യുണൈറ്റഡ് കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി പ്രവര്ത്തകയോഗം ഒക്ടോബര് 17ന്
തൃത എം.യു
ഇടുക്കി: മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്റെ ഇടുക്കി ജില്ലാതല പ്രവര്ത്തക യോഗവും മെമ്പര്ഷിപ്പ് ക്യാമ്പയിനും ഒക്ടോബര് 17 ശനിയാഴ്ച 2 30ന് തൊടുപുഴ ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തില് നടക്കും. റോയ് കെ പൗലോസ് എംഎല്എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ബിജു മാത്യു അധ്യക്ഷനാകും. യോഗത്തില് സംസ്ഥാന ജനറല് സെക്രട്ടറി നെല്ലിമൂട് പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ നഗരസഭ മുന്സിപ്പല് വൈസ് ചെയര്മാന് കെ.ദീപക് മെമ്പര്ഷിപ്പ് വിതരണം നിര്വഹിക്കും.
ശ്രീറാം കമ്മിറ്റി റിപ്പോര്ട്ട് പ്രകാരം മിസലേനിയസ് സംഘങ്ങളുടെ അപക്സ് സംവിധാനം ഉണ്ടാക്കണം, വര്ദ്ധിപ്പിച്ച ഓഡിറ്റ് ഫീസ് കുറയ്ക്കണം, കേരള ബാങ്കില് നിലവിലുള്ള ഷെയറിന് പലിശ നല്കുകയോ ഷെയര് തിരികെ നല്കുകയോ വേണം, എ ക്ലാസ് ഷെയറുകളെ സി ക്ലാസ് ആക്കുന്നതിനുള്ള നീക്കം തടയണം, ജില്ലാ ബാങ്ക് ആയിരുന്നപ്പോള് ഒഴിവുവരുന്ന തസ്തികയില് 50% സംവരണം ഈ വിഭാഗം സംഘങ്ങള്ക്കുണ്ടായിരുന്നത് കേരള ബാങ്ക് രൂപീകരിച്ചപ്പോള് അത് പാക്സിന് മാത്രമായി പരുമിതിപ്പെടുത്തിയ തീരുമാനം പിന്വലിക്കണം, ഇപ്പോഴുള്ള പ്രതിസന്ധികള് പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.
സംഘടനയെ കൂടുതല് ശക്തിപ്പെടുത്താനും പ്രവര്ത്തനങ്ങള് ഉര്ജ്ജസ്വലമാക്കാനും വേണ്ടിയാണ് നിലവില് ജില്ലാതല മെമ്പര്ഷിപ്പ് ക്യാമ്പയിനും പ്രവര്ത്തകയോഗവും സംഘടിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment