കേരളത്തിലെ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളെയും ആധുനികവല്‍ക്കരിച്ച് സുതാര്യത ഉറപ്പാക്കും - മന്ത്രി എം. ലിജു
അശ്വതി ആര്‍.പിള്ള
കാസര്‍ഗോഡ്: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ആധുനികവല്‍ക്കരിച്ച് സുതാര്യത ഉറപ്പാക്കുമെന്നും സഹകരണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും സഹകരണ വകുപ്പ് മന്ത്രി എം.ലിജു. കാസര്‍ഗോഡ് നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
13000ത്തോളം സഹകരണ പ്രസ്ഥാനങ്ങള്‍ സജീവമായി നില്‍ക്കുന്ന നാടാണ് കേരളം. ഇതില്‍ ഏകദേശം 450നും 500നും ഇടയില്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ ഡെപ്പോസിറ്റ് ക്രൈസിസ് ഉണ്ട്. ഇത് ഏറെ ആശങ്കാജനകമാണ്. കേരള സര്‍ക്കാര്‍ ഈ നിക്ഷേപക പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം സംഘങ്ങളും പ്രതിസന്ധിയിലായതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് മാത്രമല്ല കാരണം. സുതാര്യതയില്ലായ്മയും ആന്തരിക ദൗര്‍ബല്യങ്ങളും പ്രതിസന്ധികളിലേക്ക് വഴിതെളിച്ചിട്ടുണ്ടെങ്കിലും മറ്റ് സാമ്പത്തിക സാമൂഹ്യഘടകങ്ങളും സഹകരണ മേഖലയിലെ ഡെപ്പോസിറ്റ് ക്രൈസിസിന് കാരണമായിട്ടുണ്ടെന്നത് ഒരു വസ്തുതയാണെന്നും എം. ലിജു പറഞ്ഞു.
കേരളത്തിലെ പ്രതിസന്ധിയിലായിരിക്കുന്ന സഹകരണ സംഘങ്ങളെ കൃത്യമായി കണ്ടെത്തി, ആ സംഘങ്ങളെ സഹായിക്കുവാനുള്ള പദ്ധതി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതോടൊപ്പം അഴിമതി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി കേരളത്തിലെ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളെയും ആധുനികവല്‍ക്കരണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്നും, സഹകരണ മേഖലയില്‍ കംപ്യൂട്ടറൈസേഷന്‍ നടന്നിട്ടുണ്ടെങ്കിലും അത് ഒരു പൊതു സോഫ്റ്റ് വെയറിന്റെ കീഴിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും എം. ലിജു വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment