പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും,ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീണ്‍ മാര്‍ക്കറ്റുകളും ആരംഭിക്കും.ഇതിനായി വാര്‍ഷിക പദ്ധതിയില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി വിവിധ പ്രദേശങ്ങളില്‍ ഗ്രാമീണ്‍ മാര്‍ക്കറ്റുകളും പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി 400 ലക്ഷം രൂപയും സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കായി 300 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലും വിളവെടുപ്പ് കാലയളവില്‍ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം ചെയ്യുന്നതിനുമാണ് ഈ വിപണികള്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെയും പ്രമുഖ മാര്‍ക്കറ്റിംഗ് സംഘങ്ങളുടെയും മാര്‍ക്കറ്റ് ഫെഡിന്റെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സംയോജിപ്പിച്ചാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment