മുള്ളേരിയ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം നവംബര്‍ 24ന്
അശ്വതി ആര്‍.പിള്ള
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് കീഴിലെ മുള്ളേരിയ കോ-ഓപ്പറ്റേറ്റീവ് മെഡിക്കല്‍ സെന്ററില്‍ സ്ഥാപിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കും. കാസര്‍ഗോഡ് എംഎല്‍എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രൊജക്ട് മുന്നോട്ടുവെച്ചതും ഡി പി ആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായങ്ങള്‍ നല്‍കിയതും ടീം കോപ്പറേറ്റീവാണ്. അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന പന്ത്രണ്ടാമത്തെ ഇ വി ചാര്‍ജിംഗ് സ്റ്റേഷനാണ് മുള്ളേരിയയിലേത്. പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോളയാട് സര്‍വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ( കണ്ണൂര്‍) പൂയ്യപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് (മലപ്പുറം), ചോറോട് സര്‍വീസ് സഹകരണ ബാങ്ക് ( കോഴിക്കോട്) എന്നിവിടങ്ങളിലാണ് മുമ്പ് പദ്ധതി നടപ്പിലാക്കിയത്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയിലും കുമ്പള സഹകരണാശുപത്രിയിലും ആരംഭിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷനും വന്‍ വിജയമായിരുന്നു. കൂടാതെ പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം ശ്രീരാമകൃഷ്ണ സര്‍വീസ് സഹകരണ ബാങ്കിലും ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
നാല് വര്‍ഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പദ്ധതി സഹകരണ മേഖലയില്‍ കൊണ്ടുവന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക്കാണെന്നതിനാല്‍ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിന്റെ പ്രത്യേകതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment