സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി ഉറപ്പാക്കും- മുഖ്യമന്ത്രി
തൃത എം.യു
കാസര്‍ഗോഡ് : 73-ാം അഖിലേന്ത്യാ സഹകരണ വരാഘോഷങ്ങള്‍ക്ക് കാസര്‍ഗോഡ് സമാപനം. സംസ്ഥാനതല സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം. ലിജു അദ്ധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി ഉറപ്പാക്കുമെന്നും മറ്റു ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ ഗ്യാരണ്ടി ഉണ്ടെന്നും സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി ഉറപ്പാക്കുന്ന പദ്ധതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് എല്ലാം പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ ബാങ്കുകള്‍ ഇല്ലാതായത് കരിവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ ആഘാതം കൂട്ടി. പാവപ്പെട്ട ജനങ്ങളുടെ സമ്പത്തിന് വലിയ വിലയുണ്ടെന്നും, അത് അപഹരിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസമാണ് സഹകരണ ബാങ്കുകളുടെ മുഖമുദ്ര. കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ വളര്‍ത്താന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അതിനായി നിരവധി ആശയങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment