍ത്ത് സമര്‍പ്പിക്കുക.

സ്റ്റെപ്പ് 5: അവസാനം, നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രസക്തമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും നിങ്ങളോട് ആവശ്യപ്പെടും. നിങ്ങള്‍ ആ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ മാറ്റം വരുത്താന്‍ സാധിക്കും.

Aadhaar card update online: What all details can you change? ഏതെല്ലാം വിവരങ്ങളാണ് മാറ്റാന്‍ കഴിയുക

യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പറയുന്നത് പ്രകാരം പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍‌ലൈനായി പുതുക്കാന്‍ കഴിയും.

How many times Aadhaar data can be updated? എത്ര തവണ ആധാര്‍ വിവരം പുതുക്കാന്‍ കഴിയും?

ജീവിതകാലത്ത് രണ്ടുതവണ നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ പേര് പുതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരാള്‍ക്ക് ലിംഗവും ജനനത്തീയതിയും ഒരു തവണ മാത്രമേ മാറ്റാന്‍ കഴിയൂ. "ജനനത്തീയതിയിലെ മാറ്റം സ്ഥിരീകരിക്കാത്ത ജനന തീയതി നല്‍കിയവര്‍ക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ," എന്ന് യുഐഡിഎഐ ഔദ്യോഗിക വെബ് സൈറ്റില്‍ പറയുന്നു

What document is required for Online Updates?- ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ ഏത് രേഖകളാണ് വേണ്ടത്

ഓരോ തരം പുതുക്കലിനും ചില പരിശോധന' ആവശ്യമാണ്. പേര് മാറ്റാന്‍ നിങ്ങള്‍ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പിക്കണം. ജനനത്തീയതി പുതുക്കാന്‍, ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. നിങ്ങള്‍ക്ക് ലിംഗഭേദം സംബന്ധിച്ച വിവരം പുതുക്കണമെങ്കില്‍ യുഐഡിഎഐയുടെ ഫെയ്സ് ഒതന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിക്കണം.

നിങ്ങള്‍ വിലാസമാണ് പുതുക്കുന്നതെങ്കില്‍ വിലാസം തെളിയിക്കുന്ന രേഖയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പിക്കണം.  നിങ്ങളുടെ ഭാഷ സംബന്ധിച്ച വിവരമാണ് പുതുക്കേണ്ടതെങ്കില്‍ അതിനായി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ല!
News Image

അഞ്ച് അവാർഡിന്റെ മികവിൽ ചരിത്ര നേട്ടവുമായി കാസർഗോഡ് ജില്ല

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സഹകരണ സംഘങ്ങൾ / ബാങ്കുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
കാസറഗോഡ് ജില്ലയ്ക്ക് ചരിത്രത്തിലാദ്യമായി അഞ്ച് അവാർഡുകൾ ലഭിച്ചു.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രാഥമിക കാർഷിക വായ്പ  സഹകരണ ബാങ്കിനുള്ള അവാർഡ് "പനത്തടി സർവീസ് സഹകരണ ബാങ്കിനും" ,
രണ്ടാം സ്ഥാനം "മടിക്കൈ സർവീസ് സഹകരണ ബാങ്കിനും" ലഭിച്ചു.
"കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക്", സെലക്ഷൻ കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി
   സംസ്ഥാനത്തെ ഏറ്റവും നല്ല വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് "ഉദുമാ വനിതാ സർവീസ് സഹകരണ സംഘം" നേടി.
പലവക സംഘങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും നല്ല സംഘമായി "മുളിയാർ അഗ്രികൾച്ചറൽ വെൽഫയർ സംഘത്തെ" തെരെഞ്ഞെടുത്തു.
സംസ്ഥാനത്താകെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കാസറഗോഡ് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ  വാർത്തെടുത്ത സംഘം ജീവനക്കാർ, ഭരണ സമിതിയംഗങ്ങൾ, അംഗങ്ങൾ, വകുപ്പ് ജീവനക്കാർ  തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ... 
News Image

സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ 3 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള  സർക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു .അവാർഡ് നേടിയ സംഘങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു .

* പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ 
    1  പനത്തടി സർവീസ് സഹകരണ ബാങ്ക്, കാസർഗോഡ് .
 2 മടിക്കൈ സർവീസ് സഹകരണ ബാങ്ക്, കാസർഗോഡ്. 
3 കതിരൂർ സർവീസ് സഹകരണ ബാങ്ക് ,കണ്ണൂർ .
അവണാംകുഴി സർവീസ് സഹകരണ ബാങ്ക് ,തിരുവനന്തപുരം .

 * പ്രാഥമീക വായ്പാ സഹകരണ സംഘങ്ങൾ ,പ്രത്യേക പരാമർശം
   കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ,കാസറഗോഡ്.
 ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ,കണ്ണൂർ .
ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ,തിരുവനന്തപുരം.
കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ,കൊല്ലം .
മണ്ണാർക്കാട് സർവീസ് സഹകരണ ബാങ്ക് ,പാലക്കാട് .
കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് ,പാലക്കാട്.
കരകുളം സർവീസ് സഹകരണ ബാങ്ക് ,തിരുവനന്തപുരം
കൊപ്പം സർവീസ് സഹകരണ ബാങ്ക് ,പാലക്കാട് .

* പ്രാഥമീക കാർഷിക വികസന ബാങ്കുകൾ 
1  ആലത്തൂർ പ്രാഥമീക സഹകരണ കാർഷിക വികസന ബാങ്ക് ,പാലക്കാട് 
 2 കണയന്നൂർ താലൂക്ക് കാർഷിക വികസന ബാങ്ക് ,എറണാകുളം 
 3 പീരുമേട് പ്രാഥമീക കാർഷിക ഗ്രാമ വികസന ബാങ്ക് ,ഇടുക്കി.

* അർബൻ സഹകരണ ബാങ്കുകൾ 
 1 ചെർപ്പുളശേരി അർബൻ സഹകരണ ബാങ്ക് ,പാലക്കാട് .
 2 ഒറ്റപ്പാലം അർബൻ സഹകരണ ബാങ്ക് ,പാലക്കാട്. 
 3 പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ,തൃപ്പുണിത്തുറ .എറണാകുളം 

* വിദ്യാഭ്യാസ ,ആശുപത്രി, സഹകരണ സംഘങ്ങൾ 
 1 കൊല്ലം ജില്ലാ സഹകരണ ആശുപത്രി ,
   2 മണ്ണാർക്കാട് കോ -ഓപ്പറേറ്റീവ് എഡ്യൂക്കേഷൻ സൊസൈറ്റി            പാലക്കാട്.
   3 കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി 

  * വനിതാ സംഘങ്ങൾ 
  1 ഉദുമ വനിത സഹകരണ സംഘം ,കാസർഗോഡ് .
  2 അഴിയൂർ വനിതാ സംഘം കോഴിക്കോട്            
   3 നെല്ലിമൂട് വനിതാ സഹകരണ സംഘം ,തിരുവനന്തപുരം 

  *പട്ടികജാതി ,പട്ടികവർഗ്ഗ വിഭാഗം 
   1 വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം ,തിരുവനന്തപുരം 
    2 ശ്രീകണ്ഠാപുരം പട്ടികജാതി വികസന സഹകരണ സംഘം ,       കണ്ണൂർ    
    3 എളംകുന്നപ്പുഴ എസ് സി / എസ് ടി സഹകരണ സംഘം ,എറണാകുളം 

    *പലവക സഹകരണ സംഘങ്ങൾ 
    1  മുളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ,കാസർഗോഡ് 
    2  മറ്റത്തൂർ ലേബർ കോൺടാക്ട് സഹകരണ സംഘം ,തൃശൂർ 
     3 നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം ,എറണാകുളം 

   * എംപ്ലോയിസ് സഹകരണ സംഘം 
  1 വടക്കാഞ്ചേരി ഗവ ; സർവീസസ് സഹകരണ സംഘം ,തൃശൂർ 
   2 എറണാകുളം ഡിസ്‌ട്രിക്ട് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം 
   3 മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം 
    

 * മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം 
ഐ .സി .എ .യുടെ സ്ഥിരാംഗത്വം നേടിയ കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സ് സഹകരണ സംഘം  ( യു ,എൽ ,സി ,സി .എസ് )  
 
* സഹകരണ വകുപ്പിന്റെ എക്സലന്റ് അവാർഡുകൾ 
 1  പെരിന്തൽമണ്ണ  ഇ .എം .എസ് സ്മാരക സഹകരണാശുപതി ,മലപ്പുറം 

*  പ്രത്യേക സാഹചര്യത്തിൽ ഉണർന്നു പ്രവർത്തിച്ചസംഘത്തിനുള്ള പ്രത്യേക പുരസ്‌കാരം .
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് 


  







News Image

തങ്കമണി സഹകരണ ബാങ്കിന്റെ തേയില ഫാക്ടറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ ചർച്ച നടത്തി

തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നടന്നു വരുന്ന തേയില ഫാക്ടറി, സർക്കാരിന്റെ "ഇടുക്കി പാക്കേജിന്റെ" ഭാഗമായി മൂന്ന് കോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഈ പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് "ടീം കോ -ഓപ്പറേറ്റീവ് " ആണ്. ടീം കോ -ഓപ്പറേറ്റീവ് പ്രൊജെക്ട് ഡയറക്ടർ മധു ചെമ്പേരി ,ടെക്നിക്കൽ  കൺസൾട്ടന്റ് ജഗത് എന്നിവർ തങ്കമണിയിലെത്തി സഹ്യ ടീ ഫാക്ടറി  സന്ദര്ശിച്ചു ബാങ്ക് പ്രസിഡണ്ട് റോമി സെബാസ്റ്റ്യൻ ,സെക്രട്ടറി സുനീഷ് ,അഡ്മിനിസ്ട്രേറ്റർ രമേശ് എന്നിവരുമായി ചർച്ച നടത്തുകയുണ്ടായി .

News Image

കാർഷിക മേഖലയിൽ സംരഭം തുടങ്ങുന്നവർക്ക് 10 ലക്ഷം രൂപ സർക്കാർ നൽകും

കാര്‍ഷികോത്പന്ന മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നൽകും. "ഒരു ജില്ല ഒരു ഉത്പന്നം"പദ്ധതിയ്ക്ക് കീഴിലാണ് ഈ ധനസഹായം. വ്യവസായ വകുപ്പ് ആണ് സഹായം നൽകുന്നത്.സംസ്ഥാനത്ത് മൊത്തം 108 യൂണിറ്റുകൾ ആണ് ലക്ഷ്യമിടുന്നത്.പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിൻെറ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പരമാവധി പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിൻെറ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പരമാവധി പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും.
പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമെ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിൻെറ പ്രയോജനം ലഭിക്കും.വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കർഷകർക്കും അവസരം ലഭിക്കും.ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ വരെ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചാലാണ് ധനസഹായം ലഭിക്കുക.
News Image

കുരുമുളക് വില വീണ്ടും താഴേക്ക്

രണ്ടാഴ്ച്ചമുൻപ് കിലോക്ക് 405 രൂപയിലെത്തിയ വീണ്ടും ഉയരുമെന്ന്  കരുതിയെങ്കിലും ഇപ്പോൾ 390 -395 ആണ് വില .കഴിഞ്ഞ ആഴ്ച ആരംഭത്തിൽ 405 രൂപയിൽ എത്തിയിരുന്നു .എന്നാൽ ശനിയാഴ്ചയോടെ കിന്റലിന് 1000  രൂപ കുറഞ്ഞു .ഇറക്കുമതി കൂടിയതും കോവിഡ് നിയന്ത്രണങ്ങളും മൂലം കുറച്ചു മാസങ്ങളായി ഒരു കിന്റൽ കുരുമുളകിന് 36,000 മുതൽ 38,000 വരെയായിരുന്നു വില. 2 ആഴ്ചയായി ക്രമേണ വര്ധിച്ചു ലോക്ഡൌൺ അവസാനിച്ച കഴിഞ്ഞ ആഴ്ച ,കിന്റലിന് 40,500 രൂപയായി വർധിച്ചിരുന്നു. ഇറക്കുമതി കുരുമുളക് വരവ് കൂടിയതോടെ ഉത്തരേന്ത്യയിൽ കുരുമുളക് സുലഭമായി ലഭിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ കൊച്ചിയിൽ നിന്നുള്ള കുരുമുളക് വാങ്ങാൻ ഉത്തരേന്ത്യയിൽ നിന്നും ആളുകൾ കുറഞ്ഞു .
News Image

പാലിന്റെ വില വർദ്ധിപ്പിച്ച് അമൂൽ

അമുൽ പാലിന്റെ  വില വർദ്ധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത് . ഇന്ന് മുതൽ പാൽ വില വര്‍ധന പ്രാബല്യത്തിൽ വരും.രാജ്യമെമ്പാടും വില വര്‍ധന ബാധകമാകും.
 അഖിലേന്ത്യാ തലത്തിലാണ് വില വര്‍ധന. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞ 18 മാസമായി വിലയിൽ മാറ്റമില്ലാതെ നിലനിര്‍ത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ വില വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്നുമാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. പാൽ നിര്‍മാണ ചെലവുകൾ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധന. വൈദ്യുതി, പാക്കേജിംഗ്, ലോജിസ്റ്റിക്സ് ചാര്‍ജുകൾ, മൊത്തത്തിലുള്ള പ്രവർത്തനച്ചെലവ് എന്നിവ വർദ്ധിച്ചതാണ് പെട്ടെന്നുള്ള വില വർദ്ധനക്ക് പിന്നിൽ.

News Image

സഹകരണ ദിനത്തിൽ " കോവിഡാനന്തര സഹകരണ മേഖല " എന്ന പേരിൽ വെബിനാർ

ജൂലൈ 3 അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ചു കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ' കോവിഡാനന്തര സഹകരണ മേഖല " എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു .സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ്   പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ:സക്കീർ ഹുസൈൻ ( സീനിയർ ഫാക്കൽറ്റി ,ICM തിരുവനന്തപുരം )
വിഷയാവതരണം നടത്തും .ജനറൽ സെക്രട്ടറി അശോകൻ കറുങ്ങപ്പിള്ളി  സ്വാഗതവും ,ട്രഷറർ പി .കെ . വിനയകുമാർ നന്ദിയും പറയും .മൂന്നാം തിയതി വൈകുന്നേരം 7 മണിക്ക് zoom ഫ്ലാറ്റുഫോമിലാണ് പരിപാടി . മീറ്റിങ് ഐ .ഡി . 876 3722 1878 , പാസ്സ്‌വേർഡ് 393939 
News Image

ജൂലൈ 3 ന് അന്തർദേശീയ സഹകരണ ദിനം ആഘോഷിക്കും

അന്തർദേശീയ സഹകരണ ദിനം ജൂലൈ 3 നാണ് . Rebuild Better Together 'എന്നാണ് ഈ വർഷത്തെ സഹകരണ ദിനത്തിന്റെ പ്രമേയം, ഒരുമിച്ചു നിന്ന് മെച്ചപ്പെട്ട പുനർനിർമ്മാണം എന്നതാണ് ഇതിലൂടെ നൽകുന്ന സന്ദേശം . .സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ  അവബോധം വളർത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ,  അന്തർദേശീയ ഐക്യത്തിനും വികസനത്തിനും നൽകുന്ന മാതൃകകൾ പ്രോത്സാഹിപ്പിക്കുക.എന്നിവയാണ് ഈ ദിനഘോഷത്തിനു പിന്നിലെ ലക്ഷ്യങ്ങൾ.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊതു പരിപാടികൾ ഒഴിവാക്കി വീഡിയോ കോൺഫ്രൻസ് വഴി നടത്താനുമാണ്‌ സർക്കാർ തീരുമാനം . ജൂലൈ 3 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സഹകരണ വകുപ്പ് മന്ത്രി ഓൺലൈൻ ആയി പ്രഭാഷണം നടത്തും.ഇതോടനുബന്ധിച്ചു മികച്ച സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം, വിദ്യാതരംഗിണി വായ്പാ പദ്ധതി ഉത്‌ഘാടനം,"യുവ സംരംഭകരും സഹകരണ പ്രസ്ഥാനവും " എന്ന വിഷയത്തിൽ പ്രഭാഷണം എന്നിവ  ഉണ്ടായിരിക്കും.സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും യൂട്യൂബ് ,ഫേസ്ബുക്  ലൈവ് ,വാട്ട്സ് ആപ്പ് എന്നീ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ പരിപാടിയുടെ തത്സമയ പ്രക്ഷേപണവും  ഉണ്ടായിരിക്കും.
News Image

യുവാക്കളുടെ "സ്റ്റാർട്ട് അപ്പ്‌ സഹകരണ സംഘവുമായി" സഹകരണ വകുപ്പ്

യുവാക്കൾക്ക് തൊഴിൽ നല്കുന്നതിനായി സഹകരണ വകുപ്പ് ആരംഭിക്കുന്ന സ്റ്റാർട്ട് അപ്പ് സഹകരണ സംഘങ്ങളിൽ ആദ്യത്തേത് രണ്ടു മാസത്തിനകം ആരംഭിക്കും .കൃഷി ,ഐ .ടി ,വ്യവസായം ,സേവന മേഖല എന്നിവയിൽ സംരഭം തുടങ്ങാനുള്ള ആശയവും ഓഹരി തുകയുമുള്ള 45 വയസ്സ് തികയാത്തവർക്ക് സംഘത്തിൽ അംഗമാകാം .ആദ്യഘട്ടത്തിൽ  വിവിധ മേഖലകളിൽ നിന്നായി 40 പേരാണ് ഇതിനകം രജിസ്ട്രർ ചെയ്തത് .രജിസ്‌ട്രേഷൻ അവസാനിച്ച ശേഷം വിദഗ്ദ്ധ സമിതി യോഗ്യരായ അംഗങ്ങളെ തിരഞ്ഞെടുക്കും .കൂടുതൽ പേർ മുന്നോട്ടു വരുന്ന മേഖലയിൽ നിന്നാണ് ആദ്യ സംഘം തുടങ്ങുക.
News Image

ഹോർട്ടികോർപ്പിന്റെ "വാട്ടുകപ്പ" വിപണിയിലെത്തി

മന്ത്രി പി .പ്രസാദിന്റെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹോർട്ടികോർപ്പിന്റെ "വാട്ടുകപ്പ ' യുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപകമാക്കിയപ്പോൾ കപ്പ ഉത്പാദനം കൂടി 13,000 ടൺ കപ്പയാണു സംസ്‌ഥാനത്തു അധികമായി ഉത്പാദിപ്പിച്ചത് .ഈ സാഹചര്യത്തിലാണ് കിലോക്ക് 12 രൂപക്ക് കപ്പ സംഭരിക്കാൻ ഹോർട്ടികോർപ് തീരുമാനിച്ചത് .ഇങ്ങനെ സംഭരിക്കുന്ന കപ്പ സഹകരണ സംഘങ്ങൾ ,ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ,വ്യക്തിഗത സംരംഭകർ എന്നിവരുടെ കൈവശമുള്ള ഉണക്കുയന്ത്രം ഉപയോഗിച്ചു വട്ടുകപ്പയാക്കി മാറ്റി .500 ഗ്രാം പാക്കറ്റിനു 50 രൂപയാണ് വില .
News Image

കോവിഡ് ദുരിതം വിതച്ച അംഗങ്ങൾക്ക് സഹായമൊരുക്കി കുമാരപുരം സർവീസ് സഹകരണ ബാങ്ക്

കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിച്ച 'എ'    ക്ലാസ്സ്‌ അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.  ബാങ്ക് പ്രസിഡന്റ്‌  എ.കെ. രാജൻ ഉത്‌ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളായ ഇ.കെ. സദാശിവൻ, തോമസ് ഫിലിപ്പ്, ജി. രാജപ്പൻ, വിനോദ് കുമാർ, പദ്മവല്ലി, സുജാത, വി. പ്രസന്ന, സെക്രട്ടറി ബൈജു രമേശ്‌ എന്നിവർ പങ്കെടുത്തു.

കോവിഡ് ബാധിച്ച്‌ മരിച്ച   'എ'   ക്ലാസ്സ്‌ അംഗങ്ങളുടെ കുടുംബത്തിന്  10000 രൂപ  ധന സഹായവും  നൽകുന്നുണ്ട്. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം ബാങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
News Image

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കർഷക സംവാദം കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും


കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്ക് 'മാറുന്ന കാലത്തെ ഞാറ്റുവേല' എന്ന വിഷയത്തിൽ കർഷക സംവാദം സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഡോ. സുനിൽ കുമാർ വിഷയം അവതരിപ്പിക്കും. 
News Image

കുഴുപ്പിള്ളി സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി

കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക്  പ്രവർത്തനപരിധിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ, പുസ്തകം, മറ്റു  പഠനോപകരണങ്ങൾഎന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാരിൽ നിന്നും  കുഴുപ്പിള്ളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ അധ്യാപകർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.  
ബാങ്ക് നടപ്പിലാക്കുന്ന  മട്ടുപ്പാവുകൃഷി, പുരയിട കൃഷി എന്നീ പദ്ധതികളുടെ  ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ  നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജിൻഷാ കിഷോർ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
News Image

വാട്സ് ആപ്പിലെ നീല ടിക് മാർക്കിന് കോടതി അംഗീകാരം

ഒരാള്‍ സന്ദേശം കണ്ടുവെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവായി വാട്ട്‌സ്ആപ്പിലെ നീല ടിക്ക് മാര്‍ക്ക് പരിഗണിക്കാമെന്നു കോടതി. മുംബൈ ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. എസ്ബിഐയും പേയ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും തമ്മിലുള്ള കേസിലാണ് ബോംബെ ഹൈക്കോടതിയുടെ ഇക്കാര്യം പറഞ്ഞത്. ഡിഫോള്‍ട്ടര്‍ക്ക് വാട്ട്‌സ്ആപ്പ് വഴി നോട്ടീസ് ലഭിക്കുക മാത്രമല്ല, ആ നോട്ടീസ് തുറക്കുകയും ചെയ്തുവെന്ന വാദിയുടെ അഭിപ്രായം കോടതി ശരിവച്ചു. 
വാട്ട്‌സ്ആപ്പ് വഴി നിയമപരമായ നോട്ടീസ് അയയ്ക്കുകയും വാട്‌സ്ആപ്പ് സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് മുകളിലൂടെ നീല ടിക്ക് കാണുകയും ചെയ്താല്‍ പ്രതിക്ക് ആ അറിയിപ്പ് ലഭിച്ചുവെന്നതിന്റെ സാധുവായ തെളിവായി കണക്കാക്കുമെന്നും ബോംബെ ഹൈക്കോടതി വിലയിരുത്തി.
സുപ്രീംകോടതിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, സ്പീഡ് പോസ്റ്റ് / കൊറിയര്‍ വഴി നിയമ അറിയിപ്പുകള്‍ അയയ്ക്കണമെന്നത് ഇനി നിര്‍ബന്ധമല്ല. വാട്ട്‌സ്ആപ്പ് വഴി നിയമ അറിയിപ്പുകള്‍ അയച്ചാലും അതു നിയമപരമായി തന്നെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഉപയോക്താവ് നീല ടിക് ഫീച്ചര്‍ അപ്രാപ്തമാക്കിയിട്ടുണ്ടെങ്കില്‍, ഇമെയില്‍ / ഫാക്‌സ് ചെയ്യാം. 
നിയമപരമായ അറിയിപ്പ് സ്വീകരിക്കാതിരിക്കുന്നതിനും തന്ത്രങ്ങള്‍ മനഃപൂര്‍വ്വം ഉപയോഗിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു, അതിനാല്‍ വാട്ട്‌സ്ആപ്പ്, മെയില്‍, ഫാക്‌സ് വഴി നിയമപരമായ നോട്ടീസ് അയയ്ക്കുന്ന പ്രക്രിയ കോടതികള്‍ തിരിച്ചറിഞ്ഞതതോടെ ഈ പ്രശ്‌നവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.
News Image

സംസ്ഥാന സഹകരണ യൂണിയനിൽ വാച്ച് മാൻ / സഹായക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന സഹകരണ യൂണിയനിൽ  വാച്ച്മാൻ ആവാം , 35,700 രൂപ വരെ ശമ്പളം ലഭിക്കും.
 സംസ്ഥാന കോപ്പറേറ്റീവ് യൂണിയൻ, വാച്ച്മാൻ/ സഹായക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
നിരവധി ഒഴിവുകൾ ഉണ്ട്, സ്ഥിര നിയമനവുമാണ്.
 എട്ടാം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.
 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
 ഓഫ്‌ലൈൻ ആയി വേണം അപേക്ഷിക്കാൻ.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂലൈ 15 (15-07-2021)
കൂടുതൽ വിവരങ്ങൾക്കും, നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

👉🏻 https://bit.ly/KerCoopWatchman

👉🏻 https://bit.ly/Co-opWatchman

👉🏻 https://tsurl.in/10thPassJobs
News Image

ഇനി മുൻഗണനാ നിബന്ധന ഇല്ല; 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ഉത്തരവായി

സംസ്ഥാനത്ത് ഇനി  വാക്സിൻ നൽകുന്നതിന് മുൻഗണനാ നിബന്ധനയില്ല. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമായി. ഇനി വാക്സിൻ നൽകുന്നതിന് മുൻഗണനാ നിബന്ധനയില്ല. വാക്സിൻ കുത്തിവെപ്പ് മുൻഗണനാ നിബന്ധനയില്ലാതെ നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം, വാക്സിൻ നൽകുന്നതിന് മുൻഗണനാനിബന്ധന ഇല്ലെങ്കിലും രോഗബാധിതർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരുമെന്നും ഉത്തരവിൽ പറയുന്നു.
 രാജ്യത്ത് എല്ലാവർക്കും നിലവിൽ സൗജന്യ വാക്സിൻ നൽകി വരികയാണ്. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഡിസംബർ മാസത്തോടെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
 ഇതിന്റെ മുന്നോടിയായി വാക്സിൻ വിതരണം ഊർജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കോവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുന്നതിനുള്ള ശ്രമമമാണ് രാജ്യവ്യാപകമായി നടക്കുന്നത്.

News Image

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ  മേഖലയിലെ വ്യവസായങ്ങൾക്കായി-100 കോടി രൂപ  

ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി KSIDC പ്രത്യേക വായ്പ പാക്കേജുകളും പ്രഖ്യാപിച്ചു.100 കോടി രൂപ വരെ ഇതിനായി മാറ്റി വെച്ചു.5 ശതമാനം പലിശനിരക്കിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കും.സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് ഏപ്രിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടകയും കോമൺ ഫെസിലിറ്റി ചാർജും ഒഴിവാക്കി. വായ്‌പയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ 31 വരെ തുടരും. വ്യവസായ ആവശ്യങ്ങൾക്കായി നൽകുന്ന ഭൂമിയുടെ ഡൌൺ പേയ്‌മെന്റ് ആകെ തുകയുടെ 20 % നൽകിയാൽ മതി. ബാക്കി 80 % 5 തുല്ല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിനു പലിശ ഈടാക്കില്ല. കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ 3 മാസത്തെ കോമൺ ഫെസിലിറ്റി ചാർജുകളും. ഒഴിവാക്കി. കിൻഫ്രയുടെ  കീഴിലുള്ള  വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നിലനിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 % ഡൌൺ
 പേയ്‌മെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്ല്യ 5 ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു 

News Image

ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ സമാശ്വാസ പദ്ധതി

1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.ജൂലൈ ഒന്ന് മുതൽ ഡിസംബർ വരെയാണ് പദ്ധതി .ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും .രാജ്യാന്തര MSME  ദിനാചരണത്തോടനുബന്ധിച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറിൽ മന്ത്രി .പി .രാജീവാണ് സഹായപദ്ധതി പ്രഖ്യാപിച്ചത്. "വ്യവസായ ഭദ്രത " സ്ക്കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലവുധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു .എല്ലാ ചെറുകിട ,സൂക്ഷ്മ ,ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും .ഇത്തരത്തിൽ ഒരു യൂണിറ്റിന്  1,20,000 രൂപ വരെ ലഭിക്കും .ആകെ  400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായവും ലഭ്യമാക്കും 
News Image

സഹകരണ സംഘങ്ങളിലെ എ ക്ലാസ് അംഗങ്ങൾക്ക് ചികിൽസ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.

എ ക്ലാസ് അംഗങ്ങളിൽ ഗുരുതര രോഗം ബാധിച്ചവർക്ക് സഹകരണ വകുപ്പ് സഹായം നൽകും. ഇതിനായി 29 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളിലെ ലക്ഷക്കണക്കിന് അംഗങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനം ആണ് സഹകരണ വകുപ്പ് എടുത്തിരിക്കുന്നത്.
വിവിധ സഹകരണ സംഘങ്ങളിലെ എ ക്ലാസ് അംഗങ്ങൾക്ക് ഇനി മുതൽ കരൾ , വ്യക്ക , കാൻസർ എന്നീ ഗുരുതര രോഗങ്ങൾ സാധിച്ചാൽ സാമ്പത്തിക ബാധ്യതയെ പറ്റിയോർത്ത് ആശങ്കപ്പെടെണ്ട.
ഇവരുടെ ചികിൽസാ ചിലവ് സഹകരണ വകുപ്പ് ഏറ്റെടുക്കും .സഹകരണ വകുപ്പിൻ്റെ മുൻപാകെ വന്ന അപേക്ഷകൾ പരിശോധിച്ച് 11,194 എ ക്ലാസ് മെമ്പർ മാർക്ക് ചികിൽസ സഹായം നൽകാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇതിനായി 28 കോടി 10 ലക്ഷം രൂപ അനുവദിക്കാൻ ആണ് തീരുമാനം മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല കമ്മറ്റിയാണ് തീരുമാനം എടുത്തത്.
പ്രഥമിക സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്നൊരു തുക അംഗങ്ങളുടെ ചികിൽസാ ചിലവ് ഇനത്തിലേക്ക് മാറ്റാൻ  യോഗം തീരുമാനിച്ചു. ദേശസാൽക്യത , സ്വകാര്യ ബാങ്കുകളുടെ മനുഷ്യത രഹിതമായ കുടിയൊഴിപ്പിക്കലിൻ്റെ വാർത്തകൾ ദിനവും കേൾക്കുന്ന മലയാളിക്ക് ദുരിതത്തിൽ കൈത്താങ്ങ് ആവുകയാണ് സഹകരണ വകുപ്പിൻ്റെ തീരുമാനം.
 
News Image

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടിപാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ വീണ്ടും നീട്ടി. സെപ്റ്റംബർ 30 വരെ മൂന്ന് മാസത്തേക്കാണ് സമയ പരിധി നീട്ടിയത്. കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച് നേരത്തെയും തിയതി നീട്ടി നൽകിയിരുന്നു. ആധായ നികുതി നിയമവുമായി ബന്ധപ്പെട്ട മറ്റ് ചില നിബന്ധനകൾ പാലിക്കുന്നതിനുള്ള സമയ പരിധിയും സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. "വിവാദ് സേ വിശ്വാസ് സ്കീം " പ്രകാരം പണമടക്കാനുള്ള അവസാന തിയതി ജൂൺ 30 ആയിരുന്നത് ഓഗസ്റ്റ് 31 ലേക്കും, അധിക തുകയോടെ ഉള്ളത് ഒക്ടോബർ 31 ലേക്കും നീട്ടി.
News Image

ഓൺലൈൻ പഠനോപകരണങ്ങൾക്ക് പലിശ രഹിത വായ്പയുമായി മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക്

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങൾക്ക് പലിശ രഹിത വായ്പ നൽകുമെന്ന് മക്കരപ്പറമ്പ സർവ്വീസ് ബാങ്ക് പ്രസിഡൻറ് പി മുഹമ്മദ് മാസ്റ്ററും സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും അറിയിച്ചു.
 ബാങ്കിന്റെ പ്രവർത്തന പരിധിയിലെ LKG മുതൽ PG വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, ടാബ് ലെറ്റ് ,കംപ്യൂട്ടർ മറ്റു പഠനോപകരണങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് "വിദ്യാസഹായി" എന്ന പേരിലാണ് വായ്പ നൽകുന്നത്. ഓൺലൈൻ പഠനോപകരണങ്ങളില്ലാതെ പ്രയാസപ്പെടുന്ന ഏത് വിദ്യാർത്ഥിക്കും രക്ഷിതാക്കൾ മുഖേനയോ സ്കൂൾ മുഖേനയോ ജൂലൈ 31 വരെ വായ്പക്ക് അപേക്ഷിക്കാം.

കോവിഡ് കാരണം തൊഴിൽ രഹിതരായ യുവ ജനങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ യുവ സംരംഭ വായ്പയായി 10 ലക്ഷം രൂപ വരെ അനുവദിക്കാനും ബാങ്ക് ഭരണസമിതി തീരുമാനിച്ചു.
(കാർഷിക അനുബന്ധം , ചെറുകിട കച്ചവടം, സ്മാൾ സ്കെയിൽ യൂണിറ്റ്, ട്രാൻസ്പോർട്ട് സർവ്വീസ് എന്നീ ആവശ്യങ്ങൾക്കാണ് വായ്പ അനുവദിക്കുക.

 യോഗത്തിൽ പി.പി ഉണ്ണീൻ കുട്ടി ഹാജി, അഡ്വ : സമീർ കോപ്പിലാൻ,നസീം ചോലക്കൽ,അല്ലൂർ മരക്കാർ,രാജൻ മാസ്റ്റ കുറുവ, വി.പി.അബ്ദുൾ അസീസ്,ശരീഫ് പരി,ഷൗക്കത്തലി കൂറുവാടൻ, എ.കൃഷ്ണൻ, ടി.ഉമ്മുസൽമ, വി.ബുഷ്റ, പി പി പ്രിയ എന്നിവർ സംബന്ധിച്ചു.
News Image

സഹകരണ വകുപ്പിലെ പരാതികൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥനെ നിയമിച്ചു 

സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ  പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു .പി .കെ .ഗോപകുമാറിനെയാണ് ഓഫീസറായി നിയോഗിച്ചിട്ടുള്ളത് .വീട്ടിലിരുന്നു കൊണ്ട് മുഖ്യമന്ത്രിക്ക്നേരിട്ട്  പരാതി  നൽകുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് .കാലതാമസം പരിശോധിക്കാൻ വകുപ്പ് തല വീഡിയോ കോൺഫറൻസും നടക്കും .
News Image

നിങ്ങളുടെ പേരിൽ നിലവിൽ എത്ര സിംകാർഡ് ഉണ്ടെന്നു അറിയണോ ..?

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഒരാൾക്ക് ഉപയോഗിക്കാവുന്ന സിം കാർഡുകളുടെ എണ്ണം 18 ആയി ഉയർത്തിയിരുന്നു. ഇതിൽ ഒൻപത് സിം കാർഡുകൾ ഇപ്പോൾ സാധാരണ മൊബൈൽ ഫോൺ ആശയവിനിമയത്തിനായി ഉപയോഗിക്കാം. ബാക്കി ഒൻപത് എണ്ണം മെഷീൻ ടു മെഷീൻ കമ്മ്യൂണിക്കേഷൻസിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു .വരിക്കാരുടെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും അധിക മൊബൈൽ കണക്ഷനുകൾ ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും ഈ വെബ്സൈറ്റ് വഴി സാധിക്കും
 https://tafcop.dgtelecom.gov.in/ എന്ന പോർട്ടൽ വഴി ഉപയോക്താക്കൾക്ക് അവരവരുടെ പേരിൽ എത്രം സിം കാർഡുകൾ ഉണ്ടെന്ന് അറിയാം. ആധാർ കാർഡ് ഉപയോഗിച്ച് അറിവോ അനുവാദമോ ഇല്ലാതെ സിം കാർഡുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാധിക്കും. ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിവരങ്ങൾ അറിയുവാൻ സാധിക്കും 
News Image

പുതിയതായി ഫാം തുടങ്ങാൻ പോകുന്നവർകക്കുള്ള ക്ഷീര വകുപ്പിന്റെ സഹായങ്ങൾ അറിയാം

പുതിയതായി ഫാം തുടങ്ങാൻ പോകുന്ന ആളുകൾക്ക് ക്ഷീര വികസനവകുപ്പ് നൽകുന്ന ചില സഹായ പദ്ധതികളുണ്ട് . വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും മുൻഗണന ലഭിക്കും.പദ്ധതികൾ ലഭിക്കുന്നതിന് അതാതു ബ്ലോക്കുകളിലെ ക്ഷീര വികസന ഓഫീസിൽ ആണ് അപേക്ഷകൾ നൽകേണ്ടത്.
കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും ,തൊഴുത്ത് പൂർണ്ണമായി നശിച്ചു പോയവർക്കും ,കറവ യന്ത്രം വാങ്ങുന്നതിനും 5 ലധികം പശുക്കൾ ഉള്ളവർക്കും സഹായം ലഭ്യമാകും. ഗോധനം പദ്ധതിയുടെ കീഴിൽ പശു വളർത്തുന്നതിന് 33000 മുതൽ 35,000 രൂപ വരെ ലഭിക്കും.സങ്കരയിനം പശു വളർത്തുന്നതിനു 33,000 രൂപയും തനത് ഇനത്തിനു 35,000 രൂപയും. 2 പശു ഉള്ള യൂണിറ്റിന് 66,000 രൂപയും.5 പശുക്കളുള്ള ഫാം തുടങ്ങാൻ 1.7 ലക്ഷം രൂപയും ലഭ്യമാകും. മൊത്തം ലഭിക്കുന്ന തുകയുടെ 50 ശതമാനമാണ് സബ്‌സിഡി.
News Image

പ്രധാന മന്ത്രി കിസാൻ യോജനയിൽ ഇപ്പോൾ അപേക്ഷിക്കാം

 പ്രധാന മന്ത്രി കിസാൻ യോജനയിൽ ജൂൺ 30 നകം  അപേക്ഷ നൽകാം. വർഷത്തിൽ 6000 രൂപ ലഭിക്കും. ജൂൺ 30 നുള്ളിൽ അപേക്ഷ നൽകുന്നവർക്ക് രണ്ട് ഗഡു തുക രണ്ട് തവണയായി ഈ വർഷം ലഭിക്കും
News Image

സഹകരണ സർവ്വകലാശാല ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുവാൻ തീരുമാനമായി 

സഹകരണ വകുപ്പിന് കീഴിലെ കോ ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല് എഡ്യുക്കേഷന്റെ ( CAPE) പ്രവര്ത്തന അവലോകനത്തിന്റെ ഭാഗമായി "സഹകരണ വകുപ്പിന് കീഴില് സഹകരണ സർവകലാശാല ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുവാൻ തീരുമാനമായി". കേപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട കോഴ്‌സുകൾ അവസാനിപ്പിച്ച് വൈവിധ്യമാര്ന്നതും, തൊഴിൽ സാധ്യതയുള്ളതുമായ കോഴ്‌സുകള് ആരംഭിക്കുവാനും . പുന്നപ്ര കിംബിനെ സ്‌കില് പരിശീലന കേന്ദ്രമാക്കി മാറ്റുവാനും , സാഗര ആശുപത്രിയെ സൂപ്പര് സ്‌പെഷ്യാലിറ്റി ആശുപത്രി ആയി വളര്ത്താനുള്ള സാധ്യതാ പഠനം നടത്തുന്നതോടൊപ്പം പാരാ മെഡിക്കല് കോഴ്‌സുകൾ , നഴ്‌സിംഗ് കോഴ്‌സുകൾ എന്നിവയും ആരംഭിക്കും. കേപ്പിന്റെ പ്രവര്ത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെഡ് ഓഫീസില് അഡ്മിനിസ്‌ട്രേഷൻ വിംഗും അക്കാദമിക്ക് വിംഗിനും പ്രത്യേകം ചുമതലകൾ നിശ്ചയിക്കും. കേപ്പിന്റെ പ്രവര്ത്തനങ്ങൾ കാലോചിതമായ പരിഷ്‌കരിക്കുന്നതിന് ആവശ്യമായ സാധ്യതകൾ പരിശോധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാൻ സഹകരണ വകുപ്പു സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ് അദ്ധ്യക്ഷയായി നാലംഗ കമ്മിറ്റിയെ നിശ്ചയിച്ചു. കോ ഓപറേറ്റീവ് രജിസ്റ്റാര് നൂഹ് ഐ.എ.എസ്, സഹകരണവകുപ്പ് അഡീഷണല് സെക്രട്ടറി .രാജേഷ്, കേപ്പ് ഡയറക്ടർ ആർ .ശശികുമാർ എന്നിവരെ കമ്മിറ്റിയില് അംഗങ്ങളായി നിർദേശിക്കുകയും ചെയ്തു .
News Image

ഓൺലൈൻ പഠനത്തിന് സഹകരണ സംഘങ്ങൾ വഴി പലിശഹരഹിത വായ്പ 

ഓൺലൈൻ അധ്യയനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്ത്ഥികൾ ക്ക് സഹായഹസ്തവുമായി സഹകരണ വകുപ്പ് . കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങള് പ്രവര്ത്തിക്കുവാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 1 മുതല് 12വരെയുള്ള ക്ലാസുകളിലെ വിദ്യാര്ത്ഥികൾക്ക് ഓൺലൈൻ  വഴിയാണ് പഠനം നടക്കുന്നത്.   ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്ത്ഥികള്ക്കാണ് സംസ്ഥാന സഹകരണ വകുപ്പ് കൈതാങ്ങാകുന്നത്. വിദ്യാര്ത്ഥികൾ ക്ക് ഈ സൗകര്യം ലഭിക്കുന്നതിന് മൊബൈല്ഫോണ് വാങ്ങുന്നതിനായി സഹകരണസംഘങ്ങൾ , ബാങ്കുകൾ  വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിച്ചു.
മൊബൈൽ  ഫോണുകൾ  വാങ്ങുന്നതിനായി പരമാവധി 10000/രൂപ പലിശ രഹിതമായി ലഭ്യമാകും. അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്ത്തന പരിധിയില് വരുന്ന അർഹരായ വിദ്യാര്ത്ഥികൾക്ക് സ്‌കൂള് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് വായ്പ ലഭ്യമാകും. 24 തുല്യ ഗഡുക്കളായി വായ്പ തിരിച്ചടച്ചാല് മതിയാകും.
News Image

പാക്കറ്റിലാക്കിയ ചാണകം വിപണിയിലെത്തിക്കാനൊരുങ്ങി : മിൽമ 

മട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്തു വിൽക്കുന്നത് പൊതുമേഖല സ്ഥാപനമായ 
  മിൽമയുടെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനാണ്( MRDF )ചെറുകിട ക്ഷീര കർഷകർ മുതൽ വലിയ ഡയറിഫാമുകൾ വരെയുള്ളവർക്ക് ചാണകം സംസ്കരണം വലിയ വെല്ലുവിളിയാണ്. പലപ്പോഴും കർഷകർ പ്രതീക്ഷിക്കുന്ന വില ചാണകത്തിന് ലഭിക്കാറില്ല. വീട്ടുകൃഷി നഴ്സറി പൂന്തോട്ടങ്ങൾ എന്നിവയ്ക്ക് ഗുണമേന്മയുള്ള ചാണകം വിപണിയിൽ കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് ക്ഷീരസംഘങ്ങളോട് അനുബന്ധിച്ചു അനുബന്ധിച്ച് കർഷക കൂട്ടായ്മകൾ രൂപീകരിച്  ചാണക പൊടിയാക്കി വിപണിയിലെത്തിക്കുന്നത്. വൻകിട കർഷകർക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ എത്തിക്കും.
. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് നുവേണ്ടി വലിയ അളവിൽ ചാണകം എംആർഡിഎഫ് നൽകുന്നുണ്ട്.



News Image

കേരളത്തിന് നിബന്ധനകളില്ലാതെ വായ്‌പ അനുവദിക്കണമെന്ന് മന്ത്രി : കെ .എൻ . ബാലഗോപാൽ 

കോവിഡ് 19  ന്റെ രണ്ടാം വരവ് മൂലം  സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന  സംസ്ഥാനത്തിനു കരകയറാൻ സംസ്ഥാനം മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) 5%ആയി വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ  കേന്ദ്ര സർക്കാരിനോട്  ആവശ്യപ്പെട്ടു. 
 സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പ നിബന്ധനകൾ ഇല്ലാതെ നൽകണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാരം ഇത്തവണയും പ്രത്യേക വിൻഡോയിലൂടെ കേന്ദ്രം വായ്പയായി നൽകുകയും വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയായി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ ആവശ്യം. കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതും 2018ലെ 19ലെയും വെള്ളപ്പൊക്കവും ഒന്നാം കോവിഡ്  സംസ്ഥാനത്തിന് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടും ബാലഗോപാൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
News Image

വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്നുവോ ....?

വാക്സിൻ ബുക്കുചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ 
 vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും  വാക്‌സിൻ സ്ലോട്ട് തിരയുന്നതിന്  ഇത്  നിങ്ങൾക്ക് വളരെ സഹായകരമാണ്.  ഒട്ടുമിക്ക   വെബ്സൈറ്റുകളും  ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ  അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത.  വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു .
അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി  അറിയിക്കുകയും ചെയ്യും
ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ്  1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.
മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.


 


News Image

വില കുറഞ 5 ജി സ്മാർട്ട്‌ ഫോണും ജിയോ ലാപ്ടോപ്പും അവതരിക്കുവാനൊരുങ്ങി റിലയൻസ്

ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്‌ ഫോൺ പുറത്തിറക്കുന്നത്. വിലകുറഞ്ഞ ലാപ്ടോപ്പിന് വിപണിയിൽ സാധ്യത ഉള്ളതിനാലാണ് ജിയോ ലാപ്ടോപ് പുറത്തിറക്കുന്നത്.വാർഷിക പൊതു യോഗത്തിലാണ് റിലയൻസ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി വരാറുള്ളത്.നിക്ഷേപകരും ഉപഭോക്താക്കളും ജൂൺ 24 നായി കാത്തിരിക്കുന്നു.
News Image

പ്രധാൻ മന്ത്രി ജൻധൻ യോജനയുടെ നേട്ടങ്ങൾ...?

 പ്രധാൻ മന്ത്രി ജൻധൻ യോജന ജനകീയമായൊരു സാമ്പത്തിക പദ്ധതിയാണ്.ഉപഭോക്താക്കൾക്ക് പല തരത്തിലുമുള്ള സാമ്പത്തിക സഹായവും ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നതു ഇപ്പോഴും പലർക്കും അറിയാത്ത കാര്യമാണ്.പത്ത് വയസ്സിനു 
 മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും ജൻ ധൻ അക്കൗണ്ട് ആരംഭിക്കാം.വീടിനു അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിൽ നിന്നും സീറോ ബാലൻസ് സേവനത്തോടെ ഈ അക്കൌണ്ട് തുടങ്ങാവുന്നതാണ്.
പ്രധാൻ മന്ത്രി ധൻ ജൻ യോജനയിൽ അക്കൌണ്ട് ഉടമക്ക് ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. ഇതിന് പുറമെ അപകട ഇൻഷുറൻസും ലഭിക്കും.
 അപകടം സംഭവിച്ചാൽ
1 ലക്ഷം രൂപ ഇൻഷുറൻസ് ആയി ലഭിക്കും. ജനറൽ ഇൻഷുറൻസ് ആയി 30,000 രൂപയും ലഭിക്കും. മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് 1 ലക്ഷം രൂപയും ലഭിക്കും. രാജ്യത്തെ ഏറ്റവും സാധാരണക്കാരായ വ്യക്തികൾക്ക് ബാങ്കിംഗ്, നിക്ഷേപ സേവനങ്ങൾ, വായ്പ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സേവനങ്ങൾ ഉറപ്പു നൽകുകയാണ് ജൻധൻ പദ്ധതിയിലൂടെ ചെയ്യുന്നത്.

News Image

ആദായ നികുതി റിട്ടേൺ നൽകാത്തവർ ഇരട്ടി ടി ഡിഎസ് നൽകേണ്ടി വരും

2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ TDS ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും ബജറ്റിൽ ഈ വിഷയം പരാമർശിച്ചിരുന്നതാണ്. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം TDS വരുന്നവർക്കാണ് ഇത് ബാധകമാവുക.2021 ജൂലായ്‌ ഒന്നാം തിയതി മുതലാണ് ഇത് നിലവിൽ വരിക.
സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർ. ഡി യിൽ നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രെദ്ധിക്കേണ്ടതാണ്.




News Image

ക്ലബ് ഹൗസിന്റെ മാതൃകയിൽ ഫേസ്ബുക്കിന്റെ ഓഡിയോ റൂം വരുന്നു 


 ഏറെ ജനപ്രിയമായ പുതിയ സാമൂഹ്യമാധ്യമം ക്ലബ് ഹൗസിനു ബദലായി  ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂം അവതരിപ്പിച്ചു. യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഓഡിയോ റൂം നൽകിയിട്ടുള്ളത്. ഇന്ത്യയിൽ എത്തിയിട്ടില്ല.
 തൽസമയ വർത്തമാനങ്ങൾ ക്കായുള്ള ക്ലബ്ഹൗസ് ഇന്ത്യയിലടക്കം വൻവിജയം ആയിരിക്കുന്നു. ഈ സാധ്യത തിരിച്ചറിഞ്ഞാണ് ഫേസ്ബുക്കും രംഗത്തെത്തിയത്. സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ശബ്ദം പ്ലാറ്റ്ഫോം ആയി സ്‌പോട്ടി ഫൈ കഴിഞ്ഞദിവസം 'ഗ്രീൻറൂം' എന്നപേരിൽ സമാന സൗകര്യവും കൊണ്ടുവന്നിരുന്നു.
News Image

പൊതു മേഖല സ്ഥാപനമായ ഫാക്ടിന് റെക്കോർഡ് ലാഭം 

കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഫാക്ടിന് 2020 -2021 സാമ്പത്തിക വർഷത്തിൽ 352 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി 3,259 കോടി രൂപയുടെ വിറ്റുവരവ് നേടി ,മുൻവർഷം 2,770 കോടിയായിരുന്നു.




News Image

കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള   ഹൃസ്വകാല വായ്പാ പദ്ധതി 

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നബാർഡ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് കർഷകർക്ക് പ്രത്യേക ഹൃസ്വകാല വായ്പാ പദ്ധതി അനുവദിച്ചിരിക്കുന്നത് .കേരളത്തിന് 1870 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് .കേരള ബാങ്കിന് 1000 കോടി രൂപയും കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്കിന് 870 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത് .ഇതിൽ 1200 കോടി രൂപ ചെറുകിട കർഷകരുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് നീക്കി വെച്ചിരിക്കുന്നത് .പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ ,കേരള ഗ്രാമീൺ ബാങ്ക് എന്നിവ മുഖേനെ കർഷകർക്ക് വായ്പ ലഭ്യമാക്കും .
News Image

PSC ഇന്റർവ്യൂ ജൂലൈ 15 മുതൽ


 വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂകൾ  ജൂലൈ 15ന് പുനരാരംഭിക്കാനും സർക്കാർ ഉദ്യോഗസ്ഥരുടെ സർവീസ് വെരിഫിക്കേഷൻ ജൂലൈ മൂന്നിന് തുടങ്ങാനും പിഎസ്സി  യോഗം തീരുമാനിച്ചു.
 കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌) ഇന്റർവ്യൂ കാര്യത്തിൽ തീരുമാനമായില്ല. ഇത് ഓണത്തിന് ശേഷമേ നടക്കൂ.
 രണ്ട് തസ്തികകളിലേക്ക്  ഓൺലൈൻ പരീക്ഷ നടത്തുo. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജേർണലിസം), എറണാകുളം ജില്ലയിലെ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ തസ്തികയിലേക്കാണ് ഓൺലൈൻ പരീക്ഷ നടത്തുക. ആസൂത്രണ   ബോർഡിൽ ചീഫ് (ഇവാല്വേഷൻ ഡിവിഷൻ ) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
News Image

എ .ടി .എം ഇടപാടുകൾ സൗജന്യമായി നടത്തുന്ന ബാങ്കുകൾ 

ഇൻഡസിൻഡ്  ബാങ്കും ഐ .ഡി .ബി .ഐ ബാങ്കും അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യ എ .ടി .എം ഇടപാടിനുള്ള അവസരമൊരുക്കുന്നു .5 സൗജന്യ പണമിടപാടുകളാണ് ഇപ്പോൾ അതാതു ബാങ്കുകൾ നൽകി വരുന്നത് .അതിനു മുകളിലുള്ള ഓരോ ഇടപാടിനും 20 രൂപ ഈടാക്കും .ആഗസ്ത് മുതൽ ഇത് 21 രൂപയാക്കും .എന്നാൽ സൗജന്യമായി പരിധി ഇല്ലാതെ എ .ടി .എം ഉപയോഗിക്കാനുള്ള സൗകര്യമാണ്  ഇൻഡസിൻഡ്  ബാങ്കും ഐ .ഡി .ബി .ഐ ബാങ്കും അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നത് . ഇൻഡസിൻഡ്  ബാങ്കിന്റെ എ .ടി .എം ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ .ടി .എമ്മിൽ നിന്നും സൗജന്യമായി ഇടപാടുകൾ നടത്തുവാൻ സാധിക്കും .
News Image

"ഞാറ്റുവേല ചന്തയും കർഷക സഭകളും" ഉദ്ഘാടനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻന്റെ നേതൃത്വത്തിൽ
 " ഞാറ്റുവേല ചന്തയും കർഷക സഭകളും" പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 2021 ജൂൺ 22 ന് അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം പാട ശേഖരത്തിൽ വെച്ച് നടക്കും .ഉദ്ഘാടനം കൃഷി മന്ത്രി പി .പ്രസാദ് നിർവ്വഹിക്കും .ഭക്ഷ്യ ,പൊതു വിതരണ വകുപ്പ് മന്ത്രി ജി .ആർ .അനിൽ അദ്യക്ഷത വഹിക്കും 
News Image

ജനന മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല


 ജനന മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് രജിസ്ട്രാർ  ജനറൽലിന്റെ വാർഷിക റിപ്പോർട്ട്.
 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ രജിസ്ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്ന് വകുപ്പിൽ ഇല്ലെന്നും സിവിൽ രജിസ്ട്രേഷൻ സംവിധാനത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടിൽ പറയുന്നു.
 ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളിലെ രജിസ്റ്റർമാരും വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനന മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്.
News Image

ഇന്ത്യൻ നിക്ഷേപങ്ങളിൽ  കുറവെന്ന് സ്വിസ്സ് ബാങ്ക്



 സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ 2019 മുതൽ കുറവുണ്ടെന്ന് ധനമന്ത്രാലയം ആവർത്തിച്ചു. 2020 ഇന്ത്യയിലെ വ്യക്തികളിലും സ്ഥാപനങ്ങളിലും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ വഴിയടക്കം നടത്തിയ നിക്ഷേപങ്ങൾ 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് (20,700 കോടി ) വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രാലയം.
 കണക്കുകളിൽ വന്ന മാറ്റത്തെ കുറിച്ച് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യക്തിഗത നിക്ഷേപങ്ങളിൽ കുറവുണ്ടായെങ്കിലും ബോർഡുകൾ, സെക്യൂരിറ്റികൾ, മറ്റു ധനകാര്യ മാർഗങ്ങൾ എന്നിവയിലായിരുന്നു കൂടുതൽ നിക്ഷേപങ്ങൾ. ഇവ കള്ളപ്പണ നിക്ഷേപം ആണെന്ന് തോന്നിയിരുന്നില്ല എന്നും ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരും സ്വിസ് ബാങ്കുകളിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നിഷേധിച്ചതിന്റെ കണക്കുകൾ ഇല്ലെന്നും ധനമന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ സിസ് ബാങ്ക് ശാഖകൾ ആരംഭിച്ചതും ഇടപാടുകൾ വർധിച്ചതുംമാകാം കാരണം.

News Image

KFC വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു

KFC വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു    ചെറുകിട സംരംഭക വായ്പകൾക്കാണ്  ഒരു വർഷത്തെ മൊറട്ടോറിയം. അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത് . 
 പലിശയും മറ്റുo ഒഴികെയുള്ള മുതൽ തുകയാണ് മൊറോട്ടോറിയം. വായ്പാ നിഷ്ക്രിയ ആസ്തി ആകാതെ  ക്രമീകരിക്കും. 2020 മാർച്ച് 31 വരെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് കഴിഞ്ഞവർഷം വായ്പയുടെ 20% അധികമായപ്പോൾ നൽകിയിരുന്നു ഇവർക്ക് ഇത് കൂടാതെ 20 % കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. ബാങ്കുകൾ വായ്പയിൽ ബാക്കി  നിൽക്കുന്ന തുകയും 20 ശതമാനം മാത്രം വായ്പ നൽകുമ്പോൾ കെഎഫ്സി വിതരണം ചെയ്ത തുകയുടെ 20% വരെ നൽകും. ഉപഭോക്താക്കൾക്ക് ഇതിനാൽ കൂടുതൽ വായ്പ ലഭിക്കാനുള്ള സൗകര്യം ഉണ്ട്.

 
News Image

എ .ടി .എം ഇടപാടുകൾക്ക്കൂടുതൽ തുക ഈടാക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകി 

എ .ടി .എം  ഇടപാടുകൾക്ക് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി . എ .ടി .എം നിരക്കുകൾ പരിഷ്‌ക്കരിക്കാൻ 2019 ൽ  RBI  സമിതിയെ വെച്ചിരുന്നു. എ .ടി .എം പരിപാലന ചിലവ് വർദ്ധിച്ചതാണ് ഈ തീരുമാനത്തിന് പ്രേരണയായത് .പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽ നിന്നും 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയിൽ നിന്ന് 6 രൂപയായും വർദ്ധിക്കും ഓഗസ്റ്റ് 1 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്ല്യത്തിൽ വരുന്നത് .അതാതു ബാങ്കുകളുടെ എ .ടി .എമ്മിൽ മാസം 5 ഇടപാട് സൗജന്യമായി തുടരും .ഇന്റർ ബാങ്ക് ഇടപാട് 20 രൂപയിൽ നിന്നും 21 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
News Image

ജൂൺ 30 നുള്ളിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉപഭോക്‌താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് SBI

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്നു അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് പൊതു മേഖല ബാങ്കായ എസ് .ബി .ഐ .ഇതിനുള്ള അവസാന തിയതി ജൂൺ 30 ആണ് .ആധാറുമായി ബന്ധിപ്പിക്കാനുള്ള പാൻ കാർഡുകളുടെ എണ്ണം ഇന്ത്യയിൽ 17 കോടിയോളമാണ് .ഇപ്രകാരം പാൻ പ്രവർത്തന രഹിതമായാൽ വാങ്ങൽ ,വിൽക്കൽ ,ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് തുടങ്ങി 18 സാമ്പത്തിക ഇടപാടുകൾ നടക്കാതെയാവും എന്നുള്ളത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നും ബാങ്ക് ട്വിറ്ററിലൂടെയുള്ള അറിയിപ്പിൽ പറയുന്നു .
News Image

സംസ്ഥാനത്ത്‌ സ്വകാര്യ ബസ്സുകൾ നാളെ മുതൽ ഓടി തുടങ്ങും

സംസ്ഥാനത്തു സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് തുടങ്ങും

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശം ആയി. ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. 

അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. ശനി, ഞായ‌ർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിനീയമല്ല.
News Image

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാങ്ക് ആയി കാത്തലിക്ക് സിറിയൻ ബാങ്കിനെ തിരഞ്ഞെടുത്തു

ഫോബ്സ് ആണ് ലോകത്തിലെ 10 ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വീട്ടിരിക്കുന്നത്.മാർക്കറ്റ് റിസർച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നാണ് സർവ്വേ നടത്തിയത്.തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക്ക് സിറിയൻ ബാങ്ക് "ലോകത്തിലെ  ഏറ്റവും മികച്ച ബാങ്കുകളുടെ ഇന്ത്യ  ലിസ്റ്റിൽ രണ്ടാം സ്ഥാനം" കരസ്ഥമാക്കിയത് കേരളത്തിന്‌ അഭിമാനകരമായ കാര്യമാണ്.ഫെഡറൽ ബാങ്കിന് എട്ടാം സ്ഥാനമുണ്ട്. രാജ്യാന്തര തലത്തിൽ ബാങ്കിംഗ് ഉപഭോക്താളിൽ നിന്നും സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഫോബ്സിന്റെ പ്രഖ്യാപനം
 സംതൃപ്ത ബാങ്കിംഗ് സാധ്യമാക്കുന്ന ബാങ്കുകൾ ഏതെന്ന അന്വേഷണമായിരുന്നു സർവ്വേയുടെ അടിസ്ഥാനം
News Image

ഇന്ന് മുതൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. 

വി.പി.പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍
News Image

ലോക്ക് ഡൌൺ നിയന്ത്രണം /പുതിയ നടപടിക്രമം

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിനുള്ള സർക്കാർ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ ടി പി ആർ ആസ്പദമാക്കി എ ബി സി ഡി എന്നീ നാല് കാറ്റഗറികളാക്കി തിരിച്ചു കൊണ്ടുള്ള നടപടിക്രമം

ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ( ടി പി ആര്‍ ) ന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുക.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചിട്ടുണ്ട്.  

പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 8 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളെ എ വിഭാഗത്തിലും (കുറഞ്ഞ രോഗ വ്യാപനമുള്ള പ്രദേശം) 

ടി പി ആര്‍ 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവയെ ബി വിഭാഗത്തിലും (മിതമായ രോഗവ്യാപനമുള്ള പ്രദേശം)

ടി പി ആര്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളവയെ (കൂടുതല്‍ രോഗവ്യാപനമുള്ള പ്രദേശം) സി വിഭാഗത്തിലും 

ടി പി ആര്‍ 30 ശതമാനത്തില്‍ മുകളില്‍ 
(ഗുരുതര വ്യാപനമുള്ള പ്രദേശം ) ഉള്ള തദ്ദേശ സ്ഥാപനങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
 
നിയന്ത്രണങ്ങളും ഇളവുകളും ജൂണ്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരും.
News Image

ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു

1. ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. എല്ലാ വിഭാഗം കാർഡിനും ജൂൺ കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കുന്നതാണ്.
ജൂൺ മാസ കിറ്റിലെ സാധനങ്ങൾ  ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, കടല - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ആട്ട - 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.
2. മേയ് കിറ്റ് വിതരണവും തുടരുന്നു.
News Image

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം : സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യമുയരുന്നു

കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (സര്‍വ്വീസ് സഹകരണ ബാങ്ക്) പേരിനോടൊപ്പം ‘ബാങ്ക്’ എന്ന പദവും ചെക്കും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടി വരുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സഹകരണ വകുപ്പ് മന്ത്രിയുടെതായി പുറത്ത് വന്നിരിക്കുന്നു. ആര്‍.ബി.ഐ ലൈസന്‍സില്ലാത്ത പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവക്ക് ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കാനോ, ചെക്ക് ഉപയോഗിക്കാനോ ഇനി മുതല്‍ കഴിയില്ലെന്നാണ് എം.എല്‍.എമാരുടെ ചോദ്യത്തിനുത്തരമായി മന്ത്രി പ്രതികരിച്ചത്. 
പ്രാഥമിക വായ്പാ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേരും ചെക്കും ഉപയോഗിക്കാതിരുന്നാല്‍ ‘ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം’ ബാധകമാകില്ല. അതുകൊണ്ട് പ്രാഥമിക സഹകരണ ബാങ്കുകളും കാര്‍ഷിക വികസന ബാങ്കുകളും ബാങ്ക് എന്ന പേരും ഇടപാടുകള്‍ക്ക് ചെക്ക് നല്‍കുന്നതും ഒഴിവാക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വാസ്തവത്തില്‍ കഴിഞ്ഞ 2020 ജൂണ്‍ 26ന് പ്രാബല്യത്തില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം ജൂണ്‍ 29മുതല്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഈ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് പുതിയ തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. നിയമത്തില്‍ പറയാത്ത കാര്യങ്ങളാണ് പലരും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് ബാധകമല്ല. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് നിലവിലുള്ള രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ചെക്ക് കളക്ഷന്‍ നടത്തുന്നതിനും ഇനി മുതല്‍ സാധിക്കില്ല എന്ന തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പലരും നടത്തുന്നത്. അതിനിടയില്‍ മന്ത്രിയുടെതായ പ്രസ്താവനയും ഇതോടനുബന്ധിച്ച് പുറത്തു വരുന്നത് ഖേദകരമാണ്. ഇത് സഹകാരികളിലും പൊതു സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആയതിനാല്‍ പ്രസ്തുത വിഷയത്തിന്മേല്‍ ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വ്യക്തത തേടണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ് ഹനീഫ പെരിഞ്ചീരി, സെക്രട്ടറി വി.കെ ഹരികുമാര്‍ എന്നിവര്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി .വി.എന്‍ വാസവനും വകുപ്പ് സെക്രട്ടറിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുകയുണ്ടായി.
സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്. അര്‍ബന്‍ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയാണ് സഹകരണ ബാങ്കുകള്‍. എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും, സഹകരണ ബാങ്കുകളും ഒന്നാണെന്ന രീതിയിലാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇവ രണ്ടും രണ്ടാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. കേരളത്തില്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഈ നിയമം കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബാങ്കിങ്ങ് നിയന്ത്രണ ഭേദഗതി നിയമം ദീർഘകാല വായ്പ നൽകുന്ന കാർഷികവികസന  ഭൂപണയബാങ്കുകളെ പ്രതികുലമായി ബാധിക്കുന്നതും ആർ.ബി.ഐ ലൈസൻസിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കിങ്ങ് സ്ഥാപനങ്ങളുടെ ഭരണത്തിലും പ്രവർത്തനങ്ങളിലും കേന്ദ്രത്തിനും റിസർവ്വ് ബാങ്കിനും എപ്പോൾ വേണമെങ്കിലും ഇടപെടാനും നിലവിലുള്ള നിയമത്തിൽ വ്യവസ്ഥകളുണ്ട്. അതിനെതിരെ സഹകാരികളുടെയും സർക്കാറിന്റേയും ഇടപെടൽ അനിവാര്യമാണ്. എന്നാൽ പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക്  നിയമത്തില്‍ തന്നെ പരിരക്ഷയുണ്ട്. 
സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് കളക്ഷന്‍ നടത്തുന്നതിന് ആര്‍.ബി.ഐയുടെ അനുമതി വേണ്ട. ചെക്ക് ക്ലിയറിംഗിന് മുമ്പും അനുമതിയില്ല. കാരണം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ആര്‍.ബി.ഐ ലൈസന്‍സോ ബി.ആര്‍ ആക്റ്റോ ബാധകമല്ല. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ശക്തമായ സഹകരണ മേഖലയെ തകര്‍ക്കാനാണ് സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കില്ല എന്നും ഇതില്‍ ഒരു വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയി നിന്നും ഒരു ക്ലാരിഫിക്കേഷന്‍ വാങ്ങണമെന്നു ഭാരവാഹികള്‍  ആവശ്യപ്പെട്ടു.
News Image

ക്ലീൻ പുത്തൻവേലിക്കര 

പുത്തൻവേലിക്കര സർവീസ് സഹകരണബാങ്ക് ക്ലീൻ പുത്തൻവേലിക്കര എന്ന പേരിൽ  ബാങ്ക്  പരിധിയിലെ പൊതുസ്ഥലങ്ങളായ   പ്രധാന കവലകളും  സ്ഥാപനങ്ങളും  അണുനശീകരണം നടത്തി.
പുത്തൻവേലിക്കര സി.ഐ. ജോബി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ്  ടി. ഇ. രാമകൃഷ്ണൻ, എം.എം കരുണാകരൻ, എ.എൻ രാധാകൃഷ്ണൻ, സി.എസ്. ലാൽസൻ, സുനിൽ ആൻ്റണി, ഗോപകുമാർ, പി. എ. അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
News Image

ഓൺലൈൻ ക്ലാസ്സുകളുടെ ലിങ്ക്, പാസ്സ്‌വേർഡ്‌ എന്നിവ ഒരിക്കലും ഷെയർ ചെയ്യാൻ പാടില്ല

ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജവിദ്യാർഥി' ഡാൻസ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തിയ സംഭവവുമുണ്ടായി.
ഓൺലൈൻ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ട്.
പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽനിന്നുതന്നെയാണ് ചോരുന്നത്. ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറാതിരിക്കാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്‌കരണം നടത്തണം. കുട്ടികളുടെ പേരുചേർത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസിൽ കയറിയാൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാം. പുറത്തുള്ളവർ ക്ലാസിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകുകയും വേണം.
News Image

പുതുക്കിയ ലോക്ക് ഡൌൺ മാർഗ്ഗരേഖ

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം അനുവദിക്കും. കെഎസ്ആർടിസി,  സ്വകാര്യ ബസ് സർവീസ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്. ടി.പി.ആർ 20 ശതമാനത്തിൽ അധികം ഉള്ള സ്ഥലങ്ങളിൽ സ്റ്റോപ്പില്ല. ഓട്ടോ, ടാക്സി സർവീസ് അവശ്യ സന്ദർഭങ്ങളിൽ മാത്രം. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമേ 2 യാത്രക്കാർക്ക് പോകാം. ടാക്സിയിൽ ഡ്രൈവറെ കൂടാതെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. മദ്യശാലകൾ ടി.പി.ആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രം. വ്യവസായ, കാർഷിക പ്രവർത്തനങ്ങൾ നടത്താം. ക്വാറികൾ അടക്കം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ഇലക്ട്രിക്കൽ, പ്ലംബിങ്, ലിഫ്റ്റ്, എ.സി ജോലികൾ ചെയ്യാം. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ തുറക്കും. 25 ശതമാനം ജീവനക്കാർ റൊട്ടേഷൻ വ്യവസ്ഥയിൽ ഹാജരാകണം.
News Image

സ്റ്റാർട്ട്‌ അപ്പുകൾക്ക് KSIDC വായ്പ

സ്റ്റാർട്ട് അപ്പ്മ്പ കമ്പനികൾക്ക് സിഡ് ഫണ്ട് ആയി 25 ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതിയിൽ കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു. 4.25% ശതമാനം പലിശ നിരക്കിലാണ് ഒരുവർഷത്തെ സോഫ്റ്റ് ലോൺ നൽകുക. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർ ക്ക് പിന്നീട് 50 ലക്ഷം രൂപവരെ അധിക വായ്പയും നൽകും. 30 സ്റ്റാർട്ടപ്പുകൾക്ക് ഈ വർഷം സീറ്റ് സഹായം നൽകുമെന്ന് എംഡി എം.ജി. രാജമാണിക്യം അറിച്ചു. അപേക്ഷകൾ ജൂലൈ 15 ന് സമർപ്പിക്കണം. ഫോൺ 0484-2323010
News Image

സഹകരണ സംഘങ്ങൾ വഴി നോട്ട് ബുക്ക്‌ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ

സഹകരണ സംഘങ്ങള്‍ വഴി വിദ്യാര്‍ഥികളുടെ വീടുകളില്‍ ത്രിവേണി നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
എല്ലാ ജില്ലകളിലെയും പ്രാഥമിക സംഘങ്ങളില്‍ എത്തിച്ചിട്ടുള്ള നോട്ട്ബുക്കുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെകൂടി പങ്കാളിത്തത്തോടെയാണ് വിതരണം ചെയ്യുക. ഇപ്പോള്‍ പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും ബുക്കുകള്‍ നല്‍കുന്നതിന് "മുറ്റത്തെ മുല്ല" പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. 
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങൾക്ക് സഹായഹസ്തവുമായി ഓടിയെത്തുന്ന സംവിധാനമാണ് സഹകരണ മേഖല. ഭവനരഹിതര്‍ക്കായി രണ്ടായിരത്തില്‍ പരം വീടുകള്‍ നിര്‍മിച്ചു കൈമാറിയ സഹകരണ പ്രസ്ഥാനം പ്രളയക്കെടുതിയിലും സമാശ്വാസവുമായി നമുക്കൊപ്പമുണ്ടായിരുന്നു. കോവിഡ് പ്രതിരോധം, ചികിത്സ, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിലും സമാനതകളില്ലാത്ത സേവനം തുടരുന്നു.   
സഹകരണ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിന് പൊതുജനങ്ങളുടെ പിന്തുണ വേണ്ടതുണ്ട്. 
കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന പണം കേരളത്തിലെ ജനങ്ങള്‍ക്കും നാടിന്‍റെ സമഗ്ര പുരോഗതിക്കും വേണ്ടിയാണെന്ന ബോധ്യം നമുക്കുണ്ടാകണം. സമീപ ഭാവിയില്‍തന്നെ കേരള ബാങ്കിനെ സംസ്ഥാനത്തെ മുന്‍നിര ധനകാര്യ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. 
ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സതീഷ് ചന്ദ്രബോസ് മന്ത്രിയില്‍നിന്ന് ബുക്കുകള്‍ ഏറ്റുവാങ്ങി. 
കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനല്‍, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണ്ണകുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എ.വി. റസല്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പ്രമോദ് ചന്ദ്രന്‍, എ.കെ. സജിനികുമാരി എന്നിവര്‍ പങ്കെടുത്തു.
News Image

സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫീ ഹൗസ് പ്രതിസന്ധിയിൽ

ലോക്ക് ഡൗണും കച്ചവടത്തിലെ കുറവും കാരണം പ്രമുഖ സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫീ ഹൗസുകൾ പ്രതിസന്ധിയിൽ ആണ്. തൃശ്ശൂർ ആസ്ഥാനമായ കോഫീ ഹൌസ് സോസൈറ്റിയിൽ രണ്ട് മാസത്തെ ശമ്പളം കുടിശികയായി. പി. എഫ്, ജിഎസ്ടി ഗ്രാറ്റുവിറ്റി ബാധ്യതകൾ 12 കോടി കഴിഞ്ഞു. ദീർഘകാല വായ്‌പ നൽകണമെന്ന് സോസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിക്കു പരിഹാരമായി എല്ലാ കോഫീ ഹൗസുകൾക്കും വേണ്ടി പരീക്ഷണാർത്ഥം സൂപ്പർ മാർക്കറ്റ് നടത്താനൊരുങ്ങുകയാണ്.മാർച്ചിലെ വരുമാനം 8.3 കോടി വരെ എത്തി തിരിച്ചു വരവിനൊരുങ്ങുമ്പോഴാണ് വീണ്ടും ലോക്ക് ഡൌൺ വന്നത്. ഏപ്രിലിലെയും മേയിലെയും ശമ്പളം മുടങ്ങി. അതിനു മുൻപ് ശമ്പളം 50 % വരെ കുറക്കേണ്ടി വന്ന മാസങ്ങളുമുണ്ടായിട്ടുണ്ട്
News Image

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2019 പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, സാമൂഹ്യശാക്തീകരണ റിപ്പോർട്ട് എന്നിവയിലുമാണ് അവാർഡ്. സാമൂഹ്യ ശാക്തീകരണ ടിവി റിപ്പോർട്ടിന് പുതിയതായാണ് അവാർഡ് ഏർപ്പെടുത്തിയത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ്. കടക്കെണിയിലാകുന്ന യുവഡോക്ടർമാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്. മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ്. വി. രാജേഷിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്. ഊരുവിലക്കിന്റെ വേരുകൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ജനയുഗം ഫോട്ടോഗ്രാഫർ വി. എൻ. കൃഷ്ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. സമരം എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി. കെ. സുജിത്തിനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ്. അച്ഛാദിൻ എന്ന കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്. ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. സാക്ഷരകേരളത്തിലെ ഭർത്തൃബലാത്‌സംഗങ്ങൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്.
ടിവി ന്യൂസ് റിപ്പോർട്ടിംഗിനുള്ള അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ്. കട്ടപ്പുറത്താക്കിയ ജീവിതം എന്ന റിപ്പോർട്ടിനാണ് അവാർഡ് ലഭിച്ചത്. വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റർ റിനി രവീന്ദ്രന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്.
ടിവി അഭിമുഖത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ്. കടലിന്റെ കമാൻഡർ എന്ന പേരിൽ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖത്തിനാണ് അവാർഡ്. റോക്കിംഗ് സ്റ്റാർ എന്ന പേരിൽ ഹരീഷ് ശിവരാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന് 24 അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ടി. എം ഹർഷന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രനാണ്. കലാപഭൂമിയിൽ വ്യത്യസ്തയായി ഊർമിള എന്ന വനിത നടത്തുന്ന അംഗൻവാടിയെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ആർത്തവ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം. മനുശങ്കറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടൽ കവർ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ. വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. ബാണാസുരസാഗർ ഡാമിന്റെ പശ്ചാത്തലത്തിൽ വരണ്ട മണ്ണിനെയും ആർദ്രമായ ഭൂമിയെയും പകർത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം. ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു.
വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള വാർത്ത മികച്ച രീതിയിൽ എഡിറ്റ് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാർഡ്. ഒരു പക്ഷി ജീവിതത്തെ നാളുകൾ കൊണ്ട് പകർത്തിയ മികവിന് മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേർണലിസ്റ്റ് സുജയ പാർവതിക്കാണ് ടിവി ന്യൂസ് റീഡിംഗ് അവാർഡ്.
ലീൻ ബി. ജെസ്മസ്, ഡോ. പി. ജെ. വിൻസെന്റ്, ഉഷ എസ്. നായർ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി അവാർഡുകൾ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ. ബാലചന്ദ്രൻ, കെ. എ. ബീന എന്നിവരടങ്ങിയ ജൂറിയാണ് നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, എം. എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാർട്ടൂൺ ജൂറി.
News Image

പൊതു, ഓൺലൈൻ സംവിധാനം ഉൾപ്പടെ വിദ്യാഭ്യാസ മേഖലക്ക് 10കോടിരൂപ ബജറ്റിൽ വകയിരുത്തി

ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ പരിഗണിച്ചത് ഇങ്ങനെയാണ്.
അധ്യാപകരും സഹപാഠികളും ചേർന്ന ആനന്ദകരമായ സ്കൂൾ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് സംസ്ഥാന ബജറ്റ് വ്യക്തമാക്കുന്നു. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും.
 കൈറ്റ് - വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ - കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജുക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.
News Image

ഫിഷറീസ് ഡിപ്പാർട്മെന്റ് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു 

ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്  ഈ വർഷത്തെ മത്സ്യകൃഷിക്കുള്ള അപേക്ഷ ക്ഷണിച്ചു . ഇതുവരെ  അപേക്ഷിച്ചിട്ടില്ലാത്തവർക്ക് അവസരം പ്രയോജനപ്പെടുത്താം.  
പുതുതായി മത്സ്യകൃഷി തുടങ്ങിയവരും   ഇതുവരെ ആനുകൂല്യങ്ങൾ ലഭിക്കാത്തവരും ഉടൻ  ജില്ലാ ഫിഷറീസ് ഓഫീസിൽ ചെന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ ഫിഷറീസ് ഓഫീസിലോ പ്രമോട്ടറേയോ ബന്ധപ്പെടാവുന്നതാണ്.
News Image

ബജറ്റിൽ,പ്രാഥമിക സഹകരണ സംഘങ്ങൾക്കും, കുടംബശ്രീ, അയൽക്കൂട്ടങ്ങൾക്കും പ്രത്യേക പാക്കേജ്

ബജറ്റിൽ,പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടി രൂപയുടെ വായ്‌പ ലഭ്യമാക്കും.
5 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ 4 ശതമാനം പലിശ നിരക്കിലാണ് അനുവദിക്കുക. പദ്ധതിയുടെ ഭാഗമായി തൊഴിൽ സംരംഭകർക്കും വായ്പ ലഭ്യമാക്കും.
 സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്‌പ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ധനമന്ത്രി പറഞ്ഞു.
 കാർഷിക വ്യവസായ സേവന മേഖലകളിൽ പുതിയ സംരംഭം ആരംഭിക്കുന്നതിനും, നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും,വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ നിരക്കിൽ വായ്‌പ ലഭ്യമാക്കും. ഇതിന് 1600 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. കാർഷിക വായ്‌പ, തൊഴിൽ സംരംഭകർക്കുള്ള വായ്പ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്കുള്ള വായ്പ എന്നീ  3 വായ്പ പദ്ധതികളുടെ പലിശ ഇളവ് വഹിക്കുന്നതായി 100 കോടി രൂപയാണ് വകയിരുത്തിയത്.
News Image

മാലിന്യനിർമാർജ്ജനം നമ്മുടെ ഉത്തരവാദിത്തം 

-  കെ. മോഹനൻ
 (റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്) 



കേരളം ഇന്നു മുതൽ അടുത്ത മൂന്നു ദിവസങ്ങളിൽ മറ്റൊരു മഹായജ്ഞത്തിലേർപെടുകയാണ്. മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം. ഇന്ന് പ്രവൃത്തി ഇടങ്ങളിൽ തുടങ്ങി ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് പൊതു ഇടങ്ങളിലും അതിനടുത്ത ദിവസം വീടും പരിസരവും ശുചീകരിച്ചും നടത്തുമ്പോൾ നാമോരോരുത്തർക്കും ഉള്ള സാമൂഹിക  ഉത്തരവാദിത്തം അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പിലാക്കാൻ ശ്രദ്ധിക്കുമല്ലൊ.

 കോവിഡ് മഹാമാരിക്കിടയിൽ മറ്റു പകർച്ചവ്യാധികളും കൂടി പൊട്ടി പുറപ്പെട്ടാലത്തെ ഭീകരാവസ്ഥ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇനി അങ്ങോട്ട് ശുചിത്വത്തിന്റെ കാര്യത്തിൽ ഗൗരവതരമായ പുനർചിന്തനം കൂടിയേ തീരൂ. ഇതിന് വ്യക്തികളിൽ തുടങ്ങി ഭരണകൂടം വരെ വിവിധ ശ്രേണികളിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.

ഈ കാര്യത്തിൽ പ്രാദേശിക സർക്കാരുകളുടെ ഇടപെടലിന് വളരെയധികം പ്രാധാന്യമുണ്ട്. വെള്ളക്കെട്ടൊഴിവാക്കലും, ജലസ്റോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുന്നതുമൊക്കെ തങ്ങളുടെ അനിവാര്യ ചുമതലയാണെന്ന ഉത്തമ ബോധ്യത്തോടെ പദ്ധതികൾ പ്രാവർത്തികമാക്കണം. മാലിന്യ നിർമാർജനം ഇന്നും പലയിടത്തും കീറാമുട്ടിയായി തുടരുന്നു. കുടുംബങ്ങളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കാനും, സംസ്ക്കരിക്കാനുമുള്ള പദ്ധതികൾ ഇപ്പോഴും ഏട്ടിലെ പശു ആയി തുടരുന്നു. ഇത് വിജയകരമായി നടപ്പാക്കാൻ കഴിയാത്തിടത്തോളം കാലം മാലിന്യ നിർമാർജനം പ്രശ്നമായി തന്നെ തുടരും.

മാലിന്യം നിർമാർജനം ചെയ്യുന്ന ഇടങ്ങൾ ഇനി ഒരിക്കലും മാലിന്യ സ്റോതസ്സായി മാറാതിരിക്കാനുള്ള അടിയന്തര ഇടപെടലും ഇതിനു തുടർച്ചയായി ഉണ്ടാകണം.

ഇത്രയും പറയുമ്പോൾ എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി കാണാൻ ശ്രമിക്കരുത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്നതായിരിക്കണം നമ്മെ നയിക്കേണ്ട ചിന്ത.അതു പോലെ തന്നെ എന്റെ ആരോഗ്യവും. ഇതു രണ്ടും മനസ്സിൽ രൂഢമൂലമായാൽ പ്രശ്ന പരിഹാരം എളുപ്പമാകും.

നമ്മുടെ കേരളം പല കാര്യങ്ങളിലും മാതൃക സൃഷ്ടിച്ചിട്ടുള്ളവരാണ്, അത് തുടർന്നു കൊണ്ടുമിരിക്കുന്നു. അതിൽ നിർണ്ണായക പങ്ക് വിവിധ സാമൂഹികസംഘടനകളുടേതാണ്. ഈ സംഘബലം ഫലപ്രദവും കാര്യക്ഷമവുമായി വിനിയോഗിച്ചാൽ കേരളത്തെ നമുക്ക് കൂടുതൽ സുന്ദരമാക്കി മാറ്റാൻ കഴിയും. പുതുതലമുറ ഇതു സ്വാംശീകരിക്കാൻ നിർബ്ബന്ധിതരാകും, അത് ഭാവിയേയും ഭാസുരമാക്കും.

മറ്റൊരു നേട്ടത്തിന്റെ മാറ്റുമായാണ് ഇന്ന് കേരളം കൺതുറന്നത്. സുസ്ഥിര വികസന സൂചികയിൽ കേരളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുകയാണ് - ഈ സ്ഥാനം എന്നും നമ്മുടേതാകാൻ ശുദ്ധമായ വായുവും, കുടിവെള്ളവും, എല്ലാവർക്കും തൊഴിലും, ആരോഗ്യവും, ഭക്ഷണവും എല്ലാം ആവശ്യമാണ്. ഭരണകൂടം കരുതലോടെ ഈ ലക്ഷ്യങ്ങളുമായി മുന്നിട്ടു പ്രവർത്തിക്കുമ്പോൾ നമുക്കോരോരുത്തർക്കും  നമ്മുടെ കടമ കൂടി നിറവേറ്റാം.

ഭാവി കേരളം സുന്ദരകേരളം.
News Image

സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്കും താൽക്കാലിക ജീവനക്കാർക്കും വേതനം നൽകാൻ ഉത്തരവായി

സഹകരണ ബാങ്കുകളിൽ ലോക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ താൽ ക്കാലിക ജീവനക്കാരുടെയും കളക്ഷൻ ഏജന്റ് മാരുടെയും വേതനം നൽകാൻ സർക്കാർ ഉത്തരവായി. കളക്ഷൻ ഏജന്റ് മാർക്ക് മെയ്‌ മാസത്തേയും ലോക്‌ഡൗൺ തുടരുന്ന മാസത്തേയും പ്രവർത്തി ദിവസങ്ങൾ കണക്കാക്കി നിലവിലുള്ള വേതനം നൽകാനാണ് ഉത്തരവ്. താത്കാലിക ജീവനക്കാർക്ക് പ്രതിദിന വേതനവും നൽകേണ്ടതാണ്.
കളക്ഷൻ ഏജന്റ്മാർക്ക് മെയ്‌ മാസം ലഭിക്കേണ്ട കമ്മീഷൻ 10,000 രൂപയിൽ കൂടുതലാണെങ്കിൽ ആ തുക നൽകുകയും 10,000 രൂപയിൽ കുറവാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തെ കമ്മീഷൻ തുകയുടെ ശരാശരി കണക്കാക്കി ആ തുകയും നൽകേണ്ടതാണ്. എന്നാൽ ഈ തുക 10,000 രൂപയിൽ അധികമാകാൻ പാടില്ല. ഇപ്രകാരം നൽകുന്ന തുക മെയ്‌ മാസത്തെ കമ്മീഷനേക്കാൾ അധികമാണെങ്കിൽ, അധികമായി നൽകുന്ന തുക തുടർന്നുള്ള മാസങ്ങളിൽ ഭരണസമിതിയുടെ യുക്തമായ തീരുമാനമനുസരിച്ച്‌ തവണകളായി ഈടാക്കാവുന്നതാണ്.
കളക്ഷൻ ഏജന്റുമാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഇൻഷുറൻസ് മുടങ്ങാതിരിക്കാനും നടപടി സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.
News Image

മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പ്  നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. പദ്ധതിയുടെ ഭാഗമായി ഗോധനം 
(സങ്കര വര്‍ഗ്ഗം, നാടന്‍ പശു), രണ്ട് പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു.  താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂണ്‍ 15 നകം അതത് ക്ഷീര വികസനയൂണിറ്റുകളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്ക്ഷീര വികസനയൂണിറ്റുകളുമായി ബന്ധപ്പെടണം
News Image

പുതിയ ഐ. ടി നിയമം തങ്ങൾക്ക് ബാധകമല്ലെന്ന്:ഗൂഗിൾ

സർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾ ബാധകമല്ലെന്നുംതങ്ങൾ സെർച്ച്‌ എഞ്ചിൻ മാത്രമാണെന്നും ഗൂഗിൾ ഡൽഹി ഹൈ കോടതിയിൽ വിശദീകരണം നൽകി.ഇന്റർനെറ്റിൽ നിന്നു കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ചോദ്യം ചെയ്താണ് ഗൂഗിൾ അപ്പീൽ നൽകിയത്.വ്യക്തികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
 എന്നാൽ വിധിയിൽ തങ്ങളെ ഇടനിലക്കാരൻ എന്ന് പരാമർശിച്ചുവെന്നും
പുതിയ ഐടി ചട്ടങ്ങൾ തങ്ങൾക്കു ബാധകമാണെന്ന തരത്തിലാണ് കോടതി വിധിയെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.
 വിഷയം ജൂലൈ 25 ന് വീണ്ടും പരിഗണിക്കും.
News Image

ജൂൺ -5 മുതൽ 9-വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു 
അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. 

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന 
സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. 

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും. 

പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവർത്തനാനുമതി നല്‍കും. 

ഫ്ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
News Image

ആര്‍.ബി.ഐ  നയ അവലോകനസമിതി പലിശ നിരക്കില്‍ മാറ്റം വരുത്തുമോ

ആര്‍ ബി ഐ നയ അവലോകന സമിതി പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്നുള്ളത് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ ഉറ്റുനോക്കുകയാണ്. ഇന്ധന വില റെക്കോർഡായ ലിറ്ററിന് 100 രൂപ പിന്നിട്ടിരിക്കുന്നു. പണപ്പെരുപ്പ നിരക്ക് ഉയർച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍ ബി ഐ യുടെ രണ്ട് മാസത്തിലൊരിക്കലുള്ള പണനയ അവലോകന റിപ്പോര്‍ട്ട് ജൂണ്‍ നാലിന് പുറത്ത് വരാനിരിക്കുന്നത്. ഏപ്രിലിലെ അവസാന  യോഗത്തിലും പലിശ നിരക്ക്  പുനഃപരിശോധിക്കാൻ  ആര്‍ബിഐ തയാറായില്ല. റിപ്പോ നിരക്ക് അന്ന് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിർത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ആശയക്കുഴപ്പത്തിലാണ് സമ്പദ് വ്യവസ്ഥ. പ്രതിരോധ കുത്തിവെപ്പ്   എങ്ങുമെത്താത്തിടത്തോളം ആര്‍.ബി.ഐ നിർണ്ണായക നടപടികളിലേക്ക് പോകില്ല എന്നാണ് വിലയിരുത്തൽ.
News Image

മാഗി ഉൾപ്പെടെ 60 ശതമാനം  ഉത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ്‌ലെ

മാഗി  ഉൾപ്പെടെ 60ശതമാനം  ഉത്പന്നങ്ങളും ആരോഗ്യത്തിനു ഗുണകരമല്ലെന്ന്  നെസ്‌ലെ റിപ്പോർട്ട്‌.
ബ്രിട്ടീഷ് മാധ്യമമായ ഫിസൻഷ്യൽ ടൈംസിലാണ് വാർത്ത വന്നത്. ഉയർന്ന തസ്തികയിലുള്ള എക്സിക്യൂട്ടീവുകൾക്ക് നൽകിയ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർടിന്റെ പ്രധാന ഉള്ളടക്കം ചോക്ലേറ്റുകൾ ഉൾപ്പെടെപകുതിയിലേറെ  ഉത്പന്നങ്ങളും അനാരോഗ്യമാണെനാണ്. ബേബിഫുഡ്‌, വളർത്തു മൃഗങ്ങളുടെ ഭക്ഷണം, കോഫി, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവ  റിപ്പോർട്ടിൽ ഉൾപ്പെടുന്നില്ല. കമ്പനിയുടെ വെള്ളവും പാലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായും  റിപ്പോർട്ടിൽ പറയുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നെസ്‌ലെ അറിയിച്ചു.
News Image

JDC ഓൺലൈൻ ക്ലാസുകൾ വൈകീട്ട് 6 മണി മുതൽ നടത്തണമെന്നഭ്യർത്ഥിച്ച് സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം

കോവിഡ് മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്സ് തുടങ്ങുവാൻ പോകുന്നത്. 50% സീറ്റുകളും സഹകരണ ജീവനക്കാർക്കാണ്. കൊറോണയുള്ള സന്ദർഭത്തിൽ ഓൺലൈൻ ക്ലാസുകൾ ആണ് കഴിഞ്ഞവർഷം കൂടുതലും നടത്തിയത്. ഈ വർഷവും (2021-2022) അങ്ങനെയാവുമെന്നാണ് തോന്നുന്നത്. ഈ ഓൺലൈൻ ക്ലാസ് വൈകുന്നേരം 6 മണി മുതൽ നടത്തിയാൽ ജീവനക്കാർക്ക് വലിയൊരാശ്വാസമാകും. സ്ഥാപനത്തിൽ നിന്ന് ലീവെടുക്കുകയും വേണ്ട. സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് തടസ്സം വരാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോവാനും ഒപ്പം ജീവനക്കാർക്ക് ഇത് സാമ്പത്തികമായ ആശ്വാസവും ആകും. 
 ആവശ്യമെങ്കിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം ക്ലാസ് (ലോക്ക് ഡൌൺ കഴിഞ്ഞതിന് ശേഷം) നടത്തുകയും, പ്രാക്ടിക്കൽ ക്ലാസ്സിനു വേണ്ടി മാത്രം ലീവെടുത്ത് അവർക്ക് അത് പൂർത്തീകരിക്കാനാവുകയും ചെയ്യും.
  കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും എഴുത്തുകാരനുമായ ദിനേഷ് കാരന്തൂർ ആണ് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന് ഈ കത്ത് നൽകിയിരിക്കുന്നത്.
News Image

വീട്ടുവളപ്പിലെ പച്ചക്കറികൃഷി - കർഷക പരിശീലനകേന്ദ്രത്തിന്റെ ഫേസ് ബുക്ക്‌ ലൈവ് ജൂൺ 4 ന്

പന്തളം കർഷക പരിശീലനകേന്ദ്രത്തിന്റെ  കൃഷി പാഠശാലയിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി യെക്കുറിച്ച് ഫേസ് ബുക്ക്‌ ലൈവ് നടത്തുന്നു.
 ജൂൺ 4ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30വരെ തിരുവല്ല എ. ആർ. എസിലെ അസിസ്റ്റന്റ് പ്രൊഫ ആർ. രാഖിയാണ്  ക്ലാസ്സ്‌ അവതരിപ്പിക്കുക.
http://facebook.com/101864848288175
News Image

കൈതച്ചക്ക സംസ്കരണവും സംരംഭകത്വ സാധ്യതകളും   വെബ്ബിനാർ ജൂൺ 3 ന് വൈകുന്നേരം 5 മണിക്ക് 

കേരള അഗ്രിക്കൾചർ യൂണിവേഴ്‌സിറ്റിയും കേന്ദ്ര ഗവർമെന്റിനു കീഴിലുള്ള ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയവും  ചേർന്ന്  കൈതച്ചക്ക സംസ്കരണവും സംരംഭകത്വ സാധ്യതകളും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 3 ന്  വൈകീട്ട് 5 മണിക്കാണ്‌ പരിപാടി. 
ഡോ. ശോഭന എ. (റിട്ട. പ്രൊഫ  ആൻഡ് ഹെഡ്, എഫ്. സി. ആർ. എസ്. ആമുഖ പ്രഭാഷണം നടത്തും. എബിഐ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. കെ.പി. സുധീർ   മോഡറേറ്റരായിരിക്കുന്ന പരിപാടിയിൽ അസോസിയേറ്റ് പ്രൊഫ.  പി. മേഘന ജോസഫും പങ്കെടുക്കും.

 meet link:http://bit.ly/3yyecfz 
കൂടുതൽ വിവരങ്ങൾക്ക് 04872438331,8332 എന്ന നമ്പറിൽ ബന്ധപെടുക.
News Image

ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകൾ /Facebook Live ഇന്ന് 11 മണിക്ക്

കാർഷിക വികസന കർഷക  ക്ഷേമ വകുപ്പിന്  കീഴിലുള്ള  ഫാം ഇൻഫർമേഷൻ ബ്യൂറോ 'ക്ഷീരമേഖലയിലെ 
സംരംഭകത്വ സാധ്യതകളെ'കുറിച്ച് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഫെയ്സ്ബുക്ക് ലൈവിൽ പരിപാടി നടക്കും. ചമ്പക്കുളം സീനിയർ  ക്ഷീരവികസന ഓഫീസർ  വി.എസ്. ഹർഷയാണ് ക്ലാസ്സ് നയിക്കുന്നത്.ലൈവ് ഓൺ YouTube https://www.Youtube.com/user/FIBVIDEO2011
 &FACEBOOK LIVE
https://www.facebook.com/fubkerala
News Image

നബാർഡിന്റെ സഹായ ധനം -2670 കോടി രൂപ വിതരണം ചെയ്തു

ഹ്രിസ്വകാല വായ്‌പ്പകൾ നൽകുന്നതിനായി സംസ്ഥാന സഹകരണബാങ്കിനും, കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപ വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ കാർഷിക വായ്‌പ്പകൾ നൽകുന്നതിനും 800 കോടി രൂപ കാർഷികേതര വായ്‌പ്പകൾ നൽകുന്നതിനും ഉപയോഗിക്കാം. കാർഷിക വായ്‌പകൾ നൽകുന്നതിന് കേരള ഗ്രാമീണ ബാങ്കിന് 1000 കോടി രൂപയും നൽകി.
News Image

"കാലമറിഞ്ഞ് കൃഷി ചെയ്യാം' ഓൺലൈൻ പരിശീലന പരിപാടി (Google Meet)

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം 
 "കാലമറിഞ്ഞ് കൃഷി ചെയ്യാം" എന്ന വിഷയത്തെക്കുറിച്ച് കോവിഡ് ലോക്ക്ഡൗൺ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് നാലുമണിക്ക് Google Meet വഴി മെയ്‌ 31, ജൂൺ 1,2,3എന്നീ തിയ്യതികളിലാണ് പരിശീലനം. ഡോ അജിത് "കുരുമുളക് കൃഷി പരിചരണമുറകളെ കുറിച്ചും" ഡോ: ലൗലി.ബി "തെങ്ങു പരിപാലനം ശാസ്ത്രീയമായി "എന്ന വിഷയത്തെക്കുറിച്ചും, ഫാത്തിമ.എസ്.ഹമീദ് "ശുദ്ധജല മത്സ്യ കൃഷി " എന്ന വിഷയത്തെക്കുറിച്ചും, ഡോ: അപർണ.എസ്. "പക്ഷിമൃഗാദികളിലെ മഴക്കാലരോഗങ്ങൾ മുൻകരുതലുകളും പരിഹാരമാർഗ്ഗങ്ങളും" എന്നി വിഷയത്തെ ക്കുറിച്ചും ക്ലാസ്സുകൾ നയിക്കുന്നു. പങ്കെടുക്കുവാനുള്ള ലിങ്ക് https://meet.google.com/ybd-avof-fzf
News Image

വിത്ത് വണ്ടിയുമായി മലപ്പുറം കെ.വി. കെ.

കോവിഡ് അതിജീവന കൃഷിക്കായി വിത്ത് വണ്ടി  ഒരുക്കി മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം. ജൂൺ രണ്ടു മുതൽ വണ്ടി ഓടി തുടങ്ങും മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എം. കെ റഫീഖ 
ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ  ഫൈസൽ ഇടശേരി, വാർഡ് മെമ്പർ ലിഷ കെ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി സി. തുടങ്ങിയവർ സംബന്ധിക്കും.
കർഷകർ കൂട്ടമായി കൃഷി ഭവനിൽ എത്തുന്നത് ഒഴിവാക്കുക, ലോക്ക്ഡൗൺ മൂലം കൃഷി ഭവനിൽ എത്താൻ കഴിയാത്ത കർഷകർക്ക് വിത്തുകൾ ലഭ്യമാക്കുക എന്നിവയാണ് വിത്തുവണ്ടിയിലൂടെ ലക്ഷ്യമാകുന്നത്. ഓരോ വീടുകളിലും പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പച്ചക്കറി വിത്ത് എത്തിക്കുന്നത്.
News Image

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 9.3%

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച  9.3 %
ഈ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ദേശീയ ഉത്പാദന (GDP) വളർച്ച 9.3 % ആയിരിക്കുമെന്ന്
 റേറ്റിങ് ഏജൻസിയായ
മൂഡീസ്. എന്നാൽ അടുത്ത സാമ്പത്തിക വർഷം ഇത് 7.9 % ആയി കുറയാനാണ് സാധ്യതയെന്നും മൂഡീസ് പ്രവചിക്കുന്നു. കോവിഡ്, ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെ സമ്പദ് വ്യവസ്ഥ മന്ദീഭവിക്കുമെങ്കിലും തുടർന്ന് കരുത്താർജിക്കും എന്നാണ് പ്രതീക്ഷ. കോവിഡിന്റെ ആദ്യ വരവിൽ ഉണ്ടായ ആഘാതം രണ്ടാം വരവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മൂഡീസ് പറയുന്നു
News Image

രാജ്യത്തെ വിപണിയിൽ 500രൂപയുടെ കള്ളനോട്ട് വ്യാപകമെന്ന് റിസർവ്‌ ബാങ്ക്

ഇന്ത്യൻ വിപണിയിൽ 500 ന്റെ കള്ളനോട്ട് വ്യാപകമെന്നു റിസർവ്വ് ബാങ്ക്.500 രൂപയുടെ കള്ളനോട്ടിന്റെ എണ്ണം 31 ശതമാനം വർധിച്ചു എന്നാണ് റിസർവ് ബാങ്കിന്റെ പഠനം പറയുന്നത്. നിലവിൽ വിപണിയിലുള്ള കറൻസികളിൽ 68.4 ശതമാനം ആണ് 500 രൂപ നോട്ടുകൾ.കണ്ടെത്തിയ കള്ള നോട്ടുകളിൽ 3.9 ശതമാനം റിസർവ്വ് ബാങ്കും 96.1 ശതമാനം മറ്റു ബാങ്കുകളുമാണ് കണ്ടെത്തിയത് . 2019 ൽ 28740 വ്യാജ കറൻസികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും.
News Image

ജൂൺ 5 മുതൽ 30 വരെ

ഹരിതം സഹകരണത്തിന്റെ ഭാഗമായി ഈ വർഷം സഹകരണ സ്ഥാപനങ്ങൾ ഒരു ലക്ഷം പുളി തൈകൾ വിതരണം ചെയ്യും. പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് സഹകരണ വകുപ്പ് മന്തി വി. എൻ. വാസവൻ ഓൺലൈനായി നിർവഹിക്കും.  പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം സഹകരണ മാസികയിൽ പ്രസിദ്ധീകരിക്കുകയും മികച്ച പ്രവർത്തനത്തിന് കാഷ് അവാർഡ് നൽകുന്നതുമാണ്.
News Image

ഗ്രോബാഗിനുള്ളിലെ പച്ചക്കറി കൃഷിയും പരിചരണവും - ഫേസ്ബുക് ലൈവ് നാളെ

പത്തനംതിട്ട കർഷക പരിശീലന കേന്ദ്രം കൃഷിപാഠശാ ലയിൽ ഗ്രോബാഗിനുള്ളിലെ പച്ചക്കറി കൃഷിയും പരിചരണവും എന്ന വിഷയത്തിൽ ജൂൺ രണ്ടിന് 2.30 മുതൽ 3.30 വരെ ഫേസ് ബുക്ക്‌ ലൈവ് സംഘടിപ്പിക്കുന്നു. ക്ലാസ് നയിക്കുന്നത് ഫാം ഇൻഫർമേ ഷൻ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോൺ ഷെറി. http://facebook.com/101864848288175
News Image

ലോക്ഡൗണില്‍ വെറ്ററിനറി സേവനത്തിന്   'കാഫ്'; കര്‍ഷകര്‍ക്ക് വിളിക്കാം 

ലോക്ഡൗണ്‍ കാലത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം തടസമില്ലാതെ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്താന്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല KALF (KVASU Advisory for Livestock Farmers) എന്ന പേരില്‍ കാള്‍ സെന്റര്‍ തുടങ്ങി. കര്‍ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ക്ക് കാള്‍ സെന്ററില്‍ വിളിച്ച് പരിഹാരം തേടാം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും 9447030801 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഞായറാഴ്ചയും സേവനം ലഭ്യമാകും.

സംശയത്തിനനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്ത് കൊടുക്കുന്നതാണ് 
News Image

ഓൺലൈനായി പച്ചക്കറിവിത്ത് 

ഓൺലൈനിൽ പണമടച്ചാൽ ഇനി പച്ചക്കറി വിത്തും വീട്ടിലെത്തും. കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംഗ്ളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ  റിസർച്ചിൽ നിന്നാണു കൃഷിക്കാവശ്യമായ വിത്തുകൾ സ്പീഡ് പോസ്റ്റ്‌ വഴി വീട്ടിലെത്തുക.
ഇന്ത്യൻ കൗൺസിൽ  ഓഫ് അഗ്രിക്കൾചറൽ റിസർച്ചിന്റെ ഗവേഷണ സ്ഥാപനമായ ഐ ഐ എച്ച് ആറിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iihr.res.in എന്നതിലാണ്   'വിത്ത് പോർട്ടൽ 'എന്ന നൂതന ആശയം ഉയർന്നത്. എസ് ബി ഐ യുടെ യോനോ കൃഷി ആപ്പായ  യോനോ മൺഡി ഐ ഐ എ ച്ച് ആറിന്റെ വിത്ത് പോർട്ടലിനെയും ഉൾപെടുത്തിയാണു കർഷകർക്കു വീട്ടുപടിക്കൽ വിത്ത് എന്ന ആശയം സാധ്യമാക്കിയത്.
19 ഇനം പച്ചക്കറി വിത്തുകൾക്കു പുറമെ പപ്പായ, അലങ്കാര സസ്യങ്ങളായ  ചൈന ആസ്റ്റർ, ബന്തി /ചെണ്ടുമല്ലി, ഔഷധ സസ്യങ്ങളായ  വെൽവെറ്റ് ബീൻസ് തുടങ്ങിയവയുടെ  വിത്തുകളും ഓൺലൈനിലൂടെ ലഭിക്കും.
News Image

കർഷക ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാം

18 നും 55 നും മധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ച, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാം.കർഷകർക്ക് മാസം തോറും പെൻഷൻ നൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം രണ്ടാം വാരം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.
5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തത്തോ ആയ ഭൂമി ഉണ്ടായിരിക്കണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയാകണം.
 വില്ലേജ് ഓഫീസർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസറാണ് ബോർഡ് ആസ്ഥാനത്തിലേക്ക് ശുപാർശ നൽകേണ്ടത്. അംഗങ്ങൾക്ക് 60 വയസ്സിനു ശേഷം പെൻഷൻ ആയി പ്രതിമാസം 5,000 രൂപ വരെ നൽകാനാണ് ആലോചന.ബോർഡിൽ 20 ലക്ഷം കർഷകർ അംഗമാകുമെന്നാണ് കരുതുന്നത്.
 അംഗങ്ങൾക്കെല്ലാം ഇൻഷുറസ് പരിരക്ഷ നൽകും. ക്ഷേമ നിധി ബോർഡിൽ അംഗത്വ പ്രക്രിയ പൂർണ്ണമായാൽ കർഷകർക്ക് സർക്കാർ ഇപ്പോൾ നൽകുന്ന പ്രതിമാസ കർഷക പെൻഷൻ ബോർഡ് വഴിയാകും വിതരണം ചെയ്യുക
News Image

ആഫ്രിക്കൻ ഒച്ചകളുടെ നിയന്ത്രണം- ഓൺലൈൻ പരിശീലന ക്ലാസ്സ്‌ നാളെ

എറണാകുളം സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രം ലോക് ഡൌൺ കാല കൃഷിക്കൊരു തയ്യാറെടുപ്പ് ഓൺലൈൻ പരിശീലന പരിപാടിയിൽ ആഫ്രിക്കൻ ഒച്ചകളുടെ നിയന്ത്രണത്തെക്കുറിച്ച് ക്ലാസ് നടത്തുന്നു. ജൂൺ 2 ന് രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി. കേരള സർവകലാശാല കീടശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസ് ക്ലാസ്സെടുക്കും.
https://meet.google.com/jwy-kxqk-vpa
News Image

കോവിഡ് പ്രതിസന്ധി നേരിടാൻ പൊതു മേഖലാ ബാങ്കുകൾ ബിസിനസ്സ് വായ്‌പ്പകളും, വ്യകതിഗത വായ്‌പ്പകളും നൽകും

റിസർവ്വ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തെ കോവിഡ് പ്രതിസന്ധി നേരിടനായി പൊതു മേഖലാ ബാങ്കുകൾ 100 കോടി രൂപ വരെയുള്ള ബിസ്സിനസ്സ് വായ്‌പ്പകളും 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്‌പ്പകളും നൽകും.
ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ സ്ഥാപിക്കാനും ചികിത്സാ ഉത്പന്നങ്ങൾ നിർമ്മിക്കാനും ഉള്ള 100 കോടി രൂപയാണ് ബിസ്സിനസ്സ് വായ്‌പ്പയായി നൽകുന്നത് .
ശമ്പളക്കാർ ശമ്പളക്കാരല്ലാത്തവർ, പെൻഷൻകാർ തുടങ്ങിയവർക്ക് കോവിഡ് ചികിത്സക്കായി 25,000 മുതൽ 5 ലക്ഷം വരെയുള്ളതും ഈട് വേണ്ടാത്തതുമായതാണ് വ്യക്തിഗത വായ്‌പ്പ .
News Image

മലമ്പുഴ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പക്ഷി, മൃഗം വളർത്തലിൽ ഓൺലൈൻ  പരിശീലനക്ലാസ്  

മലമ്പുഴ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ സൂം മീറ്റിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 പേർക്കുവരെ പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും സർടിഫിക്കറ്റ് ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ ഡോ. വേലായുധ കുമാർ അറിയിച്ചു.

ജൂൺ 1 ന് രാവിലെ 10 കാട വളർത്തൽ പരിശീലനം എന്ന വിഷയത്തിൽ ഡോ. ദിനേഷ് ക്ലാസ്സെടുക്കും.
മീറ്റിംഗ് ഐ ഡി: 898 1345 7555
പാസ് വേഡ് : 920604
https://us02web.zoom.us/meeting/register/tZ0lduqsqzwvH9GZVZfykNFkrvidNmMu80-u

ജൂൺ 3 ന് രാവിലെ 10 മണിക്ക് ആട് വളർത്തൽ പരിശീലനം എന്ന വിഷയം ഡോ. ജിത്ത് ജോൺ മാത്യു അവതരിപ്പിക്കും. 
മീറ്റിംഗ് ഐഡി:  833 7783 4863
പാസ് വേഡ് : 370138
https://us02web.zoom.us/meeting/register/tZcucO6grT8iHNeHDZymjt-NvaAIghWQYBRd

ജൂൺ 5 ന് ഡോ. പൊന്നുമണി ക്ലാസ് എടുക്കും. വിഷയം : പോത്ത് വളർത്തൽ.
മീറ്റിംഗ് ഐ ഡി : 894 0027 9292
പാസ് വേഡ് : 259874
https://us02web.zoom.us/meeting/register/tZ0pd-mqqTIoE9aFLsoZ6yH9p8YxV74FWOEA

ജൂൺ 8 ന് മുട്ടക്കോഴി എന്നതാണ് വിഷയം.
മീറ്റിംഗ് ഐ ഡി : 823 2220 0350
പാസ്‌ വേഡ്: 738460.
https://us02web.zoom.us/meeting/register/tZYudeuqrjspH9SRg5cKj1hlwAhHvysMc-wy


പങ്കെടുക്കാൻ താല്പര്യമുള്ളവർ  മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണ്.
News Image

ലോക ക്ഷീരദിനം, സും മീറ്റിൽ കാർഷിക സെമിനാർ 

ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക്  സും മീറ്റിൽ കാർഷിക സെമിനാർ  സംഘടിപ്പിക്കുന്നു. ക്ഷീര മേഖലയിലെ ആനുകാലിക  പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയം മിൽമ എറണാകുളം അസിസ്റ്റന്റ് മാനേജർ ഡോ. രാജ്‌മോഹൻ, മൂല്യവർധിത പാൽ ഉത്പന്നങ്ങളുടെ നിർമാണവും വിപണനസാധ്യതകളും എന്ന വിഷയം പൂക്കോട് കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ അർച്ചന ചന്ദ്രൻ എന്നിവർ അവതരിപ്പിക്കും,വെറ്ററിനറി സർജൻ ഡോ ബി. അജിത് ബാബു മോഡറേറ്ററായിരിക്കും.

മീറ്റിംഗ് ഐഡി 882 2552 8786, പാസ് വേഡ് :IVA 
News Image

സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാം

 # സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാം. 

അവശ്യ, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇന്ന് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം

ബാങ്കുകള്‍ക്ക് വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. 

ഹോട്ടല്‍, റസ്റ്ററന്റ് എന്നിവയ്ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ(പാഴ്‌സല്‍ മാത്രം)
 പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി രാത്രി 9 വരെ നടത്താം

പാഠപുസ്തകം, വിവാഹ ആവശ്യത്തിനുള്ള കടകള്‍, സ്വര്‍ണം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഇന്ന് പ്രവര്‍ത്തിക്കാം. സമയം വൈകീട്ട് 5 വരെ.

കാര്‍ഷിക അനുബന്ധ യന്ത്രോപകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചക്ക് 12 വരെ തുറക്കാം. 

പോസ്റ്റ് ഓഫീസില്‍ പണമടക്കാന്‍ ആര്‍ ഡി കലക്ഷന്‍ ഏജന്റുമാര്‍ക്ക് ഇന്ന് മാത്രം യാത്രാനുമതി.

ഫ്രിഡ്ജ് നന്നാക്കുന്ന കടകള്‍ക്കും ഇന്ന് അനുമതി നല്‍കിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം

വസ്ത്രങ്ങളും ആഭരണങ്ങളും ഓണ്‍ലൈനായി വാങ്ങാം. ഹോം ഡെലിവറി, ഓണ്‍ലൈന്‍ ഡെലിവറി എന്നിവ മാത്രം നടത്താന്‍ തുണിക്കടകള്‍ക്ക് തുറക്കാം. 

പഴം, പച്ചക്കറി എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനും ഇളവ്. 

കള്ളുഷാപ്പുകളില്‍ നിന്ന് കള്ള് പാഴ്‌സലായി നല്‍കും.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. 

# കണ്ടെയിന്‍മെന്റ് സോണുകളില്‍ അതാത് നിയന്ത്രണം ബാധകമായിരിക്കും
News Image

പ്രധാനമന്ത്രി സുരക്ഷാ യോജനയിൽ 12 രൂപയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ

അപകട മരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ പരിരക്ഷ ലഭിക്കുന്ന പ്രധാന മന്ത്രി സുരക്ഷാ യോജന പദ്ധതിയിൽ അംഗമാകാം. അക്കൌണ്ട് ഉടമകൾക്ക് അതാതു ബാങ്കിൽ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നൽകിയോ ഓൺലൈൻ ആയോ ബന്ധപ്പെട്ട ബാങ്ക് വെബ്സൈറ്റിലൂടെയോ അംഗമാകാം.ബാങ്ക് അക്കൗണ്ട് ഉള്ള 18-70 പ്രായപരിധിയിലുള്ളവർക്കാണ് പദ്ധതിയിൽ ചേരാനാവുക. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഒരു അക്കൗണ്ട് വഴിയെ ചേരാനാകു.12 രൂപയാണ് വാർഷിക പ്രീമിയം. മെയ്‌ 25 നും 30 നും ഇടയിലാണ് അടക്കേണ്ടത്.ജൂൺ 1 മുതൽ മെയ്‌ 31 വരെയാണ് പദ്ധതിയുടെ കവറേജ്. അത്കൊണ്ട് ഓരോ വർഷവും ഇത് പുതുക്കേണ്ടതുണ്ട്. അപകട മരണം പൂർണ്ണ വൈകല്യം എന്നിവക്ക് 2 ലക്ഷം രൂപയും. ഭാഗികമായ അംഗ വൈകല്ല്യത്തിനു ഒരു ലക്ഷം രൂപയാണ് പദ്ധതി പ്രകാരം കളെയിം ആയി ലഭിക്കുക .
News Image

സഹകരണ ബാങ്കുകളുടെ ലയനത്തെ മാതൃകയാക്കി റിസർവ്വ് ബാങ്ക്

കേരളത്തെ മാതൃകയാക്കി റിസർവ്‌ ബാങ്ക്. സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച് കേരളബാങ്ക് രൂപീകൃതമായതാണ് ദേശീയ തലത്തിൽ ഉള്ള "ലയന മാർഗരേഖ"യുടെ ഭാഗമാക്കിയത്‌‌. ബാങ്കിങ്‌ നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ്‌‌ ആർബിഐ നടപടി സ്വീകരിച്ചത് . കേരള ബാങ്ക് രൂപീകരണത്തിന്‌ പഠനം നടത്തിയത്‌ . എം എസ്‌ ശ്രീറാം സമിതിയാണ്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കിയാണ് രൂപീകരണത്തിന് മുന്നോടിയായി പ്രവർത്തനവും രൂപരേഖയും തയ്യാറാക്കിയത്. ഈ നിയമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കേരളം മാതൃകയാകും.
News Image

ഇൻകുബേഷൻ സെന്റർ - 4 പുതിയ റബ്ബർ ഉത്പന്നങ്ങൾക്ക് രൂപം നൽകി

റബ്ബർ ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇൻകുബേഷൻ സെന്റർ 4 പുതിയ റബ്ബർ ഉത്പന്നങ്ങൾക്ക് രൂപം നൽകി.
1 റബ്ബർ തൈകൾ വളർത്തിയെടുക്കുന്നതിനു പ്ലാസ്റ്റിക്കിന് പകരം റബ്ബർ ചേരുവകൾ കൊണ്ടുള്ള കപ്പുകൾ
2 പാദ രോഗങ്ങളുള്ളവരുടെ പാദ രക്ഷകളിൽ ഉപയോഗിക്കുന്ന ഓർത്തോട്ടിക്ക് ഇൻസോളുകൾ
3 റബ്ബർ തറയോടുകൾ
4 കുറഞ്ഞ വിലയുള്ള കയ്യുറകൾ എന്നിവയാണ് വികസിപ്പിച്ചെടുത്തത്
News Image

കൃഷി സംശയങ്ങള്‍ ചോദിച്ചോളൂ; മറുപടി തയാര്‍...

കൃഷി മേഖലയിലേക്ക് ഇറങ്ങാന്‍ ഏറെ പേര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാതിരുന്നാല്‍ പലപ്പോഴും കൃഷി പരാജയമായി മാറും. പാരമ്പര്യമായി കൃഷിരീതികള്‍ പിന്‍തുടരുന്നവര്‍ക്ക് തലമുറകളായി കൈമാറിയ അനുഭവ പരിജ്ഞാനം ഒരു പരിധിവരെ സഹായകമാകും. എന്നാല്‍, ലോക്ഡൗണില്‍ കൗതുകത്തിന് വീട്ടുമുറ്റ കൃഷിപ്പണികള്‍ ആരംഭിച്ചവരും ഫ്‌ളാറ്റുകളിലും ഹൗസിങ് കോളനികളിലും ജീവിക്കുന്ന കൊച്ചു കുടുംബങ്ങള്‍ക്കും വീട്ടാവശ്യത്തിനുള്ള കൃഷിക്കും മറ്റും സംശയങ്ങള്‍ ചോദിക്കാനും അപ്പപ്പോള്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും ഏറെ വിഷമമാണ്. 
ലോക്ഡൗണ്‍ കാലത്ത് പരീക്ഷണ കൃഷിക്കിറങ്ങുന്നവരെയും ഗൗരവമായിത്തന്നെ കൃഷിയെ സമീപിക്കുന്നവരെയും സഹായിക്കാന്‍ മലപ്പുറം ജില്ലയിലെ കൃഷി വിജ്ഞാന്‍ കേന്ദ്രം ടെലി ഹെല്‍പ് ലൈന്‍ ഒരുക്കിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളെ കൃഷി മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടു വരികയാണ് ലക്ഷ്യം. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കാര്‍ഷിക മുറകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഇതിനോടകംതന്നെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക, വിളകളില്‍ കാണുന്ന കീടരോഗങ്ങള്‍, പരാദബാധകള്‍, പോഷക ന്യൂനതാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നിര്‍ദേശിക്കുക എന്നിവയ്‌ക്കൊപ്പം കൃഷി സംബന്ധമായ എല്ലാ വിധ സംശയങ്ങള്‍ക്കും വിദഗ്‌ധോപദേശം നല്‍കാനാണ് പദ്ധതി. 

ഇതിനായി കൃഷി വിജ്ഞാന കേന്ദ്രം ഒരു വിദഗ്ധ സമിതിയെ ഒരുക്കിയിട്ടുണ്ട്. ഓരോ മേഖലയിലെയും വിദഗ്ധരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ഷകര്‍ രാവിലെ 9 മുതല്‍ 4 വരെ ഫോണ്‍ ചെയ്താല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കും. 

കൃഷിയുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍: പി.കെ. അബ്ദുല്‍ ജബ്ബാര്‍- 9447228022.
കാര്‍ഷിക യന്ത്രവല്‍കരണം: ഡോ. എസ്. സജീന- 9995757468.
വിളപരിപാലനം, നെല്ല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍: ഡോ. കെ. പ്രശാന്ത്- 8547926001. 
തോട്ടവിളകള്‍, മണ്ണ് പരിശോധന: കെ. പ്രശാന്തി- 9846218085.
വിളസംരക്ഷണം, കീടരോഗങ്ങള്‍: ഡോ. നാജിത ഉമ്മര്‍- 7012643046.
ഭക്ഷ്യസംരക്ഷണം, കൂണ്‍കൃഷി: ഡോ. ലിലിയോ ബേബി- 9495637345. 
കാലാവസ്ഥാനുസരണ കൃഷിമുറകള്‍: സുഷനാശ്രീ- 9633225108, 
മൃഗപരിപാലനം: ഡോ. സി. ഇബ്രാഹിംകുട്ടി- 9562497320.
News Image

കപ്പ വിൽക്കാനുണ്ടെങ്കിൽ ഹോർട്ടി കോർപ്പിനെ വിളിക്കൂ 

ഹോർട്ടി കോർപ്പ്  ഇനി കപ്പയും സംഭരിക്കും. ലോക്സ ഡൗണും ഡ്രിപ്പിൽ ഗോഡൗണും കാർഷികോത്പന്നങ്ങളുടെ വിപണനം  പ്രതിസന്ധിയിലാക്കിയിരുന്നു. വിറ്റഴിക്കാൻ  വഴികാണാതെ ടൺ കണക്കിന് പച്ചക്കറികളാണ് ഹൃദയ വേദനയോടെ കർഷകർ നശിപ്പിച്ചു കളഞ്ഞത്. ഇതേ തുടർന്ന് തുടർന്ന് വന്നിരുന്ന പച്ചക്കറി സംഭരണം ഹോർട്ടികോർപ് ഊർജിതപ്പെടുത്തിയെങ്കിലും കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയില്ലെന്ന കാരണത്താൽ അപ്പയും പൈനാപ്പിളും ഒഴിവാക്കിയിരുന്നു. ഉത്പാദന ചെലവുപോലും കിട്ടാതെ പല കർഷകരും നിസ്സാര വിലയ്ക്കാണ് കപ്പ വിറ്റിരുന്നത്. പലരും കോവിഡ് ആശ്വാസ പ്രവർത്തനത്തിന് സൗജന്യമായി നൽകി. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം  കൃഷി മന്ത്രി പി. പ്രസാദ് ഹോർട്ടി കോർപ് വഴി കപ്പ സംഭരിക്കാൻ തീരുമാനിച്ചത് കഷകർക്ക് ഉണർവ് പകരുന്നതായി. കപ്പ വിൽക്കാനുണ്ടെങ്കിൽ കർഷകർക്ക് ഹോർട്ടി കോർപിന്റെ ഈ നമ്പറുകളിലേക്ക് വിളിക്കാം.
 
തിരുവനന്തപുരം -9633235081
കൊല്ലം -9446207383
പത്തനംതിട്ട -9447335078
ആലപ്പുഴ -9447860263
കോട്ടയം -9447583081
ഇടുക്കി -8547479101
എറണാകുളം -9497689997
തൃശൂർ -9446360336
പാലക്കാട്‌ -9447779770
മലപ്പുറം -9447449183
കോഴിക്കോട് -9497079534
വയനാട് -9745468414
കണ്ണൂർ -9895371970
കാസർഗോഡ് -9895371970
News Image

കോളേജുകളിലും സർവ്വകലാശാലകളിലും ജൂൺ :1 മുതൽ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങും

തിരുവനന്തപുരം:കോളേജുകളിലും സർവ്വകലാശാല വകുപ്പുകളിലും ജൂൺ ഒന്നുമുതൽ ക്ലാസ്സ് തുടങ്ങും.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ക്ലാസ്സുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
News Image

കേരളത്തിൽ പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന: പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് നിലവില്‍ വന്നു.

വാക്‌സിനേഷന മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള  കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ലിങ്കും നിലവില്‍ വന്നു. വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കുന്നതിനായി പ്രവാസികള്‍ രണ്ട് ലിങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികള്‍ ഇങ്ങിനെയാണ്‌: പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. ശേഷം പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈല്‍ നമ്പർ എന്റര്‍ ചെയ്ത് Get OTP എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നല്‍കുന്ന മൊബൈല്‍ നമ്പറിൽ ഉടന്‍ 6 അക്ക OTP നമ്പർ മെസേജ് ആയി വരും. ഈ നമ്പർ Enter OTP എന്ന ബോക്സില്‍ എന്റര്‍ ചെയ്യുക, Verify എന്നതില്‍ ക്ലിക്ക് ചെയ്യുക. OTP Verified എന്ന മെസേജ് വന്നാല്‍ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോമിലേക്ക് പ്രവേശിക്കാം. ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്‌ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക. ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകള്‍ അപ്‌ലോഡ് ചെയ്യണം. ഇതില്‍ ആദ്യം പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതില്‍ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ഓരോ ഫയലുകളും PDF/JPG എന്നീ ഫോര്‍മാറ്റില്‍ 500 kb യില്‍ താഴെ ഫയല്‍ സൈസ് ഉള്ളതായിരിക്കണം. അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എന്റര്‍ ചെയ്യണം. ഇതിന് ശേഷം Submitചെയ്യാവുന്നതാണ്. ഇവയെല്ലാം ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്‍ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച്‌ വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോര്‍ട്ട് എന്നിവകാണിക്കേണ്ടതാണ്. പ്രവാസികള്‍ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോര്‍ട്ട് നമ്പർg തന്നെ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്ട് നമ്പർ കാണിക്കൂ. വിദേശത്തേക്കുള്ള സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പർ മാത്രമേ പരിഗണിക്കൂ.
News Image

ലോക്ക് ഡൌൺ ജൂൺ -9 വരെ നീട്ടി

സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ഉന്നതതല യോഗത്തിലാണ് തീരുമാനം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. അന്തിമ തീരുമാനം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും.
News Image

കോവിഡിനെ തോൽപ്പിക്കാൻ പടയൊരുക്കി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 

നാടിന്റെ സാമൂഹിക, കാർഷിക, സാമ്പത്തിക വികസനത്തിന്‌ ചുക്കാൻ പിടിക്കുന്ന പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 കോവിഡ് എന്ന മഹാമാരിയുടെ ദുരിതനാളുകളിലും കാരുണ്യത്തിന്റെ വടവൃക്ഷമായി  നാട്ടുകാർക്ക് രക്ഷാകവചമൊരുക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായും  കോവിഡിന്റെ ആഘാതത്തിൽ തളർന്നുപോയ ജീവിതങ്ങൾക്ക് ആശ്വാസം പകർന്നും  നാടിനെ ചേർത്തുപിടിക്കുകയാണ് ബാങ്ക്.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം 'ആതുര' എന്ന പദ്ധതിയിലൂടെ സാന്ത്വനസ്പർശമായി ഓരോ വീടുകളിലും ചെന്നെത്തുകയാണ് ബാങ്ക്. ആതുരയിൽ ആരംഭിച്ച മൊബൈൽ കോവിഡ് കെയർ യൂണിറ്റിൽ ഒരു സ്റ്റാഫ് നേഴ്സിന്റെ സേവനം കോവിഡ് ബാധിതർക്ക്  ലഭിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളിൽ  സ്റ്റാഫ് നേഴ്സ്  വീടുകളിൽ വന്ന്   രോഗിയുടെ പ്രാഥമിക  പരിശോധന നടത്തുകയും ആവശ്യമെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്.  
ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള  വടക്കേക്കര, ചിറ്റാറ്റുകര   പഞ്ചായത്തുകളിൽ രാവിലെ ഒമ്പത്  മണി മുതൽ രാത്രി ഒമ്പത് മണിവരെ  കോവിഡ് കെയർ യൂണിറ്റിന്റെ സേവനം ലഭ്യമാണ്. പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൊബൈൽ കെയർ പദ്ധതി പ്രാവർത്തികമാക്കിയിട്ടുള്ളത്.  ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും  ഇപ്പോൾ  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിലെത്തി ഗവർമെന്റ് അംഗീകരിച്ച നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും  ഒരുക്കിക്കഴിഞ്ഞു. ഇതിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പരിതിയിലുള്ള പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും ഈ ലഭിക്കും. രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗികള്‍ക്ക് മരുന്നെത്തിക്കാനുമുള്ള കോവിഡ് ഹെല്‍പ് ലൈനും ഏതു സമയത്തും സഹായത്തിനായി വിളിക്കാവുന്ന ഹെൽപ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. 

 ലോക്ക് ഡൗൺ സമയത്ത്   വാഹനമില്ലാത്തവർക്ക് വാഹന  സൗകര്യവും ആംബുലൻസ് സഹായവും  ആതുരയിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനു  പുറമെ  കോവിഡ്‌ ബാധിതരായ കുടുംബങ്ങൾക്ക് മരുന്നും  ശുചീകരണ ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റും വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.
ലോക് ഡൌൺ സാധാരണ ജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ സാമ്പത്തികമായും ശാരീരികമായും  ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും കനിവിന്റെ കൈത്താങ്ങാവുകയും ചെയ്യുന്നു ബാങ്ക്. കാൻസർ ബാധിതരായ  അംഗങ്ങൾ, ഡയാലിസിസിന് വിധേയമാകുന്നവർ, ഭിന്നശേഷിയുള്ളവർ  ഉള്ള അംഗങ്ങളുടെ കുടുംബങ്ങൾ, ബൈപ്പാസ് സർജറി ചെയ്തിട്ടുള്ള അംഗങ്ങൾ, കിടപ്പു രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ച അംഗങ്ങൾ എന്നിവർക്ക്  ഒരു മാസത്തേക്ക്  സൗജന്യ മരുന്നും അവശ്യവസ്തുക്കളും നൽകുന്നതോടൊപ്പം  സൗജന്യമായി ലാബ് ടെസ്റ്റ് നടത്താനും ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കിയും ബാങ്ക്  അവർക്കൊപ്പം ചേർന്നു നിൽക്കുന്നു. 
ബാങ്കിന്റെ പെൻഷന് അർഹരായ മുതിർന്ന അംഗങ്ങൾക്കുള്ള സഹായവും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു കഴിഞ്ഞു. ഇവർക്ക് കരുതലിന്റെ  അടയാളമായി പെൻഷനൊപ്പം ഫ്ലാസ്ക്കും വിതരണം ചെയ്യുന്നുണ്ട്.  കോവിഡിന്റെ പശ്ചാതലത്തിൽ അംഗങ്ങളുടെ വിധവകൾക്ക് മക്കളുടെ പഠനത്തിനുവേണ്ടി സ്വാന്തനം പദ്ധതിയിൽ സ്‍മാർട് ഫോണും അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് വിതരണം ചെയ്യും.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ ഇരുപതു ലക്ഷവും ജീവനക്കാരുടെ വിഹിതമായ അറുപതിനായിരത്തി അഞ്ഞുറ്റി പതിനെട്ട് രൂപയടക്കം 2060518 രൂപയാണ് ബാങ്ക് കൈമാറിയത്. ചിറ്റാട്ടുകര, വടക്കേക്കര പഞ്ചായത്തുകളിലെ കോവിഡ് കെയർ സെന്ററിലേക്കും  പ്രതിരോധ  പ്രവർത്തകരായ ആശാ വർക്കർമാർക്കും ഇ.ആർ.ടി.വളണ്ടിയർമാർക്കും  ആവശ്യമായ ഫെയ്സ് ഷീൽഡ്, പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസർ,  ഗ്ലൗസ് എന്നിവയും വിതരണം ചെയ്തു. 
ചിറ്റാട്ടുകര പഞ്ചായത്തിന്റെ സാമൂഹിക അടുക്കള ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. വടക്കേക്കര പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ സാമ്പത്തിക സഹായവും ചെയ്തു കൊടുക്കുന്നു. ഇതിനു പുറമെ പറവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള  മൂത്തകുന്നം  കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുവേണ്ടി  ഒരേ സമയം 35 പേർക്ക് ഓക്സിജൻ നൽകാൻ സൗകര്യമുള്ള കെട്ടിടത്തിനാവശ്യമായ ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ബാങ്കാണ് നൽകിയത്. 
പ്രവർത്തനങ്ങൾക്ക് രാപകലില്ലാതെ നേതൃത്വം നൽകി ബാങ്ക്  പ്രസിഡൻറ് എ.ബി. മനോജിനൊപ്പം ഭരണസമിതി അംഗങ്ങളും സെക്രട്ടറി കെ.എസ്. ജെയ്‌സിയും ജീവനക്കാരും സദാ കർമനിർതരാണ്‌. സുഭിക്ഷ കേരളം പദ്ധതിയിൽ നെല്ലും പച്ചക്കറിയും ഉൾപ്പെടെയുള്ള കൃഷിയിലൂടെ കോവിഡ് കശക്കിയെറിഞ്ഞ  നാടിന്റെ ജീവ സ്‌പന്ദനം വീണ്ടെടുക്കാനുള്ള മുന്നൊരുക്കത്തിലാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131.

ആര്‍.ടി.പി.സി.ആര്‍  ടെസ്റ്റ്  ( സഹകരണ ലാബ്): 9497026255
ആംബുലൻസ്  : 9495069239
കോവിഡ് ഹെൽപ് ലൈൻ : 6238060977, 9383454689
News Image

കേരള ഹിസ്‌റ്റോറിക്കൽ റിസർച്ച് സൊസൈറ്റി യുടെ ' പ്രകൃതി പഠന യാത്ര ' ഇന്ന് / Google Meet -3 മണിക്ക്


ഭൗമസൂചിക പദവി ലഭിച്ച ഉല്പന്നങ്ങളുടെ സവിശേഷതകളും, ഉല്പാദന രീതികളും അറിയുവാനും പഠിക്കുന്ന തിനുമായി ചരിത്ര കുതുകികൾക്കും ഗവേഷകർക്കും സഞ്ചാരപ്രിയർക്കും കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി പൈതൃക പഠനയാത്ര സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ ഗൂഗിൾമീറ്റ് വഴിയാണ് പരിപാടി.കേരളത്തിലെ ഭൗമ സൂചിക ഒരു ആമുഖം എന്ന വിഷയത്തെക്കുറിച്ച് ഡോ. സി. ജെ. ആൻസൻ ആമുഖപ്രസംഗവും കേരളത്തിലെ ഭൗമസൂചിക ഉല്പന്നങ്ങളുടെ സവിശേഷതകളും ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സി. ആർ. എൽസി മുഖ്യപ്രഭാഷണവും നടത്തും. പ്രൊഫ. കാതറിൻ ജമ്മ അധ്യക്ഷനും ഡോ. എൻ.ജെ.ഫ്രാൻസിസ് മോഡറേറ്ററുമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9446230367 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഗൂഗിൾ മീറ്റ് ലിങ്ക്:
https://meet.google.com/akf-tovh-jqq
News Image

ലോക്ക് ഡൗൺ കാല കൃഷിക്ക് ഒരു തയ്യാറെടുപ്പ്, ഇന്ന് 11 മണിക്ക് Google Meet


 ലോക്ഡൗൺ കാല കൃഷിക്ക് ഒരു തയ്യാറെടുപ്പ് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കുടുംബ ആരോഗ്യം പോഷക ആഹാരത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മെയ്‌ 29 ന് 11 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തുന്നു.ക്ലാസ്സ്‌ നയിക്കുന്നത് ശ്രീമതി. ജെയ്‌സി ജോസഫ്.
News Image

1000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബിൽ പെയ്മെന്റ് ഇനി ഓൺലൈനിൽ മാത്രം 

കോവിഡ് ആശങ്ക ഉത്തരമില്ലാതെ തുടരുന്ന സാഹചര്യത്തിൽ KSEB പുതിയ തീരുമാനം എടുത്തു.ഇനി മുതൽ കേരളത്തിൽ ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാനാണു വൈദ്യുതി ബോർഡിന്റെ തീരുമാനം. ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്വേറിൽ മാറ്റംവരുത്തും.
ഈ നടപടിയിലൂടെ വലിയൊരു വിഭാഗംആളുകൾ KSEB ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദേശിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.
News Image

പ്രാധാൻമന്ത്രി ഉജ്വൽ യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ

നിലവിൽ  ഗ്യാസ് കണക്ഷൻ ഇല്ലാത്ത 18 വയസ്സ്  പൂർത്തിയായ BPL, AAY റേഷൻ  കാർഡിൽ ഉൾപ്പെട്ട വനിതകൾക്ക് "പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന" പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നു.  താൽപ്പര്യപ്പെടുന്നവർ റേഷൻ  കാർഡ് കോപ്പി, റേഷൻ  കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ   ആധാർകാർഡ് കോപ്പി, അപേക്ഷകയുടെ 2പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നി രേഖകളുമായി ഉടൻ അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി  ബന്ധപെടുക.
News Image

സഹകരണ ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപെട്ട് സഹകരണമന്ത്രിക്ക് നിവേദനം നൽകി 

 പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിന് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട് സഹകരണ മന്ത്രി വി. എൻ  വാസവന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നിവേദനം  നൽകി.
പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർ സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹിക സുരക്ഷാ പെൻഷൻ ഭാവനങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്തു വരികയാണ്.പ്രതിദിന നിക്ഷേപം, വായ്പാ കളക്ഷൻ എന്നിവയുമായി  സാധാരണ ജനങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഓണം, വിഷു, റംസാൻ എന്നീ മാർക്കറ്റുകളും നീതി സ്റ്റോർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളും മറ്റിതര ബാങ്കിംഗ് പ്രവർത്തങ്ങളും നടത്തി വരുന്നു. കോവിഡ് കാരണം നിരവധി സഹകരണ ജീവനക്കാർ രോഗബാധിതരാവുകയും ചിലർ മരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ  സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ മുൻഗണനാ ക്രമത്തിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ. സി. ഇ.എഫ്. സംസ്ഥാന പ്രസിഡന്റ്‌ ജോഷ്വോ  മാത്യുവും  സംസ്ഥാന  സെക്രട്ടറി അശോകൻ കുറുങ്ങപള്ളിയും  ആവശ്യപ്പെട്ടു.
News Image

പ്രാഥമിക വായ്‌പ്പാ മേഖലയിൽ വായ്‌പ്പാ തിരിച്ചടവ് പുനക്രമീകരിക്കണം- KCEF

പ്രാഥമിക വായ്‌പ്പാ മേഖലയിൽ വായ്‌പ്പാ തിരിച്ചടവ് പുനക്രമീകരിക്കണമെന്നാവശ്യപെട്ട്  KCEF മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ നാശനഷ്ട ങ്ങൾമൂലവും, കോവിഡ്-19 മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്പകൾക്ക് 2020 മാർച്ച് 01 മുതൽ ആഗസ്റ്റ് 30 വരെ മോറട്ടോറിയം നടപ്പിലാക്കിയിരുന്നു. സെപ്റ്റംബർ 1 മുതൽ 2021 മാർച്ച് 31 വരെ വായ്പാ കുടിശ്ശികക്ക് “നവകേരളീയം” കുടിശ്ശിക നിവാരണ പദ്ധതിയും നടപ്പിലാക്കി. എന്നാൽ കോവിഡ്-19 മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏറിയ പങ്ക് അംഗങ്ങൾക്കും വായ്പാ കുടിശ്ശിക അടയ്ക്കുവാൻ കഴിഞ്ഞില്ല. ഇതുമൂലം സഹകരണ മേഖലയിലെ വായ്പാ കുടിശ്ശിക വർദ്ധിച്ചിരിക്കുകയാണ്.
ഈപ്രത്യേക സാഹചര്യം അതിജീവിക്കുന്നതിന് ആർ.ബി.ഐയുടെ നിർദ്ദേശ പ്രകാരം വാണിജ്യ ബാങ്കുകളിൽ നടപ്പിലാക്കിയ വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിൽ കൂടി നടപ്പിലാക്കി വായ്പ അടയ്ക്കുന്നവർക്ക് പരമാവധി ആനുകൂല്യം നൽകി വായ്പാ തിരിച്ചടവ് പുന:ക്രമീകരിക്കണം.
വായ്പാ തിരിച്ചടവിന് പ്രത്യേക ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കാർഷിക, കാർഷിക-അനുബന്ധ, കാർഷികേതര വായ്പകൾ ആയി കുടിശിക വായ്പകൾ മാറ്റണം. പ്രാഥമിക വായ്പാമേഖലയിലെ വായാപാ കുടിശികയിലെ വർദ്ധനവ് മൂലം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സംഘങ്ങളുടെ സുഗമമായ നടത്തിപ്പിനും അംഗങ്ങൾക്കും സഹകാരികൾക്കും ആശ്വാസകരമായ സാഹചര്യം ഉണ്ടാ കുന്നതിനും വായ്പാ കുടിശിക തിരിച്ചടവിന് പുന:ക്രമീകരണവും ആശ്വാസ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും നിവേദനത്തിൽ കൂടി KCEF സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
News Image

റബ്ബർ കൃഷി വ്യാപകമാക്കാൻ 7% പലിശയിൽ വായ്‌പ്പാ പദ്ധതി

മൂന്ന് വർഷമായി ഇന്ത്യയിലെ റബ്ബർ ഉത്പാദനം ക്രമാനുകതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ റബ്ബർ കൃഷി കൂടുതൽ വ്യാപകമാക്കുന്നതിനായി ടയർ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ ഈ വർഷം പ്രത്യേക വായ്പ ആരംഭിക്കുമെന്ന് റബ്ബർ ബോർഡ് അറിയിച്ചു. 7% ആയിരിക്കും പലിശ നിരക്ക്.പദ്ധതി പ്രകാരം പുതുക്കൃഷിക്കായി വായ്പ എടുക്കുന്നവരുടെ ആദ്യ 7 വർഷത്തെ പലിശയുടെ പകുതി ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ ഏറ്റെടുക്കും.റബ്ബറിന്റെ വില ഉറപ്പാക്കൽ പദ്ധതി കൂടുതൽ സുതാര്യമാക്കാനുള്ള നടപടിയും സ്വീകരിക്കും.
10 വർഷത്തിനകം ഇന്ത്യയുടെ റബ്ബർ ഉപയോഗം 18 ലക്ഷം ടൺ ആകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
News Image

ഔഷധിയിൽ വിവിധ ഔഷധ സസ്യങ്ങളുടെ കൂടതൈകൾ വിതരണത്തിന്

ഔഷധിയുടെ കുട്ടനല്ലൂർ ( തൃശൂർ) പരിയാരം(കണ്ണൂർ )എന്നിവിടങ്ങളിലുള്ള ഔഷധസസ്യ നഴ്സറികളിൽ വിവിധയിനം ഔഷധസസ്യങ്ങളുടെ കൂട തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.ചന്ദനം, അശോകം, കൂവളം പലകപയ്യാനി,നീർമരുത്,നെല്ലി,മണിമരുത്,ഉങ്ങ്,
ദന്തപാല, കണിക്കൊന്ന,കുടംപുളി,മാതളം, പ്ലാവ്, കരിങ്ങാലി, ആവൽ തുടങ്ങി നൂറിൽപരം ഔഷധസസ്യങ്ങളുടെ കൂട തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. സർക്കാർ, എയ്ഡഡ് അൺഎയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളുടെ കൊമ്പുകളിലും നട്ടുവളർത്തുന്നതും സൗജന്യമായി തൈകൾ വിതരണം ചെയ്യും. കൃത്യമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി തൈകൾ നട്ടു വളർത്തി സംരക്ഷിക്കുമെന്ന നിബന്ധനയോടെ കൂടി മാത്രമേ സൗജന്യമായി തൈകൾ വിതരണം നടത്തുകയുള്ളൂ. വ്യക്തിക്ക് തൈ ഒന്നിന് 20 രൂപ നിരക്കിൽ പരമാവധി 100 തൈകൾ വിതരണം ചെയ്യുന്നതാണ്.തൈകൾ ആവശ്യമുള്ളവർ അപേക്ഷ സഹിതം കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ ഓഫീസുമായോ പരിയാരം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 98 95 08 60 15,94 47 80 47 81( കുട്ടനെല്ലൂർ നേഴ്സറി) 96 33 50 59 09, 94 95 32 28 01( പരിയാരം നേഴ്സറി ) എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
News Image

കോതമംഗലത്തെ കപ്പ കർഷകർക്ക് കൈത്താങ്ങായി കുത്തുകുഴി സഹകരണ ബാങ്ക്

ലോക്ഡൗൺ പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനോ ന്യായമായ വില ലഭിക്കുവാനോ സാഹചര്യമില്ലാതെ കർഷകർ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കിൻ്റെ ഈ ഇടപെടൽ ഉണ്ടായത്.
ബാങ്കിൻ്റെ പ്രവർത്തന പരിധിയിലെ പന്ത്രണ്ടോളം കർഷകരുടെ 8 ടൺ കപ്പ സംഭരിക്കുവാൻ ആരംഭിച്ചു.
കടൽക്ഷോഭം ഉണ്ടായ
ചെല്ലാനം പ്രദേശത്തുള്ളവർക്ക് സൗജന്യ വിതരണത്തിനാണ് കപ്പ സംഭരിച്ചത്.
  12 രൂപ നിരക്കിൽ കർഷകർക്ക് വില നൽകുമെന്ന് കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എം ബിജുകുമാർ അറിയിച്ചു. താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഭരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു.
News Image

ഓണത്തിനൊരുമുറം പച്ചക്കറി, 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിക്കും 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നു. 50 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 1. 5  കോടി പച്ചക്കറി തൈകളും കൃഷിഭവനുകളിലൂടെ വീടുകളിലേക്കെത്തിക്കാനാണ് പരിപാടി. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, കർഷകർ, സന്നദ്ധ സംഘടനകൾ, കർഷക സംഘങ്ങൾ എന്നിവരുടെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 
News Image

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കപ്പ  നൽകി സിനിലിന്റെ കാരുണ്യം 

കോട്ടയം പിണ്ണാക്കനാട് പാറത്തോട്ടിൽ സെബാസ്റ്റ്യൻ എന്ന സിനിൽ അക്ഷരാർത്ഥത്തിൽതന്നെ പാറപ്പുറത്തു വിളയിച്ചെടുത്ത കപ്പയ്ക്ക് കണ്ണീരുപ്പ് മായ്ച്ചു കളഞ്ഞ കനിവിന്റെ മാധുര്യമുണ്ട്. കോവിഡ് എന്ന മഹാമാരി തീരാ ദുരിതമായി പടർന്നു കയറുമ്പോൾ ഒരു നേരത്തെ വിശപ്പകറ്റുന്നവന് സ്ഥാനം ദൈവത്തിനൊപ്പം തന്നെ. 27 ഏക്കറിലെ കപ്പകൃഷിയിൽ നിന്ന് വിളവെടുത്ത രണ്ടര ലക്ഷം കിലോ കപ്പമുഴുവൻ വിശക്കുന്നവർക്ക് അന്നമൂട്ടിയ സിനിൽ പക്ഷെ ദൈവനാമത്തിൽ പറയുന്നു... 'ഇതൊന്നും എന്റെ നേട്ടമല്ല.'
 ആരും തിരിഞ്ഞു നോക്കാതെ പാറയും കാടും നിറഞ്ഞ പറമ്പ് വാങ്ങുമ്പോൾ കണ്ണിൽ കണ്ട നേട്ടം ക്രഷർ യൂണിറ്റ് ആരംഭിക്കാമെന്നതായിരുന്നു. ആരംഭിക്കുകയും ചെയ്തു. എക്സ് എൽ ഗ്രാനൈറ്റ് എന്ന പേരിൽ മെറ്റൽ ക്രഷർ. പക്ഷെ പിന്നീട് ലൈസൻസ് പുതുക്കികിട്ടാൻ ചില സാങ്കേതിക തടസ്സം നേരിട്ടപ്പോൾ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.
മനസ്സിൽ എന്നും കൃഷിയെ സ്നേഹിച്ചിരുന്ന സിനിൽ പിന്നെ ഒട്ടും താമസിച്ചില്ല, അവിടെ കൃഷി തുടങ്ങി. വാഴ, കപ്പ, മാവ് എല്ലാം നട്ടു. മെറ്റൽ എടുത്ത ഭാഗം അപ്പോൾ തന്നെ മണ്ണിട്ടു മൂടി  അവിടെയും കൃഷി ചെയ്യുന്നതാണ് സിനിലിന്റെ രീതി. അതുകൊണ്ട് തന്നെ ഒരിഞ്ചു സ്ഥലം പോലും മാറ്റിയിടുന്നില്ല.
കൂടെ സഹായിക്കാൻ കുടുംബവും ക്രഷറിലെ ജോലിക്കാരും.
36,000 കപ്പയാണ് നട്ടത്. കുറച്ച് സ്ഥലത്തു മാത്രം ചാണകപ്പൊടിയിട്ടു. ബാക്കിയുള്ളതിന് ഒന്നും നൽകിയില്ല. വർ ഷങ്ങളായി തരിശു കിടക്കുന്ന ഭൂമി അറിഞ്ഞു വിളവുനൽകി. അഞ്ചു ദിവസം കൊണ്ട് വിളവെടുത്തത് 250 ടണ്ണിലധികം കപ്പ. എല്ലാം കോവിഡ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയായിരുന്നു. അപ്പ വാങ്ങാനെത്തിയവരിൽ രാഷ്ട്രീയ ഭേദമോ സംഘടനാ ഭേദമോ ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ വെള്ളക്കെട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കും കയറ്റിയച്ചു ഒരു ലോഡ്. എല്ലാവരും നൽകുന്ന കിറ്റുകളിലും പ്രളയ ദുരിതാശ്വാസ ക്യാമ്പിലുമൊക്കെ സിനിലിന്റെ സ്നേഹവും കരുതലും കപ്പയുടെ രൂപത്തിൽ ഇടം പിടിച്ചു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീനൊപ്പാൻ എന്നും സന്നദ്ധതനായ സിനിൽ ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെയ്ക്കുന്നത്.
News Image

എ. ടി. എമ്മു കളിൽ നിന്നു പണം പിൻവലിക്കാൻ / SBI യുടെ പുതിയ തീരുമാനം

ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റം പ്രഖ്യാപിച്ചു കൊണ്ട് Sbi രംഗത്തെത്തി. ഇനി മുതൽ എ. ടി എമ്മുകളിൽ നിന്നും മാസം 4 തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൌണ്ട് ഉടമകൾക്ക് പണം പിൻവലിക്കാനാവുക. പിന്നീട് ഓരോ തവണ പണം പിൻവലിക്കുമ്പോഴും 15 രൂപയും ജി എസ് ടി യും നൽകണം. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൌണ്ട് ഉടമകളുടെ ചെക്ക് ബുക്ക്‌ ചാർജുകളിലും SBI മാറ്റം വരുത്തിയിട്ടുണ്ട്.10 പേജുള്ള ചെക്ക് ബുക്കാണ് നിലവിൽ Sbi സൗജന്യമായി നൽകുന്നത്.ഇതിനു ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും ഈടാക്കും അടിയന്തിരമായും ചെക്ക് ബുക്ക്‌ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.
News Image

പഴങ്ങളുടെയും, പച്ചക്കറികളുടെയും വർഷമാണ് 2021

പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്രവർഷമാണ് 2021.
 ഐക്യരാഷ്ട്രസഭയാണ് ഈ വർഷാചരണത്തിനു നേതൃത്വം എടുത്തിരി ക്കുന്നത്.  പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകത്തെക്കുറിച്ചും ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് വർഷാചരണത്തിന്റെ ലക്ഷ്യം.
 വിദ്യാഭ്യാസത്തിലൂടെയും സ്ത്രീശാക്തീകരണത്തിലൂടെയും മാത്രമേ പഴം പച്ചക്കറി കൃഷിയെക്കുറിച്ച് കർഷകസമൂഹത്തെ ബോധവൽക്കരിക്കാനാകൂ.
ഇക്കാര്യങ്ങളിലൂന്നിയുള്ള നിരവധി  ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി എന്ന നിലയ്ക്കാണ് പഴം പച്ചക്കറി വർഷാചരണത്തെ ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.
ജനങ്ങളുടെ ഭക്ഷണപോഷണസുരക്ഷ വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കും.
നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ രോഗപ്രതിരോധശേഷി വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കും.   പോഷകങ്ങൾ ഭക്ഷണത്തിലൂടെ മതിയായ അളവിൽ ലഭിക്കാതിരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന രോഗങ്ങളെ ചെറുക്കാനും പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണശീലങ്ങൾ അനിവാര്യം. ഓരോ വ്യക്തിയുടെയും ദൈനംദിന ഭക്ഷണത്തിൽ ദിവസേന 400 ഗ്രാം പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
എന്നാൽ പലർക്കും ഇതിന് കഴിയാതെ പോകുന്നു.   അത്തരമൊരു ഭക്ഷണ രീതി സ്വീകരിക്കാനുള്ള സാഹചര്യമില്ലായ്‌മക്കൊപ്പം  പോഷകമൂല്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അതിന്‌ ഒരു  കാരണമാണ്‌.
കേരളത്തെ സംബന്ധിച്ച്‌ ഈ വർഷാചരണത്തിന്‌ പ്രസക്തിയേറെയുണ്ട്‌. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സുഭിക്ഷകേരളം" പദ്ധതി വിജയകരമായി മുന്നേറുകയാണ്‌. സംസ്ഥാനത്തിന്‌ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള  തീവ്ര ശ്രമങ്ങളാണ്‌ ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നത്‌. പദ്ധതി കേരളത്തിലെ സഹകരണ ബാങ്കുകൾ ഉൾപ്പടെ സമൂഹമാകെ ഏറ്റെടുത്തതോടെ പച്ചക്കറി കൃഷിയിലടക്കം വലിയ പുരോഗതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. മാതൃകാപരമായ ഈ പദ്ധതിക്ക്‌ വലിയ ജനകീയ പിന്തുണയാണ്‌ ലഭിക്കുന്നത്‌.
News Image

വാഴയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളെക്കുറിച്ച് ഗൂഗിൾ മീറ്റിൽ ചർച്ച നാളെ 

വാഴയിൽനിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ചർച്ച  സംഘടിപ്പിക്കുന്നു.

മെയ്‌ 27ന്  രാവിലെ 11.00 മുതൽ 12.00വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി. കർഷകർക്ക്  https://meet.google.com/icp-tsox-yvs?hs=224
എന്ന ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
News Image

പെൻഷൻ കിട്ടും; നിക്ഷേപിച്ച തുകയും 

നിങ്ങൾ 60 വയസ് തികഞ്ഞവരാണോ  എങ്കില്‍ ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ മാസം 9,250 രൂപ വീതം 10 വര്‍ഷത്തേയ്ക്ക് പെന്‍ഷന്‍ ലഭിക്കും. പത്താം വര്‍ഷം നിക്ഷേപത്തുകയും ലഭിക്കും. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. എല്‍ ഐ സി ആണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ 15 ലക്ഷം രൂപ  നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തേയ്ക്ക് മാസം 9250 രൂപ വച്ച് ലഭിക്കും. പത്ത് വര്‍ഷത്തിന് ശേഷം നിക്ഷേപതുകയായ 15 ലക്ഷം തിരികെ ലഭിക്കുകയും ചെയ്യും.
മൂന്ന് മാസത്തിലൊരിക്കല്‍, ആറുമാസം കുടുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ ഏത്  തരത്തിലുള്ള പെന്‍ഷനും പദ്ധതിയില്‍ ചേരുമ്പോള്‍ തിരഞ്ഞെടുക്കാം. ഇതനുസരിച്ച് അക്കൗണ്ടില്‍ പണമെത്തും. 60 വയസാണ് പദ്ധതിയില്‍ ചേരുവാനുള്ള പ്രായം . 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം.  മെഡിക്കല്‍ പരിശോധന  ആവശ്യമില്ല.
 1.5 ലക്ഷം വരെയുള്ള തുക ഇതില്‍ നിക്ഷേപിക്കാം. 1.5 ലക്ഷം നിക്ഷേപിക്കുന്ന ആള്‍ക്ക് മാസം 1,000 രൂപയാണ് പെന്‍ഷനായി ലഭിക്കും . പരമാവധി നിക്ഷേപമാണ് 15 ലക്ഷം രൂപ. എല്‍ ഐ സി വെബ്‌സൈറ്റിലൂടെ  ഓണ്‍ലൈനായി ഈ പദ്ധതിയില്‍  ചേരാവുന്നതാണ്.
News Image

പരാതികൾ പരിഹരിക്കാൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി നാളെ ഓൺലൈനായി വരുന്നു

ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു മണിക്കൂർ പൊതുജനങ്ങളുമായി സംവദിക്കുകയും, സ്വീകരിക്കുന്ന പരാതികൾ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നു
മെയ് 27, വ്യാഴാഴ്ച
രാവിലെ 10.30-11.30
ടോൾ ഫ്രീ നമ്പർ: 18004257771
News Image

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോൺ നമ്പറുകൾ.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ ഫോൺ നമ്പരും മൊബൈല്‍ ഫോണ്‍ നമ്പരും ചുവടെ ചേർക്കുന്നു.....

മുഖ്യമന്ത്രി പിണറായി വിജയന്‍: 0471-233241, 9447565656

മന്ത്രി കെ.രാജന്‍: 0471-2327068, 9400006300

മന്ത്രി കെ.എന്‍. ബാലഗോപാല്‍: 0471-2333294, 0471-2333254, 9400887700

മന്ത്രി കെ.രാധാകൃഷ്‌ണന്‍: 0471-2333849, 9400099555

മന്ത്രി റോഷി അഗസ്‌റ്റിന്‍: 0471-2333487, 0471-2337855, 9400099333.

മന്ത്രി പി. രാജീവ്‌: 0471-2336866, 9400077333

മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി: 0471-232756, 9400055333.

മന്ത്രി എ.കെ.ശശീന്ദ്രന്‍: 0471-2327561, 9495969787

മന്ത്രി വി.എന്‍. വാസവന്‍: 0471-2333833, 9400008300

മന്ത്രി വി.അബ്‌ദുള്‍ റഹ്‌മാന്‍: 0471-2333526, 9400005600

മന്ത്രി ജി.ആര്‍.അനില്‍: 0471-233371, 9400662244.

മന്ത്രി ആന്റണി രാജു: 0471-2326772, 9400088111

മന്ത്രി സജി ചെറിയാന്‍: 0471-2327796, 9400003800

മന്ത്രി എം.വി. ഗോവിന്ദന്‍: 0471-2332700, 9400099111

മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍: 9400552200

മന്ത്രി പി.പ്രസാദ്‌: 0471-2333091, 9400553344.

മന്ത്രി വി.ശിവന്‍കുട്ടി: 0471-2327560, 9400009100

മന്ത്രി ആര്‍. ബിന്ദു: 0471-2327574.

മന്ത്രി ജെ. ചിഞ്ചുറാണി: 0471-2335366, 9400008700

മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌: 0471-2333960, 9400055111.

മന്ത്രി വീണാ ജോര്‍ജ്‌: 0471-2337882, 9400066111.```
News Image

സഹകരണ ബാങ്കുകൾ വഴിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം; ആശങ്കയിൽ ജീവനക്കാർ.

മെയ് മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് വന്നതോടെ  സഹകരണ വകുപ്പ് ജീവനക്കാർ കടുത്ത ആശങ്കയിൽ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  വീടുകളിൽ നേരിട്ടെത്തിയുള്ള  പെൻഷൻ വിതരണം സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാം കോവിഡ് തരംഗത്തിൽ നിരവധി ജീവനക്കാർക്ക് രോഗം പിടിപെടുകയും പലരുടെയും നില ഗുരുതരമാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന  സാഹചര്യത്തിൽ വീടുകളിൽ പോയി പെൻഷൻ വിതരണം ചെയ്യാൻ ഭൂരിപക്ഷം ജീവനക്കാർക്കും എതിർപ്പാണുള്ളത്. പെൻഷൻ വിതരണം  ജീവനക്കാരുടെ മാത്രമല്ല, പെൻഷൻ വാങ്ങുന്ന 60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ ജീവനും അപകടത്തിലാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സഹകരണ വകുപ്പ് ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും  സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. ബാങ്ക് ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും അടുത്തിടെ പുറത്തിറക്കിയ 11 വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  മുൻഗണനാ ലിസ്റ്റിലും ബാങ്കിന്റെ  പേര് ഉൾപ്പെടുത്തിയിട്ടില്ല.
സംസ്ഥാനം മുഴുവൻ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിന്  65 കോടി  രൂപയോളം രൂപ ഇൻസെന്റീവ് ഇനത്തിൽ സർക്കാറിനു ചെലവ് വരുന്നുണ്ട്. ഇതിൽ 40 രൂപ പെൻഷൻ വിതരണം ചെയ്യുന്ന  ജീവനക്കാരനും 5 രൂപ ബാങ്കിനും 5 രൂപ ക്ലറിക്കൽ സ്റ്റാഫിനുമാണ്.
ജൂൺ 5 പെൻഷൻ വിതരണം പൂർത്തിയാക്കണം എന്നാണ് സർക്കാർ ഉത്തരവ്.
News Image

യാസ് ചുഴലിക്കാറ്റ് ഉച്ചയോടടുത്ത് തീരം തൊടും കനത്ത മഴ, കാറ്റ്, ഇടിമിന്നൽ 

അതി തീവ്ര ചുഴലിക്കാറ്റായ യാസ് ഉച്ചയോടടുത്ത് ഒഡീഷയിലെ ദംറ തുറമുഖത്തുകൂടി  കരയിലെത്തും. 180 കിലോമീറ്റർ വീശിയടുക്കുന്ന കാറ്റ് പൂർണ്ണമായി കരയിലെത്തിയാൽ കനത്ത  പ്രഹരമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്തുനിന്ന് രണ്ടര ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു. റാഞ്ചി  ലക്ഷ്യമായി സഞ്ചാരപഥമുള്ള യാഷ് പശ്ചിമ ബംഗാൾ, അസാം തുടങ്ങിയ സംസ്ഥനങ്ങളിലും വീശിയടിക്കും.
യാഷിന്റെ പ്രഭാവത്തിൽ കേരളത്തിൽ കനത്ത മഴപെയ്തുകൊണ്ടിരിക്കയാണ്. ഇതോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മീൻപിടിത്തക്കാർ തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ കടലിലേക്കിറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
News Image

രാജ്യത്ത് ഇന്ന് മുതൽ ഐ. ടി നിയമം പ്രാബല്ല്യത്തിൽ വന്നു

രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു.നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 
ഇന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നതിലാണ് ആശങ്ക. ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന
News Image

കുട്ടികളെ ചതിയിൽ പെടുത്തുന്ന ചാറ്റ് റൂമുകൾ

നമ്മുടെയൊക്കെ വീടുകളിലെ കുട്ടികൾക്ക് ഇന്ന് മൊബൈൽ ഫോൺ അവരുടെ പഠനവുമായി ബന്ധപ്പെടുത്തുന്ന ഉപകരണമായി മാറിക്കഴിഞ്ഞു, അത് കൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോഗത്തിൽ മുതിർന്നവരേക്കാൾ വിദഗ്ദരാണ് കുട്ടികൾ. കൗതുകത്തിനായോ പ്രലോഭനത്തിന് വഴങ്ങിയോ കുട്ടികൾ തുടങ്ങുന്ന ചാറ്റ് റൂം സൗഹൃദങ്ങൾ പലപ്പോഴും ചെന്നെത്തുന്നത് ഗുരുതരമായ ലൈംഗീക ചൂഷണങ്ങളിലേക്കാണ് എന്നത് നമ്മൾ ശ്രെദ്ധിക്കേണ്ടതാണ്. കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി പരിശോധിക്കുക, അസ്വഭാവികതകൾ തിരിച്ചറിയുക. കുട്ടികളുമായി തുറന്നു സംസാരിച്ചു അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ മനസിലാക്കുക. ആത്മവിശ്വാസം നൽകി അവ പരിഹരിക്കാൻ അവരെ സഹായിക്കുക. ഓൺലൈൻ പ്ലാറ്റ്ഫോം പോസറ്റീവ് ആയ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക ഇത്രയും കാര്യങ്ങൾ ശ്രെദ്ധിക്കുക എന്നത് ഓരോ രക്ഷിതാവിന്റെയും കടമയാണ് എന്നത് മറക്കാതിരിക്കുക.
News Image

സിന്റിക്കേറ്റ് ബാങ്കിന്റെ IFSC നമ്പറുകൾ ഉടൻ അസാധുവാകുമെന്ന് അറിയിപ്പ്

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ഐഎഫ്എസ്‌സി നമ്പറുകളും 2021 ജൂലൈ 21 മുതൽ അസാധുവാകുമെന്ന് കാനറ ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. ജൂ ണ്‍ 30ന് മുമ്പായി എല്ലാ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താക്കളും അവരുടെ ബാങ്ക് ശാഖയുടെ ഐഎഫ്എസ്‌സി നമ്പര്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്. കാനറ ബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലയനത്തെത്തുടര്‍ന്ന് SYNB എന്നാരംഭിക്കുന്ന എല്ലാ സിന്‍ഡിക്കേറ്റ് ഐഎഫ്എസ്‌സി നമ്പറുകളിലും മാറ്റം വരുത്തിയിരിക്കുവെന്ന് കാനറ ബാങ്ക് പറഞ്ഞു. 2021 ജൂലൈ 1 മുതല്‍ SYNBയില്‍ ആരംഭിക്കുന്ന എല്ലാ ഐഎഫ്എസ്‌സി കോഡുകളും അസാധുവാകുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കാനറ ബാങ്ക് അക്കൗണ്ട് ഉടമകള്‍ തങ്ങള്‍ക്ക് പണം അയ്ക്കുന്ന വ്യക്തികളോട് പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കുവാന്‍ അറിയിക്കേണ്ടതാണ്. CNRB എന്ന് ആരംഭിക്കുന്നതായിരിക്കും പുതുക്കിയ ഐഎഫ്എസ്‌സി നമ്പര്‍. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങി ഏത് രീതിയില്‍ പണം അയയ്ക്കുമ്പോഴും പുതിയ ഐഎഫ്എസ്‌സി നമ്പര്‍ ഉപയോഗിക്കണമെന്ന് അയയ്ക്കുന്ന വ്യക്തിയെ ഓര്‍മപ്പെടുത്തണം. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ പണ കൈമാറ്റങ്ങള്‍ക്ക് ഐഎഫ്എസ്‌സി കോഡ് നിര്‍ബന്ധമാണ്. 2020 ഏപ്രില്‍ മാസത്തിലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചത്.
News Image

മഞ്ഞ ഫംഗസ് ബാധയും  കണ്ടെത്തി 

കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് വെള്ള ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തുരുന്നു. അതിനു പിന്നാലെ ഇപ്പോൾ മഞ്ഞ ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗി ഇപ്പോൾ  ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി മഞ്ഞ ഫംഗസ് അണുബാധ ശരീരത്തിന്റെ ആന്തരികാവയവങ്ങളെയാണ്  ബാധിക്കുന്നത്‌.

അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍.
ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, പഴുപ്പ്  ചോര്‍ന്നൊലിക്കുകയും  മുറിവുകള്‍ ഉണങ്ങാതെ  ഗുരുതര വൃണമാവുകയും ചെയ്യും. കാഴ്ച മങ്ങുകയും ആന്തരീകാവയവങ്ങൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്യും.
              
ശുചിത്വമില്ലായ്മ, മലിനമായ വിഭവങ്ങൾ (ഭക്ഷണം ഉൾപ്പെടെ), അല്ലെങ്കിൽ സ്റ്റിറോയിഡുകൾ അമിതമായി ഉപയോഗിക്കുന്നത്, ആൻറി ബാക്ടീരിയൽ മരുന്നുകൾ അല്ലെങ്കിൽ ഓക്സിജന്റെ മോശം ഉപയോഗം എന്നിവ കാരണമാണ് മിക്ക ഫംഗസ് അണുബാധകളും ആരംഭിക്കുത്.
 രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍  വൈദ്യചികിത്സ തേടേണ്ടത് പ്രധാനമാണ്
News Image

കോവിഡ് വാക്സിൻ: 11 പുതിയ വിഭാഗങ്ങൾ കൂടി മുൻഗണനാ പട്ടികയിൽ

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവര്‍ക്കും പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷൻെറ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെൻറിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരെ  മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം ചേർന്ന് നല്‍കിയ ശു പാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
News Image

കനിവ് കാത്ത് കമ്മീഷൻ ഏജൻറുമാർ  

ദിവസങ്ങൾ കഴിയും തോറും ഭീകരമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് എന്ന  മഹാമാരി സാധാരണക്കാരന്റെ  ജീവിതം വിവരിക്കാൻ കഴിയാത്തവിധം ദുരിതക്കയത്തിലാഴ്ത്തിക്കൊണ്ടിരിക്കയാണ്. ജീവിതത്തിന്റെ രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കണമെന്നറിയാതെ കടുത്ത ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്  എല്ലാവരും.  സഹകരണ മേഖലയിൽ അധികം ശ്രദ്ധിക്കപ്പെടാത്ത  ഒരു വിഭാഗവും ഇക്കൂട്ടത്തിലുണ്ട് -കളക്ഷൻ  ഏജൻറുമാർ. 
 സഹകരണ ബാങ്കുകൾക്കും മറ്റു സഹകരണ സ്ഥാപനങ്ങൾക്കും വേണ്ടി ദിവസവും കടകളിൽ നിന്ന് പണം പിരിവെടുത്ത് ബാങ്കിൽ അടച്ച്‌ ഉപജീവനം കഴിക്കുന്നവരാണ് കമ്മീഷൻ ഏജൻറ്മാർ.  വ്യാപാരികളിൽ നിന്നും ചെറുകിട സംരംഭകരിൽ നിന്നും അവരുടെ ചെറുകിട നിക്ഷേപങ്ങളിലേക്കുവേണ്ടി 
പിരിച്ചെടുക്കുന്ന   ഡെയിലി കളക്ഷൻ കമ്മീഷൻ വ്യവസ്ഥയിലാണ്  കളക്ഷൻ  ഏജന്റ് മാർ ചെയ്തുവരുന്നത്. പിരിച്ചെടുക്കുന്നതിന്റെ പരമാവധി മൂന്ന് ശതമാനമാണ് കമ്മീഷൻ. 
 കോവിഡും ലോക്ക് ഡൗണും മൂലം കടകൾ അടച്ചിട്ടതോടെ ഇവരുടെ ജോലിയും പ്രതിസന്ധിയിലായിരിക്കയാണ്. പലയിടത്തും രോഗവ്യാപനം കണക്കിലെടുത്ത്  ലോക്ക് ഡൗണിനു മുൻപ്‌തന്നെ കടകൾ അടച്ചിട്ടിരുന്നു.
കഴിഞ്ഞ കൊറോണക്കാലത്ത് ഇതേ പ്രതിസന്ധി ഉണ്ടായപ്പോൾ 10,000 രൂപയിൽ താഴെ കമ്മീഷൻ കിട്ടിയിരുന്നവർക്ക് ലോക്ഡൗൺ കാലത്ത്  10,000 രൂപ വേതനം നൽകാനും ലോക് ഡൗൺ അവസാനിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചാൽ അധികമായി നൽകിയ വേതനം 10 മാസം കൊണ്ട്  അത് തിരിച്ചു പിടിക്കണമെന്നും സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. പല ബാങ്കുകളും മാനുഷിക പരിഗണന വെച്ച് തുക തിരിച്ചു പിടിച്ചില്ലെങ്കിലും, പല ഭരണസമിതികളും നൽകിയ മുഴുവൻ വേതനവും തിരിച്ചുപിടിച്ചു എന്നൊരു ആരോപണവുമുണ്ട്. പത്തു വർഷം തുടർച്ചയായി ജോലി ചെയ്യുന്നവരെ 4000 രൂപ സ്ഥിരവരുമാനം നൽകി  പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണമെന്നും 5000 രൂപ കമ്മീഷൻ നൽകണമെന്നും  പെൻഷൻ പ്രായം 70 വയസ്സാക്കണമെന്നും വ്യവസ്ഥയുണ്ട്. ലോക് ഡൌൺ കാലത്ത് ഈ ആനുകൂല്യം ലഭിക്കുമോ എന്നും വ്യക്തതയില്ല. 10 വർഷം കാലാവധി ആകാത്തവർക്ക് ഇതും ലഭിക്കില്ല.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിതി കഴിഞ്ഞ തവണത്തേക്കാളും ഗുരുതരമാണ്. മറ്റു വരുമാനമാർഗ്ഗമൊന്നുമില്ലാതെ പൂർണ്ണമായും സഹകരണ സ്ഥാപനങ്ങളെ ആശ്രയിച്ചു കഴിയുന്ന കളക്ഷൻ ഏജൻറ്മാരും മറ്റു സഹകരണ സ്ഥാപനങ്ങളായ കോഫി ഹൌസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കും വരുമാനം ചോദ്യചിഹ്നമാവുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ട്  രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും തീരുമാനമൊന്നുമായില്ല.
 
News Image

കാർഷിക വായ്‌പ്പയുടെ തിരിച്ചടവിൽ ഇളവ്, കർഷകർക്ക് ആശ്വാസം

ന്യൂഡൽഹി :കാര്‍ഷിക വായ്പകൾ എടുത്തവര്‍ക്ക് ആശ്വാസം. മാര്‍ച്ച് ഒന്നിന് ശേഷം കുടിശികയാകുന്ന കാര്‍ഷിക വായ്പകൾക്കാണ് ഇളവ് ലഭിക്കുക വായ്പ്പകൾ ജൂൺ 30നുള്ളിൽ പുതുക്കിയാൽ മതിയാകും. കൃത്യമായി വായ്പകൾ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനമാണ് ഇളവ് ലഭിക്കുക. പൊതുവായി രണ്ട് ശതമാനം ഇളവും ലഭിക്കും. മൂന്ന് ലക്ഷം രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ് കാര്‍ഡ് വായ്പകൾക്കാണ് ഇത് ബാധകമാവുക. പിഎംകിസാൻ സമ്മാൻ നിധിയിൽ അംഗമായ കര്‍ഷകര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങളോടെ വായ്പ്പ ലഭിക്കുക. വിള ഇറക്കുന്നതിനും കാര്‍ഷികോപകരണങ്ങൾ വാങ്ങുന്നതിനും ഒക്കെ പദ്ധതിയ്ക്ക് കീഴിൽ എളുപ്പത്തിൽ ലോൺ ലഭ്യമാണ്. കിസാൻ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കാറുണ്ട്. എല്ലാ പൊതുമേഖലാ ബാങ്കുകളും കിസാൻ ക്രെഡിറ്റ് കാര്‍ഡുകൾ നൽകുന്നുണ്ട്. കാര്‍ഡ് ഉടമകൾക്ക്1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിയ്ക്കും.ഏഴു ശതമാനം പലിശ നിരക്കിലായിരിക്കും ലോൺ ലഭിയ്ക്കുക.
News Image

കാർഷികോത്പന്നങ്ങൾ ഓൺലൈനിൽ വിറ്റഴിക്കുന്നതിനെക്കുറിച്ച് നാളെ ഫേസ്ബുക് ലൈവ് 

ഫാം ഇൻഫർമേഷൻ ബ്യുറോ കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന വിഷയത്തിൽ കർഷകരുടെ കാർഷികോത്പന്നങ്ങൾ എങ്ങനെ ഓൺലൈനിൽ വിറ്റഴിക്കാം എന്നതിനെക്കുറിച്ച് ഫേസ്ബുക് ലൈവ് നടത്തുന്നു. മെയ് 26 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കളമശ്ശേരി കൃഷി ഓഫീസർ ബാല അജിത്താണ് പരിപാടി അവതരിപ്പിക്കുക.
News Image

സഹകരണ ബാങ്കുകളെ ഉന്നത നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ

   സഹകരണ ബാങ്കുകളെ ഉന്നത നിലവാരത്തിലെത്തിക്കുമെന്നു സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ.സഹകരണബാങ്കുകളിൽ നിന്നും വായ്‌പ്പ എടുത്തവരെ ജപ്തി നടപടിയിലൂടെ
 വഴിയാധാരമാക്കില്ലെന്നും പ്രായോഗിക നടപടി ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കൗമുദി പത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി സഹകരണ മേഖലയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ചത്.
 സഹകരണ ബാങ്കുകളെ കോർ ബാങ്കിംഗ് സംവിധാനത്തിലാക്കും. ഏകികൃത സോഫ്റ്റ്‌വെയർ സ്ഥാപിക്കും. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും കൊണ്ടുവരും.
 പ്രവാസി മലയാളികളിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിച്ചും വായ്‌പ്പാ വിതരണം ഉഷാറാക്കിയും കേരള ബാങ്കിനെ SBI ക്കൊപ്പം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  സർക്കാർ പദ്ധതികളിൽ സഹകരണ സംഘങ്ങളെയും പങ്കാളികളാക്കി യോജിച്ചുള്ള പ്രവർത്തനമാണ്  ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷൻ വകുപ്പിനെയും ആധുനികവൽക്കരിക്കും. ആധാരാമെഴുത്തുകാരെ സംരക്ഷിച്ചുകൊണ്ടാകും മാറ്റങ്ങളെന്നും വി. എൻ. വാസവൻ കൂട്ടിച്ചേർത്തു
News Image

കോവിഡ് : രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോൾ?

കൊറോണ അതിവേഗത്തിൽ പടർന്നു പിടിക്കുകയും വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു ഡോസ് വാക്സിൻ എടുത്തവർ അടുത്തത് എന്ന് എടുക്കാൻ കഴിയുമെന്ന  കാര്യത്തിൽ അങ്കലാപ്പിലാണ്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവരും ആശങ്കയിലാണ്.
ആദ്യ ഡോസ് വാക്സിൻ എടുത്തവർ അടുത്ത ഡോസ് എടുക്കേണ്ട  ഇടവേളയെക്കുറിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇതേക്കുറിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം ഇങ്ങനെ...

കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത്, 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിൽ  രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.
 
കോവാക്സിൻ ആദ്യ ഡോസ്  എടുത്ത് 28 ദിവസത്തിനു ശേഷവും 42 ദിവസത്തിനുള്ളിൽ  രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.

കോവാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും എല്ലാവരും ഡബിൾ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ വൃത്തിയായി സൂക്ഷിക്കുവാനും മറക്കുകയുമരുത്.

 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 1056, 0471 2552056
News Image

കർഷകസമരത്തിന് 6 മാസം തികയുന്നു / 26 ന് ദേശീയ പ്രതിഷേധ ദിനം

കർഷക സമരം ആരംഭിച്ചിട്ട് 6 മാസം തികയുന്ന മെയ് 26 ന് ദേശീയ പ്രതിഷേധ ദിനം ആചരിക്കാനുള്ള സംയുക്ത കർഷക മോർച്ചയുടെ തീരുമാനത്തിന് കോൺഗ്രസ്സ് അടക്കം 12 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.       
 "കർഷക നിയമങ്ങൾ എത്രയും പെട്ടന്ന് പിൻവലിക്കണമെന്നും കുറഞ്ഞ താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നും, കർഷകാരുമായി ചർച്ചകൾക്ക് കേന്ദ്രം തയ്യാറാകണമെന്നും "പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
News Image

റോഡ് റെഡിയാക്കാൻ മൊബൈൽ ആപ്പ്

റോഡുകളെ പറ്റിയുള്ള പരാതികൾ അറിയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുതിയ മൊബൈൽ ആപ്പിന് രൂപം നൽകി.  

റോഡ് ആസ്തികളിന്മേലുള്ള പ്രശ്നങ്ങളും കേടുപാടുകളും മറ്റു പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിലൂടെ അറിയിക്കാം,
പരാതികൾ പരിഹരിച്ചശേഷം ആപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്സ്റ്റോറിലും ജൂൺ 7 മുതൽ 

കേരളത്തിലൊട്ടാകെ വ്യാപകമായി ഈ ആപ്പ് ലഭ്യമാകും.

പൊട്ടിപൊളിഞ്ഞ റോഡുകൾക്ക് പ്രശസ്തമായ സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് റിയാസിന്റെ ശ്രദ്ധേയമായ ആദ്യ നടപടികളിലൊന്നായി ഇത്.
News Image

അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ട്‌ അപ്പ് ഇൻക്യൂബേഷൻ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു..

കാർഷിക മേഖലയിലെ വ്യവസായങ്ങളെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനും നവസംരംഭകരേ പ്രോത്സാഹിപ്പിക്കുന്നതിനും, നൂതന ആശയങ്ങളെ സംരംഭമായി വളർത്തിയെടുക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക-വിദഗ്ധ സഹായങ്ങൾ നൽകുന്നതിനുമായി കേരള കാർഷിക സർവ്വകലാശാലയിൽ 2018-19 മുതൽ കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിച്ചുവരുന്നു. കെ.എ.യു റെയ്സ്, കെ.എ.യു. പെയ്സ് എന്നിങ്ങനെ രണ്ടിന പ്രോഗ്രാമുകളിലായി ഈ രണ്ടു വർഷത്തിനകം എൺപതോളം നവസംരംഭകരേ കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്റർ പ്രാപ്തരാക്കി കഴിഞ്ഞു. കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിന്റെ ഈ സാമ്പത്തിക വർഷത്തിലെ (2012-22) അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ട്‌ അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്കായി ഇപ്പോൾ അപേക്ഷിക്കാം
▪️അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം-കെ എ യു റെയ്സ് 2021(രണ്ടു മാസത്തെ പരിശീലന പരിപാടി +5 ലക്ഷം രൂപ വരെ ധനസഹായം)
▪️സ്റ്റാർട്ട്‌ അപ്പ് ഇന്ക്യൂബേഷൻ പ്രോഗ്രാം-കെ എ യു പെയ്‌സ് 2021( രണ്ടുമാസത്തെ പരിശീലന പരിപാടി +25 ലക്ഷം രൂപ വരെ ധനസഹായം )

ഈ വിവരം കർഷകരിലേക്കും സംരംഭകരിലേക്കും വിദ്യാർത്ഥികളിലേക്കുമായി ഷെയർ ചെയ്യൂ..

കൂടുതൽ വിവരങ്ങൾക്ക് www.kau.in/rabi.kau.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
അപേക്ഷ തിയതി 05.05.2021 രാവിലെ 10 മണി മുതൽ 31.05.2021 വൈകുന്നേരം 4 മണി വരെ.
കെ എ യു റെയ്സ് 2021 അപേക്ഷ ലിങ്ക് :
https://forms.gle/csoPja6KiWhWV18k6
കെ എ യു പെയ്‌സ് 2021 അപേക്ഷ ലിങ്ക്: https://forms.gle/yDysMS5BaN6Qbhiv8
News Image

പൊതു മേഖലാ ബാങ്കുകളുടെ സേവനങ്ങൾ ഇനി വീട്ടു പടിക്കൽ

അപ്രതീക്ഷിതമായി പണത്തിന് അത്യാവശ്യം വരുമ്പോൾ അടുത്തുള്ള എടിഎമ്മിൽ എത്തിയാൽ പണം ഇല്ല, ലോക്ക് ഡൌൺ കാലത്തെ സ്ഥിരം കാഴ്ചയാണിത്.പരിസരത്തെ മുഴുവൻ എടിഎമ്മുകൾ സന്ദര്‍ശിക്കുമ്പോഴും അവിടെ ഒന്നും പണം ഇല്ലാതെ വന്നാലോ. എന്നാൽ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും സേവനങ്ങൾ ഇപ്പോൾ വീട്ടു പടിക്കൽ ലഭ്യമാകും. 
PSB അലയൻസ് എന്ന സംഘടന വഴി ബാങ്കുകളുടെ ഉപഭോക്തൃ- സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാണ്. 12 പൊതുമേഖലാ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള 100 നഗരങ്ങളിൽ അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. വിവിധ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് ഒരേ സമയം വിവിധ ബാങ്കുകളിൽ നിന്നുള്ള നിരവധി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
അത്യാതി ടെക്നോളജീസ്, ഇൻറഗ്ര മൈക്രോസിസ്റ്റം എന്നിവയുമായി ചേർന്നാണ് വീട്ടുപടിക്കൽ സേവനങ്ങൾ എത്തിക്കുന്നത് . പ്രധാന ബാങ്കിങ് സേവനങ്ങൾ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. DSP ആപ് വഴിയോ, വെബ്‍പോര്‍ട്ടൽ വഴിയോ ഉപഭോക്താക്കൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ബാങ്കുകളുടെ പൊതു ഏജൻറുമാരാണ് സേവനങ്ങൾ പൂര്‍ത്തിയാക്കാൻ സഹായിക്കുക. ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ബാങ്കിൽ നിന്നുള്ള ഇടപാട് പൂര്‍ത്തിയായാൽ ഇത് സംബന്ധിച്ച നിര്‍ദേശം ലഭിക്കും.
News Image

കൊറോണ : സൗജന്യ ഓഫറുമായി ബി. എസ്. എൻ. എൽ

കൊറോണയുടെ പശ്ചാത്തലത്തിൽ  ബിഎസ്എൻഎൽ ഉപഭോതാക്കൾക്കായി സൗജന്യ ഓഫറുകൾ ഏർപ്പെടുത്തി. ഇതിലൂടെ രണ്ടു മാസം വരെ സൗജന്യ വാലിഡിറ്റി ഉപഭോക്താ ക്കൾക്ക് ലഭിക്കുന്നതാണ്. ഏപ്രിൽ 1 നു ശേഷം വാലിഡിറ്റി കഴിഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കളുടെ വാലിഡിറ്റിയാണ്  നീട്ടിയിരുന്നത്. അതുപോലെ തന്നെ 100 മിനി ട്ട് സൗജന്യമായി വിളിക്കുകയും ചെയ്യാം. മെയ് 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുക.
News Image

യാസ് ചുഴലിക്കാറ്റ് നാളെ എത്തും, കനത്ത മഴയ്ക്ക് സാധ്യത

ടൗടെ ചുഴലുക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾ ക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചു ഴലിക്കാറ്റായി നാളെ എത്തും.  ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും നാളെയും മറ്റന്നാളും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും ബുധനാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച വൈകീട്ട് ചുഴലിക്കാറ്റ് ബംഗാളിനും ഒഡീഷയുടെ വടക്കൻ തീരത്തിനുമിടയിലൂടെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒമാനാണ് ചുഴലിക്കാറ്റിന് പേർഷ്യൻ മുല്ലപ്പൂ എന്ന് അർഥം വരുന്ന യാഷ് എന്ന പേര് നൽകിയത്.
കേരള തീരത്ത് ബന്ധനത്തിന് തടസ്സമില്ല. എന്നാൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശത്തും  മാത്സ്യ ബന്ധനത്തിന് പോകരുത്. യാസിന്റെ വരവ് കേരളത്തിലെ കാലാവർഷം നേരത്തെയാക്കുമെന്നും കാലവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
News Image

സഹകരണ മേഖലയിലെ കമ്മീഷൻ ഏജന്റുമാർ ദുരിതത്തിലാണ്.

കോവിഡ് മൂലം വിവിധ മേഖലകളിലെ തൊഴിലുകളിൽ സംഭവിച്ച സ്ഥിരവും താത്കാലികവുമായ അനിശ്ചിതാവസ്ഥമൂലം എത്രയോ കുടുംബങ്ങളാണ് ഇന്ന് കഷ്ടത അനുഭവിക്കുന്നത്.
ഇത്തരത്തിൽ സഹകരണ ബാങ്കുകളിലും മറ്റു ഇതര സഹകരണ സ്ഥാപനങ്ങളിലും കമ്മീഷൻ വ്യവസ്ഥയിൽ പിരിവെടുത്ത് ഉപജീവനം കഴിക്കുന്ന കമ്മീഷൻ ഏജൻ്റുമാർ ലോക് ഡൗൺ / ട്രിപ്പിൾ eലാക്ക് ഡൗൺ എന്നിവ മൂലം കടകളിൽ നിന്നും പിരിവെടുക്കാൻ കഴിയാത്തതുമൂലം കമ്മീഷൻ ലഭിക്കാതെ വളരെയധികം പ്രയാസപ്പെടുകയാണ്. അവർക്ക് ഒരു മിനിമം സംഖ്യയെങ്കിലും ( കഴിഞ്ഞ വർഷം അനുവദിച്ച പോലെ 10,000 ക) അനുവദിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് പ്രഖ്യാപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടവർ ഇതൊരറിയിപ്പായി കണക്കാക്കണമെന്നും അഭ്യർഥിക്കുന്നു.
News Image

മുന്നറിയിപ്പ് : SBI യുടെ യോനോ/ ഇന്റർനെറ്റ്‌ ബാങ്കിങ്ങ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും.

SBI യുടെ യോനോ -യോനോ ലൈറ്റ് ആപ്പുകൾ ഇന്റർനെറ്റ്‌ ബാങ്കിങ്, എൻ. ഇ. എഫ്. ടി സേവനങ്ങൾ എന്നിവ ഞായറാഴ്ച അർദ്ധരാത്രി 12 മണി മുതൽ കുറച്ചു മണിക്കൂറുകൾ തടസപ്പെടുമെന്നും അതിനു ശേഷം പതിവ് പോലെ പ്രവർത്തനം പുനരാരംഭിക്കുമെന്നും SBI അധികൃതർ അറിയിക്കുകയുണ്ടായി.RBI യുടെ നിർദ്ദേശ പ്രകാരം NEFT സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സേവനങ്ങൾക്ക് തടസ്സം നേരിടുന്നതെന്നും ബാങ്ക് അറിയിച്ചു
News Image

സഹകരണജീവനക്കാർക്ക് വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് ജലവിഭവവകുപ്പ്മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി  

സംസ്ഥാനത്തെ സഹകരണ വകുപ്പ് ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട്  മീനച്ചിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ്സ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ്സ് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻവിച്ചാട്ട്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്  നിവേദനം നൽകി. സർക്കാർ നിർദ്ധേശ പ്രകാരം സാമൂഹിക പെൻഷൻ, ഭക്ഷ്യ  - മരുന്ന് കിറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നവരാണ് സഹകരണ ജീവനക്കാർ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കളക്ഷൻ ഏജൻ്റുമാർ, നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, ലാബ് ജീവനക്കാർ എന്നിവർക്കും വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും നിവേദനത്തിൽ പറയുന്നു
News Image

കർഷകരിൽ നിന്നും മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനിച്ചു.

ഇന്ന് മുതൽ കർഷകരിൽ നിന്നും മുഴുവൻ പാലും സംഭരിക്കാൻ മിൽമ മലബാർ മേഖല യൂണിയൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി.ജെ. ചിഞ്ചുറാണി എന്നിവരുമായി യൂണിയൻ ചെയർമാൻ നടത്തിയ ചർച്ചയിലാണ് നടപടി. അധികം വരുന്ന പാൽ കൈകാര്യം ചെയ്യാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകുമെന്നു ചർച്ചയിൽ തീരുമാനമായി. തിരുവനന്തപുരം, എറണാകുളം മേഖല യുണിയനുകൾ മലബാറിൽ നിന്നും കൂടുതൽ പാൽ എടുക്കും. പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് കർണാടകയിലെയും തമിഴ് നാട്ടിലെയും ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ട്.
ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി മിൽമ
News Image

6450 കോടി രൂപ ലാഭം നേടി എസ്.ബി.ഐ

മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ SBI 6450.75 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിൽ 3580.81 കോടിയായിരുന്നു ലാഭം. മൊത്തം വരുമാനം 81,326.96 കോടിയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.50 ശതമാനം ആയും കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 2.23 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 20.110.17 കോടി രൂപയാണ്. ഒരു ഓഹരിക്ക് 4 രൂപ നിരക്കിൽ ലാഭവിഹിതവും പ്രഖ്യാപിച്ചു. SBI ഓഹരി വില 4.30 ശതമാനം ഉയർന്ന് 401.10 രൂപയിലെത്തി.5.16 ശതമാനം വരെ ഉയർന്നിരുന്നു.
News Image

KCEF സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഭാരവാഹികൾ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന് നിവേദനം നൽകുകയുണ്ടായി. കോവിഡ് 19 ന്റെ വ്യാപനം മൂലം 2020-21 വർഷം സമ്പൂർണ്ണ അടച്ചിടലും,2016 നവംബറിൽ നടപ്പിലാക്കിയ നോട്ടു നിരോധനവും മൂലം സംസ്ഥാനത്തെ വായ്‌പ്പാ സഹകരണ സംഘങ്ങളിലെ വായ്പ്പാ തിരിച്ചടവിൽ വലിയ കുറവുണ്ടായിരിക്കുകയാണ്. വായ്‌പ്പാ കുടിശികയും അതിന്മേലുള്ള പലിശ കുടിശികയും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.
 2018 ലെയും 2019 ലെയും മഹാപ്രളയവും, പ്രകൃതി ക്ഷോപവും വായ്പ്പാ തിരിച്ചടവിനുണ്ടാക്കിയ ആഘാതം വളരെ വലുതാണ്.
ഗൾഫ് മേഖലകളിലുള്ള പലർക്കും തൊഴിൽ നഷ്ട്മായ സാഹചര്യമാണ് ഇണുള്ളത്, സംസ്ഥാനത്തെ തൊഴിൽ മേഖല നിശ്ചലമാവുകയും ചെയ്തിരിക്കുകയാണ്.പലരും ഇന്ന് കുടുംബ ചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
വായ്പ്പാ കുടിശികയും എം. ഡി. എസും ഈടാക്കുന്നതിന് വേണ്ടി പ്രാഥമീകവായ്‌പ്പാ സഹകരണ സംഘങ്ങൾ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തത് പോലും തീർപ്പാക്കുന്നതിനു പോലും മേൽ ദുരന്തങ്ങൾ മൂലം കഴിഞ്ഞിട്ടില്ല.ആർബിട്രേഷൻ ഫീസിനത്തിൽ നല്ല തുക സംഘങ്ങൾക്ക് ട്രഷറിയിൽ ഒടുക്കേണ്ടിയും വരികയുണ്ടായി. പ്രത്യേക സാഹചര്യങ്ങൾ പരിഗണിച് മന്ത്രിയും, സഹകരണ വകുപ്പും നിരവധി വായ്‌പ്പാ കുടിശികക്കാർക്ക് വായ്‌പ്പ അടക്കുന്നതിനു സാവകാശം അനുവദിച്ചു നൽകിയിട്ടുമുണ്ട്.
മേൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചു 2020-21 വർഷത്തെ ഓഡിറ്റിൽ കരുതൽ വെക്കുന്നതിൽ നിന്നും വായ്‌പ്പാ കുടിശിക, പലിശ, എം. ഡി. എസ് തവണ കുടിശിക എന്നിവ പൂർണ്ണമായും ഒഴിവാക്കണം. നിലവിലുള്ള പ്രാഥമിക വായ്‌പ്പാ മേഖലയിലെ കഴിഞ്ഞ മൂന്നു വർഷത്തെ കുടിശികയുടെ ക്രമാതീതമായ വർദ്ദനവ് വിശദമായി വിശകലനം ചെയ്തും, സഹകാരികളുടെയും സഹകരണ മേഖലയിലെ ജീവനക്കാരുടെയും വായ്‌പ്പാ കുടിശിക സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കൂടി ആരാഞ്ഞും സഹകരണ സംഘം രജിസ്ട്രാറുടെ 8.5.2020 34/2020 നമ്പർ സർക്കുലർ ഭേദഗതി ചെയ്ത് ഉത്തരവുണ്ടാകുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്. പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുരുങ്ങപ്പള്ളി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
News Image

പുതിയ അധ്യയന വർഷം ജൂൺ 1ന് തന്നെ ഓൺലൈൻ ആയി ആരംഭിക്കും

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇക്കുറിയും ഓൺലൈൻ /ഡിജിറ്റൽ ക്‌ളാസുകൾ തുടരുക മാത്രമേ സർക്കാരിന് വഴിയുള്ളൂ. കോവിഡ് ആശങ്ക ചോദ്യചിഹ്നമായി നിൽക്കുന്ന ഈ സമയത്ത് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ജൂൺ ഒന്നിന് പുതിയ അധ്യയനവർഷം വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കാൻ തീരുമാനമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ഓൺലൈൻ ക്‌ളാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർത്ഥി കളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
ജൂൺ ഒന്നിന് തന്നെ വിക്ടേഴ്‌സ് ചാനൽ വഴി ക്‌ളാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് അണിയറ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
News Image

ലോക ജൈവവൈവിധ്യദിനത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ വെബ്ബിനാർ  

ജീവന്റെ നിലനിൽപ്പ് ജൈവവൈവിധ്യത്തിൽ അധിഷ്ഠിതമാണ് എന്ന് ഓർമപ്പെടുത്തിക്കൊണ്ട് ഇന്ന് മെയ് 22  അന്താരാഷ്ര ജൈവ വൈവിധ്യ ദിനം. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം മനുഷ്യ നന്മയ്ക്കു മാത്രമല്ല  ഭൂമിയുടെ തന്നെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും   ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗത്തിന്  ചൂഷണം ചെയ്യാതെയുള്ള  തുല്യമായ പങ്കിടലും അനിവാര്യമാണെന്ന സന്ദേശം കൂടി പങ്കിട്ടുകൊണ്ട് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള  ഈ ജൈവ വൈവിധ്യ ദിനം നാം പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യവും എടുത്തു കാണിക്കുന്നു.

അന്താരാഷ്‌ട്ര ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച്‌  ഐക്യരാഷ്ട്രസഭ  മുഖ്യവിഷയമായി പ്രഖ്യാപിച്ചിട്ടുള്ള നമ്മളും 'പരിഹാരത്തിന്റെ ഭാഗമാണ് ' എന്നതിനെ ആധാരമാക്കി  കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിവിധ വിഷയങ്ങളിൽ വെബ് ബിനാർ സംഘടിപ്പിക്കുന്നു.  

പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉൽഘാടനം ചെയ്യുന്ന രാവിലത്തെ സെക്ഷനിൽ കേരള  സംസ്ഥാന വൈവിധ്യബോർഡ് ചെയർ പേഴ്‌സൺ ഡോ.സി. ജോർജ് തോമസ് അധ്യക്ഷനായിരിക്കും.
  ടെക്നിക്കൽ സെക്ഷനിൽ ജൈവ വൈവിധ്യ സംരക്ഷണവും ദുരന്തം മൂലമുള്ള അപകടങ്ങൾ കുറയ്ക്കലും എന്ന വിഷയത്തിൽ ഡോ. മുരളി തുമ്മാരക്കുടിയുടെ  പ്രഭാഷണം, ചർച്ച. പശ്ചിമഘട്ടം: നഷ്ട പെട്ട  വൈവിധ്യത്തെ വീണ്ടെടുക്കൽ എന്ന  വിഷയത്തിൽ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്റെ പ്രഭാഷണം. ചർച്ച. സമുദ്ര ആവാസ വ്യവസ്ഥയിലെ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം, വെല്ലുവിളികൾ, വീക്ഷണം എന്ന വിഷയത്തിൽ ഡോ. കീർത്തിയുടെ പ്രഭാഷണം, ചർച്ച എന്നിവ നടക്കും.

ഉച്ചയ്ക്കു ശേഷമുള്ള വിദ്യാർഥികൾക്കു വേണ്ടിയുള്ള സെക്ഷനിൽ ചെറിയവരുടെ വലിയ ലോകം എന്ന വിഷയത്തിൽ വിജയകുമാർ ബ്ളാത്തൂരിന്റെ  പ്രഭാഷണം, ചർച്ച എന്നിവയ്ക്കു ശേഷം  ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തും.  
News Image

സഹകരണ സംഘം ജീവനക്കാരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി
അടിയന്തരമായി വാക്സിൻ നൽകുന്നതിന്  പ്രത്യേക പരിഗണ നൽകണമെന്ന് ആവശ്യപ്പെട്ട് പുതുതായി ചാർജ് എടുത്ത സഹകരണ -റജിസ്ടേഷൻ  വകുപ്പ് മന്ത്രി  വി.എൻ വാസവന് "കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ" സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും നൽകിയ നിവേദനത്തിൽ  ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് അവശ്യ സർവീസായിപ്രവർത്തിക്കുന്ന പ്രാഥമികസർവീസ് സഹകരണ സംഘങ്ങളിലെയും സൊസൈറ്റികളിലേയും ജീവനക്കാരെക്കൂടി മുൻഗണനപട്ടികയിൽപ്പെടുത്തി വാക്സിനേഷൻ നൽകാൻ സർക്കാർ തയ്യാറാകണം. കോവിഡ്‌രോഗികൾക്കും, ക്വാറന്റൈനിൽകഴിയുന്നവർക്കും അവശ്യസേവനങ്ങളായ മരുന്നുകളും മറ്റു സാധനങ്ങളും എത്തിച്ചു നൽകുകയും, സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകുകയും ചെയ്തുവരുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ സുരക്ഷയിലുള്ള അലംഭാവം അത്യന്തം ഖേദകരമാണെന്ന് അവർ ആവശ്യപ്പെട്ടു.  
                       മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ് സഹകരണ മേഖലയിൽ നിന്ന് സമാഹരിക്കുന്നത്. കൂടാതെ സഹകരണ ജീവനക്കാർ സ്വമേധയാ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുന്നുമുണ്ട്. സംസ്ഥാനത്തെ ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും സൊസൈറ്റികളും ലക്ഷക്കണക്കിന് രൂപവീതം നൽകിക്കൊണ്ട് സർക്കാരിന്റെ യജ്ഞത്തിൽ ഒപ്പം നിൽക്കുന്നവരാണ്. സർക്കാർ സർവീസിലുള്ളവർക്ക് അവധി നൽകിയപ്പോഴും 'എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവന തൽപരരായി കോവിഡിനെതിരെ മുന്നണി പോരാളികളായി പ്രവർത്തിച്ചവരാണ് സഹകരണ മേഖലയിലെ ജീവനക്കാർ .
കേരളത്തിൽ പലസ്ഥലങ്ങളിലും സഹകരണ ബാങ്ക് ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചതിനെ ത്തുടർന്ന് ജീവനക്കാരുടെ സുരക്ഷ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ജനസമ്പർക്കത്തിലേർപ്പെടുന്ന മറ്റുസന്നദ്ധപ്രവർത്തകർക്കും വാക്സിൻ നൽകാൻ മുൻഗണന നൽകുന്ന സർക്കാർ സഹകരണ മേഖല ജീവനക്കാരെയും പ്രത്യേകമായി പരിഗണിക്കേണ്ടതാണ്.                       കോവിഡ് പ്രതിരോധത്തിനായി അവശ്യസാധനങ്ങളായ ,ഓക്സി മീറ്ററുകൾ ഓക്സിജൻ സിലിണ്ടറുകൾ, പ്രതിരോധ ഉപകരണങ്ങൾ,  ഭക്ഷണക്കിറ്റുകൾ എന്നിവ എത്തിച്ചു നൽകാനായി സഹകരണ ബാങ്ക് ജീവനക്കാർ മുൻകൈയെടു ക്കുന്നുണ്ട്. കൂടാതെ സൗജന്യ നിരക്കിൽ ടെലി മെഡിസിൻ  പി.പി.ഇ.കിറ്റുകളും വിതരണം ചെയ്തു വരികയാണ്. ഓരോ ദിവസവും സഹകരണ ബാങ്കുകളിൽ നൂറു കണണക്കിന് ആളുകൾ ഇടപാടുകാരായി എത്തുന്നുണ്ട്. ഇങ്ങനെ ജനങ്ങളുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുന്ന ജീവനക്കാരുടെ സുരക്ഷയിൽ സർക്കാറിന്റെ അടിയന്തിര  ശ്രദ്ധ പതിയേണ്ടതുണ്ട്. സംസ്ഥാനത്ത് പല സഹകരണബാങ്ക് ജീവനക്കാരും കോവിഡ്ബാധയെത്തുടർന്ന് ഗുരുതരാവസ്ഥയെ തരണം ചെയ്ത് തിരിച്ചുവന്നവരാണ്. അതിനാൽ ജനങ്ങളുമായി അടുത്തിടപഴകുന്ന ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിൽ മുൻ ഗണന നൽകണമെന്ന ആവശ്യം  സഹകരണ വകുപ്പ് മന്ത്രിയും സർക്കാറും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും  നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
News Image

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ്‌ 30 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് പക്ഷേ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആ‍ർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആ‌ർ കൂടുതൽ. മറ്റു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.
News Image

കർഷകരിൽ നിന്നും ഹോർട്ടി കോർപ് കാർഷികോൽപ്പന്നങ്ങൾ സംഭരിക്കും

കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർ നട്ടം തിരിയുന്ന ഈ സാഹചര്യത്തിൽ സഹായവുമായി ഹോർട്ടി കോർപ് എത്തുന്നു. നേരത്തെ തന്നെ ഉണ്ടായിരുന്ന സംഭരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഹോർട്ടി കോർപ്പിന്റെ തീരുമാനം.സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപ് വിൽപ്പന ശാലകളിലൂടെ തന്നെ വിറ്റഴിക്കും.കൂടുതൽ ഉത്പാദനമുള്ള കപ്പയും പൈനാപ്പിളും സംഭരിക്കാനാണ് കർഷകർ ആവശ്യപ്പെടുന്നത്. എന്നാൽ ദിവസങ്ങൾ സംഭരിച്ചു വെക്കാൻ കഴിയില്ലെന്നതും ലോക്ക് ഡൗൺ മൂലം വിൽക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി ആണെന്ന് ഹോർട്ടി കോർപ് അധികൃതർ പറയുന്നു. എന്നാൽ മറ്റു പച്ചക്കറികളുടെ കാര്യത്തിൽ ഈ പ്രതിസന്ധി ഇല്ല. ജില്ലാ മാനേജർമാരുടെ ഫോൺ നമ്പറുകൾ : തിരുവനന്തപുരം - 9633235081 കൊല്ലം - 9446207383 പത്തനംതിട്ട - 9447335078 ആലപ്പുഴ - 9447860263 കോട്ടയം - 9447583081 ഇടുക്കി - 8547479101 എറണാകുളം - 9497689997 തൃശ്ശൂർ - 9446360336 പാലക്കാട്‌ - 9447779770 മലപ്പുറം - 9447449183 കോഴിക്കോട് - 9497079534 വയനാട് - 9745468414 കണ്ണൂർ - 9895371970
News Image

ഉമ നെൽവിത്ത് ലഭ്യമാണ് /കൃഷി ഭവനുകളിൽ എത്തിച്ചു നൽകും

കോവിഡ് ലോക്ക് ഡൌൺ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഉമ നെൽവിത്ത് 2021 മെയ്‌ 31വരെ കൃഷി ഭവനുകളിൽ എത്തിച്ചു നൽകുന്നുആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ സേവനം ലഭ്യമാവുക.ആവശ്യമുള്ള കൃഷി ഓഫീസർമാർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
 കിലോഗ്രാമിന് 42 രൂപയാണ് വില ഈടാക്കുന്നത്.
 മിനിമം 300 കിലോ ഓർഡർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക
9447012612
9447467714
9446126778
Email: rarskum@kau.in
News Image

കോവിഡ് പരിശോധന വീട്ടിൽ നടത്താവുന്ന ആന്റിജൻ ടെസ്റ്റ്‌ കിറ്റിന് അംഗീകാരം ലഭിച്ചു.

കോവിഡ് പരിശോധന ഇനി വീട്ടിൽ വെച്ച് വ്യക്തികൾക്ക് സ്വയം നടത്താവുന്ന സംവിധാനം നിലവിൽ വന്നു. ആന്റിജൻ ടെസ്റ്റ്‌ കിറ്റിന് ഐ. സി. എം. ആർ ന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കിറ്റിന്റെ വില 250 രൂപയാണ്. ടെസ്റ്റ്‌ റിസൾട്ട് വെറും 15 മിനിറ്റിനകം അറിയാവുന്നതാണ്.
 പരിശോധന രീതി മനസ്സിലാക്കുന്നതിനു മൊബൈൽ ആപ്പും പുറത്തിറക്കും.പരിശോധന എങ്ങനെയാണു നടത്തേണ്ടത് എന്നുള്ള മാർഗ നിർദേശങ്ങളെല്ലാം ആപ്പിൽ ഉണ്ടായിരിക്കും.കിറ്റുകൾ വ്യാപൃതമാകുന്നത്തോടെ ലാബിലെ തിരക്ക് കുറയും എന്നാണ് പ്രതീക്ഷ.ആർ. ടി. പി. സി. ആർ പരിശോധന നടത്തുന്നതിനു സ്വകാര്യ ആശുപത്രികൾ ഉയർന്ന ചാർജ് ഈടാക്കിയതും, നിർത്തി വെച്ചതും നേരത്തെ വിവാദമായിരുന്നു.
News Image

വാട്സ് ആപ്പ് പുതിയ അപ്ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു.

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്.വാട്ട്സ് ആപ്പ് ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ ഒരു വോയ്‌സ് മെസേജ് എത്തിയാൽ അത് സാധാരണ നിങ്ങൾ കേൾക്കുന്നതിനേക്കാൾ കുറച്ചും കൂടി വേഗത കൂട്ടി കേൾക്കുവാൻ സാധിക്കുന്നതാണ് ഒരു സൗകര്യം. ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പ് ആൻഡ്രോയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .        
 വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ . നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ്" വാട്ട്സ് ഡിലീറ്റ് "എന്ന ആപ്പ് . പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് . ഇത്തരം അപ്ലികേഷനുകൾ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുവാൻ ശ്രെദ്ധിക്കുക .
News Image

പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു.   ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. 
മുഖ്യമന്ത്രിക്ക് ശേഷം സിപിഐയിലെ കെ രാജനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ  സത്യപ്രതിജ്ഞ ചെയ്തു. ഘടകക്ഷി നേതാക്കളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മറ്റു മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.
 ഉച്ചയ്ക്ക് 2.45ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. നവകേരള ഗീതാഞ്ജലിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 3.30 ഓടെ ഗവർണർ വേദിയിലേക്ക് എത്തി, തൊട്ടുപിന്നാലെ തന്നെ സത്യപ്രതിജ്ഞ ആരംഭിക്കുകയും ചെയ്തു.
News Image

വാക്സിൻ മുൻഗണനാ പട്ടികയിൽ ഇത്തവണയും സഹകരണ ജീവനക്കാരില്ല 

സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായമുള്ളവരുടെ കൊറോണ വാക്സിനേഷനുള്ള മുൻഗണനാ ലിസ്റ്റ് തയ്യാറായി.പട്ടികയിൽ 32 വിഭാഗങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, കണ്ടക്ടർമാർ, പെട്രോൾ പമ്പ് ജീവനക്കാർ, പത്രവിതരണക്കാർ, ഭിന്നശേഷിക്കാർ, പത്രവിതരണക്കാർ, മാധ്യമപ്രവർത്തകർ, കെ.എസ്.ഇ.ബി.ഫീൽഡ് സ്റ്റാഫ്, വാട്ടർ അതോറിറ്റി ഫീൽഡ് സ്റ്റാഫ്,റെയിൽവേ ടി.ടി.ഇ., ഡ്രൈവർമാർ,വിമാനത്താവള ജീവനക്കാർ, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യ വിൽപ്പനക്കാർ, പച്ചക്കറി വിൽപനക്കാർ, ഹോം ഡെലിവറി നടത്തുന്നവർ എന്നിവരെയെല്ലാം പട്ടികയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

സഹകരണ ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സഹകരണ മേഖലയെ  ഇത്തവണയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
News Image

തേനീച്ചകളെ വംശനാശത്തിലേക്ക് തള്ളിവിടരുത് 

പ്രകൃതിദത്ത ഔഷധമായ തേനിന് കിനിയുന്ന മാധുര്യം പോലെ ഒട്ടേറെ ഗുണങ്ങളുമുണ്ട്.  പുരാതന കാലം തൊട്ടേ തേന്‍ ഔഷധമായി ഉപയോഗിച്ചു വന്നിരുന്നു. പുരാതന വൈദ്യഗ്രന്ഥങ്ങളിലെല്ലാം തേനിനെക്കുറിച്ചു പ്രതിപാദ്യമുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റ്‌സ്, അദ്ദേഹത്തിന്റെ മുമ്പും ശേഷവും ജീവിച്ചവരായ അരിസ്റ്റോട്ടില്‍ തുടങ്ങി പ്രമുഖ വൈദ്യ ശാസ്ത്ര ആചാര്യന്മാരെല്ലാം തേന്‍ ഉപയോഗിച്ചവരും നിര്‍ദേശിച്ചവരും തേനിനെക്കുറിച്ചു ഗ്രന്ഥങ്ങളില്‍ വിശദമായി എഴുതിയവരുമാണ്. ഇന്ത്യയിലെ ആയുര്‍വേദ ആചാര്യനായിരുന്ന ശുശ്രുതന്‍ ശസ്ത്രക്രിയ മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും തേന്‍ പുരട്ടാന്‍ നിര്‍ദേശിച്ചതായി കാണാം. ലോകാത്ഭുതമായ ഈജിപ്തിലെ മമ്മികള്‍ കേട് വരാതെ സൂക്ഷിക്കുന്നതിന് തേന്‍ ഉപയോഗിച്ചിരുന്നതായും  കണ്ടെത്തിയിട്ടുണ്ട്.

തേൻ എല്ലാവർക്കും ഇഷ്ടം പോലെ നുണയുമെങ്കിലും തേനീച്ചകളെന്ന കുഞ്ഞു പ്രാണികളെ  എത്ര പേർ ഓർക്കാറുണ്ട്?   ഇടപെടുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ ഈ കുഞ്ഞ് പ്രാണികളുടെ  വിവിധ വിഭാഗങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദനം നടക്കുന്നത്. ഇതിനായി തേനീച്ചകളിലെ റാണി, തൊഴിലാളികളായ പെണ്‍ ഈച്ചകള്‍, വര്‍ഗ പ്രജനനത്തിനായി ആണ്‍ ഈച്ചകള്‍ തുടങ്ങിയവ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. തൊഴിലാളികളായ പെണ്‍ ഈച്ചകള്‍ക്കാണ് കൂടുതല്‍ ജോലികള്‍ നിര്‍വഹിക്കാനുള്ളത്. റാണി ഈച്ചയെ പരിചരിക്കുക, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു പൂന്തേനുള്ള സ്ഥലങ്ങളെക്കുറിച്ചു വിവരം ശേഖരിക്കുക, പൂന്തേന്‍ എത്തിക്കുക, കൂടിന് കാവല്‍ നില്‍ക്കുക, കൂടിനുള്ളിലെ കാലാവസ്ഥ നിയന്ത്രിക്കുക, ലഭ്യമായ തേന്‍ സൂക്ഷിക്കുക തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നത് ഇവരാണ്. ഇങ്ങനെ തേനീച്ചകളുടെ ശാസ്ത്രീയവും അതീവ ജാഗ്രതയോടെയുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദിപ്പിക്കുന്നത്.

വിവിധയിനം ചെടികളില്‍ നിന്നാണ് തേനീച്ച പൂന്തേന്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പൂന്തേനില്‍ തേനീച്ചയുടെ സ്വന്തമായ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് അവ കൂട്ടിലെ തേനറകളില്‍ നിക്ഷേപിക്കുന്നത്. പ്രസ്തുത ഘടകങ്ങള്‍ ചേരുമ്പോള്‍ മാത്രമേ തേനിന് അതിന്റേതായ ഗുണവും പോഷകവും ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ തേനീച്ചയില്‍ കൂടിയല്ലാതെ, പൂവുകളില്‍ നിന്ന് മറ്റു വിധേന പൂന്തേന്‍ സംഘടിപ്പിച്ച്‌  കൃത്രിമമായി തേന്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയില്ല.
തേനീച്ചകള്‍ പരസ്പരമുള്ള ആശയവിനിമയവും പുന്തേനുള്ള സ്ഥലത്തിന്റെ ദിശയും ദൂരവും മറ്റുള്ളവയെ അറിയിക്കുന്ന രീതിയും വിചിത്രവും അത്ഭുതകരവുമാണ്. 

കര്മോത്സുകരായ തേനീച്ചകൾ ഏറെ കഷ്ടപ്പെട്ട് ശേഖരിച്ചു വെയ്ക്കുന്ന തേൻ കവർന്നെടുത്ത് തേനീച്ചകളെ തീയിട്ടും കീടനാശിനികൾ തെളിച്ചും നശിപ്പിച്ചുകൊണ്ടിരിക്കയാണ് നാം.  മെയ് 20 എന്ന തിയതിയിൽ മാത്രം ഓർത്താൽ പോരാ.  \അമൃതം കടഞ്ഞു തരുന്ന ഈ പ്രാണികളെ സംരക്ഷിച്ചില്ലെങ്കിൽ ഇവയും വംശനാശ പട്ടികയിൽ പെട്ടുപോകും.

News Image

തെറ്റിദ്ധാരണയും പരിഭ്രാന്തിയും പരത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസ്

കോവിഡ് ഭീതിക്കിടയിൽ "ബ്ലാക്ക് ഫംഗസ്" എന്ന രോഗം ജനങ്ങളിൽ പരിഭ്രാന്തിയും തെറ്റി ധാരണയും പരത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ ഇതുവരെ 15 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2019 ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​തിരുന്നു. സാധാരണ കണ്ടുവരുന്നതിനെക്കാള്‍ ഇപ്പോഴത്തെ എണ്ണം കൂടുതൽ അല്ല എന്ന് വിദഗ്ദ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട് .
ബ്ലാക്ക്​ ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല. നേരത്തേ തന്നെ ലോകത്ത്​ ഈ രോഗത്തി‍െൻറ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലാണ്​. ഒരുലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.
അമിതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക്​ വിധേയമായവരിലും അർബുദ രോഗികളിലും കണ്ടുവരാറുണ്ട്. സ്​റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറക്കുന്ന മരുന്നുകളോ ചികിത്സക്കായി ഉപയോഗിക്കുമ്പോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന്​ കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ലക്ഷണങ്ങള്‍. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുകയും ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികൾ കരുതലെടുക്കുകയും ചെയ്യേണ്ടതാണ്.ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കർ മൈകോസിസ് പകരുന്ന രോഗമല്ലെന്നും രോഗികൾക്ക് ചികിത്സയും പരിചരണവും നൽകാൻ മറ്റുള്ളവർ മടി കാണിക്കരുതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുകയുണ്ടായി.
News Image

കോവിഡ് പരിശോധന ഇനി വീട്ടിൽ നടത്താം 

കോവിഡിനെതിരെ രാജ്യം ഒന്നടങ്കം പോരാടിക്കൊണ്ടിരിക്കുമ്പോൾ ഒരു ആശ്വാസ വാർത്ത കൂടി. കോവിഡ് ടെസ്റ്റ് ഇനി വീട്ടിൽ ചെയ്യാം. റാപ്പിഡ്  ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് കോവിഡ് പരിശോധന വീട്ടില്‍ നടത്തുന്നതിന് ഐ.സി.എം.ആര്‍. അംഗീകാരം നൽകി. ആവശ്യാനുസരണം കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈല്‍ ആപ്പും പുറത്തിറക്കും. പരിശോധന  എങ്ങനെയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്. വീട്ടില്‍ പരിശോധന നടത്താനുളള ഈ കിറ്റുകള്‍ ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതിന് സ്വകാര്യആശുപത്രികൾ ഉയർന്ന ചാർജ്  ഈടാക്കിയിരുന്നതും പരിശോധന നിർത്തി വെച്ചതും വിവാദമായിരുന്നു.
News Image

കോവിഡ് പ്രതിരോധം: വിദ്യാർത്ഥികളിൽ നിന്നും ആശയങ്ങൾ തേടുന്നു.

കോവിഡ് പ്രതിരോധത്തിനായി വിദ്യാർത്ഥികളിൽ നിന്നും, സ്റ്റാർട്ടപ്പുകളിൽ നിന്നും " "കേരള സ്റ്റാർട്ടപ്പ് മിഷൻ " നൂതന സാങ്കേതിക ആശയങ്ങൾ തേടുന്നു.ഓക്സിജൻ ക്ഷാമം ഉൾപ്പടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ആശയങ്ങൾ ആയിരിക്കണം. മികച്ച ആശയങ്ങൾ സർക്കാർ സഹായത്തോടെ നടപ്പിലാക്കും. വിവരങ്ങൾക്ക് :
Covidsolutions. Startupmission. In
News Image

സത്യപ്രതിജ്ഞക്ക് ആളെ കുറക്കണം : ബഹിഷ്കരണം ശരിയല്ലെന്നും ഹൈക്കോടതി

സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് പരമാവധി ആളെ കുറക്കണമെന്ന് ഹൈ കോടതി. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ടു തൃശ്ശൂരിലെ ആരോഗ്യ പ്രവർത്തകരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ശരിയല്ലെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. ആളുകളുടെ എണ്ണം പരമാവധി കുറക്കണം. കോവിഡിന്റെ രൂക്ഷത മൂലം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സർക്കാർ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗവർണ്ണറും വീശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പോലീസും മാധ്യമ പ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുക്കാൻ ലക്ഷ്യമിട്ടതെന്നു സർക്കാർ വ്യക്തമാക്കി.
News Image

സഹകരണ വകുപ്പിന്റെ അമരക്കാരനായി ഇനി വി. എൻ. വാസവൻ

രണ്ടാം പിണറായി മന്ത്രി സഭയിൽ സഹകരണവകുപ്പ് ആര് കൈകാര്യം ചെയ്യും എന്ന ചോദ്യത്തിന് വിരാമമിട്ടുകൊണ്ടാണ് വി. എൻ. വാസവൻ എന്ന പേര് ഉയർന്നു വന്നത്, ഈ പേര് സഹകരണ മേഖലക്ക് പുതിയ പ്രതീക്ഷയും കരുത്തുമാകും എന്നതിൽ സംശയമില്ല.
ഉറച്ച വാക്കുകളും ധീരമായ നിലപാടുകളും ആണ് വി. എൻ വാസവൻ എന്ന പൊതു പ്രവർത്തകനെ കേരള രാഷ്ട്രീയത്തിൽ ശ്രെദ്ധേയനാക്കിയത്.
അര നൂറ്റാണ്ടിനടുത്ത തന്റെ പൊതു പ്രവർത്തന ജീവിതത്തിനിടയിൽ വി. എൻ. വാസവൻ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഏൽപ്പിച്ചു കിട്ടുന്ന ഉത്തര വാദിത്വങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിച്ചു കൊണ്ട് മികച്ച സംഘാടകൻ എന്ന ഖ്യാതി സമ്പാദിച്ചാണ് ഇദ്ദേഹം സഹകരണ വകുപ്പ് ഏറെ പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ അതിന്റെ നേതൃത്വം ഏറ്റെടുക്കുവാനെത്തുന്നത്.
 കോട്ടയത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നുവന്ന ഇദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയും നാളിതുവരെയുള്ള പ്രവർത്തന പരിചയവും സഹകരണമേഖലക്ക് മുതൽ കൂട്ടാകും എന്നത് എതിരഭിപ്രായമില്ലാത്ത കാര്യമാണ്. ഏറ്റവും എടുത്ത് പറയാവുന്ന കാര്യം സഹകരണ സ്ഥാപനമായ"റബ്കോ" യുടെ രൂപവത്കരണത്തിൽ തുടക്കം മുതൽ നേതൃത്വം നൽകിയവരിൽ വി. എൻ. വാസവനുണ്ടായിരുന്നു എന്നതാണ്. റബ്കോ ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം വൈസ്. ചെയർമാൻ, ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
 സഹകരണ വകുപ്പിന്റെ പുതിയ തേരാളിക്ക് " "സഹകരണരണരംഗം ന്യൂസ്" ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു
News Image

സഹകരണ ജീവനക്കാരെവാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു 

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായി സർക്കാരിന് താങ്ങും തണലുമാവുകയാണ്  സഹകരണ മേഖല. സഹകരണ മേഖലയിൽ നിന്ന് 200 കോടി സമാഹരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് എല്ലാ സഹകരണവും നല്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് സഹകരണ സ്ഥാപനങ്ങൾ. കഴിഞ്ഞ രണ്ട് പ്രളയകാലത്തും  ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകി  ഉണർന്നു പ്രവർത്തിച്ചിട്ടുള്ള സഹകരണ മേഖല മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും  ഏറെ മുൻപന്തിയിലാണ്. മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും  തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട വിഹിതം സംഭാവന ചെയ്യുന്നുണ്ട് . 
 പല സഹകരണ ബാങ്കുകളും 10 ലക്ഷത്തിലേറെ തുക സംഭാവന നൽകിക്കഴിഞ്ഞു. സഹകരണ മേഖലയിലെ എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങളും പൂർണ്ണമനസ്സോടെ സഹകരിക്കുന്ന ഈ പരിശ്രമത്തിൽ സർക്കാരിന്റെ ലക്ഷ്യമായ 200 കോടി
രൂപയേക്കാൾ കൂടുതൽ  തുക സമാഹരിക്കാൻ കഴിയുമെന്നുള്ള  വിശ്വാസമാണുള്ളത്.

ജീവനക്കാർ സ്വമേധയാ നൽകുന്ന 2 ദിവസത്തെ ശമ്പളവും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടാണ്. സഹകരണ മേഖലയിൽ നിന്ന് സമാഹരിക്കുന്നതുക സർക്കാർ തിരിച്ചു നൽകാറില്ലെന്ന വസ്തുത കൂടി ഓർക്കേണ്ടതുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്കു പിടിച്ച ഒരു മാസത്തെ ശമ്പളം  സർക്കാർ ജീവനക്കാക്ക്  തിരിച്ചു  നൽകേണ്ടി വന്നപ്പോൾ, ഒന്നും പ്രതീക്ഷിക്കാതെ സമൂഹനന്മക്കായി മാത്രം പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ ത്യാഗമനോഭാവം പ്രശംസനീയമാണ്.
കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധ്യസ്വഭാവമുള്ള സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകൾ . 
ഓരോദിവസവും സഹകരണബാങ്കുകളിലും സൊസൈറ്റികളിലും പതിനായിരക്കണക്കിന് ആളുകളാണ് ഇടപാടുകാരായി എത്തുന്നത്. എന്നാൽ ജനങ്ങളുമായി നേരിട്ട് നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തത് അത്യന്തം ഖേദകരമായ  വസ്തുതയാണ്. സർക്കാർ ജീവനക്കാർ ക്കും, അധ്യാപകർക്കും ജനസമ്പർക്കത്തിലേർപ്പെടുന്ന മറ്റു സന്നദ്ധ പ്രവർത്തകർക്കും വാക്സിനെടുക്കാൻ മുൻഗണന നൽകുന്ന സർക്കാർ സഹകരണ മേഖലയിലെ ആയിരക്കണക്കിനു  ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് കാണിക്കുന്ന അലംഭാവം തികച്ചും ആശങ്കാജനകമാണ്. ജീവനക്കാർക്ക്  കോവിഡ് ബാധയെത്തുടർന്ന് കേരളത്തിലുടനീളമുള്ള സഹകരണ  സ്ഥാപനങ്ങൾ ആഴ്ചയോളം അടച്ചിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരവധി പേർക്ക്  ജീവൻ നഷ്ടപ്പെട്ടു. പല രും ഗുരുതരനില തരണം ചെയ്തു തിരിച്ചു വന്നവരുമാണ്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന സർക്കാരിന്റെ തീരുമാനത്തെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന  സഹകരണ മേഖലയിലെ ജീവനക്കാർക്ക് വാക്സിൻ നൽകുന്നകാര്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടുപോലുമില്ല. എല്ലാ കാര്യത്തിനും സർക്കാരിന് സഹായഹസ്തവുമായി എത്തുന്ന  സഹകരണ സ്ഥാപനങ്ങൾക്ക് വാക്സിൻ പോലെ പല കാര്യത്തിലും അവഗണന നേരിടേണ്ടി വരുന്നതിൽ കടുത്ത അമർഷവുമുണ്ട്.  

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡ് സൗജന്യ നിരക്കിൽ മെഡിക്കൽകിറ്റുകൾ ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. 637 രൂപ വില വന്ന ഈ കിറ്റ് 200 രൂപക്കാണ് നീതി മെഡിക്കൽ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കൺസ്യൂമർ ഫെഡിന്റെ 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിനുടനീളം പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ഇവ വിതരണം തുടരും . ഇത്തരത്തിൽ ജനോപകാര പ്രദമായ എല്ലാ  പ്രവർത്തനങ്ങളിലും പങ്കാളികളാക്കുന്ന സഹകരണ സ്ഥാപനങ്ങളേയും അതിനായി പ്രവർത്തിക്കുന്ന ജീവനക്കാരെയും അവരുടെ ത്യാഗസന്നദ്ധതേയും സർക്കാരും പൊതുജനവും  ഇനിയും കാണാതിരിക്കരുത്.
News Image

കോവിഡ് വളന്ററിയർമാർക്ക് താമസ സൗകര്യവും ഇന്ധന ചിലവും നൽകാൻ ഉത്തരവുമായി സർക്കാർ


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളന്റിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലികമായി നിയോഗിക്കുന്നവര്‍ക്ക് ശമ്പളവും നല്‍കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പദ്ധതികള്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2021-22 വാര്‍ഷിക പദ്ധതിയില്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനു മേയ് 11ലെ പ്രതിദിന എല്‍എസ്ജിഡി വാര്‍ റൂം ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളന്റിയര്‍മാര്‍ക്ക് ഇന്ധന ചെലവ് നല്‍കാന്‍ ചില പഞ്ചായത്തുകള്‍ വിസമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ താമസത്തിനും യാത്രയ്ക്കുമുള്ള ചെലവുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലികമായി നിയോഗിക്കുന്നവര്‍ക്ക് വേതനം നല്‍കണം. വോളന്റിയര്‍മാര്‍ക്കുള്ള ഇന്ധന ചെലവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതെല്ലാം വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളായി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം
News Image

കാനറാ ബാങ്കിന് 1010 കോടി രൂപ അറ്റാദായം

പൊതു മേഖല ബാങ്ക് ആയ കാനറാ ബാങ്കിന് 2020-21 സാമ്പത്തിക വർഷം നാലാം പാദത്തിൽ അറ്റാദായം 45.11%വർധിച്ചു 1010 കോടി രൂപയിലെത്തി.2557 കോടി രൂപയാണ് വാർഷിക അറ്റാദായം.136.40 % വർധനയാണ് നാലാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ ഉണ്ടായത്. വാർഷിക പ്രവർത്തന ലാഭം 55.93%വർധിച്ചു 20.009 കോടി രൂപയിലെത്തി.
പലിശ ഇതര വരുമാനം 40.75%വർധിച്ചു 15.285 കോടി രൂപയിലെത്തി കറന്റ് അക്കൗണ്ട് & സേവിങ്സ് അക്കൗണ്ട് നിക്ഷേപം 13.95%വർധിച്ചു 3.30,656 കോടി രൂപയായി.3.82 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി.13.18 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം
News Image

മിൽമയുടെ പാൽ സംഭരണ നിയന്ത്രണം : ക്ഷീര കർഷകർ ആശങ്കയിൽ

പാൽ സംഭരണത്തിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീര കർഷകർ ആശങ്കയിലായി. പാലിന്റെ പ്രാദേശിക വില്പന ലോക്ക് ഡൌൺ മൂലം കുറഞ്ഞിരിക്കുകയാണ് ഇതാണ് നിയന്ത്രണത്തിന്റെ കാരണം.വൈകീട്ട് പാൽ എടുക്കില്ലെന്നു മിൽമയുടെ വിവിധ മേഖലകൾ കർഷകരെ അറിയിച്ചു കഴിഞ്ഞു. വൈകീട്ടുള്ള സംഭരണം കുറഞ്ഞാൽ കറന്നെടുക്കുന്ന പാൽ ഒഴുക്കി കളയേണ്ട അവസ്ഥയിലാകും കർഷകർ.
 ക്ഷീര മേഖലയിൽ സംസ്ഥാനം സ്വയം പര്യാപ്‌തതയിൽ എത്തിയതിനൊപ്പമാണ് കോവിഡ് പ്രതിസന്ധി ഉണ്ടായതു. അധികം വരുന്ന പാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാമെന്നു വെച്ചാൽ അവിടെയും സമാന പ്രശ്നം തന്നെയാണ് നേരിടുന്നത്.
 സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ പ്രശ്നം സങ്കീർണ്ണമാകും.
News Image

ബാങ്കിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാം

ഇനി ബാങ്കിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാനാകും. എസ്. ബി. ഐ ആണ് ഈ സേവനം ഉപഭോക്താക്കൾക്കായി തുടങ്ങിവെച്ചിരിക്കുന്നത്.ഇന്റർനെറ്റ്‌ അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാനാകുക.മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത്തിനായി എ. ടി. എം കാർഡും റെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്. മൂന്നു വഴികളിലൂടെയാണ് ഉപഭോക്താക്കൾക്ക് ഇത് സാധ്യമാകുക. ഇന്റർനെറ്റ്‌ ബാങ്കിംഗ് വഴിയും,എ. ടി. എം സന്ദർശിച്ചും കൂടാതെ രണ്ട് മൊബൈൽ നമ്പറിലേക്കും ഒ. ടി. പി അയച്ചും മൊബൈൽ നമ്പർ മാറ്റാവുന്നതാണ്.
News Image

കാർഷിക മേഖല പ്രതിസന്ധിയിൽ

കോവിഡ് വ്യാപനവും ലോക്ക് ഡൗണും പിന്നാലെ വന്ന ചുഴലിക്കാറ്റും  പെരുമഴയും കർഷകർക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കാർഷികോത്പന്നങ്ങൾ വിപണനം ചെയ്യാൻ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ  മഴയും  കാറ്റും  വൻ വിളനാശവും വരുത്തിവെച്ചു.   വി.എഫ്.പി.സി.കെ. യുടെ സംഭരണ കേന്ദ്രങ്ങളിൽ ശേഖരിച്ച ടൺ കണക്കിന് പച്ചക്കറികൾ വാങ്ങാൻ ആളില്ലാത്തതിനാൽ കാട്ടിൽ തള്ളിയ കാഴ്ച്ച ഹൃദയഭേദകമാണ്.മാർക്കറ്റ് അടച്ചതിനു പുറമെ  ഉന്തുവണ്ടികളിലെ വിൽപനയും നിലച്ചതിനാൽ പച്ചക്കറികൾ കെട്ടിക്കിടക്കുന്ന അവസ്ഥയായി. പാവൽ, പയർ തുടങ്ങിയ പച്ചക്കറികൾ അധിക ദിവസം എടുത്തുവയ്ക്കാനും കഴിയില്ല. ഉണക്കി സൂക്ഷിക്കാൻ മഴയും തടസ്സമായി.  
ഇതിനു പുറമെയാണ്  വായ്പ്പാതിരിച്ചടവ്‌ എന്ന അടുത്ത കടമ്പ. വില്ലേജോഫീസുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയുടെ നികുതിയടയ്ക്കാൻ കഴിയില്ല . ഇത് ഹാജരാക്കി  വായ്പകൾ പുതുക്കിയാലേ  സബ്‌സിഡി ലഭിക്കുകയുള്ളു. നബാർഡ് സബ്സിഡിയോടെ ബാങ്കുകളിൽ നിന്ന്  എടുത്തിട്ടുള്ള വായ്‌പകൾ ഒരു വർഷം പൂർത്തിയാകും മുൻപ് പലിശയടച്ചു പുതുക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യം നഷ്ടമാകും. ഏഴു ശതമാനം പലിശയുള്ള  വായ്‌പകളിൽ മൂന്നു ശതമാനമാണ് നബാർഡ് സബ്‌സിഡി. ബാക്കിയുള്ള നാല് ശതമാനത്തിന്റെ തിരിച്ചടവ് സമയബന്ധിതമായി നടത്താനാവാതെ വന്നാൽ വലിയ തുക പലിശ നൽകേണ്ടിവരും.  സ്വർണ്ണമോ ഭൂമിയോ ഈട് നൽകി മൂന്നു ലക്ഷം വരെ വായ്‌പയെടുത്തിട്ടുള്ള ആയിരക്കണക്കിന് സാധാരണക്കാരായ കർഷകരെ ഇത് പ്രതിസന്ധിയിലാക്കും. ഒന്നാമത്തെ ലോക്ഡൗൺ കാലത്ത് 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കുറിയും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.

പ്രത്യേകിച്ചും, കഴിഞ്ഞ വർഷത്തേക്കാൾ കാർഷിക ചെറുകിട വ്യവസായ മേഖലകളിൽ  പ്രതിസന്ധി രൂക്ഷമായ ഇപ്പോഴത്തെ സാഹചര്യത്തിൽ.

News Image

പ്രകൃതി ക്ഷോപത്തിലുണ്ടായ വിളനാശങ്ങളുടെ നഷ്ട പരിഹാരത്തിനായി കർഷകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം

പ്രകൃതി ക്ഷോപത്തിലുണ്ടായ വിള നാശങ്ങളുടെ നഷ്ട പരിഹാരത്തിനായി കർഷകർക്ക് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.aims പോർട്ടൽ മുഖേനെ കർഷക രജിസ്ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്.വിളകൾ ഇൻഷുർ ചെയ്ത കർഷകർ 15 ദിവസത്തിനുള്ളിൽ പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ്.പ്രകൃതിക്ഷോപ വിവരം അധികൃതരെ അറിയിക്കുന്നതിനായി Report calamity ക്ലിക്ക് ചെയ്യുക. ഇൻഷുർ ചെയ്യാത്ത കർഷകർ നാശനഷ്ടമുണ്ടായി 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്.പോർട്ടലിന്റെ ഉപയോഗരീതി www.keralaagriculture. gov.in, www.fibkerala. gov. In എന്നീ വെബ് പോർട്ടലുകളിൽ ലഭ്യമാണ്.
കർഷകർക്ക് സ്വന്തമായോ 
അക്ഷയ സെന്റർ മുഖേനയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.
News Image

ഇവർ മന്ത്രിമാർ

രണ്ടാം പിണറായി മന്ത്രി സഭയിലെ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി.
എം.ബി.രാജേഷ് നിയമസഭാ സ്പീക്കർ,
ചിറ്റയം ഗോപകുമാർ
(ഡെപ്യൂട്ടി സ്പീക്കർ)
മുഖ്യമന്ത്രി 
പിണറായി വിജയൻ ഉൾപ്പടെ 21 പേരാണ് മന്ത്രിസഭയിൽ ഉണ്ടായിരിക്കുക.
മറ്റു വിവിധ വകുപ്പ് മന്ത്രിമാരായി തിരഞ്ഞെടുത്തത് ഇവരെയാണ് 
എം.വി.ഗോവിന്ദൻ മാസ്റ്റർ,
കെ.രാധാകൃഷ്ണൻ,
കെ.എൻ.ബാലഗോപാൽ,
വി.എൻ.വാസവൻ,
പി.രാജീവ്,
പി.എ.മുഹമ്മദ് റിയാസ്,
വി.ശിവൻകുട്ടി,
സജി ചെറിയാൻ,
വീണാ ജോർജ്,
ആർ.ബിന്ദു,
വി.അബ്ദുറഹ്മാൻ(സ്വത),
ജെ.ചിഞ്ചുറാണി,
പി.പ്രസാദ്,
കെ.രാജൻ,
ജി.ആർ.അനിൽ
റോഷി അഗസ്റ്റിൻ,
കെ.കൃഷ്ണൻകുട്ടി,
ആൻ്റണി രാജു,
അഹമ്മദ് ദേവർകോവിൽ,
(എ .കെ ശശിന്ദ്രൻ ആദ്യത്തെ രണ്ടര വർഷവും, തോമസ്. കെ. തോമസ് രണ്ടാമത്തെ രണ്ടര വർഷവും മന്ത്രിമാരാകും)
News Image

നബാർഡ് എസ്.എൽ. ഫണ്ടിന് അപേക്ഷ ക്ഷണിച്ചു 

കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള നബാർഡിന്റെ 2021 - 2022 വർഷത്തെ സ്പെഷ്യൽ ലിക്വിഡിറ്റി ഫണ്ടിന്  കോട്ടയം ജില്ലയിലെ  പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.  ഫണ്ട് ആവശ്യമായ സംഘങ്ങൾ മെയ് 19 ന് മുമ്പ് കോട്ടയം സിപിസിയിൽ അപേക്ഷിക്കേണ്ടതാണ്. 2020 -21 വർഷം വിതരണം ചെയ്ത എസ്.എൽ.എഫ്. വായ്‌പ തിരിച്ചടച്ച സംഘങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. വായ്പ എടുക്കാത്ത സംഘങ്ങളെയും പരിഗണിക്കും.ഇ- മെയിൽ അയയ്‌ക്കേണ്ട വിലാസം : kdcbsoc@gmail.com 
News Image

അടൽ പെൻഷൻ യോജനയിലൂടെ മാസം 210 രൂപ നിക്ഷേപിച്ച് 8.5 ലക്ഷം രൂപ നേടാം.

സർക്കാർ നടത്തുന്ന വിജയകരമായ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ). ഇൻഷുറൻസ് റെഗുലേറ്റർ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പി‌എഫ്‌ആർ‌ഡി‌എ) ഈ പദ്ധതി പ്രവർത്തിക്കുന്നു. പദ്ധതിയിൽ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു.

ഈ സ്കീമിൽ നിന്ന് ആനുകൂല്യങ്ങൾ കൊയ്യാനും പ്രതിമാസം 5000 രൂപ പെൻഷൻ നേടാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കും ഈ സ്കീം പ്രയോജനപ്പെടുത്താം. നിങ്ങൾ 18-40 വയസ്സ് പ്രായമുള്ള ആളാണെങ്കിൽ, ഈ സ്കീമിന് നിങ്ങൾ യോഗ്യനാണ്. ഈ സ്കീമിന് കീഴിൽ, നിങ്ങൾ 20 വർഷത്തേക്ക് നിക്ഷേപം തുടരണം. APY സ്കീമിനായി നിങ്ങളുടെ ആധാർ കാർഡുമായി ഒരു ബാങ്ക് അക്കൗണ്ട് ലിങ്കുചെയ്യേണ്ടത് നിർബന്ധമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) പ്രാദേശിക ബാങ്കുകളും പോലും എപിവൈ പദ്ധതിക്കായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നു.

പ്രതിമാസം 5000 രൂപ പെൻഷൻ നേടുക

വരുമാനം തുച്ഛമായ അസംഘടിത മേഖലകൾക്കാണ് ഈ പദ്ധതി. 60 വർഷത്തിനുശേഷം അവരുടെ വരുമാനം തുടരുന്നതിന്, ഈ പദ്ധതി നടപ്പിലാക്കി. ആദായനികുതി സ്ലാബിന് പുറത്തുള്ള ആളുകൾക്ക് ഈ പദ്ധതിയുടെ നേട്ടം കൊയ്യാൻ കഴിയും. APY പ്രകാരം, ഗുണഭോക്താവിന് കുറഞ്ഞത് 1000 രൂപയും പ്രതിമാസം 5000 രൂപയും ലഭിക്കും. നിങ്ങൾ 18 വയസോ അതിൽ കൂടുതലോ ആണെങ്കിൽ, നിങ്ങൾക്ക് ഈ സ്കീമിൽ നിന്ന് പ്രയോജനം നേടാം.

നിക്ഷേപത്തിന്റെ അളവ് പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചെറുപ്പത്തിൽ നിക്ഷേപം ആരംഭിച്ചാൽ , അവർ കുറച്ച് നിക്ഷേപിച്ചാൽ മതി . ഉദാഹരണത്തിന്, നിങ്ങൾ 18 വയസ്സിൽ നിക്ഷേപം ആരംഭിച്ചുവെങ്കിൽ, പെൻഷൻ 5000 രൂപ ലഭിക്കുന്നതിന് പ്രതിമാസം നിങ്ങൾ 210 രൂപ നിക്ഷേപിക്കണം. അതായത് പ്രതിദിനം 7 രൂപ. നിങ്ങൾ 30 വയസ്സുള്ളപ്പോൾ മുതൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾ 577 രൂപ നിക്ഷേപിക്കണം, നിങ്ങൾക്ക് 39 വയസ്സ് ആണെങ്കിൽ, നിങ്ങൾ പ്രതിമാസം 1318 രൂപ നിക്ഷേപിക്കണം.

ഇനിപ്പറയുന്ന പ്രായത്തിൽ നിങ്ങൾ ആരംഭിക്കുകയാണെങ്കിൽ നിക്ഷേപം-

18 വയസ്സ്

പ്രതിമാസ നിക്ഷേപം- 210 രൂപ

വാർഷിക നിക്ഷേപം - 2,520 രൂപ

42-ാം വർഷത്തിലെ നിക്ഷേപം- 1,05,840 രൂപ

പെൻഷൻ- പ്രതിമാസം 5000 രൂപ

നോമിനിക്ക് 8.5 ലക്ഷം രൂപ ലഭിക്കും

25 വയസ്സ്

പ്രതിമാസ നിക്ഷേപം- 376 രൂപ

വാർഷിക നിക്ഷേപം- 4512 രൂപ

35-ാം വർഷത്തിലെ നിക്ഷേപം- 1,57,920 രൂപ

പെൻഷൻ- പ്രതിമാസം 5000 രൂപ

നോമിനിക്ക് 8.5 ലക്ഷം രൂപ ലഭിക്കും

30 വയസ്സ്

പ്രതിമാസ നിക്ഷേപം- 577 രൂപ

വാർഷിക നിക്ഷേപം- 6924 രൂപ

മുപ്പതാം വർഷത്തിലെ നിക്ഷേപം - 2,07,720 രൂപ

60 വർഷത്തിനുശേഷം പെൻഷൻ- പ്രതിമാസം 5000 രൂപ

നോമിനിക്ക് 8.5 ലക്ഷം രൂപ ലഭിക്കും

39 വയസ്സ്

പ്രതിമാസ നിക്ഷേപം- 1,318 രൂപ

വാർഷിക നിക്ഷേപം- 1,5816 രൂപ

21-ാം വർഷത്തിലെ നിക്ഷേപം- 3,32,136 രൂപ

60 വർഷത്തിനുശേഷം പെൻഷൻ- പ്രതിമാസം 5000 രൂപ

നോമിനിക്ക് 8.5 ലക്ഷം രൂപ ലഭിക്കും

APY സ്കീമിൽ നിന്ന് പ്രയോജനം നേടുന്ന ഒരാളുടെ പെട്ടെന്നുള്ള നിര്യാണമുണ്ടെങ്കിൽ, കുടുംബം ഈ സ്കീമിന്റെ നേട്ടം കൊയ്യുന്നത് തുടരും.
News Image

കിക്മയിൽ ഓൺലൈൻ MBA ഇന്റർവ്യൂ മെയ്‌ 19 ന്

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 (ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, K-MAT/C-MAT/CAT യോഗ്യത നേടിയിട്ടുളളവർക്കും, ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് :
8547618290, 9188001600
News Image

കോവിഡിനെ പ്രതിരോധിക്കാൻ കൺസ്യുമർ ഫെഡിന്റെ  മെഡിക്കൽ കിറ്റ് 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്  കൺസ്യൂമർ ഫെഡ് മെഡിക്കൽ കിറ്റ് പുറത്തിറക്കി. രോഗികൾ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനപ്പെടുന്ന വിവിധതരം മരുന്നുകളും ആരോഗ്യ വസ്തുക്കളുമാണ് കിറ്റിലുള്ളത്.
 പത്ത് പാരസെറ്റമോൾ, മൗത്ത് വാഷ്, വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഇൻഹേലർ ടാബ്, മൂന്ന്  മാസ്ക്, എൻ.95 മാസ്ക്, ഒ.ആർ.എസ്., സാനിറ്റയ്സർ എന്നിവയെല്ലാം മെഡിക്കൽ കിറ്റിൽ ഉണ്ട്. ആദ്യ ഘട്ടത്തിൽ കൺസ്യൂമർ ഫെഡ്  നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റുകൾ വിതരണം ചെയ്യും. അടുത്ത  ഘട്ടത്തിൽ സംസ്ഥാനത്തുടനീളം  പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണത്തിലുള്ള സഹകരണ മേഖലയിലുള്ള ആയിരക്കണക്കിന് നീതി മെഡിക്കൽ സ്റ്റോർ വഴിയും മെഡിക്കൽ കിറ്റ് ലഭ്യമാക്കും. മാർക്കറ്റിൽ 637 രൂപ വിലയുള്ള കിറ്റ് 200 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് നൽകുന്നത്.
News Image

മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിന് "മരുന്ന് വണ്ടി" യുമായി യുവജനക്ഷേമ ബോർഡ്

സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ പുറത്തുപോയി വാങ്ങുന്നതിനായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?
മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ "മരുന്നുവണ്ടി" സജ്ജമാണ്.
ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു. ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമായ മരുന്നുകൾ എത്തിക്കും. ഇതു വഴി പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാകും.
ആലപ്പുഴ 9656242774
തിരുവനന്തപുരം 7012864879
കൊല്ലം 9037380195
പത്തനംതിട്ട 9633508448
കോട്ടയം 9656196604
ഇടുക്കി 9946936355
എറണാകുളം 9656738080
തൃശൂർ 9745488880
പാലക്കാട്‌ 8848366580
മലപ്പുറം 8547867379
വയനാട് 9605291704
കോഴിക്കോട് 9847850145
കണ്ണൂർ 7356749709
കാസർഗോഡ് 9947603420
News Image

രാജ്യത്തെ ബാങ്ക് ശാഖകളുടെ എണ്ണം ഞെട്ടിക്കുന്ന വിധം കുറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്താകമാനം 2118 ബാങ്കുകളാണ് പൂട്ടുകയോ മറ്റു ബാങ്കുകളിൽ ലയിക്കുകയോ ചെയ്തത്.ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 12 ആക്കി കുറച്ചതോടെ ഇന്ത്യയിലെ ബാങ്ക് ശാഖകളുടെ എണ്ണം വൻ തോതിൽ കുറഞ്ഞു.ഗ്രാമീണ മേഖലകളിലാണ് ഇങ്ങനെ അധികം ശാഖകളും പ്രവർത്തനം അവസാനിപ്പിച്ചത്.ഇതിനാൽ ബാങ്കിംഗ് മേഖലകളിലെ തൊഴിലവസരങ്ങൾക്ക് വളരെ കുറവ് വന്നിട്ടുണ്ട്.21,000 തൊഴിൽ അവസരങ്ങളാണ് ഇത് മൂലം ഇല്ലാതായത്. ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ 1283 ശാഖകൾ ആണ് ഇക്കാരണത്താൽ ഇല്ലാതാക്കിയത്.
News Image

ഡെങ്കിപ്പനിക്കെതിരെ ഡ്രൈ ഡേ ചലഞ്ചുമായി ആരോഗ്യ വകുപ്പ് 

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ഇനിയുള്ള ഞായ
റാഴ്ച  ഡ്രൈ ഡേ ആയി ഏറ്റെടുക്കണമെന്ന് ആരോഗ്യ വകുപ്പ്. ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം പേർക്ക്   ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിലും  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രോഗവ്യാപനം കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതള്ളതിനാലും,  ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വീടും  പരിസരവും പൊതുഇടങ്ങളും  ശുചി യായി സൂക്ഷിക്കേണ്ടതുണ്ട്.  ഡെങ്കിപ്പനി വ്യാപിച്ച മുന്‍ വര്‍ഷങ്ങളില്‍ കണ്ടെത്തിയ പഠനത്തില്‍ വീടുകള്‍ക്കുള്ളിലും ചുറ്റുവട്ടത്തുമാണ് ഏറ്റവും കൂടുതല്‍ കൊതുവിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍ ഈ വര്‍ഷം വീട്ടിനുള്ളിലും വീടിന്റെ പരിസരത്തും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ലോക് ഡൗൺ ആയതിനാൽ എല്ലാവരും വീടുകളിൽ തന്നെ ഉള്ളതിനാൽ ഓരോരുത്തരും അവരവരുടെ പരിസരത്തെ കൊതുകുവളരുന്ന എല്ലാ ഉറവിടങ്ങളും നശിപ്പിക്കേണ്ടതാണ്. 
 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലികൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരിലും സാധാരണ വൈറല്‍ പനി പോലെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമെ കഠിനമായ തുടര്‍ച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

ഡെങ്കിപ്പനിയുടെ ചികിത്സ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതിനാല്‍ മിക്കവാറും പനികളെല്ലാം കോവിഡ് ആണെന്നാണ് പ്രാഥമികമായി സംശയിക്കേണ്ടത്. എന്നാല്‍ പനിയും മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാല്‍ രോഗി സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളമായി കുടിക്കണം.

കൊതുക് നശീകരണം ഏറെ പ്രധാനം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന തീരെ ചെറിയ അളവിലുളള വെള്ളത്തില്‍പ്പോലും മുട്ടയിട്ട് വളരാനിടയുണ്ട്. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍കൂരകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.

ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കേണ്ടതാണ്.

ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കേണ്ടതാണ്.

മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍, റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ജല ദൗര്‍ലഭ്യമുളള പ്രദേശങ്ങളില്‍ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.
 
റബർ തോട്ടങ്ങൾ കൊക്കോത്തോട്ടങ്ങൾ ഇവ പ്രത്യേകം നിരീക്ഷിച്ച് കൊതുക് വളർച്ചാ സാഹചര്യം ഇല്ലാതാക്കുക.


News Image

ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ

ബാങ്കുകളുടെ പ്രവർത്തി ദിനം തിങ്കൾ ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് എല്ലാ ബാങ്കുകളും ഇത് നടപ്പിലാക്കേണ്ടതാണ്. മറ്റു ജില്ലകളിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്.ബാങ്കിങ് ഇടപാടുകൾ സുഖമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരുപോലെ പ്രവർത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം.
News Image

റിസർവ്വ് ബാങ്കിന്റെ വായ്‌പ്പാ ലേലത്തിൽ സഹകരണ മേഖലയെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യം

കോവിഡ് -19 പ്രതിസന്ധി മൂലം തകർന്ന സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വുവസായങ്ങൾക്കും അസംഘടിത മേഖലകൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ്പ നൽകുന്നതിനു റിസർവ്വ് ബാങ്ക് നടത്തുന്ന ലേലത്തിൽ സഹകരണ മേഖലയെ കൂടി ഉൾപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് അഭ്യർത്ഥിച്ചു.ഗ്രാമീണ മേഖലയിലെ കർഷകർക്ക് കൂടി പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി വായപ്പ ലഭ്യമാക്കുന്നതിനു കേരള ബാങ്കിനെ കൊണ്ട് ലേലത്തിൽ പങ്കെടുപ്പിച്ചു വായ്‌പ്പ ലഭ്യമാക്കിയാൽ കോവിഡ് 19 മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിനു ഒരു പരിധി വരെ സഹായകമാകും എന്നും സംഘടന ഭാരവാഹികളായ ജോഷ്വാ മാത്യു, അശോകൻ കുറുങ്ങപ്പള്ളി എന്നിവർ അഭിപ്രായപ്പെട്ടു.
News Image

കൃഷിനാശം: കർഷകർ വാട്സ് ആപ്പ്  ചെയ്‌താൽ മതി  



കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം നിങ്ങൾക്ക് കൃഷിനാശം ഉണ്ടാകുന്ന പക്ഷം കർഷകർ അത് കൃഷിഭവനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ  വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക. 

കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home 
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

https://youtu.be/PwW6_hDvriY

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ ആരും തന്നെ പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ ഇപ്പോൾ വരേണ്ടതില്ല. കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
News Image

അറിയിപ്പ് :ഇന്റർവ്യൂ മാറ്റിവെച്ചു

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയതിനാൽ നിലമ്പൂർ  സർവീസ് സഹകരണ ബാങ്കിൽ നടത്താൻ  നിശ്ചയിച്ചിരുന്ന ക്ലർക്ക്, കാഷ്യർ തസ്തികയുടെ അഭിമുഖം മാറ്റിവെച്ചിരിക്കുന്നു. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് . സെക്രട്ടറി,ഫോൺ :9495017369
News Image

ഐ. ടി. നിയമലംഘനം ഇല്ലെന്ന് വാട്സ് ആപ്പിന്റെ സത്യവാങ്മൂലം

വാട്സ് ആപ്പ്, വാട്സ് ആപ്പ് ബിസിനസ്സ് എന്നിവയുടെ സേവന നയങ്ങൾ രാജ്യത്തെ ഐ. ടി. നിയമത്തിന്റെ ലംഘനമാണെന്നാരോപിച് അഭിഭാഷകനും വിദ്യാഭ്യാസ വിദഗ്ദനുമായ ഹർഷ ഗുപ്ത നൽകിയ ഹർജിയിലാണ് വാട്സാപ്പിന്റെ എതിർ സത്യവാങ്മൂലം. സ്വകാര്യത, വിവര ശേഖരണം എന്നീ വിഷയങ്ങളിൽ മറ്റു പല കമ്പനികളും തങ്ങളുടേതിന് സമാനമായ നയമാണ് പിന്തുടരുന്നതെന്നും തങ്ങളേക്കാൾ വിവരങ്ങൾ കൈവശം വെക്കുന്ന കമ്പനികളുണ്ടെന്നും വാട്സാപ്പ് ഡൽഹി ഹൈ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷനും, സൊമാറ്റോ, ഓല, ബിഗ് ബിസ്കറ്റ്, ട്രൂ കോളർ, മൈക്രോ സോഫ്റ്റ്‌, ഗൂഗിൾ, സൂം, തുടങ്ങിയ കമ്പനികളും വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. റിപ്പബ്ലിക് ടീവിയുടെ മൊബൈൽ ആപ്പും ഡേറ്റ ശേഖരിക്കുന്നു. സ്വകാര്യത സംബന്ധിച്ച് തങ്ങളുടെ നയങ്ങൾ നടപ്പാക്കുന്നത് കോടതി തടയുകയാണെങ്കിൽ ഒരു സ്വകാര്യ കമ്പനിയുടെ സേവനം ഉപയോഗിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത് എന്നും വാട്സ്ആപ് സത്യവാങ്മൂലത്തിൽ പറയുന്നു.
News Image

സഹകരണ ജീവനക്കാർക്ക് ജനനത്തിയതി തിരുത്താനുള്ള ചട്ടം ഭേദഗതി ചെയ്തു

സഹകരണ ജീവനക്കാർക്ക് 'ജനനതീയതി തിരുത്തുന്നതിന് ചട്ടം 197 ഭേദഗതി ചെയ്തു ഒരു വർഷമാണ് കാലാവധി. G0 (P) No.71 / 2021-co-op (B) dt: 16/4/2021 . വിരമിക്കുവാൻ 2 വർഷം സർവീസുള്ളവർക്കു മാത്രമേ അവസരമുള്ളൂ അപ്പക്സ് - ഫെഡറൽ സർവീസിലുള്ളവരുടേത് രജിസ്ട്രാർക്കും. ജില്ല ക്കുള്ളിൽ പ്രവർത്തനപരിധിയിലുള്ളവരുടേത് ജില്ലാ ജോയിൻ്റ് (ജനറൽ) രജിസ്ട്രാറും തിരുത്തി നൽകും.
News Image

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ 10 മുതൽ 1 വരെ

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ 10 മുതൽ 1 വരെയും , ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് പ്രവർത്തിക്കുക.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ സമയക്രമം.നാളെ അർദ്ധരാത്രി മുതൽ ആണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരിക.
അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്താൽ കടുത്ത നിയമനടപടികൾക്ക് വിധേയമാകും.
ബേക്കറികൾ, പലവ്യഞ്ജന - പച്ചക്കറി കടകൾ ഒന്നിടിവിട്ട ദിവസങ്ങളിൽ മാത്രം 
ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ കൂടുതൽ പോലീസുകാരെ നിയോഗിക്കും. സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകും.
പെട്രോൾ പമ്പുകളും മെഡിക്കൽ ഷോപ്പുകളും തുറക്കാം അവശ്യ വിഭാഗത്തിൽപ്പെട്ടവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
ക്വാറന്റിൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജിയോഫെൻസിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കും.
News Image

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല
പൊതുജന താൽപര്യാർഥം
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസ്, വികാസ് ഭവൻ പി ഒ*
തിരുവനന്തപുരം - 695033
ടോൾ ഫ്രീ നമ്പർ : 1077
News Image

ബാങ്കിംഗ് ജീവനക്കാർ 17 ന് വാക്സിൻ അവകാശ ദിനം ആചരിക്കും

രാജ്യത്ത് ബാങ്കിംഗ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ ബെഫി 17 ന് വാക്സിൻ അവകാശ ദിനം ആചാരിക്കും.പൊതു മേഖല വാക്സിൻ കമ്പനികളെ പുനരുദ്ധരിക്കുകയും അവരുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യങ്ങളും കൂടി ഉന്നയിച്ചാണ് അവകാശ ദിനമെന്ന് നേതാക്കൾ അറിയിച്ചു
News Image

വാക്സിൻ വിതരണത്തിൽ ബാങ്കിംഗ് ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് കേന്ദ്രം

ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറി മാർക്ക് കത്തയച്ചു.ഇൻഷുറൻസ് കമ്പനികൾ, പണമിടപാട്
സേവന ധാതാക്കൾ എന്നിവയിലെ ജീവനക്കാർക്കും, ബാങ്കിന്റെ സഹായങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന ഏജന്റുമാർക്കും മുൻഗണന നല്കമെന്നും കത്തിൽ ആവശ്യപ്പെടുന്നു.ഇതുവരെ രാജ്യത്ത് ഒന്നര ലക്ഷത്തോളം ബാങ്ക് ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്.1200 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി.
 ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വാക്സിൻ കാര്യത്തിൽ മുൻഗണന വേണമെന്നാവശ്യപ്പെട്ട്, ജീവനക്കാരും, തൊഴിലാളികളും, വിവിധസംഘടനകളും, മാധ്യമങ്ങളും ഈ വിഷയം അധികാര കേന്ദ്രങ്ങളിലെത്തിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ ശബ്ദമുയർത്തിയിരുന്നു.
News Image

കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുവാൻ "റാപ്പിപേ" ആപ്പ്

കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി രാജ്യത്തെ മുൻനിര ആപ്ലിക്കേഷനുകളിൽ ഒന്നായ "റാപ്പിപേ " രംഗത്തെത്തി. തൊട്ടടുത്ത വാക്സിൻ കേന്ദ്രം കണ്ടു പിടിക്കുവാനും രജിസ്റ്റർ ചെയ്യുവാനും ഈ ആപ്പ് സഹായിക്കുന്നതാണ്. കോവിഡ് വാക്സിന്റെ ലഭ്യത തത്സമയം അറിയുവാൻ കഴിയുന്ന ഈ ആപ്പ് ഇതിനകം 5 ലക്ഷം പേർ ഇൻസ്റ്റാൾ ചെയ്തുവെന്നു കമ്പനി പറയുന്നു.
News Image

കേരളത്തിൽ ലോക്ക് ഡൌൺ മെയ്‌ 23 വരെ നീട്ടുവാൻ തീരുമാനിച്ചു.

കേരളത്തിൽ ലോക്ക് ഡൌൺ മെയ്‌ 23 വരെ നീട്ടുവാൻ തീരുമാനിച്ചു.
 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഏറ്റവും കൂടുതൽ രോഗികളുള്ള തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ആയിരിക്കും. മെയ് മാസം നിർണ്ണായകമാണ് അതിനാൽ കടുത്ത നിയന്ത്രണം തുടരും. മഴ കൂടിയാൽ രൂക്ഷമാകും അത് കൊണ്ട് അടുത്ത ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കും.
News Image

എന്താണ് ട്രിപ്പിൾ ലോക്ക് ഡൌൺ

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?
തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം.
മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്

1. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം
2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും
3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ലോക്ക് ഡൗൺ തമ്മിലുള്ള വിത്യാസം?

കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്. ആവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും. പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും.ചുരുക്കി പറഞ്ഞാല്‍ കടുത്ത നിയന്ത്രണം

*ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയ സേവനങ്ങൾ ഏതാണ്?*

വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല.വിമാനത്താവളത്തിലേക്കും റെയിൽ‌വേ സ്റ്റേഷനിലേക്കും ടാക്സികൾ‌ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവർത്തനങ്ങളും സാധിക്കും.ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും.മൊബൈൽ സേവന കടകള്‍ തുറക്കും.ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും.‍ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.

ട്രിപ്പിൾ ലോക്ക്ഡൗൺ പോലീസ് എങ്ങനെ നടപ്പാക്കും?

2020 ഏപ്രിൽ 10 ന് കാസര്‍ഗോഡ് 155 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചു.അത്തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകരുത്. റോഡുകളില്‍ യാത്ര പരിമിതപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ഭക്ഷണവും മരുന്നും സൗജന്യമായി വിതരണം ചെയ്യും
News Image

കോവിഡ് വ്യാപനം: സഹകരണ ബാങ്ക് വഴിയുള്ള  സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം വെല്ലുവിളി ഉയർത്തുന്നു 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ  സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം വെല്ലുവിളിയാവുന്നു. സഹകരണബാങ്കിലെ ജീവനക്കാർ വഴി വിതരണം ചെയ്തിരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ വീട്ടിലെത്തിയാണ് നൽകുന്നത്. വൃദ്ധജനങ്ങൾക്കും രോഗികളായവർക്കും ഏറെ ഗുണകരമായിരുന്ന പെൻഷൻ വിതരണം സഹകരണ ബാങ്കുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഏറെ ജനസമ്മിതിയും നേടിക്കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വീട്ടിലെത്തിയുള്ള സുരക്ഷാ പെൻഷൻ വിതരണം, വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാർക്കും സ്വീകരിക്കുന്ന പ്രായമായവർക്കും ഒരുപോലെ കടുത്ത ആരോഗ്യ പ്രശ്നമായി മാറുമെന്ന്  ചൂണ്ടികാണിക്കപ്പെടുന്നു. 
കഴിഞ്ഞ കോവിഡ് കാലത്ത് പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. സഹകരണബാങ്കുകളിലൂടെയുള്ള പെൻഷൻ വിതരണത്തിനു മാത്രം 62 കോടിയിലധികം രൂപയാണ് ഇൻസെൻറിവ് ആയി വകയിരുത്തിയിരുന്നത്.
എന്നാൽ ഇത്തവണ നിരവധി ജീവനക്കാർ കോവിഡ് ബാധിതരാവുകയും പലരും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നത് ജീവനക്കാർക്കിടയിൽ പരക്കെ ആശങ്കയും പരിഭ്രാന്തിയും  സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള വേദനാജനകമായ കുറിപ്പുകൾ ജീവനക്കാരുടെ  വാട്സ് ആപ്പ്  ഗ്രൂപ്പുകളിൽ ചർച്ചയുമാണിപ്പോൾ. താങ്ങാനാവാത്ത ആശുപത്രി ചെലവ് കാരണം  വീട്ടിലേക്ക് തിരിച്ചുപോയവരുടെ  അനുഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും  വാക്സിൻ നൽകുന്നതിൽ കാണിച്ച  മുൻഗണന പൊതു സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന  സഹകരണ ജീവനക്കാർക്കും നൽകണമെന്ന ആവശ്യവും ശക്തമാണ്. 
അത്യാവശ്യ കാര്യങ്ങൾക്ക് പെൻഷനെ ആശ്രയിച്ചു കഴിയുന്നവർക്ക്‌ പെൻഷൻ വൈകുന്നതും കിട്ടാതെ വരുന്നതും ബുദ്ധിമുട്ടാകുമെന്നതും പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. 
പെൻഷനൊപ്പം രോഗവും നൽകുന്നതിലും നല്ലത് കുറച്ചു സാവകാശം നൽകുന്നതാണെന്നും ഈ രംഗത്തെ  പലർക്കും അഭിപ്രായമുണ്ട്.
News Image

ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ പ്രൊജക്റ്റ്‌ സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ : ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള ഘടകം നാലു പ്രോജക്ടിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.എപ്പിഡമിക്/ നാച്ചുറൽ കാലമിറ്റിസ്, 
കോവിഡ്, നിപ്പ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് ( മെഡിക്കൽ / നോൺ മെഡിക്കൽ )സീനിയർ ഇൻവെസ്റ്റിഗേറ്റർ ( സോഷ്യൽ സയൻസ് )
റിസേർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രൊജക്റ്റ്‌ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണ് ഉള്ളത്. വിശദമായ വിജ്ഞാപനം www.niv.co.in ൽ ലഭിക്കും. അതിലെ മാതൃകയിലുള്ള അപേക്ഷ മെയ്‌ 14 നകം  nivkeralaoffice@gmail. Com എന്ന ഇ മെയിലിൽ അയക്കണം.
News Image

കാർഷിക സർവകലാശാല " കൃഷി സംശയ നിവാരണ ഹെല്പ് ഡെസ്ക് തുറന്നു

തൃശൂർ : കേരള കാർഷിക സർവകലാശാലയുടെ കൃഷി സംബന്ധമായ സംശയ നിവാരണ ങ്ങൾക്കും അന്വേഷങ്ങൾക്കുമായി ഹെല്പ് ഡെസ്ക് തുറന്നു.
ഫോൺ :ഡോ : വി. ജി. സുനിൽ :9446058252, കെ. കെ. അശ്വതി :8138906435. പ്രധാന വിളകളുടെ പരിപാലനത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഫാം സ്റ്റൻഷൻ മാനേജർ (FEM ) എന്ന ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
News Image

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  തിടനാട് ബാങ്കിന്റെ കൈത്താങ്ങ്‌ 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി തിടനാട് സർവീസ് സഹകരണ ബാങ്ക്. തിടനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സാനിറ്റൈസേഷന് ആവശ്യമായ സ്പ്രേയർ  വാങ്ങി നൽകിയാണ് മഹാമാരിക്കെതിരായ പ്രധിരോധ പ്രവർത്തങ്ങളിൽ അണിചേർന്നത്. 
ബാങ്ക് ബാങ്ക് പ്രസിഡൻ്റ്  കെ.കെ. സുകുമാരൻ, വൈസ് പ്രസിഡന്റ് ടോമി ഈറ്റത്തോട്ട്, സെക്രട്ടറി മാത്യു ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
News Image

റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ജോസ്. ജെ. കാട്ടൂർ നിയമിതാനായി

മലയാളിയായ ജോസ്. ജെ. കാട്ടൂർ റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായി.കോട്ടയം എരുമേലി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം സൈനിക സ്കൂളിലെ മുൻ വിദ്യാർത്ഥി കൂടിയാണ്.ഗുജറാത്ത്‌ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരിദാനന്തര ബിരുദവും നേടിയിട്ടുണ്ട്.റിസർവ്വ് ബാങ്കിന്റെ കർണ്ണാടക റീജനൽ ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം റിസർവ്വ് ബാങ്കിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ്വ് ബാങ്കിന്റെ ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്, കോർപറേറ്റ് സ്ട്രാറ്റാർജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും അദ്ദേഹം വഹിക്കുക.
News Image

രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

ധനമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ പരിശോധന ആരംഭിച്ചു.കോവിഡ് ചികിത്സക്ക് വൻ തുക ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഈ നടപടി.
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനുമാണ് തീരുമാനം.  കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു . ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരു
പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. 
ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
News Image

ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും, ഭേദഗതി സർക്കാർ വേണ്ടെന്ന് വെച്ചു.

ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തന്നെ തുടരും. പിഴ ഈടാക്കി ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഭേദഗതി സർക്കാർ വേണ്ടെന്ന് വച്ചേക്കും. വണ്ടിച്ചെക്ക് കേസുകൾ ക്രിമിനൽ കേസിൽ ഉൾപ്പെടുത്താതെ നിയമം പരിഷ്‌കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള ഭേദഗതി കൊണ്ടുവരാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത് . 
പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റംതന്നെ; ഭേ​ദ​ഗതി വേണ്ടെന്ന് വച്ചേക്കും.
നിലവിലുള്ള‌‌‌‌ ചട്ടം തുടരണമെന്നാവശ്യം വ്യാപകമായതോടെയാണ് നിയമഭേഗതി സർക്കാർ വേണ്ടെന്ന് വയ്ക്കാൻ  തീരുമാനിച്ചത്. നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ പല തരത്തിലുള്ള എതിർപ്പുകളും ഉയർന്നിരുന്നു. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ചെക്ക് കേസുകളുടെ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത  കുറയുമെന്നും ഇത് കേസുകളും എണ്ണം കൂടുന്നതിന്കാരണമാകുമെന്നമാണ് വിലയിരുത്തല്‍.
News Image

കുടുംബശ്രീയും സപ്ലൈക്കോയും കൈകോർത്തു, ഇനി സാധനങ്ങൾ വീട്ടിലെത്തും

തിരുവനന്തപുരം: കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
ഫോൺവഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓർഡർ സപ്ലൈകോയിൽ നിന്ന് കുടുംബശ്രീ വീടുകളിൽ എത്തിച്ചു നൽകും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിച്ച് ഉച്ച കഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോവരെയുള്ള സാധനങ്ങൾ ഓർഡർ ചെയ്യാം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ ഹോം ഡെലിവറി. നിലവിൽ സപ്ലൈകോയുടെ സംസ്ഥാനത്തെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ ഈ സൗകര്യമുണ്ട്. അതതുകേന്ദ്രങ്ങളിലെ ഫോൺ നമ്പരുകളിൽ വിളിച്ചോ സന്ദേശം വഴിയോ ഓർഡർ നൽകാം. ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ വിവരവും ഫോൺ നമ്പരും സപ്ലൈകോ വെബ്സൈറ്റിൽ ലഭ്യമാണ്.
വിതരണകേന്ദ്രങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റർ വരെ 60 രൂപയും അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 100 രൂപയുമാണ് ഡെലിവറി ചാർജ്. സാധനങ്ങളുമായി വീട്ടിലെത്തുന്ന കുടുംബശ്രീ അംഗത്തിനാണ് ബിൽത്തുക നൽകേണ്ടത്. നിലവിൽ ഓരോ സപ്ലൈകോ ഔട്ട്ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് ഹോം ഡെലിവറിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓർഡറുകൾ വർധിക്കുന്നതനുസരിച്ച് കൂടുതൽ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
News Image

കണ്ടയിൻമെന്റ് സോണിലുള്ളവർക്ക് ഇനി സ്വയം KSEB മീറ്റർ റീഡിങ് നടത്താം

മീറ്റർ റീഡിങ്ങിനായി ഇനി കണ്ടയിന്മെന്റ് സോണിലുള്ളവർക്ക്  കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരെ കാത്തുനിൽക്കേണ്ടതില്ല. ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് നടത്താൻ കെ. എസ്. ഇ. ബി സംവിധാനം ഒരുക്കിയിട്ടുണ്ട്.
 ഇതിനു പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല.
എസ്. എം. എസ് വഴി ബോർഡ് അയക്കുന്ന ലിങ്കിൽ ക്ലിക് ചെയ്‌താൽ ഉപഭോക്താവിന്റെ വിവരങ്ങളടങ്ങിയ പേജിൽ എത്തും."മീറ്റർ ഫോട്ടോ" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മീറ്റർ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം.കൺഫോം മീറ്റർ റീഡിങ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും.അതാതു പ്രദേശത്തെ മീറ്റർ റീഡ റുടെ ഫോൺ നമ്പറും അവിടെ ലഭ്യമാകും.രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും 
പരിശോധിച്ച ശേഷം അടക്കേണ്ട തുക എസ്. എം. എസിലൂടെ അറിയിക്കും.
കെ. എസ്. ഇ. ബി. യിൽ മൊബൈൽ നമ്പർ രജിസ്ട്രർ ചെയ്യാത്തവർക്ക് ഈ സേവനം ലഭ്യമാകില്ല.
News Image

കർഷക ക്ഷേമനിധി ബോർഡിൽ കർഷകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം

കർഷക ക്ഷേമനിധി ബോർഡിൽ 
കർഷകർക്ക് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം

എ.ഐ.എം.എസ് പോർട്ടിൽ വഴി രജിസ്ട്രേഷൻ നടത്താം

  അംഗത്വം ആർക്ക്‌ ?
 18നും 55 നും ഇടയിൽ പ്രായമുള്ള മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. 

100 രൂപ  രജിസ്ട്രേഷൻ ഫീസടച്ച്‌ അപേക്ഷ നൽകണം.

 അപേക്ഷകൾ ഓൺലൈനായി ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ (CSC) വഴിയും നൽകാം.* 

അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള അഞ്ച്‌ ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക്‌ അപേക്ഷിക്കാം.
👉 ഉദ്യാനകൃഷി 
👉ഔഷധ സസ്യകൃഷി
👉 നേഴ്സറി നടത്തിപ്പ്‌, 
👉മത്സ്യം, 
👉അലങ്കാരമത്സ്യം, 👉കക്ക, 
👉തേനീച്ച,
👉 പട്ടുനൂൽപ്പുഴു, 👉കോഴി, താറാവ്
 👉ആട്, മുയൽ
 👉കന്നുകാലി ഉൾപ്പെടെയുള്ളവയുടെ പരിപാലനം കാർഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയുടെ നിർവചനത്തിൽ ഉൾപ്പെടും. 

 അംശാദായം അടയ്ക്കൽ

 ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്.

 മിനിമം 100 രൂപയാണ് മാസംതോറും അംശാദായമായി അടയ്ക്കേണ്ടത്. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക്‌ അടയ്ക്കും. 

ഓരോ വ്യാപാരിയും തന്റെ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്‌ക്കണം.

 ആനുകൂല്യങ്ങൾ

 വിവാഹ-– -പ്രസവാനുകൂല്യം

 ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം നൽകും. 

ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും  നൽകും.

 ആരാണ്‌ കർഷകൻ:
 കർഷകൻ എന്നു പറഞ്ഞാൽ ഉടമസ്ഥനായോ അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാൽ പാട്ടക്കാരനായോ സർക്കാർ ഭൂമി പാട്ടക്കാരനായോ അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉള്ളവരാണ്‌.

 കർഷകർക്ക്‌ പെൻഷൻ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധിയിൽനിന്നും പെൻഷൻ ലഭിക്കും. 

കുറഞ്ഞത് അഞ്ചുവർഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ്‌ കുടുംബ പെൻഷൻ ലഭിക്കുക. അനാരോഗ്യ ആനുകൂല്യം/ചികിത്സാ സഹായം പെൻഷൻ തീയതിക്കുമുമ്പ്‌ അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് 60 വയസ്സുവരെ പ്രതിമാസം പെൻഷൻ നൽകും. രോഗംമൂലമോ അപകടംമൂലമോ ശാരീരിക അവശതയുണ്ടാകുന്നവർക്ക് അവശതാ ആനുകൂല്യം നൽകും.ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗങ്ങൾ ചേരുന്നവർക്ക്‌ ചികിത്സാസഹായം നൽകും. 

ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകും. കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കും കാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കാനാണ്‌ കർഷക ക്ഷേമനിധി ബോർഡിന്‌ രൂപം നൽകിയത്
 ബോർഡിന്റെ ഘടന
ചെയർമാൻ ഡോ. പി രാജേന്ദ്രൻ, അംഗങ്ങൾ: 
14 ഡയറക്ടർമാർ, കാർഷികോൽപ്പാദന കമീഷണർ,  കൃഷിവകുപ്പ് സെക്രട്ടറി,   കൃഷിവകുപ്പ്‌ ഡയറക്ടർ,  മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ, ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, വിഎഫ്‌പിസികെ സിഇഒ ഡോ. പി  ഇന്ദിരാദേവി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകപ്പ് ഡയറക്ടറാണ്‌ ബോർഡിന്റെ മെമ്പർ സെക്രട്ടറി.
News Image

വാക്സിൻ ചലഞ്ച്- സഹകരണ മേഖലക്ക് ബിഗ് സല്യൂട്ട്

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സർക്കാർ 200 കോടി രൂപയാണ് സഹകരണ മേഖലയിൽ നിന്നും സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഈ തീരുമാനം വന്നതു മുതൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകുകയാണ് ഇതിൽ 10 ലക്ഷം രൂപ വരെ നൽകുന്ന ബാങ്കുകളുണ്ട്.
 ആ നിലക്ക് 200 കോടി എന്നത് അതിലും കൂടുതൽ
സ്വരൂപിക്കപ്പെടാനാണ് സാധ്യത കാണുന്നത്. ഇതിനു പുറമെ ജീവനക്കാർ 2 ദിവസത്തെ ശമ്പളം നൽകണം എന്ന തീരുമാനവും സഹകരണ മേഖല ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.നേരത്തെ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച ഒരു മാസത്തെ ശമ്പളം ഇപ്പോൾ തിരിച്ചു നൽകി തുടങ്ങി,എന്നാൽ തിരിച്ചു നൽകുമെന്ന ഒരു ഉപാധി പോലും ഇല്ലാതെ സംഭാവന നൽകിയ ഒരേ ഒരു വിഭാഗം ജീവനക്കാർ സഹകരണ മേഖലയിലേതാണ് എന്നത് യാഥാർഥ്യമാണ്.
 അതുപോലെ  പ്രാദേശിക പ്രവർത്തനങ്ങൾ വേറെയുമുണ്ട്.കോവിഡ് രോഗികൾ, കൊറന്റൈനിൽ കഴിയുന്നവർ, സന്നദ്ധപ്രവർത്തകർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക്  സാനിറ്റൈസർ ബോട്ടിലുകൾ, മരുന്നുകൾ, കയ്യുറകൾഎന്നിവ വിതരണം നടത്തുകയും ,
 കോവിഡ് രോഗികൾക്കുള്ള  ഭക്ഷണ വിതരണം നടത്തുകയും ചെയ്യുന്ന ഒട്ടനവധി സഹകരണ ബാങ്കുകളുണ്ട്.
മറ്റു മേഖലകൾക്ക് മാതൃകയാക്കാവുന്ന സഹകരണ മേഖലയുടെ ഈ പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
News Image

കോവിഡ് ഒരു ജീവൻ കൂടി കവർന്നു, കെ.സി.ഇ.എഫ്. സമരത്തിലേക്ക് 

സഹകരണ മേഖലയിലെ ഒരു ജീവനക്കാരിയെ കൂടി കോവിഡ് കവർന്നെടുത്തു. കാസർഗോഡ് വിദ്യാനഗർ സഹകരണ പ്രസ്സിൽ  ജോലിചെയ്തിരുന്ന  കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് ഇന്ന് പുലർച്ചെ മൂന്നിന് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് സഹകരണ ജീവനക്കാരാണ് ഒരാഴ്ചയ്ക്കിടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് എന്നത് ആശങ്ക ഉണർത്തുന്നതാണ്. പനത്തടി ബാങ്ക് ജീവനക്കാരി അർച്ചന (38) നാല് ദിവസം മുമ്പാണ് മരിച്ചത്. ജില്ലയിൽ നിരവധി സഹകരണ ജീവനക്കാരും കുടുംബാംഗങ്ങളും കോവിഡ് പിടിപെട്ട് ചികിത്സയിലാണ്.
 കോവിഡ് വ്യാപന ഭീതിക്കിടയിലും വീടുകളിലെത്തി സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയാണെന്നും സർക്കാർ ഇനിയും ഇത് അവഗണിച്ചാൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ.സി.ഇ.എഫ്. കാസർകോട് ജില്ലാ പ്രസിഡൻറ് പി.കെ.വിനോദ് കുമാർ ചൂണ്ടിക്കാട്ടി. 
News Image

വീട്ടിലിരുന്നു കോവിഡ് ചികിത്സ ചെയ്യുന്ന രോഗികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

ഗുരുതര ആരോഗ്യ പ്രശ്നമില്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ കിടന്നു തന്നെയാണ് ചികിത്സ നേടുന്നത്.ഇത്തരം രോഗികൾക്ക് ആശുപത്രികൾ കോവിഡ് ഹോം കെയർ പാക്കേജുകൾ നൽകുന്നുണ്ട്, സി. ടി. സ്കാൻ, എക്സ്റെ, മരുന്ന്, നഴ്സുമാരുടെയും സേവനം എന്നിവ ഇതിൽ പെടുന്നു.
 ആശുപത്രികളിലെ പോലെ തന്നെ വീട്ടിലിരുന്നുള്ള ചികിത്സക്കും ചിലവുകളുണ്ട്. ഇക്കാര്യത്തിൽ ചിലർക്കുള്ള സംശയമാണ് വീട്ടിലിരുന്നുള്ള ചികിത്സക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടുമോ എന്നത്.
 ആരോഗ്യ ഇൻഷുറൻസ് പോളിസി ഉള്ളവർക്ക് വീട്ടിലിരുന്നുള്ള ചികിത്സക്കും ഇൻഷുറൻസ് പോളിസി കിട്ടും.
 ഇൻഷുറൻസ് കളെയിം കിട്ടാൻ വീട്ടിൽ താമസിച്ചു ചികിത്സ നടത്താൻ ഡോക്ടർ നൽകിയ കുറിപ്പ്, ചികിത്സയുടെ പ്രതിദിന മോണിറ്ററിങ് ചാർട്ട്, ചികിത്സ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്,മരുന്നുകളുടെ ബില്ലുകൾ എന്നിവ നൽകേണ്ടി വരും.
 ആർ. ടി. പി. സി. ആർ പരിശോധന മാത്രമേ ഇൻഷുറൻസ് കമ്പനികൾ അനുവദിക്കുകയുള്ളു.
സ്പെസിമെൻ റഫറൽ ഫോം, ആർ. ടി. പി. സി. ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
News Image

50 ശതമാനം  കിടക്കകൾ കോവിഡ് ബാധിതർക്ക്, കോവിഡിന് സ്വകാര്യആശുപത്രികളിൽ ഏകീകൃത നിരക്ക്

സ്വകാര്യ മേഖലയിലേതടക്കം എല്ലാ ആശുപത്രികളിലേയും 50% കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കാൻ സർക്കാർ ഉത്തരവായി. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, സഹകരണ ആശുപത്രികൾ, ഇഎസ് ഐ ആശുപത്രികൾ എന്നിവയ്ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്.
കേവിഡിന്റെ രണ്ടാം വ്യാപനത്തിൽ വർദ്ധിച്ചു വരുന്ന ചികിത്സ ആവശ്യങ്ങൾക്കനുസരിച്ച് സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഈ ആശുപതികളിൽ കോവിഡ്ചികിത്സക്ക് ഈടാക്കുന്ന നിരക്കിനെ സംബന്ധിച്ചും വ്യക്തമായ ധാരണയായി. പല സ്വകാര്യ ആശുപത്രികളും കോ വിഡ് രോഗചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിലാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പാക്കേജ് നിരക്കുകൾ തീരുമാനിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയത്. എൻ എ ബി എച്ച് അംഗീകാരമില്ലാത്ത ആശുപത്രികൾക്ക് കിടക്കയൊന്നിന്ന് ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപയും, എൻ എ ബി എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 2910 രൂപയും ഈടാക്കാം. എച്ച്ഡിയുവിൽ ഇത് യഥാക്രമം 3195 രൂപയും 4175 രൂപയുമാണ്. ഐസി യുവിൽ യഥാക്രമം 7800 രൂപയും 8580 രൂപയുമാണ്. വെന്റിലേറ്റർ ഐ സി യുവിൽ യഥാക്രമം 13800 രൂപ 15180 രൂപ നിരക്ക് ഈടാക്കാം. ആരോഗ്യവകുപ്പ് പ്രിൽസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പ്പിറ്റൽ അസ്സോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് സൗകാര്യ ആശുപത്രികളിലെ കോവിഡ് രോഗചികത്സക്കുള്ള എകീകരിക്കപ്പെട്ട നിരക്കുകൾ തീരുമാനമായത്. രജിസ്ട്രേഷൻ, ബെഡ് ചാർജ് നഴ്സിംഗ് ചാർജ് ,ഡോക്ടർ ഫീസ്, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ,അനസ്തേഷ്യ ,ഓക്സിജൻ മരുന്നുകൾ, റേഡിയോളജി, പതോളജി, എക്സറേ, സ്കാൻ തുടങ്ങിയ രോഗിപരിചരണത്തിന്റെ എല്ലാ ചിലവുകളും ഉൾപ്പെടെ ആണ് നിരക്കുകൾ പ്രഖ്യാപിച്ചത് അഡ്മിഷനു മുമ്പും ഡിസ്ചാർജിനും ശേഷം 15 ദിവസം വരെയുള്ള രോഗികൾക്കുള്ള മരുന്നുകളുടെ വിലയും ഇതിൽ ഉൾപ്പെടും. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കൾ, സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് റഫർ ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ നിരക്കുകൾ ബാധകമല്ല. നിരക്കുകൾ എത്രയും പെട്ടന്ന് പ്രാബാല്യത്തിൽ വരെണ്ടതാണ് .

സി.ടി ചെസ്റ്റ് ,എച്ച്.ആർ.സി.ടി ചെസ്റ്റ് തുടങ്ങിയ ഉയർന്ന പരിശോധനകൾക്കും ,റെംഡിസിവർ ടോസിലിന്മാബ് എന്നിവക്കും പി.പി.ഇ. കിറ്റുകൾക്കും ഉള്ള ചാർജ്ജ്' ദിവസവാടകക്ക് പുറമെയാണ്. അർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമെ ഈടാക്കാനാകു എകസ്പെർട്ട്നാറ്റ് , ട്രൂനാറ്റ് ആർ.ടി. ലാം , റാപിഡ് ആന്റിജൻ എന്നീ കോവിഡ് ടെസ്റ്റുകൾക്കും എല്ലാ പി.പി. ഇ കിറ്റുകൾക്കും സർക്കാർ ഓർഡർ പ്രകാരമുള്ള നിരക്കുകൾ ബാധകമാണ്. പി.പി. ഇ കിറ്റുകൾ ഒരു ദിവസം ജനറൽ വാർഡിനു രണ്ടും ഐ.സി.യുവിന് അഞ്ച് എണ്ണവും മാത്രമേ ഉപയോഗിക്കാവൂ. ഇവയുടെ വില കമ്പനി എം ആർ പി നിരക്കിൽ നിന്നും കൂടുതൽ ഈടാക്കാൻ പാടില്ല. എല്ലാ അശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും വിവിധ ചികിത്സ നിരക്കുകൾ മരുന്നുകളുടെ വില ഡോക്ടറുടെ പരിശോധന ഫീസ് മറ്റു നിരക്കുകൾ എന്നിവയെല്ലാം പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിച്ചിരിക്കുന്നു എല്ലാ ഹോസ്പിറ്റൽ വെബ്സൈറ്റുകളിലും നിരക്ക് അപ് ലോഡ് ചെയ്യേണ്ടതും കെ.എസ്. സി.സി. ഇ യുടെ വെബ്സെറ്റുമായി ബന്ധിപ്പിക്കേണ്ടതുമാണ്. സൗകാര്യ ആശുപത്രിക്കൾക്കെതിരെ ലഭിക്കുന്ന പരാതികൾ . അതാത് ജില്ലകളിലെ ജില്ലാ മെഡിക്കൾ ഓഫീസർമാർ ഉടൻ തീർപ്പാക്കേണ്ടതാണ് . നിശ്ചയിക്കപ്പെട്ട നിരക്കുകളിൽ കൂടുതൽ തുക ഈടാക്കുന്ന ആശുപത്രികളുടെ മേൽ തുകയുടെ പത്തിരട്ടി വരെ ഡി.എം. ഒ.ക്ക് പിഴ ഈടാക്കാവുന്നതാണ്.  സ്വകാര്യ ആശുപത്രികളിൽ രോഗികൾ എത്തുന്ന മുറക്ക് ഉടൻ പ്രവേശനം നൽകേണ്ടതും, മുൻകൂർ പണം വാങ്ങാൻ പാടുള്ളതുമല്ല.
News Image

സഹകരണ ജീവനക്കാർക്ക് കോവിഡ് വാക്സിന് മുൻഗണന നൽകണം - കെ.സി.ഇ.എഫ്.

പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപെടുന്നവർ  എന്ന നിലയിൽ സഹകരണബാങ്കുകളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് പ്രസിഡൻറ് ജോഷ്വ  മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപള്ളി എന്നിവർ  സഹകരണ വകുപ്പു മന്ത്രി കടകംപിള്ളി സുരേന്ദ്രനോട് ആവശ്യപ്പെട്ടു. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം, നിക്ഷേപ-വായ്പ കളക്ഷൻ എന്നിവ വീടുകളിൽ നേരിട്ടെത്തിയാണ് സഹകരണ ജീവനക്കാർ ചെയ്തുവരുന്നത്. ഇതിനു പുറമെ നീതി സ്റ്റോർ, നീതി ലാബ് തുടങ്ങിയ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളും  ഓണം, വിഷു, റംസാൻ തുടങ്ങിയ മാർക്കറ്റുകളും മറ്റു ബാങ്കിങ്ങ് പ്രവർത്തനങ്ങളും ചെയ്തുവരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിരവധി ജീവനക്കാർക്കാണ് രോഗം ബാധിച്ചത്. ഒട്ടേറെ പേർക്ക്  ജീവൻ നഷ്ടപ്പെട്ടു. 
കഴിഞ്ഞ പ്രളയ കാലത്തും സഹകരണ മേഖലയും ജീവനക്കാരും സർക്കാരിന് എല്ലാ പിന്തുണയും സഹായവും നൽകി കൂടെ നിന്നിരുന്നു. ഇപ്പോൾ കോവിഡ് വാക്സിൻ ചാലഞ്ചിലും സാമൂഹിക പ്രതിബദ്ധതയോടെ മാതൃകാപരമായി  ഇടപെട്ടുവരുന്നു അതുകൊണ്ടു തന്നെ അധ്യാപകർക്കും മറ്റു സർക്കാർ ജീവനക്കാർക്കും നൽകുന്ന പരിഗണന സഹകരണ ജീവനക്കാർക്കും നൽകണമെന്ന് അവർ ചൂണ്ടിക്കാട്ടി.
News Image

ഉപഭോക്താക്കൾക്ക് യോനോ ആപ്പ് വഴി പുതിയ സംവിധാനം ഒരുക്കി എസ്. ബി. ഐ

ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ അവതരിപ്പിച്ചത്. സമ്പര്‍ക്കരഹിത, പേപ്പര്‍രഹിത അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റല്‍ സംവിധാനം.എസ്ബിഐയില്‍ ഒരു പുതിയ സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി ഫീച്ചര്‍ ലഭ്യമാകും. ഈ സൗകര്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗണ്‌ലോഡ് ചെയ്യണം.  
ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ഇന്‍സ്റ്റാ പ്ലസ് സേവിങ്‌സ് അക്കൗണ്ട് ക്ലിക്ക് ചെയ്യണം. ഉപഭോക്താവിന്റെ ആധാര്‍ വിശദാംശങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്. ആധാര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുകയും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു വീഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യുകയും വേണം. വീഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് സ്വമേധയാ തുറക്കും.ഓണ്‍ലൈനിലൂടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ വളരെ ആവശ്യമാണിതെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, എന്നിവ ഉറപ്പാക്കുന്നതിന്റെ തുടര്‍നടപടികളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2017 നവംബറിലാണ് എസ്ബിഐ യോനോ ആപ്പ് അവതരിപ്പിച്ചത്. 80 ദശലക്ഷം ഡൗണ്‌ലോഡുകളും 37 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുമായി വലിയ സ്വീകാര്യതയാണ് ഇതിനകം യോനോ നേടിയത്
News Image

കോവിഡ് രണ്ടാം: തരംഗം തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും അതി രൂക്ഷമാകുന്നു

കോവിഡിന്റെ രണ്ടാംവരവോടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി അതി രൂക്ഷമാകുന്നു.നാല് മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന  നിലയിലെത്തി.പ്രാദേശിക ലോക്ക് ഡൗണുകളെ തുടർന്ന് 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായെന്നാണ് കരുതുന്നത്.കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും  കോവിഡിനെ തുടർന്ന് പ്രാദേശിക ലോക്ക് ഡൌൺ ഏർപ്പെടുത്തിയതാണ് സ്ഥിതി വഷളാക്കിയത്.ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിദഗ്ദ അഭിപ്രായം.
News Image

ബാങ്ക് ഓഫ് ബറോഡാ സിറം ഇന്സ്റ്റിറ്റ്യുട്ടിനു 500 കോടി രൂപ അനുവദിച്ചു

കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി രൂപ അനുവദിച്ചു. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പണ ലഭ്യത ഉറപ്പ് വരുത്തണം എന്ന റിസർവ്‌ ബാങ്കിന്റെ നിർദേശത്തിന് പുറകെയാണ് ഈ തീരുമാനം ഉണ്ടായത്. ആരോഗ്യ മേഖലക്ക് വേണ്ടി 50,000 കോടി രൂപയുടെ പദ്ധതിയാണ് റിസർവ്വ് ബാങ്ക് ഗവർണർ ശക്തി കാന്ത് ദാസ് ഗുപ്ത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോവാക്സിൻ നിർമാതക്കളായ ഭാരത് ബയോക്സിനു എസ്. ബി. ഐ തുക അനുവദിച്ചിട്ടുണ്ട്, തുക എത്രയെന്നു വ്യക്തമാക്കിയിട്ടില്ല.
News Image

ബാങ്കുകൾ ഇനി ആഴ്ചയിൽ 9 മണിക്കൂറുകൾ മാത്രം

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു ബാങ്കുകൾ ആഴ്ചയിൽ 3 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുകയാണല്ലോ, 10 മണി മുതൽ 1 മണി വരെ 3 മണിക്കൂർ മാത്രമാണ് ഒരു ദിവസം ബാങ്കുകൾ പ്രവർത്തിക്കുക, അങ്ങനെയെങ്കിൽ ആഴ്ചയിൽ ആകെ 9 മണിക്കൂർ മാത്രമാണ് ഈ ലോക്ക് ഡൌൺ കാലത്തു ബാങ്കുകളുടെ സേവനം നമുക്ക് ലഭിക്കുക. കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബാങ്കുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം.
News Image

സമാശ്വാസ വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് KCEF

സമ്പൂർണ്ണ ലോക്ക് ഡൗൺ വരുന്നതോടെ സഹകരണ മേഖലയിലെ ദിന നിക്ഷേപ പിരിവ് കാരായ കമ്മീഷൻ ഏജൻറ് മാർ ആശങ്കയിലാണെന്ന് KCEF സംസ്ഥാന ട്രഷറർ പി. കെ. വിനയകുമാർ.പെൻഷൻ വിതരണ ചുമതലയുള്ള ഏജൻ്റ് മാർക്ക് അനുവദിക്കാൻ കുടിശ്ശികയായുള്ള 7 മാസത്തെ ഇൻസൻ്റീവ് അനുവദിച്ചത് ആശ്വാസമാണെങ്കിലും ബഹു ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻ വിതരണച്ചുമതലയില്ല. ഈ  സാഹചര്യത്തിൽ കമീഷൻ ഏജൻറ് മാരുടെ ജീവിതം വഴിമുട്ടാതിരിക്കാൻ കഴിഞ്ഞ തവണ അനുവദിച്ചത് പോലുള്ള സാമാശ്വാസ വേതനം ഇത്തവണയും അനുവദിച്ച് കൊണ്ട് ഉത്തരവാക്കണമെന്ന്
 KCE F സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ സർക്കാരിനോടാവശ്യപ്പെ
ടുകയുണ്ടായി.
News Image

കേരള ബാങ്കിൽ ഇനി സൗജന്യമായി ചെക്ക് ലീഫ് 10 എണ്ണം മാത്രം

കേരള ബാങ്കിൽ ഇതുവരെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ചെക്ക് ലീഫ് മുഴുവൻ സൗജന്യമായാണ് നൽകിയിരുന്നത്.എന്നാൽ ഇനി മുതൽ വർഷം 10 ലീഫ് മാത്രമാണ് നൽകുക. കൂടുതൽ വേണമെങ്കിൽ ചെക്ക് ഒന്നിന് രണ്ടര രൂപ വരെ ഉപഭോക്താക്കൾ നൽകേണ്ടിയിരിക്കുന്നു.എന്നാൽ സഹകരണ സംഘങ്ങൾ നൽകേണ്ടത് ചെക്ക് ഒന്നിന് ഒന്നേക്കാൽ രൂപയാണ്. ചെക്ക് ലീഫ് പ്രിന്റ് ചെയ്യാനുള്ള പണച്ചിലവും കൈകാര്യം ചെയ്യുന്നതിന്റെ സമയ സമയ നഷ്ടവും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നു കേരള ബാങ്ക് അറിയിച്ചു.
News Image

വരുമാനം ഇനിയും കുറയും, വെല്ലുവിളിയുമായി പുതിയ സർക്കാർ

പുതിയ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാരിന് ജി എസ് ടി വരുമാനത്തിൽ വലിയ വർധനയാണ് ലഭിച്ചതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കാത്തിരിക്കുന്നത് വൻ വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധി മറന്ന് തിരഞ്ഞെടുപ്പ് ബഹളത്തിൽ വിപണി ഉഷാറായതാണ് കഴിഞ്ഞ മാസത്തെ ജി എസ് ടി വരുമാനം കുതിച്ചുയരാൻ മുഖ്യ കാരണം. എന്നാൽ ഈ മാസം സംസ്ഥാനത്തു ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ അടുത്ത മാസത്തെ വരുമാനം കുത്തനെ ഇടിയുമെന്നുറപ്പായി. മദ്യ വില്പന ശാലകൾ അടച്ചതും ലോട്ടറി വില്പന തടസപ്പെട്ടതും വാഹന ഗതാഗതം കുറഞ്ഞതും സർക്കാരിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും. ഏപ്രിലിൽ 2297 രൂപയാണ് ജി എസ് ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ചത്. ജി എസ് ടി 1075 കോടി രൂപയും ഐ ജി എസ് ടി 1222 കോടിയും കിട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു മാസം പോലും ഇത്രയധികം വരുമാനം ജി എസ് ടി ഇനത്തിൽ സർക്കാരിന് ലഭിച്ചിട്ടില്ല.ജി എസ് ടി വിഹിതം കുറയുന്നതോടെ കേന്ദ്രം തരേണ്ട നഷ്ടപരിഹാരത്തുക കുതിച്ചുയരും. കഴിഞ്ഞ വർഷം കേന്ദ്രത്തിനു വരുമാന നഷ്ടം സംഭവിച്ചതിനാൽ നഷ്ടപരിഹാരത്തിനു പകരം വായ്‌പ്പയെടുത്ത് തരികയാണ് കേന്ദ്രം ചെയ്തത്. ഇതിനു പുറമെ കേന്ദ്രം അനുവദിച്ച തുകയുടെ പരമാവധി സർക്കാർ കടമെടുക്കുകയും ചെയ്തു. പുതിയ മന്ത്രി സഭ വരുന്നതോടെയാണ് സംസ്ഥാനത്തിന് ഇനി കടമെടുക്കാൻ കഴിയുക
News Image

സഹകരണ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു . ഗ്രാമീണ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ് .
News Image

പെൻഷൻ റിവിഷൻ സംബന്ധിച്ച സത്യവാങ്മൂലം ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാം

പെൻഷൻ റിവിഷൻ സംബന്ധിച്ച സത്യവാങ്മൂലം ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാം . നിങ്ങളുടെ ഫോൺ നമ്പർ ട്രഷറി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രം . prism പ്ലസ് എന്ന സൈറ്റിൽ (http://www.prismplus.kerala.gov.in/) കയറി നിങ്ങളുടെ മൊബൈൽ നമ്പറും സൈറ്റിൽ കാണിച്ചിരിക്കുന്ന കോടും അടിച്ചുകഴിയുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു OTP വരും അത് എന്റർ ചെയ്തു കഴിയുമ്പോൾ പ്രിസം പ്ലസ് ഹോം പേജിലേക്ക് കടക്കും . അതിൽ നിങ്ങളുടെ പേരും മറ്റും ഉണ്ടാകും . ആ പേജിന്റെ മുകളിൽ ഉള്ള " വ്യൂ " പ്രസ് ചെയ്തു കഴിയുമ്പോൾ സത്യവാങ്മൂലം ഇംഗ്ലീഷിലും അതിന് താഴെ മലയാളത്തിലും കാണാം . സത്യവാങ്മൂലത്തില് താഴെ I Agree എന്ന ബോക്സ് ക്ലിക്ക് ചെയ്യുക . വീണ്ടും ഒരു OTP നിങ്ങളുടെ ഫോണിൽ വരും . അത് എന്റർ ചെയ്തുകഴിയുമ്പോൾ വിജയകരമായി സത്യവാങ്മൂലം സമർപ്പിച്ചു എന്ന സന്ദേശം ലഭിക്കും .
News Image

ലോക്ക് ഡൗണിൽ പ്രവർത്തിക്കാവുന്ന സർക്കാർ ഓഫീസുകൾ

ലോക്ക് ഡൌൺ കാലയളവിൽ പ്രവർത്തിക്കാവുന്ന സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസി കളും : ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശ സ്ഥാപനം, പൊതു വിതരണം, വ്യവസായം, കൃഷി, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗ സംരക്ഷണം, സാമൂഹിക നീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്സസ്, ഹോർട്ടികൾച്ചർ, ഫിഷറീസ്, പോലീസ്, എക്സ്സൈസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്‌, അഗ്നി ശമന സേന, ദുരന്ത നിവാരണം, വനം, ജയിൽ, ജില്ലാ കളക്ട്രേറ്റുകൾ, ട്രഷറി, വൈദ്യതി,ജല വിഭവം, ശുചീകരണം.
 പ്രവർത്തിക്കാവുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും :
സായുധ സേന വിഭാഗം, ട്രഷറി, പെട്രോളിയം, സി. എൻ. ജി, എൽ. പി. ജി, പി . എൻ. ജി, ദുരന്ത നിവാരണം വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ്‌ ഓഫീസുകൾ, നാഷണൽ ഇൻഫാർമേറ്റിക് സെന്റർ, കാലാവസ്ഥ കേന്ദ്രം, ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ, വിമാന താവളം, തുറമുഖം റെയിൽവേ
News Image

കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തിക്കണം എന്ന് തീരുമാനിച്ചവർ തന്നെ "വാക്സിനും മുൻകൈ എടുക്കണം ".. സഹകരണ ജീവനക്കാരന്റെ കുറിപ്പ് വൈറൽ ആകുന്നു.

സഹകരണ ജീവനക്കാരന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
"കോവിഡ് മൂലം അകാലത്തിൽ വിട പറയുന്ന ഒരു ബാങ്ക് ജീവനക്കാരനും ഒരു ബാങ്ക് മാനേജരും ഒരു പത്രത്തിലും ഒരു ചാനലിലും കാര്യമായ ഒരു വാർത്ത ആയി വരില്ല". എന്നാൽ എല്ലാ ബാങ്ക് ജീവനക്കാരും സ്വന്തം ബാങ്കിന്റെ circulars എടുത്തു നോക്കുക - ബാങ്കിന്റെ ആദരാഞ്ജലികൾ വാങ്ങി അകാലത്തിൽ പൊലിയുന്നവർ എത്ര അധികം എന്ന അൽപ്പം ഭയപ്പെടുത്തുന്ന കണക്കുകൾ  അവിടെ നിന്നും കിട്ടും. മാർച്ച്‌ 2019 ലെ ലോക്ക്ഡൗൺ മുതൽ  ഇന്ന് വരെ ബാങ്കുകൾ പ്രവർത്തിക്കണം എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായില്ല. ഓൺലൈനിൽ മാത്രം ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർമാർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് രണ്ട് മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നപ്പോൾ എത്ര ജാഗ്രതയോടെയാണ് വാക്‌സിൻ കൊടുത്ത് സജ്ജരാക്കിയത്. അവശ്യ സർവീസിൽ വരുന്ന മറ്റെല്ലാ വിഭാഗങ്ങൾക്കും കൊടുത്ത് കഴിഞ്ഞ ശേഷം എങ്കിലും ഇക്കാലമത്രയും പ്രവാസികൾ ഉൾപ്പെടെ ഉള്ള പൊതുജനവുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്ക് ജീവനക്കാരുടെ വാക്‌സിനേഷനു ഒരു മുൻഗണനയും ലഭിക്കാത്തതു അത്യന്തം ദുഃഖകരം തന്നെ. LIC ക്ക് വരെ ശനിയാഴ്ച അവധി ദിവസമാക്കിയിട്ടും ദശകങ്ങൾ ആയി    ആഴ്ചയിൽ 5 പ്രവർത്തി ദിനം എന്ന ആവശ്യം ഉന്നയിക്കുന്ന ബാങ്ക് ജീവനക്കാർക്ക് ഈ കോവിഡ് കാലത്തും ഒന്നിടവിട്ട ശനിയാഴ്ച പ്രവർത്തി ദിനം തന്നെ. "ബാങ്ക് ജീവനക്കാർക്ക് വാക്‌സിൻ മുൻഗണനയിൽ കൊടുക്കണം" എന്ന ധനകാര്യ മന്ത്രിയുടെ നിർദേശം ഉണ്ടായിട്ടും അത് നേടിയെടുക്കാൻ കഴിവില്ലാത്ത വണ്ണം ദുർബലരാണോ, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയുന്ന ബാങ്കിംഗ് രംഗത്തെ ജോലിക്കാർ? ജീവനക്കാരുടെ ജീവന് ഇത്രയും ഭീഷണി ഉയർത്തുന്ന സാഹചര്യം ഉണ്ടായിട്ടും അതിനു വേണ്ടി ശബ്ദിയ്ക്കാൻ ആകാത്ത വണ്ണം നിസഹായർ ആണോ അതിശക്തർ എന്ന് പലപ്പോഴും അവകാശപ്പെടുന്ന യൂണിയനുകളും, അസോസിയേഷനും, മാനേജ്മെന്റും എല്ലാം. ആര് നിശബ്ദത പാലിച്ചാലും അത് ബാധിക്കുന്നത് നമ്മളെ മാത്രമല്ല, നമ്മളിലൂടെ രോഗസാധ്യത ഉള്ള കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളെ കൂടിയാണ്, അവരുടെ ജീവനെ കൂടിയാണ് എന്ന ഉത്തമബോധ്യത്തോടെ ബാങ്ക്ജീവനക്കാർക്ക് മുൻഗണനയിൽ വാക്‌സിൻ വേണം എന്ന ആവശ്യം ഉയർത്തിപ്പിടിക്കാം എന്തിലും നിശബ്ദത പാലിക്കുന്ന എന്റെ ബാങ്കിംഗ് രംഗത്തെ സുഹൃത്തുക്കളെ, കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തിക്കണം എന്ന തീരുമാനം എടുക്കാൻ ഉള്ള ജാഗ്രത കാണിച്ചവർ അവർക്കു വാക്‌സിനു മുൻഗണന കൊടുക്കണം എന്ന നിർദേശം കാണാത്ത സ്ഥിതിക്കു നമ്മൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുക തന്നെയേ നിവൃത്തിയുള്ളൂ.......
എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
News Image

ICICI  ബാങ്കിന് പിഴ ചുമത്തിക്കൊണ്ട് റിസർവ്വ് ബാങ്ക്

റിസർവ്വ്‌ ബാങ്ക് ഓഫ് ഇന്ത്യ icici ബാങ്കിന് 3 കോടി രൂപ പിഴ ചുമത്തി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല, RBI യുടെ വ്യവസ്ഥകൾ പാലിക്കാത്തത്തിലുള്ള വീഴ്ച്ചക്കാണ് പിഴ ചുമത്തിയതെന്നു റിസർവ്വ്‌ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിക്ഷേപ പോർട്ട്‌ ഫോളിയോകളും, വർഗീകരണം, മൂല്ല്യ നിർണ്ണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി RBI കണ്ടെത്തിയിരുന്നു.1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ നിയമാവലികൾ അടിസ്ഥാനപ്പെടുത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.<br>

News Image

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്

ഓൺലൈനിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ വേഗത തന്നെയാണ്, ശക്തി പോലെ തന്നെ അതിന്റെ ദൗർബല്ല്യവും വേഗതയാണ്. പെട്ടന്ന്  മൊബൈലിലേക്ക് പാഞ്ഞെത്തുന്ന വാർത്തകൾ ഞൊടിയിടയിലെ ഒരു ക്ലിക്ക് കൊണ്ടു നമ്മൾ ആയിരങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല എന്നതാണ് യാഥാർഥ്യം.
കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല എന്നോർക്കുക.
ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കുക.
ഓർക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
News Image

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 
മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒരാഴ്ച സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് രാവിലെ ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും *ലോക്ക് ഡൗണ്‍* സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
News Image

ബാങ്കുകളോട് ജപ്തി പോലുള്ള നടപടികള്‍ തല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയില്‍ സംസ്ഥാനത്തെ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികള്‍ തല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. അതേ സമയം തന്നെ ജല അതോററ്ററി, കെഎസ്ഇബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു മാസത്തേക്കാണ് ഈ ഇളവ് ഉണ്ടാകുക.
News Image

ബാങ്കിങ്ങ്  ഭേദഗതി നിയമം സഹകരണ ബാങ്കുകൾക്ക് തിരിച്ചടിയാകും

 ഡോ. എം. രാമനുണ്ണി- സഹകരണരംഗത്തെ  പകരക്കാരനില്ലാത്ത അതികായൻ. കൃഷിശാസ്ത്രം പഠിച്ച്  ബിസിനസ് മാനേജ്‌മെന്റിൽ പയറ്റി തെളിഞ്ഞ് സഹകരണ ബാങ്കിങ്ങിന് പുതിയ  സമവാക്യങ്ങൾ എഴുതിച്ചേർത്ത കർമനിരതൻ എന്ന് ഒറ്റവാചകത്തിൽ ഉൾകൊള്ളിക്കാവുന്ന ഇദ്ദേഹത്തിന്റെ ജീവിത സപര്യ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ കഥ കൂടിയാണ്. സഹകരണ മേഖലയിലും സഹകരണ ബാങ്കുകളുടെ ബാങ്കിങ്ങ്  ഇതര പ്രവർത്തനങ്ങളിലും വിപ്ലവകരമായ ഒട്ടേറെ  മാറ്റങ്ങൾക്കു വഴിയൊരുക്കി പുതിയൊരു ബാങ്കിങ്ങ് സംസ്കാരത്തിന് തുടക്കമിട്ട രാമനുണ്ണിയുടെ കരിയർഗ്രാഫിൽ  പറയാൻ നേട്ടങ്ങൾ ഒട്ടേറെ. 
കുടുംബശ്രീയുടെ ആദ്യഘട്ടത്തിൽ നേതൃത്വം നല്കിയിരുന്നവരിൽ ഒരാളായിരുന്ന ഇദ്ദേഹം തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ, ഐ.സി.ഡി.പി. ജനറൽ മാനേജർ  എന്നീ പദവികൾ വഹിച്ചിരുന്നപ്പോൾ  പ്രാഥമിക സഹകരണ സംഘങ്ങളിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്.  കളക്ഷൻ ഏജൻറ്മാർക്കുള്ള കളക്ഷൻ പിരിക്കുന്നതിനുള്ള  ചെറിയ ഉപകരണം - സിമ്പ്യൂട്ടർ - കൊണ്ടുവന്നതോടൊപ്പം  ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കാൻ  സഹകരണ മേഖലയെ പ്രാപ്തമാക്കാൻ ഇ- ബാങ്കിങ്ങ് സർവത്രികമാക്കി. കൂട്ടുബാധ്യതാ സംഘങ്ങളിലൂടെ(JLG) വനിതാശാക്തീകരണവും സാമ്പത്തിക പരാധീനരായ നിരവധി പേർക്ക് തൊഴിലും  നൽകി സംഘശക്തിയുടെ  വിജയ മോഡൽ ആക്കി ജെ.എൽ.ജി.യെ  മാറ്റി. 
കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, റബ്‌കോ മാനേജിങ്ങ്  ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് വിരമിച്ചത്. ഇപ്പോൾ തൃശൂർ ഹോളി ഗ്രേസ് ബിസിനസ് സ്കൂളിന്റെ അക്കാദമിക് ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. സഹകരണ മേഖലയെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുകയും പരിശീലന പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്ന ഈ തൃശ്ശൂർകാരൻ  സഹകരണ പ്രസ്ഥാനത്തിന്റെ  ഇന്നത്തെ അവസ്ഥയെക്കുറിച്ച് സഹകരണരംഗം റിപ്പോർട്ടർ ദേവി ലിജീഷുമായി  സംസാരിക്കുന്നു.

കേന്ദ്ര ബാങ്കിങ് റെഗുലേഷൻ ആക്ടിനെ കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം ...?

ഇൻഡ്യ എന്ന വലിയ രാജ്യത്ത് എല്ലാ പ്രദേശത്തും  ഒരു പോലെയല്ല സഹകരണമേഖലയുടെ  പ്രവർത്തനങ്ങൾ നടക്കുന്നത്. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സഹകരണ നിയമപ്രകാരം അതാത് സർക്കാരുകളാണ് സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ആകട് പ്രകാരം ജനങ്ങളുടെ വിശ്വാസം പോവില്ലെങ്കിലും ബാങ്കിങ്ങ് സിസ്റ്റം എന്ന രീതിയിൽ കേരളത്തിൽ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഈ നിയമം ഏറെ ദോഷം ചെയ്യുമെന്നാണ് എൻ്റെ അഭിപ്രായം.

നമ്മുടെ ബാങ്കുകളെ ഈ നിയമം ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത്...?


ആക്ട് പ്രകാരം ബാങ്കിങ് നടത്തുവാനോ ബാങ്കിൻ്റെ ഭാഗമായുള്ള ഉപകരണങ്ങൾ ഉപയോഗിക്കുവാനോ പാടില്ല. ബാങ്ക് ബാങ്കിങ്ങ്, ബാങ്കർ എന്ന പ്രവർത്തന പരിധിയിൽ ഇനി വരുവാനോ ബാങ്ക് എന്ന പദവി ഉപയോഗിക്കാനോ സാധിക്കില്ല. അംഗത്വത്തിലെ ഗ്രെഡിങ്ങ്  സമ്പ്രദായം നിർത്തി ആക്ടീവ് മെമ്പർഷിപ്പിലേക്ക് മാറേണ്ടി വരും. അതായത് ബാങ്കിൽ നിരന്തരമായി ഇടപാടുകൾ നടത്തുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തേണ്ടി വരും.

ഈ സാഹചര്യത്തിൽ സഹകരണബാങ്കിന് എന്ത് മുൻ കരുതൽ എടുക്കാൻ കഴിയും...?


സാശ്രയ സംഘങ്ങൾ,എൻ.ജി.ഒ., അയൽക്കൂട്ടം തുടങ്ങിയ കൂട്ടായ്മകളെ ബാങ്കിൻ്റെ ബിസിനസ് കറസ്പോണ്ടൻ്റ് ആയി പ്രവർത്തിപ്പിക്കാം. ചെറിയ മാർജിൻ ലഭിക്കും. പെ ടി എം, ഗൂഗിൾ പേ  എന്നിവപോലുള്ള ഡിജിറ്റൽ പെയ്മെൻ്റ് സൊല്യൂഷനിലേക്ക് പോവാം. ബാങ്കിലേക്ക് പോവാനാണെങ്കിൽ ഔദ്യോഗികമായ ലൈസൻസ് എടുത്തു ബാങ്കായി പ്രവർത്തിക്കാം. 200 കോടി മൂലധനം അതിന് കണ്ടത്തേണ്ടിവരും.

 സഹകരണ ബാങ്കുകൾ നേരിടുന്ന മറ്റു പ്രതിസന്ധികൾ.....?

സഹകരണ ബാങ്കുകളുടെ പ്രവർത്തന വിപുലീകരണം നടക്കാത്തത് ഒരു പ്രതിസന്ധിയാണ്. കൂടാതെ സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ 40 - 50 വയസിനു മുകളിൽ ഉള്ളവരാണ് യുവജനങ്ങളെ  ആകർഷിക്കുവാൻ കഴിയുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിലും മനുഷ്യവിഭവം (ഹ്യൂമൻ റിസോഴ്സസ്) പ്രയോജനപെടുത്തുന്നതിലും വളരെ പിന്നിലാണ് സഹകരണ മേഖല. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത കുറഞ്ഞു വരികയും ബാങ്കിന്റെ പ്രവർത്തനം  രാഷ്ട്രീയ പ്രവർത്തകരുടെയൊ, രാഷ്ട്രീയ അനുഭാവികളായ  ജീവനക്കാ രുടെയോ കൈകളിൽ ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. അതായത് അമിതമായ രാഷ്ട്രീയ ഇടപെടൽ സഹകരണ മേഖലയിലെ വലിയൊരു പ്രതിസന്ധി തന്നെയാണ്.

ബാങ്കുകൾ വൈവിധ്യവൽക്കരണത്തിലേയ്ക്ക്  പോകേണ്ടതിൻ്റെ ആവശ്യകത....?

എല്ലാ സഹകരണ സ്ഥാപനത്തിനും അതാത് പ്രദേശത്തെ ജനങ്ങളുമായി കൂടുതൽ ഇടപെഴുകാനും അവരുടെ ആവശ്യങ്ങളെ അടുത്തറിയാനും നോൺ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ സഹായിക്കും. ബാങ്കിന് ബിസിനസ് വിപുലീകരിക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ഏത് നോൺ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ നടത്തിയാലും അത് നടത്തി കൊണ്ട് പോകാനുള്ള കഴിവ് പ്രധാനമാണ്.

വിവിധ സഹകരണ സ്ഥാപനങ്ങളൊടൊപ്പം അങ്ങ് പ്രവർത്തിച്ചിട്ടുണ്ടല്ലോ. എതൊക്കെ സ്ഥാപനങ്ങളിലാണ് താങ്കൾ സേവനമനുഷ്ട്ടിച്ചിട്ടുള്ളത്...?

1996 ൽ ഐ.സി.ഡി.പി. തൃശൂർ ജില്ലാ ജനറൽ മാനേജരായിട്ടാണ് ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിലാണ് തൃശൂർ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യുട്ടറൈസേഷനൊക്കെ നടപ്പിലാക്കിയത്. കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ കൃഷി ഓഫീസറായി 3 വർഷം ജോലി ചെയ്തു. 2006 മുതൽ 2012 വരെയും 2018 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ തൃശൂർ ജില്ലാ സഹകരണ ബാങ്കിൻ്റെ ജനറൽ മാനേജരായിരുന്നു. 2016മുതൽ 2018 വരെ കൺസ്യൂമർ ഫെഡറേഷൻ്റെ മാനേജിങ്ങ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

News Image

വായ്‌പ്പാ പുനക്രമീകരണത്തിന് നിർദേശങ്ങളുമായി റിസർവ്വ് ബാങ്ക്

കോവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക മേഖലയിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് രണ്ടാം പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ശക്തി കാന്ത് ദാസ് ഗുപ്ത പുതിയ തീരുമാനങ്ങളുമായി മാധ്യമങ്ങളെ കണ്ടത്.കോവിഡ് മൂലം വരുമാനം നഷ്ടപ്പെട്ടവർക്ക് വയ്പ്പാ പുനക്രമീകരണത്തിന് അവസരമൊരുങ്ങുന്നു.വ്യക്തികൾക്കും, ചെറുകിട സംരംഭകർക്കും വളരെയേറെ ഗുണം ചെയ്യുന്ന കാര്യമാണിത്.കോവിഡ് വ്യാപനം മൂലം വരുമാനം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവർക്ക് പെട്ടന്ന് പണം ലഭ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി ബാങ്കുകളോട് റിസേർവ്വ് ബാങ്ക് ആവശ്യപ്പെട്ടു.ഗ്രാമീണ മേഖലകളിലേക്ക് ചെറുകിട വായ്‌പ്പകളിലൂടെ 
പണം വേഗത്തിൽ എത്തിക്കുന്നതിനായി മൈക്രോ ഫിനാൻസ് മേഖലയിലേക്ക് കൂടുതൽ പണം നൽകണമെന്നും റീസർവ്വ് ബാങ്ക് പറഞ്ഞു.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മരുന്ന്, വാക്സിൻ നിർമ്മാണ കമ്പനികൾക്ക് പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ സഹായം ചെയ്യണമെന്നും റിസർവ്വ് ബാങ്ക് നിർദേശിച്ചു.രോഗ ചികിത്സയുമായി ബന്ധപെട്ട് ആരോഗ്യ രംഗത്ത് കൂടുതൽ പണം ആവശ്യമെങ്കിൽ ആ പണം ഉറപ്പാക്കുകയും ബാങ്കുകൾ ചെയ്യണമെന്ന് റിസർവ്വ് ബാങ്ക് സൂചിപ്പിച്ചു.
News Image

കോവിഡ് കെയർ സെന്ററിലേക്ക് കൊരട്ടി സഹകരണ ബാങ്ക് ഉപകരണങ്ങൾ കൈമാറി

കൊരട്ടി പഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിന് ആവശ്യമായ ഉപകരണങ്ങൾ കൊരട്ടി സർവീസ് സഹകരണ ബാങ്ക് കൈമാറി. ബാങ്ക് പ്രഡിഡന്റ് കെ. പി. തോമസ് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് പി. സി. ബിജുവിന് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
 ടെലിവിഷനുകൾ, നിരീക്ഷണ കാമറകൾ വെള്ളം ചൂടാക്കുന്നതിനവശ്യമായ കെറ്റിലുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ കൈമാറിയത്.
 ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. കെ. എ ജോജി,
സി. കെ സദാനന്ദൻ, ഉമേഷ്‌ ഇല്ലിക്കൽ, ബാങ്ക് സെക്രട്ടറി എൻ. ജി. സനിൽകുമാർ,പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. ആർ.സുമേഷ്,
നൈനു റിച്ചു, സബിയ.എ. വി. എന്നിവർ സംസാരിച്ചു.
News Image

മെയ് മാസത്തിൽ ബാങ്കുകൾക്ക് 12 അവധി ദിവസങ്ങൾ മാത്രം 

വാരാന്ത്യ അവധി ദിനങ്ങളും ഉത്സവങ്ങളും ഉൾപ്പടെയാണ് 2021 മെയ് മാസത്തിലെ 12 അവധി ദിനങ്ങൾ .എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന അവധിദിനങ്ങൾക്ക് പുറമെ ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാകുന്ന അവധി ദിനങ്ങളുമുണ്ട് .എല്ലാ ഞായറാഴ്ചകളിലും ,രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും സ്വകാര്യ പൊതു ബാങ്കുകളിൽ അവധി ദിനങ്ങളാണ് .2,8,9,16,22,23,30 എന്നീ ദിവസങ്ങളിലാണ് വാരാന്ത്യ അവധി ദിനങ്ങൾ വരുന്നത്.
ആർ .ബി .ഐ .കലണ്ടറനുസരിച്ചു മെയ് 14 ഈദുൽ ഫിത്തറിനു ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവധി ആണ് .മെയ് 1 തൊഴിലാളി ദിനം ,മെയ് 7 ജുമാ അത്ത് ഉൽ വിദ ,മെയ് 13 ഈദുൽ ഫിത്തർ ,മെയ് 14 അക്ഷയ തൃതീയ ,മെയ് 26 ബുദ്ധ പൗർണിമ എന്നിങ്ങനെയാണ് വരുന്നത് .എന്നാൽ ഉത്സവദിനങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ചു വ്യത്യാസം ഉള്ളതിനാൽ ഒരു സംസ്‌ഥാനങ്ങളിലും 5 അവധി ദിനങ്ങൾ ഒരുമിച്ചു വരുന്നില്ല .ബുദ്ധപൗര്ണമി ദിനമായ മെയ് 26 ന് കേരളത്തിലെ ബാങ്കുകൾക്ക് അവധിയില്ല ബാങ്കുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും മൊബൈൽ ബാങ്കിങ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല .


News Image

കേരളത്തിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ, സർക്കാർ ഉത്തരവ് പുറത്തിറങ്ങി

Covid Special News :കേരളത്തിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ, സർക്കാർ ഉത്തരവ് പുറത്തിറങ്ങി .
അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം
സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.
അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം
ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.
അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. 
ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രം.
മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം.  ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.
ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.
രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.
വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.
ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.
News Image

ബാങ്കുകളുടെ ലയനം ,സർവ്വേയുമായി റിസർവ്വ് ബാങ്ക് 


ദേശസാത്കൃത  ബാങ്കുകളുടെ ലയനത്തിന് ശേഷം ബാങ്കുകളുടെ പ്രവർത്തനരീതി എങ്ങനെയുണ്ട് എന്ന് ഉപഭോക്താക്കൾക്കിടയിൽ സർവ്വേ നടത്തുവാൻ റിസർവ്വ് ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നു 
ലയനം നല്ല രീതിയിലുള്ള മാറ്റമാണോ ഉപഭോക്താക്കൾക്കിടയിൽ വരുത്തിയിരിക്കുന്നത് എന്നീ കാര്യങ്ങൾ അറിയുവാനായി 21 സംസ്ഥാനങ്ങളിൽ നിന്നായി 20,000 പേരിലാണ് സർവേ നടക്കുക .ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കുമായും ലക്ഷ്മി വിലാസ് ബാങ്ക് ഡി .ബി .എസ് ബാങ്കുമായുമാണ് ലയിച്ചത് .ജൂൺ 22 ന് നിർദിഷ്ട ഏജൻസി റിസർവ്വ് ബാങ്ക് മുന്പാകെ റിപ്പോർട്ട് സമർപ്പിക്കണം .
News Image

കൊറോണ ബാധിച്ചാൽ ഇൻഷുറൻസ് പരിരക്ഷ

കൊറോണ കവച്, കൊറോണ രക്ഷക് എന്ന പേരിലുള്ള ഇൻഷുറൻസ് പോളിസികളാണ് മഹാമാരിക്കാലത്ത് രക്ഷക്കെത്തുന്നത്.50,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന പോളിസിയാണ് കൊറോണ രക്ഷക്. കോവിഡ് 19 ന്റെ പൂർണ്ണ ചികിത്സക്ക് ആവശ്യമായ ഇൻറ്റംനിറ്റി പോളിസികളാണ് കൊറോണ കവച്, പരമാവുധി 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ പോളിസി നൽകുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ്‌ ഇന്ത്യ (IRDAI )യുടെ നിർദേശ പ്രകാരം കൊറോണ കവച് പോളിസി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും വിൽക്കണം എന്ന് പറയുന്നു. കൊറോണ രക്ഷകിനു ഇത് നിർബന്ധമല്ല.18 മുതൽ 65 വയസ്സ് വരെയാണ് പ്രായപരിധി, ഒറ്റതവണ പ്രീമിയം അടവാണ് പോളിസികളുടെ പ്രത്യേകത. വാങ്ങിയാൽ 15 ദിവസത്തിനകം പ്രാബല്ല്യത്തിൽ വരും.
News Image

ക്യുആർ കോഡ്,എസ്. ബി. ഐ യുടെ പുതിയ നിർദേശം

ഓൺലൈൻ ഇടപാടുകൾ വർദ്ധിച്ച ഈ കോവിഡ് കാലത്ത് തട്ടിപ്പുകൾ പുതിയ രൂപത്തിലും ഭാവത്തിലുമാണ് വരിക, അത്കൊണ്ട് ഇടപാടുകാർ വളരെ ശ്രെദ്ധിക്കേണ്ട സമയമാണിത്.
ക്യുആർ കോഡുകൾ വഴിയുംതട്ടിപ്പ് അരങ്ങേറാൻ സാധ്യത ഉണ്ടെന്നു എസ്. ബി. ഐ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകി കഴിഞ്ഞു.
പണം അടക്കാൻ ആവശ്യമുള്ളിടത്ത് അല്ലാതെ അപരിചിതർ പങ്ക് വെക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്നാണ് ബാങ്കുകളുടെ നിർദേശം. എപ്പോഴും ഓർക്കേണ്ടത് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത് പണം അയക്കാൻ വേണ്ടി മാത്രമാണ്
സ്വീകരിക്കാൻ വേണ്ടിയല്ല. പണം അയക്കാനില്ലാത്തപ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.
News Image

പാൻകാർഡ് എന്താണ്.. എന്തിനാണ്?

പാൻ കാർഡ് അഥവാ "പെർമനെന്റ് അക്കൗണ്ട് നമ്പർ" നമ്മളെല്ലാവരും ഉപയോഗിക്കുന്നതാണ്. 1961 ലെ ആക്ട് പ്രകാരം വ്യക്തി, കമ്പനി എന്നിവർക്ക് 'സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്‌ ' ആണ് പാൻ കാർഡ് എന്ന പേരിൽ 10 ഡിജിറ്റ് ആൽഫാ ന്യൂമറിക് നമ്പർ നൽകുന്നത്.രാജ്യത്തിന്റെ വളർച്ചക്കുള്ള അടിസ്ഥാന വരുമാനം ജനങ്ങൾ നൽകുന്ന ടാക്സ് ആണ്. ടാക്സ് രണ്ട് തരത്തിൽ ആണ്  ഒന്ന് : ഡയറക്ട് ടാക്സും രണ്ട് : ഇൻ ഡയറക്ട് ടാക്സും
വ്യക്തികളും കമ്പനികളും നൽകുന്നതാണ് ഡയറക്ട് ടാക്സ്, ജി. എസ്. ടി, എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയെല്ലാം ഇൻ ഡയറക്റ്റ് ടാക്സിൽ വരുന്നതാണ്.
ഇൻകംടാക്‌സ് ഡിപ്പാർട്മെന്റിന് വ്യക്തികളെയും സ്ഥാപനങ്ങളെയും പിന്തുടർന്ന് നികുതി അടക്കുന്നവരാണോ നികുതി വെട്ടിപ്പ് നടത്തുന്നവരാണോ എന്നെല്ലാം അറിയാൻ നമ്മളെ പിന്തുടരാനുള്ള പ്രഥമ ഉപാധിയാണ് പാൻകാർഡ്
News Image

സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തി സമയം ഇനി 2 മണി വരെ

സഹകരണ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ സ്ഥാപങ്ങളായ നീതി മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ലാബുകൾ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ ഒഴികെ എല്ലാ സ്ഥാപനങ്ങൾക്കും ഇനി ഒരു നിർദ്ദേശം ലഭിക്കും വരെ ശനി ഞായർ ഒഴിവായിരിക്കും.സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിൽ ആണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പണമിടപാടു നടത്തുന്ന സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തി സമയം താൽക്കാലികമായി 2 മണി വരെയായി ചുരുക്കിയിട്ടുണ്ട്.ശനി, ഞായർ എന്നീ ദിവസങ്ങളിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവക്കും അവധിയായിരിക്കും ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഭരണ സമിതികൾ നടത്തേണ്ടതാണ്.
News Image

എന്റെ ശമ്പളം എന്റെ അവകാശമാണ് , സംഭാവന എന്റെ അധികാരവും... സഹകരണ ജീവനക്കാരന്റെ കുറിപ്പ് ശ്രേദ്ധേയമാകുന്നു.

 സഹകരണ ജീവനക്കാരന്റെ കുറിപ്പ് ശ്രേദ്ധേയമാകുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ ചലഞ്ചിന് വേണ്ടി സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും സംഭാവന നൽകുന്നതിന് വ്യവസ്ഥകൾ നിശ്ചയിച്ച്   ഏപ്രിൽ 26 നാണ് സഹകരണ രജിസ്ട്രാർ സർക്കുലർ പുറത്തിറക്കിയത്. വായ്പാ സംഘങ്ങളും അപ്പക്സ്  സംഘങ്ങളും ക്ലാസിഫിക്കേഷന്  അനുസൃതമായി കുറഞ്ഞത് 2 ലക്ഷം മുതൽ 5 കോടി രൂപ വരെ സംഭാവന നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. സംഭാവന നൽകാൻ അഭ്യർത്ഥിക്കുക മാത്രമാണ്  ചെയ്തതെന്ന് തൊടുന്യായം പറയാമെങ്കിലും ക്വാട്ട നിശ്ചയിച്ച് അഭ്യർത്ഥന നടത്തുന്നത് നിർബന്ധപൂർവ്വം നടപ്പിലാക്കാൻ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്?    രണ്ടു പ്രളയ കാലത്തും, കോവിഡിന്റെ  ഒന്നാം വരവിലും സർക്കാരിനെ ആവോളം സഹായിച്ചവരാണ് സഹകരണസംഘങ്ങൾ. സംഭാവനയും, തൻ വർഷ ലാഭവും,  പൊതുനന്മ ഫണ്ടിലെ ബാക്കി നിൽപ്പും സഹിതം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവരാണ്  ഭൂരിപക്ഷം സംഘങ്ങളും. എന്നാൽ കോവിഡിന്റെ  വരവിന് ശേഷമുള്ള കഴിഞ്ഞ ഒരു വർഷം സംഘങ്ങൾ ഏറെ പ്രതിസന്ധിയിലായി. ബിസിനസ് കുറഞ്ഞു, കുടിശ്ശിക തോത് കൂടി, തൽഫലമായി ലാഭത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും പോയവർഷം നഷ്ടത്തിലായി. ഈ സാഹചര്യങ്ങളെല്ലാം ബോധ്യമുള്ള സഹകരണ വകുപ്പ് ഇത്തരത്തിലൊരു സർക്കുലർ ഇറക്കി, അത് നടപ്പിലാക്കാൻ ജോയിന്റ്റ്  രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയത് ഉചിതമാണോ എന്ന് പരിശോധിക്കണം.ഇത് സംഘങ്ങളുടെ പരമാധികാരത്തിൽ മേലുള്ള കടന്നുകയറ്റമാണ്.സംഘം എത്ര രൂപ സംഭാവന നൽകണമെന്ന് സംഘത്തിന്റെ ഭരണസമിതിയേയും,  പൊതുയോഗത്തേയും  നിഷ്പ്രഭമാക്കി 'ക്വാട്ട' നിശ്ചയിക്കാൻ രജിസ്ട്രാർമാർക്ക് എന്താണ് അവകാശം എന്ന ചോദ്യം ബാക്കിയാവുന്നു.   ജീവനക്കാരുടെ സംഭാവന സംബന്ധിച്ച സർക്കുലർ നിർദ്ദേശം ഇതിലും വിചിത്രമാണ്.സഹകരണ സംഘങ്ങളിലെ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം ഏപ്രിൽ-മെയ് മാസങ്ങളിലായി നൽകണമെന്ന് സർക്കുലർ പറയുന്നു. ദുരിത കാലത്ത് സർക്കാരിനൊപ്പം നിന്നവർ  തന്നെയാണ് സഹകരണ ജീവനക്കാർ. ദുരന്ത ഘട്ടങ്ങളിൽ  ഒരു മാസത്തെ ശമ്പളം സംഭാവന നൽകുകയും,ജോലി കഴിഞ്ഞുള്ള സമയം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തവരാണ് ഞങ്ങൾ.മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിനേയും സഹകരണ ജീവനക്കാർ. ഏറ്റെടുത്തു കഴിഞ്ഞു.എന്നാൽ സർക്കുലർ ഇറക്കിയവരോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.     എന്റെ അധ്വാനത്തിന്റെ, വിയർപ്പിന്റെ  വിലയാണ് എന്റെ ശമ്പളം. അതിൽ നിന്നും എത്ര രൂപ സംഭാവന നൽകണമെന്ന് നിശ്ചയിക്കാനുള്ള അധികാരം എനിക്ക് തന്നെയാണ്.അതിൽ കടന്നു കയറുവാനുള്ള എന്ത് അധികാരമാണ്  രജിസ്ട്രാർക്കുള്ളത്?  ചിലപ്പോൾ ഞാൻ ഒരു മാസത്തെ തുക സംഭാവന ചെയ്യും,അതിന്റെ വ്യക്തിസ്വാതന്ത്ര്യം ആണ്.കോവിഡിന്റെ  ഒന്നാംഘട്ടത്തിൽ സർക്കാർ ജീവനക്കാർ നൽകിയ ഒരു ഈ മാസത്തെ ശമ്പളം അവർക്ക് സർക്കാർ തിരികെ നൽകാൻ തീരുമാനിച്ചു. സഹകരണ ജീവനക്കാരുടേത്  സംഭാവനയായി കണക്കാക്കി. ഞങ്ങൾക്ക് അതിൽ പരാതിയില്ല, സന്തോഷവും അഭിമാനവും മാത്രമേയുള്ളൂ. മഹാമാരി കാലത്ത് ഭൂരിപക്ഷം ദിവസവും വീട്ടിലിരുന്ന് മുടങ്ങാതെ ശമ്പളം വാങ്ങിയ കൂട്ടത്തിൽപ്പെട്ടവരല്ല ഞങ്ങൾ. ഒരു ദിവസം പോലും സ്ഥാപനം അടച്ചിടാതെ ജോലി ചെയ്ത്  ശമ്പളം വാങ്ങിയവരാണ് ഞങ്ങൾ.    മാത്രമല്ല ഞങ്ങളോട് സംഭാവന ആവശ്യപ്പെടാനുള്ള എന്ത് ധാർമികതയാണ് സഹകരണവകുപ്പിനുള്ളത്? എന്തു കരുതലാണ് ഈ കോവിഡ് കാലത്ത് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്? ബാങ്കുകളും, സർക്കാർ ഓഫീസുകളും, സ്വകാര്യസ്ഥാപനങ്ങളും വരെ സമയ ക്രമീകരണവും, ജീവനക്കാരുടെ ക്രമീകരണവും, വരുത്തിയപ്പോൾ സഹകരണ ജീവനക്കാരും മനുഷ്യരാണെന്ന് നിങ്ങൾ മറന്നു പോയി.എല്ലാം തീരുമാനിക്കാനുള്ള അധികാരം ഭരണ സമിതികൾക്ക് നൽകി നിങ്ങൾ  തടിതപ്പി.  ദിവസവും നൂറുകണക്കിന് ഇടപാടുകാരുമായി സമ്പർക്കമുള്ള  ഞങ്ങൾക്ക് വാക്സിൻ എടുക്കുന്നതിനുള്ള മുൻഗണന പോലും നിങ്ങൾ നിഷേധിച്ചു.     ശമ്പളപരിഷ്കരണം ഒക്കെ നടപ്പിലാക്കിയത് അല്ലേ,രണ്ടു ദിവസത്തെ ശമ്പളം നൽകുന്നതിനോട് ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ടോ എന്ന മറുചോദ്യം ഉണ്ടാകാം. സംഭാവന നൽകുന്നതിനോടല്ല  വിയോജിപ്പ്,അത്  നടപ്പിലാക്കുന്ന രീതിയോടാണ്. കോവിഡിന്റെ  രണ്ടാംവരവിൽ സംഭാവന പിരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല എന്നതാണ് വാസ്തവം. വാക്സിൻ ചലഞ്ച് ജനങ്ങൾ സ്വമേധയാ ഉയർത്തിക്കൊണ്ടുവന്ന ക്യാമ്പയിൻ ആണ്.അതിനെ നിർബന്ധിത പിരിവാക്കി മാറ്റിയത് സഹകരണ വകുപ്പാണ്.ഞങ്ങളിൽ നിന്നും നിർബന്ധിത പിരിവ് നടത്താൻ സഹകരണ വകുപ്പിലെ മേലധികാരികൾക്ക് ലേശം ഉളുപ്പ് ഉണ്ടാകും.കാരണം ഇവരാരും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിട്ടില്ല.നൽകിയ പണം തിരികെ വാങ്ങുകയാണ്. അവർക്ക് എങ്ങനെയാണ് ഞങ്ങളോട് പണം ചോദിക്കാൻ കഴിയുക?       സഹകരണ സംഘങ്ങൾ ഭരണാധികാരികൾക്ക് എന്നും പുഞ്ചപ്പാടം ആണ്. വിളവെടുത്ത്  വിളവെടുത്ത്  അവസാനം വിത്തില്ലാതെ വരരുത്.  സർക്കാരിനു മുന്നിൽ ചിലർക്ക് നല്ലപിള്ള' യാകാനും, സ്ഥാനമുറപ്പിക്കാനും  സംഘങ്ങളെ ഇങ്ങനെ ബലിയാടാക്കരുത്..
News Image

പാസ്സ് വേഡുകളും പിൻ നമ്പറുകളും ഫോണിൽ സുരക്ഷിതമല്ല...

പാസ്സ്‌വേഡുകളും പിൻ നമ്പറുകളും സ്മാർട്ട്‌ ഫോണിൽ സൂക്ഷിക്കുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗവും. ഇതത്ര സുരക്ഷിതമല്ല, ഇത് ഹാക്ക് ചെയ്തു പണം തട്ടുന്ന വിധത്തിലേക്ക് ഹാക്കർമാർ വളർന്നിരിക്കുന്നു.ഇതിനെതിരെ അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്. ബി. ഐ.   പിൻ നമ്പർ പാസ്‌വേഡ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ മൊബൈലിൽ സൂക്ഷിക്കുന്നവർ തട്ടിപ്പിനിരയാവാൻ സാധ്യതയുണ്ട്, അത് കൊണ്ട് ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തുകൊണ്ട് നമുക്ക് സുരക്ഷിതരാവാം
News Image

ഇത് പണം സൂക്ഷിച്ച് ചിലവാക്കേണ്ട കാലം

ധൃതഗതിയിൽ പടരുന്ന കോവിഡ് വൈറസ് നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നറിഞ്ഞു കൂടാ.. രാജ്യത്തിന്റെ അവസ്ഥ അറിയില്ല. എത്ര പേർക്ക് തൊഴിൽ നഷ്ടമാകുമെന്നും, എത്ര കമ്പനികൾ പൂട്ടുമെന്നും നമുക്കറിയില്ല.പണത്തിന്റെ കാര്യത്തിൽ വളരെ കരുതൽ വേണ്ട സമയമാണിത്.ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന നിലയിൽ കാര്യങ്ങളെ കണ്ട് ചിലവ് ചെയ്യേണ്ടതാണ്. ബ്രാൻഡ്  സാധനങ്ങൾക്ക് പുറകെ പോയി കാശ് കളയേണ്ട സമയമല്ലിത്, കുറഞ്ഞ ചിലവിൽ ആവശ്യം നടക്കുക എന്നതിനാകണം പ്രാധാന്യം. അടച്ചു പൂട്ടൽ വരുമ്പോൾ ഉണ്ടാകാൻ പോകുന്ന ക്ഷാമത്തെ ഭയന്ന് കയ്യിലുള്ള പണത്തിനു മുഴുവൻ വീട്ടു സാധനങ്ങൾ സ്റ്റോക്ക് ചെയ്ത ആളുകളുണ്ട്, മറ്റു ആവശ്യങ്ങൾക്ക് വേണ്ടി അവർ ഇപ്പോൾ വ്യസനിക്കുന്നു.
അത് പോലെ കൈയിൽ ഉള്ള പണത്തിനു സ്വർണ്ണം വാങ്ങിക്കൂട്ടിയ ആളുകളുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ സ്വർണം വിൽക്കാമെന്നു വെച്ചാൽ ഒരൊറ്റ സ്വർണ്ണക്കടകളും തുറന്നിട്ടില്ല താനും.
 പെട്ടന്നുണ്ടാകുന്ന രോഗങ്ങൾക്കും , ചികിത്സകൾക്കും മറ്റു ചിലവുകൾക്കും ഉള്ള പണം മാറ്റി വെക്കുകയും, ആർഭാടമില്ലാതെ ലളിതമായി ജീവിക്കുകയും
 ചെയ്യുന്നതിലൂടെ നമുക്ക് കോവിഡ് കാലത്തെ അതിജീവിക്കാം
News Image

"കേരള സഹകരണ നിയമങ്ങളും ചട്ടങ്ങളും" പുസ്തക പ്രകാശനം ഏപ്രിൽ 30 ന്

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നിയമ സംഹിതയായ "കേരള സഹകരണ നിയമവും ചട്ടങ്ങളും "ഏറ്റവും പുതിയ ഭേദഗതിയടക്കം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുകയാണ്. നിയമത്തിന്റെയും ചട്ടങ്ങളുടെയും അന്തസത്ത ഒട്ടും ചോരാതെ സഹകാരികളിലേക്ക് എത്തിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്തെന്നു പുസ്തകം എഡിറ്റ്‌ ചെയ്ത അഡ്വ. ജോസ് ഫിലിപ്പ് പറഞ്ഞു.
" Co-operative Societies Act and Rules in Kerala "എന്ന പേരിലുള്ള പുസ്തകം ഏപ്രിൽ 30 ന് 4 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ ഗ്രന്ഥം ഏറ്റു വാങ്ങും. ആർ. കെ. മേനോൻ, അനിൽകുമാർ പരമേശ്വരൻ, അജിത്. കെ. ശ്രീധർ, വി. സീതമ്മാൾ ജോസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
News Image

സെക്രട്ടറി വിരമിച്ചു , മാതൃകാപരമായി

31 വർഷത്തെ സുദീർഘമായ സേവനങ്ങൾക്കു ശേഷം  പട്ടം കോളനി സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി അശോകൻ  ഏപ്രിൽ 30ന്  വിരമിക്കുന്നു. ആരവങ്ങളോ  ആഘോഷങ്ങളോ ഇല്ലാതെ 10,000 രൂപ  മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ  നിധി യിലേക്ക് വാക്‌സിൻ ചലഞ്ചിന്  നൽകികൊണ്ടും നെടുംകണ്ടത്തെ അനാഥാലയത്തിലെ 100 അന്തേവാസികൾക്കു ആഹാരം  നൽകികൊണ്ടുമാണ് ഇദ്ദേഹം കോവിഡ് കാലത്ത് പടിയിറങ്ങുന്നത്. തികച്ചും മാതൃകാപരമായ സേവനം നൽകി വിരമിക്കുന്ന അശോകന് സഹകരണരംഗം ന്യൂസിന്റെ അഭിനന്ദനങ്ങൾ.
News Image

സഹകരണ മേഖലയിൽ സ്‌മോൾ ഫിനാൻസ് ബാങ്ക് 

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന കാലിക്കറ്റ് സിറ്റി സർവ്വീസ് 
കോ -ഓപ്പറേറ്റീവ് ബാങ്ക് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ലൈസൻസിനുള്ള അപേക്ഷ റിസർവ്വ് ബാങ്കിന് സമർപ്പിച്ചു കഴിഞ്ഞു .സഹകരണ മേഖലക്ക്ഇ അഭിമാനിക്കാവുന്ന വാർത്തയാണിത് .ഇസാഫ്  ആണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്‌മോൾ ഫിനാൻസ് ബാങ്ക്, ബാങ്കിങ് ഫിനാൻസ് മേഖലകളിൽ 10 വർഷത്തെ പരിചയമുള്ള വ്യക്‌തികൾക്കും സ്ഥാപനങ്ങൾക്കും സ്മോൾ ഫിനാൻസ്                    ബാങ്ക്തുടങ്ങാൻഅപേക്ഷിക്കാവുന്നതാണ്.കാലിക്കറ്റ് സിറ്റി കോ -ഓപ്പറേറ്റീവ് കോ - ഓപ്പറേറ്റീവ് ബാങ്കിന് ഇപ്പോൾ 26 ശാഖകളും 148998 അംഗങ്ങളുമുണ്ട് .
News Image

സഹകരണ മേഖലയിൽ നിന്നും ഉദയം ചെയ്യുന്ന സ്‌മോൾ ഫിനാൻസ് ബാങ്ക്

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന കാലിക്കറ്റ് സിറ്റി സർവ്വീസ് 
കോ -ഓപ്പറേറ്റീവ് ബാങ്ക് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ലൈസൻസിനുള്ള അപേക്ഷ റിസർവ്വ് ബാങ്കിന് സമർപ്പിച്ചു കഴിഞ്ഞു .സഹകരണ മേഖലക്ക്ഇ അഭിമാനിക്കാവുന്ന വാർത്തയാണിത് .ഇസാഫ്  ആണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്‌മോൾ ഫിനാൻസ് ബാങ്ക്, ബാങ്കിങ് ഫിനാൻസ് മേഖലകളിൽ 10 വർഷത്തെ പരിചയമുള്ള വ്യക്‌തികൾക്കും സ്ഥാപനങ്ങൾക്കും സ്മോൾ ഫിനാൻസ്                    ബാങ്ക്തുടങ്ങാൻഅപേക്ഷിക്കാവുന്നതാണ്.കാലിക്കറ്റ് സിറ്റി കോ -ഓപ്പറേറ്റീവ് കോ - ഓപ്പറേറ്റീവ് ബാങ്കിന് ഇപ്പോൾ 26 ശാഖകളും 148998 അംഗങ്ങളുമുണ്ട് .
News Image

ഇനിയും മൊറട്ടോറിയമോ .....?

കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായ ഈ സഹചര്യത്തിൽ സംസ്ഥാനങ്ങളെല്ലാം പ്രാദേശിക ലോക്ക് ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് .പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു .പല തൊഴിൽ ശാലകളും ,സ്ഥാപനങ്ങളും അടച്ചിടുന്ന ഘട്ടം വരികയാണെങ്കിൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടം സംഭവിക്കും .അത് കൊണ്ട് തന്നെ വായ്പ്പകളുടെ തിരിച്ചടവിൽ ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മറ്റൊരു വായ്‌പ്പാ മൊറട്ടോറിയത്തിനുള്ള സാധ്യതകൾ ബാങ്കുകൾ തള്ളിക്കളയുന്നില്ല .പോയ വര്ഷം മാർച്ച് മാസത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് മുതൽ മൂന്നു മാസം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു ,പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടുകയും ചെയ്തിരുന്നു 
News Image

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉടൻ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ഹൈക്കോടതി വിധി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉടനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ഹൈക്കോടതി വിധി. ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഏതാനും പ്രാഥമിക ബാങ്കുകളും സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി  തള്ളി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സർക്കാർ ഓർഡിനൻസ്   ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.. സംസ്ഥാനത്തെ 13  ജില്ലകളും കേരളം ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ല മാത്രം കേരള ബാങ്കിൽ ചേരാതെ മാറി നിൽക്കുകയായിരുന്നു. അതിനെതിരെയാണ് ഇപ്പോൾ ഈ വിധി.
News Image

ഇന്ത്യക്കു 135 കോടി രൂപ സഹായവുമായി ഗൂഗിൾ |  Covid Special News 

 Covid Special News : കോവിഡ് രണ്ടാം വരവിന്റെ രൂക്ഷതയിൽ പെട്ട് വലയുന്ന ഇന്ത്യക്കു സഹായവുമായി ഗൂഗിൾ .കോവിഡ് ചികിത്സക്കായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗൂഗിളിന്റെ സഹായമെത്തി .ഓക്സിജനും പരിശോധനാ കിറ്റുകളുമടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുമുൾപ്പടെ ആകെ 135 കോടി രൂപ സഹായമാണ് ഗൂഗിൾ ഇന്ത്യക്കു നൽകുകയെന്നും ഇന്ത്യയുടെ പ്രതിസന്ധി മനസ്സിനെ പിടിച്ചു ഉലക്കുന്നുവെന്നും ഗൂഗിൾ സി .ഇ .ഓ ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു 
News Image

ഇനി ബാങ്കിൽ പോകാതെ തന്നെ അക്കൗണ്ട് തുറക്കാം 

ഇനി ഉപഭാക്താക്കൾക്ക് ബാങ്കിൽ പോകാതെ   മൊബൈൽ ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാവുന്ന സംവിധാനം ഒരുക്കിക്കൊണ്ട് എസ് .ബി .ഐ രംഗത്തെത്തി.കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് എസ് .ബി .ഐ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് .മുഴുവൻ പ്രക്രിയയും കടലാസ് രഹിതവും സമ്പർക്ക രഹിതഹവുമാണെന്നു എസ് .ബി .ഐ അവകാശപ്പെട്ടു .എസ് .ബി .ഐ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ യോനോ വഴി വീഡിയോ കെവൈസിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത് .
News Image

കേരള ബാങ്ക് നയങ്ങൾക്കെതിരെ കരകുളം കൃഷ്ണപ്പിള്ള 

കേരളത്തിലെ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ ദോഷകരമായ സമീപനമാണ് കേരളാ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്നതെന്ന് സഹകരണ ജനാതിപത്യ വേദി ചെയർമാൻ അഡ്വ .കരകുളം കൃഷ്ണപ്പിള്ള ആരോപിച്ചു .തവണ ക്രമത്തിൽ തിരിച്ചടക്കേണ്ട വായ്പ്പകളിൽ തവണ തുകക്ക് മുടക്കം വരുത്തിയാൽ മുടക്കം വരുത്തിയ തുകക്ക് പിഴപലിശ ഈടാക്കുന്ന പതിവുണ്ട് .എന്നാൽ തവണ തുക കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അതിൽ ജനിക്കുന്ന പലിശ മുതലിനോട് ചേർത്ത് ആ തുകക്ക് വീണ്ടും പലിശയും പിഴപലിശയും ചേർക്കുന്ന സമ്പ്രദായം കേട്ടുകേൾവി പോലുമില്ലാത്തതാണ് .ഈ കോവിഡ് കാലത്തും അതിനു മുന്പും വായ്പ്പക്കാർക്ക് ആശ്വാസം പകരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കോടിക്കണക്കിനു രൂപയാണ് പലിശയിലും പിഴപലിശയിലും വർഷാവർഷം ഒഴിവാക്കി വായ്പ്പക്കാർക്കു ആശ്വാസം നൽകുന്നത് .സംസ്ഥാന സഹകരണ ബാങ്കിന്റെ പുതിയ വ്യവസ്ഥ അനുസരിച്ചു മേലിൽ അത്തരത്തിലുള്ള തുക എഴുതിത്തള്ളാൻ ഉണ്ടാകില്ല .ബാങ്കിനെ നഷ്ടത്തിന്റെ പടുകുഴിയിലാക്കി RBI വ്യവസ്ഥൾ പാലിക്കാൻ എന്ന പേരിൽ സ്വീകരിക്കുന്ന ഇത്തരം നീതിക്കു നിരക്കാത്ത നടപടിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും കരകുളം കൃഷ്ണപ്പിള്ള അഭിപ്രായപ്പെട്ടു .ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നടപടികളെ അടിയന്തിരമായി തിരുത്താൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

News Image

സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനം

സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേ‍ർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.
അതേസമയം,  വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.
News Image

തിമിരി സഹകരണ ബാങ്കിന്റെ ഹെൽത്ത് കെയറിൽ സൗജന്യ മെഗാ വാക്സിനേഷൻ ക്യാമ്പ് 

തിമിരി സഹകരണ ബാങ്കിന് കീഴിലുള്ള കോ -ഓപ്പറേറ്റീവ് ഹെൽത്ത് ക്ലിനിക് & ലാബ് സി .എച് .സി ചെറുവത്തൂർ ,റോട്ടറി ചെറുവത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു .തിമിരി കോ -ഓപ്പറേറ്റീവ് ഹെൽത്ത് കെയർ ക്ലിനിക്കിൽ വെച്ച് നടന്ന ക്യാമ്പ് ചെറുവത്തൂർ സി .എച് .സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഡി .ജി രമേഷ് ഉത്‌ഘാടനം ചെയ്തു .റോട്ടറി പ്രസിഡണ്ട് പി .രമേശൻ ,അസിസ്റ്റന്റ് ഗവർണർ പി .പി സജീവ് ,സെക്രട്ടറി അനിൽ തിമിരി ബാങ്ക് സെക്രട്ടറി കെ .വി സുരേഷ്‌കുമാർ ,ക്ലിനിക് മാനേജർ സന്ധ്യ ,എന്നിവർ സംസാരിച്ചു .രാവിലെ 10 മണി മുതൽ 1 മണി വരെ നടന്ന ക്യാമ്പിൽ 250 ഓളം ആളുകൾക്ക് വാക്സിൻ നൽകി .
News Image

കോവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സഹകരണ മേഖല 

കേരളം നേരിടുന്ന എല്ലാ ആപത് ഘട്ടങ്ങളിലും കൈത്താങ്ങുമായി മുന്നിൽ നിന്നിട്ടുള്ള സഹകരണ മേഖല കൊറോണ വൈറസിന്റെ  രണ്ടാം വരവിൽ കോവിഡ് വാക്സിൻ ചലഞ്ചുമായി എത്തുന്നു. ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.  സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും ഓൺലൈൻ യോഗത്തിലാണ് ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് നൽകാൻ തീരുമാനിച്ചത്.
ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക്  5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും.
2 ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാർ സിഎംഡിആർഎഫിലേക്ക് നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.
സഹകരണ ആശുപത്രികൾ, ലാബുകൾ, ആംബുലൻസുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവ കൂടുതൽ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവർത്തിക്കും. പലവ്യഞ്ജനങ്ങൾ, മരുന്ന് എന്നിവയുടെ വാതിൽപടി വിതരണം കൺസ്യൂമർ ഫെഡ് കൂടുതൽ വിപുലമാക്കും. മാർക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികൾ സ്വീകരിക്കും.
സംഘങ്ങളുടെ പൊതുനന്മ ഫണ്ട്, വിഭജിക്കാത്ത ലാഭം എന്നിവയിൽ നിന്നും സംഘം ഭരണ സമിതിയുടെയോ, പൊതുയോഗ തീരുമാന പ്രകാരമോ ഈ നിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കഴിഞ്ഞ കാലങ്ങളിൽ സഹകരണ പ്രസ്ഥാനം കേരളത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിലെ സഹായി എന്ന മുഖ്യമന്ത്രിയുടെ വിശേഷണം ഒന്നുകൂടി അരക്കിട്ടു ഉറപ്പിക്കുന്നതാകും സഹകരണ മേഖലയുടെ ഈ ഇടപെടല്‍.
News Image

സഹകരണ സംഘം ജീവനക്കാർക്ക് വാക്സിൻ ഉറപ്പു വരുത്താത്തതിൽ പ്രതിഷേധം 

സഹകരണ സംഘം ജീവനക്കാർക്ക് പ്രത്യക പരിഗണന നൽകി വാക്സിൻ ഉറപ്പു വരുത്താത്ത സാഹചര്യത്തിൽ സഹകരണ മേഖലയിൽ എതിർപ്പ് പുകയുന്നു .സർക്കാരിന്റെ എല്ലാ ക്ഷേമ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നവരാണ് സഹകരണ മേഖലയിലെ ജീവനക്കാർ ,അതിൽ തന്നെ ചുരുക്കം ചിലർക്കേ വാക്സിൻ ലഭിച്ചിട്ടുള്ളൂ .നിരവധി ജീവനക്കാർ കോവിഡ് ബാധിതരായി സ്‌ഥാപനങ്ങൾ അടച്ചിടുന്ന അവസ്ഥയാണ് ഇത് തുടർന്നാൽ സംസ്ഥാനത്തു പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ജനങ്ങൾക്കുണ്ടാകുമെന്ന് കാരന്തൂർ സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി  എം .ദിനേഷ് കുമാർ സഹകരണ സംഘം ന്യൂസിനോട് പറഞ്ഞു .കളക്ഷൻ ഏജന്റുമാർ ,പെൻഷൻ കൊടുക്കുന്നവർ ഉൾപ്പടെയുള്ള സഹകരണ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടി ആവശ്യപ്പെട്ടുകൊണ്ട് പല ബാങ്കുകളും സംഘടനകളും സഹകരണ  വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത് 
News Image

കോവിഡ് രണ്ടാം തരംഗം - ജനങ്ങൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക്

കോവിഡ് 19 മഹാമാരിയുടെ   രണ്ടാം വരവ്  ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന പഠനം പുറത്തു വന്നു .പ്യു റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത് .പ്രതിദിനം 150 രൂപ പോലും വരുമാനമില്ലാത്തവരുടെ എണ്ണം 6 കോടിയിൽ നിന്നും 13.4 കോടിയായി വർധിക്കുമെന്നും പഠനം പറയുന്നു .ഏതാണ്ട് എല്ലാ വ്യവസായങ്ങളെയും കഴിഞ്ഞ വര്ഷം കോവിഡ് രോഗം ബാധിച്ചു.കോവിഡ് ജനങ്ങളുടെ തൊഴിലും ജീവിതമാർഗവും നഷ്ടപെടുത്തിയെന്നും പഠനത്തിൽ പറയുന്നു 
News Image

ഐ .എസ് .ഓ അംഗീകാരത്തിന്റെ നിറവിൽ ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക് 

പ്ലാറ്റിനം ജൂബിലി വർഷത്തിൽ ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്കിന് ഐ .എസ് .ഓ അംഗീകാരം ലഭിച്ചു.മെയ് 5 ന് ബാങ്ക് ഹാളിൽ പ്രഖ്യാപനം നടക്കും .സേവന ഗുണനിലവാരം വർധിപ്പിച്ചതിന്റെയും വൃത്തിയുടെയും അടിസ്ഥാനത്തിലാണ് സംഘം ഐ .എസ്.ഓ അംഗീകാരം നേടിയത് .ശ്രീകൃഷ്ണപുരത്തു എ .സി .കോൺഫറൻസ് ഹാൾ ,റേഷൻ കടകളിലേക്ക് 8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അരി സംഭരണ കേന്ദ്രം ,മംഗലാംകുന്നിലും എലമ്പുലാശേരിയിലും ജനസേവന കേന്ദ്രങ്ങൾ ,വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശരഹിത ലാപ്ടോപ്പ് ലോൺ ,ബാങ്കിന്റെ ബ്രാഞ്ചുകളിൽ ഇൻഷുറസ് കമ്പനികളുടെ സേവനം ഉറപ്പാക്കുന്ന "സുരക്ഷ പദ്ധതി " ശ്രെദ്ധ ഹോം നഴ്സിംഗ് ഏജൻസി ,ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന ഇ .കെ . നായനാർ മെമ്മോറിയൽ ക്ലിനിക് ,ഫാർമസി ,രണ്ട്‌ ആധുനീക മെഡിക്കൽ ലാബുകൾ എന്നിവ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .
News Image

വണ്ടി ചെക്ക് കേസുകൾക്ക് ഇനി ധൃതഗതിയിൽ പരിഹാരം 

കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് വണ്ടി ചെക്ക് കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദ്ദേശം പുറപ്പെടുവിച്ചു .വർഷങ്ങൾ നീണ്ട കേസുകളിൽ പലതിലും പരാതിക്കാർ പോലും അവശേഷിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് ഇതിനു പരിഹാരം കാണാൻ സുപ്രീം കോടതി മുന്നിട്ടിറങ്ങിയത് .രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പാവാതെ കിടക്കുന്ന കേസുകൾ ഏകദേശം 35 ലക്ഷത്തോളം വരും .ഇന്ത്യയിലെ  ജില്ലാ കോടതികളിൽ തീർപ്പാവാതെ കിടക്കുന്ന ക്രിമിനൽ കേസുകളിൽ 15 ശതമാനവും ഇത്തരം കേസുകളാണ്.
മുൻപ് ഇത്രയധികം കേസുകൾക്ക് പരിഹാരം കണ്ടെത്താൻ കോടതി സമിതിയെ വെച്ചിരുന്നു .ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിനും കോടതികൾക്കും പുതിയനിർദ്ദേശങ്ങൾ സമർപ്പിച്ചത് .
News Image

കാക്കൂർ സഹകരണ ബാങ്കിൽ  പച്ചക്കറി സംഭരണ ശാലയുടെ നിർമ്മാണം ആരംഭിച്ചു .

