ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ കറൻസി ഡിസംബറോടെ പുറത്തിറങ്ങും
ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഘട്ടം ഘട്ടങ്ങളായാണ് ആര്‍ബിഐ അതിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിഡിബിസി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഏറെ ശ്രദ്ധ ചെലുത്തിവരികയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെയും നൂതന ഉത്പ്പന്നമാണ് ഡിജിറ്റല്‍ കറന്‍സി എന്നതിനാല്‍ ശ്രദ്ധയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.
.ഈ വര്‍ഷം ഡിസംബര്‍ മാസം അവസാനത്തോടെ ആര്‍ബിഐയ്ക്ക് അതിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണാടിസ്ഥാനത്തിലുള്ള പുറത്തിറക്കല്‍ സാധിച്ചേക്കും. പണം നേരിട്ട് ഉപയോഗിക്കുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവും, ജനങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കു മേലുള്ള താത്പര്യം ഉയര്‍ന്നു വരുന്നതും പരിഗണിച്ചാണ് ഈ ട്രയല്‍ ആരംഭിക്കുവാനുള്ള തീരുമാനം ആര്‍ബിഐ കൈക്കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ആര്‍ബിഐ പഠനം നടത്തി വരികയാണ്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തീക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കുവാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ആര്‍ബിഐ പഠന വിധേയമാക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും, പണ നയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങനെയാണ് ബാധിക്കുക എന്നതും ആര്‍ബിഐ പരിശോധിക്കുമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു .

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment