സഹകരണ ബാങ്കില്‍ നിക്ഷിപിച്ച പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി
- അശ്വതി ആർ.പിള്ള
പത്തനംതിട്ട: സഹകരണ ബാങ്കുകളോടുള്ള വിശ്വാസത്തിന്മേലാണ് ഐരൂര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഗീതാഞ്ജലി പഴവങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കുന്നത്. 30 വര്‍ഷത്തെ സര്‍വ്വീസിനു ശേഷം വിരമിക്കുമ്പോള്‍ ലഭിച്ച 35 ലക്ഷം രൂപയായിരുന്നു ഗീതാഞ്ജലി 2020ല്‍ ഇവിടെ നിക്ഷേപിച്ചത്. ഒരായുഷ്‌ക്കാലത്തെ സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ച ഗീതാഞ്ജലി ഇന്ന് അത് തിരികെ വാങ്ങാനായുള്ള പോരാട്ടത്തിലാണ്. വീട് തകര്‍ന്നുതുടങ്ങിയിട്ടും അറ്റകുറ്റ പണികള്‍ക്ക് പോലും ബാങ്ക് പണം നല്‍കുന്നില്ലെന്നാണ് പ്രധാന ആരോപണം. ബന്ധുക്കള്‍ പലരും നിരുത്സാഹപ്പെടുത്തിയപ്പോഴും സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കാനുള്ള തീരുമാനം ഗീതാഞ്ജലിയുടേതായിരുന്നു. സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നതിനാലാണ് മറ്റൊരു സഹകരണ ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചത്.
നിലവില്‍, ഇവരുടെ വീടിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വീടുപോലും തകരുന്ന അവസ്ഥയിലായിട്ടും അറ്റകുറ്റപ്പണികള്‍ക്കുള്ള പണം പോലും ബാങ്ക് നല്‍കുന്നില്ലെന്നാണ് പ്രധാന ആരോപണം.
എട്ട് കോടി രൂപ ബാങ്കില്‍ ബാലന്‍സ് ഉണ്ടായിരുന്ന സമയത്ത് പണം ആവശ്യപ്പെട്ട് താന്‍ ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ തുക ചിട്ടി സെക്യൂരിറ്റിയാണെന്നാണ് ലഭിച്ച മറുപടിയെന്നും ആ സമയം ബാങ്കില്‍ റണ്ണിംഗ് ചിട്ടികള്‍ ഉണ്ടായിരുന്നില്ലെന്നും ഗീതാഞ്ജലി പറയുന്നു. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നില്ലെങ്കിലും ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളമുണ്ട്. വിരമിച്ചവര്‍ക്കും ലഭിക്കേണ്ട പണം ലഭിച്ചു. എന്നാല്‍ നിക്ഷേപകര്‍ ഇന്നും പണത്തിനായി അലയുകയാണ്. തനിക്ക് പണം തിരികെ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഗീതാഞ്ജലി. ഗീതാഞജി മാത്രമല്ല, ഒട്ടേറെ നിക്ഷേപകരാണ് പഴവങ്ങാടി ബാങ്കില്‍ പണത്തിനായി കയറിയിറങ്ങുന്നത്.
50 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് കൊടുക്കാനുളളത് എന്ന് ബാങ്ക് പ്രസിഡണ്ട് പറയുന്നു. തങ്ങളുടെ ഭരണം തുടങ്ങിയത് അടുത്തിടെയാണ്. വൈകാതെ പണം നല്‍കും. എങ്ങനെയെങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനാണ് ശ്രമമെന്നും ബാങ്ക് പ്രസിഡണ്ട് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment