വാക്സിൻ മുൻഗണനാ പട്ടികയിൽ ഇത്തവണയും സഹകരണ ജീവനക്കാരില്ല
സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായമുള്ളവരുടെ കൊറോണ വാക്സിനേഷനുള്ള മുൻഗണനാ ലിസ്റ്റ് തയ്യാറായി.പട്ടികയിൽ 32 വിഭാഗങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, കണ്ടക്ടർമാർ, പെട്രോൾ പമ്പ് ജീവനക്കാർ, പത്രവിതരണക്കാർ, ഭിന്നശേഷിക്കാർ, പത്രവിതരണക്കാർ, മാധ്യമപ്രവർത്തകർ, കെ.എസ്.ഇ.ബി.ഫീൽഡ് സ്റ്റാഫ്, വാട്ടർ അതോറിറ്റി ഫീൽഡ് സ്റ്റാഫ്,റെയിൽവേ ടി.ടി.ഇ., ഡ്രൈവർമാർ,വിമാനത്താവള ജീവനക്കാർ, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യ വിൽപ്പനക്കാർ, പച്ചക്കറി വിൽപനക്കാർ, ഹോം ഡെലിവറി നടത്തുന്നവർ എന്നിവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സഹകരണ ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സഹകരണ മേഖലയെ ഇത്തവണയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment