ഓൺലൈൻ പഠനത്തിന് സഹകരണ സംഘങ്ങൾ വഴി പലിശഹരഹിത വായ്പ
ഓൺലൈൻ
അധ്യയനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്ത്ഥികൾ ക്ക് സഹായഹസ്തവുമായി സഹകരണ വകുപ്പ് . കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങള് പ്രവര്ത്തിക്കുവാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 1 മുതല് 12വരെയുള്ള ക്ലാസുകളിലെ വിദ്യാര്ത്ഥികൾക്ക് ഓൺലൈൻ വഴിയാണ് പഠനം നടക്കുന്നത്.
ഓൺലൈൻ
പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്ത്ഥികള്ക്കാണ് സംസ്ഥാന സഹകരണ വകുപ്പ് കൈതാങ്ങാകുന്നത്. വിദ്യാര്ത്ഥികൾ ക്ക് ഈ സൗകര്യം ലഭിക്കുന്നതിന് മൊബൈല്ഫോണ് വാങ്ങുന്നതിനായി സഹകരണസംഘങ്ങൾ , ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിച്ചു.
മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പരമാവധി 10000/രൂപ പലിശ രഹിതമായി ലഭ്യമാകും. അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്ത്തന പരിധിയില് വരുന്ന അർഹരായ വിദ്യാര്ത്ഥികൾക്ക് സ്‌കൂള് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് വായ്പ ലഭ്യമാകും. 24 തുല്യ ഗഡുക്കളായി വായ്പ തിരിച്ചടച്ചാല് മതിയാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment