ഇനി ചക്ക ചപ്പാത്തിയും ,അതും സഹകരണ മേഖലയിൽ നിന്ന്
ചക്കയുടെ പോഷക ഗുണങ്ങളും വാണിജ്യ സാധ്യതയും വളരെ വലുതാണ് എന്ന തിരിച്ചറിവിൽ നമ്മൾ എത്തിയിരിക്കുന്ന ഇക്കാലത്ത് ചക്ക കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളെ പറ്റിയും നമുക്കറിയാം .എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ചക്ക വിഭവമാണ് "ചക്ക ചപ്പാത്തി "പാലാ ആസ്ഥാനമായുള്ള മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ് &മാർക്കറ്റിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഈ പുത്തൻ വിഭവം ദേശീയതലത്തിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ചക്ക ചപ്പാത്തിയുടെ പ്രത്യേകത ഇത് ഡയബറ്റിക് പേഷ്യന്റ്‌സിന് വളരെ നല്ലതാണെന്ന് പ്രസിഡണ്ട് റോണി മാത്യു പറയുന്നു . ഇതോടൊപ്പം തന്നെ 500 ഗ്രാം തൂക്കത്തിൽ പച്ച ചക്കയും വിപണിയിൽ ഇറക്കിയിട്ടുണ്ട് .
ചക്ക പൂരി ,ചക്ക വരട്ടി ,ചക്ക ഹൽവ ,ചക്ക കൊണ്ടുള്ള ദോശമാവ് ,പുട്ടു പൊടി ,ഇഡ്ഡലി മാവ് തുടങ്ങി 35 ഐറ്റങ്ങൾ ഉടൻ വിപണിയിലെത്തുമെന്നും റോണി മാത്യു പറഞ്ഞു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment