RBI യുടെ പുതിയ തീരുമാനങ്ങൾ പുനഃ പരിശോധിക്കേണ്ടതാണെന്ന് വി .എൻ .വാസവൻ
സംസ്ഥാനങ്ങളിലെ സഹകരണ മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
പുറപ്പടുവിച്ചിരിക്കുന്ന പുതിയ തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണെന്ന്
സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ.
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ ഒഴിച്ചു കൂട്ടാനാകാത്ത
സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിംഗ് നിയമ
ഭേദഗതിയിലൂടെ സഹകരണ മേഖലയില്‍ ഇടപെടാന്‍ നടത്തിയ കേന്ദ്ര ശ്രമത്തെ സുപ്രീം
കോടതി തടയുകയും സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട് .ഇതിനു
പിന്നാലെയാണ് ഫെഡറല്‍ തത്വങ്ങള്‍ ഒന്നാകെ ലംഘിച്ച് ഇടപെടാനുള്ള ശ്രമങ്ങള്‍
നടത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പില്‍
പറഞ്ഞിരിക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി
കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്കിംഗ്
ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വ്യവസ്ഥകള്‍ക്കു വിധേയമായി
ബാധകമായിട്ടുള്ളതാണ്. പ്രഥമിക സഹകരണ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും
ഇത് ലഭ്യമല്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ആര്‍.ബി.ഐ തെറ്റിദ്ധാരണാജനകമായ
പ്രസ്താവന നടത്തുന്നതെന്നും വി .എൻ .വാസവൻ പറഞ്ഞു . സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പു വരുത്തുകയും ഇതിലേയ്ക്ക് ഡെപ്പോസിറ്റ്
ഗ്യാരന്റി ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം
രൂപയാണ് നല്‍കുന്നത്. കാലോചിതമായി ഇതു പരിഷ്‌കരിക്കാനുള്ള നടപടികളിലുമാണ്.
ഈ
ഘട്ടത്തിലും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍
ആര്‍.ബി.ഐ പത്രക്കുറിപ്പിനെതിരെ കേന്ദ്ര സര്‍ക്കാരിനും മറ്റ് ഉന്നത
അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കും. കാര്യകാരണ സഹിതം വ്യക്തമാക്കി
നിയമപോരാട്ടം നടത്തുന്ന കാര്യവും പരിഗണിക്കും. ഈ പ്രശ്‌നത്തിലെ നിയമപരമായ
വിഷയങ്ങള്‍ വിദഗ്ദ്ധരായ നിയമജ്ഞരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍
സ്വീകരിക്കും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏത് പ്രതിസന്ധികളെയും
അതിജീവിക്കാനുള്ള കരുത്ത് എക്കാലത്തും സഹകരണ മേഖലയ്ക്കുണ്ടെന്ന് ഇതിനകം
കേരളം തെളിയിച്ചിട്ടുണ്ട് സഹകാരികള്‍ക്ക് അതിനാൽ ആശങ്ക വേണ്ട എന്നും വി .എൻ
.വാസവൻ പറഞ്ഞു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment