യുണൈറ്റഡ് കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

 


തൃത എം.യു



 തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് കോപ്പറേറ്റീവ് സൊസൈറ്റീസ്
അസോസിയേഷന്‍  കേരള ബാങ്കിന് മുന്നിലേക്ക്   പ്രക്ഷോഭം നടത്തും. സഹകാരികളും ജീവനക്കാരും ചേര്‍ന്ന് നവംബര്‍ അഞ്ചിനാണ് മാര്‍ച്ച് ധര്‍ണ്ണയും  നടത്തുന്നത്. 

കേരള ബാങ്ക് കൈവശം വെച്ച് വ്യാപാരം നടത്തുന്ന  132 കോടി രൂപ ഓഹരി മിസലേനിയസ്  സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചു നല്‍കുക, ജില്ലാ സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന എ ക്ലാസ് റദ്ദാക്കി സി ക്ലാസ് അംഗങ്ങളാക്കുന്ന കേരള ബാങ്ക് നടപടി റദ്ദാക്കുക, സഹകരണസംഘം രജിസ്ട്രാര്‍  നിക്ഷേപകര്‍ക്ക് പ്രഖ്യാപിക്കുന്ന നിരക്കിലുള്ള  പലിശ കേരള ബാങ്ക്, സംഘങ്ങളുടെ  നിക്ഷേപകര്‍ക്ക്  ഉറപ്പുവരുത്തുക, മിസലേനിയസ്  സംഘങ്ങള്‍ക്ക് ഓവര്‍ട്രാഫ്റ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രക്ഷോഭം നടത്തുന്നത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here