ചോറോട് സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

കോഴിക്കോട്:  ചോറോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച  ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി  രമേശൻ നിർവഹിച്ചു.  ചോറോട്  ബാങ്ക് പ്രസിഡണ്ട്  വി. ദിനേശൻ  അധ്യക്ഷനായി.   

 ഇലക്ട്രിക് വാഹനങ്ങൾ  വർധിച്ചുവരുന്ന സാഹചര്യത്തിൽ,  കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിൽ ആദ്യമായാണ്  ചോറോട് സർവീസ് സഹകരണ ബാങ്ക്  
ഇ വി ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നത്. 
ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന  ഏഴാമത്തെ  ഇ വി ചാർജിങ് സ്റ്റേഷനാണിത്.  60Kw ശേഷിയുള്ള യൂണിറ്റാണ് ബാങ്കിന് സമീപം   പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  പുതിയ കാലത്തിന് ഏറ്റവും അനുയോജ്യമായ ഈ പദ്ധതി നാടിനും നാട്ടുകാർക്കും ഗുണകരമാകുമെന്ന് ബാങ്ക് പ്രസിഡണ്ട്‌ വി. ദിനേശൻ പറഞ്ഞു. 

ഷിജു പി, മധു ചെമ്പേരി,   മധു മഠത്തിൽ, മനോജ് താബു  എന്നിവർ സംസാരിച്ചു. പി. കെ. സതീശൻ, പി. പി. ചന്ദ്രശേഖരൻ, സി. പി. ശ്രീധരൻ, എൻ. ടി.കെ ലളിത, കെ. കെ.കൃഷ്ണൻ, കെ. വി.മോഹൻദാസ്, വി. പി. ശശി, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here