വരുന്നൂ... കിടപ്പാടം ജപ്തി ഒഴിവാക്കാൻ പുതിയ നിയമം

തിരുവനന്തപുരം: താമസിക്കാന്‍ മറ്റുസ്ഥലങ്ങളില്ലാത്തവരുടെ കിടപ്പാടം ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നതൊഴിവാക്കാന്‍ നിയമം വരുന്നു. 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ (മനഃപൂര്‍വമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പാര്‍പ്പിടം ജപ്തിചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാവും ഈ നിയമത്തിൻ്റെ ആനുകൂല്യം ലഭിക്കുക. ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ആകെ വായ്പാതുക അഞ്ചുലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷവും കവിയാത്തവർക്കാണ് ഈ നിയമത്തിൻ്റെ പരിരക്ഷ ലഭിക്കുക.
ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിധിക്ക് രൂപം നല്‍കും. പൊതുമേഖലാ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെഎസ്എഫ്ഇ, കെഎഫ്‌സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇത് ബാധകമാകില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment