കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി-100 കോടി രൂപ
ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി KSIDC പ്രത്യേക വായ്പ പാക്കേജുകളും പ്രഖ്യാപിച്ചു.100 കോടി രൂപ വരെ ഇതിനായി മാറ്റി വെച്ചു.5 ശതമാനം പലിശനിരക്കിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കും.സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് ഏപ്രിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടകയും കോമൺ ഫെസിലിറ്റി ചാർജും ഒഴിവാക്കി. വായ്‌പയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ 31 വരെ തുടരും. വ്യവസായ ആവശ്യങ്ങൾക്കായി നൽകുന്ന ഭൂമിയുടെ ഡൌൺ പേയ്‌മെന്റ് ആകെ തുകയുടെ 20 % നൽകിയാൽ മതി. ബാക്കി 80 % 5 തുല്ല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിനു പലിശ ഈടാക്കില്ല. കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ 3 മാസത്തെ കോമൺ ഫെസിലിറ്റി ചാർജുകളും. ഒഴിവാക്കി. കിൻഫ്രയുടെ കീഴിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നിലനിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 % ഡൌൺ
പേയ്‌മെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്ല്യ 5 ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment