ടീം കോപ്പറേറ്റീവ് സഹകരണരത്നം പുരസ്കാരം; അപേക്ഷ ക്ഷണിച്ചു
- അശ്വതി ആര്.പിള്ള
തൃശ്ശൂര്‍: സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സഹകരണ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ടീം കോപ്പറേറ്റീവ് നല്കുന്ന സഹകരണരത്നം പുരസ്കാരത്തിനായി അപേക്ഷ ക്ഷണിച്ചു.
മികച്ച സഹകാരി, മികച്ച സഹകരണസംഘം പ്രസിഡന്റ്, മികച്ച സഹകരണസംഘം സെക്രട്ടറി, മികച്ച PACS സൂപ്പര്‍വൈസറി വിഭാഗം ജീവനക്കാരന് / ജീവനക്കാരി, മികച്ച PACS മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരന് / ജീവനക്കാരി, മികച്ച PACS വനിത സെക്രട്ടറി, മികച്ച നിക്ഷേപ സമാഹരണം നടത്തിയ PACS, മികച്ച നിക്ഷേപ ഘടനയുള്ള PACS, മികച്ച കാര്ഷികവായ്പവിതരണം നടത്തിയ PACS, മികച്ച വായ്പ തിരിച്ചടവ് നടത്തി കുറഞ്ഞ വായ്പ കുടിശ്ശികയുള്ള PACS, നില്പു വായ്പയില്‍ വിതരണം ചെയ്ത വായ്പ ഉയര്‍ന്ന നിലവാരത്തിലുള്ള PACS, വായ്പേതര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തുന്ന PACS, വിത്ത്, വളം തുടങ്ങിയ കാര്‍ഷികോപാധികൾ കൂടുതല്‍ വില്‍പ്പന നടത്തിയ PACS, മികച്ച നീതി മെഡിക്കല്‍ ഷോപ്പ് നടത്തുന്ന PACS, മികച്ച നീതി സ്റ്റോര്‍ / സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന PACS, മികച്ച കെട്ടിട നിര്‍മാണ സാമഗ്രികൾ വിപണനം നടത്തുന്ന PACS, മൊത്തം നില്പ്പു വായ്പയില്‍ സ്വര്‍ണ പണയ വായ്പ ഉയര്‍ന്ന നിലവാരത്തിലുള്ള PACS, 100 വര്ഷത്തിനുമേല് പ്രവര്‍ത്തന പാരമ്പര്യമുള്ള PACS, നീതി ലാബ് നടത്തുന്ന PACS, പകല്‍ വീടുകള്‍ പോലെ വയോജന സംരക്ഷണം നടത്തുന്ന PACS, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ തുടങ്ങിയ സബ്സീഡിയറി സ്ഥാപനങ്ങള്‍ ഉള്ള PACS എന്നിവയ്ക്കും മികച്ച വനിത സഹകരണ സംഘം, അര്‍ബന്‍ സഹകരണ ബാങ്ക്, മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം, മിസലേനിയസ് വായ്പ സംഘം, മികച്ച ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, മികച്ച സഹകരണ ആശുപത്രി സംഘം, മികച്ച സഹകരണ കോളേജ്, മികച്ച SC/ST സംഘം,
മികച്ച കാര്‍ഷിക ഗ്രാമവികസന ബാങ്ക്, മികച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്ന PACS, കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്കരിച്ച് മൂല്യവര്‍ദ്ധനവ് നടത്തുന്ന PACS, കൃഷി ഭൂമി ലീസിനെടുത്ത് കൃഷി നടത്തുന്ന PACS, കാര്‍ഷിക ചന്തകള്‍ നടത്തുന്ന PACS , EV ചാര്‍ജിങ് സ്റ്റേഷനുകള്‍ മെച്ചപ്പെട്ട നിലയിൽ പ്രവര്‍ത്തനം നടത്തുന്ന PACS, സോളാര്‍ എനർജി സഹകരണ സംഘം ഹെഡ് ഓഫീസിലും ശാഖയിലും ഉപയോഗിക്കുന്ന PACS, വൈവിധ്യവത്കരണത്തിന്റെ ഭാഗമായി NCDC,NABARD തുടങ്ങിയ ദേശീയ സ്ഥാപനങ്ങളില്‍ നിന്നും പ്രൊജക്റ്റ് അധിഷ്ടിത സാമ്പത്തിക സഹായം വാങ്ങി ഉപയോഗിക്കുന്ന മെച്ചപ്പെട്ട PACS, നബാര്‍ഡില്‍ നിന്ന് ലഭിച്ച ഗ്രാന്റ് ഉപയോഗിച്ച് കാര്‍ഷിക മേഖലയില്‍ പ്രൊജക്റ്റ് തുടങ്ങി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന PACS, JLG ,SHG പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടും ഭാവനാപൂര്‍ണമായും നടപ്പിലാക്കിയ സംഘം എന്നിവയ്ക്കും അപേക്ഷിക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തിയ്യതി നവംബർ 30.
വിശദ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും ബന്ധപെടുക.
ഫോൺ: 7907039315, 8330045026. മെയിൽ : Sahakaranaratnam00@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment