ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തിലുള്ള 12-ാമത് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ മുള്ളേരിയ കോ-ഓപ്പറ്റേറ്റീവ് മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

അശ്വതി ആര്‍.പിള്ള 

 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് കീഴിലെ മുള്ളേരിയ കോ-ഓപ്പറ്റേറ്റീവ് മെഡിക്കല്‍ സെന്ററില്‍ സ്ഥാപിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ കാസര്‍ഗോഡ് എംഎല്‍എ കല്ലട്ര മാഹിന്‍ നാടിന് സമര്‍പ്പിച്ചു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തിലാരംഭിക്കുന്ന 12-ാമത് ഇ വി ചാര്‍ജിംഗ് സ്റ്റേഷനാണ് മുള്ളേരിയയിലേത്. 

പരിപാടിയില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രൊജക്ടിന്റെ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിച്ച ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരിയെ ആദരിച്ചു. അനര്‍ട്ട് കാസര്‍ഗോഡ് ജില്ലാ എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍, എഫ്‌സിനോ ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ്, ടെക് 7 എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. 

ജില്ലാ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റില്‍ പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ. വത്സല, ഷെരീഷ് മുള്ളേരിയ,   അനര്‍ട്ട് കാസര്‍ഗോഡ് ജില്ലാ എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.എസ്, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, കെ.വി നവീന്‍ കുമാര്‍, എ. ചന്ദ്രശേഖര, ഡോ. ബസവരാജ്, മാധവന്‍, സി.എച്ച് ആനന്ദ, സി.എം.സി മാനേജര്‍ ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രാജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആര്‍ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങള്‍  നല്‍കിയതും ടീം കോപ്പറേറ്റീവാണ്.  അനര്‍ട്ടിന്റെ സബ്സിഡിയോടുകൂടിയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here