കരുവന്നൂര്‍ കള്ളപ്പണക്കേസ്; വായ്പ തിരിച്ചടച്ചാലും കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി
അശ്വതി ആര്‍.പിള്ള
എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. ബാങ്ക് വായ്പ തിരിച്ചടച്ചാലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന 21-ാം പ്രതി പോള്‍സണ്‍ എ ജെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
വായ്പ തിരിച്ചടച്ചാല്‍ കേസ് ഇല്ലാതാകുമെന്ന പ്രതികളുടെ പ്രധാന വാദത്തിനാണ് കോടതി നിലപാടിലൂടെ തിരിച്ചടിയേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment