സഹകരണ എക്സ്പോ മുഖ്യമന്ത്രി ഉ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച സഹകരണ എക്സ്പോ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളുടെ ഉദ്യമങ്ങളും സേവനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നതാണ് ഈ എക്സ്പോയുടെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും എക്സ്പ്പോ വേദിയാകും. എല്ലാ മേഖലകളിലും സഹകരണ രംഗം വ്യാപിച്ചിരിക്കുന്നു ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ എല്ലാ കാര്യങ്ങളിലും സഹകരണ മേഖല ഒപ്പമുണ്ട്. ജനജീവിതം അത്ര കണ്ട് സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം അനിൽകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല ഐഎഎസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ , മുതിർന്ന സഹകാരി കോലിയക്കോട് കൃഷ്ണൻ നായർ, ജനപ്രതിനിധികൾ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, , സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹകാരികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
60,000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ എക്സ്പോയിൽ 200 ഓളം സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ സ്റ്റാളുകൾ പ്രവർത്തിക്കും. സഹകരണ ബാങ്കുകളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും വാങ്ങാനും എക്സ്പോ വേദിയാകും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ചകളും വരും ദിവസങ്ങളിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment