11 സൂപ്പർമാർക്കറ്റുകളുമായി മടിക്കൈ സഹകരണ ബാങ്ക്
കാസർഗോഡ് ജില്ലയിലെ സഹകരണ മേഖലയിലെ ശ്രേദ്ധേയ സാന്നിധ്യമാണ് മടിക്കൈ
സർവീസ് സഹകരണ ബാങ്ക് .നാടിൻറെ സാമ്പത്തിക മേഖലയിൽ നിർണ്ണായക പങ്ക്
വഹിക്കുന്ന ബാങ്ക് ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി ജനനന്മക്കും സാമൂഹിക
പ്രതിബദ്ധതക്കും എന്നും മുൻതൂക്കം നൽകിക്കൊണ്ട് വൈവിധ്യവത്ക്കരണത്തിലൂടെ
പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്നു.ബാങ്കിന്റെ
നേതൃത്വത്തിൽ നീതി മെഡിക്കൽസ്,സിമൻറ് ഡിപ്പോ,വളം
ഡിപ്പോ,ഇലക്ട്രിക്കൽ,പ്ലംബിങ്,ഹാർഡ്‌വെയർ ഷോപ്പുകൾ ,കൊപ്രാ സംഭരണം
,കശുവണ്ടി സംഭരണം തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും
മിനി സൂപ്പർമാർക്കറ്റുകളാണ് ഹൈലൈറ്റ് .ഒന്നും രണ്ടുമല്ല 11എണ്ണമാണ് നാടിൻറെ
നാനാ ഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നത്.

അമ്പലത്തുകര,ചാളക്കടവ്,ചതുരക്കിണർ,മൂന്ന് റോഡ്,കാഞ്ഞിരപ്പൊയിൽ,കളത്തുങ്കൽ,കാലിചാംപൊതി,ബങ്കളം ,എരിക്കുളം,പൂത്തക്കാൽ,കോതോട്ട്പാറ
എന്നീ സ്ഥലങ്ങളിലാണ് സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിച്ചു വരുന്നത്.മറ്റു
സ്ഥാപനങ്ങളിലേക്കാൾ സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുണ്ട് എന്നതും ,ബാങ്കിന്
നാട്ടിലുള്ള വിശ്വാസ്യതയുമാകാം ജനങ്ങളെ സൂപ്പർമാർക്കറ്റുകളിലേക്ക്
ആകർഷിക്കുന്നതിന്റെ പ്രധാന കാരണം."ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ"എന്ന
അലിഖിത പരസ്യവാചകം ഇവിടെ യാഥാർഥ്യമാകുന്നു .

ബാങ്കിന്റെ പരിധിയിലെ
അനുയോജ്യമായ സ്ഥലങ്ങളിൽ ഇനിയും സൂപ്പർമാർക്കറ്റ് തുടങ്ങുവാനുള്ള ആശയം
ബാങ്ക് ഭരണ സമിതിക്കുണ്ട്.ബാങ്ക് സെക്രട്ടറി രമേശൻ ,പ്രസിഡൻറ് ബേബി
ബാലകൃഷ്ണൻ ഭരണ സമിതി അംഗങ്ങൾ,ജീവനക്കാർ എന്നിവരുടെ ദീർഘവീക്ഷണവും
ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുമാണ് മടിക്കൈ ബാങ്കിനെ കൂടുതൽ വളർച്ചയിലേക്ക്
നയിച്ചു കൊണ്ടിരിക്കുന്നത്.
Sajeesh. KS

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment