സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കും: മുഖ്യമന്ത്രി

 

  • അശ്വതി ആര്‍.പിള്ള 

എറണാകുളം: സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണമായ നിക്ഷേപ ഗ്യാരന്റി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ദേശീയ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനൊപ്പം ആ പണം വരുമാന വര്‍ധന പദ്ധതികളില്‍ വിനിയോഗിക്കണമെന്നും വി ഡി  സതീശന്‍ പറഞ്ഞു. സപ്ലൈകോ സംഭരണശാലകള്‍ സ്ഥാപിക്കുന്നത് പോലെയുള്ള പദ്ധതികളില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് പങ്കാളികളാകാം. ഇതിലൂടെ സഹകരണ ബാങ്കുകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും വിപണിയില്‍ കൂടുതല്‍ ഇടപെടലുകളും നടത്താനും കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സഹകരണ വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷനായി. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കോമണ്‍ സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here