കൂത്താട്ടുകുളം : കാക്കൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒലിയപ്പുറത്ത് ആരംഭിക്കുന്ന പച്ചക്കറി സംഭരണ ശാലയുടെ നിർമ്മാണം ആരംഭിച്ചു .49 .5 ലക്ഷം രൂപ ചിലവിൽ സംസ്ഥാന സര്ക്കാരിന്റെ സഹായത്തോടെ മൂന്നു നിലകളിലായി 2,000 സ്‌ക്വയർ അടി വിസ്തൃതിയിലുള്ള സംഭരണ ശാലയാണ് നിർമ്മിക്കുന്നത് .കെട്ടിടത്തിൽ ലേല ഹാളും കർഷകർക്ക് വിശ്രമമുറിയും കാർഷിക ലൈബ്രറിയും ഉണ്ടാകും .ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ പച്ചക്കറി നിർമ്മാണ ശാലയ്ക്ക് തറക്കല്ലിട്ടു.പച്ചക്കറി സംഭരണ ശാല നിർമ്മാണത്തിനായി 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി ലഭിച്ചിട്ടുണ്ട്.പഴവും പച്ചക്കറിയും സംസ്കരിച്ചു മൂല്ല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലിറക്കുന്നതിനായി പ്ലാന്റ് നിർമ്മിക്കാൻ തിരുമാറാടിയിൽ 70 സെൻറ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു .ധന സഹായത്തിനായി പദ്ധതി നബാർഡിനു സമർപ്പിച്ചിട്ടുണ്ട് .135 കോടി രൂപ നിക്ഷേപവും 110 കോടി രൂപ വായ്പ്പയുമുള്ള കാക്കൂർ സഹകരണ ബാങ്ക് ജില്ലയിലെ ക്‌ളാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് കൂടിയാണ് .
News Image

സ്വർണ്ണം കൈവശമുള്ളവർ ചില കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട് 

സ്വർണ്ണം മലയാളിയെ സംബന്ധിച്ചു അലങ്കാരത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ് .സ്വർണം വാങ്ങുമ്പോഴും കൈവശം സൂക്ഷിക്കുമ്പോഴും നിർബന്ധമായും  ശ്രെദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട് .ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം സ്വർണ്ണവും വരുമാനമായി കണക്കാക്കുന്നു .സ്വർണ്ണം എത്ര വേണമെങ്കിലും വാങ്ങാം സൂക്ഷിക്കാം പക്ഷെ കൃത്യമായ ഉറവിടം കാണിക്കേണ്ടതുണ്ട് .സ്വർണ്ണം വാങ്ങുമ്പോൾ ബില്ല് വാങ്ങണം അത് സൂക്ഷിച്ചു വെക്കുകയും വേണം. പരമ്പരാഗതമായി കിട്ടിയ സ്വർണ്ണമാണെങ്കിൽ അതിന്റെ രേഖകളും ഹാജരാക്കണം.ബില്ലും രേഖകളുമില്ലാതെ വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണ്ണം സൂക്ഷിക്കാം ,അവിവാഹിതക്ക് 250 ഗ്രാമും ,പുരുഷന് 100 ഗ്രാമും സൂക്ഷിക്കാവുന്നതാണ് .
News Image

എളവൂർ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും 

എളവൂർ സർവീസ് സഹകരണ ബാങ്ക് വട്ടപ്പറമ്പ് ജംഗ്ഷനിൽ ആരംഭിക്കുന്ന എളവൂർ SCB ഹൈടെക് നീതി ലാബിന്റെ പ്രവർത്തനത്തിന്  ഇന്ന് തുടക്കം കുറിക്കും .റോജി .എം .ജോൺ എം .എൽ .എ യുടെ  അദ്ധ്യക്ഷതയിൽ ബെന്നി ബെഹനാൻ എം .പി ഉത്‌ഘാടനം ചെയ്യും .ജോയിന്റ് രജിസ്ട്രാർ കെ .സജീവ് കർത്താ മുഖ്യാതിഥിയായിരിക്കും . ലാബിന്റെ പ്രവർത്തനസമയം രാവിലെ 6 മുതൽ വൈകീട്ട് 7 മണിവരെ ആയിരിക്കും .വൈകീട്ട് 6 മുതൽ ലാബിൽ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും 
News Image

സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടനെ..

കോവിഡിന്റെ മാരകമായ രണ്ടാം തരംഗം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെ ക്രമീകരിച്ചിട്ടുണ്ട് .എന്നാൽ സഹകരണ സംഘങ്ങളെ ഈ പട്ടികയിൽ പെടുത്തിയിട്ടില്ല .ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണ ജീവനക്കാരുടെ സംഘടനകളും സഹകരണ സംഘം ജീവനക്കാരും മന്ത്രിക്കും സഹകരണ വകുപ്പിനും കത്ത് നൽകിയിട്ടുണ്ട് .ചില നിയന്ത്രണങ്ങളോടെ ഉത്തരവ് ഇന്ന് തന്നെ പ്രസിദ്ധപ്പെടുത്താമെന്ന് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട് ,ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് 
News Image

വാക്സിനേഷൻ കാര്യത്തിൽ സഹകരണ സംഘം ജീവനക്കാർ അവഗണിക്കപ്പെടുന്നുവോ ..?

ആരോഗ്യ പ്രവർത്തകരും പോലീസും കഴിഞ്ഞാൽ വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ മുൻഗണന കൊടുക്കേണ്ട വിഭാഗമാണ് കേരളത്തിലെ സഹകരണ സംഘം ജീവനക്കാരെന്നു കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ വിനയകുമാർ പി കെ വിനയകുമാർ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
.മഹാമാരിക്കാലത്തും ഒരു ദിവസം പോലും അടച്ചിടാതെ തുറന്നു പ്രവർത്തിക്കുകയും വീടുകളിൽ ചെന്ന് ഇടപാട് നടത്തുകയും,സാമൂഹ്യ പെൻഷനുകളും  അവശ്യ സാധനങ്ങളും, മരുന്നുകളും വീടുകളിലെത്തിക്കുവാനും പ്രതിബദ്ധതയോടെ പ്രവർത്തിച്ചവരാണ് സഹകരണ സംഘം ജീവനക്കരെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു .ഇപ്പോൾ സഹകരണ സ്ഥാപനങ്ങളിലെ ഒട്ടനവധി ജീവനക്കാർ കോവിഡ് ബാധിതരാണ് ഈ സഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിലെ ഇടപാട് സമയം ബാങ്കുകളിലേതിന് സമാനമായി ക്രമീകരിക്കണമെന്നും വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ ഉറപ്പു വരുത്തണമെന്നും പി .കെ .വിനയകുമാർ ആവശ്യപ്പെട്ടു.
News Image

സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്ന് ആവശ്യമുയിരുന്നു 

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം  ക്രമീകരിക്കണമെന്ന് ആവിശ്യപ്പെട്ട്  കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ റജിസ്ടാർക്കും കത്ത് നൽകുകയുണ്ടായി .കോവിഡിന്റെ  രണ്ടാം തരംഗം രൂക്ഷമായ  സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി  സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയായി  ക്രമീകരിച്ച് ഉത്തരവായിട്ടുണ്ട്.
മിക്ക പ്രദേശങ്ങളിലും ജില്ലാ ദുരന്തനിവാരണ സമിതി മൈക്രോ  കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  പ്രാദേശികമായി അതാതു സംഘം  ഭരണസമിതികൾക്ക് കോവിഡ്  പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനസമയം  ക്രമീകരിച്ച് നൽകുന്നതിന്  അനുമതി നൽകി ഉത്തരവുണ്ടാകണമെന്നും .
  ഏറ്റവും കൂടുതൽ ജനസമ്പർക്കമുള്ള  പണമിടപാട് നടത്തുന്ന പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ  പ്രവർത്തന സമയം അടിയന്തരമായി ക്രമീകരിച്ചു  ഉത്തരവ് ഉണ്ടാവണമെന്നുമാണ് 
കത്തിലൂടെ  നേതാക്കൾ ആവശ്യപെട്ടത് 

News Image

ഡിജിറ്റൽ കറൻസിയുമായി ചൈന വരുന്നു 

നാം ഇന്ന് ഉപയോഗിക്കുന്ന കറൻസി നോട്ടുകൾ  ലോകത്ത് ആദ്യമായി കണ്ടുപിടിച്ചത് ചൈനയാണ് . അതേ ചൈന തന്നെയാണ് ലോകത്തിൽ ആദ്യമായി ഡിജിറ്റൽ കറൻസിയും പുറത്തിറക്കുന്നത് .2014 മുതൽ ചൈന ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ്.ഡിജിറ്റൽ യുവാൻ എന്ന പേരിൽ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുടെ പൂർണ്ണ നിയന്ത്രണം ചൈനീസ് സെൻട്രൽ ബാങ്കിനായിരിക്കും .കൈയിൽ കൊണ്ട് നടക്കേണ്ട എന്നതൊഴിച്ചാൽ സാധാരണ കറൻസികളായിരിക്കും ഇത് .നാല് നഗരങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ വിജയത്തെ തുടർന്നാണ് ഡിജിറ്റൽ യുവാൻ ഔദ്യോഗികമായി പുറത്തിറക്കാൻ ചൈന തീരുമാനിച്ചത് 
News Image

കോവിഡ് പശ്ചാത്തലത്തിൽ  ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു 

കോവിഡിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി .രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആണ് പുതിയ പ്രവർത്തന സമയം .ഏപ്രിൽ 21 മുതൽ ഏപ്രിൽ 30 വരെയാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്.സഹകരണ ബാങ്കുകൾക്ക് ഇത് ബാധകമല്ല എന്ന്  പറയപ്പെടുന്നു. സംഘങ്ങളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം നടത്തുന്നതിന് രജിസ്ട്രാറുടെ ഉത്തരവ് താമസിയാതെ ഉണ്ടാകും എന്നാണ് കരുതുന്നതെന്ന് സഹകരണ ബാങ്ക് പ്രതിനിധികൾ സഹകരണരംഗം ന്യൂസിനോട് പറഞ്ഞു.എന്തായാലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് 


News Image

സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത എ .ടി .എം കൗണ്ടറുകൾ 

കോവിഡ് അതിവേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  എ .ടി .എം കൗണ്ടറുകൾ ഉപയോഗിക്കുന്നവർ ശ്രെദ്ധിക്കുക .വേണ്ടത്ര മുൻകരുതൽ എടുത്തില്ലെങ്കിൽ എ.ടി.എം കൗണ്ടറുകൾ നമ്മളെ ചതിക്കും .ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ ഭൂരിഭാഗം എ .ടി .എം കൗണ്ടറുകളിലും സാനിറ്റൈസർ ഇല്ല, ഒഴിഞ്ഞ ബോട്ടിലുകൾ കാഴ്ച്ച വസ്തുക്കളായി ഇരിക്കുകയാണ്.എ .ടി .എമ്മുകളിൽ പണം നിറക്കുന്നത് ബാങ്ക് ഏർപ്പെടുത്തിയ ഏജൻസികളാണ് .എ .ടി .എമ്മുകളുടെ നടത്തിപ്പും മറ്റും ബാങ്കുകളുടെ ഉത്തരവാദിത്തമാണ് പക്ഷെ  ദിവസേനെ നൂറുകണക്കിനാളുകൾകയറുകയും സ്പർശിക്കുകയും ചെയ്യുന്ന എ.ടി .എം കൗണ്ടറുകളിലാണ് ഈ സുരക്ഷാ വീഴ്ച .
News Image

സ്വർണ്ണ വില വീണ്ടും കുതിച്ചുയരുന്നു 

സംസ്ഥാനത്തു സ്വർണ്ണ വില കുതിച്ചുയരുന്നു . ഏപ്രിൽ ഒന്നിന് 33,320 ആയിരുന്നു.19 ദിവസം കൊണ്ട് 2080 രൂപയാണ് ഉയർന്നത്.മാർച്ചിൽ ഇടിഞ്ഞു നിന്ന സ്വർണ്ണ വില ഏപ്രിലിൽ ഉയരുകയാണ് .രാജ്യാന്തര വിപണിയിൽ സ്വർണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 1780 ഡോളറിനു മുകളിൽ പോയി അടുത്ത കുതിപ്പിൽ ഔൺസിന് 1800 ഡോളർ കടന്നേക്കും എന്നാണ് വിദഗ്ധ അഭിപ്രായം 
News Image

കെ .എസ് .ഇ .ബി ക്ക് വൈദ്യുതി വിറ്റ് വരുമാനം നേടുന്ന സഹകരണ സംഘം 

മാന്ദാമംഗലം : പാലിനൊപ്പം വൈദ്യുതിയും വിറ്റ്  മാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന് മുകളിൽ 1000 ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥാപിച്ച 32 സോളാർ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വന്തം ആവശ്യം കഴിഞ്ഞു കെ .എസ് .ഇ .ബി ക്ക് വിൽക്കുകയാണ് .കഴിഞ്ഞ മാസം സൊസൈറ്റിയുടെ ആവശ്യത്തിന് ഉപയോഗിച്ച കഴിഞ്ഞ വൈദ്യുതി കെ .എസ് .ഇ .ബി ക്ക് വിൽക്കുകയാണുണ്ടായത്.മുൻപ് വൈദ്യുതി ചാർജ് ഇനത്തിൽ 10,000 രൂപവരെ അടച്ചിരുന്നു.ഇപ്പോൾ ഫിക്സഡ് ചാർജ് മാത്രമാണ് നൽകുന്നത്.10 കെ .വി യുടെ സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ചിലവായ 8 ലക്ഷം രൂപയിൽ 6 ലക്ഷം രൂപ ജില്ലാ ക്ഷീര വികസന വകുപ്പ് നൽകി. സംഘം ദിവസം 1800 ലിറ്റർ പാൽ സംഭരിക്കുന്നു 500 ലിറ്റർ പ്രാദേശികമായി വിൽക്കുന്നു,ബാക്കി മിൽമക്ക് നൽകുന്നു .1945 അംഗങ്ങളുണ്ട് 250 കർഷകർ പാൽ നൽകുന്നുണ്ട് .സ്വന്തമായി വളം നിർമ്മാണവും ,തൈര് ഉത്പാദന യൂണിറ്റും ഉണ്ട് .
News Image

നബാർഡിന്റെ വായ്‌പ്പാ തിരിച്ചടവ് - കര്ഷകരും ചെറുകിട സംരംഭകരും പ്രതിസന്ധിയിൽ 

കർഷകരെയും ചെറുകിട കർഷകരെയും പ്രതിസന്ധിയിലാക്കുന്ന നടപടിയുമായി നബാർഡ് .ചെറുകിട സംരംഭ മേഖലകളെ സജീവമാക്കാൻ ചെലവിട്ട പണം നബാർഡ് തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നു .കേരളത്തിൽ ഈ മേഖലയിലേക്കായി നബാർഡ് ചെലവിട്ടത് 2500 കോടി രൂപയാണ് .കോവിഡ് രൂക്ഷമായപ്പോൾ സാമ്പത്തിക മേഖല തകരാതിരിക്കാൻ സാമ്പത്തിക സഹായം നൽകണമെന്ന് റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില് ആണ് നബാർഡ് വായ്പ്പ അനുവദിച്ചത് .കേരള ബാങ്കിന് 1500 കോടിയും ഗ്രാമീൺ ബാങ്കിന് 1000 കോടിയുമാണ് അനുവദിച്ച ഈ പണം സഹകരണ ഗ്രാമീണ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്തത്.വായ്പ്പ തിരിച്ചടച്ചില്ലെങ്കിൽ അധിക പലിശയുള്ള സ്വന്തം വായ്പ്പകളാക്കി മാറ്റി നഷ്ടം നികത്താനാണ് പ്രാഥമിക സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്, ഇത് കർഷകരെയും സംരംഭകരേയും വലയ്ക്കുന്ന സംഗതിയാണ് .സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെട്ട പ്രവർത്തങ്ങൾക്കും ഇതിൽ നിന്നാണ് പണം അനുവദിച്ചിരുന്നത് .

News Image

പെ .ടി.എം ഉപയോഗിക്കുന്ന ആൾക്ക് ഇനി ഫോൺ പേയിലേക്ക് പണം കൈമാറാം 

നിങ്ങളുടെ ഫോണിലെ ഒരു വാലറ്റിൽ നിന്നും മറ്റൊരു വാലറ്റിലേക്ക് ഇനി പണം കൈമാറാം .നിലവിൽ ഒരു വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണം അതേ വാലറ്റിലേക്കു മാത്രമേ കൈമാറാനാകു .ആർ .ബി .ഐ യുടെ പുതിയ നിയമമനുസരിച് ഇനി മറ്റു പ്ലാറ്റുഫോമിലേക്കും പണം കൈമാറാനാകും .പെ.ടി.എം ഉപയോഗിക്കുന്ന ആൾക്ക് ഫോൺ പേയിലേക്ക് പണം കൈമാറാം .ഇത് പോലെയുള്ള പേയ്‌മെന്റ് ഉപകരണങ്ങളുടെ ഉപയോഗം മുഴുവൻ പേരിലേക്കും എത്തിക്കുവാനാണ് ആർ .ബി .ഐ  ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
News Image

എല്ലാവര്ക്കും ഇനി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാവില്ല


പുതുക്കിയ നിയമമനുസരിച്ചു സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിനു ചില പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട് .പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തിയതിന്റെ ഭാഗമായാണിത്. മുമ്പത്തെ പോലെ ഇനി എല്ലാവർക്കും സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിങ് അക്കൗണ്ട് തുറക്കാനാവില്ലെന്ന് 2021 ഏപ്രിൽ 9 ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു .ഏതെങ്കിലും സർക്കാർ ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന അംഗങ്ങൾക്കോ ,സർക്കാർ ആനുകൂല്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രായപൂർത്തി ആകാത്തവരുടെ രക്ഷിതാക്കൾക്കോ  മാത്രമേ ഇനി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാവുകയുള്ളു .ഈ വ്യക്തികൾ തുറക്കുന്ന പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളെല്ലാം തന്നെ സീറോ ബാലൻസ് അക്കൗണ്ടുകളായിരിക്കും.ആർക്കും ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാനാകില്ല പെൻഷൻ ,സ്കോളർഷിപ്പ് ,എൽ .പി .ജി സബ്സിഡി തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആ അക്കൗണ്ട് ഉപയോഗിക്കാം .
News Image

കൊറോണക്കാലത്തും വിജയം നേടി മിൽമ 

പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വിപണിയിൽ കോവിഡ് പ്രതിസന്ധിയിലും നേട്ടങ്ങൾ കൈവരിക്കാൻ സഹകരണ സ്ഥാപനമായ  മിൽമക്ക് കഴിഞ്ഞതായി മാനേജ്‌മന്റ് അറിയിച്ചു .
പാലിന്റെ വിപണനത്തിൽ മുൻ വർഷത്തേക്കാൾ വർദ്ധനവ് കൈവരിക്കാൻ 2020-21 ൽ സാധിച്ചു .പാൽ ഉത്പ്പന്നങ്ങളായ നെയ്യ് ,ഐസ്ക്രീം ,ബട്ടർ ,പേട ,തൈര് എന്നിവയുടെ വിൽപ്പനയിൽ വർദ്ധനവുണ്ടായി. 
News Image

പ്രാദേശിക ലോക്ക് ഡൗണുകൾക്ക് ഇനി വായ്പ്പ മൊറട്ടോറിയം പ്രഖ്യാപിക്കില്ല 

കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ,ബാങ്ക് വായ്പ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കില്ല .നിലവിലെ സാഹചര്യം നേരിടാൻ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾ സുസജ്ജമാണെന്നും പ്രവർത്തങ്ങളുമായി മുന്നോട്ടുപോകാൻ സാധിക്കുമെന്നും ആർ .ബി .ഐ ഗവർണർ പറഞ്ഞു .നേരത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ റിസർവ്വ് ബാങ്കിലെ എല്ലാ വായ്പ്പകൾക്കും ആറ് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു .2020 ആഗസ്റ്റിലാണ് ഇളവുകളുടെ കാലാവധി അവസാനിച്ചത് .തുടർന്ന് മൊറട്ടോറിയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ച ഹർജികൾ സുപ്രീംകോടതി തള്ളുകയായിരുന്നു .അതെ സമയം ഭാവിയിൽ കാര്യങ്ങൾ കൂടുതൽ വഷളായാൽ ആർ .ബി .ഐ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിന് ഗവർണർ കൃത്യമായ മറുപടി നൽകിയില്ല .
News Image

ഡിജിറ്റൽ പണമിടപാടുകൾ പരാജയപ്പെട്ടാൽ RBI ഓംബുഡ്സ്മാൻ വഴി പരാജയപ്പെടാം .

ഡിജിറ്റൽ പണമിടപാടുകൾ പരാജയപ്പെടുകയും അത് നിങ്ങളുടെ ബാങ്കിന് പരിഹരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് ആർ.ബി .ഐ യുടെ ഓംബുഡ്സ്മാൻ വഴി പരാതിപ്പെടാം .പേയ്‌മെന്റ് ആൻറ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് 2007 ലെ വകുപ്പ് 18 നു കീഴിലാണ് ഓംബുഡ്സ്മാൻ സജ്ജീകരിച്ചിരിക്കുന്നത് .2019 ജനുവരി 31 മുതൽ സംവിധാനം നിലവിൽ വന്നു .നിങ്ങളുടെ സേവന  ദാതാവിനോടാണ് ആദ്യം പരാതി അറിയിക്കേണ്ടത് ,ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഓംബുഡ്സ്മാൻ വഴി പരാതി നൽകാവുന്നതാണ് .വെള്ള പേപ്പറിൽ എഴുതിയ പരാതി തപാൽ വഴിയോ ,നേരിട്ടോ ,ഫാക്സ് മുഖാന്തിരമോ ,ഇ മെയിൽ വഴിയോ പരാതി നൽകാവുന്നതാണ് 
News Image

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി പിന്നിട്ടു 

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി കവിഞ്ഞു .2016 സെപ്തംബറിലാണ് ആദ്യമായി 100 ലക്ഷം കോടി പിന്നിട്ടത് .2011 ഫെബ്രുവരിയിൽ 50 ലക്ഷം കോടിയും.
2021 മാർച്ച് 26 ന് റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്കു പ്രകാരം കൃത്യമായിപറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്.കഴിഞ്ഞ വർഷത്തെ നിക്ഷേപവുമായി താരതമ്യം ചെയ്താൽ 11.3 ശതമാനമാണ് വർദ്ധന
News Image

SBI ഭവന വായ്പ്പകളുടെ പലിശ ഉയർത്തി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ്പകളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കഴിഞ്ഞ മാസം 6.70 ശതമാനം ആയിരുന്നത് ഈ മാസം 6.95 ശതമാനം ആയി ഉയർത്തി .പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നതും പുനഃസ്ഥാപിച്ചു .
News Image

പെ .ടി.എം ഉപഭോക്താക്കളുടെ ശ്രെദ്ധക്ക്....

പേയ്‌മെന്റ് ബാങ്കുകളിൽ വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന ബാലൻസ് രണ്ട് ലക്ഷമായി റിസർവ്വ് ബാങ്ക്ഉയർത്തി . ഇത് വരെ ഒരു ലക്ഷമായിരുന്നു പരമാവുധി സൂക്ഷിക്കാവുന്ന ബാലൻസ് .റിസർവ്വ് ബാങ്ക് ഗവർണർ ശക്തി കാന്ത് ദാസ് ആണ് തീരുമാനം അറിയിച്ചത് .ഉപഭോക്താക്കളുടെയും വ്യാപാരികളുടേയും താല്പര്യം പരിഗണിച്ചാണ് നടപടി .പെ .ടി.എം ,എയർടെൽ ,ഇന്ത്യ പോസ്റ്റ് ,ഫിനോ ,ജിയോ തുടങ്ങിയവയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന പേമെൻറ്സ് ബാങ്കുകൾ.
News Image

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതിനിടയിൽ മഹാരാഷ്ട്ര ലോക്‌ഡൗണിലേക്ക് നീങ്ങുമെന്ന സൂചനകൾ മുംബൈ ഓഹരി വിപണിയെ പിടിച്ചുലച്ചു .പിന്നിട്ട ആറ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിലെ ഇടിവ് 193 പൈസയാണ് .മൂന്നാഴ്ചക്കിടെ രണ്ട് രൂപ എണ്പത് പൈസയുടെ മൂല്യശോഷണം സംഭവിച്ചു .കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യം ഏറ്റവും കുറയുന്നത് ഇപ്പോഴാണ് 
News Image

ജനങ്ങളെ  പിഴിഞ്ഞ് എസ് .ബി .ഐ ഉണ്ടാക്കിയത് 300 കോടി രൂപ 

ഉപഭോക്താക്കൾക്ക് വിവിധ സേവങ്ങൾ നൽകുന്നതിന് വേണ്ടി മാത്രം ഉയർത്തിയ ചാർജുകളിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 5 വര്ഷം കൊണ്ട് ലഭിച്ചത് 300 കോടി രൂപയാണ് .ഇതിൽ തന്നെ 12 കോടി രൂപയും ബേസിക് സേവിങ് അക്കൗണ്ടുകളിൽ നിന്നാണത്രെ .ബേസിക് സേവിങ് അക്കൗണ്ടുകളിൽ നിന്നും നാല് തവണക്ക് മുകളിൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപ  രൂപ ചാർജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യപകമായി പ്രതിഷേധം ഉയർന്നിരുന്നു .അതെ സമയം പഞ്ചാബ് നാഷ്ണൽ ബാങ്ക് ബേസിക് സേവിങ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നടക്കം ആകെ 9.9 കോടി രൂപയാണ് നേടിയത് .റിസർവ്വ് ബാങ്ക് മാനദണ്ഡങ്ങൾ പലതും എസ് .ബി .ഐ പാലിച്ചില്ലെന്നും വിമര്ശനമുണ്ട് .
News Image

കുളപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ  പടക്കച്ചന്ത ഉദ്‌ഘാടനം ചെയ്തു .

പ്രവർത്തന മേഖലയിൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ  കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന കുളപ്പുള്ളി സർവ്വീസ് സഹകരണ ബാങ്ക്, ഈ വിഷു കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പടക്കങ്ങൾ കുറഞ്ഞ വിലയിൽ  എത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ പടക്ക ചന്തയുടെ  ഉദ്‌ഘാടനം ഷൊർണ്ണൂർ നഗരസഭ ചെയർമാൻ  എം കെ ജയപ്രകാശ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ്കെ.ടി. ജോർജ്ജ് അ അദ്ധ്യക്ഷത വഹിച്ചു .  വൈസ് പ്രസിഡന്റ് C K സൗമ്യ സ്വാഗതം പറഞ്ഞു  സെക്രട്ടറി വിനോദ് മേനോൻ നന്ദി രേഖപ്പെടുത്തി, 
News Image

അരി സമൃദ്ധിയുമായി കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി

"ഷോപ്പിൽ പോയി നമ്മൾ ചൂണ്ടി കാണിക്കുന്ന നെല്ല് എടുത്തു അവിടെ വച്ച് തന്നെ കുത്തി അരിയാക്കി മാറ്റി തവിട് സഹിതം സഞ്ചിയിലാക്കി നമുക്ക് വീട്ടിലേക്ക് മടങ്ങാം" പറഞ്ഞു വരുന്നത്
കൊടുമൺ അരിയെ പറ്റിയാണ് . കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ എക്കോ ഷോപ്പിൽ എത്തിക്കഴിഞ്ഞാൽ . ഇനി മുതൽ നിങ്ങൾക്കുതന്നെ നെല്ലു കുത്തി വാങ്ങാം- ചില കാപ്പിപ്പൊടി കടകളിൽ ഫ്രഷായി
കാപ്പിക്കുരു ഗ്രൈൻഡ് ചെയ്തു നൽകുന്നതുപോലെ. ഇതിനുള്ള ഒരു ചെറു നെല്ലുകുത്തു യന്ത്രം സൊസൈറ്റിയുടെ എക്കോ ഷോപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. തവിട് എത്ര വേണമെന്ന് നിങ്ങൾക്കു തന്നെ നിശ്ചയിക്കാം. ഏതു നെല്ലു വേണമെന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം. തവിടുള്ള അരി അധിക നാൾ ഇരുന്നാൽ ഉണ്ടാകാവുന്ന പൂപ്പലും മറ്റും ഒഴിവാക്കാം. കൊടുമൺ അരിയുടെ പൊടികളും ലഭ്യമാണ്. പുട്ടുപൊടി ഒന്നാന്തരമെന്ന് അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ സർട്ടിഫൈ ചെയ്യുന്നു. കൊടുമൺ റൈസ് ഇപ്പോൾ തിരുവന്തപുരം പാളയത്തുള്ള ഹോർട്ടികോർപ്പിൻ്റെ ഔട്ട്ലറ്റിൽ ലഭ്യമാണ്. ജനകീയാസൂത്രണ - ഡിപ്പാർട്ട്മെൻ്റ് - സഹകരണ പ്രസ്ഥാനങ്ങൾ - ബാങ്ക് എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ച പദ്ധതി കൂടിയാണിത്.
കൊടുമൺ സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്താണ്. കൃഷിക്കാർക്കു താൽപ്പര്യമില്ലെങ്കിൽ ഫാർമേഴ്സ് സൊസൈറ്റി തന്നെ ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യും. കഴിഞ്ഞ വർഷം 500 ടൺ ആണ് നെല്ല് ഉൽപ്പാദനം. ഇതിൻ്റെ പകുതി ഫാർമേഴ്സ് സൈാസൈറ്റി നേരിട്ടു സംഭരിച്ച് കൊടുമൺ റൈസ് ബ്രാൻഡിൽ വിൽക്കുന്നു. സൊസൈറ്റി സംഭരിക്കുന്നതിനോട് എല്ലാവർക്കും യോജിപ്പാണ്. കാരണം സംഭരണം കഴിഞ്ഞാൽ പിറ്റേന്ന് പണം അക്കൗണ്ടിൽ എത്തും. ഇതിനൊരു ഓവർഡ്രാഫ്റ്റ് സൗകര്യം കേരള ബാങ്ക് നൽകിയിട്ടുണ്ട്. സമ്പൂർണ്ണ സംഭരണത്തിനുള്ള പ്രതിബന്ധം കൊടുമൺ റൈസിനുള്ള വിപണി ഇപ്പോൾ 100 ടണ്ണോളമേ വരുകയുള്ളൂ എന്നുള്ളതാണ്. അതുകൊണ്ട് വലിയ കൃഷിക്കാരിൽ നിന്ന് സംഭരണത്തിന് സൊസൈറ്റി തൽക്കാലം പരിധി നിശ്ചയിച്ചിട്ടുണ്ട്.
സംഭരണത്തിൻ്റെ ഒരു കണ്ടീഷൻ ജൈവ കീടനാശിനികളേ പാടുള്ളൂ എന്നുള്ളതാണ് . ഉത്തമ കൃഷി മാതൃകകൾ പാലിക്കണം. അതുകൊണ്ട് തന്നെ കൊടുമൺ റൈസിന് ആവശ്യക്കാർ കൂടുന്നുണ്ട്. എക്കോ ഷോപ്പിൽ പഞ്ചായത്തിലെ പച്ചക്കറികളും ലഭ്യമാണ്. വെളുത്തുള്ളി കാന്തല്ലൂരിൽ നിന്നും ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ വട്ടവടയിൽ നിന്നുമാണ് വരുന്നത്. സൊസൈറ്റിയുടെ സെക്രട്ടറി വിനിൽ ജൈവ കർഷകനാണ്. വട്ടവടയിലും കാന്തല്ലൂരുമെല്ലാം കൃഷിയുമുണ്ട്. അതുകൊണ്ടു പുറത്തു നിന്നുള്ള പച്ചക്കറിയുമെല്ലാം ജൈവം തന്നെയാണെന്ന് ഉറപ്പു വരുത്തുവാൻ കഴിയുന്നു.
പതിന്നൊര ഏക്കർ പച്ചത്തുരുത്ത് കൊടുമണിലുണ്ട്. 25000 ഫലവൃക്ഷ മരങ്ങൾ നട്ടു. ഇപ്പോൾ കൊടുമണിൻ്റെ തോടു ശ്യംഖല പുന:സ്ഥാപിക്കുവാൻ നബാർഡിനു പ്രോജക്ട് നൽകി കാത്തിരിക്കുകയാണ്.
News Image

ദിനേശ് ഫുഡ് പ്രൊഡക്ട്സ്: അതിജീവനത്തിന്റെ പാതയിൽ


 (തയ്യാറാക്കിയത് : അഞ്ജു വാസുദേവൻ )
             ഒരു കാലത്ത് സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. ബീഡിതെറുപ്പ് അന്ന് സാധാരണക്കാരന്റെ ഉപജീവനമാർഗമായിരുന്നു. എന്നാൽ ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോൾ  ദിനേശ് വൈവിധ്യവൽക്കരണത്തിന്റെ പുതിയ ചിറകുകൾ തേടി. അങ്ങനെയാണ് ദിനേശ്   ഫുഡ് പ്രൊഡക്ട്സ് എന്ന മഹാ സംരംഭത്തിന്റെ തുടക്കം. ദ്രുതഗതിയിലായിരുന്നു വളർച്ച. ഇന്ന് മലയാളി ദിനേശ് ഉൽപ്പന്നങ്ങളെ ചേർത്തുപിടിക്കുമ്പോൾ അത് സഹകരണ മേഖലയുടെ വിജയം കൂടിയാണ്. ദിനേശ് ഉൽപ്പന്നങ്ങളെ കുറിച്ച്, ദിനേശ് ബീഡിയുടെ പ്രതാപ കാലത്തെ കുറിച്ച്, അതിജീവന മാർഗങ്ങളെ കുറിച്ച് പങ്കുവെച്ച് ദിനേശ്  ഗ്രൂപ്പിന്റെ പുത്തൻ അമരക്കാരൻ ദിനേശ് ബാബു എം. കെ. സഹകരണ രംഗത്തോടൊപ്പം

? ദിനേശ് ബീഡി എന്ന തൊഴിലാളി സംരംഭത്തിൽ നിന്ന് ദിനേശ് ഫുഡ് പ്രൊഡക്ട്സ്
എന്ന വലിയ ശൃംഖലയിലേക്ക്.   കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ
ദിനേശ് ബീഡി നിർമ്മാണ സമയത്ത് 2500 തൊഴിലാളികളാണുണ്ടായിരുന്നത്. 90കളിൽ
അത് 42,000 തൊഴിലാളികളിലേക്ക് എത്തി. എന്നാൽ പുകയില വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മേഖല പ്രതിസന്ധിയിലായി. 1996 മുതൽ കേരള ദിനേശ് ബീഡി പരമാവധി തൊഴിലാളികളെ വ്യവസായ മേഖലകളിലേക്ക്
പുനരധിവസിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചു. 1997ൽ ദിനേശ് ഫുഡ്സിന്റെ രണ്ട്
യൂണിറ്റുകൾ ആരംഭിച്ചു. തൊഴിൽ ഉറപ്പാക്കുകയും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ
പുറത്തിറക്കുക എന്നതുമായിരുന്നു ലക്ഷ്യം. ദിനേശ് ഫുഡ് പ്രൊഡക്ട്സിന്റെ
എല്ലാ യൂണിറ്റുകളിലും ഇന്ന് തൊഴിലെടുക്കുന്ന 90 ശതമാനം പേരും ബീഡി
വ്യവസായവുമായി ബന്ധപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് വരുന്നത്.

? വൈവിധ്യമാണ് ദിനേശ് ഫുഡ്സിന്റെ പ്രത്യേകത. എന്തൊക്കെ ഉൽപ്പന്നങ്ങളാണ്
ഇപ്പോൾ ദിനേശ് വിപണിയിലിറക്കുന്നത്

ദിനേശ് തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ,
ആയുർവേദിക് ഗ്രേഡ് ഫോർട്ടിഫൈഡ് കോക്കനട്ട് മിൽക്ക് ക്രീം, കോക്കനട്ട്
മിൽക്ക് പൗഡർ, ചിപ്സ്, കോക്കനട്ട് ലഡ്ഡു, manjog എന്ന പേരിൽ കോക്കനട്ട്
ചോക്ലേറ്റ്, സ്ക്വാഷ്, ജാം, സിറപ്പ്, അച്ചാറുകൾ,  അഗ്മാർക് കറിപ്പൊടികൾ,
മസാലകൾ എന്നിവയാണ് ദിനേശ് ഉൽപ്പാദിപ്പിക്കുന്നത്. പൂർണ്ണമായും മെഷീന്റെ
സഹായത്തോടെയാണ് നിർമ്മാണം. ഗുണനിലവാരവും  ഉറപ്പാക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയാണ് വിതരണം. ഓൺലൈൻ മാർക്കറ്റിങ്ങുമുണ്ട്.
ദിനേശ് തേങ്ങാപ്പാലിന് ആവശ്യക്കാരേറെയാണ്. വിദേശത്തേക്കും കയറ്റുമതി
ചെയ്യുന്നു. തേങ്ങാപ്പാലിന് ആഭ്യന്തര വിപണിയിലും വിദേശത്തും അന്വേഷണം
കൂടുതൽ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 1000 ലിറ്റർ
ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക ഉപകരണങ്ങളുള്ള യൂണിറ്റാണ് ദിനേശന്
ഉള്ളത്. കർഷകരിൽനിന്ന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകിയാണ്
നാളികേരം ശേഖരിക്കുന്നത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുപുറമേ 1999 ദിനേശ് ഇൻഫോർമേഷൻ ടെക്നോളജി
സിസ്റ്റംസ് (ഡിറ്റ്) എന്ന സംരംഭവും രണ്ടായിരത്തിൽ ദിനേശ് അംബ്രല്ല എന്ന
പേരിൽ കുട നിർമ്മാണവും ആരംഭിച്ചു. മികച്ച ഗുണനിലവാരവും മറ്റ് കുടകളെ
അപേക്ഷിച്ച് താരതമ്യേനെയുള്ള വിലക്കുറവും ദിനേശ് അംബ്രല്ലക്ക്
ജനങ്ങൾക്കിടയിൽ കൂടുതൽ സീകാര്യത നേടിത്തന്നു. കുട വിപണനം തുടങ്ങിയ
കാലത്തുതന്നെ മൂന്ന് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ
കേരളത്തിൽ കണ്ണൂർ, ചാലാട്, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലായി നാല്
കുട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. 2007ലാണ് വസ്ത്ര നിർമ്മാണ
രംഗത്തേക്ക് ദിനേശ് അപ്പാരൽസ് എന്ന പേരിൽ ദിനേശ് ചുവടുവെക്കുന്നത്.
കണ്ണൂരിലെ താണെ, കാസർഗോഡിലെ ചെറുവത്തൂർ, ചാല എന്നിവിടങ്ങളിൽ വസ്ത്ര
നിർമ്മാണ യൂണിറ്റുകളുണ്ട്. വിദേശത്തേക്കും വസ്ത്രങ്ങൾ കയറ്റുമതി
ചെയ്യുന്നു.

? ഒരു കാലത്ത് തൊഴിലാളികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സംരംഭമാണ്ദിനേശ് ബീഡി. ഒരു കാലത്തെ നാട്ടുചർച്ചകളിലെ നിറസാന്നിധ്യം. ദിനേശ്
ബീഡിയെക്കുറിച്ച്
ദിനേശ് സംരംഭ‌‌ങ്ങൾ തുടങ്ങിയത് ദിനേശ് ബീഡിയിലൂടെയാണ്. ബീഡി
തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യവും നൽകിവരുന്നു. തൊണ്ണൂറുകളിൽ ബീഡി
വ്യവസായം പച്ചപിടിച്ചുതുടങ്ങിയെങ്കിലും ദിനേശ് ബീഡിക്ക് വിപണിയിൽ അപരൻമാർ
എത്തി. ഇതിനോടൊപ്പം പുകയില വിരുദ്ധ കാമ്പയിൻ  കൂടിയായപ്പോൾ മേഖല
പ്രതിസന്ധിയിലായി. എങ്കിലും ഇന്നും 101 ബീഡി യൂണിറ്റുകൾ കേരളത്തിൽ
പ്രവർത്തിക്കുന്നു. 4500 പേർ ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നു. ഒരുമാസം
അഞ്ച് കോടിയോളം രൂപയുടെ ബീഡി വിൽപ്പന നടത്തുന്നുണ്ട്. മെച്ചപ്പെട്ട ജീവിത
സാഹചര്യം ഇന്ന് തൊഴിലാളികൾക്കുണ്ട്. 50 വർഷം പൂർത്തിയാക്കിയ വടക്കേ
മലബാറിന്റെ സഹകരണ മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ് കേരള
ദിനേശ്.
? മിക്ക സംരംഭങ്ങളും പ്രതിസന്ധി നേരിട്ട ലോക്ക് ഡൗൺ കാലമാണ് കടന്നുപോയത്.
മിക്ക കമ്പനികളും അടച്ചുപൂട്ടി. ദിനേശിന്റെ അവസ്ഥ എന്തായിരുന്നു
ദിനേശിന്റെ എല്ലാ യൂണിറ്റിലുമായി ‌5000 പേർ തൊഴിലെടുക്കുന്നു. ഒരു വർഷം
ഏകദേശം 70 കോടി ടേൺ ഓവർ ഉണ്ട്. മറ്റെല്ലാ സംരംഭങ്ങളെയും പോലെ ഞങ്ങളും
പ്രതിസന്ധി നേരിട്ടിരുന്നു. രാജ്യത്തെ മിക്ക കമ്പനികളും
അടച്ചുപൂട്ടിയെങ്കിലും ദിനേശിന്റെ  തൊഴിലാളികളെ ഒപ്പം നിർത്താൻ
ദിനേശിനായി. ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ നേരിട്ടെത്തിച്ചുകൊടുത്താണ്
പ്രതിസന്ധി ഒരുവിധം മറികടന്നത്. കൊറോണ പ്രതിരോധ ഭാഗമായി മാസ്ക്,
സാനിറ്റൈസർ നിർമ്മാണവുമുണ്ട്. ഗുണനിലവാരമുള്ള, എന്നാൽ സാധാരണക്കാരന്റെ
പോക്കറ്റിന് താങ്ങാനാവുന്ന വിലയിലാണ് ഇവ വിപണിയിലെത്തിച്ചത്.
? ഐടി മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച്
1999 ദിനേശ് ഐടി സിസ്റ്റം സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാറ്റാ സെന്റർ നിർമ്മിച്ചുകൊണ്ട് സഹകരണ
ബാങ്കുകൾക്ക് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ രീതിയിൽ സേവനം നൽകിവരുന്നു.
മലബാർ മേഖലയിലെ 32 പ്രമുഖ സഹകരണ ബാങ്കുകളും അവയുടെ 150ൽ പരം ബ്രാഞ്ചുകളും
നാല്  സൊസൈറ്റികളും കേരള ദിനേശിന്റെ 18 പ്രൈമറി സൊസൈറ്റികളും
ഡിറ്റ്സിന്റെ ഡാറ്റാ സെന്റർ വഴിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ
മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളുടെയും ഡാറ്റ സൂക്ഷിക്കാനുള്ള അടിസ്ഥാന
സൗകര്യവും ലഭ്യമാണ്. ദിനേശ് ഐടി സിസ്റ്റംസിന്റെ കോർ ബാങ്കിങ്ങ് സോഫ്റ്റ്
വെയർ ഇന്ന് കേരളത്തിലെ 50ലധികം പ്രമുഖ സഹകരണ ബാങ്കുകളിൽ വിജയകരമായി
പ്രവർത്തിച്ചുവരുന്നു. PACSWARE, PALMS, COIN PROJECT എന്നിവയും ദിനേശ്
സിസ്റ്റംസിന്റെ കീഴിൽ ഫലപ്രദമായി നടപ്പാക്കി.

? സഹകരണ വകുപ്പിലെ ജോലിക്ക് ശേഷം, റിട്ടയർമെന്റ് ജീവിതത്തിന്റെ നാളുകളി‍ൽ
ആണല്ലോ ദിനേശ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്? താങ്കൾ
നടപ്പിലാക്കിയ മാറ്റങ്ങളെ കുറിച്ച്
ദിനേശ് ബീഡിയുടെ കാലം മുതലേ ദിനേശ് സംരംഭത്തെ ആളുകൾക്കറിയാം. ബീഡി
വ്യവസായം പ്രതിസന്ധി നേരിട്ടപ്പോഴാണ് ദിനേശ് മറ്റ് സംരംഭങ്ങൾ ആരംഭിച്ചത്.
പല കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുമ്പോൾ വലിയ തോതിൽ
പരസ്യം ചെയ്യാറുണ്ട്. പരസ്യത്തിലൂടെയാണ് അവ ജനങ്ങൾ അറിഞ്ഞത്. എന്നാൽ
പരസ്യം ചെയ്യുക എന്നത് വലിയ ചെലവുള്ള സംഗതിയായതിനാൽ എല്ലാ
ഉൽപ്പന്നങ്ങൾക്കും പരസ്യം ചെയ്യുക എന്നത് അപ്രാപ്യമായിരുന്നു.
ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതിനായി
സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും കിയോസ്കുകൾ സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ
പരിചയപ്പെടുത്തി. കൂടുതൽ ജില്ലകളിലേക്ക് ഈ പരിചയപ്പെടുത്തൽ പ്രകിയ
വ്യാപിപ്പിക്കുന്നുമുണ്ട്. ആരോഗ്യ മേഖലയിലേക്ക് ദിനേശിന്റെ പ്രവർത്തനങ്ങൾ
വ്യാപിപ്പിക്കണമെന്നുണ്ട്. ഐടി മേഖല കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ
നടക്കുന്നു. ഇതിലൂടെ നമ്മുടെ നാട്ടിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യത
ഉറപ്പാക്കാനാവും.

? ദിനേശിനെ തേടിയെത്തിയ അംഗീകാരങ്ങളെക്കുറിച്ച്
 ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര വികസന സംഘടനയായ ASSOCHAM 2004 ലെ
ഏറ്റവും നല്ല ചെറുകിട വ്യവസായത്തിന് നൽകുന്ന ഫെയർ ബിസിനസ് പ്രാക്ടീസ്
ദേശീയ അവാർഡിന് കേരള ദിനേശ് ബീഡി വ്യവസായ സഹകരണ സംഘത്തിനെ തെരഞ്ഞെടുത്തു.
തുടർന്നുള്ള അഞ്ചുവർഷങ്ങളിലും ഈ അവാർഡ് ലഭിക്കുകയുണ്ടായി.
News Image

ലോക ബാങ്കിനോട് അപേക്ഷയുമായി മാർപ്പാപ്പ

ലോക ബാങ്കിനോടും അന്താരാഷ്ട്ര നാണയ നിധിയോടും അപേക്ഷയുമായി ഫ്രാൻസിസ് മാർപ്പാപ്പ , കോവിഡുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത കുറക്കേണ്ടതുണ്ടെന്നു പോപ്പ് പറഞ്ഞു .സ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും നിയമത്തെക്കാൾ മുൻ‌തൂക്കം നേടാൻ കമ്പോള നിയമത്തെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു .
News Image

മൊറട്ടോറിയം കാലത്തെ കൂട്ടു പലിശ ഒഴിവാക്കണമെന്നു റിസർവ്വ് ബാങ്ക് 

മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള കൂട്ടുപലിശ ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി ബാങ്കുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു .മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പ്പകൾക്ക് തിരിച്ചടവ് ഒഴിവാക്കി നൽകിയിരുന്നത് .എന്നാൽ ബാങ്കുകൾ ഇക്കാലത്ത് കൂട്ടുപലിശ ഈടാക്കിയിരുന്നു .ഇത് ഒഴിവാക്കി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു .ഇതിനെ തുടർന്ന് കൂട്ടുപലിശ ഒഴിവാക്കിയിരുന്നെങ്കിലും പല ബാങ്കുകളും അത് നടപ്പാക്കിയിരുന്നില്ല .ഈ പശ്ചാത്തലത്തിലാണ് ആർ .ബി .ഐ യുടെ നിർദേശം .
News Image

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക് ലൈസൻസോ ...?

റിസർവ്വ് ബാങ്കിന്റെ അഭ്യന്തര സമിതി സ്വാകാര്യ ബാങ്കുകളെ കുറിച്ച് ഈയിടെ സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക് ലൈസൻസ് കൊടുക്കാം എന്ന നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ട് .കേരളം പോലെ വളരെ വിപുലമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന  ശൃംകലകളുള്ള  സംസ്ഥാനങ്ങൾക്ക് പ്രസക്തിയുള്ള ശുപാർശയാണിത് .നാല് പഴയ സ്വകാര്യ ബാങ്കുകളും നാല് വലിയ എൻ .ബി .എഫ് .സി കളും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട് .നിലവിലെ വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്  ബാങ്കുകൾക്ക് സമാനമായ നിയന്ത്രണ സമീപനം തന്നെ ആയിരിക്കും എന്നാണ് സൂചന .അവിടെയാണ് പുതിയ നിർദേശങ്ങളിൽ കേരളത്തിലെ വലിയ എൻ .ബി .എഫ് .സി .കൾ പുത്തൻ അവസരവും സാധ്യതയും കാണേണ്ടത് .നിയന്ത്രണം ബാങ്കുകൾക്ക് സമാനമാവും എന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവർക്ക് പൂർണ്ണമായ ബാങ്കുകൾ തന്നെ ആയിക്കൂടാ .
റിസർവ്വ് ബാങ്കിന്റെ അഭ്യന്തര സമിതിയുടെ ശുപാർശയുടെ പശ്‌ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ എൻ .ബി .എഫ് .സി .കൾ ക്ക് വളരാനും ബാങ്കുകളാക്കി രൂപാന്തരപ്പെടാനുമുള്ള അവസരങ്ങളും സാധ്യതകളും കൂടും എന്ന് തീർച്ച .
News Image

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരാൻ സാധ്യത

നിലവിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്ന സാഹചര്യമാണിത് .വായ്‌പ്പാ നിരക്കുകളും കുറവാണു .പക്ഷെ ഈ താഴ്ന്ന പലിശ നിരക്ക് അധികകാലം നീളില്ല എന്നാണ് റിസർവ്വ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ പണ നയ രേഖയിൽ വ്യക്തമാക്കുന്നത് .കണക്കുകൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ പലിശ നിരക്ക് താമസിയാതെ ഉയർത്തും എന്ന് തന്നെയാണ്. .ആവശ്യത്തിനുള്ള പണ ലഭ്യത റിസേർവ് ബാങ്ക് പറയുമ്പോഴും വിപണിയിലെ പലിശ നിരക്ക് ഉയരാനാണ് സാധ്യത .സംസ്ഥാന സർക്കാരുകൾ ഈ വർഷവും കടം ഉയർന്ന തോതിൽ എടുക്കും .കേന്ദ്രം ഒമ്പത് ലക്ഷം കോടിയോളം കടം ഈ വര്ഷം എടുക്കും . സംസ്ഥാനങ്ങൾ എല്ലാം കൂടി മൂന്നു ലക്ഷം കോടി വേറെയും .ഇത് കൂടാതെ നബാർഡ് പോലെ നിക്ഷേപകരിൽനിന്നും നേരിട്ട് പണം സ്വീകരിക്കാൻ പറ്റാത്ത പല ധനകാര്യ സ്ഥാപനങ്ങളും വിപണിയിൽ നിന്നും വായ്‌പ്പാ എടുക്കുവാനുള്ള തീരുമാനത്തിലാണ്. നബാർഡ് ഏകദേശം 3 .5 ലക്ഷം കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കുമെന്നു പറഞ്ഞിട്ടുണ്ട് .ഇന്ത്യ 12 ശതമാനം വരെ വളരും എന്ന് ഐ .എം .എഫ് പറയുമ്പോൾ റിസർവ്വ് ബാങ്ക് ഇതിനെ 10 .50 ശതമാനം ആയി കാണുന്നു .ഈ വളർച്ചാ നിരക്കിനൊപ്പം പണപ്പെരുപ്പവും 5 ശതമാനത്തിൽ തന്നെ  നില്ക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ദർ പറയുന്നത്. .
News Image

കേരള കോ -ഓപ്പറേറ്റീവ് ബാങ്ക് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം 

കോ -ഓപ്പറേറ്റീവ് എക്സാം കണ്ടക്ട് ചെയ്യുന്നത് PSC യും ഒപ്പം തന്നെ കോ -ഓപ്പറേറ്റീവ് സർവ്വീസ് എക്‌സാമിനേഷൻ ബോർഡുമാണ് .PSC സംഘടിപ്പിക്കുന്ന  പരീക്ഷക്ക് 18 മുതൽ 36 വയസ് വരെയാണ് പ്രായ പരിധി .വിദ്യാഭ്യാസ യോഗ്യത - ബി .കോം with കോ -ഓപ്പറേഷൻ ,അല്ലെങ്കിൽ ഡിഗ്രി JDC / HDC  ,
 ഒന്നേകാൽ മണിക്കൂറാണ് പരീക്ഷയുടെ സമയ പരിധി.സാധാരണ PSC എക്സാം പോലെ നെഗറ്റീവ് നെഗറ്റീവ് മാർക്കുണ്ട് ,100 ചോദ്യങ്ങൾ ആണ് ഉണ്ടാവുക .മറ്റു ഇന്റർവ്യൂവും കാര്യങ്ങളും ഒന്നുമില്ല എക്സാം എഴുതിയിട്ട് ആദ്യത്തെ 15 റാങ്ക് ലിസ്റ്റിൽ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഉറപ്പായും ജോലി കിട്ടും .നെഗറ്റീവ് മാർക്കുണ്ട് എന്നതാണ് കേരളാ PSC നടത്തുന്ന പരീക്ഷയുടെ ന്യൂനത  .
കോ -ഓപ്പറേറ്റീവ് സർവീസ്  എക്‌സാമിനേഷൻ ബോർഡ് കണ്ടക്ട് ചെയ്യുന്ന പരീക്ഷക്ക് 18 മുതൽ 40 വരെ വയസ്സാണ് പ്രായ പരിധി. ബി .കോം with കോ -ഓപ്പറേഷൻ ,ഏതെങ്കിലും ഡിഗ്രി with JDC/ HDC or SSLC with JDC/ HDC .പരീക്ഷയുടെ സമയ പരിധി 2  മണിക്കൂറാണ് .മാക്സിമം മാർക്ക് 80 ആണ് .160 ചോദ്യങ്ങൾ ഉണ്ടായിരിക്കും ,നെഗറ്റീവ് മാർക്ക് ഇല്ല .ആകെ  മാർക്ക് 100 .
News Image

കൊരട്ടി സഹകരണ ബാങ്കിന്റെ 'പ്രാതലും കുടിവെള്ളവും

നിരവധി സന്നദ്ധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രവർത്തികമാക്കുന്ന  ഏറ്റവും പുതിയ രണ്ട്സേവന പദ്ധതികളാണ് "പ്രാതൽ " ,കുടിവെള്ളം ' എന്ന പേരിൽ നടപ്പിലാക്കുന്നത് .നീതി ലാബിൽ വരുന്നവർക്ക് പ്രഭാത ഭക്ഷണം സൗജന്യമായി ഒരുക്കുക എന്ന പദ്ധതിയാണ് "പ്രാതൽ 'ഞായർ ഒഴികെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും കുടുംബശ്രീ മുഖേനെ തയ്യാറാക്കുന്ന ഭക്ഷണം രാവിലെ 7 മുതൽ 9 വരെ നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .ആയതിനു വേണ്ടി ബാങ്കിന്റെ ഹെഡ് ഓഫീസിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് .ഇതിനോടൊപ്പം തന്നെ ബാങ്കിൽ വരുന്നവർക്കും യാത്രക്കാരായ പൊതുജനങ്ങൾക്കും ശുദ്ധീകരിച്ച കുടിവെള്ളം നൽകുക എന്നതാണ് മറ്റൊരു പദ്ധതി .ആയതിനു വേണ്ടി ബസ്സ് സ്റ്റോപ്പിനോട് ചേർന്ന് ബാങ്ക് ഹെഡ് ഓഫീസിനു താഴെ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .രണ്ട് പദ്ധതികളുടെയും ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് കെ .പി .തോമസ് നിർവ്വഹിച്ചു.
News Image

ഇനി ചക്ക ചപ്പാത്തിയും ,അതും സഹകരണ മേഖലയിൽ നിന്ന് 

ചക്കയുടെ പോഷക ഗുണങ്ങളും വാണിജ്യ സാധ്യതയും വളരെ വലുതാണ് എന്ന തിരിച്ചറിവിൽ നമ്മൾ എത്തിയിരിക്കുന്ന ഇക്കാലത്ത്  ചക്ക കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളെ പറ്റിയും നമുക്കറിയാം .എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ചക്ക വിഭവമാണ് "ചക്ക ചപ്പാത്തി "പാലാ ആസ്ഥാനമായുള്ള മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ് &മാർക്കറ്റിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഈ പുത്തൻ വിഭവം ദേശീയതലത്തിൽ വിപണിയിൽ  എത്തിച്ചിരിക്കുന്നത് .ചക്ക ചപ്പാത്തിയുടെ പ്രത്യേകത ഇത്  ഡയബറ്റിക് പേഷ്യന്റ്‌സിന് വളരെ നല്ലതാണെന്ന് പ്രസിഡണ്ട്  റോണി മാത്യു പറയുന്നു . ഇതോടൊപ്പം തന്നെ 500 ഗ്രാം  തൂക്കത്തിൽ പച്ച ചക്കയും വിപണിയിൽ ഇറക്കിയിട്ടുണ്ട് .
ചക്ക പൂരി ,ചക്ക വരട്ടി ,ചക്ക ഹൽവ ,ചക്ക കൊണ്ടുള്ള ദോശമാവ് ,പുട്ടു പൊടി ,ഇഡ്ഡലി മാവ് തുടങ്ങി 35 ഐറ്റങ്ങൾ ഉടൻ വിപണിയിലെത്തുമെന്നും റോണി മാത്യു പറഞ്ഞു 
News Image

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി 

പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഏപ്രിൽ ഒന്നു വരെ ആയിരുന്നത്ജൂ ൺ 30 വരെ നീട്ടി .  പ്രത്യേക സാഹചര്യത്തിൽ അത്  ജൂൺ 30 വരെ സമയം നീട്ടിനൽകിയിട്ടുണ്ട് .കാലാവധി കഴിഞ്ഞാൽ  നിലവിലെ പാൻ കാർഡ് തല്ക്കാലം റദ്ധ് ആകും എന്നാണ് നേരത്തെ ലഭിച്ച സർക്കാർ അറിയിപ്പ് .പാൻ റദ്ധ്‌ആയാൽ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം പാൻ സമർപ്പിക്കേണ്ടിടത്ത് അതില്ലാത്തതിന് 10,000 രൂപ വരെ പിഴ അടക്കേണ്ടി വരും .അതേസമയം എപ്പോഴാണോ പാനും ആധാറും ബന്ധിപ്പിക്കുന്നത് അന്ന് മുതൽ പാൻകാർഡ് പ്രവർത്തനമാവുകയും ചെയ്യും .ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് എന്നിവയടക്കം 15 ലേറെ സാമ്പത്തിക ഇടപാടുകൾ പാൻ ഇല്ലെങ്കിൽ തടസ്സപ്പെടും .                                                                       സഹകരണരംഗം ന്യൂസ് ബ്യൂറോ 
News Image

രാജ്യത്തെ  ഏഴ് പ്രധാന ബാങ്കുകളുടെ പാസ്സ് ബുക്ക്,ചെക്ക് ബുക്ക്  മാറും 

വിജയ ബാങ്ക് ,കോർപ്പറേഷൻ ബാങ്ക് ,ആന്ധ്ര ബാങ്ക് ,ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ,ദേന ബാങ്ക് ,യുണൈറ്റഡ് ബാങ്ക് ,അലഹബാദ് ബാങ്ക് ,എന്നീ ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഏപ്രിൽ ഒന്നുമുതൽ അസാധുവാകും .ഈ ബാങ്കുകളുടെ മറ്റു ബാങ്കുകളുമായുള്ള ലയനം പ്രാബല്യത്തിൽ വരുന്നതിനാലാണിത്.ഓറിയന്റൽ ബാങ്കും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷ്ണൽ ബാങ്കിലും ,സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാ ബാങ്കും  കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത് .ലയിക്കുന്ന ബാങ്കുകളിലെ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പർ ഐ .എഫ് .എസ് .സി ,എം .ഐ .സി .ആർ .ശാഖ ,വിലാസം എന്നിവയും മാറും .ഇതിൽ സിൻഡിക്കേറ്റ് ബാങ്ക് ,കാനറ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും 2021 ജൂൺ 30 വരെ സാധുതയുണ്ടാകും .
News Image

സ്വർണവില ഇനിയെന്ത് ....?

ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാം വരവ് ,പുതിയ വക ഭേദത്തിന്റെ ആക്രമണം ,ആഗോള തലത്തിലുള്ള സമ്പദ് വ്യവസ്ഥകളുടെ തിരിച്ചു വരവ് ,വാക്സിനേഷൻ ഫല പ്രാപ്തി എന്നിവയെല്ലാം തൊട്ടടുത്ത ഭാവിയിൽ സ്വർണവില നിര്ണയിക്കപ്പെടുന്ന പ്രധാന വിഷയങ്ങളാകും .കോവിഡ് നിരക്ക് ഉയരാതിരുന്നാൽ ഇത്തരത്തിൽ തന്നെ വില മുന്നോട്ട് പോകാനാണ് സാധ്യത  എന്നാണ് വിദഗ്ധരുടെ അഭിപ്രായം .ഈ അനിശ്ചിതത്വം മാറാൻ സാധ്യത ഇല്ലാത്ത സാഹചര്യം നിലനിക്കുന്നതിനാൽ  ദീർഘകാല ലക്ഷ്യമുള്ളവർ മാത്രം ഇപ്പോൾ നിക്ഷേപം നടത്തുന്നതാണ് നല്ലത് 
News Image

സഹകരണ പെൻഷൻ പദ്ധതി ഇനി പുതിയ സോഫ്ട്‍വെയർ മുഖാന്തിരം 

സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ അംഗങ്ങളായ സംഘങ്ങളും ബാങ്കുകളും അടക്കുന്ന പെൻഷൻ ഫണ്ടിന്റെ കൃത്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക റമിറ്റൻസ് സോഫ്ട്‍വെയർ തയ്യാറാക്കി വരുന്നു .2021 ഏപ്രിൽ മാസത്തോടെ ഇത് പ്രാബല്യത്തിൽ വരുന്നതാണ് .ഇത്  നടപ്പാക്കുന്നതോടെ നിലവിലെ രീതിയിൽ പെൻഷൻ ബോര്ഡിൽ ഫണ്ട് സ്വീകരിക്കില്ല .പുതിയ സോഫ്ട്‍വെയർ ഉപയോഗിക്കുന്നതിന്റെ  പ്രാരംഭ നടപടിയായി പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ സ്ഥാപനങ്ങളും സോഫ്റ്റ് വെയറിൽ രെജിസ്റ്റർ ചെയ്യേണ്ടതായുണ്ട് .
News Image

തിരുവില്ലാമല സഹകരണ ബാങ്ക് പ്രസിഡണ്ട് കെ .ദിവാകരനുണ്ണി അന്തരിച്ചു  

തിരുവില്വാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ദിവാകരനുണ്ണി (68) നിര്യാതനായി .ബാങ്കിനെ ഇന്നത്തെ നിലയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച  ,നാല് പതീറ്റാണ്ട്‌ കാലം നെടുംതൂണായിനിന്ന വ്യക്തിത്വ മായിരുന്നു .പ്രമുഖ സഹകാരിയും പാടശേഖര സമിതി പ്രസിഡണ്ടും ആയിരുന്നു .തിരുവില്വാമലയുടെ പൊതു ,സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാങ്കിൻ്റെ ഹെഡ് ഓഫീസും മറ്റുരണ്ടു ശാഖകളും ഇന്ന്  അവധിയായിരിക്കും.  മൃതദേഹം ശനിയാഴ്ച്ച (27-03-2021) 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിനു മുന്‍പിന്‍ പൊതുദർശനത്തിന് വയ്ക്കും;  പിന്നീട്   ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടക്കും . അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ സഹകരണരംഗം ഓൺലൈൻ ന്യൂസിന്റെ ആദരാഞ്ജലികൾ.
News Image

പാപ്പിനിവട്ടം സഹകരണ ബാങ്കിൽ സോളാർ പ്ലാന്റിന്റെ പ്രവർത്തനോദ്‌ഘാടനം നടന്നു 

പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം ടി .എം .മനോഹരൻ ( IFS .Rtd) നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് ഇ .കെ .ബിജു അധ്യക്ഷത വഹിച്ചു .ടെക്നിക്കൽ ഡയറക്ടർ മുരുകേശൻ .ആർ .എ ,സെക്രട്ടറി ജിനി ടി .ബി ,ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സോളാർ പ്ലാന്റുകൾ ( ഓൺ ഗ്രിഡ് ,ഓഫ് ഗ്രിഡ് ) മറ്റു സ്ഥാപനങ്ങൾക്ക് ചെയ്തു കൊടുക്കുന്ന സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് .കൂടാതെ എൽ .ഇ .ഡി ബൾബുകളുടെ പ്രൊഡക്ഷൻ യൂണിറ്റും ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .

 
News Image

മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളവെടുത്ത് കൊരട്ടി സഹകരണ ബാങ്ക് 

കൊരട്ടി ;പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ബാങ്ക് നേരിട്ട് മഞ്ഞൾ കൃഷി ഇറക്കിയത് .സംസ്ഥാന സർക്കാരിന്റഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് മഞ്ഞൾ കൃഷി ഏറ്റെടുത്തത് .വിളവെടുപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ .പി .തോമസ് ഉദ്ഘാടനം ചെയ്തു .ബാങ്ക് സെക്രട്ടറി എൻ  .ജി .സനിൽകുമാർ  ,വൈസ് .പ്രസിഡണ്ട് എം .കെ .സുഭാഷ് ,പി .എ .രാമകൃഷ്ണൻ ,ടി .കെ .സദാനന്ദൻ ,കെ .സോമശേഖരൻ ,എം .കെ .സുരേഷ് ,ഉമേഷ് ഇല്ലിക്കൽ മുൻ പഞ്ചായത്തംഗം ,സിന്ധു ജയരാജ് എന്നിവർ പ്രസംഗിച്ചു .അളഗപ്പനഗർ കൺസോർഷ്യത്തിൽ നിന്നും ഭാരതീയ വിജ്ഞാന കേന്ദ്രം വികസിപ്പിച്ച "പ്രതിഭ' ഇനമാണ് കൃഷിയിറക്കിയിരുന്നത് .വിളവ് ഇവർക്ക് തന്നെയാണ് കൈമാറുക .ഏറ്റെടുത്ത മഞ്ഞൾ പൊടിയാക്കി സുഭിക്ഷയെന്ന പേരിൽ വിപണിയിലേക്ക് എത്തിക്കാനാണ് പദ്ധതി .മികച്ച വിളവ് ലഭിച്ചതോടെ സർവീസ് സഹകരണ ബാങ്ക് പരിധിയിലെ മുഴുവൻ തരിശു ഭൂമികളുമേറ്റെടുത്തു വിവിധയിനം കൃഷികളിറക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് കെ .പി .തോമസ് ,സെക്രട്ടറി എൻ .ജി .സനിൽകുമാർ എന്നിവർ അറിയിച്ചു .


News Image

മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം

മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡണ്ട് തുഷാർ അലക്സിന്റെ അധ്യക്ഷതയിൽ സംഘം ഓഡിറ്റോറിയത്തിൽ നടന്നു .താലൂക്കിലെ മികച്ച സഹകാരിഅവാർഡ്ക്കു കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫ.പി .ജെ .സിറിയക്ക് പൈനാപ്പള്ളിലിനും  മികച്ച സഹകരണ ജീവനക്കാരനുള്ള അവാർഡ് കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോസഫ് ആന്റണി കൈമരപ്ലാക്കലിനും പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനിച്ചു .അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും വിരമിച്ച അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണവും പാലാ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പ്രൊഫ .സതീഷ് ചൊള്ളാനി നിർവ്വഹിച്ചു മുൻ പ്രസിഡണ്ടുമാരായ എം .എൻ .ഗോപലകൃഷണ പണിക്കർ ,കെ .എം .തോമസ് ,ചാൾസ് ആന്റണി , കെ .സി .ഇ .എഫ് .താലൂക്ക് പ്രസിഡണ്ട് മനോജ് ജോസ് ,സംഘം വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി   എം  .ആർ .സാബുരാജൻ എന്നിവർ സംസാരിച്ചു .തുടർന്ന് 2019 -2020 ലെ വാർഷിക പൊതുയോഗ നടപടികളും നടന്നു .





News Image

മുറ്റത്തെ മുല്ലയുടെ അമരക്കാരൻ


  മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിനെ മറ്റു ബാങ്കുകൾക്ക്  മാതൃകയാക്കി മാറ്റിയെടുത്ത ബാങ്കിൻ്റെ സ്വന്തം സെക്രട്ടറി എം.പുരുഷോത്തമൻ. മനുഷ്യത്വമുള്ള, നന്മയുള്ള സഹകാരി എന്നു മാത്രമെ  അദ്ദേഹത്തെ വിശേഷിപ്പിക്കാനാവൂ, വട്ടിപലിശക്കാരിൽനിന്നും സാധാരണക്കാരെ രക്ഷിച്ചെടുക്കുവാൻ ആവിഷ്‌ക്കരിച്ച  'മുറ്റത്തെ മുല്ല' എന്ന പദ്ധതിയുടെ ശിൽപി. തൻ്റെ സഹജീവികൾക്ക് ജീവിക്കാൻ മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്ന് കരുതുന്ന അദ്ദേഹത്തിൻ്റെ എല്ലാ ആശയത്തിന് പുറകിലും വലിയൊരു നന്മ നമുക്ക് കാണാനാകും. മണ്ണാർക്കാട് സ്വദേശി കൂടിയായ പുരുഷോത്തമൻ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.സഹകരണ രംഗം റിപ്പോർട്ടർ  ദേവി  ലിജീഷ് നടത്തിയ  മുഖാമുഖത്തിൽ നിന്ന്...
  •  മുറ്റത്തെ മുല്ല എന്ന ലഘു ഗ്രാമീണ വായ്പ പദ്ധതി ഒരു നല്ല കാൽവയ്പായിരുന്നല്ലോ, ഈ ആശയം എങ്ങനെയാണ് ഉരുത്തിരിഞ്ഞത്?  
 പാലക്കാടിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സ്വകാര്യ മൈക്രോ ഫിനാൻസിൻ്റെ കഴുത്തറപ്പൻ പലിശ നൽകാനാവാതെ 6 വ്യക്തികൾ ആത്മഹത്യ ചെയ്ത ദാരുണ സംഭവമുണ്ടായി. കൊള്ള പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാരുടെ വളർച്ചയെ തടയുന്നതിനുള്ള ബദൽ മാർഗ്ഗം തേടി ഈ ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അന്നുവരെ സാധാരണക്കാരുടെ ചെറുതായ ആവശ്യങ്ങൾക്കുള്ള തുക നൽകാൻ സാധിച്ചിരുന്നില്ല. മൈക്രോ ഫിനാൻസ് മേഖലയിലെ പ്രവേശനം നാട്ടിൻ പുറങ്ങളിലെ നാട്ടു നന്മയെ  മുൻനിർത്തി സാധാരണക്കാർക്ക് വീട്ടുമുറ്റത്ത് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. കുടുംബശ്രീ മുഖേനയാണ് ഈ തുക നൽകുന്നത്.
  • കാർഷികം , വിപണനം ,വിദ്യാഭ്യാസം, ആരോഗ്യം  എന്നീ  രംഗങ്ങളിലെല്ലാം  ബാങ്കിൻ്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുവാൻ വിവിധ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രവർത്തനങ്ങൾ ഒരേ പോലെ വിജയിപ്പിച്ചെടുക്കുവാൻ സാധിച്ചത് എങ്ങനെയാണ്? 
  1989 ൽ സഹകരണ ക്രഡിറ്റ് സൊസൈറ്റിയായി രജിസ്ടർ ചെയ്ത് ഏപ്രിൽ 13 ന് പ്രവർത്തനം ആരംഭിക്കുമ്പോൾ 305 അംഗങ്ങളും 30,000 രൂപയും മാത്രമായിരുന്നു ആസ്തി. ഒരു ലക്ഷം ആസ്തി ശേഖരിക്കാൻ പോലും അന്ന് ബാങ്കിനായില്ല. നിരവധി പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്താണ് ബാങ്ക് ഇന്ന് കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്ത്  പ്രമോട്ടിങ് അംഗമായിരുന്നു. പിന്നീട്  ബാങ്ക് തുടങ്ങിയപ്പോൾ സെക്രട്ടറിയായി.  32 വർഷമായി  ബാങ്കിനൊപ്പം എല്ലാ തുടിപ്പുകളും ഏറ്റുവാങ്ങി സഞ്ചരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടന്നു ചെല്ലാൻ സാധിച്ചത് തന്നെ നാട്ടുകാർക്കിടയിൽ സഹകരണ മേഖലയ്ക്ക് ഉള്ള വിശ്വാസ്യത  കൊണ്ടാണ്. കൂടാതെ, ഓരോ പദ്ധതികളും ജനങ്ങൾ അവരുടെ സ്വന്തമായി കണ്ടു. ബാങ്കിനോട് ചേർന്ന് തന്നെയായിരുന്നു കാർഷിക  ഉൽപന്നങ്ങൾ വിറ്റിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ബാങ്കിൽ വന്നാൽ ധന ഇടപാടുകൾ മാത്രമല്ല വിപണന സാധ്യതയും ഉണ്ടായി.  ബാങ്കുമായി അടുപ്പമുണ്ടാക്കുന്ന ഇത്തരം രീതികൾ പദ്ധതികളുടെ വിജയത്തിന് മുതൽകൂട്ടായി. എനിക്കൊപ്പമുള്ള മികച്ച ഒരു ടീമും പദ്ധതികൾ വിജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  • . കോവിഡ് കാലത്ത് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് മണ്ണാർക്കാട്ടെ  ജനങ്ങൾക്ക് താങ്ങും തണലുമായി മാറുന്ന കാഴ്ച നാം കണ്ടു . എന്തെല്ലാം  പ്രവർത്തനങ്ങളാണ് താങ്കളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്? 
കോവിഡ് കാലത്ത്  നാട്ടു ചന്തയുടെ പ്രവർത്തനത്തിനാണ്  കൂടുതൽ ശ്രദ്ധ ചെലുത്തിയത്.  മായം ചേർക്കാത്ത പച്ചക്കറിയും മത്സ്യമാംസാദികളും ജനങ്ങൾക്ക് പ്രിയമായി. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കുടുംബശ്രീ മുഖേന തദ്ദേശീയമായി വളർത്തിയെടുത്ത ഇറച്ചിക്കോഴിയാണ് ഇവിടെ വിൽക്കുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള സൗകര്യമുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇവിടെ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായമില്ല. ഒരു സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ കേന്ദ്രം. കോവിഡ് കാലത്ത് മറ്റിടങ്ങളിൽ പച്ചക്കറികൾക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിലെ ലോറി വരുന്നത് കാത്തിരുന്നപ്പോൾ മണ്ണാർക്കാട് നിവാസികൾക്ക് പച്ചക്കറിയും  മത്സ്യ മാംസാദികളും സുലഭമായിരുന്നു. മഹാമാരിയുടെ സമയത്ത് മറ്റൊരു പ്രവർത്തനം ബാങ്കിൻ്റെ നീതി ലാബിൽ ഒക്ടോബർ 1ന് തന്നെ കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു എന്നതാണ്. പ്രാരംഭഘട്ടത്തിൽ തന്നെ ആൻ്റിജൻ പരിശോധനയ്ക്ക് മറ്റിടങ്ങളിൽ 950 രൂപ  ഈടാക്കിയ സമയത്ത് നമ്മുടെ ലാബിൽ  600 രൂപയ്ക്കാണ് നടത്തിയത്. RTPCR  പരിശോധനയ്ക്കും ചെറിയ തുക മാത്രം ഈടാക്കിയാണ് കോവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് ഒപ്പം നിന്നത്.
  •  സഹകരണ ബാങ്കുകൾ കൂടുതൽ ജനപ്രിയമാക്കാനും നിലവിലുള്ള പദ്ധതികൾ വ്യാപിപ്പിക്കാനും എന്തെല്ലാം ചെയ്യാൻ സാധിക്കും....?
സഹകരണ മേഖല കാലോചിതമായി മാറണം. ധനമിടപാട് മാത്രമായി ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക്  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ബിസിനസിലൂടെ സേവനവും ഉറപ്പാക്കണം. സഹകരണ ബാങ്കുകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ലന്നാണ് ഞാൻ കരുതുന്നത്. കൂടാതെ  പല ചൂഷണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും ബാങ്കുകൾക്ക് കഴിയും..
  • കേരള ബാങ്കിൻ്റെ ആവിർഭാവം സഹകരണ ബാങ്കിനെ എങ്ങനെ സ്വാധീനിക്കുന്നു.?
ജില്ലാ സഹകരണ ബാങ്കുകൾക്ക് കാലോചിതമായി മാറാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. ധാരാളം പരിമിതികൾ സഹകരണ ബാങ്കുകൾക്ക് ഉണ്ടായിരുന്നു. കേരള ബാങ്കിലൂടെ ഈ കുറവ് നികത്താൻ കഴിയും. ഗുണപരവും അനിവാര്യവുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. കൂടാതെ ആധുനിക ബാങ്കിങ്ങ് സേവനങ്ങൾ ജനങ്ങൾക്ക്  നൽകുവാനും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കും. ഇപ്പോൾ കേരള ബാങ്ക് അതിൻ്റെ പ്രാഥമിക ഘട്ടത്തിലാണ്.
  •  സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കൂടുതൽ പദ്ധതികൾ സഹകരണ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടൊ...?
തീർച്ചയായും. ബാങ്കിൻ്റെ പല പദ്ധതികളിലും ശക്തിയായി നിന്നത് കുടുംബശ്രീയാണ്. ആയിരത്തിലധികം കുടുംബശ്രീ ഗ്രൂപ്പുകൾ  ബാങ്കിനു കീഴിൽ ഉണ്ട്. ഒരു വിശ്വസ്തമായ കൂട്ടായ്മയായി ആണ് ഇതിനെ കാണുന്നത്. നിലവിൽ ബാങ്കിൻ്റെ നാട്ടുചന്തയിൽ വിൽക്കുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ബാംഗ്ലൂരിൽ നിന്നും വാങ്ങി പാലക്കാട് ഒരു വൈദികൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾ സർവീസ് സൊസൈറ്റി  മുഖേന ഒരു മാസം വളർത്തിയതിനു ശേഷമാണ്  കുടുംബശ്രീഗ്രൂപ്പുകൾക്ക്  കൈമാറുകയും തുടർന്ന് വളർച്ചയെത്തുമ്പോൾ വിൽക്കുകയും ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങളെ  വളർത്തിയെടുക്കലും മാർക്കറ്റിങ്ങും കുടുംബശ്രീയെ  നേരിട്ട്മൊത്തമായി ഏൽപിക്കാനുള്ള  ഒരു പദ്ധതി ആലോചനയിലുണ്ട്.
സഹകരണ മേഖലയുടെ വികസനം സമൂഹത്തിന്റെ വികസനമാണെന്ന് പറഞ്ഞ അദ്ദേഹം ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്താൻ  സഹകരണ പ്രസ്ഥാനത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ലോക് ഡൗൺ കാലത്ത്  നാം നേരിട്ട ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടാൻ   ഓരോ വീട്ടിലും ചെയ്യാൻ കഴിയുന്ന  ഒരു പദ്ധതിയുടെ ആശയം  അവതരിപ്പിച്ചിട്ടാണ് പുരുഷോത്തമൻ  വാക്കുകൾ ഉപസംഹരിച്ചത്. വീട്ടുമുറ്റത്തെ പച്ചക്കറിയും മുട്ടക്കോഴിയും എന്നതുപോലെ ഇറച്ചിക്കോഴിയെയും ഉൾപ്പെടുത്തിയാൽ  ഭക്ഷ്യസുരക്ഷയോടൊപ്പം ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്താം.
News Image

പള്ളിപ്പുറം സഹകരണ ബാങ്കിൽ സാംസ്‌കാരിക സദസ്സ് നടന്നു 

വൈപ്പിൻ : പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സമന്വയ സാംസ്‌കാരിക സദസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ " ജനാധിപത്യവും മതേതരത്വും നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ  ഡോ ;സുനിൽ .പി .ഇളയിടം പ്രഭാഷണം നടത്തുകയുണ്ടായി . പ്രസിഡണ്ട് എം .കെ .സീരി അധ്യക്ഷത വഹിച്ചു.കെ .ആർ .ഗോപി ,പൂയപ്പിള്ളി തങ്കപ്പൻ ,സിപ്പി പള്ളിപ്പുറം ,ജോസഫ് പനക്കൽ, എം .കെ .ദേവരാജൻ ബാങ്ക് പ്രസിഡണ്ട് കെ .വി .എബ്രഹാം സെക്രട്ടറി എം .കെ .അജയകുമാർ എന്നിവർ പ്രസംഗിച്ചു .വിവിധ മേഖലകളിൽ അവാർഡുകൾ നേടിയ ചെറായി സുരേഷ് ,അലക്സ് താളൂപ്പാടത്ത് ,ബേബി ടി .കെ ,ശ്രീദേവി .കെ .ലാൽ ,വിഷ്ണു .വി എസ് ,ചെറായി ബീച്ച് സ്വിമ്മിങ് ക്ലബ്ബ് അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു .
News Image

കേരള ബാങ്കിൽ റിസോഴ്‌സ് പേഴ്സൺ ഒഴിവ്

കേരള ബാങ്കിൽ റിസോഴ്‌സ് പേഴ്സൺ ഒഴിവ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 3 നാണ് 
യോഗ്യത :
അഗ്രികൾചറിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദം ,
ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന ,
5 വർഷത്തെ  പ്രവർത്തി പരിചയം .
50 വയസ്സിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം .
തപാൽ മാർഗം അപേക്ഷിക്കേണ്ട അഡ്രസ്സ് 
മാനേജർ ( HR ) കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് Ltd ,പാളയം ,തിരുവനന്തപുരം -33  കൂടുതൽ വിവരങ്ങൾക്ക് www.keralabank.com സന്ദർശിക്കുക .
News Image

സഹകാരി കഥയെഴുതുകയാണ്

തലക്കെട്ട് സൂചിപ്പിച്ചത് കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി .എം .വേണുഗോപാലനെ പറ്റിയാണ് . ബാങ്ക് പ്രസിഡണ്ട് എന്നതിനൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവമായ ഇദ്ദേഹം തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കലയ്ക്കും സാഹിത്യത്തിനും സമയം കണ്ടെത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈയിടെ പുറത്തിറങ്ങിയ "കച്ചിലപ്പട്ടണത്തിന്റെ കഥ " എന്ന പുസ്തകം .168 പേജുള്ള ഈ നോവൽ ചരിത്രത്തെയും വർത്തമാനത്തെയും ഇഴ ചേർത്താണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ചെറുപ്പം മുതലേയുള്ള വായന കവിത ,കഥ എഴുത്തിലേക്കും പിന്നീട് കയ്യെഴുത്ത് മാസികയിലേക്കുമായി വളർന്നു .കണ്ണൂരിലെ തീപാറുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസിൽ പെട്ട് 1990 ൽ 3 വര്ഷം കണ്ണൂർ സെന്റർ ജയിലിൽ തടവുകാരനായി കഴിയേണ്ടി വന്നിട്ടുണ്ട് .ജയിലിലെ ദിനങ്ങളെ വേണുഗോപാലൻ ക്രിയാത്മകമാക്കി മാറ്റുകയാണുണ്ടായത് .ഇക്കാലയളവിലാണ് ഡിഗ്രി എടുത്തതും വായന ശക്തമായതും .ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം " അനുഭവങ്ങളുടെ തടവറ "എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കി .പിന്നീടാണ് ചെറുതാഴം ഗ്രാമ പഞ്ചായത്തു പ്രസിഡന്റായി 10 വര്ഷം സേവനമനുഷ്ഠിച്ചത് .ഇക്കാലത്താണ് " ചെറുതാഴം ചരിത്രവും സംസ്കാരവും "എന്ന പേരിലുള്ള പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് .

പൊതു പ്രവർത്തനത്തിന് ഒപ്പം അനുസ്യൂതമായി തുടർന്ന എഴുത്തും വായനയും ഇപ്പോൾ ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ "കച്ചിലപ്പട്ടണത്തിന്റെ കഥ "എന്ന നോവലിൽ എത്തിച്ചേർന്നിരിക്കുന്നു.മലബാറിന്റെ ഭാവി തലമുറ ആഘോഷമാക്കിയേക്കാവുന്ന ഒരു നോവലാണിത് ,മലബാർ പുരോഗമനാശയങ്ങൾക്ക് മനസ്സ് കൊടുത്തതിന്റെ കാര്യകാരണം അന്വേഷിച്ചു പോകുന്നവർക്ക് മൂഷകവംശ സംസ്ഥാപന കാലം തൊട്ടുള്ള പ്രതിരോധങ്ങൾക്കും കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങൾക്കും ഇടയ്ക്കുള്ള കാലത്തിന്റെ നേർരേഖ വായിച്ചെടുക്കാവുന്നതാണ് .ഈ  ഹിസ്റ്റോറിക്കൽ നോവലിന്റെ പ്രകാശനം നിർവ്വഹിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം .വി .ഗോവിന്ദൻ മാസ്റ്റർ ആണ് .വീട്ടിൽ സ്വന്തമായുള്ള ലൈബ്രറിയിൽ 2000 ൽ അധികം പുസ്തകങ്ങളുണ്ട് .
പൊതു പ്രവർത്തനത്തിന്റെ തിരക്കൊക്കെ ഉണ്ടെങ്കിലും വായന മനസ്സിന്റെ ആനന്ദമാണ് ,അതുപോലെ  എഴുത്ത് മനസ്സിന്റെ ഒരു ത്വരയാണ് അതുകൊണ്ടു എഴുതിപ്പോകുന്നു.എന്തായാലും പ്രസിഡണ്ട് കഥയെഴുതിക്കൊണ്ടിരിക്കുകയാണ് .....അത് ഇനിയും തുടരട്ടെ . 
















News Image

കുട്ടനെല്ലൂരിന്റെ സ്വന്തം ന്യൂജെൻ ബാങ്ക് 

ഹൈടെക് ബാങ്കിങ് സംവിധാനത്തോടെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ  മുന്നേറുന്ന കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്   അന്നും ഇന്നും ഒരേ നയം .- സാമൂഹിക പ്രതിബദ്ധതയോടെ സമ്പൂർണ വികസനം  .
സേവന പാതയിൽ; ഏഴു പതിറ്റാണ്ടു പിന്നിടുമ്പോൾ സാധാരണകാർക്ക്  എല്ലാ സൗകര്യങ്ങളും ഒരുക്കി അത്യാധുനിക സാങ്കേതിക വിദ്യയോടെ ബാങ്കിങ് അനായാസകരമാക്കുന്നതോ ടൊപ്പം പ്രേദേശത്തിന്റെ വികസന ശക്തിയുമായ ബാങ്കിന്റെ ലാഭകണക്കുകളുടെ കണക്കുപുസ്തകത്തിന്റ ഒരു കോണിൽ ഒന്നുകൂടിയുണ്ട് ജനവിശ്വാസം  എന്ന അമൂല്യമായാ അധിക മൂലധനം. കാലത്തിനനുസരിച്  ന്യൂജെൻ  ബാങ്കായി കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് മാറുമ്പോൾ നേതൃസ്ഥാനത്തും യുവത്വ ത്തിൻറെ  തിളക്കം .33 കാരൻ പ്രസിഡന്റ് റിക്‌സൺ പ്രിൻസും 11  അംഗ ഭരണ സമിതിയും ഇരുപതിനായിരത്തോളം  വരുന്ന അംഗങ്ങളും ചേർന്ന് സഹകരണത്തിന്റെ പുതിയ വിജയ ഗാഥതീർക്കുകയാണിവിടെ  .ഒല്ലൂർ വില്ലേജിലെ കുട്ടനെല്ലൂർ ,പടവരാട് ,അഞ്ചേരി എന്നീ കോർപ്പറേഷൻ ഡിവിഷനുകൾ പ്രവർത്തന പരിധിയാക്കി കുട്ടനെല്ലൂർ  തലയുയർത്തി നിൽക്കുന്ന ബാങ്കിന് അഭിമാനിക്കാൻ നേട്ടങ്ങൾ ഒട്ടേറെ 
പുതിയ മാറ്റത്തിലേക്ക് ചുവടുവെച്ച് കോർ ബാങ്കിങ് ,എൻ .ഇ എഫ്.ടി , ആർ . ടി .ജി .എസ് ,ഐ .എം പി .എസ് , ഇ .എഫ് .ടിഎന്നീ ആധുനിക സേവനങ്ങൾ ലഭ്യമാക്കിയതിനു പുറമെ ഇന്റർനെറ്റ് ബാങ്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട് ,. കൂടാതെ മൈ  ബാങ്ക് എന്ന പേരിൽ ഒരു പെയ്മെൻറെ  ആപ്പും ഉണ്ട് . നോട്ട് നിരോധനത്തിന് ശേഷം നോട്ട് രഹിത ഇടപാടുകൾക് ആയാണ് ഈ മൊബൈൽ അപ്ലിക്കേഷൻ തയ്യാറക്കിയത്. ഗൂഗിൾ പ്ലെ സ്റ്റോറിൽനിന്ന് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയുന്ന അക്കൗണ്ട് ഹോൾഡർക് പ്രേദേശത്തെ   കടകളിൽനിന്ന് ക്യു  ആർ കോഡ് സ്കാൻ ചെയ്ത ഷോപ്പിംഗ് നടത്താം . സ്മാർട്ട് ഫോൺ ഇല്ലാതെയും ഈ  സംവിധാനം ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം ഇ - പാസ് ബുക്കും ലഭിക്കും മൊബൈൽ റീചാർജിങും നടത്താം . വൈദ്യതി , ഡി .റ്റി .എ ച്ച് .ഡാറ്റ കാർഡ്,ഫോൺ ബില്ലുകൾ എന്നിവ അടക്കാനും അപ്ലിക്കേഷൻ നവീകരിച്ചിട്ടുണ്ട് . ഐ .എം .പി .എസ്  വഴി ഒരു ദിവസം 5000  രൂപ വരെയും മാസം 25000  രൂപ വരെയും ട്രാൻസ്ഫർ ചെയ്യാം  . ഇ . എഫ്  ടി  വഴി 2  ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം .എ  ടി എം  കാർഡും ഹൈഡ് ഓഫീസിൽ എ ടി എം കൗണ്ടറും ഒരുക്കിയിട്ടുണ്ട് .
മുൻഗാമികളുടെ പ്രവർത്തന പാത  പിന്തുടർന്ന് വളർച്ചയുടെ ഗ്രാഫിൽ പുതിയ ഉയരങ്ങൾ തൊടുമ്പോൾ ,അതാതു  കാലത്ത് വ്യക്തമായ ധാരണയോടെ കഠിന  പ്രയത്നം ചെയ്ത നിരവധി സകാരികൾക്കുള്ള സ്നേഹപ്രണാമം  കൂടിയാകുന്നു അത് .
ചിട്ടിക്കമ്പനികളുടെ കളിത്തൊട്ടിലായ തൃശ്ശൂരിൽ സഹകരണ രംഗത്ത് ആദ്യമായി മാസനിക്ഷേപ സ്കീമിന് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചതും രണ്ടരവർഷത്തോളം  തുടർച്ചയായുള്ള പടക്ക  വിപണിയും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ  സ്വതന്ത്രത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയർന്ന നാളുകളിൽ ,1948 ൽ  രൂപംകൊണ്ട കുട്ടനെല്ലൂർ പരസ്പര  സഹായ സഹകരണസംഘം  ആണ് പിന്നീട് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് . മുണ്ടോളി  പുഷ്പകത്ത് രാമൻ നമ്പിയാരും കുറച്ച് സുഹൃത്തുക്കളും ചേർന്ന് കൊച്ചി സർക്കാരിന്റെ 1113 ലെ ആക്ട് 10 പ്രകാരം രജിസ്റ്റർ ചെയ്ത സംഘം 1949 മാർച്ച് 11 മുതൽ പ്രവർത്തനം ആരംഭിച്ചു .എ . സി  രാമൻ കുട്ടി തിരഞ്ഞെടുക്കപ്പെട്ട  ആദ്യത്തെ പ്രെസിഡന്റായി .പ്രെസിഡന്റിൻറെ സ്ഥലത്തും കുട്ടനെല്ലൂർ ഗ്രാമീണവായനശാലയിലമൊക്കെയായി പ്രവർത്തിച്ച സംഘം  കൃഷി ,കച്ചവടം , കുടിൽ വ്യവസായം ,സാധാരണക്കാർക്ക് 
സാധനങ്ങൾ  വിലകുറച്ചു കിട്ടുന്നതിനുള്ള  ഡിപ്പാർട്മെന്റൽ  സ്റ്റോർ എന്നിവ നടത്തുകയോ ധനസഹായം  നൽകുകയോ  ചെയ്ത്  ഗ്രാമീണ ഉന്നമനമാണ് ലക്ഷ്യമാക്കിയത് .ബാലാരിഷ്ടതകൾ സഹകരണത്തിന്റെ കെട്ടുറപ്പിൽ മറികടന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്‌പ നൽകുകയും ചെയുക എന്ന ബാങ്കിങ് ഇടപാടിനൊപ്പം നാടിൻറെ സ്പന്ദനവും തൊട്ടറിഞ്ഞപ്പോൾ നാട്ടുകാരുടെ ബാങ്കായി ഉയരാൻ അധികനാൾ വേണ്ടിവന്നില്ല .കുട്ടനെല്ലൂർ യുവജനസമിതി സൗജന്യമായി നൽകിയ 26 സെന്റ്‌ സ്ഥലം വില്പന നടത്തിയ പണം കൊണ്ടാണ് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നസാക്ഷ്കാരത്തിന്  ഇന്ന് ഹെഡ്ഓഫീസ് സ്ഥിതി ചെയുന്ന 10 സെൻറ് സ്ഥലം വാങ്ങിയത് .
1965 ലാണ്  കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കായി മാറിയത് .ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം രണ്ട്‌ ഘട്ടങ്ങളിലായാണ് നടന്നത്പൂർത്തിയായ  ഒന്നാമത്തെ കെട്ടിടം 1972 മാർച്ച് 25 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എൻ .കെ  ബാലകൃഷ്ണനും രണ്ടാമത്തെ   കെട്ടിടം 1988 ജനുവരി 30 ന് കൃഷി മന്ത്രിയായിരുന്ന വി .വി  രാഘവനും ഉത്‌ഘാടനം ചെയ്തു .
ചിട്ടയായ ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം വൈവിധ്യവത്കരണത്തിലൂടെയും പ്രവർത്തനം ഊർജിതമാക്കിയ ബാങ്കിന്  പിന്നെ  തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .നിക്ഷേപ സമാഹാരസമാഹരണത്തോടൊപ്പം ജനോപകാരപ്രദമായ ലോണുകളും പ്രധാന ആകർഷണമായി . സ്വയം തൊഴിൽ വായ്‌പ, വാഹനവായ്‌പ, ഗൃഹോപകരണ വായ്‌പ, സ്വർണ പണയ വായ്‌പ വസ്തു പണയ വായ്‌പ, എന്നിവയിലായി 172  കോടി രൂപയോളം വായ്‌പയായി  നൽകിയിട്ടുണ്ട് .ഗ്രൂപ്പ് ഡെപ്പോസിറ്റ് ക്രെഡിറ്റ് സ്കീം എന്ന ചിട്ടിയും ജന സമിതി നേടിയതാണ്  . വളം ഡിപ്പോ ,റേഷൻ ഷോപ് , നീതി സ്റ്റോർ , പാചക വാതക വിതരണം തുടങ്ങിയവയിലൂടെയും അതാത് കാലത്ത് സാമൂഹിക ഇടപെടൽ നടത്തിയിരിക്കുന്നു . കൂടാതെ അപകടമരണ ഇൻഷുറൻസും ലോക്കർ സൗകര്യം ഏർപ്പെടുത്തിയതും ജനങ്ങളെ കൂടുതൽ ബാങ്കിനോട്  അടുപ്പിച്ചു.2002  മുതൽ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ വിജയ യാത്ര തുടരുന്ന ബാങ്കിന്  വെസ്റ്റ് അഞ്ചേരി, അഞ്ചേരി ചിറ , പടവരാട് എന്നിവടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ബാങ്കിങ്  ഇതര മേഖലയിൽ ഉറച്ച ചുവടുവെപ്പായി 2002  ൽ  അഞ്ചേരിച്ചിറ ബ്രാഞ്ച്  ബിൽഡിംഗ് ആരംഭിച്ച  നീതി മെഡിക്കൽസ് പ്രേദേശത്തെ  നിർധന രോഗികൾക്കു കാരുണ്യ സ്പർശമായി. ഇതിന്റെ തുടർച്ചയായി 2010  ൽ ഇവിടെ  മെഡിക്കൽ ലാബും 2015 ൽ വെസ്റ്റ് അഞ്ചേരിയിൽ നീതി മെഡിക്കൽസും ആരംഭിച്ചു .അവശത അനുഭവിക്കുന്ന രോഗികൾക്കും , കാൻസർ രോഗികൾക്കും നൽക്കുന്ന ധനസഹായം , റോഡ് അപകടങ്ങളിൽ സൗജന്യ സേവനം നൽകുന്ന എല്ലാ സജീകരണങ്ങളോടും കൂടിയ ആംബുലൻസ് എന്നിവയൊക്കെ നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും അടയാളങ്ങൾ കൂടിയാകുന്നു .
അഞ്ചേരിച്ചിറയിലെ സൂപ്പർമാർക്കറ്റ്  ,വെസ്റ്റ് അഞ്ചേരിയിലെ പടക്കക്കട എന്നിവയും ജനശ്രദ്ധ നേടിയവയാണ്. ഏറ്റവും  കൂടുതൽ തട്ടിപ്പും കൊള്ളലാഭവും  കൊയ്യുന്ന പടക്ക വിപണിയിൽ ബാങ്കിന്റെ ഇടപെടൽ  ഒരു സ്ഫോടനം  ഉണ്ടാക്കി .പുറത്തു നിന്ന് വാങ്ങുന്ന രണ്ടു കവർ പടക്കത്തിന്റെ അതെ വിലക്ക് അഞ്ചു കവർ പടക്കം ബാങ്കിന്റെ  നീതി പടക്കക്കടയിൽ നിന്ന് ലഭിച്ചപ്പോൾ ഉപഭോക്താവിന്റെ  മുഖത്തും പ്രകാശം. ഉത്സവ  സീസൺ ആരംഭിക്കുന്ന ഒക്ടോബറിൽ തുടങ്ങി വിഷു വരെ ആറുമാസത്തിലേറെ നീതി പടക്ക കടയിൽ കച്ചവടം പൊടിപൊടിക്കുന്നു . സഹകരണ മേഖലയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യത്തെ ആണ്  .
സമൂഹത്തിന്റെ ഉന്നതിക്ക് എന്നും പ്രാധാന്യം നിൽക്കുന്ന ബാങ്ക് ഒല്ലൂർ മേൽപ്പാല നിർമാണത്തിന് ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട് . മരിയാപുരം എൽ . പി  സ്കൂളിലെ ക്ലാസ് മുറികൾ  നവീകരിക്കാൻഅഞ്ചു ലക്ഷം രൂപയും ഒല്ലൂർ ഹൈ സ്കൂൾ പുനരുദ്ധാരണത്തിന് പ്രേത്യക ധനസഹായവും നൽകി. മാതൃകയാകുന്നതിനോടൊപ്പം പഠനത്തിലും കായിക ശേഷിയിലും മികവ് പുലർത്തുന്ന ബാങ്ക് പരിധിയിലെ വിദ്യാർത്ഥികൾക് ക്യാഷ് അവാർഡും 1000 കുട്ടികൾക്കു പഠനോപകരണ കിറ്റും എല്ലാ വർഷവും വിതരണത്തെ ചെയ്യുന്നു .
കാ ർഷിക മേഖലക് കരുത്ത്  പകരുന്നതിനു ബാങ്കിന്  കീഴിലുള്ള 45  ഓളം എസ് . എ ച്ച് . ജി  ഗ്രൂപ്പുകൾക്കിടയിൽ ജൈവപച്ചക്കറി കൃഷിക്ക് പ്രോത്സാഹനവും നൽകിവരുന്നു .
അംഗങ്ങൾക്  ഡിവിഡന്റ് നല്കുന്നതിനോടൊപ്പം ഇൻഷുറൻസ് പരിരക്ഷ , മരണാന്തര സഹായം തുടങ്ങിയ ക്ഷേമനടപടികളിലൂടെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ബാങ്കിന് കീഴിൽ 31  സ്ഥിരം  ജീവനക്കാരും 50  ൽ ഏറെ താത്കാലിക ജീവനകരും ഉണ്ട്. 
സ്വപ്ന പദ്ധതിയായ കോർപറേറ്റ്  ഓഫീസിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിന് പാടവരാട് 50 സെന്റ്‌ സ്ഥലം വാങ്ങിയിട്ടുണ്ട് .കോൺഫറൻസ് ഹാൾ ഓഡിറ്റോറിയും , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് , ബ്രാഞ്ച് ഓഫീസ് എന്നിവയോടെയാണ് ഇതിന്റെ രൂപ കല്പന .
പ്രസിഡന്റ് റിക്‌സൺ പ്രിൻസിനൊപ്പം വൈസ്  പ്രസിഡന്റ് എം . ആർ  രാജേഷ് , അമ്പിളി സതീശൻ , ജിന്റോ ആൻ്റണി , ഷീജ ഡെയ്‌സൺ ,ജോൺ  വാഴപ്പിള്ളി  , ടി  എസ്  വാസു , കെ . എസ്  അജി , ദീപ ബിജു  ,കെ . ടി  ശശീധരൻ , രസ്ന രാമകൃഷ്ണൻ എന്നീവർ ചേർന്നതാണ്‌ ഇപ്പോഴത്തെ ഭരണ സമിതി . സെക്രട്ടറി  ആന്റോ  ഫ്രാൻസിസ് .                    
News Image

പള്ളിപ്പുറം സഹകരണ ബാങ്കിൽ ഇന്ന് സുനിൽ .പി .ഇള യിടത്തിന്റെ പ്രഭാഷണം  

പള്ളിപ്പുറം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്‌കാരിക സദസ്സ് നടക്കുന്നു .ഡോ ; സുനിൽ .പി .ഇളയിടം പ്രഭാഷണം നടത്തുന്നു ."ഭീഷണി നേടുന്ന ജനാധിപത്യവും മതേതരത്വും' എന്നതാണ് വിഷയം . സീരി മാസ്റ്റർ അധ്യക്ഷത വഹിക്കും .വിവിധ മേഖലകളിൽ അവാർഡ് നേടിയവരെ ആദരിക്കലും കവിയരങ്ങും നടക്കുന്നതാണ് . 
News Image

വളർച്ചയുടെ പടവിൽ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് 

വിപ്ലവ പോരാട്ടങ്ങൾക് സാക്ഷ്യം  വഹിച്ച കണ്ണൂരിന്റെ മണ്ണിൽ സഹകരണ വിപ്ലവം തീർക്കുകയാണ് കൂത്തുപറമ്പ് സഹകരണ റൂറകൾ ബാങ്ക്. സുതാര്യതയും പ്രതിബദ്ധതയും മുഖമുദ്രയാക്കിപ്രവർത്തിക്കുന്ന ബാങ്ക് നാടിന്റെ വികസന രംഗത്തും സാമൂഹിക സേവന രംഗത്തും ഇന്ന് നിറസാന്നിധ്യമാണ് .1946 സെപ്റ്റംബറിൽ കൂത്തുപറമ്പ് കേന്ദ്രമാക്കി ഐക്യ നാണയസംഘമായി തുടങ്ങിയ സംഘ മാണ് പിന്നീട്  കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ആയി മാറിയത് .ആദ്യ കാല ഭരണ സമിതി ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന്റെ വളർച്ചയിൽ നിർണായക  ചുവടുവെപ്പായി .ഭൂരിഭാഗം  വരുന്ന സാധാരണകാരായ അംഗങ്ങൾക്കും ഗുണകരമായ പദ്ധതികളാണ് ഇവർ  മുന്നോട്ടുവെച്ചത് .കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കാനായത് നേട്ടമായി .ഇത് ജനങ്ങൾക്കിടയിൽ വളരെ വേഗത്തിൽ വിശ്വാസം നേടിയെടുക്കാൻ സഹായിച്ചു .ഇവിടെ നിന്നാണ് ബാങ്കിന്റെ വളർച്ച തുടങ്ങുന്നത് .74  വർഷം  ഇപ്പുറത്തേക് തിരിഞ്ഞു നോക്കുമ്പോൾ  അഭിമാനിക്കാൻ നേട്ടങ്ങൾ ഏറെ .
കൂത്തുപറമ്പ്, കോളയാട് ,കണ്ണവം,ചെറുവാഞ്ചേരി ,മാനന്തേരി , കണ്ടംകുന്ന് ,പാതിരിയാട് ,പടുവിലായി ,മാങ്ങാട്ടിടം , കോട്ടയം മലബാർ പാട്യം എന്നീ 11 വില്ലേജുകളിലായി ബാങ്കിന്റെ പ്രവർത്തനപരിധി വ്യാപിച്ചു കിടക്കുന്നു .പ്രവർത്തന പരിധി പോലെ വിപുലമാണ് പ്രവർത്തനങ്ങളും അംഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വായ്‌പ പദ്ധതികൾ ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട് .ഹ്രസ്വകാല  , ദീർഘകാല വായ്‌പകൾ ഇതിൽ പെടുന്നു .തവണ വായ്‌പ ,സ്വർണ വായ്‌പ ,വ്യക്തിഗത വായ്‌പ കാർഷിക വായ്‌പ , വാഹന വയ്പ ,വിദ്യാഭാസ വായ്‌പ  തുടങ്ങിയ ലോണുകളെല്ലാം ബാങ്ക് നൽകുന്നു സ്വാശ്രയ  സംഘങ്ങൾ കുടുംബ ശ്രീ യൂണിറ്റുകൾ , അയൽ  കൂട്ടങ്ങൾ ,എന്നിവക്കും ലോണുകൾ  നൽകുന്നുണ്ട് .
ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട് .നിക്ഷേപ  വായ്‌പ പദ്ധതികളിൽ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന് ഗണ്യമായ നേട്ടം  കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട് .നിലവിൽ 191 കോടിയാണ് നിക്ഷേപം .
എല്ലാ ബ്രാഞ്ചിലും മണിയായി ട്രാൻസ്ഫർ സൗകര്യം  ഒരുക്കിയിട്ടുണ്ട് .. ലോക്കർ സൗകര്യത്തിനു  പുറമെ മൊബൈൽ ബാങ്കിങ് ,ആർ .ടി .ജി.എസ് ,എൻ .ഇ .എ .എഫ് .ടി തുടങ്ങിയ ആധുനിക സംവിധാനങ്ങളും ബാങ്കിൽ ഉണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ബാങ്കിന്റെ പടുകൂറ്റൻ ഓഡിറ്റോറിയം കൂത്തുപറമ്പിൽ പാറാലിൽ പ്രവർത്തിക്കുന്നു . 1000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയത്തിൽ 400 പേർക്ക്  ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല ,കിച്ചൺ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉണ്ട് . മിതമായ വാടകക്കാണ്  ഓഡിറ്റോറിയം നൽകുന്നത് .നാലേകാൽ കോടി രൂപ ചെലവഴിച്ചാണ്ആഡിറ്റോറിയം  നിർമിച്ചത് .ബാങ്കിന്റെ പ്രേവർത്തന പരിധിക്ക് അനുസൃതമായി ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. കൂത്തുപറമ്പിലെ മെയിൻ ബ്രാഞ്ചിന് പുറമെ അഞ്ചരക്കണ്ടി ,മെരുവമ്പായി ,മാനന്തേരി ,കോളയാട് കായലാട് ,കൂത്തുപറമ്പ് ,പാറാൽ, മമ്പറം ,ചിറ്റാരിപ്പറമ്പ് ,വലിയവെളിച്ചം എന്നിവടങ്ങളിലായി ബാങ്കിന് 12 ബ്രാഞ്ചുകൾ ഉണ്ട് .പരിധിയിലുള്ള 11  വില്ലേജുകളിലും ശാഖകൾ പ്രവർത്തി ക്കുന്നു എന്നതും ബാങ്കിനെ കൂടുതൽ ജനകീയമാക്കുന്നു .
വി രാജൻ മാസ്റ്റർ ,പ്രസിഡന്റ് ആയ ഭരണസമിതിയിൽ സി . ബാലൻ (വൈസ് പ്രസിഡന്റ് ), കെ രവീന്ദ്രൻ ,കൊടുവള്ളി കൃഷ്ണൻ ,പി ബാലൻ നബ്യാർ , വി .കെ ബലരാമൻ ,വി .ഗീത ,എൻ . ഷീന ,എം  പ്രേമദാസൻ , പി . ചന്ദ്രൻ എന്നിവർ അംഗങ്ങളാണ് . ടി . പി യമുനയാണ്  സെക്രട്ടറി .സാമൂഹിക സേവനത്തിനു പ്രാധാന്യം  നൽകി ബാങ്കിനെ മുന്നോട്ടു നയിക്കാൻ ഭരണ സമിതി പ്രത്യകം  ശ്രദ്ധിക്കുന്നു .അതുതന്നെയാണ് കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ വിജയവും .
ബാങ്കിനെ വളർച്ചയിലേക്ക് നയിക്കുന്നതിലും  വിജയ പാതയിൽ മുന്നോട് കുത്തിക്കുന്നതിനും എൺപതോളം  വരുന്ന ജീവനക്കാരുടെ പങ്ക് വളരെ വലുതാണ് .ഏഴു  പതിറ്റാണ്ടു നീണ്ട ബാങ്കിന്റെ സേവന പാരമ്പര്യം അതിനു കരുത്തു പകരുന്നു കാലങ്ങളായി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്ക് ഇപ്പോൾ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവി  സ്വന്തമാക്കിയിരിക്കുന്നു 
കൂത്തുപറമ്പിന്റെ സാമ്പത്തിക രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും ജന വിശ്വാസം കൈമുതലാക്കി കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് നിർണായക ശക്തിയായി നിലകൊള്ളുമ്പോൾ അത് നാടിനു അഭിമാനവും ആത്മ വിശ്വാസവും പകരുകയാണ് 



 


News Image

സഹകരണമേഖല രാജ്യത്തിനഭിമാനം

മൈലപാ: കേരളത്തിലെ സഹകരണ മേഖലയുടെ പ്രവർത്തനം രാജ്യത്തിന് അഭിമാനം പകരുന്നതാണെന്ന് കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഏത് പദ്ധതിയും ഏറ്റെടുക്കാൻ സന്നദ്ധമാകുന്നു എന്നത് സഹകരണ മേഖലയുടെ പ്രത്യേകതയാണ്. സുഭിക്ഷകേരളം പദ്ധതിയിലൂടെ മുട്ടക്കോഴിയും, ഹൈടെക് കൂടുകളും, തീറ്റയും, ചേന, കാച്ചിൽ, ഇഞ്ചി തുടങ്ങിയ നടീൽ വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കെതിരെയുള്ള ചെറുത്ത് നിൽപ്പിന്
മൈലപാ സർവ്വീസ് സഹകരണബാങ്ക് നൽകിയ സഹായങ്ങൾ സഹകരണ മേഖലയ്ക്ക് അഭിമാനം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ജോഷ്വാ മാത്യു, എൻ.ആർ. സുനിൽകുമാർ, സി.എം. ജോൺ, രാജി ഷാജി. മാത്യു സി. ജോർജ്ജ്, സുനിൽ തോമസ്, വാസുക്കുട്ടനാചാരി എൻ., റെനി വിൻസെന്റ് , സുരേഷ്കുമാർ പി.ജി., പ്രിൻസ് പി. ജോർജ്ജ്, വി.എസ്. ഷിബി എന്നിവർ പ്രസംഗിച്ചു.

News Image

പഴമയുടെ  പ്രൗഢിയിൽ  മങ്കട സർവീസ് സഹകരണ ബാങ്ക് 

മത സൗഹാർദ്ദത്തിനു  പേരുകേട്ട വള്ളുവനാടിൻറെ ആസ്ഥാനമായ മങ്കടയിൽ ,വികസന മോഹങ്ങൾക് അടിത്തറയിട്ട ജനമുന്നേറ്റമാണ് മങ്കട സർവീസ് സഹകരണ ബാങ്കിൻറെ ആവിർഭാവത്തിനു തുടക്കം കുറിച്ചത് . സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണായക വഴിത്തിരിവായ മലബാർ കലാഭത്തിന്റെ അലയൊലികൾ തെല്ലുമേശാതെ മേധ സൗഹാർദ്ദത്തിനു  പേരുകേട്ട പാരമ്പര്യമാണ് മങ്കടക്കുള്ളത് . കൃഷിയെമാത്രം  ആശ്രയിച്ചു ജീവിച്ച പഴയ തലമുറയുടെ കൂട്ടായയത്നമാണ് കാർഷികാവശ്യങ്ങൾക്കായി സഹകരണസംഘത്തിന്റെ രൂപീകരണത്തിന് അരങ്ങൊരുക്കിയത്  .                                       മങ്കട വിവിധോദ്ദേശ്യ ഐക്യനാണയ സംഘമായി രൂപീകരിച്ചാണ് തുടക്കം കുറിച്ചത്  .1912 മെയ് 19 ന് രജിസ്റ്റർ ചെയ്ത് ജൂൺ 22 പ്രവർത്തനമാരംഭിച്ച ഐക്യനാണയ സംഘം  1964 ൽ മങ്കട സർവീസ് സഹകരണസംഘമായി മാറി മുന്നോട്ട്പുതിയ ചുവടു വെച്ചു . മാർച്ച് 3  ന് പ്രവർത്തനം തുടങ്ങി  .എം  . എ  .എസ്   നാരായണ അയ്യർ ചെയർമാനും  , തയ്യിൽ അബ്‌ദുറഹിമാൻ ഹാജി , മീനേടത്ത്‌ ഗോവിന്ദൻ നായർ ,പി  മുഹമ്മദ് എന്നിവർ അംഗങ്ങളായ പ്രേമോട്ടിങ്  കമ്മറ്റിയാണ് അക്കാലത്ത് പ്രേവർത്തനങ്ങൾക്ക് നേതൃത്വം  നൽകിയത് .  
 1964 ജൂൺ 15 ന് സംഗം മങ്കട സർവീസ് സഹകരണ ബാങ്കായി അപ്ഗ്രേഡ് ചെയ്തു  . എം . എസ് നാരായണ അയ്യർ  തന്നെയായിരുന്നു .പ്രസിഡന്റ് . തയ്യിൽ അബ്‌ദുറഹിമാൻ ഹാജി , എം ശങ്കരനാരായണൻ നായർ ,തയ്യിൽ കുഞ്ഞു മുഹമ്മദ് ഹാജി , പി കമ്മപ്പ ഹാജി എന്നിവരായിരുന്നു ആദ്യ ഭരണസമിതി അംഗങ്ങൾ . തുടക്കത്തിൽ നിക്ഷേപത്തിന്റെ അഭാവം ബാങ്കിന്റെ വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു . എങ്കിലും 1966 ൽ  മങ്കട അങ്ങാടിക്ക്  സമീപം 26 സെന്റ് സ്ഥലം വാങ്ങുകയും 67  ൽ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം അവിടേയ്ക്കു മാറുകയും ചെയ്തു 
 1985 വരെ  കേന്ദ്ര ബാങ്കിന്റെ സഹകരണ ഫണ്ടിനെ  ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ അതാത് കാലത്തെ പ്രെസിഡന്റ്മാരുടെയും ഭരണസമിതിയുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളും ഇച്ഛാശക്തിയും ബാങ്കിന്റെ വളർച്ചയുടെ ഗ്രാഫ് മുകളിലേക്കുയർത്തി .നാരായണ അയ്യർക്കു പുറമെ കൊടോള്ളി വേലായുധൻ നായർ ,കെ  ഗംഗാധര മേനോൻ ,ആലുങ്ങൽ ആലവി ,സി  മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്‌ദുറഹിമാൻ , പി .കെ  കുഞ്ഞിമോൻ , സി .കെ മുഹമ്മദ് കുട്ടി ,തയ്യിൽ അബ്ദുൽ സലാം ,പുള്ളേക്കം തൊടി ഖാലിദ് ,കാരയിൽ  സെയ്താലികുട്ടി ,അഡ്വ .കുഞ്ഞാലി തുടങ്ങിയ മുൻപ്രസിഡൻറ്മാരെല്ലാം വിലപ്പെട്ട  സംഭാവനകളാണ് ബാങ്കിന് നൽകിയത് .ദീർഘ കാലം സെക്രട്ടറി ആയിരുന്ന എം  രാധയുടെ  നേതൃത്വ പരമായ  ഇടപെടലുകളും  സ്ഥാപനത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട് .
  മങ്കട പഞ്ചായത്തിലെ ആറു വാർഡുകൾ ആണ് ബാങ്കിന്റെ പ്രവർത്തന പരിധി . പ്രവർത്തനം വിപുലമാക്കാൻ നാല് ബ്രാഞ്ചുകളും പ്രവർത്തിക്കുന്നുണ്ട് . ഒരു നീതി മെഡിക്കൽ  സ്റ്റോറും ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഉണ്ട് .
   നിലവിൽ 94 കോടി ഡെപ്പോസിറ്റും 61 കോടി ലോണും 8 കോടി ബോറോവിങ്‌സും (കാർഷികം  ) 52 കോടി ഇൻവെസ്റ്റ്മെന്റും ,120 കോടി  പ്രവർത്തന മൂലധനവും  ബാങ്കിനുണ്ട്‌  .                                      
1999  മങ്കട അങ്ങാടിയിൽ ആറ് സെന്റ് സ്ഥലം  വാങ്ങി ഐ സി ഡി പി സ്‌കീമിൽ ഉൾപ്പെടുത്തി ഗോഡൗണോടു  കൂടി ഇരുനില കെട്ടിടം പണിത് ആസ്ഥാനം പുതിയ കെട്ടിടത്തിക്കലേക്കു മാറ്റി . പഴയ  ബാങ്ക് കെട്ടിടത്തിൽ  ഇപ്പോൾ മങ്കട പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നു . 
   ആധുനിക ബാങ്കിങ് സംവിധാനങ്ങളായ കോർബാങ്കിങ് ,ആർ .ടി ജി .എസ് , എൻ ,എൻ .ഇ എഫ് ടി ,വെസ്റ്റേൺ മാണി ട്രാൻസ്ഫർ ,മൊബൈൽ ബാങ്കിങ് , ഇ- പാസ് ബുക്ക് , മൊബൈൽ റീചാർജിങ് എന്നിവ ബാങ്കിൽ നിലവിലുണ്ട് .
   സാമൂഹിക രംഗത്തും ശക്തമായി ഇടപെടുന്ന മങ്കട ഗവണ്മെൻറെ ഹൈസ്കൂളിലെ 3500 കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മുന്നിട്ടറിങ്ങിയത് കാരുണ്യത്തിന്റെ നിറവായി .ജനകീയ പ്രശ്നങ്ങളിൽ  സത്വര പാരിഹാരത്തിനു ഇപ്പോഴും ശ്രമിക്കുന്ന ബാങ്ക് മങ്കട താലൂക്ക് ആശുപത്രി ഉൾപ്പടെ വിവിധ പൊതു സ്ഥാപനങ്ങളെ സഹായിക്കാൻ മുന്നിലുണ്ട് .നിർധാരരായ രോഗികൾക്ക് ചികിത്സ ധനസഹായം ,മിടുക്കരായ വിദ്യാർത്ഥിക്കൾക്ക് പഠനാവശ്യത്തിന് സാമ്പത്തിക സഹായം , മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് എന്നിവയെല്ലാം നൽകി നാടിൻറെ സ്വന്തം ബാങ്കാവുന്നു .കുട്ടികളിലെ സമ്പാദ്യശീലം വർധിപ്പിക്കാൻ 3000 വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് ഡെപ്പോസിറ്റും ബാങ്കിലുണ്ട് .
   കുടുംബശ്രീ  ഗ്രൂപ്പുകൾക്ക് മാത്രം രണ്ടു കോടിയുടെ ലിങ്കേജ് വായ്‌പ  നൽകിയിട്ടുണ്ട് .മുറ്റത്തെ മുല്ല  പദ്ധതി പ്രകാരം 60 ലക്ഷം രൂപവരെ വായ്‌പയായി നൽകിയിട്ടുണ്ട് .
                              


 


News Image

ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കും പാസ് ബുക്കും ഇനി ഉപയോഗിക്കാൻ കഴിയില്ല 

ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി സ്വന്തം അസ്തിത്വം നഷ്‌ടമായ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് അവരുടെ പാസ്‌ബുക്കിന്റെയും ചെക്ക് ബുക്കിന്റെയും പ്രയോജനം വരുന്ന ഏപ്രിൽ ഒന്നാംതീയതി മുതൽ ഇല്ലാതാകും .ഏപ്രിൽ ഒന്നാം തിയതിയോടെ ഈ പാസ് ബുക്കുകളും  ചെക്ക് ബുക്കുകളും 
കാലഹരണപ്പെടും.പാസ് ബുക്കും ചെക്ക് ബുക്കും മാറുന്നതിനൊപ്പം അക്കൗണ്ട് നമ്പർ  IFSE ,MICR എന്നിവയും മാറുന്നതാണ് .

News Image

ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു    


ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘത്തിന്റെ പതിനേഴാമത് വാർഷിക പൊതുയോഗം നടത്തറ ഹെഡ് ഓഫീസിൽ വെച്ച് നടന്നു .
ബാങ്ക് പ്രസിഡണ്ട് അനിൽ പൊറ്റെക്കാട് ഉദ്‌ഘാടനം നിർവ്വഹിച്ചു .മുൻ മേയർ ഐ .പി .പോൾ മുഖ്യാതിഥിയുമായിരുന്നു .
ടി .എം നന്ദകുമാർ സ്വാഗതവും രവി മുരിയാടാൻ നന്ദിയും പറഞ്ഞു 
News Image

2000 രൂപ നോട്ടുകളുടെ ഉപയോഗം കുറക്കാൻ റിസർവ്വ് ബാങ്ക് നടപടി 


2000 രൂപ നോട്ടുകളുടെ എണ്ണം കുറക്കുവാനുള്ള റിസർവ്വ് ബാങ്ക് നയത്തിന്റെ ഭാഗമായി എ .ടി .എം കൗണ്ടറുകളിൽ നിന്നും 2000 രൂപ നോട്ടുകൾ ബാങ്കുകൾ പിൻവലിച്ചു തുടങ്ങി .അപൂർവമായി മാത്രം ചില ബാങ്കുകളുടെ എ .ടി .എം കൗണ്ടറുകളിൽ മാത്രമേ  ഇപ്പോൾ 2000 രൂപയുടെ നോട്ടുകൾ ലഭിക്കുന്നുള്ളു .
News Image

കാരാപ്പുഴ സഹകരണ ബാങ്കിന്റെ വിജയഗാഥ 


കേരളത്തിൽ സഹകരണ പ്രസ്ഥാനം രൂപം  കൊള്ളുന്നതിന്‌ ഏകദേശം അരനൂറ്റാണ്ട്  മുൻപുതന്നെ സഹകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്ന സഹകരണ സ്ഥാപനമാണ്"കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക്" .2019ൽ  ശതാബ്ദി ആഘോഷിക്കുന്ന ബാങ്ക് കോട്ടയം ജില്ലയിലെ മുൻനിര ബാങ്കുകളിലൊന്നായി മുന്നേറുമ്പോൾ എന്നും സാധാരണകാർക്കൊപ്പം നില്കുന്നതിനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയാവുന്നു അത്.
 1919 ൽ നായർ പരസ്പര സഹായ സഹകരണ സംഘമായി ആരംഭിച്ച സ്ഥാപനം വളർച്ചയുടെ  ഓരോ ഘട്ടങ്ങളിലും ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് ഒരു നൂറ്റാണ്ടു നീണ്ട പ്രവർത്തനകാലഘട്ടം പൂർത്തിയാക്കിയത്.
1980ൽ  ജപ്തിയുടെ ഘട്ടത്തിലെത്തിയ   ബാങ്ക്, ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും ജനങ്ങളുടെ നിർലോഭമായ സഹകരണവും വഴി പ്രതിസന്ധിയെ  അതിജീവിച്ച്,വളർച്ചയുടെ ഉന്നതിയിലേക്ക് കുതിച്ചു .തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുക വഴി ബാങ്കിൽ അക്കൗണ്ട് വർദ്ധിപ്പിക്കുകയും ഇതിലൂടെ നിക്ഷേപ സമാഹരണം നടത്തുകയും ചെയ്താണ് പ്രതിസന്ധിയെ  മറികടന്നത്. അത് കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൻറെ വളർച്ചയിലെ നാഴികക്കല്ലായി മാറി പിന്നീടങ്ങോട്ട്ങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .
കോട്ടയം മുൻസിപ്പാലിറ്റിയിലെ 13 വാർഡുകൾ പ്രവർത്തന പരിധിയുള്ള  ബാങ്കിന്റെ ഹെഡ് ഓഫീസ് തിരുവാതുക്കലിൽ പ്രവർത്തിച്ചുവരുന്നു .കാരാപ്പുഴ (മെയിൻ ബ്രാഞ്ച് ),താഴത്തങ്ങാടി ,തിരുനക്കര എന്നിവടങ്ങളിലായി  മൂന്നു ശാഖകളും ബാങ്കിനുണ്ട്. ഹെഡ് ഓഫീസും എല്ലാ ശാഖകളും പൂർണമായി കമ്പ്യൂട്ടർവൽക്കരിച്ചതും ശീതീകരിച്ചതുമാണ്.വിവിധ വായ്പ്പകൾക്കു  പുറമെ നിക്ഷേപ  പദ്ധതികളും ചിട്ടിയും ബാങ്ക് നടത്തിവരുന്നു. ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ കാസ്കോ എന്ന പേരിൽ ബാങ്കിന്റെ സൂപ്പർമാർക്കറ്റ്  പ്രവർത്തിക്കുന്നു . നിരവധി നിർധന രോഗികൾക്ക് സ്വാന്തന സ്പർശമായ നീതി മെഡിക്കൽസും ബാങ്കിന്റെ അനുബന്ധസ്ഥാപനമായുണ്ട്.
120 കോടി രൂപ  നിക്ഷേപവും 100 കോടി രൂപ വായ്പയുമുള്ള ബാങ്കിൻറെ  ഓഹരി മൂലധനം 2.75 കോടി  രൂപയാണ്. ക്ലാസ് വൺ  സ്പെഷ്യൽ ഗ്രേഡ് പദവിയുള്ള ബാങ്ക് 30 വർഷമായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്നു. പോയവർഷങ്ങളിൽ 25 ശതമാനം വരെ ഡിവിഡൻറ് അംഗങ്ങൾക്ക് ലാഭവിഹിതമായി നൽകിയിട്ടുണ്ട്. കോട്ടയം നഗരത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ തൊഴിലാളികൾ, വീട്ടമ്മമാർ, സ്വകാര്യ അർദ്ധ സർക്കാർ സ്ഥാപന  ജീവനക്കാർ, ചെറുകിട കച്ചവടക്കാർ എന്നിങ്ങനെ സമൂഹത്തിലെ നാനാ തുറകളിലുള്ള വലിയൊരു ജനവിഭാഗത്തിന് ഒരു നൂറ്റാണ്ടുകാലത്തോളം താങ്ങും തണലുമായിനിന്ന ബാങ്കിന്റെ പ്രവർത്തന വിജയം ഈ നാടിൻറെ ചരിത്രം കൂടിയാണ്.
അതാതു സമയങ്ങളിൽ നാടിൻറെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ബാങ്ക് പ്രദേശത്തിന്റെ വികസനത്തിലും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങളിലും എന്നും മുന്നിലുണ്ട്. ജൈവ പച്ചക്കറി  കൃഷി പ്രോത്സഹിപ്പിക്കുന്നതിനായി മേൽത്തരം പച്ചക്കറി വിത്തുകൾ സൗജന്യമായും ഗ്രോബാഗുകൾ സൗജന്യ നിരക്കിലും ബാങ്ക് വിതരണം ചെയ്തുവരുന്നുണ്ട്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള
ഗവണ്മെന്റ്എയ്ഡഡ് സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയുന്നു. എല്ലാ വർഷവും ഏറ്റവും നല്ല കർഷകരെ വിവിധ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്.
 ചിട്ടയായ പ്രേവർത്തനവും വിശ്വാസ്യതയും സുതാര്യതയും കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിനെ ജനപ്രിയ ബാങ്കാക്കി മാറ്റുന്നു .
News Image

സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി

  പത്തനംതിട്ട : മൈലപ്ര  സർവ്വീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്ത 
ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി 
നടപ്പിലാക്കുന്നു. 15,000/- രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക് 5 ലക്ഷം രൂപാ വരെ സൗജന്യ ക്യാൻസർ ചികിത്സാ സഹായത്തിന് അർഹതയുണ്ട്. 60 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ചികിത്സാ ആനുകൂല്യം ലഭിച്ചാലും നിക്ഷേപ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്നും പിൻമാറാൻ നിക്ഷേപകന് അവകാശമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ ഹോസ്പിറ്റൽ ആയ എം.വി.ആർ. ക്യാൻസർ സെന്റർ മാസ്കെയർ പദ്ധതിയായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കായ മൈലപാ സർവ്വീസ് സഹകരണ ബാങ്ക് ഒരു നോഡൽ ഏജൻസിയായാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി 
(മാസ്കെയർ) പദ്ധതി ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ നിർവ്വ ഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.ആർ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജോഷ്വാ മാത്യു, സി.എം. ജോൺ, മാത്യു സി. ജോർജ്ജ്, വാസുക്കുട്ടനാചാരി, പ്രിൻസ് പി. ജോർജ്ജ്, രാജി ഷാജി, റെനി വിൻസെന്റ് , രമാദേവി എസ്., ജോസ് പി. തോമസ് എന്നിവർ പ്രസംഗിച്ചു.
ജെറി ഈശോ ഉമ്മൻ, കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
ഫോൺ: 9447722828


News Image

ഇരിങ്ങാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി

തൃശൂർ മാപ്രാണത്ത് സ്ഥിതി ചെയ്യുന്ന  "ഇരിങ്ങാലക്കുട  ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി "പ്രവർത്തന മികവുകൊണ്ടും ഉറച്ച കൂട്ടായ്മ കൊണ്ടും വിജയം കൈവരിച്ച സംഘമാണ്. നാടിൻറെ വികസനത്തിലൂടെ നാട്ടുകാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മാപ്രാണം സ്വദേശികളായ കുറച്ചു സുമനസ്സുകളുടെ  പ്രയത്നത്തിൽ നിന്നാണ് സംഘത്തിന്റെ രൂപീകരണം .അധികം താമസിയാതെ 2004 ഒക്ടോബർ 27 ന് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സംഘം സ്‌ഥാപിതമായി ആന്റോ പെരുമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ദീർഘ വീക്ഷണത്തോടെയുള്ള കാര്യക്ഷമമായ നടപടികൾ ആണ് സൊസൈറ്റിക്ക് ജനകീയമുഖം നൽകിയത് .8191091 രൂപ മൂലധനവും 264 ഓഹരിയുടമകളുമായി പ്രവർത്തനം ആരംഭിച്ച സൊസൈറ്റി അംഗങ്ങളുടെ കഠിന പ്രയത്നത്തിലൂടെ മുന്നേറുകയായിരുന്നു .സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആശ്വാസം പകരാനും എന്നും മുന്നിലുള്ള സംഘത്തിന്റെ അടിത്തറയും ഈ ബഹുജന വിശ്വാസമാണ് .നിക്ഷേപ സമാഹരണവും സേവന പ്രവർത്തനങ്ങളും ഒരു പോലെ ഊർജിതമാക്കി വികസനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നിറവേറ്റി ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പുതിയൊരു വിജയഗാഥ രചിക്കുകയാണ് .തയ്യൽ മെഷീൻ വായ്പ്പ ,ഗൃഹോപകരണ വായ്പ്പ ,ചെറുകിട കച്ചവടക്കാർക്കുള്ള വായ്പ്പ ,സ്വർണപ്പണയ വായ്പ്പ ,വസ്തു പണയ വായ്പ്പ എന്നിവയിലൂടെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് സഹായ ഹസ്തം നീട്ടി ഏതു സമയത്തും കയറിചെല്ലാവുന്ന സാമ്പത്തിക സ്ത്രോതസായി സംഘം മാറി .സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അംഗങ്ങൾക്ക് വിവിധതരം നിക്ഷേപ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട് .നിലവിൽ 27 ഗ്രൂപ്പ് ഡെപ്പോസിറ്റ് ആൻഡ് ക്രഡിറ്റ് സ്കീമുകൾ ഇവിടെയുണ്ട് .ഒരു നീതി മെഡിക്കൽ സ്റ്റോറും സംഘം ആരംഭിച്ചിട്ടുണ്ട് .15 വര്ഷം പിന്നിടുമ്പോൾ രണ്ടായിരത്തിനു താഴെ ഓഹരിയുടമകളും മതിയായ പ്രവർത്തന മൂലധനവും നിക്ഷേപവുമായി അതിദൂരം മുന്നിലാണ് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി .




News Image

അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൽസ്യ വിളവെടുപ്പ് 

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു വന്ന  വിപുലമായ മീൻ വളർത്തൽ പദ്ധതിയുടെ വിളവെടുപ്പ് നടന്നു .പ്രസിഡണ്ട് കെ .അബൂബക്കർ ഉദ്‌ഘാടനം ചെയ്തു .സെക്രട്ടറി പി .ശ്രീനിവാസനും ബോർഡ് മെമ്പർമാരും സന്നിഹിതരായിരുന്നു .ബാങ്ക് പാട്ടത്തിനെടുത്ത ഒരു ഏക്കർ സ്ഥലത്ത്  നഴ്സറി ,കോഴിവളർത്തൽ എന്നിവക്കൊപ്പമാണ്   മീൻ വളർത്തൽ  നടത്തിയത് .ഏകദേശം അഞ്ചു സെന്റോളം വരുന്ന കുളമാണ് ഇതിനായി സജ്‌ജമാക്കിയിരുന്നത്. 
News Image

ചെറുതാഴം സർവീസ് സഹകരണ ബാങ്കിന് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അവാർഡ്

കണ്ണൂര് :കോവി ഡ്  പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാനത്തെ മികച്ച  രണ്ടാമത്തെ ബാങ്ക്  എന്ന ബഹുമതി നേടിയ ചെറുതാഴം സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡ്  കേരള ബാങ്ക്  പ്രസിഡണ്ട്  ഗോപി കോട്ടമുറിക്കലിൽ നിന്ന്  പ്രസിഡണ്ട് സിഎം വേണുഗോപാലൻ സെക്രട്ടറി കെ. ദാമോദരൻ എന്നിവർ എറ്റുവാങ്ങുന്നു. അസിസ്റ്റൻ്റ് സെക്രട്ടറി കെ .കെ .വി. ലക്ഷമണൻ പങ്കെടുത്തു.
 അമ്പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമാണ്  ലഭിച്ചത്.
News Image

തുണിസഞ്ചി, പേപ്പർ ബാഗ് യുണിറ്റ് 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം മനുഷ്യർക്കു ദോഷകരമാന്നെന്നുള്ള ബോധം നമ്മളിൽ വേരൂന്നിക്കഴിഞ്ഞ ഒരു സമയമാണിത് .പ്ലാസ്റ്റിക്കിനെ പൂർണ്ണമായും നിരോധിക്കുക പ്രയോഗികമല്ലെങ്കിലും ദൈനം ദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുക്കളായി സ്ഥാനം പിടിച്ച പ്ലാസ്റ്റിക്കുകൾ വൈകാതെ പടിക്കു പുറത്താകും എന്നതിൽ സംശയമില്ല .അത്തരത്തിൽ ഉള്ള വസ്തുക്കളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് പ്ലാസ്റ്റിക് സഞ്ചികൾ ആണ്  . ഇതിനു ബദലായി നമ്മുടെ നാട്ടിൽ തുണി സഞ്ചികൾ പ്രചാരത്തിൽ വരുത്തുവാനായി പല കോണുകളിൽ നിന്നും പലരീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട് എന്നത് നമുക്കറിയാം  . തൃശൂർ കേന്ദ്രീകരിച്ചു സഹകരണ മേഖലയിൽ സജീവമായി  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടീം കോ -ഓപ്പറേറ്റീവും സഹകരണരംഗം ന്യൂസ് പോർട്ടലും പരിസ്ഥിതി സൗഹാർദ സന്ദേശവുമായി  ഈ വലിയ ലക്ഷ്യത്തിനു വേണ്ടി   പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
തുണിസഞ്ചി ,പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തോടെ ആരംഭിക്കുവാനുള്ള വിവിധ  പദ്ധതികൾ ആവിഷ്ക്കരിച്ചു  കൊണ്ടിരിക്കുകയാണ് .ഇത്തരം തുണിസഞ്ചി,പേപ്പർ ബാഗ്  യൂണിറ്റുകൾ ആരംഭിക്കുന്നതോടെ   സമൂഹത്തിൽ വലിയൊരു മാറ്റം സാധ്യമാകുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിൽ ലഭിക്കും.
പല വലുപ്പത്തിൽ ,പല അളവിൽ ,പല നിറത്തിൽ ആകർഷകമായ വിവിധ ഡിസൈനുകളിൽ ഇവ ലഭ്യമാണ് .
 തുണിസഞ്ചി ,പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങാൻ താല്പര്യമുള്ള ബാങ്കുകൾ ബന്ധപ്പെടുക.
9496908426
News Image

കേരള' കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വീട് നിർമ്മിച്ചു നൽകി 

പത്തനംതിട്ട: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽവീടു നഷ്ടപെട്ടവർക്കു ഏറ്റവും കൂടുതൽ വീടുവെച്ചു നൽകിയത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളാണെന്നു ദേശീയ സഹകരണ ഫെഡറേഷൻ പ്രസിഡന്റ്‌ അഡ്വ. കെ.ശിവദാസൻ നായർ പറഞ്ഞു. കേരള' കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്  ആറന്മുള എഴിക്കാട് പട്ടികജാതി കോളനിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ്‌ ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ്, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ എൻ.സുഭാഷ്കുമാർ, ഷാജി മാത്യു, ബി.ആർ.അനിൽകുമാർ, ടി.വി.ഉണ്ണികൃഷ്ണൻ, റെജി വി.ജെ., പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ കമൽ, ജില്ലാഭാരവാഹികളായ സി.തുളസിധരൻപിള്ള, പി. എം.ജേക്കബ്,ബിജു തുമ്പമൺ, എം.പി. രാജു, ശരൺ പി. ശരത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി സ്വാഗതവും, ജില്ലാ സെക്രട്ടറി റെജി പി.സാം നന്ദിയും പറഞ്ഞു.

News Image

കാര്യം സഹകാര്യവുമായി ഇവിടെ ഒരാൾ

കാര്യം സഹകാര്യം എന്ന യൂട്യൂബ് ചാനൽ ഇന്ന് വളരെയേറെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു .സഹകരണ മേഖലയിലെ വിഷയങ്ങൾ വളരെ ലളിതമായി ജനങ്ങളുമായി  പങ്കുവെക്കുന്ന ഈ ചാനലിന്റെ ആശയവും അവതരണവും നിർവ്വഹിക്കുന്നത് തിരൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ ഷിന്റോ ലാസർ  ആണ് .ബാങ്കിൽ ജോലി ചെയ്യുമ്പോഴും തന്റെ ഉള്ളിലെ പ്രതിഭയെ മുറുകെ പിടിച്ചു കൊണ്ട് അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിച്ചു കൊണ്ടിരിക്കുന്ന സഹകരണ മേഖലയിലെ പ്രതിഭ ഷിന്റൊ സഹകരണരംഗം ന്യൂസ് പോർട്ടലിനോട് മനസ്സു തുറക്കുന്നു .

 ? സഹകരണ മേഖലയിൽ ഇങ്ങനെ ഒരു ചാനൽ പുതുമയുള്ള കാര്യമാണ് .ഇങ്ങനെ ഒരു സംരംഭത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്താണ് ...?
          = 2014 ലാണ് ഞാൻ ആദ്യമായി സഹകരണ ബാങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലിക്കു വരുന്നത് .2019 ഓഗസ്റ്റിലാണ് സ്ഥിരപ്പെടുന്നത് . യൂട്യൂബ് ചാനൽ തുടങ്ങുന്നതിന്റെ രണ്ടു വര്ഷം മുമ്പേ "കാര്യം സഹകാര്യം "എന്ന പേര് എന്റെ  മനസ്സിൽ ഉണ്ടായിരുന്നു.ഈ ആശയം ഞാൻ ബാങ്ക് സെക്രട്ടറി
 കെ.ബി പ്രദീപുമായി പങ്കു വെച്ചു , അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു ,ധൈര്യമായി മുന്നോട്ടു പൊയ്ക്കോളാൻ പറഞ്ഞു .ആ ഒരു ധൈര്യത്തിലാണ്  ചാനൽ തുടങ്ങുന്നത് .

      ? ഇതിലേക്കുള്ള ആശയങ്ങൾ കണ്ടെത്തുന്നത് എങ്ങനെയാണു ..?
                 =ആശയങ്ങൾ തേടി വരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല ,ഞാൻ ബാങ്കിൽ നിൽക്കുമ്പോൾ കസ്റ്റമേഴ്സ് വന്നു ചോദിക്കാറുണ്ട് , എങ്ങനെയാണു ലോൺ കിട്ടുക .? എങ്ങനെയാണു മെമ്പർഷിപ്പ് കിട്ടുക ? ഡെപ്പോസിറ്റ് ചെയ്യാൻ എന്തൊക്കെ ചെയ്യണം ..? എന്നെല്ലാം .സാധാരണക്കാരന്റെ ഈ സംശയങ്ങൾ നമ്മൾ യൂട്യൂബിലൂടെ ഏറ്റവും സിംപിൾ ആയി പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത് .ബാങ്കിലെ നിയമങ്ങളെ പറ്റി സെക്രട്ടറി ആണ് കൂടുതൽ പറഞ്ഞു തരുന്നത് .പിന്നെ ഡിപ്പാർട്ടമെന്റ് ഓഫീസിലേക്ക് ഞാൻ തന്നെയാണ് പോകാറുള്ളത് ,അവിടുത്തെ ഉദ്യോഗസ്ഥരും  കാര്യങ്ങൾ പറഞ്ഞു തരാറുണ്ട് .

  ? ചാനലിനെ പറ്റി ജനങ്ങളുടെ പ്രതികരണം എന്താണ് ..?
       =വളരെ നല്ല പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നതു .തുടങ്ങിയിട്ട് 7 മാസം ആയിട്ടുള്ളു ഇപ്പോ 1200 ഓളം സബ്സ്ക്രെയ്‌ബേർസ് ഉണ്ട് ,ഞാൻ ഹാപ്പി ആണ് .ആളുകൾ മെയിൽ ചെയ്തു ചോദ്യങ്ങൾ ചോദിക്കാറുണ്ട് .ആദ്യം പോസ്റ്റ് ചെയ്ത വീഡിയോക്കു ഇപ്പോ പന്ത്രണ്ടായിരം വ്യൂവേർസ് ആയി .പിന്നെ സഹകരണ മേഖലയിലെ വ്യക്തിഗതമായ ആദ്യത്തെ വ്ലോഗ് ആണിത് .

   ? ഈ യൂട്യൂബ് ചാനൽ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത് എന്താണ് ..?
    = സഹകരണ ബാങ്കുകളിലേക്ക് യുവ തലമുറ വരുന്നത് വളരെ കുറവാണു ,അതിന്റെ കാരണം ഞാൻ മനസ്സിലാക്കുന്നത് ഇവിടെ നടക്കുന്ന പല ഫെസിലിറ്റിസിനെയും പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് .മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും ഉൾപ്പടെ ഒരുപാട്  ആധുനീക സൗകര്യങ്ങൾ സഹകരണ ബാങ്കുകളിൽ വന്നു കഴിഞ്ഞു . ഇത് പുതിയ തലമുറയെ അറിയിക്കണമെങ്കിൽ സോഷ്യൽ മീഡിയ തന്നെ വേണം .അതുപോലെ  ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ ഓരോ ബാങ്കുകളും അത്ര മാത്രം വ്യത്യസ്തമായാണ് ചെയ്യുന്നത്, .ഇതൊന്നും ഒരു പരിധി വരെ പുറത്തറിയുന്നില്ല അതുകൊണ്ട് തന്നെ  ലോകം വിരൽ തുമ്പിലായ ഈ കാലത്തു ഇതെല്ലം പുറത്തു അറിയണം ..അതറിയിക്കാൻ എന്നാലാവും വിധമുള്ള എളിയ പ്രവർത്തനമാണ് ഈ യൂട്യൂബ് ചാനൽ .
 ? ഷൂട്ടിങ്ങും എഡിറ്റിങ്ങും എല്ലാം എങ്ങനെയാണു ..?
     = നിജിൽ.പി .വേലായുധൻ എന്ന സുഹൃത്താണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും ചെയ്യുന്നത് .ഇൻഡോർ ഷൂട്ട് ചെയ്യുബോൾ ഞാൻ തന്നെ മൊബൈലിൽ എടുത്ത് സ്വയം എഡിറ്റ് ചെയ്യാറുമുണ്ട് .
ഔട്ഡോർ എല്ലാം നിജിൽ തന്നെയാണ് ചെയ്യുന്നത് .




















News Image

തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ" കോ-ഓപ് മാർട്ട് "

 തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ" കോ-ഓപ് മാർട്ട് " പഴം പച്ചക്കറി വില്ലന സ്റ്റാൾ ബാങ്ക് പ്രസിഡണ്ട് അസ്വ. കെ.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  . കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്ന   സഹകരണ വകുപ്പിന്റെ പദ്ധതിയാണിത് .
News Image

പനത്തടി സഹകരണ ബാങ്കിന് അവാർഡ് 

സംസ്ഥാനത്തെ   സഹകരണ ബാങ്കുകൾ കോവിഡ് കാലത്ത് നടത്തിയ പ്രവത്തനങ്ങളെയുംസേവനങ്ങളെയും  വിലയിരുത്തി കാസർഗോഡ്  ജില്ലയിൽ ഏറ്റവും മികച്ച ബാങ്കായി തിരഞരടുക്കപ്പെട്ടത് പനത്തടി സർവീസ് സഹകരണ ബാങ്കാണ് .തിരുവനന്തപുരത്ത് നടന്ന അനുമോദന ചടങ്ങിൽ കേരള ബാങ്ക്  പ്രസിഡണ്ട് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡണ്ട് ഷാലു മാത്യു സെക്രട്ടറി പി .രഘുനാഥ് ഡയറക്ടർ ജോസ് ജോൺ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി .കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം സംസാരിച്ചു .
News Image

കോവിഡിനെ പ്രതിരോധിക്കാനും പെരിങ്ങണ്ടുർ ബാങ്ക് 

കോവിഡ് അതിജീവന പ്രവർത്തനങ്ങളിൽ നാടിന് രക്ഷാകവചമൊരുക്കിയ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ അംഗീകാരം. 
എന്നും ജനങ്ങൾക്കൊപ്പം എന്ന പ്രവർത്തന നിലപാടുമായി കോവിഡ് അതിജീവന പ്രവർത്തനങ്ങളിലും വ്യാപൃതമായ ബാങ്ക് നിരവധി പേർക്ക് കൈത്താങ്ങൊരുക്കി മാതൃകയായി.
സാമൂഹിക അടുക്കളയിലും അതിഥി തൊഴിലാളികൾക്കുള്ള അടുക്കളയിലും ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചുനൽകുന്നതിനു പുറമെ ആശുപത്രി മെസ്സിലേക്കും പച്ചക്കറികളും ധാന്യങ്ങളും എത്തിച്ചുകൊടുത്തു. ശുചീകരണത്തിന് കുമ്മായം, ബ്ലീച്ചിങ് പൗഡർ, സാനിറ്റൈസർ എന്നിവയും നൽകി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുവേണ്ടി മെഡിക്കൽ കോളേജിലേക്ക് പ്രാണാ ബെഡുകളും സംഭാവന ചെയ്തു. 
തുടക്കത്തിൽ 30,000 മാസ്ക് പ്രത്യേക തയ്യൽ യൂണിറ്റ് സജ്ജമാക്കി മുനിസിപ്പൽ പ്രദേശത്ത് വിതരണം ചെയ്തു. കൺസ്യുമർ ഫെഡിലേക്കും മറ്റും ആദ്യ സമയത്ത് മാസ്ക് എത്തിച്ചത് ഇവിടെനിന്നാണ്. 
കാർഷിക മേഖലയുടെ ഉണർവിനും അതിജീവനത്തിനും ബാങ്ക് ഒട്ടേറെ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും   കർഷകർക്ക് താങ്ങാവുന്നതിനും ആടും കൂടും പദ്ധതി, കോഴിയും കൂടും പദ്ധതി, പച്ചക്കറി വികസന പദ്ധതി എന്നവയ്ക്കു വേണ്ടി രണ്ടു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പയായി  ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കർഷകരുടെ ഉത്പന്നങ്ങൾക്ക്  ഗ്രീൻ മൈത്രി സൂപ്പർ മാർക്കറ്റ് വഴി വിപണിയും ഒരുക്കുന്നു. 
ബാങ്കിലേയും അനുബന്ധ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാല് ലക്ഷം രൂപയാണ് ബാങ്ക് ഇതുവരെ ചെലവഴിച്ചത്.
ദുരിത കാലത്ത് സഹായവുമായി എത്തുന്ന ബാങ്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല.  
News Image

പള്ളിപ്പുറം സഹകരണ ബാങ്കിൽ കപ്പ വിളവെടുപ്പ് 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച ഗ്രൂപ്പ് കൃഷിയുടെ വിളവെടുപ്പ് കപ്പ പറിച്ചു കൊണ്ട് ഇന്ന് ബാങ്ക് സെക്രട്ടറിയും ബോർഡ്‌ മെമ്പർ പോളി കൈതാരാനും ചേർന്ന്  ഉദ്‌ഘാടനം നടത്തി. 
News Image

പഴുവിൽ ബാങ്കിൽ അസ്ഥി ബലക്ഷയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

പഴുവിൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ അസ്ഥി ബലക്ഷയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.2021 ഫെബ്രുവരി 28 ഞായറാഴ്ച്ച ബാങ്കിന്റെ നവതി മന്ദിരത്തിൽ വച്ച് നടന്ന ക്യാമ്പ് ബാങ്ക് പ്രസിഡന്റ് ടി.എൽ.ജോളി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.കെ.സജിത, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധൻ ഡോക്ടർ കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ സംഘം രോഗികളെ പരിശോധിച്ചു.പൂർണ്ണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ക്യാമ്പിൽ രോഗികൾക്കായി സൗജന്യമായി ബോൺ മിനറൽ ഡൻസിറ്റി ടെസ്റ്റ് (BMD) അടക്കം നിരവധി സേവനങ്ങളാണ് പൊതുജനങ്ങൾക്കായി ബാങ്ക്  ലഭ്യമാക്കിയത്.
News Image

കോവിഡ് അതിജീവന പ്രവർത്തനങ്ങൾക്ക് സഹകരണ ബാങ്കുകൾക്ക് കേരള ബാങ്കിന്റെ അവർഡ് 

കോവിഡ് അതിജീവന പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ സാമൂഹിക ഇടപെടൽ ജനങ്ങൾക്ക് വളരെ വലിയ സഹായമായിരുന്നു. .ഇത്തരത്തിൽ മികച്ച   പ്രവർത്തനം കാഴ്ചവെച്ച ബാങ്കുകൾക്ക് കേരള ബാങ്ക് സംസ്ഥാന തലത്തിൽ  അവാർഡ്  പ്രഖ്യാപിക്കുകയുണ്ടായി.  ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക്(തിരുവന്തപുരം ) നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ( കൊല്ലം )നെടുമൺ സർവീസ് സഹകരണ ബാങ്ക് ( പത്തനംതിട്ട )ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് (ആലപ്പുഴ )മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ( കോട്ടയം )തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് ( ഇടുക്കി )അടിമാലി സർവീസ് സഹകരണ ബാങ്ക്(ഇടുക്കി )പാറക്കടവ് സർവീസ് സഹകരണ ബാങ്ക് ( എറണാകുളം )പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് (തൃശൂർ )കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് (പാലക്കാട് )കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് (കോഴിക്കോട് )തരിയോട് സർവീസ് സഹകരണ ബാങ്ക് (കോഴിക്കോട് )മാടായി കോപ്പറേറ്റീവ് റൂറൽ ബാങ്ക് ( കണ്ണൂർ )പനത്തടി സർവീസ് സഹകരണ ബാങ്ക് ( കാസർഗോഡ് ) എന്നീ ബാങ്കുകളാണ്  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത് .മാർച്ച് 4 ന് തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും .
News Image

സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ   അഭിമാനാർഹമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന്  കടകംപള്ളി  സുരേന്ദ്രൻ   

സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഭിമാനാർഹമായ ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സഹകരണ  നയം രൂപീകരിച്ചത്, കേരള ബാങ്ക്, സഹകരണ സംഘങ്ങൾ വഴി സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചത്, കെയർ ലോൺ, മുറ്റത്തെ മുല്ല ചെറുകിട വായ്‌പ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇക്കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു .കടകംപള്ളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം  ...എനിക്ക്   ഏറ്റവും ആത്മസംതൃപ്തിയേകിയത് കെയർ ഹോം പദ്ധതിയാണ്. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം രണ്ടായിരത്തിലേറെ കുടുംബങ്ങൾക്ക് യാഥാർഥ്യമാക്കി നൽകുവാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് കൈത്താങ്ങേകി രണ്ടായിരത്തി അമ്പതോളം പുതിയ വീടുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചു കൈമാറിയത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും സംഘങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ 6-7 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാണ് മിക്ക വീടുകളും നിര്‍മ്മിച്ചത്. 15 ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമിച്ച വീടുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. സമയബന്ധിതമായി നിര്‍മ്മിച്ച സുരക്ഷിതവും മനോഹരവുമായ കെയര്‍ഹോം വീടുകള്‍ ഇന്ന് കേരളത്തിന്റെ അതിജീവന അടയാളമാണ്. കഴക്കൂട്ടം മണ്ഡലത്തിൽ കെയർഹോം പദ്ധതി പ്രകാരം നിർമ്മിച്ച മൂന്ന് വീടുകളുടെ കൂടി താക്കോൽ ദാനം കഴിഞ്ഞ ആഴ്ച നടത്തുകയുണ്ടായി. കരിക്കകത്തെ വസന്തയ്ക്കും വിനീതയ്ക്കും കുമാരപുരത്തെ സരസമ്മയ്ക്കുമാണ് വീടുകൾ മനോഹരമായി പുനർ നിർമിച്ചു നൽകിയത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ  ജനങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് ഇനിയും മുന്നോട്ട് പോകുവാനുള്ള ഊർജ്ജവും കരുത്തും 
News Image

സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ പുതിയ ഓഫീസ് മേൽ വിലാസം .

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ പുതിയ ഓഫീസ് മേൽ വിലാസം .
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ്  ഫെബ്രുവരി 17  മുതൽ തിരുവനന്തപുരം ജഗതി ഡിപിഐ ജംങ്ഷനിലുള്ള  ജവഹർ സഹകരണ ഭവൻ കെട്ടിടത്തിന്റെ ഏഴാം നിലയിലേക്ക് മാറി പ്രവർത്തനമാരംഭിച്ചിരിക്കുന്നു. 
 പെൻഷൻ ബോർഡിലേക്കുള്ള കത്തുകൾ താഴെ കൊടുക്കുന്ന പുതിയ മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ്
ഏഴാം നില 
ജവഹർ സഹകരണ ഭവൻ ഡിപിഐ ജംഗ്ഷൻ 
തൈക്കാട് പി ഓ തിരുവനന്തപുരം . 
Pin: 695014
Website: www.kscepb.com
email:  kscepb@gmail.com

News Image

ആനിക്കാട് സർവീസ് സഹകരണബാങ്കിൽ  പിഡിയാട്രിക് ഒ പി ക്കു തുടക്കമായി

 ആനിക്കാട് സർവീസ് സഹകരണബാങ്ക് സംരംഭമായ ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിൽ ഒപ്റ്റിക്കൽ ഷോപ്പിനും പിഡിയാട്രിക് ഒ പി ക്കും തുടക്കമായി. കേരളബാങ്ക് പ്രഥമ ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഒപ്റ്റിക്കൽ ഷോപ്പിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് ഒപ്റ്റിക്കൽ ഷോപ്പിന്റെ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ്‌ വി കെ ഉമ്മർ പിഡിയാട്രിക് ഒ പി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ   കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മയിൽ, മൂവാറ്റുപുഴ നഗരസഭ കൗൺസിലർ ജോയ്‌സ് മേരി ആന്റണി, സംസ്ഥാന സഹകരണ യൂണിയൻ അംഗം അനിൽ ചെറിയാൻ, മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ബിജു തങ്കപ്പൻ, എബ്രഹാം തൃക്കളത്തൂർ, ബാങ്ക് വൈസ് പ്രസിഡന്റ് സൈജൽ പി  ജമാൽ, ബാങ്ക് സെക്രട്ടറി ഉഷാകുമാരി കെ. കെ.  തുടങ്ങിയർ സംസാരിച്ചു , ബാങ്ക് ഭരണസമിതി അംഗങ്ങളും , സഹകരണ  ബാങ്ക് പ്രസിഡന്റ്മാരും  പ്രമുഖസഹകാരികളും  പങ്കെടുത്തു.

News Image

കേരള ബാങ്ക് സഹകരണ ബാങ്കുകളുടെ സംരക്ഷണ കവചം 

കേരളത്തിന്റെ സ്വന്തം ബാങ്കായി വന്ന കേരള ബാങ്ക് നമുക്ക് ഒട്ടേറെ പ്രതീക്ഷകളും സ്വപനങ്ങളുമാണ് മുന്നോട്ടു വെക്കുന്നത് ,അതോടൊപ്പം തന്നെ ചില ആശങ്കകളുമുണ്ട് .അത് സഹകരണ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും എന്ന സംശയം നമുക്കെല്ലാവർക്കുമുണ്ട് ഇതിനെല്ലാമുള്ള മറുപടിയാണ് കേരള ബാങ്ക്   പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ   സഹകരണരംഗം മാനേജിങ് എഡിറ്റർ മധു ചെമ്പേരിയുമായി പങ്കു വെക്കുന്നത് .

 ?  കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ സഹകരണ ബാങ്കുകളുടെ വികസനത്തിനായി എന്തെല്ലാം വികസന പദ്ധതികളാണ് കേരള ബാങ്ക് വിഭാവനം ചെയ്യുന്നത് ..?
           = മറ്റു ബാങ്കുകളെ അപേക്ഷിച്ചു കേരള ബാങ്കിന്റെ ഏറ്റവും വലിയ സംരക്ഷിത കവചം എന്ന് പറഞ്ഞാൽ ഗ്രാമീണ മേഖലയിലെ ജനങളുടെ കൈത്താങ്ങാണ്. വെറുതെ കുറച്ചു നിക്ഷേപം കൈയിൽ കിട്ടിയിട്ട് അത് പലിശക്ക് കൊടുക്കുന്നതിനുപരിയായി കേരളീയ സമൂഹത്തിനു എന്തെല്ലാം ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ വലിയ രീതിയിലുള്ള ഒരു പരിഷ്കാര പദ്ധതിക്കു ഞങ്ങൾ തുടക്കം കുറിച്ച് കഴിഞ്ഞു. സമൂഹത്തിന്റെ നാനാ മേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള 22 വായ്‌പ്പാ പദ്ധതികൾ കേരള ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
  പിന്നെ എടുത്ത് പറയാവുന്ന മറ്റൊരു പദ്ധതി കുട്ടികളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ തുറക്കുന്നത്തോടെ അത് ആരംഭിക്കും.7,8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള നിക്ഷേപ ബോധവത്കരണ പദ്ധതിയാണത്.
കുട്ടികളുടെ കൈയിലെ ചില്ലറ തുട്ടുകൾ മുതൽ ബാങ്ക് സ്വീകരിക്കും.. കുട്ടി ബാങ്കിലേക്ക് വരാതെ സ്കൂളിലും വീട്ടിലുമായി ചെന്ന് പണം സ്വീകരിക്കും.ഒരു കുട്ടിയെ സംബന്ധിച്ചു ഏഴാം ക്‌ളാസ് മുതൽ ആരംഭിക്കുന്ന നിക്ഷേപം, അവർ പത്ത് പാസ്സായി പതിനൊന്നിലേക്ക് കടക്കുമ്പോൾ കൂടുതൽ പണചിലവ് വരും അപ്പോൾ
രക്ഷിതാക്കൾക്ക് ഇത് വലിയ ആശ്വാസമാകും.
ഓരോ വിദ്യാർത്ഥിക്കും അത്യാവശ്യ കാര്യങ്ങൾ രക്ഷിതാവിനെ ആശ്രയിക്കാതെ ചെയ്യുവാനും ഇത് ഗുണം ചെയ്യും. കുട്ടികളിൽ  ഇത് ഇന്നില്ലാത്ത ഒരു ബോധവത്ക്കരണം  ഉണ്ടാക്കും. ഒന്നും നഷ്ടപ്പെടാതെ ഇതെല്ലാം സൂക്ഷിക്കണം എന്ന സമ്പാദ്യ ശീലം അവരിൽ ഉറക്കാൻ ഇത് വഴിയൊരുക്കും.
ഈ ഗണത്തിൽ പെട്ട കുട്ടികളിൽ പഠനത്തിൽ മികവ് തെളിയിക്കുന്നവർക്ക് ബാങ്കിന്റെ വക ഒരു പരിതോഷികവും നൽകും .കോർ ബാങ്കിംഗ് സിസ്റ്റം മുതൽ ഇക്കാലത്തെ ഏറ്റവും നൂതനമായ എല്ലാ ബാങ്കിംഗ് സംവിധാനങ്ങളും ഞങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ആധുനിക ബാങ്കിംഗ് മേഖലയിൽ ഒരു ഉപഭോക്താവിന് ബാങ്കിൽ എത്താതെ കാര്യങ്ങൾ നടത്താനുള്ള സംവിധാനം ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കാര്യത്തിലാണെങ്കിൽ ഐ ടി മേഖലക്കാവശ്യമായ ട്രെയിനിങ് ആണ് ഉദ്ദേശിക്കുന്നത്.
 ഭവന വായ്‌പ്പയുടെ കാര്യമാണെങ്കിൽ പുതിയ വീട് നിർമ്മിക്കാൻ മാത്രമല്ല, പുതുക്കി പണിയാനും പുതിയ, പഴയ, വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുവാനുമുള്ള വായ്‌പ്പ ഉണ്ട്. പുതിയ വീടിനു 30  ലക്ഷം രൂപ  വായ്പ കൊടുക്കും, പുതുക്കി പണിയുന്നതിനു 20 ലക്ഷവും കൊടുക്കും.
ബാങ്കിന്റെ 22 വായ്പ്പാ പദ്ധതികൾ ഏതെല്ലാം മേഖലകളിലാണ്, പലിശ നിരക്ക് എത്ര, എങ്ങനെ വാങ്ങാം എന്നീ കാര്യങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് മുഴുവൻ സഹകരണ സംഘങ്ങളിലും എത്തിക്കും.

 ? കേരള ബാങ്കിന്റെ വരവിൽ സഹകരണ ബാങ്കുകൾക്ക് ഒരു ആശങ്ക വന്നു പെട്ടിട്ടുണ്ട്.. അതേക്കുറിച്ച് വിശദീകരിക്കാമോ...?
        = ഒട്ടും വൈകാതെ തന്നെ ആ ആശങ്ക പരിഹരിക്കും. ഇരുന്നൂറോളം സംഘങ്ങൾ വരെ ഓരോ ജില്ലയിലുമുണ്ട്. എറണാകുളത്തു തന്നെ 227 സംഘങ്ങളുണ്ട്. ഓരോ ജില്ലയിലുമായി യോഗം വിളിക്കാനാണു പരിപാടി, സ്റ്റേറ്റ് ബാങ്കിന്റെയും ജില്ലാ ബാങ്കിന്റെയും ഓഫിസർ മാർ അവരുടെ പ്രശ്നങ്ങൾ കേൾക്കും, അവരുടെ പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കും.. പക്ഷെ കോവിഡ് കാലമായതു കൊണ്ട് സാഹചര്യം പ്രതികൂലമാണ്. കുറച്ചു ആളുകളെ വെച്ച് എങ്കിലും വൈകാതെ ആ പരിപാടി കേരള ബാങ്ക് സംഘടിപ്പിക്കും.ഇപ്പോഴുള്ള നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം പ്രൈമറി സഹകരണ സംഘങ്ങളുടേതു തന്നെയാണ് .അത് കൊണ്ട് അവർ തന്നെയാണ് കേരള ബാങ്കിന്റെ ഉടമസ്ഥർ .അവരുടെ സഹായ സഹകരണങ്ങളോടും  ഉപദേശ നിർദേശങ്ങളോടും കൂടി തന്നെയാണ് കേരള ബാങ്ക് മുന്നോട്ടു പോകുന്നത് . 

  ?  Packs കൾക്ക് പുറമെ സാധാരണ വനിതാ കോപ്പറേറ്റീവ് സൊസൈറ്റി ,മൾട്ടി പർപ്പസ് സൊസൈറ്റി തുടങ്ങിയ സംഘങ്ങൾക്ക് വേണ്ടി  നമ്മൾ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ...?
   = അവർക്ക് ഏതാവശ്യത്തിനും വായ്പ്പഎടുക്കാം .കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും ,ക്ഷീര കർഷകർക്കും ,ഒരേക്കർ ഭൂമിയുള്ള കർഷകർക്കും ,പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർക്കും അതുപോലെ ഫാം തുടങ്ങുന്നതിനും എല്ലാം വായ്പ്പ കൊടുക്കും .എല്ലാ മേഖലകളിലും കേരള ബാങ്ക് സജീവമായി ഇടപെടും 

  ?  സഹകരണ ബാങ്കുകൾ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടല്ലോ, ഇത് കേരളത്തിന്റെ വികസനത്തിന് എത്രത്തോളം സ്വാധീനം ചെലുത്തും ...?
  = ബാങ്കിങ് റെഗുലേഷൻ ആക്ട്  വന്നതോട് കൂടി റിസെർവ്വ് ബാങ്ക് കർക്കശമായ ഒരു സർക്കുലർ പുറത്തിറക്കപ്പുറത്തിറക്കിയിരിക്കുകയാണ് .പ്രൈമറി സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് . ഇത്തരം കാര്യങ്ങൾ ഗ്രാമീണ മേഖലക്ക് വലിയ പ്രയോജനം ചെയ്യുന്ന കാര്യമാണ് എന്നതിൽ സംശയമില്ല .പക്ഷെ അവർ നിലപാട് കടുപ്പിച്ചിരിക്കുകയാണ് 
   
 ?  മലപ്പുറം ജില്ല കേരള ബാങ്കിൽ ലയിക്കാതെ മാറി നിൽക്കുകയാണല്ലോ ..അത് കൊണ്ട് തന്നെ അവർക്ക് നബാര്ഡിന്റെയും കേരള ബാങ്കിന്റെയും പദ്ധതികൾ ഒന്നും തന്നെ കിട്ടുന്നില്ല ..ഇതിനെന്തെങ്കിലും പരിഹാരം കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ആലോചിക്കുന്നുണ്ടോ ..?
            = "മലപ്പുറം ജില്ലയും  കേരള ബാങ്കിനൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു 'എന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു .  കേരള ബാങ്കിന് ഇക്കാര്യത്തിൽ ഒരിക്കലും എതിർ  മനോഭാവം  ഇല്ല അടുത്ത നിമിഷം അവര് കൂടി കേരള ബാങ്കിന്റെ ഒപ്പം ചേരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ,ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

?   രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ കേരള ബാങ്കിന്റെ നേതൃസ്‌ഥാനത്തു വന്നപ്പോൾ ഇതേ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്തായിരുന്നു ...?
       =  എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടും പ്രവർത്തന രീതിയുമുണ്ട് , പക്ഷെ നമ്മുടെ രാഷ്ട്രീയം പ്രയോഗിക്കാനുള്ള സ്ഥലമല്ല അത് .ജീവനക്കാരുടെ കാര്യം നോക്കാൻ ട്രേഡ് യൂണിയൻ നേതാക്കളുണ്ട് ,പിന്നെ ഇവിടെ വരുന്ന കസ്റ്റമേഴ്സ് വിവിധ ചിന്താഗതിക്കാരായിരിക്കും .അതിന്റെ ഉള്ളിൽ കയറിക്കഴിഞ്ഞാൽ നമ്മുടെ ചിന്തയും പ്രവർത്തിയും കേരള ബാങ്കിന്റെ പുരോഗതി എന്ന ഒറ്റ കാഴ്ച്ചപ്പാട് മാത്രമായിരിക്കും ...
News Image

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു ആദരവ് .

ICA 2020(WCMR)പ്രകാരം  അന്താരാഷ്ട്ര  തലത്തിൽ  രണ്ടാം  റാങ്ക് നേടിയ  ഊരാളുങ്കൽ  ലേബർ കോൺട്രാക്ട്  സൊസൈറ്റി  ക്കു   വടകര റൂറൽ  ബാങ്കിന്റെ ആദരവ് . പ്രസിഡന്റ് പാലേരി രമേശൻ ചെയർ പേഴ്സൺ  കെ പി  ബിന്ദുവിൽ നിന്നും  ഉപഹാരം ഏറ്റു വാങ്ങുന്നു . അസിസ്റ്റന്റ് റജിസ്ട്രാർ  എ. കെ. അഗസ്റ്റി, ബാങ്ക് പ്രസിഡന്റ്‌ എ. ടി. ശ്രീധരൻ, വൈസ് പ്രസിഡന്റ്‌ പി. പി. ചന്ദ്രശേഖരൻ, ഡയറക്ടർമാരായ സി. ഭാസ്കരൻ മാസ്റ്റർ, സി. കുമാരൻ, കെ. എം. വാസു, സെക്രട്ടറി കെ. പി. പ്രദീപ്‌ കുമാർ എന്നിവർ സമീപം.
News Image

ലാഭവിഹിത വിതരണോത്ഘാടനം നടത്തി 

ഏറ്റുമാനൂർ ബ്ലോക്ക്‌ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി    2019-20 വർഷത്തിലെ    25% ലാഭവിഹിതം പ്രഖ്യാപിച്ചു.  ലാഭവിഹിത വിതരണോത്ഘാടനം സംഘം വൈസ് പ്രസിഡന്റ്‌ ജോർജ് പൊന്മാങ്കൽ സംഘത്തിലെ ആദ്യകാല  അംഗവും കേരളത്തിലെ മുതിർന്ന സഹകാരിയുമായ . C S ജോസഫ് സാറിന് നൽകികൊണ്ട് നിർവഹിക്കുന്നു. സെക്രട്ടറി V C ജയകുമാർ സമീപം
News Image

പുത്തൻവേലിക്കര സഹകരണ ബാങ്കിൽ വിളവെടുപ്പ് 

പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ നവചേതന ,പുലരി JLG ഗ്രൂപ്പിൻ്റെ പച്ചക്കറി വിളവെടുപ്പ് വർഡ് മെമ്പർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ്  രാമകൃഷ്ണന്,മുൻ പ്രസിഡൻ്റ് കരുണാകരൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ, സെക്രട്ടറി രേണു വിശ്വം ഗ്രൂപ്പിൻ്റെ സെക്രട്ടറി പ്രീതിനി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
News Image

തങ്കമണി ബാങ്കിന്റെ പ്രോസസിങ് യൂണിറ്റിന് തറക്കല്ലിട്ടു


കാർഷിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന തങ്കമണി സർവീസ് സഹകരണ ബാങ്ക് കാർഷിക ഉൽപ്പന്നങ്ങളും സുഗന്ധ ദ്രവ്യങ്ങളും കർഷകരിൽ നിന്നും ശേഖരിച്ചു കൊണ്ട് മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി പ്രത്യേക ബ്രാൻഡിൽ വിപണനം നടത്തുന്നതിന് വേണ്ടിയുള്ള പ്രോസസിംഗ് യൂണിറ്റിന് തറക്കല്ലിട്ടു.
5  കോടി മുതൽ മുടക്കുള്ള ഈ പദ്ധതി നബാർഡിന്റെയും കേരളാ ബാങ്കിന്റെയും സഹായത്തോടു കൂടിയാണ് നടപ്പിലാക്കുന്നത് .
സഹകരണ മേഖലയിലെ പ്രമുഖ പ്രൊജക്റ്റ്‌ കൺസൽ ട്ടൻസി ആയ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റിവ് ആണ് ഈ പദ്ധതിക്കു വേണ്ടി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതും സാങ്കേതിക സഹായം നൽകുന്നതും .ഫാക്ടറിയുടെ നിർമ്മാണ ഉദ്‌ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി എം .എം .മണി നിർവ്വഹിച്ചു .
ബാങ്കിന്റെ  പദ്ധതിയായ തേയില ഫാക്ട്റി 2017 മുതൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു. തേയില കർഷകർക്ക് ന്യായമായ വില ഉറപ്പു നൽകുന്നതിനും 150 ഓളം ആളുകൾക്ക് ഈ പദ്ധതി മുഖേന നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. സഹ്യ എന്ന ബ്രാൻഡിൽ കേരളമാകെ തേയില മാർക്കറ്റ് ചെയ്യുവാൻ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണ്.നിലവിലുള്ള മാർക്കറ്റിങ് സംവിധാനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും കൂടിയാണ് ഈ പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
News Image

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം 27

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം 27 ന് നടക്കും സംഘടനാ അംഗങ്ങളെ ആദരിക്കൽ ,വിരമിച്ച സംഘടനാ നേതാക്കൾക്ക് യാത്രയയപ്പ് ,വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനം ,താലൂക്ക് കമ്മിറ്റി ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് എന്നീ പരിപാടികൾ നടക്കും .സംസ്ഥാന സെക്രട്ടറി എം .ആർ .സാബുരാജൻ ഉദ്‌ഘാടനം ചെയ്യും .
News Image

കേരളത്തിലെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയുംബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം .
  തസ്തികയും ഒഴിവുകളും 
5 അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ ( തിരുവനതപുരം 1 കോട്ടയം 2 ,മലപ്പുറം 1 ,വയനാട് 1 ,)174 ജൂനിയർ ക്ലർക്ക് / കാഷ്യർ ( തിരുവനന്തപുരം 9 ,കൊല്ലം 8 ,പത്തനംതിട്ട 2 ,ആലപ്പുഴ 17 ,കോട്ടയം 18 ,ഇടുക്കി 4 ,എറണാകുളം 19 ,തൃശൂർ 18 ,പാലക്കാട് 19 ,മലപ്പുറം 20 ,കോഴിക്കോട് 6 ,വയനാട് 4 ,കണ്ണൂർ 14 ,കാസർഗോഡ് 16 )
11 ഡേറ്റ എൻട്രി ഓപ്പറേറ്റർ ( കൊല്ലം 2 ,എറണാകുളം 3 ,തൃശൂർ 2 ,പാലക്കാട് 1 ,മലപ്പുറം 1 ,കോഴിക്കോട് 1 ,കണ്ണൂർ 1 )
നമ്പർ .സി .എസ് .ഇ .ബി ./ എൻ & എൽ / 900 / 19 
 വിജ്ഞാപന തിയതി :09 .02 .2021 
പ്രായ പരിധി ;01 .01 .2021 ന് 18 -40 വയസ് .ഉയർന്ന പ്രായ പരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും മൂന്നു വർഷത്തെയും വികാലഗർക്ക് പത്തു വർഷത്തെയും വിധവകൾക്ക് അഞ്ചു വർഷത്തെയും ഇളവ് ലഭിക്കും .
 അപേക്ഷയും അനുബന്ധങ്ങളും നേരിട്ടോ തപാൽ മുഖേനയോ മാർച്ച് -10 ന് വൈകീട്ട് 5 മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം .( മൂന്നു വിജ്ഞാപനങ്ങൾക്കും അപേക്ഷിക്കുന്നവർ മൂന്നിനും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം .)
വിലാസം : സെക്രട്ടറി ,സഹകരണ സർവീസ് പരീക്ഷാ ബോർഡ് ,കേരള സംസ്ഥാന സഹകരണ ബോർഡ് ബിൽഡിങ് ,ഓവർ ബ്രിഡ്ജ്, ,ജനറൽ പോസ്റ്റ് ഓഫീസ് ,തിരുവനന്തപുരം 695001 
വെബ്സൈറ്റ് ; www.csebkerala.org 


News Image

ഇന്ത്യൻ കോഫീ ഹൗസിൽ ഇനി ശുദ്ധമായ കുപ്പി വെള്ളവും

തൃശൂർ :രുചിക്കും വിശ്വാസ്യതക്കും പേരുകേട്ട ഇന്ത്യൻ കോഫീ ഹൗസിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് നല്ല ശുദ്ധമായ കുപ്പിവെള്ളവും ലഭിക്കും .തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളിൽ ആണ് ഈ സേവനം ലഭ്യമായുള്ളതു .ഒരു ലിറ്റർ വെള്ളത്തിന് 13 രൂപയാണ് വില ഈടാക്കുന്നത് .മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച  ഇന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനമായ കോഫീ ഹൗസിന്റെ ഈ പരിഷ്കാരവും ജനങ്ങൾ ഏറ്റെടുക്കും എന്നതിൽ സംശയമില്ല .
News Image

സഹകരണ വിജയഗാഥ ,പുസ്തകം ജനകീയമാകുന്നു 


കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രം പ്രതിപാദിക്കുന്ന ആദ്യ  റഫറൻസ് ഗ്രന്ഥമാണ്  'സഹകരണ വിജയഗാഥ'. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 25 സഹകരണ ബാങ്കുകളുടെ പ്രവർത്തനവും ചരിത്രവും  നേട്ടങ്ങളുമെല്ലാം ഇതിൽ അടയാളപ്പെടുത്തുന്നു. ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്, മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക്,  ഏഴോം സർവീസ് സഹകരണ ബാങ്ക്, പെരിങ്ങണ്ടിയൂർ സർവീസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്, പാപ്പിനി വട്ടം സർവീസ് സഹകരണ ബാങ്ക്, വെണ്ണൂർ സർവീസ് സഹകരണ  ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളെ കുറിച്ചെല്ലാം ഇതിൽ വിവരിക്കുണ്ട്. സഹകാരികൾക്കും സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ മാർഗദർശിയായ ഈ സഹകരണ വിജ്ഞാനഗ്രന്ഥം തയ്യാറാക്കുന്നതിന്  നേതൃത്വം നൽകിയത് നബാർഡ് റിട്ടയേർഡ് ചീഫ് ജനറൽ മാനേജരും കേരള ബാങ്ക് ടാസ്ക് ഫോഴ്സ് ചെയർമാനുമായ വി. ആർ. രവിന്ദ്രനാഥാണ്.  സഹകരണ വിജ്ഞാനവ്യാപന രംഗത്തും  കാർഷിക വിജ്ഞാനവ്യാപന രംഗത്തും   ഒരുപോലെ സജീവമായ നമ്മുടെ മലയാളമാണ് ഇതിന്റെ പ്രസാധകർ.
 Vpp ചാർജ് ഉൾപ്പടെ പുസ്തകത്തിന്റെ വില 150 ₹.
ഫോൺ  : 9846391755, 9544638426

News Image

ചികിത്സാ സഹായം നൽകി

കെ .സി .ഇ .എഫ്  യുണിറ്റ് അംഗം സജിതയുടെ മകൾക്കുള്ള ചികിത്സാ സഹായം നീലേശ്വരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് പി .രാധാകൃഷ്ണൻ നായർ
 K .C.E.F താലൂക്ക് പ്രസിഡണ്ട് ജയന് കൈമാറുന്നു .
News Image

പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിൽ കാർഷിക ഗ്രുപ്പുകളുടെ വിളവെടുപ്പ് 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച ഗ്രൂപ്പ് കൃഷിയുടെ വിളവെടുപ്പ് കപ്പ പറിച്ചു കൊണ്ട് ബാങ്ക് പ്രസിഡൻ്റ് അഡ്വ: കെ വി എം ബ്രഹാമും എറണാകുളം കരയോഗം സെക്രട്ടറി പി.രാമചന്ദ്രനും ചേർന്ന് നിർവ്വഹിച്ചു. എറണാകുളം കരയോഗത്തിൻ്റ രണ്ട് ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത്.ബാങ്ക് സെക്രട്ടറി കെ.എസ് അജയകുമാർ ഭരണ സമിതി അംഗങ്ങളായ ജി.എ മോഹനൻ, പോളികൈതാരൻ, ഗ്രൂപ്പ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, അപ്പുക്കുട്ടൻ, വിദ്യൻ എന്നിവർ പങ്കെടുത്തു.
News Image

സേവനം വീട്ടിൽ പദ്ധതിയുമായി പട്ടിക്കാട് സഹകരണ ബാങ്ക് 

പട്ടിക്കാട് സർവീസ്  സഹകരണ  ബാങ്കിന്റെ "സേവനം വീട്ടിൽ" പദ്ധതി പി അബ്ദുൽ ഹമീദ് എം. എ ൽ. എ . തുളസിവനം ഗംഗാധരൻ മാസ്റ്റർക്ക് ബാങ്ക് പാസ്സ് ബുക്ക്‌ നൽകി ഉദ്ഘാടനം ചെയ്യുന്നു
News Image

പനത്തടി ബാങ്കിന്റെ ജൈവ അരി സ്വന്തം ബ്രാൻഡിൽ വിപണിയിലേക്ക് 



കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം  പനത്തടി സർവ്വീസ് സഹകരണ ബാങ്ക് 3.5 ഏക്കറിൽ ഉല്പാദിപ്പിച്ച ജൈവ അരി സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നതിന്റെ ഉദ്ഘാടനം കേരളബാങ്ക് ഡയറക്ടർ ശ്രീ. സാബു അബ്രഹാം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) ശ്രീ.കെ.മുരളീധരന് നൽകി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ.പി. രഘുനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ.കെ.എം. കേശവൻ മാസ്റ്റർ നന്ദിയും പറഞ്ഞു
News Image

പുത്തൻവേലിക്കര സഹകരണ ബാങ്കിൽ എസ് .എസ് .എൽ .സി .പ്ലസ് ടു വിജയികളെ ആദരിച്ചു 

പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ എസ്എസ്എൽസി കുട്ടികൾക്കും, +2കുട്ടികൾക്കും ഫുൾ A+ നേടിയവർക്കും ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി  .  ബാങ്ക് പ്രസിഡൻ്റ്  രാമകൃഷ്ണനും സെക്രട്ടറി രേണു വിശ്വവും ചടങ്ങുകൾക്ക് നേതൃത്വം നൽകി .
News Image

കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ മൽസ്യക്കൊയ്ത്ത്

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലെ മാതൃകാ മത്സ്യകൃഷി ഫാമിൽ മൽസ്യവിളവെടുപ്പ് നടത്തുന്നു .ഫെബ്രുവരി 21 ഞായറാഴ്ച ഉറവ അഗ്രി ഫാമിൽ വെച്ചു .സഹകരണസംഗം അസി .രജിസ്ട്രാർ കെ .ദീപു ഉദ്‌ഘാടനം ചെയ്യും .ശ്രീ . എസ് .രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും 
News Image

മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ ഫിഷ്മാർട്ട്

മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള നാട്ടുചന്തയിലെ "മത്സ്യഫെഡ് ഫിഷ്മാർട്ട് 'മന്ത്രി ജെ .മേഴ്സിക്കുട്ടി അമ്മ  ഉദ്‌ഘാടനം ചെയ്തു .ഓൺലൈൻ ആയി നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്യക്ഷനായി സ്റ്റാളുകളുടെ ഉദ്‌ഘാടനവും ആദ്യവില്പനയും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അനിത ടി ബാലൻ നിർവ്വഹിച്ചു .മുല്ലാസ് ഷാജി മൽസ്യകിറ്റ് ഏറ്റുവാങ്ങി ബാങ്ക് പ്രസിഡണ്ട് കെ .സുരേഷ് ,സെക്രട്ടറി എം .പുരുഷോത്തമൻ ബ്ലോക്ക് പഞ്ചായത്തു അംഗം രമ സുകുമാരൻ ,കെ .ശിവശങ്കരൻ ,ഹെഡ് ഓഫീസിനു സമീപം ബാങ്കിന്റെ സ്ഥലത്താണ് നാട്ടുചന്ത നിർമാണം പുരോഗമിക്കുന്നത് മൽസ്യ ,മാംസ അച്ചാറുകൾ ,കറിക്കൂട്ടുകൾ ചെമ്മീൻ ,ചമ്മന്തിപൊടി,ഫിഷ്‌ഫ്രൈ മസാല തുടങ്ങി മൽസ്യഫെഡിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഫിഷ്മാർട് സ്റ്റാളിൽ ലഭിക്കും 
News Image

മറയൂർ സർവീസ് സഹകരണ ബാങ്കിൽ  നബാർഡിന്റെ റൂറൽ ഹാട്ട്  

മറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കാർഷിക വിപണിയുടെ ഉദ്ഘാടനം വിപുലമായി നടത്തപ്പെട്ടു. ബാങ്ക് പ്രസിഡണ്ട്  ആൻസി ആൻ്റണിയുടെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  നബാർഡ്‌ ചീഫ് ജനറൽ മാനേജർ 
പി.ബാലചന്ദ്രൻ  കാർഷിക വിപണിയുടെയും ജോയിൻ്റ് രജിസ്ട്രാർ  H അൻസാരി  കർഷക സേവന കേന്ദ്രത്തിൻ്റെയും ജോയിൻ്റ് ഡയറക്ടർ  M. K. വിശ്വനാഥൻ  സ്പൈസസ് ഔട്ട്ലറ്റിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
 നീതി സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് അസിസ്റ്റൻ്റ് രജിസ്ട്രാർ  M. B. രാജൻ  സമ്മാനങ്ങൾ വിതരണം ചെയ്തു. മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്ക്കാരിക സംഘടന  പ്രതിനിധികൾ,സഹകാരികൾ, യൂണിറ്റ് ഇൻസ്പെക്ടർ  ഷെനിൽ എൽദോസ് എന്നിവർ ആശംസകൾ അറിയിച്ചു.
News Image

സഹകരണരംഗം ന്യൂസ് പോർട്ടൽ ഉദ്‌ഘാടനം ചെയ്തു


തൃശൂർ: സഹകരണരംഗം ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം തൃശൂർ മേയർ
എം.കെ.വർഗീസ് നിർവ്വഹിച്ചു .മാനേജിങ് എഡിറ്റർ മധു ചെമ്പേരി അധ്യക്ഷത വഹിച്ചു .ചീഫ് എഡിറ്റർ പി .കെ .പ്രിയ ,സജീഷ് കുട്ടനെല്ലൂർ ,എം .കെ . ശ്യാം ,സുജിത്  എന്നിവർ സന്നിഹിതരായിരുന്നു .നാടിന്റെ വികസനത്തിന് കരുത്തുപകരുന്ന സഹകരണ മേഖലക്ക്, ഇങ്ങനെ ഒരു ന്യൂസ് പോർട്ടൽ അനിവാര്യമാണെന്നും  സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നാണ് ഇത് ആരംഭിക്കുന്നത് എന്നതും ഏറെ  സന്തോഷകരമാണെന്നും മേയർ അഭിപ്രായപ്പെട്ടു.
www.sahakaranarangam.com
 എന്നതാണ് വെബ് ലിങ്ക്.
 കേരളത്തിലെ സഹകരണ മേഖലയിലെ വാർത്തകളും വിശേഷങ്ങളും ഉടനടി പോർട്ടലിൽ ലഭ്യമാകും.
News Image

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് ഓഫീസ്  ഉത്‌ഘാടനം   

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് ഓഫീസ്  ഫെബ്രുവരി 20 ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ  ഉത്‌ഘാടനം ചെയ്യും. ജവഹർ സഹകരണ ഭവനിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരിക്കും.കൈ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങും.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ.എ.എസ്., സഹകരണ രംഗം രജിസ്ട്രാർ ജെറോമിക് ജോർജ് ഐ.എ.എസ്.,കേരള\സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് സി. ദിവാകരൻ, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി. മമ്മിക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും  
News Image

കുഞ്ഞിത്തൈ സഹകരണ ബാങ്കിൽ ലാഭ വിഹിത വിതരണം നടത്തി

 കുഞ്ഞിത്തൈ സഹകരണ ബാങ്ക് 2019 - 2020 വർഷത്തെ ലാഭ വിഹിത വിതരണം ,ബാങ്ക് പ്രസിഡന്റ് T.K. ബാബു ഉൽഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത് അദ്ധ്യക്ഷനായി. ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ A. ട. രാഗേഷ്. ശ്യാംലാൽ പടന്നയിൽ , ലെനിൻ കലാധരൻ , CB. ബിജി,ഷെറീറ്റസ്റ്റീഫൻ ഇന്ദിര ദേവി ഗോപിനാഥ് , മേഴ്സി ജോണി ബാങ്ക് സെക്രട്ടറി . T.N. ലസിത എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാരും മറ്റു സഹകാരികളും പങ്കെടുത്തു.
News Image

പൂവരണി സഹകരണ ബാങ്കിന്റെ ഭവന പദ്ധതി

പൂവരണി സർവീസ് സഹകരണ ബാങ്കിന്റെ സപ്തതിയോടനുബന്ധിച്ചു ബാങ്കിന്റെ പ്രവർത്തന പരിധിയിൽ മൂന്നു സെന്റ് സ്ഥലമെങ്കിലുമുള്ള ഭവനരഹിതരായവർക്കു പൂർണ്ണമായും സൗജന്യമായി 10 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയാണ് " കെ .എം . മാണി സ്മാരക ഭവന  പദ്ധതി " സഹകരണ മേഖലയിലെ ആദ്യ സംരംഭമായ ഈ പദ്ധതിയിലെ ആദ്യ വീടിനു ജോസ് .കെ .മാണി എം .പി . യാണ് തറക്കല്ലിട്ടത് .സഹകരണ വകുപ്പിന്റെ കെയർ ഹോം മാതൃകയിൽ 2 കിട പ്പുമുറിയുള്ളതും 500 ചതുരശ്ര അടി വിസ്തീര്ണമുള്ളതും ,പൂർണ്ണമായി ടൈൽസ് ഇട്ടതുമായ 10 വീടുകൾ പൂർത്തിയായി .2021 ഫെബ്രുവരി ഇരുപതാം തിയതി പൂവരണി പള്ളി SH ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉത്‌ഘാടനം നിർവ്വഹിക്കും .
News Image

എം.ബി.എ ക്കാരന്റെ തണ്ണിമത്തൻ കൃഷിക്ക് കഞ്ഞിക്കുഴി ബാങ്കിന്റെ തണൽ 

വേനലിൽ കുളിരു പകരാൻ ഇനി കഞ്ഞിക്കുഴിക്കാർക്ക് സ്വന്തം മണ്ണിൽ വിളഞ്ഞ  തണ്ണിമത്തൻ.  അഞ്ചേക്കറിലെ തണ്ണിമത്തൻ തോട്ടത്തിൽ മെഗാ വിളവെടുപ്പ് നടത്തിയ എം.ബി.എ. ബിരുദധാരിയായ  യുവകർഷകൻ ചാക്കോയ്ക്ക് ഇത് അഭിമാന നേട്ടം. ഒപ്പം ചാക്കോയ്ക്ക് എല്ലാ സഹായവും ഒരുക്കി ഒരു കർഷകനെ വാർത്തെടുത്ത കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് ഇത് കാർഷിക പ്രവർത്തനങ്ങളിലെ മറ്റൊരു പൊൻതൂവൽ.

കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ വിരിഞ്ഞ വിജയത്തിന്റെ ആദ്യ വിളവെടുപ്പ്  മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്
ആർ. നാസർ നിർവ്വഹിച്ചു. അഡ് കോസ് ചെയർമാൻ അഡ്വ .ജി.ഹരിശങ്കർ , കെ കെ.കുമാരൻ, പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , കൃഷി ഡപ്യൂട്ടി ഡയറക്ടർ ലീലാ കൃഷ്ണൻ , അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, കൃഷി അസിസ്റ്റന്റ് സുരേഷ്, ഹരിത കേരളം കോർഡിനേറ്റർ എസ്. സുരേഷ്, പഞ്ചായത്തംഗം പുഷ്പവല്ലി, ബാങ്ക് കാർഷിക സമിതി കൺവീനർ. ജി. ഉദയപ്പൻ.എന്നിവർ പങ്കെടുത്തു.

എം.ബി.എ പൂർത്തിയാക്കിയതിനു ശേഷം കൃഷിയിലേക്കു തിരിഞ്ഞ ചാക്കോ  ഭൂമി പാട്ടത്തിനെടുത്താണ് വിവിധങ്ങളായ കൃഷി നടത്തുന്നത്. തണ്ണിമത്തനു പുറമേ ' വിവിധ ഇനം പച്ചക്കറികളും ചെറുപയർ, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വായ്പയും വിപണനവും ഒരുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഒപ്പമുണ്ട്.
News Image

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ  ജൈവ ജ്യോതി മട്ട

കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കുട്ടനെല്ലൂർ സഹകരണ ബാങ്ക് ഒന്നര ഏക്കറിൽ വിളയിച്ച" ജൈവ ജ്യോതി മട്ട ' അരിയുടെ ആദ്യ വില്പനയും കുട്ടാടം പാടം പാടശേഖര സമിതി സംഘടിപ്പിച്ച ജൈവ നെൽകൃഷി കൊയ്ത്തുത്സവവും കൃഷി മന്ത്രി വി .എസ് സുനിൽകുമാർ ഉത്‌ഘാടനം ചെയ്തു .ബാങ്ക് പ്രസിഡണ്ട് റിക്സൺ പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു .കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിൻറെ ഭാഗമായാണ് കുട്ടനെല്ലൂർ സഹകരണ ബാങ്കും കുട്ടാടംപാടം പാടശേഖര സമിതിയും ചേർന്ന്  കുട്ടനെല്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ വിപുലമായ തോതിൽ ജൈവ നെൽകൃഷി ചെയ്തു വരുന്നത് .
News Image

നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ കോപ്പ് മാർട്ട്

നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ കോപ്പ് മാർട്ട്  ഫ്രഷ് - പഴം - പച്ചക്കറി വിപണി കാസർഗോഡ് ജില്ല സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ (പ്ലാനിംഗ് )  കെ.മുരളീധരൻ ഉത്‌ഘാടനം ചെയ്തു.  
News Image

കണമലയിലെ കാന്താരി വിപ്ലവം

കണമല സർവീസ് സഹകരണബാങ്കിന്റെ കാന്താരി വിപ്ലവത്തെ അഭിനന്ദിച്ചു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് .വ്യത്യസ്തമായ ആശയത്തിലൂടെ സഹകരണ മേഖലയിൽ ശ്രെദ്ധ നേടിയ ബാങ്കിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചു സുദീർഘമായ കുറിപ്പാണു മന്ത്രി എഴുതിയത് .ഇത്തിരിക്കുഞ്ഞനും എരിവിൽ മുമ്പനുമായ കാന്താരിമുളക് ഒരു ഗ്രാമത്തിന്റെ ജീവിതം മാറ്റിമറിച്ച കഥയാണ് കണമലക്ക് പറയാനുള്ളതെന്നു പോസ്റ്റിൽ മന്ത്രി കുറിച്ചു .
കാട്ടാന ,കാട്ടുപന്നിതുടങ്ങിയവ കൃഷിഭൂമിയിൽ സ്ഥിരം വിരുന്നുകാരായപ്പോൾ ബാങ്ക് ഭരണസമിതി പ്രശ്ന പരിഹാരം ആലോചിച്ചു അങ്ങനെയാണ് എല്ലാവര്ക്കും കൃഷി ചെയ്യാവുന്നതുമായ കാന്താരിയിലേക്കു ശ്രെദ്ധ എത്തുന്നത് .250 രൂപ നിരക്കിൽ കാന്താരി വിലക്കെടുക്കുമെന്നും ബാങ്ക് പ്രഖ്യാപിച്ചു .വളരെ പെട്ടന്ന് "കാന്താരി ഗ്രാമമെന്ന 'പേരും സമ്പാദിച്ചു .ഇക്കാലയളവിൽ 3 ടൺ കാന്താരിയാണ് സംഭരിച്ചതെന്നു ബാങ്ക് പ്രസിഡണ്ട് ബിനോയ് മങ്കന്താനം പറഞ്ഞു .മുക്കൂട്ടുതറ മീൻ ഗ്രാമം ,പമ്പാവാലി പോത്ത് ഗ്രാമം ,ഏരുത്വപ്പുഴ തേൻ ഗ്രാമം എന്നിവയും ബാങ്കിന്റെ പദ്ധതികളാണെന്നു മന്ത്രി പ്രശംസയോടെ കുറിച്ചു . ബാങ്കിന്റെ മാതൃക സംസ്‌ഥാനത്തെ ഇതര സംഘങ്ങൾ പിന്തുടരണമെന്നും മന്ത്രി കുറിച്ചു .
News Image

കോ -പ്രൊ വെളിച്ചെണ്ണ ,ഒരു വെങ്ങിണിശ്ശേരി മുഖമുദ്ര

വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ നാളികേര സംസ്കരണ യുണിറ്റ് ബാങ്കിന്റെ മാത്രമല്ല ,നാടിൻറെ തന്നെ മുഖശ്രീയായി മാറിക്കഴിഞ്ഞു .പ്രീമിയം ക്വാളിറ്റി വെളിച്ചെണ്ണയെന്ന്‌ ഇതിനകം പേരുകേട്ടു കഴിഞ്ഞ "കോ -പ്രൊ " വെളിച്ചെണ്ണ കേരളത്തിൽ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലും പ്രിയങ്കരമാണ് .ഒരു കോടി രൂപ സർക്കാർ ധന സഹായത്തോടെ ആരംഭിച്ച പദ്ധതി കേരകർഷകര്ക്ക് താങ്ങാവുന്നതിനോടൊപ്പം ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദനത്തിലും വൻ വിജയമായി വിപണിയിൽ തരംഗമായിക്കഴിഞ്ഞു .അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കോംബൗണ്ടിലെ കോക്കനട്ട് കോംപ്ലക്സിൽ ഡ്രയർ ,എക്സ്പെല്ലെർ ,ഫിൽറ്റർ ,തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട് .കർഷകരിൽ നിന്നും നാളികേരം സംഭരിച്ചു ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ആട്ടിയെടുക്കുന്നു .ദിവസം 50,000 നാളികേരം സംസ്കരിച്ചെടുക്കുവാനും 50,000 ലിറ്റർ വെളിച്ചെണ്ണ സ്റ്റോർ ചെയ്യുവാനും കഴിയും .മൂന്ന് തവണ ഫിൽറ്റർ ചെയ്തു ഗുണമേന്മ ഉറപ്പുവരുത്തിയ വെളിച്ചെണ്ണ കേരളത്തിലെ സഹകരണ സൂപ്പർമാർക്കറ്റുകൾ വഴിയാണ് പ്രധാനമായി വിറ്റഴിക്കുന്നത് .കോക്കനട്ട് കോംപ്ളക്സിനോടനുബന്ധിച്ചും ഒരു ഔട്ട്ലെറ്റ് ഉണ്ട് .നാളികേരത്തിന്റെ മറ്റു മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളായ ബിസ്ക്കറ്റ് ,തേങ്ങാപ്പാൽ ,തേങ്ങാപ്പൊടി ,കോക്കനട്ട് ചിപ്സ് ,വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയുടെ ഉത്പാദനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക് 
News Image

ചക്കിട്ടപ്പാറയുടെ സ്വന്തം  ബാങ്ക് മാൾ

ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള "ബാങ്ക് മാൾ ഫാർമേഴ്‌സ് സൂപ്പർമാർക്കറ്റ് " സഹകരണ മേഖലയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ്ആണ്.ഉപഭോക്താക്കൾക്കാവശ്യമായതെല്ലാം ഇവിടെ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു .സൂപ്പർമാർക്കറ്റിനു പുറമെ അരിക്കട ,പാത്രക്കട ,സ്റുഡന്റ്റ്സ് മാർക്കറ്റ് ,വെജിറ്റബിൾ മാർക്കറ്റ് ,കോഫീ & കൂൾബാർ ,ഫിഷ് & മീറ്റ് മാർക്കറ്റ് ,ഡയറി എന്നിവയെല്ലാം ഇവിടെയുണ്ട് .പഴം പച്ചക്കറി മാർക്കറ്റിൽ ജൈവോൽപ്പന്നങ്ങൾക്ക് പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട് എല്ലാം ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറിയുടെ ഹോൾസെയിൽ വിപണിയും പ്രവർത്തിച്ചുവരുന്നു .
News Image

മലബാറിന്റെ പെരുമയുയര്ത്തി അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബാങ്ക്

മലബാർ മേഖല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലയളവിലാണ് അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണ സംഘത്തിന്റെ തുടക്കം .ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറുപ്പത്തോട്ടത്തിന്റെ ഉടമയായിരുന്ന ആർ .എ  .ബ്രൗൺ എന്ന സായിപ്പാണ്‌ ഇതിനു നാന്ദി കുറിച്ചത് .അഞ്ചരക്കണ്ടി കടം വായ്‌പ്പാ സഹകരണ സംഘം എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ഈ സ്‌ഥാപനം 37 വർഷത്തെ പ്രവർത്തനത്തിന് ശേഷം 1950 ൽ വിവിധോദ്ദേശ്യ ഐക്യ നാണയ സംഘം എന്ന പേര് സ്വീകരിക്കുകയും 1959 ൽ ലാർജ് സൈസ് പ്രൈമറി കോ -ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റിയായി മാറുകയും ചെയ്തു .1961 ൽ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .സംസ്ഥാനത്തു നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സഹകരണ ബാങ്കുകളെ തിരഞ്ഞെടുത്ത് ഫാർമേഴ്‌സ് ബാങ്കുകളാക്കി മാറ്റിയപ്പോൾ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്കായിരുന്നു ഒന്നാമത് .അങ്ങനെ 1977 ഏപ്രിൽ ഒന്നു മുതൽ പേര് വീണ്ടും മാറി " അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് "എന്നായി .അഞ്ചരക്കണ്ടി ബാങ്കിൽ നിലവിൽ 13567 എ ക്ലാസ് മെമ്പർമാരും 34457 ഡി ക്ലാസ് മെമ്പർമാരും ഉണ്ട് .295 ലക്ഷം ഓഹരി മൂലധനവും 258 കോടി രൂപ നിക്ഷേപവും 203  കോടി രൂപ വായ്പ്പാ നീക്കിയിരിപ്പുമുള്ള ബാങ്ക് ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവിയിൽ കുതിക്കുകയാണ് .അഞ്ചരക്കണ്ടി കാവിൻമൂലയിലെ ബാങ്കിന്റെ നാല് നിലകളുള്ള ഹെഡ് ഓഫീസിൽ അത്യാധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട് .മെയിൻ ബ്രാഞ്ച് ,സഹകാരി വസ്ത്രാലയം ,സൂപ്പർമാർക്കറ്റ് ,എൽ .പി .ജി വിതരണ ഏജൻസി ,വളം ഡെപ്പോ ,നീതി മെഡിക്കൽ സ്റ്റോർ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു .കര്ഷകരെ സഹായിക്കുന്നതിനായി ബാങ്ക് ആരംഭിച്ച കോക്കനട്ട് പ്രോസസിംഗ് കോംപ്ലക്സ് ഇന്ന് കണ്ണൂരിന്റെ അഭിമാനമാണ് .വെളിച്ചണ്ണക്ക് പുറമെ വെർജിൻ കോക്കനട്ട് ഓയിൽ ,തേങ്ങാപാൽ ,വിളക്കെണ്ണ ,മൂന്നുതരം ടോയ്‌ലറ്റ് സോപ്പ് എന്നിവയും സഹകാരി ലേബലിൽ വിപണിയിൽ ഇറക്കുന്നുണ്ട് .കർഷകർക്ക് എല്ലാ സഹായവും എത്തിക്കാൻ കർഷക സേവന കേന്ദ്രവും നഴ്സറിയും ബാങ്ക് ഒരുക്കിയിട്ടുണ്ട് .മിതമായ നിരക്കിൽ കർഷകർക്ക് വളം എത്തിക്കാൻ വിവിധയിടങ്ങളിൽ വളം വില്പന കേന്ദ്രവും ബാങ്ക് ഒരുക്കിയിട്ടുണ്ട് .എഫ് .എ .സി .ടി യുടെ വളം വില്പനക്കുള്ള പുരസ്‌കാരം നിരവധി തവണ ബാങ്ക് ഏറ്റുവാങ്ങിയിട്ടുണ്ട് .ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകാരി മെഡിക്കൽ യുണിറ്റ് ,ക്ലിനിക്ക് എന്നിവ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് .പ്രവർത്തനം സുഗമമാക്കാനും സേവനം എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കാവിന്മൂല ( മെയിൻ ബ്രാഞ്ച് )മുഴപ്പാല ,കുഴിമ്പലോട് ,ചൂല,താഴെ കാവിന്മൂല ,പാളയം ,തട്ടാരിപ്പാലം ,പനയത്താംപറമ്പ് ,എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു .
അതാതു കാലത്തെ ഭരണ സമിതികളുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണബാങ്കിനെ സഹകരണത്തിന്റെ കരുത്തായി അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .






























News Image

കോപ്പ് മാർട്ട് ഉദ്ഘാടനം ചെയ്തു.

കോപ്പ് ‌മാർട്ട് ഉദ്ഘാടനം ചെയ്തു.

പൊന്ന്യം സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ" സുഭിക്ഷ കേരളം" പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കോഓപ്പ് മാർട്ട് പച്ചക്കറിസ്റ്റാൾ നാലാംമൈലിൽ തലശ്ശേരി സഹകരണ സംഘം അസിൻ്റൻ്റ് രജിസ്ട്രാർ ശ്രീ.എം.കെ.നിഖിൽ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീ:കെ.സുഗീഷ് അദ്ധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ..ടി.ടി. റംല ആദ്യ വിൽപന നടത്തി. ബേങ്ക് സിക്രട്ടറി ശ്രീ:കെ.ആർ.രത്നാകരൻ സ്വാഗതം പറഞ്ഞു.
News Image

കോവിഡ് കാല കിഴങ്ങ് വർഗ കൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം

കലവൂർ സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കോവിഡ് കാല കിഴങ്ങ് വർഗ കൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. അജിത്കുമാർ നിർവഹിക്കുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ എം. എസ്. സന്തോഷ്‌, ബോർഡ്‌ അംഗങ്ങളായ പി. ജി. സുനിൽകുമാർ, വി. കെ. പൊന്നപ്പൻ, പി. ജി.വിജയൻ, പൊന്നപ്പൻ പിള്ള എന്നിവർ പങ്കെടുത്തു. കപ്പ,കണ്ടിച്ചേമ്പ്, ചേന എന്നിവയാണ് കൃഷിചെയ്തത്.
News Image

മറ്റത്തൂരിൽ ഇനി ഔഷധ സസ്യസംഭരണവും 

തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ സർക്കാർ സഹായത്തോടെ ഔഷധ സസ്യങ്ങൾ സംഭരിച്ചു സംസ്കരണം നടത്തുന്ന കേന്ദ്രം തുടങ്ങുന്നു .മറ്റത്തൂർ ലേബർ സഹകരണ സംഘമാണ് കേന്ദ്രത്തിനു ചുക്കാൻ പിടിക്കുന്നത്. മൂന്നു കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രത്തിന്റെ നിർമ്മാണ ഉത്‌ഘാടനം ഫെബ്രുവരി പതിമൂന്നിന് മന്ത്രി സി .രവീന്ദ്രനാഥ് നിർവ്വഹിക്കും .ആദ്യ ഘട്ടത്തിൽ ജില്ലയിലെ 250 ഏക്കർ സ്ഥലത്ത്  ഔഷധ  സസ്യകൃഷി ചെയ്തു കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുക .അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു വെക്കുകയെന്ന  ആയുർവേദ മരുന്നുത്പാദകരുടെ പ്രശ്നം ഇതോടെ ലഘൂകരിക്കാനാവും എന്നതാണ് പ്രധാന നേട്ടമെന്ന് ലേബർ സംഘം പറയുന്നു .ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും കുടുംബശ്രീ മിഷനെയും പദ്ധതിയിൽ സഹകരിപ്പിക്കുവാനും പദ്ധതിയുണ്ട് .
News Image

ജൈവ സമൃദ്ധിയുമായി സുഭിക്ഷം നാറാത്ത് 

നാറാത്ത് സർവ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്കിൽ ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു .ബാങ്കിന്റെ " സുഭിക്ഷം നാറാത്ത് "പദ്ധതിയുടെ ഭാഗമായി ബാങ്കിലെ ഒമ്പത് മെമ്പർമാരടങ്ങിയ "കതിർ "കാർഷിക സ്വാശ്രയ സംഘം നാറാത്ത് വാച്ചാപ്പുറം വിമല ഫാം ഹൗസിലെ പന്ത്രണ്ടു ഏക്കറോളം വരുന്ന സ്ഥലത്താണ് പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്തുവരുന്നത് .ഒന്നിടവിട്ട ദിവസങ്ങളിലാണ് ബാങ്കിനോടുബാങ്കിനോട് ചേർന്ന കെട്ടിടത്തിൽ കാർഷിക ചന്ത നടത്തുന്നത് ഒരു ദിവസം ഇരുനൂറു കിലോ വരെ ജൈവ പച്ചക്കറി ഇവിടെ വിറ്റു പോകുന്നുണ്ടെന്നു സെക്രട്ടറി പി .എം .ഭാഗ്യനാഥ്‌ പറഞ്ഞു . 
News Image

കഞ്ഞിക്കുഴിയിൽ വിളവെടുപ്പ് നടന്നു

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൽ  സുഭിക്ഷ കേരളം  പദ്ധതിയിൽ ആരംഭിച്ച ഉണർവ് ഇടവിള കൃഷിയുടെ  വിളവെടുപ്പ് നടന്നു. കഞ്ഞിക്കുഴി പതിനൊന്നാം വാർഡിലെ വിനായക കൃഷി ഗ്രൂപ്പ് നടത്തിയ കപ്പ, ചേന, ചേമ്പ് കൃഷികളുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റെ അഡ്വ.എം. സന്തോഷ് കുമാർ നിർവ്വഹിച്ചു.
ഭരണ സമിതിയംഗം അനിലാ ബോസ് അദ്ധ്യക്ഷത വഹിച്ചു.
ഭരണ സമിതിയംഗം ജി.മുരളി, കർഷക അവാർഡ് ജേതാവ് സുജിത്ത്, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൺവീനർ സുനിത സ്വാഗതം പറഞ്ഞു. കർഷകർക്ക് കൃഷി നടത്തുന്നതിന് മിതമായ പലിശ നിരക്കിൽ
ബാങ്ക് വായ്പ നേരത്തെ  ലഭ്യമാക്കിയിരുന്നു. വിളവെടുത്ത കിഴങ്ങുവർഗ്ഗങ്ങൾപ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്.
News Image

പെരിന്തൽമണ്ണ അർബൻ ബാങ്കിന് അവാർഡ് 

പ്രവർത്തനമികനിന്റെ അംഗീകാരമായി ബാങ്കിങ് ഫ്രെണ്ടിയേഴ്‌സ്
 ( FCBA ) അവാർഡ് പെരിന്തൽമണ്ണ അർബൻ ബാങ്കിന് ലഭിച്ചു .മാനേജര്മാരുടെയും സീനിയർ ഓഫീസർമാരുടെയും യോഗത്തിൽ ചെയർമാൻ ,ജനറൽമാനേജർ ,ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി 
News Image

ഡൽഹിയിലെ കർഷക സമരത്തിന് സ്നേഹോപഹാരവുമായി കോതാട് കോരാമ്പാടം സഹകരണ ബാങ്ക്

ഡൽഹിയിലെ കർഷക സമരത്തിന് സ്നേഹോപഹാരവുമായി കോതാട് കോരാമ്പാടം സഹകരണ ബാങ്ക് .നാട്ടിൽ  നിന്ന് സംഭരിച്ചതും കുടുംബശ്രീ ,തൊഴിലുറപ്പു കൂട്ടായ്മകൾ ഉൽപ്പാദിപ്പിച്ചതും സംഭാവനയായി സമാഹരിച്ചതുമടക്കം ഒരു ടൺ വസ്തുക്കൾ ചൊവ്വാഴ്ച്ച രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ 
ഷാജഹാൻ പുരിയിലും ദൽഹി -യു പി അതിർത്തിയിലെ ഗാസിപ്പൂരിലും സമരം ചെയ്യുന്ന കർഷകപോരാളികൾക്ക് കൈമാറി .
ഷാജഹാൻ പുരിയിൽ ബാങ്ക് പ്രസിഡണ്ട് ഹാരോൾഡ്‌ നിക്കോൾസൺ അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ,വൈസ് പ്രസിഡണ്ട്‌ അംറ റാം ,കിസാൻ സഭ രാജസ്ഥാൻ സെക്രട്ടറി ചാങ് ലാൽ ചൗധരി എന്നിവർക്ക് കൈമാറി .ഗാസിപ്പൂരിൽ യു പി കിസാൻ സഭാ നേതാവ് ഡി .പി . സിങ്ങാണ് ഏറ്റുവാങ്ങിയത് കശുവണ്ടി ,ബദാം ,ഈന്തപ്പഴം എന്നിവക്കൊപ്പം കേരളത്തിന്റെ തനത് പലഹാരങ്ങളും കൈമാറിയെന്ന് ഹാരോൾഡ്‌ നിക്കോൾസൺ പറഞ്ഞു