പാക്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ ജനറല്‍ ബോഡി യോഗവും പഠനക്യാമ്പും നടന്നു
തൃശൂര്‍: പാക്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാക്‌സ് ജനറല്‍ ബോഡി യോഗവും, പഠന ക്യാമ്പും സംഘടിപ്പിച്ചു. നവംബര്‍ 24,25 തീയതികളിലായി നടന്ന ക്യാമ്പ് പാക്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാജിദ് എം. ആനക്കുഴി നേതൃത്വം നല്‍കിയ ഫണ്ട് മാനേജ്‌മെന്റ്, ഓഡിറ്റ് എന്നിവയെ സംബന്ധിച്ചുള്ള ക്ലാസുകള്‍ നടന്നു. 25ന് ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടര്‍ മധു ചെമ്പേരി സഹകരണ മേഖലയിലെ വൈവിധ്യവല്‍ക്കരണം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് മെന്റലിസ്റ്റ് അരുണ്‍ജിത്തിന്റെ എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം നടന്നു. ക്യാമ്പിന്റെ സമാപന ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഇ. സുനില്‍കുമാര്‍, സെക്രട്ടറി കെ.സി ജെയിംസ്, ഭാരവാഹികളായ ഗോവിന്ദന്‍കുട്ടി, ലോഹിദാസന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment