കോവിഡിനെ പ്രതിരോധിക്കാൻ കൺസ്യുമർ ഫെഡിന്റെ മെഡിക്കൽ കിറ്റ്
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് കൺസ്യൂമർ ഫെഡ് മെഡിക്കൽ കിറ്റ് പുറത്തിറക്കി. രോഗികൾ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനപ്പെടുന്ന വിവിധതരം മരുന്നുകളും ആരോഗ്യ വസ്തുക്കളുമാണ് കിറ്റിലുള്ളത്.
പത്ത് പാരസെറ്റമോൾ, മൗത്ത് വാഷ്, വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഇൻഹേലർ ടാബ്, മൂന്ന് മാസ്ക്, എൻ.95 മാസ്ക്, ഒ.ആർ.എസ്., സാനിറ്റയ്സർ എന്നിവയെല്ലാം മെഡിക്കൽ കിറ്റിൽ ഉണ്ട്. ആദ്യ ഘട്ടത്തിൽ കൺസ്യൂമർ ഫെഡ് നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റുകൾ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണത്തിലുള്ള സഹകരണ മേഖലയിലുള്ള ആയിരക്കണക്കിന് നീതി മെഡിക്കൽ സ്റ്റോർ വഴിയും മെഡിക്കൽ കിറ്റ് ലഭ്യമാക്കും. മാർക്കറ്റിൽ 637 രൂപ വിലയുള്ള കിറ്റ് 200 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് നൽകുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment