ഡോര് ടു ഡോര് കൊറിയര് സേവനം വിപുലീകരിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി; സഹകരണ സംഘങ്ങള്ക്കും പങ്കാളികളാകാം
- തൃത എം.യു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി നടപ്പിലാക്കുന്ന കൊറിയര് ആന്ഡ് ലോജിസ്റ്റിക്സ് സേവനങ്ങള് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡോര് ടു ഡോര് സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളില് നിന്ന് താല്പര്യപത്രം ക്ഷണിച്ചു.
ഉപഭോക്താക്കളുടെ വീടുകളില് നിന്ന് പാഴ്സലുകള് ശേഖരിച്ച് കെ.എസ്.ആര്.ടി.സി കൗണ്ടറുകളില് എത്തിക്കുന്നതിനും, കൗണ്ടറുകളില് എത്തുന്ന പാഴ്സലുകള് വീടുകളില് വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിയമപരമായി രജിസ്റ്റര് ചെയ്തതും, ആവശ്യമായ ജീവനക്കാര്, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങള്, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതുമായ സഹകരണ സംഘങ്ങള്ക്കാണ് അപേക്ഷിക്കാന് സാധിക്കുക. കെ.എസ്.ആര്.ടി.സി നിശ്ചയിക്കുന്ന മേഖലകളില് സേവനം നല്കുന്നതിനായി അര്ഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. സംഘത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങള്, പ്രവര്ത്തനമേഖല, അടിസ്ഥാന സൗകര്യങ്ങള് തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും, താല്പര്യപത്രത്തോടൊപ്പം സമര്പ്പിക്കണം.
താല്പര്യപത്രം സമര്പ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബര് 22 വൈകിട്ട് അഞ്ച് മണിയാണ്. കെ.എസ്.ആര്.ടി.സി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തില് നേരിട്ടോ estate@kerala.gov.in എന്ന ഇ-മെയില് വഴിയോ അപേക്ഷ നല്കാവുന്നതാണ്.
നേരിട്ട് സമര്പ്പിക്കേണ്ട വിലാസം: ചെയര്മാന് ആന്ഡ് മാനേജിങ് ഡയറക്ടര്, കെ.എസ്.ആര്.ടി.സി, ട്രാന്സ്പോര്ട്ട് ഭവന്, ഫോര്ട്ട് പി.ഒ, തിരുവനന്തപുരം- 695023. കൂടുതല് വിവരങ്ങള്ക്ക് 0471-2471011 (എക്സ്റ്റന്ഷന് 232), 9495903813 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment