ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു; സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കും: വിശദാംശങ്ങള്‍ അറിയാം

കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ (സര്‍വീസ് സഹകരണ ബാങ്കുകള്‍) പ്രവര്‍ത്തനത്തില്‍ പുതിയ നയത്തിലൂടെ നിരവധി കാതലായ മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റും. സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും പുതിയ നയം ലക്ഷ്യമിടുന്നുണ്ട്. സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതു സേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി എന്നിവ കൂടി ആരംഭിച്ച് വിവിധ മേഖലകളിലേക്കുള്ള പ്രവര്‍ത്തന വ്യാപനം കൂടി പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നു.
കേരളം എതിര്‍പ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കണമെന്നും നയത്തില്‍ പറയുന്നു. കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡേറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക വായ്പകളില്‍ പലിശയിളവ് ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ സഹകരണ ബാങ്കുകളുടെ ഡേറ്റ കാര്‍ഷിക മന്ത്രാലയത്തിന്റെ അടക്കമുള്ള ഡേറ്റബേസുമായി സംയോജിപ്പിക്കും.
ദേശീയ തലത്തില്‍ അപ്പെക്സ് സഹകരണ ബാങ്ക് രൂപീകരിക്കും, സഹകരണ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രൂപീകരിക്കും, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും റാങ്കിങ് നല്‍കും, തകര്‍ച്ച നേരിടുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും എന്നിവയും ദേശീയ സഹകരണ നയത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment