73-ാം അഖിലേന്ത്യാ സഹകരണ വരാഘോഷങ്ങള്‍ക്ക് കാസര്‍ഗോഡ് സമാപനം

 

തൃത എം.യു

 

കാസര്‍ഗോഡ് : ഈ വര്‍ഷത്തെ സഹകരണ വരാഘോഷങ്ങള്‍ക്ക് കാസര്‍ഗോഡ് സമാപനം. സംസഥാനതല സമാപന സമ്മേളനം   കാഞ്ഞങ്ങാട് പാലേഡിയം കണ്‍വെഷന്‍ സെന്ററില്‍ വച്ച്  മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് മന്ത്രി എം. ലിജു അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ 14 ന് എറണാകുളത്ത് ആരംഭിച്ച വാരാഘോഷ പരിപാടികളില്‍ വിവിധ സെമിനാറുകള്‍, ചര്‍ച്ചകള്‍, ഘോഷയാത്രകള്‍ എന്നിവ വിവിധ ജില്ലകളിലായി നടന്നു.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സഹകരണ മേഖലയെ ഒരുമിപ്പിക്കുന്ന പൊതുവായ സോഫ്റ്റ്വെയര്‍ അവതരിപ്പിക്കുമെന്നും, കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ വളര്‍ത്താന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.   സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് എല്ലാം പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ ബാങ്കുകള്‍ ഇല്ലാതായത് കരിവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ ആഘാതം കൂട്ടി. പാവപ്പെട്ട ജനങ്ങളുടെ സമ്പത്തിന് വലിയ വിലയുണ്ടെന്നും, അത് അപഹരിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസമാണ് സഹകരണ ബാങ്കുകളുടെ മുഖമുദ്ര. കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ വളര്‍ത്താന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അതിനായി നിരവധി ആശയങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ നിരവധി പ്രമുഖരും സഹകാരികളും പങ്കെടുത്തു.   പുതുയുഗ  കേരളവും സഹകരണ മേഖലയും എന്ന വിഷയത്തില്‍ ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സെമിനാര്‍ അവതരിപ്പിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയും ജവര്‍ലാല്‍ നെഹ്‌റുവും എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമശേഖര സെമിനാര്‍ അവതരിപ്പിച്ചു. മികച്ച സഹകരണ കോളേജുകള്‍ക്കും സെന്ററുകള്‍ക്കുമുള്ള സമ്മാനവിതരണവും നടന്നു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here