മെയ് മാസത്തിൽ ബാങ്കുകൾക്ക് 12 അവധി ദിവസങ്ങൾ മാത്രം
വാരാന്ത്യ അവധി ദിനങ്ങളും ഉത്സവങ്ങളും ഉൾപ്പടെയാണ് 2021 മെയ് മാസത്തിലെ 12 അവധി ദിനങ്ങൾ .എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന അവധിദിനങ്ങൾക്ക് പുറമെ ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാകുന്ന അവധി ദിനങ്ങളുമുണ്ട് .എല്ലാ ഞായറാഴ്ചകളിലും ,രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും സ്വകാര്യ പൊതു ബാങ്കുകളിൽ അവധി ദിനങ്ങളാണ് .2,8,9,16,22,23,30 എന്നീ ദിവസങ്ങളിലാണ് വാരാന്ത്യ അവധി ദിനങ്ങൾ വരുന്നത്.
ആർ .ബി .ഐ .കലണ്ടറനുസരിച്ചു മെയ് 14 ഈദുൽ ഫിത്തറിനു ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവധി ആണ് .മെയ് 1 തൊഴിലാളി ദിനം ,മെയ് 7 ജുമാ അത്ത് ഉൽ വിദ ,മെയ് 13 ഈദുൽ ഫിത്തർ ,മെയ് 14 അക്ഷയ തൃതീയ ,മെയ് 26 ബുദ്ധ പൗർണിമ എന്നിങ്ങനെയാണ് വരുന്നത് .എന്നാൽ ഉത്സവദിനങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ചു വ്യത്യാസം ഉള്ളതിനാൽ ഒരു സംസ്‌ഥാനങ്ങളിലും 5 അവധി ദിനങ്ങൾ ഒരുമിച്ചു വരുന്നില്ല .ബുദ്ധപൗര്ണമി ദിനമായ മെയ് 26 ന് കേരളത്തിലെ ബാങ്കുകൾക്ക് അവധിയില്ല ബാങ്കുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും മൊബൈൽ ബാങ്കിങ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment