സഹകരണ വാരാഘോഷം നാളെമുതല്‍

 


തൃത എം.യു
 

എറണാകുളം: സഹകരണ വാരാഘോഷം  നവംബര്‍ 14 ന് ശനിയാഴ്ച്ച കളമശ്ശേരി  സമ്ര ഇന്റര്‍നാഷണല്‍  കണ്‍വെഷന്‍ സെന്ററില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 14  ന്  തുടങ്ങി ഒരാഴ്ച്ച നീളുന്ന വാരാഘോഷ പരിപാടികള്‍ക്ക് 20 ന് കാസഗോഡ് സാമപനമാവും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സെമിനാറാടക്കമുള്ള പരിപാടികള്‍ അവതരിപ്പിക്കപ്പെടും. 


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സഹകരണ പ്രസ്ഥാനത്തിന്റെ വക്താവും മാര്‍ഗദര്‍ശിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടുള്ള ആദരസൂചകമായാണ്   സഹകരണ വാരാഘോഷം ആചരിക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ വര്‍ഷത്തെ സഹകരണ വാരാഘോഷം കേരളം നടത്തുന്നതെന്ന് മന്ത്രി എം.ലിജു പറഞ്ഞു.


മന്ത്രിമാരായ റോജി എം ജോണ്‍ സമ്മാനദാനവും വി ഇ അബ്ദുള്‍ ഗഫൂര്‍ പുരസ്‌കാര വിതരണവും നടത്തും. തുടര്‍ന്ന് 'ആധുനിക സാങ്കേതികവിദ്യയും സഹകരണ മേഖലയും' വിഷയത്തില്‍ സെമിനാര്‍ നടക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി കെ കിഷോര്‍ വിഷയം അവതരിപ്പിക്കും.  'നെഹ്റുവിയന്‍ ചിന്തകളും സഹകരണ മേഖലയും' വിഷയത്തില്‍ ശോഭന്‍ ജോര്‍ജ് പ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here