സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് ,കാഷ്യർ തസ്തിക : 300 ഒഴിവ്
സഹകരണ സംഘം / ബാങ്ക് ജൂനിയർ ക്ലർക്ക് തസ്തികകളിൽ 300 ഒഴിവുകൾ.
തിരുവനന്തപുരം 10 ,കൊല്ലം 24 ,പത്തനംതിട്ട 3 ,ആലപ്പുഴ 6 ,കോട്ടയം 18
,ഇടുക്കി 7 ,എറണാകുളം 31 ,തൃശൂർ 49 ,പാലക്കാട് 52 ,മലപ്പുറം 28 ,കോഴിക്കോട്
30 ,വയനാട് 2 കണ്ണൂർ 29 ,കാസർഗോഡ് 11 എന്നിങ്ങനെയാണ് ഒഴിവുകളുടെ ജില്ല
തിരിച്ചുള്ള കണക്ക് .ഡിസംബർ 29 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും
.വിദ്യാഭ്യാസ യോഗ്യത എസ് .എസ് .എൽ .സി അല്ലെങ്കിൽ തത്തുല്യ യോഗ്യത :
സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്ററിവ് ട്രെയിനിങ് കോഴ്സ് ( ജെ ഡി സി
)അടിസ്ഥാന യോഗ്യത .കാസർഗോഡ് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്ക്
കർണ്ണാടക സഹകരണ ഫെഡറേഷന്റെ ഡിപ്ലോമയും അടിസ്ഥാന യോഗ്യതയാണ്.ബി .കോം (
കോ-ഓപ്പറേഷൻ )അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും എച്ച് ഡി സി ,ജെ ഡി സി
,അല്ലെങ്കിൽ കാർഷിക സർവ്വകലാശാല ബി എസ് സി ( സഹകരണം -ബാങ്കിങ് )
ഉള്ളവർക്കും അപേക്ഷിക്കാം .പറയാം 18-40 ,പട്ടിക വിഭാഗത്തിന് 5 വർഷം ഇളവ്.
സഹകരണ
സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന 80 മാർക്ക് ഒഎം ആർ പരീക്ഷയുടെയും സ്ഥാപനം
നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ്
തയ്യാറാക്കുന്നത്.
അസിസ്റ്റന്റ് സെക്രട്ടറി / ചിഫ് അക്കൗണ്ടൻറ് (
6 ഒഴിവുകൾ ) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ( 3 ) സിസ്റ്റം സൂപ്പർവൈസർ ( 1 )
ഡേറ്റ എൻട്രി ഓപ്പറേറ്റർ ( 7 ) ടൈപ്പിസ്റ്റ് ( 2 ) തുടങ്ങിയ ഒഴിവുകളും
വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്ക് അപേക്ഷിക്കാം .ഒരു
സംഘം / ബാങ്കിന് അപേക്ഷാ ഫീ 150 രൂപ .തുടർന്ന് ഓരോന്നിനും 50 രൂപ വീതം
.കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment