റിസ്‌ക് ഫണ്ട് പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം   മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു 


 തൃത എം.യു
 


തിരുവനന്തപുരം:  സഹകരണ ബാങ്കുകളില്‍ നിന്ന്  വായ്പയെടുത്ത ശേഷം മരിച്ചവരുടെ ആശ്രിതര്‍ക്കും മാരകരോഗം ബാധിച്ചവര്‍ക്കും ധനസഹായം ലഭ്യമാക്കുന്ന റിസ്‌ക് ഫണ്ട്  പദ്ധതി ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  മന്ത്രി എം.ലിജു നിര്‍വഹിച്ചു. 420 വായ്പകളിലായി നല്‍കുന്ന 37.27 കോടി രൂപയുടെ ധനസഹായ വിതരണമാണ് നടന്നത്.  

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന റിസ്‌ക് ഫണ്ട് പദ്ധതി  വായ്പക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം വായ്പക്കാരുടെ കുടുംബങ്ങള്‍ക്ക് തികച്ചും ഒരു കൈത്താങ്ങാണ്. നിലവിലുള്ള നിയമം ലഘൂകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസകരമാകുന്ന നിലയില്‍ ധനസഹായം നല്‍കുന്നതിന് വേണ്ടിയുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി എം ലിജു പറഞ്ഞു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here