കേരള അർബൻ കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന കൺവെൻഷൻ സമാപിച്ചു
അശ്വതി ആര്‍.പിള്ള
കണ്ണൂർ: കേരള അർബൻ കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഫോറത്തിന്റെ രണ്ടാമത് സംസ്ഥാന കൺവെൻഷൻ ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടന്നു. ടി. ഒ മോഹനൻ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച സെക്രട്ടറിമാർക്കുള്ള ആദരവും ഉപഹാര സമർപ്പണവും വി. കുഞ്ഞിക്കൃഷ്ണൻ എം എൽ എ നിർവഹിച്ചു.
കേരളത്തിലെ 14 ജില്ലകളിലെ അർബൻ സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “അർബൻ ഡയറക്ടറി 2026” ചടങ്ങിൽ സഹകരണ ജനാധിപത്യവേദി ജില്ലാ കൺവീനർ രഞ്ജിത്ത് നാറാത്ത് പ്രകാശനം ചെയ്തു.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അർബൻ സഹകരണ സംഘമായ കൊടുവായൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചടങ്ങിൽ ആദരിച്ചു. സഹകരണ ജനാധിപത്യവേദി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടേരി ഗംഗാധരൻ ആദരവ് സമർപ്പിച്ചു.
ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന പ്രസിഡണ്ട് അജയകുമാർ കെ. അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിനീഷ് ഒ.വി. സ്വാഗതവും സംസ്ഥാന ട്രഷറർ സുജിത്ത്കുമാർ പി.പി. നന്ദിയും പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അർബൻ സഹകരണ സംഘങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ്മാരും സഹകരണ മേഖലയിലെ വിദഗ്ധരും പങ്കെടുത്ത സെമിനാറിൽ അർബൻ സഹകരണ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment