പുതിയ അധ്യയന വർഷം ജൂൺ 1ന് തന്നെ ഓൺലൈൻ ആയി ആരംഭിക്കും
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇക്കുറിയും ഓൺലൈൻ /ഡിജിറ്റൽ ക്‌ളാസുകൾ തുടരുക മാത്രമേ സർക്കാരിന് വഴിയുള്ളൂ. കോവിഡ് ആശങ്ക ചോദ്യചിഹ്നമായി നിൽക്കുന്ന ഈ സമയത്ത് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ജൂൺ ഒന്നിന് പുതിയ അധ്യയനവർഷം വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കാൻ തീരുമാനമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ഓൺലൈൻ ക്‌ളാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർത്ഥി കളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
ജൂൺ ഒന്നിന് തന്നെ വിക്ടേഴ്‌സ് ചാനൽ വഴി ക്‌ളാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് അണിയറ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment