പാക്‌സ് തൃശൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ബോഡി യോഗവും പഠനക്യാമ്പും 24,25 തീയതികളില്‍

 

അശ്വതി ആര്‍.പിള്ള

 

തൃശൂര്‍:  പാക്‌സ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും പഠനക്യാമ്പും നവംബര്‍ 24,25 തിയതികളില്‍ ചെറുതുരുത്തി ഇക്കോ ഗാര്‍ഡനില്‍ നടക്കും. പാക്‌സ് സംസ്ഥാന സെക്രട്ടറി പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 24ന് ടിഡിഎസ് കേസ്, ഓഡിറ്റ് ഫീ, ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ചര്‍ച്ച എന്നിവ നടക്കും. തുടര്‍ന്ന് ക്ലാസ് ഓഡിറ്റ്, വായ്പ തിരിച്ചു പിടിക്കല്‍, ഫണ്ട് മാനേജ്‌മെന്റ്, സ്‌ട്രെസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ് നടക്കും. സാജിദ് എം. ആനക്കുഴി ക്ലാസ് നയിക്കും. 

25ന് രാവിലെ 9 മണിക്ക് സഹകരണ മേഖലയിലെ വൈവിധ്യവത്ക്കരണവും വിജയ മാതൃകകളും എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ക്ലാസെടുക്കും. തുടര്‍ന്ന് മെന്റലിസ്റ്റ് അരുണ്‍ നയിക്കുന്ന മോട്ടിവേഷന്‍ പ്രോഗ്രാം, ചര്‍ച്ച എന്നിവ  നടക്കും.  സമാപന പരിപാടി തൃശൂര്‍ ജോ. രജിസ്ട്രാര്‍ പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here