SRF പദ്ധതി സഹകരണ ബാങ്കുകളെ മൾട്ടി സർവീസ് സെന്ററുകളാക്കി മാറ്റും : മധു ചെമ്പേരി
നബാർഡിന്റെ
SRF പദ്ധതി സഹകരണ ബാങ്കുകളെ നാടിന്റെ മൾട്ടി സർവീസ് സെന്ററുകളാക്കി
മാറ്റുമെന്ന് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി
പറഞ്ഞു.ടീം കോ -ഓപ്പറേറ്റീവും ,പറവൂർ -വടക്കേക്കര സർവീസ് കോ-ഓപ്പറേറ്റീവ്
ബാങ്കും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ " എസ്.ആർ .എഫ് പദ്ധതികളുടെ
വിശദീകരണം" എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സഹകരണ
മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ വിപ്ലവം സൃഷ്ടിക്കുന്നതോടൊപ്പം നാടിൻറെ
വികസനത്തിനും നബാർഡിന്റെ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെമെന്നും പറഞ്ഞ
അദ്ദേഹം
SRF പദ്ധതികളെ ക്കുറിച്ചും അതിൽ വരുന്ന പ്രൊജെക്ടുകളെക്കുറിച്ചും
സഹകാരികൾക്കു വേണ്ടി വിശദീകരിച്ചു . പറവൂർ വടക്കേക്കര സഹകരണ ബാങ്ക്
പ്രസിഡൻറ് എ.ബി .മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ,തൃശൂർ
ജില്ലകളിലെ നിരവധി സഹകാരികൾ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment