സഹകരണ മേഖലയിലെ ജീവനക്കാർക്ക് പരിശീലനം
സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ പരിശീലന കേന്ദ്രമായ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ ജീവനക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കും. സഹകരണ വായ്പാ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാർക്കായുള്ള ചട്ടം 185 (1) അനുസരിച്ചുള്ള പ്രമോഷൻ പരിപാടി ഏപ്രിൽ 11 മുതൽ 13 വരെയും സൂപ്പർവൈസറി സ്റ്റാഫുകൾക്കായുള്ള ചട്ടം 185 (1) അനുസരിച്ചുള്ള പ്രമോഷൻ പരിപാടി ഏപ്രിൽ 25 മുതൽ 30 വരെയും തിരുവനന്തപുരം ഓഫീസിൽ നടക്കും. സബ് സ്റ്റാഫുകൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കോർഡിനേറ്ററായ എസ്. ശ്രീശാന്തുമായി (ഫോൺ 9847 38 3331) ബന്ധപ്പെടണം. 2655 രൂപയാണ് ഫീസ്.
സൂപ്പർവൈസറി സ്റ്റാഫുകൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കോർഡിനേറ്ററായ സുനിതയുമായി (ഫോൺ 8848 03 4532) ബന്ധപ്പെടണം. 5310 രൂപയാണ് ഫീസ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment