പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു

മലപ്പുറം: പുന്നപ്പാല സർവീസ് സഹകരണ ബാങ്കിൽ ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സോളാർ ഇ വി ചാർജിംഗ് സ്റ്റേഷൻ കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഇ വി ചാർജിംഗ് സ്റ്റേഷനുകൾ സഹകരണ ബാങ്കുകളെ സംബന്ധിച്ച് പുതിയ മുന്നേറ്റമാണ്. സാമ്പത്തിക നേട്ടത്തിനുമപ്പുറം പരിസ്ഥിതി സൗഹാർദ്ദം കൂടിയാണെന്നതാണ് ഇ വി ചാർജിംഗ് സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ പി ഭാസ്കരൻ അധ്യക്ഷനായി. സോളാർ പവർ സ്വിച്ച് ഓൺ തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാമൻകുട്ടിയും വാഹന ചാർജിംഗ് ലോഞ്ചിങ് മലപ്പുറം ജോയിൻ്റ് രജിസ്ട്രാർ ജനറൽ എൻ എം പ്രജീഷും നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി ഇൻചാർജ് പി ശാന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ടീം കോ- ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ മന്ത്രി വി അബ്ദുറഹിമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ശോഭന, എ കോമളവല്ലി, യൂണിറ്റ് ഇൻസ്പെക്ടർ പ്യാരിലാൽ, വണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ടി മുഹമ്മദാലി, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, പി ഗൗരി, വി രാമചന്ദ്രൻ, എം മോഹൻദാസ്, കെ പി രവീന്ദ്രൻ, കെ എസ് ഇ ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇ ശ്രീജിത്ത്, വി സി ഉണ്ണികൃഷ്ണൻ, എം രാജഗോപാലൻ എന്നിവർ സംസാരിച്ചു. പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സത്യനാഥൻ സ്വാഗതവും കെ പ്രവിൽ കുമാർ നന്ദിയും പറഞ്ഞു. വിവിധ ബാങ്ക് പ്രസിഡണ്ടുമാർ, സഹകരണ സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രൊജക്ട് മുന്നോട്ടുവെച്ചതും ഡി പി ആർ തയ്യാറാക്കിയതും സാങ്കേതിക സഹായങ്ങൾ നൽകിയതും ടീം കോ- ഓപ്പറേറ്റീവാണ്. അനർട്ടിന്റെ സബ്സിഡിയോടുകൂടി ടീം കോ- ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ ആരംഭിക്കുന്ന ആറാമത്തെ ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്. പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം) തുടങ്ങിയ അഞ്ച് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി സഹകരണ മേഖലയിൽ കൊണ്ടുവന്നത്. പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment